രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുന്നു

ആര്‍ എസ് എസ് എന്ന സംഘടനയ്ക്ക് മെമ്പര്‍ഷിപ്പ് കൂപ്പണില്ല, സംഭാവനയ്ക്കായുള്ള രസീതില്ല, മിനുട്‌സ് ബുക്കോ, വരവ് ചെലവ് ബുക്കോ ഇല്ല. പക്ഷെ, രാജ്യത്ത് ഏറ്റവുമധികം സമ്പത്തുള്ള സംഘടനയാണ് ആര്‍ എസ് എസ്. ആ സംഘടന ധനശേഖരണം നടത്തുന്നത് ഗുരുദക്ഷിണയിലൂടെയാണ്. അദാനി ആര്‍ എസ് എസിന് ഒരു വര്‍ഷം നല്‍കുന്ന ഗുരുദക്ഷിണ ഇവിടെ എഴുതിയാല്‍ അത് അതിശയോക്തിയായി തോന്നിയേക്കാം. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുന്നതിനേക്കാള്‍ വേഗത്തില്‍ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കാന്‍ ആര്‍ എസ് എസ് അനുവാദം നല്‍കുന്നത് ആ പണം ആഗ്രഹിച്ചാണ്. ആര്‍ എസ് എസിന് ഗുരുദക്ഷിണ നല്‍കുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് രാജ്യത്തെ മുറിച്ചുകൊടുക്കുന്ന നയമാണ് മോഡി നടപ്പിലാക്കുന്നത്. പണത്തിന് മുകളില്‍ പരുന്തും പറക്കില്ല എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ പണത്തിന് മുകളില്‍ വീണുകിടക്കുന്ന ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ഡ ഭാഗവതിനെ നരേന്ദ്രമോഡിക്കും അദാനിക്കും നന്നായി അറിയാം. അതിനാല്‍ ഇനിയും ബി ജെ പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഒരു അദാനി ലിമിറ്റഡ് കമ്പനിയാക്കി മാറ്റാനുള്ള നിയമനിര്‍മാണം നടന്നേക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്ത് തീറെഴുതി കൊടുത്ത് ഹിന്ദുരാഷ്ട്രം നിര്‍മിക്കുകയാണെന്ന് പറയുന്ന ആര്‍ എസ് എസിന്റെ രാഷ്ട്രീയ നഗ്നത ലോകം തിരിച്ചറിയുന്നുണ്ട്.  

തിരുവനന്തപുരത്ത് 1932ലാണ് കേരള ഫ്‌ളൈയിങ് ക്ലബിന്റെ ഭാഗമായി ഒരു വിമാനത്താവളം സ്ഥാപിച്ചത്. ആ കാലത്ത് കൊല്ലം ആശ്രമത്തിലായിരുന്നു വിമാനത്താവളം സ്ഥിതി ചെയ്തിരുന്നത്.  സര്‍ സിപിയുടെ ഭരണകാലത്ത് 1935ലാണ് തിരുവനന്തപുരത്തേക്ക് വിമാനത്താവളം മാറ്റി സ്ഥാപിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നത് 1991 ജനുവരി 1 നാണ്.  മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്കും സിംഗപ്പൂര്‍, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്കും തിരുവനന്തപുരത്തുനിന്നും നേരിട്ട് വീമാന സര്‍വീസുകള്‍ ഉണ്ട്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നിരവധി വിമാന കമ്പനികളുടെ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഡെക്കാന്‍, കിങ്ഫിഷര്‍ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എയര്‍വേയ്‌സ്, പാരമൗണ്ട് എയര്‍വേയ്‌സ് എന്നീ ആഭ്യന്തര വിമാന കമ്പനികളുടെ വിമാനങ്ങളും എയര്‍ ഇന്ത്യ, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍, കുവൈറ്റ് എയര്‍വേയ്‌സ്, സില്‍ക് എയര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‍വേയ്‌സ് എന്നീ അന്താരാഷ്ട്ര വിമാന കമ്പനികളുടെ വിമാനങ്ങളും തിരുവനന്തപുരത്തുനിന്നും പറന്നുയരുന്നുണ്ട്.

സ്ഥിരമായുള്ള ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ക്കു പുറമേ, ഫസ്റ്റ് ചോയ്‌സ് എയര്‍ വേയ്‌സ്, ലണ്ടന്‍ ഗാറ്റ്‌വിക്ക്, മൊണാര്‍ക്ക് മുതലായ ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും ടൂറിസം സീസണോടനുബന്ധിച്ച് തിരുവനന്തപുരത്ത് പറന്നിറങ്ങാറുണ്ട്. നമ്മുടെ രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന പ്രത്യേകത തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രാധാന്യമേറ്റുന്നു. 2011 ഫെബ്രുവരി 12ന് പുതിയ ഒരു രാജ്യാന്തര ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തതോടെ ലോകോത്തര നിലവാരമുള്ള എയര്‍പോര്‍ട്ടായി തിരുവനന്തപുരം മാറി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 170 കോടി രൂപയോളം വാര്‍ഷികലാഭം ലഭിക്കുന്നുണ്ട്. ഏതാണ്ട് നാലര ലക്ഷത്തോളം യാത്രക്കാര്‍ ഈ വിമാനത്താവളത്തെ ആശ്രയിക്കുന്നു. നൂറുകണക്കിന് ജീവനക്കാരുടെയും ജനങ്ങളുടെയും ജീവിതമാര്‍ഗം കൂടിയാണ് ഈ വിമാനത്താവളം. ഇത്  സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ അദാനിയുടെ സ്വകാര്യ കമ്പനിക്ക് സാമ്പത്തികനേട്ടമുണ്ടാക്കി കൊടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൂട്ടരും ലക്ഷ്യമിടുന്നത്.

