ആ ചാവുകടല്‍ ഞങ്ങളുടേതല്ല!

ഞങ്ങള്‍ വെട്ടിമുറിച്ച, അനക്കമറ്റ കൈകൊണ്ട് പി ജയരാജന്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കമ്യൂണിസത്തിന്റെ മാനവീകത മനസിലായി. ജയരാജനിലെ കമ്യൂണിസ്റ്റ് വലിയ തലങ്ങളില്‍ ചിന്തിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഞങ്ങളെ അംഗീകരിക്കാന്‍ സാധിക്കുന്നത്. ആദിമനുഷ്യന്‍ സംസ്‌കരിക്കപ്പെട്ടാണ് ഇന്നത്തെ നിലയില്‍ സംസ്‌കാരമുള്ളവനായി മാറിയത്. പ്രത്യേക ജീവിത സാഹചര്യങ്ങളില്‍ വഴിതെറ്റിപ്പോയവരാരും ഞങ്ങളുടെ കൂടെ വരേണ്ട എന്ന് പറയുകയാണോ, അതോ അത്തരത്തിലുള്ളവരെ കൂടി ശരിയായ പാതയിലേക്ക് നയിക്കുകയാണോ ശരി? ഞാന്‍ ഇനിയുള്ള കാലം നേരത്തെ എന്റെ കൂടെ പ്രവര്‍ത്തിച്ചവരോട് ശരിയുടെ പാതയിലേക്ക് വരാന്‍ അഭ്യര്‍ത്ഥിക്കും.

“പി ജയരാജനെ വടിവാള്‍കൊണ്ട് ആഞ്ഞ് വെട്ടുമ്പോള്‍ എന്റെ കൈ വിറച്ചിരുന്നില്ല. പക്ഷെ, ഉയര്‍ത്താനാത്ത കൈ ചേര്‍ത്ത് ജയരാജന്‍ എന്നെ ആശ്ലേഷിച്ചപ്പോള്‍ ഞാന്‍ അറിയാതെ വിതുമ്പിപ്പോയി. ആ ആശ്ലേഷമാണ് കമ്യൂണിസം.”
ഇത് ബി ജെ പിയും നമോ വിചാര്‍മഞ്ചും ഉപേക്ഷിച്ച് മാര്‍ക്‌സിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ വാക്കുകളാണ്. ഈ മനുഷ്യന് കമ്യൂണിസം മുന്നോട്ടുവെക്കുന്ന മനുഷ്യസ്‌നേഹവും മാനവീകതയുമെന്താണെന്ന് തിരിച്ചറിയാന്‍ ഒരു പുസ്തകവും വേണ്ട. പി ജയരാജനെ പോലുള്ളവര്‍ തന്നോട് കാണിക്കുന്ന ഇടപെടല്‍ രീതിയാണ് മാനവീകത എന്ന് അയാള്‍ തിരിച്ചറിയുന്നു. അയാളെ പോലെ ആയിരങ്ങള്‍ ആ തിരിച്ചറിവിന്റെ പാതയിലാണ്. അവര്‍ കാവിക്കൊടിയുടെ കളങ്കിതഭാവത്തെ ഉപേക്ഷിക്കുന്നു. ചുവപ്പിന്റെ നന്‍മയും ലക്ഷ്യവും അവര്‍ തിരിച്ചറിയുന്നു. ഞങ്ങളുമുണ്ട് നിങ്ങളോടൊപ്പം എന്ന് പറഞ്ഞ് അവര്‍ ആവേശത്തോടെ മുന്നോട്ടുവരുമ്പോള്‍, ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അവരെ കൂടെക്കൂട്ടിയേ മതിയാവു. കാരണം അപരന്റെ സ്വരം മധുരസംഗീതമായി ശ്രവിക്കുന്ന ഒരു നാളെയിലേക്കാണ് പുരോഗമന പ്രസ്ഥാനം നടന്നുനീങ്ങുന്നത്. സിപിഐ എംന്റെ ചെമ്പതാകയാണ് നാളെയുടെ പ്രതീക്ഷ എന്ന തിരിച്ചറിവില്‍ ആ പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഈ വ്യക്തി നെല്ലിനോട് സംസാരിക്കുന്നു.

ചോദ്യം : ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നില്ലേ?
ഉത്തരം : അതെ. ഞാന്‍ ശാഖവഴിയാണ് വന്നത്. ശാഖാകാര്യവാഹക് ആയിരുന്നു. പിന്നീട് മണ്ഡലം കാര്യവാഹകിന് കീഴില്‍ ശാരീരിക് പ്രമുഖ് ആയി. പിന്നീട് ഗണ്ടയിലും ( മണ്ഡലങ്ങള്‍ ചേര്‍ന്ന ഘടകം) താലൂക്ക് കാര്യകാരീ മണ്ഡലിലും ജില്ലാ കാര്യകാരീ മണ്ടലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചോദ്യം : മാര്‍ക്‌സിസ്റ്റ്‌വിരുദ്ധ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഒരു കാലത്ത് താങ്കള്‍ ഏര്‍പ്പെട്ടിരുന്നു എന്ന് മനസിലാക്കുന്നു. അത്തരം കാര്യങ്ങള്‍ ആര്‍ എസ് എസിന്റെ ഏത് ഘടകത്തിലാണ് തീരുമാനിക്കുന്നത്?
ഉത്തരം : സംഘത്തില്‍ പ്രചാരക് വിഭാഗവും സംഘടനാ വിഭാഗവുമുണ്ട്. ഞാന്‍ പ്രചാരക് വിഭാഗത്തിലായിരുന്നു. അക്രമമക്കമുള്ള കാര്യങ്ങള്‍ ദൈനംദിനാസൂത്രണത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നത് ഈ വിഭാഗം ആണ്. ഞാന്‍ കണ്ണൂര്‍ ജില്ലയിലെ പല അക്രമ പ്രവര്‍ത്തനങ്ങളിലും പങ്കാളി ആയിട്ടുണ്ട്. പക്ഷെ, ഇന്ന് അതിലൊക്കെ ഖേദിക്കുന്നു. ബുദ്ധിയും തിരിച്ചറിവും വിവേകവും നഷ്ടപ്പെട്ടതിന്റെ ബാക്കിപത്രമായിരുന്നു ആ പാതകങ്ങള്‍. തികഞ്ഞ ഫാസിസം. അക്രമ പ്രവര്‍ത്തനങ്ങളിലൂടെ ഞാനടങ്ങുന്ന ആര്‍ എസ് എസ് നശിപ്പിക്കാന്‍ ശ്രമിച്ചത് ഫാസിസത്തെ ചെറുക്കാന്‍ ശ്രമിച്ച പുരോഗമന പ്രസ്ഥാനത്തെയാണ് എന്ന തിരിച്ചറിവുണ്ടാകാന്‍ ഏറെ വൈകിപ്പോയി.

ചോദ്യം : ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലുള്ള നിരവധി സംഘപരിവാര സംഘടനകള്‍ ഉണ്ടല്ലൊ. ഏതൊക്കെയാണ് അവ?
ഉത്തരം : രാഷ്ട്രീയമായി ഹിന്ദുത്വ വര്‍ഗീയതയ്ക്ക് വേരുകളുണ്ടാക്കാനായാണ് സംഘപരിവാര സംഘടനയായ ബിജെപിയും പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഭാരതീയ വിദ്യാനികേതനും, കലാസാഹിത്യ മേഖലയില്‍ തപസ്യയും, ഗോത്രമേഖലയില്‍ വനവാസി വികാസകേന്ദ്രവും ആദിവാസി സംഘവും, ബുദ്ധിജീവികളെ ലക്ഷ്യമിട്ട് ഭാരതീയ വിചാരകേന്ദ്രവും, തൊഴിലാളി-സര്‍വീസ് മേഖലകളില്‍ ബിഎംഎസ്, എന്‍ജിഒ സെന്റര്‍, നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ത്തും മതപരമായ ഉള്ളടക്കങ്ങളോടെ വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്ര സംരക്ഷണസമിതി എന്നീ സംഘടനകള്‍ വിവിധ ഭാഗങ്ങളില്‍ വ്യാപകമായുണ്ട്. മത-രാഷ്ട്രീയ ഉള്ളടക്കത്തോടെ ഹിന്ദുമുന്നണിയും വിശാല ഹിന്ദുസമ്മേളനവും, സാമൂഹ്യസേവന മേഖലയില്‍ സേവാഭാരതിയും, കുട്ടികള്‍ക്കിടയില്‍ ബാലഗോകുലവും, സ്ത്രീകള്‍ക്കിടയില്‍ സേവികാസമിതിയും, മാതൃമണ്ഡലവും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എബിവിപിയും പ്രവര്‍ത്തിക്കുന്നു. അമൃതഭാരതി മതപരിശീലനം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വൈദ്യമേഖലയില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രികള്‍ നിക്ഷിപ്ത താല്‍പ്പര്യത്തോടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇവ കൂടാതെ ഹിന്ദു ഐക്യവേദി, അയ്യപ്പസേവാസംഘം, ക്ഷേത്രസംരക്ഷണ വേദികള്‍ തുടങ്ങിയവയും സംഘപരിവാര സംഘടനകളാണ്. ഇവയുടെയൊക്കെ നിയന്ത്രണം ആര്‍ എസ് എസിലാണ്. ഇതൊരു വലിയ ശൃംഘല ആണ്.

ചോദ്യം : ആര്‍ എസ് എസ് ഇപ്പോള്‍ നവമാധ്യമ രംഗത്തും കാലുറപ്പിക്കുന്നുണ്ടല്ലൊ. ഇപ്പോള്‍ നരേന്ദ്രമോഡിക്ക് വേണ്ടി നവമാധ്യമങ്ങളില്‍ പ്രചാരണം സംഘടിപ്പിക്കുന്നത് ഇവരാണോ?
ഉത്തരം : ഉണ്ട്. ഐടി മിലന്‍ എന്നാണ് പറയുക. വിവരസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ശാഖ ആണ് ഇത്. നരേന്ദ്രമോഡിയുടെ പ്രചരണം ഇക്കൂട്ടരല്ല സംഘടിപ്പിക്കുന്നത്. സ്വയമേവ വല്ലവരും ചെയ്യുന്നുണ്ടാവും പക്ഷെ, മോഡിയുടെ പ്രചരണം വലിയ പി ആര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. കുത്തകകളാണ് അതൊക്കെ നിയന്ത്രിക്കുന്നത്.

