വിദേശനയം അമേരിക്കയ്ക്ക് വേണ്ടി

അമേരിക്കന്‍ അധീശത്വത്തില്‍ ഇടിവുണ്ടാവുകയും ബഹുസ്വരമായ ഒരു ലോകം ഉയര്‍ന്നുവരികയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ അമേരിക്കയുമായുള്ള ചങ്ങാത്തം വര്‍ധിപ്പിച്ചുകൊണ്ട്, മോഡി ഗവണ്‍മെന്റ് സ്വന്തം കാഴ്ചപ്പാടിലെ പാപ്പരത്തമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയെ വലയംചെയ്യുകയും ഏഷ്യയില്‍ കേന്ദ്രീകരിക്കുകയും ചെയ്യുക എന്ന അമേരിക്കയുടെ ലക്ഷ്യത്തില്‍ മോഡി ഗവണ്‍മെന്റ് ബോധപൂര്‍വം പങ്കാളിയായി മാറുകയാണ്. മുമ്പ്, സാമ്പത്തികമായി ദുര്‍ബലമായിരുന്നെങ്കില്‍പോലും ഇന്ത്യ ഏതെങ്കിലുമൊരു ആഗോള വന്‍ ശക്തിയുടെ ഭൗമതന്ത്രപരമായ നയത്തിന്റെ ഭാഗമായി മാറുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരിക്കലും വഴങ്ങിയിരുന്നില്ല. ഇന്ന് ഇന്ത്യ അമേരിക്കയുടെ കീഴാള സഖ്യകക്ഷിയായി മാറുന്നതിന്റെ വേഗതയേറുകയാണ്. മോഡി ഗവണ്‍മെന്റ് അമേരിക്കയ്ക്ക് മറ്റ് ആനുകൂല്യങ്ങളും നല്‍കിവരുകയാണ്. അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്ന മോഡി ഗവണ്‍മെന്റ് ഒരു ബൗദ്ധിക സ്വത്തു നയരേഖ പുറപ്പെടുവിച്ചിരിക്കുകയാണ്. അമേരിക്കയിലെ വന്‍കിട ഔഷധ നിര്‍മാണ കമ്പനികള്‍ ദീര്‍ഘകാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പാറ്റന്റ് നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യമാണ് ഈ നയരേഖയില്‍ സംശയാതീതമായി വ്യക്തമാക്കുന്നത്. ആണവ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളെ മറികടക്കുന്നതിന് മോഡി ഗവണ്‍മെന്റ് വിവിധ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്; അങ്ങനെ ആയാല്‍, ഫുക്കുഷിമയില്‍ സംഭവിച്ചതുപോലെയുള്ള ദുരന്തങ്ങള്‍ക്കിടയാക്കുന്ന തകരാറുള്ള റിയാക്ടറുകള്‍ വിതരണംചെയ്യുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് അതിന്റെ ബാധ്യത ഏറ്റെടുക്കേണ്ടതായി വരില്ല.

അടിക്കടി മൈലുകളോളം പറന്നുകൊണ്ടിരിക്കുന്നയാള്‍ എന്ന ഖ്യാതിക്കപ്പുറം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകള്‍ കാര്യമായ ഫലം നല്‍കുന്നതായില്ല. എന്നാല്‍ നമ്മള്‍ അമേരിക്കയുമായി അക്ഷരാര്‍ഥത്തില്‍ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സമീപകാലത്ത് അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ഒരു പ്രമേയത്തില്‍ ഇന്ത്യയെ അമേരിക്കയുടെ നാറ്റോ സഖികള്‍ക്ക് സമാനമായി കൊണ്ടുവന്നിരിക്കുകയാണ്; ദീര്‍ഘകാലമായി പരിഗണനയിലുള്ളതും നമ്മുടെ വ്യോമതാവളങ്ങളും നാവിക താവളങ്ങളും അമേരിക്കയ്ക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്നതും ഇന്ത്യയില്‍ അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്നതുമായ അമേരിക്കയുമായുള്ള ലോജിസ്റ്റിക്‌സ് സേവന കരാര്‍ ഒപ്പിടുന്നകാര്യം വീണ്ടും ഉയര്‍ന്നുവരികയാണ്.

