ശ്രീപത്മനാഭനെ ഇനിയും മഴയത്ത് കിടത്തരുത്!
പ്രീജിത്ത് രാജ്
കവനന്റ് പ്രകാരം തിരുവിതാംകൂര്‍ രാജാവിന് കിട്ടിയതും ഭരണഘടനപ്രകാരം പിന്നീട് അസ്ഥിരപ്പെട്ടതുമായ സ്വത്തുവകകള്‍ അനധികൃതമായി വിറ്റ് കോടികള്‍ സ്വന്തമാക്കിയതിനും കാലഹരണപ്പെട്ട മരുമക്കത്തായമുറയിലൂടെ ഭാര്യയോ മക്കളോ ഇല്ലാതിരുന്ന രാജാവിന്റെ അവകാശികളെന്ന് 'ക്ലയിം' ഉണ്ടാക്കി കവടിയാര്‍ കൊട്ടാരവും ഭൂമിയും ഇപ്പോഴും അനധികൃതമായി വെച്ചിരിക്കുന്നതിനുമെതിരേ സത്വരനടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണോ? ഒരു ഓര്‍ഡിനന്‍സ് മുഖേന ഈ സ്വത്തുവകകള്‍ പിടിച്ചെടുക്കാനുള്ള തന്റേടം സംസ്ഥാന സര്‍ക്കാരിനുണ്ടോ? രാജകുടുംബത്തിലെ ചിലരുടെ നേതൃത്വത്തില്‍, മേല്‍നോട്ടത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ കവര്‍ച്ച നടത്തിയതിനെ പറ്റി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അത് അന്വേഷിക്കാനും കവര്‍ച്ചമുതലുകള്‍ കണ്ടെടുക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാരിനുള്ള നിയമപരമായ ബാധ്യത നിറവേറ്റാനുള്ള നട്ടെല്ലുറപ്പ് യു ഡി എഫ് സര്‍ക്കാരിനുണ്ടോ? |
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയ്ക്ക് മുന്നിലുള്ള റോഡിലെ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്തേക്ക് ചന്ദ്രന്‍കുട്ടി തന്റെ കാറ് തിരിച്ചു. ഐ എന്‍ ടി യു സി എന്ന തൊഴിലാളി സംഘടനയുടെ നേതാവാണ് ചന്ദ്രന്‍കുട്ടി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്കെതിരെ നിയമ പോരാട്ടം നടത്തുന്നവരില്‍ ഒരാള്‍. മരണപ്പെട്ട സുന്ദരരാജന്റെ അനന്തരവനും വക്കീലുമായ അനന്തപത്മനാഭനെ കാണാനാണ് ചന്ദ്രന്‍കുട്ടി അവിടേക്ക് വന്നത്. തന്റെ കാര്‍ ക്ഷേത്രനടയ്ക്ക് നേരെ അഭിമുഖമായി സൈഡ് ചേര്‍ത്ത് നിര്‍ത്തി, ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ജയശേഖരന്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് മുന്നിലായി കാറിനടുത്ത് നില്‍ക്കുന്നത് കണ്ടത്. അടുത്ത് തന്നെ കൈയില്‍ ഒരു പൊതിയുമായി ക്ഷേത്രത്തിലെ ജീവനക്കാരനായ ശ്രീകുമാറും നില്‍ക്കുന്നു. അവരുടെ കുറച്ച് പരിചയക്കാരും അടുത്തൊക്കെയായി നില്‍പ്പുണ്ട്. അവര്‍ എന്തോ സംസാരിക്കുകയാണ്.
കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങാന്‍ നോക്കുകയായിരുന്ന ചന്ദ്രന്‍കുട്ടി, ജയശേഖരന്‍ ആരും കാണാതെ ഗോപ്യമായി ശ്രീകുമാറിനോട് കാണിച്ചൊരു കൈയാംഗ്യം കണ്ട് ഡോര്‍ തുറക്കാതെ കാറില്‍ തന്നെ അമര്‍ന്നിരുന്നു. ചന്ദ്രന്‍കുട്ടിക്ക് ആ ആംഗ്യത്തില്‍ എന്തോ പന്തികേട് തോന്നി. 'പൊയ്‌ക്കോളൂ'എന്ന് പറയുംപോലെയുള്ളൊരാംഗ്യമാണ് ജയശേഖരന്‍, ശ്രീകുമാറിന്റെ ശ്രദ്ധയാകര്‍ഷിക്കും വിധം മറ്റാരും കാണാതെ കാണിച്ചത്. അത് കണ്ടതും കൈയ്യിലുള്ള പൊതി സ്‌കൂട്ടറിനകത്ത് വെച്ച് ശ്രീകുമാര്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചുപോയി. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റുള്ളവരോട് യാത്ര പറഞ്ഞ് ജയശേഖരന്റെ കാറും മുന്നോട്ടുപോയി. സ്‌കൂട്ടര്‍ പോയ ദിശയിലേക്ക്. ചന്ദ്രന്‍കുട്ടിയുടെ ഉള്ളില്‍ ജിജ്ഞാസ ഉണര്‍ന്നു. മറ്റുള്ളവര്‍ കാണാതെ എങ്ങോട്ടാണ് അവര്‍ പോവുന്നത്? അവര്‍ക്കെന്താണ് ഒളിച്ചുവെക്കാനുള്ളത്? ചന്ദ്രന്‍കുട്ടി തന്റെ കാര്‍ വേഗത്തില്‍ തിരിച്ചു. ജയശേഖരന്‍ ശ്രദ്ധിക്കാത്ത വിധത്തില്‍ അകലം പാലിച്ച് അയാളുടെ കാറിനെ പിന്തുടര്‍ന്നു.
പട്ടത്തെരുവിലൂടെ, ബുഹാരി ഹോട്ടലിന് മുന്നിലൂടെ കാര്‍ മുന്നോട്ടേക്ക് കോവളം റൂട്ടില്‍. ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ കഴിഞ്ഞ് കുറച്ച് കൂടി പോകുമ്പോള്‍ ഇടതുഭാഗത്ത് അല്‍ഫാസായിപ്പ് താമസിക്കുന്നതിന് മുന്നിലായി റോഡരുകില്‍ ശ്രീകുമാര്‍ നില്‍ക്കുന്നത് ചന്ദ്രന്‍കുട്ടി ദൂരെ നിന്ന് കണ്ടു. അരികെ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ജയശേഖരന്റെ കാര്‍ ശ്രീകുമാറിന്റെ സ്‌കൂട്ടറിനടുത്ത് നിന്നു. ഇവരുടെ കുറച്ചു പിറകിലായി ചന്ദ്രന്‍കുട്ടി തന്റെ കാര്‍ നിര്‍ത്തി. കൈയ്യിലെ മൊബൈല്‍ഫോണിലെ ക്യാമറ വീഡിയോ മോഡിലാക്കി. ജയശേഖറിന്റെ കാറും ശ്രീകുമാറും സ്‌കൂട്ടറുമൊക്കെ മൊബൈല്‍ സ്‌ക്രീനില്‍ തെളിഞ്ഞു. റിക്കാര്‍ഡ് ബട്ടണില്‍ ചന്ദ്രന്‍കുട്ടിയെ വിരല്‍ അമര്‍ന്നു. സ്‌കൂട്ടറില്‍ നിന്ന് നേരത്തെ കൈയ്യില്‍ കണ്ടിരുന്ന ഒരു പൊതിയെടുത്തുകൊണ്ട് ശ്രീകുമാര്‍, ജയശേഖരന്റെ കാറിലേക്ക് കയറി. അവര്‍ കാറിനകത്തിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവ്യക്തമായി അതൊക്കെ കാണാന്‍ സാധിക്കുന്നുണ്ട്. പെട്ടെന്ന് ഒരു ഓട്ടോറിക്ഷ ആ കാറിന്റെ അരികില്‍ നിര്‍ത്തി. ഓട്ടോ ഡ്രൈവര്‍ തലയും കൈയ്യും പുറത്തേക്കിട്ട് എന്തൊക്കെയോ ആംഗ്യങ്ങള്‍ കാണിച്ച് കാറിനകത്തേക്ക് നോക്കി സംസാരിക്കുന്നു. പെട്ടെന്ന് തന്നെ ഓട്ടോ മുന്നോട്ടേക്കെടുത്ത് അയാള്‍ പോവുകയും ചെയ്തു.
ഓട്ടോറിക്ഷ പോയതും ശ്രീകുമാര്‍ കാറില്‍ നിന്ന് വേഗത്തില്‍ പുറത്തേക്കിറങ്ങി. കൈയ്യില്‍ അകത്തുകയറുമ്പോള്‍ ഉണ്ടായിരുന്ന പൊതിയില്ല. അയാള്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും ഒരു മുരള്‍ച്ചയോടെ ജയശേഖരന്റെ കാര്‍ മുന്നോട്ടേക്ക് കുതിച്ചു. തന്റെ മൊബൈല്‍ വീഡിയോയില്‍ പതിഞ്ഞ ആ ദൃശ്യങ്ങള്‍ വല്ലാത്തൊരു ആന്തലോടെ ചന്ദ്രന്‍കുട്ടി സേവ് ചെയ്തു. അദ്ദേഹത്തിന്റെ മനസില്‍ ഒരായിരം ചോദ്യങ്ങള്‍ ഉയര്‍ന്നു. ക്ഷേത്രത്തിലോ, പരിസരത്തോ വെച്ച് കൈമാറാന്‍ പറ്റാത്ത എന്ത് സാധനമാണ് ശ്രീകുമാര്‍, ജയശേഖരന് കൈമാറിയത്? ആ പൊതിക്കകത്ത് ശ്രീ പത്മനാഭനുമായി ബന്ധപ്പെടുന്ന എന്താണുണ്ടാവുക? അവര്‍ എന്ത് രഹസ്യമാണ് കാറില്‍ വെച്ച് സംസാരിച്ചത്? അവരുടെ അടുക്കല്‍ വന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ആരാണ്? എന്താണ് അയാള്‍ അവരോട് പറഞ്ഞത്? ഓട്ടോറിക്ഷ പോയപ്പോള്‍ എന്തുകൊണ്ടാണ് ശ്രീകുമാര്‍ പരിഭ്രമത്തോടെ വേഗത്തില്‍ പുറത്തിറങ്ങിയത്? തിരികെ വക്കീലിന്റെ ഓഫീസിലേക്ക് കാറോടിക്കുമ്പോള്‍ ചന്ദ്രന്‍കുട്ടി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മല്ലടിച്ചു. ആ വീഡിയോ ക്ലിപ്പിംഗ് വക്കീലിന് കൈമാറിയപ്പോള്‍ ചന്ദ്രന്‍കുട്ടിയില്‍ എന്തോ ഒരു ആശ്വാസം അലയടിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞില്ല. പത്മതീര്‍ത്ഥ കുളത്തില്‍ ഒരു ശവശരീരം പൊങ്ങി. ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം. മരിച്ചുകിടക്കുന്നത് ഓട്ടോ ഡ്രൈവറാണ് എന്നറിഞ്ഞപ്പോള്‍ ചന്ദ്രന്‍കുട്ടിയുടെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. തന്റെ മനസിലുള്ള ചോദ്യം പങ്കുവെക്കാനായി അദ്ദേഹം വക്കീലിനടുത്തേക്ക് ഓടി. ചന്ദ്രന്‍കുട്ടി വരാനായി കാത്തിരുന്നതുപോലെ വക്കീല്‍ ചോദിച്ചു. “ആ ഓട്ടോക്കാരനായിരിക്കുമോ ചന്ദ്രന്‍കൂട്ടീ.., ഈ ഓട്ടോക്കാരന്‍?” ആ ചോദ്യം തന്നെയായിരുന്നു ചന്ദ്രന്‍കുട്ടിക്ക് വക്കീലിനൊടും ചോദിക്കാനുണ്ടായിരുന്നത്. പൊങ്ങിയ ശവശരീരത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പൊങ്ങിവരാതെ അമര്‍ന്നുതന്നെ കിടന്നു. പോലീസ് വകുപ്പിന്റെ തലപ്പത്തുള്ള തമ്പുരാക്കന്‍മാര്‍ ശവശരീരത്തോടൊപ്പം അന്വേഷണവും കുഴിച്ചുമൂടി. പക്ഷെ, ശ്രീപത്മനാഭന്‍ ചന്ദ്രന്‍കുട്ടിയുടെ മുന്നില്‍ സത്യം തെളിയിക്കാനുള്ള ഒരു വാതില്‍ തുറന്നുതന്നെ ഇട്ടിരുന്നു, അമിക്കസ്‌ക്യൂറിയുടെ രൂപത്തില്‍.
അമിക്കസ്‌ക്യൂറി തെളിവെടുപ്പ് നടത്തുമ്പോള്‍ ചന്ദ്രന്‍കുട്ടിയില്‍ നിന്നും തെളിവെടുത്തിരുന്നു. അന്ന് അമിക്കസ്‌ക്യൂറിയുടെ മുമ്പാകെ ഈ വീഡിയോ ക്ലിപ്പിംഗ് ഹാജരാക്കി തന്റെ ഉള്ളിലുള്ള വിങ്ങല്‍ ചന്ദ്രന്‍കുട്ടി പങ്കുവെച്ചു. ആ കൊലപാതകത്തിന്റെ പിന്നിലുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഏതെങ്കിലും ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് അമിക്കസ്‌ക്യൂറി തന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ചന്ദ്രന്‍കുട്ടി വിശ്വസിക്കുന്നത് അവരെ പിന്തുടരാനും ആ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും തന്നെ പ്രേരിപ്പിച്ചത് ശ്രീപത്മനാഭനാണ് എന്നാണ്.
കൊലപാതകവും കൊള്ളയും നടത്താന്‍ പാകത്തിലുള്ള അധോലോകം പോലെ വളര്‍ന്നുപന്തലിച്ചിരിക്കുന്ന ഒരു സംഘം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരത്തുണ്ട്. ശിവസേന എന്ന പേരില്‍. പത്മനാഭ ക്ഷേത്രത്തിന്റെ നിലവറകളിലെ സമ്പത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രപരിസരം കനത്ത പോലീസ് ബന്ധവസിലമരും മുന്‍പ് സന്ധ്യമയങ്ങിയാല്‍ പൊതുജനങ്ങള്‍ക്ക് ഈ ഭാഗത്തുകൂടി സഞ്ചരിക്കാന്‍ മടിയായിരുന്നു. നഗരത്തിലെ ഓട്ടോറിക്ഷകള്‍ ആ വഴിയിലൂടെ സഞ്ചരിക്കാന്‍ തയ്യാറാവുമായിരുന്നില്ല. ഒരു ക്ഷേത്രത്തിന്റെ പരിസരത്ത് എന്തൊക്കെ നടക്കാന്‍ പാടില്ലാത്തതുണ്ടോ, അതൊക്കെ അരങ്ങേറുന്ന ദുഷിച്ച ഇടമാണ് ശിവസേനയുടെ ഓഫീസും പരിസരവും.