ചോദ്യം : അത് ആര്‍ എസ് എസ് നേതൃത്വത്തിന്റെ അറിവോടുകൂടി തന്നെയാണോ?
ഉത്തരം : എല്ലാം ആര്‍ എസ് എസ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ്. സര്‍സംഘചാലക് അറിയാതെ ഒരില പോലും അനങ്ങില്ല.

ചോദ്യം : കുത്തകകള്‍ക്ക് ആര്‍ എസ് എസ് നേതൃത്വത്തെ സ്വാധീനിക്കാന്‍ സാധിക്കുമോ?
ഉത്തരം : വലിയ പ്രഗത്ഭനായ അദ്വാനിക്ക് പകരം നരേന്ദ്രമോഡി എന്ന പേര് കുത്തിവെച്ചത് കുത്തകകള്‍ ആണെന്നാണ് അദ്വാനിയുടെ വിഭാഗം പറയുന്നത്. സര്‍സംഘചാലകിന് താല്‍പ്പര്യമില്ലെങ്കില്‍ ഒരു മോഡിക്കും സംഘത്തില്‍ പ്രസക്തിയില്ല. സംഘത്തിന്റെ വിലയിരുത്തല്‍, ഹിന്ദുരാഷ്ട്രമെന്ന സ്വപ്നത്തില്‍ നിന്ന് അണികള്‍ ഞെട്ടി ഉണരാതിരിക്കാന്‍ മോഡിയുടെ ചീട്ടിറക്കല്‍ വേണമെന്നതാണ്. ഗുജറാത്ത് കലാപമൊക്കെ അത്തരത്തിലുള്ള ചീട്ടിറക്കലായാണ് വിലയിരുത്തുന്നപ്പെടുന്നത്.

ചോദ്യം : ഗുജറാത്ത് വംശഹത്യയെയൊക്കെ താങ്കള്‍ സംഘപരിവാരത്തില്‍ ഉണ്ടായിരുന്നപ്പോഴാണല്ലൊ. പൊതുവില്‍ പരിവാരത്തില്‍ എങ്ങനെയാണ് അതിനെ വിലയിരുത്തപ്പെട്ടത്?
ഉത്തരം : ഗുജറാത്ത് സംഭവത്തെ വിമര്‍ശിച്ചവര്‍ ഏറെയുണ്ടായിരുന്നു. അത്തരത്തിലുള്ള നടപടിയിലേക്ക് പോകുന്നതില്‍ അര്‍ത്ഥമില്ല എന്ന കാഴ്ചപ്പാടാണ് ബിജെപി നേതൃത്വത്തിലുള്ള പലരും പ്രകടിപ്പിച്ചത്.

ചോദ്യം : ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പത്തിനൊക്കെ ഈ വര്‍ത്തമാനത്തില്‍ പ്രസക്തിയുണ്ടോ?
ഉത്തരം : ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പത്തിനൊന്നും ഒരു പ്രസക്തിയുമില്ല എന്ന തിരിച്ചറിവുള്ളവരാണ് സംഘപരിവാരത്തിലെ ബഹുഭൂരിപക്ഷവും. വാജ്‌പേയ്ജി മുതലുള്ളവരുടെ മനസില്‍ ഈ തിരിച്ചറിവുണ്ട്. പക്ഷെ, ആ മുദ്രാവാക്യം മുന്നോട്ടുവെച്ചാല്‍ മാത്രമേ ഹിന്ദു ഉണരുകയുള്ളു. ഉണര്‍ച്ചകളിലൂടെയേ സംഘത്തെ വളര്‍ത്താന്‍ സാധിക്കു. ഇന്ന് സംഘം എവിടെയുമെത്താത്ത അവസ്ഥയിലാണ്. ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു, കോലോത്തോട്ട് എത്തിയതുമില്ല. ഒരിക്കലും എത്തുകയുമില്ല.

ചോദ്യം : സ്വദേശി എന്ന സങ്കല്‍പ്പവുമായി ഭരണത്തിലേറിയ ബി ജെ പി നേതൃത്വം സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുക തന്നെയായിരുന്നു. കുത്തകകള്‍ കല്‍പ്പിക്കുന്നതിനപ്പുറം ഒന്നും ചെയ്യാന്‍ ബി ജെ പിക്ക് സാധിച്ചില്ല. ആഗോളവത്കരണ-ഉദാരവത്കരണ-സ്വകാര്യവത്കരണ നയങ്ങളെ പിന്‍പറ്റി നടക്കുന്ന ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി എന്താണ് പ്രതീക്ഷിക്കേണ്ടത്?
ഉത്തരം : ഇതാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട കാതലായ ഭാഗമെന്ന് തോന്നുന്നു. ആഗോളവത്കരണ സാമ്രാജ്യത്വ ശക്തികളെ മാറ്റിനിര്‍ത്താന്‍ ബി ജെ പിക്ക് ഒരിക്കലും സാധിച്ചിട്ടില്ല. ഗുജറാത്തിലെ വികസനം എന്ന് പറയുമ്പോള്‍ അവിടെ കുത്തകകള്‍ നടത്തുന്ന അമിതമായ ചൂഷണത്തെ നമ്മള്‍ കാണുന്നേയില്ല. ഞാന്‍ ഗുജറാത്തില്‍പ്പോയ ആളാണ്. അവിടെ കുറെയേറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടെയുള്ള ചെറുവാഞ്ചേരി പോലുള്ള ഒരു ഗ്രാമത്തില്‍ ഉള്ള ജീവിതാവസ്ഥയും ഗുജറാത്തിലെ ഇതുപോലുള്ള ഗ്രാമത്തിലെ ജീവിതാവസ്ഥയും താരതമ്യം പോലും ചെയ്യാന്‍ പറ്റില്ല. അവിടെ വളരെ പരിതാപകരമാണ് അവസ്ഥ. മനുഷ്യര്‍ പുഴുക്കളെപ്പോലെ നുരക്കുകയാണ്. തൊഴില്‍ ചൂഷണം എല്ലാ സീമകളും ലംഘിച്ച് നടക്കുന്നു. ജാതീയതയൊക്കെ വസന്തകാലത്തിലാണുള്ളത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങള്‍ക്ക് ബദലായി സിപിഐ എം പോലുള്ള സംഘടനകള്‍ ബദലുകള്‍ മുന്നോട്ടുവെക്കുമ്പോള്‍ സംഘപരിവാരത്തിലുള്ള കാലത്ത് ഞങ്ങള്‍ പലപ്പോഴും ലജ്ജിച്ചിട്ടുണ്ട്. ആര്‍ എസ് എസിനകത്ത് അതൊക്കെ ചര്‍ച്ചയാക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ സഹതാപം പോലും അര്‍ഹിക്കുന്നതല്ല.

ചോദ്യം : ഇത്തരം നിലപാടുകളും നിങ്ങളെപോലുള്ളവര്‍ക്ക് മടുപ്പുണ്ടാക്കിയിട്ടാവും അല്ലെ?
ഉത്തരം : തീര്‍ച്ചയായും. നിലപാടുകള്‍ കോണ്‍ഗ്രസിന്റേതായി നിലനിര്‍ത്തുകയും വടിവാളുകള്‍ സംഘപരിവാരത്തിന്റെതായി പ്രയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തെയാണ് ഞങ്ങള്‍ വേണ്ടെന്ന് വെച്ചത്.

ഞങ്ങളിലെ 'ഹിന്ദു' കുറെയായി ഉണരാറേയില്ല. ഉണര്‍ത്താനായി സംഘത്തിന്റെ നേതൃത്വം പരിശ്രമിച്ചാലും ഞങ്ങള്‍ക്ക് ഉണര്‍ച്ച വരില്ല. അത് സംഘടനയ്ക്കകത്തേക്ക് ഞങ്ങള്‍ നോക്കിയപ്പോള്‍ ഉണ്ടായ പ്രതിഫലനമാണ്. അകം പൊള്ളയാണ്. ഈ സംഘടനയ്ക്ക് ഉണര്‍ച്ചയുണ്ടാക്കാനാവില്ല. ന്യൂനപക്ഷങ്ങളെ, കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കണം എന്ന തിട്ടൂരം മാത്രം പ്രയോഗിച്ച്, ബാക്കിയെല്ലാ കാര്യത്തിലും കീഴടങ്ങി നില്‍ക്കുന്ന സംഘത്തിന് ആരെയാണ് ഉണര്‍ത്താന്‍ സാധിക്കുക? ആര്‍ക്കായാലും തിരിച്ചറിവുണ്ടാവുകുമ്പോള്‍ സംഘത്തില്‍ നിന്ന് അകലാന്‍ തോന്നും. ബി ജെ പിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ കേരളത്തില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. വി മുരളീധരനും പി കെ കൃഷ്ണദാസും തമ്മിലുള്ള വിഭാഗീയത വലിയ പ്രശ്‌നമാണ്. കണ്ണൂരില്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന ആര്‍ എസ് എസ് നേതൃത്വം അന്ധമായ കസര്‍ത്താണ് കളിക്കുന്നത്. ഈ നിലപാടില്‍ എന്ത് നീതിയാണുള്ളത്. ഞങ്ങളെ പോലുള്ളവര്‍ കുറെക്കാലമായി ഇത്തരം നിലപാടുകളില്‍ മനംമടുത്ത് നില്‍ക്കുകയായിരുന്നു. ആര്‍ എസ് എസ് കുടുംബത്തിലുള്ള ഒരു സഹോദരിയെ വേറൊരു കണ്ണിലൂടെ നോക്കുന്ന രഞ്ജിത്തിനെ സംരക്ഷിക്കുന്ന ഔദ്യോഗിക നേതൃത്വത്തെ എങ്ങിനെയാണ് സംഘപരിവാരകുടുംബം വിശ്വാസത്തിലെടുക്കുക?

