ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
പ്രീജിത്ത് രാജ്
ഗുജറാത്തില്‍ ഒഴുകിപരന്ന ചോരയും കണ്ണീരും കുടിച്ച് ശക്തിനേടിയ ഫാസിസത്തിന്റെ ഉത്പന്നമാണ് രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി. ആര്‍ എസ് എസിനെ തള്ളിപറയാത്ത പ്രധാനമന്ത്രി. രാജ്യത്തിന്റെ ഭരണഘടനയും പതാകയും അംഗീകരിക്കാത്ത ആര്‍ എസ് എസുകാരന്‍. ജനാധിപത്യത്തെ പുറംകാലുകൊണ്ട് തട്ടിയെറിയാന്‍ വെമ്പുന്ന സംഘി. അഫ്ഗാനിസ്ഥാനില്‍ ഒസാമ ബിന്‍ ലാദനെ വളര്‍ത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ഭീകരതയ്‌ക്കെതിരെ പ്രസംഗിക്കുമ്പോഴും ഒസാമയ്ക്ക് ആയുധം കൊടുത്ത പാരമ്പര്യമാണ് അമേരിക്കയുടേത്. ന്യൂനപക്ഷ വംശഹത്യ നടത്തിയെന്ന കാരണത്താല്‍ അമേരിക്കയ്ക്ക് അനഭിമതനായിരുന്ന നരേന്ദ്രമോഡിയെ ഇപ്പോള്‍ കൂട്ടാളിയായി കൂടെ കൂട്ടുമ്പോള്‍ ഒസാമയുമായി അമേരിക്ക പുലര്‍ത്തിയ ബന്ധമാണ് തെളിഞ്ഞുവരുന്നത്. ഫാസിസം ഇന്ത്യയില്‍ മഴയായി പെയ്തിറങ്ങിയാല്‍ അമേരിക്കയ്ക്ക് ലാഭം മാത്രമേയുള്ളു. നഷ്ടം നമുക്ക് മാത്രമാണ്. |
ഫാസിസ്റ്റ് ഭീഷണിയുടെ പുതിയ ഭാവങ്ങള്‍ പരിചയപ്പെടാന്‍ രാജ്യത്തിന്റെ അറുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനാഘോഷം സഹായകമായി. ഫാസിസം എന്നതിനെ നരേന്ദ്രമോഡിയിലേക്കും സംഘപരിവാറിലേക്കും ചുരുക്കി കാണാന്‍ സാധിക്കില്ല. ആ പാഠമാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രതിനിധീകരിച്ച് ഇന്ത്യയിലെത്തിയ ബാരക് ഒബാമയ്ക്ക് മുന്നില്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കാണിച്ച ദാസ്യമനോഭാവത്തിലൂടെ വ്യക്തമാവുന്നത്്. നരേന്ദ്രമോഡി പ്രതിനിധാനം ചെയ്യുന്ന ഫാസിസ്റ്റ് രാഷ്ട്രീയം പല തലങ്ങളില്‍ വളര്‍ന്ന്, രാജ്യത്താകമാനം വംശഹത്യ നടത്താനുള്ള ശക്തി സംഭരിക്കുകയാണ്. ഫാസിസ്റ്റുകള്‍ക്ക് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഐക്യദാര്‍ഡ്യം ലഭിച്ചിരിക്കുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നത് വരെ, നരേന്ദ്രമോഡിയെ തങ്ങളുടെ രാജ്യത്തേക്ക് വരാനുള്ള യോഗ്യതയില്ലാത്ത മനുഷ്യനെന്നാണ് അമേരിക്ക വിലയിരുത്തിയത്. ഇപ്പോള്‍ മോഡി പ്രധാനമന്ത്രിയായപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഗുജറാത്ത് വംശഹത്യ മറന്നുപോയി. മോഡി വിശുദ്ധപശുവായി. തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കാന്‍ ഏത് പിശാചുമായും കൂട്ടുകൂടും എന്ന മുതലാളിത്തത്തിന്റെ നഗ്നമായ ലാഭമോഹമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്.
എന്തുകൊണ്ടാണ് അമേരിക്ക പ്രധാനമന്ത്രിയാവുന്നതുവരെ നരേന്ദ്രമോഡിക്ക് ആ രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചത്? അതിനുകൂടിയുള്ള ഉത്തരം നേരത്തെ അരുന്ധതി റോയി പറഞ്ഞിട്ടുണ്ട്: “ഇന്ത്യയില്‍ ഫാസിസത്തിന്റെ ചുവടുകള്‍ ഉറച്ചുകഴിഞ്ഞു. 2002ലെ വേനല്‍ക്കാലം നമുക്ക് വീണ്ടുമോര്‍മിക്കാം. ഇന്ത്യന്‍ മുതലാളിത്തത്തിന്റെ നഴ്‌സറി എന്ന് ചിലര്‍ വിശേഷിപ്പിച്ചിരുന്ന ആ സംസ്ഥാനം രണ്ട് ദശകങ്ങളിലേറെയായി ഫാസിസത്തിന്റെ പരീക്ഷണശാലയായിരുന്നു. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഫാസിസം അതിന്റെ മൂര്‍ഖന്‍ മുഖം വെളിപ്പെടുത്താന്‍ തുടങ്ങി. നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബി ജെ പി നേടി. ഒരു തരംഗമെന്നൊന്നും അതിനെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. ആകെയുള്ള 50 ദശലക്ഷം ഗുജറാത്തികളില്‍ 30 ദശലക്ഷം പേര്‍ക്കാണ് വോട്ടവകാശമുള്ളത്. അവരില്‍ വോട്ട് ചെയ്ത 20 ദശലക്ഷത്തില്‍ 10 ദശലക്ഷം പേരാണ് മോഡിക്ക് വോട്ടുചെയ്തത്. അവരില്‍ തന്നെ ഗണ്യമായൊരു വിഭാഗം കാപട്യമറിയാത്ത ഗോത്രവര്‍ഗക്കാരും ദളിതരുമായിരുന്നു. തികഞ്ഞൊരു ഫാസിസ്റ്റും ഒരുപക്ഷെ, കൂട്ടക്കൊലയാളിയാകാമെന്നും ഒരു ദശകത്തിന് മുമ്പ് തന്നെ ആശിഷ് നന്ദി വിലയിരുത്തിയ നരേന്ദ്രമോഡി, ഹിന്ദുത്വയുടെ മുഖമുദ്രയും ഗുജറാത്തിന്റെ മുഖ്യമന്ത്രിയുമായി അവിടെ സംഘടിപ്പിച്ച വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തു. അയാള്‍ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാവുമെന്ന് വരെ ചിലര്‍ പ്രവചിച്ചു. ഹിന്ദുവായിരിക്കുക എന്ന ബോധം ജാതി, വര്‍ഗം, ലിംഗവിത്യാസം എന്നിവയെ അപ്രധാനമാക്കി. അത് വര്‍ഗീയ ധ്രുവീകരണം എങ്ങിനെ സാധ്യമാക്കി എന്നതിന് നല്ലൊരുദാഹരണമാണ് ഗുജറാത്ത്.”
