കുരീപ്പുഴ ഒഴുകുന്ന വഴികള്‍
കുരീപ്പുഴ/ പ്രീജിത്ത് രാജ്
ആര്‍ എസ് എസ് എന്താണെന്ന് അറിയാത്തവരായി ആരുമില്ല. മുസോളിനിയില്‍ നിന്നും ഹിറ്റ്ലറില്‍ നിന്നും സ്വാംശീകരിച്ച ആശയങ്ങള്‍ കൊണ്ട് ചട്ടക്കൂടുകളും വേഷവിധാനങ്ങളും ഉണ്ടാക്കി നടക്കുന്നവരാണ് സംഘികള്‍. മുസോളിനിയുടെ ബലിറ്റ എന്ന ഫാസിസ്റ്റ് സംഘത്തിന്റെ വേഷമാണ് ആര്‍ എസ് എസിന് ഉള്ളത്. അല്ലാതെ മഹാവിഷ്ണു ധരിച്ചതായി ചിത്രങ്ങളില്‍ കാണുന്ന സാരിപാന്റോ, പരമശിവന്‍ ധരിച്ചത് പോലെ പുലിത്തോലോ, ഋഷിമാര്‍ ധരിച്ച മരവുരിയോ അവര്‍ പിന്തുടരുന്നില്ല. യാഗങ്ങളെ പോലും ചോദ്യം ചെയ്ത ഒരു പാരമ്പര്യം ഭാരതത്തിന് ഉണ്ട്. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കത്തി കാണിച്ച് കണ്ണുരുട്ടുന്നത് ഉത്തരങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ്. അവരുടെ നഗ്നതയെ പറ്റി വിളിച്ചു പറയുമ്പോള്‍ തോക്കുചൂണ്ടി അവസാനിപ്പിക്കുന്നത് ആ നഗ്നതയെ പറ്റി ഒരാളും ശബ്ദിക്കാന്‍ പാടില്ല എന്നത് കൊണ്ടാണ്. |
തിരുവനന്തപുരം തേടി കുതിക്കുന്ന ആ തീവണ്ടിയുടെ കിതപ്പിന്റെ ശബ്ദത്തെയും മറികടന്ന് ഒരു കവിത മുഴങ്ങുകയാണ്.
''പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു പാഴാക്കിടാതൊറ്റ-
മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം
വേദന മുറ്റിത്തഴച്ചൊരീ വിസ്മയം
സ്‌നേഹിച്ചു സ്‌നേഹിച്ചു സാര്‍ത്ഥകമാക്കണം''
തൊഴിലാളികളും ഉദ്യോഗസ്ഥരും യാചകരും വിദ്യാര്‍ത്ഥികളുമൊക്കെയായി കേരളത്തിന്റെ പരിച്ഛേദമെന്ന് വിശേഷിപ്പിക്കാവുന്ന ആ കമ്പാര്‍ട്ടുമെന്റില്‍ തിങ്ങിനിറഞ്ഞവര്‍ ആ കവിയെ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്. പാതിയടഞ്ഞ കണ്ണുകളോടെ ധ്യാനനിലീമിതനായി ആ കമ്പാര്‍ട്ട്‌മെന്റിലെ കൊച്ചു കേരളത്തിന്റെ മുന്നില്‍ കവിത അവതരിപ്പിക്കുന്നത് മറ്റാരുമല്ല; മലയാളികളുടെ പ്രിയങ്കരനായ കവി കുരീപ്പുഴ ശ്രീകുമാറാണ്. സാധാരണക്കാരന്റെ കവി. കുരീപ്പുഴയുടെ കവിതാ ജീവിതം യുദ്ധമുഖത്ത് ഒറ്റപ്പെട്ടുപോയ പടയാളിയുടെ പോരാട്ടം പോലെയാണ്. അതില്‍ ആത്മാര്‍ത്ഥതയുണ്ട്. വിജയിക്കുമെന്ന വിശ്വാസവും.
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ശീതീകരിച്ച മുറികളില്‍ നിന്ന് വിപ്ലവം വരികളിലേക്ക് സംക്രമിപ്പിക്കുന്നവനല്ല കുരീപ്പുഴ. ചാനലുകളിലെ ന്യൂസ് അവറുകളില്‍ സാംസ്‌കാരിക താണ്ഡവം നടത്തി ആത്മരതിയടയുന്ന സാംസ്‌കാരിക നായകന്‍മാരുടെ കൂട്ടത്തിലും കുരീപ്പുഴയെ കണ്ടെത്താന്‍ കഴിയില്ല. ആത്മാര്‍ത്ഥതയുടെ, രാഷ്ട്രീയബോധത്തിന്റെ, സര്‍ഗാത്മകതയുടെ, മതാതീതമായ മനുഷ്യത്വത്തിന്റെ ഒരു ചെറിയ തുരുത്താണ് കുരീപ്പുഴ ശ്രീകുമാര്‍. അടിസ്ഥാന വര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ അന്തസ് കണ്ടെത്തുന്ന കവി, താന്‍ ദളിതരുടെ പ്രതിനിധിയാണെന്ന് ഉറക്കെ വിളിച്ചുപറയുന്ന കവി. തന്റെ ശബ്ദം നിസ്വരുടെയും അശരണരുടെയും മേല്‍ഗതിയ്ക്കായി മുഴക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കവി. കുരീപ്പുഴ ശ്രീകുമാര്‍ മണ്ണിന്റെ മക്കളുടെ സ്‌നേഹപക്ഷ പാട്ടുകാരനും കവിയുമാണ്. കുരീപ്പുഴയുടെ ശബ്ദം ഇല്ലാതാക്കാന്‍ സംഘികള്‍ കോപ്പ് കൂട്ടുന്ന വേളയില്‍, കുരീപ്പുഴയുടെ ഒഴുക്കിലൂടെ...
പ്രീജിത്ത് രാജ് : സാധാരണക്കാരന്റെ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന ഒരു കാവ്യ സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രീകുമാറേട്ടന്‍ വളരെ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. കടന്നുവന്ന വഴികളിലെ അനുഭവ പാഠങ്ങളുടെ കയ്പ്പാണല്ലൊ മതരഹിതമായ ഒരു ജീവിതം നയിക്കാന്‍ കുരീപ്പുഴയെ പ്രാപ്തനാക്കിയത്. വ്യത്യസ്തമായ ജീവിതവും ഉറവവറ്റാത്ത കവിതയും താങ്കളെ മറ്റ് കവികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ജീവിത വീക്ഷണത്തിലേക്ക്, പാതയിലേക്ക് എത്തിപ്പെട്ടതെങ്ങിനെയാണ്.? കുരീപ്പുഴ നടന്നുവന്ന വഴികള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുമോ?
കുരീപ്പുഴ ശ്രീകുമാര്‍ : പറഞ്ഞുകേട്ട ഒരു കഥയില്‍ നിന്നാണ് എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത്. എന്റെ അപ്പൂപ്പന്‍ ഒരു കൂലിപ്പണിക്കാരനായിരുന്നു. ഒരു വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചെയ്യുന്ന ജോലിയുടെ പേരില്‍ ആ വീട്ടില്‍ നിന്നും അദ്ദേഹം ആക്ഷേപത്തിന് വിധേയനായി. അന്നദ്ദേഹം ഒരു തീരുമാനമെടുത്തു. ഇനി ഒരു വീട്ടിലും കൂലിപ്പണിയ്ക്ക് പോവുകയില്ല. തീരുമാനത്തെ തുടര്‍ന്ന് മുത്തച്ഛന്‍ കുരീപ്പുഴയില്‍ നിന്നും പോയി. കാല്‍നടയായി ആലുവയിലെത്തി. ശ്രീനാരായണ ഗുരുവിന്റെയടുക്കല്‍. അപ്പൂപ്പന് നന്നായി വിശക്കുന്നുണ്ടായിരുന്നു. ശ്രീനാരായണ ഗുരു അപ്പൂപ്പനെ കണ്ടയുടന്‍തന്നെ ഒരിലയില്‍ നിന്നും പഴമെടുത്ത് കഴിക്കാനായി നല്‍കി. എന്താണ് വന്നത് എന്ന് ചോദിച്ചു. അപ്പൂപ്പന്‍ പറഞ്ഞു; എനിക്ക് പഠിക്കണം. അങ്ങിനെ ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തില്‍ അപ്പൂപ്പന് പഠിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. അദ്ദേഹം സംസ്‌കൃതമാണ് പഠിച്ചത്. തുടര്‍ന്ന് പട്ടാമ്പി സംസ്‌കൃത വിദ്യാപീഠത്തിലെ പുന്നശ്ശേരി നമ്പിയ്ക്ക് കൊടുക്കാനുള്ള ഒരു എഴുത്തുമായി ശ്രീനാരായണ ഗുരു മുത്തച്ഛനെ പട്ടാമ്പിയിലേക്ക് അയച്ചു. പട്ടാമ്പിയിലെ വിദ്യാലയത്തില്‍ നിന്നും ഉന്നത പഠനം കഴിഞ്ഞുവന്ന അപ്പൂപ്പന്‍ നാട്ടിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളില്‍ മലയാള അധ്യാപകനായി ജോലി നോക്കി. വളരെ ഭക്തിയുള്ള ഒരു വ്യക്തിയായിരുന്നു എന്റെ അപ്പൂപ്പന്‍. അധ്യാപന ജോലിയില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം ഭഗവത് ഗീത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങി. വിവര്‍ത്തനം നടത്തുന്ന സമയം എനിക്ക് ഓര്‍മ്മയുണ്ട്. എന്റെ കുട്ടിക്കാലമാണത്. എന്റെ ഓര്‍മ്മയിലുള്ള അപ്പൂപ്പന്‍ നാട്ടില്‍ ബഹുമാന്യനായിരുന്നു. വിദ്യ കൊണ്ടു പ്രബുദ്ധനായപ്പോള്‍ നാടും സമൂഹവും അദ്ദേഹത്തെ നോക്കി കാണുന്നതില്‍ മാറ്റം വരുത്തി കാണും. അപ്പൂപ്പന്റെ മൂത്തമകളുടെ മൂത്ത മകനാണ് ഞാന്‍. അതിനാല്‍ തന്നെ മറ്റ് പേരക്കുട്ടികളില്‍ നിന്നും വ്യത്യസ്തമായി എന്നോട് ഒരു പ്രത്യേക മമത അദ്ദേഹത്തിനുണ്ട്.
ശ്രീകുമാരാ എന്നാണ് അപ്പൂപ്പന്‍ എന്നെ വിളിച്ചിരുന്നത്. പിന്നെ എന്നെ ശ്രീകുമാരാ എന്ന് വിളിച്ചത് ഒ വി വിജയനായിരുന്നു. ബാക്കിയെല്ലാവര്‍ക്കും ഞാന്‍ ശ്രീകുമാറാണ്. അപ്പൂപ്പന്‍ ഭഗവത്ഗീത വിവര്‍ത്തനം ചെയ്യുന്ന ഘട്ടങ്ങള്‍ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അപ്പൂപ്പന്റെ ഒരു ശ്ലോകത്തോടുകൂടിയാണ് വിവര്‍ത്തനം ആരംഭിക്കുന്നത്. 'കണ്ണും കാതും കരളുമതുപോല്‍ തന്നെ കൈകാലിതെല്ലാം നന്നായ് ക്ഷീണിച്ച്/ അവശത കലര്‍ന്ന് ആര്‍ത്തനായ് തീര്‍ന്ന നാളില്‍/ എന്നാലാവും വിധം ഒരു പരാവര്‍ത്തനം ചെയ്തു ഗീതയ്ക്ക്/ എന്നാത്മാവിന്നൊരു തണലണയ്ക്കട്ടെ ഗോപാലകൃഷ്ണന്‍'.
വീട്ടിലൊരു നിയമമുണ്ടായിരുന്നു. അപ്പൂപ്പന്‍ വിവര്‍ത്തനം ചെയ്ത ഭഗവത് ഗീതയുടെ ഒരധ്യായം എല്ലാ ദിവസവും സന്ധ്യയ്ക്ക് ഒരാവര്‍ത്തി വായിക്കണം. എങ്കില്‍ മാത്രമേ അത്താഴം ലഭിക്കുകയുള്ളു. ഞാന്‍ അങ്ങനെ അത്താഴത്തിനുവേണ്ടി ഭഗവത്ഗീത വായിക്കാന്‍ തുടങ്ങി. പതിനെട്ട് ദിവസം കൊണ്ട് ഭഗവത്ഗീത വായിച്ചു തീരും. എന്നാല്‍, ഞാന്‍ വീണ്ടും ആവര്‍ത്തിച്ച് വായിക്കാന്‍ നിര്‍ബന്ധിതനായി. അത്താഴ പ്രശ്‌നമാണ്. വര്‍ഷങ്ങളോളം നീണ്ട ഭഗവത്ഗീതാ പാരായണ യജ്ഞം.