ചോദ്യം : കണ്ണൂരില്‍ നിങ്ങളൊക്കെ ബി ജെ പി വിട്ട് പോവാനുള്ള സാഹചര്യം ഉണ്ടാവുന്നത് വിഭാഗീയതയുടെ അതിപ്രസരം കൊണ്ടല്ലേ?
ഉത്തരം : കുറെക്കാലമായി ഞങ്ങളിലൊക്കെ മടുപ്പാണുള്ളത്. ഞങ്ങളിലെ 'ഹിന്ദു' കുറെയായി ഉണരാറേയില്ല. ഉണര്‍ത്താനായി സംഘത്തിന്റെ നേതൃത്വം പരിശ്രമിച്ചാലും ഞങ്ങള്‍ക്ക് ഉണര്‍ച്ച വരില്ല. അത് സംഘടനയ്ക്കകത്തേക്ക് ഞങ്ങള്‍ നോക്കിയപ്പോള്‍ ഉണ്ടായ പ്രതിഫലനമാണ്. അകം പൊള്ളയാണ്. ഈ സംഘടനയ്ക്ക് ഉണര്‍ച്ചയുണ്ടാക്കാനാവില്ല. ന്യൂനപക്ഷങ്ങളെ, കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കണം എന്ന തിട്ടൂരം മാത്രം പ്രയോഗിച്ച്, ബാക്കിയെല്ലാ കാര്യത്തിലും കീഴടങ്ങി നില്‍ക്കുന്ന സംഘത്തിന് ആരെയാണ് ഉണര്‍ത്താന്‍ സാധിക്കുക? ആര്‍ക്കായാലും തിരിച്ചറിവുണ്ടാവുമ്പോള്‍ സംഘത്തില്‍ നിന്ന് അകലാന്‍ തോന്നും.
ബി ജെ പിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ കേരളത്തില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. വി മുരളീധരനും പി കെ കൃഷ്ണദാസും തമ്മിലുള്ള വിഭാഗീയത വലിയ പ്രശ്‌നമാണ്. കണ്ണൂരില്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന ആര്‍ എസ് എസ് നേതൃത്വം അന്ധമായ കസര്‍ത്താണ് കളിക്കുന്നത്. ഈ നിലപാടില്‍ എന്ത് നീതിയാണുള്ളത്. ഞങ്ങളെ പോലുള്ളവര്‍ കുറെക്കാലമായി ഇത്തരം നിലപാടുകളില്‍ മനംമടുത്ത് നില്‍ക്കുകയായിരുന്നു. ആര്‍ എസ് എസ് കുടുംബത്തിലുള്ള ഒരു സഹോദരിയെ വേറൊരു കണ്ണിലൂടെ നോക്കുന്ന രഞ്ജിത്തിനെ സംരക്ഷിക്കുന്ന ഔദ്യോഗിക നേതൃത്വത്തെ എങ്ങിനെയാണ് സംഘപരിവാരകുടുംബം വിശ്വാസത്തിലെടുക്കുക? വി മുരളീധരനും കൃഷ്ണദാസിനുമൊക്കെ വ്യക്തിപരമായി പല താല്‍പ്പര്യങ്ങളും കാണും. അതൊക്കെ സംഘടനയില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഫലമായാണ് സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും ബി ജെ പിയില്‍ കൊഴിഞ്ഞുപോക്കുണ്ടാവുന്നത്. രഞ്ജിത്തുമാര്‍ വളരുന്ന സംഘടനയില്‍ മാന്യന്‍മാര്‍ക്ക് സ്ഥലമില്ല. ഇനിയും കണ്ണൂരില്‍ കൊഴിഞ്ഞുപോക്കുണ്ടാവും.

ചോദ്യം : ശോഭ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് വി മുരളീധരനെ കുറിച്ചുള്ള പരാതി കൊടുത്തു. ശോഭ സിപിഐ എംന്റെ ചില നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സ്തീപദവിയെ മാനിക്കാത്തതിന്റെ പ്രശ്‌നവും ബി ജെ പിക്കകത്ത് ഉണ്ടെന്ന് തോന്നുന്നു അല്ലെ?
ഉത്തരം : തീര്‍ച്ചയായും. സ്ത്രീപദവിയെ മാനിക്കാത്ത ബി ജെ പി ഭാരവാഹിയെ ഒഴിവാക്കണമെന്ന അഭിപ്രായത്തെ മുഖവിലക്കെടുക്കാത്തവരില്‍ നിന്ന് വേറൊന്നും പ്രതീക്ഷിക്കാന്‍ സാധിക്കില്ലല്ലോ. ശോഭ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിന് പരാതി കൊടുത്തത് പി കെ കൃഷ്ണദാസിന്റെ പ്രേരണകൊണ്ടാവും. സിപിഐ എം നേതാക്കളുമായുള്ള ചര്‍ച്ച, ശോഭ മാത്രമല്ല നടത്തിയിട്ടുള്ളത്. കേരളത്തിന്റെ പല ഭാഗത്തുമുള്ള ബി ജെ പി പ്രവര്‍ത്തകരും ഫാസിസത്തിന്റെ മാളത്തില്‍ നിന്നും പുറത്തേക്ക് ചാടാന്‍ ഒരുങ്ങുക തന്നെയാണ്.

ചോദ്യം : പി ജയരാജനെ അഭിമുഖീകരിക്കുമ്പോള്‍ എന്തായിരുന്നു മനസില്‍? ആ തിരുവോണനാള്‍ ഓര്‍ക്കുന്നുണ്ടോ?
ഉത്തരം : വല്ലാത്ത കുറ്റബോധമുണ്ടായിരുന്നു. ഒരു തിരുവോണനാളില്‍ ബോംബുകള്‍ വലിച്ചെറിഞ്ഞ് ഭീകരത സൃഷ്ടിച്ച്, ഒരു മാര്‍ക്‌സിസ്റ്റുകാരനെ ഇല്ലാതാക്കണം എന്ന് തീരുമാനിച്ചുറച്ചാണ് ആ വീട്ടിലേക്ക് ഇരച്ചുകയറിയത്. ഓംകാളി ഭദ്രകാളി എന്ന് വിളിച്ചലറി, പച്ചമാംസത്തെ കൊത്തിയരിയുമ്പോള്‍ മനസില്‍ നിസംഗതയായിരുന്നു. ജയരാജന്‍ ഒരു കുളിമുറിയില്‍ കയറി ചൂരല്‍ കസേരകൊണ്ട് വെട്ടുകളെ എതിര്‍ത്തു. അവസാനം ചോരമെഴുകിയ തറയില്‍ കുഴഞ്ഞുവീണ ശരീരത്തില്‍ ജീവനുണ്ടാവില്ല എന്ന് കരുതിയാണ് മടങ്ങിയത്. പക്ഷെ, അദ്ദേഹം മരിച്ചില്ല. മരിക്കാതിരുന്നത് ഞങ്ങള്‍ക്ക് മോക്ഷം തരാനാവും. തിന്‍മയില്‍ നിന്നും പാതകങ്ങളില്‍ നിന്നും നിണഗന്ധത്തില്‍ നിന്നുമൊക്കെ ഞങ്ങളെ മോചിപ്പിക്കാന്‍ പി ജയരാജനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സാധിച്ചു. തിരിഞ്ഞുനോക്കാന്‍ ഇപ്പോള്‍ തീരെ മനസില്ല. മുന്നോട്ടേക്കുള്ള പാതയിലേക്ക് മാത്രമാണ് നോക്കുന്നത്.

ചോദ്യം : പേടിയുണ്ടോ? താങ്കളുടെ പഴയ ലാവണത്തെ?
ഉത്തരം : പേടിയില്ല. പേടിച്ചതുകൊണ്ട് കാര്യമില്ല. കുറെ കുട്ടികള്‍ അവിടെയുണ്ട്. അവര്‍ക്കിപ്പോഴും തിരിച്ചറിവ് വന്നിട്ടില്ല. അവരുടെ പ്രധാന ശത്രുക്കള്‍ ഇപ്പോള്‍ ഞങ്ങളാണ്. കാരണം ഞങ്ങള്‍ സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ അത് വലിയൊരു സന്ദേശം പകരുന്നുണ്ട്. ആര്‍ എസ് എസ് ക്രിമിനലിസം കൊണ്ടുനടന്നവര്‍ വരെ മാറി ചിന്തിക്കുന്നു എന്ന സന്ദേശം. അത് സംഘപരിവാരത്തെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. ഞങ്ങളെ അറിയുന്ന സംഘപരിവാരക്കാര്‍ രാജ്യത്തുടനീളമുണ്ട്. അവരുടെയൊക്കെ മനസില്‍ ചില ചോദ്യങ്ങള്‍ കോറിയിടുകയാണ് ഞങ്ങള്‍. നാഗ്പൂരില്‍ നിന്ന് വന്നിട്ടുള്ള സന്ദേശമെന്താണ് എന്നത് ഞങ്ങള്‍ക്കറിയാം. പക്ഷെ, ഞങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച മനുഷ്യസ്‌നേഹികള്‍, കമ്യൂണിസ്റ്റുകള്‍ ഞങ്ങള്‍ക്ക് കരുത്തായി കൂടെയുണ്ട്. അതിനാല്‍ പേടിയില്ല. പേടിപ്പിക്കാന്‍ നോക്കേണ്ട.