അമേരിക്കന്‍ അധീശത്വത്തില്‍ ഇടിവുണ്ടാവുകയും ബഹുസ്വരമായ ഒരു ലോകം ഉയര്‍ന്നുവരികയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ അമേരിക്കയുമായുള്ള ചങ്ങാത്തം വര്‍ധിപ്പിച്ചുകൊണ്ട്, മോഡി ഗവണ്‍മെന്റ് സ്വന്തം കാഴ്ചപ്പാടിലെ പാപ്പരത്തമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയെ വലയംചെയ്യുകയും ഏഷ്യയില്‍ കേന്ദ്രീകരിക്കുകയും ചെയ്യുക എന്ന അമേരിക്കയുടെ ലക്ഷ്യത്തില്‍ മോഡി ഗവണ്‍മെന്റ് ബോധപൂര്‍വം പങ്കാളിയായി മാറുകയാണ്. മുമ്പ്, സാമ്പത്തികമായി ദുര്‍ബലമായിരുന്നെങ്കില്‍പോലും ഇന്ത്യ ഏതെങ്കിലുമൊരു ആഗോള വന്‍ ശക്തിയുടെ ഭൗമതന്ത്രപരമായ നയത്തിന്റെ ഭാഗമായി മാറുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരിക്കലും വഴങ്ങിയിരുന്നില്ല. ഇന്ന് ഇന്ത്യ അമേരിക്കയുടെ കീഴാള സഖ്യകക്ഷിയായി മാറുന്നതിന്റെ വേഗതയേറുകയാണ്.

മോഡി ഗവണ്‍മെന്റ് അമേരിക്കയ്ക്ക് മറ്റ് ആനുകൂല്യങ്ങളും നല്‍കിവരുകയാണ്. അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്ന മോഡി ഗവണ്‍മെന്റ് ഒരു ബൗദ്ധിക സ്വത്തു നയരേഖ പുറപ്പെടുവിച്ചിരിക്കുകയാണ്. അമേരിക്കയിലെ വന്‍കിട ഔഷധ നിര്‍മാണ കമ്പനികള്‍ ദീര്‍ഘകാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പാറ്റന്റ് നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യമാണ് ഈ നയരേഖയില്‍ സംശയാതീതമായി വ്യക്തമാക്കുന്നത്. ആണവ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളെ മറികടക്കുന്നതിന് മോഡി ഗവണ്‍മെന്റ് വിവിധ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്; അങ്ങനെ ആയാല്‍, ഫുക്കുഷിമയില്‍ സംഭവിച്ചതുപോലെയുള്ള ദുരന്തങ്ങള്‍ക്കിടയാക്കുന്ന തകരാറുള്ള റിയാക്ടറുകള്‍ വിതരണംചെയ്യുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് അതിന്റെ ബാധ്യത ഏറ്റെടുക്കേണ്ടതായി വരില്ല.

മോഡിയുടെ വിദേശനയത്തിലെ ഏറ്റവും വലിയ വീഴ്ച പാകിസ്താന്‍, ചൈന, നേപ്പാള്‍ എന്നീ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം കൈകാര്യംചെയ്യുന്നതിലാണ്. ഗൗരവപൂര്‍വം എന്തെങ്കിലും ഒരു നീക്കത്തിന് തയ്യാറായിട്ടില്ല; വിദേശ നേതാക്കളുമായി എന്തെങ്കിലും പ്രത്യേക വിഷയത്തില്‍ തിരക്കിട്ട് നടത്തുന്ന യോഗങ്ങള്‍ക്ക് വമ്പന്‍ മാധ്യമപ്രചാരണം നടത്തുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഈ മേഖലയിലെ ഇന്ത്യയുടെ ബന്ധത്തില്‍ ദൂരവ്യാപകമായ നാശത്തിനാണ് ഇത് ഇടയാക്കുന്നത്.