ഗീത വായിച്ചപ്പോള്‍ എനിക്ക് രണ്ട് സംശയങ്ങളുണ്ടായി. ഒന്ന്, അതിന്റെ ഉല്‍പ്പത്തി. ശ്രീകൃഷ്ണന്‍ അര്‍ജുനനെ ഒരു മയക്കത്തില്‍/മോഹാലസ്യത്തില്‍ നിന്നും ഉണര്‍ത്താന്‍ വേണ്ടിയാണ് ഗീത പറയുന്നത്. എന്തായാലും യുദ്ധം ചെയ്യാനാണ് ശ്രീകൃഷ്ണന്‍ പ്രേരിപ്പിക്കുന്നത്. ആ യുദ്ധത്തിന്റെ അവസാനത്തിലും ഒരു പാട് കുഞ്ഞുങ്ങള്‍, സ്ത്രീകള്‍ അനാഥരാവുന്നു. മഹാഭാരതത്തിലൂടെ വ്യാസന്‍ യുദ്ധത്തിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. യുദ്ധത്തിന്റെ അവസ്ഥ ഇങ്ങനെയാണ് അതുകൊണ്ട് നീ യുദ്ധത്തിന് പോകരുത് എന്ന സന്ദേശമാണ് വിശ്വമഹാകവിയായ വേദവ്യാസന്‍ നമുക്ക് തരുന്നത്. എന്നാല്‍, ഭഗവത് ഗീത തരുന്ന സന്ദേശം അതല്ല. ഭഗവത് ഗീത
ഭഗവത്ഗീത വ്യാസന്റെ സൃഷ്ടിയായി അംഗീകരിക്കാന്‍ എനിക്ക് കഴിയുന്നില്ല. ഇത് മറ്റാരോ ഉള്‍ചേര്‍ത്തതാവാനാണ് സാധ്യത. പ്രധാനമായും രണ്ട് കാരണങ്ങളാല്‍ ഭഗവത്ഗീതയെ ഞാന്‍ ഉപേക്ഷിക്കാന്‍ സന്നദ്ധമായി. എന്റെ നിരീക്ഷണങ്ങളിലൂടെ എന്റെ തീരുമാനം ശരിയാണെന്നും എനിക്ക് ബോധ്യപ്പെടുകയുണ്ടായി. മഹാത്മാഗാന്ധി എപ്പോഴും കൊണ്ടുനടക്കുന്ന പുസ്തകം ഭഗവത്ഗീതയായിരുന്നു. ഗോഡ്‌സേയും ഭഗവത്ഗീത നിത്യമായി വായിക്കാറുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും ഇഷ്ടപ്പെട്ട, പഠിച്ച ഈ പുസ്തകം ആരു വായിച്ചെടുത്തതാണ് ശരി എന്ന ഒരന്വേഷണത്തിന് ലഭിക്കുന്ന ഉത്തരം ഗോഡ്‌സേയുടെ വായനയാണ് ശരി എന്നതായിരുന്നു. കാരണം ഗോഡ്‌സേ ഈ പുസ്തകത്തിലൂടെയാണ് ആചാര്യന്‍മാരെയും ഗുരുക്കന്‍മാരെയുമൊക്കെ കൊല്ലാം എന്ന പാഠം പഠിക്കുന്നത്. ഗാന്ധിയെ കൈകൂപ്പി തൊഴുതതിന് ശേഷം വെടിവെച്ച് കൊല്ലുമ്പോള്‍ ഗോഡ്‌സേയുടെ കൈ വിറച്ചില്ല. ഞാന്‍ കൊലപാതകം ഇഷ്ടപ്പെടുന്നില്ല. ബുദ്ധന്റെ സമാധാനവും സന്തോഷവും നിലനില്‍ക്കേണ്ട നമ്മുടെ രാജ്യത്തിന് ഇണങ്ങുന്ന ഒരു കൃതിയല്ല ഭഗവത്ഗീത എന്ന തിരിച്ചറിവ് എന്റെ ഗീതാ പാരായണത്തിലൂടെയും നിരീക്ഷണത്തിലൂടെയും എനിക്ക് ലഭ്യമായി. |
യുദ്ധംചെയ്യാനുള്ള ആഹ്വാനമാണ് മുഴക്കുന്നത്. ഞാനാണെങ്കില്‍ യുദ്ധത്തിനെതിരാണ്. അതിനാല്‍ തന്നെ ഭഗവത്ഗീത എന്റെ പുസ്തകമല്ല എന്ന് എനിക്ക് തിരിച്ചറിയാന്‍ പറ്റി. രണ്ടാമത്, വ്യാസന്‍ ഒരു പ്രത്യേക സന്ദര്‍ഭമുണ്ടാക്കിയിട്ടുണ്ട്. യുദ്ധമുഖത്തിലാണത്. പാണ്ഡവരും കൗരവരും യുദ്ധസജ്ജരായി നില്‍ക്കുന്നു. ആരൊക്കെയാണ് യുദ്ധത്തിനായി അണിനിരന്നിരിക്കുന്നത് എന്നറിയാനായി അര്‍ജ്ജുനന്‍ തേര് തെളിക്കാന്‍ പറയുന്നു. ശ്രീകൃഷ്ണന്‍ തേര് യുദ്ധഭൂമിയുടെ മധ്യത്തിലായി നിര്‍ത്തുന്നു. അര്‍ജ്ജുനന്‍ നോക്കുമ്പോള്‍ ഗുരുതുല്യരായ ആചാര്യന്‍മാരും പിതാമഹന്‍മാരും മറ്റ് പിതൃതുല്യരും സഹോദരന്‍മാരുമൊക്കെയാണ് എതിര്‍പക്ഷത്തുള്ളത്. ഇവരെയൊക്കെ കണ്ടാണ് അര്‍ജ്ജുനന്‍ മോഹാലസ്യപ്പെട്ടു വീഴുന്നത്. അങ്ങിനെയുള്ളൊരു ഘട്ടത്തില്‍ പതിനെട്ടധ്യായമുള്ള, ഫിലോസഫിക്ക് പ്രാധാന്യമുള്ളൊരു പുസ്തകത്തിന്റെ ഉള്ളടക്കം പറഞ്ഞ് കേള്‍പ്പിക്കുക എന്നത് സാധ്യമല്ല. അതുകൊണ്ട് ഭഗവത്ഗീത വ്യാസന്റെ സൃഷ്ടിയായി അംഗീകരിക്കാന്‍ എനിക്ക് കഴിയുന്നില്ല. ഇത് മറ്റാരോ ഉള്‍ചേര്‍ത്തതാവാനാണ് സാധ്യത.
പ്രധാനമായും രണ്ട് കാരണങ്ങളാല്‍ ഭഗവത്ഗീതയെ ഞാന്‍ ഉപേക്ഷിക്കാന്‍ സന്നദ്ധമായി. എന്റെ നിരീക്ഷണങ്ങളിലൂടെ എന്റെ തീരുമാനം ശരിയാണെന്നും എനിക്ക് ബോധ്യപ്പെടുകയുണ്ടായി. മഹാത്മാഗാന്ധി എപ്പോഴും കൊണ്ടുനടക്കുന്ന പുസ്തകം ഭഗവത്ഗീതയായിരുന്നു. ഗോഡ്‌സേയും ഭഗവത്ഗീത നിത്യമായി വായിക്കാറുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും ഇഷ്ടപ്പെട്ട, പഠിച്ച ഈ പുസ്തകം ആരു വായിച്ചെടുത്തതാണ് ശരി എന്ന ഒരന്വേഷണത്തിന് ലഭിക്കുന്ന ഉത്തരം ഗോഡ്‌സേയുടെ വായനയാണ് ശരി എന്നതായിരുന്നു. കാരണം ഗോഡ്‌സേ ഈ പുസ്തകത്തിലൂടെയാണ് ആചാര്യന്‍മാരെയും ഗുരുക്കന്‍മാരെയുമൊക്കെ കൊല്ലാം എന്ന പാഠം പഠിക്കുന്നത്. ഗാന്ധിയെ കൈകൂപ്പി തൊഴുതതിന് ശേഷം വെടിവെച്ച് കൊല്ലുമ്പോള്‍ ഗോഡ്‌സേയുടെ കൈ വിറച്ചില്ല. ഞാന്‍ കൊലപാതകം ഇഷ്ടപ്പെടുന്നില്ല. ബുദ്ധന്റെ സമാധാനവും സന്തോഷവും നിലനില്‍ക്കേണ്ട നമ്മുടെ രാജ്യത്തിന് ഇണങ്ങുന്ന ഒരു കൃതിയല്ല ഭഗവത്ഗീത എന്ന തിരിച്ചറിവ് എന്റെ ഗീതാ പാരായണത്തിലൂടെയും നിരീക്ഷണത്തിലൂടെയും എനിക്ക് ലഭ്യമായി.
കര്‍ഷക തൊഴിലാളികളുടെ പരമ്പരയില്‍പ്പെടുന്നയാളാണ് ഞാന്‍. കുട്ടിക്കാലത്ത് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ആരെങ്കിലും ജാതി ചോദിക്കുമ്പോള്‍ ഞാന്‍ മുസ്ലീമാണെന്നാണ് പറഞ്ഞിരുന്നത്. പിന്നെയധികം ചോദ്യങ്ങളുണ്ടാവില്ലല്ലോ. അന്നത്തെ എന്റെ ധാരണ മുസ്ലീം മതത്തിനകത്ത് ജാതീയമായ വേര്‍തിരിവ് ഇല്ലെന്നായിരുന്നു. എന്നാല്‍, വളര്‍ന്നപ്പോഴാണ് മുസ്ലീംങ്ങളും ഇത്തരം വേര്‍തിരിവിന്റെ സങ്കടങ്ങള്‍ പേറുന്നവരാണ് എന്ന് മനസ്സിലാക്കിയത്. ജാതീയത എന്നില്‍ കുഞ്ഞുനാളില്‍ ഒരപകര്‍ഷതാ ബോധം ഉണ്ടാക്കിയിരുന്നു എന്ന് ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നുണ്ട്. പക്ഷെ, വളരെ ഭീകരമായി എന്നെ അത് ബാധിച്ചിരുന്നില്ല. സമൂഹം പ്രത്യക്ഷത്തില്‍ എന്നെ പരിഗണിച്ചിരുന്നു. അതിന് കാരണം എന്റെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ജോലിക്കാരായിരുന്നു, സാമ്പത്തികമായി അത്യാവശ്യം അടിത്തറയുണ്ട് എന്നത് തന്നെയായിരുന്നു. അതിനാല്‍ തന്നെ എന്റെ ബാല്യം പട്ടിണിയുടേതായിരുന്നില്ല. ഞങ്ങളുടെ കുടുംബം വിദ്യാഭ്യാസം നേടിയവരുമായിരുന്നു. അതിനാല്‍ പ്രത്യക്ഷമായുള്ള ജാതീയ തിരസ്‌കാരങ്ങള്‍ എന്നെ സംബന്ധിച്ചുണ്ടായിരുന്നില്ല. എന്നാല്‍, ഹൃദയത്തില്‍ ജാതീയതയുള്ള ഒരു സമൂഹത്തില്‍ ജീവിക്കുന്നു എന്നതുകൊണ്ടുതന്നെ പരോക്ഷമായുള്ള ഒറ്റപ്പെടുത്തലുകള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും ഞാന് വിധേയനായിട്ടുണ്ട്. ജോലിയുള്ള, സ്ഥിരവരുമാനമുള്ള ഒരാളുടെ കുടുംബത്തോടു പെറുമാറുന്നതും അതില്ലാത്തവരോട് പെരുമാറുന്നതും രണ്ട് തരത്തില്‍തന്നെയായിരുന്നു. അത്തരത്തില്‍ തീവ്രമായ ജാതീയത പുലര്‍ത്തുന്ന സമൂഹത്തിലാണ് ഞാന്‍ ജീവിച്ചത്.
എന്റെ കുട്ടിക്കാലം മുതലേ ജാതീയതയുടെ അവഗണനയെ ഞാനും അവഗണിച്ചു. ഞാന്‍ ജാതീയതയെയും മത വീക്ഷണത്തെയും ഉപേക്ഷിക്കാന്‍ ശ്രമിച്ചു. അതിനായി പുസ്തകങ്ങളില്‍ ശരണം പ്രാപിച്ചു. അതിരുകളില്ലാത്ത സൗഹൃദങ്ങള്‍ ഉണ്ടാക്കി. ജാതിയോടും മതത്തോടുമുള്ള എന്റെ പ്രതിഷേധ പ്രവര്‍ത്തനം കൂടിയായിരുന്നു എന്റെ ജീവിതം.
കൂട്ടുകുടുംബത്തിന്റെ അന്തരീക്ഷത്തിലായിരുന്നു എന്റെ കുട്ടിക്കാലം. കൂട്ടുകുടുംബത്തിന്റെ അസൗകര്യങ്ങളും സൗകര്യങ്ങളും ഏറെ അനുഭവിച്ചിട്ടുണ്ട്. ഓമനത്വം അനുഭവിച്ചിട്ടുണ്ട് ഒപ്പം തന്നെ അവഗണനയുടെ കയ്പ്പും രുചിച്ചിട്ടുണ്ട്. നമ്മളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അവഗണനയായിരിക്കാം. എനിക്കിഷ്ടം എന്റെ ഓമനത്വങ്ങളെ വീണ്ടെടുക്കാനാണ്. എന്റെ അമ്മാവന്‍മാരും കുഞ്ഞമ്മയുമൊക്കെ കാണിച്ചിരുന്ന സ്‌നേഹവായ്പ്. അവയെ ഓര്‍ക്കാനും അവയില്‍ മുഴുകാനുമാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്.
നവോത്ഥാനമുന്നേറ്റങ്ങള്‍ ഉഴുതുമറിച്ച, സ്വാതന്ത്ര്യം നേടിയ കേരളത്തിലാണ് ഞാന്‍ ജനിച്ചത്. ഉല്‍പ്പതിഷ്ണുക്കളുടെ, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ചവരുടെ, പുരോഗമനപരമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരുടെ കുടുംബത്തിലാണ് ഞാന്‍ ജനിക്കുന്നത്. ആ ഒരു അന്തരീക്ഷത്തില്‍ നിന്നാണ് ഞാന്‍ സമൂഹത്തെ നോക്കി കണ്ടത്. അപ്പോള്‍ എന്നെ എന്റെ വ്യക്തി പാഠങ്ങളേക്കാള്‍, വേദനിപ്പിച്ചതും ചിന്തിപ്പിച്ചതും സമൂഹപാഠങ്ങളായിരുന്നു. ആ സമൂഹപാഠത്തില്‍ നിന്നുമാണ് ദളിതര്‍ അവഗണിക്കുന്ന ജനവിഭാഗമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നത്.
സാധാരണ എന്റെ ജാതിയില്‍പ്പെട്ട ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ ജാതീയമായുള്ള വേര്‍തിരിവിന്റെ ഭാഗമായുള്ള വേദനകള്‍ ഓര്‍മ്മിച്ചെടുക്കാനുണ്ടാവും. അമ്മ ഒരധ്യാപികയായതിനാല്‍ എനിക്ക് അത്തരത്തില്‍ പ്രത്യക്ഷത്തിലുള്ള തീക്ഷ്ണമായ അനുഭവങ്ങളൊന്നുമില്ല. എന്നാല്‍, പരോക്ഷമായുള്ള ഒരു സ്‌നേഹരാഹിത്യം അവിടെയുമുണ്ടായിരുന്നു. ഇവിടെയാണ് സംവരണത്തിന്റെ പ്രസക്തി മനസ്സിലാവുന്നത്. ദളിതന് റിസര്‍വേഷനും സാമ്പത്തിക ഭദ്രതയുമുണ്ടെങ്കില്‍ അവഗണനകളെ കുറെയൊക്കെ അവഗണിക്കാന്‍ കഴിയും. എന്റെ ഗുരുനാഥന്‍മാരും സഹപാഠികളുമൊക്കെ എനിക്ക് നല്‍കിയ ഓമനത്വവും പരിഗണനയുമൊക്കെ ഓര്‍ത്തെടുക്കാനാണ് ഞാന്‍ താല്‍പ്പര്യപ്പെടുന്നത്. എന്റെ തിക്താനുഭവങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ കുഴിച്ചുമൂടിയ മണ്ണില്‍ ഞാനൊരു മുല്ലത്തൈ നട്ടിട്ടുണ്ട്. അത് പൂത്ത് വിടരുമ്പോഴുള്ള സുഗന്ധം ജാതീയതയുടെ ഹൃദയരാഹിത്യങ്ങള്‍ക്കെതിരായ മുന്നേറ്റങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ആശ്വാസമാവും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ജാതീയമായ അനുഭവങ്ങളുടെ തീവ്രമായ കറുപ്പില്‍ നിന്നും പ്രതിരോധത്തിന്റെ, പ്രതിഷേധത്തിന്റെ, പുരോഗമനാത്മകമായ കാഴ്ചപ്പാടിന്റെ ഭാഗമായി സ്വയം സൃഷ്ടിച്ചെടുത്ത ജാതി-മത രഹിത ജീവിതത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു ദളിതാണെന്ന് പറയുന്നതില്‍ അഭിമാനക്കുറവുണ്ടോ?
ജാതിയും മതവും അഭിമാനത്തിന്റെ ഒരു ചിഹ്നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സമൂഹപാഠത്തില്‍ കൂടി ദളിതരുടെ വേദനകള്‍ ഏറെ മനസ്സിലാക്കിയവനാണ് ഞാന്‍. ദളിതര്‍ അവഗണിക്കപ്പെടുന്ന ജനവിഭാഗമാണെന്നും ഞാന്‍ സാഹിത്യത്തിലെ ദളിതനാണെന്നുമുള്ള തിരിച്ചറിവ് എനിക്കുണ്ട്. എഴുത്തിലെ ദളിതനാണ് ഞാന്‍. സമൂഹത്തിലെ അരക്ഷിതരുടെ കൂട്ടത്തിലാണ് ഞാനുള്ളത്. ദളിതരുടെ വേദനകള്‍ തുടച്ചു നീക്കാന്‍, അവര്‍ക്ക് ആശ്വാസമാകാന്‍ അവരോട് ചേര്‍ന്ന് നില്‍ക്കുന്നനുമാണ് ഞാന്‍. ഇതെന്റെ സാമൂഹ്യപാഠമാണ്. സാഹിത്യത്തിന്റെ ആവിര്‍ഭാവം സവര്‍ണരുടെ അഗ്രഹാരങ്ങളിലെ പൂജാമുറികളില്‍ നിന്നല്ല. വനങ്ങളിലെ അരുവിതടങ്ങളാണ് സാഹിത്യത്തിന്റെ ജന്‍മദേശം. പാട്ടും കവിതയും കഥയും നാടകവും വളര്‍ന്നതവിടെയാണ്. ആദിവാസികളാണ്, ഭൂമിയുടെ ഒന്നാമത്തെ അവകാശികളാണ് അവയെ ഊട്ടി വളര്‍ത്തിയത്. ഞാന്‍ അവരുടെ പ്രതിനിധിയാണ്.