ആശിഷ് നന്ദിയും അരുന്ധതി റോയും രാജ്യത്തെ ഓരോ പുരോഗമന മനസുകളും ജനാധിപത്യ വിശ്വാസികളും പേടിച്ചിടത്ത് തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ അറുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനത്തില്‍ ഫാസിസ്റ്റ് രാഷ്ട്രീയവും അമേരിക്കന്‍ സാമ്രാജ്യത്വവും കെട്ടിപ്പിടിക്കുമ്പോള്‍, ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ അടിയറവെക്കുമ്പോള്‍ രാജ്യത്താകമാനം വംശഹത്യകള്‍ സംഘടിപ്പിക്കുന്ന കാലം വിദൂരമല്ല എന്ന് മനസിലാക്കാന്‍ സാധിക്കും. അത്തരമൊരു വര്‍ത്തമാനത്തില്‍ നരേന്ദ്രമോഡിയുടെ ന്യൂനപക്ഷ വംശജരുടെ ചോരയൊഴുകി പരന്ന ഗുജറാത്തിനെ പറ്റി ഓര്‍മയില്ലാത്തവര്‍ തീര്‍ച്ചയായും തിരിഞ്ഞുനോക്കണം.
ഓര്‍മകള്‍ ഉണ്ടായിരിക്കണം
ഫാസിസ്റ്റ് ഭീഷണിയുടെ നഗ്നമായ മുഖം ഒരു ഭരണകൂടത്തിന്റെ സഹായത്തോടെ പ്രയോഗിക്കുന്നത് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി കണ്ടത് ഗുജറാത്തിലാണ്. നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, അവിടെ നടന്ന വംശഹത്യാ കാലത്ത്. നവ ഉദാരവത്കരണ-ആഗോളവത്കരണ നയങ്ങള്‍ രാജ്യത്ത് തീവ്രമായി നടപ്പിലാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ചുരമാന്തി നില്‍ക്കുമ്പോള്‍, വംശഹത്യകളും ഫാസിസ്റ്റ് ലൈംഗീക അതിക്രമങ്ങളും ഇനിയും നടന്നേക്കാം. അതിനാല്‍ ഓരോ ജനാധിപത്യ വിശ്വാസിയും പിന്തിരിഞ്ഞ് നോക്കണം. ചോരയും കണ്ണീരും വീണുനനഞ്ഞ വഴികളില്‍ നിന്ന് ഓര്‍മകളെ വീണ്ടെടുക്കണം. ഫാസിസത്തെ പ്രതിരോധിക്കാനുള്ള ശക്തിദുര്‍ഗങ്ങളാവണം. രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന്, മോഡി സര്‍ക്കാര്‍ സോഷ്യലിസ്റ്റ്, മതനിരപേക്ഷ റിപ്പബ്ലിക്ക് എന്നത് മായ്ച്ച് കളയുമ്പോള്‍ തീര്‍ച്ചയായും ഫാറാ നഖ്‌വി, സയ്ദാ ഹമീദ്, മാലിനി ഘോഷ്, രുത് മനോരമ, ഷേബാ ജോര്‍ജ്ജ്, എന്നിവരോട് ഗുജറാത്തിലെ ഇരകള്‍ പറഞ്ഞത് ഓര്‍ക്കേണ്ടതുണ്ട്. ഫാസിസം ആസുരതയോടെ പെയ്യാനൊരുങ്ങുമ്പോള്‍ ഗുജറാത്തിലെ ഫാസിസ്റ്റ് കിരാതത്വങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു. ഇതിന്റെ ആവര്‍ത്തനങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാവിതിരിക്കുവാന്‍ വേണ്ടി.