നിലവില്‍ 635 ഏക്കറില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 58 ഏക്കര്‍മാത്രമാണ് റവന്യൂരേഖയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബാക്കി 577 ഏക്കര്‍ പുറമ്പോക്ക് ഭൂമിയാണ്. ഈ ഭൂമി തിരുവനന്തപുരം നഗരത്തിന്റെ ഏറ്റവും മൂല്യമുള്ള പ്രദേശമാണ്. വിലമതിക്കാന്‍ പറ്റാത്തതെന്ന് പറയാം. ആ ഭൂമി  ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെ സ്വാധീനിച്ച് അദാനി ഗ്രൂപ്പ് വിമാനത്താവളത്തില്‍ കടന്നുകയറുന്നത്. പുതിയ ടെര്‍മിനലിനുവേണ്ടി എയര്‍പോര്‍ട്ട് അതോറിറ്റി 600 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നതും അദാനിക്കായിരിക്കും. തലസ്ഥാന നഗരത്തിന്റെ അഭിമാനസ്ഥാപനമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിച്ച് അദാനിക്ക് നല്‍കാനുള്ള നീക്കത്തിന്റെ പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വജന പക്ഷപാതമാണ്.

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നിയമവിരുദ്ധമായി ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) കേരള ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 2003ല്‍ സംസ്ഥാന സര്‍ക്കാരിന് ഉറപ്പുനല്‍കിയിരുന്നതായി രേഖകളുടെ അടിസ്ഥാനത്തില്‍ അവര്‍ കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത് സ്വകാര്യവല്‍ക്കരണം കേന്ദ്രത്തിന്റെ നയമാണ് എന്നാണ്. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയമായതിനാല്‍ നയപരമായ തീരുമാനത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ആ വാദം കോടതിക്ക് അംഗീകരിക്കേണ്ടി വന്നു. ബി ജെ പി സര്‍ക്കാരിന്റെ നയം രാജ്യത്തെ ജനങ്ങള്‍ക്കെതിരാണ് എന്നതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണം. 

ഇതുവരെ ഒരുവിമാനത്താവളവും പ്രവര്‍ത്തിപ്പിക്കാത്ത അദാനി എന്റര്‍െ്രെപസസിനെയാണ് ഏറ്റവും യോഗ്യരായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ടെന്‍ഡര്‍ ക്ഷണിച്ച് ഇറക്കിയ വിജ്ഞാപനം എഎഐ പലതവണ തിരുത്തി. നടത്തിപ്പില്‍ മുന്‍പരിചയമില്ലാത്തവര്‍ക്കും സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന വ്യവസ്ഥ തിരുകിക്കയറ്റി. അത് ആദാനിക്ക് വേണ്ടിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ആ നിര്‍ദേശത്തിന് പിറകിലുണ്ടായിരുന്നത്. അങ്ങിനെയാണ് അദാനി ചിത്രത്തില്‍ വന്നത്.

തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലന, വികസന ജോലികള്‍ പൊതു സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തില്‍ പാട്ടത്തിനുനല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തോടൊപ്പം അഹമ്മദാബാദ്, ജയ്പുര്‍, ലഖ്‌നൗ, ഗുവാഹത്തി, മംഗളൂരു വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നത്.

പത്ത് വര്‍ഷം മുമ്പ് രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലെ സേവനനിരക്കുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയുണ്ടായി. വിമാനത്താവളത്തെ ആശ്രയിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അത് വളറെയേറെ ബുദ്ധിമുട്ടുണ്ടാക്കി. സ്വകാര്യവല്‍ക്കരണത്തിന്റെ നേട്ടം സ്വകാര്യകമ്പനികള്‍ക്കാണ്. എന്നാല്‍, സ്വകാര്യവല്‍ക്കരണം ഗുണകരമാണെന്നാണ് ബി ജെ പി സര്‍ക്കാര്‍ പറയുന്നത്. സ്വകാര്യവല്‍ക്കരണത്തിനു വിധേയമാക്കിയതുവഴിയാണ് വന്‍ ലാഭമാണുണ്ടായത് എന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയക്കുകയുണ്ടായി. കെഎസ്‌ഐഡിസി നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് നടത്തിപ്പുചുമതല നല്‍കാന്‍ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആര്‍ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. അദാനിയുമായുള്ള വഴിവിട്ട കേന്ദ്രസര്‍ക്കാര്‍ ബന്ധം അവിടെയാണ് തെളിഞ്ഞുവന്നത്.

രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി തന്നെ ഒന്നാമതെത്തിയത് ടെന്‍ഡര്‍ തുക മുന്‍കൂട്ടി അറിയാന്‍ സാധിച്ചതുകൊണ്ടാണ്. കുറഞ്ഞ തുക ക്വാട്ട് ചെയ്യാന്‍ അദാനിക്ക് സൗകര്യം ചെയ്തുകൊടുത്തത് നരേന്ദ്രമോഡി എന്ന പ്രധാനമന്ത്രിയാണ്. ടെന്‍ഡര്‍ രേഖയില്‍ മുന്‍കാല പരിചയം എന്ന വ്യവസ്ഥ ഇല്ലാതിരുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ആ വ്യവസ്ഥയ്ക്ക് പകരം പശ്ചാത്തല സൗകര്യവികസനത്തില്‍ പരിചയമുണ്ടായാല്‍ മതി എന്ന് എഴുതി ചേര്‍ത്തു. ഇതു സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭുവിന് കേരള മുഖ്യമന്ത്രി കത്തയച്ചിട്ടും ഒരു മറുപടി പോലും വന്നില്ല.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നല്‍കാനായി മോഡി സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടി അട്ടിമറിച്ചിരിക്കുന്നു എന്ന ആരോപണം ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നതെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണം അംബാനിയെയും അദാനിയെയും പോലുള്ളവരുടെ കൈകളിലാണ്. മോഡി സര്‍ക്കാരിന്റെ ലക്ഷ്യമാവട്ടെ രാജ്യത്തെ വിറ്റായാലും കുറെ പണമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ്.  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് അടിയറവയ്ക്കുന്നത് വന്‍കൊള്ളയും കുംഭകോണവുമാണ്. ഒരു രൂപപോലും മുടക്കാതെ 30,000 കോടിയുടെ ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം മോദിയും അദാനിയും കൂടി തട്ടിയെടുക്കുകയാണ്.

