കരുണാനിധിയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
അഡ്മിൻ
തമിഴ്നാട് : തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ കെ കരുണാനിധിയുടെ ആരോഗ്യനില വഷളായി. അദ്ദേഹത്തിന്റെ സുപ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം മോശമായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്.
തൊണ്ണൂറ്റിനാലുകാരനായ കരുണാനിധിയെ മെഡിക്കല്‍സംഘം നിരീക്ഷിച്ചുവരികയാണ്. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം മോശമായത് വെല്ലുവിളിയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ചെന്നൈയിലെ കാവേരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അരവിന്ദന് സെല്‍വരാജ് പ്രസ്താവിച്ചു. കരുണാനിധിയുടെ ആരോഗ്യനില വഷളായതോടെ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് ആശുപത്രിയിലേക്ക് ഒഴുകുന്നത്. അശുപത്രിയില്‍ കരുണാനിധിയുടെ ബന്ധുക്കളും പാര്‍ടി നേതാക്കളുമുണ്ട്. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും അശുപത്രിയിലെത്തിയിട്ടുണ്ട്. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇതാദ്യമായാണ് ദയാലു അമ്മാള്‍ ആശുപത്രിയിലെത്തുന്നത്.
ഇക്കഴിഞ്ഞ 28 ന് ആണ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കരുണാനിധിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.