ആദിവാസികളുടെ നില്‍പ്പ്, ആരുടെ സമ്മാനമാണ്?

അല്ല!
അതങ്ങനെയായിരുന്നില്ല.
ആ സത്യവും
പറയപ്പെട്ട കഥകളില്‍ നിന്നും
വ്യത്യസ്തമായിരുന്നു.
കഥ ആര്
ആരോട്
പറഞ്ഞു എന്നത്
പലപ്പോഴും
സത്യത്തിന്റെ
രൂപത്തെ നിശ്ചയിക്കുന്നു.
        -മേനക, വസന്ത് കണ്ണബീരന്‍

ചില കാര്യങ്ങള്‍ ആര് ആരോട് പറയുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ വിശ്വാസ്യത നിര്‍ണയിക്കപ്പെടുന്നത്. അത്തരത്തില്‍ വിശ്വാസ്യതയുടെ 916 നിര്‍ണയിക്കുന്നതിന് സമൂഹത്തെ പ്രാപ്തിപ്പെടുത്തുന്നത് ഇപ്പോള്‍ ചില മാധ്യമങ്ങളാണ്. ആരൊക്കെയാണ് ശരി, ആരിലാണ് തെറ്റ്, ആരെ വിശ്വസിക്കാം വിശ്വസിക്കരുത് എന്നൊക്കെയുള്ള മുന്‍വിധികള്‍ അവര്‍ പകര്‍ന്ന് നല്‍കുന്നു. മാതൃഭൂമി ആഴ്ചപതിപ്പിന്റെ പുസ്തകം 92 ലക്കം 28ല്‍ അടിയില്‍ മണ്ണില്ല, ആദിവാസി നില്‍ക്കുകതന്നെയാണ് എന്ന കവര്‍ സ്റ്റോറി (ചവിട്ടി നില്‍ക്കാന്‍ മണ്ണില്ലാത്തവരുടെ നിലനില്‍പ്പ് സമരം) ഇത്തരത്തിലുള്ള ബോധ നിര്‍മിതിക്ക് വേണ്ടിയുള്ള ഒരു രചനയാണ്. അര്‍ധസത്യങ്ങളും നുണകളും കൂട്ടത്തില്‍ ചില സത്യങ്ങളും കോര്‍ത്തിണക്കിയാണ് ലേഖകന്‍ എസ് വിനേഷ്‌കുമാര്‍ വിഷയം അവതരിപ്പിക്കുന്നത്. 

ചില കാര്യങ്ങള്‍ ആര് ആരോട് പറയുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ വിശ്വാസ്യത നിര്‍ണയിക്കപ്പെടുന്നത്. അത്തരത്തില്‍ വിശ്വാസ്യതയുടെ 916 നിര്‍ണയിക്കുന്നതിന് സമൂഹത്തെ പ്രാപ്തിപ്പെടുത്തുന്നത് ഇപ്പോള്‍ ചില മാധ്യമങ്ങളാണ്. ആരൊക്കെയാണ് ശരി, ആരിലാണ് തെറ്റ്, ആരെ വിശ്വസിക്കാം വിശ്വസിക്കരുത് എന്നൊക്കെയുള്ള മുന്‍വിധികള്‍ അവര്‍ പകര്‍ന്ന് നല്‍കുന്നു. മാതൃഭൂമി ആഴ്ചപതിപ്പിന്റെ പുസ്തകം 92 ലക്കം 28ല്‍ അടിയില്‍ മണ്ണില്ല, ആദിവാസി നില്‍ക്കുകതന്നെയാണ് എന്ന കവര്‍ സ്റ്റോറി (ചവിട്ടി നില്‍ക്കാന്‍ മണ്ണില്ലാത്തവരുടെ നിലനില്‍പ്പ് സമരം) ഇത്തരത്തിലുള്ള ബോധ നിര്‍മിതിക്ക് വേണ്ടിയുള്ള ഒരു രചനയാണ്. അര്‍ധസത്യങ്ങളും നുണകളും കൂട്ടത്തില്‍ ചില സത്യങ്ങളും കോര്‍ത്തിണക്കിയാണ് ലേഖകന്‍ എസ് വിനേഷ്‌കുമാര്‍ വിഷയം അവതരിപ്പിക്കുന്നത്. ഗീതാനന്ദന്‍ കോര്‍ഡിനേറ്ററായ ആദിവാസി ഗോത്ര മഹാസഭയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിക്കുന്ന നില്‍പ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആദിവാസികളുടെ പ്രശ്‌നത്തെ, അവിടെ ഇടപെടുന്ന സംഘടനകളെ നോക്കിക്കാണുകയാണ് ലേഖകന്‍.

ആദിവാസി ഗോത്രമഹാസഭയുടെ സമരം എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ വേണ്ടിയുള്ളതാണ്. തീര്‍ച്ചയായും കേരളം ഭരിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍, അവരുടെ പഴയ സര്‍ക്കാര്‍ കൊടുത്ത വാക്കുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. പക്ഷെ, ഈ ലേഖനത്തില്‍ ഊന്നുന്നത് വാക്ക് പാലിക്കാത്ത യു ഡി എഫ് സര്‍ക്കാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ആദിവാസികള്‍ക്കെതിരെ നടത്തുന്ന ദ്രോഹനടപടികളിലല്ല. അവ മറികടക്കാന്‍, ഈ സര്‍ക്കാര്‍ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നല്ല ലേഖകന്‍ പ്രധാനമായും സമര്‍ത്ഥിക്കുന്നത്. കേരളത്തിലെ ആദിവാസി വിഭാഗങ്ങളുടെ ആവേശവും പ്രതീക്ഷയുമായ ആദിവാസി ആദിവാസി ക്ഷേമസമിതി(എ കെ എസ്) എന്ന സംഘടന ശരിയല്ല എന്ന് സ്ഥാപിക്കലാണ് ലേഖകന്റെ ലക്ഷ്യം. അതിനായി അദ്ദേഹം നിരത്തുന്ന ന്യായങ്ങള്‍ പലപ്പോഴും വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് മാത്രമല്ല, ബാലിശമായി മാറുന്നുമുണ്ട്.

“ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന നില്‍പ്പുസമരത്തിന് 50 ദിവസം പിന്നിട്ട വേളയിലാണ് വയനാട് കലക്‌ട്രേറ്റ് സി. പി. എം നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമസമിതി ഉപരോധിക്കുന്നത്. അടുത്ത ദിവസം മന്ത്രി ജയലക്ഷ്മി സിപിഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായി സമരം അനിശ്ചിതകാലത്തേക്ക് നീങ്ങാതെ വിരാമമായി. ഒറ്റനോട്ടത്തില്‍ പ്രഹസനമാണെന്ന് തോന്നിക്കാവുന്ന ഇത്തരം സമരങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ രാഷ്ട്രീയ ചൂഷണങ്ങളുടെ മറുപുറമാണ് സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും വോട്ട് ബാങ്ക് ഭദ്രമാക്കലും” വലതുപക്ഷ സര്‍ക്കാരിന്റെ പിടിപ്പുകേടിനെ ലഘൂകരിക്കും വിധത്തില്‍ എത്ര വിദഗ്ധമായാണ് ലേഖകന്‍ സിപിഎമ്മിന്റെയും ആദിവാസി ക്ഷേമസമിതിയുടെയും തലയില്‍ ആദിവാസി വിരുദ്ധത കെട്ടിവെക്കുന്നത്! വയനാട്ടില്‍ ആദിവാസി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലക്‌ട്രേറ്റ് ഉപരോധസമരം. സപ്തംബര്‍ ഒന്നിന് രാവിലെ കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍ കലക്‌ട്രേറ്റിലേക്ക് ഒരീച്ചക്ക് പോലും കടക്കാന്‍ സാധിക്കുമായിരുന്നില്ല. തലേന്നാള്‍ ആഗസ്ത് 31ന് രാത്രി എട്ട് മണിയോടുകൂടി ആദിവാസി സമര വലണ്ടിയര്‍മാര്‍ കുട്ടികളോടൊപ്പം കലക്‌ട്രേറ്റ് ഉപരോധത്തിനായി എത്തിചേര്‍ന്നു. കലക്‌ട്രേറ്റ് വളഞ്ഞുവെച്ച ആദിവാസികളെ അറസ്റ്റ് ചെയ്താല്‍, ജാമ്യം എടുക്കേണ്ടെന്നും ജയിലിലേക്ക് പോവണമെന്നുമായിരുന്നു സമരസമിതി തീരുമാനിച്ചിരുന്നത്. സമര ദിവസങ്ങളില്‍ കോരിച്ചൊരിയുന്ന മഴയായിരുന്നു. അറസ്റ്റ് ചെയ്യാതിരുന്നാല്‍ സമരക്കാര്‍ പിരിഞ്ഞുപോവുമെന്ന് പോലീസ് കരുതി. പക്ഷെ, സമര വീര്യം കോരിച്ചൊരിയുന്ന മഴയത്ത് തണുത്തില്ല. രണ്ടാം ദിവസവും കലക്‌ട്രേറ്റ് അടഞ്ഞുതന്നെ കിടന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥ വന്നു. കല്ക്ടര്‍ ഓഫീസില്‍ കയറാനാവാതെ മടങ്ങി. ഈയൊരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവുന്നത്. പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ജയലക്ഷ്മി ആദിവാസി ക്ഷേമ സമിതി നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു. ഒരേക്കര്‍ ഭൂമി നല്‍കണമെന്നതടക്കം ആദിവാസി ക്ഷേമ സമിതി മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു.

ആദിവാസികള്‍ക്ക് നാമമാത്ര ഭൂമി നല്‍കി സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തുന്നുവെന്നതാണ് എകെഎസ് ഉന്നയിച്ച പ്രധാന പരാതി. എന്നാല്‍ ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കുന്നതില്‍നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയില്‍ ഭൂമി വാങ്ങി നല്‍കുന്നതിലെ അഴിമതി തടയാന്‍ നടപടിയെടുക്കും. ഭൂമി ഏറ്റെടുക്കാന്‍ താലൂക്കടിസ്ഥാനത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ടി പ്രതിനിധികളെക്കൂടി ഉള്‍ക്കൊള്ളിച്ച് ജനകീയ സമിതി രൂപീകരിക്കും. വനാവകാശ നിയമപ്രകാരം ഭൂമി വിതരണം നിര്‍ത്തിവെച്ചത് പുനരാരംഭിക്കും. ജില്ലാതല കമ്മിറ്റി സെപ്തംബറില്‍ തന്നെ യോഗം ചേര്‍ന്ന് ബാക്കിയുള്ളവര്‍ക്കുകൂടി രേഖകള്‍ കൈമാറാന്‍ നടപടി സ്വീകരിക്കും. ആദിവാസി ഭവന നിര്‍മാണത്തില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും തടയാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കും. പത്താം ക്ലാസ് വിജയിച്ച ആദിവാസി കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ ഇഷ്ടപ്പെട്ട വിഷയം പഠിക്കാന്‍ സ്‌പോട്ട്അഡ്മിഷന് സൗകര്യമൊരുക്കും. പ്ലസ്ടുവിന് പഠിക്കുന്ന ആദിവാസി കുട്ടികള്‍ക്ക് താമസിച്ച് പഠനം നടത്താന്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സ്ഥാപിക്കും. ആദിവാസികള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഇടപെടും. വയനാട്ടില്‍ ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ജനിച്ച കുഞ്ഞിനെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും മന്ത്രി സമരക്കാരെ അറിയിച്ചു. ആദിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യാന്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ സൗകര്യമൊരുക്കുമെന്നും മന്ത്രി ജയലക്ഷ്മി ഉറപ്പുനല്‍കി.