സറീന കൂട്ടബലാല്‍സംഗം
കലാപം ആരംഭിച്ചത് ഫെബ്രുവരി 28ന് രാവിലെ ഒമ്പത് മണിക്കായിരുന്നു. 'മിയാന്‍ ഭായ് നിക്കാലോ'(മുസ്ലീംങ്ങളെ
നജ്മ ബാബുവിനെ ക്യാമ്പിലേക്ക് കൊണ്ടുവന്നത് അബോധാവസ്ഥയിലാണ്. അവളുടെ ദേഹത്താകമാനം കടിയേറ്റ പാടുകളുണ്ടായിരുന്നു. പുറത്തും മാറിലും നഖം കൊണ്ട് മാന്തിപ്പൊളിച്ചിരിക്കുന്നു. അവളുടെ യോനിക്കുള്ളില്‍ കാവിത്തുണി കുത്തികയറ്റിയിരുന്നു. മുറിവുകള്‍ വെച്ചുകെട്ടിയ ശുശ്രൂഷകര്‍ അതൊക്കെ വൃത്തിയാക്കി. തനിക്ക് സംഭവിച്ചത് ഓര്‍ത്തെടുക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ നജ്മയുടെ മനസ് താളം തെറ്റിപ്പോയിരുന്നു. അവള്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചത് ഗംഗോത്രി സൊസൈറ്റിയിലെ ആണുങ്ങള്‍ അവളുടെ പിറകെ ഓടിവരുന്നത് മാത്രമാണ്. |
പുറത്താക്കൂ) എന്ന ആക്രോശവുമായി ഒരാള്‍ക്കൂട്ടം അവിടേക്കെത്തി. അവരില്‍ മിക്കവാറും പേര്‍ കാക്കി ട്രൗസ(കേസരി ചഡ്ഡി)റാണ് ധരിച്ചിരുന്നത്. തലയില്‍ കാവിതുണികൊണ്ട് കെട്ടിയവരും ഉണ്ടായിരുന്നു. സമീപത്തുള്ള ഗോപിനാഥ് സൊസൈറ്റി, ഗംഗോത്രി സൊസൈറ്റി എന്നീ കെട്ടിടങ്ങളിലെ ആണ്‍കുട്ടികളും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു. ഞാന്‍, എന്റെ ഭാര്യ സരീനയോടൊപ്പം സഹോദരന്‍, അവന്റെ ഭാര്യ, അനന്തിരവള്‍ തുടങ്ങി പതിനൊന്ന് പേര്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. പോലീസ് ചൗക്കിന് നേരെയാണ് ഞങ്ങള്‍ ഓടിയത്. പക്ഷെ, പോലീസ് ഞങ്ങളോട് ആവശ്യപ്പെട്ടത് ഗോപിനാഥ് സൊസൈറ്റിക്കും ഗംഗോത്രി സൊസൈറ്റിക്കും അരികിലേക്ക് തിരികെ പോകാനാണ്. ആ മരണപാച്ചിലിനിടയില്‍ എന്റെ കൈയില്‍ നിന്നും സരീന വേര്‍പെട്ടുപോയി. ഞങ്ങളില്‍ നിന്നും കൂട്ടം തെറ്റിയ സരീന രക്ഷപ്പെടാനായി ഒരു മതില്‍ ചാടിക്കടക്കാന്‍ നോക്കി. സാധിച്ചില്ല. അവരവളെ കാലില്‍ പിടിച്ച് വലിച്ച് താഴെയിട്ടു. കൂട്ടബലാല്‍സംഗം ചെയ്തു. അവളുടെ ഒരു കൈ വെട്ടികളഞ്ഞു. സരീനയെ തിരഞ്ഞു നടന്ന ഞങ്ങള്‍ക്കവളെ തിരികെ കിട്ടി, പൂര്‍ണനഗ്നയായി. നിരവധി മുറിവുകളോടെ, ഒരു കൈ ഇല്ലാതെ. നിരവധി ദിവസങ്ങള്‍ അവള്‍ സിവില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഇപ്പോള്‍ കാണ്‍പൂര്‍ ദര്‍വാസയ്ക്കടുത്തുള്ള അമ്മയുടെ വീട്ടില്‍ സുഖം പ്രാപിച്ചുവരുന്നു.
ഷാ-ഇ-അലം ക്യാമ്പില്‍ നിന്ന് സരീനയുടെ ഭര്‍ത്താവ് നയിമുദ്ദീന്‍ ഇബ്രാഹിം ഷേയ്ഖ് (30) പറഞ്ഞത്.
വളണ്ടിയര്‍മാരുടെ അനുഭവസാക്ഷ്യം
നസീമും മഹ്മൂദയും സന്നദ്ധസംഘടനയായ സഹര്‍വ്രുവിലെ പ്രവര്‍ത്തകരാണ്. ഷാ-ഇ-അലം ക്യാമ്പില്‍ അവര്‍ വളണ്ടിയര്‍മാരായി, ഫാസിസ്റ്റ് അക്രമങ്ങള്‍ക്ക് വിധേയരായവരെ ശുശ്രൂഷിച്ചു. നിരവധി സ്ത്രീകള്‍ പൂര്‍ണനഗ്നരായാണ് ക്യാമ്പിലെത്തിയത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ നഗ്നത മറക്കാന്‍ വളണ്ടിയര്‍മാരായും ശുശ്രൂഷതേടിയുമെത്തിയ പുരുഷന്‍മാര്‍ തങ്ങളുടെ ഉടുപ്പുകള്‍ ഊരി നല്‍കി. കൂട്ടബലാല്‍സംഗത്തിനിരയായി ജനനേന്ദ്രിയത്തില്‍ മുറിവ് പറ്റിയവരായിരുന്നു അവരിലേറെയും. നടക്കാന്‍ പോലും സാധിക്കാത്തവര്‍. ചിലരുടെ മുറിവുകളില്‍ നിന്ന് ചോര നിലയ്ക്കുന്നില്ല. കൂട്ടത്തില്‍ വല്ലാത്തൊരു ഭാവത്തോടെ പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നു. അവര്‍ ഇടയ്ക്കിടക്ക് ഞെട്ടുന്നുണ്ട്. ചിലപ്പോള്‍ അവരുടെ കണ്ണില്‍ നിന്നും കണ്ണീരൊഴുകുന്നു. സുബൈദ എന്നാണവരുടേ പേര്. പേരക്കുട്ടികളേക്കാള്‍ ചെറിയ പെണ്‍കുട്ടികളെയടക്കം കൂട്ടബലാല്‍സംഗത്തിനിരയാക്കുന്നത് കണ്ട് വിറങ്ങലിച്ചുപോയിരിക്കുകയാണ് ഈ മാതൃത്വം. തടയാന്‍ ശ്രമിച്ച ഇവരെ വെറിപിടിച്ച ആള്‍ക്കൂട്ടം എടുത്തെറിഞ്ഞു. അവര്‍ വല്ലാതെ പേടിച്ചരണ്ടുപോയി. ഞങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളിലൂടെ അവരെ ബുദ്ധിമുട്ടിച്ചില്ല. നജ്മ ബാബുവിനെ ക്യാമ്പിലേക്ക് കൊണ്ടുവന്നത് അബോധാവസ്ഥയിലാണ്. അവളുടെ ദേഹത്താകമാനം കടിയേറ്റ പാടുകളുണ്ടായിരുന്നു. പുറത്തും മാറിലും നഖം കൊണ്ട് മാന്തിപ്പൊളിച്ചിരിക്കുന്നു. അവളുടെ യോനിക്കുള്ളില്‍ കാവിത്തുണി കുത്തികയറ്റിയിരുന്നു. മുറിവുകള്‍ വെച്ചുകെട്ടിയ ശുശ്രൂഷകര്‍ അതൊക്കെ വൃത്തിയാക്കി. തനിക്ക് സംഭവിച്ചത് ഓര്‍ത്തെടുക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ നജ്മയുടെ മനസ് താളം തെറ്റിപ്പോയിരുന്നു. അവള്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചത് ഗംഗോത്രി സൊസൈറ്റിയിലെ ആണുങ്ങള്‍ അവളുടെ പിറകെ ഓടിവരുന്നത് മാത്രമാണ്.
