ജീവിതം തുന്നിയെടുത്ത തയ്യല്‍ക്കാരന്‍
ഇന്ദ്രന്‍സ്/പ്രീജിത്ത് രാജ്
ഒരുപാട് സന്തോഷമുണ്ട്. മികച്ച അഭിനേതാക്കള്‍ മലയാളത്തില്‍ ഒരുപാടുപേരുണ്ട്. അവരിലൊരാള്‍ മാത്രമാണ് ഞാന്‍. എന്നെ, എന്റെ അഭിനയത്തെ അംഗീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്. വി സി അഭിലാഷ് നമ്മുടെ രണ്ടുപേരുടെയും കൂട്ടുകാരനാണല്ലൊ. നല്ല കലാകാരനും പത്രപ്രവര്‍ത്തകനുമാണ്. അഭിലാഷിന്റെ ആളൊരുക്കം എന്ന സിനിമയില്‍ എനിക്ക് പപ്പു പിഷാരടി എന്ന കഥാപാത്രമായിരുന്നു. ആത്മസംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരുപാട് ചെയ്യാനുള്ള ഒരു കഥാപാത്രം. അത് കഴിവിന്റെ പരമാവധി മെച്ചപ്പെടുത്താന്‍ പരിശ്രമിച്ചിട്ടുണ്ട്. അഭിലാഷിന്റെ സംവിധാന ശൈലിയും ഈ പുരസ്കാരം കൈവരിക്കാന്‍ ഏറെ സഹായകമായി. |
ഇന്ദ്രന്‍സ് മലയാളത്തിന്റെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ചലച്ചിത്രമേഖലയിലെ ചിലരുടെ കൈകളില്‍ മാത്രം ഉയര്‍ന്നുനിന്ന പുരസ്‌കാര തിളക്കം അര്‍ഹതയുള്ളവരുടെ കൈകളിലേക്ക് സമര്‍പ്പിക്കുന്ന ജനകീയ പുരസ്‌കാരനിര്‍ണയത്തിന് കേരളം വേദിയാവുന്നു. തീര്‍ച്ചയായും ഇത്തരത്തില്‍ കാമ്പുള്ള കലാകാരന്‍മാര്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഓരോ മലയാളിക്കും അഭിമാനത്തോടെ ശിരസുയര്‍ത്തി നില്‍ക്കാനാവുന്നുണ്ട്. ഇന്ദ്രന്‍സിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം എല്ലാ മലയാളികളുടെയും പുരസ്‌കാരമാണ്. അതിന് ഇന്ദ്രന്‍സെന്ന സുരേന്ദ്രന്‍ അര്‍ഹനുമാണ്.
ഈ പുരസ്‌കാര ലഭ്യതയ്ക്കായി സുരേന്ദ്രന്‍ പ്രത്യേകിച്ച് പരിശ്രമങ്ങളൊന്നും ചെയ്തില്ല. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിപ്പെടാനായി, ആ പൊലിമയാര്‍ന്ന ഭൂമികയില്‍ നിവര്‍ന്നു നിര്‍ക്കുവാനായി ഒരു മാസ്റ്റര്‍ പ്ലാനും സുരേന്ദ്രന്‍ മുന്‍കൂട്ടി തയ്യാറാക്കിയില്ല. ചതുപ്പാര്‍ന്ന ജീവിത വഴികളില്‍ പിടിച്ചു നില്‍ക്കാനായി പതിനാലാം വയസ്സില്‍ അമ്മാവന്റെ തയ്യല്‍ക്കടയില്‍ ജോലിക്കായി പോവുന്നതും ആത്മപ്രകാശനത്തിനായി കൊച്ചു കൊച്ചു നാടകങ്ങളില്‍ വേഷമിടുന്നതും സിനിമയുടെ മോഹന ഭൂമികയിലേക്കുള്ള യാത്രയുടെ മുന്നൊരുക്കമായിരുന്നുവെന്ന് സുരേന്ദ്രന്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല.
അമച്വര്‍ നാടകങ്ങളിലെ പ്രകടനങ്ങള്‍ സുരേന്ദ്രനെ കുമാരപുരം സുരനാക്കി മാറ്റി. മികച്ച ഹാസ്യനടനെന്ന ബഹുമതികള്‍ സുരനെ തേടിയെത്തി. അപ്പോഴും സുരേന്ദ്രന്‍ ജീവിത യാതനകളുടെ നീര്‍ചുഴികളില്‍ നിന്നും കരകയറാന്‍ ഇന്നും അഭിമാനമോടെ പറയുന്ന തയ്യല്‍ ജോലിയില്‍ മുഴുകി. ജീവിതത്തില്‍ കുറച്ച് കൂടി ഭദ്രത വരും എന്ന തോന്നലില്‍ ഒരവസരം വന്നപ്പോള്‍ സിനിമയില്‍ വസ്ത്രാലങ്കാര സഹായിയായി പോയി. അപ്പോഴും സിനിമാഭിനയം എന്ന സ്വപ്നം മനസ്സിലുണ്ടായിരുന്നു. എന്നാല്‍, വസ്ത്രാലങ്കാര കലയിലെ സുരേന്ദ്രന്റെ പ്രാവീണ്യമാണ് കഴിവുള്ള കലാകാരന്‍മാര്‍ ആദ്യം തിരിച്ചറിഞ്ഞത്. വൈകാതെ സ്വതന്ത്ര വസ്ത്രാലങ്കാരമായി. അപ്പോഴാണ് സുരേന്ദ്രന്‍ എന്ന പേരില്‍ മാറ്റം വരുത്തുന്നത്. നാട്ടില്‍ തന്റെ തയ്യല്‍ക്കടയ്ക്ക് പെട്ടെന്ന് ജനശ്രദ്ധ കിട്ടാന്‍ വേണ്ടി, അനിയന്‍മാരും അളിയനും ചേര്‍ന്ന് കണ്ടു പിടിച്ച ഇന്ദ്രന്‍സ് എന്ന പേര് സുരേന്ദ്രന്‍ തന്റെതുകൂടിയാക്കി മാറ്റി. അപ്പോഴും ഇന്ദ്രന്‍സെന്ന സുരേന്ദ്രന്‍ അറിഞ്ഞില്ല, ഞാന്‍ ഇതിനുമപ്പുറത്തേയ്ക്ക് വളര്‍ന്നുപോകുമെന്ന്. കാലമധികം വൈകിയില്ല, കുമാരപുരത്തെ മതിലുകളിലൊട്ടിച്ച സിനിമാ പോസ്റ്ററുകളിലും ഇന്ദ്രന്‍സിന്റെ മുഖം തെളിഞ്ഞു. ഇന്ദ്രന്‍സ് തിരക്കുള്ള സിനിമാനടനായി, മലയാള സിനിമയില്‍ അഭിനയത്തിലൂടെ മേല്‍വിലാസമുണ്ടാക്കി. പൊട്ടിച്ചിരിപ്പിച്ചതിനൊപ്പം ഗൗരവമുള്ള അഭിനയ മുഹൂര്‍ത്തങ്ങളും പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കി, നായകനുമായി. ഇപ്പോഴിതാ മികച്ച നടനുള്ള പുരസ്കാരവും ഇന്ദ്രന്‍സിനെ തേടി എത്തിയിരിക്കുന്നു. ജീവിതത്തിന്റെ കറുപ്പും വെളുപ്പും ഇന്ദ്രന്‍സിന് പരിചിതമാണ്. ഇന്ദ്രന്‍സ് മനസ്സ് തുറക്കുന്നു.
പ്രീജിത്ത് രാജ് : സിനിമയുടെ ലോകത്തിലേക്ക് താങ്കള്‍ പ്രവേശിക്കുന്നത് അഭിനേതാവായിട്ടല്ല. എന്നാല്‍, പിന്നീട് അറിയപ്പെടുന്ന നടനാവുകയും ചെയ്തു. നായകനുമായി. സിനിമാ ജീവിതത്തില്‍ വ്യത്യസ്ഥ റോളുകളില്‍ ജീവിച്ചപ്പോള്‍, അനുഭവങ്ങളും വ്യത്യസ്ഥമാര്‍ന്നതാവും. ഇന്ദ്രന്‍സേട്ടന്‍ ഈയൊരു തലത്തില്‍ തിരിഞ്ഞുനോക്കിയിട്ടുണ്ടോ?
ഇന്ദ്രന്‍സ് : ഞാന്‍ സിനിമയിലേയ്ക്ക് എത്തിയത് യാദൃശ്ചികമായാണ് എന്ന് പറയാന്‍ കഴിയില്ല അഭിനയിക്കാനുള്ള ആഗ്രഹം ചെറുപ്പത്തിലെ ഉണ്ടായിരുന്നു. അന്നൊന്നും സിനിമ എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. സിനിമ അത്ഭുതമായിരുന്നു. ജീവിതത്തിലെ തിക്തമായ സാഹചര്യങ്ങള്‍ മൂലം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അമ്മാവന്റെ തയ്യല്‍കടയില്‍ അമ്മയുടെ ശുപാര്‍ശയോടുകൂടി ജോലിക്ക് പോവാന്‍ തുടങ്ങി. ആ കാലത്ത് നാട്ടിലുള്ള ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ആ സമയത്ത് അവണാകുഴി, നെയ്യാറ്റിന്‍കര, മുരുക്കുംപുഴ, ചിറയിന്‍കീഴ് തുടങ്ങിയിടങ്ങളിലൊക്കെ ഏകാങ്കനാടക മത്സരങ്ങളുണ്ടായിരുന്നു. കുമാരപുരത്തുള്ള സുഭാഷ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബുമായി ഇത്തരം മത്സരങ്ങളില്‍ നാടകം അവതരിപ്പിക്കാറുണ്ട്. ഞാന്‍ സഹായിയായി കൂടുകയും, പിന്നീട് ആ നാടകസംഘത്തിലെ ഹാസ്യനടനായി ഉയരുകയും ചെയ്തു. മിക്കവാറും ഞായറാഴ്ചകളിലായിരിക്കും നാടകമത്സരം. ജോലിയ്ക്ക് പോകാതെ അഭിനയിക്കാന്‍ പോകാന്‍ കഴിയില്ല. ലീവ് തരില്ല. അമ്മാവന്‍ വളരെ കണിശക്കാരനാണ്. അവധിയില്ലാത്ത ദിവസങ്ങളില്‍ അല്‍പ്പം വൈകിയാണെങ്കിലും തയ്യല്‍പ്പണിക്ക് പോകണം. നാടകവും, ജീവിതവും കൂടിക്കലര്‍ന്ന നിരവധി മുഹൂര്‍ത്തങ്ങള്‍. അമ്മാവന്റെ കണിശത അതിരുകടന്ന എത്രയോ ദിവസങ്ങള്‍. തൊഴിലിടങ്ങള്‍ പലപ്പോഴും സമ്മാനിച്ചത് കൂലിയെക്കാളേറെ വേദനകളായിരുന്നു. ആ സമയത്ത് ആശ്വാസം നാടകാഭിനയമായിരുന്നു. ആ കൂട്ടുകെട്ടുകള്‍ എന്നെ ഊര്‍ജ്ജസ്വലനാക്കി. ഞങ്ങളുടെ നാടക ട്രൂപ്പില്‍ മോഹന്‍ദാസ് എന്നൊരു സുഹൃത്തുണ്ടായിരുന്നു. അല്‍പ്പം ഗ്ലാമറൊക്കെയുണ്ട്. ഞങ്ങളുടെ നാടകത്തിലെ നായകന്‍ മിക്കവാറും ഇദ്ദേഹമായിരിക്കും. മോഹന്‍ദാസ് സിനിമാ പ്രവര്‍ത്തകനാണ്. മേയ്ക്കപ്പ് അസിസ്റ്റന്റ്. മോഹന്‍ദാസ് വഴിയാണ് എന്നില്‍ സിനിമാമോഹം മുളപൊട്ടുന്നത്. സിനിമാസെറ്റിലെ വിശേഷങ്ങളും മോഹന്‍ദാസ് ഞങ്ങള്‍ക്ക് വിശദമായി പറഞ്ഞുതരും. അപ്പോഴാണ് അറിയുന്നത് വസ്ത്രലങ്കാരം ചെയ്യുന്നത് സാധാരണ ടൈലര്‍മാരാണ്! അവിടെ ഞാന്‍ ചെറിയൊരു സാധ്യത കണ്ടു. ഒന്നു ശ്രമിച്ചു നോക്കിയാലോ, വൈകാതെ ഞാന്‍ വസ്ത്രാലങ്കാര സഹായിയായി സിനിമയുടെ ലോകത്തിലെത്തി. വസ്ത്രാലങ്കാരകനായിരുന്ന സി.എസ്. ലക്ഷ്മണന്റെ സഹായിയായി ചൂതാട്ടം എന്ന സിനിമയിലൂടെയായിരുന്നു അത്. അന്നും ഞാന്‍ നാടകാഭിനയം ഉപേക്ഷിച്ചിരുന്നില്ല. സിനിമാസെറ്റില്‍ നിന്നും നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പിലേയ്‌ക്കെത്തും. അന്നൊക്കെ സിനിമയില്‍ ഒന്നു തലകാണിക്കാന്‍ വേണ്ടി പലരോടും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലേഡി ഡോക്ടര്‍, മൂടല്‍മഞ്ഞ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സുകുമാരന്‍നായര്‍ സാറിന്റെ സിനിമയിലാണ് നാടകാഭിരുചിയുള്ള നിര്‍മ്മാതാവാണ് എന്നെ ശുപാര്‍ശ ചെയ്തത്. കുതിരവട്ടം പപ്പു ചേട്ടന്റെ കൂടെയായിരുന്നു ആദ്യത്തെ സീന്‍. തിടമ്പ് എന്നായിരുന്നു സിനിമയുടെ പേര്. ആ സിനിമയുടെ കോസ്റ്റ്യുമറും ഞാനായിരുന്നു.
സിനിമയുടെ സെറ്റ് ഉത്സവം നടക്കുന്ന അമ്പലപ്പറമ്പു പോലെയാണ്. ആ ഒരാള്‍കൂട്ടത്തെ കഴിവുളള സംവിധായകരാണെങ്കില്‍ ശരിയാം വണ്ണം ഉപയോഗിക്കും. അല്ല, മറിച്ചാണെങ്കില്‍ ഒരു ചടങ്ങ് പോലെ, തുടങ്ങിയത് പോലെ ഒടുങ്ങും. ഒരു കോസ്റ്റ്യൂമര്‍ എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത് പ്രതിഭയുള്ള സംവിധായകരുടെ കൂടെ നില്‍ക്കുമ്പോള്‍, നമ്മളിലെ പ്രതിഭയും ഉണരും എന്നുള്ളതാണ്. ഇത്തരം സംവിധായകര്‍ താര ജാഡകളില്‍
സിനിമയില്‍ താരങ്ങളും, മറ്റ് ജോലികളെടുക്കുന്നവരും രണ്ട് തട്ടില്‍ തന്നെയാണ്. എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ രണ്ട് വേഷവും ആടിയിട്ടുണ്ട്. രണ്ടിലും നമുക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. താരങ്ങളല്ലാതെ മറ്റ് ജോലി ചെയ്യുന്നവരില്‍ ഇത്തിരിയെങ്കിലും അംഗീകാരമുള്ളത് സംവിധായകന് മാത്രമാണെന്ന് തോന്നുന്നു. അല്ലാത്തവരൊന്നും സെറ്റുകള്‍ക്ക് പുറത്തേയ്ക്ക് അറിയപ്പെടുന്നില്ല. അധികം പേരും എത്തുന്നത് ഇവിടെനിന്നും വളരാനാണ്. അഭിനയ, സംവിധാന മോഹങ്ങളുമായി സിനിമയുടെ ആകാശത്തേക്ക് കുതികുതിക്കാന്‍ വരുന്നവര്‍. എന്നാല്‍, കുറെക്കഴിയുമ്പോള്‍ പ്രാരാബ്ധങ്ങളുടെ ഭാരകൂടുതല്‍ അവരുടെ ചിറകുകളെ തളര്‍ത്തും. പിന്നീട് സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക്. അതേ സമയം, അഭിനേതാക്കള്‍ ആകര്‍ഷണ കേന്ദ്രങ്ങളാണ്. അവര്‍ക്ക് ചുറ്റും എന്നും ആള്‍ക്കൂട്ടമുണ്ട്. ആവശ്യമുള്ള എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കാന്‍ സദാ സന്നദ്ധരായ ഒരു കൂട്ടം അവരെ പൊതിഞ്ഞിരിപ്പുണ്ട്. അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും രൂപങ്ങളായി മാറാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളഉം ഈയൊരന്തരീക്ഷം അഭിനേതാക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. അതേ സമയം അഭിനേതാക്കളെ താരങ്ങളായി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സിനിമയുടെ പിന്നാമ്പുറത്തെ ജോലിക്കാരെ ആരും തിരിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല. ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ ഗോളടിക്കുന്ന മുന്‍നിരക്കാരെ പോലെ ഗോളിയും ബാക്കുമൊക്കെ ശ്രദ്ധിക്കപ്പെടും, അറിയപ്പെടും, ചര്‍ച്ചചെയ്യപ്പെടും. എന്നാല്‍ സിനിമാകളിയില്‍ ഫോര്‍വേഡുകള്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലാം ഇരുട്ടില്‍ തന്നെയാണ്. എന്റെ ജീവിതം എനിക്ക് കാണിച്ചുതന്നത് അതാണ്. |
അടിപതറാറില്ല. ഏത് വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം, കളര്‍ സ്‌ക്രീം എന്തായിരിക്കണം എന്നൊക്കെ അവര്‍ക്ക് കൃത്യമായ ധാരണയുണ്ടാകും. അല്ലാത്തപ്പോഴാണ് വസ്ത്രാലങ്കാരകന്റെ മുഖത്തേയ്ക്ക് വസ്ത്രങ്ങള്‍ വലിച്ചെറിയപ്പെടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയരാവുമ്പോള്‍ നമുക്ക് സ്വയം ഒരു ഈര്‍ഷ്യ തോന്നും. ചിലപ്പോഴൊക്കെ ഇങ്ങനെ ചെയ്യുന്നവരോട് സഹതാപവും തോന്നും. സിനിമയില്‍ താരങ്ങളും, മറ്റ് ജോലികളെടുക്കുന്നവരും രണ്ട് തട്ടില്‍ തന്നെയാണ്. എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ രണ്ട് വേഷവും ആടിയിട്ടുണ്ട്. രണ്ടിലും നമുക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. താരങ്ങളല്ലാതെ മറ്റ് ജോലി ചെയ്യുന്നവരില്‍ ഇത്തിരിയെങ്കിലും അംഗീകാരമുള്ളത് സംവിധായകന് മാത്രമാണെന്ന് തോന്നുന്നു. അല്ലാത്തവരൊന്നും സെറ്റുകള്‍ക്ക് പുറത്തേയ്ക്ക് അറിയപ്പെടുന്നില്ല. അധികം പേരും എത്തുന്നത് ഇവിടെനിന്നും വളരാനാണ്. അഭിനയ, സംവിധാന മോഹങ്ങളുമായി സിനിമയുടെ ആകാശത്തേക്ക് കുതികുതിക്കാന്‍ വരുന്നവര്‍. എന്നാല്‍, കുറെക്കഴിയുമ്പോള്‍ പ്രാരാബ്ധങ്ങളുടെ ഭാരകൂടുതല്‍ അവരുടെ ചിറകുകളെ തളര്‍ത്തും. പിന്നീട് സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക്. അതേ സമയം, അഭിനേതാക്കള്‍ ആകര്‍ഷണ കേന്ദ്രങ്ങളാണ്. അവര്‍ക്ക് ചുറ്റും എന്നും ആള്‍ക്കൂട്ടമുണ്ട്. ആവശ്യമുള്ള എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കാന്‍ സദാ സന്നദ്ധരായ ഒരു കൂട്ടം അവരെ പൊതിഞ്ഞിരിപ്പുണ്ട്. അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും രൂപങ്ങളായി മാറാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളഉം ഈയൊരന്തരീക്ഷം അഭിനേതാക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. അതേ സമയം അഭിനേതാക്കളെ താരങ്ങളായി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സിനിമയുടെ പിന്നാമ്പുറത്തെ ജോലിക്കാരെ ആരും തിരിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല. ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ ഗോളടിക്കുന്ന മുന്‍നിരക്കാരെ പോലെ ഗോളിയും ബാക്കുമൊക്കെ ശ്രദ്ധിക്കപ്പെടും, അറിയപ്പെടും, ചര്‍ച്ചചെയ്യപ്പെടും. എന്നാല്‍ സിനിമാകളിയില്‍ ഫോര്‍വേഡുകള്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലാം ഇരുട്ടില്‍ തന്നെയാണ്. എന്റെ ജീവിതം എനിക്ക് കാണിച്ചുതന്നത് അതാണ്.
ബാല്യത്തില്‍ തന്നെ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെടേണ്ട സാഹചര്യം വന്നു ചേര്‍ന്നു എന്നു പറഞ്ഞു. പഠനം പോലും വേണ്ടെന്നുവെച്ച ബാല്യം. ജോലിഭാരം മുതുകിലേറ്റിയ കൗമാരം. ഓര്‍മ്മകള്‍ ആര്‍ദ്രമാവുമോ?
ജീവിതത്തില്‍ അന്നും, ഇന്നും ആര്‍ദ്രമായ നിരവധി അനുഭവങ്ങള്‍ ഉണ്ട്. എന്റെ അനുഭവങ്ങള്‍ക്ക് അത്ര വലിയ പ്രസക്തിയുള്ളതായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. കാരണം, എന്നേക്കാള്‍ തീഷ്ണമായ അനുഭവങ്ങളുള്ള നിരവധി പേരുടെ കൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത്. നിറമില്ലാത്ത ജീവിതാനുഭവങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്. എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ഓര്‍മകളില്‍ ഞങ്ങള്‍ക്ക് സ്വന്തമായി വിടുണ്ടായിരുന്നില്ല. വാടകയ്ക്കായിരുന്നു താമസം. അച്ഛന്റെ കുഞ്ഞമ്മയുടെ വീട്ടിലാണ്. ഞങ്ങള്‍ അവരെ അമ്മൂമ്മ എന്ന് വിളിച്ചു. അച്ഛന്റെ അമ്മയൊക്കെ അപ്പോഴും ഉണ്ട്. അച്ഛന്റെ കുഞ്ഞമ്മ സാമ്പത്തികമായി കുറച്ചു നല്ല നിലയിലാണ്. മക്കള്‍ക്കൊക്കെ നല്ല ജോലിയുണ്ട്. അവര്‍ ഒറ്റയ്ക്കാണ് താമസം. അവിടെ അച്ഛന്‍ ഞങ്ങളെയും കൊണ്ട് താമസിച്ചു. അമ്മൂമ്മയുടെ മക്കളൊന്നും കുടെയില്ലാത്തതിനാല്‍ അച്ഛനോട് അവര്‍ക്ക് വലിയ സ്‌നേഹവുമായിരുന്നു. വാടകയ്ക്ക് താമസിക്കുന്നു എന്നാണ് വെപ്പെങ്കിലും അച്ഛന്‍ വാടകയൊന്നും കൊടുത്തിരുന്നില്ല.
