വേണം നമുക്കീ ജയരാജനെ...

''ജയരാജാ...യമുനേ... അകത്തുകയറി കതകടക്ക്...'' കനക അലറിപ്പറഞ്ഞു.

ആ ക്രിമിനല്‍ സംഘത്തിന്റെ ലക്ഷ്യം താനാണെന്ന് മനസിലാക്കിയ ജയരാജന്‍, ഭാര്യയോടൊപ്പം വീടിനകത്തേക്ക് കയറി വാതിലടക്കാന്‍ ശ്രമിച്ചു. പക്ഷെ, വൈകിപ്പോയി. മൂര്‍ച്ചയുള്ള മഴുവിന്റെ വായ്ത്തല വാതില്‍പ്പാളികള്‍ പൊളിച്ച് അകത്തേക്ക് വന്നു. വാതില്‍ വെട്ടിപ്പൊളിച്ച് അകത്തേക്ക് ഇരച്ചുകടന്ന ആര്‍ എസ് എസുകാര്‍, ഓംകാളി ഭദ്രകാളിയെന്ന് ഉറക്കെയുറക്കെ വിളിച്ചാര്‍ത്തു. ഒരു വടിവാള്‍ ജയരാജന് നേരെ തിളക്കത്തോടെ ചീറിവന്നു. വാളുകളുടെ സീല്‍ക്കാരത്തോടൊപ്പം ചോര ചീറ്റിത്തെറിച്ചു. ജയരാജന്റെ ശരീരത്തില്‍ നിന്നും വാള്‍ മൂര്‍ച്ചകള്‍ ചീകിയെടുത്ത മാംസം അടര്‍ന്ന് തൂങ്ങി...

രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന നാളുകളായിരുന്നു അത്. 1999 ആഗസ്ത് മാസം. പതിമൂന്നാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ സമയമാണ്. ഇപ്പോള്‍ വടകര ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി ജയരാജന്‍, അന്ന് എല്‍ ഡി എഫിന്റെ വടകര പാര്‍ലമെന്റ് നിയോജകമണ്ഡലം സെക്രട്ടറിയാണ്. ആ കാലത്ത് ജയരാജന്‍ ഭക്ഷണം കഴിക്കുന്നത് വലതുകൈകൊണ്ടാണ്. വലതുകൈക്ക് ചലന ശേഷിയുണ്ട്. ഇരുകൈകളിലും എല്ലാ വിരലുകളും ഉണ്ട്. ദേഹത്ത് വടിവാള്‍ കൊണ്ട് വെട്ടിക്കീറിയതിന്റെ അടയാളങ്ങളില്ല. സൗമ്യനും ലാളിത്യശീലനും ഊര്‍ജ്ജസ്വലനുമായ ജയരാജന്‍ കക്ഷിരാഷ്ട്രീയഭേദമന്യേ നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്.

തെരഞ്ഞെടുപ്പ് കാലത്തെ തിരക്കുകള്‍ക്കിടയിലായിരുന്നു ആ വര്‍ഷം ഓണം വന്നത്. ആഗസ്ത് 25നാണ് തിരുവോണം. പകല്‍ മുഴുവന്‍ നീളുന്ന വൈവിധ്യമാര്‍ന്ന പ്രചരണപരിപാടികളും അവലോകന യോഗങ്ങളും ഗൃഹസന്ദര്‍ശനങ്ങളും തുടങ്ങി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊടുംചൂടില്‍ നില്‍ക്കുന്നവരെല്ലാം തിരുവോണത്തിന് വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം ഒത്തുകൂടും. പി ജയരാജനും തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് അവധി നല്‍കി തിരുവോണ ദിവസം വീട്ടില്‍ കുടുംബത്തോടൊപ്പം ചിലവിട്ടു.

ആ തിരുവോണനാളില്‍ ജയരാജന്റെ മക്കളായ ജയിനും ആശിഷും കോഴിക്കോട്ടേക്ക് പോയിരിക്കുകയായിരുന്നു. ജയരാജന്റെ സഹോദരി പി സതീദേവിയുടെ വീട്ടിലായിരുന്നു അവര്‍ ഓണം ആഘോഷിക്കാന്‍ പോയത്. കൂത്തുപറമ്പിലെ വീട്ടില്‍ ഭാര്യ യമുന മാത്രമേയുള്ളു. വീടിനടുത്തുള്ള സഖാക്കള്‍ എല്ലാ ഓണനാളിലുമെന്നതുപോലെ അന്നും വീട്ടിലെത്തി അവരുടെ ജയരാജേട്ടനൊപ്പം കുറെ വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞിരുന്ന് ഉച്ചയോടെ പിരിഞ്ഞു. ഉച്ചയൂണൊക്കെ കഴിഞ്ഞ് ജയരാജന്‍ കുറച്ചുകിടന്നു. ചെറിയ മയക്കത്തിന് ശേഷം സിറ്റൗട്ടില്‍ ഇരുന്ന ജയരാജനോട് ചായ ഇടാമെന്ന് പറഞ്ഞുകൊണ്ട് യമുന അടുക്കളയിലേക്ക് പോയി. അപ്പോഴാണ് വീടിന്റെ കിഴക്ക് ഭാഗത്തുനിന്ന് എന്തോ പൊട്ടിത്തെറിച്ചത്. എന്താണതെന്ന ആകാംക്ഷയില്‍ ജയരാജന്‍ സിറ്റൗട്ടില്‍ നിന്നും എഴുനേല്‍ക്കുമ്പോഴേക്കും തുരുതുരാ സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നു. വീടിന്റെ മുന്‍വശത്തുനിന്നും ഒരു സ്ത്രീയുടെ നിലവിളി ഉയര്‍ന്നു. അടുക്കളയില്‍ നിന്നും യമുന ജയരാജന്റെ അടുക്കലേക്ക് ഓടിയെത്തി. അവര്‍ രണ്ടുപേരും വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. അപ്പോള്‍ ഭയന്നുനിലവിളിച്ചുകൊണ്ട് അയല്‍പ്പക്കത്തെ കനക ഓടി വീട്ടിലേക്ക് കയറി. കനകയുടെ പിറകിലായി വാളുകളും കൈമഴുവും ബോംബുകളുമായി ഒരു സംഘം ആര്‍ എസ് എസ് ക്രിമിനലുകള്‍ ജയരാജന്റെ വീട്ടിലേക്ക് ഇരച്ചുകയറി. ഓംകാളി ഭദ്രകാളി എന്ന് വിളിച്ചലറുന്ന ആ സംഘത്തിലെ പലരും ജയരാജന് പരിചയമുള്ളവരാണ്.

''ജയരാജാ...യമുനേ... അകത്തുകയറി കതകടക്ക്...'' കനക അലറിപ്പറഞ്ഞു.