ജാതി - മത വിശ്വാസങ്ങളില്‍ ശ്രീകുമാറേട്ടന് താല്‍പ്പര്യമില്ലാതായത് ദളിത് വിഭാഗങ്ങളോട് സമൂഹം പുലര്‍ത്തുന്ന വൃത്തികെട്ട മനോഭാവം മൂലമാണല്ലോ. ദൈവമില്ലെന്ന് ഉറക്കെ വിളിച്ചു പറയാന്‍ കഴിയുന്നതും ജാതി-മത രഹിതമായി ജീവിക്കാന്‍ സാധിക്കുന്നതുമൊക്കെ ജീവിതത്തിലെ മറക്കാനാവാത്തതും മറക്കാന്‍ശ്രമിക്കുന്നതുമായ ജാതീയമായ അനുഭവങ്ങളില്‍ നിന്നല്ലെ? താങ്കള്‍ ഒരു സവര്‍ണനായിരുന്നുവെങ്കില്‍ കുരീപ്പുഴ ശ്രീകുമാര്‍ എന്ന കവി ഉണ്ടാകുമായിരുന്നോ?
ചിലപ്പോള്‍ ഉണ്ടാവുമായിരിക്കില്ല. അവര്‍ണ്ണ-സവര്‍ണ്ണ അനുഭവങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഇന്നും അത് ചിലഭാഗങ്ങളില്‍ അര്‍ബുദം പോലെ നിലനില്‍ക്കുന്നുണ്ട്. ജാതിയുടെ വാലുമായല്ല ആരും പെറ്റ് വീഴുന്നത് അത് പിന്നീട് കൂട്ടി ചേര്‍ക്കുന്നതാണ്. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന ഈ പ്രക്രിയയാണ് കേരളത്തിലെ ഏറ്റവും വലിയ പ്രതിലോമ പ്രവര്‍ത്തനം. പുരോഗമന പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവര്‍പോലും ഈ പ്രതിലോമ പ്രവര്‍ത്തനത്തിന് വഴിവെക്കുന്നു എന്നതാണ് നവോത്ഥാന ഭൂമികയായ കേരളം നേരിടുന്ന ഒരു വലിയ വെല്ലുവിളി.
എന്റെ അനുഭവങ്ങളില്‍ നിന്ന് ഒരിക്കലും എനിക്ക് ദൈവത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്റെ ചെറുപ്പത്തില്‍ എന്റെ കൂട്ടുകാരുടെ ജാതി എനിക്ക് പറഞ്ഞാലല്ലാതെ മനസ്സിലാക്കാന്‍ സാധിച്ചിട്ടായിരുന്നു. മതവും ജാതിയും ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ച് ഒരു വിഷയമേ അല്ലായിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിശപ്പുണ്ടായിരുന്നു, ദാഹവും. ഞങ്ങള്‍ക്ക് വേലികെട്ടി തിരിക്കാത്ത സ്വപ്നങ്ങളുടെ വര്‍ണലോകമുണ്ടായിരുന്നു. ഞങ്ങളുടെ കളികളിലും പഠനത്തിലും ജാതിയും മതവും തടസ്സമായില്ല. എന്നാല്‍, മുതിര്‍ന്നവരുടെ ലോകത്ത് ജാതിയും മതവും അലോസരങ്ങളുണ്ടാക്കുന്നത് ഞങ്ങള്‍ കുട്ടികള്‍ പലപ്പോഴും തിരിച്ചറിഞ്ഞു. അതില്‍ എന്നും വേദനിക്കുന്നവര്‍
ഞാന്‍ ശബരിമലയില്‍ പോയിരുന്നു. പതിനാറ് വയസുള്ളപ്പോള്‍, സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴായിരുന്നു അത്. അപ്പോഴേക്കും എന്നിലെ വിശ്വാസി ഇല്ലാതായി വരുന്നുണ്ടായിരുന്നു. ആദ്യ ഘട്ടങ്ങളില്‍ എല്ലാ അമ്പലങ്ങളിലും പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. പിന്നീട് ഷര്‍ട്ട് ഊരിവെച്ച് അകത്ത് പ്രവേശിക്കേണ്ട അമ്പലങ്ങളെ ഒഴിവാക്കാന്‍ തുടങ്ങി. ആ സമയത്താണ് അച്ഛന് അസുഖം വരുന്നത്. ഒരു ദിവസം അമ്മ പറഞ്ഞു; അച്ഛന് അസുഖം കൂടിയിരിക്കുന്നു. മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകണം. നീ അമ്പലത്തില്‍ പോയി ഒരു രക്തപുഷ്പാഞ്ജലി കഴിപ്പിക്കണം. ഞാന്‍ ഒരു കൂട്ടുകാരന്റെ കൂടെ അമ്പലത്തില്‍പോയി. അച്ഛന്റെ ജീവന്‍ രക്ഷിക്കാനായി ഷര്‍ട്ട് ഊരിവെച്ച് ഞാന്‍ ഉഗ്രമൂര്‍ത്തികളോട് എന്റെ അച്ഛന്‍ മരിച്ചു പോകരുതേ, എന്റച്ഛന്റെ അസുഖം ഭേദമാക്കണേ എന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു. അച്ഛന്റെ ആയുരാരോഗ്യത്തിനായി രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു. എല്ലാ കല്ലുകളെയും തൊട്ടുതൊഴുതു. രക്തപുഷ്പാഞ്ജലികഴിച്ച് പ്രസാദവുമായി വീട്ടിലെത്തുമ്പോഴേക്കും അച്ഛന്റെ മൃതദേഹം വീട്ടിലെത്തിയിരുന്നു. പിന്നീടൊരിക്കലും പ്രാര്‍ത്ഥനയ്ക്കായി ഒരമ്പലത്തിലും ഞാന്‍ കയറിയിട്ടില്ല. |
കീഴാളരാണെന്ന സത്യവും ഞാന്‍ തിരിച്ചറിഞ്ഞു. ക്രമേണ ജാതിയേയും മതവിശ്വാസത്തെയും കുടഞ്ഞുകളയണമെന്ന ഒരു ബോധം എന്നില്‍ വല്ലാതെ വളര്‍ന്നുവന്നു. അങ്ങനെ ജീവിക്കാന്‍ സാധിച്ചപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ഒരു ദൈവം ഇല്ലാതായി എന്നതില്‍ കവിഞ്ഞ് മറ്റൊന്നും സംഭവിച്ചില്ല. കാരണം മതത്തില്‍ കൂടി മാത്രം ദൈവത്തിലേക്കെത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിനാല്‍തന്നെ മതമില്ലെങ്കില്‍ ദൈവവുമില്ല. ദൈവത്തിന്റെ ആവശ്യമേ വരുന്നില്ല.
യഥാര്‍ത്ഥത്തില്‍ ഞാനും ദൈവവും തമ്മില്‍ ഒരു പിണക്കവുമില്ലായിരുന്നു. ഒരു ശക്തിയുണ്ട്. അതിന് ഓരോരുത്തര്‍ ഓരോ പേരു പറഞ്ഞു വിളിക്കുന്നു എന്നൊക്കെയാണ് ഞാനും ആദ്യം കരുതിയിരുന്നത്. ഒരു ശക്തിയുണ്ട്, ആ ശക്തിയാണ് പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ചത് എന്നൊക്കെ എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചിരുന്നു. പിന്നീട് വായനയിലൂടെയാണ് ഈ പറയുന്നതൊക്കെ തീര്‍ത്തും അബദ്ധങ്ങളാണെന്ന് മനസ്സിലായത്. അപ്പോള്‍ ഇല്ലാത്ത ദൈവത്തെ വിചാരിച്ച് വെറുതെ സമയം കളയേണ്ടതില്ല എന്ന് എനിക്ക് ബോധ്യം വന്നു. ചൂഷണ രഹിതമായ ഒരു വ്യവസ്ഥ, ഭയരഹിതമായ ഒരവസ്ഥ; മതങ്ങളോ, മതങ്ങള്‍ വാഴ്ത്തുന്ന ദൈവങ്ങളോ പ്രദാനം ചെയ്യുന്നില്ല. പ്രകൃതിയിലേക്കും മനുഷ്യനിലേക്കും മടങ്ങാന്‍ മതത്തെയും ദൈവത്തേയും ഉപേക്ഷിക്കുക എന്നൊരു വഴി മാത്രമേയുള്ളു.
ചെറുപ്പത്തില്‍പ്പോലും ദൈവഭക്തി ഉണ്ടായിരുന്നില്ല?
കുഞ്ഞുനാളില്‍ ദൈവഭക്തിയുണ്ടായിരുന്നു. അമ്പലങ്ങളില്‍ പോകും സ്‌കൂള്‍ കോളേജ് കാലങ്ങളിലാണ് ഭക്തിയും പ്രാര്‍ത്ഥനയുമൊക്കെയുണ്ടായിരുന്നത്. ഞാന്‍ ശബരിമലയില്‍ പോയിരുന്നു. പതിനാറ് വയസുള്ളപ്പോള്‍, സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴായിരുന്നു അത്. അപ്പോഴേക്കും എന്നിലെ വിശ്വാസി ഇല്ലാതായി വരുന്നുണ്ടായിരുന്നു. ആദ്യ ഘട്ടങ്ങളില്‍ എല്ലാ അമ്പലങ്ങളിലും പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. പിന്നീട് ഷര്‍ട്ട് ഊരിവെച്ച് അകത്ത് പ്രവേശിക്കേണ്ട അമ്പലങ്ങളെ ഒഴിവാക്കാന്‍ തുടങ്ങി. ആ സമയത്താണ് അച്ഛന് അസുഖം വരുന്നത്. ഒരു ദിവസം അമ്മ പറഞ്ഞു; അച്ഛന് അസുഖം കൂടിയിരിക്കുന്നു. മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകണം. നീ അമ്പലത്തില്‍ പോയി ഒരു രക്തപുഷ്പാഞ്ജലി കഴിപ്പിക്കണം. ഞാന്‍ ഒരു കൂട്ടുകാരന്റെ കൂടെ അമ്പലത്തില്‍പോയി. അച്ഛന്റെ ജീവന്‍ രക്ഷിക്കാനായി ഷര്‍ട്ട് ഊരിവെച്ച് ഞാന്‍ ഉഗ്രമൂര്‍ത്തികളോട് എന്റെ അച്ഛന്‍ മരിച്ചു പോകരുതേ, എന്റച്ഛന്റെ അസുഖം ഭേദമാക്കണേ എന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു. അച്ഛന്റെ ആയുരാരോഗ്യത്തിനായി രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു. എല്ലാ കല്ലുകളെയും തൊട്ടുതൊഴുതു. രക്തപുഷ്പാഞ്ജലികഴിച്ച് പ്രസാദവുമായി വീട്ടിലെത്തുമ്പോഴേക്കും അച്ഛന്റെ മൃതദേഹം വീട്ടിലെത്തിയിരുന്നു. പിന്നീടൊരിക്കലും പ്രാര്‍ത്ഥനയ്ക്കായി ഒരമ്പലത്തിലും ഞാന്‍ കയറിയിട്ടില്ല.
ജീവിതത്തിന്റെ വഴികളിലെവിടെയെങ്കിലും വെച്ച് അറിയാതെ ദൈവമേ എന്നൊരു വിളി താങ്കളില്‍ നിന്നുണ്ടായിട്ടില്ലേ?
അങ്ങനെ ദൈവത്തെ വിളിക്കുന്നത് ആശയപരമായ ദൃഡതയില്ലായ്മയില്‍ നിന്നാണ്. ഏതൊരു മനുഷ്യനും സ്വന്തം ജീവന്‍ വിലപ്പെട്ടതാണ്. എന്റെ തൊണ്ടയിലെ ഒരു മുഴ കാന്‍സറാണെന്ന ഉറപ്പിന്‍മേല്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലേക്ക് പോയി. ഞാന്‍ ജീവിതം അടുക്കിപെറുക്കാന്‍ തുടങ്ങി. ഏതു ജീവിക്കും മരണം ഉറപ്പാണെന്നും അതില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്നും മനസ്സിനെ ബോധ്യപ്പെടുത്തി. ചില കവിതകളും കുറിപ്പുകളും കമ്പ്യൂട്ടറില്‍ പകര്‍ത്തി. എനിക്ക് എഴുതാന്‍ കഴിയാവുന്നതൊക്കെ ഞാന്‍ എഴുതിയെന്നു സമാധാനിച്ചു. മദ്യപാനം, പുകവലി, വെറ്റിലമുറുക്ക് തുടങ്ങിയ ശീലങ്ങള്‍ അവസാനത്തെ അത്താഴമെന്ന നിലയില്‍ ആവര്‍ത്തിച്ചു. ചെറിയ കടങ്ങളൊക്കെ വീട്ടി. പുസ്തകങ്ങള്‍ കാലാവധി തീരുംമുന്‍പ് ലൈബ്രറികളില്‍ തിരികെയേല്‍പ്പിച്ചു.
ആശുപത്രിയില്‍ ഒരു ചോദ്യാവലി പൂരിപ്പിക്കാനുണ്ട്. അതില്‍ മതമേതെന്ന അന്വേഷണവുമുണ്ട്. ഞാന്‍ മതവിശ്വാസിയല്ലെന്ന് എഴുതിചേര്‍ത്തു. രോഗികളുടെ മതപരമായ കണക്കെടുപ്പ്! ഡോ. എലിസബത്തിനെയാണ് എനിക്ക് കാണേണ്ടത്. അവടെ ഉടുത്തുകെട്ടുടയാടകളാല്‍ മതം മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന ധാരാളം അര്‍ബുദ രോഗികള്‍ വേദന കടിച്ചമര്‍ത്തി നില്‍ക്കുന്നുണ്ട്. ചന്ദനക്കുറിയണിഞ്ഞവര്‍, നിസ്‌കാരതഴമ്പുള്ളവര്‍, കുരിശുമാലയിട്ടവര്‍ ദൈവവിശ്വാസികള്‍. പലരും മൂക്കിലൂടെ കുഴലിട്ടിരിക്കുന്നു. ഏത് തെറ്റിന്റെ ശിക്ഷയായാണ് ദൈവം ഇവര്‍ക്ക് അര്‍ബുദം നല്‍കിയിരിക്കുന്നത്? മാരകരോഗങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷിക്കാന്‍ മതങ്ങള്‍ക്കാ മതങ്ങളുടെ വാണിജ്യമുദ്രയായ ദൈവത്തിനോ സാധിക്കുകയില്ല. ഒരളവെങ്കിലും ആശ്വാസം നല്‍കാന്‍ ശാസ്ത്രത്തിനും സ്‌നേഹത്തിനും മാത്രമേ കഴിയുകയുള്ളു.