ശിവസേനയുടെ അധോലോകം
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ നിന്നും പത്മതീര്‍ത്ഥ കുളത്തിന്റെ അരികിലേക്ക് പോകുമ്പോള്‍ ശിവസേനയുടെ ഓഫീസ് കാണാം. ക്ഷേത്രം വക കെട്ടിടങ്ങള്‍ കൈയേറി സ്വന്തമാക്കിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഈ ഓഫീസ് റെയ്ഡ് നടത്തി ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ പിടിച്ചെടുത്തതിന് ശേഷമാണ് വിവാദം പൊട്ടിപ്പുറപ്പെടും എന്ന് മനസിലാക്കി ശിവസേനയുടെ ഓഫീസ് കെട്ടിടത്തിന്റെ വാടക ഈടാക്കാന്‍ തുടങ്ങിയത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പരിസരത്ത് ഒരു ചായത്തട്ടിടാനുള്ള സ്ഥലം ലഭിക്കണമെങ്കില്‍ കുറഞ്ഞത് പതിനായിരം രൂപ വാടക നല്‍കേണ്ടി വരും. എന്നാലും ലഭിക്കാനില്ലാത്ത അവസ്ഥയാണ്. പക്ഷെ, ശിവസേന കൈയ്യടക്കിയിരിക്കുന്ന ക്ഷേത്രത്തിന്റെ വലിയ കെട്ടിട ഭാഗങ്ങള്‍ക്ക് തുച്ഛമായ തുകയാണ് വാടക ഇനത്തില്‍ ഈടാക്കുന്നത്. ഇലക്ട്രിസിറ്റി ബില്ലും വാട്ടര്‍ ബില്ലും
അവരുടെ അടുക്കല്‍ വന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ആരാണ്? എന്താണ് അയാള്‍ അവരോട് പറഞ്ഞത്? ഓട്ടോറിക്ഷ പോയപ്പോള്‍ എന്തുകൊണ്ടാണ് ശ്രീകുമാര്‍ പരിഭ്രമത്തോടെ വേഗത്തില്‍ പുറത്തിറങ്ങിയത്? തിരികെ വക്കീലിന്റെ ഓഫീസിലേക്ക് കാറോടിക്കുമ്പോള്‍ ചന്ദ്രന്‍കുട്ടി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മല്ലടിച്ചു. ആ വീഡിയോ ക്ലിപ്പിംഗ് വക്കീലിന് കൈമാറിയപ്പോള്‍ ചന്ദ്രന്‍കുട്ടിയില്‍ എന്തോ ഒരു ആശ്വാസം അലയടിച്ചു. ദിവസങ്ങള്‍ കഴിഞ്ഞില്ല. പത്മതീര്‍ത്ഥ കുളത്തില്‍ ഒരു ശവശരീരം പൊങ്ങി. ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം. മരിച്ചുകിടക്കുന്നത് ഓട്ടോ ഡ്രൈവറാണ് എന്നറിഞ്ഞപ്പോള്‍ ചന്ദ്രന്‍കുട്ടിയുടെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. തന്റെ മനസിലുള്ള ചോദ്യം പങ്കുവെക്കാനായി അദ്ദേഹം വക്കീലിനടുത്തേക്ക് ഓടി. ചന്ദ്രന്‍കുട്ടി വരാനായി കാത്തിരുന്നതുപോലെ വക്കീല്‍ ചോദിച്ചു. “ആ ഓട്ടോക്കാരനായിരിക്കുമോ ചന്ദ്രന്‍കൂട്ടീ.., ഈ ഓട്ടോക്കാരന്‍?” ആ ചോദ്യം തന്നെയായിരുന്നു ചന്ദ്രന്‍കുട്ടിക്ക് വക്കീലിനൊടും ചോദിക്കാനുണ്ടായിരുന്നത്. പൊങ്ങിയ ശവശരീരത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പൊങ്ങിവരാതെ അമര്‍ന്നുതന്നെ കിടന്നു. പോലീസ് വകുപ്പിന്റെ തലപ്പത്തുള്ള തമ്പുരാക്കന്‍മാര്‍ ശവശരീരത്തോടൊപ്പം അന്വേഷണവും കുഴിച്ചുമൂടി. |
അടക്കുന്നത് ക്ഷേത്രം തന്നെയാണ്. ക്ഷേത്രത്തില്‍ നിലവിലുണ്ടായിരുന്ന ഭരണസമിതിയും രാജകുടുംബവും ശിവസേനയ്ക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറായിരുന്നു. കാരണം ആ ഗുണ്ടാസംഘത്തിന്റെ സേവനം അവര്‍ക്ക് ആവശ്യമായിരുന്നു.
ശിവസേനയെന്ന് പറയുമ്പോള്‍ തിരുവനന്തപുരം നഗരത്തിലൂടെ ചീറിപ്പായുന്ന ആമ്പുലന്‍സുകളാണ് അനന്തപുരി നിവാസികള്‍ക്ക് ഓര്‍മവരിക. ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ അധോലോക സംവിധാനങ്ങളെ വളര്‍ത്തി വലുതാക്കുകയാണ് ശിവസേനക്കാര്‍.
ആശുപത്രികളുടെയും മറ്റ് സന്നദ്ധസംഘടനകളുടെയും ആമ്പുലന്‍സുകള്‍ കേന്ദ്രീകരിക്കുന്നത് ആശുപത്രി പരിസരങ്ങളിലാണ്. പക്ഷെ, ശിവസേനയുടെ ആമ്പുലന്‍സുകള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയുടെ മുന്നിലായാണ് പാര്‍ക്ക് ചെയ്യുക. രാവിലെ ഭക്തര്‍ വരുമ്പോള്‍ ആമ്പുലന്‍സുകള്‍ക്ക് സമീപമായി റോഡില്‍ വെള്ളം കെട്ടികിടക്കുന്നുണ്ടാവും. ആമ്പുലന്‍സ് കഴുകിയിറക്കിയ വെള്ളം. മൃതദേഹം കയറ്റിയ വണ്ടി വൃത്തിയാക്കിയ വെള്ളം. ഈ വെള്ളത്തില്‍ ചവിട്ടി അശുദ്ധമാവാതെ പത്മനാഭസ്വാമിയെ തൊഴാനായി പേകുവാന്‍ വലിയ ബുദ്ധിമുട്ടാണ്. ഒരിക്കല്‍ ഒരു അയ്യങ്കാര്‍ ശിവസേനക്കാരുടെ ഈ പ്രവൃത്തിയെ ചോദ്യം ചെയ്തു. അദ്ദേഹത്തെ മൃഗീയമായി മര്‍ദ്ദിച്ച് ആമ്പുലന്‍സ് കഴുകിയ വെള്ളത്തിലിട്ടു. ഇനി ശബ്ദിച്ചാല്‍ നിന്റെ ശവം ഈ ആമ്പുലന്‍സില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ ഭക്തര്‍ക്ക് ശിവസേന പേടിസ്വപ്നമായി മാറി. രാജകുടുംബത്തിന്റെ ഒത്താശയോടെ വിലസുന്ന ശിവസേനയ്ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ പേടിയുമായി.
ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍, ഭീഷണി, ആമ്പുലന്‍സ് സര്‍വീസ് മറയാക്കിക്കൊണ്ടുള്ള കള്ളകടത്ത് പരിപാടികള്‍ തുടങ്ങിയവ ശിവസേനയുടെ പേരില്‍ ഭക്തന്‍മാര്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങളിലൊന്നും കഴമ്പില്ല എന്ന് ഇതുവരെയും ശിവസേനയ്ക്ക് പറയാന്‍ സാധിച്ചിട്ടില്ല.
ശിവസേനയുടെ ജനറല്‍ കണ്‍വീനറാണ് കോട്ടുകാല്‍ ഷൈജു. നേരത്തെ ഇദ്ദേഹം ക്ഷേത്രസ്വത്ത് സംരക്ഷിക്കാനായി കേസുണ്ടായപ്പോള്‍ അതില്‍ കക്ഷി ചേര്‍ന്നിരുന്നു. അന്ന് രാജകുടുംബം ഷൈജുവിനെ പര്‍ച്ചേസ് ചെയ്തതാണ്. പിന്നീട് രാജകുടുംബത്തിന്റെ സംരക്ഷകന്റെ റോളിലാണ് ഷൈജുവും ശിവസേനയും. കോട്ടുകാല്‍ ഷൈജുവിനെ രാജകുടുംബം ക്ഷേത്രകാര്യങ്ങളുടെ ആവശ്യത്തിനുവേണ്ടി എല്ലാ സമയത്തും കൂടെ കൊണ്ടുനടക്കും. സുപ്രീംകോടതിയില്‍ പോകാന്‍ ഡല്‍ഹിയില്‍ രാജകുടുംബത്തിന്റെ പ്രതിനിധി പോയപ്പോഴും ബോര്‍ഡിഗാര്‍ഡിനെ പോലെ ഷൈജു കൂടെയുണ്ട്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ വിശദാംശങ്ങള്‍ അനുസരിച്ച് ക്രൈംനമ്പര്‍ 302-08 U/s 143,147,149,283 IPC&Sec.38&52of KP Act, ക്രൈംനമ്പര്‍ 625-08 U/s 143,147,148,149 R/w Sec.341 IPC&Sec.3(1)of PDPP Act., ക്രൈംനമ്പര്‍ 626-08 U/s 143,147,149 IPC&Sec.3(1)(2)(e)of PDPP Act. മൂന്ന് കേസുകള്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷിനില്‍ ഷൈജുവിന്റെ പേരിലുണ്ട്. ഈ കേസുകള്‍ സുഗമമായി മുന്നോട്ടുപോവാതിരിക്കാന്‍ ഷൈജുവിന് വേണ്ടി പോലീസില്‍ സ്വാധിനം ചെലുത്തിയത് ആരാണ് എന്ന് മനസിലാവുമ്പോഴാണ് രാജകുടുംബവും ക്രിമിനലുകളും തമ്മിലുള്ള ബന്ധത്തിന്റെ രസതന്ത്രം പുറത്തുവരിക.
ഓട്ടോഡ്രൈവറുടെ മൃതദേഹം പത്മതീര്‍ത്ഥ കുളത്തില്‍ കണ്ടതിന് ശേഷം ആ മൃതദേഹം പൊങ്ങിയതിന് സമീപമുള്ള ഒരു കെട്ടിടം ശിവസേനയ്ക്ക് വിട്ടുകൊടുത്തു. അവിടെ നിന്ന് ക്ഷേത്രത്തിലേക്ക് രഹസ്യ വഴിയുണ്ട് എന്നത് നേരത്തെ എല്ലാവര്‍ക്കും അറിവുള്ളതാണ്. ഈ രഹസ്യവഴി ചര്‍ച്ചയായതും പോലീസുകാര്‍ ആ വഴി അടച്ചതും അമിക്കസ്‌ക്യൂറിയുടെ തെളിവെടുപ്പ് സമയത്താണ്. അതുവരെ ഈ വഴിയിലൂടെ സുഗമമായി എന്തൊക്കെ സാധനങ്ങളാണ് പുറത്തുപോയത് എന്ന കാര്യം ശ്രീപത്മനാഭന് മാത്രമേ അറിയാവു എന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്.
ഓട്ടോഡ്രൈവറുടെ മൃതദേഹം കുളത്തില്‍ പൊങ്ങിയതിന്റെ പിന്നില്‍ ശിവസേനയാണെന്ന സംശയം പല വിശ്വാസികളും ഭയപ്പാടോടെ പറയുന്നുണ്ട്. പോലീസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ അന്വേഷണത്തിനെതിരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് ശിവസേന കൈക്കൊള്ളുന്നത്. കുറ്റം ചെയ്തവരല്ലെങ്കില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യാന്‍ തയ്യാറാവുകയല്ലെ ശിവസേന ചെയ്യേണ്ടത്?
മരണപ്പെട്ട ഓട്ടോഡ്രൈവര്‍ ആരാണ്? അയാള്‍ ഒരു സ്ത്രീയുടെ രണ്ടാമത്തെ ഭര്‍ത്താവാണ്. വലിയ സമ്പത്തുള്ള സ്ത്രീയാണ് അവര്‍. നഗരത്തില്‍ നിന്നും പത്ത്,മുപ്പത് കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്താണ് അവരുടെ താമസം. രാവിലെ ഒരുങ്ങിയിറങ്ങിപ്പോയി വൈകി തിരിച്ചുവരുന്ന ഈ സ്ത്രീയെ കുറിച്ച് നാട്ടുകാര്‍ക്ക് കൂടുതലായി ഒന്നുമറിയില്ല. പക്ഷെ, സരിത എസ് നായരെ പോലെ ലാവിഷാണ് ഈ സ്ത്രീയെന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ പറയുന്നു.
പത്മതീര്‍ത്ഥ കുളത്തില്‍ ഓട്ടോഡ്രൈവറുടെ ശവശരീരം കിടന്നത് ക്ഷേത്രത്തിലെ മുറജപം തുടങ്ങുന്നതിനും രണ്ട് ദിവസം മുന്നെയാണ്. ഈ ശവശരീരം കിടന്ന വെള്ളത്തില്‍ കുളിച്ചുകൊണ്ടാണ് പൂജാരിമാര്‍ അകത്ത് പോയി ഭഗവാന് വേണ്ടി പൂജാദികര്‍മങ്ങള്‍ ചെയ്തത്. ക്ഷേത്ര കാര്യങ്ങളില്‍ ശുഷ്‌കാന്തിയുണ്ടെന്ന് അവകാശപ്പെടുന്ന രാജകുടുംബം ശവം കിടന്ന കുളത്തില്‍ പുണ്യാഹം ചെയ്ത് ശുദ്ധീകരിക്കാന്‍ നിര്‍ദേശിച്ചില്ല എന്നതിലൂടെ അവരുടെ ആത്മാര്‍ത്ഥയുടെ പൊള്ളത്തരം മനസിലാക്കാന്‍ സാധിക്കും.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ശ്രീ പത്മനാഭനോട് ഭക്തി ഉണ്ടായിരുന്നില്ല എന്ന് സമര്‍ത്ഥിക്കുന്ന ഭക്തന്‍മാരുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ നിരന്തരം ബന്ധപ്പെട്ടിരുന്നത് അവിടെയുള്ള സമ്പത്തില്‍ കണ്ണുവെച്ചുകൊണ്ടാണ് എന്നാണ് ഇവരുടെ ആക്ഷേപം. ശ്രീ പത്മനാഭനെ ഇകഴ്ത്തുന്ന പ്രവൃത്തികളില്‍ പരസ്യമായി ഏര്‍പ്പെട്ടിരുന്നു മാര്‍ത്താണ്ഡവര്‍മ. ഭഗവാനെ ആറാട്ടിന് കൊണ്ടുപോകുമ്പോള്‍ പണ്ട് മഹാരാജാക്കന്‍മാര്‍ ഊരിയ ഉടവാള്‍ കൈയ്യിലേന്തി കടപ്പുറത്തേക്ക് മുന്നില്‍ നടക്കാറാണ് പതിവ്. രാജകുടംബത്തിലെ അവസാനത്തെ രാജാവാണെന്ന് അറിയപ്പെടുന്ന ചിത്തിരതിരുനാള്‍ വരെ ആ പതിവ് തെറ്റിച്ചിരുന്നില്ല. മാര്‍ത്താണ്ഡവര്‍മ വാളുമായി ശ്രീപത്മനാഭന് മുന്നേ കൊട്ടാരം വക ബെന്‍സ് കാറില്‍ യാത്ര ചെയ്യും. ആറാട്ട് നടക്കുന്ന കടല്‍ തീരത്തിനുമിപ്പുറത്ത് കാര്‍ നിര്‍ത്തി വിഗ്രഹം വരുന്നതും കാത്തിരിക്കും. തിരികെ പോവുന്നതും ബെന്‍സില്‍ തന്നെയായിരുന്നു. ശ്രീ പത്മനാഭന്റെ ഭക്തരില്‍ ഇത് വലിയ നിലയിലുള്ള അവമതിപ്പ് ഉണ്ടാക്കി. പക്ഷെ, രാജഭക്തിക്ക് മുന്നില്‍ എന്നന്നേക്കുമായി കുനിഞ്ഞുപോയ മുതുകുകള്‍ക്ക് ഇത് ചോദ്യം ചെയ്യാന്‍ നിവര്‍ന്നുനില്‍ക്കാനുള്ള പ്രാപ്തി ഇല്ലാതെ പോയി.
