മാതൃഭൂമി ബഹിഷ്കരിക്കുന്നവരെ വരിക്കാരാക്കാന്‍ മലയാള മനോരമ
അഡ്മിൻ
തിരുവനന്തപുരം : ആര് എസ് എസ് - ബി ജെ പി സംഘപരിവാര്‍ സംഘടനകളും എന്‍ എസ് എസും എസ് എന്‍ ഡി പിയും മാതൃഭൂമി പത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത സാഹചര്യം മുതലെടുത്ത് മലയാള മനോരമ. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മാതൃഭൂമി പത്രത്തിന്റെ വരിക്കാരായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും സമുദായസംഘടനാ പ്രവര്‍ത്തകരുടെയു ലിസ്റ്റ് തയ്യാറാക്കാന്‍ സര്‍ക്കുലേഷന്‍ വിഭാഗത്തിന് നിര്‍ദേശം. മാതൃഭൂമി ബഹിഷ്കരിക്കാന്‍ സാധ്യതയുള്ള വരിക്കാരുടെ വീടുകളില്‍ മലയാള മനോരമ ദിനപത്രം ഒരാഴ്ചക്കാലം സൗജന്യമായി വിതരണം ചെയ്യാനാണ് മനോരമ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.
മാതൃഭൂമി ബഹിഷ്കരിക്കുന്നവര്ക്ക് വിതരണം ചെയ്യാനുള്ള മലയാള മനോരമ പത്രത്തെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ മനോരമ മാനേജ്മെന്റ് വിവിധ എഡിഷനുകള്‍ക്ക് നല്കി കഴിഞ്ഞു. ആര് എസ് എസ് അനുകൂല വാര്‍ത്തകളും ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ സചിത്രവാര്ത്തകളും സമുദായസംഘടനാ യോഗങ്ങളുടെ കളര്‍ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ത്തകളും ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ സ്വീകരണ വാര്‍ത്തകളും പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തി പേജുകള്‍ തയ്യാറാക്കണമെന്നാണ് മലയാള മനോരമ നിര്‍ദേശിച്ചിരിക്കുന്നത്. മാതൃഭൂമി ബഹിഷ്കരിച്ച് മലയാള മനോരമ വായിക്കുന്നവര്‍ തിരികെ മാതൃഭൂമിയിലേക്ക് പോകാതിരിക്കാനുള്ള തന്ത്രമാണ് മലയാള മനോരമ പ്രയോഗിക്കുന്നത്.
മാതൃഭൂമി പത്രത്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരും മറ്റുള്ളവരും നടത്തുന്ന പ്രസ്താവനകള്‍ അതീവ പ്രാധാന്യം നല്കി മനോരമയില്‍ പ്രസിദ്ധീകരിക്കാനും നിര്‍ദേശമുണ്ട്. മാതൃഭൂമിയുടെ ഹിന്ദുത്വ അനുകൂല മനോഭാവം ഉള്‍ചേര്‍ത്തുകൊണ്ടുള്ള മലയാളമനോരമ പത്രം വരും ദിവസങ്ങളില്‍ തന്നെ മാതൃഭൂമി ബഹിഷ്കരിക്കുന്ന വീടുകളില്‍ സൗജന്യമായെത്തും. ഒരാഴ്ച കഴിഞ്ഞാല്‍ മാതൃഭൂമി ബഹിഷ്കരിച്ചവരെ മനോരമയുടെ വരിക്കാരാക്കാനായി സര്‍ക്കുലേഷന്‍ വിഭാഗത്തിലുള്ളവര്‍ വീടുകളില്‍ കയറിയിറങ്ങാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത് എന്നാണ് സൂചന.