കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കും: ഇ പി ജയരാജന്
അഡ്മിൻ
കേരളത്തിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും സമരം. മന്ത്രിമാരും ഇടത് എം പിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കും.
വരുന്ന ജനുവരിയില്‍ പാര്‍ലമെന്റിന് മുന്നിലാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും ഇ പി ജയരാജന് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അങ്ങേയറ്റം ശത്രുതയാണ് കാണിക്കുന്നത്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം പിമാര്‍ കേരളത്തിന്റെ ആവശ്യത്തിനുവേണ്ടി സംസാരിക്കുന്നില്ലെന്നും ഒരുമിച്ച് കേന്ദ്രത്തില്‍ നിവേദനം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പോലും അവര്‍ അംഗീകരിച്ചില്ലെന്നും ഇ പി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ ജനങ്ങളുടെ വികാരം ഉയര്‍ന്നുവരണം. കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ വിപുലമായ കണ്വെന്ഷന് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.