ആ ക്രിമിനല്‍ സംഘത്തിന്റെ ലക്ഷ്യം താനാണെന്ന് മനസിലാക്കിയ ജയരാജന്‍, ഭാര്യയോടൊപ്പം വീടിനകത്തേക്ക് കയറി വാതിലടക്കാന്‍ ശ്രമിച്ചു. പക്ഷെ, വൈകിപ്പോയി. മൂര്‍ച്ചയുള്ള മഴുവിന്റെ വായ്ത്തല വാതില്‍പ്പാളികള്‍ പൊളിച്ച് അകത്തേക്ക് വന്നു. വാതില്‍ വെട്ടിപ്പൊളിച്ച് അകത്തേക്ക് ഇരച്ചുകടന്ന ആര്‍ എസ് എസുകാര്‍, ഓംകാളി ഭദ്രകാളിയെന്ന് ഉറക്കെയുറക്കെ വിളിച്ചാര്‍ത്തു. ഒരു വടിവാള്‍ ജയരാജന് നേരെ തിളക്കത്തോടെ ചീറിവന്നു. വാളുകളുടെ സീല്‍ക്കാരത്തോടൊപ്പം ചോര ചീറ്റിത്തെറിച്ചു. ജയരാജന്റെ ശരീരത്തില്‍ നിന്നും വാള്‍ മൂര്‍ച്ചകള്‍ ചീകിയെടുത്ത മാംസം അടര്‍ന്ന് തൂങ്ങി. മുന്നിലുള്ള ഒരു ചൂരല്‍ കസേര കൊണ്ട് ജയരാജന്‍ തനിക്ക് നേരെ ചീറിവരുന്ന കൈമഴുവിനെയും വടിവാളുകളെയും തടുക്കാന്‍ ശ്രമിച്ചു.

രക്ഷതേടി വീട്ടിലെ ബാത്ത്‌റൂമിനകത്തേക്ക് കയറി. മുന്നില്‍ തടസമായി കസേര ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു. ഇടുങ്ങിയ വാതിലിനപ്പുറത്തുനിന്നും ഒരു കൈമഴു ചീറിവന്നു. ചൂരല്‍ കസേരയോടൊപ്പം വലതുകൈയും വെട്ടുകൊണ്ട് അറ്റുതൂങ്ങി. തുരുതുരാ ആഞ്ഞുപതിച്ച വടിവാള്‍ മൂര്‍ച്ചകളില്‍ ചൂരല്‍ കസേര നുറുങ്ങി ഇല്ലാതായി. ചൂരലിനൊപ്പം കൈവിരലുകളും ശരീരഭാഗങ്ങളും മുറിഞ്ഞ് താഴെവീണു. ഒരു പ്രതിരോധ ശ്രമവും വിജയിച്ചില്ല. തലങ്ങും വിലങ്ങും വെട്ടുകള്‍, കഴുത്തിലും കൈയിലും കാലിലും നട്ടെല്ലിലുമെല്ലാമെല്ലാം. ആര്‍ എസ് എസിന്റെ വടിവാളുകളും മഴുവും ആഴ്ന്നിറങ്ങി. എത്രമേല്‍ ക്രൂരമായി ഒരാളെ വെട്ടിക്കൊല്ലേണ്ടതുണ്ടോ, അത്രമേല്‍ ഭീബത്സമായി അവര്‍ ആ ശരീരത്തില്‍ ആയുധം പ്രയോഗിച്ചു. മിനുസമുള്ള സിമന്റ് തറയില്‍ ഒഴുകിപ്പരന്ന ചോരയില്‍ ചവിട്ടിയപ്പോള്‍ ജയരാജന്‍ വഴുതി നിലത്തേക്ക് വീണു. വീണ്ടും വല്ല വിധേനയും എഴുന്നേല്‍ക്കാനായി ശ്രമിച്ചു. ചവിട്ടിയൂന്നിയ കാലിലേക്ക് ഒരു വടിവാള്‍ ആഴ്ന്നിറങ്ങി. വീണു. അനക്കമറ്റ ജയരാജന്റെ ശരീരം നോക്കി മരണമുറപ്പാക്കിയ ആര്‍എസ്എസ് സംഘം ആ വീടിനുള്ളിലേക്ക് വീണ്ടും ബോംബുകള്‍ വലിച്ചെറിഞ്ഞു. ബോലോ ഭാരത് മാതാ കീ ജയ്, ഓംകാളി ഭദ്രകാളി... എന്നൊക്കെ വിളിച്ചാര്‍ത്തുകൊണ്ട് അവര്‍ ജയരാജന്റെ വീട്ടില്‍ നിന്നും വിജയശ്രീലാളിത ഭാവത്തോടെ പുറത്തേക്ക് ഓടിപ്പോയി.

ബോംബിന്റെ പുകയെ വകഞ്ഞുമാറ്റി യമുന ജയരാജന്റെ അടുത്തേക്ക് ഓടി. വെട്ടിതുണ്ടമാക്കിയിട്ടിരിക്കുന്ന ഭര്‍ത്താവിന്റെ ശരീരത്തിന് മുന്നില്‍ കുഴഞ്ഞുവീണ് അവര്‍ അലമുറയിട്ടു. ബോംബിന്റെ ശബ്ദവും ബഹളവും കേട്ട് നാട്ടുകാര്‍ ആ വീട്ടിലേക്ക് ഓടിവന്നു. എല്ലാവരും കരുതി, പി ജയരാജന്‍ കൊല്ലപ്പെട്ടു. പക്ഷെ, കണ്ണുനീര്‍ കൊണ്ട് കാഴ്ച മങ്ങിയ കണ്ണിലൂടെ യമുന കണ്ടു. ജയരാജന്റെ ഇടതുകൈയ്യ് അനങ്ങുന്നു. ഇല്ല, മരിച്ചിട്ടില്ല. ആര്‍ എസ് എസിന്റെ കൊലക്കത്തികള്‍ക്ക് ജയരാജന്റെ ജീവന്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല.

