ആ മലനിരകള്‍ സംരക്ഷിച്ചത് ഞങ്ങളാണ്
പ്രീജിത്ത് രാജ്
ബ്ലൂമൗണ്ട് കമ്പനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എമര്‍ജിംഗ് കേരളയില്‍ ഈ പദ്ധതി ഉള്‍പ്പെടുത്താനുള്ള നിര്‍ദേശമുണ്ടാവുന്നത് അങ്ങനെയാണ്. ആ സമയത്താണ് കെ ബി ഗണേഷ്‌കുമാര്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ നിര്‍ബന്ധിതനാവുന്നത്. അദ്ദേഹത്തിന്റെ കൈയിലിരുന്ന വനം വകുപ്പ് ഉമ്മന്‍ചാണ്ടി മറ്റ് മന്ത്രിമാരെ ഏല്‍പ്പിച്ചില്ല. സ്വന്തം കൈയ്യില്‍ തന്നെ വെച്ചു. ബ്ലൂമൗണ്ട് കമ്പനിയോട് വനംവകുപ്പ് വഴി എമര്‍ജിംഗ് കേരളയില്‍ പ്രോജക്ട് പ്രപ്പോസല്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇത് മനസിലാക്കിയ സമരസമിതി തിരുവനന്തപുരം ഡി എഫ് ഒയ്ക്കും കുറ്റിച്ചല്‍ റേഞ്ച് ഓഫീസര്‍ക്കും പരാതി നല്‍കി. നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് ഖനനത്തിനായി ലക്ഷ്യമിടുന്ന മലനിരകളെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മാഫിയ തിരുവനന്തപുരം ഡി എഫ് ഒയ്ക്ക് ഖനനത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. നെയ്യാര്‍ ഡാമില്‍ നിന്നും റോഡ് മാര്‍ഗം വെള്ളറടയില്‍ എത്തിയ ഡി എഫ് ഒ മോഹനന്‍പിള്ള വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരം ഈ മലനിരകളിലേക്കുണ്ട് എന്ന് റിപ്പോര്‍ട്ട് നല്‍കി. സമരസമിതി എമര്‍ജിംഗ് കേരളയുടെ നോഡല്‍ ഏജന്‍സിയായ കെ എസ് ഐ ഡി സിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും പരാതിനല്‍കി. ബ്ലൂമൗണ്ട് കമ്പനിയുടെ ഖനന പ്രോജക്ട് സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ, അവിടെയും ബ്ലൂമൗണ്ട് കമ്പനിയുടെ ലക്ഷങ്ങള്‍ക്കായിരുന്നു വില. അവര്‍ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അനുഗ്രഹാശിസുകളോടെ എമര്‍ജിംഗ് കേരളയില്‍ പ്രോജക്ട് പ്രപ്പോസല്‍ അവതരിപ്പിച്ചു. അത് നടപ്പിലാക്കാനായി അംഗീകരിപ്പിച്ചു. |
ഒരു നാടിന്റെ ജീവനെ അപ്പാടെ മായ്ച്ചുകളയുവാന്‍ ശ്രമിക്കുന്ന ക്വാറി മാഫിയയും വലതുപക്ഷ ഭരണകൂടവും അതിനെതിരെ ഉശിരാര്‍ന്ന ചെറുത്ത് നില്‍പ്പ് സംഘടിപ്പിക്കുന്ന കര്‍ഷക തൊഴിലാളി യൂണിയനടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങളും നാട്ടുകാരും. വെള്ളറടയില്‍ കാണാനാവുന്ന കാഴ്ച ഇതാണ്. നാടിന്റെ നിലനില്‍പ്പിന് വേണ്ടി കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിച്ച നാട്ടുകാരുടെ കൂട്ടായ്മയായ സഹ്യപര്‍വത സംരക്ഷണ സമിതി, ജാഗരൂഗരായി മലയുടെ കീഴെ കാവല്‍ നില്‍ക്കുകയാണ്. അവരുടെ കൂടെ കര്‍ഷക തൊഴിലാളി യൂണിയനുണ്ട്. ഡി വൈ എഫ് ഐയും കര്‍ഷക സംഘവുമുണ്ട്. ഇവരുടെ ചെറുത്തുനില്‍പ്പിന്റെ ഭാഗമായാണ് ഇന്ന് കൂനിച്ചി-കൊണ്ടകെട്ടി മലനിര തലയുയര്‍ത്തി നില്‍ക്കുന്നത്. ഖനന മാഫിയയുടെ കടന്ന് കയറ്റത്തെ പ്രതിരോധിക്കുന്ന ഈ സമരദുര്‍ഗം കേരളത്തിന് ഒരു പാഠമാണ്. പ്രതീക്ഷയുമാണ്.
വെള്ളറട എന്ന ഗ്രാമത്തിന് വേണ്ടി, കുഞ്ഞുങ്ങളുടെ ജീവനും ശുദ്ധവായുവിനും വെള്ളത്തിനും വേണ്ടി, തങ്ങളുടെ വീടും പുരയിടവും സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ല ഇവരുടെ പോരാട്ടം. തമിഴ്‌നാട്ടിലെ വരണ്ട കാലാവസ്ഥയെ, ചുടുകാറ്റിനെ, വരള്‍ച്ചയെ ചെറുത്ത് നിര്‍ത്തുന്ന ഈ മലനിര ഇല്ലാതായാല്‍ തിരുവനന്തപുരം ജില്ല മൊത്തമായും കൊല്ലം ജില്ലയുടെ തെക്കേ ഭാഗവും കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമാവും. കേരളത്തിലെ രണ്ട് ജില്ലകളിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നശിക്കും. കൃഷിസാധ്യമാവാത്ത കാലാവസ്ഥ സംജാതമാവും. കുടിവെള്ളം കിട്ടാക്കനിയാവും. ചുടുകാറ്റിന്റെ തീച്ചൂളയില്‍ തെക്കന്‍ കേരളം വിയര്‍ത്തുരുകും.
തിരുവനന്തപുരം ജില്ലയിലാണ് വെള്ളറട. ഈ ഗ്രാമപഞ്ചായത്തിലെ രണ്ട് വില്ലേജുകളിലായി ഏഴ് കിലോമീറ്ററോളം നീളത്തിലും 3500 അടി ഉയരത്തിലുമായി സ്ഥിതിചെയ്യുന്ന കുനിച്ചി -കൊണ്ടകെട്ടി മലനിരകള്‍ സഹ്യാദ്രിയുടെ ഭാഗമാണ്. ഈ മലനിരകളില്‍ നിന്ന് നിരവധി അരുവികള്‍ ഉത്ഭവിക്കുന്നുണ്ട്. വെള്ളറട ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന ഏഴ് അരുവികള്‍, അമ്പൂരി പഞ്ചായത്തിലൂടെ ഒഴുകുന്ന ആറ് അരുവികള്‍, മലയുടെ മറ്റേ അരികിലുള്ള തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കളിയല്‍ വില്ലേജിലൂടെ ഒഴുകുന്ന അഞ്ച് അരുവികള്‍ തുടങ്ങിയവയെല്ലാം ഈ മലനിരകളില്‍ നിന്ന് ഉറവപൊട്ടുന്നവയാണ്. നെയ്യാര്‍ വന്യജീവി സംരക്ഷണകേന്ദ്രം മലനിരകളില്‍ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇടയില്‍ നില്‍ക്കുന്ന ഈ ജൈവകലവറയുടെ ഇരുഭാഗത്തുമായി രണ്ട് ഡാമുകളുമുണ്ട്. കേരളത്തില്‍ നെയ്യാര്‍ഡാമും തമിഴ്‌നാട്ടില്‍ ചിറ്റാര്‍ ഡാമും.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ ഗതി നിയന്ത്രിക്കുന്നത് മൂലം കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തെക്കന്‍ കേരളത്തിലും മഴ ലഭിക്കുന്നത് പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മലനിരകള്‍ കാരണമാണ്. ചരിത്രപരവും സംസ്‌കാരികവുമായ പ്രത്യേകതകളും കുനിച്ചി -കൊണ്ടകെട്ടി മലനിരകള്‍ക്കുണ്ട്. വെള്ളറട- അമ്പൂരി വില്ലേജുകളില്‍ സ്ഥിതിചെയ്യുന്ന കുരിശുമലയും കാളിമലയും സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. കേരളത്തില്‍ ഭാരതാംബയെ പ്രതിഷ്ടിച്ചിട്ടുള്ള ഏകക്ഷേത്രവും ഈ മലയില്‍ തന്നെ. പണ്ട് രാജഭരണകാലത്ത് ഗോദവര്‍മ രാജാവ് ഈ മലയിലേക്ക് യാത്ര പോയി. തദ്ദേശീയരായ ആളുകള്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തു. അന്ന്, രാജാവിന് ദാഹിച്ചപ്പോള്‍ ഒരു പച്ചിലയാണ് നാട്ടുകാര്‍ നല്‍കിയത്. നേരത്തോടുനേരം ദാഹവും വിശപ്പും അകറ്റുന്ന അപൂര്‍വ്വ ഔഷധമായിരുന്നു ആ പച്ചില. വാര്‍ന്നുപോവാത്ത ഉന്‍മേഷത്തോടെ മലയിറങ്ങുമ്പോള്‍ ആ ഫ്യൂഡല്‍പ്രഭു, നാട്ടുകാരോട് സംസാരിച്ചത് ആ മലനിരകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു. അത്തരത്തിലുള്ള ജൈവവൈവിധ്യ സമ്പന്നതയാണ് ഈ മലനിരയുടെ പ്രത്യേകത.