തിരുവനന്തപുരത്ത് പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മിക്കാന്‍ 23.57 ഏക്കര്‍ സൗജന്യമായി കൈമാറാന്‍ 2005 ല്‍ തീരുമാനിച്ചത് ഉപാധിയോടെയായിരുന്നു. ഏതെങ്കിലും കാരണവശാല്‍ വിമാനത്താവളത്തെ ഒരു കമ്പനിയായി മാറ്റുകയോ പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സര്‍ക്കാരിന്റെ ഓഹരിയായി മാറ്റണമെന്നായിരുന്നു ആ നിബന്ധന. അതും പാലിക്കപ്പെടാന്‍ പോകുന്നില്ല.

ഭൂമിയുടെ വില കേരളത്തിന്റെ ഓഹരിയായും എയര്‍പോര്‍ട്‌സ് അതോറിറ്റിയുടെ മുതല്‍മുടക്ക് അവരുടെ ഓഹരിയായും മാറ്റി കമ്പനി രൂപീകരിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം പരിഗണിക്കാന്‍ കേന്ദ്രം തയ്യാറായില്ല. നിതി ആയോഗ് സിഇഒ ചെയര്‍മാനായ കേന്ദ്ര സെക്രട്ടറിമാരുടെ കമ്മിറ്റി മുമ്പാകെ കേരളത്തിന്റെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശമാണ് കേന്ദ്രം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച രണ്ട് നിര്‍ദേശങ്ങളും നരേന്ദ്രമോഡി കീറിയെറിഞ്ഞു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

വിമാനത്താവള നടത്തിപ്പില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത അദാനി എന്റര്‍പ്രൈസസിന് വിമാനത്താവളം തീറെഴുതുന്നതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. പൊതുമുതല്‍ സ്വകാര്യ മുതലാളിക്ക് വിറ്റുതുലയ്ക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമൊന്നും ഒരു പ്രതിഷേധവുമില്ല. ബി ജെ പി സ്വാകാര്യവല്‍ക്കരണത്തിനുവേണ്ടി അദാനിയുടെ കൂടെ നില്‍ക്കുകയാണ്.  അതേ സമയം കോണ്‍ഗ്രസ് പാലിക്കുന്ന മൗനം സംശയാസ്പദമാണ്. തിരുവനന്തപുരം എം പി ശശി തരൂള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ ഇടപാടില്‍ രഹസ്യമായ പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികളുമായി മോഡി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.  പൊതുഖജനാവിലെ കോടിക്കണക്കിന് രൂപ ചെലവഴിച്ച്, ആധുനികവല്‍ക്കരണം നടപ്പാക്കിയ വിമാനത്താവളങ്ങളാണ് മോഡിയുടെ സ്വന്തക്കാരനായ അദാനിക്ക് കൈമാറുന്നത്. ഇവ ചുരുങ്ങിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നതിലൂടെ പൊതുഖജനാവ് കോര്‍പറേറ്റുകള്‍ക്ക് പകല്‍ക്കൊള്ള നടത്താനുള്ള അവസരമാണ് ഒരുക്കുന്നത്.

സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തെ സ്വകാര്യവല്‍ക്കരിച്ചതുമൂലം അത് ലോകത്തിലെ ഏറ്റവും ചെലവേറിയ വിമാനത്താവളങ്ങളുടെ കൂട്ടത്തിലായി. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) വിമാനത്താവളങ്ങളുടെ സുരക്ഷിതത്വവും സാമ്പത്തിക പ്രായോഗികത എന്നിവ പരിഗണിച്ച് വിമാനത്താവളവും, എയര്‍ നാവിഗേഷന്‍ സേവനങ്ങളും ഒറ്റ സ്ഥാപനത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചപ്പോള്‍, അതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് മോഡി സര്‍ക്കാര്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനിക്ക് വേണ്ടി വിട്ടുനല്‍കുന്നത്.

ലോകത്തെ വിമാനത്താവളങ്ങളുടെ ഉടമസ്ഥത പരിശോധിക്കുമ്പോള്‍ 86 ശതമാനം വിമാനത്താവളങ്ങളും പൊതുമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളങ്ങളുടെ വികസനവും അവയെ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് ഇതിലൂടെ തെളിയുന്നു. നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ ലാഭമല്ല കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മനസിലാക്കാന്‍ സാധിക്കും.

വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണം നടപ്പാക്കിയതുമൂലം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കുണ്ടായ നഷ്ടത്തെപ്പറ്റി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡല്‍ഹി, മുംബൈ വിമാനത്താവള സംയുക്ത സംരംഭക കമ്പനി ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കരാര്‍ തെറ്റായി നടപ്പാക്കിയതുമൂലം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കുറഞ്ഞത് 100 കോടിരൂപയുടെ നഷ്ടം ഉണ്ടായി. ബാംഗ്ലൂര്‍ എച്ച്എഎല്‍ വിമാനത്താവളം അടച്ചുപൂട്ടിയതുമൂലം 300 കോടിരൂപയുടെ വാര്‍ഷിക ആവര്‍ത്തന നഷ്ടം ഉണ്ടായി.

തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. ഗള്‍ഫ് മേഖലയിലേക്ക് യാത്രചെയ്യുന്ന സാധാരണ തൊഴിലാളികള്‍ ഭൂരിഭാഗവും ഈ വിമാനത്താവളം വഴിയാണ് യാത്രചെയ്യുന്നത്. സ്വകാര്യവല്‍ക്കണം നടപ്പാക്കുന്നതോടെ വിമാനയാത്രാ ചെലവ് ഗണ്യമായി വര്‍ധിക്കു. യാത്രക്കാരില്‍നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കും. സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍, അഗ്‌നിബാധ തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ വലിയ സഹായങ്ങളാണ് വിമാനത്താവളത്തില്‍നിന്നും ലഭിക്കുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ വലിയൊരു പങ്ക് തിരുവനന്തപുരം വിമാനത്താവളത്തിനുണ്ടായിരുന്നു. അതൊക്കം ഇല്ലാതാകാന്‍ സ്വകാര്യവല്‍ക്കരണം കാരണമാവും. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ ലഭിച്ചുകൊണ്ടിരുന്ന തൊഴിലവസരങ്ങള്‍ ഇല്ലാതാകും. വിമാനത്താവളത്തിന്റെ വില്‍പ്പനയിലൂടെ മോഡി സര്‍ക്കാര്‍ നടത്തുന്ന കോര്‍പറേറ്റ് വല്‍ക്കരണം, ശക്തമായ ജനകീയ പ്രക്ഷോഭവും പ്രതിരോധവും ഉയര്‍ത്തി ചെറുത്തുതോല്‍പ്പിക്കുക തന്നെ വേണം.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നല്‍കാനായി മോഡി സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടി അട്ടിമറിച്ചിരിക്കുന്നു എന്ന ആരോപണം ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നതെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണം അംബാനിയെയും അദാനിയെയും പോലുള്ളവരുടെ കൈകളിലാണ്. മോഡി സര്‍ക്കാരിന്റെ ലക്ഷ്യമാവട്ടെ രാജ്യത്തെ വിറ്റായാലും കുറെ പണമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ്.  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് അടിയറവയ്ക്കുന്നത് വന്‍കൊള്ളയും കുംഭകോണവുമാണ്. ഒരു രൂപപോലും മുടക്കാതെ 30,000 കോടിയുടെ ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം മോദിയും അദാനിയും കൂടി തട്ടിയെടുക്കുകയാണ്.

തിരുവനന്തപുരം വിമാനത്താവളം കൈവശത്താക്കിയതോടെ അദാനിക്ക് യൂസേഴ്‌സ് ഫീ ഇനത്തില്‍ മാത്രം 50 കൊല്ലംകൊണ്ട് കിട്ടുന്ന ലാഭം 10,700 കോടി രൂപയായിരിക്കും. ലാന്റിംഗ് ഫീസിനത്തില്‍ ലാഭം ചുരുങ്ങിയത് 6,912 കോടി രൂപയാവും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 19,08,489 യാത്രക്കാര്‍ ആഭ്യന്തരമായും 24,01,631 യാത്രക്കാര്‍ രാജ്യാന്തരതലത്തിലും തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നു. 43,10,120 യാത്രക്കാരാണ് കഴിഞ്ഞവര്‍ഷം യാത്ര ചെയ്തത്. ഇതില്‍ ആഭ്യന്തരയാത്രക്കാര്‍ 468 രൂപയും വിദേശയാത്രക്കാരന്‍ 958 രൂപയും യൂസേഴ്‌സ് ഫീ ഇനത്തില്‍ നല്‍കണം. ഇതനുസരിച്ച് 2017-18-ലെ കണക്കു നോക്കിയാല്‍ ഒരു വര്‍ഷം ലഭിക്കുന്നത് 326 കോടി രൂപയാണ്. ബിഡ്പ്രകാരം അദാനി നല്‍കേണ്ടത് ആഭ്യന്തര യാത്രക്കാരനു 168 രൂപയും വിദേശയാത്രക്കാരനു ഇതിന്റെ ഇരട്ടിയോളവുമാണെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ 336 രൂപയാണ് കൊടുക്കേണ്ടി വരിക. ഈ കണക്കു പ്രകാരം അദാനി എയര്‍പോര്‍ട്ട് അതോറിട്ടിക്ക് കൊടുക്കേണ്ടത് 112 കോടി രൂപയാണ്. യൂസര്‍ഫീ ഇനത്തില്‍ മാത്രം 214 കോടി രൂപ അദാനിക്ക് ലാഭം കിട്ടും.

തിരുവനന്തപുരം വിമാനത്താവളം കൈവശത്താക്കിയതോടെ അദാനിക്ക് യൂസേഴ്‌സ് ഫീ ഇനത്തില്‍ മാത്രം 50 കൊല്ലംകൊണ്ട് കിട്ടുന്ന ലാഭം 10,700 കോടി രൂപയായിരിക്കും. ലാന്റിംഗ് ഫീസിനത്തില്‍ ലാഭം ചുരുങ്ങിയത് 6,912 കോടി രൂപയാവും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 19,08,489 യാത്രക്കാര്‍ ആഭ്യന്തരമായും 24,01,631 യാത്രക്കാര്‍ രാജ്യാന്തരതലത്തിലും തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നു. 43,10,120 യാത്രക്കാരാണ് കഴിഞ്ഞവര്‍ഷം യാത്ര ചെയ്തത്. ഇതില്‍ ആഭ്യന്തരയാത്രക്കാര്‍ 468 രൂപയും വിദേശയാത്രക്കാരന്‍ 958 രൂപയും യൂസേഴ്‌സ് ഫീ ഇനത്തില്‍ നല്‍കണം. ഇതനുസരിച്ച് 2017-18-ലെ കണക്കു നോക്കിയാല്‍ ഒരു വര്‍ഷം ലഭിക്കുന്നത് 326 കോടി രൂപയാണ്. ബിഡ്പ്രകാരം അദാനി നല്‍കേണ്ടത് ആഭ്യന്തര യാത്രക്കാരനു 168 രൂപയും വിദേശയാത്രക്കാരനു ഇതിന്റെ ഇരട്ടിയോളവുമാണെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ 336 രൂപയാണ് കൊടുക്കേണ്ടി വരിക. ഈ കണക്കു പ്രകാരം അദാനി എയര്‍പോര്‍ട്ട് അതോറിട്ടിക്ക് കൊടുക്കേണ്ടത് 112 കോടി രൂപയാണ്. യൂസര്‍ഫീ ഇനത്തില്‍ മാത്രം 214 കോടി രൂപ അദാനിക്ക് ലാഭം കിട്ടും.

