പേരറിയാത്തവര്‍ക്കും പറയാനുണ്ട്
പ്രീജിത്ത് രാജ്
ഇവരുടെ ഉള്ളിലൊക്കെ നുരക്കുന്നത് ജാതീയതയാണ്. പുരോഗമനകാരികളുടെ മുഖപ്പാളകെട്ടി നടന്നാല്‍ മനസ് സംസ്‌കാരസമ്പന്നമാവില്ല. ഇവിടെ കോടതിയും നിയമവുമുണ്ട്. വായില്‍ തോന്നുന്നത് വിളിച്ചുപറയുമ്പോള്‍ എനിക്ക് അവരുടെ രീതിയില്‍ പ്രതികരിക്കാന്‍ സാധിക്കില്ല. കാരണം ഞാന്‍ കുറെയേറെ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന, അത് പുലരാന്‍ വേണ്ടി പ്രയത്‌നിക്കുന്ന ഒരാളാണ്. ആരെക്കൊണ്ടൊക്കെ മധ്യസ്ഥത്തിന് വന്നാലും ആ കേസ് ഞാന്‍ പിന്‍വലിക്കില്ല. അല്ലെങ്കില്‍ ജോയ്മാത്യു പരസ്യമായി മാപ്പ് പറയട്ടെ. തെറിപറയപ്പെടേണ്ട ഒരാളാണ് ഞാനെന്ന ബോധം അദ്ദേഹത്തെ ഭരിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കില്ല. നാളെയും ദളിതുകള്‍ക്ക് മലയാള സിനിമയില്‍ കയറിവരണം. |
സ്‌കൂട്ടറില്‍ പെട്രോളടിക്കാന്‍ ഒരു നിവൃത്തിയുമില്ല. തന്റെ കൈയ്യില്‍ നിന്നും വല്ലപ്പോഴും ലഭിക്കുന്ന ചില്ലറത്തുട്ടുകള്‍ സൂക്ഷിച്ചുവെക്കുന്ന മകന്റെ പണകുടുക്ക ബിജുവിന്റെ കണ്ണില്‍ പ്രതീക്ഷയായി. പണകുടുക്ക പൊട്ടിച്ചെടുത്തപ്പോള്‍ തറയില്‍ ചിതറിയ നാണയങ്ങള്‍ പൊട്ടിച്ചിരിച്ചു. ബിജുവിന്റെ ചങ്കിലിരുന്ന് സങ്കടം പൊട്ടിക്കരഞ്ഞു. ഡോ.ബിജുവിന്റെ സിനിമയിലെ തിരക്കഥയിലെ ഭാഗമല്ല ഇത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരേടാണ്. വളരെ പിറകിലൊന്നുമല്ല അന്ന് കാലം. സൈറ എന്ന സിനിമയിലൂടെ സംവിധായകന്റെ കുപ്പായമിട്ടതിന് ശേഷം തന്നെയായിരുന്നു ഈ ജീവിതപര്‍വ്വം.
സൈറ, രാമന്‍, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം എന്നീ സിനിമകള്‍ക്ക് ശേഷം പേരറിയാത്തവര്‍ എന്ന സിനിമയിലേക്ക് എത്തുമ്പോള്‍ ഡോ. ബിജു, കേരളത്തിലെ പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നേര്‍ക്കുനേര്‍ നില്‍ക്കുക കൂടിയാണ്. പട്ടണത്തിലെ മാലിന്യകൂമ്പാരങ്ങളെ പേറേണ്ടി വരുന്ന നാട്ടിന്‍ പുറങ്ങള്‍. മാലിന്യങ്ങള്‍ തുടച്ചുനീക്കുന്നതിനിടയില്‍ സ്വന്തം ജീവിതത്തെ പോലും മറന്നുപോകുന്ന മനുഷ്യജന്‍മങ്ങള്‍. പേരറിയാത്ത അവരുടെ ജീവിത പരിസരത്തിലൂടെയാണ് ബിജുവിന്റെ സിനിമ വിടരുന്നത്. പേരറിയാത്തവരുടെ ജീവിതത്തിലൂടെ മുന്നേറുമ്പോള്‍ ആ സിനിമ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പരിസ്ഥിതിസംരക്ഷണം പോലുള്ള കാലികമായ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. നാലുകെട്ടുകളിലെ സവര്‍ണബിംബങ്ങളുടെ തുടുത്ത ശരീരങ്ങളിലെ മേദസില്‍ നിന്നല്ല മലയാളി നവ സിനിമകളെ മനസിലാക്കേണ്ടത് എന്ന് വിളിച്ചുപറയുന്നുമുണ്ട്. പേരറിയാത്തവര്‍ക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങളുടെ മാധുര്യത്തോടുകൂടി നില്‍ക്കുന്ന ഡോ. ബിജുവിന്റെ സിനിമകളുടെ നിറങ്ങള്‍ അറിഞ്ഞ് ജീവിത വഴിയിലൂടെ ഒരു സഞ്ചാരം.
· ഡോ. ബിജു. താങ്കള്‍ സിനിമയിലേക്ക് എത്തുംമുമ്പുള്ള ജീവിതത്തെ താങ്കളുടെ സെല്ലുലോയ്ഡില്‍ എങ്ങിനെയാണ് പകര്‍ത്തുക?
ഒരു നാട്ടിന്‍പുറം. കുടശ്ശനാടിലെ വാടക വീട്. അവിടെ നിന്നാണ് ഫ്‌ളാഷ്ബാക്ക് തുടങ്ങാനുള്ള ഓര്‍മകള്‍ക്ക് വ്യക്തത വരുന്നത്. അച്ഛന്റെ വീട് തുമ്പമണ്‍ ആണ്. അമ്മ കായംകുളംകാരിയും. വിദ്യാഭ്യാസവകുപ്പില്‍ അച്ഛന് ജോലിയുണ്ട്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ ഏക സര്‍ക്കാറുദ്യോഗസ്ഥനാണ് അച്ഛന്‍. ജോലിസ്ഥലം മാറുമ്പോള്‍ ഞങ്ങളും പറിച്ച് നടപ്പെടും. അച്ഛനും അമ്മയും ഞാനും അനിയനും. വി കെ ദാമോദരന്‍, പൊന്നമ്മ ദമ്പതികള്‍ എന്നെയും അനിയന്‍ ബിനുകുമാറിനെയും പങ്കപ്പാടുകള്‍ കഴിയുന്നതും അറിയിച്ചില്ല. എങ്കിലും അവരുടെ തടയണകളും കടന്ന് പലപ്പോഴും ദാരിദ്ര്യത്തിന്റെ നീര്‍പ്പാച്ചില്‍ ഞങ്ങളെ തേടിയെത്തി. പക്ഷെ, ഞങ്ങളില്‍ അത് വലിയ അലോസരവും അസംതൃപ്തിയുമൊന്നും ഉണ്ടാക്കിയിരുന്നില്ല. ജീവിതത്തിന് മുന്നില്‍ വരച്ചുവെച്ച മാര്‍ഗരേഖകള്‍ ഒന്നുമില്ലാത്തത് കൊണ്ട് അനുഭവിച്ച ജീവിതത്തിന്റെ ഉപ്പ്, ഒരിക്കലും മുഷിപ്പിച്ചില്ല.
· നവോത്ഥാനത്തിന്റെ ധാരകള്‍ ഒഴുകിയമര്‍ന്ന കേരളം. പ്രബുദ്ധതയുടെ നെറ്റിപ്പട്ടം കെട്ടിനില്‍ക്കുമ്പോഴും ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ നെടുവീര്‍പ്പുകള്‍ പലപ്പോഴും പുറപ്പെടുവിക്കുന്നൊരു സമൂഹമാണ് നമ്മുടേത്. ദളിത് മേല്‍വിലാസം താങ്കളുടെ ജീവിതത്തില്‍ അലോസരമുണ്ടാക്കിയിട്ടുണ്ടോ?
ജീവിതത്തിന്റെ വഴികളില്‍ പലപ്പോഴും ജാതി, നിറം തുടങ്ങിയ ഘടകങ്ങള്‍ നിമിത്തം അവഗണന ഉണ്ടായിട്ടുണ്ട്. നമുക്ക് അറിയാന്‍ പോലും പറ്റാത്ത സൂക്ഷ്മതയോടെയുള്ള മാറ്റിനിര്‍ത്തലുകള്‍. ചിലപ്പോഴൊക്കെ നിസംഗതയോടെ കണ്ടില്ലെന്ന് ഭാവിക്കും. ചിലപ്പോള്‍ ഇത്തരം മനോഭാവങ്ങള്‍ എന്നെ സ്പര്‍ശിക്കുകപോലുമില്ലെന്ന് നടിക്കും. സഹികെടുമ്പോള്‍ പ്രതികരിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. വല്ലാത്ത രീതിയില്‍ എന്നെ അത് ബാധിക്കാത്തത് അച്ഛന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയതുകൊണ്ടാണ്. നമ്മുടെ സംസ്ഥാനത്ത് ദളിതരുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും പേരറിയാത്തവരായാണ് ദളിത് വിഭാഗം നില്‍ക്കുന്നത്. അരികുമാറി.
· വിദ്യാഭ്യാസകാലത്തെ എങ്ങനെയാണ് ഓര്‍ത്തെടുക്കുന്നത് ?
അച്ഛന്റെ ട്രാന്‍സ്ഫറുകള്‍ക്കൊപ്പം ഞങ്ങളുടെ സ്‌കൂളുകളും മാറിക്കൊണ്ടിരുന്നു. അവസാനം കുടശ്ശനയില്‍. പിന്നീട് സ്‌കൂളുകള്‍ മാറേണ്ടി വന്നില്ല. ആറാം ക്ലാസുമുതല്‍ പത്താം ക്ലാസ് വരെ കുടശ്ശനാട് എന്‍ എസ് എസ് ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠനം. തുടര്‍ന്ന് പന്തളം എന്‍ എസ് എസ് കോളേജില്‍ പ്രീഡിഗ്രി. അത് കഴിയുമ്പോഴേക്കും ഹോമിയോക്ക് അഡ്മിഷന്‍ ലഭിച്ചു. കുറിശി ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളേജില്‍. തുടര്‍ന്ന് തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍. വിജയിക്കണം എന്ന ആഗ്രഹം മൂലം ഒരിക്കലും പഠനത്തില്‍ ഉഴപ്പിയിരുന്നില്ല.
· ഹോമിയോ ഡോക്ടറായതിന് ശേഷം പ്രാക്ടീസ് ചെയ്‌തോ?
ചെയ്തു. അത് കുറിച്ചി ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ കാലത്തായിരുന്നു. നാട്ടില്‍ ഒരു കടമുറി വാടകയ്‌ക്കെടുത്ത് പ്രാക്ടീസ് തുടങ്ങി. വലിയ രീതിയില്‍ ക്ലിനിക് തുടങ്ങാനുള്ള
തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഞാന്‍ താമസിച്ചത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആണ്. 1996കളിലാണ്. അക്കാലത്താണ് തിരുവനന്തപുരത്ത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ഇന്നത്തെപ്പോലെ പൊതുജനങ്ങള്‍ക്കെല്ലാം അന്ന് സിനിമ കാണാനുള്ള സൗകര്യമുണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെടുന്നവര്‍ക്ക് മാത്രമേ ഫിലിംഫെസ്റ്റിവലില്‍ പ്രവേശനമുണ്ടായിരുന്നുള്ളു. അവര്‍ക്ക് മാത്രമേ പാസ് ലഭിക്കു. ഞാന്‍ താമസിക്കുന്ന ഹോസ്റ്റലില്‍ തൊട്ടപ്പുറത്തെ മുറികളിലൊക്കെ താമസിക്കുന്നത് ഫൈന്‍ആര്‍ട്‌സ് കോളേജിലെ കുട്ടികളാണ്. അവര്‍ ഫിലിം ഫെസ്റ്റിവലിന്റെ ഒരു പാസ് എങ്ങനെയെങ്കിലും സംഘടിപ്പിക്കും. ആ പാസിന്റെ മാതൃകയില്‍ സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് പാസുകളുണ്ടാക്കും. എനിക്കും ഒരു പാസ് ലഭിച്ചു. ആ പാസുമായി ഞങ്ങള്‍ ഫിലിം ഫെസ്റ്റിവല്‍ കാണാനായി പോവുകയാണ്.
കള്ളപ്പാസാണ് കൈയിലുള്ളത്. പിടിക്കപ്പെട്ടാല്‍ പണി പാളും. കള്ളപ്പാസല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഫെസ്റ്റിവല്‍ സിനിമ കാണാനായി മുന്നിലില്ല താനും. ഞങ്ങള്‍ പിടിക്കപ്പെടാതിരിക്കാനായി രാവിലെ എട്ടുമണിക്ക് തിയറ്ററില്‍ കയറും. രാത്രി ഒമ്പത് മണിക്ക് അവസാനത്തെ ഷോയും കഴിഞ്ഞാണ് പുറത്തിറങ്ങുക. തിയറ്ററില്‍ കയറിക്കഴിഞ്ഞതിന് ശേഷം പുറത്തേക്കിറങ്ങിയാല്‍ പിന്നീട് തിരികെ അകത്ത് കയറുമ്പോള്‍ കള്ളപ്പാസ് പിടികൂടുമോ എന്ന പേടി കാരണമാണ് തിയറ്ററില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത്. രാവിലെ മുതല്‍ രാത്രി വരെ ഒരു കാലി ചായ മാത്രമേ വയറ്റിലുണ്ടാവു. സിനിമ കാണുക എന്നതായിരുന്നു ആവശ്യം. അതിന് മുന്നില്‍ വിശപ്പും ദാഹവുമൊന്നും ഒരു പ്രശ്‌നമല്ലായിരുന്നു. |
സാമ്പത്തികാവസ്ഥയൊന്നുമില്ല. വളരെ കുറച്ച് ആളുകള്‍ വരും. ഒരു ദിവസം പത്ത് നാല്‍പ്പത് രൂപ ലഭിക്കും. അത്രമാത്രം. എന്റെ വരുമാനം കൊണ്ടല്ല എന്ന് വീട് പുലര്‍ന്നത്. അച്ഛന്റെ പെന്‍ഷന്‍ കാശുകൊണ്ട് തന്നെയാണ്. ആ സമയത്ത് എനിക്ക് തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു. അപ്പോള്‍ പ്രാക്ടീസ് നിര്‍ത്തി. പഠനത്തിനായി തിരുവനന്തപുരത്തേക്ക് വന്നു.
· കുട്ടിക്കാലം മുതല്‍ക്കേ സിനിമയോട് കമ്പം ഉണ്ടായിരുന്നോ?
ഇല്ല. സിനിമ തിരുവനന്തപുരത്ത് എത്തുന്നത് വരെ ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്തിയിരുന്നില്ല. സാധാരണ വലിയ സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത ഒരു കൗമാരക്കാരന്‍ സിനിമ കാണുന്നത് പോലെ സിനിമകള്‍ കാണും. സിനിമയോടുള്ള ആഭിനിവേശമൊന്നും അന്നുണ്ടായിരുന്നില്ല. വായനയായിരുന്നു ആ കാലത്ത് സജീവമായി ഉണ്ടായിരുന്നത്. കൂടെ എഴുത്തുമുണ്ട്. അക്കാലത്ത് മാതൃഭൂമി അഴ്ചപതിപ്പിലൊക്കെ സ്ഥിരമായി കഥകള്‍ അയച്ചുകൊടുക്കുമായിരുന്നു. ഒന്നും പ്രസിദ്ധീകരിച്ചില്ല. മുപ്പത്തിയൊന്നാമത്തെ കഥയും എനിക്ക് തിരികെ വന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് കവിതാ രചനയ്ക്കും കഥാ രചനയ്ക്കുമൊക്കെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
· പിന്നെ എങ്ങിനെയാണ് സിനിമയിലേക്ക് താങ്കള്‍ എത്തിപ്പെടുന്നത്? സിനിമയോട് അഭിനിവേശമൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ പെട്ടെന്ന് സിനിമാസംവിധായകനാവുകയായിരുന്നോ? അതെങ്ങനെയാണ് സംഭവിക്കുന്നത്?
സിനിമാ സംവിധായകനാവുന്നത് സിനിമയെ ഇഷ്ടപ്പെട്ട ശേഷം തന്നെയാണ്. ആ ഇഷ്ടം ഉണ്ടാവുന്നത് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ സിനിമകളില്‍ നിന്ന് പ്രചോദനം ലഭിച്ചിട്ടാണ്. അതിന് പിന്നില്‍ കുറച്ച് കഥയുണ്ട് അത് പറയാം.
തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഞാന്‍ താമസിച്ചത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആണ്. 1996കളിലാണ്. അക്കാലത്താണ് തിരുവനന്തപുരത്ത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ഇന്നത്തെപ്പോലെ പൊതുജനങ്ങള്‍ക്കെല്ലാം അന്ന് സിനിമ കാണാനുള്ള സൗകര്യമുണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെടുന്നവര്‍ക്ക് മാത്രമേ ഫിലിംഫെസ്റ്റിവലില്‍ പ്രവേശനമുണ്ടായിരുന്നുള്ളു. അവര്‍ക്ക് മാത്രമേ പാസ് ലഭിക്കു. ഞാന്‍ താമസിക്കുന്ന ഹോസ്റ്റലില്‍ തൊട്ടപ്പുറത്തെ മുറികളിലൊക്കെ താമസിക്കുന്നത് ഫൈന്‍ആര്‍ട്‌സ് കോളേജിലെ കുട്ടികളാണ്. അവര്‍ ഫിലിം ഫെസ്റ്റിവലിന്റെ ഒരു പാസ് എങ്ങനെയെങ്കിലും സംഘടിപ്പിക്കും. ആ പാസിന്റെ മാതൃകയില്‍ സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് പാസുകളുണ്ടാക്കും. എനിക്കും ഒരു പാസ് ലഭിച്ചു. ആ പാസുമായി ഞങ്ങള്‍ ഫിലിം ഫെസ്റ്റിവല്‍ കാണാനായി പോവുകയാണ്.
കള്ളപ്പാസാണ് കൈയിലുള്ളത്. പിടിക്കപ്പെട്ടാല്‍ പണി പാളും. കള്ളപ്പാസല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഫെസ്റ്റിവല്‍ സിനിമ കാണാനായി മുന്നിലില്ല താനും. ഞങ്ങള്‍ പിടിക്കപ്പെടാതിരിക്കാനായി രാവിലെ എട്ടുമണിക്ക് തിയറ്ററില്‍ കയറും. രാത്രി ഒമ്പത് മണിക്ക് അവസാനത്തെ ഷോയും കഴിഞ്ഞാണ് പുറത്തിറങ്ങുക. തിയറ്ററില്‍ കയറിക്കഴിഞ്ഞതിന് ശേഷം പുറത്തേക്കിറങ്ങിയാല്‍ പിന്നീട് തിരികെ അകത്ത് കയറുമ്പോള്‍ കള്ളപ്പാസ് പിടികൂടുമോ എന്ന പേടി കാരണമാണ് തിയറ്ററില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത്. രാവിലെ മുതല്‍ രാത്രി വരെ ഒരു കാലി ചായ മാത്രമേ വയറ്റിലുണ്ടാവു. സിനിമ കാണുക എന്നതായിരുന്നു ആവശ്യം. അതിന് മുന്നില്‍ വിശപ്പും ദാഹവുമൊന്നും ഒരു പ്രശ്‌നമല്ലായിരുന്നു. രാത്രി അവസാനത്തെ ഷോയും കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ സമീപത്തുള്ള തട്ടുകടയില്‍ നിന്നും തട്ടുദോശ കഴിക്കും. അങ്ങനെയാണ് സിനിമകള്‍ കണ്ടുതുടങ്ങിയത്.
ഈ സിനിമകള്‍ കണ്ട് തുടങ്ങിയപ്പോള്‍ ലോക സിനിമകളുടെ വേറിട്ട രീതിശാസ്ത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഇറാനിയന്‍, ടര്‍ക്കിഷ് സിനിമകള്‍ പോലുള്ളവ കണ്ട് അന്തം വിട്ടിരുന്നു. ഇന്നുവരെ കണ്ടതൊന്നുമല്ല സിനിമ. ഇതാണ് സിനിമ. എത്ര ലളിതമായി കാര്യങ്ങള്‍ പറയുന്നു. വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. രാഷ്ട്രീയം മുന്നോട്ടുവെക്കുന്നു! സിനിമയ്ക്ക് വേറിട്ടിങ്ങനെയൊരു തലമുണ്ട് എന്ന മനസിലാക്കുന്നത് അന്നാണ്. ആ തിയറ്ററിന്റെ ഉള്ളില്‍ വെച്ചാണ് ഞാന്‍ സിനിമയെ എന്റെ കൂടെ നിര്‍ത്തുന്നത്. അല്ലെങ്കില്‍ സിനിമ എന്നെ കൈപിടിച്ച് നടത്തിക്കുന്നത്.
അതുവരെ കണ്ട സിനിമകളൊന്നും എന്നില്‍ ഒരു ചലനവും ഉണ്ടാക്കിയിരുന്നില്ല. ഈ സിനിമകളുടെ രചനാഭാഷ എന്നെ വലിയ രീതിയില്‍ സ്വാധീനിച്ചു. സിനിമ വലിയ എന്തോ ആണെന്ന ധാരണയ്ക്ക് പകരം എഴുത്തും സിനിമയും തമ്മില്‍ ബന്ധിപ്പിക്കാവുന്ന ഏതൊക്കെയോ തലങ്ങള്‍ ഉണ്ട് എന്നൊരു തിരിച്ചറിവ് അവിടെ ഉണ്ടായി. ഈ സിനിമാ കാഴ്ചയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് തിരുവന്തപുരത്ത് ചലച്ചിത്രയും മറ്റും സംഘടിപ്പിക്കുന്ന എല്ലാ ഫിലിം ഫെസ്‌ര്‌റിവുകളും കാണാന്‍ തുടങ്ങി. അപ്പോഴേക്കും സിനിമ ഒരു അഭിനിവേശമായി മാറിക്കഴിഞ്ഞിരുന്നു.
· ആ സമയത്തുള്ള കൂട്ടുകെട്ടുകള്‍. സിനിമയെ കൂടുതല്‍ അറിയുന്നതിന് ആഴത്തില്‍ മനസിലാക്കുന്നതിന് സഹായിച്ചോ?
പ്രത്യേകിച്ച് കൂട്ടുകെട്ടുകളൊന്നും അന്നില്ലായിരുന്നു. ഹോസ്റ്റലില്‍ വരുന്ന ചില സുഹൃത്തുക്കളുമായി സംസാരിക്കും. പിന്നെ, എസ് എഫ് ഐയുടെ പ്രവര്‍ത്തകനായിരുന്നു ഞാന്‍. ഏരിയാകമ്മറ്റി അംഗമായിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ചില സൗഹൃദങ്ങളും കൂട്ടായ്മകളുമുണ്ട്. മാധ്യമപഠന കേന്ദ്രം എന്നൊരു കൂട്ടായ്മ ഉണ്ടായിരുന്നു. അവരുടെ സിനിമാ പ്രദര്‍ശനങ്ങള്‍, സിനിമാ ക്യാമ്പുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയില്‍ സജീവമായി ബന്ധപ്പെട്ടിരുന്നു. സിനിമ കാണാന്‍ പോകുന്നത് മിക്കവാറും ഫൈന്‍ആര്‍ട്‌സ് കോളേജിലെ സുഹൃത്തുക്കളോടൊപ്പം ആയിരുന്നു.
· ആദ്യത്തെ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് ചില ഡോക്യുമെന്ററികളും മറ്റും ചെയ്തിട്ടുണ്ടല്ലൊ. എസ് എഫ് ഐയുടെ ആഭിമുഖ്യത്തില്‍ ഒരു ക്യാമ്പസ് സിനിമയുടെ ഭാഗമാവുകയും ചെയ്തിരുന്നു. അതിനെ കുറിച്ചൊക്കെ എന്ത് പറയുന്നു?
അതെ. ആദ്യ സിനിമയിലേക്ക് കടക്കും മുന്‍പ് ചില ഡോക്യുമെന്ററികളും ടെലിഫിലിമുകളും ചെയ്തു. പഠന കാലത്ത് ഞങ്ങള്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു ക്യാമ്പസ് ഫിലിം ഒരുക്കിയെടുക്കുകയും ചെയ്തു. പ്രണയകാലം എന്നായിരുന്നു അതിന്റെ പേര്. എന്റെ സുഹൃത്തും സഹപാഠിയുമായ സുരേഷാണ് ആ ചിത്രത്തിനുവേണ്ടിയുള്ള സാമ്പത്തിക സഹായം നല്‍കിയത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ വെച്ചാണ് അതിന്റെ ഷൂട്ടിംഗ് നടന്നത്. അതിന്റെ പിന്നണിയില്‍ എല്ലാവരും വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. എസ് എഫ് ഐയുടെ സംഘടനാ സഹായവും ഈ സംരംഭത്തിന് പിന്നിലുണ്ടായിരുന്നു. ഈ സിനിമ കേരളത്തിലെ അമ്പത്തിയാറോളം കോളേജുകളില്‍ ഞങ്ങള്‍ സ്‌ക്രീന്‍ ചെയ്തു. എല്‍ സി ഡി പ്രോജക്ടറുമായി കോളേജ് ക്യാമ്പസുകളില്‍ കടന്ന് ചെന്ന് ആ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. കുട്ടികള്‍ സിനിമ കാണുകയും സജീവമായി ചര്‍ച്ചകളില്‍ പങ്കാളികളാവുകയും ചെയ്തു. പിന്നീട് ആ തരത്തില്‍ ക്യാമ്പസ് സിനിമകള്‍ ഉണ്ടായോ, വ്യാപകമായി സ്വീകരിക്കപ്പെട്ടോ എന്നത് അറിയില്ല. ഇല്ലെന്നാണ് തോന്നുന്നത്. ക്യാമ്പസുകളില്‍ രാഷ്ട്രീയവും ഇത്തരത്തിലുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും ഉണ്ടാവണം. ഇല്ലെങ്കില്‍ പാവകളെ പോലുള്ള നിഷ്‌ക്രിയരായ ഒരു തലമുറയാണ് നമുക്ക് പിറകിലുണ്ടാവുക.
· പഠനവും സിനിമയും രാഷ്ട്രീയവുമൊക്കെ താങ്കള്‍ ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ടുകൊണ്ടുപോയി അല്ലെ? ക്യാമ്പസുകളില്‍ രാഷ്ട്രീയം പാടില്ല. അത് വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദഗതിക്കുള്ള മറുപടിയല്ലേ താങ്കളുടെ വിദ്യാര്‍ത്ഥി ജീവിതം?