എനിക്ക് ഓപ്പറേഷന്‍ വേണം. മുഖരോമങ്ങള്‍ നീക്കം ചെയ്ത് പച്ചക്കുപ്പായമിട്ട് ഉരുട്ടുകസേരയില്‍ ശസ്ത്രക്രിയാമുറിയിലേക്ക കയറിയപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ ചുറ്റുമുണ്ടായിരുന്നു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഓപ്പറേഷന്‍ തിയറ്റര്‍. പച്ചയുടുപ്പിട്ട് ഡോക്ടര്‍മാര്‍. അവരുടെ കണ്ണുകളില്‍ സ്‌നേഹവും നിശ്ചയദാര്‍ഢ്യവും.
ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടര്‍ക്ക് എന്നെ പരിചയപ്പെടുത്തി. 'ഇതൊരു കവിയാണ്'. 'എവിടെയാണ് വീട്?' ഞാന്‍ സ്ഥലപ്പേര് പറഞ്ഞു. 'നിങ്ങളാണോ കുരീപ്പുഴ ശ്രീകുമാര്‍' അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള ഉത്തരം ഒരു മൂളലിലേക്കൊതുക്കുമ്പോള്‍ എന്റെ ബോധം പോയി. ഓര്‍മ്മ വരുമ്പോള്‍ ഓക്‌സിജന്‍ മൂടിവെച്ച്, മൂക്കിലൂടെ കുഴലിട്ട്, മരുന്ന് നിറച്ച കുപ്പികള്‍ തൂക്കിവെച്ച്, പിള്ളതൊട്ടില്‍ പോലുള്ള കട്ടിലില്‍ കിടക്കുകയാണ്. എനിക്ക് ദൈവത്തെ വിളിക്കാന്‍ തോന്നിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഡോക്ടറോട് കാന്‍സര്‍തന്നെയാണെന്ന് ഉറപ്പിച്ചോ എന്ന് ചോദിച്ചു. ആണെന്നും കൂടുതല്‍ ചികിത്സ വേണ്ടി വരുമെന്നും മറുപടി കിട്ടി. ഞാന്‍ നടുങ്ങിയില്ല. അമിത ദുംഖവും അമിത സന്തോഷവും പടിയിറങ്ങികഴിഞ്ഞിരുന്നു. എന്റെ ബയോപ്‌സി റിപ്പോര്‍ട്ട് വന്നു. അതുമായി ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം അവിശ്വാസത്തോടെ പാത്തോളജി വകുപ്പിലേക്ക് ഫോണ്‍ ചെയ്തു. പിന്നെ സ്‌നേഹത്തോടെ എന്നെ നോക്കി. 'നന്നായി പ്രാര്‍ത്ഥിച്ചു അല്ലെ? ക്യാന്‍സര്‍ ഇല്ല.' 'തീരെ പ്രര്‍ത്ഥിച്ചില്ല, ഞാന്‍ വിശ്വാസിയല്ല..' എന്റെ മറുപടി വിശ്വസിക്കാന്‍ പ്രയാസമുള്ളത് പോലെ ഡോക്ടര്‍ നിന്നു. മരുന്ന് കുറിപ്പുമായി വന്ന കൂട്ടുകാരനോടും ഡോക്ടര്‍ ആവര്‍ത്തിച്ചു; 'വിശ്വാസിയാണോ?' അവനും മറുപടി നല്‍കി, 'വിശ്വാസിയല്ല.' അവര്‍ സ്‌നേഹത്തോടും വിസ്മയത്തോടും പുതിയ ഗുളികചാര്‍ത്തുകളെഴുതി ഞങ്ങളെയാത്രയാക്കി.
ദൈവത്തിന്റെ പേരിലല്ല ഞാന്‍ ജീവിതത്തിലേക്ക് മടങ്ങിയതെന്ന് ഇപ്പോഴും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അത് വിളിച്ചു പറയുകയും ചെയ്യുന്നു.
മതവും മത ഭീകരതയുമൊക്കെ ലോകത്തിന് ഭീഷണമാവുന്ന രീതിയില്‍ വളര്‍ന്നു വരികയാണ്. ഗുജറാത്ത് വംശഹത്യയും മാറാട് കലാപവുമൊക്കെ നമ്മെയും ചിന്തിപ്പിക്കുന്നു. ലജ്ജിപ്പിക്കുന്നു. ശ്രീകുമാറേട്ടന്‍ ഉയര്‍ത്തികാട്ടുന്ന മത-ജാതി രഹിത ചിന്തയുടെ പ്രസക്തി വര്‍ധിക്കുകയല്ലെ?
പിശാചിന്റെ കഥകളില്‍ പോലുമില്ലാത്തതാണ് ബലാത്സംഗം. അഹിന്ദുക്കളായ മനുഷ്യരെ കൊന്നുതള്ളാനും സ്ത്രീകളെ ബലാത്സംഗം ചെയ്യുവാനും ഗുജറാത്തിലെ ഹിന്ദുമത ഭ്രാന്തന്‍മാരെ ആരതിയുഴിഞ്ഞ് യാത്രയാക്കിയ അമ്മമാരുടെ മനോവികാരത്തെ വിശേഷിപ്പിക്കാന്‍ പൈശാചികമെന്ന വാക്ക് അപര്യാപ്തമാണ്. ഹിന്ദു, അഹിന്ദു അമ്മമാരുടെ വേദനയും കണ്ണുനീരും മുലപ്പാലുമെല്ലാം മതേതരമാണെന്ന തിരിച്ചറിവാണ് അവിടെ നഷ്ടമായത്. ഗുജറാത്തിലെ ഹിന്ദു മാതാക്കളെ ബാധിച്ചത് ഹിന്ദുമതം എന്ന ഭ്രാന്തായിരുന്നു. അമ്മമാരാണ് ഓരോ പൗരന്റെയും വ്യക്തിത്വ വികാസത്തിന്റെ ഒന്നാം പാഠം. മറ്റുള്ളവരെ ചൂണ്ടി അവര്‍ നമ്മില്‍ കുറഞ്ഞവരാണ്. അസ്പൃശ്യരാണ് എന്നൊക്കെ പറഞ്ഞ് പഠിപ്പിച്ച് കുട്ടികളില്‍ മതഭ്രാന്ത് വളര്‍ത്തുന്ന രക്ഷിതാക്കളാണ് ഈ നാടിന്റെ ശാപം. അവരാണ് അന്യമതസ്ഥര്‍ക്ക് നേരെ ശൂലമുനയുയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നത്.
മതനിഷ്ടഠയോടുകൂടി ജീവിക്കുന്ന പാവം അമ്മമാര്‍ മതാതീതമായി സ്‌നേഹ സുഗന്ധം പരത്തിയിരുന്ന മലയാളത്തിന്റെ മണ്ണിലും മതത്തിന്റെ പേരിലുള്ള പോരടിക്കല്‍ പുതുമയാവുന്നില്ല. മാറാടില്‍ നിന്നും ഉയര്‍ന്നു കേട്ടത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിഷ്ഠകളിലൂടെ ഉറപ്പിക്കപ്പെട്ട മതതീവ്രവാദത്തിന്റെ ശബ്ദമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ അവരുടെ മുദ്രാവാക്യങ്ങളിലൂടെ സഹജീവികളെ ബലിമൃഗങ്ങളായി മാറ്റിമറിക്കുന്നു. പ്രണയത്തെയും സ്വാതന്ത്ര്യത്തെയും നിരസിക്കുന്ന മതങ്ങള്‍ ലോകം കണ്ട ഏറ്റവുംവലിയ പ്രകൃതി വിരുദ്ധ പ്രസ്ഥാനമാണ്. മതങ്ങളില്‍ തിന്‍മ മാത്രമാണ് ജയിക്കുന്നത്. നന്‍മയുടെയും സ്‌നേഹത്തിന്റെയും ഇടങ്ങള്‍ മതങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മതങ്ങളിലെ നന്‍മകള്‍ മാത്രമെടുത്ത് അക്ബര്‍ ചക്രവര്‍ത്തി സൃഷ്ടിച്ച ദീന്‍ ഇലാഹിയില്‍ അക്ബര്‍ പോലും പങ്കു ചേരാതിരുന്നതും അതുകൊണ്ടാണ്.
അഹിന്ദുക്കളായ മനുഷ്യരെ കൊന്നുതള്ളാനും സ്ത്രീകളെ ബലാത്സംഗം ചെയ്യുവാനും ഗുജറാത്തിലെ ഹിന്ദുമത ഭ്രാന്തന്‍മാരെ ആരതിയുഴിഞ്ഞ് യാത്രയാക്കിയ അമ്മമാരുടെ മനോവികാരത്തെ വിശേഷിപ്പിക്കാന്‍ പൈശാചികമെന്ന വാക്ക് അപര്യാപ്തമാണ്. ഹിന്ദു, അഹിന്ദു അമ്മമാരുടെ വേദനയും കണ്ണുനീരും മുലപ്പാലുമെല്ലാം മതേതരമാണെന്ന തിരിച്ചറിവാണ് അവിടെ നഷ്ടമായത്. ഗുജറാത്തിലെ ഹിന്ദു മാതാക്കളെ ബാധിച്ചത് ഹിന്ദുമതം എന്ന ഭ്രാന്തായിരുന്നു. അമ്മമാരാണ് ഓരോ പൗരന്റെയും വ്യക്തിത്വ വികാസത്തിന്റെ ഒന്നാം പാഠം. മറ്റുള്ളവരെ ചൂണ്ടി അവര്‍ നമ്മില്‍ കുറഞ്ഞവരാണ്. അസ്പൃശ്യരാണ് എന്നൊക്കെ പറഞ്ഞ് പഠിപ്പിച്ച് കുട്ടികളില്‍ മതഭ്രാന്ത് വളര്‍ത്തുന്ന രക്ഷിതാക്കളാണ് ഈ നാടിന്റെ ശാപം. അവരാണ് അന്യമതസ്ഥര്‍ക്ക് നേരെ ശൂലമുനയുയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നത്. മതനിഷ്ടഠയോടുകൂടി ജീവിക്കുന്ന പാവം അമ്മമാര്‍ മതാതീതമായി സ്‌നേഹ സുഗന്ധം പരത്തിയിരുന്ന മലയാളത്തിന്റെ മണ്ണിലും മതത്തിന്റെ പേരിലുള്ള പോരടിക്കല്‍ പുതുമയാവുന്നില്ല. മാറാടില്‍ നിന്നും ഉയര്‍ന്നു കേട്ടത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിഷ്ഠകളിലൂടെ ഉറപ്പിക്കപ്പെട്ട മതതീവ്രവാദത്തിന്റെ ശബ്ദമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ ശക്തികള്‍ അവരുടെ മുദ്രാവാക്യങ്ങളിലൂടെ സഹജീവികളെ ബലിമൃഗങ്ങളായി മാറ്റിമറിക്കുന്നു. പ്രണയത്തെയും സ്വാതന്ത്ര്യത്തെയും നിരസിക്കുന്ന മതങ്ങള്‍ ലോകം കണ്ട ഏറ്റവുംവലിയ പ്രകൃതി വിരുദ്ധ പ്രസ്ഥാനമാണ്. മതങ്ങളില്‍ തിന്‍മ മാത്രമാണ് ജയിക്കുന്നത്. നന്‍മയുടെയും സ്‌നേഹത്തിന്റെയും ഇടങ്ങള്‍ മതങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മതങ്ങളിലെ നന്‍മകള്‍ മാത്രമെടുത്ത് അക്ബര്‍ ചക്രവര്‍ത്തി സൃഷ്ടിച്ച ദീന്‍ ഇലാഹിയില്‍ അക്ബര്‍ പോലും പങ്കു ചേരാതിരുന്നതും അതുകൊണ്ടാണ്. മാര്‍പ്പാപ്പമാര്‍ അടിക്കടി നടത്തുന്ന മാപ്പപേക്ഷകള്‍ വിളംബരങ്ങളാണ്. മതമെന്ന തെറ്റായ പ്രസ്ഥാനം തെറ്റിലേക്ക് വഴുതിവീണുകൊണ്ടേയിരിക്കുന്നു എന്ന വിളംബരം. പുരോഹിതന്‍മാരുടെ ലൈംഗിക അരാജകത്വങ്ങള്‍ക്കും മാപ്പ് പറഞ്ഞു. പുരോഹിതന്‍മാരാല്‍ വശീകരിക്കപ്പെട്ട് മരണത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട സ്ത്രീകള്‍ കേരളത്തിലുമുണ്ട്. മതാന്ധതയുടെ ഭ്രാന്തമായ താണ്ഡവത്തില്‍ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഏത് ദൈവത്തിന് തിരികെ കൊണ്ടുവരാന്‍ കഴിയും. ഇവിടെയാണ് മതത്തിനെ മാറ്റി നിര്‍ത്തി മനുഷ്യരായി ജീവിക്കേണ്ടതിന്റെ പ്രസക്തി. |
മാര്‍പ്പാപ്പമാര്‍ അടിക്കടി നടത്തുന്ന മാപ്പപേക്ഷകള്‍ വിളംബരങ്ങളാണ്. മതമെന്ന തെറ്റായ പ്രസ്ഥാനം തെറ്റിലേക്ക് വഴുതിവീണുകൊണ്ടേയിരിക്കുന്നു എന്ന വിളംബരം. പുരോഹിതന്‍മാരുടെ ലൈംഗിക അരാജകത്വങ്ങള്‍ക്കും മാപ്പ് പറഞ്ഞു. പുരോഹിതന്‍മാരാല്‍ വശീകരിക്കപ്പെട്ട് മരണത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട സ്ത്രീകള്‍ കേരളത്തിലുമുണ്ട്. മതാന്ധതയുടെ ഭ്രാന്തമായ താണ്ഡവത്തില്‍ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഏത് ദൈവത്തിന് തിരികെ കൊണ്ടുവരാന്‍ കഴിയും. ഇവിടെയാണ് മതത്തിനെ മാറ്റി നിര്‍ത്തി മനുഷ്യരായി ജീവിക്കേണ്ടതിന്റെ പ്രസക്തി.
മതത്തില്‍ പണ്ടേയ്ക്കുപണ്ടേ അറിയപ്പെടുന്ന ദൈവങ്ങള്‍ക്കു പുറമെ പുതിയ ആള്‍ദൈവങ്ങളും മറ്റും പിറവികൊള്ളുന്നുണ്ട്. ശാപത്തിലൂടെ ഇല്ലാതാക്കാനും വരത്തിലൂടെ പുനര്‍ജ്ജനിപ്പിക്കാനും കഴിവുള്ള പഴയ മഹര്‍ഷിമാരെപ്പോലെ ദൈവ സാന്നിധ്യമുള്ളവരാണിവര്‍ എന്നാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്. ഇവരെ നിരീക്ഷിക്കാറുണ്ടോ?
അമൃതാനന്ദമയിയുടെ ആശ്രമം ഞാന്‍ കണ്ടിട്ടുണ്ട്. സുനാമി രാക്ഷസതിരമാലകള്‍ കരയെ കവര്‍ന്നപ്പോള്‍ ശ്രായിക്കാവ്, വളളിക്കാവ് ഭാഗത്ത് ഞാന്‍ പോയിരുന്നു. അപ്പോഴാണ് ഞാന്‍ ആ ആശ്രമം കണ്ടത്. വാല്മീകിയുടെയും, കണ്വന്റെയും, ശബരിയുടെയും മറ്റും ആശ്രമങ്ങളെ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഞാന്‍ അത്ഭുതപ്പെട്ടു. ബഹുനിലകളില്‍ പരന്നുകിടക്കുന്ന പഞ്ചനക്ഷത്ര പര്‍ണ്ണകുടീരം. അമൃതാനന്ദമയിയുടെ വളര്‍ച്ചയ്ക്കിടയില്‍ നടന്ന അരാജകത്വങ്ങളും കൊലപാതകങ്ങളുമൊക്കെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ശ്രീനി പട്ടത്താനം എഴുതിയ അമൃതാനന്ദമയിയെ കുറിച്ചുള്ള പുസ്തകം വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ മനുഷ്യത്വവും സംസ്‌കാരവുമുള്ളവരില്‍ നടുക്കമുണ്ടാക്കും. അവരുടെ വളര്‍ച്ച ദൈവീകമായി സംഭവിച്ചതാണെങ്കില്‍ ദൈവം ഒരധോലോക നായകന്‍ കൂടിയാണെന്ന് രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. അമൃതാനന്ദമയിയും ശിഷ്യഗണങ്ങളും ഗ്രീന്‍ ചാനലില്‍ കൂടി വിദേശത്തേക്കും തിരികെയും വരുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. അവര്‍ എന്ത് കൊണ്ടുപോകുന്നു, എന്തൊക്കെ തിരികെ കൊണ്ടുവരുന്നു എന്നതൊന്നും ആരും അന്വേഷിക്കുന്നില്ല.