നിറയെ വന്‍ പാറകള്‍ നിറഞ്ഞിരിക്കുന്ന ഭൂപ്രകൃതിയാണ് മലയ്ക്കുള്ളത്. അതിനിടയില്‍ വളര്‍ന്നിരിക്കുന്ന കുറ്റിച്ചെടികളും വൃക്ഷങ്ങളും അപൂര്‍വ്വയിനം സസ്യങ്ങളും. ഒരിക്കലും വറ്റാത്ത നീരുറവകള്‍. പാറയിടുക്കുകളില്‍ നിന്ന് ഒഴികെയെത്തുന്ന ജലം താഴ്‌വാരങ്ങളില്‍ ജീവിക്കുന്നവര്‍ ശേഖരിക്കുന്നതും കാണാനാവും.
വെള്ളറട പ്രദേശത്ത് ഇന്ന് കാണുന്നത് എഴുപത്തിയഞ്ച് വര്‍ഷം കൊണ്ടുണ്ടായ വികസനമാണ്. ഈ പ്രദേശത്തുള്ള കൃഷിയും മറ്റ് പശ്ചാത്തല സൗകര്യവികസനങ്ങളുമൊക്കെ ഈ കാലയളവിലുണ്ടായതാണ്. കുടിയേറ്റക്കാരായ കര്‍ഷകരാണ് ഇവിടെയുള്ളതില്‍ ഏറെയും. കാര്‍ഷിക വൃത്തിയാണ് ഇവരുടെ പ്രധാന ജീവനോപാധി. കര്‍ഷകതൊഴിലാളികള്‍ നിരവധിയുണ്ട്. ആദ്യകാലങ്ങളില്‍ വിട്ടുമാറാത്ത മലമ്പനിയായിരുന്നു വില്ലന്‍. കുടിയേറ്റക്കാരില്‍ പലരും പനി ബാധിച്ച് മരണത്തിന് കീഴടങ്ങി. രോഗങ്ങളെ വെല്ലുവിളിച്ച് മണ്ണിനോട് മല്ലിട്ട് നാട്ടില്‍ പൊന്ന് വിളയിച്ചവര്‍ ഇന്ന് ഖനനമാഫിയയുടെ ഭീഷണിയെയാണ് അഭിമുഖീകരിക്കുന്നത്. തങ്ങളുടെ ജീവിതത്തെ, പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വരുന്ന കുത്തകമുതലാളിമാര്‍, കരിമരുന്ന് നിറച്ച് തകര്‍ത്തുകളയും എന്ന് അവര്‍ ഭയപ്പെടുന്നു.
2010ല്‍ ആണ് കേരളകോണ്‍ഗ്രസ് നേതാവ് കൂതാളി ഷാജി, ഇടുക്കി ജില്ലയിലെ കെ മാണി മകന്‍ സാജന്‍ മാണിയെയും ജോയ് കെ മാണിയെയും വെള്ളറടയിലേക്ക് കൊണ്ടുവരുന്നത്. ഹെര്‍ബല്‍ പ്ലാന്റേഷന്‍ നടപ്പിലാക്കാന്‍ പോകുന്ന ദേവദൂതരാണെന്നാണ് നാട്ടുകാര്‍ക്ക് മുന്നില്‍ ഇവരെ ഷാജി പരിചയപ്പെടുത്തിയത്. ബ്ലൂമൗണ്ട് കമ്പനിയുടെ ഉടമസ്ഥരായിരുന്നു സാജനും ജോയും. ആ നാടിനെ ഒരു സ്വര്‍ഗമാക്കി മാറ്റുന്ന വികസന സ്വപ്നങ്ങള്‍ അവര്‍ നാട്ടുകാരോട് പങ്കുവെച്ചു. ഹെര്‍ബല്‍ പ്ലാന്റേഷന്‍ വന്നാല്‍ നാട്ടിലെ മിക്കവര്‍ക്കും ജോലികിട്ടുമെന്ന വാഗ്ദാനം നല്‍കി. ആ കാലത്ത് വെള്ളറടയിലെ മലയിലും ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തും ഭൂമിവില ഏറ്റവും കൂടിയത് സെന്റിന് 2000രൂപയാണ്. പക്ഷെ, ഒരു വിലപേശലും കൂടാതെ ബ്ലൂമൗണ്ട് കമ്പനി 5000 മുതല്‍ 50000രൂപ വരെ വിലപറഞ്ഞു. വലിയ വില ലഭിച്ചപ്പോള്‍ പലരും ഭൂമി വില്‍പ്പനയ്ക്ക് തയ്യാറായി. ബ്ലൂമൗണ്ട് കമ്പനി സ്ഥലം വാങ്ങിക്കൂട്ടാന്‍ തുടങ്ങി.
