യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവുണ്ടായിരുന്നെങ്കില്‍ എന്തിന് കോടതി ജാമ്യം നല്കി.
ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് രാഹുല്‍ മാങ്കൂട്ടം പറഞ്ഞിരിക്കുന്നത്. രാഹുലിനെ അവിശ്വസിക്കേണ്ടതില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ടാര്ഗറ്റ്ചെയ്തിരിക്കുകയാണ്. ഒരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റിനും രാഹുല്‍ മാങ്കൂട്ടത്തിലിനെ വിട്ടു കൊടുക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. ഈ സര്‍ക്കാര്‍ എന്തു ചെയ്യുമെന്നറിയില്ല. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ടല്ലോ. അന്വേഷണത്തിന്റെ ഭാഗമായി സഹകരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.