അമൃതാനന്ദമയിയുടെ സമ്പത്തിന്റെ ഉറവിടം ഒരു പത്രപ്രവര്‍ത്തകനും ഒരു പത്ര-ദൃശ്യ മാധ്യമവും അന്വേഷിക്കുന്നില്ല. പിണറായി വിജയന്റെ വീടിന്റെ ചിത്രങ്ങളും തെരെഞ്ഞെടുപ്പിന്റെ മണം വരുമ്പോള്‍ എസ് എന്‍ സി ലാവ്‌ലിന്‍ വിശേഷങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിളമ്പുന്ന മാധ്യമ പ്രതിബദ്ധത, അമൃതാനന്ദമയി സ്‌പോണ്‍സര്‍ ചെയ്യുന്ന പരസ്യങ്ങള്‍ക്ക് മുന്നില്‍ നിശബ്ദമാവുകയാണ്. മതത്തിന്റെ പേരില്‍, ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഈ സമാനതകളില്ലാത്ത തട്ടിപ്പ് പുറത്തുകൊണ്ടുവരാനുള്ള തന്റേടം എല്ലാവര്‍ക്കും നഷ്ടപ്പെട്ടുപോകുന്നു.
സ്വദേശത്തും വിദേശത്തും വില്‍ക്കപ്പെടുന്ന മറ്റൊരു വിഭവമാണ് യോഗ. ഹിന്ദു ദേവന്‍മാരെയും ഹൈന്ദവ മന്ത്രങ്ങളെയും മനസ്സിലുറപ്പിച്ച് കണ്ണടച്ചിരുന്നാല്‍ കുണ്ഡലിനി ഉണര്‍ന്ന് ശിരസ്സില്‍ സഹസ്രാരപത്മം വിരിയിക്കാന്‍ കഴിയുമെന്നുള്ള അധ്യാപനത്തിലൂടെ ശ്രീശ്രീ സ്വാമിമാരും ഉടുക്കാ സ്വാമിമാരും പറക്കും സ്വാമിമാരുമടക്കമുള്ള ആത്മീയതയുടെ മൊത്ത വില്‍പ്പനക്കാര്‍ മായ്ച്ചുകളയുന്നത് യാഗങ്ങളെ ചോദ്യം ചെയ്ത പൗരാണിക ഇന്ത്യയുടെ സത്തയെയാണ്. കേരളം എന്നാണ് ഗീതാക്ലാസുകളുടെയും ജീവനകലയുടെയും ആലിംഗന സുഖത്തിന്റെയും ഹൈന്ദവ ജീര്‍ണ്ണതയില്‍ നിന്ന് രക്ഷപ്പെടുക.
ഒന്നുമാത്രം ആലോചിക്കുക. പോലീസിന്റെ കൈയ്യില്‍ അകപ്പെട്ടപ്പോഴും വളരെ ആത്മവിശ്വാസത്തോടെ, പിടിക്കപ്പെടില്ല എന്ന ബോധ്യത്തോടെ സന്തോഷ് മാധവന്‍ എന്ന കള്ളസ്വാമി ദൃശ്യമാധ്യമങ്ങളോട് സംസാരിച്ചു. പൂര്‍ണ്ണമായി പിടിക്കപ്പെടുന്നതുവരെ അദ്ദേഹം പൂജ്യനായിരുന്നു. സന്തോഷ് മാധവ തിരുവടികളുടെ പ്രത്യേക പൂജയ്ക്കായി മധ്യവര്‍ഗ ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെയും മക്കളെയും നിര്‍ബന്ധിച്ച് അയച്ചിരുന്നു. അവര്‍ക്ക് സ്വാമിയുടെ പൂജമൂലം ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള ആത്മീയ ഉണര്‍വ്വ് പിന്നീട് പുറത്തുവന്ന സിഡി കളുടേതില്‍ നിന്നും വ്യത്യസ്തമാവാന്‍ വഴിയില്ല. പിടിക്കപ്പെടുന്നതുവരെ ഏത് ആള്‍ദൈവവും ദിവ്യനാണ്. അമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറും മറിച്ചല്ല. കുറച്ചുകൂടി പ്രൊഫഷണലായി ആള്‍ക്കാരെ പറ്റിക്കുന്നെന്നു മാത്രം.
ആത്മീയത കച്ചവടം നടത്തി ലഭിക്കുന്ന പണത്തിന് കുറച്ച് ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടാക്കിയാല്‍ സമൂഹത്തിലെ മേല്‍വിലാസത്തില്‍ മാറ്റമുണ്ടാവും എന്നാണ് ആള്‍ദൈവങ്ങളുടെ മാനേജര്‍മാരുടെ മനസ്സിലിരിപ്പ്. ഇത്തരം സ്ഥാപനങ്ങള്‍ വളരുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകരുമ്പോഴും നിലവാരമില്ലാത്തതായി മാറുമ്പോഴുമാണ്. സര്‍ക്കാര്‍ ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തി എല്ലാവര്‍ക്കും പ്രാപ്യമായ സംവിധാനമായി മാറിയാല്‍ ഇവരുടെ സ്ഥാപനങ്ങളെ സമീപിക്കേണ്ടി വരികയില്ല. ആള്‍ ദൈവത്തിനെന്തിനാണ് ആശുപത്രിയും എഞ്ചിനീയറിംഗ് കോളേജും ടിവി ചാനലും? ആത്മീയതയെ സ്ഥാപനവല്‍ക്കരിക്കുന്നതിന്റെയും ലാഭം കൊയ്യുന്ന ഒരു ഉത്പന്നമായി മാറ്റുന്നതിന്റെയും ഉദാഹരണത്തിന് വേറെ എവിടെയും പോവേണ്ടതില്ല.
മതസംഘടനകള്‍ പ്രണയത്തെ വരെ ഉപയോഗിക്കുകയാണ്. ലൗ ജിഹാദ് തുടങ്ങിയിരിക്കുന്നു സൂക്ഷിക്കുക എന്ന് സംഘപരിവാരങ്ങള്‍ പ്രചരണം നടത്തുന്നു. പ്രണയങ്ങളില്ലാത്ത മരുഭൂമിപോലെ നമ്മുടെ നാട് മാറുകയാണോ.? ഒരു വലിയ പിന്‍നടത്തമല്ലെ സമൂഹത്തില്‍ സംഭവിക്കുന്നത്.?
തീര്‍ച്ചയായും. മതം മാറ്റലും മതം മാറലുമൊക്കെ സംഘര്‍ഷത്തിന്റെ മേഖലകളിലേക്ക് കുതിക്കുകയാണ്. നമ്മള്‍ ഒരു മതത്തിലേക്കും ജനിച്ചു വീഴുന്നില്ല. വളര്‍ത്തുന്നവരുടെ മതത്തിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്. ലൗ ജിഹാദിനെ രണ്ട് തലത്തില്‍ കാണണം. ഇന്ത്യയുടെ ചരിത്രത്തില്‍ നടന്ന വര്‍ഗീയ സംഘട്ടനങ്ങളില്‍ ഭൂരിഭാഗവും സംഘടിപ്പിച്ചിട്ടുള്ളത് സംഘപരിവാരങ്ങളാണ്. അന്നൊക്കെ അവര്‍ പല തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തി ഹിന്ദു വര്‍ഗീയതയെ കേന്ദ്രീകരിപ്പിച്ച് കലാപത്തിന് സന്നദ്ധരാക്കുകയായിരുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ അപമാനിതരായി, ക്ഷേത്രങ്ങള്‍ അശുദ്ധമാക്കി, ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിച്ചു എന്നൊക്കെയുള്ള പ്രചരണങ്ങളിലൂടെയാണ് കലാപങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ലൗ ജിഹാദും അത്തരത്തിലുള്ള ഒരു പ്രചരണമാണ്.
എന്നാല്‍, ലൗ ജിഹാദ് പോലുള്ള കാര്യങ്ങള്‍ നടത്താന്‍ പാകത്തില്‍ ഇവിടെ ന്യൂനപക്ഷതീവ്രവാദ സംഘടനകള്‍ വളരുന്നുണ്ട്. മതതീവ്രവാദം മാറാടായി പുറത്തു വന്നിട്ടുണ്ട്. തെഹല്‍ക പുറത്തുകൊണ്ടുവന്ന അറുപത്തേഴ് അമേരിക്കവന്‍ സംഘടനകളും മമ്മോദീസ മുക്കാന്‍ അവസരം തേടി നടക്കുന്നുണ്ട്. അമുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിനെ അറിയാനായി പതിനെണ്ണായിരം രൂപയുടെ സമ്മാനങ്ങളുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ കാത്തു നില്‍ക്കുന്നുണ്ട്. മൗദൂദിസ്റ്റുകള്‍ കഴുകന്‍മാരെപ്പോലെ തക്കംപാര്‍ത്തിരിപ്പുണ്ട്. നമ്മുടെ സാമൂഹ്യ മനസാക്ഷി കരയുകതന്നെയാണ്.
ഭൂരിപക്ഷ ന്യൂന പക്ഷ വര്‍ഗീയതകളെ പ്രതിരോധിക്കാന്‍ സമൂഹം തയ്യാറായേ മതിയാവൂ. ഭ്രാന്താലയമെന്ന വിശേഷണം ചാര്‍ത്തപ്പെട്ട നമ്മള്‍ കേരളീയരുടെ മുന്നില്‍ മാതൃകകളുണ്ട്. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും പുരോഗമന പ്രസ്ഥാനങ്ങളുമൊക്കെ ഉദാത്ത മാതൃകകളാണ്. പുരോഗമന പ്രസ്ഥാനങ്ങള്‍ ദുര്‍ബലമാവുന്ന കാലത്താണ് ഇത്തരത്തിലുള്ള പ്രതിലോമ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ കൈകള്‍ക്ക് കരുത്തു പകര്‍ന്ന് നല്‍കണം.
യാതൊരു ലാഭ മോഹവുമില്ലാതെ വിപ്ലവകരമായി പ്രണയിക്കുവാന്‍ നമ്മുടെ യൗവ്വനം തയ്യാറാവേണ്ടതുണ്ട്. മതങ്ങളുടെ യോജിപ്പിലൂടെ മനുഷ്യത്വമാണ് നിലനില്‍ക്കുന്നത്. പ്രകൃതിയുടെ നിലനില്‍പ്പിന് ആധാരമായ പ്രണയത്തിന്റെ എക്കാലത്തേയും പ്രതിയോഗികള്‍ ജാതിയും മതവുമായിരുന്നു. ഇന്ന് ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഭാഗമായി വികസിച്ചുവരുന്ന ധനവും കൊതിയും പ്രണയത്തിന്റെ പ്രതിയോഗികളാവുകയാണ്. മസില്‍ + മണി+ മോട്ടോര്‍ = പ്രണയം എന്ന പുത്തന്‍ സൂത്രവാക്യം ആധുനിക ദൂഷിത പണാധിപത്യത്തിന്റേതാണ്. പ്രണയം ഒഴിച്ചുകൂടാനാവാത്ത ഒരു ജീവിത സന്ദേശമാണ്. എല്ലാ ജീവികളുടേയും ഉത്സവകാലം പ്രണയകാലമാണ്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും പ്രണയം ബാധകമാണ്.
ഹിന്ദു, മുസ്ലീം, കൃസ്ത്യന്‍ തുടങ്ങി അന്യമതസ്ഥര്‍ തമ്മില്‍ പ്രണയിക്കുന്നതിനെയും വിവാഹം കഴിക്കുന്നതിനെയും അത്തരം കുടുംബങ്ങള്‍ തളിര്‍ത്തു പൂക്കുന്നതിനെയും നമ്മള്‍ സ്വാഗതം ചെയ്യാന്‍ തയ്യാറാവണം. ഹിന്ദു- മുസ്‌ളീം വിവാഹബന്ധങ്ങളെ എതിര്‍ക്കുന്ന ചില രാഷ്ട്രീയ നേതാക്കളെ കാണാറുണ്ട്. അവര്‍ക്ക് അധികാരം അപ്പകഷണമാണെന്ന് പറയേണ്ടി വരും. മതത്തിന്റെയും ജാതിയുടെയും പേരില്‍ രാഷ്ട്രീയ ലാഭത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ അതിലേറെ നഷ്ടം സംഭവിക്കുന്നുണ്ട് എന്ന വസ്തുത മറന്നുപോകാന്‍ പാടില്ല. മതത്തിന്റെ ചട്ടകൂടുണ്ടായാല്‍ മനുഷ്യസ്‌നേഹത്തിന്റെ പ്രത്യയ ശാസ്ത്രമായ കമ്യൂണിസത്തിനും അഹിംസയുടെ ഗാന്ധിസത്തിനും വിഷപ്പല്ലുകള്‍ മുളയ്ക്കും.
നമുക്ക് പ്രത്യാശയോടു കൂടിയിരിക്കാം. വിപ്ലവകരങ്ങളായ പ്രണയങ്ങള്‍ സംഭവിക്കുന്നുണ്ട്. മനുഷ്യത്വത്തിന്റെ പുണ്യതീര്‍ത്ഥമാണ് മിശ്രവിവാഹം. ആ തീര്‍ത്ഥത്തില്‍ സ്‌നാനിക്കുമ്പോഴാണ് മത കേരളം മനുഷ്യകേരളമായി മാറുന്നത്.
ശ്രീകുമാറേട്ടന് കവിതയോടുള്ള ആഭിമുഖ്യം എങ്ങിനെയാണ് വളര്‍ന്നുവന്നത്?
ചെറുപ്പത്തില്‍ വായിക്കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. നിരവധി കവിതകള്‍ ആ സമയത്ത് വായിച്ചു. വീട്ടില്‍ കവിതാ പുസ്തകങ്ങള്‍ നിരവധിയുണ്ടായിരുന്നു. അമ്മ ടീച്ചറായതിനാല്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും നിരവധി പുസ്തകങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു. വീട് കവിതാ അലര്‍ജി പ്രകടിപ്പിച്ചിരുന്നില്ല. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യത്തെ കവിത എഴുതിയത്.
കുറ്റവും ശിക്ഷയും മാര്‍ത്താണ്ഡവര്‍മ്മയുമൊക്കെ വളരെ ചെറുപ്പത്തിലെ വായിക്കാന്‍ സാധിച്ചു. അന്ന് അതിന്റെയൊക്കെ അന്തസത്ത വേണ്ടും വിധം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. അതിനാല്‍ തന്നെ പുനര്‍വായനകള്‍ പിന്നീട് നടന്നു. വളര്‍ച്ചയുടെ പടവുകളില്‍ എന്നെ കുറിച്ചിടാന്‍ പറ്റിയ വഴക്കമുള്ള ആവിഷ്‌കരണത്തിന് ഉതകുന്ന മാധ്യമം കവിതയാണെന്ന തിരിച്ചറിവ് എന്നിലുണ്ടായി.
