നരേന്ദ്രമോഡിയെ തിരിച്ചറിയുക!
പ്രീജിത്ത് രാജ്
ആര് എസ് എസുകാരനാണ് എന്ന് ഇപ്പോഴും അഭിമാനത്തോടെ പറയുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി, രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഫെഡറല്‍ സംവിധാനങ്ങളെയുമാണോ അംഗീകരിക്കുന്നത്? പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ്, മോഡി ആര്‍ എസ് എസുകാരനായി സത്യ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ആര്‍ എസ് എസിന്റെ പ്രാര്‍ത്ഥനയാണ് അദ്ദേഹം നിരന്തരം ചൊല്ലുന്നത്. ആര്‍ എസ് എസ് മുന്നോട്ട് വെക്കുന്നത് പച്ചയായ വര്‍ഗീയതയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി, ആര്‍ എസ് എസിനെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദമേറ്റെടുക്കുമ്പോള്‍ ചൊല്ലിയ സത്യപ്രതിജ്ഞ വെറുതെയാണെന്ന് പറയേണ്ടി വരും. |
ആരാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി? എന്നത് ഒരു ചോദ്യമാണ്. ആരെയും ആകര്‍ഷിക്കാന്‍ പോന്ന ശരീരഭാഷയും മൈക്കുകള്‍ക്ക് മുന്നില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന വാക്ചാരുതിയും വസ്ത്ര ധാരണത്തില്‍ തന്റേതായ ട്രെന്‍ഡുകള്‍ കൊണ്ടുവന്നതുമടക്കം നരേന്ദ്രമോഡിയെ, അല്ലെങ്കില്‍ മോഡി എന്ന രാഷ്ട്രീയക്കാരനെ നിര്‍മിച്ചെടുത്ത രാഷ്ട്രീയത്തെ കുറിച്ച് അറിവില്ലാത്തവര്‍ക്ക് മോഡി എല്ലാം തികഞ്ഞവനാണ്. നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി പദത്തിലൂടെ രാജ്യത്ത് ഗുണപരമായ പലതുമുണ്ടാവുമെന്ന് ഇക്കൂട്ടര്‍ തെറ്റിദ്ധരിക്കുന്നു. ഇവര്‍ മനസിലാക്കുന്നില്ല, ആരാണ് നമ്മുടെ പ്രധാനമന്ത്രി കസേരയിലിരിക്കുന്ന വ്യക്തി എന്നത്.
നരേന്ദ്രമോഡിയെ വാര്‍ത്തെടുത്തത് രാഷ്ട്രീയ സ്വയം സേവക് സംഘ് അഥവാ ആര്‍ എസ് എസ് ആണ്. വിവാഹ ബന്ധം ആര്‍ എസ് എസ് പ്രചാരകനാവാന്‍ തടസമാവും എന്ന് മനസിലാക്കിയപ്പോള്‍, അതുപോലും വേണ്ടെന്ന് വെച്ച് ആര്‍ എസ് എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ വ്യക്തിയാണ് നരേന്ദ്രമോഡി. ആര്‍ എസ് എസ് മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ പ്രകാശിപ്പിക്കാന്‍ കഴിവുള്ള വ്യക്തിയായതുകൊണ്ടാണ് അദ്ദേഹത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആക്കിയത്. നരേന്ദ്രമോഡി മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോള്‍ ഗുജറാത്തില്‍ സംഘടിപ്പിക്കപ്പെട്ട വംശഹത്യയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി പദം ലഭ്യമാക്കിയത്. ന്യൂനപക്ഷ വംശഹത്യ, ആര്‍ എസ് എസിന്റെ അജണ്ടകളിലൊന്നാണ്. അത് മനോഹരമായി നരേന്ദ്രമോഡി നടപ്പിലാക്കി.
ആര്‍ എസ് എസും രാഷ്ട്രീയവും മോഡിയും
ഒരു സാംസ്‌കാരിക സംഘടനയാണ് ആര്‍ എസ് എസ് എന്നാണ് പൊതുവില്‍ പറയപ്പെടുന്നത്. രാഷ്ട്രീയവുമായി ആര്‍ എസ് എസിന് ബന്ധമില്ലെന്നാണ് സര്‍സംഘചാലക് മുതല്‍ ശാഖയില്‍ പോകുന്നവര്‍ വരെ പറയുക. ആര്‍ എസ് എസ് രാഷ്ട്രീയ കക്ഷിയാണ് എന്ന രീതിയില്‍ ചില വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍, 2000 ഫെബ്രുവരി 6ന് പുറത്തിറങ്ങിയ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിക്കപ്പെട്ടു. ആര്‍ എസ് എസ് ഒരു രാഷ്ട്രീയ കക്ഷിയല്ലെന്ന് അതില്‍ വ്യക്തമാക്കി. ആര്‍ എസ് എസിന്റെ ഭാരവാഹികള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ഭാരവാഹിയാകാന്‍ പാടില്ലെന്നും സംഘത്തിനും നേതൃത്വത്തിനും രാഷ്ട്രീയ ചിഹ്നങ്ങളില്ലെന്നും സംഘത്തിലെ അംഗങ്ങള്‍ രാഷ്ട്രീയാധികാരസ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുമൊക്കെ ഇക്കൂട്ടര്‍ അവകാശപ്പെടുന്നുണ്ട്. ദേശീയതയെ ഉണര്‍ത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ് ആര്‍ എസ് എസ് എന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമ്പോഴാണ്, സംഘത്തിന്റെ പ്രചാരകനായ നരേന്ദ്രമോഡി പ്രധാനമന്ത്രി ആവുന്നത്. ആര്‍ എസ് എസ് അംഗങ്ങള്‍ രാഷ്ട്രീയാധികാര സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന വാദവും അവര്‍ക്ക് രാഷ്ട്രീയ ചിഹ്നമില്ലെന്ന നിലപാടും ഇതിലൂടെ പൊളിഞ്ഞുവീഴുകയാണ്.
രാഷ്ട്രീയത്തില്‍ നുഴഞ്ഞുകയറാനായി ചില വ്യക്തികളെ ആര്‍ എസ് എസ് ചുമതലപ്പെടുത്തുന്നുണ്ട്. ജനസംഘമൊക്കെ ഉണ്ടാവുന്നതിന് മുമ്പ് രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ അവര്‍ സംഘികളെ ഓന്തുകളെപ്പോലെ പറഞ്ഞുവിട്ടിരുന്നു. അത് വേണ്ടത്ര ഏശാത്ത സാഹചര്യത്തിലാണ് ബി ജെ പിയുടെ ആദ്യരൂപമായ ജനസംഘം ഉണ്ടാവുന്നത്. വൈകാതെ ജനസംഘം പൂട്ടി, ബി ജെ പി തുറക്കാന്‍ ആര്‍ എസ് എസ് തയ്യാറായി. ആര്‍ എസ് എസിന്റെ എക്കാലത്തെയും ശ്രേഷ്ഠനായ നേതാവായി പരിഗണിക്കപ്പെടുന്ന എം എസ് ഗോള്‍വാക്കര്‍ രാഷ്ട്രീയത്തില്‍ നുഴഞ്ഞുകയറാന്‍ ആര്‍ എസ് എസ് നിയോഗിക്കുന്ന വ്യക്തികളെ കുറിച്ചും അവരില്‍ നിന്ന് സംഘം പ്രതീക്ഷിക്കുന്നത് എന്താണെന്നതിനെ കുറിച്ചും പറയുന്നുണ്ട് : “ നാം സംഘടനയുടെ ഒരു ഭാഗമായി തീരുകയും അതിന്റെ അച്ചടക്കം സ്വീകരിക്കുകയുമാണെങ്കില്‍ ഒരു പ്രത്യേക രീതി തെരഞ്ഞെടുക്കുന്നതിന് ജീവിതത്തില്‍ സ്ഥാനമൊന്നുമില്ല. നിര്‍ദേശിക്കുന്നത് ചെയ്യുക. കബഡി കളിക്കാന്‍ നിര്‍ദേശിച്ചാല്‍ കബഡി കളിക്കുക. പൊതുയോഗം സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചാല്‍ അത് സംഘടിപ്പിക്കുക... അതുപോലെ വളരെയൊന്നും താല്‍പ്പര്യമില്ലെങ്കിലും രാഷ്ട്രീയത്തിലേക്ക് കടന്നുചെന്ന് പ്രവര്‍ത്തിക്കാന്‍ ചില സുഹൃത്തുക്കളോട് നാം ആവശ്യപ്പെട്ടു. വെള്ളമില്ലാത്തിടത്ത് മീന്‍ വളര്‍ത്തും പോലെ. എവിടെ വളര്‍ത്തണമെന്ന് തീരുമാനിക്കുന്നത് ഇവിടെ നിന്നാണ്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടാലും അവിടെ എതിര്‍പ്പൊന്നുമുണ്ടാവുകയില്ല. അവരുടെ നിര്‍ണയാവകാശം അവിടെ ഒരു ഘടകമേ
“ നമ്മുടെ സ്വയം സേവക്മാരില്‍ ചിലര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലൊ. അവിടെ ആവശ്യാനുസരണം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും മുദ്രാവാക്യം ഉയര്‍ത്തുകയും വേണം. ഒരഭിനേതാവ് തന്റെ കഴിവുകള്‍ പരമാവധി പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍, ചിലപ്പോള്‍ ചില സ്വയംസേവക്മാര്‍ അഭിനേതാവ് എന്നതിനപ്പുറത്തേക്ക് എടുത്തുചാടി പോവുകയും അതിലൂടെ ഏല്‍പ്പിക്കപ്പെട്ട ജോലി പ്രയോജനരഹിതമായി തീരുകയും ചെയ്യുന്നു. അത് നല്ലതല്ല. ” |
അല്ല.” 1954 മാര്‍ച്ച് 16ന് വാര്‍ധയിലെ ഒരു പ്രസംഗത്തിലാണ് ഗോള്‍വാക്കര്‍ ഇത് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വേറൊരു ഭാഗം ഇങ്ങനെയാണ് : “നമ്മുടെ സ്വയം സേവക്മാരില്‍ ചിലര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലൊ. അവിടെ ആവശ്യാനുസരണം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും മുദ്രാവാക്യം ഉയര്‍ത്തുകയും വേണം. ഒരഭിനേതാവ് തന്റെ കഴിവുകള്‍ പരമാവധി പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍, ചിലപ്പോള്‍ ചില സ്വയംസേവക്മാര്‍ അഭിനേതാവ് എന്നതിനപ്പുറത്തേക്ക് എടുത്തുചാടി പോവുകയും അതിലൂടെ ഏല്‍പ്പിക്കപ്പെട്ട ജോലി പ്രയോജനരഹിതമായി തീരുകയും ചെയ്യുന്നു. അത് നല്ലതല്ല.” ഗോള്‍വാക്കര്‍ ഇത് പറയുന്നത് ബി ജെ പിയുടെ ആദ്യരൂപമായ ജനസംഘം രൂപീകരിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആര്‍ എസ് എസാണ് സംഘപരിവാരപ്രവര്‍ത്തകരുടെ രാഷ്ട്രീയാധികാരി എന്ന് വെളിവാക്കുന്ന നിലയില്‍ ആര്‍ എസ് എസിന്റെ താളത്തിനൊത്ത് തുള്ളുന്ന നടന്‍മാര്‍ മാത്രമാണ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘികളെന്ന് ഗോള്‍വാക്കര്‍ വ്യക്തമാക്കുന്നു. നരേന്ദ്രമോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായതും അവിടെ വംശഹത്യ സംഘടിപ്പിക്കപ്പെട്ടതും ഇപ്പോള്‍ മോഡി പ്രധാനമന്ത്രി പദത്തിലെത്തിയതുമൊക്കെ ആര്‍ എസ് എസ് നിശ്ചയിച്ച വഴികളിലൂടെയാണ്. സംഘത്തിന്റെ ഒരഭിനേതാവ് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി.