മുന്നിലുള്ള ഒരു ചൂരല്‍ കസേര കൊണ്ട് ജയരാജന്‍ തനിക്ക് നേരെ ചീറിവരുന്ന കൈമഴുവിനെയും വടിവാളുകളെയും തടുക്കാന്‍ ശ്രമിച്ചു. രക്ഷതേടി വീട്ടിലെ ബാത്ത്‌റൂമിനകത്തേക്ക് കയറി. മുന്നില്‍ തടസമായി കസേര ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു. ഇടുങ്ങിയ വാതിലിനപ്പുറത്തുനിന്നും ഒരു കൈമഴു ചീറിവന്നു. ചൂരല്‍ കസേരയോടൊപ്പം വലതുകൈയും വെട്ടുകൊണ്ട് അറ്റുതൂങ്ങി. തുരുതുരാ ആഞ്ഞുപതിച്ച വടിവാള്‍ മൂര്‍ച്ചകളില്‍ ചൂരല്‍ കസേര നുറുങ്ങി ഇല്ലാതായി. ചൂരലിനൊപ്പം കൈവിരലുകളും ശരീരഭാഗങ്ങളും മുറിഞ്ഞ് താഴെവീണു. ഒരു പ്രതിരോധ ശ്രമവും വിജയിച്ചില്ല. തലങ്ങും വിലങ്ങും വെട്ടുകള്‍, കഴുത്തിലും കൈയിലും കാലിലും നട്ടെല്ലിലുമെല്ലാമെല്ലാം. ആര്‍ എസ് എസിന്റെ വടിവാളുകളും മഴുവും ആഴ്ന്നിറങ്ങി. എത്രമേല്‍ ക്രൂരമായി ഒരാളെ വെട്ടിക്കൊല്ലേണ്ടതുണ്ടോ, അത്രമേല്‍ ഭീബത്സമായി അവര്‍ ആ ശരീരത്തില്‍ ആയുധം പ്രയോഗിച്ചു. മിനുസമുള്ള സിമന്റ് തറയില്‍ ഒഴുകിപ്പരന്ന ചോരയില്‍ ചവിട്ടിയപ്പോള്‍ ജയരാജന്‍ വഴുതി നിലത്തേക്ക് വീണു. വീണ്ടും വല്ല വിധേനയും എഴുന്നേല്‍ക്കാനായി ശ്രമിച്ചു. ചവിട്ടിയൂന്നിയ കാലിലേക്ക് ഒരു വടിവാള്‍ ആഴ്ന്നിറങ്ങി. വീണു. അനക്കമറ്റ ജയരാജന്റെ ശരീരം നോക്കി മരണമുറപ്പാക്കിയ ആര്‍എസ്എസ് സംഘം ആ വീടിനുള്ളിലേക്ക് വീണ്ടും ബോംബുകള്‍ വലിച്ചെറിഞ്ഞു.

യമുനയും നാട്ടുകാരും ജയരാജനെ കോരിയെടുത്തു. ആരോ കൂത്തുപറമ്പ് പാര്‍ടി ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് ഒരു വാഹനം വരുത്തിയിരുന്നു. അറ്റുതൂങ്ങിയ ശരീര ഭാഗങ്ങളുമായി ജയരാജനെയുമെടുത്ത് അവര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കുതിച്ചു. ജയരാജന്റെ ദേഹമാസകലം ചോരയാണ്. ഉറവയില്‍ നിന്നും വെള്ളം കുതിച്ചുചാടും പോലെ മുറിവുകളില്‍ നിന്ന് രക്തം പുറത്തേക്ക് ചീറ്റുന്നു. ഒട്ടും വൈകാതെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് ജയരാജനെ എത്തിച്ചു. തിരുവോണ ദിവസമായിട്ടും ഡോക്ടര്‍മാര്‍ സര്‍വ്വസജ്ജരായി നിന്നു. അവടെ നിന്നും പ്രാഥമിക പരിചരണങ്ങള്‍ നല്‍കി. ഗുരുതരമായ മുറിവുകളാണ്. ഞരമ്പുകള്‍ ഒരുപാട് പൊട്ടിപ്പോയിരിക്കുന്നു. ഇടതുകൈയ്യിന്റെ പെരുവിരല്‍ വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. വലതുകൈ അറ്റുതൂങ്ങുന്നു. നട്ടെല്ല് കൊത്തിയിളക്കിയിരിക്കുന്നു. എത്രയും പെട്ടെന്ന് മൈക്രോവാസ്‌കുലര്‍ സര്‍ജറി നടത്തണം. സഹകരണ ആശുപത്രിയില്‍ അതിനുള്ള സൗകര്യമില്ല. എറണാകുളം സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ജയകുമാര്‍ ഈ സര്‍ജറി നടത്തുന്നതില്‍ വിദഗ്ധനാണ്. തലശ്ശേരി സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് ജയരാജനെയും കൊണ്ട് എറണാകുളത്തേക്ക് കുതിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിലെ ഡോ. ജോമോന്‍ ആംബുലന്‍സില്‍ കൂടെ കയറി. പാതിവഴിയില്‍ യാത്രപറഞ്ഞുപോകാന്‍ സമ്മതിക്കാതെ അവര്‍ ജയരാജനെ ആംബുലന്‍സിലും പരിചരിച്ചു.

വടിവാള്‍കൊണ്ടുള്ള വെട്ടേറ്റ് തൂങ്ങിയ കൈയും കാലും ഡോക്ടര്‍മാര്‍ പായ്ക്ക് ചെയ്ത് ആംബുലന്‍സില്‍ സുരക്ഷിതമാക്കിയിരുന്നു. ആംബുലന്‍സിന് വഴിയൊരുക്കി കൊണ്ട് വഴിനീളെ സഖാക്കള്‍ നിന്നു. രക്തം വാര്‍ന്നുപോകുന്നത് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സ് കയറി. അവിടുത്തെ ഡോക്ടര്‍മാരും ജയരാജനെ പരിശോധിച്ചു. അവരും വിധിച്ചു: പെട്ടെന്ന് എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ എത്തണം. വീണ്ടും ആംബുലന്‍സില്‍. ജയരാജനെയും കൊണ്ട് രാത്രി 10 മണിയോടുകൂടി എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തി.

ഡോ. ജയകുമാര്‍, ആശുപത്രി മേധാവി ഡോ. രാജപ്പന്‍ തുടങ്ങി വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവര്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. പതിമൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. അതീവ ഗുരുതരമായ, ആഴത്തിലുള്ള പതിനേഴ് മുറിവുകളാണ് ജയരാജന്റെ ശരീരത്തിലുണ്ടായിരുന്നത്. ഗുരുതരമല്ലാത്ത 41 മുറിവുകളും. അതെല്ലാം ഡോക്ടര്‍മാര്‍ വിദഗ്ധമായി തുന്നിക്കെട്ടി. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടാം ദിവസമാണ് ശരീരത്തിലും തലയിലും കട്ടപിടിച്ച രക്തം തുടച്ചുമാറ്റിയത്. തലയിലെ രക്തം തുടയ്ക്കുമ്പോഴാണ് എന്തോ തടയുന്നതുപോലെ നഴ്‌സിന് തോന്നിയത്. അവര്‍ ഡോക്ടറെ വിളിച്ചു. സൂക്ഷ്മപരിശോധനയില്‍ അത് ഒരു ആണിയുടെ മൊട്ടാണെന്ന് മനസ്സിലായി. ജയരാജന്‍ മരിച്ചുവെന്ന് കരുതി വീടിന് പുറത്തേക്കിറങ്ങുമ്പോള്‍ ആര്‍എസ്എസുകാര്‍ വീടിനകത്തേക്ക് വലിച്ചെറിഞ്ഞ ബോംബില്‍ നിന്നും തെറിച്ച ആണിയാണ്. അത് തലയോട്ടിയിലേക്ക് തുളഞ്ഞുകയറിയിരിക്കുന്നു. ആണിയുടെ അറ്റം തലച്ചോറിന് ക്ഷതമുണ്ടാക്കിയിട്ടുണ്ടാവുമോ എന്നായി ഡോക്ടര്‍മാരുടെ ആശങ്ക. ഭാഗ്യത്തിന് അതുണ്ടായില്ല. പക്ഷെ, സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇടതുചെവിയുടെ കര്‍ണ്ണപുടം പൊട്ടിപ്പോയിരുന്നു. കേള്‍വിക്കുറവ് പിന്നീട് ഭേദമാക്കാനായില്ല. പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭിച്ചിരുന്നില്ലെങ്കില്‍ മരണം തന്നെ സംഭവിക്കുമായിരുന്നു.