2010ല്‍ ആണ് കേരളകോണ്‍ഗ്രസ് നേതാവ് കൂതാളി ഷാജി, ഇടുക്കി ജില്ലയിലെ കെ മാണി മകന്‍ സാജന്‍ മാണിയെയും ജോയ് കെ മാണിയെയും വെള്ളറടയിലേക്ക് കൊണ്ടുവരുന്നത്. ഹെര്‍ബല്‍ പ്ലാന്റേഷന്‍ നടപ്പിലാക്കാന്‍ പോകുന്ന ദേവദൂതരാണെന്നാണ് നാട്ടുകാര്‍ക്ക് മുന്നില്‍ ഇവരെ ഷാജി പരിചയപ്പെടുത്തിയത്. ബ്ലൂമൗണ്ട് കമ്പനിയുടെ ഉടമസ്ഥരായിരുന്നു സാജനും ജോയും. ആ നാടിനെ ഒരു സ്വര്‍ഗമാക്കി മാറ്റുന്ന വികസന സ്വപ്നങ്ങള്‍ അവര്‍ നാട്ടുകാരോട് പങ്കുവെച്ചു. ഹെര്‍ബല്‍ പ്ലാന്റേഷന്‍ വന്നാല്‍ നാട്ടിലെ മിക്കവര്‍ക്കും ജോലികിട്ടുമെന്ന വാഗ്ദാനം നല്‍കി. ആ കാലത്ത് വെള്ളറടയിലെ മലയിലും ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തും ഭൂമിവില ഏറ്റവും കൂടിയത് സെന്റിന് 2000രൂപയാണ്. പക്ഷെ, ഒരു വിലപേശലും കൂടാതെ ബ്ലൂമൗണ്ട് കമ്പനി 5000 മുതല്‍ 50000രൂപ വരെ വിലപറഞ്ഞു. വലിയ വില ലഭിച്ചപ്പോള്‍ പലരും ഭൂമി വില്‍പ്പനയ്ക്ക് തയ്യാറായി. ബ്ലൂമൗണ്ട് കമ്പനി സ്ഥലം വാങ്ങിക്കൂട്ടാന്‍ തുടങ്ങി. ബ്രോക്കര്‍മാര്‍ തമ്മില്‍ കമ്മീഷന്റെ കാര്യത്തില്‍ കശപിശയുണ്ടായപ്പോള്‍ അവരാണ് നാട്ടുകാരില്‍ ചിലരോട്, ബ്ലൂമൗണ്ട് കമ്പനി ഭൂമി വാങ്ങിക്കൂട്ടുന്നതിന്റെ യാഥാര്‍ത്ഥ ഉദ്ദേശം വെളിപ്പെടുത്തുന്നത്. ക്വാറികള്‍ നിര്‍മിച്ച് വന്‍ ഖനനം നടത്താനാണ് ബ്ലൂമൗണ്ട് കമ്പനി വെള്ളറടയില്‍ ഭൂമി വാങ്ങി കൂട്ടുന്നത്! |
സ്ഥലവില്‍പ്പന തകൃതിയായപ്പോള്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഇടയിലുള്ള റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ കളിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ലക്ഷം രൂപവരെ സെന്റിന് വില ഉയര്‍ന്നു. എന്നിട്ടും കമ്പനി ഭൂമി വാങ്ങി. ആ സാഹചര്യത്തിലാണ് ബ്രോക്കര്‍മാര്‍ തമ്മില്‍ കമ്മീഷന്റെ കാര്യത്തില്‍ കശപിശയുണ്ടാവുന്നത്. അവരാണ് നാട്ടുകാരില്‍ ചിലരോട്, ബ്ലൂമൗണ്ട് കമ്പനി ഭൂമി വാങ്ങിക്കൂട്ടുന്നതിന്റെ യാഥാര്‍ത്ഥ ഉദ്ദേശം വെളിപ്പെടുത്തുന്നത്. ക്വാറികള്‍ നിര്‍മിച്ച് വന്‍ ഖനനം നടത്താനാണ് ബ്ലൂമൗണ്ട് കമ്പനി വെള്ളറടയില്‍ ഭൂമി വാങ്ങി കൂട്ടുന്നത്!
ഹെര്‍ബല്‍ പ്ലാന്റേഷനെന്ന മുഖംമൂടിക്ക് പിറകില്‍ ബ്ലൂമൗണ്ട് സാന്റ്‌സ് ആന്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു. ഡയറക്ടര്‍മാര്‍ സാജന്‍ മാണിയും ജോയി കെ മാണിയും. ഈ യാഥാര്‍ത്ഥ്യം മനസിലാക്കുമ്പോഴേക്കും കമ്പനി ഏതാണ്ട് 15 ഏക്കറോളം ഭൂമി വെള്ളറട വില്ലേജിലെ ബ്ലോക്ക് 34ല്‍, കാക്കതൂക്കി വാര്‍ഡില്‍ സ്വന്തമാക്കി കഴിഞ്ഞിരുന്നു. അവസാന ഘട്ടത്തില്‍ വിലകയറും എന്ന് കരുതി ഭൂമി വില്‍ക്കാതിരുന്ന ചിലരെ ഭീഷണിപ്പെടുത്തി വില്‍പ്പനയ്ക്ക് നിര്‍ബന്ധിതരാക്കിയ സംഭവം വരെയുണ്ടായി. ഭൂമി വാങ്ങിക്കൂട്ടുന്നതിന് സമാന്തരമായി അവിടെയുള്ള സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറുന്നതിനുള്ള ശ്രമവും ബ്ലൂമൗണ്ട് കമ്പനി നടത്തി.
2010 ഏപ്രിലില്‍ തന്നെ വെള്ളറട ഉണര്‍ന്നു. പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ക്കാനായി അവര്‍ കൈകോര്‍ത്തു. കര്‍ഷക തൊഴിലാളി യൂണിയനും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളും പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ അണിനിരന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാന്‍ വന്ന തഹസില്‍ദാറെ തടഞ്ഞുവെച്ചുകൊണ്ടാണ് സഹ്യപര്‍വ്വതത്തെ സംരക്ഷിക്കാനുള്ള സമരത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് സമരപ്രഖ്യാപന കണ്‍വെന്‍ഷനുകളും സമര പ്രതിഷേധ പദയാത്രകളും അവകാശരേഖ സമര്‍പ്പണവുമൊക്കെ നടന്നു. പക്ഷെ, പ്രതിഷേധം ഉയരുന്നത് കണ്ട് പിന്തിരിഞ്ഞോടാന്‍ ബ്ലൂമൗണ്ട് കമ്പനി തയ്യാറായില്ല. അവര്‍ക്ക് പിറകില്‍ വലതുപക്ഷ രാഷ്ട്രീയത്തിലെ നീലതിമിംഗലങ്ങള്‍ ശക്തിപകര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു.
സമരത്തിന്റെ ചൂടിനിടയില്‍ കമ്പനി, മലനിരകളെ സ്വന്തമാക്കി മാറ്റാന്‍ ഒരു കമ്പിവേലി സ്ഥാപിക്കാന്‍ വേണ്ടി ശ്രമിച്ചു. തങ്ങള്‍ വാങ്ങിയ സ്ഥലത്തിന്റെ കൂടെ മലനിരകള്‍ അടങ്ങുന്ന സര്‍ക്കാര്‍ പുറമ്പോക്ക് സ്വന്തമാക്കാനായിരുന്നു കമ്പിവേലിയുമായി കമ്പനി വന്നത്. സമരഭടന്‍മാര്‍ കമ്പിവേലി പറിച്ചെറിഞ്ഞു. തുടര്‍ന്ന് വില്ലേജ് ഓഫീസ് ധര്‍ണയും കുട്ടികളിലും മുതിര്‍ന്നവരിലും മലനിരകളുടെ പ്രധാന്യം വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി ജൈവവൈവിധ്യ പഠനയാത്രയും സംഘടിപ്പിച്ചു. കണ്ണൊന്ന് തെറ്റിയാല്‍ പ്രകൃതിയെ ഇല്ലാതാക്കാന്‍ തുനിഞ്ഞ് നില്‍ക്കുന്ന കമ്പനിയെ തുരത്താനായി സ്ഥിരം സമരപന്തലിന്റെ ആവശ്യകത മനസിലാക്കി. കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ സമരപ്പന്തല്‍ ഉദ്ഘാടനം ചെയ്തു. സഹ്യപര്‍വ്വത സംരക്ഷണസമിതി നിതാന്തജാഗ്രതയോടെ നാടിനെ കോര്‍ത്തിണക്കി, പ്രതിരോധത്തിന്റെ കുന്തമുനയൊരുക്കി.