നരോദപാട്യയിലെ 'ടെസ്റ്റിമണി ഫോര്‍ മാസ് റേപ്' ഈ സംഭവങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കുല്‍സു ബീവി
ഗംഗോത്രി സൊസൈറ്റിയില്‍ നിന്ന് ബലമായി പിടിച്ച് തള്ളിയ ശേഷം ആള്‍ക്കൂട്ടം കത്തിച്ച ടയറുകളുമായി ഞങ്ങളുടെ പിന്നാലെ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ വീണുപോവുന്ന പെണ്‍കുട്ടികളെ, ഓടിപ്പിടിച്ച് നിലത്തിടുന്ന പെണ്‍കുട്ടികളെ അവര്‍ ബലാല്‍സംഗം ചെയ്തു. ഓട്ടത്തിനിടയില്‍ രക്ഷനേടാനായി ഒരു മതിലിനിടയില്‍ ഒളിച്ചിരുന്നപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടു. ശബ്ദം പുറത്തേക്ക് വരാതിരിക്കാന്‍ തട്ടം വായിലേക്ക് തിരുകിവെച്ച് ഞങ്ങളിരുന്നു. എട്ടോ, പത്തോ ബലാല്‍സംഗങ്ങള്‍. ആള്‍ക്കൂട്ടം കാക്കി ട്രൗസറൂരി സ്വയം നഗ്നരായി പെണ്‍കുട്ടികളുടെ മുകളിലേക്ക് വീഴുന്നു. ഒരു പെണ്‍കുട്ടിയുടെ യോനി കീറിപ്പൊളിക്കുന്നത് ഞങ്ങള്‍ കണ്ടു. എന്നിട്ടവരുടെ ഉടല്‍ കത്തിച്ചുകളഞ്ഞു. തെളിവുകളൊന്നും അവശേഷിപ്പിച്ചില്ല. കണ്ണീരുകൊണ്ട് ഞങ്ങളുടെ കാഴ്ച ഇല്ലാതായി.
27-03-2002ല്‍ ഷാ-ഇ-അലം ക്യാമ്പില്‍ നിന്ന് പറഞ്ഞത്
അസറുദ്ദീന്‍, 13 വയസ്
ഫര്‍സാനയെ ബലാല്‍സംഗം ചെയ്തത് ഗുഡ്ഡുചരയാണ്. ഹുസൈന്‍ നഗറില്‍ താമസിക്കുന്ന ഫര്‍സാനയ്ക്ക് എന്റെ പ്രായമാണ്. പതിമൂന്ന് വയസ്. അവര്‍ ഫര്‍സാനയുടെ വയറ്റിലേക്ക് ഒരു കമ്പി കയറ്റി കുത്തിയെടുത്ത് അവളെ കത്തിച്ചു കളഞ്ഞു. പന്ത്രണ്ടുവയസുകാരി നൂര്‍ജഹാനും ബലാല്‍സംഗം ചെയ്യപ്പെട്ടു. ഗുഡ്ഡു, സുരേഷ്, നരേഷ്, ഹരിയ എന്നിവരാണ് അത് ചെയ്തത്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ ജോലി ചെയ്യുന്ന അവാനി സിംഗ് അഞ്ച് പുരുഷന്‍മാരെയും ഒരു ആണ്‍കുട്ടിയെയും കൊല്ലുന്നതും ഞാന്‍ കണ്ടു.
ഗംഗോത്രി സൊസൈറ്റിയുടെ ടെറസില്‍ ഒളിച്ചിരുന്നാണ് 13 വയസുള്ള അസറുദ്ദീന്‍ ഇത് കണ്ടത്.
അബ്ദുള്‍ ഉസ്മാന്‍
ചരാ നഗറില്‍ നിന്നും കുബേര്‍ നഗറില്‍ നിന്നും വൈകുന്നേരം ആറ് മണിയോടെയാണ് കാക്കി ട്രൗസര്‍ ധരിച്ചവരുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം അവിടേക്ക് വന്നത്. അവര്‍ ആളുകളെ തീവെച്ച് കൊല്ലാന്‍ തുടങ്ങി. എന്റെ 22കാരിയായ മകളുള്‍പ്പെടെ അവിടെയുള്ള എല്ലാ പെണ്‍കുട്ടികളെയും വിവസ്ത്രകളാക്കി ബലാല്‍സംഗം ചെയ്തു.