തലശ്ശേരിയല്‍ നിന്നും എറണാകുളത്തേക്ക് വളരെ വേഗത്തില്‍ എത്തിക്കാനായതുകൊണ്ടും ഡോക്ടര്‍മാര്‍ മികച്ച രീതിയില്‍ സമയബന്ധിതമായി ഇടപെട്ടതുകൊണ്ടും മാത്രമാണ് പി ജയരാജന്റെ കാലുകള്‍ക്ക് ചലനശേഷി ലഭിച്ചത്. അറ്റുതൂങ്ങിപ്പോയ വലതുകൈ തുന്നിച്ചേര്‍ക്കാന്‍ സാധിച്ചത്. അല്‍പ്പം താമസിച്ചിരുന്നുവെങ്കില്‍ എല്ലാം പാളിപ്പോകുമായിരുന്നു.

ആര്‍ എസ് എസ് നേതൃത്വം ഗൂഡാലോചന നടത്തി നടപ്പിലാക്കിയ ആ കൊലപാതക ശ്രമത്തെ അതിജീവിച്ച പി ജയരാജന്റെ മനോധൈര്യം ചോര്‍ന്നുപോയില്ല. ശാരീരികമായുണ്ടായ ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ അദ്ദേഹത്തിന് ഊര്‍ജ്ജമായി മാറിയത് സിപിഐ എം ആണ്. ആ പാര്‍ടിയുടെ പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ ജീവശ്വാസമായി മാറിയത്. രക്തം വാര്‍ന്നുപോയ ജയരാജന് രക്തം നല്‍കിയത് എറണാകുളത്തെ ചുമട്ടുതൊഴിലാളികളായിരുന്നു. ആശുപത്രിമുറി വിട്ടപ്പോള്‍ ജയരാജനെ എറണാകുളത്തുവെച്ച് തീര്‍ക്കുവാന്‍ ആര്‍ എസ് എസ് നേതൃത്വം തീരുമാനിച്ചു. അതിനായി ക്രമിനല്‍ സംഘടത്തെ നിയോഗിച്ചു. അപ്പോള്‍ തുടര്‍ ചികിത്സയ്ക്കായി ജയരാജന്‍ എറണാകുളം ദേശാഭിമാനിയില്‍ താസമിക്കുകയാണ്. ആര്‍ എസ് എസുകാരുടെ ഭീഷണിയെ എതിരിടാന്‍ എറണാകുളത്തുനിന്നും നാട്ടിലേക്ക് മടങ്ങും വരെ തൊഴിലാളി സഖാക്കള്‍ ജയരാജന് കാവലിരുന്നു. അവരുടെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു.

പി ജയരാജന്റെ ജീവനും ജീവിതവും അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതല്ല. അത് ഈ നാട്ടിലെ തൊഴിലാളി വര്‍ഗത്തിന്റേതാണ്. അവര്‍ കരുതലോടെ കാത്തുസൂക്ഷിച്ചതാണ് ജയരാജന്റെ ഉയിര്.

കണ്ണൂര്‍ ജില്ലയിലെ കിഴക്കേ കതിരൂരാണ് പി ജയരാജന്റെ ജന്‍മദേശം. കുത്തക മാധ്യമങ്ങള്‍ പാര്‍ടി ഗ്രാമമെന്ന് വിശേഷിപ്പിക്കുന്ന നാട്. സിപിഐ എമ്മിന് നല്ല സ്വാധീനമുള്ള മണ്ണ്. പണ്ട് കിഴക്കേ കതിരൂര്‍ ഉള്‍പ്പെടുന്ന പാട്യം പഞ്ചായത്ത് മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രമായിരുന്നില്ല. 1978 വരെ പി എസ് പിയുടെയും കോണ്‍ഗ്രസിന്‍േറയും നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് ഭരണം. 1979ലാണ് പാട്യം പഞ്ചായത്തില്‍ സിപിഐ എം നേതൃത്വത്തിലുള്ള ഭരണസമിതി വന്നത്. ആര്‍ എസ് എസ് ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി കൂടിയാണ് പാട്യം പഞ്ചായത്തില്‍ സിപിഐ എമ്മിന്റെ സ്വാധീനം വര്‍ധിച്ചത്.

വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ കിഴക്കേ കതിരൂരിലെ പഴയേടത്ത് ഇല്ലം കേന്ദ്രീകരിച്ച് ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം നടത്തിയിരുന്നു. ആ കാലം മുതലേ അവര്‍ ആ നാടിന്റെ സ്വസ്ഥത നശിപ്പിക്കാനുള്ള ആക്രമണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. അവരുടെ മുഖ്യ ശത്രുക്കള്‍ എന്നും സിപിഐ എം ആയിരുന്നു. പാര്‍ടിയുടെ സ്വാധീനത്തില്‍ വിറളിപൂണ്ട് ആര്‍ എസ് എസുകാര്‍ പാട്യം മേഖലയില്‍ നടത്തിയ അക്രമങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഇത്തരത്തിലുള്ള ആക്രമണത്തെ തുടര്‍ന്നാണ് കുറ്റിച്ചി രമേശനും സുകുമാരനും രക്തസാക്ഷികളായത്. പാട്യം പത്തായക്കുന്നിലെ ദിനേശ് ബീഡി കമ്പനി തൊഴിലാളികള്‍ക്കെതിരായ മിന്നലാക്രമണം, പാര്‍ടി പ്രവര്‍ത്തകരെ വധിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ഇവയെല്ലാം ഉദാഹരണങ്ങളാണ്.