തീര്‍ച്ചയായും വേണമെങ്കില്‍ അങ്ങനെ ചൂണ്ടിക്കാട്ടാം. സിനിമയും രാഷ്ട്രീയവും എന്റെ പഠനത്തെ ഒരു വിധത്തിലും ബാധിച്ചില്ല. തിരുവനന്തപുരത്ത് വന്നപ്പോഴാണ് വായന പുഷ്‌കലമായത്. പബ്ലിക്ക് ലൈബ്രറിയില്‍ അംഗമാവുന്നതും ഒത്തിരി പുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കുന്നതുമൊക്കെ ആ കാലത്താണ്. രാഷ്ട്രീയബോധമുള്ളതുകൊണ്ടാണ് എന്നിലെ സര്‍ഗാത്മകതയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും സാധിച്ചത് എന്ന് വിലയിരുത്തിയാല്‍ തെറ്റാവില്ല.
· സൈറയിലേക്ക് എത്തുന്നൊരു വഴിയുണ്ട്. ഡോ ബിജു സഞ്ചരിച്ചൊരു വഴി. ആ വഴിയിലൂടെ ഒരു പിന്‍നടത്തം നടത്തിയാല്‍ ?
ഇറാനിയന്‍ സിനിമകളൊക്കെ കണ്ട് കണ്ട് ഒരു സിനിമ ചെയ്യണം എന്നൊരു ധാരണയിലേക്ക് ഞാന്‍ എത്തപ്പെട്ടു. അതിനായുള്ളൊരു കഥാതന്തു വേണം. തിരക്കഥ ഒരുക്കണം. ആ സമയത്താണ് കോഴിക്കോട് ഏഷ്യാനെറ്റ് ചാനലിന്റെ റിപ്പോര്‍ട്ടറായിരുന്ന വി എം ദീപയ്‌ക്കെതിരായ ആക്രമണം നടക്കുന്നത്. ആ സംഭവത്തില്‍ നിന്നാണ് ഞാന്‍ സൈറയെ കണ്ടെത്തുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരുമാധ്യമപ്രവര്‍ത്തകയ്ക്ക് ഭരണകൂടത്തില്‍ നിന്നുമുണ്ടാവുന്ന പ്രശ്‌നങ്ങളെന്ന നിലയില്‍ ഞാനതിനെ നോക്കി കണ്ടു. അതുമായി ബന്ധപ്പെട്ട് കുറെയേറെ പത്രവാര്‍ത്തകള്‍ ഞാന്‍ ശേഖരിക്കുകയുണ്ടായി. അതിന് ശേഷമാണ് എന്റേതായ രീതിയില്‍ ഒരു സ്‌ക്രിപ്റ്റ് ഉണ്ടാക്കിയത്.
· തിരക്കഥയെഴുതിയുള്ള എന്തെങ്കിലും മുന്‍പരിചയം ഉണ്ടായിരുന്നോ, ആരുടെയെങ്കിലും സഹായം സ്വീകരിച്ചോ?
ഇല്ല. ആരുടെയും സഹായം ഉണ്ടായിരുന്നില്ല. ചര്‍ച്ചകളും ഉണ്ടായില്ല. ലൈബ്രറിയില്‍ നിന്ന് കുറെ തിരക്കഥകളൊക്കെ എടുത്ത് വായിച്ചിരുന്നു. അങ്ങനെ തിരക്കഥ തയ്യാറാക്കി. അതിന് ശേഷം നാട്ടിലുള്ള എന്റെ ചില സുഹൃത്തുക്കള്‍ക്ക് അത് വായിക്കാന്‍ നല്‍കി. അവര്‍ കുഴപ്പം പറയാത്തത് മുന്നോട്ടുപോകാനുള്ള ധൈര്യം നല്‍കി.
· തിരക്കഥ ശരിയാവുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീനടന്‍മാര്‍ വേണം. താങ്കള്‍ക്ക് ആ സമയത്ത് അഭിനേതാക്കളെ വലിയ പരിചയവുമില്ല. എങ്ങനെയാണ് ആ വിഷയം കൈകാര്യം ചെയ്തത്?
അതെ. ആ സമയത്ത് അഭിനേതാക്കളെ ആരെയും എനിക്ക് പരിചയമില്ല. സൈറയിലെ ഒരു കഥാപാത്രമായി എന്റെ
അതിലെ രസം കാവ്യ തന്നെ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്. സൈറയിലെ ഒരു സീനില്‍ ഷര്‍ട്ടഴിക്കുന്നൊരു രംഗമുണ്ട്. അത് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. തന്റെ ഇമേജിനെ ബാധിക്കുമെന്നാണ് അന്ന് കാവ്യ പറഞ്ഞത്. ആ സീന്‍ ഒഴിവാക്കാമോ എന്ന് എന്നോട് ചോദിച്ചു. ആ സീന്‍ ഒഴിവാക്കിയാല്‍ പിന്നെ ആ സിനിമയുടെ കാമ്പ് നഷ്ടമാവും അതുകൊണ്ട് അത് പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് ഞാനും കാവ്യയും അന്ന് സൗഹാര്‍ദപൂര്‍വ്വം പിരിയുകയായിരുന്നു. പക്ഷെ, പിന്നീട് കാവ്യമാധവന്‍ എന്നോട് സത്യം പറഞ്ഞു. എന്നെ കണ്ടപ്പോള്‍ ഒരു ഡയറക്ടറുടെ ലുക്കില്ലാത്തതായിരുന്നു യഥാര്‍ത്ഥ കാരണം. ഇദ്ദേഹത്തിന് സിനിമ ചെയ്യാന്‍ പറ്റില്ല എന്നൊരു തെറ്റിദ്ധാരണയുടെ പുറത്താണ് അന്ന് ആ വേഷം ഉപേക്ഷിച്ചത് എന്ന് കാവ്യ തുറന്ന് പറഞ്ഞു. നവ്യനായര്‍ക്ക് എന്റെ ലുക്ക് ഒരു പ്രശ്‌നമായിരുന്നില്ല. |
മനസിലുള്ളത് വേണുചേട്ടനാണ്. നെടുമുടി വേണു. അദ്ദേഹത്തെ ഒരു പരിചയവുമില്ല. വേണുചേട്ടനുമായി സംസാരിക്കണം. അടൂര്‍ഭാസിയുടെ മരുമകന്‍ ബി ഹരികുമാറുണ്ട്. എന്റെ ടെലിഫിലിമുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ഞാനീ കാര്യം പങ്കുവെച്ചു. ഹരിചേട്ടന്‍ നെടുമുടി വേണുവിനെ വിളിച്ചു. എന്നോട് വേണുചേട്ടനെ പോയി കാണാന്‍ പറഞ്ഞു. വേണുചേട്ടന്റെ വീട് വട്ടിയൂര്‍കാവ് എന്ന സ്ഥലത്താണ്. ഞാന്‍ പാളയത്ത് നിന്നും അങ്ങോട്ട് നടന്നു. സ്‌ക്രിപ്റ്റുമായി. നടത്തത്തിനിടയില്‍ വേണുവേട്ടനോട് പറയേണ്ട കാര്യങ്ങള്‍ അടുക്കിപെറുക്കി മനസില്‍ നിറച്ചു. പക്ഷെ, സ്‌ക്രീനില്‍ മാത്രം കണ്ടിട്ടുള്ള മഹാനടനെ നേരില്‍ കണ്ടപ്പോള്‍ ഞാന്‍ വല്ലാത്ത അവസ്ഥയിലായിപ്പോയി. ഹരിചേട്ടന്‍ പറഞ്ഞ് വന്നതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് മനസിലായി. ഇരിക്കാന്‍ പറഞ്ഞു. താര ജാഡകളൊന്നും കൂടാതെ എന്നോട് കാര്യങ്ങള്‍ തിരക്കി. നേരത്തെ അടുക്കിപ്പെറുക്കി വെച്ചതെല്ലാം മനസില്‍ നിന്ന് പോയിരുന്നു. ഞാന്‍ ചുരുക്കി കാര്യങ്ങള്‍ പറഞ്ഞു. എന്റേതായ രീതിയില്‍ ഞാനൊരു സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് സ്‌ക്രിപ്റ്റ് വേണുചേട്ടന് നല്‍കി. ഞാന്‍ വായിച്ചിട്ട് പറയാം, എന്നെ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ തിരികെ പാളയത്തേക്ക് നടന്നു. മനസില്‍ നിറയെ സൈറയായിരുന്നു. വേണുചേട്ടന്റെ കഥാപാത്രമായിരുന്നു.
· നെടുമുടിവേണു മലയാള സിനിമയിലെ നിലയവിദ്വാന്‍മാരെ പോലെ താങ്കളെ ഒഴിവാക്കിയോ? അതോ വിളിച്ചോ?
വേണുചേട്ടന് എന്നെ വിളിക്കേണ്ടി വന്നില്ല. അതിനും മുന്നേ ഞാന്‍അദ്ദേഹത്തെ വിളിച്ചു. ആവശ്യക്കാരന് ഔചിത്യമില്ലെന്നല്ലേ. അദ്ദേഹം സ്‌ക്രിപ്റ്റ് വായിച്ചിരുന്നു. എന്നോട് വീട്ടിലേക്ക് പോവാന്‍ പറഞ്ഞു. ഞാന്‍ വീണ്ടും നടന്നു, വട്ടിയൂര്‍ക്കാവിലേക്ക്. വേണുചേട്ടന്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. “കൊള്ളാം. വ്യത്യസ്തതയുണ്ട്. ധൈര്യമായി മുന്നോട്ടുപോവാം.” ആ വാക്കുകള്‍ എന്നിലുണ്ടാക്കിയ ചലനം ചില്ലറയായിരുന്നില്ല. വലിയ സന്തോഷം തോന്നി. വേണുചേട്ടന്‍ തുടര്‍ന്നു: “ആര് പ്രൊഡ്യൂസ് ചെയ്യും?” ഉത്തരമായി പറയാന്‍ ഒരു പേര് എന്റെ കൈയ്യിലുണ്ടായിരുന്നില്ല. ആരെയെങ്കിലും കണ്ടുപിടിക്കാമെന്ന് ഞാന്‍ മറുപടി പറഞ്ഞു. “സാധാരണഗതിയില്‍ ഇത്തരം സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാന്‍ ആളെകിട്ടാന്‍ ബുദ്ധിമുട്ടാണ്. സാരമില്ല. ശരിയാവും. ആളെകിട്ടുമ്പോള്‍ എപ്പോഴായാലും എന്നെ വിളിച്ചാല്‍ മതി. ഞാന്‍ കൂടെയുണ്ട്”. വേണുചേട്ടന്റെ ഉറപ്പിന്റെ പുറത്ത് ഞാന്‍ അവിടെ നിന്നും ഇറങ്ങി. ഇതിനിടയില്‍ വേണുചേട്ടന്‍ മേക്കപ്പ്മാന്‍ പട്ടണം റഷീദിനെ എനിക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ഞാന്‍ അദ്ദേഹവുമായും സ്‌ക്രിപ്റ്റടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. റഷീദിക്കയും എന്നില്‍ ആത്മവിശ്വാസം ഉണര്‍ത്തി.
· ചര്‍ച്ചകള്‍ക്കൊടുവില്‍ പെട്ടെന്ന് തന്നെ സൈറയുടെ ചിത്രീകരണം തുടങ്ങിയോ?
ആ ചര്‍ച്ചകള്‍ കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് സൈറയുടെ ചിത്രീകരണം തുടങ്ങിയത്. ഇത്രയും കാലം ഞാന്‍ വേണുചേട്ടനെ ഇടയ്ക്കിടയ്ക്ക് കാണും. നിലവിലുള്ള അവസ്ഥ വിശദീകരിക്കും. മുഖം മുഷിയാതെഅദ്ദേഹം എന്നെ കേള്‍ക്കും. ഒരിക്കല്‍പോലും നിരാശനാക്കുന്ന രീതിയില്‍ വേണുചേട്ടന്‍ പെരുമാറിയിട്ടില്ല. ഇടയ്ക്ക് റഷീദിക്കയെയും കാണും. അദ്ദേഹവും എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ഈ കാലയളവില്‍ നാല്‍പ്പതോളം പ്രൊഡ്യൂസര്‍മാരെ ഞാന്‍ കണ്ടു.
· പ്രൊഡ്യൂസര്‍മാരില്‍ നിന്നുമുള്ള അനുഭവം എങ്ങിനെയായിരുന്നു?
പലരും കഥ കേള്‍ക്കും. കേട്ട് കഴിയുമ്പോള്‍ കുഴപ്പമില്ല എന്ന് അഭിപ്രായപ്പെടും. ആരൊക്കെയാണ് കാസ്റ്റിംഗ്? തുടങ്ങിയ ചില ടിപ്പിക്കല്‍ ചോദ്യങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവും. പക്ഷെ, പലര്‍ക്കും ഈ സംരംഭത്തില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നില്ല. ചിലര്‍ക്ക് എന്നില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. എന്നെ കാണാന്‍ ഒരു ലുക്കില്ലാത്തത് കൊണ്ടാവും. ചിലര്‍ നമുക്ക് നോക്കാം എന്ന് പറയും. പോസറ്റീവായ പ്രതികരണങ്ങള്‍ വളരെ കുറവായിരുന്നു. നവസിനിമകള്‍ ചെയ്യുന്ന വ്യക്തികളോട് ഇപ്പോഴും ഈ സമീപനം തന്നെയാണ് പ്രൊഡ്യൂസര്‍മാര്‍ എടുക്കുന്നത്.
· സൈറയില്‍ നായികയായിരുന്നത് നവ്യനായരായിരുന്നല്ലൊ? അവരെ മുന്നില്‍ കണ്ടാണോ തിരക്കഥ എഴുതിയത് ?
അല്ല. സിനിമയിലേക്ക് നായികയെ തീരുമാനിക്കുകയാണെങ്കില്‍ പ്രൊഡ്യൂസര്‍മാരോട് സംസാരിക്കുമ്പോള്‍ കുറച്ചുകൂടി ആധികാരികതയുണ്ടാവും എന്ന തോന്നലിന്റെ പുറത്താണ് നടിമാരെ സമീപിക്കുന്നത്. കാവ്യമാധവനുമായാണ് ആദ്യം സംസാരിച്ചത്. കൂടാതെ വേറെ രണ്ട് നടികളുമായും ചര്‍ച്ച നടത്തി. കാവ്യ ചില സീനുകളില്‍ കുഴപ്പം പറഞ്ഞ് ഒഴിഞ്ഞു. മറ്റ് നടിമാര്‍ക്ക് പ്രതിഫലമായിരുന്നു വിഷയം. അങ്ങനെയാണ് നവ്യയിലേക്ക് എത്തുന്നത്. നവ്യയ്ക്ക് കഥകേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. പ്രതിഫലത്തിന്റെ കാര്യത്തിലും കടുംപിടുത്തമൊന്നും ഉണ്ടായില്ല. നമുക്ക് ചെയ്യാമെന്ന് ഉറപ്പ് തന്നു.
· കാവ്യമാധവനെ പോലുള്ള നടിമാരും തിരക്കഥ തിരുത്തുമോ?
അവര്‍ തിരക്കഥ തിരുത്തുന്ന തരത്തിലൊന്നുമല്ല പറഞ്ഞത്. അതിലെ രസം കാവ്യ തന്നെ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്. സൈറയിലെ ഒരു സീനില്‍ ഷര്‍ട്ടഴിക്കുന്നൊരു രംഗമുണ്ട്. അത് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. തന്റെ ഇമേജിനെ ബാധിക്കുമെന്നാണ് അന്ന് കാവ്യ പറഞ്ഞത്. ആ സീന്‍ ഒഴിവാക്കാമോ എന്ന് എന്നോട് ചോദിച്ചു. ആ സീന്‍ ഒഴിവാക്കിയാല്‍ പിന്നെ ആ സിനിമയുടെ കാമ്പ് നഷ്ടമാവും അതുകൊണ്ട് അത് പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് ഞാനും കാവ്യയും അന്ന് സൗഹാര്‍ദപൂര്‍വ്വം പിരിയുകയായിരുന്നു. പക്ഷെ, പിന്നീട് കാവ്യമാധവന്‍ എന്നോട് സത്യം പറഞ്ഞു. എന്നെ കണ്ടപ്പോള്‍ ഒരു ഡയറക്ടറുടെ ലുക്കില്ലാത്തതായിരുന്നു യഥാര്‍ത്ഥ കാരണം. ഇദ്ദേഹത്തിന് സിനിമ ചെയ്യാന്‍ പറ്റില്ല എന്നൊരു തെറ്റിദ്ധാരണയുടെ പുറത്താണ് അന്ന് ആ വേഷം ഉപേക്ഷിച്ചത് എന്ന് കാവ്യ തുറന്ന് പറഞ്ഞു. നവ്യനായര്‍ക്ക് എന്റെ ലുക്ക് ഒരു പ്രശ്‌നമായിരുന്നില്ല.
· കഥാപാത്രങ്ങളെ നിശ്ചയിച്ചിട്ടും സിനിമ നടക്കാത്ത കാലാവസ്ഥ. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരവസ്ഥയാവും. അവസാനം എങ്ങിനെയാണ് സൈറ യാഥാര്‍ത്ഥ്യമായത്?
ആരും എന്നെ സഹായിക്കാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് എനിക്ക് ജോലി ലഭിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍. ഹോമിയോ ഡോക്ടറായി. ഗസറ്റഡ് റാങ്കാണ്. ഞാന്‍ ആദ്യമായി ഒപ്പിടുന്നത് എന്റെ സാലറി സര്‍ട്ടിഫിക്കറ്റില്‍ ആണ്. ഗസറ്റഡ് റാങ്കിന് അങ്ങനെയൊരു ഗുണമുണ്ട്. മൂന്ന് സാലറി സര്‍ട്ടിഫിക്കറ്റുകള്‍ റെഡിയാക്കി. മൂന്ന് ബാങ്കുകളെ സമീപിച്ചു. ഓരോലക്ഷം രൂപ ലോണെടുത്തു. ആ പണവും നാട്ടിലെ കുറച്ചു സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിച്ച പണവും വെച്ച് ഷൂട്ടിംഗ് തുടങ്ങി. മൂന്ന് ദിവസത്തെ ചിത്രീകരണം. അപ്പോഴേക്കും പണം തീര്‍ന്നു. എന്റെയൊരു ധാരണ വേറെയും ബാങ്കില്‍ നിന്ന് ലോണെടുക്കാമെന്നായിരുന്നു. പക്ഷെ, ആ പദ്ധതി നടന്നില്ല. അങ്ങനെ പ്രതിസന്ധിയില്‍ ഉഴറുമ്പോഴാണ് എന്റെ സുഹൃത്ത് രാധാകൃഷ്ണന്‍ സഹായത്തിനെത്തുന്നത്.
· രാധാകൃഷ്ണനെ നേരത്തെ ബന്ധപ്പെട്ടിരുന്നില്ലേ?
രാധാകൃഷ്ണന്‍ സിനിമാമേഖലയില്‍ കുറച്ചുബന്ധമൊക്കെയുള്ളയാളാണ്. സൈറയുടെ ക്യാമറാമാനായ എം ജെ രാധാകൃഷ്ണന്‍ ചേട്ടനെ പരിചയപ്പെടുത്തി തരുന്നത് ഇദ്ദേഹമാണ്. എന്റെ പ്രൊഡ്യൂസര്‍ അന്വേഷണത്തിന്
നവ്യ വല്ലാതെ ചൂടായി. നേരത്തെ സംസാരിച്ചതുപോലെയൊന്നുമല്ലല്ലോ ഇപ്പോള്‍ സംസാരം നിങ്ങള്‍ നിങ്ങളുടെ സംസ്‌കാരം കാണിച്ചു, ഞാന്‍ കാണിച്ചുതരാം എന്നൊക്കെ പറഞ്ഞുകൊണ്ട് വല്ലാതെ ക്ഷുഭിതയായി ഞാന്‍ സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞാലേ പോവാന്‍ പറ്റു എന്നതില്‍ ഉറച്ചുനിന്നു. അപ്പോഴേക്കും സെറ്റിലുള്ള ബാക്കിയുള്ളവരെല്ലാം ഇടപെട്ട് പ്രശ്‌നം കോംപ്രമൈസ് ചെയ്യിച്ചു. ഷൂട്ടിംഗില്‍ നവ്യ പങ്കെടുത്തു. അഭിനയത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു പ്രശ്‌നവും വരുത്തിയില്ല. അന്നത്തോടെ നവ്യയുടെ ഷൂട്ടിംഗ് കഴിഞ്ഞു. ഒരു യാത്രപോലും പറയാതെ നവ്യ ലൊക്കേഷനില്‍ നിന്ന് പോയപ്പോള്‍ എനിക്ക് വിഷമം തോന്നി. പിന്നീട് ഡബ്ബിംഗ് സമയത്ത് നവ്യയെ വിളിച്ചു. ഈ അസ്വാരസ്യം നവ്യ മനസില്‍ സൂക്ഷിക്കുന്നുണ്ടായിരുന്നു. എഴുപത്തിഅഞ്ചായിരം രൂപയ്ക്ക് സൈറയില്‍ അഭിനയിക്കാമെന്നായിരുന്നു ധാരണ. ഞങ്ങള്‍ അമ്പതിനായിരം രൂപ മാത്രമേ നവ്യക്ക് അതുവരെയായി നല്‍കിയിരുന്നുള്ളു. ബാക്കിയുള്ള ഇരുപത്തിയയ്യായിരം രൂപ ലഭിച്ചാല്‍ മാത്രമേ ഡബ്ബിംഗിന് വരികയുള്ളു എന്ന് നവ്യ പറഞ്ഞു. അപ്പോള്‍ പ്രൊഡ്യൂസര്‍ പണം നല്‍കാമെന്ന് പറഞ്ഞു.“പ്രൊഡ്യൂസറുമായല്ല, ഡയറക്ടറുമായാണ് ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞ് ഉറപ്പിച്ചത്. അയാള്‍ പറയട്ടെ, അയാള്‍ പണം തരട്ടെ” എന്ന നിലപാടില്‍ അവര്‍ നിന്നു. എന്റെ കൈയ്യില്‍ അന്നൊരു ചില്ലികാശുപോലുമില്ല. പ്രൊഡ്യൂസര്‍ പറഞ്ഞത് പ്രകാരം ഞാന്‍ ഇരുപത്തിഅയ്യായിരം രൂപയുടെ ഒരു ചെക്ക് ഒപ്പിട്ട് നവ്യക്ക് നല്‍കി. ആ ചെക്ക് വാങ്ങിയാണ് നവ്യ ഡബ്ബ് ചെയ്തത്. പക്ഷെ, അവര്‍ ഇന്നും ആ ചെക്ക് പ്രസന്റ് ചെയ്തിട്ടില്ല. സൈറയിലെ അഭിനയത്തിന് നവ്യക്ക് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു. |
പലപ്പോഴും ഇദ്ദേഹം സഹായമാവുന്നുണ്ട്. കാവ്യക്ക് തോന്നിയത് പോലൊരു സംശയം ഇദ്ദേഹത്തിനും എന്റെ കാര്യത്തിലുണ്ടായിരിക്കണം. മൂന്ന് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ രാധാകൃഷ്ണന്‍ ക്യാമറാമാന്‍ എം ജെയോട് എങ്ങിനെയുണ്ട് എന്ന് ചോദിച്ചു. നല്ല വര്‍ക്കാണ്, നന്നായി വരുന്നൊരു സാധനമാണ് എന്ന് എം ജെ തുറന്ന് പറഞ്ഞു. അപ്പോഴാണ് രാധാകൃഷ്ണന്‍ മുന്നോട്ടുവരുന്നത്. “ഇതുവരെയുള്ള ഷൂട്ടിംഗിനുള്ള ചെലവെത്രയായി?” എന്ന് രാധാകൃഷ്ണന്‍ ചോദിച്ചു. മൂന്ന് ലക്ഷം രൂപയുടെ ബാങ്ക്‌ലോണും ചില്ലറ കൈവായ്പകളും ഭാര്യുടെ ഉരുപ്പടി പണയത്തില്‍ വെച്ചതുമെല്ലാം ചേര്‍ത്ത് അഞ്ച് ലക്ഷം രുപ അതുവരെ ചിലവായിരുന്നു. ഞാനത് പറഞ്ഞു. “ഇനി എത്ര രൂപയിട്ടാല്‍ തീര്‍ക്കാന്‍ പറ്റും?” അദ്ദേഹത്തിന്റെ അടുത്ത ചോദ്യം. പത്ത് ലക്ഷമുണ്ടെങ്കില്‍ തീര്‍ക്കാനാവും. “എന്നാല്‍, നമുക്ക് നോക്കാം”. അങ്ങനെ രാധാകൃഷ്ണനോടൊപ്പം ഞാന്‍ സൈറ പൂര്‍ത്തിയാക്കി.
· സിനിമാ ഷൂട്ടിംഗിന്റെ അന്തരീക്ഷത്തിലേക്ക് താങ്കള്‍ അദ്യമായി എത്തുകയായിരുന്നുവല്ലൊ. എന്തൊക്കെയായിരുന്നു അനുഭവങ്ങള്‍? വല്ലാതെ ഭയപ്പെട്ടുപോയോ?
വലിയ ഭയപ്പാടൊന്നുമുണ്ടായിരുന്നില്ല. കാരണം ക്രൂ മൊത്തത്തില്‍ പരിചയക്കാരായിരുന്നു. വേണുചേട്ടനും എം ജെ രാധാകൃഷ്ണന്‍ ചേട്ടനും റഷീദിക്കയും ഒക്കെ കഥ മൊത്തമായും അറിയുന്നവരാണ്. വളരെ സ്മൂത്തായി മുന്നോട്ടുപോവാന്‍ സാധിച്ചു. പരിചയക്കുറവ് മൂലമുള്ള ചില പേടികള്‍ എനിക്കുണ്ടായിരുന്നു. മൂവിക്യാമറ അതിന് മുന്‍പ് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേന്നാള്‍ അത് കാണുവാനൊരുങ്ങിപ്പോയതാണ്. പക്ഷെ, ക്യാമറാ ടീം എന്ത് കരുതുമെന്ന് കരുതി വേണ്ടെന്ന് വെച്ചു. സൈറയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോഴാണ് മൂവി ക്യാമറ ആദ്യമായി കാണുന്നത്. ഒരു മണവാളന്‍, മണവാട്ടിയെ ഇടക്കണ്ണിട്ട് നോക്കും പോലെ ഇടയ്ക്കിടയ്ക്ക് ഞാന്‍ ക്യാമറയെ നോക്കി.