പിന്തുടര്‍ച്ചയായി കിട്ടിയിരുന്ന സ്വത്തൊക്കെ അച്ഛന്‍ മുമ്പേതന്നെ ചില കേസുകള്‍ക്കും മറ്റുമായി വിറ്റിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മുന്നോട്ടുപോക്കിന് അമ്മൂമ്മയുടെ വീട് ഏറെ സഹായിച്ചു. അമ്മൂമ്മ അച്ഛനോട് വഴക്കിടുമ്പോഴാണ് അച്ഛന്‍ അവര്‍ക്ക് വാടക കൊടുക്കാറില്ലെന്നതും ഞങ്ങള്‍ വെറും വാടകക്കാര്‍ മാത്രമാണെന്നും ഞങ്ങള്‍ ഓര്‍ക്കുന്നത്. അമ്മൂമ്മ വഴക്കിടുമ്പോള്‍ നിസഹായതയോടെ മുഖം കുനിച്ച് നില്‍ക്കുന്ന അച്ഛന്റെ മുഖം, അന്ന് പ്രത്യേകിച്ച് വികാരമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ഇന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നും. അച്ഛന് തടിയറുപ്പായിരുന്നു ജോലി. അന്ന് തടിയറുപ്പ് മില്ലുകളും, മിഷ്യനുകളും അത്ര പ്രചാരത്തിലില്ല. വലിയ കൈവാള്‍ കൊണ്ടുള്ള തടിയറുപ്പായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. അച്ഛന്‍ അറുപ്പു പണിയില്‍ വലിയ കേമനായിരുന്നു. 'കണ്‍ട്രാക്കെ' എന്നാണ് കൂടെയുള്ള ജോലിക്കാര്‍ അച്ഛനെ വിളിച്ചിരുന്നത്. അച്ഛന്റെ വരുമാനം മാത്രമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. ഞങ്ങള്‍ ഏഴ് സഹോദരങ്ങളും അച്ഛനും അമ്മയും അമ്മൂമ്മയും ഈ വരുമാനത്തില്‍ പുലരണം. ബുദ്ധിമുട്ടുകള്‍ ഒത്തിരിയുണ്ടായിരുന്നു. എന്നാല്‍, അന്നൊന്നും നേരിടുന്നത് ബുദ്ധിമുട്ടുകളെയും ഇല്ലായ്മകളെയുമാണ് എന്നറിയാന്‍ സാധിച്ചിരുന്നില്ല. ഇതായിരിക്കും ജീവിതം എന്നേ അറിയൂ. ആലോചിക്കാനും അപഗ്രഥിക്കാനുമൊന്നും കുട്ടിക്കാലത്ത് കഴിയില്ലല്ലോ.
ആ കാലത്തൊക്കെ വിശേഷ ദിവസങ്ങള്‍ വരുവാനായി കാത്തിരിക്കാറുണ്ടായിരുന്നു. ഓണമോ, ദീപാവലിയോ, കര്‍ക്കിടകവാവോ അങ്ങനെ എന്തെങ്കിലും ഒരു വിശേഷം വരണേ എന്ന പ്രാര്‍ത്ഥന, അതിനായുള്ള കാത്തിരിപ്പ്. ഓണവും ദീപാവലിയുമൊക്കെ വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കൗണ്ട്ഡൗണ്‍ തുടങ്ങും. ആ സമയത്ത് അമ്മയോട് നിരന്തരം ഇനിയെത്ര നാളുണ്ട് ഓണത്തിന്, ദീപാവലിയിക്ക് എന്നൊക്കെ ചോദിക്കും. ആ ഒരു കാത്തിരിപ്പിന്റെ കാര്യമെന്നത് ആ സമയത്ത് രാവിലെ കഴിക്കാന്‍ കാപ്പിയുടെ കൂടെ പലഹാരം കിട്ടും എന്നതാണ്. രാത്രികളില്‍ അടുക്കളയില്‍ നിന്നു തേങ്ങ ചിരവുന്നതിന്റെ ശബ്ദം കേട്ടാന്‍ മനസ്സിലാക്കാം, നാളെ എന്തോ വിശേഷ ദിവസമാണ്. രാവിലെ കാപ്പി കാണും. സ്ഥിരമായുള്ള പഴങ്കഞ്ഞിക്ക് വിശേഷദിവസങ്ങളില്‍ അവധിയാവും. ഇതാണ് ആഘോഷങ്ങളോട് അന്നുണ്ടായിരുന്ന പ്രത്യേക ഇഷ്ടത്തിന് കാരണം. ആ രാത്രികളില്‍ ഉറക്കം വരില്ല. പിറ്റേന്നത്തെ ആഘോഷമാവും മനസ്സുനിറയെ.
ഇത്രയും ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യം താങ്കളുടെ പഠനത്തെ ബാധിച്ചിരുന്നോ?
എനിക്ക് നാലാം ക്ലാസുവരെ മാത്രമേ പഠിക്കാന്‍ സാധിച്ചുള്ളൂ. നാലാം ക്ലാസില്‍ പാതിയാവുമ്പോഴേയ്ക്കും ഞങ്ങള്‍ താമസിക്കുന്ന വീട്ടിലെ അമ്മൂമ്മയും അച്ഛനുമായി വലിയ ഒരു വഴക്ക് നടന്നു. അച്ഛന് ഞങ്ങളെയും കൊണ്ട് ആ വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഒരവസ്ഥയുണ്ടായി. സാധാരണ അമ്മൂമ്മയും അച്ഛനും തമ്മിലുണ്ടാവുന്ന വഴക്കുകള്‍ പോലെ ഇതും അവസാനിക്കും എന്ന് ഞങ്ങള്‍ കരുതി. എന്നാല്‍, ഈ വഴക്കില്‍ അമ്മൂമ്മയും അച്ഛനും കൂടാതെ മറ്റ് ചില കുടുംബാഗങ്ങളും കക്ഷി ചേര്‍ന്നു. അവര്‍ക്ക് വഴക്ക് അവസാനിപ്പിക്കണമെന്നില്ലായിരുന്നു. എരിതീയില്‍ അവര്‍ ആവും വിധമൊക്കെ എണ്ണ പകര്‍ന്നു. ഞങ്ങള്‍ അമ്മൂമ്മയുടെ വീട്ടില്‍ നിന്ന് പുറത്തായി. അപ്പോള്‍ പെട്ടെന്ന് ഒരു വാടക വീടെടുക്കാന്‍ കഴിയുന്ന സ്ഥിതി അച്ഛനുണ്ടായിരുന്നില്ല. അങ്ങനെ അമ്മയുടെ വീട്ടിലേയ്ക്ക് താമസം മാറ്റി. പോത്തന്‍കോടാണ് അമ്മയുടെ വീട്. ഞങ്ങള്‍ക്ക് കുമാരപുരത്തുള്ള സ്‌കൂളിലേയ്ക്ക അവിടെ നിന്നും വരാന്‍ കഴിയില്ല. മുപ്പത് കിലോമീറ്ററിലേറെ ദൂരമുണ്ട്. സ്‌കൂള്‍ തുടങ്ങി പാതിവഴിയായതിനാല്‍ പോത്തന്‍കോടുള്ള സ്‌കൂളില്‍ ചേര്‍ക്കാന്‍ പ്രയാസവുമാണ്. രക്ഷിതാക്കള്‍ക്ക് ഞാന്‍ പഠിക്കുക എന്നത് അതീവ പ്രാധാന്യമുള്ള ഒരു കാര്യവുമായിരുന്നില്ല. ഞങ്ങള്‍ക്ക് എങ്ങിനെയെങ്കിലും ഭക്ഷണം തരിക, ഞങ്ങളെ വിശപ്പറിയിക്കാതെ, പട്ടിണിക്കിടാതെ ജീവിപ്പിക്കുക എന്നതിനെക്കുറിച്ചായിരുന്നു അവരുടെ ചിന്ത. അച്ഛന്‍ പോത്തന്‍കോട് നിന്നും കുമാരപുരം പ്രദേശത്തേയ്ക്ക് വരും, പണിയെടുക്കും. രാത്രി ഏറെ വൈകി അമ്മയുടെ വീട്ടിലെത്തും. ചില ദിവസങ്ങളില്‍ വീട്ടിലേയ്ക്ക് വരികയുമില്ല. ആ കാലത്ത് അധിക ദിവസവും അച്ഛനെ കാണാന്‍ കിട്ടാറില്ലായിരുന്നു. ഞങ്ങള്‍ എഴുന്നേല്‍ക്കുന്നതിന് മുന്നേ അച്ഛന്‍ പണിക്ക് പോകും. ഞങ്ങള്‍ ഉറങ്ങിക്കഴിഞ്ഞേ അച്ഛന്‍ തിരികെ വരൂ. ആവര്‍ഷം സ്‌കൂള്‍ അവധിയുടെ സമയത്ത് ഞങ്ങള്‍ തിരികെ കുമാരപുരത്തേക്ക് തന്നെ വന്നു. അച്ഛന്‍ ഒരു വാടകവീട് സംഘടിപ്പിച്ചിരിക്കുന്നു. സ്‌കൂളില്‍ പോകാം. നാലാം ക്ലാസില്‍ തന്നെ. ഞാന്‍ പഠനത്തില്‍ മിടുക്കനായിരുന്നു. സ്‌കൂളില്‍ നിന്നുള്ള പഠിത്തം മാത്രമേയുള്ളു. എങ്കിലും ഒന്നാം സ്ഥാനത്തോ, രണ്ടാം സ്ഥാനത്തോ ഞാനുണ്ടാവും. അന്ന് വല്ലാത്ത ഒരന്തര്‍മുഖത്വം എനിക്കുണ്ടായിരുന്നു. സ്ഥിരമായി പിന്‍ ബഞ്ചില്‍ പിന്‍ നിരയില്‍ മാത്രമേ ഞാന്‍ ഇരിക്കൂ. പല പ്രാവശ്യം എന്നെ മുന്‍ നിരയിലെയ്ക്ക് ടീച്ചര്‍ കയറ്റി ഇരുത്തിയിട്ടുണ്ട്. എന്നാലും ഞാന്‍ പിറകോട്ടു മാറും. എന്റെ അപകര്‍ഷതാബോധമായിരുന്നു ഇതിനു കാരണം. ക്ലാസില്‍ മുന്‍ ബഞ്ചുകളില്‍ നല്ല സാമ്പത്തിക ശേഷിയുള്ള വീടുകളില്‍ നിന്നും വരുന്ന കുട്ടികളാണ്. നിറമുള്ള, പഴകാത്ത, പിഞ്ഞിപോകാത്ത ഉടുപ്പൊക്കെയിട്ട് പൗഡറിന്റെയും, കൈതപ്പൂവിന്റെയും, അത്തറിന്റെയുമൊക്കെ മണവുമായി പൂമ്പാറ്റകളെപ്പോലെ അവര്‍ വരും. അതിനിടയില്‍ നിറമില്ലാത്ത ഉടുപ്പുമൊക്കെയായി കാണാന്‍ ഒട്ടും ചേലില്ലാത്ത ഞാന്‍!. നാലാം ക്ലാസില്‍ വെച്ചേ ഞാന്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു. ആ അപകര്‍ഷതാബോധം അല്‍പ്പമൊക്കെ ഇപ്പോഴുമുണ്ട്. നാലാം ക്ലാസില്‍ ഞാന്‍ ജയിച്ചു. ക്ലാസില്‍ ഞാന്‍ രണ്ടാമനായിരുന്നു. പിന്നീട് അഞ്ചാം ക്ലാസിലേയ്ക്ക്. യു.പി. സ്‌കൂളാണ് യൂണിഫോം നിര്‍ബന്ധം. യൂണിഫോം, അതില്ലാതെ ക്ലാസില്‍ കയറാന്‍ കഴിയില്ല. യൂണിഫോം വില്ലനായി എന്നു പറയാം. എന്റെ പഠിക്കാനുള്ള കഴിവ്, പഠിക്കണം എന്ന ആഗ്രഹം അതിനൊന്നും ഒരു പ്രസക്തിയുമില്ലാതായി. ചില ടീച്ചര്‍മാര്‍ ഞങ്ങളുടെ പരിതാപകരമായ അവസ്ഥയെ കളിയാക്കും, ഏറെകാലം പോകാന്‍ കഴിഞ്ഞില്ല. പി.റ്റി.എ യും ശിശു കേന്ദ്രീകൃത വിദ്യാഭ്യാസവുമൊക്കെ ഇപ്പോഴല്ലേ വന്നത്. ഇതേ സ്‌കൂളില്‍ തന്നെ പിന്നീട് ഒരു ചടങ്ങിന് എന്നെ വിളിച്ചിരുന്നു, ഒരുപാടു മാറിപോയി, കോണ്‍ക്രീറ്റ് കെട്ടിടം, നിരവധി കുട്ടികള്‍, ചുരലുമായി നടക്കുന്ന ടീച്ചര്‍മാരെയൊന്നും അവിടെ കണ്ടില്ല. വേദിയിലിരുന്ന് ഞാന്‍ നോക്കിയത് മുന്‍ നിരയിലെ സീറ്റുപിടിക്കാതെ പുറകിലൊളിഞ്ഞു നില്‍ക്കുന്ന ഏതെങ്കിലും ഒരു കുട്ടിയുണ്ടോ എന്നായിരുന്നു. അവിടെ പ്രസംഗിക്കാനും കഴിഞ്ഞില്ല. മൈക്കിനുമുന്നില്‍ നിന്ന് പ്രസംഗിക്കാന്‍ ശ്രമിച്ച്, ഞാന്‍ തിരികെ കസേരയില്‍ ചെന്നിരുന്നു. ഇപ്പോഴത്തെ അധ്യാപകര്‍ കുട്ടികളെ കളിയിലുടെ പഠിപ്പിച്ച് അവരുടെ ചങ്ങാതിമാരായെന്നു തോന്നുന്നു.
ഞാന്‍ പഠനത്തില്‍ മിടുക്കനായിരുന്നു. സ്‌കൂളില്‍ നിന്നുള്ള പഠിത്തം മാത്രമേയുള്ളു. എങ്കിലും ഒന്നാം സ്ഥാനത്തോ, രണ്ടാം സ്ഥാനത്തോ ഞാനുണ്ടാവും. അന്ന് വല്ലാത്ത ഒരന്തര്‍മുഖത്വം എനിക്കുണ്ടായിരുന്നു. സ്ഥിരമായി പിന്‍ ബഞ്ചില്‍ പിന്‍ നിരയില്‍ മാത്രമേ ഞാന്‍ ഇരിക്കൂ. പല പ്രാവശ്യം എന്നെ മുന്‍ നിരയിലെയ്ക്ക് ടീച്ചര്‍ കയറ്റി ഇരുത്തിയിട്ടുണ്ട്. എന്നാലും ഞാന്‍ പിറകോട്ടു മാറും. എന്റെ അപകര്‍ഷതാബോധമായിരുന്നു ഇതിനു കാരണം. ക്ലാസില്‍ മുന്‍ ബഞ്ചുകളില്‍ നല്ല സാമ്പത്തിക ശേഷിയുള്ള വീടുകളില്‍ നിന്നും വരുന്ന കുട്ടികളാണ്. നിറമുള്ള, പഴകാത്ത, പിഞ്ഞിപോകാത്ത ഉടുപ്പൊക്കെയിട്ട് പൗഡറിന്റെയും, കൈതപ്പൂവിന്റെയും, അത്തറിന്റെയുമൊക്കെ മണവുമായി പൂമ്പാറ്റകളെപ്പോലെ അവര്‍ വരും. അതിനിടയില്‍ നിറമില്ലാത്ത ഉടുപ്പുമൊക്കെയായി കാണാന്‍ ഒട്ടും ചേലില്ലാത്ത ഞാന്‍!. നാലാം ക്ലാസില്‍ വെച്ചേ ഞാന്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു. ആ അപകര്‍ഷതാബോധം അല്‍പ്പമൊക്കെ ഇപ്പോഴുമുണ്ട്. നാലാം ക്ലാസില്‍ ഞാന്‍ ജയിച്ചു. ക്ലാസില്‍ ഞാന്‍ രണ്ടാമനായിരുന്നു. പിന്നീട് അഞ്ചാം ക്ലാസിലേയ്ക്ക്. യു.പി. സ്‌കൂളാണ് യൂണിഫോം നിര്‍ബന്ധം. യൂണിഫോം, അതില്ലാതെ ക്ലാസില്‍ കയറാന്‍ കഴിയില്ല. യൂണിഫോം വില്ലനായി എന്നു പറയാം. എന്റെ പഠിക്കാനുള്ള കഴിവ്, പഠിക്കണം എന്ന ആഗ്രഹം അതിനൊന്നും ഒരു പ്രസക്തിയുമില്ലാതായി. |
നാട്ടില്‍ എന്റെ പ്രായത്തിലുള്ള കുറെ കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ല. ദാരിദ്ര്യം കൊണ്ടും, പഠിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടും, അധ്യാപകരുടെ ശത്രുതാ മനോഭാവം കൊണ്ടും അവരൊക്കെ സ്‌കൂളിനെ വെറുത്തു. എന്നാല്‍, അവര്‍ ജോലിക്ക് പോവാറുണ്ട്. അവര്‍ക്ക് തരക്കേടില്ലാത്ത കൂലി കിട്ടുന്നുണ്ട്. നല്ല വസ്ത്രവും ചെരിപ്പുമൊക്കെയായി പരാശ്രയമില്ലാതെ അവര്‍ ജീവിക്കുന്നുണ്ട്. എന്റെ വഴി അതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
അപ്പോഴേക്കും അത്യാവശ്യം തടിമില്ലുകളൊക്കെ നാട്ടില്‍ വരാന്‍ തുടങ്ങി. അറക്കാര്‍ക്ക് പണി കുറഞ്ഞു. അച്ഛന്റെ വരുമാനത്തില്‍ കുറവുണ്ടാവന്‍ തുടങ്ങിയിരിക്കണം. അമ്മ പറഞ്ഞു : അപ്പു, നിന്നോട് കടയില്‍ സഹായിക്കാന്‍ പോകാന്‍ പറഞ്ഞു. അപ്പു മാമന്‍ അമ്മയുടെ സഹോദരനാണ്. കുമാരപുരത്ത് ടൈലര്‍ഷാപ്പിട്ടിട്ടുണ്ട്. എസ്.എന്‍. വി. ടെയിലേഴ്‌സ്. ടൈലര്‍ അപ്പുവിനെ സ്ഥലത്തെല്ലാവര്‍ക്കും അറിയാം. നല്ലൊരു ടൈലറുമാണ്, കമ്യൂണിസ്റ്റുമാണ്. ടി.വി. ചന്ദ്രന്‍ സാറിന്റെ 'ഓര്‍മകളുണ്ടായിരിക്കണം' എന്ന സിനിമയിലെ ടൈലര്‍ ഭാസിയെ കാണുമ്പോള്‍ എനിക്ക് അപ്പുമാമനെ ഓര്‍മവരും. ഒരു വ്യത്യാസമുണ്ട്, അപ്പു മാമന്‍ കുടിക്കില്ല. എല്ലാ തികഞ്ഞ കമ്യൂണിസ്റ്റാണ്.
അച്ഛന് ഞാന്‍ ചെറുപ്പത്തിലെ ജോലിക്ക് പോകുന്നത് അത്ര ഇഷ്ടമില്ലായിരുന്നു. പഠിപ്പിക്കണമെന്നുണ്ട്. എന്നാല്‍, അതിനുള്ള നിര്‍വാഹമില്ല. ആഗ്രഹം മാത്രം പോരല്ലോ. കഠിനാധ്വാനിയായ എന്റെ അച്ഛന്റെ വരുമാനം ഞങ്ങളുടെ കുടുബം മുന്നോട്ടുപോകാന്‍ കഷ്ടിച്ച് തികയും. അപ്പോള്‍ ആഗ്രഹിക്കാതിരിക്കുക എന്നതാണ് നടപ്പിലാകുന്ന കാര്യം. അമ്മ കുറച്ചുകൂടി പ്രാക്ടിക്കലായിരുന്നു. യഥാര്‍ത്ഥത്തില്‍ അപ്പുമാമന്‍, അമ്മയോട് എന്നെ ജോലിക്കയക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. അമ്മ അങ്ങോട്ട് ചോദിച്ചതായിരുന്നു. മാമന്‍, അവന്‍ ചെറുപ്പമല്ലേ, പഠിക്കട്ടെ എന്നൊക്കെ പറഞ്ഞു കാണും. അവസാനം കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ അപ്പുമാമന്‍ എന്നെ തയ്യല്‍കടയിലേക്ക് വരാന്‍ പറഞ്ഞു. അങ്ങനെ നല്ലൊരു ദിവസം നോക്കി കടയിലേക്ക് പോയി. മാമന് ദക്ഷിണകൊടുത്ത് ഞാന്‍ പണി തുടങ്ങി.
കൊച്ചുസുരേന്ദ്രന്‍ പഠനം അവസാനിപ്പിച്ച് തയ്യല്‍ കടയിലേക്ക് പോയല്ലോ? സുരേന്ദ്രനില്‍ നിന്നും ഇന്ദ്രന്‍സിലേയ്ക്കുള്ള തയ്യല്‍ ജീവിതം സംഭവ ബഹുലമായിരിക്കും എന്നു തോന്നുന്നു. വളര്‍ച്ചയുടെയും ഇടര്‍ച്ചയുടെയും വഴിത്താരകളിലൂടെയുള്ള യാത്ര വിശദീകരിക്കാമോ?
തയ്യല്‍ ജോലിയോട് എനിക്ക് കുഞ്ഞിലെ കമ്പമുണ്ടാരിരുന്നു. ഞാന്‍ നന്നെ ചെറുപ്പത്തില്‍ തന്നെ അപ്പുമാമന്റെ കടയില്‍ പോയിരിക്കും. ചെറുപ്പത്തില്‍ ഓരോരോ ആഗ്രഹമുണ്ടാവുമല്ലോ. തയ്യല്‍ മെഷീന്റെ ചക്രങ്ങളും, കഴുത്തില്‍ കൂടിയിടുന്ന മീറ്റര്‍ ടാപ്പും, പുതിയ തുണിയുടെ മണവുമൊക്കെ എനിക്കിഷ്ടമായിരുന്നു. വരുതാവുമ്പോള്‍ തയ്യല്‍ക്കാരനാവണം എന്ന് അന്ന് ആഗ്രഹിച്ചിരുന്നു. തയ്യല്‍കടയിലെ തുണ്ടു തുണികളും നൂലുമുപയോഗിച്ച് പട്ടമുണ്ടാക്കിയും, പലനിറത്തിലുള്ള തുണി കഷണങ്ങള്‍ ശേഖരിച്ചും, മെഷീന്‍ ചക്രത്തിന്റെ താളത്തില്‍ ഉറങ്ങുകയും ചെയ്ത നാളുകള്‍. പഠനം നിര്‍ത്തിയപ്പോഴും തയ്യല്‍കാരനാകാമല്ലോ എന്നതായിരുന്നു ആശ്വാസം. മറ്റഭിരുചികള്‍ പ്രകാശിപ്പിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടു കൂടിയാവാം തയ്യലിനെ ആഗ്രഹിച്ചത്.