ആര്‍ എസ് എസും ബി ജെ പിയും
ഒരു സ്വതന്ത്ര രാഷ്ട്രീയ പാര്‍ടിയാണ് ബി ജെ പി എന്ന്, കേരളത്തിലെ ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ വരെ ചാനല്‍ ചര്‍ച്ചകളിലൂടെ പറയാറുണ്ട്. ആര്‍ എസ് എസിന്റെ കല്‍പ്പനകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയല്ല ബി ജെ പി എന്ന് നിരന്തരം പ്രചരിപ്പിക്കുന്നത് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തന്നെയാണ്. ആര്‍ എസ് എസ് സര്‍ സംഘചാലകിന്റെ നിര്‍ദേശവും പൊതു സമൂഹത്തോട് ഇത്തരത്തില്‍ മാത്രമേ പറയാവു എന്നതാണ്. എന്നാല്‍, ആര്‍ എസ് എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ഇവര്‍ പ്രചരിപ്പിക്കുന്നത് പച്ചക്കളളമാണെന്നത് മനസിലാക്കാന്‍ സാധിക്കും. ആര്‍ എസ് എസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി രൂപീകരിച്ച നാല്‍പ്പതിലേറെ സംഘടനകളെ കുറിച്ചുള്ള വിശദാംശങ്ങള്‍; ആര്‍ എസ് എസിന്റെ കേന്ദ്ര പ്രസിദ്ധീകരണശാലയായ ന്യൂഡല്‍ഹി, ഝന്ദെവലനിലെ സുരുചി പ്രകാശന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പരം വൈഭവ് കീ പാഥ് പര്‍' (പരമ വൈഭവത്തിന്റെ പാതയിലൂടെ) എന്ന പുസ്തകത്തില്‍, ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള ബി ജെ പി യെന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പ്രധാന്യത്തെ കുറിച്ച് വിശദീകരിക്കുന്നു. എ ബി വി പി, യുവമോര്‍ച്ച, ഹിന്ദു ജാഗരന്‍ മഞ്ച് തുടങ്ങിയുള്ള സംഘടനകളെപറ്റിയും അതില്‍ പ്രതിപാദിക്കുന്നുണ്ട്. പുസ്തകത്തിന്റെ ആമുഖത്തില്‍ : “ സ്വയം സേവക്മാരുടെ വ്യത്യസ്ത തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം നല്‍കാന്‍ ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുണ്ട്. 1996 വരെയുള്ള ആര്‍ എസ് എസിന്റെ സംഘടനാ ശൃംഘലയെ പറ്റിയും അതിന്റെ നിലവാരത്തെ പറ്റിയും ഈ ഗ്രന്ഥത്തിലുണ്ട്. സ്വയം സേവക്മാര്‍ ഉള്‍പ്പെടെ ആര്‍ എസ് എസിനെ മനസിലാക്കണമെന്നുള്ളവര്‍ക്ക് ഈ ഗ്രന്ഥം പ്രയോജനപ്രദമായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന് പറയുമ്പോള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഒരു പാഠപുസ്തകം പോലെ കരുതുന്ന ഈ പുസ്തകം പറയുന്നതാണ് സംഘികളുടെ കാഴ്ചപ്പാട് എന്ന് മനസിലാക്കാന്‍ സാധിക്കും. പുസ്തകത്തില്‍ ആര്‍ എസ് എസ് രൂപീകരിച്ച സംഘടനകളില്‍ മൂന്നാമതായി വിശദീകരിക്കുന്നത് ബി ജെ പിയെ കുറിച്ചാണ്. ഈ പാര്‍ട്ടി രൂപീകരിക്കേണ്ടി വന്ന സാഹചര്യവും ആവശ്യകതയും അതില്‍ വിശദമായി പ്രതിപാദിക്കുന്നു.
ഹിറ്റ്‌ലറും ആര്‍ എസ് എസും നരേന്ദ്രമോഡിയും
ഹിറ്റ്‌ലറിന്റെ ഫാസിസത്തെയാണ് ആര്‍ എസ് എസ് മാതൃകയാക്കുന്നത്. ആര്‍ എസ് എസുകാര്‍ ഛത്രപതി ശിവജിയെ കുറിച്ചൊക്കെ ഗീര്‍വാണിക്കുമെങ്കിലും അവരുടെ വീരപുരുഷന്‍ ഹിറ്റ്‌ലറാണ്. ഏകാധിപത്യമാണ് ഹിറ്റ്‌ലറുടെ മുഖമുദ്ര. ആര്‍ എസ് എസ്, ഗുജറാത്തില്‍ സംഘടിപ്പിച്ചതുപോലുള്ള ന്യൂനപക്ഷ വംശഹത്യയെ, ഫാസിസ്റ്റ് പ്രയോഗങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. ആര്‍ എസ് എസ് 1938ല്‍ പ്രസിദ്ധീകരിച്ച 'നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു'(we or our nationhood defined) എന്ന പുസ്തകം രചിച്ചത് സര്‍ സംഘചാലക് ആയിരുന്ന എം എസ് ഗോള്‍വാക്കര്‍ ആണ്. ഈ പുസ്തകത്തില്‍ : “ ജര്‍മ്മന്‍ വംശാഭിമാനം ഇന്നത്തെ ചിന്താ വിഷയമായി തീര്‍ന്നിരിക്കുന്നു. വംശത്തിന്റെയും അതിന്റെ സംസ്‌കാരത്തിന്റെയും സംശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജര്‍മ്മനി രാജ്യത്തിലെ സെമെറ്റിക് വംശങ്ങളെ (യഹൂദന്‍മാരെ) ഉന്‍മൂലനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. വംശാഭിമാനത്തിന്റെ ഉത്തുംഗമായ തലം ഇവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു. വേരോളം വ്യത്യാസങ്ങളുള്ള വ്യത്യസ്ത വംശങ്ങള്‍ക്ക് ഐക്യപ്പെട്ട് ഒന്നായി തീരല്‍ എത്രമാത്രം അസാധ്യമാണെന്നതും ജര്‍മനി കാണിച്ചുതന്നു. ഹിന്ദുസ്ഥാനില്‍ പ്രവര്‍ത്തികമാക്കാന്‍, നമുക്ക് നേട്ടമുണ്ടാക്കാനായി പഠിക്കാനുള്ള ഒരു പാഠമാണിത്.” ഗോള്‍വാക്കര്‍ പറയുന്നതില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ല. ഹിറ്റ്‌ലറുടെ ഏകാധിപത്യ ഫാസിസ്റ്റ് മാതൃക പിന്തുടര്‍ന്ന്, ഒരു ഹിന്ദുരാഷ്ട്രം രൂപപ്പെടുത്തണം എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. പുസ്തകത്തില്‍ ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് ഗോള്‍വാക്കര്‍ വീണ്ടും പേന ചലിപ്പിക്കുന്നുണ്ട്. :“പഴക്കമേറിയ രാജ്യങ്ങള്‍ അവരുടെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ
അവര്‍ക്ക് മുന്നില്‍ രണ്ട് വഴികളേ ഉള്ളു. ഒന്ന്, അവര്‍ ദേശീയ വംശത്തില്‍ ഇഴുകി ചേര്‍ന്ന് അതിന്റെ സംസ്‌കാരം സ്വീകരിക്കണം. രണ്ട്, ദേശീയവംശം അനുവദിക്കുന്നിടത്തോളം അതിന്റെ ദയാദാക്ഷിണ്യങ്ങളില്‍ ജീവിക്കുകയും ദേശീയവംശം ആഗ്രഹിക്കുന്ന രീതിയില്‍ രാജ്യം വിട്ടുപോവുകയും വേണം. ന്യൂനപക്ഷങ്ങളെ കൊണ്ടുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗം ഇവയാണ്. യുക്തിസഹവും ശരിയുമായ പരിഹാരം അതുമാത്രമാണ്. എന്നാല്‍ മാത്രമേ ദേശീയ ജിവിതത്തെ ആരോഗ്യത്തോടെ, അസ്വാസ്ഥ്യ രഹിതമായി സൂക്ഷിക്കാന്‍ സാധിക്കു. ഒരു സ്റ്റേറ്റിനുള്ളില്‍ മറ്റൊരു സ്റ്റേറ്റിന്റെ സ്വഭാവവും രാഷ്ട്രീയവും പുലര്‍ത്തുന്ന ജനസമൂഹം വികസിക്കുക എന്ന അപകടകരമായ അര്‍ബുദത്തില്‍ നിന്നും രാഷ്ട്രത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ അതിനേ സാധിക്കുകയുള്ളു. ചുരുക്കി പറഞ്ഞാല്‍ രാജ്യത്ത് 'ഹിന്ദുമുസ്ലീം' ആയി 'ഹിന്ദുകൃസ്ത്യന്‍' ആയി ജീവിക്കുക. അല്ലെങ്കില്‍ രാജ്യം വിട്ടുപോവുക. |
പരിഹരിക്കുന്നുവെന്നത് ഓര്‍മയില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. അവിടെയുള്ള ജനസമൂഹങ്ങളില്‍ വ്യത്യസ്തമായ ഏതെങ്കിലും ഘടകങ്ങളെ അംഗീകരിക്കാന്‍ അവര്‍ സന്നദ്ധരല്ല. കുടിയേറ്റക്കാര്‍ അവരുടെ വേറിട്ട സംസ്‌കാരത്തെയും ദേശബോധത്തെയും കുറിച്ചുള്ള എല്ലാ ബോധവും ഉപേക്ഷിച്ച്, വൈദേശികമായ ഉല്‍പ്പത്തി മറന്ന്, പ്രധാന ജനവിഭാഗത്തിന്റെ അഥവാ ദേശീയ വംശത്തിന്റെ സംസ്‌കാരം, ഭാഷ, അഭിലാഷങ്ങള്‍ തുടങ്ങിയവ സ്വീകരിച്ച് അതില്‍ ലയിക്കണം. അങ്ങനെ ചെയ്യാത്ത പക്ഷം കേവലം പുറത്തുനിന്നുള്ള അവര്‍, രാഷ്ട്രത്തിന്റെ കരുതലിന്‍ കീഴില്‍ പ്രത്യേക സംരക്ഷണത്തിനുള്ള അര്‍ഹതയോ ഏതെങ്കിലും തരത്തിലുള്ള മുന്‍ഗണനയോ അവകാശങ്ങളോ ഇല്ലാതെ കഴിയണം. അവര്‍ക്ക് മുന്നില്‍ രണ്ട് വഴികളേ ഉള്ളു. ഒന്ന്, അവര്‍ ദേശീയ വംശത്തില്‍ ഇഴുകി ചേര്‍ന്ന് അതിന്റെ സംസ്‌കാരം സ്വീകരിക്കണം. രണ്ട്, ദേശീയവംശം അനുവദിക്കുന്നിടത്തോളം അതിന്റെ ദയാദാക്ഷിണ്യങ്ങളില്‍ ജീവിക്കുകയും ദേശീയവംശം ആഗ്രഹിക്കുന്ന രീതിയില്‍ രാജ്യം വിട്ടുപോവുകയും വേണം. ന്യൂനപക്ഷങ്ങളെ കൊണ്ടുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗം ഇവയാണ്. യുക്തിസഹവും ശരിയുമായ പരിഹാരം അതുമാത്രമാണ്. എന്നാല്‍ മാത്രമേ ദേശീയ ജിവിതത്തെ ആരോഗ്യത്തോടെ, അസ്വാസ്ഥ്യ രഹിതമായി സൂക്ഷിക്കാന്‍ സാധിക്കു. ഒരു സ്റ്റേറ്റിനുള്ളില്‍ മറ്റൊരു സ്റ്റേറ്റിന്റെ സ്വഭാവവും രാഷ്ട്രീയവും പുലര്‍ത്തുന്ന ജനസമൂഹം വികസിക്കുക എന്ന അപകടകരമായ അര്‍ബുദത്തില്‍ നിന്നും രാഷ്ട്രത്തെ സുരക്ഷിതമായി നിലനിര്‍ത്താന്‍ അതിനേ സാധിക്കുകയുള്ളു.” ചുരുക്കി പറഞ്ഞാല്‍ രാജ്യത്ത് 'ഹിന്ദുമുസ്ലീം' ആയി 'ഹിന്ദുകൃസ്ത്യന്‍' ആയി ജീവിക്കുക. അല്ലെങ്കില്‍ രാജ്യം വിട്ടുപോവുക എന്നാണ് മുകളില്‍ എഴുതിയതിലൂടെ ഗോള്‍വാക്കര്‍ പറയുന്നത്. എം എസ് ഗോള്‍വാക്കറുടെ ഫോട്ടോ, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പൂജാമുറിയിലുണ്ട് എന്നത് വിസ്മരിക്കാന്‍ പാടില്ല.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകളെ കുറിച്ച് ഗവേഷണം നടത്തിയ ഇറ്റാലിയന്‍ ഗവേഷകന്‍ മാര്‍സിയ കാസലോരി, ആര്‍ എസ് എസ് നയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് ഫാസിസ്റ്റ്, നാസിസ്റ്റ് പ്രയോഗങ്ങളോടുള്ള താല്‍പ്പര്യവും അവരുടെ നയങ്ങള്‍ ഫാസിസത്തില്‍ നിന്ന് സ്വാംശീകരിച്ചതാണെന്നും വ്യക്തമാക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ (Hinduthwas foreign tie up in the 1930's Archival Evidence) രചിച്ചിട്ടുണ്ട്. “ഹിന്ദുത്വ ദേശീയതയുടെ വക്താക്കള്‍ക്ക് ഫാസിസ്റ്റ് ആശയങ്ങളോടും പ്രയോഗങ്ങളോടും ഉണ്ടായിരുന്നത് സംഗ്രഹിച്ചെഴുതാന്‍ കഴിയാത്ത വിധം വിപുലവും വ്യപ്തിയുള്ളതുമായിരുന്നു. മുസോളിനി ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് ഭരണകൂടത്തിലുള്ളവരും ഹിന്ദുത്വ ദേശീയതയുടെ വക്താക്കളും തമ്മില്‍ നേരിട്ടുള്ള ബന്ധം ഉണ്ടായിരുന്നു.” മാര്‍സിയ കാസലോരി ആമുഖ കുറിപ്പില്‍ തന്നെ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര പോലുള്ള ഇടങ്ങളില്‍ ഇറ്റാലിയന്‍ ഫാസിസ്റ്റ് രീതികള്‍ക്കും അതിന്റെ ഒറ്റയാന്‍ നേതൃത്വത്തിനും കൊടുത്ത അമിത പ്രാധാന്യത്തിലൂടെ ഫാസിസത്തെ യാഥാസ്ഥിക വിപ്ലവമായിട്ടാണ് നോക്കി കണ്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ചില നേതാക്കളുടെ മാത്രം വികാരമായിരുന്നില്ല അത്. അവര്‍ ഫാസിസത്തെ ദൂരെ നിന്ന് നോക്കി കണ്ട് ആരാധിക്കുകയും ആസ്വദിക്കുകയുമായിരുന്നില്ല. ഫാസിസത്തിന്റ പ്രയോഗത്തെ കുറിച്ച് പഠിക്കാന്‍ വേണ്ടി ബി എസ് മുന്‍ജെയെപോലുള്ളവര്‍ ഇറ്റലിയിലേക്ക് പോയി.