ചോദ്യം : കെ സുധാകരനും വലതുപക്ഷവും നിങ്ങളെപ്പോലുള്ളവര്‍ സിപിഐ എം പക്ഷത്തേക്ക് വന്നതില്‍ ക്ഷുഭിതരാണ്. ഫാസിസ്റ്റുകളെ സ്വീകരിക്കുന്നു എന്നാണ് വലതുപക്ഷവും മാര്‍ക്‌സിസ്റ്റ് വിരുദ്ധരും പറയുന്നത്. ഇത് ശ്രദ്ധയിലേക്ക് വന്നിട്ടുണ്ടോ?
ഉത്തരം : കെ. സുധാകരന്‍, ബി ജെ പിയുടെ തിണ്ണനിരങ്ങിയാണ്. എന്റെ സാന്നിധ്യത്തില്‍ ആര്‍ എസ് എസ് നേതൃത്വവുമായി വോട്ടുകച്ചവടത്തിനുള്ള ചര്‍ച്ച നടത്തിയ ആളാണ് സുധാകരന്‍. അല്ലെന്ന് പറയുവാനോ, നുണപരിശോധനയ്ക്ക് വിധേയനാകാനോ സുധാകരന് ധൈര്യമുണ്ടോ? അദ്ദേഹം അതിനൊന്നും തയ്യാറാവില്ല. ബി ജെ പിയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞുപോവുമ്പോള്‍ സുധാകരന് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒരു വോട്ട്ബാങ്ക് നഷ്ടമാവുന്നതുകൊണ്ടാണ് അയാള്‍ക്ക് ഇത്ര വെപ്രാളം.

ചോദ്യം : 1960 മുതല്‍ വോട്ടുകള്‍ മറിച്ചുവില്‍ക്കുന്ന രീതി സംഘപരിവാരത്തിന് ഉണ്ടല്ലൊ. താങ്കള്‍ക്കതിന്റെ വിശദാംശങ്ങള്‍ അറിയാമോ?
ഉത്തരം : പട്ടാമ്പിയില്‍ ഇ എം എസ് മത്സരിക്കുമ്പോഴാണ് 1960ല്‍ ജനസംഘം സ്ഥാനാര്‍ഥി പി മാധവമേനോനെ പിന്‍വലിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്‌വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കുന്നതിനായിരുന്നു അത്. 91ല്‍ സംഘടിപ്പിച്ച കോലീബി സംഖ്യത്തിന്റെ അദ്യപതിപ്പായിരുന്നു 60 ല്‍ നടന്നത്. 91ല്‍ കോണ്‍ഗ്രസിനും തിരികെ ബി ജെ പിക്കും വോട്ട് കൈമാറിയിരുന്നു. എന്നാല്‍, 1960ല്‍ ഗുരുവായൂരില്‍ മല്‍സരിച്ച ടി എന്‍ ഭരതന് കോണ്‍ഗ്രസ് നല്‍കാമെന്നേറ്റ വോട്ടൊന്നും ലഭിച്ചില്ല. ആര്‍ എസ് എസ് സര്‍സംഘചാലക് എം എസ് ഗോള്‍വാക്കര്‍ അംഗീകരിച്ചതിന് ശേഷമാണ് 1960ല്‍ ഈ വോട്ട് മറിക്കല്‍ നടന്നത്. എന്നാല്‍, ഇന്ന് കെ സുരേന്ദ്രന് പണം കൊടുത്താല്‍ വരെ വോട്ട് മറയും. അതാണ് അവസ്ഥ. ദുരവസ്ഥ.

ചോദ്യം : വോട്ട് കച്ചവടത്തിന്റെ അടിസ്ഥാനമെന്താണ് ?
ഉത്തരം : കമ്യൂണിസ്റ്റ് വിരോധവും പണവുമാണ് അടിസ്ഥാനം. വോട്ടുകച്ചവടം കൊണ്ട് കേരളത്തില്‍ ഇന്നുവരെ ആര്‍എസ്എസിന് ഒരു നേട്ടവുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

ചോദ്യം : ചില ഇടതുപക്ഷക്കാരും താങ്കളെപോലുള്ളവര്‍ പുരോഗമന പക്ഷത്തേക്ക് വരുന്നതിനെ എതിര്‍ത്തിരുന്നു. അപ്പോള്‍ എന്ത് തോന്നി?
ഉത്തരം : ഞങ്ങള്‍ വെട്ടിമുറിച്ച, അനക്കമറ്റ കൈകൊണ്ട് പി ജയരാജന്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കമ്യൂണിസത്തിന്റെ മാനവീകത മനസിലായി. ജയരാജനിലെ കമ്യൂണിസ്റ്റ് വലിയ തലങ്ങളില്‍ ചിന്തിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഞങ്ങളെ അംഗീകരിക്കാന്‍ സാധിക്കുന്നത്. ആദിമനുഷ്യന്‍ സംസ്‌കരിക്കപ്പെട്ടാണ് ഇന്നത്തെ നിലയില്‍ സംസ്‌കാരമുള്ളവനായി മാറിയത്. പ്രത്യേക ജീവിത സാഹചര്യങ്ങളില്‍ വഴിതെറ്റിപ്പോയവരാരും ഞങ്ങളുടെ കൂടെ വരേണ്ട എന്ന് പറയുകയാണോ, അതോ അത്തരത്തിലുള്ളവരെ കൂടി ശരിയായ പാതയിലേക്ക് നയിക്കുകയാണോ ശരി? ഞാന്‍ ഇനിയുള്ള കാലം നേരത്തെ എന്റെ കൂടെ പ്രവര്‍ത്തിച്ചവരോട് ശരിയുടെ പാതയിലേക്ക് വരാന്‍ അഭ്യര്‍ത്ഥിക്കും.

ചോദ്യം : ഇനി എപ്പോഴെങ്കിലും ഫാസിസത്തിന്റെ വഴികളിലേക്ക് തിരിച്ച് നടക്കാന്‍ തയ്യാറാവുമോ?
ഉത്തരം : പിച്ചവെച്ച് നടക്കുന്നൊരു കുട്ടി, തുണയില്ലാതെ ശരിയായ രീതിയില്‍ നടക്കാന്‍ പഠിച്ചാല്‍ പിന്നെ പിച്ചവെക്കില്ല. ഫാസിസത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ വഴികളിലേക്ക് കടന്നുവന്നവന് ഒരിക്കലും അവിടേക്ക് തിരികെ പോകാന്‍ സാധിക്കില്ല. കാരണം അവന്‍, ഫാസിസത്തിന്റെ കറുപ്പും ജനാധിപത്യത്തിന്റെ വെളുപ്പും അനുഭവിച്ചിട്ടുണ്ട്. ആ ചാവുകടല്‍ ഞങ്ങളുടേതല്ല.

(നെല്ലിന് അഭിമുഖംഅനുവദിച്ച വ്യക്തിയുടെ പേരും മറ്റ് വിശദാംശങ്ങളും ഇവിടെ പങ്കുവെക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു.)

വ്യാഖ്യാന വിശാരദന്‍മാര്‍ വാണ നാളുകള്‍

ഒരു തിരുവോണനാളില്‍ ബോംബുകള്‍ വലിച്ചെറിഞ്ഞ് ഭീകരത സൃഷ്ടിച്ച്, ഒരു മാര്‍ക്‌സിസ്റ്റുകാരനെ ഇല്ലാതാക്കണം എന്ന് തീരുമാനിച്ചുറച്ചാണ് ആ വീട്ടിലേക്ക് ഇരച്ചുകയറിയത്. ഓംകാളി ഭദ്രകാളി എന്ന് വിളിച്ചലറി, പച്ചമാംസത്തെ കൊത്തിയരിയുമ്പോള്‍ മനസില്‍ നിസംഗതയായിരുന്നു. ജയരാജന്‍ ഒരു കുളിമുറിയില്‍ കയറി ചൂരല്‍ കസേരകൊണ്ട് വെട്ടുകളെ എതിര്‍ത്തു. അവസാനം ചോരമെഴുകിയ തറയില്‍ കുഴഞ്ഞുവീണ ശരീരത്തില്‍ ജീവനുണ്ടാവില്ല എന്ന് കരുതിയാണ് മടങ്ങിയത്. പക്ഷെ, അദ്ദേഹം മരിച്ചില്ല. മരിക്കാതിരുന്നത് ഞങ്ങള്‍ക്ക് മോക്ഷം തരാനാവും. തിന്‍മയില്‍ നിന്നും പാതകങ്ങളില്‍ നിന്നും നിണഗന്ധത്തില്‍ നിന്നുമൊക്കെ ഞങ്ങളെ മോചിപ്പിക്കാന്‍ പി ജയരാജനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സാധിച്ചു.

അത്ഭുതപ്പെടുത്തുന്ന വ്യാഖ്യാനങ്ങളുടെ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ഇപ്പോഴും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. “കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയായ സിപിഐ എം ആര്‍ എസ് എസുമായി കൈകോര്‍ക്കുന്നു!” ഇതായിരുന്നു ആ മാധ്യമ വ്യാഖ്യാനം. കണ്ണൂരില്‍ ബി ജെ പിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ കുറേയേറെ പ്രവര്‍ത്തകര്‍ സിപിഐ എം പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളുടെ വ്യാഖ്യാനിച്ചതായിരുന്നു ഈ കൈകോര്‍ക്കല്‍. സിപിഐ എം - ആര്‍ എസ് എസ് കൈകോര്‍ക്കല്‍ എന്ന് പറയുന്നവര്‍ക്ക് രണ്ട് ചോദ്യങ്ങളുടെ ഉത്തരം അറിയില്ല. ഒന്ന്, സിപിഐ എം എന്താണ്? രണ്ട്, ആര്‍ എസ് എസ് എന്താണ്? ഈ ചോദ്യങ്ങളുടെ ഉത്തരം മനസിലായാല്‍ ഒരിക്കലും ഇത്തരമൊരു ബാന്ധവം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ അവര്‍ക്കാവുകയുമില്ല. മാധ്യമങ്ങള്‍ ഇത് പറയുന്നത്, മാധ്യമപ്രവര്‍ത്തകരുടെ വിവരക്കേടുകൊണ്ടോ, അല്ലെങ്കില്‍ തികഞ്ഞ തെറ്റിദ്ധാരണ കരുതിക്കൂട്ടി സൃഷ്ടിക്കുന്നതിന് വേണ്ടിയോ ആവണം.