ലേഖകന്‍ പറയുന്നത് പോലെ സിപിഎം നേതാക്കളല്ല ചര്‍ച്ചയില്‍ പങ്കെടുത്തത്. കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി ജയലക്ഷ്മിയെ കൂടാതെ കലക്ടര്‍ കെ കേശവേന്ദ്രകുമാര്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗവും ഭൂസമരസഹായ സമിതി കണ്‍വീനറുമായ സി കെ ശശീന്ദ്രന്‍, ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍, ട്രഷറര്‍ വി കേശവന്‍, ജില്ലാ സെക്രട്ടരി പി വാസുദേവന്‍, പ്രസിഡന്റ് സീതബാലന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഈ സമരം എങ്ങിനെയാണ് അനിശ്ചിത കാലത്തേക്ക് നീട്ടുക? ഈ സമരത്തെ ഏത് അളവുകോല്‍ വെച്ച് അളന്നപ്പോഴാണ് ലേഖകന് പ്രഹസനമായി തോന്നിയത്? ഇത് രാഷ്ട്രീയ ചൂഷണമാണോ? ഇത്തരത്തിലുള്ള നോക്കികാണലിന് ലേഖകനെ പ്രേരിപ്പിച്ചത് എന്ത് ആദിവാസി സ്‌നേഹമായിരിക്കും! ഇത്തരം നിരീക്ഷണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന രാഷ്ട്രീയലാഭം ആര്‍ക്കാണ് സഹായകമാവുന്നത്? തീര്‍ച്ചയായും ആദിവാസി ക്ഷേമ സമിതിയെ ബോധപൂര്‍വ്വം ഇകഴ്ത്തികാട്ടുന്നതിലൂടെ നില്‍പ്പ്‌സമരത്തില്‍ പങ്കെടുക്കുന്ന ആദിവാസികള്‍ക്ക് ഒരു നേട്ടവുമില്ല. പിന്നെയാര്‍ക്കാണ് നേട്ടമെന്നത് ലേഖകന്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

പനവല്ലിയില്‍ കുടില്‍കെട്ടി താമസിക്കുന്നത് 2002 മാര്‍ച്ച് 9നാണ്. എ കെ എസിന്റെ ഭൂസമരത്തില്‍ പങ്കാളികളായ 1476 ആദിവാസികളെ അന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആദിവാസി ക്ഷേമസിമിതിയുടെ സ്ഥാപക സെക്രട്ടറി പിവി വേലായുധന്‍, നിലവിലുള്ള സ്റ്റേറ്റ് പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍, സീതാബാലന്‍ തുടങ്ങിയ നേതാക്കളും ജയിലിലേക്ക് പോയി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കോഴിക്കോട് ജില്ലാ ജയിലിലും വൈത്തിരി സബ്ജയിലിലും ആദിവാസി സമര വളണ്ടിയര്‍മാര്‍ കുടുംബസമേതം ജയില്‍വാസമനുഷ്ടിച്ചു. സ്ത്രീകളും കുട്ടികളും ജയിലിലായിരുന്നു. ഗര്‍ഭിണികള്‍വരെ തടവ് വരിച്ചു. 300 ആദിവാസി കുട്ടികളെയാണ് അന്ന് ജയിലിലടച്ചത്. വെള്ളമുണ്ട പഞ്ചായത്തിലെ ശാന്ത എന്ന ആദിവാസി സ്ത്രീ, തടവില്‍ കിടന്ന് പ്രസവിച്ചു. പ്രസവാനന്തരം കുഞ്ഞ് മരണപ്പെട്ടു. വൈകാതെ ശാന്തയും മരിച്ചുപോയി. ഈ രക്തസാക്ഷിത്വമൊന്നും മാതൃഭൂമിയിലെ ലേഖകന്റെ കണ്ണിന് പിടിക്കുന്നില്ല, പേനയ്ക്ക് വഴങ്ങുന്നില്ല. ശാന്തയുടെ മൂത്ത മകള്‍ ശശികലയും ജയിലില്‍ തന്നെയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് ശാന്തയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, ശശികല എന്ന കുട്ടി ജയിലില്‍ തനിച്ചായി. മാതാപിതാക്കളോടൊപ്പമല്ലാതെ കുട്ടിയെ ജയിലിലടക്കാന്‍ പാടില്ല എന്ന നിയമമാണ് അന്ന് യു ഡി എഫ് സര്‍ക്കാര്‍ തെറ്റിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനം. ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു ആക്ടിവിസ്റ്റും അന്ന് ശബ്ദിച്ചുകണ്ടില്ല. 

“2001-ല്‍ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലാണ് ആദിവാസി ക്ഷേമസിമിതിയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടല്‍ സമരം നടന്നത്. ഈ സമരം പരാജയമാണെന്ന കാര്യത്തില്‍ സി.പി.എമ്മിന് പോലും തര്‍ക്കമില്ല.” ലേഖകന്‍ വസ്തുത എന്ന നിലയില്‍ എഴുതുന്നത് പച്ചക്കള്ളമാണ്. എ കെ എസിന്റെ ഭൂസമരം ആരംഭിക്കുന്നത് 2002ല്‍ ആണ്. പനവല്ലിയില്‍ കുടില്‍കെട്ടി താമസിക്കുന്നത് 2002 മാര്‍ച്ച് 9നാണ്. എ കെ എസിന്റെ ഭൂസമരത്തില്‍ പങ്കാളികളായ 1476 ആദിവാസികളെ അന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആദിവാസി ക്ഷേമസിമിതിയുടെ സ്ഥാപക സെക്രട്ടറി പിവി വേലായുധന്‍, നിലവിലുള്ള സ്റ്റേറ്റ് പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍, സീതാബാലന്‍ തുടങ്ങിയ നേതാക്കളും ജയിലിലേക്ക് പോയി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കോഴിക്കോട് ജില്ലാ ജയിലിലും വൈത്തിരി സബ്ജയിലിലും ആദിവാസി സമര വളണ്ടിയര്‍മാര്‍ കുടുംബസമേതം ജയില്‍വാസമനുഷ്ടിച്ചു. സ്ത്രീകളും കുട്ടികളും ജയിലിലായിരുന്നു. ഗര്‍ഭിണികള്‍വരെ തടവ് വരിച്ചു. 300 ആദിവാസി കുട്ടികളെയാണ് അന്ന് ജയിലിലടച്ചത്. വെള്ളമുണ്ട പഞ്ചായത്തിലെ ശാന്ത എന്ന ആദിവാസി സ്ത്രീ, തടവില്‍ കിടന്ന് പ്രസവിച്ചു. പ്രസവാനന്തരം കുഞ്ഞ് മരണപ്പെട്ടു. വൈകാതെ ശാന്തയും മരിച്ചുപോയി. ഈ രക്തസാക്ഷിത്വമൊന്നും മാതൃഭൂമിയിലെ ലേഖകന്റെ കണ്ണിന് പിടിക്കുന്നില്ല, പേനയ്ക്ക് വഴങ്ങുന്നില്ല. ശാന്തയുടെ മൂത്ത മകള്‍ ശശികലയും ജയിലില്‍ തന്നെയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് ശാന്തയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, ശശികല എന്ന കുട്ടി ജയിലില്‍ തനിച്ചായി. മാതാപിതാക്കളോടൊപ്പമല്ലാതെ കുട്ടിയെ ജയിലിലടക്കാന്‍ പാടില്ല എന്ന നിയമമാണ് അന്ന് യു ഡി എഫ് സര്‍ക്കാര്‍ തെറ്റിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനം. ആദിവാസികള്‍ക്ക് വേണ്ടി ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്ന ഒരു ആക്ടിവിസ്റ്റും അന്ന് ശബ്ദിച്ചുകണ്ടില്ല. ശശികല ജയില്‍ മോചിതയായപ്പോള്‍ ആദിവായി ക്ഷേമ സമിതി ആ കുട്ടിയുടെ ഭാവിക്ക് താങ്ങാവുന്നതിന് വേണ്ടി ധനശേഖരണം നടത്തി ശശികലയുടെ പേരില്‍ ഫിക്‌സഡ് ഡിപ്പോസിട്ടു നല്‍കി. ആന്റണി സര്‍ക്കാര്‍ ആ കുഞ്ഞിനെ തിരിഞ്ഞു നേക്കിയില്ല. ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ലേഖകനും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ കാണാതെ പോകുന്നത് എന്തുകൊണ്ടാവും?
എ കെ എസിന്റെ നേതൃതവത്തില്‍ നടക്കുന്ന ഭൂസമരങ്ങളെ രാഷ്ട്രീയക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സമരമെന്ന് പരിഹസിക്കുന്ന ലേഖകന്‍ ഗോത്രമഹാസഭയുടെ സമരം ആര് സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്ന് വ്യക്തമാക്കാനുള്ള മര്യാദകൂടി കാണിച്ചാല്‍ നന്ന്.

“പട്ടിണിമരണങ്ങളും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറും നിലനില്‍ക്കെയാണ് ആറളംഫാം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കം 2002-ല്‍ അന്നത്തെ സര്‍ക്കാര്‍ ആരംഭിച്ചത്. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ഗോത്രമഹാസഭ ആറളത്തേക്ക് നീങ്ങാന്‍ ഇടയായത് സര്‍ക്കാരിന്റെ വഞ്ചനാപരമായ നീക്കത്തിന്റെ ഫലമായിരുന്നു....... സര്‍ക്കാര്‍ കരാര്‍ ലംഘിക്കാന്‍ തുടങ്ങിയതോടെ ആദിവാസികളുടെ പാരമ്പര്യഭൂമിയായ ആറളം ഫാം കൈയ്യേറുമെന്ന് സി കെ ജാനു പ്രഖ്യാപിച്ചു..... അതിശക്തമായ പ്രതിരോധ നിര അറിയുകപോലും ചെയ്യാതെ സി. കെ ജാനു എട്ടുപേരോടൊപ്പം ഫാമില്‍ കയറി. ഈ മുന്നേറ്റം ആറളംഫാം ആദിവാസികള്‍ക്ക് വേണ്ടി ഏറ്റെടുക്കുമെന്ന് പറയിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിച്ചു.” മാതൃഭൂമി ആഴ്ചപതിപ്പിലെ ലേഖനത്തിലൂടെ സി.കെ ജാനുവിനെയും ആദിവാസി ഗോത്രമഹാസഭയെയും അമാനുഷിക തലത്തിലേക്കുയര്‍ത്താനുള്ള വിവരണമാണ് ലേഖകന്‍ നടത്തുന്നത്. ഇതിലൂടെ ആദിവാസികളുടെ പോരാട്ട ചരിത്രത്തെ അദ്ദേഹം ഇല്ലാതാക്കുക കൂടി ചെയ്യുന്നു. ആദിവാസികളുടെ ഭൂപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക തൊഴിലാളി യൂണിയന്‍ ആരംഭിച്ച ഭൂസമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ ആറളത്ത് 1999ലാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. അന്ന് എ കെ എസ് രൂപീകൃതമായിട്ടില്ല. ആറളംഫാമില്‍ ആരംഭിച്ച പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്, സിപിഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആണ്. കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് എം വി ഗോവിന്ദന്‍ മാസ്റ്ററും സെക്രട്ടറി വി നാരായണനും സമരത്തിന് നേതൃത്വം നല്‍കി. ആദിവാസികളെ ആറളംഫാമിലേക് പ്രവേശിപ്പിച്ചുകൊണ്ടുള്ള ഭൂപ്രക്ഷോഭത്തിന്റെ ചരിത്രം തുടങ്ങുന്നത് അവിടെ വെച്ചാണ്.