1931 മാര്‍ച്ച് 19ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മുസോളിനിയുമായി ബി എസ് മുന്‍ജെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസ്ഥാനമായ പാലാസോ വെന്‍സിയായില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. മാര്‍ച്ച് 20നുള്ള മുന്‍ജെയുടെ ഡയറിക്കുറിപ്പ് ഇങ്ങനെയാണ്. : “ ഞാന്‍ ഡോ. മുന്‍ജെയാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന് ഹസ്തദാനം നല്‍കി. എന്നെ കുറിച്ച് എല്ലാമറിയാവുന്ന അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ കുറിച്ചുള്ള സംഭാഷണം ശ്രദ്ധിക്കുന്നതായി തോന്നി. ഞാന്‍ യൂണിവേര്‍സിറ്റി സന്ദര്‍ശിച്ചുവോ എന്ന് സീനിയര്‍ മുസോളിനി ആരാഞ്ഞു. യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നതിനാണ് എനിക്ക് താല്‍പ്പര്യമെന്നും സൈനിക സ്‌കൂളുകള്‍ സന്ദര്‍ശിക്കാനാണ് താല്‍പ്പര്യമെന്നും പറഞ്ഞു. ഇറ്റലിയിലെ സൈനീക സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി തന്ന ഫോറിന്‍ ഓഫീസറോടും വാര്‍ ഓഫീസറോടുമുള്ള കൃതജ്ഞത ഞാന്‍ അദ്ദേഹത്തോട് പങ്കുവെച്ചു. രാവിലെയും വൈകുന്നേരവും ഞാന്‍ ബലില്ല എന്ന ഓര്‍ഗനൈസേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ ഏറെ ആവേശഭരിതനായി എന്നും ഇറ്റലിയുടെ സമ്പദ് സമൃദ്ധിക്കും വികസനത്തിനും ഇത് ആവശ്യമാണെന്നും പറഞ്ഞു. ബലില്ലയെ കുറിച്ച്, അതൊരു ഫാസിസ്റ്റ് ഓര്‍ഗനൈസേഷനാണെന്ന് എന്ന് ആരോപിച്ചുകൊണ്ട് ഇറ്റലിക്കും താങ്കള്‍ക്കും എതിരായി വരുന്ന വിമര്‍ശനങ്ങള്‍ ഇടക്കിടെ വര്‍ത്തമാന പത്രങ്ങളില്‍ കാണാറുണ്ടെന്നും അവയില്‍ പറയുന്ന രീതിയില്‍ ഒന്നും തനിക്കിവിടെ കാണാനായില്ല എന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ ബെലില്ലയെ പറ്റിയുള്ള താങ്കളുടെ അഭിപ്രായമെന്താണ് എന്ന് സീനിയര്‍ മുസോളിനി എന്നോട് ചോദിച്ചു. യുവര്‍ എക്‌സലന്‍സി, അത് എന്നെ വളരെ ആകര്‍ഷിച്ചു. ഉയരാന്‍ ആഗ്രഹമുള്ളതും വളര്‍ച്ച പ്രാപിക്കുന്നതുമായ ഏതൊരു രാഷ്ട്രത്തിനും ഇത്തരം സംഘടനകള്‍ ആവശ്യമാണെന്ന എന്റെ മറുപടിയില്‍ സീനിയര്‍ മുസോളിനി ഏറെ സന്തുഷ്ടനായി. എനിക്ക് നന്ദി പറഞ്ഞുകൊണ്ട്, നിങ്ങള്‍ക്ക് എല്ലാ വിജയവും ആശംസിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എഴുനേറ്റും. തിരികെ മടങ്ങുന്നതിനായി ഞാനും എഴുനേറ്റു.”
ഡോ. മുന്‍ജെയുടെ ഈ ഡയറിക്കുറിപ്പ് വ്യക്തമാക്കുന്നത് ആര്‍ എസ് എസിന്റെ ഫാസിസത്തോടുള്ള ഇഴയടുപ്പത്തെയാണ്. മുന്‍ജെ മാത്രമല്ല, വി ഡി സവര്‍ക്കറും ഹിറ്റ്‌ലറും മുസോളിനിയും മുന്നോട്ടുവെച്ച നാസിസത്തെയും ഫാസിസത്തെയും ആരാധിച്ചിരുന്നു. പിന്തുടരാന്‍ വെമ്പല്‍കൊണ്ടിരുന്നു. 1938 ഒക്‌ടോബര്‍ 14ന് ഹിറ്റ്‌ലര്‍ നടത്തിയ യഹൂദവംശഹത്യയെ സവര്‍ക്കര്‍ പിന്തുണച്ചു. ഇന്ത്യയിലെ 'മുസ്ലീംങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി' പരിഹരിക്കാന്‍ സവര്‍ക്കര്‍ നിര്‍ദേശിച്ച പോംവഴി അത്തരത്തിലുള്ള വംശഹത്യ ആയിരുന്നു. : “ജര്‍മനിയില്‍ യഹൂദരെ എന്താണ് ചെയ്തത്? ന്യൂനപക്ഷമായതിനാല്‍ അവരെ ജര്‍മനിയില്‍ നിന്ന് ഉന്‍മൂലനം ചെയ്തു. ഒരു രാഷ്ട്രം രൂപീകരിക്കുന്നത് അവിടെ താമസിക്കുന്ന ഭൂരിപക്ഷമാണ്...” 1940ല്‍ മധുരയില്‍ ചേര്‍ന്ന ഹിന്ദുമഹാസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് സവര്‍ക്കറാണ്. അന്ന് അവിടെ സംസാരിച്ചപ്പോള്‍ : “ഒരു നാസിയായതുകൊണ്ട് ഹിറ്റ്‌ലറെ നരാധമനായിട്ടോ, ജനാധിപത്യവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്നതുകൊണ്ട് ചര്‍ച്ചിലിനെ അര്‍ധദേവനായിട്ടോ കാണാന്‍ ന്യായമൊന്നുമില്ല. ജര്‍മനിയുടെ ചുറ്റുപാടുകളില്‍ നാസിസം ജര്‍മ്മനിയുടെ രക്ഷകനാണ് എന്ന കാര്യം നിരാകരിക്കാന്‍ സാധിക്കില്ല...” ഇത്തരം പ്രസ്താവനകളിലൂടെ ഫാസിസത്തെയും ന്യൂനപക്ഷ വംശഹത്യയെയും ന്യായീകരിക്കാനും അത് ഹൈന്ദവ ദേശീയതയ്ക്ക് അത്യാവശ്യമുള്ള കാര്യമാണ് എന്ന് വരുത്തി തീര്‍ക്കാനും സവര്‍ക്കറിനെ പോലുള്ള സംഘികള്‍ പ്രയത്‌നിച്ചു.
വംശഹത്യ മോഡിക്കും മുന്നേയുണ്ട്
കൃഷ്ണഗോപാല്‍ റസ്‌തോഗി, 1999-2004 കാലഘട്ടത്തില്‍ കേന്ദ്രം ഭരിച്ചിരുന്ന എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത്
മുസ്ലീങ്ങള്‍ താമസിക്കുന്ന പഴക്കമുള്ള ഒരധിവാസകേന്ദ്രമാണത്. തോക്ക്, കഠാര, കുന്തം എന്നീ ആയുധങ്ങളുമേന്തി ഏത് സാഹചര്യത്തേയും നേരിടാന്‍ അവര്‍ സജ്ജരായിരുന്നു. ചില ഹിന്ദു പ്രദേശങ്ങള്‍ ആക്രമിക്കാനുള്ള അവരുടെ ഉദ്ദേശത്തെ കുറിച്ച് മനസിലാക്കിയപ്പോള്‍, അറിയപ്പെടുന്ന ചില ഗുണ്ടകള്‍ ഉള്‍പ്പെടെ ഇരുനൂറ്റിയമ്പതിലേറെ ആളുകളെ സംഘടിപ്പിച്ച് കലിയറില്‍ കടന്നാക്രമണം നടത്തുകയായിരുന്നു ഞങ്ങള്‍. അപ്പോള്‍ ഒരസാധാരണ സംഭവമുണ്ടായി. ഒരു വീട്ടില്‍ ഞങ്ങള്‍ ആളുകളെ കൊന്നുകൊണ്ടിരിക്കെ, അതീവ സുന്ദരിയായ ഒരു ചെറുപ്പക്കാരിയെ ഞങ്ങളവിടെ കണ്ടു. എന്റെ നേതൃത്വത്തിലുള്ള അക്രമകാരികളില്‍ മിക്കവരും കാമാതുരരായി തീര്‍ന്നു. ആ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അവര്‍ അന്യോന്യം പോരടിക്കുന്ന അവസ്ഥയുണ്ടായി. ആ സാഹചര്യം എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഞാന്‍ വിഷമിച്ചു. യഥാര്‍ത്ഥ കടമയിലേക്ക് അവരുടെ ശ്രദ്ധ തിരികെ കൊണ്ടുവരാന്‍ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഞാനവരെ തെറിപറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും അവരെന്നെ ശ്രദ്ധിച്ചില്ല. പൊടുന്നനെ ഞാനൊരു പരിഹാരം കണ്ടെത്തി. ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായ ആ പെണ്‍കുട്ടിയെ ഉപയോഗശൂന്യമായ രീതിയില്‍ വകവരുത്തണം. ഞാനെന്റെ തോക്കെടുത്ത് അവള്‍ക്ക് നേരെ തുരുതുരാ നിറയൊഴിച്ചു. അവള്‍ മരിച്ചുവീണു. എന്റെ കൂട്ടാളികള്‍ നടുങ്ങിപ്പോയി. ആ മരണത്തോടെ അവര്‍ അവരുടെ കടമ തുടര്‍ന്നു. |
മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലെ രണ്ട് കമ്മറ്റികളില്‍ അംഗമായിരുന്നു. മുരളീമനോഹര്‍ ജോഷിയായിരുന്നു അന്ന് വകുപ്പ് കൈയാളിയിരുന്നത്. ഇദ്ദേഹത്തെ കമ്മറ്റിയില്‍ അംഗമാക്കുന്നതിനെ അമ്പതിലേറെ എം പിമാര്‍ എതിര്‍ത്തെങ്കിലും നടപ്പിലായത് ആര്‍ എസ് എസ് അജണ്ട തന്നെയാണ്. ഇദ്ദേഹം ഒരാത്മകഥ എഴുതിയിട്ടുണ്ട്. 'പ്രചാരക് ജീവന്‍' (പ്രചാരകിന്റെ ജീവിതം). ആര്‍ എസ് എസ് പ്രചാരക് ആയിരുന്ന കൃഷ്ണഗോപാല്‍ റസ്‌തോഗിയുടെ ആത്മകഥയ്ക്ക് ആമുഖം എഴുതിയത് ആര്‍ എസ് എസ് സര്‍സംഘചാലക് ആയിരുന്ന കെ എസ് സുദര്‍ശനനായിരുന്നു.
ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറ് ഭാഗത്ത് അധിവസിക്കുന്ന മുസ്ലീങ്ങളെ വംശഹത്യ ചെയ്യാന്‍ ആര്‍ എസ് എസ് ആവിഷ്‌കരിച്ച പദ്ധതിയെ കുറിച്ച് മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരക് ആയിരുന്ന കൃഷ്ണഗോപാല്‍ റസ്‌തോഗിയുടെ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റൂര്‍ക്കിക്കും ഹരിദ്വാരിനും ഇടയിലുള്ള പ്രദേശമായ കലിയറില്‍ താമസിക്കുന്ന മുസ്ലീങ്ങളെ തുടച്ചുമാറ്റാന്‍ സായുധരായ ഹിന്ദുക്കളെ നേരിട്ട് നയിച്ച ആര്‍ എസ് എസ് പദ്ധതിയെകുറിച്ച് ഒരു മനസ്ഥാപവുമില്ലാതെയാണ് കൃഷ്ണഗോപാല്‍ വിവരിക്കുന്നത്. : “ മുസ്ലീങ്ങള്‍ താമസിക്കുന്ന പഴക്കമുള്ള ഒരധിവാസകേന്ദ്രമാണത്. തോക്ക്, കഠാര, കുന്തം എന്നീ ആയുധങ്ങളുമേന്തി ഏത് സാഹചര്യത്തേയും നേരിടാന്‍ അവര്‍ സജ്ജരായിരുന്നു. ചില ഹിന്ദു പ്രദേശങ്ങള്‍ ആക്രമിക്കാനുള്ള അവരുടെ ഉദ്ദേശത്തെ കുറിച്ച് മനസിലാക്കിയപ്പോള്‍, അറിയപ്പെടുന്ന ചില ഗുണ്ടകള്‍ ഉള്‍പ്പെടെ ഇരുനൂറ്റിയമ്പതിലേറെ ആളുകളെ സംഘടിപ്പിച്ച് കലിയറില്‍ കടന്നാക്രമണം നടത്തുകയായിരുന്നു ഞങ്ങള്‍. അപ്പോള്‍ ഒരസാധാരണ സംഭവമുണ്ടായി. ഒരു വീട്ടില്‍ ഞങ്ങള്‍ ആളുകളെ കൊന്നുകൊണ്ടിരിക്കെ, അതീവ സുന്ദരിയായ ഒരു ചെറുപ്പക്കാരിയെ ഞങ്ങളവിടെ കണ്ടു. എന്റെ നേതൃത്വത്തിലുള്ള അക്രമകാരികളില്‍ മിക്കവരും കാമാതുരരായി തീര്‍ന്നു. ആ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ അവര്‍ അന്യോന്യം പോരടിക്കുന്ന അവസ്ഥയുണ്ടായി. ആ സാഹചര്യം എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഞാന്‍ വിഷമിച്ചു. യഥാര്‍ത്ഥ കടമയിലേക്ക് അവരുടെ ശ്രദ്ധ തിരികെ കൊണ്ടുവരാന്‍ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ഞാനവരെ തെറിപറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും അവരെന്നെ ശ്രദ്ധിച്ചില്ല. പൊടുന്നനെ ഞാനൊരു പരിഹാരം കണ്ടെത്തി. ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായ ആ പെണ്‍കുട്ടിയെ ഉപയോഗശൂന്യമായ രീതിയില്‍ വകവരുത്തണം. ഞാനെന്റെ തോക്കെടുത്ത് അവള്‍ക്ക് നേരെ തുരുതുരാ നിറയൊഴിച്ചു. അവള്‍ മരിച്ചുവീണു. എന്റെ കൂട്ടാളികള്‍ നടുങ്ങിപ്പോയി. ആ മരണത്തോടെ അവര്‍ അവരുടെ കടമ തുടര്‍ന്നു...”
ഗോള്‍വാക്കര്‍ രചിച്ച, ആര്‍ എസ് എസുകാരുടെ പ്രധാന ഗ്രന്ഥമായ 'വിചാരധാര'യില്‍ , 'ആഭ്യന്തരഭീഷണികള്‍' എന്നൊരധ്യായമുണ്ട്. അതില്‍ മുസ്ലീങ്ങളെ ഒന്നാമത്തെയും കൃസ്ത്യാനികളെ രണ്ടാമത്തെയും ആഭ്യന്തര ഭീഷണികളായി ഗോള്‍വാക്കര്‍ നിര്‍ണയിച്ചിരിക്കുന്നു. വിചാരധാരയില്‍ അദ്ദേഹം എഴുതുന്നു. : “രാജ്യത്തിനകത്ത് നിരവധി മുസ്ലീം പോക്കറ്റുകളുണ്ട്. ലഘു പാക്കിസ്ഥാനുകള്‍. രാജ്യത്തിന്റെ പൊതു നിയമം ചില മാറ്റങ്ങളോട് കൂടിയേ അവിടങ്ങളില്‍ നടപ്പിലാക്കാനാവു. തെമ്മാടികളുടെ ഇഷ്ടാനിഷ്ടങ്ങളാണ് അവിടങ്ങളിലെ അവസാന നാക്ക്. നേരിട്ടല്ലെങ്കില്‍ പോലും, അതിനെ അംഗീകരിക്കുന്നത് നമ്മുടെ ദേശീയ ജീവിതത്തെ ഒന്നടങ്കം നശിപ്പിക്കാനുള്ള വഴി തുറന്നുകൊടുക്കലാണ്. ഈ രാജ്യത്ത് പാക്കിസ്ഥാന്‍ അനുകൂല ഘടകങ്ങളുടെ വ്യാപതിയേറിയ ശൃംഘലകളുടെ കേന്ദ്രങ്ങളായി ഈ പോക്കറ്റുകള്‍ പരിമണിച്ചിരിക്കുന്നു.... യഥാര്‍ത്ഥത്തില്‍ സകല ഇടങ്ങളിലും പാക്കിസ്ഥാനുമായി ട്രാന്‍സ്മിറ്ററിലൂടെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന മുസ്ലീങ്ങളുണ്ട്.” രണ്ടാം നമ്പര്‍ ശത്രുക്കളായ കൃസ്ത്യാനികളെ കുറിച്ച് ഗോള്‍വാക്കര്‍ ഇങ്ങനെയാണ് എഴുതിയിട്ടുള്ളത് : “അവരുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തിന് ഭീഷണിയാണ്. അവര്‍ ദേശവിരുദ്ധരാണ്. നമ്മുടെ രാജ്യത്ത് പാര്‍ക്കുന്ന കൃസ്ത്യാനികളായ മാന്യന്‍മാരുടെ ഉദ്ദേശ്യം മതപരവും സാമൂഹികവുമായ ക്രമം തകര്‍ക്കുക മാത്രമല്ല, വ്യത്യസ്ത പോക്കറ്റുകളില്‍, സാധ്യമെങ്കില്‍ രാജ്യത്തുടനീളം, രാഷ്ട്രീയമേധാവിത്വം കൈവരിക്കുക എന്നതുമാണ്” മൂന്നാമത്തെ ഭീഷണിയായി ഗോള്‍വാക്കറും ആര്‍ എസ് എസും കാണുന്നത് കമ്യൂണിസ്റ്റുകളെയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി, പുണ്യഗ്രന്ഥം പോലെ വിചാരധാര എന്നും വായിക്കുന്ന ഒരു മനുഷ്യനാണ്. അതില്‍ പറയുന്ന കാര്യങ്ങളാണ് ആത്യന്തികമായി നടപ്പിലാക്കപ്പെടേണ്ടത് എന്നാണ് മോഡി വിശ്വസിക്കുന്നത്.
ദേശീയപതാകയും മോഡിയുടെ ആര്‍ എസ് എസും
ആര്‍ എസ് എസ് പ്രചാരകനായിരുന്ന നരേന്ദ്രമോഡി, തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നത് പോലും സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ്. ആര്‍ എസ് എസ് നിര്‍ദേശാനുസരണം ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ നരേന്ദ്രമോഡി, ഇപ്പോള്‍ പ്രധാനമന്ത്രിയുമായി. 1925ല്‍ രൂപീകൃതമായതുമുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ രാജ്യത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള സമരങ്ങളെ ആര്‍ എസ് എസ് എതിര്‍ത്തുപോന്നു. ദേശീയ പതാക രാജ്യത്തെ ജനതയുടെ ഐക്യത്തെയാണ് ഊട്ടിയുറപ്പിക്കുന്നത്. 1929ല്‍ ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സമയത്ത്,
“ രാഷ്ട്രത്തിന് വേണ്ടി നമ്മുടെ നേതാക്കന്‍മാര്‍ പുതിയൊരു പതാകയുണ്ടാക്കി. എന്തുകൊണ്ടാണ് അവരങ്ങനെ ചെയ്തത്? അത് പ്രവാഹത്തിന്റെയും അനുകരണത്തിന്റേതുമായ ഒരു വിഷയമാണ്... മഹത്വപൂര്‍ണമായ ഒരു ഭൂതകാലമുള്ള, പ്രാചീനവും ശ്രേഷ്ഠവുമായ ഒരു രാഷ്ട്രമാണാ നമ്മുടേത്. അപ്പോള്‍, നമുക്ക് നമ്മുടെ സ്വന്തമായ ഒരു പതാക ഉണ്ടായിരുന്നില്ലേ? ഈ ആയിരക്കണക്കിന് വര്‍ഷങ്ങളില്‍ നമുക്ക് ദേശീയ ചിഹ്നമുണ്ടായിരുന്നില്ലേ? തീര്‍ച്ചയായും നമുക്കുണ്ടായിരുന്നു. പിന്നെന്തുകൊണ്ട് നമ്മുടെ മനസുകളില്‍ ദൗര്‍ബല്യവും ശൂന്യതയും” |
അഭിപ്രായ സമന്വയത്തിലൂടെ ത്രിവര്‍ണപതാക, ദേശീയ പ്രസ്ഥാനത്തിന്റെ പതാകയായി അംഗീകരിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ലാഹോര്‍ സമ്മേളനം പൂര്‍ണസ്വരാജ് ലക്ഷ്യമിട്ട്, 1930 ജനുവരി 26ന് സ്വാതന്ത്ര്യദിനമായി ആചരിക്കാനും ത്രിവര്‍ണപതാകയെ ആദരിക്കാനും രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് ആഹ്വാനത്തെ തള്ളിക്കൊണ്ട് ഭഗവത് സണ്ട(കാവിപതാക)യെ ആരാധിക്കാന്‍ ആര്‍ എസ് എസ് സര്‍സംഘചാലക് ആയിരുന്ന ഡോക്ടര്‍ ഹെഗ്‌ഡേവാര്‍ എല്ലാ ആര്‍ എസ് എസ് ശാഖകള്‍ക്കും നിര്‍ദേശം നല്‍കി. അന്നുമുതല്‍ ഇന്നുവരെ ആര്‍ എസ് എസിന്റെ ഒരു ചടങ്ങിലും ത്രിവര്‍ണപതാകയോ, ദേശീയ പതാകയോ ഉപയോഗിക്കുന്നില്ല. മുന്‍ പ്രധാനമന്ത്രി വാജ്‌പേയും ഇപ്പോള്‍ നരേന്ദ്രമോഡിയും ദേശസ്‌നേഹത്തിന്റെ പേരില്‍ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ നിര്‍ബന്ധിതരാവുമ്പോള്‍, ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടി മുരളീമനോഹര്‍ ജോഷിയെ പോലുള്ള നേതാക്കള്‍ ലാല്‍ചൗക്കില്‍ പോയി ത്രിവര്‍ണപതാക ഉയര്‍ത്തുമ്പോള്‍, ആര്‍ എസ് എസ് ത്രിവര്‍ണ പതാകയെ ബഹുമാനിക്കുന്നു എന്ന് കാട്ടാന്‍ ഇപ്പോഴത്തെ സര്‍സംഘ ചാലക് മോഹന്‍ഭഗവത് ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചിത്രം പ്രചരിപ്പിക്കുമ്പോള്‍ ആര്‍ എസ് എസിന്റെ ആത്മാവ് ദാഹിക്കുന്നത് കാവി പതാകയുടെ ഉയര്‍ച്ചക്ക് വേണ്ടിയാണ്.