കൂട്ടത്തിലുള്ള ആണുങ്ങളെ മര്‍ദിച്ചവശരാക്കി നിലത്തേക്ക് വലിച്ചെറിഞ്ഞ് തീക്കൊളുത്തി. ഞങ്ങളുടെ കൂട്ടത്തിലുള്ള ചെറുപ്പക്കാര്‍ പ്രതിരോധിക്കാന്‍ വേണ്ടി ആഞ്ഞപ്പോള്‍ ചിരുടെ കൈയിലുള്ള തോക്കുകള്‍ ശബ്ദിച്ചു. അവര്‍ പിടഞ്ഞുവീണു. ഗോപിനാഥ് സൊസൈറ്റിയില്‍ നിന്നുള്ളവര്‍ എല്ലാ പെണ്‍കുട്ടികളെയും കൂട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. ഞങ്ങള്‍ നോക്കി നില്‍ക്കെ ബലാല്‍സംഗം തുടങ്ങി. രുക്‌സാന, ഖെറൂണ്‍, നൂര്‍ജഹാന്‍.... ഞങ്ങളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ചില പുരുഷന്‍മാര്‍ വന്ന് കാലും കൈയും ബലമായി പിടിച്ചുവെച്ചു. ബലാല്‍സംഗം. വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച ബലാല്‍സംഗം ഒമ്പത് മണിവരെ നീണ്ടു. കിതക്കുന്ന അവരുടെ മുഖങ്ങള്‍ എനിക്കോര്‍മയുണ്ട്. ബലാല്‍സംഗം ചെയ്ത് കഴിഞ്ഞ പെണ്‍കുട്ടികളെ അവര്‍ തീയിലേക്ക് വലിച്ചെറിഞ്ഞു. കൊന്നു. |
എന്റെ മോളുടെ വിവാഹ നിശ്ചയം കഴിഞ്ഞുനില്‍ക്കുന്ന സമയമായിരുന്നു. എന്റെ 40 വയസുള്ള ഭാര്യയെയും വെറുതെ വിട്ടില്ല. മൂന്ന് ആണ്‍മക്കളെയും ഭാര്യയെയും രണ്ടും നാലും വയസുള്ള പെണ്‍മക്കളടക്കം മൂന്ന് പെണ്‍മക്കളെയും അവര്‍ തീയിലേക്ക് വലിച്ചെറിഞ്ഞു. വെന്തുമരിച്ചു എല്ലാവരും.
സിറ്റിസണ്‍ ഇനിഷ്യേറ്റീവ്‌സ് രേഖപ്പെടുത്തിയത്.
ഫര്‍സാനബാനു ബലാല്‍സംഗം
ജവാന്‍ നഗറിന്റെ ഒരുവശത്ത് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്ക്‌ഷോപ്പാണ്. മറ്റേ ഭാഗത്ത് സ്റ്റേറ്റ് റിസര്‍വ്വ് പോലീസ് ക്വാട്ടേഴ്‌സ്. ഇവിടെയാണ് ഗംഗോത്രി നഗര്‍ സൊസൈറ്റി. 25-ാം തിയ്യതി, പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്, വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഞങ്ങളെ അറിയിച്ചു. പക്ഷെ, വീടിനകത്തുള്ള ഞങ്ങളെ തേടി ആള്‍ക്കൂട്ടം ഇങ്ങോട്ടേക്കെത്തി. ഞങ്ങള്‍ പുറത്തേക്കിറങ്ങി ഓടി. കുറെ സ്ത്രീകളും കുട്ടികളും സൊസൈറ്റി കെട്ടിടത്തിന്റെ ടെറസില്‍ അഭയം തേടി. ഹിന്ദു ഹൗസിംഗ് കോളനിയിലുള്ള ആളുകള്‍ അവരുടെ വീടുകളില്‍ അഭയം തേടാന്‍ ഞങ്ങളോട് പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും മാറ്റി പാര്‍പ്പിച്ച അവിടങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ എസ് ആര്‍ പി ക്വാട്ടേഴ്‌സിലേക്ക് ഓടി. അവിടെ അഭയം തരണമെന്ന് കരഞ്ഞുപറഞ്ഞു. “നിങ്ങളെ അടിച്ചുകൊല്ലാന്‍ 24 മണിക്കൂര്‍ സമയമാണ് നല്‍കിയിട്ടുള്ളത്” അവരുടെ മറുപടിയില്‍ ഞങ്ങള്‍ തീര്‍ത്തും നിരാലംബരായി. ഞങ്ങളോട് നരോദയിലേക്ക് പോകാന്‍ അവര്‍ ആവശ്യപ്പെട്ടു. അത് വളരെ അകലെയാണ്. ഞങ്ങളത് നിരസിച്ചു. അവര്‍ ഹോക്കി സ്റ്റിക്കും ലാത്തികളും കൊണ്ട് ഞങ്ങളെ അടിച്ചോടിക്കാന്‍ നോക്കി. ഞങ്ങളവിടെയെത്തിയത് കലാപം നടത്താനാണെന്ന് അവര്‍ ആരോപിച്ചു. അവിടെ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ വലിയൊരു ആള്‍ക്കൂട്ടം ഞങ്ങളെയും പ്രതീക്ഷിച്ചെന്ന പോല്‍ നില്‍ക്കുന്നുണ്ടായിരുന്നു. മണ്ണെണ്ണയും പെട്രോളും നിറച്ച കന്നാസുകളുമായി അവര്‍ ഞങ്ങള്‍ക്ക് നേരെ അടുത്തു. ഞങ്ങള്‍ പേടിയൊടെ നിന്നപ്പോള്‍, നിങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി വന്നതാണെന്ന് അവര്‍ പറഞ്ഞു. അവര്‍ ഞങ്ങളെ വളഞ്ഞു. സംരക്ഷകരെന്ന് പറഞ്ഞവര്‍ മര്‍ദനം തുടങ്ങി. ഞങ്ങളുടെ കൂട്ടത്തിലുള്ള ആണുങ്ങളെ മര്‍ദിച്ചവശരാക്കി നിലത്തേക്ക് വലിച്ചെറിഞ്ഞ് തീക്കൊളുത്തി. ഞങ്ങളുടെ കൂട്ടത്തിലുള്ള ചെറുപ്പക്കാര്‍ പ്രതിരോധിക്കാന്‍ വേണ്ടി ആഞ്ഞപ്പോള്‍ ചിരുടെ കൈയിലുള്ള തോക്കുകള്‍ ശബ്ദിച്ചു. അവര്‍ പിടഞ്ഞുവീണു. ഗോപിനാഥ് സൊസൈറ്റിയില്‍ നിന്നുള്ളവര്‍ എല്ലാ പെണ്‍കുട്ടികളെയും കൂട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. ഞങ്ങള്‍ നോക്കി നില്‍ക്കെ ബലാല്‍സംഗം തുടങ്ങി. രുക്‌സാന, ഖെറൂണ്‍, നൂര്‍ജഹാന്‍.... ഞങ്ങളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ചില പുരുഷന്‍മാര്‍ വന്ന് കാലും കൈയും ബലമായി പിടിച്ചുവെച്ചു. ബലാല്‍സംഗം. വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച ബലാല്‍സംഗം ഒമ്പത് മണിവരെ നീണ്ടു. കിതക്കുന്ന അവരുടെ മുഖങ്ങള്‍ എനിക്കോര്‍മയുണ്ട്. ബലാല്‍സംഗം ചെയ്ത് കഴിഞ്ഞ പെണ്‍കുട്ടികളെ അവര്‍ തീയിലേക്ക് വലിച്ചെറിഞ്ഞു. കൊന്നു. തീയില്‍ നിന്നുള്ള പിടച്ചിലും നിലവിളിയും ഇപ്പോഴും മാഞ്ഞിട്ടില്ല. ഞങ്ങളില്‍ ചിലര്‍ ചാവാതെ രക്ഷപ്പെട്ടു.