കവിത ഉദാത്തമായുള്ള ഒരു സാഹിത്യ രൂപമാണ്. ഇതിന്റെ ഉദാഹരണമായി ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. ഒരു പെണ്‍കുട്ടിക്ക്, വര്‍ക്കഷോപ്പിന്, ഓട്ടോറിക്ഷയ്ക്ക് കവിത എന്ന് പേരിടാം. കഥ എന്നോ, നിരൂപണം എന്നോ ഇവയ്‌ക്കൊന്നിനും പേരിടാന്‍ സാധിക്കില്ല. അങ്ങനെ ഏറ്റവും മഹത്തായതും ഉദാത്തവുമായ ആവിഷ്‌കാര രൂപം തന്നെയാണ് കവിത. അതിനെ പിന്തുടരാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മണിനാദം പോലുള്ള കവിതകളാണ് എന്നെ ചെറുപ്പത്തില്‍ ഏറ്റവുമധികം ആകര്‍ഷിച്ചത്. രമണന്‍ എനിക്ക് മധുരിക്കുന്ന മഹാകാവ്യമാണ്. എന്റെ കൈയ്യില്‍ ആദ്യമുണ്ടായിരുന്നത് അമ്മ കൈകൊണ്ട് പകര്‍ത്തിയ രമണന്റെ കോപ്പിയായിരുന്നു. എന്റെ കൈയ്യില്‍ എന്നും രമണനുണ്ടായിരുന്നു. എനിക്ക് ആരാധന തോന്നിയിട്ടുള്ളത് വൈലോപ്പിള്ളിയോടാണ്. അദ്ദേഹത്തിന്റെ കവിത വലിയൊരു ശബ്ദമായിരുന്നു.
സിനിമാ ഗാനങ്ങളും കവിതയും തമ്മില്‍ വിലയിരുത്താന്‍ തോന്നിയിട്ടുണ്ടോ? കുരീപ്പുഴ ഇതുവരെ സിനിമാ ഗാനങ്ങള്‍ എഴുതിയിട്ടില്ല. അത് സിനിമാഗാന ശാഖയോടുള്ള വിരോധം കൊണ്ടാണോ?
സിനിമയില്‍ ഗാനങ്ങള്‍ ഉത്‌പ്പെടുത്തുന്നതിനോട് എനിക്ക് വിയോജിപ്പാണുള്ളത്. മറ്റ് രാജ്യങ്ങളില്‍ ഒരു ഗാനവുമില്ലാത്ത മനോഹരങ്ങളായ ലോക ക്ലാസിക്കുകള്‍ നിരവധിയുണ്ട്. നമ്മുടെ ജീവിതത്തിലെ സങ്കടത്തിനും ദുഖത്തിനും ഒരിക്കലും ഒരു പാട്ടിന്റെ അകമ്പടി ഉണ്ടാകുന്നില്ല. സിനിമയില്‍ മാത്രം അത് സംഭവിക്കുന്നതിനോട് എനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. മൈക്കിള്‍ ജാക്‌സണും ദലേര്‍ മെഹന്ദിയുമൊന്നും സിനിമാപാട്ടിലൂടെ ഗായകരായവരല്ല. സിനിമയ്ക്ക് പാട്ട് ആവശ്യമില്ലെന്നാണ് എന്റെ പക്ഷം. മലയാള സിനിമയില്‍ വയലാറിന്റെയും പി ഭാസ്‌കരന്റെയും ഒ എന്‍വിയുടെയുമൊക്കെ മനോഹരമായ ഗാനങ്ങളുണ്ട്. അവയെ ഞാന്‍ കേള്‍ക്കുന്നുണ്ട്. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.. തുടങ്ങിയ മനോഹരങ്ങളും അര്‍ത്ഥ സമ്പുഷ്ടങ്ങളുമായ ഗാനങ്ങള്‍ മലയാളിക്ക് എന്നും അഭിമാനിക്കാന്‍ വക നല്‍കുന്നുണ്ട്. വയലാര്‍ സിനിമാ ഗാനങ്ങളിലൂടെ കവിതയെ ജനകീയമാക്കി. വയലാറിന്റെയും ഭാസ്‌കരന്‍മാഷിന്റെയുമൊക്കെ സിനിമാ ഗാനങ്ങള്‍ കവിത്വഗുണത്താല്‍ സമ്പുഷ്ടമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സിനിമാ പാട്ട് അസ്വാതന്ത്ര്യത്തിന്റെ മേഖലയാണ്. ഈണത്തില്‍ പാട്ട് എഴുതുക എന്ന് പറയുന്നത് എഴുത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മുകളിലുള്ള കടിഞ്ഞാണാണ്.
കുരീപ്പുഴ ശ്രീകുമാറിനെ പറ്റി പരാമര്‍ശിക്കുമ്പോള്‍ പ്രണയ കവിതയായ ജെസിയെ ഒഴിച്ചു നിര്‍ത്താനാവില്ല. ജെസി എഴുതുവാനുണ്ടായ സാഹചര്യവും സന്ദര്‍ഭവും എന്തായിരുന്നു? ജെസ്സിയെ താങ്കള്‍ എങ്ങിനെയാണ് വിലയിരുത്തുന്നത്?
അതെഴുതിയ കാലം എന്നെ സംബന്ധിച്ചിടത്തോളം പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും കാലമാണ്. ലോകം മാറണം ലോകത്തെ മാറ്റി മറിക്കണം എന്ന ആഗ്രഹം എന്നിലുണ്ടായിരുന്നു. എന്നാല്‍, അത്തരത്തിലുള്ള ഒരു പരിശ്രമത്തിനുളള കോപ്പ് എന്റെ കൈയ്യിലില്ല എന്ന സത്യവും ഞാന്‍ തിരിച്ചറിയുന്നുണ്ട്. ഞാന്‍ ഒരു പാവമാണ് എന്ന ബോധ്യം എനിക്ക് നന്നായുണ്ടായിരുന്നു. പക്ഷെ, എനിക്ക് എഴുതാന്‍ കഴിയുമായിരുന്നു. പ്രണയത്തെയും വിപ്ലവത്തെയും ഞാനെന്റെ പേന തുമ്പിലേക്ക് കൊണ്ടുവന്നു. അതാണ് ജെസ്സി.
പരാജയപ്പെട്ടുപോയ കവിതയാണ് ജെസ്സി. കുറച്ചുകൂടി നന്നാക്കാന്‍ കഴിയുമായിരുന്നു. പ്രണയത്തിന്റെ ആര്‍ദ്രത കുറച്ചുകൂടി ജസ്സിയിലേക്ക് പകര്‍ത്താമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.
ജെസ്സിയില്‍ നിന്നും ചാര്‍വ്വാകനിലേക്ക് എത്തുമ്പോള്‍ കുരീപ്പുഴ ശ്രീകുമാറിന്റെ ബോധ നിലവാരത്തില്‍ വന്ന മാറ്റം, ഒരുയര്‍ച്ച അതിനെ എങ്ങിനെയാണ് നോക്കി കാണുന്നത്?
ഇവിടെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ളത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമാണ്. അവര്‍ക്ക് ചിലപ്പോഴൊന്നും മതത്തെ എതിര്‍ക്കാന്‍ സാധിക്കുന്നില്ല. എങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ ഉയരുന്നതും ഈ പുരോഗമന പ്രസ്ഥാനങ്ങളില്‍ നിന്നു തന്നെയാണ്. മത്തായി ചാക്കോ തന്റെ അന്ത്യാഭിലാഷമായി ആവശ്യപ്പെട്ടത് തന്റെ മരണശേഷം ഭൗതിക ദേഹം പള്ളിയില്‍ അടക്കം ചെയ്യരുതെന്നാണ്. ടിവി തോമസ്, എ പി വര്‍ക്കി, കെസി ജോര്‍ജ്ജ്, സാസ്‌കാരിക രംഗത്ത് നിന്ന് അബു അബ്രഹാം, പൊന്‍കുന്നം വര്‍ക്കി ഇവരെ പോലുള്ളൊരു ബോധ്യം വേണമെങ്കില്‍ വളര്‍ത്തിയെടുക്കാം. കമ്യൂണിസ്റ്റുകള്‍ കാറല്‍മാര്‍ക്‌സില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ നെഹ്രുവിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ ഒരിക്കലും പള്ളിയുമായി ബന്ധപ്പെടുകയോ, വിവാഹം മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പള്ളിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയോ ചെയ്യില്ല. അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ബാലറ്റ് ബോക്‌സിനെ ലക്ഷ്യമിടുമ്പോഴാണ് നമ്മുടെ പല പുരോഗമനാത്മക ബോധത്തിലും വെള്ളം ചേര്‍ക്കേണ്ടി വരുന്നത്. ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ ജാതീയ സംഘടനകളുടെ ഗുഡ് ബുക്കില്‍ കയറിപറ്റാന്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ ചരിത്രത്തിലൊരിക്കലും ഇടതുപക്ഷത്തെ ഒരു രീതിയിലും സഹായിച്ചിട്ടില്ല. അങ്ങനെ ആ വിഭാഗവുമായി സന്ധിയിലെത്തുമ്പോള്‍ ആ വിഭാഗത്തിന്റെ പത്തുവോട്ടില്‍ നാല് വോട്ട് കിട്ടിയേക്കാം. എന്നാല്‍, ഇടതുപക്ഷ ബോധമുള്ളവര്‍ ആശയപരമായ പ്രചരണങ്ങള്‍ സംഘടിപ്പിച്ച് നേടുന്ന പത്തു വോട്ടുകള്‍ അതിനൊപ്പം നഷ്ടപ്പെടുന്നുമുണ്ട്. കാരണം പുരോഗമന ആശയധാരയില്‍ വെള്ളം ചേര്‍ക്കുന്നത് പുരോഗമന പ്രസ്ഥാനത്തിന്റെ കൂടെ നില്‍ക്കാത്തവര്‍ പോലും ഇഷ്ടപ്പെടുന്നില്ല. അവര്‍ക്കും ആകെയുള്ള പ്രതീക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ തന്നെയാണ്. |
ഉയര്‍ച്ചയല്ല, താഴ്ചയാണ്. ചാര്‍വ്വാകന്‍ എഴുതുന്ന സമയത്ത് ഞാന്‍ താഴ്‌വാരങ്ങളിലേക്കാണ് നടന്നത്. ഉത്തുംഗതകളിലേക്ക് ഞാന്‍ നടന്നിട്ടേയില്ല. താഴ്‌വരകളിലെ സാധാരണമനുഷ്യരുടെ സ്വപ്നങ്ങള്‍, സങ്കടങ്ങള്‍, സത്യങ്ങള്‍ അവയിലൊക്കെ തീപ്പന്തങ്ങള്‍ പോലെയുള്ള വിപ്‌ളവത്തിന്റെ സൂചനകളുണ്ടായിരുന്നു. അവരുടെ ചിന്തകളില്‍ ചാര്‍വ്വാകന്റെ ദര്‍ശനം ഉള്‍ ചേര്‍ന്നിട്ടുണ്ട്. ചാര്‍വാകനെ ഞാന്‍ അറിയുന്നത് എം സി ജോസഫ് നടത്തിയിരുന്ന യുക്തിവാദി എന്ന മാസികയിലൂടെയാണ്. പിന്നീട് ഞാന്‍ ചാര്‍വ്വാകനെ അടുത്തറിയാനായി പരിശ്രമിച്ചു. രാഘവേന്ദു ഗോവിന്ദ് കുല്‍ക്കര്‍ണിയെയും സര്‍വ്വേപള്ളി രാധാകൃഷ്ണനെയുമൊക്കെ വായിച്ചു. അപ്പോഴാണ് ചാര്‍വ്വാക ദര്‍ശനത്തിന്റെ ആവശ്യകതയെപറ്റി ഞാന്‍ ബോധ്യപ്പെടുന്നത്.
കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സില്‍ വെച്ചാണ് ചാര്‍വ്വാകന്റെ ആദ്യത്തെ വരികള്‍ മനസ്സിലേക്ക് വരുന്നത്. ഹിമാലയം മനസ്സിലേക്ക് കയറി വന്നു. ഞാന്‍ മുന്‍പ് ഹിമാലയം കാണാന്‍ പോയിരുന്നു. ഹിമാലയം ആര്‍ക്കും സമ്പൂര്‍ണ്ണമായി കാണാന്‍ കഴിയാത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആശയമാണ്. ആ ആശയത്തിന്റെയടുത്ത് ഒരു താഴ്‌വരയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ സൂര്യന്‍ ഉദിച്ചുവരുന്നു. '' അഗ്നിയും ഹിമവും/ മുഖാമുഖം കാണുന്ന സുപ്രഭാതം'' വല്ലാത്തൊരനുഭവമാണത്. ഒരു ഭാഗത്ത് ഹീലിയം കത്തുന്ന അഗ്നി. ഇപ്പുറത്ത് തണുപ്പിന്റെ ഹിമം മാത്രം. വൈരുധ്യങ്ങള്‍ തമ്മിലുള്ള സമ്മേളനം. ആ പ്രഭാതത്തിലാണ് വൈരുധ്യങ്ങളുടെ ചിന്തകള്‍ ഉണ്ടാവുന്നത്. എന്താണ് ജാതി, മതം ദൈവം? ഈ ചിന്ത വലിയൊരു ധൈര്യം എനിക്ക് പകര്‍ന്ന് നല്‍കി. '' ദൈവത്തെ കാട്ടിത്തരൂ, ഒരു കൈത്തോക്കു തരൂ, ഞാന്‍ ആ ഇഡിയറ്റിനെ വെടിവെച്ചു കൊല്ലാം'' എന്ന് പറയാനുള്ള ഒരു തിരിച്ചറിവ് എനിക്കു പകര്‍ന്നു തന്നത് ചാര്‍വ്വാക ദര്‍ശനമാണ്.
മലയാളത്തിലെ ആധുനിക കവിത എത്രമാത്രം സജീവമാണ്? ആധുനികതയുടെ വക്താക്കള്‍ മലയാള കവിതയ്ക്ക് നല്‍കുന്ന സംഭാവനകള്‍ ആശ്വാസകരമാണോ?
ചങ്ങമ്പുഴയുടെ പാടുന്ന പിശാചില്‍ നിന്നാണ് മലയാളത്തില്‍ ആധുനിക കവിതയുടെ ധാര ആരംഭിക്കുന്നത്. സ്വയം വിമര്‍ശനത്തിന്റെയും സാമൂഹ്യ വിമര്‍ശനത്തിന്റെയും പുതിയൊരു രീതി ആരംഭിക്കുന്നത് ഇവിടെവെച്ചാണ്. ഏത് വിഷയത്തെക്കുറിച്ചും കവിതയെഴുതാം. എങ്ങിനെയും എഴുതാം. മാഷന്‍മാര്‍ പറഞ്ഞുവെച്ചിരിക്കുന്ന ശാര്‍ദ്ദൂല വിക്രീഡിതം പോലുള്ള വൃത്തങ്ങള്‍ക്ക് പുറത്തേക്ക് ചാടുന്നതില്‍ യാതൊരു തെറ്റുമില്ല, എന്നിങ്ങനെ കവിതാഭൂമികയില്‍ ഒരു ഉഴുതുമറിപ്പ് ആധുനികതയുടെ വരവോടെ സംഭവിച്ചു. അത് സ്വാതന്ത്ര്യത്തിന്റെ, മുന്നേറ്റത്തിന്റെ, ലാളിത്യത്തിന്റെ, ജാഗ്രതയുടെ പടവുകളിലേക്ക് എഴുത്തുകാരെ നയിച്ചു.