ആര്‍ എസ് എസ് ദേശീയ പതാകയെ നിരാകരിക്കുന്നതിനുള്ള തെളിവുകള്‍ അവരുടെ നേതാക്കളുടെ സംസാരം തന്നെയാണ്. 1946 ജൂലായ് 14ന് നാഗ്പൂരില്‍ വെച്ച് ഗുരുപൂര്‍ണിമ ആഘോഷിക്കുമ്പോള്‍ ഗോള്‍വാക്കര്‍ പറഞ്ഞത് : “അവസാനം രാജ്യമൊന്നടങ്കം കാവി പതാകയ്ക്ക് മുന്നില്‍ നമിക്കുമെന്ന് ഞങ്ങള്‍ ദൃഡമായി വിശ്വസിക്കുന്നു” എന്നാണ്. ആര്‍ എസ് എസുകാരുടെ 'വിചാരധാര'യില്‍ ഗോള്‍വാക്കര്‍ ദേശീയ പതാകയെ കുറിച്ച് ഇങ്ങനെയാണ് എഴുതുന്നത് : “ രാഷ്ട്രത്തിന് വേണ്ടി നമ്മുടെ നേതാക്കന്‍മാര്‍ പുതിയൊരു പതാകയുണ്ടാക്കി. എന്തുകൊണ്ടാണ് അവരങ്ങനെ ചെയ്തത്? അത് പ്രവാഹത്തിന്റെയും അനുകരണത്തിന്റേതുമായ ഒരു വിഷയമാണ്... മഹത്വപൂര്‍ണമായ ഒരു ഭൂതകാലമുള്ള, പ്രാചീനവും ശ്രേഷ്ഠവുമായ ഒരു രാഷ്ട്രമാണാ നമ്മുടേത്. അപ്പോള്‍, നമുക്ക് നമ്മുടെ സ്വന്തമായ ഒരു പതാക ഉണ്ടായിരുന്നില്ലേ? ഈ ആയിരക്കണക്കിന് വര്‍ഷങ്ങളില്‍ നമുക്ക് ദേശീയ ചിഹ്നമുണ്ടായിരുന്നില്ലേ? തീര്‍ച്ചയായും നമുക്കുണ്ടായിരുന്നു. പിന്നെന്തുകൊണ്ട് നമ്മുടെ മനസുകളില്‍ ദൗര്‍ബല്യവും ശൂന്യതയും” ഇന്നും ആര്‍ എസ് എസുകാര്‍ ചോദിക്കുന്നത് ഇത് തന്നെയാണ്. കാവിപതാകയില്‍ അഭിരമിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ സ്വപ്നംകണ്ടിരിക്കയാണ് സംഘികള്‍. അവരുടെ സ്വപ്നം നരേന്ദ്രമോഡിയിലൂടെ യാഥാര്‍ത്ഥ്യമാവുമെന്ന് അവര്‍ മലര്‍പ്പൊടിക്കാരനെ പോലെ സ്വപ്നം കാണുന്നു.
ഭരണഘടനയെ നരേന്ദ്രമോഡി നോക്കി കാണുന്നത്
ആര്‍ എസ് എസ് പ്രചാരകനായിരുന്ന നരേന്ദ്രമോഡി, രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമ്പോള്‍ ഇതുവരെ അദ്ദേഹം പുലര്‍ത്തിയിരുന്ന സംഘിമനോഭാവം വലിച്ചെറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. താനൊരു ആര്‍ എസ് എസുകാരനാണ് എന്ന് വെളിപ്പെടുത്തുന്നതില്‍ മോഡി അല്‍പ്പം പോലും മടിക്കുന്നുമില്ല. നരേന്ദ്രമോഡിയുടെ ആര്‍ എസ് എസ് എങ്ങിനെയാണ് ഇന്ത്യന്‍ ഭരണഘടനയെ നോക്കികാണുന്നത്? എം എസ് ഗോള്‍വാക്കറുടെ 'വിചാരധാര' അതിനുള്ള മറുപടിയും തരുന്നുണ്ട്. : “വിവിധ പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളിലെ വ്യത്യസ്ത ആര്‍ട്ടിക്കിളുകള്‍ തുന്നിചേര്‍ത്തുണ്ടാക്കിയ ക്ലേശകരവും വിജായീതയുള്ളതുമായ ഒന്നാണ് നമ്മുടെ ഭരണഘടന. നമ്മുടെ സ്വന്തമെന്ന് വിളിക്കാവുന്ന യാതൊന്നും അതിലില്ല. നമ്മുടെ ദേശീയ ദൗത്യം എന്ത് എന്നത് പോലുള്ള മാര്‍ഗനിര്‍ദേശ തത്വങ്ങളെ കുറിച്ചോ ജീവിതത്തില്‍ നമ്മുടെ കേന്ദ്രതത്വം എന്ത് എന്നതിനെ കുറിച്ചോ അതില്‍ ഒരു പരാമര്‍ശമെങ്കിലുമുണ്ടോ? ഇല്ല.” ആര്‍ എസ് എസ് ഭരണഘടനയ്ക്ക് പകരം ആഗ്രഹിച്ചത് മനുസ്മൃതിയായിരുന്നു. സ്ത്രീകളെയും ദളിതുകളെയും മൃഗങ്ങള്‍ക്ക് തുല്യം നോക്കി കാണുന്ന മനുസ്മൃതിയില്‍ നിന്നാണ് ഇന്നും ആര്‍ എസ് എസിന്റെ തത്വങ്ങള്‍ ഉറവപൊട്ടുന്നത്. 1949 നവമ്പര്‍ 30ന് പുറത്തിറങ്ങിയ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ എഴുതുന്നത് : “നമ്മുടെ ഭരണഘടനയില്‍ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെ കുറിച്ച് പരാമര്‍ശമൊന്നുമില്ല. സ്പാര്‍ട്ടയിലെ ലിക്കര്‍ഗസിനും പേര്‍ഷ്യയിലെ സോലോണിനും വളരെ മുന്നാണ് മനുവിന്റെ നിയമങ്ങള്‍ എഴുതപ്പെട്ടത്. ഇന്നുമാ നിയമങ്ങള്‍ ലോകത്തിന്റെ ആഹ്ലാദത്തിനും ആദരവിനും പാത്രീഭവിക്കുന്നു. അനുസരണയും യുക്തിയുമാണ് അതില്‍ നിന്നും ഉളവാകുന്നത്.” ഈ മനുസ്മൃതിയാണ് 1928ല്‍ ഡോ. ബി ആര്‍ അംബേദ്കര്‍ നര്‍മദാ തീരത്ത് വെച്ച് സ്വന്തം കൈകളാല്‍ അഗ്നിക്കിരയാക്കിയത്. ആര്‍ എസ് എസ് നോക്കി കാണുന്നതില്‍ നിന്നും വിഭിന്നമായാണ് ഞാന്‍ മനുസ്മൃതിയെ വീക്ഷിക്കുന്നത് എന്നോ, ആര്‍ എസ് എസ് ഭരണഘടനയെ വ്യാഖ്യാനിച്ചത് പോലല്ല ഞാന്‍ വ്യാഖ്യാനിക്കുന്നത് എന്നോ മുന്‍ ആര്‍ എസ് എസ് പ്രചാരക് ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നുവരെ വ്യക്തമാക്കിയിട്ടില്ല.
മോഡിയുടെ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും
രാജ്യത്തിന്റെ ഭരണഘടനാ സമ്പ്രദായത്തെ പരസ്യമായി തള്ളിക്കളയുന്ന ആര്‍ എസ് എസിന്റെ പ്രചാരകനാണ്
1949 നവമ്പര്‍ 30ന് പുറത്തിറങ്ങിയ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ എഴുതുന്നത് : “നമ്മുടെ ഭരണഘടനയില്‍ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെ കുറിച്ച് പരാമര്‍ശമൊന്നുമില്ല. സ്പാര്‍ട്ടയിലെ ലിക്കര്‍ഗസിനും പേര്‍ഷ്യയിലെ സോലോണിനും വളരെ മുന്നാണ് മനുവിന്റെ നിയമങ്ങള്‍ എഴുതപ്പെട്ടത്. ഇന്നുമാ നിയമങ്ങള്‍ ലോകത്തിന്റെ ആഹ്ലാദത്തിനും ആദരവിനും പാത്രീഭവിക്കുന്നു. അനുസരണയും യുക്തിയുമാണ് അതില്‍ നിന്നും ഉളവാകുന്നത്.” ഈ മനുസ്മൃതിയാണ് 1928ല്‍ ഡോ. ബി ആര്‍ അംബേദ്കര്‍ നര്‍മദാ തീരത്ത് വെച്ച് സ്വന്തം കൈകളാല്‍ അഗ്നിക്കിരയാക്കിയത്. |
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നത്. തീര്‍ച്ചയായും നരേന്ദ്രമോഡിക്ക് കൂറ് ആര്‍ എസ് എസിനോടാണ്. അതിനാല്‍ തന്നെ ഭരണഘടനയും മതേതരത്വവും ഫെഡരളിസവും ഭയപ്പെടേണ്ടിയിരിക്കുന്നു. ഭാരതത്തോട് വിധേയത്വം പുലര്‍ത്താനാണ് ആര്‍ എസ് എസ് രാജ്യത്തെ ന്യൂനപക്ഷങ്ങളോട് നിരന്തരം അട്ടഹസിക്കുന്നത്. എന്നാല്‍, സംഘികള്‍ രാജ്യത്തിന്റെ ഭരണഘടനയോടും നിയമപരമായ സംവിധാനങ്ങളോടും വിധേയത്വം പുലര്‍ത്തുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി ചൊല്ലികൊടുത്ത സത്യപ്രതിജ്ഞ ചൊല്ലുന്നതിനും മുന്നേ, മറ്റൊരു പ്രതിജ്ഞ ചൊല്ലി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആര്‍ എസ് എസുകാരെല്ലാം ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. : “എന്റെ വിശുദ്ധ മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു സംസ്‌കാരത്തിന്റെയും പരിപോഷണത്തിലൂടെ ഹിന്ദുവര്‍ഷയുടെ സര്‍വ്വോന്‍മുഖമായ മഹത്വം നേടിയെടുക്കുന്നതിനായി ഞാന്‍ ആര്‍ എസ് എസില്‍ അംഗമായി തീരുന്നുവെന്ന് സര്‍വ്വശക്തനായ ഈശ്വരനും എന്റെ പൂര്‍വ്വികര്‍ക്കും മുന്നില്‍ ഭയഭക്തിയോടെ പ്രതിജ്ഞ ചെയ്യുന്നു. ഈ ലക്ഷ്യം നേടുന്നതിന് വേണ്ടി എന്റെ ഹൃദയവും ആത്മാവും കൊണ്ട് എന്റെ ആയുഷ്‌കാലം മുഴുവനും ശ്രമിക്കുകയും സംഘിന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടും നിഷ്പക്ഷമായും പൂര്‍ത്തീകരിക്കുകയും ചെയ്യും. ഭാരത് മാതാ കീ ജയ്.” ആര്‍ എസ് എസ് അംഗമാവുമ്പോള്‍ ചെയ്യേണ്ട ഈ പ്രതിജ്ഞയ്ക്കൊപ്പം ആര്‍ എസ് എസ് കാര്യാലയത്തില്‍ പോവുമ്പോഴും ശാഖയില്‍ അനൗപചാരിക സന്ദര്‍ശനം നടത്തുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോഡി ഇപ്പോഴും ഈ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്. “സ്‌നേഹവാത്സല്യങ്ങളുള്ള മാതൃഭൂമി, ഞാന്‍ എന്നന്നേയ്ക്കും നിന്നെ നമിക്കുന്നു. അല്ലയോ ഹിന്ദുക്കളുടെ പ്രഭോ, നീയെന്നെ സൗഖ്യത്തോടെ വളര്‍ത്തി. അല്ലയോ വിശുദ്ധഭൂമി, നന്‍മയുടെ ശ്രേഷ്ഠയായ സൃഷ്ടാവേ, ഞാന്‍ എന്റെയീ ശരീരം നിനക്കായി സമര്‍പ്പിക്കട്ടെ. ഞാന്‍ വീണ്ടും വീണ്ടും നിന്നെ നമിക്കുന്നു. അല്ലയോ സര്‍വ്വശക്തേ, ഹിന്ദുരാഷ്ട്രത്തിലെ അവിഭാജ്യഘടകങ്ങളായ ഞങ്ങള്‍ ആദരപൂര്‍വ്വം നിന്നെ വണങ്ങുന്നു. നിനക്കുവേണ്ടി ഞങ്ങള്‍ അര ചുറ്റിക്കെട്ടട്ടെ. ഹിന്ദുരാഷ്ട്രം സാധ്യമാവുന്നതിന് ഞങ്ങളെ അനുഗ്രഹിക്കു.” നിലവിലിരിക്കുന്ന മതേതര കാഴ്ചപ്പാടിനെ കുഴിച്ചുമൂടുക എന്നതാണ് ആര്‍ എസ് എസ് പ്രചാരക് ആയിരുന്ന നരേന്ദ്രമോഡി എന്ന് സംഘിയുടെ ആത്യന്തിക ലക്ഷ്യം. ആര്‍ എസ് എസിന്റെ പ്രതിജ്ഞയില്‍ പറയുന്നത് പോലെ, സംഘിന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്നത്.