ഫര്‍സാന ബാനുവും കുടുംബവും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഫര്‍സാന ബാനുവിന്റെ വിവരണമാണ് മുകളില്‍ കൊടുത്തത്.
അയൂബിന്റെ കുടുംബം
പതിനേഴുപേരടങ്ങുന്ന തന്റെ കുടുംബവുമായി ഹസീനബീവി ഫെബ്രുവരി 28നാണ് സ്വന്തം ഗ്രാമത്തില്‍ നിന്ന് പാലായനം ചെയ്തത്. രാവിലെ ഏഴ് മണിക്ക് അവര്‍ ലിംഖേഡ സ്റ്റേഷനില്‍ നിന്ന് തീവണ്ടി കയറി. പത്ത് മണിയോടെ ധേരോല്‍ സ്റ്റേഷനില്‍ ട്രെയിനെത്തി. ആ സ്റ്റേഷനില്‍ അവരെയും കാത്തെന്ന പോലെ ഒരാള്‍ക്കൂട്ടം ഉണ്ടായിരുന്നു. പാലായനം ചെയ്ത് എത്തിയവരെല്ലാം ജീവനും കൊണ്ട് ചിതറിയോടി. ഹസീനയും ഫര്‍ത്താവും ഇളയ മകളും ഹാലോല്‍ ക്യാമ്പിലേക്ക് ഓടി രക്ഷപ്പെട്ടു. പത്തുവയസുകാരി ഫര്‍സാനയും ഏഴുവയസുകാരന്‍ സിക്കന്ദറും അടുത്തുള്ള കൃഷിയിടത്തിലേക്ക് ഓടി പതുങ്ങിയിരുന്ന് രക്ഷനേടി. പന്ത്രണ്ട് വയസുകാരായ അയൂബും മഷ്താക്കും പത്തുവയസുകാരന്‍ മൊഹ്‌സിനും ഏഴുവയസുകാരന്‍ ഷിറാസും അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. അവിടെയിരുന്ന് അവര്‍ കണ്ടത് ഹൃദയഭേദകമായ സംഭവമായിരുന്നു. ആള്‍ക്കൂട്ടില്‍ ഏറെയും കാവി തുണികൊണ്ട് തലയില്‍ കെട്ടി, പാന്റ്‌സും ഷര്‍ട്ടും ധരിച്ചവരാണ്. അവരുടെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച വാളും ദണ്ഡകളും ഉണ്ടായിരുന്നു. സഹോദരി അഫ്‌സാന, ബന്ധുക്കളായ ഷേബു, നൂര്‍ജഹാന്‍, സിതാര, അക്ബര്‍, ഹെന, യൂസഫ്, ഇമ്രാന്‍, ഖാട്ടൂണ്‍, സരീഫ് എന്നിവരെ ആള്‍ക്കൂട്ടം പിടികൂടിയതായി അയൂബ് പറയുന്നു. എല്ലാവരെയും നഗ്നരാക്കിയ ശേഷം അടുത്തുള്ള കനാലിന്റെ നേര്‍ക്ക് ആട്ടിത്തെളിച്ചു. കത്തിക്കരിഞ്ഞ അവരുടെ മൃതദേഹങ്ങളാണ് അടുത്ത ദിവസം കനാല്‍ക്കരയില്‍ കണ്ടത്. ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നവരെ അയൂബിന് തിരിച്ചറിയാന്‍ സാധിച്ചില്ല. ഈ സംഭവത്തിലും എഫ് ഐ ആര്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടില്ല.
ഹാലോല്‍ ക്യാമ്പില്‍ നിന്നും അയൂബ് പറഞ്ഞത്. ക്യാമ്പിലേക്ക് ഓടിയതുവരെയുള്ള ഭാഗം അയൂബിന്റെ അമ്മയും പറഞ്ഞു.