തിരുവനന്തപുരം വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇതു കണക്കിലെടുക്കാതെ നിലവിലെ വ്യവസ്ഥയനുസരിച്ച് അദാനിക്ക് യൂസര്‍ഫീ ഇനത്തില്‍ മാത്രം  50 കൊല്ലം കൊണ്ട് ലഭിക്കുന്ന ലാഭം 10,700 കോടി രൂപയാവും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 170 കോടി രൂപ ലാഭമുണ്ടാക്കിയതാണ് വിമാനത്താവളം. വിമാനത്താവളത്തിന്റെ മൊത്തം ആസ്തി 30,000 കോടിയിലധികമാണ്.
ഒരു വിമാനം ലാന്റ് ചെയ്യുന്നതിന് ഓരോ വിമാനത്തിനും വിമാനകമ്പനി വിമാനത്താവളത്തിന് ലാന്റിംഗ് ചാര്‍ജ്ജ് നല്‍കണം. ബോയിങ് 737 പോലുള്ള വലിയ വിമാനങ്ങള്‍ ലാന്റ് ചെയ്യുമ്പോള്‍ ഒരു ലക്ഷം രൂപ ലാന്റിംഗ് ചാര്‍ജായി നല്‍കണം. ചെറുവിമാനങ്ങള്‍ക്ക് 48,000 മുതലാണ് ലാന്റിംഗ് ചാര്‍ജ്. ഒരു ദിവസം ചുരുങ്ങിയത് 80 വിമാനങ്ങളാണ് തിരുവനന്തപുരത്തു വന്നുപോകുന്നത്. ചുരുങ്ങിയ ചാര്‍ജായ 48,000 വച്ചു നോക്കിയാല്‍ പ്രതിദിനം 38,40,000 രൂപ ലഭിക്കും. ഒരു മാസത്തേക്ക് 11 കോടി 52 ലക്ഷം രൂപ, ഒരു വര്‍ഷത്തേയ്ക്ക് 138 കോടി 24 ലക്ഷം, 50 വര്‍ഷത്തേയ്ക്ക് 6912 കോടി രൂപ അദാനിക്കു ലഭിക്കും.

കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വിറ്റുപോയത് 63 കോടി രൂപയ്ക്കാണ്. മണി എക്‌സ്‌ചേഞ്ച് സംവിധാനം വഴി 60 ലക്ഷവും, ഷോപ്പുകള്‍ ലേലം ചെയ്തവകയില്‍ 63 ലക്ഷവും ലഭിച്ചു. ഇതിനുപുറമെ ബിവറേജില്‍ നിന്നുള്ള വരുമാനവും, വിസിറ്റേഴ്‌സ് പാസ്സും വഴി കോടികളാണ് ലഭിക്കുന്നത്. വാഹനപാര്‍ക്കിംഗ് ഇനത്തില്‍ മാത്രം 90 ലക്ഷം മാസാമാസം ലഭിക്കും. വിമാനത്താവളത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരത്തെ നൂറുകണക്ക് ഏക്കര്‍ ഭൂമി അദാനിക്ക് ഇനി യഥേഷ്ടം ഉപയോഗിക്കാം. ഷോപ്പിംഗ് മാളുകളും, നക്ഷത്ര ഹോട്ടലുകളും നിര്‍മ്മിച്ച് കോടിക്കണക്കിന് രൂപ ഇതുവഴി ഉണ്ടാക്കാന്‍ അദാനിക്ക് സാധിക്കും.

തിരുവനന്തപുരം വിമാനത്താവളം ലോകത്തിലെ തന്നെ തന്ത്രപ്രധാന വിമാനത്താവളങ്ങളിലൊന്നാണ്. വ്യോമപാതക്ക് തൊട്ടുതാഴെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇത്തവണ ലേല നടപടികള്‍ സ്വീകരിച്ചത് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. വിമാനത്താവളങ്ങള്‍ മുമ്പ് സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ പുലര്‍ത്തിയിരുന്ന മാനദണ്ഡങ്ങളോ, മാതൃകയോ, ആയിരുന്നില്ല ഇത്തവണ സ്വീകരിച്ചത്. ഡല്‍ഹി-മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ റവന്യു ഷെയര്‍ ആയിരുന്നു മാനദണ്ഡം. എയര്‍പോര്‍ട്ടിന്റെ മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നല്‍കണമെന്നാണ് ആ മാതൃക. ഇത്തവണ ലേല നടപടികള്‍ സ്വീകരിച്ചപ്പോള്‍ നിര്‍മ്മാണ മേഖലയില്‍ 7 വര്‍ഷത്തെ ടേണ്‍ ഓവര്‍ 3500 കോടിയില്‍ കൂടുതലുള്ള ഏതു കമ്പനിക്കും ലേലത്തില്‍ പങ്കെടുക്കാം എന്നാക്കി. 1000 കോടി രൂപ റിസര്‍വ് ഫണ്ടായും കെട്ടിവെയ്ക്കണം. ഇത് 6 മാസം കഴിഞ്ഞാല്‍ തിരികെ ലഭിക്കുകയും ചെയ്യും. വിമാനത്തവളത്തില്‍ ഒരു കോഫിഷോപ്പു തുടങ്ങണമെങ്കില്‍പോലും രണ്ടു  വര്‍ഷത്തെ അനുഭവം വേണം എന്നാല്‍ വിമാനത്താവള നടത്തിപ്പിനു മുന്‍ അനുഭവം വേണ്ട എന്ന വിചിത്ര നിലപാട് ലേലത്തില്‍ സ്വീകരിച്ചത് അദാനിക്ക് വിമാനത്താവളം ഏല്‍പ്പിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു.