നേപ്പാളില്‍, ഭരണഘടന നിര്‍മാണ നടപടികളില്‍ ഇന്ത്യ ഇടപെടുന്നതായാണ് നാം കാണുന്നത്; നേപ്പാളില്‍ ഉപരോധം സൃഷ്ടിക്കുന്ന ഒരു വിഭാഗം മാധേശികള്‍ക്ക് അതിന്റെ ഭാഗമായി ഇന്ത്യ പിന്തുണ നല്‍കുകയാണ്. 17 വര്‍ഷത്തിനുശേഷം ആദ്യമായി നേപ്പാള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി എന്ന നിലയില്‍ മോഡി വലിയ മേന്മ അവകാശപ്പെടുകയാണെങ്കിലും അവരുടെ സൗമനസ്യത്തെ അദ്ദേഹം കളഞ്ഞുകുളിച്ചിരിക്കുകയാണ്. നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധം ഇന്ന് ഏറ്റവും വഷളായ അവസ്ഥയില്‍ എത്തിയിരിക്കുകയാണ്.
പാകിസ്താനുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍, തന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ്‌ഷെറീഫിനെയും മറ്റ് സാര്‍ക് നേതാക്കളെയും ക്ഷണിച്ചുകൊണ്ട്, മോഡി ഒരു നല്ല തുടക്കമിടുകയാണെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുതന്നെ, പാകിസ്താന്‍ അംബാസിഡര്‍ ഹുറിയത്ത് നേതാക്കളെ കണ്ടുവെന്ന കാരണംപറഞ്ഞ് രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിയാലോചന റദ്ദുചെയ്യപ്പെട്ടു. അങ്ങനെ സമാധാനശ്രമം തുടക്കത്തിലേ തകര്‍ക്കപ്പെട്ടു. നവാസ്‌ഷെറീഫിന്റെ ചെറുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മോഡി ലാഹോറില്‍ പറന്നിറങ്ങിയത്, പത്താന്‍കോട്ട് ഭീകരാക്രമണം, ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെ സന്ദര്‍ശനം സംബന്ധിച്ചുണ്ടായ കൂട്ടക്കുഴപ്പം ഇവയെല്ലാം ഇപ്പോള്‍ ഏറെ പ്രസിദ്ധമായ ഒരു പൊതു മാതൃക പിന്തുടരുന്നവയായി കാണാവുന്നതാണ്.