ജനാധിപത്യവും ആര്‍ എസ് എസിന്റെ കണ്ണിലെ കരടാണ്. ജനാധിപത്യ തത്വങ്ങള്‍ വലിച്ചെറിഞ്ഞ് രാജ്യത്ത് ഒരു ഏകാധിപത്യഭരണകൂടമുണ്ടാവണമെന്നാണ് ആര്‍ എസ് എസ് നിരന്തരം ആവശ്യപ്പെടുന്നത്. 1940ല്‍ മദ്രാസില്‍ വെച്ച് സംഘടിപ്പിച്ച ആര്‍ എസ് എസിന്റെ ഉന്നതാധികാര സമിതിയെ അഭിസംബോധന ചെയ്യുമ്പോള്‍ ഗോള്‍വാക്കര്‍ പ്രഖ്യാപിച്ചത് : “ആര്‍ എസ് എസിനാല്‍ പ്രചോതിദമായ ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന ഹിന്ദുത്വയുടെ തീനാളം മഹത്വമേറിയ ഈ രാജ്യത്തിന്റെ ഓരോ, കോണുകളെയും പ്രകാശമാനമാക്കുന്നു...” എന്നാണ്. ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന മുദ്രാവാക്യം നാസി-ഫാസിസ്റ്റ് സംഘടനകളില്‍ നിന്നാണ് ആര്‍ എസ് എസ് കടംകൊണ്ടിട്ടുള്ളത്. അത് വിദേശമാണ് താനും.
ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ സംവിധാനങ്ങളെയും ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല. 1961ല്‍ ചേര്‍ന്ന ദേശീയോദ്ഗ്രഥന സമ്മേളനത്തിന് വേണ്ടി ഗോള്‍വാക്കര്‍ ഒരു കത്ത് അയച്ചിരുന്നു. അതില്‍ : “ഇന്നത്തെ ഫെഡറല്‍ സമ്പ്രദായത്തിലുള്ള ഭരണകൂടം വിഘടനവാദത്തിനായുള്ള താല്‍പ്പര്യമാണ് ജനിപ്പിക്കുന്നത്. വികേന്ദ്രീകരണത്തെ പരിപോഷിപ്പിക്കുന്ന ഫെഡറലിസം ഏക രാഷ്ട്രം എന്ന വസ്തുതയെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. അത് രാഷ്ട്രത്തിന്റെ തകര്‍ച്ചക്ക് വഴിവെക്കുന്നു. ഫെഡറലിസത്തെ കടപുഴക്കിയെറിഞ്ഞ് ഭരണഘടനയെ ശുദ്ധീകരിച്ച് ഏകതാനതാ സ്വഭാവമുള്ള ഒരു ഭരണകൂടം സ്ഥാപിക്കണം.”
മഹാരാഷ്ട്ര രൂപീകരണത്തിനെതിരായി ആര്‍ എസ് എസ് ഒരു പ്രസ്ഥാനമായി മാറി. അതിനുള്ള പ്രധാനമായ കാരണം ഫെഡറലിസത്തോടുള്ള വെറുപ്പായിരുന്നു. ആര്‍ എസ് എസ് രാഷ്ട്രീയേതരമായി, നിഷ്പക്ഷമായി നില്‍ക്കുന്ന സംഘടനയാണ് എന്ന് പറയാറുണ്ടെങ്കിലും മഹാരാഷ്ട്ര രൂപീകരണ വിരുദ്ധസമ്മേളനങ്ങളില്‍ പലപ്പോഴും അധ്യക്ഷം വഹിച്ചത് രാഷ്ട്രീയേതര നാട്യം കളിച്ചിരുന്ന എം എസ് ഗോള്‍വാക്കര്‍ തന്നെയായിരുന്നു. അത്തരമൊരു സമ്മേളനത്തില്‍ വെച്ച് ഗോള്‍വാക്കര്‍ പറഞ്ഞത് : “ഇന്ത്യക്ക് കേന്ദ്രഭരണമാണ് ഉണ്ടാവേണ്ടത്. ഭരണപരമായ വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ സ്റ്റേറ്റുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണപ്രദേശങ്ങളായിരിക്കണം” ഗോള്‍വാക്കര്‍ പ്രസംഗത്തിനിടയില്‍ ആവേശം പൂണ്ട് നടത്തിയ പ്രസ്താവമല്ല ഇത്. കാരണം ആര്‍ എസ് എസുകാരുടെ പ്രിയപ്പെട്ട പുസ്തകമായ വിചാരധാരയില്‍ 'ഏകതാനതാ സ്വഭാവമുള്ള ഒരു രാജ്യം ഉണ്ടാവണം' എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ : “ഒരു സ്റ്റേറ്റിനുള്ളില്‍ അതായത് ഭരണത്തിനുള്ളില്‍ സ്വയം ഭരണാവകാശമുള്ളതോ അര്‍ദ്ധ സ്വയം ഭരണാവകാശമുള്ളതോ ആയ സ്റ്റേറ്റുകളെ തുരത്തിയെറിയാനും നമ്മുടെ ഭരണഘടനയിലെ ഫെഡറല്‍ സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ച എന്നന്നേക്കുമായി ആഴത്തില്‍ കുഴിച്ചുമൂടാനുമുള്ള ഏറ്റവും പ്രധാനപ്പെട്ടതും പ്രായോഗികവുമായ നടപടി, നമ്മുടെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന ചിതറികിടക്കുന്നതോ പ്രാദേശികമോ, വിഭാഗീയതയുള്ളതോ, ഭാഷാപരമോ ആയ സകലതിന്റെയും പൊടിപോലും അവശേഷിപ്പിക്കാത്ത തരത്തില്‍ സമൂഹത്തെ മാറ്റി തീര്‍ത്തുകൊണ്ട്, ഏകരാഷ്ട്രം, ഏക സ്റ്റേറ്റ്, ഏക നിയമനിര്‍മാണ സഭ, ഉന്നതനായ ഒരു വ്യക്തി എന്ന് ഉദ്‌ഘോഷിക്കുന്നതാണ്.” ഈ വരികളില്‍ കൂടി ഗോള്‍വാക്കര്‍ കൃത്യമായ ആര്‍ എസ് എസ് അജണ്ട തന്നെയാണ് മുന്നോട്ട് വെക്കുന്നത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആര്‍ എസ് എസ് പ്രചാരകനെന്ന നിലയില്‍ ഈ ആശയങ്ങളാണ് പ്രകാശിപ്പിച്ചിരുന്നത്. സംഘത്തിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തില്‍ എത്തിയിരിക്കുന്നത്. അങ്ങനെയല്ല എങ്കില്‍ നരേന്ദ്രമോഡി ആര്‍ എസ് എസിനെ തള്ളിപ്പറയണം. അത് ഇതുവരെ ഉണ്ടായിട്ടില്ല.
മഹാത്മജിയുടെ മരണവും ആര്‍ എസ് എസ് നിരോധനവും
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാനായി നരേന്ദ്രമോഡി യത്‌നിക്കുന്നത് പട്ടേലിന് ആര്‍ എസ്
ഹിന്ദുക്കളെ ഉന്‍മേഷവാന്‍മാരാക്കാനും സ്വന്തം സംരക്ഷണത്തിനായി അവരെ സംഘടിപ്പിക്കാനും വര്‍ഗീയ വിഷം വ്യാപരിപ്പിക്കേണ്ട കാര്യമില്ല. ഈ വിഷ വ്യാപനത്തിന്റെ ആത്യന്തികഫലമായി ഗാന്ധിജിയുടെ അമൂല്യമായ ജീവന്‍ ബലികഴിച്ച് രാജ്യം യാതന അനുഭവിക്കേണ്ടി വന്നിരിക്കുന്നു. ആര്‍ എസ് എസിന് നേരെ സഹതാപത്തിന്റെ ഒരു തരിപോലും സര്‍ക്കാരിന്റെയോ, ജനങ്ങളുടെയോ ഭാഗത്ത് അവശേഷിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ എതിര്‍പ്പ് ശക്തമായിരിക്കുന്നു. ഗാന്ധിജിയുടെ വധത്തിന് ശേഷം ആര്‍ എസ് എസുകാര്‍ മധുരം വിതരണം ചെയ്തപ്പോള്‍ ജനങ്ങളുടെ എതിര്‍പ്പ് കൂടുതല്‍ ശക്തമായി മാറി. ഇത്തരം ചുറ്റുപാടുകളുടെ അടിസ്ഥാനത്തില്‍ ആര്‍ എസ് എസിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി... അതിന് ശേഷം ആറ് മാസം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിനുള്ളില്‍ സ്വയം വിമര്‍ശനാത്മകമായി ചിന്തിച്ച് ആര്‍ എസ് എസുകാര്‍ നേരായ മാര്‍ഗത്തിലെത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിങ്ങളുടെ പഴയ, അതേ നടപടികളിലേക്ക് മടങ്ങിപോവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നത് വളരെ വ്യക്തമാണ്.” ഈ കത്തെഴുതുമ്പോള്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് ഗാന്ധി വധത്തിന് പിന്നില്‍ ആരാണുള്ളതെന്ന് മനസിലാക്കാന്‍ സാധിക്കും. |
എസിനോടുള്ള മൃദുസമീപനത്തെ മുന്‍ നിര്‍ത്തിയാണ്. കോണ്‍ഗ്രസിനുള്ളിലുള്ള ആര്‍ എസ് എസ് മനസുകള്‍ ആദരിക്കപ്പെടേണ്ടതാണ് എന്ന കാഴ്ചപ്പാടാണ് ഈ നീക്കത്തിലൂടെ നരേന്ദ്രമോഡിയും സംഘികളും മുന്നോട്ട് വെക്കുന്നത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍ എസ് എസിന് അനുകൂലമായ മനോഭാവം പുലര്‍ത്തുന്നത് നരേന്ദ്രമോഡിയുടെ ഈ കാഴ്ചപ്പാട് മനസിലാക്കിയാണ്. ആര്‍ എസ് എസുകാരുടെ ഇഷ്ടപുരുഷനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ഗാന്ധിജിയുടെ വധത്തിന് ശേഷം ആര്‍ എസ് എസിനെ സംരക്ഷിക്കാന്‍ സാധിച്ചില്ല. 1948 സപ്തംബര്‍ 11ന് സര്‍ദാര്‍ പട്ടേല്‍ ഗോള്‍വാക്കര്‍ക്ക് അയച്ച് കത്തില്‍ എഴുതി, : “ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതും അവരെ സഹായിക്കുന്നതും പ്രവര്‍ത്തനത്തിന്റെ ഒരുവശമാണ്. എന്നാല്‍, കഴിഞ്ഞകാലത്തെ കഷ്ടപ്പാടുകളുടെ പ്രതികാരമായി നിസഹായരായ സ്ത്രീ-പുരുഷന്‍മാരെയും കുട്ടികളെയും ആക്രമിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്.... ഇതിനൊക്കെ പുറമെ, തികഞ്ഞ വൈരാഗ്യ ബുദ്ധിയോടെയുള്ള, വ്യക്തിത്വവും അന്തസും മറികടന്ന് കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് മറ്റ് ജനവിഭാഗങ്ങള്‍ക്കിടയിലും ഒരുതരം അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്. സംഘ് നേതാക്കളുടെ പ്രസംഗങ്ങളെല്ലാം വര്‍ഗീയ വിഷം നിറഞ്ഞുതുളുമ്പുന്നതാണ്. ഹിന്ദുക്കളെ ഉന്‍മേഷവാന്‍മാരാക്കാനും സ്വന്തം സംരക്ഷണത്തിനായി അവരെ സംഘടിപ്പിക്കാനും വര്‍ഗീയ വിഷം വ്യാപരിപ്പിക്കേണ്ട കാര്യമില്ല. ഈ വിഷ വ്യാപനത്തിന്റെ ആത്യന്തികഫലമായി ഗാന്ധിജിയുടെ അമൂല്യമായ ജീവന്‍ ബലികഴിച്ച് രാജ്യം യാതന അനുഭവിക്കേണ്ടി വന്നിരിക്കുന്നു. ആര്‍ എസ് എസിന് നേരെ സഹതാപത്തിന്റെ ഒരു തരിപോലും സര്‍ക്കാരിന്റെയോ, ജനങ്ങളുടെയോ ഭാഗത്ത് അവശേഷിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ എതിര്‍പ്പ് ശക്തമായിരിക്കുന്നു. ഗാന്ധിജിയുടെ വധത്തിന് ശേഷം ആര്‍ എസ് എസുകാര്‍ മധുരം വിതരണം ചെയ്തപ്പോള്‍ ജനങ്ങളുടെ എതിര്‍പ്പ് കൂടുതല്‍ ശക്തമായി മാറി. ഇത്തരം ചുറ്റുപാടുകളുടെ അടിസ്ഥാനത്തില്‍ ആര്‍ എസ് എസിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി... അതിന് ശേഷം ആറ് മാസം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിനുള്ളില്‍ സ്വയം വിമര്‍ശനാത്മകമായി ചിന്തിച്ച് ആര്‍ എസ് എസുകാര്‍ നേരായ മാര്‍ഗത്തിലെത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിങ്ങളുടെ പഴയ, അതേ നടപടികളിലേക്ക് മടങ്ങിപോവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നത് വളരെ വ്യക്തമാണ്.” ഈ കത്തെഴുതുമ്പോള്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് ഗാന്ധി വധത്തിന് പിന്നില്‍ ആരാണുള്ളതെന്ന് മനസിലാക്കാന്‍ സാധിക്കും. സാങ്കേതികമായ കോടതിവിധികള്‍ക്കപ്പുറത്തുള്ള സത്യാവസ്ഥയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.