168 രൂപ തന്നെയായിരിക്കും 50 കൊല്ലത്തേയ്ക്ക് ഒരു യാത്രക്കാരന്‍ യാത്ര ചെയ്താല്‍ എയര്‍പോര്‍ട്ട് അതോറിട്ടിക്ക് ലഭിക്കുക. എന്നാല്‍ ഈ തുക കാലാനുസൃതമായി പരിഷ്‌കരിക്കാനുള്ള വ്യവസ്ഥ കരാറിലില്ല. ഇപ്പോഴത്തെ രൂപയുടെ മൂല്യം 10 കൊല്ലം കഴിയുമ്പോഴേക്കും വളരെയേറെ കുറയും അപ്പോഴും ലാഭം അദാനിക്കാണ്.

1994-ലെ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യാ ആക്ട് 2003-ല്‍ ഭേദഗതി ചെയ്തു. 30 കൊല്ലത്തേക്ക് വിമാനത്താവളങ്ങള്‍ സ്വാകാര്യവല്‍ക്കരിക്കാനുള്ള നയം വാജ്‌പേയി സര്‍ക്കാരാണ് സ്വീകരിച്ചത്. എന്നാല്‍, തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്കാണ് നല്‍കിയിരിക്കുന്നത്. ഈ തീരുമാനത്തില്‍ എത്തിച്ച വഴികള്‍ ദുരൂഹമാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനടുത്താണ് വിമാനത്താവളം, വിഴിഞ്ഞം തുറുമുഖത്തിന്റെ നടത്തിപ്പു ചമുതലയും അദാനിക്കാണ്. ഭാവിയില്‍ തിരുവനന്തപുരം വിമാനത്താവളത്തെ കാര്‍ഗോയ്ക്ക് പ്രാമുഖ്യം നല്‍കുന്ന വിമാനത്താവളമാക്കാന്‍ അദാനിക്കു സാധിക്കും. യാത്രക്കാരുടെ സൗകര്യം അവഗണിക്കപ്പെടും.

തെക്കന്‍ കേരളത്തിലെ കടലും ആകാശവും അദാനി ഗ്രൂപ്പിനു സ്വന്തമായിക്കഴിഞ്ഞു. ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡിയുമായുള്ള ബാന്ധവത്തിലൂടെ അദാനി രാജ്യത്തെ തന്നെ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. അദാനിയും-മോഡിയും ആര്‍ എസ് എസിന്റെ അനുഗ്രഹാശിസുകളോടെ നടത്തുന്ന ഈ പകല്‍ക്കൊള്ളക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ചു ചേര്‍ന്ന് പ്രതിരോധം പടുത്തുയര്‍ത്തണമെന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്തത്. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പോലും മറുപടി എഴുതുന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബി ജെ പി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയും ഈ ആഹ്വാനത്തോട് പ്രതികരിക്കാത്തത് ശ്രദ്ധേയമാണ്.

അദാനി എങ്ങിനെ വളര്‍ന്നു?

അഹമ്മദാബാദില്‍ നിന്നും പതിനെട്ടാം വയസില്‍ ഉപജീവനമാര്‍ഗം തേടി മുംബൈയിലെത്തിയ ഗൗതം അദാനിയുടെ കൈയ്യില്‍ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലായിരുന്നു. മഹീന്ദ്രാ ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ വജ്രം ഇനം തിരിയ്ക്കുന്ന തൊഴിലാളിയായാണ് അദാനിയുടെ തുടക്കം. ഇപ്പോള്‍ അദാനിയുടെ കൈകളിലുള്ളത് അമ്പതിനായിരം കോടി രൂപയുടെ സ്വത്താണ്. കാലങ്ങളായി ശതകോടീശ്വരപദവിയില്‍ വിഹരിക്കുന്ന ബിര്‍ലാ കുടുംബം പോലും ഇന്ന് അദാനിയുടെ പിറകിലാണ്.

അഹമ്മദാബാദില്‍ നിന്നും പതിനെട്ടാം വയസില്‍ ഉപജീവനമാര്‍ഗം തേടി മുംബൈയിലെത്തിയ ഗൗതം അദാനിയുടെ കൈയ്യില്‍ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലുമില്ലായിരുന്നു. ഇപ്പോള്‍ അദാനിയുടെ കൈകളിലുള്ളത് അമ്പതിനായിരം കോടി രൂപയുടെ സ്വത്താണ്. കാലങ്ങളായി ശതകോടീശ്വരപദവിയില്‍ വിഹരിക്കുന്ന ബിര്‍ലാ കുടുംബം പോലും ഇന്ന് അദാനിയുടെ പിറകിലാണ്. റോക്കറ്റ് പൊങ്ങുംപോലുള്ള ഈ വളര്‍ച്ചയുടെ ഗ്രാഫ് നോക്കുമ്പോള്‍, 2008 ഡിസംബര്‍ 31ലെ കണക്കു പ്രകാരം അദാനിയുടെ ഉടമസ്ഥതയിലുളള മൂന്നു കമ്പനികളുടെ ആകെ സ്വത്ത് 14185 കോടി രൂപയാണെന്ന് കാണാം. 2009 ഡിസംബര്‍ 31 ആയപ്പോഴേയ്ക്കും 46,605 കോടിയിലേയ്ക്ക് ഈ സ്വത്തിന്റെ മൂല്യം വലുതായി. ഈ വളര്‍ച്ചയ്ക്ക് പിറകില്‍ മറ്റാരുമല്ലായിരുന്നു. ആര്‍ എസ് എസ് പ്രചാരകനും പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡിയാണ് ഗൗതം അദാനിയെ വളര്‍ത്തി വലുതാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയുമായുള്ള വഴിവിട്ട അടുപ്പമാണ് എണ്‍പതുകളില്‍ ഒരിടത്തരം വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിയെ രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളാക്കി മാറ്റിയത്.