ആറളം ഫാമില്‍ മൂന്ന് ആദിവാസി കോളനികളാണ് ആ കാലത്തുണ്ടായിരുന്നത്. ഓടന്തോടിലെ ഒന്നും രണ്ടും കോളനിയും കൈതക്കൊല്ലി കോളനിയും. അവിടെ അധിവസിച്ചിരുന്നത് പ്രധാനമായും പണിയര്‍ വിഭാഗത്തിലുള്ള ആദിവാസികളായിരുന്നു. 1971ല്‍ ഫാം ഏറ്റെടുക്കുന്ന സമയത്ത് അവിടെ അധിവസിച്ചിരുന്ന കുറിച്ച്യ വിഭാഗത്തിലുള്ളവര്‍ക്ക് പകരം ഭൂമി കൊടുത്ത് പുനരധിവസിപ്പിച്ചിരുന്നു. എന്നാല്‍, ബാക്കിയുള്ള ആദിവാസികള്‍ ഫാമില്‍ തന്നെ, മൂന്ന് ഊരുകളിലായി കഴിയുകയായിരുന്നു. അവര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ വേണ്ടിയായിരുന്നു കെ എസ് കെ ടിയു സമരം ആരംഭിച്ചത്. 1999ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണ പുനരവകാശ നിയമം ആധാരമാക്കി, ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി ഒരു കുടുംബത്തിന് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫാമിനകത്ത് കുടില്‍കെട്ടി സമരം ആരംഭിച്ചു. സമരത്തിന്റെ മുന്നോടിയായി കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കീഴ്പ്പള്ളിയില്‍ നിന്ന് കണ്ണൂര്‍വരെ മാര്‍ച്ച് നടത്തി. തുടര്‍ന്ന് കലക്‌ട്രേറ്റ് ഉപരോധിച്ചു. ഈ മാര്‍ച്ചും പ്രക്ഷോഭവുമൊക്കെ ആദിവാസി സമരചരിത്രത്തിലെ തിളക്കമുള്ള ഏടുകളാണ്. ആദിവാസികളുടെ സമരവീര്യം ആളിപ്പടര്‍ന്ന നാളുകളായിരുന്നു അത്. ആദിവാസി ഊരുമൂപ്പന്‍ ഉള്‍പ്പെടെ 122 ആദിവാസികള്‍ ആ സമരത്തിന്റെ ഭാഗമായി ജയിലിലേക്ക് പോയി. പിന്നീട് കോടതി അവരെ വിട്ടയക്കുകയായിരുന്നു. ഈ സമരത്തിന്റെ ഭാഗമായി കൂടിയാണ് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റ്, ആറളം ഫാം കേരളത്തിന് വിട്ടുതരണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിന് പ്രപ്പോസല്‍ സമര്‍പ്പിക്കുന്നത്. മാത്രമല്ല, പാര്‍ലമെന്റില്‍ ഈ വിഷയം കൊണ്ടുവരുന്നതിനും ഇടതുപക്ഷത്തിന് കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഫാം അനുവദിച്ച് നല്‍കുന്നത് തുടര്‍ന്ന് വന്ന എ കെ ആന്റണിയുടെ സര്‍ക്കാരിന്റെ കാലത്താണ്. പക്ഷെ, ആ സര്‍ക്കാരിന് ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള ഇച്ഛാശക്തി ഉണ്ടായിരുന്നില്ല. എ കെ ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഫാംഭൂമി സ്വകാര്യവത്കരിക്കാനുള്ള നീക്കം വരെ ഉണ്ടായി. പക്ഷെ, ജനകീയ പ്രതിഷേധത്തിന് മുന്നില്‍ അവര്‍ മുട്ടുമടക്കി. ഭൂമി അളന്ന് തിട്ടപ്പെടുത്തിയില്ലെങ്കിലും ആദിവാസികളായ 840 ഗുണഭോക്ത കുടുംബങ്ങളുടെ ലിസ്റ്റ് ആ സര്‍ക്കാരിന്റെ സമയത്ത് ഉണ്ടാക്കി. അപ്പോഴേക്കും വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വന്നു. ആദിവാസി ഭൂവിതരണത്തിനും ഫാം നവീകരണത്തിനും വേണ്ട നടപടികള്‍ ഇടതുസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി.

അന്നത്തെ കണ്ണൂര്‍ജില്ലാ കലക്ടറായിരുന്ന ഇഷിതാ റായുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയുണ്ടാക്കി. ഗുണഭോക്താക്കളെ ലിസ്റ്റ് തയ്യാറാക്കാന്‍ കണ്ണൂര്‍ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ ലിസ്റ്റ് ഊരുകൂട്ടത്തന് മുന്നില്‍വെച്ചു. അവിടെ നിന്ന് ഉരുത്തിരിഞ്ഞുവന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കി. ആറളം ഫാമിലെ 3500 ഏക്കര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഇടത് സര്‍ക്കാരിന്റെ കാലത്ത് 2517 ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കി. ബാക്കിയുള്ളവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോഴാണ് വീണ്ടും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവര്‍ ഭൂവിതരണ പ്രക്രിയ നിശ്ചലമാക്കി. അതിനായി രൂപീകരിച്ച കമ്മറ്റികള്‍ പ്രവര്‍ത്തന രഹിതമായി. കണ്ണൂര്‍ ജില്ലയെ ഭൂരഹിതരില്ലാത്ത ജില്ലയാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇടത് സര്‍ക്കാര്‍ ഉണ്ടാക്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ബാക്കിയുള്ളവര്‍ക്ക് ഭൂമി നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായത്. ഇപ്പോള്‍ ആറളം ഫാമില്‍ 3304 ആദിവാസി കുടുംബങ്ങള്‍ക്ക് ഓരോ ഏക്കര്‍ വീതം ഭൂമിയുണ്ട്.

ഈ വസ്തുതകളെ മാതൃഭൂമി ആഴ്ചപതിപ്പിനെ ഉപയോഗിച്ച് ലേഖകന്‍ വളച്ചൊടിക്കുകയാണ്. അത് ആദിവാസികള്‍ക്ക് വേണ്ടിയല്ല. ആദിവാസി വിഭാഗത്തെ എല്ലാവരും ചതിക്കുകയാണ് എന്ന് വരുത്തി തീര്‍ക്കാനും ആദിവാസികള്‍ക്ക് വേണ്ടി നില്‍ക്കുന്നത് ഗോത്രമഹാസഭ ആണെന്ന് തോന്നിക്കാനുമാണ് ഈ പെടാപ്പാട്. പക്ഷെ, ഗോത്രമഹാസഭ എന്ന ചെന്നായയുടെ മേലണിഞ്ഞിരിക്കുന്ന ആട്ടിന്‍തോല്‍ പിഞ്ഞിപ്പോയ കാര്യം ലേഖകന്‍ അറിഞ്ഞുകാണില്ല. കേരളത്തിലെ ആദിവാസികള്‍ക്ക് ഗോത്രമഹാസഭയെ നന്നായി അറിയാം. ആറളത്തുള്ള ആദിവാസികളോട് സംസാരിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ ലേഖനമെഴുതിയ സുഹൃത്തിന് അത് മനസിലാക്കാന്‍ സാധിക്കുകയും ചെയ്യും.

നേരത്തെ ലേഖകന്‍ പറഞ്ഞത് ആറളംഫാം ആദിവാസികള്‍ക്ക് വേണ്ടി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഫാമില്‍ ജാനുവും സംഘവും നുഴഞ്ഞുകയറിയതിനെ തുടര്‍ന്നാണ് എന്നാണ്. എന്നാല്‍, മാതൃഭൂമി ലേഖനത്തില്‍ തന്നെ ലേഖകന്‍ വേറൊരവസരത്തെയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. : “ആദിവാസികള്‍ക്ക് ഭൂമി ലഭിക്കില്ലെന്ന് വ്യക്തമായതോടെ 2003 ജനുവരി മൂന്നിന് ഗോത്രമഹാസഭ മുത്തങ്ങയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. മുത്തങ്ങയില്‍ സമരം നടത്തിയിരുന്ന ആദിവാസികള്‍ക്കെതിരെ ആന്റണി സര്‍ക്കാര്‍ 2003 ഫിബ്രുവരി 19ന് നരനായാട്ട് നടത്തി. വെടിവെപ്പിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും ഗോത്രമഹാസഭാ പ്രവര്‍ത്തകനായ ജോഗിയും ദളിതനായ പോലീസ് കോണ്‍സ്റ്റബിള്‍ വിനോദും കൊല്ലപ്പെട്ടു. ഈ സമ്മര്‍ദ്ദത്തിലാണ്.... ആറളംഫാം വാങ്ങാന്‍ തീരുമാനിച്ചത്.” ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ 2003ല്‍ നടത്തിയ  മുത്തങ്ങയിലെ സമരവും  ഇപ്പോള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന മുദ്രാവാക്യം ഉയര്‍ത്തി തന്നെയായിരുന്നു. വാക്ക് പാലിക്കുക എന്ന മുദ്രാവാക്യം.

പണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കുടില്‍കെട്ടി ഗീതാനന്ദന്റെയും ജാനുവിന്റെയും നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കിയത്, ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കും എന്ന് പറഞ്ഞുകൊണ്ടാണ്. സമരം തീര്‍ക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആന്റണിയും ജാനുവും കൂട്ടരും നൃത്തച്ചുവടുകള്‍ വെച്ചു. ഫോട്ടോക്ക് പോസ് ചെയ്തു. ഗോത്രമഹാസഭയും എ കെ ആന്റണിയും വാഴ്തപ്പെട്ടവരാണെന്ന് അന്ന് മാധ്യമങ്ങള്‍ ഒന്നാംപേജില്‍ കൊട്ടിഘോഷിച്ചു. ഗോത്രമഹാസഭയുടെ സമരം കൊണ്ട് കേരളത്തിലെ ആദിവാസി വിഭാഗങ്ങളുടെ സമസ്ത പ്രശ്നവും പരിഹരിക്കപ്പെട്ടു എന്ന നിലയിലുള്ള വാഴ്ത്തുപാട്ടുകള്‍ മുഴങ്ങി. പക്ഷെ, സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ ഭാഗമായി കൊടുത്ത ഉറപ്പ് പാലിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ അന്നും ഇന്നും തയ്യാറായില്ല എന്നതാണ് ചരിത്രം. ആന്‍റണി സര്‍ക്കാര്‍ വാക്ക് കൊടുത്ത ഭൂമി നല്‍കാത്തത് കൊണ്ട് 2003ല്‍ മുത്തങ്ങയില്‍ സമരം നടത്തിയ ഗോത്രമഹാസഭ, പോലീസുമായി ഏറ്റുമുട്ടിയപ്പോള്‍, ആ സമരം ജോഗിയെന്ന ആദിവാസിയെ രക്തസാക്ഷി ആക്കിയപ്പോള്‍ വയനാട്ടില്‍ ആദിവാസി ക്ഷേമ സമിതിയുടെ ഭൂസമരം പതിനാല് കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. അവിടെയൊന്നും വെടിവെപ്പ്‌ ഉണ്ടായില്ല. സംഘര്‍ഷം ഉണ്ടായില്ല. ആദിവാസി ക്ഷേമ സമിതി നേതാക്കള്‍ സായുധ പോലീസിനെ അമ്പും വില്ലും കൊണ്ട് നേരിടാമെന്ന വിപ്ലവ സൂക്തം പകര്‍ന്ന് നല്‍കിയില്ല. ആയുധം എടുക്കാനും പോരാടാനും ആദിവാസികളെ ആഹ്വാനം ചെയ്ത് സമര സ്ഥലത്ത് നിന്ന് മുങ്ങിയില്ല. എങ്ങോട്ടും മാറി നിന്നില്ല. പക്ഷെ, സി കെ ജാനുവും ഗീതാനന്ദനും ചെയ്തത് അതാണ്‌. മുത്തങ്ങയില്‍ പോലീസ്‌  നരനായാട്ട് നടത്തുമ്പോള്‍ സി കെ ജാനുവും ഗീതാനന്ദനും അവിടെ നിന്ന്‍ മാറി നിന്നു? അപ്പോള്‍ അവര്‍ ആറളം ഫാം ആദിവാസികള്‍ക്ക്‌ വിട്ടുകിട്ടാന്‍ ഉള്ള ചര്‍ച്ചക്ക്‌ വേണ്ടി പോയതായിരുന്നോ? ലേഖകന്‍ നുണ എഴുതുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കും മറുപടി പറയാന്‍ ബാധ്യസ്തന്‍ ആണ്. 

പണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കുടില്‍കെട്ടി ഗീതാനന്ദന്റെയും ജാനുവിന്റെയും നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കിയത്, ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കും എന്ന് പറഞ്ഞുകൊണ്ടാണ്. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയാണ് സി കെ ജാനുവിനും കൂട്ടര്‍ക്കും ആ ഉറപ്പ് നല്‍കിയത്. സമരം തീര്‍ക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആന്റണിയും ജാനുവും കൂട്ടരും നൃത്തച്ചുവടുകള്‍ വെച്ചു. ഫോട്ടോക്ക് പോസ് ചെയ്തു. ഗോത്രമഹാസഭയും എ കെ ആന്റണിയും വാഴ്തപ്പെട്ടവരാണെന്ന് അന്ന് മാധ്യമങ്ങള്‍ ഒന്നാംപേജില്‍ കൊട്ടിഘോഷിച്ചു. ഗോത്രമഹാസഭയുടെ സമരം കൊണ്ട് കേരളത്തിലെ ആദിവാസി വിഭാഗങ്ങളുടെ സമസ്ത പ്രശ്നവും പരിഹരിക്കപ്പെട്ടു എന്ന നിലയിലുള്ള വാഴ്ത്തുപാട്ടുകള്‍ മുഴങ്ങി. പക്ഷെ, സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ ഭാഗമായി കൊടുത്ത ഉറപ്പ് പാലിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ അന്നും ഇന്നും തയ്യാറായില്ല എന്നതാണ് ചരിത്രം. ആന്‍റണി സര്‍ക്കാര്‍ വാക്ക് കൊടുത്ത ഭൂമി നല്‍കാത്തത് കൊണ്ട് 2003ല്‍ മുത്തങ്ങയില്‍ സമരം നടത്തിയ ഗോത്രമഹാസഭ, പോലീസുമായി ഏറ്റുമുട്ടിയപ്പോള്‍, ആ സമരം ജോഗിയെന്ന ആദിവാസിയെ രക്തസാക്ഷി ആക്കിയപ്പോള്‍ വയനാട്ടില്‍ ആദിവാസി ക്ഷേമ സമിതിയുടെ ഭൂസമരം പതിനാല് കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. അവിടെയൊന്നും വെടിവെപ്പ്‌ ഉണ്ടായില്ല. സംഘര്‍ഷം ഉണ്ടായില്ല. ആദിവാസി ക്ഷേമ സമിതി നേതാക്കള്‍ സായുധ പോലീസിനെ അമ്പും വില്ലും കൊണ്ട് നേരിടാമെന്ന വിപ്ലവ സൂക്തം പകര്‍ന്ന് നല്‍കിയില്ല. ആയുധം എടുക്കാനും പോരാടാനും ആദിവാസികളെ ആഹ്വാനം ചെയ്ത് സമര സ്ഥലത്ത് നിന്ന് മുങ്ങിയില്ല. എങ്ങോട്ടും മാറി നിന്നില്ല. പക്ഷെ, സി കെ ജാനുവും ഗീതാനന്ദനും ചെയ്തത് അതാണ്‌. മുത്തങ്ങയില്‍ പോലീസ്‌  നരനായാട്ട് നടത്തുമ്പോള്‍ സി കെ ജാനുവും ഗീതാനന്ദനും അവിടെ നിന്ന്‍ മാറി നിന്നു? അപ്പോള്‍ അവര്‍ ആറളം ഫാം ആദിവാസികള്‍ക്ക്‌ വിട്ടുകിട്ടാന്‍ ഉള്ള ചര്‍ച്ചക്ക്‌ വേണ്ടി പോയതായിരുന്നോ? ലേഖകന്‍ നുണ എഴുതുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കും മറുപടി പറയാന്‍ ബാധ്യസ്തന്‍ ആണ്. 

ആദിവാസിക്ഷേമ സമിതി രൂപീകരിക്കുന്നത് 2000ത്തിലാണ്. അപ്പോള്‍ മുതല്‍ ആ സംഘടന ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് ഭൂമിക്ക് വേണ്ടിയുള്ള സമരത്തിന്റെ ആവശ്യകത ആദിവാസികള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ക്യാമ്പയിന്‍ സംഘടിപ്പിച്ചുവന്നു. അതിന്റെ തുടര്‍ച്ചയായി 2002ലാണ് വയനാട്ടിലെ പനവല്ലി, എസ് വളവ്, എടമുണ്ട, നെല്ലിച്ചാല്‍, പെരിങ്കുളം, ബംഗ്ലാവ്കുന്ന്, കുറ്റിയംവയല്‍, ഇടിയംവയല്‍, മേപ്പാടി, മുട്ടി, കൈരളി, മരിയനാട്, അപ്പാട്, സിസി എന്നീ 14 കേന്ദ്രങ്ങളില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. വയനാട്ടിലെ ആദിവാസികളെല്ലാം ആദിവാസിക്ഷേമസമിതിയുടെ ഈ സമരത്തില്‍ കൈകോര്‍ത്തു. കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ ക്ഷേമസമിതിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മനസിലായപ്പോള്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷത്തിനും ആദിവാസി ക്ഷേമസമിതിയുടെ മുന്നേറ്റം സഹിക്കാന്‍ പറ്റാത്തതായി മാറി. ആ അവസരത്തിലാണ് ഗോത്രമഹാസഭ സമരവുമായി രംഗത്ത് വരുന്നത്. വയനാട്ടില്‍ എ കെ എസ് ഒരു ശക്തിയായി മാറും എന്ന് മനസിലാക്കിയപ്പോള്‍, അവര്‍ നടത്തുന്ന സമരങ്ങളെ അപ്രസക്തമാക്കാന്‍, പുറം ലോകം അറിയാതിരിക്കാന്‍, ജനശ്രദ്ധ തങ്ങളിലേക്ക് തിരിച്ചുവിടാന്‍ കാണിച്ച നാടകമായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ കുടില്‍ക്കെട്ടി സമരം. ചാനല്‍ ക്യാമറകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഗോത്രമഹാസഭ സമര നാടകമാടി. കേരളത്തിലെ ആക്ടിവിസ്റ്റുകള്‍ അന്നും ജാനുവിനൊപ്പം ഉണ്ടായിരുന്നു. വയനാട്ടില്‍ എ കെ എസ് നടത്തിയ കുടില്‍കെട്ടി സമരം 1999ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണ പുനരവകാശ നിയമ പ്രകാരം ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കണം എന്നതായിരുന്നു. പക്ഷെ, ജാനുവും സംഘവും ആവശ്യപ്പെട്ടത് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണം എന്നാണ്. ആദിവാസി വിഭാഗത്തിന് എത്രമേലധികം ഭൂമി ലഭിക്കുന്നുവോ അത്രയും നല്ലത്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷെ, അന്നത്തെ ജാനുവിന്റെ മുദ്രാവാക്യവും സമരവും തുടര്‍ന്നുള്ള ഒത്തുതീര്‍പ്പും പിന്നീടുള്ള മഹാമൌനവും ഇപ്പോഴുള്ള സമരവും വെറും പ്രഹസനം മാത്രമാണ്. ആദിവാസി ക്ഷേമസമിതി സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിന്റെ സംഘടനയായി മാറുന്നതിനെ ചെറുക്കാനുള്ള വലതുപക്ഷ അജണ്ടയുടെ ഭാഗമായിരുന്നു എന്നും ജാനുവിന്റെ സമരം.

ആദിവാസി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ സമരം ചെയ്ത 1476 ആദിവാസി കുടുംബങ്ങള്‍ക്കും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഭൂമി ലഭ്യമാക്കാന്‍ ആദിവാസി ക്ഷേമ സമിതിയുടെ ഇടപെടലിലൂടെ സാധിച്ചു. എന്നാല്‍, ഗോത്രമഹാസഭയുടെ ഇടപെടലുകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തവരും, മുത്തങ്ങയില്‍ അടികൊണ്ട് ആരോഗ്യം നഷ്ടപ്പെട്ടവരുമായ ഏതെങ്കിലും ഒരു ആദിവാസിക്ക് ഒരു തുണ്ട് ഭൂമി ലഭ്യമായോ?എന്തിനാണ് നിങ്ങളുടെ സമരം? മരണം വരെ മുദ്രാവാക്യം വിളിക്കാനാണോ? ആന്‍റണി സര്‍ക്കാരിനോട് ഭൂമിയുടെ കാര്യത്തില്‍ കരാര്‍ ഉണ്ടാക്കി എന്ന് പറയുന്ന സി കെ ജാനുവിന്‍റെ കുടുംബത്തിന്, 2 ഏക്കര്‍ 85 സെന്റ് ഭൂമിയുടെ പട്ടയം നല്‍കിയത് എ കെആന്‍ണണിയോ, യു ഡി എഫോ അല്ല. സിപിഐ എം നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോഴാണ്. പട്ടയ വിതരണ സമയത്ത് ജാനുവിന്റെ അമ്മയോട്, ജാനു വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍, ഗോത്രമഹാസഭയുടെ നേതാവ് വീട്ടിലിരിക്കുന്നു എന്നായിരുന്നു മറുപടി. അതാണ് ജാനുവിന്റെ രാഷ്ട്രീയം. ഗോത്രമഹാസഭയുടെ ആദിവാസിമനോഭാവം.

ഗോത്രമഹാസഭയുടെ മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ജോഗിയെ എ കെ ആന്റണി സര്‍ക്കാരിന്റെ പോലീസ് കൊല ചെയ്തുവല്ലൊ. ജോഗിയുടെ കുടുംബത്തിന് വേണ്ടി സി കെ ജാനുവും ഗീതാനന്ദനും എന്ത് ചെയ്തു? സി കെ ജാനുവിന്റെ കൂടെയുണ്ടായിരുന്ന, ഇപ്പോള്‍ നില്‍പ്പ് സമരത്തിന്റെ വക്താക്കളായി നടക്കുന്ന ആക്ടിവിസ്റ്റുകള്‍ എന്ത് ചെയ്തു? ചെയ്തത് കര്‍ഷക തൊഴിലാളി യൂണിയനും ആദിവാസി ക്ഷേമസമിതിയുമാണ്. യൂണിയന്‍ ധനശേഖരണം നടത്തി, കര്‍ഷക തൊഴിലാളി യൂണിയന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന സുനീത് ചോപ്ര വയനാട്ടില്‍ വന്ന് ജോഗിയുടെ കുടംബത്തിന് തൊഴിലാളി വര്‍ഗത്തിന്റെ സഹായം നല്‍കി. സി കെ ജാനുവിന്റെയും ഗീതാനന്ദന്റെയും ആദിവാസി ഗോത്രമഹാസഭയുടെ 'രാഷ്ട്രീയഗുരു' ആയ എ കെ ആന്റണിയുടെ സര്‍ക്കാരല്ലെ ഭരണത്തിലുണ്ടായിരുന്നത്. ജോഗിയുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും ഒരു ജോലിയെങ്കിലും വാങ്ങിച്ചുകൊടുക്കാന്‍, ആ കുടുംബത്തിന്റെ ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഗോത്രമഹാസഭക്ക് കഴിഞ്ഞോ? അന്നും ഇന്നും മുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസുകാരോട് അടുപ്പമുള്ള ബി ആര്‍ പി ഭാസ്‌കര്‍, സാറാജോസഫ് തുടങ്ങിയ ആക്ടിവിസ്റ്റുകളും ആ വിഷയത്തില്‍ ഇടപെട്ടില്ലല്ലോ! അവിടെയും കര്‍ഷക തൊഴിലാളി യൂണിയനും ആദിവാസി ക്ഷേമസമിതിയുമാണ് ഇടപെട്ടത്. കര്‍ഷക തൊഴിലാളി യൂണിയന്റെ സ്ഥാപക നേതാവായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായുള്ള എല്‍ ഡി എഫ് സര്‍ക്കാരാണ് ജോഗിയുടെ മകള്‍ സീതയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി, ആ കുടുംബത്തിന് കൈത്താങ്ങായത്.

ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് അരികുവത്കരിക്കപ്പെട്ടവരാണ് നമ്മുടെ നാട്ടിലെ ആദിവാസി സമൂഹം. കഴിഞ്ഞ കാലങ്ങളില്‍ നാഗരീക ജീവിതം നയിക്കുന്നവര്‍ക്കിടയിലും ഗോത്രവര്‍ഗ സമൂഹങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവന്ന വൈരുധ്യം ആഗോള രാഷ്ട്രീയത്തിന്റെ ഉത്പന്നമാണ്. വികസിത രാജ്യങ്ങള്‍ അവികസിത രാജ്യങ്ങളെ കീഴടക്കി. തുടര്‍ന്ന് നിലവില്‍ വന്ന കൊളോണിയല്‍ ഭരണകൂടങ്ങള്‍ ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് പുതിയ ദേശീയതകള്‍ തുന്നിചേര്‍ത്തു. കോളനികളില്‍ രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് പുതിയ ദേശീയതകള്‍ ആഘോഷിക്കുകയും മുതലാളിത്ത ജനാധിപത്യത്തിലേക്ക് സഞ്ചരിക്കുകയും ചെയ്തു. സ്വാഭാവികമായും നാട്ടുരാജ്യങ്ങളുടെ തകര്‍ച്ചയ്ക്കും ഒരു ദേശത്തിലെ വൈവിധ്യമാര്‍ന്ന ഭരണ രീതികള്‍ക്കും ഇതോടുകൂടി അവസാനമായി. ഗോത്രവര്‍ഗ ഭരണ രീതികളും ഗോത്രരാജാക്കന്‍മാരും മണ്‍മറഞ്ഞു. ഈ കാലയളവില്‍ ഗോത്രവര്‍ഗക്കാരും നാഗരീകരും തമ്മിലുള്ള വൈരുധ്യങ്ങള്‍ മൂര്‍ച്ഛിച്ചുവന്നു. ഭരണ കൂടങ്ങളെ നിയന്ത്രിച്ച നാഗരീകര്‍ മുഖ്യധാരയിലേക്ക് വന്നു. ആദിമവാസികള്‍ക്ക് ഐക്യരൂപമാര്‍ന്ന ഒരു ഗോത്രവര്‍ഗ സമൂഹം കെട്ടിപ്പടുക്കുക എന്നത് സാധ്യമായില്ല. സ്ഥിതിഗതികള്‍ അത്രമേല്‍ മാറിമറിഞ്ഞു. സാങ്കേതിക വിദ്യകളും ഗതാഗത സൗകര്യങ്ങളും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ലോകത്തെ വല്ലാതെ മാറ്റിമറിച്ചു.

ലോകമാകെയുള്ള ആദിവാസികളുടെ ആയിരത്തില്‍ ഒരു ഭാഗം മാത്രമാണ് കേരളത്തിലുള്ളത്. 2011ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ പട്ടികവര്‍ഗ ജനസംഖ്യ 10.43 കോടിയാണ്. മൊത്തം ജനസംഖ്യയുടെ 8.6 ശതമാനം. കേരള വികസന മാതൃകയും കേരളം നേടിയ അനവധിയായുള്ള നേട്ടങ്ങളും ലോകത്തിന് തന്നെ മാതൃകയായി വിലയിരുത്തപ്പെടാറുണ്ട്. എന്നാല്‍, കേരളത്തിലെ ആദിവാസി സമൂഹത്തിലേക്ക് ഈ നേട്ടങ്ങള്‍ വേണ്ട വിധത്തില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ നിരാശ തന്നെയാണ് ഫലം.

ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന വൈപുല്യമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ ഏറ്റവും പ്രധാനമായത് അവരുടെ ഭൂരാഹിത്വം തന്നെയാണ്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിനുമുന്‍പ് നാല്‍പ്പതുകളുടെ മധ്യത്തില്‍ തന്നെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ആദിവാസി മേഖലകളിലേക്ക് വന്‍തോതില്‍ കുടിയേറ്റം ആരംഭിച്ചിട്ടുണ്ട്. കൈയ്യേറ്റവും കുടിയേറ്റവും നടന്നത് ആദിവാസികള്‍ കൈവശം വച്ചുപോന്ന ഭൂമിയിലേക്കായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 1976-78ലെ സാമ്പത്തിക സര്‍വ്വേയില്‍ ഇതിന്റെ ഔദ്യോഗിക രൂപരേഖയുണ്ട്. 1967-76കാലത്തിലെ മാറ്റങ്ങളാണ് ഈ സര്‍വ്വേയില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ഈ പത്തുവര്‍ഷത്തിനിടയില്‍ 3546 കുടുംബങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. 9859 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈമാറ്റത്തിന് വിധേയമായിട്ടുള്ളത്. 1967നും രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കൈയ്യേറ്റങ്ങള്‍ 1985വരെ തുടര്‍ന്നുവന്നിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു. ഭൂമികൈയ്യേറ്റങ്ങള്‍ 36 കാരണങ്ങളാല്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കൈയ്യേറ്റങ്ങള്‍ കൂടാതെ വീട്ടാവശ്യങ്ങള്‍ നിറവേറ്റുന്നതിനും കടം തിരിച്ചടക്കുന്നതിനും ചികിത്സാ ചെലവിനും വേണ്ടിയാണ് പ്രധാനമായും ഭൂമി കൈമാറ്റം ചെയ്തിട്ടുള്ളത്. 36 കാരണങ്ങളില്‍ ഭൂരിഭാഗവും കബളിപ്പിക്കലുകളായിരുന്നു.

കേരളത്തിലെ ആദിവാസികളെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ഇടതുപക്ഷവും വിശിഷ്യാ സി പി ഐ എമ്മും ആണ്. ആദിവാസി മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി, അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ആ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിന് ആദ്യകാലത്ത് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയനും (കെ എസ് കെ ടി യു) തുടര്‍ന്ന് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി ക്ഷേമസമിതി(എ കെ എസ്)യ്ക്കും കഴിഞ്ഞിട്ടുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനമാണ് ആദിവാസി മേഖലയില്‍ എ കെ എസ് നടത്തിവരുന്നത്. 

ആദിവാസി സമൂഹത്തില്‍ അന്യാധീനപ്പെട്ട ഭൂമിയുടെ പ്രശ്‌നം ബാധിക്കുന്നത് 25ശതമാനം പേരെ മാത്രമാണെന്ന് കെ പാനൂര്‍ മുന്‍പ് എഴുതിയിട്ടുണ്ട്. അതായത് ബാക്കി വരുന്ന എഴുപത്തിയഞ്ച് ശതമാനവും പണ്ടേക്കുപണ്ടേ ഭൂരഹിതരാണെന്ന് സാരം. ഈ കണക്കില്‍ കുറച്ച് അതിശയോക്തിയുണ്ടെന്ന് തോന്നുന്നു. അടിയന്‍, ഇരവാലന്‍, പണിയന്‍, ഹില്‍പ്പുലയന്‍, മുതലായ വിഭാഗങ്ങള്‍ ഇത്തരത്തില്‍ ഭൂമിയില്ലാത്തവരാണ്. ഇവര്‍ കേരളത്തിലെ ആദിവാസി ജനസംഖ്യയിലെ മുപ്പത് ശതമാനത്തിനടുത്ത് വരും. കാട്ട്‌നായ്ക്കര്‍, അരനാടന്‍ വിഭാഗത്തിലുള്ളവരും സ്വന്തമായി ഭൂമിയില്ലാത്തവരില്‍പ്പെടും. എഴുപത്തിയഞ്ച് ശതമാനം വരില്ലെങ്കിലും ആദിവാസികളില്‍ നല്ലൊരു വിഭാഗം സ്വന്തമായി ഭൂമിയില്ലാത്തവര്‍ തന്നെയാണ്. കുടിയേറ്റക്കാര്‍ ഭൂമി കൈയ്യേറിയത് കൂടാതെ 1952 മുതല്‍ രൂപം കൊണ്ട അനവധിയായ വനനിയമങ്ങളും ഇവരുടെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടി. 52ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച വനനിയമം മുതല്‍ ആദിവാസി വിഭാഗങ്ങളുടെ ദുരിതങ്ങള്‍ ആരംഭിച്ചു.

നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന കാലത്ത് വനത്തിനുള്ളില്‍ ജീവിച്ചിരുന്നവര്‍ക്ക് വനവിഭവങ്ങളിലും വനത്തിനുമേലും പൂര്‍ണ്ണ നിയന്ത്രണവും അവകാശവും ഉണ്ടായിരുന്നു. ബ്രിട്ടീഷ് അധിനിവേശക്കാലത്താണ് ഇതിന് മാറ്റം വന്നത്. വനവിഭവങ്ങളുടെ മേല്‍ ആധിപത്യമുറപ്പിക്കാനും അവര്‍ ശ്രമം ആരംഭിച്ചു. ഈസ്റ്റിന്ത്യാകമ്പനി 1803ല്‍ മലബാറിലെ വനങ്ങളിലെ മരങ്ങള്‍ മുറിച്ച് കടത്താനുള്ള കുത്തകാവകാശം സ്ഥാപിച്ചത് ഇതിനുദാഹരണമാണ്. അന്ന് ജനങ്ങള്‍ ഇതിനെ എതിര്‍ത്തപ്പോള്‍ കേണല്‍ വാട്‌സണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി നിയോഗിച്ച് ജനങ്ങളെ മര്‍ദ്ദിച്ചൊതുക്കിയത് ചരിത്രമാണ്. 1805ലാണ് പഴശ്ശി സമരം അടിച്ചമര്‍ത്തപ്പെട്ടത്. ആദിവാസികളിലെ കുറിച്യവിഭാഗത്തിന്റെ ഭൂസ്വത്ത് തട്ടിയെടുക്കാനായി ഭൂനികുതി ഉത്പന്നമായല്ലാതെ പണമായി നല്‍കണമെന്ന നിയമം കൊണ്ടുവന്നത് അക്കാലത്താണ്. പണം ലഭിക്കാന്‍ അവര്‍ക്കുമുന്നില്‍ ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന്റെ ഭാഗമായാണ് കര്‍ഷകതൊഴിലാളിസമരമെന്ന് വിശേഷിപ്പിക്കാവുന്ന 1812ലെ കുറിച്യമേള ഉയര്‍ന്നുവന്നത്. ആദിവാസികള്‍ ആ നിയമത്തെ ചെറുത്തു തോല്‍പ്പിച്ചു.