വിശ്വാസികളുടെയും ഭക്തജനങ്ങളുടെ വികാരത്തെയും ശ്രീപത്മനാഭന്റെ ആചാരപ്രമാണങ്ങളെയും രാജകുടുംബം കാറ്റില്‍ പറത്തുകയായിരുന്നു. പുറത്ത് പത്മനാഭഭക്തരാണെന്ന് വിളിച്ച് പറയുകയും അകത്ത് പത്മനാഭനിന്ദ നടത്തുകയും ചെയ്യുന്നവരാണ് രാജകുടുംബത്തിലെ ചിലരെന്ന് അവരെ അടുത്തറിയാവുന്ന, ക്ഷേത്രത്തില്‍ നിത്യവും ബന്ധപ്പെടുന്ന വിശ്വാസികളും ഭക്തരും ഉറപ്പിച്ച് പറയുന്നു.
ചോദ്യം ചെയ്താല്‍ ജീവന്‍ പോവും
ആസിഡ് വീണ് പൊള്ളിയ ശരീരഭാഗവുമായി ശ്രീപത്മനാഭനെ സേവിക്കുന്നൊരു ജീവനക്കാരനുണ്ട്, ക്ഷേത്രത്തില്‍. പത്മനാഭദാസ്. ക്ഷേത്രത്തിലെ ക്ലര്‍ക്കാണ് അദ്ദേഹം. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നാല് നടകളുടെ മുന്നിലും ഫോട്ടോഗ്രാഫി പാടില്ല എന്നുള്ള ബോര്‍ഡ് വെച്ചിട്ടുണ്ട്. മൊബൈലുകള്‍വരെ ക്ഷേത്രത്തിനകത്ത് നിഷിദ്ധമാണ്. പക്ഷെ, ഒരു ദിവസം രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായിരുന്ന, മരണപ്പെട്ടുപോയ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്‍ദേശമനുസരിച്ച് ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഒരുത്തരവിറക്കി. ക്ഷേത്രത്തിലെ അമൂല്യമായ ആഭരണ ശേഖരങ്ങളുടെ ഫോട്ടോ എടുക്കുവാനുള്ള ഉത്തരവ്.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ശ്രീ പത്മനാഭനോട് ഭക്തി ഉണ്ടായിരുന്നില്ല എന്ന് സമര്‍ത്ഥിക്കുന്ന ഭക്തന്‍മാരുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ നിരന്തരം ബന്ധപ്പെട്ടിരുന്നത് അവിടെയുള്ള സമ്പത്തില്‍ കണ്ണുവെച്ചുകൊണ്ടാണ് എന്നാണ് ഇവരുടെ ആക്ഷേപം. ശ്രീ പത്മനാഭനെ ഇകഴ്ത്തുന്ന പ്രവൃത്തികളില്‍ പരസ്യമായി ഏര്‍പ്പെട്ടിരുന്നു മാര്‍ത്താണ്ഡവര്‍മ. ഭഗവാനെ ആറാട്ടിന് കൊണ്ടുപോകുമ്പോള്‍ പണ്ട് മഹാരാജാക്കന്‍മാര്‍ ഊരിയ ഉടവാള്‍ കൈയ്യിലേന്തി കടപ്പുറത്തേക്ക് മുന്നില്‍ നടക്കാറാണ് പതിവ്. രാജകുടംബത്തിലെ അവസാനത്തെ രാജാവാണെന്ന് അറിയപ്പെടുന്ന ചിത്തിരതിരുനാള്‍ വരെ ആ പതിവ് തെറ്റിച്ചിരുന്നില്ല. മാര്‍ത്താണ്ഡവര്‍മ വാളുമായി ശ്രീപത്മനാഭന് മുന്നേ കൊട്ടാരം വക ബെന്‍സ് കാറില്‍ യാത്ര ചെയ്യും. ആറാട്ട് നടക്കുന്ന കടല്‍ തീരത്തിനുമിപ്പുറത്ത് കാര്‍ നിര്‍ത്തി വിഗ്രഹം വരുന്നതും കാത്തിരിക്കും. തിരികെ പോവുന്നതും ബെന്‍സില്‍ തന്നെയായിരുന്നു. ശ്രീ പത്മനാഭന്റെ ഭക്തരില്‍ ഇത് വലിയ നിലയിലുള്ള അവമതിപ്പ് ഉണ്ടാക്കി. പക്ഷെ, രാജഭക്തിക്ക് മുന്നില്‍ എന്നന്നേക്കുമായി കുനിഞ്ഞുപോയ മുതുകുകള്‍ക്ക് ഇത് ചോദ്യം ചെയ്യാന്‍ നിവര്‍ന്നുനില്‍ക്കാനുള്ള പ്രാപ്തി ഇല്ലാതെ പോയി. |
മാര്‍ത്താണ്ഡവര്‍മ്മയും ക്ഷേത്രത്തിലെ ചില ജീവനക്കാരും ക്ഷേത്ര നിയമങ്ങളെ കാറ്റില്‍പറത്തി ഫോട്ടോ എടുക്കുന്നതും മറ്റും ക്ഷേത്രത്തിലെ സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടിതന്നെയാണെന്നുള്ളതില്‍ പത്മനാഭദാസിന് ഒരു സംശയവുമുണ്ടായിരുന്നില്ല. അദ്ദേഹം ഈ വിവരവും മാര്‍ത്താണ്ഡവര്‍മ്മയും എക്‌സിക്യുട്ടീവ് ഓഫീസറും മറ്റും ചിട്ടവട്ടങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തെ ഒരു സ്വകാര്യസ്വത്തായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ചും എംപ്ലോയീസ് യൂണിയന്‍ നേതാക്കളോടും മറ്റും പരാതി പറഞ്ഞു. പത്മനാഭദാസ് അന്ന് ഐ എന്‍ ടി യു സി യൂണിയന്റെ സെക്രട്ടറി കൂടിയാണ്.
ഏറെക്കാലം പത്മനാഭദാസ് ഇവരുടെ ചെയ്ത്തുകള്‍ പലതും കണ്ടില്ലെന്ന് നടിച്ച് നില്‍ക്കുകയായിരുന്നു. നടവരവിലും കാണിക്കയിലും മറ്റും കാണിക്കുന്ന തിരിമറികള്‍ക്ക് നേരെ കണ്ണടച്ചതുപോലെ പത്മനാഭനെ തന്നെ പിഴുതുകൊണ്ടുപോകും വിധത്തില്‍ മുന്നേറുന്ന ഈ അധോലോക സംഘത്തിന് നേരെ കണ്ണടക്കാന്‍ പത്മനാഭദാസിന് കഴിയുമായിരുന്നില്ല. അങ്ങനെയാണ് ആട്ടവിളക്ക് കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തെ ആ സമയത്ത് പത്മനാഭദാസിന്റെ നേതൃത്വത്തില്‍ ചെറുക്കുന്നത്.
ചിത്തിര തിരുനാളിന്റെ കാലത്ത് കിളിതൂങ്ങിയ വിളക്ക് കൊണ്ടുപോകാന്‍ നടത്തിയ ശ്രമം പത്മനാഭദാസ് കേട്ടിട്ടുണ്ട്. കിളി തൂങ്ങി കിടക്കും പോലുള്ള ശില്‍പ്പഭംഗിയോടുള്ളതാണ് ആ വിളക്ക്. ഒറ്റനോട്ടത്തില്‍ കരിപിടിച്ച് ഒരു ഓട്ടുവിളക്കോ, കല്‍വിളക്കോ പോലെയേ തോന്നുമായിരുന്നുള്ളു പോലും. കേടുപറ്റിയ സാധനമെന്ന പോലെ ക്ഷേത്രത്തിന്റെ ഒരു ഭാഗത്ത് ഒതുക്കിയിട്ടതായിരുന്നു ആ വിളക്ക്. അത് കൊട്ടാരത്തിലേക്ക് മാറ്റാന്‍ തീരുമാനമായി. കേടുവന്ന സാധനങ്ങള്‍ കൂട്ടിയിടാനുള്ള സ്ഥലമല്ലല്ലൊ ക്ഷേത്ര പരിസരം. സംശയം തോന്നിയ ആരോ വിളക്കില്‍ കല്ലുകൊണ്ട് അമര്‍ത്തി ഉരുച്ചുനോക്കി. കല്ലും ഓടുമൊന്നുമല്ല. അസ്സല്‍ സ്വര്‍ണം. ആ വിളക്ക് ഏതാണ്ട് നാല്‍പ്പത് കിലോയുടെ അടുത്ത് വരും. ആ ഓര്‍മയുടെ പുറത്താണ് പത്മനാഭദാസിന്റെ നേതൃത്വത്തില്‍ പലരും ആട്ടവിളക്ക്് കൊണ്ടുപോവുന്നതിനെ എതിര്‍ത്തത്.
ആട്ടവിളക്ക് കൊണ്ടുപോവുന്നതില്‍ കള്ളമില്ലെങ്കില്‍ ക്ഷേത്രം തുറന്ന് കിടക്കുന്ന സമയത്ത് പരസ്യമായി കൊണ്ടുപോകാമല്ലൊ. പക്ഷെ, അങ്ങനെയല്ല ഉണ്ടായത്. നടയടച്ചശേഷം വിളക്ക് കൊണ്ടുപോകാനായി രണ്ടാമതും ഗേറ്റ് തുറന്നു. രഹസ്യമായി വിളക്ക് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. അപ്പോഴാണ് പത്മനാഭ ദാസിന്റെ നേതൃത്വത്തില്‍ വിളക്ക് കൊണ്ടുപോകുന്നവരെ തടഞ്ഞത്. നിമിഷങ്ങള്‍ക്കകം ആരോ പറഞ്ഞേര്‍പ്പാടാക്കിയതുപോലെ ഷൈജുവിന്റെ നേതൃത്വത്തില്‍ ശിവസേനയുടെ ഗുണ്ടകള്‍ അവിടേക്ക് ഓടിവന്നു.പത്മനാഭന്റെ മുതല്‍ കൊണ്ടുപോകാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് നില്‍ക്കുന്ന ക്ഷേത്രജീവനക്കാര്‍ക്ക് നേരെ അവര്‍ തട്ടിക്കയറാന്‍ തുടങ്ങി. അന്തരീക്ഷം സങ്കര്‍ഷഭരിതമായി.
ശിവസേനക്കാര്‍ പറയുന്നത് കൊട്ടാരത്തിന്റെ ക്ഷേത്രമാണ്, ഇവിടെ നിന്ന് എന്ത് കൊണ്ടുപോവാനും രാജകുടുംബത്തിന് അവകാശമുണ്ട് എന്നാണ്. അത് ചോദ്യം ചെയ്യാന്‍ ഒരുത്തനും വളര്‍ന്നില്ല എന്നാണ് അവരുടെ മതം. ആട്ടവിളക്കെടുക്കാന്‍ സമ്മതിക്കാത്ത പത്മനാഭദാസനെയും ടെമ്പിള്‍ യൂണിയന്റെ പ്രവര്‍ത്തകരെയും വെല്ലുവിളിച്ചാണ് ശിവസേനയുടെ ഗുണ്ടകള്‍ അവിടെ നിന്ന് പോയത്. അന്ന് വൈകുന്നേരമാണ് പത്മനാഭദാസിന്റെ ദേഹത്തേക്ക് ശിവസേനയുടെ ഗുണ്ടകള്‍ ആസിഡ് ഒഴിക്കുന്നത്. മുഖത്തേക്ക് ഒഴിച്ചതായിരുന്നു ആസിഡ്. പിറകിലേക്ക് പെട്ടെന്ന് മാറിയത് കൊണ്ട് ദേഹത്തും തുടയിലും വീണുപൊള്ളി. ടെമ്പിള്‍ എംപ്ലോയീസ് യൂണിയനും മറ്റും നിരവധി തവണ ഈ വിഷയത്തിന്റെ പേരില്‍ പോലീസിന് പലയാളുകളില്‍ നിന്നും പരാതി ലഭിച്ചു. അവര്‍ പലരില്‍ നിന്നും മൊഴിയെടുത്തു. ഇപ്പോഴും ആ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. 2009 ഡിസമ്പര്‍ 12-ാം കൊടുത്ത പരാതിയിന്‍മേല്‍ എന്തുകൊണ്ട് യാതൊരുവിധ നടപടികളും കൈക്കൊണ്ടില്ല എന്ന് പറയാനുള്ള ബാധ്യത പോലീസ് വകുപ്പിനുണ്ട്.
ശിവസേന മാത്രമല്ല രാജകുടുംബത്തിന്റെ ആശ്രിതരായി നില്‍ക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന യു ഡി എഫ് മുന്നണിയെ നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും 1971ലെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലായത് അറിഞ്ഞില്ലെന്ന് തോന്നുന്നു. 1971 ഡിസംബര്‍ ഇരുപത്തിയെട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി, പ്രവിപഴ്‌സ് എന്ന മുന്‍ ഭരണാധികാരികളുടെ അവകാശം ഭരണഘടനയുടെ ഇരുപത്തിയാറാം ഭേദഗതിയിലൂടെ ഇല്ലാതാക്കിയത് ഈ കോണ്‍ഗ്രസുകാര്‍ക്ക് അറിവില്ലെന്ന് തോന്നുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജകുടുംബത്തിനുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കും പോലെയുള്ള പ്രസ്താവനകള്‍ ഇതിന് തെളിവാണ്. കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാരിന്റേതാണ് അവിടെയുള്ള സമ്പത്ത് കൊള്ളയടിക്കുന്നത് അനുവദിക്കാന്‍ പറ്റില്ല എന്ന് പറയാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ നട്ടെല്ല് രാജകുടുംബത്തിന് മുന്നില്‍ വളഞ്ഞുകുത്തി ഇരിക്കുക തന്നെയാണ്.
കാല്‍ക്കീഴില്‍ നുരക്കുന്ന കോണ്‍ഗ്രസ്
തിരുവനന്തപുരത്തെ രാഷ്ട്രീയക്കാരില്‍ പലരും രാജകുടുംബത്തോട് വളരെയടുത്ത ബന്ധമുള്ളവരാണ്. അവരില്‍ കോണ്‍ഗ്രസുകാര്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നു. പാലോട് രവിയെപോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാജകുടുംബവുമായി ബന്ധപ്പെടുന്ന പല പദ്ധതികളിലും ഭാഗബാക്കാണ്. രാജകുടുംബം എന്ത് ചെയ്താലും ഇക്കൂട്ടര്‍ ഓശാന പാടി കൂടെക്കൂടും. ശ്രീപത്മനാഭന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള സാഹചര്യം ഒരുക്കികൊടുത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൈകഴുകി മാറിനില്‍ക്കാന്‍ സാധിക്കില്ല.