കൂടിക്കാഴ്ച നടത്താനും ചര്‍ച്ചയ്ക്കായുള്ള വിവിധ നടപടികള്‍ക്കും ആദ്യം തീരുമാനിക്കുന്നു, തുടര്‍ന്ന് ആ പ്രക്രിയയാകെ തകിടംമറിക്കപ്പെടുന്നു; അതേത്തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങളും, അണിയറ നയതന്ത്രം, എന്തു നേടാനാകുമെന്ന് ഇരുപക്ഷവും തയ്യാറെടുപ്പ് നടത്തല്‍, ഗൗരവപൂര്‍വമായ ഏതു നയതന്ത്രചര്‍ച്ചയിലും അനിവാര്യമായ വേണ്ടതും വേണ്ടാത്തതും സംബന്ധിച്ച മുന്‍ ധാരണ എന്നിവയെല്ലാം നഷ്ടപ്പെടുകയാണ്.
ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളിലും തയ്യാറെടുപ്പുകളുടെ അഭാവവും ചര്‍ച്ചപൊളിയുന്നതും സമാനമായ സ്ഥിതിയാണ് പ്രകടമാക്കുന്നത്. പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ അഹമ്മദാബാദ് സന്ദര്‍ശനവും പ്രധാനമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണവും ആ സന്ദര്‍ശനം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ ലഡാക്ക് പ്രശ്‌നത്തില്‍ തട്ടിത്തകര്‍ന്നു. ഒരു സംയുക്ത പ്രസ്താവനയില്‍ ദക്ഷിണചൈന സമുദ്രവിഷയത്തില്‍ അമേരിക്കന്‍ നിലപാടിനെ ഇന്ത്യ അംഗീകരിച്ചതും അതിനെ തുടര്‍ന്ന് ജപ്പാനും അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ സംയുക്ത നാവികാഭ്യാസത്തില്‍ പങ്കാളിയായതും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിനിടയാക്കി. മസൂദ് അസറിനെ ഐക്യരാഷ്ട്രസഭ ഭീകരവാദിയായി ചിത്രീകരിക്കുന്നതിനെ ചൈന തടഞ്ഞത് വിമര്‍ശിക്കപ്പെടുമ്പോള്‍തന്നെ അതിന്റെ പകരംവീട്ടലെന്നനിലയില്‍ ഭീകരവാദിയായി ഇന്റര്‍പോള്‍ റെഡ്‌നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള ഒരു ഉയ്ഗൂര്‍ പ്രക്ഷോഭകാരിക്ക് ഇന്ത്യ വിസ അനുവദിച്ചതും പിന്നീട് ചൈനീസ് സമ്മര്‍ദത്തെ തുടര്‍ന്ന് അത് പിന്‍വലിച്ചതും ഇന്ത്യന്‍ നയതന്ത്രത്തെ നല്ലനിലയില്‍ കാണാനാകാത്ത സ്ഥിതിയുണ്ടാക്കി. പാകിസ്താന്റെ കാര്യത്തിലെന്നപോലെ, മോഡിയുടെ ഇടയ്ക്കിടെയുള്ള ചൈന മുന്‍കൈയെടുക്കലുകളും വേണ്ടത്ര ചിന്തിച്ചുറച്ചതും തയ്യാറെടുപ്പോടുകൂടിയതും ആയിരുന്നില്ല.

വിദേശകാര്യ മന്ത്രാലയത്തെയും ഇന്ത്യയിലെ പ്രൊഫഷണല്‍ നയതന്ത്ര വിദഗ്ധരെയും പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ളതാണ് മോഡിയുടെ വിദേശനയ നടപടികള്‍. പ്രധാനമന്ത്രി കാര്യാലയത്തിന്റെ പൂര്‍ണമായ നിയന്ത്രണത്തിലായിരുന്നു അതെല്ലാം. ഭൗമ രാഷ്ട്രീയ കാഴ്ചപ്പാടിനുപകരം മുന്‍ റോ (ഞഅണ) ഉദ്യോഗസ്ഥനും ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ദോവല്‍ തീര്‍ത്തും സങ്കുചിതമായ ഒരു സുരക്ഷാ കണ്ണാടിയെ ഇന്ത്യയുടെ വിദേശ നയത്തോട് കൂട്ടിക്കെട്ടി. മോഡിയുടെ വിദേശ സന്ദര്‍ശനങ്ങളിലെ പ്രാഥമിക ശ്രദ്ധാകേന്ദ്രമാണ് ഇതിലെ മറ്റൊരു വശം-നയതന്ത്രപരമായ ഇടപെടലുകള്‍ക്കുപകരം മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനുള്ള പരിപാടികളായിരുന്നു മോഡിയുടേത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ ഗാര്‍ഡന്‍, സാന്‍ഫ്രാന്‍സിസ്‌കോയിലെ ഷാര്‍ക്ക്ടാങ്ക്, ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയം എന്നിവയെല്ലാം മാധ്യമ അമിതോപയോഗത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. പ്രവാസികളായ ഇന്ത്യക്കാര്‍ക്കിടയില്‍ തന്നെ മാര്‍ക്കെറ്റ് ചെയ്യുന്നതിലാണ് മോഡിക്ക് ഏറെ താല്‍പര്യം; അല്ലാതെ അര്‍ഥപൂര്‍ണമായ ഒരു വിദേശനയം പിന്തുടരുക ആയിരുന്നില്ല.

