കേരള പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന് രാജസ്ഥാനില്‍ നിന്നും 50 കോടി രൂപയുടെ കരാര്‍.

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന് രാജസ്ഥാനില്‍ നിന്നും 50 കോടി രൂപയുടെ കരാര്‍. രാജസ്ഥാന്‍ വൈദ്യുതി ബോര്‍ഡിന്‍റെ 20,000 കിലോമീറ്റര്‍ വീസില്‍ കണ്ടക്ടര്‍ നിര്‍മ്മിക്കാനുളള ഓര്‍ഡറാണ് ട്രാക്കോയ്ക്ക് ലഭിച്ചത്. 

28 വന്‍കിട കമ്പനികളുമായി മത്സരിച്ചാണ് ട്രാക്കോ ഈ ഓര്‍ഡര്‍ നേടിയെടുത്തത്. കണ്ടക്ടറുകള്‍ക്കായി ഇത്ര വലിയ വര്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നത് കമ്പനിയുടെ ചരിത്രത്തിലാദ്യമാണ്. ഇതിന് പുറമേ 46 കോടിയുടെ ഭൂഗര്‍ഭ കേബിളുകളുടെയും ഏരിയല്‍ ബഞ്ചഡ് കേബിളുകളുടെയും ഓര്‍ഡര്‍ കമ്പനിക്ക് ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന് കീഴിലുളള പ്രമുഖ പൊതുമേഖല സ്ഥാപനമാണ് ട്രാക്കോ കേബിള്‍. 

07-Sep-2018