മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പാവപ്പെട്ടവന്റെ പണം ക്രൂരമായി കൊള്ളയടിക്കുന്ന മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് പത്തുലക്ഷം കോടിയുടെ കിട്ടാക്കടം ഇരിക്കെയാണ് വന്‍കിടക്കാര്‍ക്ക് ഇളവുനല്‍കുകയും പാവപ്പെട്ടവരെ കൊള്ളയടിക്കുകയും ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വന്‍കിടക്കാര്‍ക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളല്ല ഉള്ളത്. ബാങ്കുകളെ പറ്റിച്ച് കടന്നുകളയുന്നവര്‍ ഉണ്ടാക്കുന്ന നഷ്ടം സാധാരണ ഉപഭോക്താക്കള്‍ തങ്ങളുടെ ചെറുനിക്ഷേപങ്ങിളില്‍  നിന്നും നികത്തിക്കൊള്ളണമെന്ന് പറയുന്നതുപോലെയാണിത്. ജന്‍ധന്‍ പെന്‍ഷന്‍ അക്കൗണ്ടുകളില്‍ ഒഴികെയുള്ള സാധാരണക്കാരുടെ അക്കൗണ്ടില്‍ നിന്നും സര്‍വ്വീസ് ചാര്‍ജിന്റെയും മറ്റും പേരുകളില്‍ പണം ചോര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്യാസ് അടക്കമുള്ളവയുടെ സബ്‌സിഡി തുക തുച്ഛമാണ്. ഒരുവശത്തുകൂടിക്കൊടുക്കുന്നൂ എന്നു പറയുന്ന ഇളവ് മറുവശത്തുകൂടി സര്‍വ്വീസ് ചാര്‍ജിനത്തില്‍ ചോര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

07-Aug-2018