സിനിമയുടെ സാങ്കേതികമായ പദാവലികള്‍ എനിക്കറിയില്ലായിരുന്നു. അതുമെന്നെ ബുദ്ധിമുട്ടിച്ചില്ല. എന്റെ സിനിമ പൂര്‍ണമായും എന്റെ മനസിലുണ്ടായിരുന്നു. അതിന്റെ ഓരോ നിമിഷത്തിലെയും ചിത്രഭാഷ്യം എന്റെ മനസില്‍ വളരെ നേരത്തെ ഞാന്‍ ഷൂട്ട് ചെയ്ത് വെച്ചിരുന്നു. അടുത്ത ഷോട്ട് ഇത്ര ദൂരത്തില്‍ ഇങ്ങനെയാണ് വേണ്ടത് എന്ന് എനിക്കറിയാവുന്ന രീതിയില്‍ ഞാന്‍ പറഞ്ഞുകൊടുത്തു. ഒരു മീഡിയം ഷോട്ടാണ് വേണ്ടതെന്ന് പറയാനുള്ള അറിവ് പിന്നീടാണ് ആര്‍ജ്ജിക്കുന്നത്. മുഖത്തിന്റെ വളരെ അടുത്തുള്ള ഷോട്ടാണ് വേണ്ടത് എന്നായിരുന്നു ക്ലോസപ്പ് ഷോട്ടിനുവേണ്ടി പറഞ്ഞിരുന്നത്. മനസില്‍ സിനിമ പൂര്‍ത്തിയാക്കിയ ഒരാള്‍ക്ക് സാങ്കേതിക പദാവലികളുടെ ആവശ്യമില്ല എന്ന് എന്റെ അനുഭവത്തില്‍ നിന്ന് എനിക്ക് മനസിലായി. പന്ത്രണ്ട് ദിവസം കൊണ്ട് സൈറയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
· സിനിമയെ കുഞ്ഞിലെ മനസിലേറ്റി നടന്നയാളല്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠിച്ചിട്ടില്ല. സിനിമാ സംവിധായകരുടെയോ മറ്റ് വിദഗ്ധരുടെയോ ഉപദേശസഹായങ്ങള്‍ ലഭിച്ചിട്ടില്ല. ജോണ്‍ എബ്രഹാമിന്റെ സിനിമാ സെറ്റുകള്‍ പോലെ ചങ്ങാതിക്കൂട്ടം എന്തിനും തയ്യാറായില്ല. ഒരു സിനിമയുടെ ലൊക്കേഷനിലും പോയി സിനിമ പഠിച്ചില്ല. ഒരു സിനിമയുടെയും സംവിധാനസഹായിയായി പ്രവര്‍ത്തിച്ചില്ല. എന്നിട്ടും താങ്കള്‍ സൈറ പൂര്‍ത്തിയാക്കി! എങ്ങിനെ സീനുകള്‍ തുടങ്ങണം? ഏതൊക്കെ എവിടെവെച്ച് ഷൂട്ട് ചെയ്യണം? തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടല്ലൊ? എങ്ങിനെയാണ് ഈ കടമ്പകളൊക്കെ കടന്നത്?
അഞ്ച്വര്‍ഷക്കാലം ഞാന്‍ മനസിലിട്ട് ഈ സിനിമയെ പരുവപ്പെടുത്തുകയായിരുന്നല്ലൊ. എന്റെ മനസിലുണ്ടാക്കിയ ആസൂത്രണങ്ങളാണ് സൈറ സാര്‍ത്ഥകമാക്കാന്‍ ഉപയോഗിച്ചത്. കുറച്ച് ലൊക്കേഷനുകള്‍ മാത്രമേ സൈറക്കുണ്ടായിരുന്നുള്ളു. അവിടെ ഓരോ സ്ഥലത്തും എടുക്കേണ്ട സീനുകള്‍ വേര്‍തിരിച്ചു, അവ മൊത്തം ഷൂട്ട് ചെയ്ത് പോവുന്ന രീതിയാണ് സ്വീകരിച്ചത്. എന്റെ കാല്‍ക്കുലേഷനില്‍ മനസിലുള്ള കാര്യങ്ങള്‍ ചിത്രീകരിക്കാനാണ് ശ്രമിച്ചത്. പിന്നീടാണ് മനസിലായത്, പരിചയസമ്പന്നരും ഇങ്ങനെതന്നെയാണ് ചിത്രീകരണം നടത്തുക എന്നത്. ഇപ്പോഴും എന്റെ സിനിമയുടെ ഷൂട്ടിംഗ് എങ്ങനെ വേണമെന്ന് നേരത്തെ തന്നെ ചാര്‍ട്ട് ചെയ്ത് വെക്കും. അതുപയോഗിച്ചാണ് ഷൂട്ട് ചെയ്യുക.
· ആദ്യ സിനിമ വിരിയിച്ചെടുക്കുമ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. തീര്‍ച്ചയായും അങ്ങനെയൊരെണ്ണം മനസില്‍ കാണുമല്ലൊ? അത് പങ്കുവെക്കാമോ?
സൈറയുടെ സമയത്ത് നവ്യനായരുമായുള്ള ഒരു അസ്വാരസ്യം ഓര്‍മിച്ച് പോവുന്നു. നവ്യ വളരെ കഴിവുള്ളൊരു നടിയാണ്. നവ്യയെ ഷൂട്ടിംഗ് കഴിഞ്ഞ് വിടാമെന്ന് പറഞ്ഞ ദിവസമുണ്ടായിരുന്നു. സൈറയ്ക്കുവേണ്ടി തന്ന ദിവസങ്ങളിലൊന്നില്‍ നവ്യ അവരുടേതായ എന്തോ കാര്യത്തിനുവേണ്ടി പോയിരുന്നു. ആ ഒരു ദിവസം തീര്‍ക്കേണ്ട ഷൂട്ടിംഗ് ബാക്കി കിടന്നു. അതുകൊണ്ടാണ് നവ്യയെ പറഞ്ഞതുപ്രകാരമുള്ള ദിവസം പറഞ്ഞുവിടാന്‍ കഴിയാതിരുന്നത്. ആ ദിവസം നവ്യ എനിക്ക് പോകണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു സീന്‍കൂടിയുണ്ട്, അത് കഴിഞ്ഞാലേ പോവാന്‍ സാധിക്കൂ എന്ന് പറഞ്ഞതാണ് വിഷയമായത്.
നവ്യ വല്ലാതെ ചൂടായി. നേരത്തെ സംസാരിച്ചതുപോലെയൊന്നുമല്ലല്ലോ ഇപ്പോള്‍ സംസാരം നിങ്ങള്‍ നിങ്ങളുടെ സംസ്‌കാരം കാണിച്ചു, ഞാന്‍ കാണിച്ചുതരാം എന്നൊക്കെ പറഞ്ഞുകൊണ്ട് വല്ലാതെ ക്ഷുഭിതയായി ഞാന്‍ സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞാലേ പോവാന്‍ പറ്റു എന്നതില്‍ ഉറച്ചുനിന്നു. അപ്പോഴേക്കും സെറ്റിലുള്ള ബാക്കിയുള്ളവരെല്ലാം ഇടപെട്ട് പ്രശ്‌നം കോംപ്രമൈസ് ചെയ്യിച്ചു. ഷൂട്ടിംഗില്‍ നവ്യ പങ്കെടുത്തു. അഭിനയത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു പ്രശ്‌നവും വരുത്തിയില്ല. അന്നത്തോടെ നവ്യയുടെ ഷൂട്ടിംഗ് കഴിഞ്ഞു. ഒരു യാത്രപോലും പറയാതെ നവ്യ ലൊക്കേഷനില്‍ നിന്ന് പോയപ്പോള്‍ എനിക്ക് വിഷമം തോന്നി.
പിന്നീട് ഡബ്ബിംഗ് സമയത്ത് നവ്യയെ വിളിച്ചു. ഈ അസ്വാരസ്യം നവ്യ മനസില്‍ സൂക്ഷിക്കുന്നുണ്ടായിരുന്നു. എഴുപത്തിഅഞ്ചായിരം രൂപയ്ക്ക് സൈറയില്‍ അഭിനയിക്കാമെന്നായിരുന്നു ധാരണ. ഞങ്ങള്‍ അമ്പതിനായിരം രൂപ മാത്രമേ നവ്യക്ക് അതുവരെയായി നല്‍കിയിരുന്നുള്ളു. ബാക്കിയുള്ള ഇരുപത്തിയയ്യായിരം രൂപ ലഭിച്ചാല്‍ മാത്രമേ ഡബ്ബിംഗിന് വരികയുള്ളു എന്ന് നവ്യ പറഞ്ഞു. അപ്പോള്‍ പ്രൊഡ്യൂസര്‍ പണം നല്‍കാമെന്ന് പറഞ്ഞു.“പ്രൊഡ്യൂസറുമായല്ല, ഡയറക്ടറുമായാണ് ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞ് ഉറപ്പിച്ചത്. അയാള്‍ പറയട്ടെ, അയാള്‍ പണം തരട്ടെ” എന്ന നിലപാടില്‍ അവര്‍ നിന്നു. എന്റെ കൈയ്യില്‍ അന്നൊരു ചില്ലികാശുപോലുമില്ല. പ്രൊഡ്യൂസര്‍ പറഞ്ഞത് പ്രകാരം ഞാന്‍ ഇരുപത്തിഅയ്യായിരം രൂപയുടെ ഒരു ചെക്ക് ഒപ്പിട്ട് നവ്യക്ക് നല്‍കി. ആ ചെക്ക് വാങ്ങിയാണ് നവ്യ ഡബ്ബ് ചെയ്തത്. പക്ഷെ, അവര്‍ ഇന്നും ആ ചെക്ക് പ്രസന്റ് ചെയ്തിട്ടില്ല. സൈറയിലെ അഭിനയത്തിന് നവ്യക്ക് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു.
· സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചപ്പോള്‍ നവ്യനായര്‍ താങ്കളെ വിളിച്ചോ?
വിളിച്ചു. അന്നത്തെ ആ സംഭവം പാകതയില്ലായ്മയില്‍ നിന്നുണ്ടായതായിരുന്നു എന്ന് പിന്നീട് നവ്യ എന്നോട് പറഞ്ഞു. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.
· സൈറ പുറത്തുവന്നപ്പോള്‍ സാമ്പത്തിക ഭദ്രത വന്നോ?
സാമ്പത്തികമായി ആകെ തകര്‍ന്നു എന്നതാണ് സത്യം. ബാധ്യതകള്‍ കഴുത്തോളം കയറി. ഭാര്യയുടെ സ്വര്‍ണം പണയം വെച്ചത്. ബാങ്കില്‍ നിന്ന് ആദ്യമെടുത്ത കടം മൂന്ന് ലക്ഷവും പിന്നീടെടുത്ത രണ്ട് ലക്ഷവും പെരുകി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായിരുന്നു എന്റേത്. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വീടുണ്ടാവുന്നതുപോലും അച്ഛന്‍ പെന്‍ഷന്‍ പറ്റിയതിന് ശേഷമാണ്. ലക്ഷങ്ങളൊന്നും കൈകാര്യം ചെയ്തും കണ്ടുമുള്ള ശീലമില്ല. എനിക്ക് ജോലിയില്ലായിരുന്നുവെങ്കില്‍ സാമ്പത്തിക ബാധ്യതയുടെ കയത്തില്‍ വീണ് ഞാന്‍ മരിച്ചുപോയേനെ. വീട്ടിലേക്കുള്ള വഴിയൊക്കെ ചെയ്യുന്ന സമയത്താണ് ആ കടമൊക്കെ ഞാന്‍ വീട്ടുന്നത്.
· ഡോ. ബിജു എന്ന സംവിധായകന്റെ സൃഷ്ടിയില്‍ നെടുമുടിവേണു എന്ന നടനുള്ള പങ്ക് നിര്‍ണായകമാണ് അല്ലെ?
തീര്‍ച്ചയായും. വേണു ചേട്ടന്‍ ഇല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഡോ. ബിജു എന്ന സംവിധായകനുണ്ടാവുമായിരുന്നില്ല. ഒരു പരിചയവുമില്ലാതെയാണ് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നത്. പലരും എന്നെ കാണുമ്പോള്‍ എന്റെ ശരീരഭാഷ കണ്ട് കഴിവില്ലാത്തവനെന്ന് അളന്നെടുക്കാറുണ്ട്. പക്ഷെ, ആദ്യം കാണുന്ന അന്നുമുതല്‍ എന്റെ ഉള്ളിലെ കാമ്പിനെ തിരിച്ചറിഞ്ഞുകൊണ്ടാണ് വേണു ചേട്ടന്‍ സംസാരിച്ചിരുന്നത്. പട്ടണം റഷീദിക്കയും ക്യാമറാമാന്‍ എം ജെ രാധാകൃഷ്ണന്‍ ചേട്ടനും എന്നെ ഒരു സംവിധാകനായി രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.
· താങ്കളുടെ ആദ്യത്തെ സിനിമയായ സൈറ ക്യാന്‍ ഫിലിംഫെസ്റ്റിവലിന്റെ മത്സരേതര വിഭാഗമായ സിനിമാ ഓഫ് വേള്‍ഡില്‍ ഉദ്ഘാടന ചിത്രമായിരുന്നല്ലൊ. ഏതൊരു സിനിമാ സംവിധാകനും വളരെയേറെ അഭിമാനിക്കാവുന്ന കാര്യമാണല്ലൊ ആദ്യ സിനിമയ്ക്ക് ലഭിക്കുന്ന ഈയൊരു പദവി? അതെങ്ങനെയാണ് സംഭവിക്കുന്നത്?
ഗോവയില്‍ ഇന്ത്യന്‍പനോരമയില്‍ സൈറ പ്രദര്‍ശിപ്പിച്ചിരുന്നു. ആ സമയത്ത് സൈറ കണ്ട ഒരാള്‍ പടത്തിന്റെ ഒരു
ഇടതുപക്ഷം ഭരിക്കുന്ന കാലത്താണ് ഇടതുപക്ഷത്തിന്റെ തന്നെ സംരംഭമായ ഈ സിനിമ പറയുന്ന കാര്യത്തെ മുഖവിലക്കെടുക്കാതെ പോയത്. ആ സമയത്ത് സാമ്രാജ്യത്വ വിരുദ്ധതയെ കേരളത്തിന്റെ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് തഴയുകയും കഥപറയുമ്പോള്‍ പോലുള്ള സിനിമകള്‍ ഫെസ്റ്റവലിലേക്ക് വരികയും ചെയ്തു. ഐ എഫ് എഫ് കെ, കേരളത്തില്‍ നിന്നുമുണ്ടായ ഒരു പരീക്ഷണ സിനിമയെ തഴഞ്ഞു എന്ന് പറയാം. ചലച്ചിത്ര അക്കാദമിക്ക് വേണ്ടി സിനിമകള്‍ സെലക്ട് ചെയ്ത കമ്മറ്റിയുടെ നിലവാരത്തിന്റെ സൂചകമായിരുന്നു തെരഞ്ഞെടുത്ത സിനിമകള്‍. അവര്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെ എന്തിന് പ്രതിരോധിക്കണം എന്ന് മനസിലായിട്ടുണ്ടാവില്ല. പാവം അമേരിക്ക എന്ന് ചിന്തിക്കുന്ന ബോധമണ്ഡലത്തില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമ തെരഞ്ഞെടുക്കാന്‍ ഇരിക്കുന്നവരുടെ യോഗ്യത എന്താണെന്ന് പരിശോധിക്കാന്‍ ഞാന്‍ ഒരു കേസ് ഫയല്‍ ചെയ്തു. |
ഡി വി ഡി വേണമെന്ന് പറഞ്ഞു. കുറെ വിദേശികള്‍ അന്ന സി ഡി വാങ്ങിയിരുന്നു. “ഫ്രെയിമില്‍ ഹെഡ് കുറച്ച് കട്ടായിരുന്നല്ലൊ, അത് ക്യാമറയുടെ കുഴപ്പമാണോ, പ്രൊജക്ഷന്റെ കുഴപ്പമാണോ” എന്ന ചോദ്യത്തിലൂടെ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു. സെര്‍ജിന്‍ സബോണ്‍സ്‌കി. ക്യാനിന്റെ കൂറേറ്ററായിരുന്നു അദ്ദേഹം. കുറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിര്‍മാതാവ് രാധാകൃഷ്ണന്‍ വിളിച്ച് “നമ്മുടെ സിനിമ ക്യാനിലേക്ക് സെലക്ട് ചെയ്യുന്നുണ്ട് എന്ന് കേള്‍ക്കുന്നു” എന്ന് പറഞ്ഞു. ഡല്‍ഹിയിലെ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലില്‍ നിന്ന് അതിന്റെ ഡയറക്ടര്‍ രാധാകൃഷ്ണനെ വിളിച്ച് ആ വാര്‍ത്ത സ്ഥിരീകരിച്ചു. ക്യാനിലെ അറുപതാമത് ഫെസ്റ്റിവലായിരുന്നു അത്. അവിടെ മത്സരേതര വിഭാഗമായ സിനിമാ ഓഫ് വേള്‍ഡില്‍ ഉദ്ഘാടന ചിത്രമായി സൈറ പ്രദര്‍ശിപ്പിച്ചു. അവിടെ സൈറ കാണുവാനായി ഋതുപര്‍ണ ഘോഷ്, മണിരത്‌നം, ശങ്കര്‍, രാജ്കുമാര്‍ ഹിരാനി എന്നിവരുമുണ്ടായിരുന്നു.
· ക്യാന്‍ ഫിലിം ഫെസ്റ്റിവലായിരുന്നോ താങ്കളുടെ ആദ്യത്തെ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവല്‍?
അല്ല. ക്യാന്‍ ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും മുന്‍പ് റഷ്യയില്‍ സംഘടിപ്പിച്ച മുസ്ലീം ഫിലിം ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ മിന്‍ബാറില്‍ സൈറ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഞാന്‍ പാസ്‌പോര്‍ട്ട് എടുത്തത്. മുസ്ലീം ഫിലിം ഫെസ്റ്റിവലിന്റെ പ്രത്യേകത, മുസ്ലീങ്ങളെ കുറിച്ചുള്ള വിഷയം പറയുന്ന സിനിമ. അല്ലെങ്കില്‍ മുസ്ലീം ഡയറക്ടര്‍ സംവിധാനം ചെയ്ത സിനിമ ആണെങ്കില്‍ മാത്രമേ പ്രദര്‍ശനാനുമതി ലഭിക്കൂ എന്നതാണ്. ആ ഫെസ്റ്റിവലില്‍ മുസ്ലീമല്ലാത്ത ഡയറക്ടര്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സൈറയ്ക്ക് അവിടെ നല്ല സ്വീകരണം ലഭിച്ചു.
· താങ്കളുടെ രണ്ടാമത്തെ ചിത്രമായിരുന്നു രാമന്‍. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ അതിശക്തമായ ഒരു അവതരണം. വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മികച്ച ആവിഷ്‌കാരം. എങ്ങനെയായിരുന്നു താങ്കള്‍ രാമനിലേക്ക് എത്തിയത്?
ക്യാന്‍ഫെസ്റ്റിവലില്‍ വെച്ച് അമേരിക്കയിലെ പ്രസിദ്ധ സംവിധായകനായ മൈക്കിള്‍മൂറിന്റെ ഒരു ഡോക്യുമെന്ററി ഞാന്‍ കണ്ടു. സൈക്കോ. അതിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ നിശിതമായി വിമര്‍ശിക്കുകയാണ്. സൈക്കോ അമേരിക്കയില്‍ ബാന്‍ ചെയ്തിരുന്നു. അമേരിക്കയിലെ ആരോഗ്യ സംവിധാനത്തെയാണ് ആ ഡോക്യുമെന്ററിയിലൂടെ തുറന്നുകാട്ടുന്നത്. മൈക്കിള്‍മൂര്‍ അമേരിക്കയില്‍ നിന്ന് സൈക്കോയുടെ പ്രിന്റ് ഒളിച്ചുകടത്തി. ക്യാനില്‍ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ കൂടെയിരുന്ന് ആ ഡോക്യുമെന്ററി കണ്ടു. ഭയങ്കരമായ അമേരിക്കന്‍ വിരുദ്ധതയെ ഞാന്‍ നന്നായി ആസ്വദിച്ചു. ക്യാനില്‍ നിന്ന് തിരികെ വരുമ്പോള്‍ ഒരു സാമ്രാജ്യത്വ വിരുദ്ധ സിനിമ ചെയ്യണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് രാമനിലേക്ക് എത്തുന്നത്.
· സാമ്രാജ്യത്വശക്തികള്‍ക്കെതിരായി താങ്കള്‍ കാഹളം മുഴക്കിപ്പോള്‍ അതിന്റെ പ്രതിധ്വനികള്‍ വേണ്ടത്ര മുഴങ്ങിയില്ല. സൈറയുടെ നിര്‍മാണ നിര്‍വഹണത്തിലുണ്ടായ ബുദ്ധിമുട്ട് രാമന്റെ നിര്‍മാണത്തിലും ഉണ്ടായോ?
രാമന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍, ജോര്‍ജ്ജ്ബുഷ് അധികാരമൊഴിയുന്നതിനും മുന്‍പ് ഈ സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ, താങ്കള്‍ പരാമര്‍ശിച്ച നിര്‍മാണ നിര്‍വഹണം ശരിയാവുന്നില്ല. പ്രൊഡ്യൂസറില്ല. അപ്പോഴാണ് നടന്‍ അനൂപ്ചന്ദ്രനെ കാണുന്നത്. അദ്ദേഹവും ഒരു ഇടതുപക്ഷ സഹയാത്രികനാണ്. രാമന്റെ കഥ കേട്ടപ്പോള്‍ അനൂപിനും ആവേശമായി. ഞാന്‍ വേണമെങ്കില്‍ കുറച്ച് പൈസ എടുക്കാമെന്നായി അനൂപ്. ചില സുഹൃത്തുക്കളില്‍ നിന്ന് ഞാനും കുറച്ചു പണം ശേഖരിച്ചു. തികയുന്നില്ല. ആ സമയത്താണ് അന്ന് എസ് എഫ് ഐ നേതാവായിരുന്ന ഇപ്പോഴത്തെ ആലത്തൂര്‍ എം പി പി കെ ബിജുവിനെ പരിചയപ്പെടുന്നത്. രാമന്റെ കഥ കേട്ടപ്പോള്‍ ഈ സിനിമ നിര്‍ബന്ധമായും ലോകം കാണേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ ബിജു ഒരാളെ പരിചയപ്പെടുത്തി തന്നു. റഹ്മത്തുള്ള. കോട്ടയത്തെ പഴയ എസ് എഫ് ഐ നേതാവ്. പ്രവാസിയാണ്. കൈയില്‍ വലിയ പൈസയൊന്നുമില്ല എന്നാണ് ആദ്യം പറഞ്ഞതെങ്കിലും കഥ കേട്ടപ്പോള്‍ ഇത്തരം ഒരാശയത്തെ പ്രകാശിപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് പറഞ്ഞ് റഹ്മത്തുള്ള ഒപ്പം കൂടി. അദ്ദേഹം പണം തരുന്നതും ഒരു പ്രത്യേക സ്റ്റെലില്‍ ആണ്. ഇക്കാ പണം തീര്‍ന്നല്ലൊ എന്ന് പറയുമ്പോള്‍ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് അമ്പതിനായിരമോ, മുപ്പതിനായിരമോ ഒക്കെ ഇടും.
സിനിമയുടെ ചിത്രീകരണസമയത്ത് ഭക്ഷണവും താമസവുമൊക്കെ രസകരമായിരുന്നു. എല്ലാവരും ഒന്നിച്ച് ഭക്ഷണമുണ്ടാക്കും. വലിപ്പചെറുപ്പമില്ലാതെ എല്ലാവര്‍ക്കും ഒരേ താമസ സൗകര്യം. ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സുമൊന്നും പൈസ വാങ്ങുന്നില്ല. എന്നിട്ടും അവസാനത്തെ ഷെഡ്യൂള്‍ എത്തിയപ്പോള്‍ മുന്നോട്ടു പോവാനാവാതെ കിതച്ചുനിന്നു. എന്റെ സുഹൃത്ത് ഡോ. വി പി സന്തോഷ് ആ അവസരത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞു. ബി സി ജോഷിയെ അങ്ങനെയാണ് കാണുന്നത്. ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് മാടമ്പി എന്ന സിനിമ ചെയ്യാനിരിക്കുകയാണ് ജോഷി.
വൈകുന്നേരം ഒരു മഴയത്താണ് ഞാന്‍ ബി സി ജോഷിയെ കാണാനായി കൊട്ടിയത്തേക്ക് പോവുന്നത്. അദ്ദേഹത്തിനൊരു സ്റ്റോറുണ്ട്. അവിടെ മുണ്ടൊക്കെ ഉടുത്തിരിക്കുകയാണ്. ആദ്യമായി കാണുന്ന അപരിചിതത്വമൊന്നും കൂടാതെ ജോഷി ചോദിച്ചു: “എന്തുവാടേ? ഇനിയെത്ര രൂപ വേണ്ടിവരും?” ഞാന്‍ കാര്യം പറഞ്ഞു. “ങാ. ഇങ്ങനെയൊരു സംരംഭമല്ലെ? നാല് ലക്ഷം രൂപ ഇല്ലാത്തത് കൊണ്ട് ഇത് മുടങ്ങിപ്പോകാന്‍ പാടില്ല”. അദ്ദേഹം അപ്പോള്‍ തന്നെ പണം തന്നു. “നിനക്ക് എപ്പോഴെങ്കിലും തിരികെ കിട്ടുമ്പോള്‍ തന്നാല്‍ മതി” എന്ന് പറഞ്ഞ് അന്ന് ജോഷിചേട്ടന്‍ ആ പണം തന്നത് അദ്ദേഹം ഒരു ഇടതുപക്ഷ സഹയാത്രികനായതുകൊണ്ടാണ്.
· യഥാര്‍ത്ഥില്‍ രാമനെന്താണ് പറ്റിയത്? പത്ത് തലയുള്ള സാമ്രാജ്യത്വത്തിന് മുന്നില്‍ താങ്കളുടെ രാമന്‍ പരാജയപ്പെട്ടതാണോ?