1979 ഏപ്രില്‍ ആറിന് തലശ്ശേരി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ദിനേശ് ബീഡി കമ്പനികള്‍ക്കെതിരെ ഒരേസമയത്ത് ആര്‍എസ്എസുകാര്‍ മിന്നലാക്രമണങ്ങള്‍ നടത്തുകയുണ്ടായി. സംസ്ഥാനതലത്തില്‍ നടന്ന ഗുഢാലോചനയുടെ ഭാഗമായി നടത്തിയതായിരുന്നു ആ ആക്രമണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയുധ പരിശീലനം നേടിയ, കറകളഞ്ഞ ആര്‍എസ്എസ് ക്രിമിനലുകളായിരുന്നു ആക്രമണത്തില്‍ പങ്കെടുത്ത മിക്കയാളുകളും. ഈ ആക്രമണത്തിലാണ് കോടിയേരി പാറാലില്‍ കെ വി ബാലനും പന്ന്യന്നൂര്‍ ചമ്പാട്ടെ യു പി ദാമുവും തടത്തില്‍ ബാലനും രക്തസാക്ഷിത്വം വഹിച്ചത്. അന്ന് കിഴക്കേ കതിരൂരിലും ആക്രമണം നടന്നു. അവിടെ വെച്ച് ഗുരുതരമായി പരിക്കേറ്റ എരഞ്ഞിപുറത്ത് ദാമുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം പിന്നീട് മരണമടഞ്ഞു. ഇത്തരത്തില്‍ നിരവധി തവണ ആര്‍എസ്എസ് അതിക്രമങ്ങള്‍ ഉണ്ടായെങ്കിലും ശാഖ തുടങ്ങിയത് മുതലൊരിക്കലും സിപിഐ എം നേതൃത്വത്തില്‍ അങ്ങോട്ട് ഒരു അക്രമപ്രവര്‍ത്തനവും നടത്തിയിരുന്നില്ല. അതേസമയം ആര്‍എസ്എസ് ആക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ പാര്‍ടി ശ്രമിച്ചു. ഇത്തരം ചെറുത്ത് നില്‍പ്പുകളില്‍ പി ജയരാജനും ഉണ്ടായിരുന്നു.

പണ്ട് കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ ഉണ്ടായിരുന്നില്ല. ആര്‍ എസ് എസ് ശാഖകള്‍ ആരംഭിച്ചതോടെ കേരളത്തിന്റെ തെരുവുകളിലും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍ ആരംഭിച്ചു. ആര്‍ എസ് എസ് ശാഖയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന് ഈ ഘോഷയാത്രകള്‍ ഏറെ ഉതകി. പക്ഷെ, ഒരതിര് വിട്ട് ആര്‍ എസ് എസ് വര്‍ഗീയത ചുരത്തിയപ്പോള്‍ പി ജയരാജന്റെ നേതൃത്വത്തില്‍ കതിരൂരിലെ ജനങ്ങള്‍ വളരെ പണ്ട് തന്നെ പ്രതിരോധവും തീര്‍ത്തിട്ടുണ്ട്.

ശ്രീകൃഷ്ണജയന്തിയും തിരുവോണവും അടുത്തടുത്ത ദിവസങ്ങളില്‍ വന്ന ഒരു സമയത്ത് കിഴക്കേകതിരൂര്‍ കാവിന്റെ പരിസരത്ത് ആര്‍എസ്എസുകാര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളെയും ഉള്‍പ്പെടുത്തി പൂക്കളമല്‍സരം നടത്തി. പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനം. മല്‍സരത്തില്‍ ഭാഗഭാക്കായവരെയെല്ലാം പിറ്റേദിവസത്തെ ശ്രീകൃഷ്ണജയന്തിയുടെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുക എന്നതായിരുന്നു ആര്‍ എസ് എസ് അജണ്ട. ഇതൊക്കെ വിശദീകരിച്ചുള്ള നോട്ടീസ് പുറത്തിറങ്ങിയപ്പോള്‍ തന്നെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കില്ലായെന്ന് കതിരൂര്‍ ജനത പ്രഖ്യാപിച്ചു. ഓണത്തെ ആര്‍എസ്എസ് പരിപാടിയാക്കി മാറ്റുന്നതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ശ്രീകൃഷ്ണജയന്തി ദിവസം രാവിലെ കുട്ടികളെ ആകര്‍ഷിക്കാനായി കാവിന്റെ സമീപത്ത് പായസമടക്കമുള്ള വിഭവങ്ങളൊരുക്കി ആര്‍ എസ് എസുകാര്‍ കാത്തിരുന്നു. എന്നാല്‍, കിഴക്കേ കതിരൂര്‍ യു പി സ്‌കൂളില്‍ ബാലസംഘം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും. പായസം വെച്ച് കാത്തിരുന്ന ആര്‍എസ്എസുകാര്‍ നിരാശരായി മടങ്ങി. കുട്ടികളില്ലാതെ അവരുടെ ഘോഷയാത്രയും അലങ്കോലമായി. ഇപ്പോള്‍ ശ്രീകൃഷ്ണ ജയന്തി സമയത്ത് സാംസ്‌കാരികോത്സവം സംഘടിപ്പിക്കുമ്പോള്‍ സിപിഐ എംന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷമെന്നൊക്കെ വ്യാഖ്യാനിക്കുന്നവര്‍ പഴയ ഈ ചരിത്രങ്ങളൊന്നും അറിയാത്തവരാണ്. #ാ കാലം മുതലേ ജയരാജന്‍ ആര്‍ എസ് എസ് നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്.

പി ജയരാജന്‍ വടകര ലോകസഭാ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്നത് ആര്‍ എസ് എസിന്റെ കേന്ദ്രീയ കാര്യാലയത്തിന്റെ ഒരുഅജണ്ടയായി മാറിയിരിക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നാഗ്പൂരില്‍ സംഘടിപ്പിച്ച ബൈഠകില്‍ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് വടകരയിലെ സംഘപരിവാര്‍ നിലപാട് ജയരാജനെതിരെ ആയിരിക്കണമെന്ന് വ്യക്തമാക്കിയതാണ്. അതിന്റെ ഭാഗമായി വടകരയില്‍ കോ.ബി.ലീ സഖ്യമുണ്ടാക്കാന്‍ ഉന്നത തലങ്ങളിലാണ് ഗൂഡാലോചന നടന്നിട്ടുള്ളത്. കോണ്‍ഗ്രസിന്റെ കുപ്രചരണങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന നിലപാടുമായി ബി ജെ പിയും മുസ്ലീംലീഗും ആര്‍ എസ് എസും എന്‍ ഡി എഫും വെല്‍ഫയര്‍പാര്‍ട്ടിയും ഹിന്ദുമഹാസഭയുമൊക്കെ കൈകോര്‍ക്കുകയാണ്. കൂട്ടിന് ജമാത്തെ ഇസ്ലാമിതന്നെ സ്‌പോണ്‍സേഡ് ചെയ്യുന്ന ആര്‍ എം പിയും ഉണ്ട്. ഈ മഴവില്‍ മഹാസഖ്യത്തോടാണ് ജീവിക്കുന്ന രക്തസാക്ഷിയായ പി ജയരാജന്‍ മത്സരിക്കുന്നത്. ജനാധിപത്യത്തിന്റെ, മാനവീകതയുടെ ചേരിയെ കൂടുതല്‍ പ്രകാശിപ്പിക്കാന്‍ വേണ്ടി ജയരാജന്‍ പടക്കളത്തിലിറങ്ങുമ്പോള്‍ വര്‍ഗീയതയുടെ ഫാസിസത്തിന്റെ ചേരി ചുരമാന്തി നില്‍ക്കുന്നു. കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നത് വടകരയില്‍ നിന്നുള്ള പി ജയരാജന്റെ വിജയത്തിനായാണ്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം വടകരയില്‍ വിജയിക്കേണ്ടത് രാജ്യത്ത് നടക്കുന്ന വര്‍ഗീയവിരുദ്ധ പോരാട്ടത്തിന്റെ ആവശ്യകതയാണ്. പാര്‍ലമെന്റിലേക്ക് കടന്നുചെല്ലുന്ന ജയരാജന്‍, ആര്‍ എസ് എസ് സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അക്രമണോത്സുക ഹിന്ദുത്വയുടെ ഇരയാണെന്ന് ലോകം മനസിലാക്കും. അത് മനസിലാക്കി കൊടുക്കാനുള്ള ബാധ്യത മലയാളികള്‍ക്കുണ്ട്. വടകരക്കാര്‍ക്കുണ്ട്.