1948 ഫെബ്രുവരി 4ന് ആര്‍ എസ് എസ് നിരോധിക്കപ്പെടാന്‍ കാരണം സംഘികളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളായിരുന്നു. ആര്‍ എസ് എസിനെ നിരോധിച്ച് കൊണ്ട് പുറത്തിറങ്ങിയ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നത്, : “നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുകയും അതിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതുമായ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനുള്ള നിശ്ചയദാര്‍ഡ്യം ഇന്ത്യ സര്‍ക്കാര്‍ 1948 ഫെബ്രുവരി 2ന് പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി ആര്‍ എസ് എസ് എന്ന സംഘടന നിയമവിരുദ്ധമാണെന്ന് ഇന്ത്യാ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു.” ഈ നിരോധനമേര്‍പ്പെടുത്താനുള്ള കാരണങ്ങളെകുറിച്ചും സര്‍ക്കാര്‍ തങ്ങളുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. : “സംഘിന്റെ അംഗങ്ങള്‍ അനഭികാമ്യവും അപകടകരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആര്‍ എസ് എസിന്റെ അംഗങ്ങള്‍ കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നിയമവിരുദ്ധമായി ആയുധങ്ങളും പടക്കോപ്പുകളും സമാഹരിക്കലുള്‍പ്പെടെ നിരവധി അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.” വിശംദാംശങ്ങള്‍ ഈ വിധത്തില്‍ നീണ്ടുപോവുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ എങ്ങിനെയാണ് മഹാത്മാഗാന്ധിയെ നോക്കി കാണുന്നത് എന്നത് വ്യക്തമാവുന്നു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാവാത്തവരുടെ രാജ്യഭരണം
ഹിന്ദുരാഷ്ട്രം എന്ന ഒറ്റ മുദ്രവാക്യം മുന്നോട്ടുവെച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യന്‍ ജനതയുടെ ഒറ്റക്കെട്ടായുള്ള സമരത്തെ നിരന്തരം ദുര്‍ബലപ്പെടുത്തിയ സംഘടനയാണ് ആര്‍ എസ് എസ്. ഭാരതത്തിന്റെ ദേശീയത, പൈതൃകം എന്നൊക്കെ സംഘികള്‍ വലിയവായില്‍ പറ.യുമെങ്കിലും രാജ്യത്തെ വൈദേശികര്‍ കീഴടക്കിയപ്പോള്‍ സ്വാതന്ത്ര്യമെന്ന വാക്കുരിയാടാത്ത കൂട്ടരാണ് ഇവര്‍. നരേന്ദ്രമോഡി എന്ന ആര്‍ എസ് എസുകാരന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി, ഭാരതത്തിന്റെ മഹിമകളെ പറ്റി വാക്‌ധോരണി മുഴക്കുമ്പോള്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സംഘികള്‍ എന്തുചെയ്തു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. വല്ലവനും സമരം നടത്തി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ജനാധ്പത്യത്തിന്റെ പങ്കുപറ്റി ഇപ്പോള്‍ അധികാരത്തില്‍ കയറിയിരിക്കുന്ന സംഘികള്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനുള്ള ബാധ്യതയുണ്ട്.
1947ന് മുമ്പ് ഇന്ത്യയുടെ മോചനത്തിന് വേണ്ടി ആര്‍ എസ് എസ് നടത്തിയ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങള്‍ ഏതൊക്കെയാണ് ? സമരം നടത്തിയില്ലെങ്കിലും എം എസ് ഗോള്‍വാക്കര്‍ ചിലത് പറഞ്ഞിട്ടുണ്ട്, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആര്‍ എസ് എസ് സര്‍സംഘ ചാലക് ആയിരുന്ന ഗോള്‍വാക്കര്‍ പറഞ്ഞ വാക്കുകള്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമാണ് ഉതകിയിട്ടുള്ളത്. : “എല്ലായ്‌പ്പോഴും 'പതിവുള്ള' പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയേണ്ടതിന്റെ ആവശ്യകതയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. കാലാകാലങ്ങളില്‍ രാജ്യത്ത് ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യങ്ങള്‍ മനസില്‍ ചില അസ്വസ്ഥതകളൊക്കെ ഉണ്ടാക്കും. അത്തരമൊരസ്വാസ്ഥ്യം 1942ലുണ്ടായി. അതിന് മുന്‍പ് 1930-31ല്‍ അത്തരത്തിലൊരു പ്രസ്ഥാനമുണ്ടായി. ആ സമയത്ത് ഒട്ടനവധിപേര്‍ ഡോക്ടര്‍ജിക്കടുത്തേക്ക് പോയി. (ഡോക്ടര്‍ ഹെഡ്‌ഗേവാറാണ് ഡോക്ടര്‍ജി) ഈ പ്രസ്ഥാനം സ്വാതന്ത്ര്യം നേടിക്കൊടുക്കുമെന്നും നമ്മള്‍ കൂടി അണിചേര്‍ന്ന് മുന്നേറണമെന്നും ഈ പ്രതിനിധിസംഘം ഡോക്ടര്‍ജിയോട് അപേക്ഷിച്ചു. ആ സമയത്ത് ഒരു മാന്യന്‍ താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ഡോക്ടര്‍ജിയോട് പറഞ്ഞു. അദ്ദേഹം ആ മാന്യനോട് തിരികെ ചോദിച്ചു, അപ്പോള്‍ നിന്റെ കുടുംബത്തെ ആര് സംരക്ഷിക്കും? രണ്ട് കൊല്ലത്തേക്ക് തന്റെ കുടുംബത്തിന് ആവശ്യമായ വിഭവങ്ങളും പിഴ ഒടുക്കേണ്ടിവന്നാല്‍
1960ല്‍ ഇന്‍ഡോറില്‍ നട്തതിയ പ്രസംഗത്തില്‍ ഗോള്‍വാക്കര്‍ പറഞ്ഞു : “ ബ്രിട്ടീഷുകാരെ പുറത്തേക്ക് വലിച്ചെറിഞ്ഞ് രാജ്യത്തെ സ്വതന്ത്രമാക്കുക എന്ന ആശയത്താല്‍ പ്രചോതിതരായി അനേകം പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ഔപചാരികമായ വിട്ടുപോകലിന് ശേഷം ഈ പ്രചോദനത്തിന് മങ്ങലേറ്റു. യഥാര്‍ത്ഥത്തില്‍ ഇത്രയധികം പ്രചോദനത്തിന്റെ ആവശ്യക്ത ഉണ്ടായിരുന്നില്ല. മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുന്നതിലൂടെ രാജ്യത്തെ സ്വതന്ത്രമാക്കാന്‍ നാം ചെയ്ത പ്രതിജ്ഞയെ കുറിച്ച് നാം ഓര്‍മിക്കേണ്ടത് ആവശ്യമാണ്. ബ്രിട്ടീഷുകാരുടെ നിര്‍ഗമനത്തെ കുറിച്ച് അതില്‍ ഒരു പരാമര്‍ശവുമില്ല.” |
അതിനായുള്ള തുകയും സംഭരിച്ചിട്ടുണ്ട് എന്ന് ആ മാന്യന്‍ ഡോക്ടര്‍ജിയോട് മറുപടി പറഞ്ഞു. അപ്പോള്‍, ഇത്രയേറെ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കില്‍ രണ്ട് വര്‍ഷക്കാലം സംഘിന് വേണ്ടി മുഴുവന്‍സമയയും പ്രവര്‍ത്തനം നടത്താനാണ് ഡോക്ടര്‍ജി ആ മാന്യനോട് പറഞ്ഞത്. എന്നാല്‍, വീട്ടിലേക്ക് മടങ്ങിപ്പോയ ആ മാന്യന്‍ ജയിലില്‍ പോവുകയോ, സംഘിന് വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്തില്ല.” ദേശസ്‌നേഹികളെ ഏത് വിധത്തിലാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ നിന്ന് ആര്‍ എസ് എസ് അകറ്റി നിര്‍ത്തിയത് എന്നതിന് ഈ വരികള്‍ യഥേഷ്ടമാണ്.
നിസഹരണ പ്രസ്ഥാനവും ക്വിററിന്ത്യാ സമരവും സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമുള്ള ഏടുകളാണ്. ആര്‍ എസ് എസുകാരുടെ ഗുരുജി ഗോള്‍വാക്കര്‍ ഈ സമരങ്ങളെ വീക്ഷിക്കുന്നത് ആരിലും അത്ഭുതമുളവാക്കും. : “സമരത്തിന്റെ ഫലമായി മോശപ്പെട്ട പ്രതികരണങ്ങളാണുണ്ടാവുന്നത്. 1920ലെ പ്രസ്ഥാനത്തിന് ശേഷം ചെറുപ്പക്കാര്‍ സമരോത്സുകരായി നേതാക്കള്‍ക്ക് മേല്‍ ചെളിവാരിയെറിയാനുള്ള ശ്രമമുണ്ടായി. സമരത്തിന് ശേഷം പ്രതീക്ഷിക്കാവുന്ന പ്രതികരണമായിരരുന്നു അത്. ഇത്തരത്തിലുള്ള അനന്തരഫലങ്ങളെ നമുക്ക് ശരിയായി നിയന്ത്രിക്കാനാവില്ല. 1942ന് ശേഷം നിയമത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല എന്ന് ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങി.” ആര്‍ എസ് എസ് പറയുന്നത്, ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരുടെ സ്വേച്ഛാപരമായ അടിച്ചമര്‍ത്തലുകളും അതിന് വേണ്ടിയുള്ള നിയമങ്ങളും അനുസരിക്കണമെന്നാണ്. 1942ല്‍ ഗോള്‍വാക്കര്‍ പറഞ്ഞത് : “1942ലും അനേകം പേരുടെ മനസില്‍ പ്രബലമായ വൈകാരിക സംഘര്‍ഷം മുളപൊട്ടി. അപ്പോഴും സംഘ് അതിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. നേരിട്ട് യാതൊന്നും ചെയ്യേണ്ടതില്ലെന്ന് സംഘ് തീരുമാനിച്ചു.” ഈ പ്രസ്താവന വായിക്കുമ്പോള്‍ നേരിട്ടല്ലാതെ എന്തൊക്കെയോ ചെയ്‌തെന്ന് വ്യാഖ്യാനിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ, രാജ്യത്തിന്റെ ചരിത്രം ആര്‍ എസ് എസിന്റെ സ്വാതന്ത്ര്യ സമരത്തിലെ 'ശ്രേഷ്ഠ'മായ ഏടുകളെ കുറിച്ച് പറയുന്നതേയില്ല. യഥാര്‍ത്ഥത്തില്‍ ആര്‍ എസ് എസിന് വിദേശഭരണമായിരുന്നു പഥ്യം. ഗോള്‍വാക്കറുടെ വാക്കുകളില്‍ കൂടി അത് മനസിലാക്കാന്‍ സാധിക്കും. : “സങ്കുചിത ചിന്താഗതിയുള്ള നേതാക്കള്‍ ബ്രിട്ടീഷുകാരുടെ രാജ്യാധികാരത്തെ എതിര്‍ക്കുന്നു” എന്ന് പറഞ്ഞത്, ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോകാന്‍ തീരുമാനിച്ച 1947 മാര്‍ച്ചില്‍ ആണ്. രാജ്യത്തിന്റെ പരാധീനതകള്‍ പ്രബലരായ വിദേശികളുടെ തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്നും രാജ്യത്തിനുമേല്‍ അധികാരം സ്ഥാപിച്ചിരിക്കുന്നവരോടുള്ള വിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടപടികള്‍ ആരംഭിക്കുന്ന പ്രവണതയെയും ഗോള്‍വാക്കര്‍ അപലപിച്ചു. 1960ല്‍ ഇന്‍ഡോറില്‍ നട്തതിയ പ്രസംഗത്തില്‍ ഗോള്‍വാക്കര്‍ പറഞ്ഞു : “ ബ്രിട്ടീഷുകാരെ പുറത്തേക്ക് വലിച്ചെറിഞ്ഞ് രാജ്യത്തെ സ്വതന്ത്രമാക്കുക എന്ന ആശയത്താല്‍ പ്രചോതിതരായി അനേകം പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ഔപചാരികമായ വിട്ടുപോകലിന് ശേഷം ഈ പ്രചോദനത്തിന് മങ്ങലേറ്റു. യഥാര്‍ത്ഥത്തില്‍ ഇത്രയധികം പ്രചോദനത്തിന്റെ ആവശ്യക്ത ഉണ്ടായിരുന്നില്ല. മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിക്കുന്നതിലൂടെ രാജ്യത്തെ സ്വതന്ത്രമാക്കാന്‍ നാം ചെയ്ത പ്രതിജ്ഞയെ കുറിച്ച് നാം ഓര്‍മിക്കേണ്ടത് ആവശ്യമാണ്. ബ്രിട്ടീഷുകാരുടെ നിര്‍ഗമനത്തെ കുറിച്ച് അതില്‍ ഒരു പരാമര്‍ശവുമില്ല.”