രാമന്റെ പ്രമേയം മികച്ചതായിരുന്നു. പക്ഷെ, ഒരു മറയുമില്ലാതെ പച്ചക്ക് രാഷ്ട്രീയം പറഞ്ഞു. ജോര്‍ജ്ജ് ബുഷിനെതിരായുള്ള ശക്തമായ പ്രമേയമായിരുന്നു. ആ പൊളിറ്റിക്‌സ് കൈകാര്യം ചെയ്യേണ്ടിയിരുന്ന ഇവിടുത്തെ ആളുകള്‍ ആ സിനിമയെ ഏറ്റെടുത്തില്ല. അതെനിക്ക് വലിയ അത്ഭുതമായിരുന്നു. പിന്നെ, സൈറയില്‍ നെടുമുടിവേണു, നവ്യാനായര്‍ തുടങ്ങിയ ഘടകങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, രാമനില്‍ അത്തരം ഘടകങ്ങള്‍ ഉണ്ടായിരുന്നില്ല. അനൂപ്ചന്ദ്രന്‍ മാത്രമായിരുന്നു സാന്നിധ്യം. രാമന്റെ പകുതി ഭാഗം ഇംഗ്ലീഷിലാണ് ചെയ്തിരുന്നത്. മാത്രമല്ല, ഒരു വിഷയത്തില്‍ പരസ്പരബന്ധമില്ലാത്ത രണ്ട് സ്ഥലങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പറയുക എന്നത് അന്ന് ആപ്ലിക്കബിള്‍ ആയിരുന്നില്ല. ഇപ്പോഴായിരുന്നു എങ്കില്‍ കുറച്ചുകൂടി സ്വീകരിക്കപ്പെട്ടേനെ.
രാമന്‍ കെയ്‌റോ ഫിലം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. രാമന്‍ പറയുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമായിരുന്നു അത്.
· കെയ്‌റോവില്‍ രാമന്റെ സാമ്രാജ്യത്വ വിരുദ്ധത അംഗീകരിക്കപ്പെടുകയും കേരളത്തിന്റെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ രാമന്‍ തഴയപ്പെടുകയും ചെയ്തത് എന്തുകൊണ്ടാണ്? കേരളത്തില്‍ അക്കാലത്ത് ഇടതുപക്ഷ സര്‍ക്കാരായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ഇടതുപക്ഷ ബുദ്ധിജീവികള്‍ നയിക്കുന്ന ചലച്ചിത്രഅക്കാദമിയായിരുന്നു ഐ എഫ് എഫ്‌കെയിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുത്തത്. എന്നിട്ടും താങ്കളുടെ രാമന്റെ സാമ്രാജ്യത്വ വിരുദ്ധത അവര്‍ക്ക് കാണാനായില്ല!
ഇടതുപക്ഷം ഭരിക്കുന്ന കാലത്താണ് ഇടതുപക്ഷത്തിന്റെ തന്നെ സംരംഭമായ ഈ സിനിമ പറയുന്ന കാര്യത്തെ മുഖവിലക്കെടുക്കാതെ പോയത്. ആ സമയത്ത് സാമ്രാജ്യത്വ വിരുദ്ധതയെ കേരളത്തിന്റെ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് തഴയുകയും കഥപറയുമ്പോള്‍ പോലുള്ള സിനിമകള്‍ ഫെസ്റ്റവലിലേക്ക് വരികയും ചെയ്തു. ഐ എഫ് എഫ് കെ, കേരളത്തില്‍ നിന്നുമുണ്ടായ ഒരു പരീക്ഷണ സിനിമയെ തഴഞ്ഞു എന്ന് പറയാം.
ചലച്ചിത്ര അക്കാദമിക്ക് വേണ്ടി സിനിമകള്‍ സെലക്ട് ചെയ്ത കമ്മറ്റിയുടെ നിലവാരത്തിന്റെ സൂചകമായിരുന്നു തെരഞ്ഞെടുത്ത സിനിമകള്‍. അവര്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെ എന്തിന് പ്രതിരോധിക്കണം എന്ന് മനസിലായിട്ടുണ്ടാവില്ല. പാവം അമേരിക്ക എന്ന് ചിന്തിക്കുന്ന ബോധമണ്ഡലത്തില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമ തെരഞ്ഞെടുക്കാന്‍ ഇരിക്കുന്നവരുടെ യോഗ്യത എന്താണെന്ന് പരിശോധിക്കാന്‍ ഞാന്‍ ഒരു കേസ് ഫയല്‍ ചെയ്തു.
· ഐ എഫ് എഫ് കെയില്‍ രാമനെ ഉള്‍പ്പെടുത്തണം എന്ന് കോടതി പറഞ്ഞല്ലൊ? അന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബിയായിരുന്നു. അദ്ദേഹം ഈ വിഷയത്തില്‍ ഇടപെട്ടില്ലേ? നിങ്ങളുമായി സംസാരിക്കാന്‍ തയ്യാറായില്ലേ?
ഇല്ല. ഞങ്ങള്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് ഈ വിഷയം കൊണ്ടുചെന്നു. പക്ഷെ, അതെല്ലാം ജൂറിയുടെ
ചോദ്യം : ഒരു ഭാഗത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നിങ്ങള്‍ എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് സാക്ഷാത്കരിക്കണം എന്ന് പറഞ്ഞ് ആവേശമായി കൂടെ നിന്ന അനൂപ് ചന്ദ്രന്‍, പി കെ ബിജു, റഹ്മത്തുള്ള, ബി സി ജോഷി തുടങ്ങിയ ഇടതുപക്ഷക്കാര്‍. മറുവശത്ത് സാമ്രാജ്യത്വത്തിനെതിരായ നിങ്ങളുടെ സൃഷ്ടിയെ പരിഗണിക്കാന്‍ മടികാണിക്കുന്ന, ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നില്‍ക്കുന്ന ഇടതുബുദ്ധിജീവികള്‍. ഒരുമിച്ച് നില്‍ക്കേണ്ട ഈ പക്ഷം എന്താണിങ്ങനെ ചിന്നഭിന്നമായി പോകാന്‍ താല്‍പ്പര്യപ്പെടുന്നത്? ഉത്തരം : എനിക്കറിയില്ല. ഞാനൊരു ഇടതുപക്ഷക്കാരനാണ് എന്ന് അവര്‍ക്ക് അറിയില്ലായിരിക്കും. അല്ലെങ്കില്‍ ഇത്തരത്തിലുള്ള ബുദ്ധിജീവി വ്യക്തിത്വങ്ങളെ പരിചയപ്പെടാനും ആശിര്‍വാദം വാങ്ങാനും പോകാത്തത് കൊണ്ടാവും. സൈറയെയും ഇവര്‍ പരിഗണിച്ചിരുന്നില്ല. അന്നും ഞാന്‍ പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധവും പ്രതികരണങ്ങളും അവര്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അന്നും ഇന്നുമൊന്നും കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളും നിരൂപകരും എന്റെ സിനിമകളെ കുറിച്ച് സംസാരിക്കുവാന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. പുരസ്‌കാരങ്ങള്‍ കിട്ടിയിട്ട് പോലും ഒരുവാക്ക് എഴുതുകയോ, ഒന്ന് പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. |
തീരുമാനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചയ്ക്കായി അദ്ദേഹം തയ്യാറായില്ല. അത്തരത്തിലുള്ളൊരു സമീപനം ഉണ്ടായപ്പോഴാണ് ഞങ്ങള്‍ കേസ് കൊടുത്തത്. രാമന്‍ ഐ എഫ് എഫ് കെയില്‍ ഉള്‍പ്പെടുത്താനായിരുന്നില്ല കേസ്. അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഐ എഫ് എഫ് കെയിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുത്ത വ്യക്തികളുടെ യോഗ്യതയെ കുറിച്ചാണ്. ഫെസ്റ്റിവല്‍ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് ഞങ്ങള്‍ കോടതിയില്‍ പോവുന്നത്. കോടതി അത് പരിഗണിച്ചു. ഈ വിഷയങ്ങള്‍ പരിഗണിക്കുന്നതിന് സമയം ആവശ്യമുണ്ട്. എന്നാല്‍, ഇവര്‍ പറയുന്നതില്‍ കാര്യമുണ്ട്. ജൂറി എപ്പോഴും വിശ്വാസ്യതയുള്ള ആള്‍ക്കാരാവണം. ഈ സംവിധായകന്റെ കഴിഞ്ഞ സിനിമ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പരിഗണിക്കപ്പെട്ടതാണ്. അതുകൊണ്ട് ഈ സിനിമ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
കോടതിയുടെ അത്തരത്തിലുള്ളൊരു നിര്‍ദേശം വന്നിട്ടും ചലച്ചിത്ര അക്കാദമി, രാമന്‍ പ്രദര്‍ശിക്കാനുള്ള വേദിയായി അനുവദിച്ച് തന്നത് മെയിന്‍ വെന്യു അല്ല. നിശാഗന്ധി ഓപ്പണ്‍ എയര്‍ തിയറ്ററില്‍ രാത്രി ഒരു സ്‌ക്രീനിംഗ് ഉണ്ട്. അവിടെയാണ് പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് കനകക്കുന്നിലേക്കുള്ള വഴിയരികിലെ എല്ലാ വിളക്കുകളും അണച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ വിമര്‍ശനത്തെയാണ് ഇക്കൂട്ടര്‍ ഈ രീതിയില്‍ പരിഗണിച്ചത്.
· ഒരു ഭാഗത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നിങ്ങള്‍ എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് സാക്ഷാത്കരിക്കണം എന്ന് പറഞ്ഞ് ആവേശമായി കൂടെ നിന്ന അനൂപ് ചന്ദ്രന്‍, പി കെ ബിജു, റഹ്മത്തുള്ള, ബി സി ജോഷി തുടങ്ങിയ ഇടതുപക്ഷക്കാര്‍. മറുവശത്ത് സാമ്രാജ്യത്വത്തിനെതിരായ നിങ്ങളുടെ സൃഷ്ടിയെ പരിഗണിക്കാന്‍ മടികാണിക്കുന്ന, ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നില്‍ക്കുന്ന ഇടതുബുദ്ധിജീവികള്‍. ഒരുമിച്ച് നില്‍ക്കേണ്ട ഈ പക്ഷം എന്താണിങ്ങനെ ചിന്നഭിന്നമായി പോകാന്‍ താല്‍പ്പര്യപ്പെടുന്നത്?
എനിക്കറിയില്ല. ഞാനൊരു ഇടതുപക്ഷക്കാരനാണ് എന്ന് അവര്‍ക്ക് അറിയില്ലായിരിക്കും. അല്ലെങ്കില്‍ ഇത്തരത്തിലുള്ള ബുദ്ധിജീവി വ്യക്തിത്വങ്ങളെ പരിചയപ്പെടാനും ആശിര്‍വാദം വാങ്ങാനും പോകാത്തത് കൊണ്ടാവും. സൈറയെയും ഇവര്‍ പരിഗണിച്ചിരുന്നില്ല. അന്നും ഞാന്‍ പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധവും പ്രതികരണങ്ങളും അവര്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അന്നും ഇന്നുമൊന്നും കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളും നിരൂപകരും എന്റെ സിനിമകളെ കുറിച്ച് സംസാരിക്കുവാന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. പുരസ്‌കാരങ്ങള്‍ കിട്ടിയിട്ട് പോലും ഒരുവാക്ക് എഴുതുകയോ, ഒന്ന് പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല.
· വീട്ടിലേക്കുള്ള വഴിയിലേക്ക് എത്തുമ്പോള്‍ താങ്കള്‍ താരസാന്നിധ്യം ഉറപ്പ് വരുത്തുന്നുണ്ട്. തഴയപ്പെട്ടുപോവാന്‍ പാടില്ലാത്ത രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ എടുക്കുന്നുണ്ട്. രാമന്റെ ഗതിയിലാവരുത് അടുത്ത സംരംഭം എന്നുള്ള കരുതല്‍ കാണാനാവും. വീട്ടിലേക്കുള്ള വഴിയുടെ അനുഭവം എങ്ങിനെയായിരുന്നു?
ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞ സൈറയും തഴയപ്പെട്ടെന്ന് തോന്നിയ രാമനും കഴിഞ്ഞാണ് വീട്ടിലേക്കുള്ള വഴിയില്‍ എത്തുന്നത്. വീട്ടിലേക്കുള്ള വഴിയിലേക്ക് നടന്നത് ഒരു വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന ബോധത്തോടെയാണ്. എനിക്കെന്റെ ഇരിപ്പിടം വേണം. ശരീരഭാഷ കൊണ്ടും ദളിത് പരിവേഷം കൊണ്ടും മാറ്റിനിര്‍ത്തപ്പെടേണ്ടതല്ല എന്റെ സിനിമകള്‍. മുന്നേറുവാന്‍ എന്റെയുള്ളില്‍ പല കാരണങ്ങളുണ്ടായിരുന്നു. ആ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റുമോ എന്നൊന്നും ആലോചിച്ചിരുന്നില്ല എന്നതാണ് സത്യം. തിരക്കഥയുടെ പൂര്‍ണതയിലൂന്നി എഴുതി. അതിന്റെ തിളക്കമുണ്ടായിരുന്നു വീട്ടിലേക്കുള്ള വഴിക്ക്.
വീട്ടിലേക്കുള്ള വഴിയില്‍ അഞ്ചാറ് സംസ്ഥാനങ്ങള്‍ കടന്നുവരുന്നുണ്ട്. അതിനാല്‍ തന്നെ യാത്രയും മറ്റ് കാര്യങ്ങളുമെല്ലാം ചേര്‍ന്ന വലിയൊരു ബജറ്റ് വേണ്ടിവരും. ഇത്രയും പണം മുടക്കുമ്പോള്‍ അത് തിരികെ ലഭിക്കണം. അതിന് താരമൂല്യം ആവശ്യമാണ്. സിനിമ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ അതില്‍ ലൈവ് സിങ്‌സൗണ്ട് ആയിരിക്കണം എന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നു. സിനിമയില്‍ ഹിന്ദി ഭാഷ ഉപയോഗിക്കുന്നുണ്ട്. ഡല്‍ഹിയില്‍ താമസിക്കുന്നയാളാണ് കഥാനായകന്‍. ഡോക്ടറാണ്. മലയാളം നന്നായി പറയണം. കൂടെ ഇംഗ്ലീഷും ഹിന്ദിയും പറയണം. സിങ്‌സൗണ്ട് ആയതുകൊണ്ട് മൂന്ന് ഭാഷയും കൃത്യമായി ഡെലിവറിചെയ്യാന്‍ പറ്റുന്നയാളുമായിരിക്കണം നടന്‍. അങ്ങനെയാണ് എന്റെ ആലോചന പൃഥീരാജിലേക്ക് എത്തുന്നത്. അദ്ദേഹത്തെ എനിക്ക് യാതൊരു പരിചയവുമില്ല. കാണാനെന്താണ് മാര്‍ഗം എന്ന് ആലോചിക്കുമ്പോഴാണ് ക്യാമറാമാന്‍ എം ജെ രാധാകൃഷ്ണന്‍ചേട്ടന്‍ വര്‍ക്ക് ചെയ്യുന്ന പടത്തില്‍ പൃഥീരാജാണ് നായകനെന്ന് അറിയുന്നത്. പുണ്യം അഹം എന്നൊരു സിനിമ.
രാധാകൃഷ്ണന്‍ ചേട്ടനോട് ഞാന്‍ കാര്യം പറഞ്ഞു. പൃഥീരാജിനോട് എന്റെ സിനിമയില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിക്കാമോ എന്ന് അന്വേഷിച്ചു. രാധാകൃഷ്ണന്‍ ചേട്ടന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം താല്‍പ്പര്യക്കുറവ് കാട്ടിയില്ല. കഥകേള്‍ക്കാന്‍ താല്‍പ്പര്യപ്പെട്ടു. അലപ്പുഴയിലെ ലൊക്കേഷനില്‍ ഞാന്‍ വീട്ടിലേക്കുള്ള വഴിയുടെ കഥയുമായി ചെന്നു. ഷൂട്ടിംഗിനിടയില്‍ കഥയുടെ വണ്‍ലൈന്‍ പൃഥീരാജിനോട് പറഞ്ഞു. അദ്ദേഹത്തിനത് നന്നായി ഇഷ്ടപ്പെട്ടു. നമുക്കിത് ചെയ്യാമെന്ന് പൃഥീരാജ് ഉറപ്പുതന്നു. ഞാന്‍ എന്റെ പരിമിതികള്‍ അദ്ദേഹത്തോട് പങ്കുവെച്ചു. ഇപ്പോള്‍ കിട്ടുന്ന റമ്യൂണറേഷന്‍ പ്രതീക്ഷിക്കരുത് എന്നതടക്കം. നിലവില്‍ പ്രൊഡ്യൂസറില്ല. പൃഥീരാജും കൂടെയുണ്ട് എന്ന് പറഞ്ഞാല്‍ നിര്‍മാണനിര്‍വഹണത്തിന് ബുദ്ധിമുട്ടുണ്ടാവില്ല. ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ നമുക്കീ സിനിമ ചെയ്യണം എന്ന് അദ്ദേഹം ധൈര്യം തന്നു.
പ്രൊഡ്യൂസറെ അന്വേഷിക്കാന്‍ തുടങ്ങി. അതൊരു ലോകസഭാ ഇലക്ഷന്റെ കാലമായിരുന്നു. ആലത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍ പി കെ ബിജു ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ബിജുവിനെ കാണണം. ഒരു ദിവസത്തെ പ്രചരണത്തില്‍ കൂടെ കൂടണം. ഞാന്‍ ആലത്തൂരിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ബി സി ജോഷിചേട്ടനും കൂടെ വരുന്നു എന്ന് പറഞ്ഞു. രാമന്‍ യാഥാര്‍ത്ഥ്യമായത് അദ്ദേഹത്തിന്റെ സഹായത്തോടെയായിരുന്നല്ലൊ. അന്നുമുതല്‍ ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണ്. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് ആലത്തൂരിലേക്ക് പോയത്. ബസില്‍. ആലത്തൂരിലെ പ്രചരണ പരിപാടികള്‍ കഴിഞ്ഞ് തിരികെ വരാന്‍ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുകയാണ് ഞാനും ജോഷിയേട്ടനും. അര്‍ദ്ധരാത്രി കഴിഞ്ഞു. ഇനി രണ്ടര കഴിഞ്ഞാലാണ് ബസ്. പുതിയ സിനിമയുടെ കാര്യത്തിന് ഞാന്‍ പൃഥീരാജിനെ കണ്ട കാര്യം നേരത്തെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ബസ് വരാന്‍ രണ്ട് മണിക്കൂറോളം സമയമുണ്ട്. നീ പുതിയ സിനിമയുടെ കഥ പറയൂ എന്ന് ജോഷി ചേട്ടന്‍ പറഞ്ഞു. തൃശൂര്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ച് വീട്ടിലേക്കുള്ള വഴിയുടെ കഥ ജോഷിചേട്ടനോട് വിശദമായി പറഞ്ഞു. കഥ കഴിയുമ്പോഴേക്കും ബസ് വന്നു. ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു.
പിറ്റേന്ന് ജോഷി ചേട്ടന്‍ എന്നെ വിളിച്ചു. “ഏടേ, നമുക്കതങ്ങ് ആലോചിച്ചാലോ? നമുക്കത് ചെയ്യാം”. അങ്ങനെയാണ് വീട്ടിലേക്കുള്ള വഴിയുടെ നിര്‍മാതാവ് ഉണ്ടാവുന്നത്. ഏറെ യാത്രകള്‍ ഉള്ളതുകൊണ്ട് സിനിമയുടെ ക്രൂവിന്റെ എണ്ണം വളരെ കുറച്ചിരുന്നു. സിങ്‌സൗണ്ടിന് വേണ്ടി ആള കണ്ടെത്തുന്നത് മാവേലിക്കരയിലെ രതീഷെന്ന സുഹൃത്തിലൂടെയാണ്. ബോംബെയില്‍ സൗണ്ട് റിക്കാര്‍ഡ് ചെയ്യുന്ന ഒരാളുണ്ടെന്ന് പറഞ്ഞാമ് ഞാന്‍ ജയദേവനിലേക്ക് എത്തുന്നത്. ഫിലിം എഡിറ്റര്‍ മനോജിനെയും അവിടെ വെച്ചാണ് കാണുന്നത്. അവരുടെ രണ്ട് പേരുടെയും ആദ്യത്തെ സ്വതന്ത്രഫീച്ചര്‍ ഫിലിമായിരുന്നു വീട്ടിലേക്കുള്ള വഴി. അടുത്തുപറയേണ്ടൊരു കാര്യം ബി സി ജോഷി എന്ന നിര്‍മാതാവിന്റെ വില്‍പ്പവറാണ്. ആ സിനിമയെ കുറിച്ച് കൂടുതല്‍ ആലോചിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ ആ സിനിമ നടക്കുമായിരുന്നില്ല. ജോഷി ചേട്ടന്റെ മുന്നോട്ടുപോകാനുള്ള ചില നിര്‍ണായകമായ തീരുമാനങ്ങള്‍ വലിയ ഘടകമായി മാറി.
വീട്ടിലേക്കുള്ള വഴി മുതലാണ് സിനിമയുടെ ടെക്‌നിക്കളായിട്ടുള്ള വഴി ശരിയാക്കാനുള്ള ഒരു പരിശ്രമം തുടങ്ങിയത്. സൗത്തിന്ത്യയില്‍ ആദ്യമായി പാനാവിഷന്‍ ക്യാമറ ഉപയോഗിച്ച സിനിമയായിരുന്നു വീട്ടിലേക്കുള്ള വഴി. ഇന്റര്‍നാഷണല്‍ സിനിമകളുടെ നിലവാരത്തില്‍ തന്നെ എന്റെ സിനിമയും നില്‍ക്കണം എന്ന ബോധം ഓരോ നിമിഷവും ഉണ്ടായിരുന്നു. സിനിമയെ പറ്റി കൂടുതല്‍ പഠിക്കാനും വിശ്വോത്തര ചലചിത്രകാരന്‍മാരില്‍ നിന്ന് കുറച്ചൊക്കെ മനസിലാക്കാനും സാധിച്ചതിന്റെ പ്രതിഫലനം വീട്ടിലേക്കുള്ള വഴിയില്‍ കാണാന്‍ സാധിക്കും.
ദിലീപുമായി സംസാരിച്ചു. അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ, അത് കൃത്യമായ ധാരണയോടെ മുന്നോട്ടുപോകും വിധത്തില്‍ ഉറപ്പുതരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതങ്ങനെ അനിശ്ചിതമായി നീളും എന്ന് വന്നപ്പോള്‍ ഞാന്‍ ദിലീപില്‍ നിന്നും പിന്‍മാറി. പിന്നെ ജയസൂര്യയോട് സംസാരിച്ചു. അദ്ദേഹവും ദിലീപിന്റെ രീതിയില്‍ തന്നെയായിരുന്നു പ്രതികരിച്ചത്. അതും നീണ്ടുപോകും എന്ന് തോന്നിയപ്പോള്‍ ഞാന്‍ വേറൊരാളിലേക്ക് പോകാന്‍ നിര്‍ബന്ധിതനായി. അങ്ങനെയാണ് ബിജുമേനോനിലേക്ക് എത്തിയത്. അദ്ദേഹം സംസാരിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ എറണാകുളത്ത് ചെന്നു. രാവിലെ അദ്ദേഹം പറഞ്ഞ സമയത്ത് ഒമ്പത് മണിക്ക് ചെന്നു. ഓരോരോ തിരക്കുകളില്‍ പെട്ടുപോയതുകൊണ്ടാവും രാത്രി പത്തരവരെ അദ്ദേഹത്തിന് എനിക്കൊന്ന് കാണുവാനുള്ള സമയം തരാന്‍ സാധിച്ചില്ല. ഞാന്‍ റോഡില്‍ ഒരു കാറില്‍ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. പത്തരയായപ്പോള്‍ എനിക്ക് മനസിലായി. അദ്ദേഹം എന്നെ കാണാന്‍ സാധ്യതയില്ല. അപ്പോള്‍ ഞാന്‍ തിരിച്ചുപോന്നു. വഴിയില്‍ അദ്ദേഹം എന്നെ വിളിച്ചു. സോറിയൊക്കെ പറഞ്ഞു. വേറെ ചില തിരക്കുകളില്‍ പെട്ടുപോയി, സ്‌ക്രിപ്‌റ്റൊന്ന് ഇമെയില്‍ ചെയ്യാമോ എന്ന് ചോദിച്ചു. ബുദ്ധിമുട്ടാണ് നമ്മള്‍ ഈ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ് തിരികെ പോയി. എനിക്ക് ആ സിനിമ ചെയ്താലേ മതിയാവുമായിരുന്നുള്ളു. നടനും സംവിധായകനുമായ ശ്രീനിവാസന്റെ അടുത്തേക്ക് എത്തുന്നത് അങ്ങിനെയാണ്. അദ്ദേഹവും താല്‍പ്പര്യം പ്രകടിപ്പിച്ചു. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു. ഞാന്‍ സ്‌ക്രിപ്റ്റ് ഏല്‍പ്പിച്ചതിന് ശേഷം അദ്ദേഹത്തെ വിളിച്ചാല്‍ മൊബൈല്‍ എടുക്കുകയില്ല. ഒരിക്കല്‍ ഫോണെടുത്തപ്പോള്‍ സ്‌ക്രിപ്റ്റ് തിരികെ വേണമെന്ന് പറഞ്ഞു. പക്ഷെ, അദ്ദേഹം അത് തരാന്‍ കൂട്ടാക്കിയില്ല. അവസാനം സ്‌ക്രിപ്റ്റ് തന്നില്ലെങ്കില്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് ഒരു എസ് എം എസ് അയച്ചു. വൈകാതെ തപാലില്‍ സ്‌ക്രിപ്റ്റ് തിരികെയെത്തി |
വീട്ടിലേക്കുള്ള വഴി തിയറ്ററില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല. പതിനഞ്ചോളം സെന്ററില്‍ മാത്രമേ അത് റിലീസ് ചെയ്തിരുന്നുള്ളു. തിരുവനന്തപുരം പോലുള്ളിടങ്ങളില്‍ രണ്ടാഴ്ചയോളം സിനിമ ഓടി. വീട്ടിലേക്കുള്ള വഴി നഷ്ടമായിരുന്നില്ല. തരക്കേടില്ലാത്ത തുക അതിന് സാറ്റലൈറ്റ് റേറ്റായി ലഭിച്ചു. ഡിവിഡി റേറ്റും നല്ല തുകയുണ്ടായിരുന്നു. ദൂരദര്‍ശനില്‍ ബെസ്റ്റ് ഓഫ് ഇന്ത്യന്‍ സിനിമാ കാറ്റഗറിയില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
· എങ്ങനെയായിരുന്നു പൃഥീരാജുമായുള്ള അനുഭവം?
