കീഴാറ്റൂര്‍ ബൈപ്പാസ് അട്ടിമറി; ആര് എസ് എസ് തീരുമാനം
അഡ്മിൻ
നാഗ്പൂര്‍ : കേരളത്തില്‍ ബൈപാസ് അടക്കമുള്ള ദേശീയപാത വികസനം നടപ്പിലാക്കരുതെന്നത് ആര് എസ് എസ് നേതൃത്വത്തിന്റെ തീരുമാനം. ദേശീയപാത കടന്നുപോവുന്ന വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങളെ ബി ജെ പിയോ മറ്റ് സംഘപരിവാര്‍ സംഘടനകളോ ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലെത്തിച്ച് സംസ്ഥാനത്തിന്റെ ഹൈവേ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ പാടില്ലെന്ന് ആര് എസ് എസ് കേന്ദ്രനേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കയാണ്.
പിണറായി സര്‍ക്കാര്‍ ദേശീയപാതയും തീരദേശ-മലയോര ഹൈവേകളും യാഥാര്‍ത്ഥ്യമാക്കിയാല്‍ ഭരണതുടര്‍ച്ച ഉറപ്പാകുമെന്ന ഭയത്താലാണ് കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് ദേശീയപാത വികസനം അട്ടിമറിക്കാന്‍ ആര് എസ് എസ് നേതൃത്വം തീരുമാനമെടുത്തിട്ടുള്ളത്. ആര് എസ് എസ് പ്രചാരകനായ കുമ്മനം രാജശേഖരന് കേരളത്തില്‍ ബി ജെ പി അധ്യക്ഷനായിരിക്കുമ്പോള്‍ തന്നെ നാഗ്പൂരിലെ ആര് എസ് എസ് കേന്ദ്രീയ കാര്യാലയത്തില്‍ വെച്ച് ആര് എസ് എസ് സര് സംഘചാലക് മോഹന്‍ ഭഗവതുമായി കേരളത്തിന്റെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അപ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ടി നയിക്കുന്ന സര്‍ക്കാരിനെ ഏത് വിധേനയും തുടരാന്‍ അനുവദിക്കരുതെന്ന് തീരുമാനിച്ചത്. തുടര്‍ന്നാണ് കീഴാറ്റൂര്‍ വയല്‍ക്കിളി സമരം ബി ജെ പി ഹൈജാക്ക് ചെയ്തത്.
കുമ്മനം രാജശേഖരന് ദേശീയ പാതാ അതോറിറ്റിക്ക് പരാതി നല്കിയതും ആര് എസ് എസ് പ്രാന്തീയ കാര്യകാരീ സദസ്യന്‍ വത്സന് തില്ലങ്കേരി വയല്‍ക്കിളി നേതാക്കളുമായി ചര്‍ച്ച നടത്തി ബി ജെ പിയെ സമരത്തിലേക്ക് കൊണ്ടുവന്നതുമൊക്കെ ആര് എസ് എസ് അജണ്ടയുടെ പുറത്തായിരുന്നു. ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവനയും അതിന്റെ ഭാഗമാണ്. കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍പ്പാത നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ സാങ്കേതിക പഠനം നടത്തുമെന്ന മന്ത്രിയുടെ പ്രസ്താവനയിലൂടെ വരുന്ന മൂന്ന് വര്‍ഷവും പഠനം നടത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുക. പെട്ടെന്ന് സാങ്കേതിക സമിതിയെ നിയമിക്കുകയും പിന്നീട് പല കാരണങ്ങളാല്‍ റിപ്പോര്‍ട്ട് വൈകിപ്പിച്ച് ദേശീയ പാത വികസനം അട്ടിമറിക്കണമെന്നുമാണ് ആര് എസ് എസ് നിര്‍ദേശം. ബി ജെ പി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ഈ ആര് എസ് എസ് നടപടിയോട് ശക്തമായ എതിര്‍പ്പുണ്ട്. മകന് മരിച്ചാലും മരുമകളുടെ കണ്ണീര് കാണണമെന്ന ആര് എസ് എസ് മനോഭാവമാണിതെന്നാണ് മുതിര്‍ന്ന ബി ജെ പി നേതാവ് ഈ ആര് എസ് എസ് തീരുമാനത്തോട് പ്രതികരിച്ചത്.