ഫാസിസത്തെ അത്ര എളുപ്പത്തിലൊന്നും നിര്‍വചിക്കാന്‍ പറ്റില്ല. അതിനുള്ള എളുപ്പവഴി അതിന്റെ ചരിത്രം എഴുതുക എന്നതാണ്. നിരവധി മനുഷ്യജീവനുകള്‍ ആഹരിച്ചാണ് ഫാസിസം വളര്‍ന്നത്. ഇന്നും വളരുന്നത്. കൂട്ടക്കൊലകളും കൊടുംക്രൂരതകളും അവര്‍ യാതൊരു മടിയുമില്ലാതെ നടപ്പിലാക്കുന്നു. ഇന്ത്യയിലും ഫാസിസം അതിന്റെ സംഹാരഭാവം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നരേന്ദ്രമോഡി സംഘടിപ്പിച്ച വംശഹത്യ ഇന്നും ജനാധിപത്യവിശ്വാസികളെ ഞെട്ടിക്കുന്നു. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് ദ്രംഷ്ടകള്‍ പുറത്തെടുക്കാന്‍ സാധിക്കാത്തത് നിതാന്ത ജാഗ്രതയോടെ സിപിഐ എം കാവല്‍നില്‍ക്കുന്നതുകൊണ്ട് മാത്രമാണ്.
കേരളത്തെ വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് വര്‍ഗീയ ശക്തികള്‍ക്ക് ആധിപത്യം ഉറപ്പിക്കാനുള്ള അന്തരീക്ഷം നിലനിന്ന നാടായതുകൊണ്ടാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും അതിന്റെ തുടര്‍ച്ചയായി സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ശ്രമഫലമായാണ് ജാതി-മത-സങ്കുചിത ചിന്തകള്‍ക്കതീതമായ ഒരു പൊതു സാമൂഹിക പരിസരം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടത്. ഇവിടെ സിപിഐ എമ്മാണ് ഈ ധാരയുടെ പിന്തുടര്‍ച്ചക്കാര്‍. വലതുപക്ഷ മാധ്യമങ്ങള്‍ക്കും വ്യാഖ്യാനനിപുണര്‍ക്കും അതറിയാഞ്ഞിട്ടല്ല. പക്ഷെ, അവര്‍ സിപിഐ എംനെ വര്‍ഗീയതയുടെ പ്രായോജകര്‍ എന്ന് മുദ്രകുത്താന്‍ ശ്രമിക്കുകയാണ്.

ആര്‍ എസ് എസിന്റെ കേരളകാണ്ഡം

എം എസ് ഗോള്‍വാക്കര്‍ സര്‍സംഘ്ചാലക് ആയി ചുമതലയേല്‍ക്കുന്നത് 1940ല്‍ ആണ്. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആര്‍എസ്എസിനെ വളര്‍ത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടപ്പിലാക്കി. കേരളത്തിലേക്ക് 1942 ഏപ്രിലില്‍ രണ്ട് പ്രചാരക്മാര്‍ പ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നു. മധുകര്‍ ഓക്, ഡിബി ടേംഗ്ടി എന്നിവര്‍. ടേംഗ്ടി, മലബാറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. മധുകര്‍ തിരുവിതാംകൂറില്‍ ആര്‍എസ്എസ് ഉണ്ടാക്കാനാണ് നിയോഗിക്കപ്പെട്ടത്. മലബാര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അക്കാലത്ത് കുറച്ചെങ്കിലും ഫലം കണ്ടത്. ടേംഗ്ടി നിരവധിയാളുകളുമായി ചര്‍ച്ചകള്‍ നടത്തി. കോഴിക്കോട്ടുള്ള പി കെ എം രാജയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ബംബ്ലശ്ശേരി എന്ന വീട്ടുവളപ്പില്‍ ആദ്യത്തെ ശാഖ ആരംഭിക്കുകയും ചെയ്തു. പിന്നീട് ആ ശാഖ ചാലപ്പുറം ഗണപതി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റി. ആ ശാഖയുടെ മുഖ്യശിക്ഷക് പി കുമാരനായിരുന്നു. പന്ത്രണ്ടോളം പേര്‍ ശാഖയില്‍ പങ്കാളികളായി.

1942 മേയ് മാസത്തില്‍ നാഗ്പൂരില്‍ നടന്ന ആര്‍എസ്എസിന്റെ ഓഫീസേഴ്‌സ് ട്രെയിനിംഗ് ക്യാമ്പില്‍ മൂന്ന് മലയാളികള്‍ പങ്കെടുത്തു. അതിന് ശേഷമാണ് കോഴിക്കോടിന് സമീപം ആഴ്ചവട്ടത്ത് രണ്ടാമത്തെ ശാഖ ആരംഭിക്കുന്നത്. സാമ്പത്തിക സഹായമടക്കം ശാഖയിലുള്ളവര്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, ആ മേഖലയില്‍ വേറെയും ശാഖകളുണ്ടായെന്നതും ചരിത്രമാണ്.

ആര്‍എസ്എസിന്റെ ശീതകാല സമ്മേളനം 1942ല്‍ മധുരയില്‍ നടന്നപ്പോള്‍ കോഴിക്കോട്ട് നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിനിധികളായി. 1943ല്‍ തിരുച്ചിറപ്പള്ളിയില്‍ നടന്ന ക്യാമ്പിലേക്ക് മറ്റു പ്രദേശങ്ങളില്‍ നിന്നുകൂടി ആള്‍ക്കാരെ പങ്കെടുപ്പിക്കാന്‍ ആര്‍എസ്എസിന് കഴിഞ്ഞു. വര്‍ഗീയതയുടെ കടുത്ത രീതിയിലുള്ള അവതരണങ്ങളും സാമുദായിക ധ്രുവീകരണവും വഴിയാണ് അവര്‍ ആളുകളെ കൂട്ടിയത്.

പ്രകടനപരതയില്ലാത്ത പ്രചാരണ രീതികളായിരുന്നു ആര്‍ എസ് എസ് സ്വീകരിച്ചത്. അകന്ന് നില്‍ക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനരീതിയും ആശയങ്ങളും കൃത്യതയോടെ മനസിലാക്കാന്‍ സാധിക്കുമായിരുന്നില്ല. പുറത്ത് അറിയപ്പെട്ടിരുന്നത്, അല്ലെങ്കില്‍ പ്രചരിപ്പിച്ചിരുന്നത് ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണ് എന്നാണ്. ഫാസിസത്തെ വളര്‍ത്താന്‍ അമ്പലങ്ങളുടെ ആത്മീയഭാവത്തെ അവര്‍ കൂട്ടുപിടിച്ചു. ഭക്തിയുടെയും, ആഘോഷങ്ങളുടെയും നിറപ്പകിട്ടില്‍ ആര്‍എസ്എസ് വളണ്ടിയര്‍മാര്‍ ഫാസിസത്തെ വളര്‍ത്തിയെടുത്തു.

ഇപ്പോള്‍ എന്‍ ഡി എഫ് പോലുള്ള തീവ്രവാദ സംഘടനകള്‍ തീരപ്രദേശങ്ങളില്‍ ചെയ്യുന്ന കാര്യങ്ങള്‍ പണ്ടുമുതലേ ആര്‍ എസ് എസ് പ്രയോഗിച്ചിരുന്നു. തീരപ്രദേശത്ത് വള്ളവും വലയും വാങ്ങാനുള്ള സാമ്പത്തികസഹായം വ്യാപകമായി നല്‍കി. മലബാറിലെ ചില പ്രദേശങ്ങളില്‍ അരയന്‍മാര്‍ക്കിടയില്‍ ആര്‍എസ്എസ് ശാഖകള്‍ ഉണ്ടായത് അങ്ങിനെയാണ്. ഈ ഘട്ടത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ പ്രചാരക് ആയി വസന്ത് ഗോഖലയെ പാലക്കാട്ടേക്കും ആദ്യത്തെ വിസ്താരക് ആയി ആനന്ദ് വിധ്വാനെ കൊച്ചിയിലേക്കും നാഗ്പൂരില്‍ നിന്ന് നിയോഗിച്ചു.

കോഴിക്കോട്ട് കേരളത്തിലെ ആദ്യത്തെ ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ്ങ് ക്യാമ്പ് ആര്‍എസ്എസ് സംഘടിപ്പിച്ചത് 1943ലാണ്. ആ പരിപാടിയില്‍ എം എസ് ഗോള്‍വാക്കര്‍ പങ്കെടുത്തതില്‍ നിന്നും കേരളത്തില്‍ ആര്‍എസ്എസ് ഗൗരവമായി ശ്രദ്ധിച്ചിരുന്നു എന്ന് മനസിലാക്കാം. 1944ല്‍ സദാശിവ് ഡാങ്കേയെ വിസ്താരക് ആയി, ഗോള്‍വാക്കര്‍ തൃശൂരിലേക്ക് അയച്ചു. ആ വര്‍ഷം തന്നെ നാഗ്പൂരില്‍ സംഘടിപ്പിച്ച ഓഫീസേഴ്‌സ് ട്രെയിനിങ്ങ് ക്യാമ്പില്‍ കേരളത്തില്‍ നിന്നുള്ള, മലയാളിയായ ആദ്യത്തെ മുഖ്യശിക്ഷക് പി കുമാരന്‍ പങ്കെടുത്തു.

ടേംഗ്ടി 1944ല്‍ കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് പോയി. ശങ്കര്‍ ശാസ്ത്രി മലബാറില്‍ പുതിയ പ്രചാരക് ആയി വന്നു. ഏറെ വൈകാതെ ഭാസ്‌കര റാവു കൊച്ചിയിലും മനോഹര്‍ദേവ് തിരുവനന്തപുരത്തും ദാത്താജി ദെദോള്‍ തൃശൂരിലും പ്രചാരകന്‍മാരായി എത്തി. 1946ഓടെ കേരളത്തില്‍ നിന്നുള്ള പ്രചാരകന്‍മാരുമുണ്ടായി. പി. കുമാരന്‍, ടി എന്‍ ഭരതന്‍, പി മാധവന്‍, ആര്‍ വേണുഗോപാല്‍, മാര്‍ത്താണ്ഡവര്‍മ്മ എന്നിവരായിരുന്നു ആദ്യത്തെ പ്രചാരകുമാര്‍.