അപ്പുമാമന്‍ വല്ലാത്ത ചുടന്‍ പ്രകൃതമാണ്. ഉള്ളില്‍ നിറയെ സ്‌നേഹവുമാണ്. പക്ഷെ, പുറത്ത് കാണിക്കാനറിയില്ല. അപ്പുമാമന്റെ സംസര്‍ഗം കൊണ്ടാണോ എന്തോ, അവിടെ ജോലിക്ക് നില്‍ക്കുന്നവരും മാമനെപ്പോലെ തന്നെയാണ്. ഒന്നും സംസാരിക്കില്ല. നിശബ്ദമായ ഫ്രെയിമുള്ള സിനിമ പോലെയാണ് അപ്പുമാമന്റെ തയ്യല്‍കടയിലെ അന്തരീക്ഷം. ഞങ്ങള്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉള്ളതിനു പുറമെ രണ്ട് സ്റ്റൂളുകള്‍ കൂടി ടൈലര്‍ഷോപ്പിലുണ്ട്. കടയില്‍ വരുന്നവര്‍ അതിലാണ് ഇരിക്കുക. അങ്ങനെ വല്ലവരും വരുമ്പോഴാണ് മാമനും കുടെയുള്ളവരും സംസാരിക്കുന്നത്. രാഷ്ട്രീയവും മറ്റ് നാട്ടുകാര്യങ്ങളുമൊക്കെ ചര്‍ച്ചാവിഷയമാവും. അപ്പുമാമന്‍ സിപിഐഎം അംഗമാണ്. അവിടെ സ്ഥിരമായി വര്‍ത്തമാനത്തിന് വരുന്നവര്‍ സി.പി. ഐ ക്കാരാണ്. ഇവര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ തയ്യല്‍കടയിലെ ബോറടി മാറ്റും. മാമന്റെ തയ്യല്‍കടയില്‍ വാടകയ്ക്ക് കൊടുക്കാനായി രണ്ട് മൂന്ന് സൈക്കിളുകളും ഉണ്ട്. ഉടുപ്പുകള്‍ക്ക് ബട്ടന്‍ഹോള്‍ തയ്ക്കുക, കൈതുന്നല്‍ തുന്നുക, സൈക്കിള്‍ തുടച്ച് വൃത്തിയാക്കുക തുടങ്ങിയ ജോലികളായിരുന്നു എനിക്കുണ്ടായിരുന്നത്.
അന്ന് ഞങ്ങളുടെ ടൈയിലര്‍ ഷോപ്പിന്റെ എതിരെയുള്ള വീട്ടിലാണ്. ഡോ. പി. കെ.ആര്‍. വാര്യര്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ സമരം ചെയ്യല്‍ ഹോബിയാക്കിയ ഡോക്ടര്‍മാര്‍ വാര്യര്‍ സാറെ ഡോക്ടറായി അംഗീകരിക്കാന്‍ വഴിയില്ല. പണത്തോട് ആര്‍ത്തിയില്ലാത്ത, ലാളിത്യമുള്ള, മണ്ണില്‍ തൊട്ട് ജീവിക്കുന്ന ഒരു മനുഷ്യന്‍. ഞങ്ങളുടെ കടയില്‍ വന്ന് സൈക്കിള്‍ വാടകയ്‌ക്കെടുത്ത് ഓടിച്ചുപോകുന്ന വാര്യര്‍ സാറിന്റെ രൂപം ഇന്നും മനസ്സിലുണ്ട്. വാര്യര്‍ സാറിനെ കാണാന്‍ പാവപ്പെട്ട രോഗികളൊക്കെ അവിടെ വരും. മിക്കവര്‍ക്കും വാര്യര്‍ സര്‍ അങ്ങോട്ട് പൈസ കൊടുക്കും. സാറ് ആരില്‍ നിന്നും ഫീസ് വാങ്ങുകയുമില്ല. അവര്‍ പീടികയില്‍ വന്ന് കണ്ണുനീരോടെ പറയുമ്പോഴാണ് ഞങ്ങള്‍ ഇതൊക്കെ അറിയുന്നത്.
ആ കാലത്ത് ഞാന്‍ അല്പസ്വല്‍പം അഭിനയ പരിപാടിയൊക്കെ തുടങ്ങിയിരുന്നു. റിഹേഴ്‌സലുകളും നാടകാവതരണവുമൊക്കെ കാരണം ചില ദിവസങ്ങളില്‍ കടയില്‍ പോകാന്‍ വൈകും. പുതുക്കക്കാരനായതുകൊണ്ടും വയസിനിളയ ആളായതിനാലും രാവിലെ കടയും പരിസവരും അടിച്ചു വൃത്തിയാക്കുന്നതും ബക്കറ്റില്‍ വെള്ളം കോരി വെയ്കുന്നതും വിളക്ക് കത്തിക്കുന്നതുമൊക്കെ എന്റെ ചുമതലയായിരുന്നു. ചില ദിവസങ്ങളില്‍ റിഹേഴ്‌സല്‍ കാണാന്‍ പോയിരുന്നത് കൊണ്ട് ഞാനുറങ്ങിപോകും. മാമന് സ്‌നേഹം പുറത്ത് കാണിക്കാനേ അറിയാതുള്ളൂ. ദേഷ്യം കാണിക്കുന്നതില്‍ എക്‌സ്‌പേര്‍ട്ടാണ്. വല്ലാതെ വഴക്കു പറയും. മാമന്റെ കുടെ മുന്ന് വര്‍ഷമാണ് ജോലി ചെയ്തത്. മൂന്ന് വര്‍ഷത്തിനിടയില്‍ നാലഞ്ച് തവണ മാമന്‍ എന്നെ കടയില്‍ കയറ്റാതെ പറഞ്ഞ് വിട്ടിട്ടുണ്ട്, നേരം വൈകിയത് കാരണം. കടയില്‍ നിന്ന് പുറത്താക്കിയാല്‍ വീട്ടിലെത്തുമ്പോള്‍ അമ്മ വഴക്ക് പറയും, അടിക്കും. അമ്മയേയും കൂട്ടി ചെന്നാല്‍ മാത്രമേ മാമന്‍ പിന്നീട് ജോലിയില്‍ കയറാന്‍ അനുവദിക്കുകയുള്ളൂ. ചിലപ്പോഴൊക്കം അപ്പു മാമന്റെ വഴക്ക് സഹിക്കാന്‍ കഴിയില്ല. പിന്നീടൊരു ദിവസം ഞാന്‍ വീണ്ടു വൈകി ചെന്നു. ഭീകരമായി വഴക്കുപറഞ്ഞതിനുശേഷം മാമന്‍ എന്നെ പതിവുപോലെ പുറത്താക്കി. ഞാന്‍ വീട്ടിലേയ്ക്ക പോയില്ല. പീട്ടില്‍ പോയാല്‍ പതിവുപോലെ അമ്മ തല്ലും, വഴക്ക് പറയും. എനിക്ക് വല്ലാതെ സങ്കടം തോന്നിയ സമയമായിരുന്നു അത്. കുറച്ച് നേരം അങ്ങോട്ടെന്നില്ലാതെ നടന്നു.
ചെറിയ തോതിലൊരു നാടുവിടല്‍ എന്ന് വേണമെങ്കില്‍ പറയാം. യാത്രയുടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമൊന്നുമില്ലായിരുന്നു. ആദ്യമായാണ് കുമാരപുരത്തിന് പുറത്തേയ്ക്ക് ഒറ്റയ്ക്ക് പോകുന്നത്. അറിയാവുന്ന പ്രദേശങ്ങള്‍ എന്റെ കണ്ണില്‍ നിന്നു മറയുമ്പോള്‍ പേടിയായി, തിരികെ പോകണമെന്ന് തോന്നി. പോയാലുള്ള അമ്മയുടെ വഴക്കും, അടിയും വീണ്ടും എന്നെ മുന്നോട്ടു നടത്തിച്ചു. വഴിതെറ്റാതിരിക്കാന്‍ ചില അടയാളങ്ങള്‍ കണ്ടുവെച്ചുകൊണ്ടാണ് യാത്ര. എപ്പോഴായാലും തിരികെ വന്നേ മതിയാവൂ. ജനറല്‍ ഹോസ്പിറ്റര്‍ കഴിഞ്ഞപ്പോള്‍ കാണുന്ന തയ്യല്‍ കടകളിലൊക്കെ കയറാന്‍ തുടങ്ങി. എന്റെ ആദ്യത്തെ സ്വതന്ത്ര ജോലിയന്വേഷണ യാത്രയുടെ തുടക്കമായിരുന്നു അത്. അവസാനം സെക്രട്ടേറിയേറ്റിനു മുന്നില്‍, മാധവരായരുടെ പ്രതിമയുടെ മുന്നില്‍ കൂടി ജനറല്‍ ആശുപത്രിയിലേയ്ക്ക് പോകുന്ന റോഡിലെ ഒരു തയ്യല്‍ക്കടയില്‍ ജോലികിട്ടി. അന്നാണ് ആദ്യമായി സെക്രട്ടേറിയേറ്റും, സ്റ്റാച്യുവുമൊക്കെ കാണുന്നത്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. എന്നോട് തിങ്കള്‍ മുതല്‍ ജോലിയ്ക്ക് വരാന്‍ പറഞ്ഞു. അന്ന് വൈകുന്നേരം വരെ അവിടെയൊക്കെ കറങ്ങി. നേരത്തെ കണ്ടു വച്ച അടയാളങ്ങള്‍ നോക്കി രാത്രി തിരികെ വീട്ടിലേയ്ക്ക്. പിറ്റേന്ന് ശനിയാഴ്ചയാണ്, കടയില്‍ പോകേണ്ട ദിവസമാണ്. ശനിയാഴ്ച ദിവസം പ്രത്യേകിച്ചും കടയില്‍ തിരക്കു കൂടുതലാണ്. മാമന്റെ കടയില്‍ നിന്നും ഇറക്കിവിട്ട കാര്യമൊന്നും വീട്ടില്‍ പറഞ്ഞില്ല. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി. നേരെ ശംഖുംമുഖം ബീച്ചിലേയ്ക്ക് നടന്നു. ചോദിച്ച് ചോദിച്ച് ബീച്ചിലെത്തി. അവിടത്തെ കരിങ്കല്‍ മണ്ഢപത്തില്‍ കുറെ നേരം ഇരുന്നു. പിന്നീട് അവിടെ നിന്നും നടന്നു. വലിയതുറ പാലത്തിലെത്തി. താഴെ അരികുമാറി കുറേപേര്‍ കടലില്‍ നിന്ന് മീന്‍ വല വലിച്ചുകയറ്റുന്നു. ഞാന്‍ അങ്ങോട്ട് ചെന്ന്, അതും നോക്കി നിന്നു. വലിച്ചുകയറ്റി കഴിയുമ്പോള്‍ മീനൊന്നും വലയിലില്ലെങ്കില്‍ ഇവരെന്തു ചെയ്യും എന്നോര്‍ത്ത് നിന്നു. പ്രതീക്ഷയോടെ വല വലിക്കുന്നവരുണ്ടോ ഇതറിയുന്നു. പെട്ടെന്ന് വലിക്കുന്നവരില്‍ ഒരാള്‍ എന്നെ നോക്കി ഒരുപാടു ചീത്തവിളിച്ചു. ഞാന്‍ മനസില്‍ ചിന്തിച്ചത് ഇയാളെങ്ങനെ മനസ്സിലാക്കി എന്നാണ് ആദ്യമോര്‍ത്തത്, ഒരുപക്ഷേ വെറുതെ നിന്നതുകൊണ്ടാവുമെന്ന് പിന്നീടോര്‍ത്തു. പിന്നെ വല നിറയെ മീന്‍ ഉണ്ടാവണേ എന്നായി ചിന്ത, അവരോടൊപ്പം വലയൊക്കെ പിടിച്ചു ഞാനും നിന്നു. നല്ല കോളായിരുന്നു. എന്നെ ചീത്ത വിളിച്ച ചേട്ടന്‍ ഒരു കടലാസില്‍ കുറേ മീന്‍ എനിക്ക് തന്നു. എനിക്കത് വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ പറ്റില്ല. വാങ്ങാതിരുന്നാല്‍ അയാളെന്നെ വീണ്ടും ചീത്ത വിളിക്കുമെന്ന് പേടിച്ച് ഞാനത് വാങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ പാലം കാണാന്‍ വന്ന ഒരു കുടുംബത്തിന് ആ മീന്‍ വെച്ചു നീട്ടി. അവര്‍ അത്ഭുതത്തോടെ എന്റെ കയ്യില്‍ നിന്നും ആ പൊതി വാങ്ങി. ആ ഗ്രുപ്പിലെ പ്രായം ചെന്ന അംഗം “ഈ പാലം കാണാന്‍ വന്നാല്‍ ഇങ്ങനെ ഫ്രീയായിട്ട് നാട്ടുകാര്‍ മീന്‍ നല്‍കുന്നത് പതിവാണ്” എന്ന ഭാവത്തില്‍ നില്‍ക്കുന്നു. ഭാഗ്യത്തിന് ഇവിടെ വന്നാല്‍ എന്നും ഇങ്ങനെ ഫ്രീയായിട്ട് മീന്‍ കിട്ടുമോ എന്ന് അവര്‍ ചോദിച്ചില്ല. ഞാന്‍ വേഗം തിരികെ നടന്നു. രാത്രിയാവുമ്പോഴേയ്ക്കും വീട് പിടിക്കണം.
തിങ്കളാഴ്ച രാവിലെ ഞാന്‍ പുതിയ കടയിലേയ്ക്ക് ജോലിയ്ക്ക് പോയി. രാത്രി തിരികെയെത്തുമ്പോള്‍ ഞാന്‍ അപ്പുമാമന്റെ കടയില്‍ പോകാത്തത് അമ്മ അറിഞ്ഞിട്ടുണ്ടായിരുന്നു. ഒരഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിക്കാനായി എന്നെ കാത്ത് അമ്മ നില്‍പുണ്ടായിരുന്നു. അപ്പുമാമന്‍ മിക്കവാറും വിട്ടിലെത്തിയിട്ടുണ്ടാവും “അവന്‍ വീട്ടിലില്ലേ, എന്ത് ചെയ്യുന്നു, അവന്‍ ശരിയാവില്ല” എന്നൊക്കെ അമ്മയോട് പറഞ്ഞുകാണും. നീ കടയില്‍ പോയില്ലേ? എന്ന് അമ്മ ചോദ്യം തുടങ്ങുമ്പോഴേയ്ക്കും ; ഞാന്‍ പുതിയ കടയിലാണ് പോകുന്നത് ഒന്നര രൂപ ശമ്പളമുണ്ട് എന്ന് അമ്മയോട് പറഞ്ഞു. ഒന്നര രൂപ ശമ്പളം ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്. പിന്നീടമ്മയൊന്നും പറഞ്ഞില്ല. ഞാന്‍ വെളിയില്‍ വരാന്തയില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ അടുത്തേയ്ക്ക് വന്നു. വെള്ളിയാഴ്ചയും, ശനിയാഴ്ചയും ഇന്നുമൊന്നും നീ ഒന്നും കഴിച്ചില്ലേ. അന്ന് അമ്മ കുറച്ചധികം ചോറു വിളമ്പി. പാവം അമ്മ.
ഞങ്ങളുടെ ടൈയിലര്‍ ഷോപ്പിന്റെ എതിരെയുള്ള വീട്ടിലാണ്. ഡോ. പി. കെ.ആര്‍. വാര്യര്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ സമരം ചെയ്യല്‍ ഹോബിയാക്കിയ ഡോക്ടര്‍മാര്‍ വാര്യര്‍ സാറെ ഡോക്ടറായി അംഗീകരിക്കാന്‍ വഴിയില്ല. പണത്തോട് ആര്‍ത്തിയില്ലാത്ത, ലാളിത്യമുള്ള, മണ്ണില്‍ തൊട്ട് ജീവിക്കുന്ന ഒരു മനുഷ്യന്‍. ഞങ്ങളുടെ കടയില്‍ വന്ന് സൈക്കിള്‍ വാടകയ്‌ക്കെടുത്ത് ഓടിച്ചുപോകുന്ന വാര്യര്‍ സാറിന്റെ രൂപം ഇന്നും മനസ്സിലുണ്ട്. വാര്യര്‍ സാറിനെ കാണാന്‍ പാവപ്പെട്ട രോഗികളൊക്കെ അവിടെ വരും. മിക്കവര്‍ക്കും വാര്യര്‍ സര്‍ അങ്ങോട്ട് പൈസ കൊടുക്കും. സാറ് ആരില്‍ നിന്നും ഫീസ് വാങ്ങുകയുമില്ല. അവര്‍ പീടികയില്‍ വന്ന് കണ്ണുനീരോടെ പറയുമ്പോഴാണ് ഞങ്ങള്‍ ഇതൊക്കെ അറിയുന്നത്. |
സ്റ്റാച്യുവില്‍ സുകുമാരന്‍ നായരുടെ ടൈലര്‍ഷോപ്പാണ് എന്റെ രണ്ടാമത്തെ കട. സുകുമാര്‍ ടെയിലേഴ്‌സ്. സാധാരണ ടൈലര്‍മാരില്‍ നിന്നും വ്യത്യസ്ഥനായിരുന്നു സുകുമാരന്‍ മേസ്ത്രി. നല്ല അറിവാണ്. എന്ത് കാര്യം ചോദിച്ചാലും അതിന് കൃത്യമായ മറുപടിയുണ്ടാവും. സ്ത്രീകളുടെ ഡ്രസുകളാണ് അവിടെ തയ്ക്കുന്നത്. ബ്ലൗസ്‌കള്‍ ഇത്രയും മനോഹരമായി തയ്ക്കുന്ന മറ്റൊരാളില്ല എന്നു തന്നെ പറയാം. അദ്ദേഹം നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്യും. ഇംഗ്ലീഷ് പത്രമാണ് കടയില്‍ വരുത്തുന്നത്. ഇംഗ്ലീഷ് പത്രം എനിക്കൊന്നുമല്ലെങ്കിലും, സുകുമാരന്‍ മേസ്ത്രി എനിക്കത്ഭുതമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ എന്റെ പണിയില്‍ അദ്ദേഹത്തിന് മതിപ്പുണ്ടായി. ആ സമയത്ത് പണിക്കാര്‍ കടമാറി പോവുന്നത് സര്‍വ്വ സാധാരണമാണ്. ഒന്നും പറയാതെ പോയ്ക്കളയും, ഇന്നും അതിന് വലിയ മാറ്റമൊന്നുമില്ല. സുരേന്ദ്രാ, എവിടെ പോകുന്നുണ്ടെങ്കിലും നീ എന്നോട് ചോദിച്ചിട്ടേ പോകാവു... പൈസ വല്ലതും കൂടുതല്‍ വേണമെങ്കില്‍ മടിക്കേണ്ട, നീ എന്നോട് ചോദിക്കണം. അദ്ദേഹത്തിന് സൈസ് തീരെയില്ലാത്ത എന്നോട് സ്‌നേഹവും, ദയയും തോന്നുമ്പോഴാണ് ഇങ്ങനെയൊക്കെ പറയുക. മേസ്ത്രി എന്‍. എസ്. എസിന്റെ പ്രവര്‍ത്തകനായിരുന്നു. മന്നത്തെപ്പറ്റിയാണ് ഏറിയ സമയവും സംസാരിക്കുക. സുഹൃത്തുകളെത്തുമ്പോള്‍ മേസ്ത്രി മന്നത്തെപ്പറ്റിയും, എന്‍.എസ്.എസി നെ പ്പറ്റിയുമൊക്കെ വാചാലനാവും. സുഹൃത്തുക്കള്‍ക്ക് അഭിപ്രായപ്രകടനത്തിന് സമയം കൊടുക്കില്ല. ഇനി ആരെങ്കിലും കഷ്ടപ്പെട്ട് മറുപടി പറഞ്ഞുതുടങ്ങിയാല്‍ മേസ്ത്രി പതുക്കെ സംസാരം ഇംഗ്ലീഷിലേയ്ക്ക് മാറ്റും. അതോടെ സ്ഥലം ശൂന്യം.