വളരെയേറെ സഹകരിച്ചു. ഞാന്‍ പറഞ്ഞുകേട്ട പൃഥീരാജായിരുന്നില്ല യഥാര്‍ത്ഥത്തിലുള്ള രാജു. പ്രതിഫലത്തിന്റെ കാര്യത്തില്‍ വരെ വല്ലാതെ വിട്ടുവീഴ്ച ചെയ്തു. വീട്ടിലേക്കുള്ള വഴിയില്‍ 15 ലക്ഷം രൂപയാണ് അദ്ദേഹം വാങ്ങിയത്. ആ സമയത്ത് അദ്ദേഹത്തിന് അതിലുമെത്രയോ ഇരട്ടി പ്രതിഫലം ആവശ്യപ്പെടാം. പക്ഷെ, അദ്ദേഹം നല്ല സിനിമയെ ഇഷ്ടപ്പെടുന്നതിന്റെ ഭാഗമായാണ് അത്തരത്തിലുള്ളൊരു നിലപാടെടുത്തത്. ഷൂട്ടിംഗില്‍ വളരെ അത്യാവശ്യമുള്ള ക്രൂ മാത്രമേ ഉണ്ടായിരുന്നുള്ളു. യാതൊരു താരജാഡയുമില്ലാതെ പലപ്പോഴും അദ്ദേഹം ക്രൂവിനെ ഹെല്‍പ്പ്‌ചെയ്യാന്‍ തയ്യാറായി. മറ്റുള്ളവരോട് ഇടപഴകുന്ന കാര്യത്തിലും അദ്ദേഹം ആ ലൊക്കേഷനില്‍ മാതൃകയായിരുന്നു. പൃഥീരാജിന്റെ സപ്പോര്‍ട്ടായിരുന്നു ആ സിനിമ യാഥാര്‍ത്ഥ്യമായതില്‍ വലിയൊരു ഘടകമായിരുന്നത്. വീട്ടിലേക്കുള്ള വഴിയുടെ ഇംഗ്ലീഷ് സബ്‌ടൈറ്റില്‍സ് ചെയ്ത് തന്നത് പൃഥീരാജായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയയാണ് അതി നിര്‍വഹിച്ചത്. അന്നവര്‍ കല്യാണം കഴിച്ചിരുന്നില്ല.
· മാതൃഭൂമി ആഴ്ചപതിപ്പില്‍ വീട്ടിലേക്കുള്ള വഴി ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവവും ലഡാക്കിലെ ലൊക്കേഷനുകള്‍ മഴവെള്ളപാച്ചിലില്‍ ഇല്ലാതായതുമൊക്കെ താങ്കള്‍ എഴുതിയിരുന്നു. വല്ലാതെ ഞെട്ടിച്ചുകാണും അല്ലെ?
അതെ. വല്ലാത്തൊരനുഭവമായിരുന്നു അത്. ഒരിക്കല്‍ നടന്നിരുന്ന വഴികള്‍ ഇടപെട്ടിരുന്ന മനുഷ്യര്‍ പെട്ടെന്ന് ഇല്ലാതാവുന്നു. നമ്മള്‍ അനുഭവിച്ച അന്തരീക്ഷം ഇല്ലാത്ത അവസ്ഥ. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികരമാണ് ആ പ്രകൃതിദുരന്തത്തിലൂടെ, പ്രളയത്തിലൂടെ ഉണ്ടായത്. ലഡാക്കില്‍ കഴിഞ്ഞ വര്‍ഷവും ഞാന്‍ പോയിരുന്നു. ലഡാക്ക് ഫിലിം ഫെസ്റ്റിവലിന് പോയപ്പോള്‍. പ്രളയഭൂമിയില്‍ വീണ്ടും ജീവിതം പച്ചപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
· വീട്ടിലേക്കുള്ള വഴി കഴിഞ്ഞപ്പോള്‍ ആകാശത്തിന്റെ നിറം വരയ്ക്കാനാണ് താങ്കള്‍ ശ്രമിച്ചത് അല്ലെ?
അതെ. 2010 തുടക്കത്തില്‍ വീട്ടിലേക്കുള്ള വഴി പൂര്‍ത്തിയായതിന് ശേഷമാണ് ആകാശത്തിന്റെ വഴിയുടെ സ്‌ക്രിപ്റ്റ് എഴുതുന്നത്. 2011ല്‍ ആ സിനിമ ഷൂട്ട് ചെയ്യാന്‍ തുടങ്ങി. അതുവരെ എടുത്ത സിനിമകളില്‍ തീവ്രവാദത്തിന്റെ പല തലങ്ങളെ ഞാന്‍ നോക്കി കാണാന്‍ ശ്രമിച്ചിരുന്നു. സൈറയില്‍ ഭരണകൂടത്തിന്റെ തീവ്രവാദം. രാമനില്‍ സാമ്രാജ്യത്വത്തിന്റെ തീവ്രവാദം. വീട്ടിലേക്കുള്ള വഴിയിലും തീവ്രവാദം വിഷയമായി. ഇതില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു പ്രമേയമായിരുന്നു ആകാശത്തിന്റെ നിറം. മാനുഷീകതയായിരുന്നു ആകാശത്തിന്‍രെ സിനിമയില്‍ പ്രമേയമായത്. ദൃശ്യങ്ങളുടെ സര്‍ഗാത്മകമായ വിശ്ലേഷണത്തിലൂടെ ഒരു കഥ മനോഹരമായി പറയാന്‍ ശ്രമിച്ചു. സംഭാഷണം പരമാവധി ചുരുക്കാന്‍ ശ്രമിച്ചു. അതുതന്നെയായിരുന്നു ആകാശത്തിന്റെ നിറം.
· ആകാശത്തിന്റെ നിറം, ഒരു ഇറാനിയന്‍ സിനമപോലെയായിരുന്നു കഥ പറഞ്ഞത്. മാജിക്കല്‍ റിയലിസത്തിന്റെ ചലച്ചിത്രഭാഷ്യം പോലെ ഹൃദ്യമായിരുന്നു പല ഭാഗങ്ങളും. കടലിനും കാടിനുമിടയിലുള്ള ഭൂമിക. അവിടെയുള്ള ജീവിതം. മറ്റൊരു ലോകം തന്നെയായി മാറുന്നു അത്. സ്വപ്നം പോലൊരു രചന യാഥാര്‍ത്ഥ്യമാക്കുകയായിരുന്നില്ലേ?
അതെ. ഈ സിനിമയുടെ പൂര്‍ത്തിയായപ്പോള്‍ നെടുമുടി വേണുചേട്ടന്‍ പറഞ്ഞതും ഇതായിരുന്നു. ഇതിന്റെ തിരക്കഥ വായിച്ചപ്പോള്‍ ഇത് ഒരിക്കലും സംഭവിക്കില്ല എന്നാണ് കരുതിയതത്രെ. വല്ലാത്തൊരു സങ്കല്‍പ്പം. മായികമായൊരു ലോകം. കടലിനോടും കാടിനോടും ചേര്‍ന്നൊരു വീട്. സ്വപ്നം പോലൊരു സ്‌ക്രിപ്റ്റ് സ്വപ്നമായി അവശേഷിക്കുമെന്നാണ് വേണുചേട്ടന്‍ കരുതിയിരുന്നത്. പക്ഷെ, അത് യാഥാര്‍ത്ഥ്യമായപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിച്ചു. ഞങ്ങളും.
ഈ സിനിമ എഴുതുമ്പോള്‍ തിയറ്റര്‍ പ്രേക്ഷകന് ഇഷ്ടമാവുമോ, ഇല്ലയോ എന്ന് ആലോചിച്ചതേ ഉണ്ടായില്ല. ദൃശ്യ ഭംഗിക്ക് വല്ലാത്ത പ്രധാന്യം കൊടുക്കുന്ന സമീപനമായിരുന്നു ഇതില്‍ സ്വീകരിച്ചത്. ആള്‍ക്കാരുടെ മാനറിസങ്ങളള്‍ക്കും പ്രവൃത്തികള്‍ക്കും ചലനങ്ങള്‍ക്കുമൊക്കെയായിരുന്നു സംഭാഷണത്തിനേക്കാള്‍ ഊന്നല്‍ കൊടുത്തിരുന്നത്. നല്ല സമയമെടുത്താണ് സ്‌ക്രിപ്റ്റ് എഴുതിയത്.
ആന്‍ഡമാനിലായിരുന്നു ആകാശത്തിന്റെ നിറത്തിന്റെ ലൊക്കേഷന്‍. സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒത്തിരി അലഞ്ഞു. അങ്ങനെയാണ് ലൊക്കേഷന്‍ കണ്ടുപിടിച്ചത്. സിനിമയ്ക്ക് വേണ്ടി കടലിനോടും കാടിനോടും ചേര്‍ന്നുള്ളൊരു വീട് സെറ്റിട്ടുണ്ടാക്കിയതായിരുന്നു. കലാ സംവിധാകന്‍ സന്തോഷ് രാമന്‍ അതിമനോഹരമായാണ് അതുണ്ടാക്കിയത്. ആ വീട് സിനിമയിലെ ഒരു നിര്‍ണായക കഥാപാത്രമായിരുന്നു. ലോകത്ത് വേറൊരിടത്തും അത്തരം ഒരു സ്ഥലം കാണുമായിരിക്കില്ല. ഈ സ്വപ്നം പകര്‍ത്താന്‍ വേണ്ടി ഉണ്ടായ ഭൂമിക പോലെ ഒരിടം.
· സമ്പന്നമായ താരനിര. നെടുമുടി വേണു, ഇന്ദ്രജിത്ത്, അമലപോള്‍, അനൂപ്ചന്ദ്രന്‍ ഗസ്റ്റാണെങ്കിലും അവിസ്മരണീയ സാന്നിധ്യമായി മാറുന്ന പൃഥിരാജ്. അവരെയെല്ലാം ആന്‍ഡമാനിലെ ലോകത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു എന്ന് വിശേഷിപ്പിക്കാവുന്ന ഒരിടത്തേക്ക് കൊണ്ടുപോയി ഒരു സിനിമയുണ്ടാക്കുക. ആ സിനിമയുടെ സൃഷ്ടിയിലും മാജിക്കല്‍ റിയലിസം ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറയാം അല്ലെ?
തീര്‍ച്ചയായും. ആളുകള്‍ ഒറ്റപ്പെട്ട് താമസിക്കുന്നൊരു ദ്വീപായിരുന്നു ലൊക്കേഷന്‍. രാവിലെ ഒരു കപ്പലുണ്ട്. പിന്നെ തിരികെ വരാന്‍ അടുത്ത ദിവസം വരെ കാത്തിരിക്കണം. ടെലിവിഷനോ, ഇന്റര്‍ നെറ്റോ, മൊബൈല്‍ഫോണ്‍ നെറ്റ്‌വര്‍ക്കോ ഇല്ലാത്ത ഒരിടം. പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കിപ്പെട്ട ഒരിടം എന്ന് പറയാം. താമസ സൗകര്യമൊക്കെ ചെറിയ നിലയിലുള്ളതാണ്. സിനിമയിലെ പോലെ തന്നെ ആളുകള്‍ ഒരു വേര്‍തിരിവുമില്ലാതെ ഇരുപത്തിയഞ്ച് ദിവസം നീണ്ട ഷൂട്ടിംഗ് കാലത്ത് ജീവിച്ചു.
വളരെ രസകരമായ ഷൂട്ടിംഗ് അനുഭവമായിരുന്നു അത്. ഷൂട്ടിംഗ് തീരുമ്പോള്‍ എല്ലാവരും ഒരുമിച്ച് കൂടും. വൈകുന്നേരങ്ങളിലെ പാട്ട്. കലാപരിപാടികള്‍. കുട്ടപ്പന്‍ചേട്ടനൊക്കെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാടന്‍പാട്ടുകള്‍ എല്ലാവര്‍ക്കും ആവേശമായി മാറി. എല്ലാവരും അത് ആസ്വദിച്ചു. പ്രൊഡക്ഷന്റെ വാഹനങ്ങളൊന്നുമില്ല. താമസിക്കുന്നയിടത്തുനിന്നും നടന്നുവരുന്നു എല്ലാവരും. ഒന്നുരണ്ട് സൈക്കിളും സ്‌കൂട്ടറുമുണ്ടായിരുന്നു. അതാണ് രാജകീയ യാത്രയുടെ അങ്ങേയറ്റം. നാല് കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ആ ദ്വീപിലെ ദിനങ്ങള്‍ അവിസ്മരണീയമായിരുന്നു. ഒരു സ്വപ്നം പോലെ.
· പേരറിയാത്തവരിലേക്ക് വരുമ്പോള്‍ ഡോ. ബിജു കുറച്ചുകൂടി ഉത്തരവാദിത്ത്വമുള്ള ചലച്ചിത്രകാരനാവുന്നുണ്ട് എന്ന് തോന്നുന്നു. കേരളത്തിന്റെ തനത് പ്രശ്‌നങ്ങളിലേക്ക് ഇടപെടാനുള്ള, അവയെ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാനുള്ള ഒരു പരിശ്രമം. മാലിന്യപ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍ തന്നെ, മാലിന്യങ്ങളില്‍ നിന്നും ഏറെ വിഭിന്നമല്ലാത്ത രീതിയില്‍ പൊതു സമൂഹം നോക്കി കാണുന്ന പേരറിയാത്ത ജീവിതങ്ങളെ നോക്കി കാണുവാനുള്ള ആര്‍ജ്ജവം, മനസ്. കേരളമെന്നാല്‍ സവര്‍ണഫ്യൂഡല്‍ നാലുകെട്ടുകളിലെ പെണ്‍ജീവിതങ്ങള്‍ മാത്രമായല്ല ലോകമറിയേണ്ടത് എന്നുള്ള ബോധം. താങ്കള്‍ എങ്ങിനെയാണ് ഇതിനെ കാണുന്നത്?
ആകാശത്തിന്റെ നിറത്തിലെ കാല്‍പ്പനികതയില്‍ നിന്നും ജീവിക്കുന്ന നാടിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് വരണം എന്നുള്ള ചിന്തയാണ് പേരറിയാത്തവര്‍. തീര്‍ച്ചയായും കേരളത്തില്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. മുത്തങ്ങവെടിവെപ്പ്, മൂലമ്പള്ളി കുടിയൊഴിപ്പിക്കല്‍, കിടപ്പാടമില്ലാതെ ആട്ടിയോടിക്കപ്പെടുന്ന നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസികളും പട്ടികജാതി വിഭാഗവും, വിളപ്പില്‍ ശാല, ലാലൂര്‍ മാലിന്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെ അതിന്റെ യഥാര്‍ത്ഥ പ്രശ്‌ന പരിസരത്ത് നോട്ടീസ് ചെയ്യുന്ന സിനിമകള്‍ ഇവിടെ ഉണ്ടായിട്ടില്ല. പലതും പലരും പറഞ്ഞുപോവുന്നത് മറ്റ് കാര്യങ്ങളുടെ ഇടയിലുള്ള ഒരു കാര്യമെന്ന രീതിയില്‍
അവിസ്മരണീയമായ സാന്നിധ്യമറിയിക്കലായിരുന്നു സുരാജ്. അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ആ കഥാപാത്രത്തിന്റെ സ്വഭാവങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുകയായിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു, റോഡരികുകളില്‍ ആയിരുന്നു ഏറെയും ഈ സിനിമ ഷൂട്ട് ചെയ്തത്. സെറ്റുകളുണ്ടാക്കിയല്ല, ഒറിജിനല്‍ ജീവിതത്തിനിടയില്‍ നിന്നുമാണ് ഈ സിനിമ ഉണ്ടാക്കിയത്. കൈയ്യില്‍ ചട്ടൊക്കെയുള്ള ഒരു സാധാരണക്കാരന്‍. കൈലിയും ഷര്‍ട്ടുമൊക്കെയുടുത്ത് ജനക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ക്യാമറയൊക്കെ ഒളിച്ചുവെച്ച് ഞങ്ങള്‍ ആ റിയാലിറ്റിയെ ഒപ്പിയെടുക്കുകയായിരുന്നു. ചിത്രീകരണത്തിന്റെ എല്ലാ സമയങ്ങളിലും സുരാജ് ഞങ്ങളോടൊപ്പം തന്നെയായിരുന്നു. സാധാരണ നടന്‍മാരുടെ രീതിയില്‍ ഒരു ഷോട്ട് കഴിഞ്ഞുപോയി മാറിയിരിക്കുക തുടങ്ങിയുള്ള രീതികളൊന്നുമില്ല. പൂര്‍ണമായും ഞങ്ങളുടെ കൂടെയായിരുന്നു. പലപ്പോഴും അദ്ദേഹമാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റും മുന്നിലുണ്ടായിരുന്നത്. മണ്ണില്‍ ചവിട്ടിനടക്കുന്ന മനുഷ്യനായി സുരാജ് ആ സിനിമയില്‍ നിറഞ്ഞുനിന്നത് ഈ മനോഭാവം കൂടിയുള്ളതുകൊണ്ടാവും. |
മാത്രമാണ്.
പേരറിയാത്ത എത്രപേരെ നമ്മള്‍ ദൈനംദിനം കാണുന്നു. രാത്രയൊക്കെ വൈകിയാത്ര ചെയ്യുമ്പോള്‍ കടത്തിണ്ണയിലൊക്കെ കിടന്നുറങ്ങുന്ന എത്രയോ പേരെ കാണുന്നുണ്ട്. അവരുടെ ജീവിതവും ജിവിതമല്ലെ? ഇത്തരത്തിലുള്ള ആളുകളെയും പ്രശ്‌നങ്ങളെയുമെല്ലാം നോക്കി കാണുന്ന സിനിമ എന്നതില്‍ നിന്നാണ് പേരറിയാത്തവര്‍ ഉണ്ടാവുന്നത്.
· സുരാജ് വെഞ്ഞാറമൂടിന് രാജ്യത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം നേടികൊടുത്ത ചിത്രമാണ് പേരറിയാത്തവര്‍. സുരാജിനെ ഈ റോളിലേക്ക് ആലോചിക്കും മുന്‍പ് താങ്കള്‍ വേറെ നടന്‍മാരെ ആരെയെങ്കിലും ഈ റോളിലേക്ക് ആലോചിച്ചിരുന്നോ?
നാല് പേരോട് ആലോചിച്ചിരുന്നു. അവരുടെ തിരക്കുകള്‍ കൊണ്ടാവാം അവര്‍ക്ക് പേരറിയാത്തവരുമായി സഹകരിക്കാന്‍ സാധിക്കാതെ പോയത്.
· ആരൊക്കെയാണ് അവര്‍?
നടന്‍ ദിലീപുമായി സംസാരിച്ചു. അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ, അത് കൃത്യമായ ധാരണയോടെ മുന്നോട്ടുപോകും വിധത്തില്‍ ഉറപ്പുതരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതങ്ങനെ അനിശ്ചിതമായി നീളും എന്ന് വന്നപ്പോള്‍ ഞാന്‍ ദിലീപില്‍ നിന്നും പിന്‍മാറി. പിന്നെ ജയസൂര്യയോട് സംസാരിച്ചു. അദ്ദേഹവും ദിലീപിന്റെ രീതിയില്‍ തന്നെയായിരുന്നു പ്രതികരിച്ചത്. അതും നീണ്ടുപോകും എന്ന് തോന്നിയപ്പോള്‍ ഞാന്‍ വേറൊരാളിലേക്ക് പോകാന്‍ നിര്‍ബന്ധിതനായി. അങ്ങനെയാണ് ബിജുമേനോനിലേക്ക് എത്തിയത്. അദ്ദേഹം സംസാരിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ എറണാകുളത്ത് ചെന്നു. രാവിലെ അദ്ദേഹം പറഞ്ഞ സമയത്ത് ഒമ്പത് മണിക്ക് ചെന്നു. ഓരോരോ തിരക്കുകളില്‍ പെട്ടുപോയതുകൊണ്ടാവും രാത്രി പത്തരവരെ അദ്ദേഹത്തിന് എനിക്കൊന്ന് കാണുവാനുള്ള സമയം തരാന്‍ സാധിച്ചില്ല. ഞാന്‍ റോഡില്‍ ഒരു കാറില്‍ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. പത്തരയായപ്പോള്‍ എനിക്ക് മനസിലായി. അദ്ദേഹം എന്നെ കാണാന്‍ സാധ്യതയില്ല. അപ്പോള്‍ ഞാന്‍ തിരിച്ചുപോന്നു. വഴിയില്‍ അദ്ദേഹം എന്നെ വിളിച്ചു. സോറിയൊക്കെ പറഞ്ഞു. വേറെ ചില തിരക്കുകളില്‍ പെട്ടുപോയി, സ്‌ക്രിപ്‌റ്റൊന്ന് ഇമെയില്‍ ചെയ്യാമോ എന്ന് ചോദിച്ചു. ബുദ്ധിമുട്ടാണ് നമ്മള്‍ ഈ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ് തിരികെ പോയി. എനിക്ക് ആ സിനിമ ചെയ്താലേ മതിയാവുമായിരുന്നുള്ളു. നടനും സംവിധായകനുമായ ശ്രീനിവാസന്റെ അടുത്തേക്ക് എത്തുന്നത് അങ്ങിനെയാണ്. അദ്ദേഹവും താല്‍പ്പര്യം പ്രകടിപ്പിച്ചു. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു. ഞാന്‍ സ്‌ക്രിപ്റ്റ് ഏല്‍പ്പിച്ചതിന് ശേഷം അദ്ദേഹത്തെ വിളിച്ചാല്‍ മൊബൈല്‍ എടുക്കുകയില്ല. ഒരിക്കല്‍ ഫോണെടുത്തപ്പോള്‍ സ്‌ക്രിപ്റ്റ് തിരികെ വേണമെന്ന് പറഞ്ഞു. പക്ഷെ, അദ്ദേഹം അത് തരാന്‍ കൂട്ടാക്കിയില്ല. അവസാനം സ്‌ക്രിപ്റ്റ് തന്നില്ലെങ്കില്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് ഒരു എസ് എം എസ് അയച്ചു. വൈകാതെ തപാലില്‍ സ്‌ക്രിപ്റ്റ് തിരികെയെത്തി.
· ഇത്തരം അനുഭവങ്ങള്‍ താങ്കള്‍ക്ക് വിഷമമുണ്ടാക്കി കാണുമെന്നറിയാം. ഈയൊരവസ്ഥയില്‍ നിന്നും സുരാജ് വെഞ്ഞാറമ്മൂടിലേക്ക് താങ്കളെ കൊണ്ടുപോയത് ആരായിരുന്നു?
എന്റെ ഭാര്യ വിജയശ്രീ. എന്റെ എല്ലാ കഥകളും ആദ്യം കേള്‍ക്കുന്നത് ഭാര്യയാണ്. അവരുടേതായ ചില അഭിപ്രായങ്ങള്‍ അവര്‍ ഓരോന്നിലും പറയാറുണ്ട്. ഞാനത് ഉള്‍ക്കൊള്ളാറുമുണ്ട്. വിജയശ്രീ പറഞ്ഞപ്പോള്‍ ഞാന്‍ സുരാജിനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു സാധാരണ മനുഷ്യന്റെ രൂപം പലപ്പോഴും അദ്ദേഹത്തില്‍ വരുന്നുണ്ട്. അതിനെ കുടഞ്ഞെറിഞ്ഞാണ് പലപ്പോഴും അദ്ദേഹം കഥാപാത്രമാവുന്നത് എന്നതും ഞാന്‍ തിരിച്ചറിഞ്ഞു. മറ്റ് നടന്‍മാര്‍ ആയിരുന്നു എങ്കില്‍ അവരെ സാധാരണക്കാരനാക്കാന്‍ മെലിയിപ്പിക്കുക തുടങ്ങി കുറെ കാര്യങ്ങള്‍ ചെയ്യേണ്ടി വന്നേനെ. സുരാജിനെ സംബന്ധിച്ച് അങ്ങനെയൊന്നും വേണ്ടിവന്നില്ല. അദ്ദേഹത്തിന്റെ ശരീരഭാഷ എന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്തുന്നതായിരുന്നു. സലിം അഹമ്മദിനോടും നടന്‍ കൃഷ്ണപ്രസാദിനോടും സുരാജിന്റെ കാര്യം ഞാന്‍ ചര്‍ച്ച ചെയ്തു. അവര്‍ മുന്നോട്ടുപോവാന്‍ പറഞ്ഞു. സുരാജിനോട് ഈ കാര്യം അവര്‍ സംസാരിക്കുകയും ചെയ്തു. അങ്ങനെയാണ് സുരാജിനെ വിളിക്കുന്നത്. ഒരു ഓണത്തിന്റെ സമയത്ത്.
സുരാജ് വീട്ടിലായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍, വെഞ്ഞാറമൂട്ടില്‍ പോയി സുരാജിനെ കണ്ടു. കഥ പറഞ്ഞു. പിറ്റേ മാസം ചിത്രീകരണവും തുടങ്ങി.
· ഒരു ഹാസ്യതാരമെന്ന ലേബലാണ് മലയാള സിനിമാ ലോകത്തിലും പ്രേക്ഷകരിലും സുരാജിനുള്ളത്. പേരറിയാത്തവര്‍ക്ക് നിര്‍മാതാവിനെ കണ്ടെത്തുന്നതിന് അത് ബുദ്ധിമുട്ടുണ്ടാക്കിയോ ?
ഇല്ല. സുരാജിനെ കാണാന്‍ പോകുന്ന ദിവസം ആകാശത്തിന്റെ നിറത്തിന്റെ നിര്‍മാതാവ് അനില്‍കുമാര്‍ അമ്പലക്കരയും ഞാനും ഓണത്തോടനുബന്ധിച്ചുള്ള ഒരു പരി പാടിയില്‍ ഇരിക്കുകയായിരുന്നു. വേദിയില്‍ വെച്ച,് എനിക്ക് കുറച്ച് നേരത്തെ പോവണം സുരാജിനെയൊന്ന് കാണണം എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പേരറിയാത്തവരുടെ കഥ നേരത്തെ അദ്ദേഹത്തിനറിയാം. പോയിവന്നാല്‍ വിളിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് അനില്‍കുമാര്‍ എന്നെ സുരാജിനടുത്തേക്ക് യാത്രയാക്കുന്നത്. പിറ്റേ ദിവസം ഞാന്‍ അദ്ദേഹത്തെ വിളിച്ച് സുരാജിനെ കണ്ടതും അദ്ദേഹത്തിന് സമ്മതമാണ് എന്ന കാര്യവും പറഞ്ഞു. എന്നാ പിന്നെ നമുക്കതങ്ങ് തുടങ്ങാമെന്ന് പറയുകയായിരുന്നു അനില്‍കുമാര്‍. തീര്‍ച്ചയായും തന്റെ നാട്ടിലെ പുറമ്പോക്കുകളില്‍ ജീവിക്കുന്ന പുറന്തള്ളപ്പെട്ടവരുടെ ജീവിതത്തെ അഭിമുഖീകരിക്കുന്ന ഈ സിനിമ തന്നിലൂടെ ഉണ്ടാവണം എന്നാവും അദ്ദേഹം കരുതിയിട്ടുണ്ടാവുക. സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമാസ്‌നേഹിയാണ് ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കി സൂക്ഷിക്കുന്ന അനില്‍കുമാര്‍. പേരറിയാത്തവരുടെ പക്ഷത്തും ആരെങ്കിലും വേണ്ടേ?