ചില രാഷ്ട്രീയ നാടകങ്ങള്‍ ഇതിനിടയില്‍ അരങ്ങേറി. വെള്ളറട ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് യു ഡി എഫ് ആണ്. മലനിരകള്‍ കണ്ട് സ്ഥിതിഗതി വിലയിരുത്താനായി വന്ന തഹസില്‍ദാറെ തടഞ്ഞുവെച്ച്, പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ പാറ ഖനന നീക്കത്തിനെതിരെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സഹ്യപര്‍വ്വത സംരക്ഷണ സമിതിയുടെയും കെ എസ് കെ ടി യുവിന്റെയും പ്രതിഷേധങ്ങളെയും ഇടപെടലുകളെയും കണ്ടില്ലെന്ന് നടിക്കാന്‍ വെള്ളറട ഗ്രാമപഞ്ചായത്തിന് സാധിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി, മലനിരകള്‍ ഖനനം ചെയ്യാനുള്ള അനുമതി നല്‍കാന്‍ പാടില്ലെന്ന തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായി. കൂനിച്ചി-കൊണ്ടകെട്ടി മലനിരകള്‍ ഖനനം ചെയ്താല്‍ പ്രകൃതി ദുരന്തങ്ങളുണ്ടാവും എന്ന റിപ്പോര്‍ട്ട് വെള്ളറട വില്ലേജ് ഓഫീസര്‍ പുറത്തിറക്കുന്നതും ആ സമയത്താണ്. 2010 ഡിസംബര്‍ 29ന് നിയമസഭാംഗമായിരുന്ന വി ജെ തങ്കപ്പന്‍ ഭൂമാഫിയയുടെ കടന്നുകയറ്റത്തിനെതിരെ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുകയും ചെയ്തു.
സമരങ്ങളും പ്രതിരോധങ്ങളും നടക്കുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ ഭൂസമ്പത്ത് കൊള്ളയടിക്കാന്‍ വന്ന മുതലാളിമാര്‍ വെറുതെ ഇരുന്നില്ല. ഖനനത്തിന് ആവശ്യമായുള്ള യന്ത്രങ്ങളുമായി അവര്‍ വെള്ളറടയിലേക്ക് എത്തി. മലനിരകളെ ഇടിച്ചുനിരപ്പാക്കാനായി അവര്‍ യന്ത്രങ്ങളുമായി പോകുമ്പോള്‍ നാട്ടുകാര്‍ ആ നീക്കം തടസപ്പെടുത്തി. ജാക്ക് ഹാമറുകള്‍ മനുഷ്യശക്തിയുടെ മുന്നില്‍ പൊട്ടിത്തകര്‍ന്നു. കമ്പനിയുടെ പ്രതിനിധികള്‍ യന്ത്രങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പക്ഷെ, സമരക്കാര്‍ക്ക് എതിരായി നിരവധി കേസുകള്‍ ഉണ്ടായി.
ബ്ലൂമൗണ്ട് കമ്പനി ഖനനത്തിനായി വാങ്ങിക്കൂട്ടിയ 14.84 ഏക്കര്‍ ഭൂമിയില്‍ 5 ഏക്കര്‍ ഭൂമി ഒഴിച്ച് ബാക്കിയുള്ളത് സര്‍വ്വേ അദാലത്ത് പട്ടയമായിരുന്നു. റവന്യു കമ്മീഷണര്‍ക്ക് കൊടുത്ത പരാതിയെ തുടര്‍ന്ന് ലാന്റ്ബാങ്ക് ടീം മലനിരകളില്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് ഇത് കണ്ടെത്തിയത്. ലാന്റ് അസൈന്‍മെന്റ് പട്ടയം വെറും അഞ്ചേക്കര്‍മാത്രമാണെന്നും ബാക്കിയുള്ള ഭൂമി എങ്ങിനെ ഇവരിലേക്ക് വന്നു എന്നും അന്വേഷിക്കുന്നതിന് വേണ്ടി വില്ലേജ് ഓഫീസിലെയും സബ് രജിസ്ട്രാര്‍ ഓഫീസിലെയും ഫയലുകള്‍ റവന്യുകമ്മീഷണറേറ്റിലെക്ക് വിളിപ്പിച്ച് പരിശോധന നടത്തി. ആ റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കുന്നതിന് വേണ്ടി ഭരണതലത്തില്‍ സ്വാധീനം ചെലുത്താനാണ് ബ്ലൂമൗണ്ട് കമ്പനി ശ്രമിച്ചത്.
സംസ്ഥാനത്ത്, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായുള്ള യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ബ്ലൂമൗണ്ട് കമ്പനിക്കാര്‍ കൂടുതല്‍ ഉത്സാഹത്തോടെ തങ്ങളുടെ മാഫിയാ പ്രവര്‍ത്തനം തുടര്‍ന്നു. അവരുടെ ഉപദേശകരായി ചില മന്ത്രിമാരും കൂടി. പല വഴികളിലൂടെ പരിശ്രമിച്ചിട്ടും ഖനനത്തിന് സാധിക്കാതെ വന്നപ്പോഴാണ് മന്ത്രിസഭയിലെ പ്രമുഖരെ ബ്ലൂമൗണ്ട് കമ്പനി, പണം കൊടുത്ത് പാട്ടിലാക്കിയത്. അവരുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനുകൂല അന്തരീക്ഷമുണ്ടാക്കുകയായിരുന്നു ബ്ലൂമൗണ്ട് കമ്പനിയുടെ ഉദ്ദേശം.
കെ പി സി സി പ്രസിഡന്റ് ആവുന്നതിന് മുന്‍പ്, വി എം സുധീരന്‍ കൂനിച്ചി- കൊണ്ടകെട്ടി മലനിരകള്‍ സംരക്ഷിക്കണം എന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് വെള്ളറട ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ക്രഷര്‍ യൂണിറ്റ് തുടങ്ങുവാനുള്ള കെട്ടിട നിര്‍മാണത്തിന് എന്‍ ഒ സി നല്‍കിയത്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ബ്ലൂമൗണ്ട് കമ്പനിയ്ക്ക് വേണ്ടി സാജന്‍ മാണി സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ എന്‍ ഒ സി നല്‍കുന്നതിന് എന്തെങ്കിലും തടസമുണ്ടെങ്കില്‍ വെള്ളറട പഞ്ചായത്ത് ഏഴ് ദിവസത്തിനകം അറിയിക്കണമെന്നും അത്തരത്തിലുള്ള അറിയിപ്പുകളൊന്നും ലഭിച്ചില്ല എങ്കില്‍ എന്‍ ഒ സി ലഭിച്ചതായി കണക്കാക്കണമെന്നും അറിയിച്ചുകൊണ്ട് 27-03-2012ല്‍ അയച്ച കത്തിന് ഗ്രാമപഞ്ചായത്ത് എതിര്‍പ്പൊന്നും അറിയിച്ചില്ല. ആ മൗനം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട്
കെ പി സി സി പ്രസിഡന്റ് ആവുന്നതിന് മുന്‍പ്, വി എം സുധീരന്‍ കൂനിച്ചി- കൊണ്ടകെട്ടി മലനിരകള്‍ സംരക്ഷിക്കണം എന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് വെള്ളറട ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ക്രഷര്‍ യൂണിറ്റ് തുടങ്ങുവാനുള്ള കെട്ടിട നിര്‍മാണത്തിന് എന്‍ ഒ സി നല്‍കിയത്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ബ്ലൂമൗണ്ട് കമ്പനിയ്ക്ക് വേണ്ടി സാജന്‍ മാണി സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ എന്‍ ഒ സി നല്‍കുന്നതിന് എന്തെങ്കിലും തടസമുണ്ടെങ്കില്‍ വെള്ളറട പഞ്ചായത്ത് ഏഴ് ദിവസത്തിനകം അറിയിക്കണമെന്നും അത്തരത്തിലുള്ള അറിയിപ്പുകളൊന്നും ലഭിച്ചില്ല എങ്കില്‍ എന്‍ ഒ സി ലഭിച്ചതായി കണക്കാക്കണമെന്നും അറിയിച്ചുകൊണ്ട് 27-03-2012ല്‍ അയച്ച കത്തിന് ഗ്രാമപഞ്ചായത്ത് എതിര്‍പ്പൊന്നും അറിയിച്ചില്ല. ആ മൗനം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയെടുത്തതായിരുന്നു. കോണ്‍ഗ്രസ് എം എല്‍ എ, എ ടി ജോര്‍ജ്ജായിരുന്നു ഇത്തരത്തിലുള്ളൊരു തീരമാനമെടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരെ നിര്‍ബന്ധിച്ചത്. |
ഉണ്ടാക്കിയെടുത്തതായിരുന്നു. കോണ്‍ഗ്രസ് എം എല്‍ എ, എ ടി ജോര്‍ജ്ജായിരുന്നു ഇത്തരത്തിലുള്ളൊരു തീരമാനമെടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരെ നിര്‍ബന്ധിച്ചത്. വെള്ളറട ഗ്രാമപഞ്ചായത്ത്, സാജന്‍മാണിയുടെ ബ്ലൂമൗണ്ട് കമ്പനിക്ക് വേണ്ടി 28-04-2012ല്‍ പുറത്തിറക്കിയ B4/4185/2012 ഉത്തരവിനായി ലക്ഷങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൈപ്പറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ എം എല്‍ എയും സംസ്ഥാനത്തെ മന്ത്രിമാരും വീതംവെപ്പില്‍ പങ്കാളികളായി.
ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ പഞ്ചായത്തിന്റെ ഈ ഉത്തരവ് പുനരാലോചിക്കണമെന്ന് പറഞ്ഞുകൊണ്ട് തിരിച്ചയച്ചപ്പോള്‍ ആ അനുമതിയില്‍ ഉറച്ചുനില്‍ക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ബ്ലൂമൗണ്ട് കമ്പനിക്ക് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹ്യപര്‍വ്വത സംരക്ഷണ സമിതിയുടെയും കര്‍ഷക തൊഴിലാളി യൂണിയന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധസമരങ്ങള്‍ ആരംഭിച്ചു. സമരക്കാര്‍ വനം വന്യജീവി വകുപ്പില്‍ പരാതി നല്‍കി. ഗ്രാമപഞ്ചായത്തിനോട്, വനം വന്യജീവി വകുപ്പ് ഖനനത്തിനായുള്ള ഒരനുമതിയും നല്‍കാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടു. പക്ഷെ, അത്തരത്തിലുള്ള നിര്‍ദേശങ്ങളെ തൃണവത്ഗണിച്ച് ബ്ലൂമൗണ്ട് കമ്പനിയുടെ കൂടെ നില്‍ക്കുകയായിരുന്നു പഞ്ചായത്ത് അധികൃതര്‍. കമ്പനിക്ക് വേണ്ടി ജില്ലാ വ്യവസായ വകുപ്പും ഗ്രാമ പഞ്ചായത്തും നടത്തിയ രഹസ്യ കത്തിടപാടുകള്‍ അതിന്റെ തെളിവാണ്.
സമരങ്ങളുടെ മഹാമാരിയില്‍ അടിപെട്ടുപോയ പഞ്ചായത്ത് ഭരണസമിതി, പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗന്ധിയെ അധ്യക്ഷയാക്കി ഒരു ഉപസമിതിയെ നിയോഗിച്ചു. സഹ്യപര്‍വത ചെരുവിലെ പ്ലാങ്കുടിക്കാവ് സന്ദര്‍ശിച്ച്, സിറ്റിംഗ് നടത്തിയ ഉപസമിതി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി. സഹ്യപര്‍വ്വത ഖനനത്തിനായി ഗ്രാമപഞ്ചായത്ത് നല്‍കിയ അനുമതി മുന്‍കാല തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സമിതി കണ്ടെത്തി. ഖനനം ചെയ്താല്‍ വന്‍ പാരിസ്ഥിതിക പ്രത്യാഖ്യാതങ്ങള്‍ ഉണ്ടാകുമെന്നും ജനവിരുദ്ധ തീരുമാനമെടുത്ത സെക്രട്ടറിയെ നിയമ നടപടിക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ഉപസമിതി സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് വെട്ടിത്തിരുത്തുന്നതിന് വേണ്ടി ഉപസമിതി അധ്യക്ഷയ്ക്ക് ലക്ഷങ്ങളുടെ കോഴ വാഗ്ദാനം ചെയ്തു. പ്രസിഡന്റും സെക്രട്ടറിയും അതിനായി അധ്യക്ഷയുടെ വീട്ടില്‍പ്പോയി യാചനാ നാടകങ്ങള്‍ കളിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍ സുഗന്ധിയെ വിളിച്ച് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പ്രതിപക്ഷമെമ്പര്‍മാരുടെ കൈയ്യിലുമുണ്ട്. തനിക്കതിന് സാധിക്കില്ല എന്ന് പറഞ്ഞ് ആ സ്ത്രീ അവരെ കൈയൊഴിഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം നടക്കേണ്ട പഞ്ചായത്ത് കമ്മറ്റി മാറ്റിവെക്കാന്‍ വേണ്ടി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റിന്റെ കാല് പിടിച്ചത് നാട്ടിലാകെ പാട്ടാണ്. മാറ്റിവെക്കല്‍ നടപ്പാകാതിരുന്നപ്പോള്‍ ബ്ലൂമൗണ്ട് കമ്പനിയുടെ നിര്‍ദേശാനുസരണം അജണ്ടയിലുള്ള ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കാതെ പഞ്ചായത്ത് കമ്മറ്റി അവസാനിപ്പിച്ചുകൊണ്ട് ഭരണസമിതി ഉണ്ട ചോറിനുള്ള നന്ദി പ്രകാശിപ്പിച്ചു.
വിട്ടുവീഴ്ചയില്ലാത്ത സമരപന്ഥാവുകളിലൂടെയുള്ള മുന്നേറ്റത്തിന്റെ കാലമായിരുന്നു അത്. പിടിച്ചുനില്‍ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് സാധിച്ചില്ല. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നാട്ടിലിറങ്ങി നടക്കാനാവില്ല എന്ന് ബോധ്യപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി. സെക്രട്ടറിയെയും കൂടെയിരുത്തി ഖനനത്തിന് നല്‍കിയ അനുമതി റദ്ദ് ചെയ്തതായി പ്രഖ്യാപിച്ചു. പക്ഷെ, അതോടൊപ്പം സമരത്തിനിറങ്ങിയ ജനങ്ങളെ പ്രതികളാക്കി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തുകൊണ്ട്, ജനങ്ങളെ ദ്രോഹിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി വ്യക്തമാക്കി. പഞ്ചായത്തിലെ മുഴുവന്‍ വനിതകളെയും കുട്ടികളെയും അണിനിരത്തിക്കൊണ്ട് ചാണകം മുക്കിയ ചൂലുമായി വെള്ളറട ജംഗ്ഷനില്‍ നിന്നും ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന്, ഗ്രാമപഞ്ചായത്ത് ഭരണസമിതി ഖനനാനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചു.
പ്ലേഗ്‌പോലെ പടര്‍ന്ന് പിടിക്കുന്ന അഴിമതിയുടെ സംരഭകരും കാവലാളുകളും ഉദ്യോഗസ്ഥരാണ്. അഴിമതിക്ക് കൂട്ടുനിന്ന് ഉപഭോഗപരതിയില്‍ ആറാടുന്ന, ബ്ലേഡ് മാഫിയയുടെ ഭാഗമാവുന്ന ഉദ്യോഗസ്ഥരാണ് സംസ്ഥാന തലസ്ഥാനത്ത് കൂടുതലുമുള്ളത്. വെള്ളറട ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടൈറ്റസും അതില്‍ നിന്ന് വിഭിന്നനായിരുന്നില്ല. സഹ്യപര്‍വ്വത സംരക്ഷണ സമിതി പരാതി നല്‍കിയത് പ്രകാരം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ വെള്ളറട പഞ്ചായത്തിലെത്തി തെളിവെടുപ്പ് നടത്തുകയും നിയമവിരുദ്ധമായി സ്വീകരിച്ച ഫയലുകള്‍ കണ്ടെത്തുകയും ചെയ്തത് ഇതിന് തെളിവാണ്.
തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെയും സര്‍ക്കാരിനെയും കബളിപ്പിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വിധി പുറപ്പെടുവിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടത്തുന്ന അഴിമതിയെകുറിച്ച് നല്‍കിയ പരാതിയെ തുടര്‍ന്ന്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥലത്തെത്തി ഹിയറിംഗ് നടത്തി. സെക്രട്ടറി അഴിമതിക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം. തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി പഞ്ചായത്തില്‍ ഹിയറിംഗ് നടത്തി. പഞ്ചായത്ത് സെക്രട്ടറി ടൈറ്റസ് ഖനന മാഫിയക്ക് വേണ്ടി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് സെക്രട്ടറിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ കെ എസ് കെ ടി യുവിന്റെയും സഹ്യപര്‍വ്വത സംരക്ഷണസിമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ മുന്നേറ്റത്തിന്റെ വിജയകരമായ പരിസമാപ്തിയായിരുന്നു അത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മാഫിയ തിരുവനന്തപുരം ഡി എഫ് ഒയ്ക്ക് ഖനനത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. നെയ്യാര്‍ ഡാമില്‍ നിന്നും റോഡ് മാര്‍ഗം വെള്ളറടയില്‍ എത്തിയ ഡി എഫ് ഒ മോഹനന്‍പിള്ള വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരം ഈ മലനിരകളിലേക്കുണ്ട് എന്ന് റിപ്പോര്‍ട്ട് നല്‍കി. സമരസമിതി എമര്‍ജിംഗ് കേരളയുടെ നോഡല്‍ ഏജന്‍സിയായ കെ എസ് ഐ ഡി സിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും പരാതിനല്‍കി. ബ്ലൂമൗണ്ട് കമ്പനിയുടെ ഖനന പ്രോജക്ട് സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ, അവിടെയും ബ്ലൂമൗണ്ട് കമ്പനിയുടെ ലക്ഷങ്ങള്‍ക്കായിരുന്നു വില. അവര്‍ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അനുഗ്രഹാശിസുകളോടെ എമര്‍ജിംഗ് കേരളയില്‍ പ്രോജക്ട് പ്രപ്പോസല്‍ അവതരിപ്പിച്ചു. അത് നടപ്പിലാക്കാനായി അംഗീകരിപ്പിച്ചു. |
എല്ലാ വഴികളും അടഞ്ഞപ്പോള്‍, ബ്ലൂമൗണ്ട് കമ്പനി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എമര്‍ജിംഗ് കേരളയില്‍ ഈ പദ്ധതി ഉള്‍പ്പെടുത്താനുള്ള നിര്‍ദേശമുണ്ടാവുന്നത് അങ്ങനെയാണ്. ആ സമയത്താണ് കെ ബി ഗണേഷ്‌കുമാര്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ നിര്‍ബന്ധിതനാവുന്നത്. അദ്ദേഹത്തിന്റെ കൈയിലിരുന്ന വനം വകുപ്പ് ഉമ്മന്‍ചാണ്ടി മറ്റ് മന്ത്രിമാരെ ഏല്‍പ്പിച്ചില്ല. സ്വന്തം കൈയ്യില്‍ തന്നെ വെച്ചു. ബ്ലൂമൗണ്ട് കമ്പനിയോട് വനംവകുപ്പ് വഴി എമര്‍ജിംഗ് കേരളയില്‍ പ്രോജക്ട് പ്രപ്പോസല്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇത് മനസിലാക്കിയ സമരസമിതി തിരുവനന്തപുരം ഡി എഫ് ഒയ്ക്കും കുറ്റിച്ചല്‍ റേഞ്ച് ഓഫീസര്‍ക്കും പരാതി നല്‍കി. നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് ഖനനത്തിനായി ലക്ഷ്യമിടുന്ന മലനിരകളെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മാഫിയ തിരുവനന്തപുരം ഡി എഫ് ഒയ്ക്ക് ഖനനത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. നെയ്യാര്‍ ഡാമില്‍ നിന്നും റോഡ് മാര്‍ഗം വെള്ളറടയില്‍ എത്തിയ ഡി എഫ് ഒ മോഹനന്‍പിള്ള വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരം ഈ മലനിരകളിലേക്കുണ്ട് എന്ന് റിപ്പോര്‍ട്ട് നല്‍കി. സമരസമിതി എമര്‍ജിംഗ് കേരളയുടെ നോഡല്‍ ഏജന്‍സിയായ കെ എസ് ഐ ഡി സിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും പരാതിനല്‍കി. ബ്ലൂമൗണ്ട് കമ്പനിയുടെ ഖനന പ്രോജക്ട് സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ, അവിടെയും ബ്ലൂമൗണ്ട് കമ്പനിയുടെ ലക്ഷങ്ങള്‍ക്കായിരുന്നു വില. അവര്‍ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അനുഗ്രഹാശിസുകളോടെ എമര്‍ജിംഗ് കേരളയില്‍ പ്രോജക്ട് പ്രപ്പോസല്‍ അവതരിപ്പിച്ചു. അത് നടപ്പിലാക്കാനായി അംഗീകരിപ്പിച്ചു.
കൂനിച്ചി-കൊണ്ടകെട്ടി മലനിരകളില്‍ ഖനനം നടത്താനുള്ള ബ്ലൂമൗണ്ട് കമ്പനിയുടെ അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കാനായി വ്യവസായ വകുപ്പ് സെക്രട്ടറി ശ്രീനിവാസന്‍ ഐ എ എസിന്റെ ചേംബറില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. 2013 മെയ് 28ന്. റവന്യുവകുപ്പ്, മൈനിംഗ് ആന്റ് ജിയോളജി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളും ആ യോഗത്തില്‍ പങ്കെടുത്തു. ഖനന ശ്രമങ്ങള്‍ ഗുരുതരമായ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്നും ബ്ലൂമൗണ്ട് കമ്പനിയുടെ അപേക്ഷ സ്വീകരിക്കാന്‍ പാടില്ലെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്. ആ യോഗ തീരുമാനത്തിന്റെ മിനിറ്റ്‌സ് ലഭ്യമാക്കാന്‍ വേണ്ടി വിവിധ ഘട്ടങ്ങളില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ഒഴിഞ്ഞുമാറുന്ന നടപടിയാണ് വ്യവസായ വകുപ്പ് സ്വീകരിച്ചത്. ഈ മറച്ചുവെക്കല്‍ വ്യവസായവകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് പറയപ്പെടുന്നത്.
മിനുട്ട്‌സ് തയ്യാറായില്ല എന്നും ആകുന്ന മുറയ്ക്ക് ലഭ്യമാക്കാമെന്നുമായിരുന്നു വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനുള്ള ആദ്യത്തെ മറുപടി. പിന്നീട് ഈ ആവശ്യവുമായി അപ്പീല്‍ അധികാരിയെ സമീപിച്ചപ്പോള്‍ 2014 ജനുവരിയില്‍ അപ്പീല്‍ അധികാരിയുടെ മറുപടി ലഭിച്ചു. വ്യവസായ വകുപ്പ് നടത്തിയ യോഗത്തിന്റെ മിനുട്‌സ് കാണാനില്ലെന്നും കണ്ടുകിട്ടിയാലുടന്‍ അയച്ചുതരാമെന്നുമുള്ള മറുപടി ലഭിച്ചു. പിന്നീടിതുവരെയായി ആ ഫയല്‍ കണ്ടുകിട്ടിയിട്ടില്ല. മറുപടിയും ലഭിച്ചില്ല.