കോണ്‍ഗ്രസ് നേതാവിയിരുന്ന കെ കരുണാകരന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഭരണഭേദഗതിയെ കുറിച്ച് നല്ല അറിവുണ്ടായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ ഭരണഘടനാ ഭേദഗതിയിലൂടെ, അതിനെ ചോദ്യം ചെയ്ത് രാജ്യത്തെ രാജാക്കന്‍മാരുടെ പിന്തുടര്‍ച്ചക്കാര്‍ കോടതിയെ സമീപിച്ചപ്പോള്‍ സുപ്രീം കോടതി മുന്‍രാജാക്കന്‍മാരുടെ വാദത്തെ തള്ളിക്കളഞ്ഞതും കെ കരുണാകരന്‍ എന്ന കോണ്‍ഗ്രസുകാരന് അറിയാമായിരുന്നു. കെ കരുണാകരന്റെ ശിഷ്യനും ഐ എന്‍ ടി യു സി നേതാവുമായ ചന്ദ്രന്‍കുട്ടിയോട് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സമ്പത്ത് കൊള്ളയടിക്കുന്നവര്‍ക്കെതിരെ അതിശക്തമായി മുന്നോട്ടുപോകണം എന്ന് ഉപദേശിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു കരുണാകരന്‍.
2007ല്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റി എന്നുള്ള അധികാരം ഉപയോഗിച്ച് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, അദ്ദേഹം തന്നെ നിയമിച്ച എക്‌സിക്യുട്ടീവ് ഓഫീസറെ കൊണ്ട് കലവറകള്‍ തുറപ്പിച്ചു. പുറത്ത് നിന്നും വന്ന ഫോട്ടോഗ്രാഫറെ കൊണ്ട് കലവറയിലെ രത്‌നങ്ങളുടെയും പവിഴങ്ങളുടെയും മറ്റ് വിലപ്പെട്ട ആഭരണങ്ങളുടെയും ഫോട്ടോകള്‍ എടുപ്പിച്ചു. മാര്‍ത്താണ്ഡവര്‍മ്മയുടെ ഈ ചെയ്തി വിവാദമായി മാറി. ഭക്തജനങ്ങളും മിക്കവാറും ക്ഷേത്ര ജീവനക്കാരും ക്ഷേത്രാചാരത്തിനെതിരായ ഈ പ്രവൃത്തിക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്‍ വിശ്വംഭരന്‍, ആര്‍ പത്മനാഭന്‍ എന്നിവര്‍ ഇതിനെതിരായി തിരുവനന്തപുരം സബ് കോടതിയില്‍ ഒരു പരാതി നല്‍കി. രാജാവ് എന്നുള്ളൊരു പദവി ഇല്ലാതിരുന്നിട്ടുകൂടി ക്ഷേത്രഭരണത്തില്‍ ട്രസ്റ്റി എന്നുള്ള പേരില്‍ ഇപെടുകയും തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുകയും ക്ഷേത്രാചാരങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നതിനെതിരായുള്ളതായിരുന്നു ആ പരാതി. ആ കേസില്‍ ടെമ്പിള്‍ എംപ്ലോയീസ് യൂണിയന്‍, ചന്ദ്രന്‍കുട്ടി തുടങ്ങിയവര്‍ കക്ഷി ചേര്‍ന്നതും ചരിത്രം.
എല്ലാം കേട്ടപ്പോള്‍ ലീഡറുടെ മുഖം ചുവന്നുതുടുത്തു. “രാജകുടുംബാംഗങ്ങളുടെ നൂറ് തലമുറയ്ക്ക് ചിലവിനുള്ളത് ഭഗവാന്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് അവര്‍ കൈയ്യിട്ട് വാരുന്നു എങ്കില്‍ അത് അനുവദിക്കാന്‍ പാടില്ല. അവിടെ നിന്ന് ഒരുതരി മണ്ണോ, പൊന്നോ അപഹരിക്കാന്‍ നീ സമ്മതിക്കരുത്. നീയിതുമായി മുന്നോട്ടുതന്നെ പോവണം”. കെ കരുണാകരന്റെ ഈ വാക്കുകള്‍ ആണ് ചന്ദ്രന്‍കുട്ടിയിലെ പോരാളിയെ സജീവമാക്കുന്നത്. പക്ഷെ,ലീഡറുടെ മകനും മുന്‍ കെപിസിസി പ്രസിഡന്റും എം എല്‍ എയുമായ കെ മുരളീധരന്‍ രാജകുടുംബത്തിന്റെ ചട്ടുകമായി മാറിയതും ചന്ദ്രന്‍കുട്ടിക്ക് കാണേണ്ടിവന്നു. രാജകുടുംബത്തിന് വേണ്ടി ചതിയിലൂടെ ചന്ദ്രന്‍കുട്ടിയുടെ യൂണിയന്‍ കെ മുരളീധരന്‍ പിടിച്ചെടുത്തു. |
രണ്ട് തവണ യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായിരുന്നു ചന്ദ്രന്‍കുട്ടി. അദ്ദേഹം ഈ കേസില്‍ കക്ഷിചേര്‍ന്നപ്പോള്‍ രാജകുടുംബം കെ കരുണാകരനെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. കരുണാകരന്‍ വളര്‍ത്തിയ ചന്ദ്രന്‍കുട്ടി കേസില്‍ കക്ഷിചേര്‍ന്നത് ശരിയായില്ല, അതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കണം എന്നതായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ അഭ്യര്‍ത്ഥന. കെ കരുണാകരന്‍ ചന്ദ്രന്‍കുട്ടിയെ വിളിപ്പിച്ചു. “എന്താടാ അവിടുത്തെ കാര്യം?” കേസിന്റെ കാര്യം വിശദമായി ചന്ദ്രന്‍കുട്ടി കെ കരുണാകരനോട് പറഞ്ഞു. എല്ലാം കേട്ടപ്പോള്‍ ലീഡറുടെ മുഖം ചുവന്നുതുടുത്തു. “രാജകുടുംബാംഗങ്ങളുടെ നൂറ് തലമുറയ്ക്ക് ചിലവിനുള്ളത് ഭഗവാന്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് അവര്‍ കൈയ്യിട്ട് വാരുന്നു എങ്കില്‍ അത് അനുവദിക്കാന്‍ പാടില്ല. അവിടെ നിന്ന് ഒരുതരി മണ്ണോ, പൊന്നോ അപഹരിക്കാന്‍ നീ സമ്മതിക്കരുത്. നീയിതുമായി മുന്നോട്ടുതന്നെ പോവണം”. കെ കരുണാകരന്റെ ഈ വാക്കുകള്‍ ആണ് ചന്ദ്രന്‍കുട്ടിയിലെ പോരാളിയെ സജീവമാക്കുന്നത്. പക്ഷെ,ലീഡറുടെ മകനും മുന്‍ കെപിസിസി പ്രസിഡന്റും എം എല്‍ എയുമായ കെ മുരളീധരന്‍ രാജകുടുംബത്തിന്റെ ചട്ടുകമായി മാറിയതും ചന്ദ്രന്‍കുട്ടിക്ക് കാണേണ്ടിവന്നു. രാജകുടുംബത്തിന് വേണ്ടി ചതിയിലൂടെ ചന്ദ്രന്‍കുട്ടിയുടെ യൂണിയന്‍ കെ മുരളീധരന്‍ പിടിച്ചെടുത്തു.
ചന്ദ്രന്‍കുട്ടിയുടെ യൂണിയന്റെ രക്ഷാധികാരി കെ മുരളീധരനായിരുന്നു. ഒരു ദിവസം കെ മുരളീധരന്റെ വാഹനത്തില്‍ ചന്ദ്രന്‍കുട്ടിയെയും കയറ്റി പോവുകയായിരുന്നു. “ക്ഷേത്രത്തിന്റെ കേസിന്റെ കാര്യമെന്തായി?” എന്ന് മുരളീധരന്‍ ചന്ദ്രന്‍കുട്ടിയോട് ചോദിച്ചു. “അച്ഛന്‍ പറഞ്ഞേല്‍പ്പിച്ച രീതിയില്‍ ശക്തമായി മുന്നോട്ടുപോവുന്നു” എന്ന് ചന്ദ്രന്‍കുട്ടി മറുപടി നല്‍കി. കരുണാകരന്‍ ചന്ദ്രന്‍കുട്ടിയോട് പറഞ്ഞ കാര്യങ്ങള്‍ മുരളിക്കും അറിവുള്ളതാണ്. മുരളി അപ്പോള്‍ മറുത്തൊന്നും പറഞ്ഞില്ല. പക്ഷെ, കനത്ത പാര ചന്ദ്രന്‍കുട്ടിയെ കാത്തിരിക്കുന്നുണ്ടായിരുന്നു.
കെ മുരളീധരന്‍ ചന്ദ്രന്‍കുട്ടിയുടെ കൂടെയുള്ള ചില യൂണിയന്‍കാരെ തന്റെ പി എം ജിയിലുള്ള ഓഫീസിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് യൂണിയന് ചന്ദ്രന്‍കുട്ടി കേസില്‍ കക്ഷി ചേര്‍ന്നതില്‍ ഭിന്നാഭിപ്രായമുണ്ട് എന്ന് വരുത്തിതീര്‍ത്തു. യൂണിയനില്‍ നിന്ന് ചന്ദ്രന്‍കുട്ടിയെ മാറ്റുന്നതിന് മുരളീധരന്‍ മുന്നില്‍ നിന്നു. തന്റെ ചില സില്‍ബന്ധികളെ മുരളി യൂണിയന്റെ ഭാരവാഹികളാക്കി. രക്ഷാധികാരിയായി കെ മുരളീധരന്‍ തന്നെ. ഈ കഥയൊന്നും അറിയാതെ ചന്ദ്രന്‍കുട്ടി പതിവുപോലെ യൂണിയന്‍ മീറ്റിംഗ് വിളിച്ചു ചേര്‍ത്തു. ആ യോഗത്തില്‍ വെച്ചാണ് മുരളീയുടെ പാരയുടെ ചൂര് ചന്ദ്രന്‍കുട്ടി അറിയുന്നത്. അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല, ചെയ്തില്ല. പക്ഷെ, കെ മുരളീധരന് അദ്ദേഹം ഭാരവാഹികള്‍ ആക്കിയവര്‍ തന്നെ പണി കൊടുത്തു. യൂണിയന്‍ പുനസംഘടിച്ച് രണ്ട് മാസം കഴിയും മുന്‍പ് അദ്ദേഹത്തെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് മാറ്റി. ആ സമയത്ത് കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെ രക്ഷാധികാരിയാക്കി.
ഐ എന്‍ ടി യു സിയും ക്ഷേത്രത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നതിനെതിരാസുള്ള കേസില്‍ നിന്ന് ഒഴിവാകണമെന്ന് ചന്ദ്രന്‍കുട്ടിയോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ നേരിട്ട് വിളിച്ച് ചന്ദ്രന്‍കുട്ടിയോട് ഈ കാര്യം പറഞ്ഞു. “രാജാവും രാജകുടുംബവും ഈ രാജ്യത്തെ ഒരുപാട് സേവിച്ചവര്‍ ആണ്. അവര്‍ക്കെതിരെ കേസുമായി പോവരുത്”. ചന്ദ്രശേഖറിന്റെ വാക്കുകളില്‍ തൊഴിലാളികളോടുള്ള സ്‌നേഹമായിരുന്നില്ല ഉണ്ടായിരുന്നത്. രാജകുടുംബം എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണത്തോടുള്ള നന്ദിയും പ്രതിബദ്ധതയുമായിരുന്നു.
ചന്ദ്രന്‍കുട്ടി പറഞ്ഞതില്‍ കാര്യമുണ്ടോ എന്നറിയാന്‍ ഐ എന്‍ ടി യു സിയുടെ സംസ്ഥാനകമ്മറ്റി ഓഫീസിലെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറുണ്ടോ എന്ന് ആരാഞ്ഞു. ഫോണ്‍ നമ്പറില്ലെന്നും ചന്ദ്രന്‍കുട്ടിയെ ഐ എന്‍ ടി യു സിയില്‍ നിന്നും പുറത്താക്കിയെന്നുമാണ് അവിടെ നിന്നും മറുപടി ലഭിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നിരവധി ചന്ദ്രന്‍കുട്ടിമാരുണ്ട്. സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞും നേതാക്കളുടെ അപ്രീതിക്ക് പാത്രമായും തങ്ങളുടെ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന നിരവധി സുമനസുകള്‍. അത്തരക്കാര്‍ രാജകുടുംബത്തിന്റെ തോന്ന്യവാസങ്ങള്‍ക്ക് എതിരായിരുന്നു. രാജകുടുംബത്തിന് ഓശാന പാടുന്ന, ക്ഷേത്ര സമ്പത്ത് കൊള്ളയടിക്കുന്നതിന് കൂട്ട് നില്‍ക്കുന്ന തങ്ങളുടെ നേതൃത്വത്തിന്റെ കഴിവുകേടിന് നേര്‍ക്ക് ചൂണ്ടു വിരലുകള്‍ ഉയര്‍ത്തുകയാണ് ഇവര്‍.
