കൊലക്കത്തി താഴെവെക്കണമെന്ന് ആര്‍ എസ് എസുകാരോട് പറയാന്‍ നരേന്ദ്രമോഡി തയ്യാറാവണം : കോടിയേരി
നെല്ല് അഡ്മിൻ
കേന്ദ്ര ഭരണത്തിന്‍റെ തണലില്‍ ആര്‍ എസ് എസുകാര്‍ നടത്തുന്ന അക്രമ പരമ്പരകള്‍ തുടരുമ്പോള്‍ കൊലക്കത്തി താഴെ വയ്‌ക്കാന്‍ നരേന്ദ്രമോഡി കേരളത്തിലെ ആര്‍ എസ് എസുകാരെ ഉപദേശിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാനുള്ള ആർ എസ് എസ് ഗൂഡാലോചനയുടെ ഇരയാണ് ആർ എസ് എസുകാർ കഴുത്തറുത്ത് കൊലപ്പെടുത്തിയ സിപിഐ എം പളളൂർ ലോക്കൽ കമ്മറ്റിയംഗവും മാഹി നഗരസഭാ മുൻ കൗൺസിലറുമായ കെ പി ദിനേശ്ബാബു. കണ്ണൂരിന്‍റെ മണ്ണിലെ സമാധാനം ഇല്ലാതാക്കുകയും അക്രമ രാഷ്ട്രീയവും കലാപ ശ്രമങ്ങളും സംസ്ഥാനമാകെ വ്യാപിപ്പിക്കുകയും ചെയ്യാൻ ആർ എസ് എസ് നേതൃത്വം തീരുമാനിച്ചിരിക്കയാണ്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ജനാധിപത്യ മാർഗത്തിൽ മുന്നോട്ടു പോയാൽ ഗുണമില്ലെന്ന് കണ്ട ആർ എസ് എസ് കലാപത്തിന് ശ്രമിക്കുന്നതിന്‍റെ മുന്നോടിയായാണ് മാഹിയിലെ നിഷ്ഠൂരമായ പാതകം നടത്തിയത്. നാടിന്‍റെ സമാധാനവും സന്തോഷവും നശിപ്പിച്ച് വർഗീയ രാഷ്ട്രീയത്തിന് മേൽക്കൈ ഉണ്ടാക്കാമെന്ന ആർ എസ് എസ് കണക്കുകൂട്ടൽ കേരളത്തിൽ വിലപ്പോവില്ല, കോടിയേരി വ്യക്തമാക്കി.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആര്‍ എസ് എസുകാര്‍ 15 സിപിഐ എം പ്രവര്‍ത്തകന്മാരെയാണ് കൊലപ്പെടുത്തിയത്. ആര്‍ എസ് എസ് ആക്രമണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് 217 സിപിഐ എം പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടിട്ടുള്ളത്. ആര്‍ എസ് എസ് ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത കോടിയേരി, പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓര്‍മിപ്പിച്ചു.