2011ല്‍ ഒറ്റവര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ സ്വത്ത് സ്വരുക്കൂട്ടിയ ബിസിനസുകാരന്‍ എന്ന ബഹുമതി  അദാനിയ്ക്ക് ലഭിച്ചു.  റോക്കറ്റ് പൊങ്ങുംപോലുള്ള ഈ വളര്‍ച്ചയുടെ ഗ്രാഫ് നോക്കുമ്പോള്‍, 2008 ഡിസംബര്‍ 31ലെ കണക്കു പ്രകാരം അദാനിയുടെ ഉടമസ്ഥതയിലുളള മൂന്നു കമ്പനികളുടെ ആകെ സ്വത്ത് 14185 കോടി രൂപയാണെന്ന് കാണാം. 2009 ഡിസംബര്‍ 31 ആയപ്പോഴേയ്ക്കും 46,605 കോടിയിലേയ്ക്ക് ഈ സ്വത്തിന്റെ മൂല്യം വലുതായി. ഈ വളര്‍ച്ചയ്ക്ക് പിറകില്‍ മറ്റാരുമല്ലായിരുന്നു. ആര്‍ എസ് എസ് പ്രചാരകനും പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡിയാണ് ഗൗതം അദാനിയെ വളര്‍ത്തി വലുതാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയുമായുള്ള വഴിവിട്ട അടുപ്പമാണ് എണ്‍പതുകളില്‍ ഒരിടത്തരം വ്യാപാരി മാത്രമായിരുന്ന ഗൗതം അദാനിയെ രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളാക്കി മാറ്റിയത്.

1988ല്‍ അഞ്ചു ലക്ഷം രൂപ മൂലധനത്തിലാണ് അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ ആകെ വരുമാനം 260 ബില്യണ്‍ രൂപയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഉടമ, ഏറ്റവും വലിയ ബഹുമുഖ സെസിന്റെ സംരംഭകന്‍ തുടങ്ങി നിരവധി പട്ടങ്ങള്‍ ഇതിനിടയില്‍ അദാനി സ്വന്തമാക്കി. അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ആഗോള വ്യാപാരം, എണ്ണയും പ്രകൃതി വാതകവും, ഖനനം, വൈദ്യുതി, തുടങ്ങി നിക്ഷേപിക്കുന്ന പണം പലമടങ്ങു പെരുകുന്ന മേഖലകളിലെല്ലാം അദാനിയുടെ കമ്പനി ഉണ്ടാവും. ഇപ്പോള്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിയുടെ കൈകളിലേക്ക് നരേന്ദ്രമോഡി എല്‍പ്പിക്കുകയാണ്.

തൊണ്ണൂറുകളില്‍ അദാനിയുടെ കമ്പനി പിവിസി ഇറക്കുമതി ചെയ്തിരുന്നു. അന്ന് അദാനി വെല്ലുവിളിച്ചത് സാക്ഷാല്‍ റിലയന്‍സിനെത്തന്നെയാണ്. പ്ലാസ്റ്റിക്ക് നിര്‍മ്മാണത്തിനുളള അസംസ്‌കൃത വസ്തുവായ പിവിസി ചുളുവിലയ്ക്ക് വില്‍പന നടത്തിയത് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടാണെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അദാനി ആര്‍ എസ് എസ് പിന്തുണയിലൂടെ അതിജീവിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റെ കാലത്താണ് മുണ്ട്ര കടപ്പുറം അദാനി സ്വന്തമാക്കിയത്. ഏക്കറൊന്നിന് വെറും 27,000 രൂപ മുടക്കി 25000 ഏക്കര്‍ അദാനി വാങ്ങിക്കൂട്ടി. അവിടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം സ്ഥാപിക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അംഗീകാരവും ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇവിടെ സ്ഥലം അനുവദിച്ചത് ഏക്കറിന് 27 ലക്ഷം രൂപയ്ക്കാണ്. പത്തുവര്‍ഷത്തിനുളളില്‍ നൂറു മടങ്ങിന്റെ മൂല്യവര്‍ദ്ധനവാണ് ഉണ്ടായത്. ഭൂമിയിടപാടിലൂടെ മാത്രം കോടികള്‍ അദാനി സ്വന്തമാക്കി.  

അക്കാലത്ത് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയൊരഭിമുഖത്തില്‍ അദാനി പറഞ്ഞത്, സര്‍ക്കാര്‍ ദൈവമൊന്നുമല്ലെന്നും കഴിയുന്നതെല്ലാം സ്വന്തമായി ചെയ്യുക എന്നുമാണ്. മുണ്ട്ര തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാനുളള വഴി സ്വന്തമായി ഉണ്ടാക്കുകയും തുടര്‍ന്ന് 250 കോടി ചെലവില്‍ 64 കിലോ മീറ്റര്‍ റെയില്‍പാത സ്വയം നിര്‍മ്മിക്കുകയും ചെയ്തപ്പോഴാണ് ആ അഭിപ്രായ പ്രകടനം നടത്തിയത്. സര്‍ക്കാരിനുള്ള അദാനിയുടെ സഹായമായി ചില കുത്തക മാധ്യമങ്ങള്‍ ആ കാലത്ത് അദാനിക്ക് വാഴ്ത്തുപാട്ട് പാടി. പക്ഷെ എല്ലാം ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള നീക്കമായിരുന്നുവെന്ന് പിന്നീട് മനസിലായി.  