രാജാവിന്റെ കൊള്ളയടി
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുക എന്നുള്ള ഉദ്ദേശത്തോടെ വന്‍ ഗൂഡാലോചന തന്നെ രാജകുടുംബത്തിന്റെ അറിവോടെ നടന്നിട്ടുണ്ട്. 2007 ആഗസ്ത് രണ്ട്, വ്യാഴാഴ്ച പുറത്തിറക്കിയ ഫോട്ടോഗ്രാഫ് എന്ന തലക്കെട്ടിലുള്ള സര്‍ക്കുലര്‍ നമ്പര്‍ രണ്ട് അതിലേക്കാണ് വെളിച്ചം വീശുന്നത്. “വലിയ തമ്പുരാന്‍ തിരുമനസ്സിലെ കല്‍പ്പന പ്രകാരം കല്ലറയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം, വെള്ളി ഉരുപ്പടികളുടെ ആല്‍ബം തയ്യാറാക്കുന്നതിന് ഫോട്ടോ എടുക്കേണ്ടിയിരിക്കുന്നു. അതിനാല്‍ 3-08-07ന് ഉച്ചക്ക് ശേഷം 2മണിക്ക് കല്ലറ തുറക്കുന്ന വിവരം അറിയിക്കുന്നു.” പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ എക്‌സിക്യുട്ടീവ് ഓഫീസറാണ് ഈ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
ഈ സര്‍ക്കുലര്‍ ഇറക്കുന്നതിന് പിന്നില്‍ മരണപ്പെട്ട മാര്‍ത്താണ്ഡവര്‍മ്മയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ആര്‍ക്ക് വേണ്ടിയാണ് ഈ ആല്‍ബം മാര്‍ത്താണ്ഡവര്‍മ്മ തയ്യാറാക്കിയത്? ഇപ്പോള്‍ ആ ആല്‍ബം എവിടെയാണുള്ളത്? ആ ആല്‍ബം തയ്യാറാക്കാന്‍ വേണ്ടി പുറത്തെടുത്ത സംവത്സരങ്ങള്‍ പഴക്കമുള്ള ആഭരണങ്ങള്‍ തന്നെയാണോ ഇപ്പോഴും നിലവറയ്ക്കുള്ളിലുള്ളത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
ഈ സര്‍ക്കുലറില്‍ നിന്നും ഒരു കാര്യം മനസിലാക്കാന്‍ സാധിക്കുന്നത്, സര്‍ക്കുലറില്‍ വിശേഷിപ്പിക്കുന്ന വലിയ തമ്പുരാനായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അറിയാതെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരീച്ചപോലും പറക്കുമായിരുന്നില്ല എന്നതാണ്. ഈ സര്‍ക്കുലര്‍ ഇറക്കുന്ന സമയത്തും ഇപ്പോഴും ക്ഷേത്രത്തിനകത്ത് ഫോട്ടോ അനുവദിക്കില്ല. മൊബൈല്‍ഫോണ്‍ ക്യാമറകള്‍പോലും നിഷിദ്ധമാണ്. അത് ക്ഷേത്രത്തിന്റെ ആചാരത്തിന്റെ ഭാഗമായുള്ള വിലക്കാണ്. ഈ ആചാര മര്യാദയെ ഏത് ദൈവവിളിയുടെ പുറത്താണ് മാര്‍ത്താണ്ഡവര്‍മ്മ മറികടന്നത്? കോടതി ഇടപെടാന്‍ തുടങ്ങിയപ്പോള്‍ സ്വര്‍ണപ്രശ്‌നം വെച്ച് ശ്രീപത്മനാഭന്റെ അഭിപ്രായം സ്വരൂപിച്ച രാജകുടുംബം ആല്‍ബം ഉണ്ടാക്കാന്‍ വേണ്ടി സ്വര്‍ണ പ്രശ്‌നം വെച്ചിരുന്നോ? അങ്ങനെയൊന്നും ചെയ്തിരുന്നില്ല എന്നതാണ് ഉത്തരം. മാര്‍ത്താണ്ഡവര്‍മ്മയുടെ മനസില്‍ തോന്നുന്ന കാര്യങ്ങള്‍ രാജകുടുംബത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അടിച്ചേല്‍പ്പിച്ചു. ഇതിലൂടെ കോടികളാണ് ക്ഷേത്രത്തില്‍ നിന്നും അപഹരിക്കപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കാണിക്കയായി വന്നത് ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപയാണ്. ഒരൊറ്റ മാസത്തെ കാണിക്ക വരവ്. പക്ഷെ, രജിസ്റ്ററിലേക്കെത്തുമ്പോള്‍ ഈ തുക വെറും ഇരുപത്തിയേഴ് ലക്ഷമായി കുറഞ്ഞു. മുതല്‍പ്പടി എഴുതിപ്പിടിച്ചപ്പോള്‍ ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപ ഉണ്ടായിരുന്നു. അക്കൗണ്ടില്‍ എത്തുമ്പോള്‍ അത് ഇരുപത്തിയേഴ് ലക്ഷമായി കുറഞ്ഞു. ഇത്തരം തിരിമറികള്‍ നടക്കുന്നത്് രാജകുടുംബത്തിന്റെ നിര്‍ദേശത്തോടെയാണെന്നാണ് പലരും പറയുന്നത്. രാജകുടുംബത്തിന് ഈ കളവില്‍ പങ്കില്ലെങ്കില്‍ അവര്‍ പരാതി കൊടുക്കേണ്ടതായിരുന്നു. ഇത്രയും വലിയ കള്ളം നടക്കാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്. ശ്രീ പത്മനാഭന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്നവരെന്ന് അവകാശപ്പെടുന്ന രാജകുടുംബത്തിന് ഇത്തരം അഴിമതികള്‍ തടയാനുള്ള ബാധ്യതയുമുണ്ട്. ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ കാലില്‍ പറ്റിയ മണ്ണ് കുടഞ്ഞിടുന്ന ധാര്‍മികത ഒരു കോടി രൂപ കാണാതായപ്പോള്‍ ഇല്ലാതാവുന്നത് എങ്ങിനെയാണെന്നാണ് ഭക്തന്‍മാര്‍ ചേദിക്കുന്നത്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ കാര്യം പരമ സങ്കടമാണ്. 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നുള്ള മനുസ്മൃതിയിലെ വചനം പോലും ക്ഷേത്രത്തിന്റെ കാര്യത്തില്‍ തോറ്റുപോകും. സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന കാര്യത്തില്‍ മത്സരം നടക്കുകയാണ്. രാജകുടുംബത്തിന്റെ ശിങ്കിടികള്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു. നിവൃത്തികേടുകൊണ്ട് മാത്രമാണ് സ്ത്രീകളില്‍ പലരും പരാതികള്‍ പറയാത്തത്. സാധാരണ മറ്റ് ക്ഷേത്രങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ ഉണ്ടെങ്കില്‍ മെന്‍സസ് ആയാല്‍ ഏഴ് ദിവസം കഴിഞ്ഞാലേ അമ്പലത്തില്‍ പ്രവേശിക്കാന്‍ പാടുള്ളു. അശുദ്ധമാണ് അതിന് കാരണമായി വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മൂന്ന് ദിവസം കഴിയുമ്പോള്‍ ജോലിക്ക് വരണം. ക്ഷേത്രത്തിലെ ഒരു ജീവനക്കാരി തന്നെ ശാരീരികമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ഒരു പരാതി നല്‍കി. അതില്‍ ഒരു നടപടിയുമുണ്ടായില്ല. പരാതിപ്പെട്ട ജീവനക്കാരിയെ ഒഴിവാക്കാനുള്ള നടപടികളുമായാണ് അവര്‍ മുന്നോട്ടുപോയത്. ക്ഷേത്രത്തിനകത്ത് സ്ത്രീ പീഡനം ഉണ്ടാവും. അതും രാജകുടുംബത്തിന്റെയും ആശ്രിതരുടെയും അവകാശമാണെന്ന് വിളിച്ചുപറയുന്ന രീതിയിലുള്ള സമീപനമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരില്‍ നിന്ന് ആ സ്ത്രീക്കുണ്ടായത്. ഇത് അമിക്കസ്‌ക്യൂറിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ ഇത് സൂചിപ്പിച്ചു. അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ ചെയ്തു.
ശ്രീ പത്മനാഭന്റെ വിശ്വരൂപം ദര്‍ശിക്കല്‍ ഭക്തന്‍മാര്‍ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഒരു ദിവസം വിശ്വരൂപം കഴിഞ്ഞ് നോക്കുമ്പോള്‍ ഭഗവാന്റെ കൈയില്‍ കിടന്ന മോതിരത്തിന്റെ കല്ലുകള്‍ കാണാനില്ല. ആയിരക്കണക്കിന് കൊല്ലം പഴക്കമുള്ള പവിഴങ്ങളാണ് അവ. അത് ഇളക്കിയെടുത്തിരിക്കയാണ്. ആ കല്ലെവിടെപ്പോയി എന്ന് എംപ്ലോയീസ് യൂണിയനിലുള്ളവര്‍ ചോദിച്ചപ്പോള്‍ അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസര്‍ ആദ്യം എടുത്തില്ല എന്ന് പറഞ്ഞെങ്കിലും പിന്നീട് സംഭവം ഇഷ്യു ആയി മാറുമെന്നായപ്പോള്‍ കൊട്ടാരത്തില്‍ നിന്ന് നിര്‍ദേശിച്ചത് പ്രകാരം പോളീഷ് ചെയ്യാന്‍ ഇളക്കിയെടുത്തതാണ് എന്ന് പറഞ്ഞു. വര്‍ഷങ്ങളോളം പഴക്കമുള്ള പവിഴക്കല്ല് പോളീഷ് ചെയ്യേണ്ട കാര്യമില്ല. കൊട്ടാരത്തില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് പവിഴക്കല്ല് ഇളക്കി കൊടുത്ത അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസര്‍ രത്‌നാപഹരണം പിടിക്കപ്പെട്ട ദിവസം രാത്രി സുഖമില്ലാതെ രാജകുടുംബത്തിന്റെ അധീനതയിലുള്ള ഉത്രാടം തിരുനാള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. അവിടെ വെച്ച് അദ്ദേഹം മരണപ്പെട്ടു. രഹസ്യങ്ങളുടെ കലവറയായ ആ മനുഷ്യന്‍ ജീവിച്ചിരുന്നുവെങ്കില്‍ രാജകുടുംബത്തിന്റെ കള്ളത്തരങ്ങളുടെ പല ഏടുകളും തുറക്കപ്പെടുമായിരുന്നു. അന്ന് പോളിഷ് ചെയ്യാന്‍ കൊണ്ടുപോയ പവിഴത്തിന് പകരം പിടിപ്പിച്ചത് അതേ മാതൃകയിലുള്ള വിലകുറഞ്ഞ കല്ലുകളാണെന്ന ആരോപണം ഭക്തര്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭഗവാന്റെ മോതിരത്തിലെ പവിഴം കോടിക്കണക്കിന് രൂപയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാവാം.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വത്ത് കൊള്ളടയിക്കുക മാത്രമല്ല ഉണ്ടായിട്ടുള്ളത്. തട്ടിപ്പിന്റെ വിവിധ തലങ്ങളാണ് അവിടെ അരങ്ങേറിയത്. ഭഗവാന്റെ നിവേദ്യമെന്ന് പറഞ്ഞ് പുറത്ത് നിന്നുണ്ടാക്കി കൊണ്ടുവന്ന് വില്‍ക്കുന്ന അപ്പം, അരവണ, പഞ്ചാമൃതം എന്നിവ നല്‍കുമ്പോള്‍ ക്ഷേത്രാചാരത്തിന് വിഘ്‌നം വരുത്തുകയാണ്. ഭക്തരെ വഞ്ചിക്കുകയാണ്. ചന്ദനം ഉണ്ടാക്കുന്നതിലും ക്രമക്കേടാണ് കാണിക്കുന്നത്. ചന്ദനമുട്ടുകള്‍ക്ക് പകരം അകിലും കുമ്പിളും അരച്ചാണ് ചന്ദനമെന്ന് പറഞ്ഞ് കൃത്രിമം കാണിക്കുന്നത്. ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് വേണ്ടി വാങ്ങിയ കാര്‍ വിവാദമായി മാറി. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തന്‍മാരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ്, സംഭാവന തുടങ്ങിയ പേരുകള്‍ പറഞ്ഞ് കൊള്ളയടി. ക്ഷേത്രദര്‍ശനത്തിന് വരുന്ന ഭക്തരില്‍ നിന്നും സേവ എന്ന പേരില്‍ പിരിക്കുന്ന ലക്ഷങ്ങള്‍, മരാമത്ത് പണിയുടെ പേരില്‍ തട്ടിപ്പ് നടത്തി കൈക്കലാക്കുന്ന ലക്ഷങ്ങള്‍, മെറ്റല്‍ ഡിറ്റക്ടറിന്റെ പേരില്‍ നടത്തുന്ന ലക്ഷങ്ങളുടെ തട്ടിപ്പ് തുടങ്ങി പലതരത്തിലുള്ള വെട്ടിപ്പുകളുടെ കഥകള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് പങ്കുവെക്കാനുണ്ട്. |
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ വെച്ച് ഹരിഹരവര്‍മ എന്നൊരാള്‍ കൊല്ലപ്പെട്ടതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. രത്‌നക്കല്ലുകള്‍ വില്‍ക്കുന്നയാളായിരുന്നു ഈ വര്‍മ. പോലീസ് എത്ര സമര്‍ത്ഥമായാണ് ആ കൊലപാതകവും അതിന്റെ പിറകിലുള്ള നിഗൂഡതകളും കുഴിച്ചുമൂടിയത്. ഹരിഹരവര്‍മ ആരാണെന്നതും എവിടെയാണെന്നതും പോലും ഇപ്പോള്‍ ആര്‍ക്കുമറിയില്ല. അയാളുടെ കൈയിലുണ്ടായിരുന്ന രത്‌നങ്ങള്‍ വ്യാജമെന്നായിരുന്നു ആദ്യം ഉത്തരവാദിത്തപ്പെട്ടവര്‍ വെളിപ്പെടുത്തിയത്. എന്നാല്‍, ഇപ്പോള്‍ അറിയുന്നത് അതൊക്കെ വിലപിടിപ്പുള്ളവയായിരുന്നു എന്നാണ്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ദിശാബോധമുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
രത്‌നങ്ങള്‍ പതിച്ച ആനക്കൊമ്പില്‍ തീര്‍ത്ത ഒരു ഓടക്കുഴല്‍ ഭഗവാനുണ്ടായിരുന്നു. അത് നഷ്ടപ്പെടുകയുണ്ടായി. ക്ഷേത്ര എംപ്ലോയീസ് യൂണിയന്റെ ഭാരവാഹികളുടെ ശ്രദ്ധയില്‍ ഈ വിഷയം വന്നപ്പോള്‍ അവര്‍ പരാതി എഴുതി അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കി. പെട്ടെന്നൊരന്വേഷണത്തിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് പകരം പരാതിക്കാരെ മയപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. നഷ്ടപ്പെട്ട ഓടക്കുഴലിന് വലിയ മൂല്യമൊന്നുമില്ല എന്ന അഴകൊഴമ്പന്‍ മറുപടിനല്‍കിയതല്ലാതെ അതിനെ പറ്റിയുള്ള ഒരന്വേഷണവും ഇന്നുവരെ നടന്നിട്ടില്ല. ആ ഓടക്കുഴലും മാര്‍ത്താണ്ഡവര്‍മ്മ കച്ചവടം നടത്തിക്കാണാനാണ് സാധ്യതയെന്ന് ചില ഭക്തര്‍ അഭിപ്രായപ്പെടുന്നു.
അധികം വൈകിയില്ല. ശ്രീപത്മനാഭന്റെ കൈയിലുള്ള നവരത്‌നമോതിരം നഷ്ടപ്പെട്ടു. മനുഷ്യന്റെ കൈവിരല്‍ വലിപ്പത്തിലല്ല, ശ്രീപത്മനാഭ വിഗ്രഹത്തിന്റെ വിരല്‍. വളരെ വലുതാണ്. ഇത്തരത്തിലുള്ള കളവുകള്‍ ആരാണ് നടത്തിയത്? ആര്‍ക്കുവേണ്ടിയാണ് നടത്തിയത്? വിലമതിക്കാനാവാത്ത മൂല്യമുള്ളതാണ് ഇത്തരം ആഭരണങ്ങള്‍. പുരാവസ്തുക്കളാണ് ഇവയൊക്കെ. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള നവരത്‌നമോതിരം ഇന്നും തിരികെ ലഭിച്ചിട്ടില്ല.
രാജകുടുംബത്തിന്റെ ആശ്രിതനായ ജ്വല്ലറിക്കാരന്‍ രാജു പറഞ്ഞത് പതിനേഴ് കിലോ സ്വര്‍ണം അയാള്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് നല്‍കി എന്നാണ്. അത് ഉരുക്കി മേല്‍ക്കൂരയില്‍ പൂശിയിട്ടുണ്ട് എന്നാണ് രാജുവിന്റെ അവകാശവാദം. ഈ പതിനേഴ് കിലോ സ്വര്‍ണം എവിടെനിന്നാണ് എടുത്തത്? ഈ സ്വര്‍ണത്തിന്റെ പഴക്കം നിജപ്പെടുത്തിയിട്ടില്ല. സ്വര്‍ണക്കട്ടികള്‍ ഉരുക്കുന്നതിന് പകരം ശരപൊലിമാലയാണ് ഉരുക്കിയത് എന്ന് ചിലര്‍ പറയുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള സ്വര്‍ണാഭരണം. കോടികള്‍ വിലമതിക്കുന്നവ. ആ മാലകള്‍ ലോകമാര്‍ക്കറ്റില്‍ കോടികള്‍ക്ക് വിറ്റ്, പുതിയ സ്വര്‍ണം കുറച്ച് വാങ്ങിയുരുക്കി പൂശിയെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.
സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം ശ്രീ പത്മനാഭസ്വാമി ക്ഷേത്ര വിഷയത്തില്‍ ഇടപെട്ട അമിക്കസ് ക്യൂറി ഒരു ദിവസം ക്ഷേത്രത്തിലെ മുതല്‍പ്പടി(സൂക്ഷിപ്പുകാരന്‍)യെ കണ്ടു. അയാളുടെ മുന്നില്‍ ഒരലമാര ഉണ്ടായിരുന്നു. അത് തുറക്കാന്‍ അമിക്കസ് ക്യൂറി നിര്‍ദേശിച്ചപ്പോള്‍ താക്കോലില്ല എന്ന മറുപടിയില്‍ മുതല്‍പ്പടി നിലകൊണ്ടു. അമിക്കസ് ക്യൂറി കൂടെയുള്ള ഉദ്യോഗസ്ഥരോട് മുതല്‍പ്പടിയെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം കൊടുത്തു. അപ്പോഴേക്കും താക്കോല്‍കൂട്ടം പ്രത്യക്ഷപ്പെട്ടു. അമിക്കസ് ക്യൂറിക്ക് മുന്നില്‍ അലമാര തുറക്കപ്പെട്ടു. അതില്‍ ഒരു ബാഗ് നിറയെ അലക്ഷ്യമായി സ്വര്‍ണം നിറച്ചുവെച്ചിരിക്കുന്നു. വേറൊരുബാഗില്‍ ഡോളറും യൂറോയുമൊക്കെ അലക്ഷ്യമായി കുത്തിനിറച്ച് വെച്ചിരിക്കുന്നു. അലമാരയില്‍ തന്നെ വേറൊരു പെട്ടിയുണ്ടായിരുന്നു. അതിലെന്താണെന്ന് അമിക്കസ് ക്യൂറി ചോദിച്ചപ്പോള്‍, കൃത്യമായ ഒരു മറുപടി പറയാതെ മുതല്‍പ്പടി ഉഴപ്പി. താക്കോലിന് ചോദിച്ചപ്പോള്‍ അത് നഷ്ടപ്പെട്ടു എന്ന പല്ലവി ആവര്‍ത്തിച്ചു. അമിക്കസ് ക്യൂറി ആ പെട്ടിയുടെ പൂട്ട് പൊളിക്കാന്‍ നിര്‍ദേശിച്ചു. പൂട്ട് പൊളിച്ചപ്പോള്‍ പെട്ടിക്കുള്ളിലും സ്വര്‍ണം. ഒന്നും രണ്ടും കിലോയല്ല, എണ്‍പത്തിയാറ് കിലോ. സ്വര്‍ണക്കട്ടിയാണ്. അതിലൊരു കട്ടിയുടെ പാതി അറുത്തെടുത്തിരിക്കുന്നു. അതെവിടെപ്പോയി എന്ന് മുതല്‍പ്പടിക്ക് അറിഞ്ഞുകൂട. മാര്‍ത്താണ്ഡവര്‍മ്മയുടെ വിശ്വസ്തനാണ് മുതല്‍പ്പടി. ഈ ജീവനക്കാരനെ ചോദ്യം ചെയ്താല്‍ തീര്‍ച്ചയായും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് പോയ സമ്പത്തിന്റെ ചെറിയൊരു ശതമാനത്തിനെ കുറിച്ചുള്ള വിശദാംശങ്ങളെങ്കിലും ലഭിക്കും.
ക്ഷേത്രത്തിന്റെ മുകളിലുള്ള ഏഴ് മകുടങ്ങള്‍ തങ്കത്താഴികകുടങ്ങളാണ്. ഒമ്പതടി പൊക്കത്തില്‍ സ്വര്‍ണം പൂശിയവ. ശ്രീ പത്മനാഭന്റെ സ്വര്‍ണം തുരുമ്പെടുക്കുമോ? മകുടങ്ങള്‍ ഇപ്പോള്‍ തുരുമ്പെടുത്തിരിക്കയാണ്. അമിക്കസ് ക്യൂറിയുടെ ശ്രദ്ധയിലും ഈ തുരുമ്പ് പെട്ടു. താഴിക കുടത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തിയപ്പോള്‍ തങ്കത്തിന് പകരം ചെമ്പും മറ്റും ഉപയോഗിച്ചതാണ് കാരണം. അമിക്കസ് ക്യൂറി വി എസ് എസ് സിയില്‍ നിന്നുള്ള വിദഗ്ധസംഘത്തെ വിളിച്ചുവരുത്തി പരിശോധിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുത പുറത്ത് വന്നത്. താഴികക്കുടങ്ങളില്‍ സ്വര്‍ണത്തിന്റെ അംശം 50 ശതമാനത്തില്‍ കുറവുള്ള ലോഹമാണ് പൂശിയിരിക്കുന്നത്. കണക്കുകളില്‍ തനി തങ്കമാണ് പൂശിയിരിക്കുന്നത്. സ്വര്‍ണം പൂശാന്‍ നിര്‍ദേശം കൊടുത്ത രാജകുടുംബത്തിന്റെ പ്രതിനിധി ഇതിലൂടെയും കോടികളുടെ തട്ടിപ്പിനാണ് കളമൊരുക്കിയത്.
ദൈനംദിന തട്ടിപ്പുകള്‍
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വത്ത് കൊള്ളടയിക്കുക മാത്രമല്ല ഉണ്ടായിട്ടുള്ളത്. തട്ടിപ്പിന്റെ വിവിധ തലങ്ങളാണ് അവിടെ അരങ്ങേറിയത്. ഭഗവാന്റെ നിവേദ്യമെന്ന് പറഞ്ഞ് പുറത്ത് നിന്നുണ്ടാക്കി കൊണ്ടുവന്ന് വില്‍ക്കുന്ന അപ്പം, അരവണ, പഞ്ചാമൃതം എന്നിവ നല്‍കുമ്പോള്‍ ക്ഷേത്രാചാരത്തിന് വിഘ്‌നം വരുത്തുകയാണ്. ഭക്തരെ വഞ്ചിക്കുകയാണ്. ചന്ദനം ഉണ്ടാക്കുന്നതിലും ക്രമക്കേടാണ് കാണിക്കുന്നത്. ചന്ദനമുട്ടുകള്‍ക്ക് പകരം അകിലും കുമ്പിളും അരച്ചാണ് ചന്ദനമെന്ന് പറഞ്ഞ് കൃത്രിമം കാണിക്കുന്നത്. ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് വേണ്ടി വാങ്ങിയ കാര്‍ വിവാദമായി മാറി. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തന്‍മാരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ്, സംഭാവന തുടങ്ങിയ പേരുകള്‍ പറഞ്ഞ് കൊള്ളയടി. ക്ഷേത്രദര്‍ശനത്തിന് വരുന്ന ഭക്തരില്‍ നിന്നും സേവ എന്ന പേരില്‍ പിരിക്കുന്ന ലക്ഷങ്ങള്‍, മരാമത്ത് പണിയുടെ പേരില്‍ തട്ടിപ്പ് നടത്തി കൈക്കലാക്കുന്ന ലക്ഷങ്ങള്‍, മെറ്റല്‍ ഡിറ്റക്ടറിന്റെ പേരില്‍ നടത്തുന്ന ലക്ഷങ്ങളുടെ തട്ടിപ്പ് തുടങ്ങി പലതരത്തിലുള്ള വെട്ടിപ്പുകളുടെ കഥകള്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് പങ്കുവെക്കാനുണ്ട്.
കോടതിയുടെ പഠനവും നിലപാടും
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് ജ്ഡ്ജി എസ് എന്‍ വാസന്റെ ചരിത്രപരമായ ഉത്തരവിലൂടെ രാജകുടുംബവും ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും തമ്മിലുള്ള ബന്ധം പുനര്‍നിര്‍ണയിക്കപ്പെട്ടിരുന്നു.
പഴയ തിരുവിതാംകൂര്‍ രാജകുടുംബത്തിനും കുടുംബത്തിലെ സീനിയര്‍ അംഗമായ മാര്‍ത്താണ്ഡവര്‍മക്കും ശ്രീപത്മനാഭ ക്ഷേത്രത്തിലും ക്ഷേത്രംവക സ്വത്തുക്കളിലും നിയമപരമായി ഒരവകാശവുമില്ലെന്നും എക്കാലത്തും ഈ ക്ഷേത്രവും അതിന്റെ സ്വത്തുവകകളും സ്‌റ്റേറ്റിന്റെ വകയായിരുന്നതിനാല്‍ കേരള സ്‌റ്റേറ്റ്, ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്ത് ഒരു സംഘമോ ട്രസ്‌റ്റോ നിയമദത്തമായ മറ്റേതെങ്കിലും വ്യവസ്ഥയോ മുഖേന ഭരണംനടത്താന്‍ ഏര്‍പ്പാടുണ്ടാക്കണമെന്നും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് ജഡ്ജി എസ്.എസ്. വാസന്‍, 2007 ഡിസംബര്‍ 18ന് പുറപ്പെടുവിച്ച വിധിയിലൂടെ ഉത്തരവിട്ടു.
ഈ വിധിയിന്‍മേല്‍ മാര്‍ത്താണ്ഡവര്‍മ്മയും ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസറും നല്‍കിയ അപ്പീലിന്റെ വാദം കേട്ടശേഷം കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച്, കീഴ്‌കോടതി വിധി 2011 ജനുവരി 31ന് പുറപ്പെടുവിച്ച വിധിയിലൂടെ പൂര്‍ണമായി ശരിവെച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ സ്‌റ്റേറ്റ് ഇതുവരെ കാണിച്ച ഉദാസീനതയും നിഷ്‌ക്രിയത്വവും വെടിഞ്ഞ് പൊതുസ്ഥാപനമായ ഈ ക്ഷേത്രം 2011 ഏപ്രില്‍ 30ന് അവസാനിക്കുന്ന മൂന്ന് മാസത്തിനകം ഏറ്റെടുത്ത് ഭാവിഭരണത്തിന് വ്യവസ്ഥയുണ്ടാക്കണമെന്ന് ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും കെ.സുരേന്ദ്രമോഹനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചു.
അന്ന് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഈ കോടതി വിധി വന്നപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തിരുന്നു. ആ സര്‍ക്കാരിന് തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സാധിച്ചില്ല. പക്ഷെ, ഇടതുസര്‍ക്കാര്‍ വിധിക്കെതിരായി അപ്പീല്‍ പോകേണ്ടതില്ല എന്ന് തീരുമാനിച്ചു. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിന് ശ്രീപത്മനാഭന്റെ സ്വത്ത് കൊള്ളയടിക്കുന്ന രാജകുടുംബത്തിനോടായിരുന്നു കൂടുതല്‍ ചായ്‌വ്. ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്ന ഉമ്മന്‍ചാണ്ടി, കൊള്ളയുടെ കാര്യത്തില്‍ രാജാവിനേക്കാള്‍ രാജഭക്തിയുള്ള മന്ത്രിപുംഗവനാണെന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലൊ!
ഈ ഹൈക്കോടതി ഉത്തരവിനെതിരെ മാര്‍ത്താണ്ഡവര്‍മ്മയും ക്ഷേത്രത്തിന്റെ എക്‌സിക്യുട്ടീവ് ഓഫീസറും സുപ്രീംകോടതിയെ സമീപിച്ചു. മൂന്ന് മാസത്തേക്ക് ഭരണസംവിധാനം മാറ്റുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിക്കെതിരെ ഒരു താല്‍ക്കാലിക സ്റ്റേ വാങ്ങി ഉത്തരവിനെ തടഞ്ഞു. പക്ഷെ, സുപ്രീം കോടതി നിലവറകളിലുള്ള അമൂല്യവസ്തുക്കളും സമ്പത്തും പരിശോധിച്ച് തിട്ടപ്പെടുത്തണമെന്ന് നിര്‍ദേശിച്ചു. അതിനായി ഒരു വിദഗ്ധ സമിതിയെയും നിയോഗിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കാനും അരാകത്വം അടുത്തറിയാനും സുപ്രീംകോടതിക്ക് ആഗ്രഹമുള്ളതുകൊണ്ട് ഒരു പ്രത്യേക അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. മുന്‍ സോളിസിറ്റ് ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ടത് അങ്ങനെയാണ്.
ഒരു രേഖയുമില്ലാതെ കുന്നുകൂടികിടക്കുന്ന ക്ഷേത്രത്തിലെ അമൂല്യ സമ്പദ്‌ശേഖരത്തിന്റെ ചിത്രപ്പൂട്ടുകള്‍ വലിയതമ്പുരാന്‍ വലിച്ചുതുറന്നതെന്തിനാവും? അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അതിന്റെ ഉത്തരം അറിയാം. നേരത്തെ 2002ല്‍ ഒറ്റക്കല്‍ മണ്ഡപം സ്വര്‍ണംകൊണ്ട് പൊതിയാനെന്ന കാരണം പറഞ്ഞ് കുറെ സ്വര്‍ണക്കട്ടികള്‍ കല്ലറയില്‍നിന്ന് മാറ്റിയിരുന്നു. ആരും ചോദ്യം ചെയ്തില്ല. മാര്‍ത്താണ്ഡവര്‍മ്മ വാക്കാല്‍ പറഞ്ഞതാണ് കണക്ക്. ഇപ്രകാരം അഴിമതിയും അരാജകത്വവും അരക്ഷിതാവസ്ഥയും നരക്കുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഭരിക്കുന്നവരെ മാറ്റി നിര്‍ത്താനാണ് ഇപ്പോള്‍ സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാജഭക്തിക്കേറ്റ പ്രഹരം കൂടിയാണ്. സുപ്രീം കോടതി വിധി വന്നയുടന്‍ മുണ്ടഴിച്ചുകുത്തി കുനിഞ്ഞ് നിന്ന് ഉമ്മന്‍ചാണ്ടി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ചു. 'അടിയന്‍ ലച്ചിപ്പോ'മെന്ന് പറയാതെ പറഞ്ഞു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം തികരുവിതാംകൂറ് രാജകുടുംബത്തില്‍ നിന്ന് പൂര്‍ണമായും മാറ്റി. രാജകുടുംബത്തിന്റെ പ്രതിനിധിക്ക് ട്രസ്റ്റി സ്ഥാനത്ത് തുടരാമെങ്കിലും ഭരണസമിതിയുടെയും എക്‌സിക്യുട്ടീവ് ഓഫീസറുടെയും പ്രവര്‍ത്തനങ്ങളില്‍ കൈകടത്താന്‍ സാധിക്കില്ല എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ക്ഷേത്രാചാരത്തെയും ക്ഷേത്രത്തിലെ അമൂല്യ സ്വത്തുവകകളുടെ സംരക്ഷണത്തെയും രണ്ടായി കണ്ടാണ് വിധി എന്ന് തെളിയിക്കുന്നു. ക്ഷേത്രാചാരങ്ങളില്‍ രാജകുടുംബത്തിനുള്ള പങ്ക് കോടതി എടുത്ത് കളഞ്ഞില്ല. അവരുടെ വിശ്വാസത്തെ, ഭക്തിയെ കോടതി തള്ളിപ്പറഞ്ഞിട്ടില്ല. കൊള്ള വേണ്ട എന്നാണ് കോടതി പറഞ്ഞതെന്ന് ചുരുക്കാം. |
തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രത്തിന്റെ വിശദാംശങ്ങളും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ നാള്‍വഴികളും ശ്രീപത്മനാഭ ദാസനായി ചമഞ്ഞ് ക്ഷേത്രംവക വസ്തുക്കള്‍ അന്യായമായി കൈവശംവെച്ച് അനുഭവിച്ച രാജാക്കന്മാരുമായി ക്ഷേത്രത്തിനുള്ള ബന്ധവും ചരിത്രവസ്തുതകളുടെ പശ്ചാത്തലത്തില്‍ ഹൈകോടതി വിശദപരിശോധനക്ക് വിധേയമാക്കിയിരുന്നു. അത് സുപ്രീം കോടതിയും പഠിക്കുകയുണ്ടായി.