· പേരറിയാത്തവരില്‍ സുരാജ് അഭിനയിക്കുമ്പോള്‍, ഇപ്പോള്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി കണ്ട കണ്ണിലൂടെ ഒരു തമാശക്കാരനായി സുരാജിനെ നോക്കികാണാന്‍ താങ്കളിലെ ചലച്ചിത്രകാരന് കഴിഞ്ഞോ?
ഒരിക്കലുമില്ല. അവിസ്മരണീയമായ സാന്നിധ്യമറിയിക്കലായിരുന്നു സുരാജ്. അഭിനയിക്കുകയായിരുന്നില്ല, മറിച്ച് ആ കഥാപാത്രത്തിന്റെ സ്വഭാവങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുകയായിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു, റോഡരികുകളില്‍ ആയിരുന്നു ഏറെയും ഈ സിനിമ ഷൂട്ട് ചെയ്തത്. സെറ്റുകളുണ്ടാക്കിയല്ല, ഒറിജിനല്‍ ജീവിതത്തിനിടയില്‍ നിന്നുമാണ് ഈ സിനിമ ഉണ്ടാക്കിയത്. കൈയ്യില്‍ ചട്ടൊക്കെയുള്ള ഒരു സാധാരണക്കാരന്‍. കൈലിയും ഷര്‍ട്ടുമൊക്കെയുടുത്ത് ജനക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ക്യാമറയൊക്കെ ഒളിച്ചുവെച്ച് ഞങ്ങള്‍ ആ റിയാലിറ്റിയെ ഒപ്പിയെടുക്കുകയായിരുന്നു.
ചിത്രീകരണത്തിന്റെ എല്ലാ സമയങ്ങളിലും സുരാജ് ഞങ്ങളോടൊപ്പം തന്നെയായിരുന്നു. സാധാരണ നടന്‍മാരുടെ
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഉണ്ടാക്കിയതിന്റെ ലക്ഷ്യം തന്നെ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. സാംസ്‌കാരിക പശ്ചാത്തലത്തിലുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിച്ച് അവ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ച് നമ്മുടെ സാംസ്‌കാരിക അവബോധത്തിനെ പുരോഗമനപരമായ രീതിയിള്‍ ഉണര്‍ത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൈരളി, ശ്രീ തിയറ്ററുകളും ചിത്രജ്ഞലിയുമൊക്കെ ഉണ്ടാക്കിയത്. ഇപ്പോഴെന്താ അവസ്ഥ? തിയറ്റര്‍ ചാര്‍ട്ട് ചെയ്യാനായി ഗവണ്‍മെന്റ് നിയോഗിച്ചിരിക്കുന്ന ഫിലിം ഇന്റസ്ട്രിയില്‍ നിന്നുള്ള ആളുകള്‍, ഇടവേള ബാബുവിനെപോലുള്ളവര്‍ ജീവിതത്തിലൊരിക്കലും ഇത്തരം സിനിമകളുമായി ബന്ധപ്പെടാത്തവരാണ്. ലാഭം കുന്നുകൂട്ടുക എന്ന മുതലാളിത്ത മനോഭാവത്തോടെ സിനിമയെ സമീപിക്കുന്ന വ്യവസ്ഥിതിയുടെ വക്താക്കളാണ് അവര്‍. വേറിട്ട സിനിമകള്‍ എന്തിനാണെന്ന് മനസിലാക്കാനുള്ള വിശാലബോധമില്ലാത്തവരെന്ന് വിശേഷിപ്പിക്കേണ്ടി വരുന്ന ചിലര്‍. അവര്‍ക്ക് ഇത്തരം സിനിമകള്‍ക്ക് തിയറ്റര്‍ തരാന്‍ ബുദ്ധിമുട്ടായിരിക്കും. അവര്‍ പരമ പുച്ഛത്തോടെയാണ് ഇത്തരം സിനിമകളെ കാണുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് സംസ്ഥാന അവാര്‍ഡ് ലഭിച്ച കളിയച്ഛന്‍ എന്ന സിനിമയുടെ സംവിധായകന്‍ തിയറ്റര്‍ ചാര്‍ട്ട് ചെയ്യുവാന്‍ ഉത്തരവാദിത്തപ്പെട്ടയാളെ വിളിച്ച് റിലീസിന്റെ കാര്യം സംസാരിച്ചപ്പോള്‍ ആദ്യം ചോദിക്കുന്നത് ഈ സിനിമയില്‍ ആരാണ് അഭിനയിച്ചത് എന്നാണ്. മറുപടി കേട്ടപ്പോള്‍ കെ എസ് എഫ് ഡി സി ഭാരവാഹിയുടെ അടുത്ത പ്രതികരണം അയ്യോ, ഇത്തരം സിനിമകളൊന്നും ഇവിടെ ഓടിക്കാന്‍ പറ്റില്ല എന്നായിരുന്നു. |
രീതിയില്‍ ഒരു ഷോട്ട് കഴിഞ്ഞുപോയി മാറിയിരിക്കുക തുടങ്ങിയുള്ള രീതികളൊന്നുമില്ല. പൂര്‍ണമായും ഞങ്ങളുടെ കൂടെയായിരുന്നു. പലപ്പോഴും അദ്ദേഹമാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റും മുന്നിലുണ്ടായിരുന്നത്. മണ്ണില്‍ ചവിട്ടിനടക്കുന്ന മനുഷ്യനായി സുരാജ് ആ സിനിമയില്‍ നിറഞ്ഞുനിന്നത് ഈ മനോഭാവം കൂടിയുള്ളതുകൊണ്ടാവും.
· ആ സിനിമ ചെയ്യുമ്പോള്‍ സുരാജ് പരിഗണിക്കപ്പെടും എന്ന് തോന്നിയിരുന്നോ?
ഇത്തരമൊരു ചോദ്യം വരുമ്പോള്‍ എല്ലാവരും തുടങ്ങുക തീര്‍ച്ചയായും എന്നുള്ള ഒരു വാക്കില്‍ നിന്നാവും. അത് എളുപ്പവുമാണ്. പക്ഷെ, ക്ലീഷേയായുള്ള ആ വാക്ക് മാറ്റിവെച്ച് നെഞ്ചില്‍ കൈവെച്ച് പറയുകയാണ്. ഞാന്‍ മാത്രമല്ല, ആ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കാളികളായ മിക്കവരും സുരാജ് എന്തെങ്കിലും പുരസ്‌കാരത്തിന് പാത്രമാവുമെന്ന് കരുതി. അദ്ദേഹം ആ രിതിയിലാണ് പെര്‍ഫോം ചെയ്തിരുന്നത്. പേരറിയാത്തവരില്‍ അഭിനയിക്കാതിരിക്കുക എന്നതായിരുന്നു സുരാജിന് മുന്നിലുള്ള വെല്ലുവിളി.
നമ്മള്‍ നേരത്തെ പറഞ്ഞ താരങ്ങളായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ ചിലപ്പോള്‍ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ വല്ലാതെ ബുദ്ധിമുട്ടിയേനെ. വിളപ്പില്‍ശാല പോലുള്ള ഒരു മാലിന്യ സംഭരണ കേന്ദ്രത്തില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ സെറ്റിലെ പലരും ഛര്‍ദിച്ചു. നാറ്റം അതിന്റെ മൂര്‍ത്തമായ രൂപത്തില്‍ അനുഭവപ്പെടുകയാണ്. സഹിക്കാന്‍ പറ്റില്ല. ഒരു ഭാവഭേതവുമില്ലാതെ മാലിന്യത്തില്‍ ഇടപഴകുന്ന ഒരാളിനെ പോലെ സുരാജ് പെരുമാറി. ആ മാലിന്യകൂമ്പാരത്തിലെ അഴുകിയ ചെളിയില്‍ സുരാജ് വീഴുന്ന ഒരു രംഗമുണ്ട്. മറ്റാരെങ്കിലുമാണെങ്കില്‍ നമ്മളാ ചെളിയും മാലിന്യവും വേറെ കൃത്രിമമായി ഉണ്ടാക്കിയെടുക്കേണ്ടി വന്നേനെ. പക്ഷെ, സുരാജ് ജീവിക്കുകയായിരുന്നു.
വിജയശ്രീ പറഞ്ഞതുപോലെ സുരാജായിരുന്നു ശരി.
· ദേശീയ തലത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുന്നു. അത് കഴിഞ്ഞ് സംസ്ഥാന തലത്തില്‍ ആ മികച്ച നടന്‍ ഹാസ്യനടനാണെന്ന് തിരുത്തും വിധത്തില്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നു. അതിലൊരു ഭംഗികേടില്ലേ?
ജൂറിക്ക് ഔഡിത്യബോധമുണ്ടാവുന്നത് ഒരിക്കലും ഒരു തെറ്റല്ല. സംസ്ഥാനത്തിന്റെ സിനിമാ അവാര്‍ഡ് പ്രഖ്യാപിച്ച ജൂറി, രാജ്യം മികച്ച നടനെന്ന് പറഞ്ഞ അഭിനേതാവിനെ ഒരു ഹാസ്യനടനായി വിലിയരുത്തുമ്പോള്‍ അതില്‍ പരിഹാസമാണ് ഉള്ളത്. സുരാജ് ഹാസ്യനടനെന്ന നിലയില്‍ അടയാളപ്പെടുത്തിയ ഒരു നടനാണ്. അദ്ദേഹത്തിന് മികച്ച നടനെന്ന പുരസ്‌കാരം ലഭിക്കുമെന്നത് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസമാണ്. അത്തരത്തില്‍ ഒരു പുരസ്‌കാരം ആ അഭിനേതാവിനെ തേടിയെത്തുന്നത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ്. എന്തായാലും ഇവിടെ നിങ്ങള്‍ വെറും ഹാസ്യനടന്‍ മാത്രമാണ് എന്നുള്ള വരികള്‍ക്കിടയിലുള്ള വായനയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രേക്ഷകരോട് ആവശ്യപ്പെടുന്നത്.
ജൂറിക്ക് ഏത് അവാര്‍ഡ് കൊടുക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. അത് നിഷേധിക്കുന്നില്ല. പക്ഷെ, ഔചിത്യബോധം വേണം. ഇവിടെ ഇല്ലാതായത് ആ ബോധമാണെന്നാണ് എനിക്ക് തോന്നുന്നത്. സുരാജിനോട് ഒരു കാവ്യനീതി സംസ്ഥാനസര്‍ക്കാരിന് കാണിക്കാമായിരുന്നു.
· താങ്കളുടെ നാല് സിനിമകള്‍ പങ്കുവെക്കുന്നത് രാഷ്ട്രീയമാണ്. ഒന്ന് മാനവീകതയെകുറിച്ചും നന്നായി പറയുന്നു. പക്ഷെ, ഈ സിനിമകളെ ചര്‍ച്ചയാക്കി മാറ്റേണ്ട, സാധാരണ ഇത്തരം സിനിമകളെ ചര്‍ച്ചയാക്കി മാറ്റുന്ന നിരൂപകരും ബുദ്ധിജീവികളും പാലിക്കുന്ന മൗനം താങ്കളുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ?
ഇവരൊക്കെ എന്റെ സിനിമകളോട് എന്തുകൊണ്ടോ ഒരകല്‍ച്ച സൂക്ഷിക്കുന്നുണ്ട്. അവരുടെ നിരൂപണങ്ങളില്‍ എന്റെ സിനിമകള്‍ അവയുടെ രാഷ്ട്രീയം പ്രതിപാദിക്കാറില്ല. വിളിച്ചുപറയേണ്ട കാര്യങ്ങളെ അവര്‍ മനപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്നതായാണ് എനിക്ക് തോന്നാറുള്ളത്. കാരണം പല നിരൂപക ബുദ്ധിജീവികളും എന്റെ സിനിമയുടെ ഡിവിഡി ചോദിച്ചു വാങ്ങാറുണ്ട്. പക്ഷെ, ഓസിന് സിനിമ കാണുന്നതിനപ്പുറത്ത് അവയെ വിമര്‍ശിക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യുകയെങ്കിലും വേണ്ടേ? അതുമില്ല. പുഷ്പവൃഷ്ടി മാത്രമല്ലല്ലോ നിരൂപകന് സാധ്യമാവുക. എന്റെ സിനിമ ശരിയല്ലെന്ന് പറഞ്ഞ് വിമര്‍ശിക്കാമല്ലൊ. അങ്ങനെയെങ്കില്‍ സംവാദത്തിന്റെ ഒരു മണ്ഡലം ഉയര്‍ന്നുവരുമല്ലൊ. അതിനും അവര്‍ തയ്യാറാവുന്നില്ല. അതായത് നിസംഗഭാവത്തോടെ പുറംകാലുകൊണ്ട് തട്ടിമാറ്റുക എന്ന രീതി. അത് ചിലപ്പോള്‍ കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെക്കുമ്പോഴും അരാജകത്വത്തിന്റെ വേഷഭൂഷകള്‍ ഞാന്‍ അണിയാത്തത് കൊണ്ടാവും. അവരുടെ ലേബലൊട്ടിക്കാതെ തന്നെ എനിക്കെന്റെ അഭിപ്രായം സമൂഹത്തില്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് കൊണ്ടാവും എന്തായാലും അവര്‍ എന്നെ കാണുന്നില്ല. ഉറക്കം നടിച്ചുകിടക്കുന്നവര്‍ അങ്ങനെതന്നെ കിടക്കട്ടെ.
· കേരളത്തില്‍, മലയാളത്തിന്റെ അഭിമാന പാത്രങ്ങളായ തലമുതിര്‍ന്ന സിനിമാ സംവിധാകരുണ്ട്. മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍മാര്‍. അടൂര്‍ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ലെനിന്‍ രാജേന്ദ്രന്‍, കെ ആര്‍ മോഹനന്‍, കെ പി കുമാരന്‍ തുടങ്ങി നിരവധി പേര്‍. പരീക്ഷണ സിനിമകളുമായി മുന്നോട്ടുവരുന്ന പുതിയ തലമുറയെ കൈപിടിച്ചാനയിക്കാന്‍, അവര്‍ക്ക് ദിശാബോധം പകര്‍ന്നു നല്‍കാനുള്ള ബാധ്യത ഇവര്‍ക്കില്ലേ? എനിക്ക് ശേഷം പ്രളയം എന്നല്ലല്ലോ ഇത്തരത്തിലുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ കരുതേണ്ടത്. ഇവരില്‍ നിന്നുള്ള സമീപനം എങ്ങിനെയായിരുന്നു?
വ്യക്തിപരമായി ബന്ധമുള്ളത്, അല്ലെങ്കില്‍ പലപ്പോഴും സംസാരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ടി വി ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, ഷാജി എന്‍ കരുണ്‍, കെ പി കുമാരന്‍, ശശി പരവൂര്‍ തുടങ്ങിയവരോടാണ്. തുടങ്ങിയ അല്ല ഇത്രയും പേരോടാണ്. അടൂര്‍ സാറ്, എനിക്കറിയില്ല. കണ്ടിട്ടുണ്ട്. ഗോവ ഫിലിം ഫെസ്റ്റിവല്‍ സമയത്ത് ഹോട്ടലിന്റെ ലോബിയില്‍ വെച്ച് റൂം വെക്കേറ്റ് ചെയ്യാന്‍ വന്നപ്പോള്‍ ചിരിച്ചിട്ടുണ്ട്. തലകുലുക്കിയിട്ടുണ്ട്. പിന്നീടൊരു തവണ മറ്റൊരു ഫിലിം ഫെസ്റ്റിവലിന് പോയി വരുമ്പോള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടിട്ടുണ്ട്. അടൂര്‍ സാറിന്റെ സിനിമകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു ലേഖനം എഴുതിയിരുന്നു. ഒരു പക്ഷെ, ആ വിമര്‍ശനം എന്നോടുള്ള അനിഷ്ടത്തിന് കാരണമായിട്ടുണ്ടാവും. ടി വി ചന്ദ്രനും ഷാജി എന്‍ കരുണുമൊക്കെ അത്തരത്തിലുള്ള സമീപനമല്ല പുലര്‍ത്തുന്നത്. പുതുക്കകാര്‍ക്ക് സ്‌നേഹവും പരിഗണനയും നല്‍കുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ല.
· യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിങ്ങളെ പോലുള്ള സംവിധായകരുടെ ഒരു കൂട്ടായ്മ ഉരുത്തിരിഞ്ഞു വരേണ്ടതല്ലെ? രാജ്യത്ത് എന്തൊക്കെ പ്രശ്‌നങ്ങളുണ്ട്? നമ്മുടെ സംസ്ഥാനത്ത് എന്തൊക്കെ പ്രശ്‌നങ്ങള്‍ നിങ്ങളെ പോലുള്ള പ്രതിഭാധനര്‍ക്ക് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും? ദരിദ്രന്‍ കൂടുതല്‍ ദരിദ്രനാവുകയും കോടീശ്വരന്‍മാര്‍ കൂടുതല്‍ സ്വത്ത് കുന്നുകൂട്ടുകയും ചെയ്യുന്ന അവസ്ഥ. ലാഭം കുന്നുകൂട്ടാനായി ചൂഷണങ്ങള്‍ പെരുകുന്ന സാമൂഹ്യ വ്യവസ്ഥിതി. എന്തൊക്കെ വിഷയങ്ങള്‍ ഒരു ചലച്ചിത്രകാരന്റെ മുന്നിലുണ്ട്? മാലിന്യ പ്രശ്‌നത്തെ അഭിമുഖീകരിച്ചതുപോലെ, ജലം വായു തുടങ്ങിയവയിലേക്ക് നടത്തുന്ന കൈയ്യേറ്റങ്ങള്‍, ഭൂമി, പാര്‍പ്പിടം തുടങ്ങിയ വിഷയങ്ങള്‍, ആദിവാസി, ദളിത് വിഭാഗത്തിന്റെ ദയനീയ ജീവിത പരിസരം ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ കേരളത്തിലെ ചലച്ചിത്രകാരന്‍മാര്‍ എന്താണ് ചെയ്യുന്നത്? കൂട്ടായ്മകളിലൂടെ, സഹകരണത്തിലൂടെ, ഷെയറിംഗുകളിലൂടെ എന്തൊക്കെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യുവാന്‍ സാധിക്കും? ഓരോ തുരുത്തുകള്‍ ഉണ്ടാക്കി, അവിടെ തങ്ങള്‍ക്ക് ലഭിക്കുന്ന പുരസ്‌കാരഫലകങ്ങളെയും പുണര്‍ന്ന്, ആത്മരതി നടത്തേണ്ടവരാണോ നിങ്ങള്‍ ചലച്ചിത്രകാരന്‍മാര്‍? എന്തുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി ഉണരാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല?
വളരെ പ്രസക്തമായ ചോദ്യമാണിത്. ഉത്തരവാദിത്വമുള്ള ചലചിത്രകാരന്‍മാര്‍ക്കൊക്കെ ഈ ചോദ്യത്തോട് പ്രതികരിക്കാനുള്ള ബാധ്യതയുമുണ്ട്. ഇവിടെ കൂട്ടായ്മകള്‍ ഉണ്ടാവുന്നില്ല എന്നതും മറ്റൊരാള്‍ക്ക് സൃഷ്ടി നടത്താന്‍ പാകത്തില്‍ പ്രചോദനമായി മാറാന്‍ സാദിക്കുന്നില്ല എന്നത് സത്യം തന്നെയാണ്. ചില വേദികളില്‍ വെച്ച് ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടാവാം. അനൗപചാരികമായി സൗഹൃദ സംഭാഷണങ്ങള്‍ നടക്കുന്നുണ്ടാവാം. അതിനപ്പുറത്തുള്ള ഒരു തലത്തില്‍ ഒന്നും സംഭവിക്കുന്നില്ല. നോക്കൂ, എന്റെ പേരറിയാത്തവര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സിനിമയാണ്. അതിന് ദേശീയ തലത്തില്‍ പുരസ്‌കാരം ലഭിച്ചു. വളരെ ചുരുക്കം പേരാണ്
ഐ എഫ് എഫ് കെയുടെ ഉദ്ഘാടന വേദിയില്‍, ഹൈന്ദവബിംബങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാണിച്ച ഫാസിസ്റ്റ് കോപ്രായം ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തിയ ഒന്നായിരുന്നു. അതിനെ കുറിച്ച് ഐ എഫ് എഫ് കെയുടെ വേദിയില്‍ വെച്ച് തന്നെ ആദ്യമായി പ്രതിഷേധിച്ചത്, പ്രതികരിച്ചത് ഞാനായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ ചരിത്രമെന്ന് പറഞ്ഞ് അവിടെ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററിയില്‍ അടൂരോ, ടിവി ചന്ദ്രനോ, ഷാജി എന്‍ കരുണോ ഒന്നുമുണ്ടായിരുന്നില്ല. കൊമേഴ്‌സ്യല്‍ സിനിമയുടെ വിളംബരകാവ്യമായിരുന്നു അവിടെ കാണിച്ചത്. മലയാള സിനിമയുടെ ഔന്നത്യത്തെ 'പോ മോനേ ദിനേശാ' എന്ന് വിളിക്കുന്ന ബോധനിലവാരത്തിലുള്ളവരാണ് കേരളത്തിന്റെ സിനിമയെ കൈപിടിച്ച് നടത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളെ നയിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ചലച്ചിത്രമേള എന്തിനാണെന്നും ചലച്ചിത്ര അക്കാദമിയുടെ ഉദ്ദേശമെന്താണെന്നും മനസിലാക്കാന്‍ സാധിക്കാത്തവര്‍ അവിടെ നിന്ന് പടിയിറങ്ങിപ്പോവുകയാണ് വേണ്ടത്. പ്രിയദര്‍ശനെപോലൊരാള്‍ ചെയര്‍മാനായിരിക്കുന്ന അക്കാദമിയില്‍ നിന്നും വളരെയേറെ പ്രതീക്ഷിക്കുന്ന നമ്മുടെ ഭാഗത്തും പ്രശ്‌നമുണ്ട്. ഉത്ഘാടന വേദിയില്‍ പ്രിയദര്‍ശന്‍ സംസാരിച്ചപ്പോള്‍ സിനിമയുടെ ചിരത്രത്തെ വിശേഷിപ്പിച്ചത് ഇന്ത്യന്‍ സിനിമ, രാജാ ഹരിശ്ചന്ദ്രമുതല്‍ ബര്‍ഫിവരെ എന്നും മലയാള സിനിമ വിഗതകുമാരന്‍ മുതല്‍ മങ്കിപെന്‍ വരെ എന്നുമാണ്. മങ്കിപ്പെന്നിന് പകരം പറയേണ്ടിയിരുന്ന ദേശീയ പുരസ്‌കാരം ലഭിച്ച നൂറ്റിയൊന്ന് ചോദ്യങ്ങളെ അദ്ദേഹം മറന്ന് പോയതായിരിക്കില്ല. അദ്ദേഹത്തിന്റെ പക്ഷവും സിദ്ധാന്തവും അവതരിപ്പിക്കാനേ അദ്ദേഹത്തിന് സാധിക്കുകയുള്ളു. |
എനിക്ക് പ്രചോദനമാവുന്ന രീതിയില്‍ ആത്മവിശ്വാസം ഉണര്‍ത്തുന്ന രീതിയില്‍ വിളിച്ച് അഭിനന്ദിച്ചത്. ഇത്തരം പരിമിതികളെ മറികടക്കാന്‍ സാധിക്കുമോ എന്ന അന്വേഷണത്തിന്റെ ഭാഗമായി കൂടിയാണ് ഫിലിംമേക്കേഴ്‌സ് ഫോറം രൂപീകരിച്ചത്. ആ കൂട്ടായ്മ ഉണ്ടാക്കാന്‍ ഏറെ ഓടിനടന്നവനാണ് ഞാന്‍. ആ ഫോറത്തിലൂടെ ഇത്തരത്തിലുള്ളൊരു കൂട്ടായ്മ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. ആ ഫോറം ഉള്ളപ്പോഴാണ് മനോജ് കാനയുടെ ചായില്യം തിയറ്റര്‍ കിട്ടാതെ ബുദ്ധിമുട്ടിയത്. അത്തരം സിനിമകളെ ജനങ്ങളിലെത്തിക്കാന്‍ ഒരു കൂട്ടായ്മയിലൂടെ പരിശ്രമിക്കാന്‍ സാധിച്ചില്ല എന്നത് ഒരു പരിമിതി തന്നെയാണ്.
ഓരോരുത്തരും അവരുടെ സിനിമകള്‍ എടുക്കുന്നു എങ്കിലും മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നുതന്നെയാണ്. തിയറ്റര്‍ ലഭിക്കാതെ വരിക, മോശമായ ജൂറികള്‍ വരിക, സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പറ്റാതിരിക്കുക, മനസിലുള്ള സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാതെ വരിക, സര്‍ക്കാരിന്റെ സപ്പോര്‍ട്ട് ലഭിക്കാതിരിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാണ് ഞങ്ങള്‍ ഫിലിംമേക്കേഴ്‌സ് ഫോറം ഉണ്ടാക്കിയത്.
ഈ പ്ലാറ്റ്‌ഫോം സജീവമാക്കണം. എങ്കില്‍ സമാന്തര സിനിമകള്‍ക്ക് കുറച്ചുകൂടി സാധ്യതയുണ്ടാവും. ഓരോരുത്തരും ഓരോ തുരുത്തായി മാറി നില്‍ക്കുന്നത് കൊണ്ട് അത് സജീവമായി വളരുന്നില്ല.
·കൊമേഴ്‌സ്യല്‍ സിനിമാ രംഗത്ത് സംഘടനകള്‍ സജീവമാണ്. വിലക്കുകളുടെ വാര്‍ത്തകളിലൂടെ അവര്‍ സമൂഹത്തില്‍ ചര്‍ച്ചയാവാറുണ്ട്. താങ്കള്‍ എങ്ങിനെയാണ് ഇവരെ നോക്കി കാണുന്നത്?