വൈകാതെ ഇന്തോനേഷ്യയില്‍ ഒരു കല്‍ക്കരി ഖനിയും രണ്ടു കപ്പലുകളും അദ്ദേഹം വാങ്ങി. മുണ്ട്രയില്‍ ഒരു വൈദ്യുതി നിലയം റെക്കോഡ് വേഗത്തില്‍ സ്ഥാപിച്ചു. മുണ്ട്ര തുറമുഖം റെയില്‍വേയില്‍ നിന്ന് 40 മൈല്‍ അകലെയായതിനാല്‍ രാജ്യത്തെ ആദ്യത്തെ സ്വകാര്യ റെയില്‍വേയും അദാനി സ്ഥാപിച്ചു.  ഇന്തോനേഷ്യയിലെ ഖനിക്ക് പുറമെ ആസ്‌ട്രേലിയയിലെ ഒരു കല്‍ക്കരി ഖനി 9000 കോടി രൂപയുടെ മുടക്കുമുതലില്‍ അദാനി 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തു.  ആസ്‌ട്രേലിയയിലെ തന്നെ ലിങ്ക് എനര്‍ജിയുടെ കല്‍ക്കരി ഖനി 12,600 കോടി രൂപയ്ക്ക് 2010 ആഗസ്റ്റില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കി.കല്‍ക്കരിക്ക് സ്വന്തം ഖനികള്‍, ചരക്കുകടത്തിന് സ്വന്തം കപ്പലും തുറമുഖവും റെയില്‍വേയും, വൈദ്യുതി യന്ത്രങ്ങള്‍ക്ക് മുണ്ട്ര സെസില്‍ ഫാക്ടറികള്‍ തുടങ്ങി അദാനിക്ക് ഇല്ലാത്ത സംരംഭങ്ങള്‍ കുറവാണ്.

ഇത്രയും സംരഭങ്ങള്‍ക്ക് മുതല്‍മുടക്കാനുള്ള പൂര്‍വ്വാര്‍ജ്ജിത സ്വത്ത് അദാനിക്കില്ല. പിന്നെ എവിടെ നിന്നാണ് ആ പണം? അവിടെയാണ് മോഡിയുടെ പിന്തുണ പ്രസക്തമാവുന്നത്. 25000 ഏക്കറിന്റെ തുറമുഖവും സെസ് പദവിയും കാണിച്ചാല്‍ എവിടെ നിന്ന് വേണമെങ്കിലും വായ്പ ലഭിക്കും. ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ വെച്ച് ഏതാണ്ട് 90,000 കോടി രൂപയുടെ പുതിയ നിക്ഷേപം ഗുജറാത്തില്‍ നടത്തുമെന്ന് അദാനി പ്രഖ്യാപിച്ചത് മോഡിയുടെ സാന്നിധ്യത്തിലാണ്. ഇന്ത്യയിലെ ശതകോടീശ്വരന്മാരെയെല്ലാം ആ സമ്മിറ്റിലേക്ക് മോഡി നേരിട്ട് ക്ഷണിച്ചിരുന്നു. അംബാനിമാരെയും ടാറ്റയേയുമല്ല അദാനിയെയാണ് മോഡി തന്റെ അരികിലിരുത്തിയത്. അദാനിയും മോഡിയും തമ്മിലുളള അവിശുദ്ധ ബന്ധത്തിന് ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ കാണാനാവും.

അദാനിയെ പോലുള്ള ഒരു കോടീശ്വരനെ നരേന്ദ്രമോഡി കൂടെ നിര്‍ത്തണമെങ്കില്‍ തീര്‍ച്ചയായും ആര്‍ എസ് എസിന്റെ അനുവാദം വേണം. കാരണം മോഡി ഒരു ആര്‍ എസ് എസ് പ്രചാരകനാണ്. പ്രധാനമന്ത്രി എന്ന നിലയിലും വ്യക്തിപരമായ നിലയിലുമുള്ള ഓരോ നിമിഷവും ഓരോ പ്രചാരകന്‍മാരും സംഘത്തിന് റിപ്പോര്‍ട്ട് ചെയ്യണം. അതില്‍ വീഴ്ച ഉണ്ടാവാന്‍ പാടില്ല. ആര്‍ എസ് എസ് എന്ന സംഘടനയ്ക്ക് മെമ്പര്‍ഷിപ്പ് കൂപ്പണില്ല, സംഭാവനയ്ക്കായുള്ള രസീതില്ല, മിനുട്‌സ് ബുക്കോ, വരവ് ചെലവ് ബുക്കോ ഇല്ല. പക്ഷെ, രാജ്യത്ത് ഏറ്റവുമധികം സമ്പത്തുള്ള സംഘടനയാണ് ആര്‍ എസ് എസ്. ആ സംഘടന ധനശേഖരണം നടത്തുന്നത് ഗുരുദക്ഷിണയിലൂടെയാണ്. അദാനി ആര്‍ എസ് എസിന് ഒരു വര്‍ഷം നല്‍കുന്ന ഗുരുദക്ഷിണ ഇവിടെ എഴുതിയാല്‍ അത് അതിശയോക്തിയായി തോന്നിയേക്കാം. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുന്നതിനേക്കാള്‍ വേഗത്തില്‍ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കാന്‍ ആര്‍ എസ് എസ് അനുവാദം നല്‍കുന്നത് ആ പണം ആഗ്രഹിച്ചാണ്. ആര്‍ എസ് എസിന് ഗുരുദക്ഷിണ നല്‍കുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് രാജ്യത്തെ മുറിച്ചുകൊടുക്കുന്ന നയമാണ് മോഡി നടപ്പിലാക്കുന്നത്. പണത്തിന് മുകളില്‍ പരുന്തും പറക്കില്ല എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ പണത്തിന് മുകളില്‍ വീണുകിടക്കുന്ന ആര്‍ എസ് എസ് സര്‍സംഘ് ചാലക് മോഹന്‍ഡ ഭാഗവതിനെ നരേന്ദ്രമോഡിക്കും അദാനിക്കും നന്നായി അറിയാം. അതിനാല്‍ ഇനിയും ബി ജെ പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഒരു അദാനി ലിമിറ്റഡ് കമ്പനിയാക്കി മാറ്റാനുള്ള നിയമനിര്‍മാണം നടന്നേക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്ത് തീറെഴുതി കൊടുത്ത് ഹിന്ദുരാഷ്ട്രം നിര്‍മിക്കുകയാണെന്ന് പറയുന്ന ആര്‍ എസ് എസിന്റെ രാഷ്ട്രീയ നഗ്നത ലോകം തിരിച്ചറിയുന്നുണ്ട്.   

08-Mar-2019

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More