ലേഡീസ് തയ്യല്‍ നന്നായി പഠിച്ചു. എനിക്ക് തയ്ക്കാനാവും എന്ന ആത്മവിശ്വാസവുമുണ്ട്. സുകുമാര്‍ ടൈലേഴ്‌സില്‍ പുരുഷന്‍മാരുടെ ഡ്രസ് തയ്ക്കാത്തതിനാല്‍, ആ മേഖലയില്‍ പ്രാവീണ്യം നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. സുകുമാരന്‍ മേസ്ത്രിയ്ക്ക് പൊതുവില്‍ മറ്റു തയ്യല്‍ക്കാരോട് ഒരു താല്പര്യക്കുറവുണ്ട്. “ഒന്നിനും കൊള്ളാത്ത രീതിയില്‍ തയ്ക്കും, എങ്ങനെയെങ്കിലും പൈസ വാങ്ങണം എന്നേയുള്ളൂ..” തുടങ്ങിയ കമന്റുകള്‍ സ്ഥിരമായി നടത്തും. നമ്മുടെ കടയിലെ ജോലിക്കാരെയും തയ്യലില്‍ ഉഴപ്പിയാല്‍ വഴക്ക് പറയും. മേസ്ത്രി ബഹുമാനിക്കുന്ന ഒരു ടൈലറുണ്ട്. യുനൈറ്റഡ് ടൈലേഴിസിന്റെ മുതലാളി ദാമു മാസ്റ്റര്‍. അദ്ദേഹം സിംഗപ്പൂരായിരുന്നു. അവിടുത്തെ പണിയൊക്കെ മതിയാക്കി ഇങ്ങോട്ടു വന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം ഒരു കാലന്‍ കുടയുമൊക്കെയായി ഈവനിംഗ് വാക്കുണ്ട്. ഞങ്ങളുടെ കടയുടെ മുന്നില്‍ കൂടിയാണ് നടക്കുക. ദാമു മാഷിനെ കാണുമ്പോള്‍ സുകുമാരന്‍ മേസ്ത്രി ബഹുമാനാദരങ്ങളോടെ അഭിവാദ്യം ചെയ്യും. തിരികെയും ഒരഭിവാദ്യമുണ്ടാകും. സുകുമാരന്‍ മേസ്ത്രി ഇത്രയും ബഹുമാനിക്കണമെങ്കില്‍ ഇദ്ദേഹം വലിയ പുള്ളിയായിരിക്കും എന്ന് ഞാന്‍ മനസ്സില്‍ കരുതി. യുണൈറ്റഡ് ടെയിലേഴ്‌സ് പുരുഷന്‍മാരുടെ വസ്ത്ര നിര്‍മ്മാണത്തില്‍ ആ സമയത്തുള്ള നൂതനങ്ങളായ സാങ്കേതിക വിദ്യകളൊക്കെ ഉപയോഗിച്ചിരുന്നു. ഡമ്മിയൊക്കെയുണ്ടാക്കിയായിരുന്നു തയ്പ്പ്. സ്യൂട്ടും, കോട്ടും തയ്ക്കുന്ന നഗരത്തിലെ പ്രഗത്ഭ ടൈലര്‍ ഷോപ്പ് യുണൈറ്റഡായിരുന്നു. ഞങ്ങളുടെ കടയില്‍ ആളൊഴിഞ്ഞ ദിവസം ഞാന്‍ സുകുമാരന്‍ മേസ്ത്രിയോട് പറഞ്ഞു “മേസ്ത്രി, എനിക്ക് ജെന്റ്‌സ് പണി പഠിക്കണം..” കുറേ നേരം സുകുമാരന്‍ മേസ്ത്രി മിണ്ടാതിരുന്നു. കുറച്ച് കഴിഞ്ഞ് പറഞ്ഞു “എവിടെ പോയാലും പറഞ്ഞിട്ടേ പോകാവൂ”... കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ യുണൈറ്‌റ് ടൈലേഴ്‌സില്‍ പോയി ദാമു മാസ്റ്ററെ കണ്ടു. എനിക്ക് ജെന്റ്‌സ് പണി പഠിക്കണമെന്ന കാര്യം പറഞ്ഞു. “നീ സുകുമാരന്‍ നായരോടെന്തു പറഞ്ഞു, അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുകയല്ലേ, അവിടെ പറയാതെയാണോ ഇവിടെ വന്നത്” എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങള്‍. “ഞാന്‍ മേസ്ത്രിയോട് പറഞ്ഞു” എന്ന് പറഞ്ഞു. ദാമു മാഷ് “ങാ പറയാം” എന്ന് പറഞ്ഞ് എന്നെ വിട്ടു. മേസ്ത്രിയും മാഷും തമ്മില്‍ സംസാരിച്ചു എന്നു തോന്നുന്നു. “കുഴപ്പമില്ല.. ആണുങ്ങളുടെ അടുത്ത് ചെന്ന് പണി പഠിക്കുന്നത് നല്ലത് തന്നെ, വേറൊരിടത്തും ചെന്ന് ചാടിയില്ലല്ലോ...” തിരികെ വന്നപ്പോള്‍ മേസ്ത്രി ആത്മഗതം പറഞ്ഞു കൊണ്ടേയിരുന്നു. വൈകാതെ ഞാന്‍ യുണൈറ്റഡിന്റെ സ്റ്റാഫായി. അത് ഇതുവരെ കാണാത്തൊരു തയ്യല്‍ ലോകമായിരുന്നു. ദാമു മാഷാണ്; മേസ്ത്രി എന്ന് വിളിക്കരുത് മാസ്റ്റര്‍ എന്ന വിളിക്കണം എന്നൊക്കെ പറയുന്നത്, പഠിപ്പിക്കുന്നത്. നിരവധി മോള്‍ഡുകളും അന്നത്തെ മികച്ച മെഷീനുകളുമൊക്കെ യുണൈറ്റഡിലുണ്ടായിരുന്നു. ജെന്റ്‌സ് പണിയില്‍ അവര്‍ കേമന്‍മാരായിരുന്നു. ഞാന്‍ അപ്പോഴേക്കും കുറച്ച് മുതിര്‍ന്നു. നാടക റിഹോഴ്‌സല്‍ കാണുന്നതില്‍ നിന്നും അഭിനയിക്കുന്നതിലേക്കുള്ള വളര്‍ച്ച ഇതിനിടയില്‍ സംഭവിക്കുന്നുണ്ട്. യുണൈറ്റഡില്‍ ചിലപ്പോഴൊക്കെ താമസിച്ചു പോകും. സുകുമാരന്‍ മേസ്ത്രി അത്ര കര്‍ക്കശക്കാരനായിരുന്നില്ല. എന്നാല്‍, ദാമു മാസ്‌ററര്‍ക്ക് വല്ലാത്ത കാര്‍ക്കശ്യമായിരുന്നു. വൈകുന്ന ദിവസങ്ങളില്‍ അദ്ദേഹം വാച്ചില്‍ നോക്കി എന്നോട് ചോദിക്കും “സമയമെത്രയായെടോ.., ഇന്ന് കയറേണ്ട” എന്ന ശിക്ഷാവിധിയും ഉടനുണ്ടാവും. അത് വല്ലാതെ അധികരിച്ചപ്പോള്‍ ഞാന്‍ യുണൈറ്റഡ് വിടാന്‍ നിര്‍ബന്ധിതനായി. അപ്പോഴേയ്ക്കും മികച്ചൊരു കൈത്തുന്നല്‍ക്കാരനായി ഞാന്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. മിഷനുകളില്‍ ചിലപ്പോഴൊക്കെ കൈവയ്ക്കും. അപ്പോഴേക്കും എന്നില്‍ ആത്മവിശ്വാസമുണ്ടായി, സ്ത്രീകളുടെയും, പുരുഷന്‍മാരുടെയും വസ്ത്രങ്ങള്‍ നല്ല രീതിയില്‍ തയ്ക്കാന്‍ എന്നെക്കൊണ്ട് പററും.
യുണൈറ്റഡില്‍ നിന്നും ഒരു ദിവസം പുറത്താക്കിയപ്പോള്‍ ഞാന്‍ പിന്നീട് അവിടെ പോയില്ല. കുറച്ചപ്പുറത്തുള്ള മറ്റൊരു ടൈലര്‍ ഷോപ്പില്‍ മെഷീന്‍ തയ്പ്പിനായി പോയി. അവര്‍ക്കെന്നെ നേരത്തെ അറിയാമായിരുന്നു. സ്‌കൂള്‍ തുറക്കുന്ന സമയവും, യൂണിഫോമിന്റെ പണി ഒത്തിരിയുണ്ട്. ചോദ്യവും, ഉത്തരവുമൊന്നുമുണ്ടായില്ല. നേരിട്ട് പണിയിലേയ്ക്ക്. അവിടെ വൃത്തിയില്ലാത്ത തയ്പ്പായിരുന്നു. ആള്‍ക്കാര്‍ വന്ന് ക്യൂ നിന്ന് പരാതി പറയും, നേരത്തെയിരുന്ന കടകളില്‍ ഇല്ലാത്ത ഒരന്തരീക്ഷം, എനിക്കെന്തോ അവിടവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഞാന്‍ തിരികെ സുകുമാരന്‍ മേസ്ത്രിയുടെ അടുത്തേക്ക് ചെന്നു. അദ്ദേഹം എന്നെ വഴക്ക് പറഞ്ഞെങ്കിലും സ്വീകരിച്ചു. വഴക്ക്, യുണൈറ്റഡ് വിട്ട് പോയതിനെച്ചൊല്ലിയായിരുന്നു. അദ്ദേഹം എന്നെ കൈതുന്നലിനിരുത്തിയില്ല. മെഷീനില്‍ തയ്ക്കാന്‍ അനുവദിച്ചു. ഞാന്‍ തയ്ച ബ്ലൗസ് എടുത്ത് പിടിച്ചു നോക്കി. മേസ്ത്രിയ്ക്ക് തൃപ്തിയായി. അപ്പോഴേയ്ക്കും എന്റെ അനിയന്‍ യുണൈറ്റഡില്‍ പണി പഠിക്കാനായി വരാന്‍ തുടങ്ങിയിരുന്നു. മേസ്ത്രിയുടെ കൂടെ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു നാടക മത്സരം വന്നത്. റിഹേഴ്‌സലും അവതരണവുമൊക്കെയായി ഒരാഴ്ച പണിക്ക് പോയില്ല. ഒരാഴ്ച കഴിഞ്ഞ് മെല്ലേ പണിക്ക് ചെന്നു. മേസ്ത്രി എന്നെ മെന്‍ഡ് ചെയ്തില്ല. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടന്നു നോക്കി, മുരടനക്കി നോക്കി, ഒരു ഫലവുമില്ല. മേസ്ത്രി പറയാതെ മെഷീനില്‍ ഇരിക്കുന്നത് ശരിയല്ല. ഞാന്‍ അവിടെയങ്ങിനെ നില്‍ക്കുമ്പോള്‍ മേസ്ത്രി കടയ്ക്കകത്തേയ്ക്ക് പോയി, അദ്ദേഹത്തിന്റ ഫോറിന്‍ ഹെര്‍ക്കുലീസ് സൈക്കിളെടുത്തി പുറത്തേയ്ക്ക് പോയി. ഞാനും അവിടെ നിന്ന് ഇറങ്ങി. പിന്നെ ഞാന്‍ സുകുമാരന്‍ മേസ്ത്രിയുടെ അടുത്തേയ്ക്ക് പോയില്ല. ഞാന്‍ വീണ്ടും യുണൈറ്റഡില്‍ ജോലിയ്ക്ക് പോയി. പാന്റ്‌സും, സ്യൂട്ടുമൊക്കെ തയ്ക്കാന്‍ വൃത്തിയായി പഠിച്ചു. അനിയനും അവിടെയുണ്ട്. എന്റെ വൈകലും, ദാമു മാഷിന്റെ ശകാരവും തുടര്‍ച്ചയായി മാറി. നിവൃത്തിയില്ലാതെ ഒരു ദിവസം അദ്ദേഹം എന്നെ പറഞ്ഞു വിട്ടു. പിന്നീട് ഞാന്‍ ഒരു കടയിലേക്കും പോയില്ല.
കൂടെയുള്ളവരില്‍ ഓരോരുത്തരായി കൊഴിഞ്ഞുപോകാന്‍ തുടങ്ങി. നടിയോടാണെങ്കില്‍ നാടകത്തില്‍ നിങ്ങള്‍ അഭിനയിച്ചാല്‍ ശരിയാവില്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞു എന്ന് പറയാനും കഴിയില്ല. ഇവരെ എവിടെയെങ്കിലും താമസിപ്പിക്കണം. അതിന് ആരും തയ്യാറല്ല. അപ്പോഴാണ് അച്ഛന്‍ അതുവഴി വരുന്നത്. എന്താടാ ഇവിടെ നില്‍ക്കുന്നത് എന്ന് അച്ഛന്‍ ചോദിച്ചു. ഞാന്‍ അച്ഛനോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു. '' ഇവിടെ ഇങ്ങനെ നില്‍ക്കാതെ അവളെ വീട്ടിലേക്ക് കൊണ്ടുപോ'' എനിക്ക് അച്ഛനോട് ആദരവ് തോന്നിയ നിമിഷമായിരുന്നു അത്. സാധാരണ അഭിനയിക്കാനായി നടിമാര്‍ വന്നു കഴിഞ്ഞാല്‍ അവര്‍ക്ക് താമസ സൗകര്യം ഒരുക്കികൊടുക്കാന്‍ വലിയ മത്സരമാണ്. സ്ഥലത്തെ പ്രധാനികള്‍ അവരുടെ വീടുതളില്‍ താമസിപ്പിക്കാമെന്ന് പറയും അവിടുത്തെ സൗകര്യങ്ങള്‍ പറയും. എന്നാല്‍, ഈ സ്ത്രീയുടെ കാര്യത്തില്‍ അതൊന്നുമുണ്ടായില്ല. ഇവര്‍ മോശമാണെന്നതായിരുന്നു കാരണം. എന്റെ വീട്ടില്‍ ഒരു സൗകര്യവുമില്ല. എന്റെ ചേച്ചിയുടെ വിരിപ്പ് അവര്‍ക്കുവേണ്ടി കൊടുത്തു. സന്തോഷത്തോടെ ആ രാത്രി അവര്‍ ഞങ്ങളുടെ കൂടെ കഴിഞ്ഞു. പിറ്റേന്ന് നാടകം മാറ്റിവെച്ചു എന്ന് കള്ളം പറഞ്ഞ് അവരെ പറഞ്ഞുവിട്ടു. |
ഒരു തയ്യല്‍ മെഷീന്‍ വാങ്ങിച്ചു. പീട്ടില്‍ തന്നെ പണി തുടങ്ങി. എന്റെ കലാജീവിതം തുടരണമെങ്കില്‍ അതാണ് ഭംഗിയെന്നു തോന്നു. തരക്കേടില്ലാത്ത പണിയുണ്ട്. ആ സമയത്താണ് സെക്രട്ടേറിയേറ്റിന്റെ പിറകില്‍ ഗാന്ധാരിയമ്മന്‍ കോവിലിനടുത്ത് ഒരു തയ്യല്‍ക്കട വാടകയ്ക്കുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. അന്ന് മാസം 1500 രൂപ വാടക കൊടുക്കണം. ചേച്ചിയുടെ ഭര്‍ത്താവ്, അപ്പു അളിയന്‍ 3000 രൂപ അഡ്വാന്‍സ് കൊടുത്തു കട ശരിയാക്കി തന്നു. ജോലിക്കാരെവച്ച് പണി തുടങ്ങി. ഞാനാണ് കട്ടര്‍. ഞാന്‍ തുണി മുറിച്ചു കൊടുത്താലെ മറ്റുള്ളവര്‍ക്ക് പണിയാന്‍ പറ്റൂ. ഒരുപാട് പണിയുണ്ട്. എനിക്കാണെങ്കില്‍ നാടകം വിട്ട് ഒരു ജീവിതവുമില്ല. ഞാന്‍ വരാതിരുന്നാല്‍ പണി മുടങ്ങും. പലരും തുണി മടക്കിവാങ്ങിപ്പോയി. ഞാന്‍ പാത്തും പതുങ്ങിയും നടപ്പായി. അന്ന് മൊബൈല്‍ ഇല്ലാത്തത് ഭാഗ്യം. പണി കുറഞ്ഞപ്പോള്‍ വാടക കൊടുക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയുണ്ടായി. രണ്ട്, മൂന്ന് പ്രാവശ്യം അമ്മയോട് പറഞ്ഞ് കുറച്ച് പണമൊക്കെ സംഘടിപ്പിച്ച് വാടക അടച്ചു. അളിയന്റെ അഡ്വാന്‍സ് നഷ്ടപ്പെടും മുമ്പേ, എന്റെ കുഴപ്പമല്ല എന്ന രീതിയില്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു.എന്റെ ഉഴപ്പ് കുറച്ചൊക്കെ അളിയന്‍ അറിഞ്ഞിരിക്കണം. മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അളിയന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. അങ്ങനെ ആ ടൈലര്‍ഷോപ്പ് അടച്ചുപൂട്ടി. അതിന് ശേഷം ഒരു മെഷിന്‍ സംഘടിപ്പിച്ച് വീട്ടില്‍ തന്നെ തയ്പ്പ് തുടങ്ങി. കൂട്ടുകാരും പരിചയക്കാരുമൊക്കെ തയ്ക്കാന്‍ തരും. എനിക്കും അത് സൗകര്യമാണ്. എന്റെ നാടകപ്രവര്‍ത്തനം മുടങ്ങുകയുമില്ല. അങ്ങിനെയിരിക്കുമ്പോഴാണ് സിനിമയില്‍ വസ്ത്രാലങ്കാര സഹായിയായി പോകുന്നത്.
എന്റെ ധാരണ, സിനിമയിലൊക്കെ കോസ്‌ററ്യൂമറായി വര്‍ക്ക് ചെയ്യണമെങ്കില്‍ വേറെ എവിടെയോ പോയി പഠിക്കണം എന്നൊക്കെയായിരുന്നു. എന്റെ സുഹൃത്ത് മോഹന്‍ദാസാണ് സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്യാന്‍ എനിക്ക് വഴിയൊരുക്കി തന്നത്. സിനിമയോടുള്ള ആവേശം കൊണ്ട് ഇടക്കാലത്ത് ഒത്തിരി സിനിമകള്‍ക്ക് കോസ്റ്റ്യൂമറായി പോയി. മദ്രാസ് കേന്ദ്രീകരിച്ച് യാതൊരു തയ്യാറെടുപ്പുമില്ലാത്ത നടത്തിയ ആ എടുത്തുചാട്ടം എനിക്ക് കൈനഷ്ടം വരുത്തി.
എപ്പോഴെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കും എന്ന വിശ്വാസമാണ് അപ്പോഴൊക്കെ ആ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ എനിക്ക് പ്രചോദനമായിരുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ അത് ഒരു നടക്കാത്ത സ്വപ്നമാണ് എന്ന് എനിക്ക് തോന്നി. അപ്പോഴേക്കും കുറേയേറെ പണം കൈയ്യില്‍ നിന്നും പോയിരുന്നു. സിനിമ മതിയാക്കി ഞാന്‍ തിരികെ നാട്ടിലേക്ക് വന്നു. കുമാരപുരത്ത് പുതിയൊരു ടൈലര്‍ ഷോപ്പിട്ടു. ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇന്ദ്രന്‍സ് എന്ന് പേരുമിട്ടു. എന്റെ ശ്രദ്ധ മുഴുവന്‍ ആ കട വളര്‍ത്തുന്നതിലേക്കായി. നല്ല രീതിയില്‍ ആ കടയുമായി മുന്നോട്ടുപോയി.
ആ സമയത്താണ് വീണ്ടും സിനിമയിലേക്ക് വസ്ത്രാലങ്കാരത്തിനായി വിളിക്കുന്നത്. രണ്ടാംഭാഗത്തില്‍ സിനിമയെ ഗൗരവത്തോടെ വീക്ഷിക്കുകയും ശില്പഭംഗിയോടെ രൂപകല്പന ചെയ്യുകയും ചെയ്യുന്ന പത്മരാജന്റെ സിനിമയിലേക്കാണ് വിളിച്ചത്. ആദ്യം ഞാന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പോകുന്നില്ലെന്ന് തന്നെ സ്വയം തീരുമാനിച്ചു. അന്ന് പത്മരാജന്‍ സാറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സുരേഷ് ഉണ്ണിത്താനാണ് എന്നെ വിളിച്ചത്. ഞാന്‍ അസുഖമാണ് വരാന്‍ ബുദ്ധിമുട്ടാണ് എന്നെ ഒഴിവാക്കണം എന്നൊക്കെ പറഞ്ഞ് എന്റെ താല്‍പ്പര്യമില്ലായ്മ അവരെ ബോധ്യപ്പെടുത്തി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഉണ്ണിത്താന്‍ വിളിച്ചു. ''സുരേന്ദ്രാ, നീ വരണം, നിനക്ക് പറ്റിയ ടീമാണ്. ഒരു കുഴപ്പവുമില്ല. തരക്കേടില്ലാത്ത പൈസയും കിട്ടും. ഞങ്ങളൊക്കെ കൂടെ കാണും ഒരു പ്രശ്‌നവുമുണ്ടാവില്ല. മദ്രാസിലാണ് മൊത്തെ ഷൂട്ടിംഗ്. നമുക്ക് വിശ്വസിക്കാന്‍ പറ്റുന്ന, അടുപ്പമുള്ള ഒരാളെ വേണം. ഈ അവസരം നീ നഷ്ടപ്പെടുത്തരുത് '' എന്നൊക്കെ ഉണ്ണിത്താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ തീരുമാനത്തില്‍ വെള്ളം ചേര്‍ത്തു. അങ്ങിനെയാണ് വീണ്ടും കോസ്റ്റ്യൂമറായി എത്തുന്നത്. രണ്ടാം ഘട്ടം ഒന്നാം ഘട്ടം പോലെ മോശമായില്ല. തുടക്കവും തുടര്‍ച്ചകളും നന്നായി. കൈയ്യില്‍ നിന്നും പണം അങ്ങോട്ടേക്ക് കൊടുക്കേണ്ട അവസ്ഥ വന്നില്ല.
പത്മരാജന്‍ സാറിന്റെ സിനിമകള്‍ക്ക് സ്ഥിരം കോസ്റ്റ്യൂം ചെയ്യുന്നത് ഞാനായിരുന്നു. കുറച്ചു പടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ സാറിനോട് വസ്ത്രാലങ്കാരം സുരേന്ദ്രന്‍ എന്നതിന് പകരം ഇന്ദ്രന്‍സ് എന്നാക്കിക്കോട്ടെ എന്ന് ചോദിച്ചു. അദ്ദേഹത്തിന് ഒരു താല്‍പ്പര്യകുറവുമുണ്ടായിരുന്നില്ല. അങ്ങനെ എന്റെ തയ്യല്‍ക്കടയുടെ പേര് ഞാനും സ്വയം സ്വീകരിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ ടൈലറിംഗ് ഷോപ്പിന്റെ ബോര്‍ഡില്‍ ചെറിയൊരു മാറ്റം വരുത്തി. ഇന്ദ്രന്‍സ് സിനി ടൈലറിംഗ് സെന്റര്‍. അത് കൂടുതല്‍ പേരെ ടൈലര്‍ ഷോപ്പിലേക്ക് ആകര്‍ഷിക്കാന്‍ സഹായിച്ചു. അങ്ങനെ പോവുമ്പോഴാണ് സി ഐ ഡി ഉണ്ണികൃഷ്ണന്‍ എന്ന സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി അഭിനയിക്കാന്‍ സാധിച്ചത്. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാനുള്ള തിരക്കേറി. അതിനുശേഷം കത്രികയെടുക്കാനും എനിക്കേറെ ഇഷ്ടപ്പെട്ട എന്റെ തൊഴിലില്‍ മുഴുകാനും അവസരം ലഭിച്ചിട്ടില്ല.
താങ്കളുടെ ജീവിതത്തില്‍ നാടകം പ്രധാനപ്പെട്ട ഒരു സംഭവമായി വരുന്നുണ്ട്. തൊഴിലിടങ്ങളില്‍ നിന്നും ചേട്ടന്റെ നാടക വാസന മൂലം പുറത്താവേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. നാടക ജീവിതം എങ്ങിനെയായിരുന്നു.?