ജനങ്ങളില്‍ നിന്നും തിരിച്ചടി നേരിടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ആര്‍ എസ് എസിന് പ്രകോപനമുണ്ടാവാറുണ്ട്. അത് ആ കാലത്ത് കതിരൂരിലും ഉണ്ടായിരുന്നു. അസഹിഷ്ണുതയുടെ ആള്‍രൂപങ്ങള്‍ ആ സമയത്ത് തന്നെ വധഭീഷണയിടക്കമുള്ള ഫാസിസ്റ്റ് പ്രവണതകള്‍ പുറത്തെടുക്കുമായിരുന്നു. പി ജയരാജന്‍ ആ കാലം മുതല്‍ ഭീഷണിയുടെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണ്. കതിരൂരടക്കമുള്ള പ്രദേശങ്ങളില്‍ ആര്‍ എസ് എസിന്റെ ശാഖകള്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി. അത്തരം പ്രതിഷേധങ്ങളും പിന്‍മാറ്റങ്ങളും കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുന്നുണ്ട്.

കിഴക്കേ കതിരൂര്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം കെ സുരേന്ദ്രനെ ആര്‍ എസ് എസ് കാപാലികര്‍ കൊലപ്പെടുത്തിയത് നേരത്തെ പരാമര്‍ശിച്ച ഓണക്കാലത്തെ ശ്രീകൃഷ്ണജയന്തി ആഘോഷത്തെ പ്രതിരോധിച്ചതിന്റെ പേരിലായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധരുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇത്തരം പ്രദേശങ്ങള്‍ പുരോഗമനാഭിമുഖ്യത്തോടെ സാംസ്‌കാരിക ഭരിതമാവുമ്പോള്‍ ആര്‍ എസ് എസ് പിന്‍വലിയാന്‍ നിര്‍ബന്ധിതരാവുകയാണ്.

ആര്‍ എസ് എസിന്റെ ആചാര്യനായ എം എസ് ഗോള്‍വാക്കര്‍ എഴുതിയ 'വിചാരധാര'യില്‍ രാജ്യത്ത് നിന്നും നിര്‍മാര്‍ജ്ജനം ചെയ്യേണ്ട മൂന്ന് ശത്രുക്കളെ കുറിച്ച് പറയുന്നുണ്ട്. മുസ്ലീംങ്ങള്‍, കൃസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവരാണ് ആ ശത്രുക്കള്‍. ഈ വിഭാഗങ്ങളെ ഇല്ലാതാക്കാന്‍ രാജ്യത്തിന്റെ പല ഭാഗത്തും ആര്‍ എസ് എസ് സംഘപരിവാരം പദ്ധതികള്‍ മെനഞ്ഞ് നടപ്പിലാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ നടത്തിയ വംശഹത്യ മുസ്ലീം നിര്‍മാര്‍ജ്ജനത്തിനായുള്ള ആര്‍ എസ് എസ് പരീക്ഷണശാലയുടെ ബാക്കിപത്രമായിരുന്നു. ഒഡീഷയില്‍ കൃസ്ത്യന്‍ മിഷണറിമാര്‍ക്കുനേരെ നടത്തിയ ആക്രമണമടക്കം നിരവധി പ്രകോപനങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ ആര്‍ എസ് എസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള പരീക്ഷണശാലയായി ആര്‍ എസ് എസ് തെരഞ്ഞെടുത്തത് കണ്ണൂരിനെയാണ്. രാജ്യത്ത് ഏറ്റവുമധികം ആര്‍ എസ് എസ് ശാഖകള്‍ അതിനായി കണ്ണൂരില്‍ അവര്‍ ആരംഭിച്ചു.

നുണകള്‍ നിരന്തരമായി പ്രചരിപ്പിച്ച് പൊതുബോധത്തെയും മാധ്യമങ്ങളെയും തങ്ങള്‍ക്കനുകൂലമാക്കാന്‍ ഓരോ പരീക്ഷണങ്ങള്‍ക്കും മുന്‍പ് ആര്‍ എസ് എസ് പരിശ്രമിച്ചു. പി ജയരാജനെ വധിക്കാനുള്ള ശ്രമത്തിന് മുന്‍പ് പാനൂരില്‍ സംഘടിപ്പിച്ച ആര്‍ എസ് എസ് പൊതുയോഗത്തില്‍ അവരുടെ സംസ്ഥാന നേതാവ് നടത്തിയ പ്രസംഗം ''ബള്‍ബുകളല്ല ഇനി തകര്‍ക്കുക, ട്രാന്‍സ്‌േഫാര്‍മര്‍ തന്നെ തകര്‍ക്കും'' എന്നായിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആ ആര്‍ എസ് എസ് നേതാവ് ഇത്തരത്തില്‍ പറഞ്ഞതില്‍ നിന്ന്, മുന്‍കൂട്ടി തീരുമാനിച്ച പദ്ധതിയായിരുന്നു പി ജയരാജന് നേരെയുള്ള വധശ്രമം എന്ന് വ്യക്തമാവും.

ആ സമയത്ത് പുറത്തിറങ്ങിയ ബി ജെ പിയുടെ മുഖപത്രമായ 'ജന്മഭൂമി'യില്‍ വന്ന വാര്‍ത്തകളും ആരോപണങ്ങളും വ്യക്തിഹത്യകളും ജയരാജനെ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. ആര്‍ എസ് എസിന്റെ ശാഖകള്‍ കുറയുന്നതും പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതും പുതിയ പ്രദേശങ്ങളില്‍ കയറിപറ്റാന്‍ സാധിക്കാത്തതും സിപിഐ എമ്മിന്റെ പ്രതിരോധം കാരണമാണെന്ന് അവര്‍ വിലയിരുത്തി. ആര്‍ എസ് എസുകാര്‍ ജനരോഷത്തിന് ഇരയാവുമ്പോള്‍ അതിന് പിറകില്‍ ഇന്നയാളാണെന്ന് പ്രചരിപ്പിച്ച് അയാളെ വകവരുത്തുന്നത് ആര്‍ എസ് എസ് എക്കാലത്തും തുടര്‍ന്നുവരുന്ന രീതിയാണ്. ആദ്യം ഇരയെ നിശ്ചയിക്കുകയും പിന്നീട് ആസൂത്രണംചെയ്ത് വളഞ്ഞിട്ടുപിടിക്കുകയും ചെയ്യുന്ന ചെന്നായ്ക്കളുടെ മന:ശാസ്ത്രമാണത്. ഇര കൊല്ലപ്പെടേണ്ടവനാണെന്ന് സ്ഥാപിക്കാന്‍ ഗീബത്സിയന്‍ രീതിയില്‍ നുണകള്‍ സംഘടിതമായി അവര്‍ പ്രചരിപ്പിക്കുന്നു. പി ജയരാജനെ കുറിച്ചുള്ള നുണകളും അത്തരത്തിലുള്ളതായിരുന്നു.