ഹില്‍മെന്‍ ആക്ട് എന്ന പേരില്‍ 1964ല്‍ ഉണ്ടാക്കിയ നിയമമാണ് പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അനുകൂലമായി ഉണ്ടായ ആദ്യത്തെ നിയമം. കൃഷി ചെയ്യുന്നതിന് കരമൊഴിവാക്കി. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും യഥേഷ്ടം വിറ്റഴിക്കുന്നതിനും സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലാത്ത പക്ഷിമൃഗാദികളെ വേട്ടയാടുന്നതിനുമൊക്കെ ആ നിയമം അധികാരം നല്‍കി. എന്നാല്‍, പ്രസ്തുത നിയമം വൈകാതെ അസാധുവായി. വനനിയമത്തിലെ വകുപ്പുകള്‍ ഹൈക്കോടതി അസാധുവാക്കി മാറ്റുകയായിരുന്നു. പിന്നീട്, 1971ല്‍ സര്‍ക്കാരില്‍ സ്വകാര്യ വനങ്ങള്‍ നിക്ഷിപ്തമാക്കിക്കൊണ്ട് പുറത്തിറക്കിയ നിയമത്തില്‍ പതിച്ചുകൊടുക്കാന്‍ നീക്കിവെച്ച ഭൂമിയിലെ ഒരു ഭാഗം ആദിവാസികള്‍ക്ക് പതിച്ചുനല്‍കാനുള്ള വ്യവസ്ഥകള്‍, 1974ല്‍ കേരള സ്വകാര്യ വനങ്ങള്‍ ചട്ടങ്ങളിലെ പട്ടികവര്‍ഗക്കാര്‍ക്ക് പതിച്ചുകൊടുക്കേണ്ട ഭൂമിയുടെ വിസ്തീര്‍ണ്ണം തിട്ടപ്പെടുത്താനുള്ള വകുപ്പ്, 1975ല്‍ പട്ടികവര്‍ഗക്കാരുടെ ഭൂമികൈയ്യേറ്റം തടയുന്നതിനും അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാനുമുള്ള നിയമം, 78ല്‍ പുറത്തിറക്കിയ പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ക്ക് ചെറുകിട വന വിഭവങ്ങള്‍ ശേഖരിക്കാനുള്ള നിയമം, 1985ല്‍ പുറത്തിറക്കിയ പ്രേസിംഗ് ചട്ടങ്ങള്‍ തുടങ്ങി നിരവധി നിയമ നിര്‍മ്മാണങ്ങള്‍ നടന്നുവെങ്കിലും ആദിവാസികള്‍ക്ക് അവയൊന്നും വേണ്ടത്ര ഗുണം ചെയ്തില്ല. 1975ല്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന നിയമം പല കാരണങ്ങള്‍ക്കൊണ്ടും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കുടിയേറ്റക്കാരും ആദിവാസികളും തമ്മില്‍ ഈ നിയമത്തെ ചൊല്ലി സംഘര്‍ഷങ്ങളുണ്ടായി. 1999ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് റവന്യവകുപ്പ് മന്ത്രിയായിരുന്ന കെ ഇ ഇസ്മയില്‍ പട്ടിവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണ പുനരവകാശ നിയമം അവതരിപ്പിച്ചു. കെ ആര്‍ ഗൗരിയമ്മ നിയമസഭയില്‍ ആ നിയമത്തെ എതിര്‍ത്തു കൈ ഉയര്‍ത്തി. ബാക്കി എല്ലാ അംഗങ്ങളും നിയമത്തെ അംഗീകരിച്ചു. നിയമം പാസായി. ഈ നിയമത്തിലൂടെ ആദിവാസികളുടെ ഭൂപ്രശ്‌നത്തിന് കുറച്ചൊക്കെ പരിഹാരം കാണാന്‍ സാധിച്ചു. ആ നിയമത്തിലൂടെ ആദിവാസിക്ക് അന്യാധീനപ്പെട്ട ഭൂമി അഞ്ച് സെന്റ് ആണെങ്കിലും ഒരേക്കര്‍ഭൂമി തിരിച്ചുകിട്ടുമായിരുന്നു. ഭൂമി ലഭ്യമാകുന്നതിന് ആദിവാസിക്ക് പണം കൊടുക്കേണ്ടി വന്നില്ല. എന്നാല്‍ , കര്‍ഷകര്‍ക്ക് കൈയ്യിലുള്ള ഭൂമി സ്വന്തമായി ഉപയോഗിക്കാനും ആ നിയമം വഴി അവസരമുണ്ടായി. ആദിവാസികളില്‍ നിന്ന് കര്‍ഷകര്‍ കരസ്ഥമാക്കിയ ഭൂമിക്ക് പകരം ഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് നല്‍കേണ്ട ബാധ്യത സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള നടപടിക്രമങ്ങളുമായി മുന്നേറവേ, എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് പോവുകയും എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ ആധികാരത്തില്‍ വരികയും ചെയ്തു. 

ഇതിനിടയില്‍ 1980ല്‍ നിലവില്‍ വന്ന കേന്ദ്ര വനംനിയമം നിലവില്‍ വന്നതോടുകൂടി വനഭൂമിയുടെ മാറ്റത്തിനും ഉപയോഗത്തിനും കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമായി വന്നു. ആദിവാസികളെ അവരുടെ തനത് ആവാസ വ്യവസ്ഥയില്‍ നിന്നും ആട്ടിയകറ്റുവാനും വനത്തെ ആശ്രയിച്ച് കഴിയുന്ന അവരുടെ ജീവിതത്തെ തകിടം മറിക്കുന്ന വിധത്തില്‍ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തു. കരഭൂമിയിലെ പുനം കൃഷിയും നായാട്ടും നിരോധിക്കാന്‍ ഈ നിയമം കാരണമായി. കോടതികള്‍ ഈ നിയമത്തെ നിരവധി വിധിപ്രസ്താവങ്ങളിലൂടെ സാധൂകരിക്കുകയും ചെയ്തു.

ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന വൈപുല്യമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ ഏറ്റവും പ്രധാനമായത് അവരുടെ ഭൂരാഹിത്വം തന്നെയാണ്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിനുമുന്‍പ് നാല്‍പ്പതുകളുടെ മധ്യത്തില്‍ തന്നെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ആദിവാസി മേഖലകളിലേക്ക് വന്‍തോതില്‍ കുടിയേറ്റം ആരംഭിച്ചിട്ടുണ്ട്. കൈയ്യേറ്റവും കുടിയേറ്റവും നടന്നത് ആദിവാസികള്‍ കൈവശം വച്ചുപോന്ന ഭൂമിയിലേക്കായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 1976-78ലെ സാമ്പത്തിക സര്‍വ്വേയില്‍ ഇതിന്റെ ഔദ്യോഗിക രൂപരേഖയുണ്ട്. 1967-76കാലത്തിലെ മാറ്റങ്ങളാണ് ഈ സര്‍വ്വേയില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ഈ പത്തുവര്‍ഷത്തിനിടയില്‍ 3546 കുടുംബങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. 9859 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ കൈമാറ്റത്തിന് വിധേയമായിട്ടുള്ളത്. 1967നും രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കൈയ്യേറ്റങ്ങള്‍ 1985വരെ തുടര്‍ന്നുവന്നിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു. ഭൂമികൈയ്യേറ്റങ്ങള്‍ 36 കാരണങ്ങളാല്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കൈയ്യേറ്റങ്ങള്‍ കൂടാതെ വീട്ടാവശ്യങ്ങള്‍ നിറവേറ്റുന്നതിനും കടം തിരിച്ചടക്കുന്നതിനും ചികിത്സാ ചെലവിനും വേണ്ടിയാണ് പ്രധാനമായും ഭൂമി കൈമാറ്റം ചെയ്തിട്ടുള്ളത്. 36 കാരണങ്ങളില്‍ ഭൂരിഭാഗവും കബളിപ്പിക്കലുകളായിരുന്നു.

കേരളത്തിലെ ആദിവാസികളെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് ഇടതുപക്ഷവും വിശിഷ്യാ സി പി ഐ എമ്മും ആണ്. ആദിവാസി മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി, അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ആ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിന് ആദ്യകാലത്ത് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയനും (കെ എസ് കെ ടി യു) തുടര്‍ന്ന് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി ക്ഷേമസമിതി(എ കെ എസ്)യ്ക്കും കഴിഞ്ഞിട്ടുണ്ട്. മാതൃകാപരമായ പ്രവര്‍ത്തനമാണ് ആദിവാസി മേഖലയില്‍ എ കെ എസ് നടത്തിവരുന്നത്. ആദിവാസി സമൂഹത്തെ കേവലം ആവേശകരമായ മുദ്രാവാക്യങ്ങളില്‍ കൂട്ടിക്കെട്ടി, വാചകമടി വിപ്ലവം നടത്തി അവരുടെ സമരത്തെ നിര്‍ജ്ജീവമാക്കുന്ന, ആദിവാസി കൂട്ടായ്മകളുടെ ശക്തി ക്ഷയിപ്പിക്കുന്ന തീവ്ര ഇടതുപക്ഷ, കടലാസ് സംഘടനകളില്‍ നിന്നും എന്‍ ജി ഒകളില്‍ നിന്നും വ്യത്യസ്തമായി ആദിവാസവിഭാഗത്തിന് വര്‍ഗപരമായ തിരിച്ചറിവ് പകര്‍ന്ന് നല്‍കി സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട അവരുടെ ജീവിതത്തെ കേരള വികസന മാതൃകയുടെ ഗുണഭോക്താക്കളാക്കുന്ന തലത്തില്‍ ഉയര്‍ത്തുവാനാണ് എ കെ എസിന്റെ പരിശ്രമം. ഇവരുടെ മുന്നേറ്റങ്ങള്‍ മുതലാളിത്വ ഭൂപ്രഭുവിഭാഗങ്ങള്‍ക്കെതിരായി നടത്തുന്ന വര്‍ഗസമരം തന്നെയാണ്.

എല്‍ ഡി എഫ് അധികാരത്തില്‍ നിന്ന് പുറത്തായി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ആദിവാസികളെ മൃഗങ്ങളെ പോലെ കരുതുന്ന ഒരു സര്‍ക്കാര്‍. യു ഡി എഫ് ഭരണത്തില്‍ വന്നപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസി കുരുന്നുകള്‍ പട്ടിണി കൊണ്ട് മരിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ കേരളത്തിലെ ആദിവാസികള്‍ സി കെ ജാനുവിനോടും ആദിവാസി ഗോത്രമഹാസഭയോടും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് : എന്തുകൊണ്ട് ഗോത്രമഹാസഭ, സി കെ ജാനു യു ഡി എഫിന് പിന്തുണ കൊടുത്തു? എല്‍ ഡി എഫ് അധികാരത്തില്‍ നിന്ന് പോവണമെന്ന് ആദിവാസികള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന സി കെ ജാനുവും ഗോത്രമഹാസഭയും എന്തുകൊണ്ട് ആഗ്രഹിച്ചു? മുത്തങ്ങാ സമരത്തിലെ രക്തസാക്ഷി ജോഗിയുടെ മകള്‍ സീത, കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്നണിയുമായി ബന്ധം വേണ്ടെന്ന് സി കെ ജാനുവിനോട് അപേക്ഷിച്ചിട്ടും എന്തുകൊണ്ട് കേട്ടില്ല? ആദിവാസികളെ തോക്കിന്‍മുനയില്‍ ചുട്ടുകൊന്ന എ കെ ആന്റണിയുടെ സവിധത്തില്‍ നിന്നും ഇനിയും ജാനുവും ഗീതാനന്ദനും എന്താണ് പ്രതീക്ഷിക്കുന്നത്?

സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെ വര്‍ഗബോധത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതും മുതലാളിത്ത ഫ്യൂഡല്‍ ബോധത്തില്‍ അധിഷ്ഠിതമായതുമായ ഒരു ചിന്താധാരയോടെയാണ് യുഡിഎഫ് പ്രഭൃതികള്‍ ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ എന്നും അഭിമുഖീകരിച്ചിട്ടുള്ളത്. കേരളത്തില്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു ഡി എഫ് ഗവണ്‍മെന്റ് ആദിവാസി സമൂഹത്തിന് നേരെ നടത്തിയ അക്രമങ്ങളും ചതിയും ലോകമാകെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സി കെ ജാനുവിന്റെ ആദിവാസി ഗോത്രമഹാസഭ നില്‍പ്പ് സമരം സംഘടിപ്പിക്കുന്നതും ഈ ചതിയുടെ ഭാഗമായാണ്. ജോഗി എന്ന ആദിവാസിയെ വെടിവെച്ചുകൊന്ന ആന്റണിയുടെ പോലീസ്, വയനാട്ടിലെ മുത്തങ്ങ കാടിനെ യുദ്ധഭൂമിയാക്കി മാറ്റി. ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റടുത്തപ്പോള്‍ 2002 ഡിസംബര്‍ 31നകം ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വിതരണം ചെയ്യും എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആ ഉറപ്പ് ലംഘിക്കപ്പെട്ടപ്പോഴാണ് ആദിവാസികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. അവരുടെ സമര രീതികളുടെ തെറ്റുശരികള്‍ എന്ത് തന്നെയായാലും യു ഡി എഫ് ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥതയും അലംഭാവപൂര്‍ണ്ണമായ സമീപനവുമാണ് മുത്തങ്ങദുരന്തത്തിലേക്കെത്തിച്ചത്. കേരളത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളെ വോട്ടുബാങ്കായി കണ്ട് അവരുടെ കണ്ണില്‍പൊടിയിടുന്ന പ്രഖ്യാപനങ്ങള്‍ നല്‍കി അവരെ സ്ഥിരമായി വഞ്ചിക്കുന്ന സമീപനമാണ് എന്നും യു ഡി എഫ് കൈകൊണ്ടുപോന്നിട്ടുള്ളത്.