മലനിരകളില്‍ ഖനനം നടത്താനുള്ള സൗകര്യത്തിനുവേണ്ടി വെള്ളരിക്കുന്ന് - പ്ലാങ്കുടിക്കാവ് റോഡ് എട്ട് മീറ്റര്‍ വീതിയില്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലൂമൗണ്ട് കമ്പനി മന്ത്രി എം കെ മുനീറിന് അപേക്ഷ നല്‍കി. വല്ലാത്തൊരു വേഗത്തോടെ, അടിയന്തര നടപടി സ്വീകരിക്കണമെന്ന നിര്‍ദേശത്തോടെ ആ അപേക്ഷ ചീഫ് ടൗണ്‍ പ്ലാനറുടെ മുന്നിലെത്തി. തുടര്‍ നടപടികള്‍ക്കായി ഈ അപേക്ഷ പഞ്ചായത്തിലേക്ക് എത്തിയപ്പോള്‍, ആസ്തി രജിസ്ട്രറില്‍ ഈ റോഡിന് അഞ്ച് മീറ്റര്‍ വീതി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു എന്ന് പുതുതായി ചാര്‍ജ്ജെടുത്ത സെക്രട്ടറി മറുപടി അയച്ചു. ഈ മറുപടി കണ്ട ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ ബ്ലൂമൗണ്ട് കമ്പനി ഉടമ സാജന്‍മാണിയുടെ എല്ലാ അപേക്ഷകളും പുന പരിശോധിച്ചു. അവയെല്ലാം നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. നിലവിലുള്ള എല്ലാ അപേക്ഷകളും നിരസിച്ചുകൊണ്ട് ബന്ധപ്പെട്ട കക്ഷികള്‍ക്ക് കത്തയക്കുകയും ചെയ്തു.
ബ്ലൂമൗണ്ട് കമ്പനി ഈ സമയത്ത് പരിസ്ഥിതി ആഘാത പഠനം നടത്തി, കമ്പനിക്ക് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് നീക്കങ്ങള്‍ നടത്തി. മന്ത്രിമാരുടെ നിര്‍ദേശം ശിരസാ വഹിച്ചുകൊണ്ട് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പില്‍ നിന്നും ജോണ്‍ മത്തായി, സി എ മോഹനന്‍ എന്നീ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ സാജന്‍മാണിയുടെ അതിഥികളെ പോലെ വന്നു. വെള്ളറടയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബോര്‍ഡുവെച്ച കാറില്‍ വന്നിറങ്ങിയ ഈ ശാസ്ത്രജ്ഞര്‍ ചുവന്ന ബോര്‍ഡ് കറുത്ത തുണികൊണ്ട് മറച്ചുവെച്ച് സാജന്‍ മാണിയുടെ ആഡംബര വാഹനത്തില്‍ കയറി സല്‍ക്കാരത്തിനായി പോയി.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പില്‍ സഹ്യപര്‍വ്വത സംരക്ഷണ സമിതി കൊടുത്ത പരാതിയിന്‍മേലാണ് ഈ ശാസ്ത്രജ്ഞര്‍ നടപടി എടുക്കേണ്ടത്. പക്ഷെ, പരാതിക്കാരെ അവര്‍ മലനിരകള്‍ സന്ദര്‍ശിക്കുന്ന കാര്യം അറിയിച്ചില്ല. സര്‍ക്കാര്‍ വാഹനത്തില്‍ വന്നിറങ്ങിയ ഉദ്യോഗസ്ഥര്‍ സാജന്‍മാണിയുടെ വാഹനത്തില്‍ കയറിപ്പോവുന്നത് കണ്ട ചില നാട്ടുകാര്‍ സമരപന്തലില്‍ വിവരമറിയിച്ചു. നാട്ടുകാര്‍ ഈ ശാസ്ത്രജ്ഞരെ തടഞ്ഞുവെച്ചു. ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. സമരഭടന്‍മാര്‍ ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. അവസാനം ശാസ്ത്രജ്ഞന്‍മാരെ പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവേണ്ടി വന്നു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കീഴിലുള്ള കാലാവസ്ഥാ വ്യതിയാന വകുപ്പ് 2014 മാര്‍ച്ച് 27ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ബി വണ്‍ കാറ്റഗറിയില്‍പ്പെടുത്തി ഖനനാനുമതി നല്‍കിയത് ബ്ലൂമൗണ്ട് കമ്പനിയോടുള്ള പ്രത്യേക താല്‍പ്പര്യത്തിന്റെ പുറത്താണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് എപ്പോഴും പറയുന്ന തിരുവഞ്ചൂര്‍, നിയമം പണത്തിന്റെ വഴിക്ക് പോവുന്നതിനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു. ഈ ഓര്‍ഡര്‍ ഇറക്കുന്നതിന് കോടികളാണ് ബ്ലൂമൗണ്ട് കമ്പനി ചെലവിട്ടത്. |
ഒറ്റക്കെട്ടായി നില്‍ക്കുന്ന സമരഭടന്‍മാരെ വിഘടിപ്പിക്കുന്നതിനും സമരത്തിന് നേതൃത്വം കൊടുക്കുന്നവരെ വിലക്കെടുക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ വെള്ളറടയില്‍ നടക്കുന്നുണ്ട്. സഹ്യപര്‍വ്വത സംരക്ഷണസമിതിയുടെ രക്ഷാധികാരിയായ വി റസലയ്യനെ വിലക്കെടുക്കാനായി നടന്ന പരിശ്രമം ഇതിന്റെ ഭാഗമായാണ്. മന്ത്രി അടൂര്‍പ്രകാശ്, കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ജോസഫ് വാഴക്കന്‍ എന്നിവരുടെ നിര്‍ദേശാനുസരണം കേരള മദ്യ നിരോധന സമിതിയുടെ ഒരു നേതാവും തിരുവനന്തപുരത്തെ ഒരു മുന്‍മന്ത്രിയുടെ മകനും റസലയ്യന് ഒരു കോടി രൂപയാണ് സമരത്തില്‍ നിന്ന് പിന്‍വാങ്ങാനായി വാഗ്ദാനം ചെയ്തത്. ബ്ലൂമൗണ്ട് കമ്പനിയുടെ ചില പ്രതിനിധികള്‍ പലര്‍ക്കും സാമ്പത്തിക വാഗ്ദാനങ്ങള്‍ ചെയ്ത് കറങ്ങി നടക്കുന്നുണ്ട്. കോണ്‍ഗ്രസിലെ സുധീരന്‍ വിഭാഗം സമരത്തിന് അനുകൂലമായ നിലപാടാണ് പരസ്യമായി എടുത്തിട്ടുള്ളത്. പക്ഷെ, ഉമ്മന്‍ചാണ്ടിയാവട്ടെ ഖനനത്തിന് അനുകൂലമായ നിലപാടും സഹായ സഹകരണങ്ങളും മുന്നോട്ട് വെക്കുന്നു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കീഴിലുള്ള കാലാവസ്ഥാ വ്യതിയാന വകുപ്പ് 2014 മാര്‍ച്ച് 27ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ബി വണ്‍ കാറ്റഗറിയില്‍പ്പെടുത്തി ഖനനാനുമതി നല്‍കിയത് ബ്ലൂമൗണ്ട് കമ്പനിയോടുള്ള പ്രത്യേക താല്‍പ്പര്യത്തിന്റെ പുറത്താണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് എപ്പോഴും പറയുന്ന തിരുവഞ്ചൂര്‍, നിയമം പണത്തിന്റെ വഴിക്ക് പോവുന്നതിനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു. ഈ ഓര്‍ഡര്‍ ഇറക്കുന്നതിന് കോടികളാണ് ബ്ലൂമൗണ്ട് കമ്പനി ചെലവിട്ടത്. ബി വണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ഖനനത്തിന് അനുമതി കൊടുക്കുമ്പോള്‍ അതില്‍ പബ്ലിക്ക് ഹിയറിംഗ് നടത്തേണ്ടിവരും. ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞാല്‍, അവര്‍ ഖനനത്തിന് എതിരായി നില്‍ക്കുമെന്ന് മനസിലാക്കിയ ബ്ലൂമൗണ്ട് കമ്പനി വീണ്ടും മന്ത്രിയെ കണ്ടു. ഒരു അപക്‌സ് കമ്മറ്റി തീരുമാനം പുനരാലോചിക്കാന്‍ ഉണ്ടാക്കിപ്പിച്ചു. സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്റ്റ് അസസ്‌മെന്റ് അതോറിറ്റിയുടെ മൂന്ന് പേരടങ്ങുന്ന ഒരു അപക്‌സ് കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. കെ പി ജോയ് ചെയര്‍മാനും ഫോറസ്റ്റ് ആന്റ് എന്‍വയോണ്‍മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി മൊഹന്തി ഐ എ എസ്, കാലാവസ്ഥാ വ്യതിയാനകേന്ദ്രം ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവരടങ്ങുന്ന അപക്‌സ് കമ്മറ്റി ബി ടു കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതോടെ പബ്ലിക്ക് ഹിയറിംഗ് ഒഴിവായി. ഇപ്പോള്‍ തത്വത്തില്‍ ഖനനത്തിനുള്ള അനുമതി ബ്ലൂമൗണ്ട് കമ്പനിക്ക് ലഭിച്ചിരിക്കുന്നു.