പി ജയരാജന്‍ തങ്ങളുടെ കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെട്ടത് ആര്‍ എസ് എസിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ആര്‍ എസ് എസുമായി അടുത്തബന്ധം പുലര്‍ത്തുന്ന കണ്ണൂരിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഒരിക്കല്‍ പറഞ്ഞത് ''ഒറ്റ ബോംബില്‍ തീര്‍ക്കാനുള്ളത്, പ്രയോഗത്തിലെ പിഴവു മൂലം രക്ഷപ്പെട്ടു'' എന്നാണ്. കോണ്‍ഗ്രസുകാരും ആര്‍ എസ് എസുകാരും കമ്യൂണിസ്റ്റ് നേതാക്കളെ കൊന്നുതള്ളണം എന്ന കാര്യത്തില്‍ ഒരേ നിലപാടുള്ളവരാണെന്ന് ഇതിലൂടെ മനസിലാക്കാം.

ഇപ്പോഴും പി ജയരാജനെതിരായുള്ള വധഭീഷണി മുഴക്കുന്നതില്‍ നിന്ന് ഇക്കൂട്ടര്‍ പിന്‍മാറുന്നില്ല. ഭീഷണികളും അപവാദപ്രചരണങ്ങളും നോട്ടീസ് രൂപത്തില്‍ വരെ ജില്ലയില്‍ അവര്‍ പ്രചരിച്ചിട്ടുണ്ട്. ജയരാജനെ കൊല്ലാന്‍ കഴിയാത്തതില്‍ അരിശം പ്രകടിപ്പിച്ചുകൊണ്ട്, കണ്ണൂരിലെ ബി ആര്‍ ബി പ്രസില്‍നിന്നും ആര്‍ എസ് എസിന്റെ ജില്ലാ കമ്മറ്റി 2002ല്‍ പുറത്തിറക്കിയ നോട്ടീസ് ഇത്തരത്തിലൊന്നാണ്. ഇതില്‍ ചോടോന്‍ ഉത്തമന്‍ എന്നയാളുടെ മരണത്തിന് പിന്നില്‍ പി ജയരാജനാണെന്നാണവര്‍ നുണപ്രചരണം നടത്തിയത്.: ”ഉത്തമന്റെ കൊലപാതകം ആസൂത്രണം ചെയ്തത് കൂത്തുപറമ്പിലെ സിപിഎം ഓഫീസില്‍ പി ജയരാജന്റെയും പാനോളി വത്സന്റെയും നേതൃത്വത്തിലാണെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവുന്നില്ല.” എന്നാണ് നോട്ടീസിലെ പച്ചകള്ളം. ഇത്തരത്തിലുള്ള പ്രചരണത്തിലൂടെ പൊതുസമൂഹത്തില്‍ ഒരു വ്യക്തിയെ ഭീകരനായി രേഖപ്പെടുത്തുകയും അയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവനാണെന്ന് വരുത്തി തീര്‍ക്കുകയും ആര്‍ എസ് എസ് എസിന്റെ കടുത്ത ശത്രുതയും പകയും ആയാളില്‍ തീര്‍ക്കുമ്പോള്‍ അയാള്‍ക്ക് അത് ആവശ്യമാണെന്ന പൊതുബോധം ഉണ്ടാക്കുകയും ചെയ്യുക എന്ന സൈക്കോളജിക്കല്‍ അപ്രോച്ച് ആണ് ആര്‍ എസ് എസ് സ്വീകരിക്കുന്നത്.

2003 ആഗസ്ത് 30ന് അന്ന് എംഎല്‍എ ആയിരുന്ന എം വി ജയരാജന്‍ അവകാശലംഘന പ്രശ്‌നം ഉന്നയിക്കുന്നതിനായി നിയമസഭയില്‍ നല്‍കിയ നോട്ടീസും സംഘപരിവാര്‍ ദിനപത്രമായ ജന്‍മഭൂമിയില്‍ ജയകൃഷ്ണന്‍ വധവുമായി വന്ന നുണപ്രചരണത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു: ”സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംസ്ഥാന കമ്മറ്റിയംഗവും പാര്‍ട്ടി ക്രിമിനല്‍ സ്‌ക്വാഡ് ലീഡറുമായ പി ജയരാജനും ജയകൃഷ്ണനെതിരെ വധഭീഷണി പലതവണ മുഴക്കിയിട്ടുണ്ട്....”
”ജയകൃഷ്ണന്‍ കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ സിപിഎം സംസ്ഥാനനേതൃത്വത്തിനുള്ള പങ്ക് പല കേന്ദ്രങ്ങളില്‍ നിന്നും പലതവണ ആരോപിക്കപ്പെട്ടതാണ്. തെളിവുകള്‍ എല്ലാം തന്നെ വിരല്‍ചൂണ്ടുന്നത് സി പി എം നേതൃത്വം നേരിട്ട് പദ്ധതിയിട്ടാണ് വകവരുത്തിയതെന്നാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ കൂത്തുപറമ്പ് എംഎല്‍എ ജയരാജന് ഗൂഡാലോചനയിലുള്ള പങ്കിനെകുറിച്ച് വെളിച്ചത്തുവരേണ്ട വസ്തുതകള്‍ ഏറെയാണ്. കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് ക്രിമിനല്‍ നായകനായ, ക്രിമിനല്‍ നേതാവ് ജയരാജന്‍ എംഎല്‍എ ഇപ്പോഴും സുരക്ഷിതനാണ്. കണ്ണൂരിലെ സാധാരണ ജനങ്ങള്‍ എല്ലാം തന്നെ ജയകൃഷ്ണന്‍ കൊലപാതകത്തില്‍ സിപി എം സംസ്ഥാന നേതൃത്വത്തിനും പി ജയരാജനുമുള്ള പങ്കിനെകുറിച്ച് ഇപ്പോഴും ബലമായി സംശയിക്കുന്നുണ്ട്. ഇന്നലെ ജില്ലാ കോടതിയില്‍ വധശിക്ഷ വിധിച്ച ക്രിമിനലുകള്‍ക്ക് വീര്യം പകര്‍ന്നും പിന്തുണയേകിയും കൊണ്ടുള്ള പി ജയരാജന്റെ മണിക്കൂറുകള്‍ നീളുന്ന സാന്നിദ്ധ്യം ഇതിന്റെ തെളിവുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്..” തീര്‍ത്തും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ആര്‍ എസ് എസ് നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ വാര്‍ത്തകളായി പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകളിലൂടെയും നോട്ടീസുകളിലൂടെയും പോസ്റ്ററുകള്‍, ലഘുലേഖകള്‍ തുടങ്ങിയവയിലൂടെയും തങ്ങളുടെ ഇരകളെ ഭീകരരായും ഉന്‍മൂലനംചെയ്യപ്പെടേണ്ടവരായും പ്രചരിപ്പിക്കുന്നത,് എല്ലാ കാലത്തും ആര്‍ എസ് എസ് നടത്തുന്ന ഫാസിസ്റ്റ് പ്രചരണ രീതിയാണ്.