കുമാരപുരത്തുള്ള സുഭാഷ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ നാടക ക്യാമ്പുകളാണ് എന്റെ നാടകാഭിരുചി വളര്‍ത്തുന്നതിന് കാരണമായത്. അവരുടെ റിഹേര്‍സല്‍ ക്യാമ്പുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഞാന്‍. കൊച്ചുമണി, രാജേന്ദ്രന്‍, ലത്തീഫ് തുടങ്ങി എന്റെ വീടിനടുത്തുള്ള ചേട്ടന്‍മാരാണ് നാടകങ്ങളില്‍ അഭിനയിക്കുന്നത്. അവരുടെ അഭിനയവും നാടക ക്യാമ്പിന്റെ അന്തരീക്ഷവുമൊക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്റെ നാടക കമ്പം ചിലപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന തലത്തിലുള്ളതായിരിക്കില്ല. എന്നാല്‍ അതെനിക്കിഷ്ടമായിരുന്നു. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ സ്വയം അവരെ സഹായിക്കാന്‍ ഇറങ്ങി തിരിച്ചു. നമ്മുടെ നിരന്തരമായ ഇടപെടലിലൂടെ ഇവന്‍ ഒരു സഹായിയാണ് എന്ന തോന്നല്‍ അവരിലുണ്ടാക്കാന്‍ ഇതു മൂലം സാധിച്ചു. അങ്ങിനെ നിരന്തരമായ പരിശ്രമത്തിലൂടെ ഞാന്‍ റിഹേഴ്‌സല്‍ ക്യാമ്പിന്റെ അവിഭാജ്യ ഘടകമായി മാറുന്ന ഒരവസ്ഥയുണ്ടായി. നാടകത്തോട് വല്ലാത്തൊരിഷ്ടം തോന്നിയ നാളുകള്‍. അന്ന് നാടകം കാണാന്‍ വേണ്ടി സമീപത്തുള്ള എല്ലാ അമ്പലങ്ങൡും പോകുമായിരുന്നു. അവിടുത്തെ നാടകവും കഴിഞ്ഞ് ഏറെ വൈകിയുള്ള തിരിച്ചുപോക്കുകള്‍ ഇന്നും മനസ്സിലുണ്ട്. അന്ന് സൈക്കിള്‍ വാടകയ്‌ക്കെടുത്തുകൊണ്ടാണ് പോകുക. നൈറ്റില്‍ സൈക്കിള്‍ വാടക കുറവാണ്. കുറഞ്ഞത് മൂന്നുപേര്‍ ഒരു സൈക്കിളില്‍ കാണും. നാടകത്തോടുള്ള താല്‍പ്പര്യം വായനയിലും അഭിരുചിയുണ്ടാക്കി. കൊച്ചു കൊച്ചു നാടകങ്ങള്‍ വായിക്കാന്‍ തുടങ്ങി. വായന വിശാലമായി. വായനശാലയിലെ സ്ഥിരം കുറ്റിയായി മാറി. നാടകത്തോടൊപ്പം മറ്റു പുസ്തകങ്ങളും വായനയിലോക്ക് കയറി വന്നു. നാടകങ്ങള്‍ വായിക്കുമ്പോള്‍ തന്നെ ഇതില്‍ വലിയ ചെലവില്ലാതെ, നടിമാരില്ലാതെ അവതിപ്പിക്കാന്‍ കഴിയുന്ന നാടകം ഏതുണ്ട് എന്ന അന്വേഷണവും കൂടി നടക്കും.
സുഭാഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുമാരപുരത്തുവെച്ച് ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന നാടക മത്സരം സംഘടിപ്പിക്കാറുണ്ടായിരുന്നു. അന്ന് ജില്ലയുടെ മറ്റ് ഭാഗങ്ങൡും നാടകമത്സരങ്ങള്‍ ഉണ്ട്. അമച്വര്‍, ഏകാങ്ക നാടക മത്സരങ്ങളുടെ അറിയിപ്പുകള്‍ പത്രങ്ങളില്‍ കാണും . ഇന്ന് പലതും നഷ്ടമായതിന്റെ കൂടെ കൊച്ചു നാടകങ്ങളും നമുക്ക് നഷ്ടമായി. പ്രൊഫഷണല്‍ നാടകങ്ങളും കുറഞ്ഞു. അക്കാലത്ത് നാടകമത്സരങ്ങള്‍ ഏഴു ദിവസം വരെ നീണ്ടു നില്‍ക്കും. നല്ല അവതരണങ്ങള്‍ ഉണ്ടാവും. ഇതില്‍ പങ്കാളികളാവുന്ന ടീമുകളില്‍ മിക്കതിലെയും സംവിധായകരും അഭിനേതാക്കളുമൊക്കെ ആ പ്രദേശങ്ങളിലെ സാധാരണ ക്കാരായിരിക്കും. അവരില്‍ തൊഴിലാളികളും വിദ്യാര്‍ത്ഥികളും മറ്റും കാണും. ഒരു കൂട്ടായ്മ ഇത്തരം നാടകങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഉണ്ടായി വരാറുണ്ടായിരുന്നു. കുമാരപുരത്തെ നാടകമത്സരങ്ങള്‍ നടക്കുക ജംഗ്ഷനില്‍ കെട്ടിയുണ്ടാക്കിയ സ്റ്റേജില്‍ വെച്ചാണ്. അവിടുത്തെ ട്യൂഷന്‍ സെന്ററുകളില്‍ ടീമുകള്‍ക്ക് ക്യാമ്പ് ഒരുക്കും. മത്സര ദിവസങ്ങളില്‍ ഓരോ ടീമിന്റെ ചാര്‍ജ്ജ് സംഘാടകരായ നമുക്കായിരിക്കും. അവരുടെ താമസം, റിഹേര്‍സല്‍, ഭക്ഷണം തുടങ്ങി വിവിധ കാര്യങ്ങളുടെ ചുമതല. ആ സമയത്ത് ഒരുപാട് ജോലികാണും. പ്രധാനമായും ഇത്തരം ചുമതലകള്‍ ക്ലബ്ബിലെ അത്ര മുതിര്‍ന്നവരല്ലാത്ത രണ്ടാം നിര ടീമായ ഞങ്ങളാണ് നിര്‍വ്വഹിക്കേണ്ടത്. ഞങ്ങള്‍ അതൊക്കെ സന്തോഷപൂര്‍വ്വം നിറവേറ്റും. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ചെറിയ മുറുമുറുപ്പുണ്ടായി. പ്രശ്‌നം നാടകാഭിനയമാണ്. ഞങ്ങള്‍ക്ക് നാടകവുമായി ബന്ധപ്പെട്ട വെള്ളംകോരല്‍ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളു. ക്ലബ്ബിനുവേണ്ടിയുള്ള അഭിനയവും മറ്റ് കാര്യങ്ങളും നടത്തുന്നത് മുതിര്‍ന്ന ചേട്ടന്‍മാരാണ്. പ്രതിഷേധം അവരുടെ ചെവിയിലുമെത്തി. അടുത്തവര്‍ഷം മുതല്‍ നാടക മത്സരം അവസാനിക്കുന്ന ദിവസം ഞങ്ങള്‍ക്ക് അഭിനയിക്കാന്‍ ഒരു ലഘുനാടകം ആവാം എന്നതീരുമാനത്തിലേക്ക് മുതിര്‍ന്നവര്‍ എത്തി. കുറേയേറെ നിബന്ധനകള്‍ അവതരണവുമായി ബന്ധപ്പെട്ടുണ്ട്. കുറച്ചു സമയമേ പാടുള്ളു, അധികം ചിലവുണ്ടാകാന്‍ പാടില്ല, സ്ത്രീ കഥാപാത്രം പാടില്ല അങ്ങിനെ അധിക ചെലവുകള്‍ എന്തെങ്കിലും ഉണ്ടാവുന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ കൈയ്യില്‍ നിന്നും വഹിക്കേണ്ടി വരും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍. അതിലൊന്നും ഞങ്ങള്‍ വിരണ്ടില്ല, പിറകോട്ടു പോയില്ല. ആദ്യവര്‍ഷം മുതിര്‍ന്നവര്‍ നമ്മളെ കാര്യമായി പറ്റിച്ചു. ഞങ്ങള്‍ റിഹേര്‍സല്‍ ചെയ്ത് ഹൃദിസ്ഥമാക്കിയ നാടകം അവതരിപ്പിക്കാന്‍ സമയം തന്നില്ല. എന്നാല്‍, നാടകവുമായി ബന്ധപ്പെട്ട പിരിവുകളും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും ഞങ്ങളുടെ സഹായത്തോടെ ഗംഭീരമായി നടത്തുകയും ചെയ്തു. ഞങ്ങളെ സംഘാടന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി നിര്‍ത്താനുള്ള ഒരു തുരുപ്പു ചീട്ടുമാത്രമായിരുന്നു നാടകം അവതരിപ്പിക്കാമെന്ന വാഗ്ദാനം. ഞങ്ങള്‍ അവതരണത്തിനായി തെരെഞ്ഞെടുത്ത നാടകത്തില്‍ ഒരു നടി കൂടി വേണം. പ്രഗത്ഭകളായ നടികളെ കൊണ്ടുവരാനുള്ള സാമ്പത്തികം ഞങ്ങള്‍ വിചാരിച്ചാല്‍ ഉണ്ടാക്കാന്‍ സാധിക്കില്ല. അങ്ങിനെ കുമാരപുരത്തിനടുത്തുള്ള ഒരു നടിയിലേക്ക് ഞങ്ങളുടെ അന്വേഷണം ചുരുങ്ങി. ഇതറിഞ്ഞപ്പോള്‍ മുതിര്‍ന്നവര്‍ പ്രശ്‌നമുണ്ടാക്കി. നടിയുടെ ചിലവുകള്‍ ഞങ്ങള്‍ വഹിച്ചോളാമെന്ന് പറഞ്ഞ് ആ പ്രശ്‌നം കുറച്ചൊതുക്കി. അപ്പോഴാണ് അടുത്ത തൊല്ല. അവര്‍ നാട്ടില്‍ ചെറിയ രീതിയില്‍ പേരുദോഷം കേള്‍പ്പിച്ചവരാണ് പോലും ക്ലബ്ബുകാരാന് പറയുന്നത്. ഇവരെക്കൊണ്ട് സ്റ്റേജില്‍ കയറിയാല്‍ നാട്ടുകാര്‍ കൂവും. ഇത് ശരിയാവില്ല എന്ന് ക്ലബ്ബിലെ പ്രധാനികള്‍ വിധി കല്‍പ്പിച്ചു. രണ്ടാം ദിവസമായപ്പോള്‍ റിഹേര്‍സല്‍ ചെയ്യാനുള്ള സ്ഥലം തന്നില്ല. ഞങ്ങള്‍ വല്ലാത്തൊരവസ്ഥയിലായി. നേരമിരുട്ടുകയും ചെയ്തു. ഒരു സ്ത്രീയും ഞങ്ങള്‍ കുറച്ചു പിള്ളേരും കൂടി കുമാരപുരം ജംഗ്ഷനില്‍ അങ്ങനെ നിന്നു.
കൂടെയുള്ളവരില്‍ ഓരോരുത്തരായി കൊഴിഞ്ഞുപോകാന്‍ തുടങ്ങി. നടിയോടാണെങ്കില്‍ നാടകത്തില്‍ നിങ്ങള്‍ അഭിനയിച്ചാല്‍ ശരിയാവില്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞു എന്ന് പറയാനും കഴിയില്ല. ഇവരെ എവിടെയെങ്കിലും താമസിപ്പിക്കണം. അതിന് ആരും തയ്യാറല്ല. അപ്പോഴാണ് അച്ഛന്‍ അതുവഴി വരുന്നത്. എന്താടാ ഇവിടെ നില്‍ക്കുന്നത് എന്ന് അച്ഛന്‍ ചോദിച്ചു. ഞാന്‍ അച്ഛനോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു. '' ഇവിടെ ഇങ്ങനെ നില്‍ക്കാതെ അവളെ വീട്ടിലേക്ക് കൊണ്ടുപോ'' എനിക്ക് അച്ഛനോട് ആദരവ് തോന്നിയ നിമിഷമായിരുന്നു അത്. സാധാരണ അഭിനയിക്കാനായി നടിമാര്‍ വന്നു കഴിഞ്ഞാല്‍ അവര്‍ക്ക് താമസ സൗകര്യം ഒരുക്കികൊടുക്കാന്‍ വലിയ മത്സരമാണ്. സ്ഥലത്തെ പ്രധാനികള്‍ അവരുടെ വീടുതളില്‍ താമസിപ്പിക്കാമെന്ന് പറയും അവിടുത്തെ സൗകര്യങ്ങള്‍ പറയും.
നസീര്‍ സാറിന്റെ കാലില്‍ സോക്‌സ് ഇടുമ്പോഴാണ് അദ്ദേഹം എന്നോട് ആദ്യമായി സംസാരിച്ചത്. അല്ലെങ്കില്‍, നസീര്‍ സാറിനെ കൊണ്ട് ഞാന്‍ സംസാരിപ്പിച്ചത്. അദ്ദേഹത്തിന്റെ കാലില്‍ ഒരു ചെറിയ മുറിവുണ്ടായിരുന്നു. സോക്‌സിടുന്നതിനിടയില്‍ ചെറുതായി മുറിവില്‍ ഒന്ന് മുട്ടി. വളരെ മൃദുവായൊരു ശബ്ദം; ഷീലയോട്, ജയഭാരതിയോട്, ശാരദയോട് പറയുന്നത് പോലെ; ഹോ.., സൂക്ഷിക്കേണ്ടേ.. അദ്ദേഹം എന്നെ ഒന്ന് നോക്കുകയും ചെയ്തു. ഒരു പാവം പയ്യന്‍ എന്നു തോന്നിയതിനാലാവണം ഒരു ചെറുപുഞ്ചിരിയും ഫ്രീയായി കിട്ടി. ജയഭാരതി ധരിച്ച ബ്ലൗസുകള്‍ ഞാനാണ് തയ്ച്ചത്. സ്ത്രീകള്‍ക്ക് പുറത്ത് തയ്ക്കുന്നതും സിനിമയില്‍ തയ്ക്കുന്നതും രണ്ട് രീതികളിലാണ്. പുറത്ത് തയ്ക്കുമ്പോള്‍ ദേഹത്ത് അധികം പിടിക്കാന്‍ പാടില്ല. എന്നാല്‍ സിനിമയിലാവുമ്പോള്‍ ദേഹത്ത് നന്നായി പിടിക്കണം. എല്ലാ ശരീരഭാഗങ്ങളും ഒന്നുകൂടി തെളിഞ്ഞു മുഴച്ചു കാണണം. അതൊക്കെ ഞാന്‍ പഠിച്ചെടുത്തു. എന്റെ ബ്ലൗസുകളില്‍ ജയഭാരതി കൂടുതല്‍ സുന്ദരിയായി എനിക്ക് തോന്നി. |
എന്നാല്‍, ഈ സ്ത്രീയുടെ കാര്യത്തില്‍ അതൊന്നുമുണ്ടായില്ല. ഇവര്‍ "മോശമാണെ"ന്നതായിരുന്നു കാരണം. എന്റെ വീട്ടില്‍ ഒരു സൗകര്യവുമില്ല. എന്റെ ചേച്ചിയുടെ വിരിപ്പ് അവര്‍ക്കുവേണ്ടി കൊടുത്തു. സന്തോഷത്തോടെ ആ രാത്രി അവര്‍ ഞങ്ങളുടെ കൂടെ കഴിഞ്ഞു. പിറ്റേന്ന് നാടകം മാറ്റിവെച്ചു എന്ന് കള്ളം പറഞ്ഞ് അവരെ പറഞ്ഞുവിട്ടു. അങ്ങനെ ആ വര്‍ഷത്തെ ഞങ്ങളുടെ നാടകാവതരണം കുളമായി. പിന്നീടും ഞങ്ങള്‍ റിഹേര്‍സല്‍ ചെയ്ത് തയ്യാറാക്കുന്ന നാടകങ്ങള്‍ അവതരിപ്പിക്കാന്‍ സമയം ലഭിച്ചില്ല. സമാപന പരിപാടിയില്‍ അതിഥികളുടെ പ്രസംഗത്തിനും ആ സ്റ്റേജില്‍ അവതരിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകത്തിന്റെ അവതരണത്തിനുമിടയ്ക്കാണ് ഞങ്ങള്‍ അവതരണം നടത്തേണ്ടത്. പ്രസംഗങ്ങള്‍ കഴിയുമ്പോഴേക്കും വലിയ നാടകം അവതരിപ്പിക്കാനുള്ള സമയമാവും. മേയ്ക്കപ്പൊക്കെയിട്ട് അവസാന നിമിഷം വരെ പ്രതീക്ഷയോടെ ഞങ്ങള്‍ നില്‍ക്കും. ഞങ്ങളെ സ്ഥിരം പറ്റിക്കുകയായിരുന്നു പതിവ്.
ഇതിനോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിന്റെ ഉത്സവത്തിന് ഞങ്ങള്‍ അവതരിപ്പിക്കാനായി റിഹേഴ്‌സല്‍ ചെയ്തുവെച്ച നാടകം അവതരിപ്പിക്കുന്നത്. കുടുംബക്കാരും നാടകാവതരണത്തിന്റെ കാര്യത്തില്‍ പിശുക്കരാണ്. അവര്‍ മൈക്കും സ്റ്റേജും മാത്രമേ വിട്ടു തരൂ. മറ്റെല്ലാ ചിലവുകളും നമ്മള്‍ വഹിക്കണം. എന്തൊക്കെ വന്നാലും നാടകം അവതരിപ്പിക്കും എന്നത് ഒരു വാശിയായിരുന്നു. അങ്ങിനെ നമ്മുടെ നാടകത്തിന്റെ ആരംഭം ആ വേദിയില്‍ വെച്ചായിരുന്നു. ഈ രക്തത്തില്‍ എനിക്കു പങ്കില്ല എന്നായിരുന്നു ആ നാടകത്തിന്റെ പേര്. അതില്‍ ഒരത്തറു കച്ചവടക്കാരന്റെ റോളാണ് ഞാന്‍ അഭിനയിച്ചത്. കഴുത്തില്‍ ട്രങ്കു പെട്ടിയൊക്കെ കെട്ടി നക്കുന്ന ഒരു കഥാപാത്രം. ബഹദൂറിന്റെ അഭിനയ രീതികളും ചേഷ്ഠകളുമായിരുന്നു ഞാന്‍ അന്ന് അനുകരിച്ചിരുന്നത്. നാടകം കഴിഞ്ഞപ്പോള്‍ ബന്ധുക്കളെല്ലാം അഭിനന്ദിച്ചു. പിറ്റേന്ന് ക്ലബ്ബില്‍ ചെന്നപ്പോള്‍ ചിലരൊക്കെ; സുരാ, അവിടെ തകര്‍ത്തെന്ന് പറഞ്ഞല്ലോ, നന്നായി എന്നമട്ടിലുള്ള കമന്റ്‌സൊക്കെ പറഞ്ഞു. അതു കൂടി കേട്ടപ്പോള്‍ ആകെ വെപ്രാളമായി. നാടകമല്ലാതെ ഒരു നിമിഷം പോലുമില്ല എന്ന നിലയിലായി കാര്യങ്ങള്‍. പേപ്പര്‍ വായന ഏകാങ്ക നാടക മത്സരം കണ്ടുപിടിക്കാനാണ്. മത്സരത്തിനപേക്ഷിക്കലായി പ്രധാന പരിപാടി. അതിനിടയില്‍ നാടകങ്ങള്‍ മാറി. വലിയവര്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ നാടകങ്ങളുമായി ഞങ്ങള്‍ മുന്നേറി. കുറേ സമ്മാനങ്ങളും ലഭിച്ചു. മികച്ച ഹാസ്യനടനുള്ള അവാര്‍ഡ് എനിക്കും ലഭിച്ചിട്ടുണ്ട്. അപ്പോഴൊന്നും മുതിര്‍ന്നവരുടെ നാടകത്തിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. ഒരിക്കല്‍ അവരുടെ ടീമില്‍ ഹാസ്യ നടനായി അഭിനയിക്കുന്ന വ്യക്തി നാടകത്തിന് വന്നില്ല. അങ്ങനെ പകരക്കാരനായാണ് ഞാന്‍ കയറുന്നത്. പിന്നീട് ഞാന്‍ അവരുടെ ട്രൂപ്പിലെ സ്ഥിരം അഭിനേതാവായി മാറി.
നാടക മത്സരത്തിനായി പോയപ്പോള്‍, ഞാന്‍ അവതരിപ്പിച്ച കഥാപാത്രമാകാനുള്ള ശേഷി എനിക്കില്ല എന്നുപറഞ്ഞ് നാടക മത്സരത്തില്‍ നിന്ന് നാടകം തള്ളിപ്പോയിട്ടുണ്ട്. അവണാകുഴി എന്ന സ്ഥലത്തായിരുന്നു നാടകമത്സരം. ബ്രഹ്മാര്‍പ്പണം എന്ന നാടകം. ഒരു പോലീസുകാരന്റെ വേഷമായിരുന്നു അത്. സ്ഥിരം ഹാസ്യനടനുള്ള സമ്മാനം ലഭിക്കുന്ന റോളാണ്, മുന്‍പ് ആനയറ രാജന്‍ എന്നയാളാണ് ഈ റോള്‍ ചെയ്തിരുന്നത്. അയാള്‍ക്കും എന്റെ ദേഹപ്രകൃതം തന്നെയാണ്. പുള്ളിയുടെ പകരക്കാരനായാണ് ഞാന്‍ പോകുന്നത്. ഏതായാലും ജഡ്ജിംഗ് കമ്മറ്റി എന്റെ റോളിനെ ചൊല്ലി ആ നാടകത്തിന് അവതരണയോഗ്യതയില്ല എന്ന് വിലയിരുത്തി. പോലീസുകരന്റെ വേഷം ചെയ്യാനുള്ള ശാരീരിക യോഗ്യത എനിക്കില്ല എന്നതായിരുന്നു കാരണം. വല്ലാതെ വേദനിച്ചുപോയ നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ എന്റെ കൂടെയുള്ളവരാരും എന്നെ കുത്തിനോവിച്ചില്ല. കാരണം, ഇതേ റോളില്‍ എനിക്ക് മികച്ച ഹാസ്യനടനുള്ള സമ്മാനം ലഭിച്ചിട്ടുണ്ട്. നാടകത്തിനും സമ്മാനം ലഭിച്ചിട്ടുണ്ട്. എന്നാലും ആ സമയത്ത് അത് ഒരുപാട് വേദനിപ്പിച്ചു. നാടകമത്സരത്തിന് പോകുന്ന മുരുക്കും പുഴ, ആറ്റിങ്ങല്‍ ഭാഗത്തുള്ളവരെല്ലാം എന്നെ തിരിച്ചറിയുമായിരുന്നു. അവിടെ നാടകത്തിലൂടെ കുറെ സുഹൃത്തക്കളുണ്ടായി. അവരുടെ നാടകങ്ങളില്‍ അഭിനയിക്കാന്‍ വേണ്ടി പോകുമ്പോള്‍ വട്ടചെലവിനുള്ള കാശും തരും. മുന്‍പ് ഞാന്‍ കുമാരപുരത്തുവരുന്ന നാടകക്കാര്‍ക്ക് ചെയ്തുകൊടുത്തിരുന്ന സഹായവും കരുതലുകളും മുരുക്കുംപുഴ ഭാഗത്തു നിന്നും എനിക്ക് തിരികെ കിട്ടി.
ശരീരം കലാജീവിതത്തിന് പ്രതിസന്ധിയായി മാറിയപ്പോള്‍ അതിനെ മറികടക്കാന്‍ എന്തൊക്കെ ചെയ്തു?