പട്ടികവര്‍ഗ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്കോ, ഫണ്ടിനോ ഒരു കുറവും ഒരിക്കലുമുണ്ടായിട്ടില്ല. ഈ ഇനത്തില്‍ സ്വാതന്ത്ര്യാനന്തര കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിനിയോഗിച്ച തുക ആളോഹരിയായി വീതിച്ചിരുന്നുവെങ്കില്‍ ഇവര്‍ ധനികരായി മാറുമായിരുന്നു. എന്നാല്‍ പദ്ധതികളൊന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ല എന്നതാണ് വസ്തുത. പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള കാലതാമസം, ഇടത്തട്ടുകാരുടെ ചൂഷണം, സുതാര്യതയില്ലായ്മ, ഗുണഭോക്താക്കളുടെ അജ്ഞത എന്നിവയൊക്കെ പദ്ധതികളെ തകര്‍ത്തു. ഈ ദുരവസ്ഥ അവസാനിപ്പിക്കുവാന്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന് ഏറെ കുറെ സാധിച്ചു. പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന എ കെ ബാലന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ സമാനകളുണ്ടായിരുന്നില്ല. ആദിവാസി വിഭാഗങ്ങളെ അവര്‍ പുലര്‍ത്തിപ്പോരുന്ന എല്ലാതരത്തിലുമുള്ള സവിശേഷമായ സാംസ്‌കാരിക തനിമകളും നിലനിര്‍ത്തിക്കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാമൂഹികമായി നടത്തുന്ന ഇടപെടലുകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ സര്‍ഗാത്മകവും ക്രിയാത്മകവുമായ ഇടപെടലുകള്‍ ഉണ്ടായി. ഇടതുമുന്നണിസര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെച്ചു. ചരിത്രത്തിലിന്നുവരെയില്ലാത്ത തരത്തില്‍ തൊണ്ണൂറുശതമാനത്തില്‍ കുറയാതെ പദ്ധതിവിഹിതം വിനിയോഗിക്കാന്‍ ഇടതുമുന്നണിസര്‍ക്കാരിന് കഴിഞ്ഞു. ഇത് സര്‍വ്വകാല റെക്കാര്‍ഡായി മാറി. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിവിഹിത വിനിയോഗത്തിന്റെ ശരാശരി 70 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു എന്നതും കൂട്ടിവായിക്കണം.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വനാവകാശ നിയമ പ്രകാരം 27,771 കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. 34,882 അപേക്ഷകളാണ് വനായവകാശ നിയമ പ3കാരം ഭൂമി ലഭിക്കുന്നതിന് വേണ്ടി വിവിധ ജില്ലകളില്‍ നിന്ന് സംര്‍ക്കാരിന് ലഭിച്ചത്. ഊരടിസ്ഥാനത്തില്‍ രൂപീകരിച്ച ഗ്രാമസഭ അഥവാ വനാവകാശകമ്മറ്റിയും അവിടെ നിന്നുണ്ടാവുന്ന പരാതികള്‍ പരിശോധിക്കാന്‍ ആര്‍ ഡി ഒ ചെയര്‍മാനായുള്ള കമ്മറ്റിയും അവിടെയും പരിഹരിക്കാത്ത പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള കമ്മറ്റിയും ആ കമ്മറ്രിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍, ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ കമ്മറ്റിയും രൂപീകരിച്ചു. ഈ കമ്മറ്റികളുടെ പരിശോധനയ്ക്ക് ശേഷം ഭൂമിക്ക് അര്‍ഹതയുള്ള 27,771 അപേക്ഷകളിന്‍മേല്‍ ഭൂവിതരണത്തിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതില്‍ 22,397 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം നടത്തുന്നതിന് ഇടത് സര്‍ക്കാരിന് സാധിച്ചു. അപ്പോഴേക്കും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഭൂവിതരണത്തിന് മേല്‍പ്പറഞ്ഞ സമിതികളെ നോക്കുകുത്തിയാക്കി. വനാവകാശ നിയമപ്രകാരം ഭൂമി വിതരണം ചെയ്യുന്നതിന് സര്‍വ്വേ നടത്തേണ്ടതുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിവന്ന സര്‍വ്വെ, യു ഡി എഫ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഇടതുപക്ഷ ഭരണകാലത്ത്, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന എ കെ ബാലന്‍ പട്ടികജാതി വകുപ്പിന്റെ സഹായത്തോടെയാണ് സര്‍വ്വെ നടത്തിയത്. റവന്യു വകുപ്പിലെ സര്‍വ്വേയര്‍മാരുടെ ദാരിദ്ര്യത്തെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ മറികടന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ഭരണകാലത്ത് വനാവകാശ നിയമപ്രകാരം ഇത്രയും ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ സാധിച്ചത്. ഇതിന് പുറമെ എല്‍ ഡി എഫ് ഭരണകാലത്ത് റവന്യുവകുപ്പിന്റെ രേഖകള്‍ പ്രകാരം 14048 ആദിവാസി സെറ്റില്‍മെന്റ് കോളനി കൈവശരേഖകളും കണ്ണൂര്‍ ജില്ലയിലെ ആറളം, ആലക്കോട് എസ്‌റ്റേറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായി 6000 ആദിവാസികള്‍ക്ക് ഭൂമിയുടെ അവകാശവും നല്‍കി. കൂടാതെ തിരുവനന്തപുരം ജില്ലയില്‍ 2047ഓളം പട്ടയങ്ങള്‍ ആദിവാസികള്‍ക്ക് നല്‍കുന്നതിന് സാധിച്ചു. ടി ആര്‍ ഡി എം (ട്രൈബല്‍ റീസെറ്റില്‍മെന്റ് ഡവലപ്‌മെന്റ് മിഷന്‍) പ്രകാരം 2,173 കുടുംബങ്ങള്‍ക്കും മിച്ചഭൂമിയിലും റവന്യുഭൂമിയിലുമായി 7826 കുടുംബങ്ങള്‍ക്കും ഭൂമി വിതരണം ചെയ്തു. ഭൂവിതരണത്തിന്റെ കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ഇത് ആദിവാസി സമൂഹത്തിന് ആശ്വാസം പകരുകയും ചെയ്തു.

ഭൂ വിതരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ ആദിവാസികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയുണ്ടായി. രോഗ നിര്‍ണ്ണയം, ചികിത്സ, ലബോറട്ടറി ടെസ്റ്റുകള്‍, സ്‌കാനിംഗ്, ആശുപത്രിയിലേക്കുള്ള യാത്രാ ചെലവ് തുടങ്ങിയവയൊക്കെ സര്‍ക്കാര്‍ വഹിക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതിയായിരുന്നു അത്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി. ആദിവാസികളുടെ ഉന്നമനം എന്ന ലക്ഷ്യം പൂര്‍ണ്ണമാക്കാനായി തൊഴില്‍ ലഭ്യതയ്ക്കുള്ള നടപടികളും ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കി. സ്വയം തൊഴില്‍ സംരംഭങ്ങള്‍, കൃഷി അടിസ്ഥാനമാക്കിയുള്ള പരിപാടിയിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, മറ്റ് തൊഴില്‍ പരിശീലന പരിപാടികള്‍ തുടങ്ങിയവ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് പട്ടികവര്‍ഗ ഉപ പദ്ധതികള്‍ക്കുള്ള പ്രത്യേക കേന്ദ്രസഹായം നേടിയെടുത്ത് വിനിയോഗിച്ചു. ആറളം ഫാമിലെ ആദിവാസി തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണവും ഇടതുസര്‍ക്കാര്‍ നടപ്പില്‍ വരുത്തി. മുന്‍കാല പ്രാബല്യത്തോടെ 34.50ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ അനുവദിച്ചു.

ആവശ്യം ദീനാനുകമ്പയല്ല, സാമൂഹ്യനീതിയാണ് എന്ന ഡോ. അംബേദ്ക്കറുടെ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് സാമൂഹ്യ നീതിക്കൊപ്പം സാമ്പത്തിക നീതിയും ലഭ്യമാക്കുന്നതില്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ പരിശ്രമിച്ചിരുന്നു എന്നത് വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും.

ഭൂ വിതരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ ആദിവാസികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയുണ്ടായി. രോഗ നിര്‍ണ്ണയം, ചികിത്സ, ലബോറട്ടറി ടെസ്റ്റുകള്‍, സ്‌കാനിംഗ്, ആശുപത്രിയിലേക്കുള്ള യാത്രാ ചെലവ് തുടങ്ങിയവയൊക്കെ സര്‍ക്കാര്‍ വഹിക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതിയായിരുന്നു അത്. പി എച്ച് സികല്‍ മുതല്‍ താലൂക്ക്, ജില്ല, സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകള്‍, തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍സെന്റര്‍, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളലൊക്കെ ചികിത്സ തേടുന്ന പട്ടിക വര്‍ഗക്കാരുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പിലാക്കിയത്. ഇതു കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എകെ ബാലന്റെ ചികിത്സാ സഹായ നിധിയില്‍ നിന്ന് മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ചിലവഴിച്ച് 9782 പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കി. സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം 69964 പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കിയതിലൂടെ നാല് കോടി പതിനേഴ് ലക്ഷത്തോളം രൂപ ചിലവഴിച്ചു. ഇത്തരത്തില്‍ വിപുലമായ അളവില്‍ ചികിത്സാ സഹായം അനുവദിച്ചത് ആദിവാസി വിഭാഗത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി തന്നെയാണ്.

ആദിവാസികളുടെ ഉന്നമനം എന്ന ലക്ഷ്യം പൂര്‍ണ്ണമാക്കാനായി തൊഴില്‍ ലഭ്യതയ്ക്കുള്ള നടപടികളും ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കി. സ്വയം തൊഴില്‍ സംരംഭങ്ങള്‍, കൃഷി അടിസ്ഥാനമാക്കിയുള്ള പരിപാടിയിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, മറ്റ് തൊഴില്‍ പരിശീലന പരിപാടികള്‍ തുടങ്ങിയവ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് പട്ടികവര്‍ഗ ഉപ പദ്ധതികള്‍ക്കുള്ള പ്രത്യേക കേന്ദ്രസഹായം നേടിയെടുത്ത് വിനിയോഗിച്ചു. ആറളം ഫാമിലെ ആദിവാസി തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണവും ഇടതുസര്‍ക്കാര്‍ നടപ്പില്‍ വരുത്തി. മുന്‍കാല പ്രാബല്യത്തോടെ 34.50ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് അനുവദിച്ചത്.

ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുകയുണ്ടായി. ലംപ്‌സംഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റ് മണി തുടങ്ങിയ ആനുകൂല്യങ്ങളില്‍ അമ്പത് ശതമാനത്തിന്റെ വര്‍ധനവ് വരുത്തി. കൂടുതല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളും ആരംഭിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതും പട്ടികവര്‍ഗ കുട്ടികള്‍ക്കായുള്ള നഴ്‌സിംഗ് സ്‌കൂള്‍, ഹോസ്റ്റലുകള്‍ എന്നിവയ്ക്കായി കെട്ടിടനിര്‍മ്മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും എടുത്തുപറയേണ്ട കാര്യങ്ങളാണ്. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നല്‍കുന്നതിനായുള്ള പദ്ധതിയും സിവില്‍ സര്‍വ്വീസ് പരീക്ഷപോലുള്ള മത്സര പരീക്ഷകള്‍ക്ക് പ്രത്യേക കോച്ചിംഗ് നല്‍കുവാനായുള്ള കോച്ചിംഗ് സെന്ററുകള്‍ നവീകരിക്കുകയും കൂടുതല്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കും വിധത്തില്‍ അവ വിപുലീകരിക്കുകയും ചെയ്തു.

