പാളയം ശക്തിവിനായക ക്ഷേത്രത്തിന്റെ മതില്, മുസ്ലീം പള്ളിക്ക് വേണ്ടി പൊളിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചെന്ന് നുണ പ്രചരണം നടത്തി ജനം ടിവി
നെല്ല് അഡ്മിൻ
തിരുവനന്തപുരം : മതസ്പര്‍ധ വളര്‍ത്തിയെടുത്ത് കലാപമുണ്ടാക്കാന്‍ ആര് എസ് എസ് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജനം ടിവി വ്യാജവാര്‍ത്ത നിര്‍മിക്കുകയും ആ വാര്‍ത്തയെ മുന്‍നിര്‍ത്തി ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തു. പാളയം ശക്തിവിനായക ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന മുസ്ലീം പള്ളിയിലെ മാലിന്യക്കുഴല്‍ സ്ഥാപിക്കാന്‍ വേണ്ടി ക്ഷേത്രമതില്‍ പൊളിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചെന്ന് നുണ പ്രചരണം നടത്തിയാണ് 2018 മെയ് 7ന് ജനം ടിവി വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. ജനം ടിവിയുടെ പത്തനംതിട്ട റിപ്പോര്‍ട്ടര്‍ സി ജി ഉമേഷ് തയ്യാറാക്കിയ വാര്‍ത്ത ആര് എസ് എസ് നേതൃത്വത്തിന്റെ നിര്‍ദേശത്തോടെ കെട്ടിച്ചമച്ചതായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗണപതി ക്ഷേത്രത്തിന്റെ മതില്പ്പൊളിക്കാന് തീരുമാനിച്ചിട്ടില്ല. അത്തരമൊരു തീരുമാനത്തിലേക്ക് പോവാന്‍ പറ്റില്ല എന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നത്. പാളയം മുസ്ലീംപള്ളിയുടെ ഭരണസമിതി മാലിന്യക്കുഴല്‍ റോഡിലുള്ള ഡ്രയിനേജിലേക്ക് കൊണ്ടുപോകാന്‍ സൗകര്യം ചെയ്തുതരണമെന്ന് പറഞ്ഞുകൊണ്ടുള്ള അപേക്ഷ ദേവസ്വം ബോര്‍ഡിന് നല്‍കിയിരുന്നു. ആ അപേക്ഷ ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ക്ക് നല്കി. അദ്ദേഹം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് കൈമാറി. ഈ സംഭവത്തെയാണ് മതില്പ്പൊളിക്കാന് പോകുന്നു എന്ന വ്യാജേന വാര്‍ത്ത നിര്‍മിച്ച് മത വിദ്വേഷം ഉണര്‍ത്താന്‍ പരിശ്രമിച്ചത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ക്ഷേത്രത്തിന്റെ മതില് പൊളിക്കുമെന്നാണ് ജനം ടിവി പ്രചരിപ്പിച്ചത്.
ഈ മാതൃകയില്‍ കേരളത്തിലെ ഹിന്ദുക്കള്‍ മുസ്ലിം ആക്രമണങ്ങള്ക്കിരയാകുകയാണെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സംഘപരിവാരം വ്യാപകമായി പ്രചരിപ്പിക്കുകയാണ്. നാദാപുരത്ത് അക്രമികള്‍ വീടിന് കല്ലെറിയുന്ന ദൃശ്യങ്ങള്‍ കാണിച്ച് ഹിന്ദുക്കളെ മുസ്ലങ്ങള്‍ ആക്രമിക്കുകയാണെന്ന വ്യാജ വാര്‍ത്തയാണ് നിരന്തരമായി ഹിന്ദുത്വ വര്‍ഗീയ ഗ്രൂപ്പുകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുന്നത്.
'മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ വീടുകള്‍ക്കു നേരെ കല്ലെറിയുകയും ' അല്ലാഹു അക്ബര്‍' മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. ഇതിവിടെ സ്ഥിരമാണ്. നിശബ്ദമായ വംശീയ ഉന്മൂലനം മലപ്പുറം, കണ്ണൂര്‍ പ്രദേശങ്ങളില്‍ തുടങ്ങിയിരിക്കുന്നു. മറ്റൊരു കശ്മീരായി ഇതുമാറുമോ'?. 2018 മെയ് അറിന് സുശീല്‍ പണ്ഡിറ്റ്് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പ്രചരിപ്പിച്ച ട്വിറ്റര്‍ സന്ദേശം ഇങ്ങനെയായിരുന്നു.
ഇതേ വാര്‍ത്ത തന്നെ വീഡിയോ സഹിതം കഴിഞ്ഞ ഡിസംബര്‍ 2, 2017ല്‍ ഹര്‍ദിക്ക് ഭട്ട് എന്ന സംഘപരിവാര്‍ അനുയായി പ്രചരിപ്പിക്കുകയുണ്ടായി. അടുത്തത് നമ്മുടെ വീടാകാം എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. നരേന്ദ്ര മോഡി ട്വിറ്ററില്‍ പിന്തുടരുന്ന വ്യക്തിയാണ് ഹര്‍ദിക് ഭട്ട്. കേരളത്തില്‍ കലാപം സൃഷ്ടിക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ഹിന്ദുത്വ തീവ്രവാദ അജണ്ടയാണ് സോഷ്യല്‍ മീഡിയ വഴി നിരന്തരം പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍. വിവിധ മാധ്യമങ്ങള്‍ വഴി കേരളത്തില്‍ ഹിന്ദുക്കള്‍ അപകടത്തിലാണെന്ന് പ്രചരിപ്പിച്ച് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ആര് എസ് എസ് മുഴുകിയിരിക്കുന്നത്.
09-May-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