സ്ത്രീപദവിയെ മാനിക്കാത്ത ബി ജെ പി ഭാരവാഹിയെ ഒഴിവാക്കണമെന്ന അഭിപ്രായത്തെ മുഖവിലക്കെടുക്കാത്തവരില്‍ നിന്ന് വേറൊന്നും പ്രതീക്ഷിക്കാന്‍ സാധിക്കില്ലല്ലോ. ശോഭ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിന് പരാതി കൊടുത്തത് പി കെ കൃഷ്ണദാസിന്റെ പ്രേരണകൊണ്ടാവും. സിപിഐ എം നേതാക്കളുമായുള്ള ചര്‍ച്ച, ശോഭ മാത്രമല്ല നടത്തിയിട്ടുള്ളത്. കേരളത്തിന്റെ പല ഭാഗത്തുമുള്ള ബി ജെ പി പ്രവര്‍ത്തകരും ഫാസിസത്തിന്റെ മാളത്തില്‍ നിന്നും പുറത്തേക്ക് ചാടാന്‍ ഒരുങ്ങുക തന്നെയാണ്.

രാജ്യത്തിന്റെ മറ്റ് മേഖലകളില്‍ കമ്യൂണിസം വേണ്ടത്ര വേരുപിടിക്കാത്തതുകൊണ്ട് ആര്‍ എസ് എസിന് വേരുകളാഴ്ത്തുന്നതിന് ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. എന്നാല്‍, കേരളത്തില്‍ കമ്യൂണിസം ഒരു സംസ്‌കാരമായിരുന്നതുകൊണ്ട് എര്‍ എസ് എസ് കുറച്ചേറെ ബുദ്ധിമുട്ടി. അതിനാല്‍ കമ്യൂണിസ്റ്റ് വിരുദ്ധത ആയിരുന്നു ആര്‍ എസ് എസിന്റെ കേരളത്തിലെ നയപരിപാടി. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെ ഏതുവിധേനയും തകര്‍ക്കണമെന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. അതിനായവര്‍ കൊലക്കത്തികള്‍ രാകി മിനുക്കി.

കമ്യൂണിസ്റ്റുകള്‍ വര്‍ഗപരമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് ഹിന്ദുവ്യാപനം എന്ന അജണ്ട പ്രാവര്‍ത്തികമാക്കുന്നതിന് തടസമാകുമെന്നും ഹിന്ദുരാഷ്ട്രമെന്ന സ്വപ്നം പൂവണിയിക്കാന്‍ സാധിക്കില്ലെന്നും ആര്‍ എസ് എസ് കണക്കുകൂട്ടി. എം എസ് ഗോള്‍വാക്കര്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെ ഏതുവിധേനയും ചെറുക്കണമെന്ന നിര്‍ദേശം നല്‍കി. ന്യൂനപക്ഷ ധ്വംസനത്തോടൊപ്പം കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കലും പ്രാവര്‍ത്തികമാക്കാന്‍ ആര്‍ എസ് എസ് തീരുമാനിച്ചുറപ്പിച്ചു. നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യം ഇല്ലാതാക്കേണ്ടത് കമ്യൂണിസ്റ്റുകാരെയാണെന്ന് ആര്‍ എസ് എസ് ദേശീയ നേതൃത്വം തീരുമാനത്തിലെത്തി.

ആര്‍ എസ് എസിന്റെ പരിപാടിയും ലക്ഷ്യവും ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസുമായി സിപിഐ എം ബാന്ധവത്തില്‍ ഏര്‍പ്പെടുന്നു എന്ന് കരുതുന്നവര്‍ ഇത്തരം വസ്തുതകള്‍ മനസിലാക്കണം.

തലശേരി കലാപം ആര്‍ എസ് എസ് ആസൂത്രണം ചെയ്തതായിരുന്നു. അവര്‍ സിപിഐ എംന്റെ വളര്‍ച്ചയെ തടയാനും ന്യൂനപക്ഷ ധ്വംസനത്തിനായും തയ്യാറാക്കിയ പരിപാടിയായിരുന്നു കലാപം. ആര്‍എസ്എസിന്റെ പ്രാന്തപ്രചാരക് ആയി ഭാസ്‌ക്കര റാവു പ്രവര്‍ത്തിക്കുന്ന കാലത്ത് നാഗ്പൂരില്‍ വെച്ച് നടന്ന ഗൂഡാലോചനയിലാണ് തലശ്ശേരിയെ കലാപത്തിനായി തെരഞ്ഞെടുത്തത്. അവിടെ മൂസ്ലിംങ്ങള്‍ ഉണ്ട് എന്നതും സിപിഐ എമ്മിന് സ്വാധീനം ഉള്ള മേഖലയാണെന്നതും തലശേരി തെരഞ്ഞെടുക്കാന്‍ കാരണമായി. ആര്‍എസ്എസിന്റെ ഏകമുഖമായ കടന്നാക്രമണങ്ങളെയും ആക്രമണങ്ങളാല്‍ നിന്നുള്ള പ്രതിരോധങ്ങളേയും സിപിഐ എം ആക്രമണമായി ചിത്രീകരിക്കാം എന്നതായിരുന്നു കണക്കുകൂട്ടല്‍. കലാപസമയത്ത് മാധ്യമങ്ങളും ഭരണപക്ഷ നേതാക്കളും മുഖാന്തിരം അവര്‍ ആ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു. എന്നാല്‍ കാലാപത്തെപ്പറ്റി അന്വേഷിച്ച കമ്മീഷന്‍ സത്യാവസ്ഥ വ്യക്തമാക്കി. സിപിഐ എമ്മില്‍ കുറ്റം ചാര്‍ത്തികൊണ്ട് ആര്‍എസ്എസിന് ലാഭമ കൊയ്യാമെന്ന കണക്കുകൂട്ടല്‍ തലശേരിയില്‍ ഇല്ലാതായി. ആ കലാപത്തിന്റെ സമയത്ത് സിപിഐ എം പ്രവര്‍ത്തകന്‍ യു കെ കുഞ്ഞിരാമന്‍ രക്തസാക്ഷിയായി. മെരുവമ്പായി പള്ളി തകര്‍ക്കാന്‍ വന്ന ആര്‍ എസ് എസുകാരെ പ്രതിരോധിച്ച സ്‌ക്വാഡിന്റെ തലവനായിരുന്നു യു കെ കുഞ്ഞിരാമന്‍.

വലതുപക്ഷത്തിന്റെ രോദനം

കേരളത്തിലെ വലതുപക്ഷത്തിനാണ് ബി ജെ പിയെക്കാളും സംഘപരിവാരങ്ങളെക്കാളും വേദന. ബി ജെ പിയില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളുടെ നേതൃത്വത്തില്‍ രണ്ടായിരത്തില്‍പ്പരം ബി ജെ പി പ്രവര്‍ത്തകര്‍ പ്രത്യക്ഷത്തിലും അത്രത്തോളം തന്നെ പ്രവര്‍ത്തകര്‍ രഹസ്യമായും ബി ജെ പി രാഷ്ട്രീയത്തോട്, സംഘപരിവാരത്തോട് വിടപറയുമ്പോള്‍ വലതുപക്ഷം വേദനിക്കുന്നത് എന്തിനാണെന്ന് സംശയം തോന്നാം. ഫാസിസം നശിക്കുകയും ജനാധിപത്യധാര വികസിക്കുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് സങ്കടപ്പെടേണ്ട കാര്യമില്ലല്ലോ. എന്നാല്‍, അവര്‍ സങ്കടപ്പെടുകയാണ്. ഫാസിസം ഉപേക്ഷിച്ച് വന്നവര്‍ സിപിഐ എം നോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ആ പാര്‍ട്ടിയെപുലഭ്യം പറയുകയാണ്. കാരണം തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് വോട്ട് കച്ചവടം നടത്തണമെങ്കില്‍ ബി ജെ പി വേണം. ബി ജെ പി എന്ന മൂന്നക്ഷരം ഉണ്ടായത് കൊണ്ട് വോട്ട് മറയില്ലല്ലോ. ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തകരും വേണം. ആ പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക് വന്നാല്‍ പിന്നെ ആര് വലതുപക്ഷത്തിന് വോട്ട് ചെയ്യും? ആ ചോദ്യത്തിന്റെ ഉത്തരമാണ് വലതുപക്ഷ രോദനം.

വോട്ട് കച്ചവടക്കാര്‍

മാര്‍ക്‌സിസ്റ്റ് വിരോധമാണ് കോണ്‍ഗ്രസ് -ആര്‍എസ്എസ് ബന്ധത്തിന്റെ ജീവവായു. 1960ല്‍ ഇ എം എസിന് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിന്റെ രഹസ്യം മുകളില്‍ പറഞ്ഞു. പിന്നീട് 1979ലെ തെരഞ്ഞെടുപ്പില്‍ സംഘപരിവാര സംഘടനയായ ജനസംഘം ഉള്‍പ്പെട്ട ജനതാപാര്‍ടിയുടെ കേരളഘടകം ഇന്ദിരാകോണ്‍ഗ്രസിന്റെ കൂടെയാണ് മല്‍സരിച്ചത്. 1980 ആവുമ്പോഴേക്കും ജനതാപാര്‍ടിയില്‍നിന്നും വിട്ട ജനസംഘം, ഭാരതീയ ജനതാപാര്‍ടിയായി മാറ്റി. തുടര്‍ന്ന് 82ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്കാണ് ലഭിച്ചത്. 2.7 ശതമാനം വോട്ട് മാത്രമാണ് അന്ന് ബിജെപിക്ക് ലഭിച്ചത്. ഇത് നഗ്നമായ വോട്ടുകച്ചവടത്തിന്റെ ദൃഷ്ടാന്തമാണ്.