ഇവിടെ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിനുള്ള ഒഴികഴിവായി ആഫ്രിക്കയിലെ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് പറയുന്ന സാംസ്‌കാരികവകുപ്പ് സഹമന്ത്രി മഹേഷ്ശര്‍മയെപ്പോലെയുള്ള വകയ്ക്കുകൊള്ളാത്ത മന്ത്രിമാര്‍ ഇന്ത്യയുടെ വിദേശ നയത്തിന് തെല്ലും സഹായകരമല്ല. മ്യാന്‍മറിലെ സംഭവങ്ങള്‍ സംബന്ധിച്ചും പാകിസ്താനോടുള്ള ''വെല്ലുവിളികളുമായി ബന്ധപ്പെട്ടുംനടത്തിയ വീമ്പടിക്കല്‍ സ്വഭാവത്തിലുള്ള അവകാശവാദങ്ങള്‍ സംബന്ധിച്ചും ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ രാജ്യവര്‍ധന്‍ റാത്തോഡ് നടത്തിയ പ്രതികരണങ്ങളും ഇന്ത്യയുടെ വിദേശനയത്തിന് സഹായകമല്ല.

ഇപ്പോള്‍ ഇന്ത്യ ഇസ്രയേലുമായി സുദൃഢമായ കൂട്ടുകെട്ടിലാണ്. പലസ്തീന്‍ പ്രശ്‌നത്തില്‍ അധരസേവനം നടത്തുന്നുണ്ടെങ്കിലും ഇസ്രയേലുമായും പലസ്തീനുമായുമുള്ള ബന്ധത്തില്‍ തുല്യ അകലംപാലിക്കല്‍ എന്ന് വിളിക്കപ്പെടുന്ന നയത്തിലൂടെ, ഗാസയില്‍ ഇസ്രയേല്‍ യുദ്ധ കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണെന്നും പലസ്തീനില്‍ അധിനിവേശം തുടര്‍ന്നുകൊണ്ട് അന്താരാഷ്ട്ര നിയമത്തെത്തന്നെ ലംഘിക്കുകയാണെന്നും സമ്മതിക്കാന്‍പോലും സന്നദ്ധമല്ല. മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ച കരാര്‍പ്രകാരം ഇന്ത്യ ഇസ്രയേലുമായി 300 കോടി ഡോളറിന്റെ പ്രതിരോധ ഉപകരണ ഇടപാട് നടത്തുകയുണ്ടായി; 2015ല്‍ ഗാസയുടെ കാര്യത്തില്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്ന ഐക്യരാഷ്ട്രസഭ പ്രമേയത്തില്‍നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയുണ്ടായി; രാമള്ളയിലെ അല്‍ഖുദ്‌സ് സര്‍വകലാശാലയ്ക്കുള്ള 30 ഇന്ത്യന്‍ കമ്പ്യൂട്ടറുകളും മറ്റു വാര്‍ത്താ വിനിമയ ഉപകരണങ്ങളും തടഞ്ഞുവെച്ച ഇസ്രയേലിന്റെ നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ വിസമ്മതിച്ചു.

പ്രദര്‍ശനപരതയില്‍മാത്രം ഊന്നുന്ന നയം, സ്വന്തം സ്ഥാനം ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു വന്‍ ശക്തിക്കുമുന്നില്‍ ഇന്ത്യയെ അടിയറവെയ്ക്കുന്ന നയം; രണ്ടുവര്‍ഷത്തെ മോഡിയുടെ വിദേശനയത്തിന്റെ ആകത്തുക ഇതാണ്.

14-Jun-2016

ഭാരതീയം മുന്‍ലക്കങ്ങളില്‍

More