ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്: എം എം മണി

സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളിൽ ഇ ഡി അന്വേഷണത്തെ വിമർശിച്ച് എം എം മണി എം.എല്‍.എ. മനുഷ്യസഹജമായ വീഴ്ചകൾ സംഭവിക്കുമെന്നും അത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണെന്നും എംഎം മണി പറഞ്ഞു. ഇടുക്കി കരുണാപുരത്ത് കൂട്ടാർ സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‌

എവിടെയെങ്കിലും ചില വീഴ്ചകൾ വന്നിട്ടുണ്ട് എന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം പിഴയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണ്. ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

ഇ ഡി ബാങ്കുകളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്യുന്നതിനെ ചെറുക്കണമെന്നും എം.എം മണി പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് ഇന്നലെ ഇ ഡി നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിക്കെതിരെ വിമര്‍ശനവുമായി എംഎം മണി രംഗത്തെത്തിയത്.

08-Nov-2023