തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ല: എം വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ഗവർണർ പദവിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . ഗവർണർ പദവി ആവശ്യമില്ലെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ല. ഇതു ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പഴയകാല ധാരണയിൽ നിന്ന് രൂപപ്പെട്ടുവന്നിട്ടുള്ള ഒന്നാണ്.
ബിജെപിയുടെ പ്രധാന നേതാക്കളെയാണ് ഗവർണർമാരാക്കുന്നതെന്നും സർക്കാരിന്റെ ദൈനംദിന കാര്യങ്ങളെ ഗവർണർ തടസ്സപ്പെടുത്തുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.
‘ഗവർണർമാർ വേണ്ടതില്ല എന്നതാണ് ഞങ്ങളുടെ പാർട്ടിയുടെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. ഇന്ത്യ പോലൊരു ജനാധിപത്യ സമൂഹത്ത് എന്തിനാണ് ഇതുപോലൊരു പദവി. ആ പദവിയേ വേണ്ട എന്ന അഭിപ്രായമാണ് ഞങ്ങൾക്ക്. പക്ഷേ, ഭരണഘടനാപരമായി ഇന്നിപ്പോൾ, ആ പദവി നിലനിൽക്കുന്നു. അതുകൊണ്ട് ആ പദവിയുമായി സഹകരിച്ചുപോകുകയാണ്. ചെയ്യുന്നത്, അതേയുള്ളൂ. സിപിഎമ്മിന്റെ അഭിപ്രായം ഗവർണർമാർ ആവശ്യമില്ല എന്നതാണ്."- അദ്ദേഹം പറഞ്ഞു.
ഗവർണർമാർക്ക് പരിമിതികളുണ്ട്. സുപ്രീംകോടതി വിധി ഇക്കാര്യം വ്യക്തമാക്കുന്നു. ഗവർണർക്ക് എവിടെ വരെ പോകാൻ കഴിയുമെന്ന കാര്യത്തിൽ ഭരണഘടന വ്യക്തതയുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.