പഴയ തിരുവിതാംകൂറില്‍ ജന്മിനാടുവാഴിത്തത്തിന്റെ പ്രാരംഭം, വളര്‍ച്ച, തിളക്കമുള്ള കാലം, പതനം, ജന്മിനാടുവാഴികളും അവരുമായി നിത്യമത്സരത്തിലേര്‍പ്പെട്ട രാജത്വവുമായുള്ള ബന്ധം, രാജവാഴ്ചയുടെ ഉല്‍പത്തി, അഭിവൃദ്ധി, അധഃപതനം, വിനാശം എന്നിവയെല്ലാം ഈ പുരാതനക്ഷേത്രവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. മാര്‍ത്താണ്ഡവര്‍മ മുതല്‍ ചിത്തിരതിരുനാള്‍ വരെയുള്ള ക്ഷത്രിയരല്ലാത്ത രാജാക്കന്മാര്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് വേണാട്ടില്‍ നാടുവാണത് കഷ്ടിച്ച് 200 വര്‍ഷം മാത്രമാണ്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രമെന്ന പൊതുക്ഷേത്രത്തിന് നാഗമയ്യയുടെ സ്‌റ്റേറ്റ് മാനുവലിലെ നിഗമനപ്രകാരം ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ളതായി സബ് ജഡ്ജിയുടെ വിധിയില്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാലാകാലങ്ങളില്‍ രാജ്യഭരണ മേധാവികളായിവന്നവര്‍ ക്ഷേത്രകാര്യങ്ങളും നോക്കിനടത്തിയിരുന്നുവെന്നല്ലാതെ വേണാട് രാജവംശത്തിന് ഈ ക്ഷേത്രത്തിന്മേല്‍ ഉടമാവകാശം ഒരു കാലത്തും ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് ഓരോ വോട്ടിന്റെ വീതം അവകാശം ഉണ്ടായിരുന്ന ഏഴ് തുളുപോറ്റിമാരും ഒരു നായര്‍ ഇടവക പ്രഭുവും അരവോട്ടിന് അര്‍ഹതയുള്ള രാജാവും അടങ്ങിയ ഏട്ടരയോഗത്തിനായിരുന്നു ക്ഷേത്രഭരണാവകാശം.
എട്ട് പ്രഭു കുടുംബങ്ങളിലെ മാടമ്പിമാരായ എട്ടുവീട്ടില്‍ പിള്ളമാര്‍ ക്ഷേത്രംവക വസ്തുക്കളുടെ കൈകാര്യ കര്‍ത്തൃത്വം നിര്‍വഹിച്ചു. രാജസ്തുതിപാഠകരായ ശങ്കുണ്ണിമേനോന്‍, ടി.കെ. വേലുപ്പിള്ള, ആഖ്യായികകാരനായ സി.വി. രാമന്‍പിള്ള എന്നിവര്‍ ഇക്കൂട്ടരെ ചരിത്രത്തിലെ വില്ലന്മാരായി വിലയിരുത്തുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഗ്രാമതലം മുതല്‍ രാജധാനിവരെ ഭരണത്തിന്റെ ആയവ്യയങ്ങളും നീതിന്യായ കാര്യങ്ങളും പ്രജാപരിപാലനവും ഇരുനൂറ് വര്‍ഷത്തോളം ഈ പോറ്റി-പിള്ള-മാടമ്പി സഖ്യമാണ് നടത്തിയിരുന്നത്. അരവോട്ടുകാരനായ രാജാവ് ഉടവാളുംപേറി സൂപ്പര്‍ തമ്പുരാന്‍ നടിച്ച് നടക്കുക മാത്രമായിരുന്നു.
ഈ ക്ഷേത്രത്തിന്റെ ഉല്‍പത്തിയെയും അതിന് ജൈന ബുദ്ധമതങ്ങളോടുള്ള ബന്ധവും വെളിവാക്കിത്തരുന്നതിന് തുളുനാടന്‍ പോറ്റിമാര്‍ക്ക് ഊരാണ്‍മയും ക്ഷേത്രഭരണാവകാശവും ആധ്യാത്മികാചാര്യ പദവിയും എങ്ങനെ ലഭിച്ചു എന്ന ഗവേഷണം ഉപകാരപ്പെടും. അശോകചക്രവര്‍ത്തിയുടെ കാലംമുതല്‍ ആദ്യം ബുദ്ധമതത്തിന്റെയും പിന്നീട് ജൈനമതത്തിന്റെയും അധിവാസകേന്ദ്രങ്ങളായിരുന്നു ഗോകര്‍ണവും കുടകും മംഗലാപുരവും മൈസൂരും ഗോദാവരി തീരവും. ശങ്കരാചാര്യരുടെ ഹിന്ദുമത പുനരാഗമന പ്രവാഹത്തില്‍പെട്ടായിരിക്കാം ഹിന്ദു പോറ്റിമാര്‍ അധീശന്മാര്‍ ആയത്.
വിഹാരങ്ങളെയും ആശ്രമങ്ങളെയും ബന്ധപ്പെട്ട് വളര്‍ന്നുകയറിയ ഭൂവുടമാസമ്പ്രദായം, പിന്നീടവ ക്ഷേത്രങ്ങളായപ്പോള്‍ ഭൂപ്രഭുക്കന്‍മാരുടെ അധീനതയിലായി. അവ പരിപാലിച്ചിരുന്ന കാര്യസ്ഥന്മാര്‍ വലിയ ഗ്രാമങ്ങള്‍ സ്വന്തമാക്കി നാടുവാഴികളുമായി. കഴക്കൂട്ടം, രാമനാമഠം, പള്ളിച്ചല്‍ തുടങ്ങി പിള്ളമാര്‍ സ്വയം ചാര്‍ത്തിയെടുത്ത സ്ഥാനപ്പേരുകള്‍ അവര്‍ തനതാക്കിയ ഗ്രാമങ്ങളുടേതാണ്. രാജാവിന്റെ അധികാരസീമ വളരുന്നതിനെ ഇരുകൂട്ടരും ചെറുത്തുകൊണ്ടിരുന്നു.
തൃപ്പടിദാനമെന്ന കുതന്ത്രം
അന്നും ഇന്നും കുതന്ത്രങ്ങള്‍ വെച്ച് മുന്നോട്ടുപോവുന്ന രാജവംശം വെറുതെയിരിക്കുമോ? അവര്‍ പോര്‍ച്ചുഗീസുകാരെയും ബ്രിട്ടീഷുകാരെയും ക്യസ്ത്യന്‍ മിഷനറികളെയുമൊക്കെ കൂട്ടിക്കെട്ടി ഒരു കൂട്ടായ്മയുണ്ടാക്കിയും നീക്കുപോക്കുകളുണ്ടാക്കിയും പാണ്ടിനാട്ട് പടകള്‍ക്കും കര്‍ണാടക നവാബിനും കോഴനല്‍കിയും പിള്ളമാരെ കൊന്നും പോറ്റിമാരെ നിര്‍വീര്യരാക്കിയും വേണാട്ടധികാരവും ശ്രീപണ്ടാരവക ഭൂസ്വത്തും കൈക്കലാക്കി. താന്‍ ചെയ്തുകൂട്ടിയ ഒടുങ്ങാത്ത അറുകൊലകള്‍ക്ക് പ്രായശ്ചിത്തമായി, പൂജയും വഴിപാടുമില്ലാതെ നശിച്ചുകിടന്ന പത്മനാഭസ്വാമി ക്ഷേത്രം മാര്‍ത്താണ്ഡവര്‍മ രാജാവ് പുനരുദ്ധരിച്ചു. പില്‍ക്കാലത്ത് എട്ടുവീട്ടരുടെയും തുളുപോറ്റിമാരുടെയും ബന്ധുക്കള്‍ ഉടമസ്ഥാവകാശം ഉന്നയിക്കാതിരിക്കാനായി രാജ്യവും സ്വത്തും പരദൈവത്തിന് തൃപ്പടിദാനം ചെയ്തു. പത്മനാഭദാസനായി മാര്‍ത്താണ്ഡവര്‍മ സ്വയം പ്രഖ്യാപിച്ചു. അതായിരുന്നു ക്ലാസിക് കുതന്ത്രം. ഉടവാള്‍ ശ്രീകോവില്‍ നടയില്‍വെച്ച് തൊഴുതു നില്‍ക്കുന്നതിലൂടെ, കാലില്‍ പുരണ്ട മണ്ണ് തുടച്ചിട്ട് പുറത്തുവരുന്നതിലൂടെ ഒരിക്കലും രാജ്യവും സ്വത്തുക്കളും പ്രജകളും ശ്രീപത്മനാഭന്‍േറതായി മാറുകയില്ലെന്ന് രാജാവിന് അറിയാമായിരുന്നു. അന്നത്തെ മാര്‍ത്താണ്ഡവര്‍മയില്‍ നിന്നും ഇന്നത്തെ മാര്‍ത്താണ്ഡവര്‍മയിലേക്ക് എത്തുമ്പോള്‍ കോടതിക്ക് പോലും അത് ബോധ്യപ്പെട്ടു. രാജകുടുംബത്തെ മാറ്റി നിര്‍ത്താന്‍ കോടതിക്ക് വിധി പുറപ്പെടുവിക്കേണ്ടി വന്നു.
രാജ്യഭരണവും പ്രജാപരിപാലനവും 'പ്രത്യക്ഷ ദൈവ'മായ വഞ്ചിഭൂമിപതിയെ അനുസരിച്ച് സ്വായത്തമാക്കാനുള്ള ഒരടവ് മാത്രമായിരുന്നു തൃപ്പടിദാനം. എല്ലാ ദിവസവും ശ്രീ പത്‌നാഭനും രാജാവും തമ്മില്‍ ആശയവിനിമയം നടത്തും. ഭഗവാന്‍ പറയുന്നത് രാജാവ് നടപ്പിലാക്കുമെന്നാണ് വിശ്വാസികളുടെ രാജവംശത്തിന്റെ പ്രമാണം. ഇപ്പോഴത്തെ മാര്‍ത്താണ്ഡവര്‍മയുടെ ഫോട്ടോയെടുപ്പും കൊള്ളയുമൊക്കെ ഭഗവാന്‍ പറഞ്ഞിട്ടാണോ എന്ന് യുക്തിയുള്ളവര്‍ക്ക് ചോദിക്കാം.
ചിത്തിരതിരുനാള്‍ രാജാവ് ഈ ദാസപദവിയുടെ മറവില്‍ സ്‌റ്റേറ്റ് വക അന്തമില്ലാത്ത സ്വത്ത് കൈക്കലാക്കുകയും വിനിമയം നടത്തി കോടികള്‍ വാരിക്കൂട്ടുകയും ചെയ്തു. 1949 ജൂലൈ ഒന്നാം തീയതി തിരു-കൊച്ചി ലയനത്തോടെ രാജപദവി എന്നെന്നേക്കുമായി അവസാനിച്ചു. സംസ്ഥാനത്തെ രാജപ്രമുഖനായി കുറച്ചുകാലം കേന്ദ്രസര്‍ക്കാറിന്റെ സൗജന്യത്തില്‍ ചിത്തിരതിരുനാള്‍ പഴയ പദവിയും സ്വത്തും ദാസസ്ഥാനവും സൂത്രത്തില്‍ നിലനിര്‍ത്തി. ആനുകൂല്യങ്ങള്‍ നിയമവിരുദ്ധമായി അനുഭവിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടന 1950 ജനുവരിയില്‍ നിലവില്‍ വന്നപ്പോള്‍ രാജാവിന് ആനുകൂല്യങ്ങള്‍ അനുവദിച്ചിരുന്ന കവനന്റ് അസ്ഥിരപ്പെട്ടെങ്കിലും സംസ്ഥാന ഭരണകൂടത്തിന്റെ മൂഢമായ രാജഭക്തി കാരണം ബാലരാമവര്‍മ അനുഭവിച്ചിരുന്ന അനര്‍ഹമായ അവകാശങ്ങള്‍ പിന്‍വലിച്ചില്ല.
എട്ടുവീട്ടരുടെയും തുളുപോറ്റിമാരുടെയും ബന്ധുക്കള്‍ ഉടമസ്ഥാവകാശം ഉന്നയിക്കാതിരിക്കാനായി രാജ്യവും സ്വത്തും പരദൈവത്തിന് തൃപ്പടിദാനം ചെയ്തു. പത്മനാഭദാസനായി മാര്‍ത്താണ്ഡവര്‍മ സ്വയം പ്രഖ്യാപിച്ചു. അതായിരുന്നു ക്ലാസിക് കുതന്ത്രം. ഉടവാള്‍ ശ്രീകോവില്‍ നടയില്‍വെച്ച് തൊഴുതു നില്‍ക്കുന്നതിലൂടെ, കാലില്‍ പുരണ്ട മണ്ണ് തുടച്ചിട്ട് പുറത്തുവരുന്നതിലൂടെ ഒരിക്കലും രാജ്യവും സ്വത്തുക്കളും പ്രജകളും ശ്രീപത്മനാഭന്‍േറതായി മാറുകയില്ലെന്ന് രാജാവിന് അറിയാമായിരുന്നു. അന്നത്തെ മാര്‍ത്താണ്ഡവര്‍മയില്‍ നിന്നും ഇന്നത്തെ മാര്‍ത്താണ്ഡവര്‍മയിലേക്ക് എത്തുമ്പോള്‍ കോടതിക്ക് പോലും അത് ബോധ്യപ്പെട്ടു. രാജകുടുംബത്തെ മാറ്റി നിര്‍ത്താന്‍ കോടതിക്ക് വിധി പുറപ്പെടുവിക്കേണ്ടി വന്നു. |
ജനകീയ മന്ത്രിമാരുടെ നട്ടെല്ലില്ലായ്മ മനസ്സിലാക്കാന്‍ കുതന്ത്രങ്ങള്‍ പയറ്റി തെളിഞ്ഞ രാജവംശത്തിന് ബുദ്ധിമുട്ടില്ലായിരുന്നു. മുന്‍രാജാവ് സൂത്രശാലികളായ ഇടനിലക്കാരുടെയും തരംതാണ രാഷ്ട്രീയ വേഷക്കാരുടെയും സഹായത്തോടെ കൊട്ടാരങ്ങളും ശ്രീപത്മനാഭന്റെ ആസ്തികളും വന്‍തോതില്‍ വിറ്റ് മുതലാക്കി. രാജപ്രമുഖന്റെ ഔദ്യോഗിക വസതിയായി അനുവദിച്ചിരുന്ന സര്‍ക്കാര്‍ വക കവടിയാര്‍ കൊട്ടാരവും എണ്‍പതേക്കര്‍ ഭൂമിയും രാജവംശത്തിന്‍േറതാണെന്ന അവകാശമുന്നയിച്ച് ബാലരാമവര്‍മയും സഹോദരിയും മക്കളും കൈവശപ്പെടുത്തുകയും നല്ലൊരുഭാഗം ഭൂമി നിയമവിരുദ്ധമായി വില്‍ക്കുകയും ഇപ്പോഴും അധിനിവേശം തുടരുകയും ചെയ്യുന്നു.