കുപ്രസിദ്ധമാണ് വടകര-ബേപ്പൂര്‍ വോട്ട് വില്‍പ്പന. 1991ലെ ലോകസഭാ ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ബിജെപിയുടെ സംഘടനാകാര്യദര്‍ശിയായി ആര്‍എസ്എസ് നിയോഗിച്ച പി പി മുകുന്ദന് ഇലക്ഷന്‍ ചുമതല ഉണ്ടായിരുന്നു. കേരളത്തിലെ ബിജെപി നേതൃത്വം മഞ്ചേശ്വരത്തെ ജയസാധ്യത കണക്കിലെടുത്ത് പി പി മുകുന്ദനെ അങ്ങോട്ടേക്ക് നിയോഗിച്ചെങ്കിലും മഞ്ചേശ്വരത്ത് പോകാതെ കോഴിക്കോട് ക്യാമ്പുചെയ്ത മുകുന്ദന്‍ വോട്ട് കച്ചവടത്തിന് ധാരണയാക്കുകയായിരുന്നു. ആര്‍എസ്എസ് പ്രതിനിധിയെന്ന നിലയില്‍ ബിജെപി നേതാക്കള്‍ക്കുള്ള അതൃപ്തിപോലും മുകുന്ദന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല അന്ന് ഉണ്ടായിരുന്നത്. മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെയും ആര്‍എസ്എസിലെ പി പി മുകുന്ദന്റെയും നിര്‍ദ്ദേശാനുസരണം നടന്ന രഹസ്യ ആലോചനയില്‍ ഉരുത്തിരിഞ്ഞുവന്നതാണ് ബേപ്പൂര്‍, വടകര ഫോര്‍മുല.

രണ്ട് മണ്ഡലങ്ങളില്‍ മത്‌സരിക്കാനായി ബിജെപി നിശ്ചയിച്ചിരുന്നവരെ മല്‍സരിക്കുന്നതില്‍നിന്ന് വിലക്കിക്കൊണ്ട് യുഡിഎഫ്-ബിജെപി പൊതു സ്ഥാനാര്‍ഥിയായി വടകര ലോകസഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിങ്ങും ബേപ്പൂരില്‍ ഡോ. മാധവന്‍കുട്ടിയും മത്‌സരിച്ചു. ഇവര്‍ ആര്‍ എസ് എസ് നേതൃത്വത്തിന് യോജിപ്പുള്ള സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. ഇവിടെ യുഡിഎഫിനെ സഹായിക്കുന്നതിന്റെ പ്രത്യുപകാരമെന്ന നിലയില്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം, തിരുവനന്തപുരം ഈസ്റ്റ് എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് യുഡിഎഫ് വോട്ടുകള്‍ നല്‍കും എന്നതായിരുന്നു ആര്‍എസ്എസ്-യുഡിഎഫ് തെരഞ്ഞെടുപ്പ് ധാരണ.

91 കാലത്ത് ബിജെപി പ്രസിഡന്റായിരുന്ന കെ രാമന്‍പിള്ള പല വേദിയിലും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വം ബിജെപിയുടെ കേരള ഘടകത്തിനോടോ, ഇലക്ഷന്‍ കമ്മിറ്റിയോടോ ഔദ്യോഗികമായി ഈ കാര്യം ചര്‍ച്ചചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പു ദിവസത്തിന് കുറച്ചുനിവസങ്ങള്‍ മുമ്പ് മാത്രമാണ് ഈ ഉടമ്പടിയെ കുറിച്ച് അറിഞ്ഞതെന്ന് ബിജെപി പ്രസിഡന്റുകൂടിയായിരുന്ന രാമന്‍പിള്ള പിന്നീട് വെളിപ്പെടുത്തി. ഉടമ്പടിയെപ്പറ്റി അദ്ദേഹം സുഹൃത്തുക്കളായ യുഡിഎഫ് പ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ഇത്തരമൊരു ധാരണയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതും ബിജെപിയുടെ തല ഒരിക്കലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത ഈ നാണക്കേടിന് കാരണക്കാരന്‍ ആര്‍എസ്എസ് പ്രതിനിധിയായ പി പി മുകുന്ദനാണെന്നും രാമന്‍പിള്ള ഇപ്പോഴും ഓര്‍ക്കുന്നു

കെ. സുധാകരന്‍, ബി ജെ പിയുടെ തിണ്ണനിരങ്ങിയാണ്. എന്റെ സാന്നിധ്യത്തില്‍ ആര്‍ എസ് എസ് നേതൃത്വവുമായി വോട്ടുകച്ചവടത്തിനുള്ള ചര്‍ച്ച നടത്തിയ ആളാണ് സുധാകരന്‍. അല്ലെന്ന് പറയുവാനോ, നുണപരിശോധനയ്ക്ക് വിധേയനാകാനോ സുധാകരന് ധൈര്യമുണ്ടോ? അദ്ദേഹം അതിനൊന്നും തയ്യാറാവില്ല. ബി ജെ പിയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞുപോവുമ്പോള്‍ സുധാകരന് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒരു വോട്ട്ബാങ്ക് നഷ്ടമാവുന്നതുകൊണ്ടാണ് അയാള്‍ക്ക് ഇത്ര വെപ്രാളം.

ബിജെപി സംസ്ഥാനകമ്മിറ്റി ഈ വോട്ട് വില്‍പനയെക്കുറിച്ചന്വേഷിക്കാന്‍ ഒരന്വേഷണകമ്മീഷനെ നിയോഗിക്കുകയുണ്ടായി. ബിജെപിയുടെ അപ്പോഴത്തെ വൈസ്പ്രസിഡന്റുമാരായിരുന്ന അഡ്വ. അയ്യപ്പന്‍പിള്ള, ഡോ. സേവ്യര്‍പോള്‍, പള്ളിയറ രാമന്‍ എന്നിവരായിരുന്നു കമ്മീഷന്‍. തെരഞ്ഞെടുപ്പിനുശേഷം വിശദമായ തെളിവെടുപ്പ്. 6 മാസം കഴിഞ്ഞപ്പോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന ഘടകത്തിന് സമര്‍പ്പിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ഞെട്ടിക്കുന്നതായിരുന്നു. ആര്‍എസ്എസ് പ്രചാരക് ആയിരുന്ന പി പി മുകുന്ദന്റെ മുഖംമൂടി കമ്മീഷന്‍ പറിച്ചെറിഞ്ഞു. ആ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായതിനെതുടര്‍ന്നാണ് കേരളത്തിലെ ബിജെപിക്കകത്ത് വിപുലമായ രീതിയില്‍ വിഭാഗീയതയും തമ്മിലടിച്ചും പിരിഞ്ഞുപോക്കും തുടങ്ങിയത്.

കമ്മീഷന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍, ബിജെപി പ്രസിഡന്റായിരുന്ന കെ രാമന്‍പിള്ള പി പി മുകുന്ദനെതിരെ ശിക്ഷാനടപടികളെടുക്കാനായി ആര്‍എസ്എസ് പ്രാന്തപ്രചാരക്‌വഴി നാഗ്പൂരിലുള്ള സര്‍സംഘ ചാലകിനെ ബന്ധപ്പെട്ടു. പക്ഷെ, ഒന്നും സംഭവിച്ചില്ല. മുകുന്ദന്റെ രോമത്തില്‍പ്പോലും സ്പര്‍ശിക്കാന്‍ ബി ജെ പി സംസ്ഥാന ഘടകത്തിന് സാധിച്ചില്ല. ഇന്ന് രഞ്ജിത്തിനെ കണ്ണൂരിലെ ഭാരവാഹി സ്ഥാനത്തുനിന്ന് മാറ്റാന്‍ ബി ജെ പിക്ക് സാധിക്കാത്തതും ആര്‍ എസ് എസിന്റെ പിന്‍ബലം കൊണ്ടാണ്. ആരുടെ ഭാര്യയെ പിടിച്ചാലും ആര്‍ എസ് എസ് നേതൃത്വത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ രഞ്ജിത്തിന്റെ രോമത്തെ സ്പര്‍ശിക്കാന്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിന് സാധിക്കില്ല. ഇപ്പോഴത്തെ ബി ജെ പി പ്രസിഡന്റ് വി മുരളീധരനെതിരെ കൃഷ്ണദാസ് കളിക്കുന്നത് കൊണ്ടാണ് രഞ്ജിത്ത് നിലനില്‍ക്കുന്നത് എന്ന് ആ വിഭാഗവും തിരിച്ചും പറയുന്നുണ്ട്. അതൊക്കെ വെറുതെയാണ്. ആര്‍എസ്എസ് എന്നും ഇത്തരം ചില രീതികളെ പ്രോത്സാഹിപ്പിക്കും. നേരത്തെ പിപി മുകുന്ദനെ പനപോലെ വളര്‍ത്തിയത് ഇതിനുദാഹരണമാണ്. അരാജകത്വത്തെയും അഴിമതിയെയും താന്‍പോരിമയെയും ഊട്ടിയുറപ്പിക്കുന്നവിധത്തില്‍ പി പി മുകുന്ദനെതിരെ യാതൊരു നടപടിയും പാടില്ലെന്നാണ് അന്ന് ആര്‍എസ്എസ് നേതൃത്വം കേരള ഘടകത്തോട് നിര്‍ദ്ദേശിച്ചത്.