പി ജയരാജനെ വകവരുത്തുന്ന ആക്രമണം നടത്തുന്നതിന് തൊട്ടുമുന്‍പും മരണം ഉറപ്പുവരുത്തി വീട്ടില്‍ ബോംബെറിഞ്ഞ് ഇറങ്ങിപ്പോയ തിരുവോണ ദിവസവും ആര്‍ എസ് എസ് കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ ലഘുലേഖകള്‍ പ്രചരിപ്പിച്ചിരുന്നു. ആ ലഘുലേഖകളില്‍ ജില്ലയിലെ കൊലപാതകങ്ങളുടെ സംഘാടകനായിരുന്നു തങ്ങളുടെ ഇരയെന്ന് സ്ഥാപിക്കാനുള്ള പരിശ്രമമാണ് അവര്‍ നടത്തിയത്. ആര്‍ എസ് എസ് ആക്രമണത്തിന് വിധേയരാവുന്നവരെ അക്രമികളായി ചിത്രീകരിക്കുന്ന നികൃഷ്ടമായ ഫാസിസ്റ്റ് പ്രചാരണതന്ത്രം പി ജയരാജനെതിരെ സമര്‍ത്ഥമായി അവര്‍ പ്രയോഗിച്ചു. ഇങ്ങനെയുള്ള പ്രചാരണ തന്ത്രങ്ങളെക്കുറിച്ചറിയാതെയും അറിഞ്ഞുകൊണ്ടും ചില സ്ഥാപിത താല്‍പര്യക്കാര്‍ ആര്‍ എസ് എസിന്റെ കൂടെ നിന്ന് വലതുപക്ഷത്തിന് സഹായമൊരുക്കുന്നു. സംരക്ഷിക്കാനോ, സിപിഐ എം വിരോധത്തിന്റെ അടിസ്ഥാനത്തിലോ ആണ് ചില മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണൂരിലെ മാര്‍ക്‌സിസ്റ്റക്രമം, കണ്ണൂര്‍ രാഷ്ട്രീയം എന്നെല്ലാം വിളിച്ചുകൂവുന്നത്. ഇവര്‍ നിര്‍വഹിക്കുന്ന ധര്‍മം ലക്ഷണമൊത്ത ഫാസിസ്റ്റുകളായ ആര്‍എസ്എസിനെ വെള്ളപൂശുക എന്നത് മാത്രമാണ്.

പലപ്പോഴും ചില മാധ്യമങ്ങള്‍ അതിശയോക്തിപരമായ അവതരണത്തിലൂടെ ജനമനസ്സുകളില്‍ തെറ്റായ ചിത്രം വരിച്ചിടുന്നുണ്ട്. പി ജയരാജന്റെ കാര്യത്തില്‍ ഇപ്പോഴും അത് തുടരുന്നു. ആര്‍ എസ് എസ് ആക്രമണത്തിന് ഇരയായ ജയരാജനെ വേട്ടക്കാരനായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ നിലപാടില്‍ ഒരു രാഷ്ട്രീയമുണ്ട്. അത് വലതുപക്ഷ രാഷ്ട്രീയത്തിന് വേണ്ടിയുള്ളതാണ്. അത് കോണ്‍ഗ്രസിനെയും ബി ജെ പിയെയും സഹായിക്കാന്‍ വേണ്ടിയുള്ളതാണ്.

പി ജയരാജന്‍ വടകര ലോകസഭാ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുക എന്നത് ആര്‍ എസ് എസിന്റെ കേന്ദ്രീയ കാര്യാലയത്തിന്റെ ഒരുഅജണ്ടയായി മാറിയിരിക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നാഗ്പൂരില്‍ സംഘടിപ്പിച്ച ബൈഠകില്‍ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് വടകരയിലെ സംഘപരിവാര്‍ നിലപാട് ജയരാജനെതിരെ ആയിരിക്കണമെന്ന് വ്യക്തമാക്കിയതാണ്. അതിന്റെ ഭാഗമായി വടകരയില്‍ കോ.ബി.ലീ സഖ്യമുണ്ടാക്കാന്‍ ഉന്നത തലങ്ങളിലാണ് ഗൂഡാലോചന നടന്നിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ കുപ്രചരണങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന നിലപാടുമായി ബി ജെ പിയും മുസ്ലീംലീഗും ആര്‍ എസ് എസും എന്‍ ഡി എഫും വെല്‍ഫയര്‍പാര്‍ട്ടിയും ഹിന്ദുമഹാസഭയുമൊക്കെ കൈകോര്‍ക്കുകയാണ്. കൂട്ടിന് ജമാത്തെ ഇസ്ലാമിതന്നെ സ്‌പോണ്‍സേഡ് ചെയ്യുന്ന ആര്‍ എം പിയും ഉണ്ട്. ഈ മഴവില്‍ മഹാസഖ്യത്തോടാണ് ജീവിക്കുന്ന രക്തസാക്ഷിയായ പി ജയരാജന്‍ മത്സരിക്കുന്നത്. ജനാധിപത്യത്തിന്റെ, മാനവീകതയുടെ ചേരിയെ കൂടുതല്‍ പ്രകാശിപ്പിക്കാന്‍ വേണ്ടി ജയരാജന്‍ പടക്കളത്തിലിറങ്ങുമ്പോള്‍ വര്‍ഗീയതയുടെ ഫാസിസത്തിന്റെ ചേരി ചുരമാന്തി നില്‍ക്കുന്നു. കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നത് വടകരയില്‍ നിന്നുള്ള പി ജയരാജന്റെ വിജയത്തിനായാണ്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം വടകരയില്‍ വിജയിക്കേണ്ടത് രാജ്യത്ത് നടക്കുന്ന വര്‍ഗീയവിരുദ്ധ പോരാട്ടത്തിന്റെ ആവശ്യകതയാണ്. പാര്‍ലമെന്റിലേക്ക് കടന്നുചെല്ലുന്ന ജയരാജന്‍, ആര്‍ എസ് എസ് സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അക്രമണോത്സുക ഹിന്ദുത്വയുടെ ഇരയാണെന്ന് ലോകം മനസിലാക്കും. അത് മനസിലാക്കി കൊടുക്കാനുള്ള ബാധ്യത മലയാളികള്‍ക്കുണ്ട്. വടകരക്കാര്‍ക്കുണ്ട്.

28-Mar-2019

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More