ആയിരക്കണക്കിന് കോടിരൂപയുടെ ഖനനത്തിനാണ് ബ്ലൂമൗണ്ട് കമ്പനി തയ്യാറെടുക്കുന്നത്. രണ്ട് മലകള്‍ അവര്‍ സ്വപ്നമായി, പഴങ്കഥയായി അവശേഷിപ്പിക്കും. രണ്ട് സംസ്ഥാനങ്ങളിലെ പരിസ്ഥിതിയെ താറുമാറാക്കും. ഒട്ടേറെ ജിവിതങ്ങളെ കടപുഴക്കും. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഖനനമാഫിയക്ക് വേണ്ട സഹായങ്ങളുമായി നില്‍ക്കുമ്പോള്‍, സിപിഐ എം ലോക്കല്‍ കമ്മറ്റി അംഗം എം ആര്‍ രങ്കനാഥന്‍ ചെയര്‍മാനും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഭാരവാഹിയായ സി ബാലരാജ് സെക്രട്ടറിയുമായ സഹ്യപര്‍വ്വത സംരക്ഷണ സമിതി വി റസലയ്യന്റെ നേതൃത്വത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിരോധത്തിന്റെ മഹാമേരുവായി മാറുകയാണ്. സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പറും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ, സിപിഐ നേതാവ് ബിനോയ് വിശ്വം തുടങ്ങിയവര്‍ സഹ്യപര്‍വ്വത സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി സമരപന്തലില്‍ എത്തി. മലനിരകള്‍ സന്ദര്‍ശിച്ചു.
കൂനിച്ചി-കൊണ്ടകെട്ടി മലനിരകളിലെ കോടികള്‍ വിലമതിക്കുന്ന പ്രകൃതി സമ്പത്ത് കൊള്ളയടിക്കുന്നതിന് വേണ്ടി ഖനനം നടത്തുകയാണെങ്കില്‍ ഒരു ആവാസ വ്യവസ്ഥ പൂര്‍ണമായി ഇല്ലാതാവും. കാലാവസ്ഥയില്‍ തന്നെ മാറ്റം വരും. വരള്‍ച്ച നാടിനെ ദാഹിപ്പിക്കും. മലനിരകളില്‍ ഖനനം ചെയ്യുമ്പോഴുണ്ടാവുന്ന പൊടിപടലങ്ങള്‍ കാരണം ശ്വാസകോശ രോഗങ്ങളും അര്‍ബുദവും വെള്ളറടയിലെ പുതിയ കുടിയേറ്റക്കാരാവും. വന്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഖനനത്തിന്റെ പ്രകമ്പനം കൊണ്ട് മലനിരകള്‍ക്ക് ചുറ്റും അധിവസിക്കുന്ന പാവപ്പെട്ടവരുടെ, മണ്ണില്‍ തീര്‍ത്ത വീടുകള്‍ ഇടിഞ്ഞുവീഴും. മലയോര പഞ്ചായത്തുകളില്‍ ലഭിക്കുന്ന 3800 മില്ലി ലിറ്റര്‍ മഴ (തിരുവനന്തപുരം നഗരത്തില്‍ 1800 മില്ലിലിറ്റര്‍) എത്രകണ്ട് ഇല്ലാതാവുമെന്നത് പ്രവചനാതീതമാണ്. ഒരുപാട് യന്ത്രങ്ങളും അതിലേറെ വാഹനങ്ങളും നിരന്തരം പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവുന്ന കാര്‍ബ്ബണും അന്തരീക്ഷ ഊഷ്മാവില്‍ ഉണ്ടാവുന്ന അസാധാരണമായ വര്‍ധനവും വെള്ളറടയെ ഒരു മരുപ്രദേശമാക്കി മാറ്റും. വന്‍തോതിലുള്ള ഉരുള്‍പൊട്ടലുകള്‍ക്ക് വെള്ളറട, അമ്പൂരി, കടയാലുംമൂട് പ്രദേശങ്ങള്‍ ഇരയായി മാറും. മുപ്പത്തിയേഴ് മരണങ്ങള്‍ സൃഷ്ടിച്ച അമ്പൂരി പ്രകൃതി ദുരന്തം മറക്കാനായിട്ടില്ല. അതിന്റെ വന്‍ തുടര്‍ച്ചകളാണ് ഖനനം നടക്കുമെങ്കില്‍ ഇവിടെയുണ്ടാവുക. കൃഷി ചെയ്യാനാവാതെ, വെള്ളം ലഭിക്കാതെ, പൊടിപടലംകൊണ്ട് മൂടിയ ഈ ഭൂമിയില്‍ ജീവിക്കാനാവാതെ അയ്യായിരത്തിലേറെ കുടുംബങ്ങള്‍ വഴിയാധാരമാകും.
ചെറുത്ത് നില്‍പ്പിന്റെ മഹാപ്രസ്ഥാനമായി മാറുക എന്നത് മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള ഏകവഴി. വലതുപക്ഷ ഭരണകൂടത്തിന്റെയും പ്രകൃതി സമ്പത്ത് കൊള്ളയടിക്കാനായി വരുന്ന മാഫിയകളുടെയും മുന്നില്‍ നെഞ്ച് വിരിച്ച് പോരാടാന്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം വെള്ളറടയിലുമുണ്ട്. സഹ്യന്റെ ശിഖരത്തില്‍ കുത്തിയ ചെങ്കൊടിക്ക് മേലെ ഉയരുന്ന യന്ത്രക്കൈകള്‍ ഉണ്ടെങ്കില്‍ അതിനെ വെട്ടിമാറ്റാനുള്ള ആര്‍ജ്ജവം കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിനുണ്ട്.
“സംവത്സരങ്ങളായ്
നമ്മുടെ സങ്കല്‍പ്പങ്ങളിലിന്നും
മരിക്കാത്തൊരീഭൂമി
പഴയൊരു തലമുറയില്‍ നിന്നും
നമ്മള്‍ കടം വാങ്ങിയ
തിരികെയേല്‍പ്പിക്കേണ്ടൊരീഭൂമി.
ഇത്, പ്രപിതാക്കള്‍ തന്നൊരു സ്വത്തല്ല
ധൂര്‍ത്തപുത്രര്‍ക്കായ് ആവോളം കവരുവാന്‍
കരുതിയ നിലയില്ലാ കലവറയല്ല.”
11-Dec-2014
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്