ശ്രീകുമാറേട്ടന്റെ നഗ്ന കവിതകള്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആവിഷ്‌കാരത്തിന്റെ ഈ പുതിയ രീതി, വായനക്കാരന്റെ ഹൃദയത്തില്‍ ചാട്ടുള്ളി തറപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രയോഗിക്കുന്നതാണോ?
എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ പച്ചയ്ക്ക് പറയുവാനായി ജെസ്സിയുടെയോ, വീണവില്‍പ്പനക്കാരന്റെയോ ഭാഷയും രീതിയും മാര്‍ഗവും ഫലപ്രദമാവുന്നില്ല എന്ന തിരിച്ചറിവ്. വൃത്തികെട്ട ലോകത്തെ നേരിടാന്‍ എനിക്ക് ചിലപ്പോഴൊക്കെ പരുഷ വാക്കുകള്‍ പ്രയോഗിക്കേണ്ടി വരും. അങ്ങിനെ തുറന്നു പറയുവാനുള്ള മാര്‍ഗമാലോചിച്ചപ്പോഴാണ് നഗ്ന കവിത എന്ന ആശയം വരുന്നത്. നേരിട്ട് കാര്യങ്ങള്‍ പറയാം. എന്റെ കാവ്യ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച പ്രതിസന്ധിയുടെ ഉത്പന്നമാണ് നഗ്ന കവിത.
യുക്തിവാദത്തിന്റെ വഴികളില്‍ കൂടി സഞ്ചരിക്കുന്നുണ്ടല്ലോ, കവിതയും ജീവിതവും യുക്തിവാദത്തിലധിഷ്ടിതമാണ്. മലയാളത്തിലെ കവികളില്‍ വിശ്വാസത്തിന്റെ കറുത്ത ചരടുകള്‍ കെട്ടി നടക്കുന്നവരല്ലേ കൂടുതലുമുള്ളത്?
അത് തെറ്റാണ്. യുക്തിവാദത്തില്‍ വിശ്വസിക്കുന്ന നിരവധി കവികളുണ്ട്. കുഞ്ഞപ്പ പട്ടാനൂര്‍, കരിവെള്ളൂര്‍ മുരളി, ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇവരുടെയൊക്കെ കവിതകളില്‍ നിരവധി യുക്തിമുഹൂര്‍ത്തങ്ങളുണ്ട്. എന്റെ പിന്നില്‍ നടന്നുവരുന്നവരിലും യുക്തിബോധം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ നിരവധിയുണ്ട്.
വയലാര്‍ ഒരു അവിശ്വാസിയായിരുന്നു. എന്നാല്‍ മലയാളത്തിന്റെ ചുണ്ടുകളില്‍ തത്തികളിക്കുന്ന നിരവധി ഭക്തി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു വീണു. ഇതിനെ എങ്ങിനെയാണ് കാണുന്നത്? ഭക്തിഗാനം എഴുതണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഇല്ല. ഒരു വിശ്വാസിയേക്കാള്‍ ഇത്തരത്തിലുള്ള ഗാനമെഴുതാന്‍ കഴിയുക ഒരു അവിശ്വാസിക്കു തന്നെയാവും. അവിശ്വാസിയുടെ കൈയ്യിലുള്ള മെറ്റീരിയലുകള്‍ വെച്ച് അയാള്‍ കവിതയുണ്ടാക്കുകയാണ്. ഭക്തി അയാള്‍ ചിന്തിച്ച് ഉണ്ടാക്കുന്നതാണ്. വയലാറിന് അത് നന്നായി അറിയാമായിരുന്നു. മേശപ്പുറത്ത് കുറച്ച് കല്ലുകള്‍ പെറുക്കി വെച്ച് ഒരുശില്പി ശില്പമുണ്ടാക്കുന്നതു പോലെ തന്റെ കൈയ്യിലുള്ള അക്ഷരങ്ങള്‍ക്കൊണ്ട് വയലാര്‍ ഭക്തി ഗാനങ്ങള്‍ തീര്‍ത്തു. ഭക്തിയുള്ളവരുടെ മനസ്സുകളിലേക്കാണ് ഒരു കവി എന്ന നിലയില്‍ അദ്ദേഹം അപ്പോള്‍ നോക്കിയിട്ടുണ്ടാവുക. അദ്ദേഹം ഭക്തി പുലര്‍ത്തുന്ന ഒരാളായിരുന്നുവെങ്കില്‍ ദൈവത്തിന്റെ പര്യായ പദങ്ങള്‍ മാത്രമേ അദ്ദേഹത്തിന് എഴുതാന്‍ കഴിയുമായിരുന്നുള്ളു.
താങ്കള്‍ കൃത്യമായ ഒരു രാഷ്ട്രീയ ബോധം വെച്ചു പുലര്‍ത്തുന്നയൊരാളാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇന്നത്തെ പോക്കില്‍ താങ്കള്‍ സംതൃപ്തനാണോ?
അല്ല. ഇവിടെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ളത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമാണ്. അവര്‍ക്ക് ചിലപ്പോഴൊന്നും മതത്തെ എതിര്‍ക്കാന്‍ സാധിക്കുന്നില്ല. എങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ ഉയരുന്നതും ഈ പുരോഗമന പ്രസ്ഥാനങ്ങളില്‍ നിന്നു തന്നെയാണ്. മത്തായി ചാക്കോ തന്റെ അന്ത്യാഭിലാഷമായി ആവശ്യപ്പെട്ടത് തന്റെ മരണശേഷം ഭൗതിക ദേഹം പള്ളിയില്‍ അടക്കം ചെയ്യരുതെന്നാണ്. ടിവി തോമസ്, എ പി വര്‍ക്കി, കെസി ജോര്‍ജ്ജ്, സാസ്‌കാരിക രംഗത്ത് നിന്ന് അബു അബ്രഹാം, പൊന്‍കുന്നം വര്‍ക്കി ഇവരെ പോലുള്ളൊരു ബോധ്യം വേണമെങ്കില്‍ വളര്‍ത്തിയെടുക്കാം.
കമ്യൂണിസ്റ്റുകള്‍ കാറല്‍മാര്‍ക്‌സില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ നെഹ്രുവിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ ഒരിക്കലും പള്ളിയുമായി ബന്ധപ്പെടുകയോ, വിവാഹം മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പള്ളിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയോ ചെയ്യില്ല. അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി ബാലറ്റ് ബോക്‌സിനെ ലക്ഷ്യമിടുമ്പോഴാണ് നമ്മുടെ പല പുരോഗമനാത്മക ബോധത്തിലും വെള്ളം ചേര്‍ക്കേണ്ടി വരുന്നത്.
ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ ജാതീയ സംഘടനകളുടെ ഗുഡ് ബുക്കില്‍ കയറിപറ്റാന്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ ചരിത്രത്തിലൊരിക്കലും ഇടതുപക്ഷത്തെ ഒരു രീതിയിലും സഹായിച്ചിട്ടില്ല. അങ്ങനെ ആ വിഭാഗവുമായി സന്ധിയിലെത്തുമ്പോള്‍ ആ വിഭാഗത്തിന്റെ പത്തുവോട്ടില്‍ നാല് വോട്ട് കിട്ടിയേക്കാം. എന്നാല്‍, ഇടതുപക്ഷ ബോധമുള്ളവര്‍ ആശയപരമായ പ്രചരണങ്ങള്‍ സംഘടിപ്പിച്ച് നേടുന്ന പത്തു വോട്ടുകള്‍ അതിനൊപ്പം നഷ്ടപ്പെടുന്നുമുണ്ട്. കാരണം പുരോഗമന ആശയധാരയില്‍ വെള്ളം ചേര്‍ക്കുന്നത് പുരോഗമന പ്രസ്ഥാനത്തിന്റെ കൂടെ നില്‍ക്കാത്തവര്‍ പോലും ഇഷ്ടപ്പെടുന്നില്ല. അവര്‍ക്കും ആകെയുള്ള പ്രതീക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ തന്നെയാണ്. ഇടതുപക്ഷം കുറച്ചു കൂടി ഇടതുപക്ഷത്തേക്ക് ചേര്‍ന്ന് നില്‍ക്കണം.
കേരളത്തില്‍ ഒരു സാംസ്‌കാരിക വിപ്ലവം അത്യാവശ്യമല്ലെ? പുരോഗമന കലാ സാഹിത്യ സംഘത്തിന് ഈ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാന്‍ സാധിക്കുമോ?
കേരളത്തിന്റെ സമൂഹത്തിന് ഒരു സാംസ്‌കാരിക വിപ്ലവം അത്യാവശ്യമാണ്. നമ്മുടെ സംസ്‌കാരം, ഭാഷ, രുചികള്‍, വേഷം ഇവയൊക്കെ സംരക്ഷിക്കാനായി ഒരു മുന്നേറ്റം പോരാട്ടം വളരെ അത്യാവശ്യമാണ്. നമ്മുടെ ഭാഷയെയും അഭിരുചികളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കേവര്‍ക്കുമുണ്ട്. നമ്മുടെ ഗവണ്‍മെന്റ് നേരത്തെ ഒരഭ്യര്‍ത്ഥന കേരള സമൂഹത്തിന് മുന്നില്‍ വെച്ചിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും നമുക്ക് കൈത്തറി, ഖാദി വസ്ത്രങ്ങള്‍ ധരിക്കാം കേരളത്തിന്റെ സാസംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കാം. എത്രപേര്‍ അനുസരിച്ചു. എത്ര പേര്‍ ഐക്യദാര്‍ഢ്യം നല്‍കി. ഇത് മലയാളിയുടെ അവബോധത്തിന്റെ പ്രശ്‌നമാണ്.
ഞാന്‍ മുണ്ടുടുത്തുകൊണ്ടാണ് ഗള്‍ഫില്‍ പോയത്. അവിടെയെത്തിയപ്പോള്‍ അവിടുത്തെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറബ് വംശജരുടെ പരമ്പരാഗത വസ്ത്രധാരണ രീതിയാണ് പിന്തുടരുന്നത്. എനിക്ക് സന്തോഷം തോന്നി. ഞാനപ്പോള്‍ കേരളത്തിലെ എയര്‍പോര്‍ട്ടിനെ പറ്റി ആലോചിച്ചു. മുണ്ടുടുത്ത ഒരുദ്യോഗസ്ഥനെയും ഇവിടെ ഞാന്‍ കണ്ടിരുന്നില്ല. ഇവിടുത്തെ എയര്‍പോര്‍ട്ടുകള്‍ മുണ്ട് വിരുദ്ധ ഏരിയകളാണ്. എന്തിന് ചാനല്‍ ചര്‍ച്ചകളിലെ കോട്ട് പോലും എന്തിനാണ്? മുണ്ട് ഉടുക്കേണ്ടതാണ്, നമ്മുടെ ഭക്ഷണം കഴിക്കേണ്ടതാണ് എന്ന ബോധ്യം ഒരു സാംസ്‌കാരിക അവബോധം നമ്മള്‍ വളര്‍ത്തിക്കൊണ്ടുവരണം.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പുരോഗമന കലാ സാഹിത്യ സംഘത്തിന് കഴിയുന്നില്ല. അവരാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ട സംഘടന. പക്ഷെ, അവര്‍ക്കതിന് കിയുന്നില്ല. പു ക സയുടെ രാഷ്ട്രീയ വീക്ഷണം നമ്മളെ സമരസപ്പെടുത്തുന്ന രാഷ്ട്രീയ വീക്ഷണമാണ്. പുരോഗമന കലാസാഹിത്യ സംഘം വിപ്ലവകരം എന്ന വിശേഷണത്തിന് അര്‍ഹമാവുന്നില്ല. അങ്ങനെയാവുമ്പോള്‍ കവികള്‍ റോഡില്‍ നിന്ന് കവിത വായിക്കും. ജനങ്ങള്‍ അവരിലേക്ക് എത്തും. പുരോഗമന കലാ സാഹിത്യസംഘത്തിന് സാധ്യതകളും ഇടവുമുണ്ട്. ഇത് സംഘടന സമര്‍ത്ഥമായി ഉപയോഗപ്പെടുത്തണം.
പുരോഗമന കലാ സാഹിത്യസംഘത്തിന് സജീവത വരണമെങ്കില്‍ പുതുരക്തങ്ങളെ സംഘടനയിലേക്ക് ഉള്‍ചേര്‍ക്കണം. അവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ടാവണം. ഒരു തളര്‍ച്ചയുണ്ടാവുമ്പോള്‍ അതിനെ അതിജീവിക്കാനുള്ള ശക്തി പു ക സയ്ക്ക് വേണം. പുകസ യുടെ കണ്ണൂര്‍ ഘടകം കേരളസമൂഹത്തിന്റെ മുന്നില്‍ മഹത്തായ ഒരു മാതൃക ആവിഷ്‌കരിച്ചിരുന്നു. സെക്കുലര്‍ കലണ്ടര്‍. ഓരോ സാംസ്‌കാരിക പ്രവര്‍ത്തകനും അഭിമാനപൂര്‍വ്വം തന്റെ വീടിന് മുന്നില്‍ തൂക്കിയിടാവുന്ന കലണ്ടര്‍. ഇപ്പോള്‍ ആ കലണ്ടറില്ല. അത് ശരിയായ രീതിയല്ല. സംഘടന തളരുന്നതിന്റെ ലക്ഷണമായിപ്പോയി അത്. പു.ക.സ സെക്കുലര്‍ കലണ്ടര്‍ പുനരാവിഷ്‌കരിക്കണം.
അടിയന്തിരാവസ്ഥകാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നല്ലൊ. അടിയന്തരാവസ്ഥ ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ടോ?
