ഒന്നുകിൽ നയംമാറ്റം അല്ലെങ്കിൽ സർക്കാർ മാറ്റം
test1
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഏകാധിപത്യ പ്രവണതകൾക്കുമെതിരെ രാജ്യത്തെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും യോജിക്കുന്ന ഐതിഹാസികമുന്നേറ്റത്തിന് തുടക്കമായി.
രാംലീല മൈതാനിയിൽനിന്ന് രാവിലെ ഒമ്പതിന് തന്നെ പാർലമെന്റിലേക്കുള്ള റാലിക്ക് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തിച്ചേർന്ന ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളും മോഡിസർക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി ചെങ്കൊടിയുമേന്തി തെരുവിലൂടെ നീങ്ങുകയാണ്. 'ഒന്നുകിൽ നയംമാറ്റം അല്ലെങ്കിൽ സർക്കാർ മാറ്റം' എന്ന മുദ്രാവാക്യം ഉയർത്തിയുള്ള കിസാൻ‐ മസ്ദൂർ സംഘർഷ് റാലിയുടെ ഭാഗമാകുന്നതിനായി കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പതിനായിരങ്ങളാണ് ഡൽഹിയിലേക്ക് ഇന്നലെതന്നെ എത്തിചേർന്നത്.
1. വിലക്കയറ്റം തടയുക, പൊതുവിതരണം സാർവത്രികമാക്കുക.
2. മാന്യമായ തൊഴിൽസാഹചര്യം ഉറപ്പാക്കുക.
3. ചുരുങ്ങിയ വേതനം 18,000 രൂപയാക്കുക.
4 തൊഴിലാളിവിരുദ്ധ തൊഴിൽ നിയമഭേദഗതികൾ ഉപേക്ഷിക്കുക.
5 കർഷകർക്ക‌് സ്വാമിനാഥൻ കമീഷൻ ശുപാർശകളനുസരിച്ചുള്ള ന്യായവില ഉറപ്പാക്കുക, ധാന്യസംഭരണം കൃത്യസമയത്ത‌് നടത്തുക.
6. ദരിദ്ര കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടങ്ങൾ എഴുതിത്തള്ളുക.
7. കർഷകത്തൊഴിലാളികൾക്കായി സമഗ്ര കേന്ദ്ര നിയമം പാസാക്കുക.
8. തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കുക, അത‌് പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുക.
9. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവർക്കും ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം ഉറപ്പുവരുത്തുക.
10. സർവത്രികമായ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക.
11. കരാർ തൊഴിൽ അവസാനിപ്പിക്കുക,
തുല്യജോലിക്ക‌് സ‌്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം ഉറപ്പാക്കുക.
12. ഭൂപരിഷ‌്കരണം നടപ്പാക്കുക.
13.ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കൽ അവസാനിപ്പിക്കുക.
14. പ്രകൃതിദുരന്തങ്ങളിൽ ഇരകളായവർക്ക‌് ആശ്വാസവും പുനരധിവാസവും നൽകുക.
15. നവലിബറൽനയങ്ങൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി.
05-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