1971ല്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധി അസാധാരണമായ ധീരതയോടെ കൊണ്ടുവന്ന ഭരണഘടനയുടെ 26ാം ഭേദഗതിപ്രകാരം രാജാവും അനുജനും സഹോദരിയും മക്കളും തിരുവനന്തപുരത്തെ സാധാരണ പൗരന്മാര്‍ മാത്രം ആയെങ്കിലും മാര്‍ത്താണ്ഡവര്‍മ ദാസസ്ഥാനംവിടാതെ ക്ഷേത്രഭരണം തുടര്‍ന്നു. ശ്രീപത്മനാഭന്റെ സ്വത്തുക്കളിന്മേലുള്ള അവകാശം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇളമുറക്കാരിയായ ഗൗരി ലക്ഷ്മിബായിയുടെ പേരില്‍ ഒരു ചരിത്രം പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത് അപൂര്‍ണവും അവിശ്വസനീയവുമാണെന്നാണ് കോടതി വിശേഷിപ്പിച്ചത്.
1991ല്‍ ബാലരാമവര്‍മ മരിച്ചശേഷം അനുജന്‍ മാര്‍ത്താണ്ഡവര്‍മ പത്മനാഭദാസന്‍ ചമഞ്ഞ് തകൃതിയായി ക്ഷേത്രഭരണവും നിയമനവും മരാമത്തും ആറാട്ടും ശീവേലിയും സ്വത്ത് വിനിയോഗവും നടത്തിയത് നിയമവിരുദ്ധമായ കടന്നുകയറ്റമായി കരുതി സ്‌റ്റേറ്റ് ഭരണാധികാരികള്‍ നടപടി എടുക്കാതിരുന്നതാണ് പ്രശ്‌നം കോടതിയിലെത്താന്‍ കാരണം. ക്ഷേത്രഭണ്ഡാരത്തിലെ നിക്ഷേപങ്ങളും ക്ഷേത്രം വക സ്വത്തും എല്ലാം തനിക്കവകാശപ്പെട്ടതാണെന്നുകാണിച്ച് മാര്‍ത്താണ്ഡവര്‍മ കേരളകൗമുദിയില്‍ കൊടുത്ത പരസ്യത്തെയും കോടതി കണക്കറ്റ് വിമര്‍ശിക്കുകയുണ്ടായി.
പത്മനാഭസ്വാമി ക്ഷേത്രഭണ്ഡാരത്തിലെ ആറ് കല്ലറകളില്‍ നാനൂറിലേറെ വര്‍ഷമായി സംഭരിക്കപ്പെട്ടിട്ടുള്ള അമൂല്യമായ മരതക, ഗോമേദക, വൈഡ്യൂര്യാദികളും സ്വര്‍ണക്കട്ടികളും സ്വര്‍ണവെള്ളിപാത്രങ്ങളും ശില്‍പങ്ങളും ആഭരണങ്ങളും ലോകപ്രശസ്തമാണ്. ഈ നിധിയാണ് ടിപ്പുസുല്‍ത്താനെ തിരുവിതാംകൂര്‍ ആക്രമണത്തിന് പ്രേരിപ്പിച്ച ഒരു കാരണമെന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. സ്‌റ്റോക് രജിസ്റ്ററോ കണക്കോ ഇല്ലാത്ത ഈ വമ്പിച്ച സമ്പത്ത് കുറെകാലമായി വന്‍തോതില്‍ ചോരുന്നുണ്ടോ എന്ന ജീവനക്കാരുടെ സകാരണമായ ആശങ്കയാണ് ആ ശ്രീപത്മനാഭ ഭക്തന്മാരെ ഹരജിയുമായി കോടതിയിലെത്തിച്ചത്.
ജനകീയ സര്‍ക്കാരുകള്‍ രാജവംശത്തിന്റെ ഈ നെറികേടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ചുനിന്നതിന് കാരണം. ശ്രീ പത്മനാഭന്‍ ഇടയില്‍ നില്‍ക്കുന്നത് കൊണ്ടാവണം. ശ്രീ പത്മനാഭന്‍ ഒരു ഹിന്ദു വികാരമാണല്ലൊ. ആ വികാരത്തെ വ്രണപ്പെടുത്തേണ്ടതില്ല എന്ന് അവര്‍ കരുതിക്കാണും. ഈ കരുതല്‍ ഉണ്ടാവാന്‍ വേണ്ടിയാണ് രാജാവും പിന്‍മുറക്കാരും പത്മനാഭദാസന്‍മാരാണെന്ന് പറയുന്നത്. തങ്ങളെ തൊട്ടാല്‍ അത് പത്മനാഭനെ തൊടുന്നതിന് തുല്യമാണെന്നുള്ള ഒരു സൂത്രവാക്യം ചമയ്ക്കല്‍.
കള്ളക്കടത്ത് പരസ്യമാകുന്നോ എന്ന് സംശയം തോന്നിയപ്പോഴാണ് പത്മനാഭദാസനെന്ന് നിരന്തരം പറഞ്ഞ് സ്ഥാപിക്കുന്ന മാര്‍ത്താണ്ഡവര്‍മ അടവുമാറ്റിയത്. അങ്ങനെയാണ് 2007 ആഗസ്റ്റ് രണ്ടാം തീയതി ടെമ്പിള്‍ എക്‌സിക്യൂട്ടിവ് ഓഫീസറെക്കാണ്ട് നാലമ്പലത്തിനുള്ളിലെ ആറ് കല്ലറകള്‍ തുറക്കാന്‍ പോകുന്നു എന്നൊരറിയിപ്പ് പുറപ്പെടുവിച്ചത്. ആ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ ആരെയും കണ്ടുകൂടാ എന്നാണ് കല്‍പന. ദൈവത്തിന്റെ പ്രതിപുരുഷനായ 'വലിയ തമ്പുരാന്‍ തിരുമനസ്സി'ന്റെ ചെയ്തികള്‍ക്ക് സാക്ഷി ആവശ്യമില്ലല്ലോ! വര്‍ഷങ്ങളായി ഫോട്ടോഗ്രഫി നിരോധിച്ചിട്ടുള്ള ഈ സ്ഥാപനത്തിലെ ചട്ടങ്ങള്‍ ലംഘിക്കുന്നത് പത്മനാഭദാസന്‍ തന്നെയാണ്.
പത്മനാഭദാസനായി സുപ്രീംകോടതി
ഒരു രേഖയുമില്ലാതെ കുന്നുകൂടികിടക്കുന്ന ക്ഷേത്രത്തിലെ അമൂല്യ സമ്പദ്‌ശേഖരത്തിന്റെ ചിത്രപ്പൂട്ടുകള്‍ വലിയതമ്പുരാന്‍ വലിച്ചുതുറന്നതെന്തിനാവും? അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അതിന്റെ ഉത്തരം അറിയാം. നേരത്തെ 2002ല്‍ ഒറ്റക്കല്‍ മണ്ഡപം സ്വര്‍ണംകൊണ്ട് പൊതിയാനെന്ന കാരണം പറഞ്ഞ് കുറെ സ്വര്‍ണക്കട്ടികള്‍ കല്ലറയില്‍നിന്ന് മാറ്റിയിരുന്നു. ആരും ചോദ്യം ചെയ്തില്ല. മാര്‍ത്താണ്ഡവര്‍മ്മ വാക്കാല്‍ പറഞ്ഞതാണ് കണക്ക്. ഇപ്രകാരം അഴിമതിയും അരാജകത്വവും അരക്ഷിതാവസ്ഥയും നരക്കുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഭരിക്കുന്നവരെ മാറ്റി നിര്‍ത്താനാണ് ഇപ്പോള്‍ സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.
സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാജഭക്തിക്കേറ്റ പ്രഹരം കൂടിയാണ്. സുപ്രീം കോടതി വിധി വന്നയുടന്‍ മുണ്ടഴിച്ചുകുത്തി കുനിഞ്ഞ് നിന്ന് ഉമ്മന്‍ചാണ്ടി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ചു. 'അടിയന്‍ ലച്ചിപ്പോ'മെന്ന് പറയാതെ പറഞ്ഞു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം തികരുവിതാംകൂറ് രാജകുടുംബത്തില്‍ നിന്ന് പൂര്‍ണമായും മാറ്റി. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ താല്‍ക്കാലിക ഭരണ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കി. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജി. ക്ഷേത്രത്തിലെ മൂന്ന് തന്ത്രിമാരില്‍ ഒരാള്‍. മുഖ്യനമ്പി. ബാക്കി രണ്ട് അംഗങ്ങളെ അധ്യക്ഷന് തീരുമാനിക്കാം. ഇതില്‍ ഒരാളെ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കണം എന്നും സുപ്രീംകോടതി പറയുന്നു. നിലവില്‍ ക്ഷേത്ര നടത്തിപ്പില്‍ വരുത്തിയ വീഴ്ചകള്‍ കണക്കിലെടുത്ത് എക്‌സിക്യുട്ടീവ് ഓഫീസറോടും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറോടും നാലുമാസത്തേക്ക് അവധിയില്‍ പോവാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. പുതിയ എക്‌സിക്യുട്ടീവ് ഓഫീസറായി സര്‍ക്കാര്‍ നിര്‍ദേശിച്ച കെ എന്‍ സതീഷ് ഐ എ എസിനെ സുപ്രീം കോടതി നിയോഗിച്ചു. അദ്ദേഹം മുന്‍പ് ഗുരുവായൂര്‍ ദേവസ്വത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. രാജകുടുംബത്തിന്റെ പ്രതിനിധിക്ക് ട്രസ്റ്റി സ്ഥാനത്ത് തുടരാമെങ്കിലും ഭരണസമിതിയുടെയും എക്‌സിക്യുട്ടീവ് ഓഫീസറുടെയും പ്രവര്‍ത്തനങ്ങളില്‍ കൈകടത്താന്‍ സാധിക്കില്ല എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ക്ഷേത്രാചാരത്തെയും ക്ഷേത്രത്തിലെ അമൂല്യ സ്വത്തുവകകളുടെ സംരക്ഷണത്തെയും രണ്ടായി കണ്ടാണ് സുപ്രീംകോടതിയുടെ വിധി എന്ന് തെളിയിക്കുന്നു. ക്ഷേത്രാചാരങ്ങളില്‍ രാജകുടുംബത്തിനുള്ള പങ്ക് കോടതി എടുത്ത് കളഞ്ഞില്ല. അവരുടെ വിശ്വാസത്തെ, ഭക്തിയെ കോടതി തള്ളിപ്പറഞ്ഞിട്ടില്ല. കൊള്ള വേണ്ട എന്നാണ് കോടതി പറഞ്ഞതെന്ന് ചുരുക്കാം.
ആറ് നിലവറകളുടെയും രണ്ട് മുതല്‍പ്പടി മുറികളുടെയും താക്കോലുകള്‍ ഭരണസമിതി അധ്യക്ഷന്റെ അധീനതയിലായിരിക്കണം. രാജകുടുംബത്തിന്റെ പ്രതിനിധി താക്കോല്‍ കൈമാറി കഴിഞ്ഞു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ പ്രധാന വിഷയങ്ങളില്‍ അടയന്തിര നടപടിയെടുക്കാന്‍ പുതിയ ഭരണസമിയിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കയാണ്. ക്ഷേത്രത്തിലെ 25 വര്‍ഷത്തെ ഓഡിറ്റിംഗ് നടത്താനും ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകളും കണക്കുകളും മറ്റും തിട്ടപ്പെടുത്താനും മുന്‍ സി എ ജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും കൂടുതല്‍ വെള്ളിടികള്‍ പരിശോധനാ കാലത്ത് പൊട്ടുമെന്ന് തന്നെ കരുതാം.
സുപ്രീം കോടതി ജനങ്ങളുടെ കൂടെ നിന്നുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇനി വോനലവധിക്ക് ശേഷം ആഗസ്ത് ആദ്യവാരത്തില്‍ കോടതി വീണ്ടും കേസ് പരിഗണിക്കും. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമാണ് ഇനി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. ഇച്ഛാശക്തിയോടെ മുന്നോട്ടു പോവേണ്ടത്.
രാജഭരണം അവസാനിച്ച് അറുപത്തിയാറ് വര്‍ഷം കഴിഞ്ഞിട്ടും ഒരിക്കല്‍പോലും രാജാവായിരുന്നിട്ടില്ലാത്ത മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് 'മഹാരാജാവ്' പദവി കല്‍പ്പിച്ചുനല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന ഉമ്മന്‍ചാണ്ടിയുടെയും 'മഹാരാജാവ് നാടുനീങ്ങി' എന്ന കഥയെഴുതുന്ന മലയാളമനോരമാദി മാധ്യമങ്ങളുടെയും നിലപാടുകളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
കവനന്റ് പ്രകാരം തിരുവിതാംകൂര്‍ രാജാവിന് കിട്ടിയതും ഭരണഘടനപ്രകാരം പിന്നീട് അസ്ഥിരപ്പെട്ടതുമായ സ്വത്തുവകകള്‍ അനധികൃതമായി വിറ്റ് കോടികള്‍ സ്വന്തമാക്കിയതിനും കാലഹരണപ്പെട്ട മരുമക്കത്തായമുറയിലൂടെ ഭാര്യയോ മക്കളോ ഇല്ലാതിരുന്ന രാജാവിന്റെ അവകാശികളെന്ന് 'ക്ലയിം' ഉണ്ടാക്കി കവടിയാര്‍ കൊട്ടാരവും ഭൂമിയും ഇപ്പോഴും അനധികൃതമായി വെച്ചിരിക്കുന്നതിനുമെതിരേ സത്വരനടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണോ? ഒരു ഓര്‍ഡിനന്‍സ് മുഖേന ഈ സ്വത്തുവകകള്‍ പിടിച്ചെടുക്കാനുള്ള തന്റേടം സംസ്ഥാന സര്‍ക്കാരിനുണ്ടോ? രാജകുടുംബത്തിലെ ചിലരുടെ നേതൃത്വത്തില്‍, മേല്‍നോട്ടത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ കവര്‍ച്ച നടത്തിയതിനെ പറ്റി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അത് അന്വേഷിക്കാനും കവര്‍ച്ചമുതലുകള്‍ കണ്ടെടുക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാരിനുള്ള നിയമപരമായ ബാധ്യത നിറവേറ്റാനുള്ള നട്ടെല്ലുറപ്പ് യു ഡി എഫ് സര്‍ക്കാരിനുണ്ടോ?
03-May-2014
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്