അടിയന്തരാവസ്ഥ എന്റെ യൗവ്വനത്തില്‍ വന്നുവീണ വെള്ളിടിയായിരുന്നു. അടിയന്തിരാവസ്ഥയോട് പ്രതികരിക്കണം എന്ന് തോന്നിയപ്പോള്‍ ഭാരതക്കിളി എന്ന കവിതയെഴുതി കൊല്ലത്തെ ചെറു പ്രസിദ്ധീകരണമായ വെണ്‍നിറത്തില്‍ പ്രസിദ്ധീകരിച്ചു. അടിസന്തിരാവസ്ഥ അറബിക്കടലില്‍ എന്ന് കയറിന് ചേര്‍ക്കുന്ന പച്ചചായം കൊണ്ട് പോസ്റ്ററെഴുതി ശക്തികുളങ്ങര പോലീസ് സ്റ്റേഷന്റെ മതിലില്‍ ഒട്ടിക്കുന്നതും അതേ കാലത്താണ്. കേരളത്തില്‍ അടിയന്തിരാവസ്ഥ വിജയകരമായി നടപ്പാക്കിയ രാഷ്ട്രീയ നേതാവിന്റെ അനുയായി വേഷമിടേണ്ടി വന്ന എം എ ജോണായിരുന്നു എനിക്ക് 'ഇന്ദിരയുടെ അടിയന്തിരം' എന്ന ലഘുലേഖയുടെ കോപ്പികള്‍ തരുന്നത്. അവ
വിമര്‍ശനങ്ങളില്‍ പ്രകോപിതരാവുന്നത് എന്തിനാണ്. ജനങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ കുറച്ചു കൂടി നന്നാക്കണമെന്ന് ആഗ്രഹിക്കാന്‍, പരിശ്രമിക്കാന്‍ ഇവിടെ വേറെയെന്താണുള്ളത്. കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നത് കമ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളെ മാത്രമാണ്. വര്‍ഗീയ ശക്തികള്‍ ശക്തിപ്രാപിക്കുന്ന ഈ കാലത്ത് അവരെ പ്രതിരോധിക്കാന്‍ ജനപക്ഷത്ത് നില്‍ക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. വലതുപക്ഷ പ്രസ്ഥാനങ്ങളില്‍ ബുദ്ധിയും വിവരവുമുള്ള ആരും പ്രതീക്ഷ അര്‍പ്പിക്കുന്നില്ല. അവര്‍ പ്രതിലോമപരമായ കര്‍ത്തവ്യമാണ് സമൂഹത്തില്‍ നിര്‍വ്വഹിച്ചുപോരുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. സാംസ്‌കാരിക പ്രവര്‍ത്തകരിലധികവും വികാരപരമായാണ് കാര്യങ്ങളെ നോക്കികാണുന്നത്. അതിന്റെ ഭാഗമായാണ് പ്രതീക്ഷിക്കുന്നത് സംഭവിക്കാതിരിക്കുമ്പോഴുണ്ടാവുന്ന പ്രതികരണം. അല്ലാതെ അത് ഇടതുപക്ഷത്തെ നശിപ്പിക്കാന്‍ വേണ്ടിയുള്ളതല്ല. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും അവയെയൊക്കെ അഭിമുഖീകരിക്കാനും തരണം ചെയ്യുവാനുമുള്ള ആര്‍ജ്ജവം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ചെങ്കൊടിയുടെ തണലില്‍ മാത്രമേ എനിക്ക് ആശ്വാസത്തോടെ എല്ലാം മറന്ന് ഒന്നുറങ്ങാന്‍ സാധിക്കു. |
ബനിയനിടയില്‍ സൂക്ഷിച്ച് വിതരണം ചെയ്ത് പ്രതികരണത്തിന്റെ ശക്തി വര്‍ധിപ്പിച്ചു. എന്റെ ജീവിതത്തില്‍ സൂക്ഷിച്ചുവെക്കാത്ത സഫലതയാണ് പോസ്റ്റര്‍ കവിതകള്‍. പോസ്റ്ററുകളെഴുതി എന്റെ കൈയ്യക്ഷരം നന്നായി. ഹെഡ് ലൈറ്റ് കണ്ടാല്‍ വാഹനം ഏതാണെന്ന് മനസ്സിലാവുന്ന രീതിയില്‍ പ്രായോഗിക പരിജ്ഞാനം വളര്‍ന്നു. പോലീസ് ജീപ്പുകളില്‍ നിന്ന് കായലിന്റെ തുറന്ന രഹസ്യ സങ്കേതങ്ങളിലേക്ക് പാലായനം ചെയ്തപ്പോള്‍ ഹൃദയം നിറയെ രോഷവും സ്വപ്നവുമായിരുന്നു.
ചെറുമൂട്ടില്‍ വച്ച് രാത്രി രണ്ടുമണിക്ക് പോസ്റ്ററും പശയുമായി നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് മുന്നില്‍ ഞാനും കൂട്ടുകാരുമെത്തിയത് അപ്രതീക്ഷിതമായിരുന്നു. രാജ്യദ്രോഹമായി മുദ്രകുത്തപ്പെട്ട സ്വാതന്ത്ര്യ ബോധത്തിന്റെ നേര്‍ക്ക് വേട്ടപ്പട്ടികളെ പോലെ പോലീസുകാര്‍ കുതിച്ചു ചാടി. കണ്‍പോളകളുടെ വ്യത്യാസത്തിലായിരുന്നു രക്ഷപ്പെട്ടത്. മണിക്കൂറുകളോളം ഒരു തൊഴുത്തില്‍ പശുക്കളോടൊപ്പം. ഭയത്തിന്റെ രാപ്പകലുകള്‍ തന്നെയായിരുന്നു അവ. മനസ്സിനഭയം തരാന്‍ ഒരു ദൈവവും കൂട്ടിനില്ലായിരുന്നു. ഒളിച്ചിരുന്നു വായിക്കാന്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്നത് രമണന്‍ മാത്രം. പോലീസ് ക്യാമ്പില്‍ വെച്ച് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പരന്നതിനാല്‍ ഒളിവുകാലം കഴിഞ്ഞു വന്നപ്പോള്‍ പലരുമെന്നെ തുറിച്ചു നോക്കി. അറിയാവുന്ന അമ്പലങ്ങളിലെല്ലാം എന്നെ രക്ഷപ്പെടുത്താന്‍ വേണ്ടി നേര്‍ച്ചകള്‍ നടത്തി കണ്ണീര്‍ പ്രതിമ പോലയിരിക്കുന്ന എന്റെ അമ്മയുടെ രൂപവും അടിയന്തിരാവസ്ഥയെപറ്റിയോര്‍ക്കുമ്പോള്‍ മനസ്സിലെത്തും.
കമ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധികളോടാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഇന്ന് പുരോഗമന ശക്തികള്‍ക്കെടിരെ പട നയിക്കുവാന്‍ വലിയൊരു മഹാസഖ്യം തന്നെ ഇവിടെയുണ്ട്. ജനങ്ങളില്‍ നിന്ന് ഈ പ്രസ്ഥാനങ്ങളെ അകറ്റുവാനുള്ള പരിശ്രമങ്ങള്‍ അവരെല്ലാം ഒറ്റക്കെട്ടായി നടത്തുന്നു. ചില ബുദ്ധിജീവികള്‍ വരെ ഈ തെറ്റിദ്ധാരണകളെ വിശ്വസിച്ച് പാളയങ്ങളില്‍ പടകള്‍ സൃഷ്ടിക്കുന്നു. എന്തുകൊണ്ടും ലാഭം വലതുപക്ഷ- സാമ്രാജ്യത്വ ചേരിക്ക് തന്നെയല്ലെ?
വിമര്‍ശനങ്ങളില്‍ പ്രകോപിതരാവുന്നത് എന്തിനാണ്. ജനങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ കുറച്ചു കൂടി നന്നാക്കണമെന്ന് ആഗ്രഹിക്കാന്‍, പരിശ്രമിക്കാന്‍ ഇവിടെ വേറെയെന്താണുള്ളത്. കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നത് കമ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളെ മാത്രമാണ്. വര്‍ഗീയ ശക്തികള്‍ ശക്തിപ്രാപിക്കുന്ന ഈ കാലത്ത് അവരെ പ്രതിരോധിക്കാന്‍ ജനപക്ഷത്ത് നില്‍ക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. വലതുപക്ഷ പ്രസ്ഥാനങ്ങളില്‍ ബുദ്ധിയും വിവരവുമുള്ള ആരും പ്രതീക്ഷ അര്‍പ്പിക്കുന്നില്ല. അവര്‍ പ്രതിലോമപരമായ കര്‍ത്തവ്യമാണ് സമൂഹത്തില്‍ നിര്‍വ്വഹിച്ചുപോരുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. സാംസ്‌കാരിക പ്രവര്‍ത്തകരിലധികവും വികാരപരമായാണ് കാര്യങ്ങളെ നോക്കികാണുന്നത്. അതിന്റെ ഭാഗമായാണ് പ്രതീക്ഷിക്കുന്നത് സംഭവിക്കാതിരിക്കുമ്പോഴുണ്ടാവുന്ന പ്രതികരണം. അല്ലാതെ അത് ഇടതുപക്ഷത്തെ നശിപ്പിക്കാന്‍ വേണ്ടിയുള്ളതല്ല.
പുരോഗമന പ്രസ്ഥാനങ്ങളോട് ആരെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ അവരെ മരണം വരെ അകറ്റി നിര്‍ത്തുന്ന രീതിയോട് എനിക്ക് വിയോജിപ്പാണുള്ളത്. എല്ലാ മുറിവുകളും മാറ്റുന്ന മരുന്നായി സ്‌നേഹമുണ്ട്. സ്‌നേഹത്തോടെയുള്ള ഒരു വിളി. പലരും തിരികെ വരും അവര്‍ തിരികെവരാനായി വെമ്പി നില്‍ക്കുകയാണ്. ഒന്നു പതറി നില്‍ക്കുന്നവരുടെ നേര്‍ക്ക് ഒരു മൈക്കും സംഘടിപ്പിച്ച് കണ്ണും തുറുപ്പിച്ച് ആക്രോശം നടത്തുന്ന ശൈലി മാറ്റേണ്ടതു തന്നയാണ്. സംഭവിച്ചത് മനസ്സിലാക്കാനുള്ള അവസരവും തെറ്റുകള്‍ ബോധ്യപ്പെടുത്തി കൊടുക്കാനുള്ള സൗമനസ്യവുമാണ് വേണ്ടത്.
ഇതിനെല്ലാമുപരിയുള്ള ഒരു പ്രശ്‌നം സാംസ്‌കാരിക ബുദ്ധി ജീവി പട്ടം അന്വേഷിച്ച് നടക്കുന്ന ഒരു വിഭാഗമാണ്. അവര്‍ നുണപറച്ചിലുകാരാണ്. തന്നെക്കാള്‍ കഴിവുള്ള, സമൂഹത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള, ജനങ്ങള്‍ ആവേശപൂര്‍വ്വം കേള്‍ക്കുന്ന, പുരോഗമന പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സാസംസ്‌കാരിക പ്രവര്‍ത്തകനെ ഇക്കൂട്ടര്‍ ആദ്യം പിടികൂടും. അദ്ദേഹത്തോട് ചുവപ്പ് പോരെന്നും ചൂര് പോരെന്നും പറയും ഒരു മുന്നേറ്റമാണ് ആവശ്യമെന്ന് ആവേശപ്പെടുത്തും. ഞങ്ങള്‍ കൂടെയുണ്ടന്ന് ധൈര്യം പകരും. അപ്പോള്‍ പാവം സാംസ്‌കാരിക നായകന്‍ ഇറങ്ങി പുറപ്പെടും. അപ്പോഴാണ് ബുദ്ധിജീവി, മറ്റൊരു സ്ഥലത്ത് ചെന്ന് സാംസ്‌കാരിക നായകന്റെ നിലപാടിലുള്ള വ്യതിയാനങ്ങളെ പറ്റി വാതോരാതെ സംസാരിക്കുക. ബോധ്യപ്പെടുത്തുക. സാംസ്‌കാരിക നായകന്‍ വലതുപക്ഷത്തേക്ക് കുടിയേറെ എന്ന് വരുത്തി തീര്‍ക്കുന്നതുവരെ രണ്ട് ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരമുണ്ടാവും. അവസാനം സാംസ്‌കാരിക നായകനെ ചിത്രത്തില്‍ നിന്ന് പുറത്താക്കും. ആ നായകന്റെ സ്ഥാനത്തേക്ക് യോഗ്യന്‍ താനാണെന്ന് സ്വയം പ്രഖ്യാപിക്കും. അങ്ങിനെ സാംസ്‌കാരിക ചെങ്കോലുകള്‍ ലഭിച്ച എത്ര ബുദ്ധി ജീവികള്‍ ഈ നാട്ടിലുണ്ട്. ഇവര്‍ക്കാര് നല്ല ബുദ്ധികൊടുക്കും എന്നതാണ് പുരോഗമന പ്രസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്‌നം.
എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും അവയെയൊക്കെ അഭിമുഖീകരിക്കാനും തരണം ചെയ്യുവാനുമുള്ള ആര്‍ജ്ജവം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ചെങ്കൊടിയുടെ തണലില്‍ മാത്രമേ എനിക്ക് ആശ്വാസത്തോടെ എല്ലാം മറന്ന് ഒന്നുറങ്ങാന്‍ സാധിക്കു.
ആര്‍ എസ് എസ് സംഘപരിവാരം നമ്മുടെ മണ്ണില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കയാണ്. പല രീതികളില്‍ അവര്‍ ആധിപത്യത്തിന് ശ്രമിക്കുന്നു. താങ്കളുടെ ശബ്ദം പോലും ഇല്ലാതാക്കാന്‍ അവര്‍ കഴുത്തിലേക്ക് കത്തി നീട്ടുന്നു. ഭീഷണികളെയും കത്തി മുനകളെയും അതിജീവിച്ച് സാംസ്കാരിക പ്രവര്‍ത്തനം നടത്താന്‍ എത്രപേര്‍ ബാക്കിയുണ്ടാവും?
ആര്‍ എസ് എസ് എന്താണെന്ന് അറിയാത്തവരായി ആരുമില്ല. മുസോളിനിയില്‍ നിന്നും ഹിറ്റ്ലറില്‍ നിന്നും സ്വാംശീകരിച്ച ആശയങ്ങള്‍ കൊണ്ട് ചട്ടക്കൂടുകളും വേഷവിധാനങ്ങളും ഉണ്ടാക്കി നടക്കുന്നവരാണ് സംഘികള്‍. മുസോളിനിയുടെ ബലിറ്റ എന്ന ഫാസിസ്റ്റ് സംഘത്തിന്റെ വേഷമാണ് ആര്‍ എസ് എസിന് ഉള്ളത്. അല്ലാതെ മഹാവിഷ്ണു ധരിച്ചതായി ചിത്രങ്ങളില്‍ കാണുന്ന സാരിപാന്റോ, പരമശിവന്‍ ധരിച്ചത് പോലെ പുലിത്തോലോ, ഋഷിമാര്‍ ധരിച്ച മരവുരിയോ അവര്‍ പിന്തുടരുന്നില്ല. യാഗങ്ങളെ പോലും ചോദ്യം ചെയ്ത ഒരു പാരമ്പര്യം ഭാരതത്തിന് ഉണ്ട്. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കത്തി കാണിച്ച് കണ്ണുരുട്ടുന്നത് ഉത്തരങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ്. അവരുടെ നഗ്നതയെ പറ്റി വിളിച്ചു പറയുമ്പോള്‍ തോക്കുചൂണ്ടി അവസാനിപ്പിക്കുന്നത് ആ നഗ്നതയെ പറ്റി ഒരാളും ശബ്ദിക്കാന്‍ പാടില്ല എന്നത് കൊണ്ടാണ്.
ആര്‍ എസ് എസ് സംഘപരിവാരം അവരുടെ ഫാസിസ്റ്റ് സ്വഭാവങ്ങള്‍ ഓരോന്നായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിന്‍റെ കാഴ്ചക്കാരനായി നില്‍ക്കാന്‍ എനിക്ക് സാധിക്കില്ല. സംഘികള്‍ ഈ നാടിന്‍റെ എല്ലാ നന്മകളെയും ഇല്ലാതാക്കാന്‍ മുന്നോട്ട് വരുമ്പോള്‍ എനിക്ക് ഒരു മാളത്തിലും പോയി ഒളിക്കേണ്ട. ഗാന്ധിയുടെ നെഞ്ച് തുലച്ച വെടിയുണ്ട ഗൌരിയില്‍ അവസാനിക്കില്ല എന്ന നല്ല ഉറപ്പുണ്ട്.
ഇത് കേരളമാണ്. ഇവിടം സംഘികളുടെ താഴ്വരയാക്കി മാറ്റാന്‍ പെട്ടെന്ന് കഴിയില്ല. കേരളത്തിന്‍റെ സകല നന്മകളും ഇല്ലാതാക്കാന്‍ സാമ്രാജ്യത്വ ശക്തികളും മറ്റും വിവിധ തലങ്ങളില്‍ ശ്രമിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെയെത്തുന്നതും ജാതിവാലുകള്‍ തിരികെയെത്തുന്നതും വെറുതെയല്ല. നവോഥാനത്തിന്‍റെ ഭൂമികയില്‍ നിന്നും മുന്നോട്ടു നടക്കാന്‍ കേരളത്തിന് കഴിയണം അപ്പോള്‍ സംഘികള്‍ അപ്രസക്തരാവും.
09-Feb-2018
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്