എന്റെ ശരീരഭാഷ സ്ഥിരം വേലക്കാരന്റെയും അത്തരത്തില്‍ ചിരിപ്പിക്കുന്ന റോളുകളിലേക്കും എന്നെ ഒതുക്കി നിര്‍ത്തി. നല്ല റോളുകള്‍ ചെയ്യണമെന്നാഗ്രഹമുണ്ടായിട്ടും എന്റെ ശരീരത്തിന്റെ പരിമിതിമൂലം എനിക്കത് സാധിച്ചില്ല. ആ സമയത്ത് കൂട്ടായിരുന്ന വായിച്ചാണ് നാടകങ്ങള്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ മികച്ച പല നാടകങ്ങളും നമുക്ക് അഭിനയിക്കാന്‍ സ്‌കോപ്പ് ഇല്ലാത്തതുകൊണ്ട് പല കുറവുകളും പറഞ്ഞ് ഒഴിവാക്കിപ്പിച്ചിട്ടുണ്ട്. എനിക്ക് കൂടി പങ്കാളിയാവാന്‍ പറ്റുന്ന നാടകമായിരുന്നു മികച്ചതായി വരിക. നല്ല കൂട്ടുകാരുടെ കൂടെയാണിരിക്കുന്നതെങ്കില്‍ തുറന്നു പറയും എനിക്കിതില്‍ ചെയ്യാനൊന്നുമില്ല. അപ്പോള്‍ അവര്‍ അത് മാറ്റി വേറെ തെരെഞ്ഞെടുക്കുന്നതിന് സഹായിക്കും. അങ്ങനെ ഞങ്ങള്‍ അവതരിപ്പിക്കുന്ന നാടകങ്ങളിലെല്ലാം ഒരു നല്ല റോള്‍ എനിക്ക് ഉറപ്പാക്കിയിരുന്നു. എന്നാലും എന്റെ ദേഹത്തിന്റെ പരിമിതി എനിക്ക് അറിയാമായിരുന്നു. ശരീരം നന്നാക്കാനായി ഞാന്‍ തുനിഞ്ഞിറങ്ങി. അങ്ങിനെയാണ് ജിമ്മില്‍ പോകാന്‍ തുടങ്ങിയത്.
പോലീസില്‍ ചേരുന്നതിന്റെ ഭാഗമായി എന്റെ ചില സുഹൃത്തുക്കള്‍ ശരീരം നന്നാക്കുവാന്‍ വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ ഞാന്‍ കാണാറുണ്ട്. വിരിഞ്ഞ നെഞ്ചും ഉരുണ്ട മസിലുകളുമായി അവര്‍ നടത്തുന്ന കസര്‍ത്തുകള്‍ എന്നില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി. അതിരാവിലെ മുളപ്പിച്ച കടലയും കഴിച്ച് ഞാന്‍ അവരുടെ കൂടെ ഓടാന്‍ തുടങ്ങി. പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. ജിമ്മിലെ ആശാന്‍ അച്ഛന്റെ സുഹൃത്താണ്. പുള്ളിക്ക് കുറച്ചു ദിവസത്തെ എന്റെ പരിപാടികള്‍ കണ്ടപ്പൊഴേ ഞാന്‍ ശരിയാവില്ല എന്ന തോന്നി. നന്നായി ആഹാരം കഴിക്കാതെ നീ എന്ത് ചെയ്തിട്ടും ഫലമില്ല സുരാ, എന്ന് ആശാന്‍ പറഞ്ഞു. ഞാന്‍ മുട്ടയും ഇറച്ചിയുമൊന്നും കഴിക്കില്ല. വെജിറ്റേറിയനാണ്. ആശാന്‍ എന്നെ ഫ്രീ ഹാന്റ് മാത്രമേ ചെയ്യാന്‍ അനുവദിക്കൂ. മറ്റ് ഒരു സാധനത്തിലും തൊടാന്‍ പാടില്ല എന്ന് കല്‍പ്പനയുണ്ട്. ആശാന്‍ അതിരാവിലെ ജിമ്മില്‍ എത്തുകയില്ല. ഞാന്‍ ആ സമയത്ത് ജിമ്മില്‍ എത്തും. അല്‍പ്പം വെയ്‌റ്റൊക്കെ എടുക്കും. എങ്ങിനെയെങ്കിലും തടിവെച്ചല്ലേ മതിയാവു. ഒരു ദിവസം ആശാന്‍ രാവിലെയെത്തി അപ്പോള്‍ ഞാന്‍ വെയ്റ്റ് എടുക്കുകയാണ്. നിന്നോട് ഇതൊന്നും എടുക്കരുത് എന്ന് പറഞ്ഞില്ലേ, നിന്നെക്കൊണ്ടിതൊന്നും പറ്റില്ല, ഇതൊന്നും ഇനി മേലാല്‍ തൊടാന്‍ പാടില്ല. എന്നും പറഞ്ഞ് ആശാന്‍ പോയി. എന്റെ കൂടെ അനിയനും ആശാന്റെ മോനുമൊക്കെ ജിമ്മില്‍ ചേര്‍ന്നിട്ടുണ്ട്. അവരുടെയൊക്കെ ശരീരം ഉണരാന്‍ തുടങ്ങി. നല്ലവിരിവും ഭംഗിയും വന്നു. ജിമ്മിന്റ മുന്‍വശത്ത് മണ്ണ് കിളച്ച് ആശാന്‍ അവരെയൊക്കെ ഗുസ്തിക്ക് വരെ ഇറക്കി. ഞാന്‍ അപ്പോഴും ഫ്രീ ഹാന്റ്് ചെയ്യുകയാണ്. എന്റെ ശരീരം ശരിയാവില്ലെ? വീണ്ടും ഞാന്‍ ആശാനറിയാതെ മെല്ലെ വെയ്‌റ്റെടുക്കാന്‍ തുടങ്ങി. ഒരു ദിവസം കിടന്നുകൊണ്ട് വെയ്‌റ്റെടുക്കുമ്പോള്‍ പിറകില്‍ നിന്നും വെയ്റ്റ് ആരോ വാങ്ങി. പിടഞ്ഞെഴുനേറ്റ് നോക്കുമ്പോള്‍ ആശാന്‍ പല്ല് ഞെരിച്ച് നില്‍ക്കുന്നു. മുഴുത്ത ഒരു പള്ള്. മേലാല്‍ ഇതിനകത്തു കയറിപ്പോകരുത് എന്ന പറഞ്ഞ് ആശാന്‍ എന്നെ ജിമ്മില്‍ നിന്നും പുറത്താക്കി.
ഞാന്‍ എന്റെ ശരീരപുഷ്ടി പരീക്ഷണങ്ങള്‍ നിര്‍ത്തിയില്ല. സ്ഥിരം റോളുകളില്‍ നിന്ന് വിരിഞ്ഞ ശരീരമുള്ള കഥാപാത്രങ്ങളിലേക്ക് ഞാന്‍ സ്വപ്നങ്ങളില്‍ ചേക്കേറി കഴിഞ്ഞിരുന്നു. ഒത്ത ഉയരവും പൊക്കവുമായി കിടിലന്‍ സംഭാഷണങ്ങള്‍ പറഞ്ഞ് കൈയ്യടി വാങ്ങുന്ന സുന്ദരന്‍ സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ വേണ്ടി. ദോശയിലും മറ്റും ചിക്കനും ബീഫും പൊതിഞ്ഞ് വിഴുങ്ങുന്ന നൂതന പരിപാടിക്ക് ഞാന്‍ തുടക്കമിട്ടു. നന്നായി ഛര്‍ദിച്ചു എന്നതല്ലാതെ വിശേഷിച്ച് മറ്റ് ഫലങ്ങളൊന്നുമുണ്ടായില്ല.
ഗൗരവസ്വഭാവമുള്ള വേഷം അഭിനയിക്കണം എന്ന ആഗ്രഹം ഒടുവില്‍ ഒരമ്മാവന്റെ വേഷം അഭനയിച്ചതിലൂടെ പൂര്‍ത്തീകരിച്ചു. തീര്‍ത്തും ഗൗരവമുള്ള ഒരു കഥാപാത്രം. വീണ്ടും പ്രഭാതം എന്ന നാടകം. ചേരിയില്‍ താമസിക്കുന്ന ഒരു വയസ്സനായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു മകളുണ്ട്. സ്ഥലത്തെ റൗഡിയുടെ അതിക്രമങ്ങള്‍ക്ക് ഈ മകള്‍ ഇരയാവുന്നു. പിന്നീട് അച്ഛനെകാണുന്ന മകള്‍ ദുഖഭാരത്താല്‍ അച്ഛന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുന്നു. അവിടെനിന്ന് കുഴഞ്ഞ് താഴേക്ക് ഊര്‍ന്നിറങ്ങി നിലത്തേക്ക് വീഴുന്നു. അച്ഛനായി ഞാനും മകളായി നടിയും തകര്‍ത്തഭിനയിക്കുകയാണ്. കാണികള്‍ നിശബ്ദരായി സങ്കടത്തോടെ രംഗങ്ങള്‍ ആസ്വദിക്കയാണ്. നടി കരഞ്ഞുകൊണ്ട് നെഞ്ചില്‍ നിന്നും ഊര്‍ന്നിറങ്ങി തറയിലേക്ക് വീണു. പെട്ടെന്ന് കാണികള്‍ ഭയങ്കരമായി ചിരിക്കാനും വിസിലടിക്കാനും കൂവാനുമൊക്കെ തുടങ്ങി. കാര്യം പിടികിട്ടാതെ ഞാന്‍ നോക്കുമ്പോള്‍ എനിക്ക്, അച്ഛന് ട്രൗസര്‍ മാത്രമേയുള്ളു. നടി ഊര്‍ന്നിറങ്ങുമ്പോള്‍ മുണ്ടും കൂടെ ഊര്‍ന്നിറങ്ങി. ഞാന്‍ നല്ല ടൈലറായതുകൊണ്ട് കിന്നരിയും പോക്കറ്റുമൊക്കെവെച്ച് തയ്ച്ച മനോഹരമായ ഒരു ട്രൗസറായിരുന്നു ഇട്ടിരുന്നത്. നാടകം തുടര്‍ന്നെങ്കിലും മൊത്തം കുളമായിപ്പോയി. അതോടെ ഗൗരവ റോളുകള്‍ തേടിയുള്ള എന്റെ അന്വേഷണവും നിലച്ചു.
സംഘടന ഒരു പുലിവാല്‍ പോലായിരുന്നു. പിടിച്ചാലും കുഴപ്പം പിടിവിട്ടാലും കുഴപ്പം. സൗത്ത് ഇന്ത്യന്‍ ഫിലിം കോസ്റ്റ്യൂമേഴ്‌സ് അസോസിയേഷന്‍ എന്നൊരു സംഘടനയാണ് അന്ന്ഉണ്ടായിരുന്നത്. സൗത്തിന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടന എന്നാണ് വെപ്പ്. അവരുടെ കാര്‍ഡില്‍ തമിഴും തെലുങ്കും എഴുത്തുകള്‍ മാത്രമേ കാണു. മലയാളവും മറ്റ് ഭാഷകളൊന്നുമില്ല. കേരളത്തില്‍ നിന്നും പോയി മദ്രാസില്‍ നിന്ന് വലിയ കോസ്റ്റ്യൂമറായി മാറി, നാട് തന്നെ മറന്ന് പോയവരാണ് സംഘടനയിലെ പ്രധാനികള്‍. അവരാണ് മലയാളികള്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഞാന്‍ ഇവരില്‍ നിന്നുള്ള പ്രശ്‌നം ഒഴിവാക്കാനായി പരമാവധി മാറി നടക്കും. അവര്‍ പണം ചോദിച്ചാല്‍ ഉണ്ടെങ്കില്‍ കൊടുക്കും. ഇല്ലെങ്കില്‍ അവധി പറയും. കഴിയുന്നതും മാറി നടക്കും. എന്നിട്ടും ഒരുപ്രാവശ്യം ഞാന്‍ പെട്ടുപോയി. ഒരു സിനിമയുടെ സെറ്റില്‍ വെച്ചാണ് മദ്രാസില്‍ നിന്നും സംഘടനയുടെ ആള്‍ക്കാര്‍ വന്നിരിക്കുന്ന വിവരം ഞാനറിയുന്നത്. അന്ന് തന്നെ സംഘടനയില്‍ മെമ്പര്‍ഷിപ്പെടുക്കണം. അവര്‍ റൂമെടുത്ത് താമസിക്കുകയാണ്. മെമ്പര്‍ഷിപ്പ് ഫീസ് മൂവായിരം രൂപയാണ്. എനിക്കാകെ സഹായികളുടെ തുക കൂടി ചേര്‍ത്ത് ആ വര്‍ക്കില്‍ നിന്നും ലഭിക്കുക നാലായിരം രൂപ മാത്രമാണ്. മെമ്പര്‍ഷിപ്പെടുപ്പിക്കാന്‍ വന്ന സംഘടനാ പ്രതിനിധികളുടെ താമസ ചെലവ്, ഭക്ഷണം, യാത്രാചെലവ് ഇവയൊക്കെ ഞാന്‍ തന്നെ വഹിക്കണം. അവസാനം നാട്ടിലേക്ക് ആളെ പറഞ്ഞയച്ച് ബ്ലേഡ് പലിശക്കാരില്‍ നിന്നും പണം കടം വാങ്ങിയാണ് സംഘടനക്കാരെ തിരിച്ചയക്കുന്നത്. ഗുണ്ടകളുടെ രീതിയിലാണ് നമ്മുടെ സംഘടനയുടെ പ്രതിനിധികള്‍ പെരുമാറുന്നത്. സെറ്റില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ വന്ന് മെഷിന്റെ ചക്രങ്ങള്‍ പിടിച്ചുവെക്കും. ഉപദ്രവിക്കാന്‍ ശ്രമിക്കും. ഒരിക്കല്‍ എന്റെ അസിസ്റ്റന്റിനോട് സംഘടനക്കാര്‍ അപമര്യാദയായി പെറുമാറിയപ്പോള്‍ അവന്‍ കത്രികയെടുത്ത് കുത്താനോങ്ങി. ഞാന്‍ തടുത്തില്ലെങ്കില്‍ വലിയ വിഷയമാകുമായിരുന്നു. അവന് എന്ത് സംഘടന? അവന്‍ ജീവിക്കാന്‍ വേണ്ടിയാണ് തൊഴിലിന് വരുന്നത്. അവന് സംരംക്ഷണം നല്‍കേണ്ട സംഘടന അവനെ ഉപദ്രവിക്കുന്നു. ഇത് തുടരുകയാണ്. |
ഇപ്പോള്‍ ഇതൊക്കെ ആലോചിക്കുമ്പോള്‍ കഷ്ടം തോന്നും. എന്റെ ശരീരത്തെ ഞാന്‍ എത്രമാത്രം പീഢിപ്പിച്ചിരുന്നു. അന്ന് ശരീരം നന്നായിരുന്നെങ്കില്‍ എന്റെ ഭാവി എന്താകുമായിരുന്നു. 'കൊടക്കമ്പി' എന്നുവിളിക്കാന്‍ പാകത്തിലുള്ള ഈ ശരീരമാണ് എന്റെ ശക്തി. അത് നഷ്ടമാകുമായിരുന്നില്ലെ. തയ്യല്‍ക്കടകളിലെ ജോലിക്കാലത്തും സിനിമയില്‍ വസ്ത്രലങ്കാരത്തിന് പോകുമ്പോഴും ഞാന്‍ എന്റെ നാടകാഭിനയം നിര്‍ത്തിയില്ല. എല്ലാ പരിപാടികളും നാടക റിഹേഴ്‌സലിനും അവതരണത്തിനും പാകമാകുന്ന രീതിയില്‍ ക്രമീകരിച്ചു. എന്റെ നാടകാഭിരുചി അറിയുന്ന ഒരു നിര്‍മ്മാതാവാണ് ആദ്യമായി സിനിമയില്‍ തലകാണിക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. വീട്ടിലും നാടകകമ്പത്തിനോട് പ്രത്യേകിച്ച് എതിര്‍പ്പൊന്നും ഉണ്ടായിരുന്നുല്ല. ഞാന്‍ എന്ത് നാടകം കളിക്കാന്‍ പോയാലും അമ്മയ്ക്ക് കൊടുക്കുന്ന പണം കൃത്യമായി കൊടുക്കണമെന്നുമാത്രം. അച്ഛന്‍ ചില നാടകങ്ങളൊക്കെ കാണാന്‍ വരും ചിരി വന്നാലും അടക്കിനിര്‍ത്തും. ടൈലര്‍ ഷോപ്പുകളിലുള്ളവര്‍ക്ക് എന്റെ കലാവാസനയെ മനസ്സിലാക്കാന്‍ ഒരിക്കലും സാധിച്ചിരുന്നില്ല. മേസ്ത്രി എന്നെ നാടകം കാരണം വൈകിവരുമ്പോള്‍ കൃത്യമായി ചീത്ത പറയും. അപ്പോള്‍ സഹ ജോലിക്കാരും ഇവനെ അടിച്ചു കളയാത്തതെന്ത് എന്ന മനോഭാവത്തില്‍ നില്‍ക്കും. അവര്‍ക്ക് തയ്യല്‍ എന്നതില്‍ കവിഞ്ഞ് മറ്റൊരു കാര്യമില്ല. ഒരു പരിപാടികള്‍ക്കും അവര്‍ പോവുകയില്ല. ഒരു തയ്യല്‍മെഷീനിലാണ് അവര്‍ ജീവിക്കുന്നത്. അവരുടെ എല്ലാ നിറങ്ങളും അതിനെ ചുറ്റിപറ്റിയുള്ളതാണ്. എന്നോടുള്ള അവരുടെ സമീപനത്തില്‍ വേദനയുണ്ടെങ്കിലും അവരുടെ ജീവിതത്തിന്റെ താളത്തില്‍ എന്നും ഞാന്‍ വേദനിച്ചിട്ടുമുണ്ട്.
ഒടുവില്‍ എന്നെ മറ്റ് ക്ലബ്ബുകള്‍ നാടകത്തില്‍ അഭിനയിക്കാനായി വിളിക്കുമായിരുന്നു. മുരുക്കുംപുഴയിലും ചിറയിന്‍കീഴുമുള്ള ക്ലബ്ബുകളാണ് പ്രധാനമായും വിളിച്ചിരുന്നത്. അവര്‍ ചെറിയ പ്രതിഫലമൊക്കെത്തരും. അതൊക്കെ വല്ലാതെ സംതൃപ്തി പകര്‍ന്ന കാര്യങ്ങളായിരുന്നു. സംഘാടകരൊക്കെ കോണ്‍ഗ്രസുകാരാണ്. അത്യാവശ്യം പണമൊക്കെ കൈയ്യിലുണ്ട്. ഞാന്‍ ജോലിയും കഴിഞ്ഞ് ഒമ്പതരമണിയാവുമ്പോള്‍ സൈക്കിളില്‍ അങ്ങോട്ടേക്ക് പോകും. ഏതാണ്ട് മുപ്പതോളം കിലോമീറ്റര്‍ സൈക്കിളില്‍ പോകും. റിഹേഴ്‌സലിനായി. പാതിരാത്രി റിഹേഴ്‌സല്‍ കഴിയുമ്പോള്‍ അവിടെതന്നെ കിടന്നുറങ്ങും. അതിരാവിലെ തിരിച്ച് സൈക്കിള്‍ ചവിട്ടും. ജോലിക്ക് പോകും.
നാടകത്തോടുള്ള ഇഷ്ടം മറ്റ് നാടക ടീമുകളില്‍ അഭിനയിക്കുന്നതില്‍ എത്തിച്ചില്ലേ?
എത്തിച്ചു. ആ സമയത്ത് ഗൗരവമുള്ള നാടകങ്ങള്‍ കാണാനും അതിനെപറ്റി ചിന്തിക്കാനും തുടങ്ങി. എന്‍എന്‍ പിള്ളയുടെയും ശങ്കരപിള്ളയുടെയുമൊക്കെ നാടകങ്ങള്‍ കണ്ടു. എന്തെങ്കിലും കോപ്രായങ്ങള്‍ കാട്ടി കാണികളെ ചിരിപ്പിക്കുന്നതല്ല അഭിനയം എന്ന തിരിച്ചറിവുണ്ടായി. അതിനായുള്ള ചില അന്വേഷണങ്ങളും തുടങ്ങി. അങ്ങിനെ ശങ്കരപിള്ളയുടെ ഈഞ്ചയ്ക്കലിലുള്ള നാടക ക്യാമ്പില്‍ ഞാന്‍ എത്തി. രണ്ട് ദിവസം അവിടെ നിന്നിട്ടും അവര്‍ അഭിനയ പരിശീലനം തുടങ്ങിയില്ല. സൗണ്ട് എക്‌സര്‍സൈസ് മാത്രമാണ് ചെയ്യുന്നത്. ഹാ.. ഹൗ... ഹീ...എന്നിങ്ങനെയുള്ള ശബ്ദമുണ്ടാക്കല്‍ മാത്രം. എനിക്ക് ബോറടിച്ചു. മാത്രമല്ല, എന്റെ തയ്യല്‍ജോലിക്ക് തടസ്സമുണ്ടാവുന്ന രീതിയിലാണ് അവരുടെ പരിശീലന കളരി. അതും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെ ഞാന്‍ അവിടെ പോകുന്നത് അവസാനിപ്പിച്ചു. എന്റ് ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകമാണ്. അതു പോലെ ഒരു നാടകത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുപോലൊരു നാടകത്തില്‍ ഇതുവരെ അഭിനയിക്കാന്‍ കഴിഞ്ഞതുമില്ല.
സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹത്തോടു കൂടിയല്ല താങ്കള്‍ സിനിമയുടെ ലോകത്തിലേക്ക് ഇറങ്ങി ചെല്ലുന്നത്. വസ്ത്രാലങ്കാര സഹായിയായാണ്. എന്നാല്‍, സിനിമയില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും താങ്കള്‍ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. ഒരു സിനിമാ കോസ്റ്റ്യൂമര്‍ എന്ന നിലയിലുള്ള ജീവിതം എങ്ങിനെയായിരുന്നു?