മെദീനയുടെ കണ്ണീര്‍
പഞ്ചമഹല്‍ ജില്ലയിലെ ഹാലോല്‍ താലൂക്കിലെ എറാല്‍ എന്ന ഗ്രാമത്തിലെ കൂട്ടുകുംബമായിരുന്നു എന്റേത്. ഭര്‍ത്തൃപിതാവ് സ്‌കൂള്‍ അധ്യാപകനായിരുന്നു. റിട്ടയര്‍ ചെയ്തു. ഭര്‍ത്താവ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിലെ ജീവനക്കാരനാണ്. ആ ഗ്രാമത്തില്‍ 45 മുസ്ലീം കുടുംബങ്ങളുണ്ട്. 28-ാം തിയ്യതി രാവിലെ, ഗ്രാമത്തില്‍ വ്യാപകമായ കുഴപ്പങ്ങളുണ്ടാവുമെന്നും മുസ്ലീങ്ങള്‍ ഏറെയുള്ള കലോലിലേക്ക് പോയ്‌ക്കോളൂ എന്നും അയല്‍ക്കാര്‍ ഞങ്ങളോട്
ഞങ്ങള്‍ ചിതറിയോടി. ചോളം കൃഷിചെയ്യുന്ന വയലില്‍ നിലംപറ്റി കിടന്നു. ശബ്ദം കേള്‍ക്കാതിരിക്കാനായി ശ്വാസോച്ഛ്വാസം വരെ ശ്രദ്ധിച്ചു. എന്നിട്ടും ഞങ്ങളെ പരതിയെത്തിവര്‍ വിജയിച്ചു. ആക്രമിക്കപ്പെട്ടപ്പോള്‍ കരുണക്കായി യാചിക്കുന്ന കുടുംബത്തിലെ പലരുടെയും ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. എന്റെ മകള്‍ ശബനയെ ബലാല്‍സംഗം ചെയ്തു. അവളുടെ നിലവിളി ഞാന്‍ കേട്ടു. അവളെ ഉപദ്രവിച്ച എന്റെ ഗ്രാമത്തിലെ ഗാനോ ബാരിയയുടെയും സുനിലിന്റെയും ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരങ്ങളേ.., എന്നെ വിടൂ... എന്ന് അവള്‍ ഉറക്കെ കരഞ്ഞ് പറയുന്നത് ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. മുക്തിയയുടെയും സുഹനയുടെയും ശബനയുടെയും അപേക്ഷകള്‍. ഉപദ്രവിക്കരുതേ എന്ന പ്രാര്‍ത്ഥന. എന്റെ മകന്‍ വേദനയോടെ വെറുതെ വിടാനായി കേഴുന്നത്. ഇതെല്ലാം കേട്ടിട്ടും അവരെ രക്ഷിക്കാന്‍ എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. എന്റെ മകളുടെ ജീവിതം വിടര്‍ന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു. അവരവളെ കശക്കിയെറിഞ്ഞു. ഇതളുകള്‍ പറിച്ചെറിഞ്ഞ പൂവുപോലെ. ഏറെ കഴിഞ്ഞില്ല. തെളിവുകളൊന്നും അവശേഷിപ്പിക്കരുത്. എന്നാര്‍ത്തുകൊണ്ട് ആള്‍ക്കൂട്ടം തീ കൊളുത്താന്‍ തുടങ്ങി. ആളിപ്പടരുന്ന അഗ്നികുണ്ഡങ്ങള്‍. പൊള്ളലേറ്റ ശരീരങ്ങള്‍ ഉയര്‍ന്നു. പിന്നെ, എന്നന്നേക്കുമായി അമര്‍ന്നു. |
പറഞ്ഞു. എന്റെ ഭര്‍ത്തൃപിതാവ്, താന്‍ ഗ്രാമത്തിലെ ആദരണീയനായ വ്യക്തിത്വമാണെന്നും തന്നെയും കുടുംബത്തെയും ആരും ആക്രമിക്കില്ലെന്നും വിശ്വസിച്ചു. മറ്റ് മുസ്ലീം കുടുംബങ്ങളെല്ലാം കലോലിലേക്ക് പോയി. ഏറെ വൈകിയില്ല. കലാപം പൊട്ടിപ്പുറപ്പെട്ടു. ഞങ്ങളുടെ വീട്ടില്‍ അഭയം തേടിയ ബന്ധു, മെഹബൂബ് ഭായിയും കുടുംബത്തിലെ 13 അംഗങ്ങളും കൃഷിടിയങ്ങളില്‍ ഒളിച്ചു. താക്കറിന്റെ ഒഴിഞ്ഞുകിടന്ന ഒരു വീട്ടില്‍ എന്റെ നാത്തൂന്‍മാര്‍ ഒളിച്ചിരുന്നു. രണ്ട് ദിനരാത്രങ്ങള്‍ ഒളിത്താവളങ്ങള്‍ മാറിക്കൊണ്ടിരുന്നു. ശനിയാഴ്ച രാവിലെ നാത്തൂന്‍മാര്‍ ഒളിച്ചുതാമസിക്കുന്ന ഇടം ഒഴിഞ്ഞുകൊടുക്കണമെന്ന് കെട്ടിടത്തിന്റെ ഉടമ ആവശ്യപ്പെട്ടു. ഞങ്ങള്‍ അവിടെ പാര്‍ക്കുന്നത് കലാപകാരികള്‍ മനസിലാക്കിയാല്‍ ആ കെട്ടിടം അഗ്നിക്കിരയാക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഉടമകളോട് ഞങ്ങളവിടെ ഒളിച്ചുകഴിയുന്ന കാര്യം പറഞ്ഞത് രണ്ട് ദിവസം ഞങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയ ജഗ്ഗന്‍ഭായ് ആയിരുന്നു. ഒന്നാം തിയ്യതി ശനിയാഴ്ച, അഞ്ച്മണിയോടെ അഞ്ഞൂറോളം പേര്‍ വരുന്നൊരാള്‍ക്കൂട്ടം മാരകായുധങ്ങളും പെട്രോളും മണ്ണെണ്ണയുമൊക്കെയായി അവിടേക്കെത്തി. അവര്‍ എല്ലാ മുസ്ലീം ഭവനങ്ങളും കൊള്ളയടിച്ചു. ആ രാത്രിയില്‍ ആരും ഞങ്ങള്‍ക്ക് അഭയം തന്നില്ല. ഞങ്ങളെ സഹായിച്ചാല്‍ ആക്രമിക്കപ്പെടും എന്ന ഭയമായിരുന്നു എല്ലാവര്‍ക്കും.
