എറണാകുളം : മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചു. 12 പേരെ രക്ഷപെടുത്തി. ഓഷ്യാനാ എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. എന്നാല്‍, ഏത് കപ്പലാണ് ഇടിച്ചതെന്ന് വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. പി വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുനമ്പം തീരത്തുനിന്നും 45 കിലോമീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോകുകയും ചെയ്തു.
അപകടത്തില്‍ പെട്ടത് കുളച്ചല്‍ സ്വദേശികളെന്ന് സൂചന. മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ എത്തി രക്ഷപെടുത്തുകയായിരുന്നു. ഇവര്‍തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാവിക സേനയും മറ്റും അവിടെയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ആരോക്കെയാണ് മരിച്ചത് എന്ന് വ്യക്തമല്ല. ബോട്ടില്‍ 15 പേരുണ്ടായിരുന്നുവെന്നാണ് സൂചന. കോസ്റ്റ് ഗാര്‍ഡും മര്‍ച്ചന്റ് നേവിയും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തുന്നു. കപ്പല്‍ കണ്ടെത്തുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ ബോംബെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.