വളരെ യാദൃശ്ചികമായാണ് വസ്ത്രാലങ്കാര രംഗത്തേക്ക് എത്തുന്നത്. കുമാരപുരത്ത് നമ്മുടെ കൂടെ നാടകത്തില്‍ അഭിനയിക്കുന്ന മോഹന്‍ദാസാണ് അതിന് നിമിത്തമാകുന്നത്. അക്കാലത്ത് നാടകത്തില്‍ വളരെ സജീവമായി അഭിനയിക്കുകയാണ്. സിനിമ വല്ലാത്തൊരാഗ്രഹമായി മനസ്സിലുണ്ട്. സിനിമയിലേക്കുള്ള വഴി തുറന്നുകിട്ടണമെങ്കില്‍ നല്ല ഗ്ലാമര്‍ വേണം. എന്നാല്‍, എന്റെ ശരീരവും രൂപവും വെച്ച് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം വല്ലാത്തൊരത്യാഗ്രഹമാണെന്ന തിരിച്ചറിവ് എനിക്ക് നന്നായി ഉണ്ടായിരുന്നു. അതിനാല്‍ ഈ ആഗ്രഹം ആരോടും പറയാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. സിനിമയുടെ പരിസരങ്ങളില്‍ എങ്ങിനെയെങ്കിലും പ്രവേശിക്കണം എന്ന ആഗ്രഹം ആ കാലത്ത് വല്ലാതെയുണ്ടായിരുന്നു. മോഹന്‍ദാസിന്റെ ക്ഷണം അപ്പോഴാണ് ഉണ്ടായത്. വസ്ത്രാലങ്കാരം സാധാരണ ടൈലര്‍മാര്‍ക്കുള്ള പണിയാണെന്നും തമിഴ് നാട്ടില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ ആ മേഖലയില്‍ സജീവമായുള്ളതെന്നും മോഹന്‍ദാസ് പറഞ്ഞാണ് മനസ്സിലാക്കുന്നത്. ഏതായാലും മോഹന്‍ദാസ് പറഞ്ഞ ആ വഴിയില്‍ക്കൂടി ഞാന്‍ നടന്നു. ലക്ഷ്മണന്‍ ചേട്ടന്റെ അസിസ്റ്റന്റായാണ് വര്‍ക്ക് ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. കാര്യങ്ങളെല്ലാം മനസ്സിലാക്കി. കൂടെ മദ്രാസിലേക്ക് പോവുകയാണ്. ആദ്യത്തെ സിനിമ ചൂതാട്ടം. നിത്യഹരിത നായകന്‍ പ്രേംനസീറും. യുവാക്കളുടെ ഹരമായിരുന്ന താരറാണി ജയഭാരതിയും, അച്ചന്‍കുഞ്ഞും, സത്താറുമൊക്കെയുള്ള സിനിമ. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഏതോ സ്വപ്നഭൂമികയിലെത്തിയതുപോലെ അങ്ങനെ ഒഴുകി നടന്നു. ടേയ് ..,അവിടെ തൊടരുത്, ആ ലൈറ്റ് മറിഞ്ഞു വീഴും തുടങ്ങിയ ആക്രോശങ്ങളാണ് വെളിവുണ്ടാക്കുന്നത്. സിനിമാതാരങ്ങളെ ആദ്യമായി കാണുന്നത് അപ്പോഴാണ്.
ജയഭാരതിയെ കണ്ടപ്പോള്‍ സിനിമയില്‍ കാണുന്ന തടിയില്ലെന്ന് തോന്നി. എന്റെ സൗന്ദര്യത്തിന്റെ പരിമിതികള്‍ അറിയാവുന്നതുകൊണ്ട് സ്‌നേഹവും പ്രണയവുമൊന്നും ജീവിതത്തില്‍ കയറിവന്നിട്ടില്ല. അതിനാല്‍തന്നെ സിനിമയയിലെ താരറാണിമാരെ മനസ്സില്‍വെച്ച് ആരാധിച്ചിരുന്നുമില്ല. ജയഭാരതിയെ കണ്ടപ്പോള്‍ സാധാരണ ഒരു സ്ത്രീയെ അഭിമുഖീകരിക്കുന്നതുപോലെ മാത്രമെ തോന്നിയുള്ളു. നസീര്‍സാറൊന്നും സെറ്റില്‍ ഞങ്ങളെ പോലുള്ളവരെ നോക്കിയിരുന്നില്ല. അതിന്റെ ആവശ്യവുമില്ല. അദ്ദേഹം ഓരോ കാര്യങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാവും.
നസീര്‍ സാറിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ഡ്രസ് കൊണ്ടു പോകുമ്പോള്‍ വെറുതെ ചില നടത്തങ്ങളും ശബ്ദങ്ങളുമൊക്കെയുണ്ടാക്കും. വലിയ ഫലമൊന്നുമുണ്ടാകില്ല. ഒരു ദിവസം നസീര്‍ സാറിന്റെ കാലില്‍ സോക്‌സ് ഇടുമ്പോഴാണ് അദ്ദേഹം എന്നോട് ആദ്യമായി സംസാരിച്ചത്. അല്ലെങ്കില്‍, നസീര്‍ സാറിനെ കൊണ്ട് ഞാന്‍ സംസാരിപ്പിച്ചത്. അദ്ദേഹത്തിന്റെ കാലില്‍ ഒരു ചെറിയ മുറിവുണ്ടായിരുന്നു. സോക്‌സിടുന്നതിനിടയില്‍ ചെറുതായി മുറിവില്‍ ഒന്ന് മുട്ടി. വളരെ മൃദുവായൊരു ശബ്ദം; ഷീലയോട്, ജയഭാരതിയോട്, ശാരദയോട് പറയുന്നത് പോലെ; ഹോ.., സൂക്ഷിക്കേണ്ടേ.. അദ്ദേഹം എന്നെ ഒന്ന് നോക്കുകയും ചെയ്തു. ഒരു പാവം പയ്യന്‍ എന്നു തോന്നിയതിനാലാവണം ഒരു ചെറുപുഞ്ചിരിയും ഫ്രീയായി കിട്ടി.
ആ സിനിമയില്‍ ജയഭാരതി ധരിച്ച ബ്ലൗസുകള്‍ ഞാനാണ് തയ്ച്ചത്. സ്ത്രീകള്‍ക്ക് പുറത്ത് തയ്ക്കുന്നതും സിനിമയില്‍ തയ്ക്കുന്നതും രണ്ട് രീതികളിലാണ്. പുറത്ത് തയ്ക്കുമ്പോള്‍ ദേഹത്ത് അധികം പിടിക്കാന്‍ പാടില്ല. എന്നാല്‍ സിനിമയിലാവുമ്പോള്‍ ദേഹത്ത് നന്നായി പിടിക്കണം. എല്ലാ ശരീരഭാഗങ്ങളും ഒന്നുകൂടി തെളിഞ്ഞു മുഴച്ചു കാണണം. അതൊക്കെ ഞാന്‍ പഠിച്ചെടുത്തു. എന്റെ ബ്ലൗസുകളില്‍ ജയഭാരതി കൂടുതല്‍ സുന്ദരിയായി എനിക്ക് തോന്നി. പുരുഷന്‍മാരുടെ വേഷത്തില്‍ ശ്രദ്ധിക്കേണ്ടത് ഫാഷനാണ്. അവരുടെ ടേസ്റ്റും കൂടി നോക്കണം. അല്ലെങ്കില്‍ ചിലപ്പോഴൊക്കെ മുഴിഞ്ഞു സംസാരിച്ചു എന്നുവരും. കളറും മോഡലുമൊക്കെ സംവിധായകന്‍ പറയുമെങ്കിലും നടന്‍മാര്‍ ഡ്രസിന്റെ കാര്യത്തില്‍ ഇടപെടും. ആദ്യമായി ഈ താരങ്ങള്‍ ഞാന്‍ തയ്ച്ച ഡ്രസുകളിട്ടുകണ്ടപ്പോള്‍ വല്ലാത്തൊരനുഭൂതി തോന്നി. പഴയ കാലത്ത് കോസ്റ്റ്യൂമര്‍മാര്‍ക്ക് ഒരു പാട് ജോലികള്‍ ഉണ്ട്. ഇന്ന് മിക്കവാറും താരങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രത്യേകം കോസ്റ്റ്യൂമറുണ്ട്. അന്ന് ഒരു തോര്‍ത്ത് ഒരു കഥാപാത്രത്തിന്റെ തോളില്‍ ഇടണമെങ്കില്‍ കോസ്റ്റ്യൂമര്‍ ഒപ്പം നിന്ന് ചെയ്‌തേ മതിയാവു. സെറ്റില്‍ വല്ലാത്ത താര ജാഡകളൊന്നും അന്നത്തെ ആര്‍ട്ടിസ്റ്റുകള്‍ കാണിച്ചിരുന്നില്ല. ജയഭാരതിയൊക്കെ നന്മയുള്ള ഒരു സ്ത്രീയായാണ് എനിക്ക് തോന്നിയത്. ദയയോട് കൂടിയുള്ള സമീപനമാണ് അവരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അതെന്റെ ശരീരപ്രകൃതം വല്ലാതെ ശോഷിച്ച്, കൂട്ടത്തില്‍ ചെറുതായത് കൊണ്ടാവണം.
ആ കാലത്ത് മികച്ച സിനിമകള്‍ എന്ന് പറയുന്ന സിനിമകള്‍ കുറവായിരുന്നു. ലക്ഷ്മണന്‍ ചേട്ടന്‍, വേലായുധന്‍ കീഴില്ലം എന്നിവരുടെ കൂടെയൊക്കെ കുറെ സിനിമകളില്‍ സഹായിയായി പോയി. കുറെ സിനിമകളില്‍ പ്രധാന കോസ്റ്റ്യൂമറായി വര്‍ക്ക് ചെയ്തു. മനസ്സില്‍ സന്തോഷം തോന്നിയ ആദ്യത്തെ സിനിമ എന്നത് പ്രിന്‍സിപ്പല്‍ ഒളിവില്‍ ആണെന്നു പറയാം. ഈ സിനിമയാണ് വര്‍ക്ക് ചെയ്തതില്‍ പക്വതയുള്ളവരുടെ കൂടെ എന്ന് തോന്നിയ സിനിമ. ഗോപീകൃഷ്ണനാണ് സംവിധായകന്‍. ക്യാമറ ഷാജി എന്‍ കരുണായിരുന്നു. പെട്ടെന്ന് തന്നെ പടം റിലീസ് ചെയ്യുകയും ചെയ്തു. ഞാന്‍ സ്വതന്ത്രമായി വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സിനിമകൂടിയായിരുന്നു അത്. ഈ സിനിമ കഴിഞ്ഞ് രണ്ട് സിനിമകള്‍ കൂടി ചെയ്തപ്പോള്‍ സിനിമ കോസ്റ്റ്യൂമറുടെ പണി ഇനി വേണ്ട എന്ന തോന്നുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. സാമ്പത്തികമായി വല്ലാതെ നഷ്ടം വരുന്ന രീതിയിലായി കാര്യങ്ങളുടെ പോക്ക്.
മദ്രാസിലാണ് സിനിമയെങ്കില്‍ കോസ്റ്റ്യൂമര്‍മാരുടെ സംഘടനയുടെ വക്താക്കള്‍ക്ക് ഒരു തുക കൊടുക്കണം. എന്നാല്‍ മാത്രമേ അവര്‍ സിനിമ ചെയ്യാന്‍ സമ്മതിക്കു. സിനിമ കഴിയാറാവുമ്പോള്‍ പല നിര്‍മ്മാതാക്കളും പാവപ്പെട്ട കോസ്റ്റ്യൂമറെയും പറ്റിക്കും. ആരോടും നടത്താത്ത വിലപേശല്‍ കോസ്റ്റ്യൂമറോട് നടത്തും. പണം മുഴുവനായും തരില്ല. വീട്ടിലാണെങ്കില്‍ എന്റെ വരുമാനം അനിവാര്യമാണ്. അതില്ലെങ്കില്‍ അവിടെ താളം തെറ്റും. ടൈലറിംഗ് ഷോപ്പില്‍ ഇത്രയും ശ്രദ്ധിക്കുകയാണെങ്കില്‍ വന്‍ ലാഭമുണ്ടാക്കാന്‍ കഴിയും എന്നെനിക്കുറപ്പായിരുന്നു. അങ്ങിനെയാണ് മെല്ലെ ഇനി സിനിമയിലേക്കില്ല എന്ന തീരുമാനവുമായി രംഗം വിടുന്നത്. പിന്നെ എന്റെ അഭിനയമോഹം പൂവണിയില്ല എന്ന തിരിച്ചറിവും ഉണ്ടായി. പിന്നീട് പത്മരാജന്‍ സാറിന്റെ സിനിമയിലൂടെയാണ് തിരികെ വസ്ത്രാലങ്കാരകനായി വരുന്നത്. സാറിന്റെ കൂടെ ജോലി ചെയ്യുമ്പോഴാണ് ഈ പണിക്കും ഒരന്തസുണ്ടെന്ന് തോന്നുന്നത്. കൃത്യമായി പണം ലഭിക്കുന്നത്. കോസ്റ്റ്യൂമര്‍ക്കും വിലയുണ്ടെന്ന് മനസ്സിലാവുന്നത്. പത്മരാജന്‍ സാറിന്റെ കൂടെ ആദ്യമായി വര്‍ക്ക് ചെയ്യുന്നത് നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ എന്ന സിനിമയിലായിരുന്നു. അതുവരെയുള്ള സിനിമാന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തമായ അനുഭവം. വസ്ത്രലങ്കാരകന്‍ കഥ അറിയണം എന്ന് സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാലേ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ വേഷം ഉണ്ടാവു. അതിനാല്‍ അസിസ്റ്റന്റുമാരോട് ആ സബ്ജക്റ്റ് ഒന്നു പറഞ്ഞുകൊടുക്കു എന്നദ്ദേഹം പറയും. കുറേ സിനിമകള്‍ ചെയ്‌തെങ്കിലും കോസ്റ്റ്യൂമര്‍ കഥ അറിയണം എന്ന് മനസ്സിലായത് അപ്പോഴായിരുന്നു. ആദ്യമൊക്കെ നമ്മുടെ മനസ്സിലുണ്ടാവുന്ന വേഷ സങ്കല്‍പ്പവും സാറിന്റെ സങ്കല്‍പ്പവും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. അതായിരുന്നു യഥാര്‍ത്ഥ പാഠം. നമ്മള്‍ എങ്ങിനെയൊക്കെ ചിന്തിക്കണം എന്ന പാഠം. കുറച്ചു സിനിമകള്‍ കഴിഞ്ഞപ്പോള്‍ നമ്മള്‍ ആ ഒരു തലത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കണം. പത്മരാജന്‍ സാര്‍ ഞാന്‍ പറയുന്നതില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താറുണ്ടായിരുന്നില്ല. സാറിന്റെ നൊമ്പരത്തിപൂവ് എന്ന സിനിമ മുതലാണ് എന്റെ പേര് സുരേന്ദ്രന്‍ എന്നതില്‍ നിന്നും ഇന്ദ്രന്‍സ് എന്നായി മാറ്റിയത്. ഈ പേര് തയ്യല്‍ക്കടയ്ക്ക് ഗുണകരമാവും എന്നതായിരുന്നു പേര് മാറ്റത്തിന് കാരണമായത്.
വസ്ത്രാലങ്കാരകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മദ്രാസില്‍ ചെന്നാല്‍ സംഘടനക്കാരുടെ പ്രശ്‌നമുണ്ടാവും അവര്‍ക്ക് പണം കൊടുക്കണം എന്നൊക്കെ പറഞ്ഞു. ഈ സംഘടന മൊത്തത്തില്‍ പ്രശ്‌നമായിരുന്നോ?
മമ്മൂട്ടിയുടെ കൂടെ വിസ എന്ന സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വേലായുധന്‍ കീഴില്ലമായിരുന്നു മുഖ്യ കോസ്റ്റ്യൂമര്‍. ബോംബേയിലും മറ്റുമാണ് ആദ്യ ഷെഡ്യൂള്‍. കേരളത്തില്‍ തുടര്‍ന്ന് ഷൂട്ടിംഗ് നടന്നപ്പോള്‍ മമ്മൂട്ടിയുണ്ട്. അദ്ദേഹം ഡബിള്‍ബുളളിന്റെ ഷര്‍ട്ട് മാത്രമേ ധരിക്കു. വേലായുധന്‍ കീഴില്ലമാണെങ്കില്‍ എന്നെയെല്ലാം ഏല്‍പ്പിച്ച് മറ്റൊരു സെറ്റിലേക്ക് പോയി. എനിക്കാണെങ്കില്‍ ആകെ പേടിയായി. മമ്മൂട്ടി ഇക്കാര്യത്തിലൊക്കെ വല്ലാതെ ചൂടാവും. ഡി ബി ഷര്‍ട്ട് സംഘടിപ്പിക്കാന്‍ ഒരു വഴിയുമില്ല. ഞാന്‍ ആ മോഡലില്‍ ഒരു ഷര്‍ട്ട് തയ്ച്ചു. അത് ഡിബി ഷര്‍ട്ട് വരുന്ന കവറിലിട്ടു. മറ്റൊരു ഷര്‍ട്ടിന്റെ എംബ്ലവും മറ്റും എടുത്ത് അതില്‍ തയ്ച്ചു പിടിപ്പിച്ചു. അതിലെ കടലാസൊക്കെ പുതിയതിലേക്ക് മാറ്റി. ആ സാധനം ഭയഭക്തി ബഹുമാനത്തോടെ മമ്മൂട്ടിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ലേബലൊക്കെ ഒന്ന് നോക്കി ങാ കൊള്ളാം എന്നൊക്കെ പറഞ്ഞ് അതുമിട്ട് അഭിനയിച്ചു. ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ വഴക്കില്‍ നിന്നും രക്ഷപ്പെടാനാണ് ആ വേല ചെയ്തത്. |
ഈ സംഘടന ഒരു പുലിവാല്‍ പോലായിരുന്നു. പിടിച്ചാലും കുഴപ്പം പിടിവിട്ടാലും കുഴപ്പം. സൗത്ത് ഇന്ത്യന്‍ ഫിലിം കോസ്റ്റ്യൂമേഴ്‌സ് അസോസിയേഷന്‍ എന്നൊരു സംഘടനയാണ് ഉണ്ടായിരുന്നത്. സൗത്തിന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടന എന്നാണ് വെപ്പ്. അവരുടെ കാര്‍ഡില്‍ തമിഴും തെലുങ്കും എഴുത്തുകള്‍ മാത്രമേ കാണു. മലയാളവും മറ്റ് ഭാഷകളൊന്നുമില്ല. കേരളത്തില്‍ നിന്നും പോയി മദ്രാസില്‍ നിന്ന് വലിയ കോസ്റ്റ്യൂമറായി മാറി, നാട് തന്നെ മറന്ന് പോയവരാണ് സംഘടനയിലെ പ്രധാനികള്‍. അവരാണ് മലയാളികള്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. മദ്രാസില്‍ പോകുമ്പോഴാണ് ഈ സംഘടന പ്രധാനമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. കേരളത്തില്‍ വലിയ പ്രശ്‌നമില്ല. ഞാന്‍ ഇവരില്‍ നിന്നുള്ള പ്രശ്‌നം ഒഴിവാക്കാനായി പരമാവധി മാറി നടക്കും. അവര്‍ പണം ചോദിച്ചാല്‍ ഉണ്ടെങ്കില്‍ കൊടുക്കും. ഇല്ലെങ്കില്‍ അവധി പറയും. കഴിയുന്നതും മാറി നടക്കും. എന്നിട്ടും ഒരുപ്രാവശ്യം ഞാന്‍ പെട്ടുപോയി. കെ മധു സംവിധാനം ചെയ്ത ഊഹക്കച്ചവടം എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു. സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ കെ ആര്‍ ഷണ്‍മുഖം ആണ്. സെറ്റാകെ വിറപ്പിക്കുന്ന പുലിയാണ് ഇദ്ദേഹം. മിക്ക പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കും ഒരു യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ആളുകള്‍ ഉണ്ടാവും. കണ്‍ട്രോളറായി അയാളെ തീരുമാനിച്ചാല്‍ സ്വാഭാവികമായും മറ്റുള്ളവര്‍ ഇന്നയിന്ന ആളുകളുണ്ടാവും എന്ന് ഉറപ്പിക്കും. അദ്ദേഹത്തിന് സ്ഥിരമായി ഒരു കോസ്റ്റ്യൂമറുണ്ട്. എന്നാല്‍, ചില സംവിധായകര്‍ ചിലയാള്‍ക്കാരെ ആവശ്യപ്പെടും. അങ്ങനെയാണ് ഞാന്‍ ആ സിനിമയിലേക്ക് എത്തപ്പെടുന്നത്. ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് മദ്രാസില്‍ നിന്നും സംഘടനയുടെ ആള്‍ക്കാര്‍ വന്നിരിക്കുന്ന വിവരം ഞാനറിയുന്നത്. ഷണ്‍മുഖമാണ് വിവരം എത്തിക്കുന്നത്.
അന്ന് തന്നെ സംഘടനയില്‍ മെമ്പര്‍ഷിപ്പെടുക്കണം. അവര്‍ റൂമെടുത്ത് താമസിക്കുകയാണ്. മെമ്പര്‍ഷിപ്പ് ഫീസ് മൂവായിരം രൂപയാണ്. എനിക്കാകെ സഹായികളുടെ തുക കൂടി ചേര്‍ത്ത് ആ വര്‍ക്കില്‍ നിന്നും ലഭിക്കുക നാലായിരം രൂപ മാത്രമാണ്. മെമ്പര്‍ഷിപ്പെടുപ്പിക്കാന്‍ വന്ന സംഘടനാ പ്രതിനിധികളുടെ താമസ ചെലവ്, ഭക്ഷണം, യാത്രാചെലവ് ഇവയൊക്കെ ഞാന്‍ തന്നെ വഹിക്കണം. അവസാനം നാട്ടിലേക്ക് ആളെ പറഞ്ഞയച്ച് ബ്ലേഡ് പലിശക്കാരില്‍ നിന്നും പണം കടം വാങ്ങിയാണ് സംഘടനക്കാരെ തിരിച്ചയക്കുന്നത്. ഗുണ്ടകളുടെ രീതിയിലാണ് നമ്മുടെ സംഘടനയുടെ പ്രതിനിധികള്‍ പെരുമാറുന്നത്. സെറ്റില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ വന്ന് മെഷിന്റെ ചക്രങ്ങള്‍ പിടിച്ചുവെക്കും. ഉപദ്രവിക്കാന്‍ ശ്രമിക്കും. ഒരിക്കല്‍ എന്റെ അസിസ്റ്റന്റിനോട് സംഘടനക്കാര്‍ അപമര്യാദയായി പെറുമാറിയപ്പോള്‍ അവന്‍ കത്രികയെടുത്ത് കുത്താനോങ്ങി. ഞാന്‍ തടുത്തില്ലെങ്കില്‍ വലിയ വിഷയമാകുമായിരുന്നു. അവന് എന്ത് സംഘടന? അവന്‍ ജീവിക്കാന്‍ വേണ്ടിയാണ് തൊഴിലിന് വരുന്നത്. അവന് സംരംക്ഷണം നല്‍കേണ്ട സംഘടന അവനെ ഉപദ്രവിക്കുന്നു. ഇത് തുടരുകയാണ്.
കോസ്റ്റ്യൂമര്‍ എന്ന നിലയില്‍ സിനിമാ താരങ്ങളില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? പല തരത്തിലുള്ള സ്വഭാവങ്ങളും രീതികളും വച്ചുപുലര്‍ത്തുന്ന താരങ്ങളെ അന്ന് എങ്ങിനെയാണ് കൈകാര്യം ചെയ്തിരുന്നത്?