മാനന്തവാടിയിലെ പ്രിയദര്‍ശിനി തേയില തോട്ടം തുറക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും ഗവണ്‍മെന്റിന് സാധിച്ചു. 200ലധികം ആദിവാസി തൊഴിലാളികള്‍ അവിടെ ജീവിതം പുലര്‍ത്തുന്നുണ്ട്. അവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും തൊഴിലാളികള്‍ക്ക് വീട് നല്‍കുകയും ചെയ്തു.

ആദിവാസി കോളനികള്‍ വൈദ്യുതീകരിക്കുന്നതിനും അവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനും ഇടതു സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണ്. പട്ടികവര്‍ഗക്കാരുടെ വൈദ്യുതി കുടിശ്ശിക എഴുതിതള്ളാനും സര്‍ക്കാര്‍ തയ്യാറായി. ആദിവാസികള്‍ക്കിടയിലെ സ്വയംതൊഴില്‍ സംരംഭകര്‍ക്ക് മൂലധന സബ്‌സിഡി നല്‍കാനെടുത്ത നടപടികളും കൂടുതല്‍ ആദിവാസികളിലേക്ക് സ്വയംതൊഴില്‍ വായ്പ എത്തിച്ചതും ഇടതു സര്‍ക്കാരാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പതിനെട്ട് കോടി പതിനാല് ലക്ഷം രൂപ കേന്ദ്ര സഹായ ഇനത്തില്‍ വാങ്ങിച്ചെടുത്തു. കഴിഞ്ഞ യു ഡി എഫ് ഗവണ്‍മെന്റിന്റെ അനാസ്ഥകൊണ്ട് ചിലവഴിക്കാതെയിരുന്ന തുക കൂടി ചേര്‍ത്ത് ഇരുപത്തിരണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആ കാലത്ത് പട്ടികവര്‍ഗ മേഖലയില്‍ നടപ്പില്‍ വരുത്തി. ദീനാനുകമ്പയല്ല, സാമൂഹ്യനീതിയാണ് എന്ന ഡോ. അംബേദ്ക്കറുടെ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് സാമൂഹ്യ നീതിക്കൊപ്പം സാമ്പത്തിക നീതിയും ലഭ്യമാക്കുന്നതില്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ പരിശ്രമിച്ചിരുന്നു എന്നത് വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും.

എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിലെ ആദിവാസികളുടെ സകല പ്രശ്‌നങ്ങളും പരിഹരിച്ചു എന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷെ, ആരോഗ്യകരമായി ഇടപെട്ടു. ബ്യൂറോക്രാറ്റുകളെ നിലക്ക് നിര്‍ത്തി, അവരെ കൊണ്ട് ആദിവാസികള്‍ക്ക് അനുഭവവേദ്യമാകുന്ന രീതിയില്‍ ഫണ്ട് വിനിയോഗിക്കുവാന്‍ സാധിച്ചു. ഇടതുപക്ഷ ഭരണത്തിന് തുടര്‍ച്ച ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ആദിവാസികളുടെ പ്രശ്‌നങ്ങളെ കുറേക്കൂടി പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ, എല്‍ ഡി എഫ് അധികാരത്തില്‍ നിന്ന് പുറത്തായി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ആദിവാസികളെ മൃഗങ്ങളെ പോലെ കരുതുന്ന ഒരു സര്‍ക്കാര്‍. യു ഡി എഫ് ഭരണത്തില്‍ വന്നപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസി കുരുന്നുകള്‍ പട്ടിണി കൊണ്ട് മരിക്കാന്‍ തുടങ്ങി.

ഇപ്പോള്‍ കേരളത്തിലെ ആദിവാസികള്‍ സി കെ ജാനുവിനോടും ആദിവാസി ഗോത്രമഹാസഭയോടും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് : എന്തുകൊണ്ട് ഗോത്രമഹാസഭ, സി കെ ജാനു യു ഡി എഫിന് പിന്തുണ കൊടുത്തു? എല്‍ ഡി എഫ് അധികാരത്തില്‍ നിന്ന് പോവണമെന്ന് ആദിവാസികള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന സി കെ ജാനുവും ഗോത്രമഹാസഭയും എന്തുകൊണ്ട് ആഗ്രഹിച്ചു? മുത്തങ്ങാ സമരത്തിലെ രക്തസാക്ഷി ജോഗിയുടെ മകള്‍ സീത, കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്നണിയുമായി ബന്ധം വേണ്ടെന്ന് സി കെ ജാനുവിനോട് അപേക്ഷിച്ചിട്ടും എന്തുകൊണ്ട് കേട്ടില്ല? ആദിവാസികളെ തോക്കിന്‍മുനയില്‍ ചുട്ടുകൊന്ന എ കെ ആന്റണിയുടെ സവിധത്തില്‍ നിന്നും ഇനിയും ജാനുവും ഗീതാനന്ദനും എന്താണ് പ്രതീക്ഷിക്കുന്നത്?

ഒരേസമയം ഭരണകൂടത്തിനെതിരായ കലാപവും സാമൂഹ്യ നിതീക്കുവേണ്ടിയുള്ള വിലപേശലും നിലനിര്‍ത്തുകയും ആഗോളവത്കരണ നവലിബറല്‍ സ്വതന്ത്ര വാണിജ്യ വ്യവസ്ഥയുടെ ആധിപത്യത്തിന് അംഗീകാരം നേടിയെടുക്കലും സാധിതമാക്കാനാണ് സ്വത്വ രാഷ്ട്രീയക്കാരുടെ മുദ്രാവാക്യം മുഴങ്ങുന്നത്. അതിനാലാണ് നില്‍പ്പ് സമരത്തിന്റെ വേദിയില്‍ നിന്ന് കമ്യൂണിസം വര്‍ഗരഹിത സമൂഹം മുതലായവ അപ്രസക്തമാണ് എന്ന പല്ലവി ഉയരുന്നത്.

സ്വത്വ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളും, അതി വിപ്ലവകാരികളും, സാമ്രാജ്യത്വ അജണ്ടകള്‍ പുഞ്ചിരിയോടെ നടപ്പിലാക്കുന്നവരും നില്‍പ്പ്‌സമരക്കാരുടെ ചെണ്ടയുടെ താളത്തില്‍, നൃത്ത ചുവടുകളില്‍ തല കുലുക്കുമ്പോള്‍, സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് നവലിബറല്‍ വായ്ത്താരി തന്നെയാണ്. ആദിവാസി സ്വത്വത്തെ നവ യാഥാസ്തിക വലതുപക്ഷ പ്രസ്ഥാനമാക്കുന്ന പ്രക്രിയയാണ് നില്‍പ്പ് സമരത്തില്‍ നടക്കുന്നത്. സമൂഹഘടനയിലും ഭരണകൂടത്തിലും വരുത്തേണ്ട അടിസ്ഥാന മാറ്റങ്ങള്‍ക്ക് പകരം ബഹുത്വരാഷ്ട്രീയത്തിന്റെ ഭാഗമായി പുറന്തള്ളപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട നൈതികതയിലാണ് സ്വത്വ രാഷ്ട്രീയം ഊന്നുന്നത്. സ്വത്വങ്ങളില്‍ നിന്ന് ബഹുത്വത്തിലേക്കുള്ള മാറ്റമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരമൊരു ലോകം ആഗോളവത്കരണമെന്ന നവലിബറല്‍ സ്വതന്ത്രവാണിജ്യ വ്യവസ്ഥയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരല്ല. അയവാര്‍ന്ന മൂലധന സഞ്ചയത്തിലും, ഉത്പാദന വിതരണ രൂപങ്ങളിലുമുള്ള വൈവിധ്യത്തിലും ഊന്നുന്ന വ്യത്യസ്ത മതങ്ങളും സമുദായങ്ങളും ലൈംഗീകതകളും തമ്മിലുള്ള സമവായത്തിന് എതിരുമല്ല. (ജമാ അത്തെ ഇസ്ലാമിയും ഗോത്രമഹാസഭയും കൈകോര്‍ക്കുന്നത് ഈ പരിസരത്തിലാണ്.) ഇവയ്ക്കുവേണ്ടിയുള്ള 'പൗരസമൂഹ'പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ആഗോള വത്കരണ ശക്തികള്‍ തയ്യാറാകും. (നില്‍പ്പ് സമരത്തിന്റെ പിറകിലുള്ള ആക്ടിവിസ്റ്റുകള്‍ ഉദാഹരണം) അതായത്, ഒരേസമയം ഭരണകൂടത്തിനെതിരായ കലാപവും സാമൂഹ്യ നിതീക്കുവേണ്ടിയുള്ള വിലപേശലും നിലനിര്‍ത്തുകയും ആഗോളവത്കരണ നവലിബറല്‍ സ്വതന്ത്ര വാണിജ്യ വ്യവസ്ഥയുടെ ആധിപത്യത്തിന് അംഗീകാരം നേടിയെടുക്കലും സാധിതമാക്കാനാണ് സ്വത്വ രാഷ്ട്രീയക്കാരുടെ മുദ്രാവാക്യം മുഴങ്ങുന്നത്. അതിനാലാണ് നില്‍പ്പ് സമരത്തിന്റെ വേദിയില്‍ നിന്ന് കമ്യൂണിസം വര്‍ഗരഹിത സമൂഹം മുതലായവ അപ്രസക്തമാണ് എന്ന പല്ലവി ഉയരുന്നത്. മാതൃഭൂമി ലേഖനവും വലതുപക്ഷ സര്‍ക്കാരിന്റെ പിടിപ്പുകേടില്‍ ഊന്നുന്നതിലേറെ, ആദിവാസി ക്ഷേമ സമിതിയെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്. ഇതൊക്കെ നില്‍പ്പ് സമരത്തിന്‍റെ വേദിയെ സ്വത്വ രാഷ്ട്രീയക്കാര്‍ കൈകാര്യം ചെയ്യുന്നു എന്നതിനുള്ള തെളിവായി മാറുന്നു.

ഗോത്രമഹാസഭയുടെ വക്താക്കള്‍ക്ക്, അവരുടെ കൂടെ നില്‍ക്കുന്ന ആക്ടിവിസ്റ്റുകള്‍ക്ക് പല താല്‍പ്പര്യവും കാണും. പല അജണ്ടകളും കാണും. പക്ഷെ, അവ നടപ്പിലാക്കി എടുക്കുന്നതിന് വേണ്ടി പാവപ്പെട്ട ആദിവാസികളെ ടാറിട്ട റോഡിന്റെ തിളപ്പില്‍ വെയിലത്തും മഴയത്തും നിര്‍ത്തരുത്. നിങ്ങള്‍ അധികാരത്തിലെത്താന്‍ സഹായിച്ച വലതുപക്ഷ ഭരണകൂടം ആദിവാസി സമൂഹത്തെ നിരന്തരമായി വഞ്ചിക്കുമ്പോള്‍, വാക്ക് പാലിക്കാതിരിക്കുമ്പോള്‍, ആദിവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി, നില്‍പ്പ്സമരം പോലുള്ള ഗിമ്മിക്ക് പരിപാടികള്‍ നിര്‍ത്തി വെച്ച്, ആത്മാര്‍ത്ഥമായ സമരരൂപങ്ങളുമായി മുന്നോട്ടുപോകുന്ന ആദിവാസി ക്ഷേമസമിതിയുടെ കൂടെ നില്‍ക്കുവാനുള്ള ബാധ്യത സി കെ ജാനുവിനും ഗോത്രമഹാസഭയ്ക്കുമുണ്ട്.

03-Oct-2014

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More