അമ്മ, ഫെഫ്ക പോലുള്ള സിനിമാ സംഘടനകള്‍ പ്രതിലോമ സ്വഭാവമുള്ളവയാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ രൂക്ഷമായി പ്രതികരിച്ചുണ്ട്. വിലക്കുകള്‍ നടത്താന്‍ വേണ്ടിയുള്ള സംഘടനകള്‍ എന്നതുപോലെയാണ് പലപ്പോഴും അവ പ്രവര്‍ത്തിക്കുന്നത്. മെമ്പര്‍ഷിപ്പുണ്ടെങ്കിലേ സിനിമ ചെയ്യാന്‍ പറ്റു പോലുള്ള ഫത്‌വകള്‍ക്കെതിരെ ശബ്ദിച്ചിട്ടുണ്ട്. കഥയെഴുതാനും കഥയെഴുതാനും മെമ്പര്‍ഷിപ്പ് വേണം എന്ന് പറയും പോലെ ബാലിശമാണ് സിനിമയെടുക്കാന്‍ മെമ്പര്‍ഷിപ്പ് വേണം എന്ന് പറയുന്നത്. തെഴില്‍ ചെയ്യുന്നവന് പ്രശ്‌നമുണ്ടാവുമ്പോള്‍, കൂലിതര്‍ക്കം ഉണ്ടാവുമ്പോള്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ വേണ്ടിയുള്ളതാവണം സംഘടനകള്‍. ഞങ്ങളുടെയൊക്കെ രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ വിലക്കുകളൊക്കെ അല്‍പ്പം കുറഞ്ഞിട്ടുണ്ട്.
· സമാന്തര സിനിമയുടെ വക്താവായ സംവിധായകന്‍ ഒരു സിനിമ ആവിഷ്‌കരിക്കുമ്പോള്‍ അത് പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇവരെ സഹായിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാരിന്റെ സംവിധാനങ്ങളായ കെ എസ് എഫ് ഡി സി പോലുള്ള സംവിധാനങ്ങള്‍ അമ്മയുടെ ഭാരവാഹിയായ ഇടവേളബാബുവിനെ പോലുള്ളവര്‍ നിയന്ത്രിക്കുന്നു. ചലച്ചിത്ര അക്കാദമിയാണെങ്കില്‍ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ സിനിമയുടെ വക്താവായ പ്രിയദര്‍ശന്റെ കൈയിലാണ്. ഇവരൊക്കെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സമാന്തര സിനിമാക്കാര്‍ക്ക് നീതി ലഭിക്കണം എന്ന് ആഗ്രഹിക്കുന്നത് ശരിയാണോ? സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലാഭം കുന്നുകൂട്ടാന്‍ പരിശ്രമിക്കുന്ന കൊമേഴ്‌സ്യല്‍ സിനിമയുടെ വക്താക്കള്‍ക്ക് സഹായം ലഭിക്കാനുള്ള സംവിധാനമായി പരിണമിച്ചില്ലേ?
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഉണ്ടാക്കിയതിന്റെ ലക്ഷ്യം തന്നെ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. സാംസ്‌കാരിക പശ്ചാത്തലത്തിലുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിച്ച് അവ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ച് നമ്മുടെ സാംസ്‌കാരിക അവബോധത്തിനെ പുരോഗമനപരമായ രീതിയിള്‍ ഉണര്‍ത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൈരളി, ശ്രീ തിയറ്ററുകളും ചിത്രജ്ഞലിയുമൊക്കെ ഉണ്ടാക്കിയത്. ഇപ്പോഴെന്താ അവസ്ഥ? തിയറ്റര്‍ ചാര്‍ട്ട് ചെയ്യാനായി ഗവണ്‍മെന്റ് നിയോഗിച്ചിരിക്കുന്ന ഫിലിം ഇന്റസ്ട്രിയില്‍ നിന്നുള്ള ആളുകള്‍, ഇടവേള ബാബുവിനെപോലുള്ളവര്‍ ജീവിതത്തിലൊരിക്കലും ഇത്തരം സിനിമകളുമായി ബന്ധപ്പെടാത്തവരാണ്. ലാഭം കുന്നുകൂട്ടുക എന്ന മുതലാളിത്ത മനോഭാവത്തോടെ സിനിമയെ സമീപിക്കുന്ന വ്യവസ്ഥിതിയുടെ വക്താക്കളാണ് അവര്‍. വേറിട്ട സിനിമകള്‍ എന്തിനാണെന്ന് മനസിലാക്കാനുള്ള വിശാലബോധമില്ലാത്തവരെന്ന് വിശേഷിപ്പിക്കേണ്ടി വരുന്ന ചിലര്‍. അവര്‍ക്ക് ഇത്തരം സിനിമകള്‍ക്ക് തിയറ്റര്‍ തരാന്‍ ബുദ്ധിമുട്ടായിരിക്കും. അവര്‍ പരമ പുച്ഛത്തോടെയാണ് ഇത്തരം സിനിമകളെ കാണുന്നത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് സംസ്ഥാന അവാര്‍ഡ് ലഭിച്ച കളിയച്ഛന്‍ എന്ന സിനിമയുടെ സംവിധായകന്‍ തിയറ്റര്‍ ചാര്‍ട്ട് ചെയ്യുവാന്‍ ഉത്തരവാദിത്തപ്പെട്ടയാളെ വിളിച്ച് റിലീസിന്റെ കാര്യം സംസാരിച്ചപ്പോള്‍ ആദ്യം ചോദിക്കുന്നത് ഈ സിനിമയില്‍ ആരാണ് അഭിനയിച്ചത് എന്നാണ്. മറുപടി കേട്ടപ്പോള്‍ കെ എസ് എഫ് ഡി സി ഭാരവാഹിയുടെ അടുത്ത പ്രതികരണം അയ്യോ, ഇത്തരം സിനിമകളൊന്നും ഇവിടെ ഓടിക്കാന്‍ പറ്റില്ല എന്നായിരുന്നു. മറ്റ് തിയറ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തരുമെങ്കില്‍ ഞങ്ങളും തരാമെന്നായിരുന്നു കെ എസ് എഫ് ഡി സി ഭാരവാഹിയുടെ പ്രതികരണം. അത്തരത്തിലുള്ള സമീപനം പുലര്‍ത്തുന്നവരുള്ളപ്പോള്‍ എങ്ങിനെയാണ് നല്ല സിനിമ ഉണ്ടാവുക?
കൊറിയ, ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ കൊമേഴ്‌സ്യല്‍ സിനിമയുടെ തള്ളിക്കയറ്റത്തില്‍ സമാന്തര സിനിമകള്‍ മാഞ്ഞ് പോയപ്പോള്‍ അവിടങ്ങളിലെ സര്‍ക്കാരുകള്‍ ക്വാട്ടാ സമ്പ്രദായം ഏര്‍പ്പെടുത്തി. നിര്‍ബന്ധമായും ഇത്രദിവസം നാടിന്റെ സാംസ്‌കാരിക പശ്ചാത്തലമുള്ള നിര്‍ബന്ധമായും കാണിക്കണം. അതിനായി സര്‍ക്കാരുകള്‍ സബ്‌സിഡിയും നല്‍കും. അത്തരത്തിലുള്ളൊരു രീതി നമ്മളും സ്വീകരിക്കണം. വൈഡ് റിലീസിങ്ങിന് സാധ്യമാവാത്ത നല്ല സിനിമകള്‍ക്ക്, അവയെ കാറ്റഗറി തിരിച്ച് പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ഉണ്ടാവണം.
തെലുങ്ക് റീമേക്ക് ചിത്രങ്ങള്‍ റിലീസ് ചെയ്യാനായി കൈരളി, ശ്രീ തിയറ്ററുകള്‍ വിട്ടുകൊടുക്കുന്ന സിനിമാ അവബോധമുള്ളവരില്‍ നിന്നും കെ എസ് എഫ് ഡി സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ മോചിപ്പിക്കണം.
· ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സിനിമയെ കൂടുതല്‍ പരിഗണിക്കുന്നുണ്ട് എന്ന് തോന്നുന്നു. സിനിമയ്ക്ക് വേണ്ടി ഒരു മന്ത്രിതന്നെയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പോലുള്ള ഒരു മന്ത്രി ഇപ്പോള്‍ നിങ്ങളെ നയിക്കാനുണ്ട്. വലിയ കാര്യമല്ലേ അത്?
സിനിമയെ വ്യവസായമായി കാണുന്നൊരു സര്‍ക്കാരാണ് ഇത്. ഈ മന്ത്രി, വ്യവസായത്തെ വളര്‍ത്തി വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തെ മാത്രമാണ് മുന്നില്‍ കാണുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സിനിമയെ സാംസ്‌കാരികമായി പരിപോഷിപ്പിക്കുന്നതിനുള്ള സഹായ ഹസ്തങ്ങള്‍ നീട്ടുകയാണ് സര്‍ക്കാരുകള്‍. സമാന്തര സിനിമകളെ അവര്‍ വലിയ രീതിയില്‍ സഹായിക്കുന്നു. മറാത്ത സിനിമകള്‍ക്കൊക്കെ നല്‍കുന്ന സബ്‌സിഡികള്‍ ഇതിനുദാഹരണമാണ്. അവിടങ്ങളില്‍ നല്ല സിനിമകള്‍ ഉണ്ടാവുന്നുമുണ്ട്. അത് സര്‍ക്കാരിന്റെ തിരിച്ചറിവിന്റെ ഭാഗമായി ഉണ്ടാവുന്ന കാര്യമാണ്. അത്തരത്തിലുള്ള ആലോചനകളും ചിന്തകളുമൊന്നും നമ്മുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. ഇവിടെ കൊമേഴ്‌സ്യല്‍ സിനിമകളെ വളര്‍ത്തുന്നതിനെ കുറിച്ചും ആ മേഖലയിലെ മുതലാളിമാര്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കുന്നതിനെ കുറിച്ചുമുള്ള ചര്‍ച്ചകളും ആലോചനകളുമാണ് നടക്കുന്നത്. നമ്മുടെ സിനിമാമന്ത്രിക്ക് സമാന്തര സിനിമകള്‍ എന്ന ഒരു വിഭാഗമുണ്ടെന്നറിയില്ല എന്നാണ് എന്റെ വിശ്വാസം.
· സിനിമാമന്ത്രിയുടെ നിലപാടിനെ കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും ഐ എഫ് എഫ് കെയെ കുറിച്ച് ചോദിക്കാതിരിക്കാന്‍ പറ്റില്ല. ഈ പ്രാവശ്യത്തെ ഐ എഫ് എഫ്് കെയുടെ ഉദ്ഘാടന ചടങ്ങ്. വര്‍ഗീയ ഫാസിസ്റ്റ് ബിംബങ്ങളുള്ള ഒരു സംഗീത ശില്‍പ്പത്തിലൂടെ, പട്ടുപോയ ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ പുതുതലമുറയാണ് ഞങ്ങള്‍ എന്ന് വിളിച്ചുപറഞ്ഞ ചലച്ചിത്ര അക്കാദമിയില്‍ നിന്നും സാംസ്‌കാരികമായ ഉണര്‍വ്വുണ്ടാക്കാനുള്ള സമാന്തര സിനിമകള്‍ക്ക് വേദികളും സഹായവും പ്രതീക്ഷിക്കുന്നത് കുറച്ചു കടന്ന ആഗ്രഹമല്ലെ?
ഐ എഫ് എഫ് കെയുടെ ഉദ്ഘാടന വേദിയില്‍, ഹൈന്ദവബിംബങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാണിച്ച ഫാസിസ്റ്റ് കോപ്രായം ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തിയ ഒന്നായിരുന്നു. അതിനെ കുറിച്ച് ഐ എഫ് എഫ് കെയുടെ വേദിയില്‍ വെച്ച് തന്നെ ആദ്യമായി പ്രതിഷേധിച്ചത്, പ്രതികരിച്ചത് ഞാനായിരുന്നു. മാത്രമല്ല, ഇന്ത്യന്‍
ചോദ്യം : പുസ്തകരചന പോലുള്ള സര്‍ഗാത്മകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സഹൃദയനായ സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും താങ്കളെ വിളിച്ച് അഭിനന്ദിച്ചില്ല എന്നാണോ? ഉത്തരം : ഇല്ല. കേരളത്തിന്റെ സിനിമാമന്ത്രിയും എന്നെ വിളിച്ചില്ല. അദ്ദേഹത്തിന്റെ പുസ്തക രചനയ്ക്ക് ആശിര്‍വാദവും ആവേശവും നല്‍കാന്‍ നില്‍ക്കുന്ന പക്ഷത്തുള്ള ആളല്ല ഞാനെന്ന് മനസിലാക്കിയത് കൊണ്ടാവും. പിന്നെ അദ്ദേഹത്തിന്റെ മനസിലെന്തൊക്കെ ചിന്തകളാണ് ഉള്ളതെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലല്ലോ. |
സിനിമയുടെ ചരിത്രമെന്ന് പറഞ്ഞ് അവിടെ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററിയില്‍ അടൂരോ, ടിവി ചന്ദ്രനോ, ഷാജി എന്‍ കരുണോ ഒന്നുമുണ്ടായിരുന്നില്ല. കൊമേഴ്‌സ്യല്‍ സിനിമയുടെ വിളംബരകാവ്യമായിരുന്നു അവിടെ കാണിച്ചത്. മലയാള സിനിമയുടെ ഔന്നത്യത്തെ 'പോ മോനേ ദിനേശാ' എന്ന് വിളിക്കുന്ന ബോധനിലവാരത്തിലുള്ളവരാണ് കേരളത്തിന്റെ സിനിമയെ കൈപിടിച്ച് നടത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളെ നയിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ചലച്ചിത്രമേള എന്തിനാണെന്നും ചലച്ചിത്ര അക്കാദമിയുടെ ഉദ്ദേശമെന്താണെന്നും മനസിലാക്കാന്‍ സാധിക്കാത്തവര്‍ അവിടെ നിന്ന് പടിയിറങ്ങിപ്പോവുകയാണ് വേണ്ടത്. പ്രിയദര്‍ശനെപോലൊരാള്‍ ചെയര്‍മാനായിരിക്കുന്ന അക്കാദമിയില്‍ നിന്നും വളരെയേറെ പ്രതീക്ഷിക്കുന്ന നമ്മുടെ ഭാഗത്തും പ്രശ്‌നമുണ്ട്. ഉത്ഘാടന വേദിയില്‍ പ്രിയദര്‍ശന്‍ സംസാരിച്ചപ്പോള്‍ സിനിമയുടെ ചിരത്രത്തെ വിശേഷിപ്പിച്ചത് ഇന്ത്യന്‍ സിനിമ, രാജാ ഹരിശ്ചന്ദ്രമുതല്‍ ബര്‍ഫിവരെ എന്നും മലയാള സിനിമ വിഗതകുമാരന്‍ മുതല്‍ മങ്കിപെന്‍ വരെ എന്നുമാണ്. മങ്കിപ്പെന്നിന് പകരം പറയേണ്ടിയിരുന്ന ദേശീയ പുരസ്‌കാരം ലഭിച്ച നൂറ്റിയൊന്ന് ചോദ്യങ്ങളെ അദ്ദേഹം മറന്ന് പോയതായിരിക്കില്ല. അദ്ദേഹത്തിന്റെ പക്ഷവും സിദ്ധാന്തവും അവതരിപ്പിക്കാനേ അദ്ദേഹത്തിന് സാധിക്കുകയുള്ളു.
· മതചിഹ്നങ്ങളും ഫാസിസ്റ്റ് ബിംബങ്ങളും നുരക്കുന്ന ഇത്തരം വേദികളില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദങ്ങള്‍ ജാതിയുടെയും നിറത്തിന്റെയും പേരില്‍ മാറ്റി നിര്‍ത്താനുള്ള, ചിതലരിച്ചുപോയ ഫ്യൂഡല്‍ ബോധത്തിന്റെ പ്രതിധ്വനികളല്ലെ?
തീര്‍ച്ചയായും. അങ്ങനെതന്നെയാണ് അവയെ കാണേണ്ടത്. മലയാള സിനിമയില്‍ ജാതിയും നിറവും നമ്മള്‍ ചെയ്യുന്ന സിനിമയുടെ സ്വഭാവവും ഒക്കെ പ്രശ്‌നങ്ങള്‍ തന്നെയാണ്. കഴിഞ്ഞ അഞ്ച് സിനിമകളുടെ അനുഭവത്തില്‍ നിന്നും അതൊക്കെ ഉണ്ട്് എന്നത് എനിക്ക് മനസിലാക്കാന്‍ സാധിച്ചു. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍, ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ മലയാളത്തില്‍ നിന്നുള്ള എന്റെ സിനിമയ്ക്ക് വലിയ അംഗീകാരങ്ങള്‍ നേടാന്‍ സാധിച്ചു. മികച്ച നടനും മികച്ച പരിസ്ഥിതി ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍. പല പത്രങ്ങളിലും ഒന്നാം പേജില്‍ കൊടുത്ത ഫോട്ടോകളില്‍ എന്റെ ഫോട്ടോ ഇല്ലായിരുന്നു. മറ്റ് ഭാഷകളില്‍ നിന്ന് പുരസ്‌കാരം നേടിയ മലയാളികളുടെ ഫോട്ടോ വരെയുണ്ട്. എന്റെ ഫോട്ടോ ഉണ്ടാവണം എന്നൊരു കാഴ്ചപ്പാടിന്റെ പുറത്തല്ല ഞാനിത് പറയുന്നത്. അതില്ലാതാവുന്നത് എന്തുകൊണ്ടാണ് എന്ന തിരിച്ചറിവില്‍ നിന്നാണ്.
മറവിയുടെ ഭാഗമായിട്ടോ, അറിയാതെ പറ്റിപ്പോവുന്നതോ ആണോ അത്. ഒരു പത്രത്തിലല്ല പല പത്രങ്ങളിലും അങ്ങിനെയാണ് സംഭവിച്ചത്. ജാതിയുടെയും നിറത്തിന്റെയുമല്ലാതെ മറ്റൊരു കാരണവും ആ തിരസ്‌കരണത്തിന് പിന്നിലുള്ളതായി എനിക്ക് തോന്നുന്നില്ല. എന്റെ ചില സുഹൃത്തുക്കള്‍ പത്രാധിപന്‍മാരെ വിളിച്ച് ഇതെന്തുകൊണ്ട് പറ്റി എന്ന് ചോദിച്ചു. ഞങ്ങള്‍ അഞ്ചാം പേജില്‍ കൊടുത്തിട്ടുണ്ടല്ലൊ എന്നാണ് പത്രാധിപര്‍ പറഞ്ഞത്. ഒന്നാം പേജില്‍ നിന്ന് അഞ്ചാം പേജിലേക്ക് മാറ്റുന്നതും ഒന്നാം പന്തിയില്‍ നിന്ന് നിലത്ത് കുഴികുത്തി മാറ്റിയിരുത്തുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല എന്ന് പത്രാധിപര്‍ക്ക് അറിയാത്തത് കൊണ്ടാവില്ല. അറിഞ്ഞുകൊണ്ടുതന്നെയായിരിക്കും.
· പത്രാധിപന്‍മാരുടെ മനോഭാവം ഇതാണെങ്കില്‍ സിനിമയുടെ ഭൂമികയില്‍ എന്തായിരിക്കും?
സിനിമയില്‍ ജാതിയും മതവുമൊന്നും ഒരു പ്രശ്‌നമാവില്ല എന്നൊരു ധാരണയായിരുന്നു എനിക്കാദ്യമുണ്ടായിരുന്നത്. പക്ഷെ, അതുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ്. ദളിത് വിഭാഗത്തില്‍ നിന്ന് സിനിമയിലേക്ക് വന്നൊരാള്‍ എന്നുള്ള നിലയ്ക്ക് എനിക്കതറിയാന്‍ സാധിച്ചു.
· മലയാളത്തില്‍ നിന്ന് ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാവുന്ന ആദ്യത്തെ ദളിത് സംവിധായകന്‍ താങ്കളായിരിക്കും അല്ലെ?
ആണെന്നാണ് തോന്നുന്നത്. ദേശീയ തലത്തില്‍ ദളിത് വിഭാഗത്തിലുള്ള മറ്റാര്‍ക്കും പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് തോന്നുന്നു. അത്തരത്തിലുള്ളൊരു വായന ഉണ്ടാവണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ദളിതനായതുകൊണ്ട് ഒരു പ്രത്യേക പരിഗണന വേണമെന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. പക്ഷെ, ദളിതനായിരുന്നില്ലായെങ്കില്‍ എനിക്ക് ഇതിലും നല്ലൊരു പരിഗണന ലഭിക്കുമായിരുന്നു എന്ന് ഒരു ദളിതന് തോന്നുന്ന നിലയിലുള്ള അവസ്ഥ ഉണ്ടാവാന്‍ പാടില്ല. അതിനര്‍ത്ഥം അവിടെ വിവേചനം ഉണ്ടെന്നത് തന്നെയാണ്.
· ദളിതനോട് വിവേചനമുണ്ട് എന്ന തോന്നലുണ്ടാവുന്നത് തിരസ്‌കൃതനാവുന്ന ഒരു കലാകാരന്റെ മനസില്‍ നിന്നാവുമ്പോള്‍ അത് തീര്‍ച്ചയായും വിലയിരുത്തപ്പെടേണ്ടതാണ്. ദേശീയ പുരസ്‌കാര ലഭ്യതയ്ക്ക് ശേഷവും താങ്കള്‍ക്ക് അത്തരം അനുഭവമുണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു. പങ്കുവെക്കാമോ?
ദേശീയ പുരസ്‌കാര ലഭ്യതയ്ക്ക് ശേഷം വിരലിലെണ്ണാവുന്ന ആളുകളാണ് എന്നെ വിളിച്ചത്. അഭിനന്ദിച്ചത്. വിശേഷങ്ങള്‍ ആരാഞ്ഞത്. ചലച്ചിത്ര അക്കാദമിയുടെ ചെര്‍മാന്‍ പോലും എന്നെ വിളിച്ചില്ല എന്നറിയുമ്പോള്‍ താങ്കള്‍ക്ക് അത്ഭുതം തോന്നിയേക്കാം.
· എന്തുകൊണ്ടായിരിക്കാം പ്രിയദര്‍ശന്‍ താങ്കളെ വിളിക്കാതിരുന്നത്?
എനിക്കറിയില്ല. അദ്ദേഹത്തിന് വിളിക്കാന്‍ മാത്രമുള്ള ഔന്നത്യം എനിക്കില്ലാത്തത് കൊണ്ടാവും. അങ്ങനെയല്ലേ നമുക്ക് കരുതാന്‍ പറ്റു.
· ദേശീയ പുരസ്‌കാരം ലഭിച്ച വ്യക്തിയെ കുറച്ചുനാളുകളെങ്കിലും സിനിമാ വകുപ്പ് കൈയ്യാളിയ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചെങ്കിലും അഭിനന്ദനം രേഖപ്പെടുത്തി കാണും. എന്തൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞത്?
പറയാന്‍ അദ്ദേഹം എന്നെ വിളിച്ചില്ല.
· പുസ്തകരചന പോലുള്ള സര്‍ഗാത്മകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സഹൃദയനായ സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും താങ്കളെ വിളിച്ച് അഭിനന്ദിച്ചില്ല എന്നാണോ?
ഇല്ല. കേരളത്തിന്റെ സിനിമാമന്ത്രിയും എന്നെ വിളിച്ചില്ല. അദ്ദേഹത്തിന്റെ പുസ്തക രചനയ്ക്ക് ആശിര്‍വാദവും ആവേശവും നല്‍കാന്‍ നില്‍ക്കുന്ന പക്ഷത്തുള്ള ആളല്ല ഞാനെന്ന് മനസിലാക്കിയത് കൊണ്ടാവും. പിന്നെ അദ്ദേഹത്തിന്റെ മനസിലെന്തൊക്കെ ചിന്തകളാണ് ഉള്ളതെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലല്ലോ.
· സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും വിളിച്ചോ?
ചോദ്യം : മുഖ്യമന്ത്രിയും സിനിമാ വകുപ്പ് മന്ത്രിയും സുരാജ് വെഞ്ഞാറമ്മൂടിന്റെ അവാര്‍ഡ് ലഭ്യതയില്‍ അഭിനന്ദിക്കാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. താങ്കളെ വിളിക്കാത്ത അവര്‍ സുരാജിനെ വിളിക്കുമ്പോള്‍ ഫേസ്ബുക്കിനകത്ത് ഏതോ ഒരു എന്‍ എസ് എസ് കരയോഗം പ്രസിദ്ധീകരിച്ച സ്റ്റാറ്റസ് ഓര്‍മ വരുന്നു. “സുരാജ് വാസുദേവന്‍ നായര്‍ക്ക് ദേശീയ പുരസ്‌കാരം” എന്ന്. താങ്കള്‍ക്ക് എന്ത് തോന്നുന്നു? ഉത്തരം : അങ്ങനെതന്നെയായിരിക്കും. ആ ഒരു മനോഭാവം മുഖ്യമന്ത്രിയിലും സിനിമാ മന്ത്രിയിലും ഉണ്ടായിരിക്കും. നവോത്ഥാനഭൂമികയെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ രാഷ്ട്രീക്കാരും ജനപ്രതിനിധികളുമാണ് അവര്‍. നമുക്ക് ലജ്ജിക്കാം. |
എന്റെ വകുപ്പ് മന്ത്രി വിളിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍. ഞാനൊരു ഹോമിയോ ഡോക്ടറാണല്ലൊ. അദ്ദേഹത്തിന്റെ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നൊരാള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് എന്നെ വിളിക്കാന്‍ തോന്നി. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വിളിച്ചു. അദ്ദേഹം മുന്‍പും വിളിച്ചിട്ടുണ്ട്. എന്റെ സിനിമകള്‍ കാണുന്ന ഞാന്‍ എഴുതിയ ലേഖനങ്ങള്‍ വായിക്കുന്ന ഒരു സഹൃദയനാണ് അദ്ദേഹം. പക്ഷെ, സിനിമയുടെ ഉന്നതിക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്നു എന്ന് പറയുന്ന സിനിമാ മന്ത്രിക്ക് എന്നെ വിളിക്കാന്‍ തോന്നിയില്ല.
· പക്ഷെ, മുഖ്യമന്ത്രിയും സിനിമാ വകുപ്പ് മന്ത്രിയും സുരാജ് വെഞ്ഞാറമ്മൂടിന്റെ അവാര്‍ഡ് ലഭ്യതയില്‍ അഭിനന്ദിക്കാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. താങ്കളെ വിളിക്കാത്ത അവര്‍ സുരാജിനെ വിളിക്കുമ്പോള്‍ ഫേസ്ബുക്കിനകത്ത് ഏതോ ഒരു എന്‍ എസ് എസ് കരയോഗം പ്രസിദ്ധീകരിച്ച സ്റ്റാറ്റസ് ഓര്‍മ വരുന്നു. “സുരാജ് വാസുദേവന്‍ നായര്‍ക്ക് ദേശീയ പുരസ്‌കാരം” എന്ന്. താങ്കള്‍ക്ക് എന്ത് തോന്നുന്നു?