ഗോള്‍വാക്കര്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ഡോ ഹെഡ്‌ഗേവാറും ബ്രിട്ടീഷ് ഭരണത്തെ മഹത്തായ ഒന്നായി കാണുകയാണുണ്ടായത്. ഹെഡ്‌ഗേവാറിന്റെ ഔദ്യോഗിക ജീവ ചരിത്രത്തില്‍ : “ സംഘ് രൂപീകരിച്ചതിന് ശേഷം ഡോ. സാഹേബ് ഹിന്ദുസംഘടനകളെ ബന്ധപ്പെട്ട് മാത്രമേ പ്രസംഗിച്ചിട്ടുള്ളു. സര്‍ക്കാരിനെ കുറിച്ചുള്ള നേരിട്ടുള്ള പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല.” എന്ന് പറയുന്നു. സി പി ദിഷികര്‍ എഴുതി ആര്‍ എസ് എസ് പ്രസിദ്ധീകരിച്ച സംഘ് വരീക്ഷ് കെ ബീജ്... എന്ന പുസ്തകത്തിലെ വരികളെ ആര്‍ എസ് എസിന് തള്ളിപറയാന്‍ സാധിക്കില്ല. ഹിന്ദുരാഷ്ട്രവാദക്കാരോട് മമത കാണിച്ചിരുന്ന പത്രങ്ങള്‍ക്ക് സ്വാതന്ത്ര സമരക്കാലത്ത് ആര്‍ എസ് എസ് സ്വാതന്ത്ര സമരത്തിന് വേണ്ടി നടത്തിയിട്ടുള്ള ഒരു പരിശ്രമം പോലും ജനങ്ങളുടെ സമക്ഷം വാര്‍ത്തയാക്കാന്‍ സാധിച്ചിട്ടില്ല. ഇതില്‍ നിന്നും, സ്വതന്ത്ര ഭാരതത്തേക്കാള്‍ ആര്‍ എസ് എസിന് ഇഷ്ടം ബ്രിട്ടീഷുകാരുടെ കീഴിലുള്ള ഭാരതമായിരുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും.
ഇന്ന് സ്വാതന്ത്രം നേടിയ ഇന്ത്യയുടെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് ആര്‍ എസ് എസ് പ്രചാരക് ആയിരുന്ന ഒരു വ്യക്തിയാണ്. സ്വാതന്ത്ര്യസമരം വേണ്ടിയിരുന്നില്ല എന്ന സംഘിബോധം തന്നെയാണ് നരേന്ദ്രമോഡിക്ക് ഇപ്പോഴുമുള്ളത്.
ദ്വിരാഷ്ട്രവാദവും നരേന്ദ്രമോഡിയും
1906ല്‍ സ്ഥാപിതമായ മുസ്ലീംലീഗിന്റെ ദ്വിരാഷ്ട്രവാദത്തെ പരിപോഷിപ്പിക്കുകയാണ് ആര്‍ എസ് എസ്.
“ഒരു സ്റ്റേറ്റിനുള്ളില്‍ അതായത് ഭരണത്തിനുള്ളില്‍ സ്വയം ഭരണാവകാശമുള്ളതോ അര്‍ദ്ധ സ്വയം ഭരണാവകാശമുള്ളതോ ആയ സ്റ്റേറ്റുകളെ തുരത്തിയെറിയാനും നമ്മുടെ ഭരണഘടനയിലെ ഫെഡറല്‍ സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ച എന്നന്നേക്കുമായി ആഴത്തില്‍ കുഴിച്ചുമൂടാനുമുള്ള ഏറ്റവും പ്രധാനപ്പെട്ടതും പ്രായോഗികവുമായ നടപടി, നമ്മുടെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന ചിതറികിടക്കുന്നതോ പ്രാദേശികമോ, വിഭാഗീയതയുള്ളതോ, ഭാഷാപരമോ ആയ സകലതിന്റെയും പൊടിപോലും അവശേഷിപ്പിക്കാത്ത തരത്തില്‍ സമൂഹത്തെ മാറ്റി തീര്‍ത്തുകൊണ്ട്, ഏകരാഷ്ട്രം, ഏക സ്റ്റേറ്റ്, ഏക നിയമനിര്‍മാണ സഭ, ഉന്നതനായ ഒരു വ്യക്തി എന്ന് ഉദ്‌ഘോഷിക്കുന്നതാണ്.” ഈ വരികളില്‍ കൂടി ഗോള്‍വാക്കര്‍ കൃത്യമായ ആര്‍ എസ് എസ് അജണ്ട തന്നെയാണ് മുന്നോട്ട് വെക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആര്‍ എസ് എസ് പ്രചാരകനെന്ന നിലയില്‍ ഈ ആശയങ്ങളാണ് പ്രകാശിപ്പിച്ചിരുന്നത്. സംഘത്തിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തില്‍ എത്തിയിരിക്കുന്നത്. അങ്ങനെയല്ല എങ്കില്‍ നരേന്ദ്രമോഡി ആര്‍ എസ് എസിനെ തള്ളിപ്പറയണം. അത് ഇതുവരെ ഉണ്ടായിട്ടില്ല. |
സംഘികളുടെ തത്വജ്ഞാനിയും മാര്‍ഗദര്‍ശിയുമായ വി ഡി സവര്‍ക്കാര്‍, ദ്വിരാഷ്ട്ര സിദ്ധാന്തം പ്രചരിപ്പിക്കുക മാത്രമല്ല, ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് വേണ്ടി മുസ്ലീംലീഗുമായി കൂട്ടുകൂടുകയും ചെയ്തു. കാണ്‍പൂരില്‍ ചേര്‍ന്ന ഹിന്ദുമഹാസഭയുടെ ഇരുപത്തിനാലാം സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചത് ശ്രദ്ധിക്കൂ,: “പ്രായോഗിക രാഷ്ട്രീയത്തിലും ന്യായമായി സന്ധി ചെയ്ത് മുന്നേറണമെന്ന് ഹിന്ദുമഹാസഭയ്ക്ക് അറിയാം. ക്ഷണം സ്വീകരിച്ച് ലീഗുമായി യോജിച്ച് ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ച് സിന്ധ് ഹിന്ദുമഹാസഭ ഉത്തരവാദിത്തമേറ്റെടുത്തത് സമീപകാലത്താണ്. ബംഗാളിലെ കാര്യവും ഏവര്‍ക്കുമറിയാം. കോണ്‍ഗ്രസിന് അതുമായി ചേരുന്ന തന്ത്രങ്ങളുപയോഗിച്ച് മയപ്പെടുത്താന്‍ സാധിക്കാതിരുന്ന മുരത്ത ലീഗുകാര്‍ പോലും മിസ്റ്റര്‍ ഫസ്ലുള്‍ ഹഖ് പാക് പ്രധാനമന്ത്രിയായിട്ടുള്ള കൂട്ടുമന്ത്രിസഭയിലെ ഹിന്ദുമഹാസഭയുമായി ബന്ധം സ്ഥാപിച്ചതോടെ വളരെയധികം വിട്ടുവീഴ്ചയും ഇണക്കവുമുള്ളവരായി തീര്‍ന്നു. മാത്രമല്ല, നമ്മുടെ ഹിന്ദുമഹാസഭയുടെ പ്രഗത്ഭനായ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്കും നേതൃത്വമുണ്ടായിരുന്ന ആ സര്‍ക്കാര്‍, ഇരുവിഭാഗങ്ങള്‍ക്കും ഗുണകരമായി ഒന്നിലേറെ വര്‍ഷക്കാലം അവിടെ ഭരണം നടത്തി. ഇതിനൊക്കെ ഉപരിയായി ഭൗതിക നേട്ടങ്ങളുണ്ടാക്കുന്നതിനല്ല, മറിച്ച്, പൊതുജന താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രം അധികാരകേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഹിന്ദുമഹാസഭ ശ്രമിച്ചിട്ടുള്ളതായും തുടര്‍ന്നുള്ള സംഭവങ്ങള്‍ പ3കടമായി തന്നെ വെളിപ്പെടുത്തി.” ഈ വസ്തുതയെ തള്ളിപ്പറയാന്‍ ആര്‍ എസ് എസിന് സാധിക്കില്ല. വി ഡി സവര്‍ക്കര്‍ ആര്‍ എസ് എസുകാരനല്ല എന്നൊന്നും സംഘികള്‍ പറയരുത്. ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന വി ഡി സവര്‍ക്കറെ ആര്‍ എസ് എസ് സ്ഥാപകനായിരുന്ന ഡോ.ഹെഡ്‌ഗേവാര്‍ തന്റെ ബുദ്ധ്യോപദേശകനും തത്വജ്ഞാനിയും മാര്‍ഗനിര്‍ദേശിയുമായാണ് പരിഗണിച്ചിരുന്നത്. സവര്‍ക്കറുടെ ഔദ്യോഗിക ജീവചരിത്രകാരനായ ധനഞ്ജയ് കീര്‍ എഴുതുന്നു, : “രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന സന്നദ്ധ സംഘടന രൂപീകരിക്കുന്നതിന് മുമ്പ് അതിന്റെ വിശ്വാസം രൂപം ഭാവി എന്നിവയെ കുറിച്ച് സവര്‍ക്കറുമായി ഡോ. ഹെഡ്‌ഗേവാര്‍ സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി.”ആര്‍ എസ് എസിന്റെ വേരുകള്‍ സവര്‍ക്കറുടെ ഹിന്ദുത്വയില്‍ ആഴ്ന്ന് കിടക്കുന്നതായി എര്‍ എസ് എസ് നേതാവും നേരത്തെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയുമായിരുന്ന എല്‍ കെ അദ്വാനിയും പറഞ്ഞിട്ടുണ്ട്.
ആര്‍ എസ് എസുകാരനാണ് എന്ന് ഇപ്പോഴും അഭിമാനത്തോടെ പറയുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി, രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഫെഡറല്‍ സംവിധാനങ്ങളെയും അംഗീകരിക്കുന്നുണ്ടോ? പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്പ്, മോഡി ആര്‍ എസ് എസുകാരനെന്ന നിലയില്‍ നിരവധി തവണ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ആര്‍ എസ് എസിന്റെ പ്രാര്‍ത്ഥനയാണ് അദ്ദേഹം നിരന്തരം ചൊല്ലിക്കൊണ്ടിരിക്കുന്നത്. ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന ആശയങ്ങളെ സംബന്ധിച്ച് മുകളില്‍ വിശദമായി പറഞ്ഞു കഴിഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി, ആര്‍ എസ് എസിനെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദമേറ്റെടുക്കുമ്പോള്‍ ചൊല്ലിയ സത്യപ്രതിജ്ഞ വെറുതെയാണെന്ന് പറയേണ്ടി വരും.
അവലംബം
1. ഓര്‍ഗനൈസര്‍ (വിവിധ പതിപ്പുകള്‍)
2. ശ്രീ ഗുരുജി : പയനീര്‍ ഓഫ് ഏന്‍ എറ, സി പി ഭിഷിക്കര്‍, സാഹിത്യസിന്ധു.
3. ബഞ്ച് ഓഫ് തോട്ട്‌സ്, എം എസ് ഗോള്‍വക്കര്‍, ജാഗരണ.
4. ശ്രീ ഗുരുജി സംഗര്‍ ദര്‍ശന്‍, വാല്യം ഒന്ന്, ഭാരതീയ വിചാര്‍ സാധന.
5. ഹിന്ദുത്വ, വി ഡി സവര്‍ക്കര്‍, ഭാരതി സാഹിത്യ സദന്‍.
6. വീര്‍ സവര്‍ക്കര്‍, ധനഞ്ജയ് കീര്‍, പോപ്പുലര്‍ പ്രകാശന്‍.
7. വി ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്, എം എസ് ഗോള്‍വാക്കര്‍, ഭാരത് പബ്ലിക്കേഷന്‍സ്
8. വിക്കിപീഡിയ
9. ഹിന്ദുത്വാസ് ഫോറിന്‍ ടൈഅപ്‌സ് ഇന്‍ ദ 1930സ്, ഏര്‍ക്കൈവല്‍ എവിഡന്‍സ്, മാര്‍സിയ കാസിലോരി, ദ എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി.
10. ബിഗിനിംഗ് ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ ഇന്ത്യ, ബിപിന്‍ ചന്ദ്രപാല്‍, യുഗയാത്രി.
11. ഡോ. ബാലാസാഹേബ് അംബേദ്കര്‍ റൈറ്റിംഗ്‌സ് ആന്‍ഡ് സ്പീച്ച്‌സ്, ബി ആര്‍ അംബേദ്കര്‍, മഹാര്ഷ്ട്ര സവര്‍ക്കര്‍.
12-Nov-2014
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര് പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്