പ്രസിദ്ധ നടന്‍ സോമന്‍ ചേട്ടന് വലിയ നിര്‍ബന്ധങ്ങളായിരുന്നു. അദ്ദേഹം എന്നോട് പിണങ്ങിയിട്ടുണ്ട്. ആലപ്പി രംഗനാഥിന്റെ സിനിമ. അമ്പാടി തന്നിലൊരുണ്ണി. ചെറിയ ബഡ്ജറ്റിലുള്ള സിനിമയാണ്. നടന്‍മാര്‍ പറയുമ്പോള്‍ നിര്‍മ്മാതാക്കളെല്ലാം തലകുലുക്കി സമ്മതിക്കും അവര്‍ പോയി കഴിഞ്ഞാല്‍ കോസ്റ്റ്യൂമറോട് ചെലവ് ചുരുക്കാന്‍ പറയും. ഈ സിനിമയില്‍ സോമന്‍ ചേട്ടന്‍ ആദ്യം സഫാരി സ്യൂട്ട് വേണമെന്ന് പറഞ്ഞു. അദ്ദേഹത്തിന് അത് തയ്ച്ചാല്‍ ഇഷ്ടപ്പെടില്ല. ഞാന്‍ എറണാകുളം പാര്‍ത്ഥാസില്‍ പോയി അദ്ദേഹത്തിന് ഇഷ്ടമാവുന്ന തരത്തിലുള്ള ഡ്രസ് വാങ്ങി സെറ്റിലേക്ക് വന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ ഐഡിയ മാറുന്നത്. സൂട്ടാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. നിര്‍മ്മാതാവിന്റെയടുത്ത് പോയി പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖം കറുക്കും. അത് വാങ്ങി വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഐഡിയ വീണ്ടും മാറി. പിന്നീടെന്നെ എന്തൊക്കെയോ പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടാതെ ഡ്രസൊക്കെ അവിടെ വെച്ച് അവിടെനിന്നും മാറി നിന്നു. കുറെ കഴിഞ്ഞപ്പോള്‍ അദ്ദേഹം അതെടുത്തു. ''ങാ, അവനെ വിളി'' എന്നു പറഞ്ഞു. ''ഞാന്‍ പറഞ്ഞതാണ് കൂടുതല്‍ ഇണങ്ങുക, അതുകൊണ്ടല്ലെ അങ്ങിനെ പറഞ്ഞത്'' എന്നൊക്കെ ന്യായീകരിക്കാന്‍ തുടങ്ങി. ഞാനും പറഞ്ഞു, ''ചേട്ടാ അവരുടെ കൈയ്യില്‍ പണമില്ല. ചേട്ടന്‍ പറഞ്ഞത് അതുപോലെ അവരുടെ അടുത്ത് ചെന്ന പറഞ്ഞാല്‍ അവര്‍ വിഷമത്തോടെ മൂന്നാമതും പണം തരും. പക്ഷെ, അത് ശരിയല്ല''. ''നിനക്കിത് അളവെടുക്കാന്‍ നേരത്തുതന്നെ പറഞ്ഞുകൂടായിരുന്നോ.'' എന്നൊക്കെ പറഞ്ഞ് അദ്ദേഹം തണുത്തു.
സൂപ്പര്‍സ്റ്റാറുകളുടെ പടത്തില്‍ കോസ്റ്റ്യൂമിന് വിളിക്കുകയാണെങ്കില്‍ കഴിയുന്നതും ഞാന്‍ വേറെയെന്തെങ്കിലും പറഞ്ഞ് ഒഴിവാകുമായിരുന്നു. അവര്‍ക്കൊക്കെ ഓരോരോ താല്‍പ്പര്യങ്ങളാണ്. വലിയതലവേദനയാവും. പത്മരാജന്‍ സാറിനെപോലുള്ളവരുടെ സിനിമകളാണെങ്കില്‍ അവരാണ് തീരുമാനിക്കുന്നത് ഏത് ഡ്രസ് വേണമെന്ന്. അതിനാല്‍ താരങ്ങളുടെ ഇടപെടല്‍ ഉണ്ടാവില്ല. മറിച്ചാണെങ്കില്‍ ബുദ്ധിമുട്ടാവും. മമ്മൂട്ടിയുടെ കൂടെ വിസ എന്ന സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വേലായുധന്‍ കീഴില്ലമായിരുന്നു മുഖ്യ കോസ്റ്റ്യൂമര്‍. ബോംബേയിലും മറ്റുമാണ് ആദ്യ ഷെഡ്യൂള്‍. കേരളത്തില്‍ തുടര്‍ന്ന് ഷൂട്ടിംഗ് നടന്നപ്പോള്‍ മമ്മൂട്ടിയുണ്ട്. അദ്ദേഹം ഡബിള്‍ബുളളിന്റെ ഷര്‍ട്ട് മാത്രമേ ധരിക്കു. വേലായുധന്‍ കീഴില്ലമാണെങ്കില്‍ എന്നെയെല്ലാം ഏല്‍പ്പിച്ച് മറ്റൊരു സെറ്റിലേക്ക് പോയി. എനിക്കാണെങ്കില്‍ ആകെ പേടിയായി. മമ്മൂട്ടി ഇക്കാര്യത്തിലൊക്കെ വല്ലാതെ ചൂടാവും. ഡി ബി ഷര്‍ട്ട് സംഘടിപ്പിക്കാന്‍ ഒരു വഴിയുമില്ല. ഞാന്‍ ആ മോഡലില്‍ ഒരു ഷര്‍ട്ട് തയ്ച്ചു. അത് ഡിബി ഷര്‍ട്ട് വരുന്ന കവറിലിട്ടു. മറ്റൊരു ഷര്‍ട്ടിന്റെ എംബ്ലവും മറ്റും എടുത്ത് അതില്‍ തയ്ച്ചു പിടിപ്പിച്ചു. അതിലെ കടലാസൊക്കെ പുതിയതിലേക്ക് മാറ്റി. ആ സാധനം ഭയഭക്തി ബഹുമാനത്തോടെ മമ്മൂട്ടിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ലേബലൊക്കെ ഒന്ന് നോക്കി ങാ കൊള്ളാം എന്നൊക്കെ പറഞ്ഞ് അതുമിട്ട് അഭിനയിച്ചു. ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ വഴക്കില്‍ നിന്നും രക്ഷപ്പെടാനാണ് ആ വേല ചെയ്തത്. പിന്നീട് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹവുമായി ഇരിക്കുന്ന സമയത്ത് ഞങ്ങള്‍ ഈ കഥ പറഞ്ഞ് ചിരിച്ചിട്ടുണ്ട്.
സിനിമാ അഭിനയത്തിലേക്ക് താങ്കള്‍ എത്തുന്നത് എപ്പോഴാണ്. ഒരു നടന്‍ എന്ന നിലയില്‍ ഒരു കോസ്റ്റ്യൂമറെ അംഗീകരിക്കാന്‍ സിനിമാലോകത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നോ?
അങ്ങനെ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമുണ്ടായിട്ടില്ല. മറിച്ച് കുറച്ചൊക്കെ സഹായമായിട്ടുമുണ്ട്. എല്ലാവരും പരിചയക്കാരാണ്. എനിക്ക് സിനിമാതാരങ്ങളില്‍ നിന്നുമുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ എന്നില്‍ നിന്നും ഉണ്ടാവരുതെന്ന കരുതല്‍ എപ്പോഴും ഉണ്ടാവാറുണ്ട്. ചിലര്‍ നമ്മള്‍ കേള്‍ക്കാതെ നമ്മളെ അറിയിക്കാനായി ചില കമന്റുകള്‍ പറയും. അത് നമ്മുടെ താമസവുമായി ബന്ധപ്പട്ടോ മറ്റോ ആവും. മുമ്പ് എങ്ങിനെ കിടന്നതാണ്. ഇതൊക്കെ മതി...എന്നിങ്ങനെയുള്ള കമന്റുകള്‍ അവരില്‍ നിന്നും ഉണ്ടാവും. അത്തരം അവസരങ്ങളില്‍ ഒന്നുകില്‍ അവിടെനിന്ന് ഞാന്‍ മെല്ലെ പുറത്തേക്ക് പോകും പിന്നീട് അത്തരക്കാരുടെ വര്‍ക്കുകളില്‍ കഴിയുന്നതും പോകാതിരിക്കും.
ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്ത ചൂതാട്ടം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പപ്പുചേട്ടന്റെ കൂടെയായിരുന്നു സീന്‍. ഒരു ചായക്കടയ്ക്കകത്തെ സീന്‍. അത് ഡബ്ബ് ചെയ്യാനുള്ള ഭാഗ്യവും എനിക്കുണ്ടായി. തുടര്‍ന്ന് വര്‍ക്ക് ചെയ്ത സിനിമകളിലെല്ലാം കഴിയുന്നതും അഭിനയിക്കാന്‍ ഞാന്‍ ശ്രമിക്കുകയുണ്ടായി. എന്നാലും ഓര്‍ത്തെടുത്തു പറയാന്‍ കുറച്ചു സിനിമകള്‍ ഉണ്ട്. മാലയോഗം, ആധാരം, ധനം, സ്ഫടികം തുടങ്ങി കുറെ സിനിമകളില്‍ കൊച്ചുകൊച്ചു വേഷങ്ങള്‍ ചെയ്യുകയുണ്ടായി. സ്ഫടികത്തിലെ അഭിനയവുമായി ബന്ധപ്പെട്ട് ഹൃദയ സ്പര്‍ശിയായ ഒരനുഭവം ഉണ്ടായി. സ്ഫടികത്തിന്റെ കോസ്റ്റ്യൂമും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. ഭദ്രനാണ് സ്ഫടികത്തിന്റെ സംവിധായകന്‍. കര്‍ക്കശക്കാരനായ കലാകാരനാണ് ഭദ്രന്‍. അതിനാല്‍ കോസ്റ്റ്യൂമറാകാന്‍ ആദ്യം ഞാന്‍ മടിച്ചു നിന്നു. സ്ഫടികത്തില്‍ തരക്കേടില്ലാത്തൊരു റോളുണ്ട് എന്നറിഞ്ഞതിന് ശേഷമാണ് കോസ്റ്റ്യൂം ചെയ്യാനും അഭിനയിക്കാനും സമ്മതിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ ആ സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ തീരുമാനിക്കുന്നു. അതിന് കാരണം കോസ്റ്റ്യൂം ചെയ്താല്‍ പണം കിട്ടാന്‍ സാധ്യതയില്ല എന്ന സംശയമായിരുന്നു. ചില സിനിമകളില്‍ കോസ്റ്റ്യൂം ചെയ്യാന്‍ പോയാല്‍ അതില്‍ ചെറിയ റോളുകള്‍ അഭിനയിക്കാനും അവസരം ലഭിക്കും. സിനിമ അവസാനിക്കാറാവുമ്പോള്‍ പണത്തിന്റെ കാര്യവുമായി ബന്ധപ്പെടുമ്പോഴാണ് അടുത്ത കമന്റ്; സിനിമയില്‍ അഭിനയിപ്പിച്ചില്ലെ, ഇനി പണം വേണോ., ഇത്രയേയുള്ളു. എന്ന് പറഞ്ഞ് തരുന്ന തുക ഒന്നിനും
ഞാന്‍ ഇടതുപക്ഷത്തെയാണ് പ്രതീക്ഷയോടെ നോക്കുന്നത്. എന്‍റെ പക്ഷം അതാണ്. എന്റെ വീട്ടുകാരും ബന്ധുക്കളുമൊക്കെ മാര്‍ക്‌സിസ്റ്റുകളായിരുന്നു. എനിക്കും ചെറുപ്പം തൊട്ടേ ആ ചുകപ്പിനോട് വല്ലാത്തൊരു മമത ഉണ്ടായിരുന്നു. സിനിമയിലെത്തുന്നതിന് മുന്‍പ് എന്നെപ്പോലെ ജീവിച്ചവരുടെ പ്രശ്‌നങ്ങളോട് എന്നും സംവദിക്കുന്നത് ഇടതുപക്ഷമാണെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. അതു കൊണ്ടുതന്നെ എന്റെ രാഷ്ട്രീയബോധം ഇടതുചേര്‍ന്നുള്ളതാണ്. |
തികയില്ല. ഈ ഒരു ദുരനുഭവം ഇവിടെ ആവര്‍ത്തിക്കാതിരിക്കാനാണ് അഭിനയം വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭദ്രന്‍സര്‍ ഇടപെട്ടുകൊണ്ട് എന്ന അഭിനയിപ്പിക്കുകയായിരുന്നു. സ്ഫടികത്തില്‍ ആദ്യത്തെ ഷോട്ട് എടുത്ത ശേഷം ഭദ്രന്‍ സര്‍ എന്നോട് പറഞ്ഞു, ''വൈകുന്നേരം റൂമില്‍ വരണം''. വൈകുന്നേറം അവിടെപ്പോയപ്പോള്‍ അദ്ദേഹം നൂറ്റൊന്നു രൂപ എന്റെ കൈയ്യില്‍ വെച്ച് തന്നു. എന്നിട്ട് പറഞ്ഞു; ''നീ വലിയൊരാര്‍ട്ടിസ്റ്റാവുമെടാ, നിനക്ക് നല്ല കഴിവുണ്ട്”. ഞാന്‍ അന്തം വിട്ടുപോയി “നീ ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. നീ നന്നാവും''. എനിക്ക് വലിയ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. സിനിമയില്‍ തിരക്കേറുന്നതിന് മുന്‍പ് ചെയ്ത കുറെ സിനിമകള്‍ സംതൃപ്തി നല്‍കിയവ തന്നെയാണ്. സി ഐ ഡി ഉണ്ണികൃഷ്ണനോടുകൂടിയാണ് സിനിമയില്‍ തിരക്കേറുന്നത്.
താങ്കളുടെ സിനിമാ ജീവിതം വസ്ത്രലങ്കാരകന്‍ എന്ന നിലയിലും സിനിമാ നടന്‍ എന്ന നിലയിലും താങ്കള്‍ സംതൃപ്തനാണോ?
ജീവിതത്തില്‍ ഒരിക്കലും ഈ വേഷങ്ങള്‍ ആടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. സിനിമാ ലോകവുമായി ബന്ധപ്പടുവാനും വെള്ളിവെളിച്ചത്തില്‍ അഭിനയിക്കാനും കഴിഞ്ഞത് മുന്‍കൂട്ടി തയ്യാറാക്കിയ ഒരു പ്ലാനിംഗിന്റെയും ഭാഗമായല്ല. അതങ്ങനെ സംഭവിച്ചു. അതില്‍ ഒരു പാട് സന്തോഷമുണ്ട്.സംതൃപ്തിയുമുണ്ട്.
ഇപ്പോള്‍ ഇന്ദ്രേട്ടനെ തേടി ഏറ്റവും മികച്ച അഭിനേതാവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം എത്തിയിരിക്കുന്നു. വി സി അഭിലാഷ് സംവിധാനം ചെയ്ത ആളോരുക്കം എന്ന സിനിമയിലെ അഭിനയമാണ്, ടി വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് ജൂറി പരിഗണിച്ചത്. തീര്‍ച്ചയായും സന്തോഷമുണ്ടാവുമല്ലൊ. അല്ലെ?
ഒരുപാട് സന്തോഷമുണ്ട്. മികച്ച അഭിനേതാക്കള്‍ മലയാളത്തില്‍ ഒരുപാടുപേരുണ്ട്. അവരിലൊരാള്‍ മാത്രമാണ് ഞാന്‍. എന്നെ, എന്റെ അഭിനയത്തെ അംഗീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്. വി സി അഭിലാഷ് നമ്മുടെ രണ്ടുപേരുടെയും കൂട്ടുകാരനാണല്ലൊ. നല്ല കലാകാരനും പത്രപ്രവര്‍ത്തകനുമാണ്. അഭിലാഷിന്റെ ആളൊരുക്കം എന്ന സിനിമയില്‍ എനിക്ക് പപ്പു പിഷാരടി എന്ന കഥാപാത്രമായിരുന്നു. ആത്മസംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരുപാട് ചെയ്യാനുള്ള ഒരു കഥാപാത്രം. അത് കഴിവിന്റെ പരമാവധി മെച്ചപ്പെടുത്താന്‍ പരിശ്രമിച്ചിട്ടുണ്ട്. അഭിലാഷിന്റെ സംവിധാന ശൈലിയും ഈ പുരസ്കാരം കൈവരിക്കാന്‍ ഏറെ സഹായകമായി.
മികച്ച നടനുള്ള അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ എന്ന പതിവ് ചോദ്യം ഒഴിവാക്കുന്നതില്‍ ചേട്ടന് ബുദ്ധിമുട്ടില്ലല്ലോ?
(ചിരി) അത് വല്ലാത്തൊരു ചോദ്യമാണ്. അതൊഴിവാക്കിയതിന് പെരുത്ത് നന്ദി. പ്രതീക്ഷിക്കാത്തവര്‍ നമ്മളെ തേടിവരുമ്പോള്‍ മനസ് നിറയില്ലേ? അത്രയേയുള്ളു. അവാര്‍ഡ് ലഭിച്ചാലും ലഭിച്ചില്ലെങ്കിലും ഞാന്‍ ഇന്ദ്രന്‍സ് തന്നെയാണല്ലൊ. നമ്മള്‍ മിണ്ടുന്നതിനും സംസാരിക്കുന്നതിനും പെരുമാറുന്നതിനും എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോ? നമ്മള്‍ അഭിനയിക്കുന്നത് അംഗീകരിക്കപ്പെടുക എന്നത് ഏത് കലാകാരനും ആഗ്രഹിക്കുന്നതാണ്. അതില്‍ സന്തോഷം കാണാത്തവര്‍ ആരും കാണില്ല.
എന്താണ് ചേട്ടന്റെ രാഷ്ട്രീയം?
ഞാന്‍ ഇടതുപക്ഷത്തെയാണ് പ്രതീക്ഷയോടെ നോക്കുന്നത്. എന്‍റെ പക്ഷം അതാണ്. എന്റെ വീട്ടുകാരും ബന്ധുക്കളുമൊക്കെ മാര്‍ക്‌സിസ്റ്റുകളായിരുന്നു. എനിക്കും ചെറുപ്പം തൊട്ടേ ആ ചുകപ്പിനോട് വല്ലാത്തൊരു മമത ഉണ്ടായിരുന്നു. സിനിമയിലെത്തുന്നതിന് മുന്‍പ് എന്നെപ്പോലെ ജീവിച്ചവരുടെ പ്രശ്‌നങ്ങളോട് എന്നും സംവദിക്കുന്നത് ഇടതുപക്ഷമാണെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. അതു കൊണ്ടുതന്നെ എന്റെ രാഷ്ട്രീയബോധം ഇടതുചേര്‍ന്നുള്ളതാണ്.
ഇത്തരം തുറന്നുപറച്ചിലുകള്‍ നടത്താതെ സേഫ് സോണില്‍ നില്‍ക്കാനാണ് സാധാരണ സിനിമാ താരങ്ങള്‍ ശ്രമിക്കാറ്.
ഞാന്‍ താരമല്ലല്ലോ പ്രീജിത്ത്. ഞാനൊരു തയ്യല്‍ക്കാരനല്ലേ... (ചിരി) എന്നെ ഒരു സാധാരണ മനുഷ്യന്‍ എന്നുള്ള രീതിയില്‍ അടയാളപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നത് എനിക്കൊരിക്കലും ബുദ്ധിമുട്ടല്ല. ഞാന്‍ അവരിലൊരാളാണ്.
താങ്കള്‍ പുരോഗമന ധാരയുടെ ഭാഗത്ത് നില്‍ക്കുമ്പോള്‍, ഇവിടെ പുരോഗമന പ്രസ്ഥാനങ്ങളെ നിര്‍ജീവമാക്കാനുള്ള പരിശ്രമങ്ങള്‍ പലഭാഗത്തുനിന്നും ഉണ്ടാവുന്നു. മാധ്യമങ്ങള്‍ അത്തരം ശ്രമങ്ങള്‍ക്ക് പക്ഷം പിടിച്ച് നിലകൊള്ളുന്നു. താങ്കള്‍ ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ടോ?
പുരോഗമന പ്രസ്ഥാനത്തിന്റെ അപചയം എന്നതാണ് കുറച്ച് കാലങ്ങളായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങളുടെ പ്രധാന വിഷയം. ഞങ്ങള്‍ അധികവും ടെലിവിഷന്‍ വാര്‍ത്തകളിലൂടെയാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. പത്രം വായിക്കാന്‍ ചിലപ്പോഴൊന്നും സമയം കിട്ടാറില്ല. ചിലപ്പോള്‍ പത്രവും കിട്ടാറില്ല. ഇവര്‍ ഏറ്റെടുത്ത എത്ര വിഷയങ്ങള്‍ പരിസമാപ്തിയിലെത്തിച്ചിട്ടുണ്ട് എന്നത് വിമര്‍ശനാത്മകമായി പരിശോധിക്കേണ്ട കാര്യമാണ്.
എന്ത് വിഷയമുണ്ടെങ്കിലും അതില്‍ രണ്ട് വിഭാഗങ്ങളെയുണ്ടാക്കി ചര്‍ച്ച നടത്തുക എന്ന രീതി നല്ലതല്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യണം പരിഹരിക്കപ്പെടണം. ഇവിടെ ഒരു വിഭാഗത്തിനെ കരുതിക്കൂട്ടി പ്രതികളാക്കുകയാണ്. പ്രേക്ഷകരെ ടെലിവിഷന്‍ ചാനലുകളുടെ വാദമാണ് ശരി എന്ന് വിശ്വസിക്കാന്‍ പാകത്തില്‍ ചര്‍ച്ചകളിലൂടെ വളച്ചൊടിക്കുന്നു. അത് തെറ്റാണെന്ന് വരുമ്പോള്‍ തിരുത്തലുകള്‍ ഉണ്ടാകുന്നുമില്ല. ഇതെന്തു ന്യായമാണ്. ഇതുകൊണ്ടു ലാഭമുള്ളവര്‍ തീര്‍ച്ചയായും കാണും. അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് ദൃശ്യമാധ്യമങ്ങള്‍ സംസാരിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ത്തു കഴിഞ്ഞാല്‍ പകരം വെക്കാന്‍ എന്തുണ്ട് എന്ന ചോദ്യം എപ്പോഴും നമ്മുടെയൊക്കെ മനസ്സിലുണ്ടാവണം. പ്രേക്ഷകര്‍ക്ക്, ജനങ്ങള്‍ക്ക് തിരിച്ചറിവ് വരുന്നുണ്ട്. അപ്പോള്‍ ജനങ്ങള്‍ ഇവരെ മനസ്സിലാക്കുകയും പ്രതിരോധിക്കുകയും ചെയ്യും.
08-Mar-2018
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്