അങ്ങനെതന്നെയായിരിക്കും. ആ ഒരു മനോഭാവം മുഖ്യമന്ത്രിയിലും സിനിമാ മന്ത്രിയിലും ഉണ്ടായിരിക്കും. നവോത്ഥാനഭൂമികയെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ രാഷ്ട്രീക്കാരും ജനപ്രതിനിധികളുമാണ് അവര്‍. നമുക്ക് ലജ്ജിക്കാം.
· താങ്കള്‍ മാവേലിക്കര ലോകസഭാ മണ്ഡലത്തിലാണല്ലൊ. അവിടെയാണ് തന്റെ മണ്ഡലത്തിലെ എല്ലാ കലാകാരന്‍മാരെയും പരിചയമുള്ള, അവരെ കഴിയുന്നതുപോലെയൊക്കെ വളര്‍ത്തി വലുതാക്കാന്‍ പരിശ്രമിക്കുന്ന, ജനപ്രതിനിധിയും കേന്ദ്ര സഹമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷ് ഉള്ളത്. അദ്ദേഹം ഒരു ദളിത് കൂടിയാണ്. തന്റെ മണ്ഡലത്തിലെ നിവാസിയായ ശാലുമേനോനെ കേന്ദ്രസെന്‍സര്‍ ബോര്‍ഡംഗമാക്കിയ സഹൃദയനാണ് കൊടിക്കുന്നില്‍ സുരേഷ്. അദ്ദേഹം തീര്‍ച്ചയായും താങ്കളെ വിളിക്കുകയും വന്ന് കാണുകയും ചെയ്തിരിക്കും അല്ലെ?
ഇല്ല. അദ്ദേഹം എന്നെ വിളിച്ചില്ല. കണ്ടുമില്ല. പേരറിയാത്തവരുടെ ചിത്രീകരണത്തിന്റെ സമയത്ത് കൊല്ലം പ്രസ്‌ക്ലബ്ബില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. എന്റെ കൂടെ സുരാജുമുണ്ടായിരുന്നു. അദ്ദേഹം സുരാജിനെ കണ്ട് ആശ്ലേഷിക്കുകയും പരിചയപ്പെടുകയും ചെയ്തു. സുരാജ് സംവിധായകനാണ് എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഒരു ദേശീയ പുരസ്‌കാരജേതാവുണ്ട് എന്നറിഞ്ഞിട്ടും അദ്ദേഹം എന്നെ ഓര്‍മിച്ചില്ല. ശാലുമോനോനെ സെന്‍സര്‍ ബോര്‍ഡില്‍ എത്തിക്കാന്‍ പരിശ്രമിച്ചതിന് അദ്ദേഹം നടത്തിയ ന്യായവാദങ്ങളാണ് ഞാനിപ്പോള്‍ ഓര്‍മിക്കുന്നത്.
· ആരൊക്കെയാണ് താങ്കളെ വിളിച്ചത്? അഭിനന്ദിച്ചത് ?
ഒ എന്‍ വി കുറുപ്പ് സര്‍ വിളിച്ചു. എം എ ബേബി, ബിനോയ് വിശ്വം, ചിറ്റയം ഗോപകുമാര്‍, പെരുമ്പടവം, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ വിളിച്ചഭിനന്ദിച്ചു. സിനിമാ രംഗത്തുനിന്നും സംവിധായകരായ ഷാജി എന്‍ കരുണ്‍, ലെനിന്‍ രാജേന്ദ്രന്‍, രഞ്ജിത്ത്, ജയരാജ്, കെ പി കുമാരന്‍, ബി ഉണ്ണികൃഷ്ണന്‍, ആര്‍ സുകുമാരന്‍, ശശി പരവൂര്‍ എന്നിവര്‍ വിളിച്ചു. അഭിനേതാക്കളായ സലിംകുമാര്‍, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ശ്വേത മേനോന്‍, ജഗദീഷ്, ഗീതുമോഹന്‍ദാസ് എന്നിവര്‍ വിളിച്ചു. പി കെ ബിജുവിനെ പോലുള്ള സുഹൃത്തുക്കളെ എടുത്തുപറയേണ്ടതില്ല. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റും എം എല്‍ എയുമായ ടി വി രാജേഷ് അഭിനന്ദനം അറിയിക്കാന്‍ മാത്രമായി എന്റെ വീട്ടിലേക്ക് വന്നു. പിന്നെ ഒരുപാട് സുമനസുകള്‍ ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും വേലിക്കെട്ടുകളൊന്നും കൂടാതെ സന്തോഷമറിയിച്ചു.
· പുതിയ ചലച്ചിത്രകാരന്‍മാര്‍ തങ്ങളുടെ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ പബലപ്പോഴും വിലങ്ങുതടിയാവുന്നത് നിര്‍മാതാക്കളെ ലഭിക്കാത്തതാണ്. എന്നാല്‍, സിനിമയില്‍ പകരം വെക്കാനാളില്ലാത്ത സൂപ്പര്‍ താരങ്ങളുണ്ടെങ്കില്‍ പണം വാരിയെറിയാന്‍ നിര്‍മാതാക്കള്‍ ക്യൂവില്‍ നില്‍ക്കുകയാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ളവരുടെ അപ്രമാദിത്തം മലയാള സിനിമയ്ക്ക് വല്ല ഉണര്‍വും നല്‍കുന്നുണ്ടോ?
എനിക്ക് തോന്നുന്നില്ല. അവര്‍ കുറെ വര്‍ഷമായി മലയാള സിനിമയില്‍ പകരംവെക്കാനില്ലാത്ത രാജാക്കന്‍മാരായി നില്‍ക്കുകയാണ്. അതിനൊപ്പം കൂട്ടിവായിക്കേണ്ട ഒരു കാര്യം അവര്‍ നില്‍ക്കുന്നതിനൊപ്പം മലയാള സിനിമയെയും ചലിക്കാനും വളരാനും വിടാതെ അവരോടൊപ്പം അവര്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ അറുപത്തിയൊന്നാമത്തെ നാഷണല്‍ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ഇത്രയും കാലത്തെ അവാര്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ മലയാള സിനിമയ്ക്ക് എത്ര ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു? നമ്മളതിനെ ഗൗരവത്തില്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി സിനിമാ വ്യവസായത്തിന്റെ അവിഭാജ്യഘടകമായ താരരാജാക്കന്‍മാരുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കും. ദേശീയ പുരസ്‌കാരമോ, ഇന്ത്യന്‍ പനോരമയോ ലഭിച്ച സിനിമകളില്‍ ഇവരുടെ സാന്നിധ്യമുള്ള സിനിമകള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്. അതിനാല്‍ ഇവര്‍ മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടാണ് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. മലയാള സിനിമയെ പ്രത്യേക രീതിയില്‍ സ്തംഭിപ്പിച്ചു നിര്‍ത്തി എന്നേ പറയാന്‍ സാധിക്കൂ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മലയാളത്തിലെ നല്ല സിനിമകളോട് ഇവര്‍ പുറംതിരിഞ്ഞ് നില്‍ക്കുയായിരുന്നു. മുന്നൂറിലേറെ വരുന്ന ഇവരുടെ സിനിമകളില്‍ എത്ര സിനിമകളാണ് ഇവര്‍ നല്ലസിനിമകളെന്ന പേരില്‍ തെരഞ്ഞെടുത്തത് എന്ന് പരിശോധിക്കുമ്പോഴാണ് ഈ ദയനീയാവസ്ഥ മനസിലാവുക.
· താങ്കളെ പോലുള്ള പണം കുറവേയുള്ളു എന്ന പറയുന്ന, വളരെ ചെറിയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ദാരിദ്ര്യവാസികളുടെ കൂടെ സഹകരിക്കാന്‍ താല്‍പ്പര്യമില്ല എന്നാണ് അവര്‍ പറയുന്നത്. അവരുടെ കാരാവാനില്‍ അടിക്കാനുള്ള ഡീസലിന്റെ പണം പോലുമാവില്ല നിങ്ങളുടെ പ്രതിഫലം !
അവിടെയാണ് അമീര്‍ഖാനെന്ന നടന്റെ പ്രസക്തി എന്നെപോലുള്ളവര്‍ തിരിച്ചറിയുന്നത്. അത്തരമൊരു മനോഭാവമാണ് താരരാജാക്കന്‍മാര്‍ക്ക് വേണ്ടത്. ഇപ്രാവശ്യത്തെ നവാഗത സംവിധായകനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ച ഫാന്‍ട്രി എന്ന മറാത്തി സിനിമ, ഷിപ്പ് ഓഫ് തിസൂസ് എന്ന മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹിന്ദി സിനിമ ഇതിലൊന്നും അമീര്‍ഖാന്‍ പങ്കാളിയായിരുന്നില്ല.
ഷിപ്പ് ഓഫ് തിസൂസ് എന്ന സിനിമ അതിന്റെ ഡയറക്ടര്‍ വളരെ ബുദ്ധിമുട്ടി എടുത്തപ്പോള്‍ അത് പല അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും സ്വീകരിക്കപ്പെട്ടു. യാദൃശ്ചികമായി അമീര്‍ഖാനും ഭാര്യ കിരണ്‍റാവുവും ആ സിനിമ കണ്ടു. തുടര്‍ന്ന് ഈ സിനിമയ്ക്ക് വേണ്ടിയുള്ള ട്രെയിലറില്‍ അവരാണ് സിനിമയ്ക്ക് വേണ്ടി സംസാരിക്കുന്നത്. അമീര്‍ഖാന്റെ കമ്പനിയാണ് യു ടി വിയുമായി ചേര്‍ന്ന് ഈ സിനിമയുടെ റിലീസിംഗ് ഏറ്റെടുക്കുന്നത്. ആ സിനിമയുടെ ഇന്ത്യയിലാകെയുള്ള പ്രമോഷന്‍ ഏറ്റെടുത്തത് അമീര്‍ഖാനാണ്. ഫാന്‍ട്രി എന്ന സിനിമ ശ്രദ്ധേയമായപ്പോള്‍ അമീര്‍ഖാന്‍ അതിന്റെ പ്രൊഡ്യൂസറെയും ഡയറക്ടറെയും അമീര്‍ഖാന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി, അവിടെ തന്റെ കുടംബാംഗങ്ങളും ഇവരുമെല്ലാം ചേര്‍ന്ന് ആ സിനിമ കാണുന്നു. തുടര്‍ന്ന് ആ സിനിമയുടെ പ്രമോഷനും അമീര്‍ഖാന്‍ നടത്തി. ഫെസ്റ്റിവലുകളില്‍ നിന്നാണ് അമീര്‍ഖാന്‍ ഈ സിനിമകളൊക്കെ നല്ല നിലവാരം ഉള്ളവയാണെന്ന് മനസിലാക്കുന്നത്. ഇതൊരു മനോഭാവമാണ്. ഇവിടെയെന്താണ് അവസ്ഥ? ദേശീയ പുരസ്‌കാരം കിട്ടിയ സിനിമ നിങ്ങളൊക്കെ പോയി ഒന്ന് കാണൂ എന്ന് ജനങ്ങളോട് പറയാനോ, അല്ലെങ്കില്‍ അതിന്‍രെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയൊക്കെ വിളിച്ച് ഒന്നഭിനന്ദിക്കാനോ നമ്മുടെ താരങ്ങള്‍ക്ക് സാധിക്കുന്നില്ല.
ഞങ്ങള്‍ ഈ സിനിമയുടെ ഭാഗമല്ലെങ്കില്‍ കൂടി ഇത് നമ്മുടെ ഭാഷയുടെ, നാടിന്റെ സിനിമയാണ്. ഇത് റിലീസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. തങ്ങളുടെ സഹായത്തോടെ ഇത് റിലീസ് ചെയ്യുകയാണ് എന്ന് പറയാന്‍ അങ്ങനെ ചെയ്യാന്‍ ഇവര്‍ക്കെന്നാണ് സാധിക്കുക? സിനിമയെ വെറും വ്യവസായമായി കാണാന്‍ സമൂഹത്തെ പ്രേരിപ്പിച്ചതില്‍ ഇവര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നാളത്തെ തലമുറ, നമ്മുടെ സിനിമയുടെ വളര്‍ച്ചയെ, മികവിനെ നോക്കി കാണുമ്പോള്‍ ഇവരെ കുറ്റക്കാരെന്ന് വിധിക്കും.
· മലയാളത്തിന്റെ പുതുതലമുറ പിന്തുടരാന്‍ പറ്റിയ മാതൃകളായി കാണേണ്ട സിനിമാ അഭിനേതാക്കള്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല എന്നാണോ താങ്കള്‍ പറയുന്നത്?
ഒരിക്കലും ഇവരല്ല. നെടുമുടി വേണുവും തിലകനും മുരളിയും ഒക്കെയാണ് ആ മാതൃകകള്‍. സാംസ്‌കാരികമായ ഉത്പന്നം എന്നുള്ള രീതിയില്‍ സിനിമയെ അടയാളപ്പെടുത്തിയിട്ടുള്ളവര്‍ ഇവരാണ്. താരനക്ഷത്രങ്ങളുടെ മുന്നൂറെണ്ണത്തില്‍ നാലെണ്ണം അത്തരത്തില്‍ കാണും. ഇവരുടെ പത്തെണ്ണത്തില്‍ ഏഴെണ്ണവും അത്തരത്തിലുള്ളതാണ് എന്നതും കൂട്ടിവായിക്കണം.
· ഇതൊക്കെ പറയുമ്പോഴും കൊമേഴ്‌സ്യല്‍ സിനിമക്കാര്‍ സമാന്തര സിനിമയുടെ വക്താക്കളെ പുച്ഛിക്കുകയാണ്. ഇവരുടെ സിനിമകള്‍ ആരുകാണുന്നു എന്നാണ് അവര്‍ ചോദിക്കുന്നത്. അവരുടെ സിനിമകള്‍ നൂറും ഇരുനൂറും ദിവസം തിയറ്ററില്‍ നിറയെ ആള്‍ക്കാരുമായി നിറഞ്ഞോടുമ്പോള്‍ നിങ്ങളുടെ സിനിമകള്‍ ആരുകാണുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ലേ?
സിനിമയുടെ കാണല്‍ എന്നതിന് വേറൊരു കാഴ്ചപ്പാടുകൂടിയുണ്ട്. ഒരു തിയറ്ററില്‍ ഓടുന്ന ദിവസങ്ങളുടെ കണക്കിലല്ല അത് വിലയിരുത്തേണ്ടത്. അടൂര്‍ഗോപാലകൃഷ്ണന്റെ സ്വയംവരം ഷാജി എന്‍ കരുണിന്റെ പിറവി എന്നീ സിനിമകള്‍ ഇവര്‍ ആള്‍ക്കാര്‍ കാണുന്നില്ലെന്ന പട്ടികയില്‍പ്പെടുത്തിയവയാണ്. പക്ഷെ, ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ആ സിനിമകള്‍ ഇപ്പോള്‍ ആരെങ്കിലുമൊക്കെ കാണുന്നുണ്ടാവും. അത്തരം സിനിമകള്‍ എത്രയോ കാലങ്ങളോളം ലോകത്തിന്റെ ശ്രദ്ധയില്‍ ഉണ്ട്. അതിന് കാഴ്ചക്കാരുണ്ട്. എന്നാല്‍ നൂറ് ദിവസം നിറഞ്ഞോടിയ സിനിമകളോ? സമാന്തര സിനിമകള്‍ ഫിലിം സൊസൈറ്റകളിലൂടെയും കോളേജ് ക്യാമ്പസിലും മറ്റും
ചോദ്യം : മലയാളത്തിന്റെ പുതുതലമുറ പിന്തുടരാന്‍ പറ്റിയ മാതൃകളായി കാണേണ്ട സിനിമാ അഭിനേതാക്കള്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല എന്നാണോ താങ്കള്‍ പറയുന്നത്? ഉത്തരം : ഒരിക്കലും ഇവരല്ല. നെടുമുടി വേണുവും തിലകനും മുരളിയും ഒക്കെയാണ് ആ മാതൃകകള്‍. സാംസ്‌കാരികമായ ഉത്പന്നം എന്നുള്ള രീതിയില്‍ സിനിമയെ അടയാളപ്പെടുത്തിയിട്ടുള്ളവര്‍ ഇവരാണ്. താരനക്ഷത്രങ്ങളുടെ മുന്നൂറെണ്ണത്തില്‍ നാലെണ്ണം അത്തരത്തില്‍ കാണും. ഇവരുടെ പത്തെണ്ണത്തില്‍ ഏഴെണ്ണവും അത്തരത്തിലുള്ളതാണ് എന്നതും കൂട്ടിവായിക്കണം. |
പ്രദര്‍ശിപ്പിക്കപ്പെടുന്നു. വീണ്ടും വീണ്ടും കാണുന്നു. വിലയിരുത്തപ്പെടുന്നു. പഠന വിധേയമാക്കുന്നു. അതിനാല്‍ കാഴ്ചയുടെ കൊമേഴ്‌സ്യല്‍ സിദ്ധാന്തം ഇവിടെ വിലപോവില്ല.
· താങ്കളുടെ സിനിമകള്‍ എത്ര അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ പോയിട്ടുണ്ട്? ഏതൊക്കെ പ്രഗത്ഭരായ ചലച്ചിത്ര പ്രതിഭകളെ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്? അവര്‍ താങ്കളുടെ പുതിയ സംരംഭങ്ങള്‍ക്ക് ഉത്തേജനമാവാറുണ്ടോ?
തീര്‍ച്ചയായും. പുതിയ സിനിമകള്‍ ചെയ്യുമ്പോള്‍ പരിചയപ്പെട്ടവരുമായി കമ്യൂണിക്കേറ്റ് ചെയ്യാററുണ്ട്. എന്റെ സിനിമകളുമായി അമ്പതോളം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കാനായി. പത്ത് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇനാരിറ്റു, ബെര്‍ണസ് ഹര്‍സോഗ്, കിംകിഡുക്ക്, അസര്‍ ഫര്‍ഹദി തുടങ്ങിയവരെയൊക്കെ കാണാനും പരിചയപ്പെടാനും ഇടയായി. പലപ്പോഴും ഇവര്‍ ഗുണപരമായ നിര്‍ദേശങ്ങള്‍ പങ്കുവെക്കാറുണ്ട്.
· അന്താരാഷ്ട്രതലത്തിലും ദേശീയ തലത്തിലും താങ്കളുടെ സിനിമകള്‍ പരിഗണിക്കപ്പെടുന്നു. എന്നാല്‍ സംസ്ഥാന തലത്തില്‍ അവയ്ക്ക് പുരസ്‌കാരങ്ങളൊന്നും ലഭിക്കുന്നില്ല. എന്തായിരിക്കും അതിനുള്ള കാരണം ?
ഞാന്‍ അഞ്ച് സിനിമകള്‍ ചെയ്തു. പക്ഷെ, ഇവയ്‌ക്കൊന്നിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടില്ല. ഒഴിച്ചുനിര്‍ത്തപ്പെടേണ്ട ആളാണ് ഞാനെന്ന ബോധപൂര്‍വ്വമായ ഒരു ചിന്ത ഇവരിലുണ്ടോ എന്നൊരു സംശയം എനിക്കുണ്ട്. രാമന്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള നാല് സിനിമകളും ഇതിനേക്കാള്‍ വലിയ പ്ലാറ്റ്‌ഫോമില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പേരറിയാത്തവരില്‍ എത്തുമ്പോള്‍ ദേശീയതലത്തില്‍ പുരസ്‌കാരം ലഭിച്ചിട്ടുപോലും ഇവിടെ മാറ്റി നിര്‍ത്തപ്പെട്ടു എന്നതാണ്. ഇതൊക്കെ കാണുമ്പോള്‍ ആര്‍ക്കും സംശയം തോന്നാം.
· സംവിധായകനും നടനുമായ ലാല്‍ പറയുന്നത് താങ്കള്‍ അവാര്‍ഡുകള്‍ കിട്ടാത്തുകൊണ്ട് വിമര്‍ശിക്കുന്നു എന്നാണ്.
ലാല്‍ കാര്യങ്ങളെ അദ്ദേഹത്തിന്റെ ഒരു തലത്തില്‍ നിന്ന് നോക്കി കാണുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ളൊരു വിലയിരുത്തല്‍ നടത്തുന്നത്. ഞാന്‍ ഇത്തരം വിഷയങ്ങളില്‍ നേരത്തെ ഇടപെടുന്ന ഒരാളാണ്. ഞാന്‍ എഴുതിയ ലേഖനങ്ങളും മറ്റും ലാല്‍ വായിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. അന്നൊന്നും ഒരു സംവാദത്തിന് അദ്ദേഹം വന്നുകണ്ടിട്ടില്ല. പോരായ്മകള്‍ ഉയര്‍ത്തികാണിക്കുന്നത് ആരോഗ്യമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും തിരുത്തലുകള്‍ ഉണ്ടാകാനും വേണ്ടിയാണെന്ന് മനസിലാക്കാന്‍ ലാലിന് സാധിക്കുന്നുണ്ടാവില്ല. അത് ഇത്തരം പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെടാത്തത് കൊണ്ടുകൂടിയാണ്. അത്തരത്തിലൊരു തലത്തിലല്ല ലാല്‍ നില്‍ക്കുന്നത്. അദ്ദേഹം സിനിമാ ബിസിനസില്‍ പണമിറക്കുക, അതില്‍ നിന്നും പണം കൊയ്യുക എന്ന ബിസിനസ് മൈന്‍ഡ് വെച്ച് നടക്കുന്നൊരാളാണ്. ആ പരിമിതി ഞാന്‍ മനസിലാക്കുന്നു.
· താങ്കള്‍ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചില്ല എന്ന് താങ്കള്‍ പറയുമ്പോള്‍ ജോയ്മാത്യുവിന്റെ ഷട്ടര്‍ എന്ന സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നതിന് താങ്കളാണ് തടസം നിന്നതെന്ന വാദവുമായി അദ്ദേഹം മുന്നോട്ടുവന്നിരുന്നു.
ദേശീയ അവാര്‍ഡിന് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കമ്മറ്റിയില്‍ ഞാന്‍ മാത്രമല്ല ഉണ്ടായിരുന്നത്. സാധുമെഹര്‍ എന്ന വലിയ ഫിലിംമേക്കറാണ് ആ കമ്മറ്റിയുടെ ചെയര്‍മാന്‍. ടൈംസ് ഓഫ് ഇന്ത്യയുടെ ഭരദ്വജ് രംഗന്‍, ബംഗാളി നിര്‍മാതാവും സംവിധായകനുമായ ബി പി മുഖര്‍ജി, കേരളത്തില്‍ നിന്ന് സാബു ചെറിയാനും പിന്നെ ഞാനും ഇങ്ങനെ അഞ്ച് പേരടങ്ങുന്ന കമ്മറ്റിയാണ് ഉണ്ടായിരുന്നത്. ഈ കമ്മറ്റിയുടെ ഭൂരിപക്ഷാഭിപ്രായമാണ് തീരുമാനമാവുന്നത്. ഈ കമ്മറ്റിയോട് എനിക്ക് ഒരു സിനിമ നിര്‍ദേശിക്കാനോ വേണ്ടേന്ന് വെക്കാനോ പറയാന്‍ സാധിക്കുമോ? മാത്രമല്ല, എനിക്ക് ജോയ് മാത്യുവിനെ നേരിട്ടറിയില്ല. ഷട്ടറിനോട് യാതൊരു വിരോധവുമില്ല. വെറും ബാലിശമായ വാദമാണ്, ആരോപണമാണ് ജോയ് മാത്യു ഉയര്‍ത്തിയത്. ജോയ്മാത്യു ആരോപണത്തില്‍ നിര്‍ത്തിയില്ല. ഫോണില്‍ വിളിച്ച് വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ച് സംസാരിച്ചു. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് ജൂറിയില്‍ ഞാന്‍ മാത്രമല്ലല്ലോ ഉണ്ടായിരുന്നത്. സാബുചെറിയാന്‍ ഉണ്ടായിരുന്നില്ലേ? എന്തുകൊണ്ട് ജോയ്മാത്യു സാബു ചെറിയാനെ വിളിച്ച് ടെലഫോണിലൂടെ അസഭ്യം പറഞ്ഞില്ല? അതിനുള്ള ഉത്തരം ജോയ്മാത്യു നല്‍കണം. ഞാന്‍ ദളിതനായതുകൊണ്ടാണോ? ഞാന്‍ കറുത്ത നിറത്തിലുള്ളവനായതുകൊണ്ടാണോ? ഇവനെയെന്തും പറയാം എന്നുള്ളതുകൊണ്ടാണോ? ഉത്തരം പറയാനുള്ള ബാധ്യത ജോയ്മാത്യുവിനുണ്ട്. എന്റെ വീട്ടില്‍ വന്ന് കാലടിച്ച് പൊട്ടിക്കുമെന്നും നീ വേറെ ജാതിയായതുകൊണ്ടല്ലേടാ ഇങ്ങനെ കാണിച്ചത് എന്നൊക്കെ പറയുന്ന രീതിയിലുള്ള നിലവാര തകര്‍ച്ച, ഒരിക്കലും ജോയ്മാത്യവിനെ പോലുള്ള ഫിലിംമേക്കറില്‍ നിന്ന് പ്രതീക്ഷിച്ചതല്ല.
ഇവരുടെ ഉള്ളിലൊക്കെ നുരക്കുന്നത് ജാതീയതയാണ്. പുരോഗമനകാരികളുടെ മുഖപ്പാളകെട്ടി നടന്നാല്‍ മനസ് സംസ്‌കാരസമ്പന്നമാവില്ല. ഇവിടെ കോടതിയും നിയമവുമുണ്ട്. വായില്‍ തോന്നുന്നത് വിളിച്ചുപറയുമ്പോള്‍ എനിക്ക് അവരുടെ രീതിയില്‍ പ്രതികരിക്കാന്‍ സാധിക്കില്ല. കാരണം ഞാന്‍ കുറെയേറെ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന, അത് പുലരാന്‍ വേണ്ടി പ്രയത്‌നിക്കുന്ന ഒരാളാണ്. ആരെക്കൊണ്ടൊക്കെ മധ്യസ്ഥത്തിന് വന്നാലും ആ കേസ് ഞാന്‍ പിന്‍വലിക്കില്ല. അല്ലെങ്കില്‍ ജോയ്മാത്യു പരസ്യമായി മാപ്പ് പറയട്ടെ. തെറിപറയപ്പെടേണ്ട ഒരാളാണ് ഞാനെന്ന ബോധം അദ്ദേഹത്തെ ഭരിക്കുന്നുണ്ടെങ്കില്‍ അത് അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കില്ല.
നാളെയും ദളിതുകള്‍ക്ക് മലയാള സിനിമയില്‍ കയറിവരണം.
07-Jun-2014
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര് പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്