മലയാള മനോരമയുടെ പഴയ താളുകള്‍ പരിശോധിക്കുമ്പോള്‍ ഇങ്ങനെ കാണാം. ''കുറ്റിപ്പുറത്ത് കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം കുഞ്ഞാലിക്കുട്ടിയ്ക്ക് നല്‍കിയത് സ്വന്തം മുന്നണിയിലുള്ളവരല്ലെന്ന് വ്യക്തം. അടിയൊഴുക്കുകളും വോട്ടുകച്ചവടവും ഉണ്ടായേക്കാം. അയല്‍ജില്ലയിലെ ഒരു മണ്ഡലവുമായിവരെ കുറ്റിപ്പുറത്തെ വോട്ടുകള്‍ കച്ചവടം ചെയ്തുകഴിഞ്ഞു...'' മുസ്ലിംജനതയുടെ രക്ഷകരെന്ന് അവകാശപ്പെടുന്ന മുസ്ലീം ലീഗും ന്യൂനപക്ഷ സമുദായത്തെ തൂത്ത് കളയണം എന്ന് പരസ്യമായി പറയുന്ന സംഘപരിവാരവും തമ്മില്‍ 2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ടുകച്ചവടമുണ്ടായെന്നാണ് യുഡിഎഫിന്റെ മുഖപത്രമെന്ന് വിശേഷിപ്പിക്കാവുന്ന മലയാളമനോരമ പറയുന്നത്. ബിജെപി നേതാവ് ഒ രാജഗോപാല്‍ മത്സരിച്ച പാലക്കാട്ടും ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി മത്സരിച്ച കുറ്റിപ്പുറത്തും ലീഗിന്റെയും ആര്‍എസ്എസിന്റെയും വോട്ടുകള്‍ പരസ്പരം വില്‍ക്കാന്‍ ധാരണയായെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പരാജയപ്പെടുത്തുന്നതിന് ബിജെപിയുമായി ചേരാന്‍ യുഡിഎഫ് ഒരു കാലത്തും മടിച്ചിട്ടില്ല. 1991ലെ വടകര- ബേപ്പൂര്‍ മോഡല്‍ കോ-ലീ-ബി സഖ്യം പിന്നെയും തുടര്‍ന്നു. ഇപ്പോഴും അത് തുടരുകയാണ്. യുഡിഎഫുമായി ബിജെപി ഉണ്ടാക്കിയ കൂട്ടുകെട്ട് പരസ്യമായപ്പോള്‍ ബിജെപിക്കുളളില്‍ ഉണ്ടായ കലാപം പ്രസിദ്ധമാണ്. ആ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി ആപ്പീസ് തന്നെ ഒരുകൂട്ടം ബിജെപിക്കാര്‍ തകര്‍ത്തു. വോട്ടുകച്ചവടത്തിലൂടെ തകര്‍ന്ന ബിജെപി ഓരോ നേതാക്കളുടെയും പോക്കറ്റിലുള്ള ഗ്രൂപ്പുകളായിത്തീര്‍ന്നു. കച്ചവടം നേതാക്കളുടെ പോക്കറ്റ് നിറച്ചു. മുന്‍ കേന്ദ്രമന്ത്രിയും സീനിയര്‍ നേതാവുമായ ഒ രാജഗോപാലിന്റെ ചിരിക്കുന്ന മുഖത്തിന് പിന്നില്‍പ്പോലും കളങ്കമുണ്ട് എന്നത് ബി ജെ പിക്കുള്ളിലെ പരസ്യമായ രഹസ്യമാണ്.

ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്ന അഡ്വ. പി എസ് ശ്രീധരന്‍പിള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒമ്പതുജില്ലകളില്‍ കോണ്‍ഗ്രസ്, ബിജെപിയുടെ സഹായം തേടിയതായി വെളിപ്പെടുത്തിയതും ഓര്‍ക്കേണ്ടതുണ്ട്. ബിജെപിയുമായി മുന്നണിയുണ്ടാക്കുന്നതിനെക്കുറിച്ച് ഒമ്പത് ഡിസിസി പ്രസിഡണ്ടുമാര്‍ ശ്രീധരന്‍പിള്ളയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പക്ഷെ, ആ ഡിസിസി പ്രസിഡന്റുമാര്‍ക്കെതിരെ കെ പി സി സി ഒരു നടപടിയും എടുത്തില്ല. അവര്‍ ബി ജെ പിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് ശ്രമിച്ചത്. അല്ലാതെ ബി ജെ പിയില്‍ നിന്ന് വിട്ടുവരാന്‍ ആഹ്വാനം ചെയ്യുകയല്ല ഉണ്ടായത്. 2005 സപ്തംമ്പര്‍ 13ന് ശ്രീധരന്‍പിള്ള നടത്തിയ പത്രസമ്മേളനം കോണ്‍ഗ്രസുകാരും ബി ജെ പിക്കാരും മറക്കാന്‍ പാടില്ല. അന്ന് ശ്രീധരന്‍പിള്ള കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചു. “ചെന്നിത്തല ആവശ്യപ്പെട്ടാല്‍ ഏതൊക്കെ പ്രസിഡണ്ടുമാരാണ്, എവിടെയൊക്കെയാണ് ചര്‍ച്ച നടത്തിയത് തുടങ്ങിയവ വെളിപ്പെടുത്താം. തെളിവുകള്‍ നിരത്താം. നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്ക്ക് ധൈര്യമുണ്ടോ?” ഇന്നും ആ വെല്ലുവിളി സ്വീകരിക്കപ്പെടാതെ കിടക്കുകയാണ്. ഇത്തരത്തില്‍ ബാന്ധവമുണ്ടാക്കിയവരാണ് ബി ജെ പി വിട്ട് വരുന്നവരെ സിപിഐ എം സ്പര്‍ശിക്കാനേ പാടില്ല എന്ന ഫത്‌വ ഇറക്കുന്നത്.



“പി ജയരാജനെ വടിവാള്‍കൊണ്ട് ആഞ്ഞ് വെട്ടുമ്പോള്‍ എന്റെ കൈ വിറച്ചിരുന്നില്ല. പക്ഷെ, ഉയര്‍ത്താനാത്ത കൈ ചേര്‍ത്ത് ജയരാജന്‍ എന്നെ ആശ്ലേഷിച്ചപ്പോള്‍ ഞാന്‍ അറിയാതെ വിതുമ്പിപ്പോയി. ആ ആശ്ലേഷമാണ് കമ്യൂണിസം.”

2001ല്‍ കെ കരുണാകരനും കെ പി സി സി നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു. യുഡിഎഫ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെപ്പറ്റി തെരഞ്ഞെടുപ്പ് പ്രചാരണമധ്യേ 2001 ഏപ്രിലില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കെ കരുണാകരന്‍ വെളിപ്പെടുത്തല്‍ നടത്തി. ബിജെപി വോട്ടിനായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തലയില്‍ മുണ്ടിട്ട് ബിജെപി- ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. തര്‍ക്കമുണ്ടെങ്കില്‍ തെളിവ് നല്‍കാമെന്നും കരുണാകരന്‍ വെല്ലുവിളിച്ചു. അത് നിഷേധിക്കാന്‍ അന്ന് കെപിസിസി പ്രസിഡണ്ടായിരിക്കെ തെന്നല ബാലകൃഷ്ണപിള്ള പോലും തയ്യാറായില്ല. താന്‍ വോട്ട് ചോദിക്കാന്‍ എങ്ങും രാത്രി തലയില്‍ മുണ്ടിട്ട് പോയിട്ടില്ലെന്ന് ആന്റണി ഒഴിഞ്ഞു. മറ്റു ചിലര്‍ പോയിട്ടില്ലെന്ന് ആന്റണി പറഞ്ഞില്ലല്ലോ എന്നായിരുന്നു കരുണാകരന്റെ മറുപടി. ആ മറുപടി ആന്റണിയുടെ വായടപ്പിച്ചു. കാരണം അന്ന് ഉമ്മന്‍ചാണ്ടിയും എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന വയലാര്‍ രവിയും യുഡിഎഫ് കണ്‍വീനറായിരുന്ന കെ ശങ്കരനാരായണനും തലയില്‍ മുണ്ടിട്ടുതന്നെയാണ് വോട്ടിന് വിലപറയാന്‍ പോയത്. കായംകുളത്ത് യുഡിഎഫിനുവേണ്ടിവോട്ടുമറിച്ചതിനു ബിജെപി നേതാവിന് എം എം ഹസ്സന്‍പണം നല്‍കിയെന്ന് അവിടത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നപാറയില്‍ രാധാകൃഷ്ണന്‍ അന്ന് വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിക്ക് ഇതേപറ്റി എന്തെങ്കിലും വിശദീകരണം തരാനുണ്ടോ?

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ വോട്ടുകൊണ്ടാണ് യുഡിഎഫ് അധികാരത്തിലേറിയതെന്ന് ആര്‍ എസ് എസ്, സര്‍ സംഘചാലക് ആയിരുന്ന കെ എസ് സുദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താനായിരുന്നു ഈ സഹായമെന്നും അതുകൊണ്ടാണ് യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയതെന്നും ഒരു ദേശീയവാരികയ്ക്ക്‌നല്‍കിയ അഭിമുഖത്തില്‍ സുദര്‍ശന്‍ പറഞ്ഞു: “ആര്‍എസ്എസ് വോട്ടിനുവേണ്ടി കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി ആര്‍എസ്എസ് ആസ്ഥാനത്ത് വന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് കോണ്‍ഗ്രസുമായി സൗഹൃദമല്‍സരത്തിലേര്‍പ്പെടാന്‍ ആര്‍എസ്എസ് ബിജെപിയോട് നിര്‍ദേശിച്ചു. അങ്ങനെയാണ് കോണ്‍ഗ്രസ് വിജയിച്ചത്”. ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്ന കാര്യം സംഘപരിവാരവും ബി ജെ പിയുമൊക്കെ ദുര്‍ബലമായാല്‍ കോണ്‍ഗ്രസിന് സങ്കടം വരുമെന്നതാണ്. അതാണ് കണ്ണൂരില്‍ നിന്ന് ഒ കെ വാസുവിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ മാര്‍ക്‌സിസ്റ്റ് ധാരയോട് ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വലതുപക്ഷത്തിന് വേവലാതി ഉണ്ടാവുന്നത്.

കേരളത്തിലെ ഫാസിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ ഒരു പെരുങ്കോട്ടപോലെ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഐ എം. അപവാദങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കാത്ത പ്രസ്ഥാനം. വലതുപക്ഷ മാധ്യമങ്ങളും മാര്‍ക്‌സിസ്റ്റ് വിരുദ്ധ കൂട്ടായ്മയും ഒത്തുചേര്‍ന്ന് ആക്രമിച്ചിട്ടും അശരണന്റെ കൂടെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന സിപിഐ എം, ഫാസിസത്തിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുമ്പോള്‍ വലതുപക്ഷവും സംഘപരിവാരവും വിറളിപിടിക്കുന്നത് അവര്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ ആയത് കൊണ്ട് മാത്രമാണ്.

 

06-Feb-2014

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More