റിപ്പോർട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ചൈനയിൽ പടരുന്ന ന്യൂമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നുവെന്ന റിപ്പോർട്ട് തളളി കേന്ദ്രം.നിരീക്ഷണത്തിന്റെ ഭാ​ഗമായി സാമ്പിൾ ശേഖരിച്ചതിൽ ആർക്കും ഇതുവരെ രോ​ഗം സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ പഠനത്തിന്റ ഭാ​ഗമായുള്ള പരിശോധനയിൽ കണ്ടെത്തിയതാണെന്നും, ഈ കേസുകൾക്ക് ചൈനയിലെ രോ​ഗ വ്യാപനവുമായി യാതൊരു ബന്ധവുമില്ലെന്നും കർശന നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ദില്ലി എയിംസിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 7 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നുവെന്നാണ് ഇം​ഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തത്.

07-Dec-2023