ഞായറാഴ്ച രാവിലെ ആദം പുഞ്ചിലുള്ള തൊഴിലാളികള്‍ പാര്‍ക്കുന്ന ഒരു കുടിലില്‍ ഞങ്ങള്‍ ഒളിച്ചു. അന്നുച്ചയോടെ ആള്‍ക്കൂട്ടം ആ കുടില്‍ ആക്രമിച്ചു. ഓടിയൊളിക്കാന്‍ മറ്റൊരിടവുമില്ല. ഞങ്ങള്‍ ചിതറിയോടി. ചോളം കൃഷിചെയ്യുന്ന വയലില്‍ നിലംപറ്റി കിടന്നു. ശബ്ദം കേള്‍ക്കാതിരിക്കാനായി ശ്വാസോച്ഛ്വാസം വരെ ശ്രദ്ധിച്ചു. എന്നിട്ടും ഞങ്ങളെ പരതിയെത്തിവര്‍ വിജയിച്ചു. ആക്രമിക്കപ്പെട്ടപ്പോള്‍ കരുണക്കായി യാചിക്കുന്ന കുടുംബത്തിലെ പലരുടെയും ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. എന്റെ മകള്‍ ശബനയെ ബലാല്‍സംഗം ചെയ്തു. അവളുടെ നിലവിളി ഞാന്‍ കേട്ടു. അവളെ ഉപദ്രവിച്ച എന്റെ ഗ്രാമത്തിലെ ഗാനോ ബാരിയയുടെയും സുനിലിന്റെയും ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരങ്ങളേ.., എന്നെ വിടൂ... എന്ന് അവള്‍ ഉറക്കെ കരഞ്ഞ് പറയുന്നത് ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. മുക്തിയയുടെയും സുഹനയുടെയും ശബനയുടെയും അപേക്ഷകള്‍. ഉപദ്രവിക്കരുതേ എന്ന പ്രാര്‍ത്ഥന. എന്റെ മകന്‍ വേദനയോടെ വെറുതെ വിടാനായി കേഴുന്നത്. ഇതെല്ലാം കേട്ടിട്ടും അവരെ രക്ഷിക്കാന്‍ എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. എന്റെ മകളുടെ ജീവിതം വിടര്‍ന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു. അവരവളെ കശക്കിയെറിഞ്ഞു. ഇതളുകള്‍ പറിച്ചെറിഞ്ഞ പൂവുപോലെ. ഏറെ കഴിഞ്ഞില്ല. തെളിവുകളൊന്നും അവശേഷിപ്പിക്കരുത്. എന്നാര്‍ത്തുകൊണ്ട് ആള്‍ക്കൂട്ടം തീ കൊളുത്താന്‍ തുടങ്ങി. ആളിപ്പടരുന്ന അഗ്നികുണ്ഡങ്ങള്‍. പൊള്ളലേറ്റ ശരീരങ്ങള്‍ ഉയര്‍ന്നു. പിന്നെ, എന്നന്നേക്കുമായി അമര്‍ന്നു. തെളിവുകളൊക്കെ ഇല്ലാതായി എന്ന് ധരിച്ച ആള്‍ക്കൂട്ടം പിരിഞ്ഞിപോയി. തീ അണഞ്ഞതേയില്ല. ഞാന്‍ പൂണ്ട് കിടന്ന ചെളിയില്‍ നിന്നും ഇഴഞ്ഞു. പുറത്തേക്ക്. കുട്ടികള്‍ കരയുന്നു. അവര്‍ അന്യോന്യം കെട്ടിപ്പിടിച്ച് കിടക്കുന്നു. ചില കുട്ടികളെ മുറിപ്പെടുത്തിയിട്ടുണ്ട്. എന്നെപ്പോലെ, ഒളിച്ചിരുന്ന് രക്ഷപ്പെട്ടവര്‍ പുറത്തേക്ക് വന്നു. സ്വന്തക്കാരെ ബലാല്‍സംഗം ചെയ്തതിന്റെയും കൊന്നതിന്റെയും നടുക്കങ്ങള്‍ പരസ്പരം പറഞ്ഞു. വിമ്മി വിമ്മി കരഞ്ഞു. കുട്ടികളെ കെട്ടിപ്പിടിച്ച് ബധിരയും മൂകയുമായി ഞാനിരുന്നു. എപ്പോഴോ പോലീസുകാര്‍ വന്നു. ഞങ്ങളെ ഹാലോലിലെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു.
മെദീനയുടെ അനുഭവസാക്ഷ്യം മറ്റ് രണ്ട് സാക്ഷികളായ മെഹബൂബും ഖുഷ്ബുവും സ്ഥിരീകരിച്ചു. തന്റെ മുത്തച്ഛന്‍ കൊല്ലപ്പെട്ടതും ഹുരിബെന്നിനെ കൊന്നതും ഖുഷ്ബു പറഞ്ഞു. ഈ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ 30-ാം വകുപ്പ് കൊലക്കുറ്റം ചുമത്തിക്കൊണ്ടുള്ള എഫ് ഐ ആര്‍ ഞങ്ങള്‍ കണ്ടു. അതില്‍ ബലാല്‍സംഗം എന്ന പദം ഉണ്ടായിരുന്നില്ല. ഒഴിവാക്കപ്പെട്ടിരുന്നു.
ബില്‍ക്കിസ് പറയുന്നത്
അഞ്ച്മാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കിസ്. ദാബോദ് ജില്ലയിലെ രണ്‍ധിക്പുര്‍ ഗ്രാമത്തിലാണ് ആ ഇരുപത്തിയൊന്നുകാരി. ഗോധ്ര ക്യാമ്പില്‍ വെച്ചാണ് ഞങ്ങളവളെ കണ്ടത്. ജീവച്ഛവം. ഞങ്ങളോട് ഒരു പ്രതിമകണക്കെ അവള്‍ സംസാരിച്ചു. മാര്‍ച്ച് ഒന്നിനായിരുന്നു അവരുടെ നേര്‍ക്ക് അക്രമണം നടത്തിയത്. സ്വന്തം ഗ്രാമത്തിലെ മേല്‍ജാതിക്കാര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വന്നവരെ നയിച്ചു. എല്ലാ മുസ്ലീം വീടുകളും അക്രമിച്ചു. കൊള്ളയടിച്ചു. ബില്‍ക്കിസും കുടുംബാംഗങ്ങളും അവിടെ നിന്ന് പാലായനം ചെയ്തു. തന്റെ മകള്‍ സലേഹ, മാതാവ് ഹലീമ, സഹോദരിമാരായ മുംതാസും മുന്നിയും, സഹോദരന്‍മാരായ ഇര്‍ഫാനും അസ്ലാമും മാതൃസഹോദരന്‍ മജീദ്, പിതൃസഹോദരിമാരായ സുഗ്‌റ, അമീന. അവരിലൊരാളുടെ ഭര്‍ത്താവായ ആസിഫ്. ആമിനയുടെ മകന്‍, അവളുടെ പെണ്‍മക്കള്‍ ഷമീം, മുംതാസ്. ഷമീമിന്റെ പുത്രന്‍ ഹുസൈന്‍ തുടങ്ങിയവര്‍ ആ കൂട്ടത്തിലുണ്ടായിരുന്നു. ഷമീം പൂര്‍ണ ഗര്‍ഭിണിയായിരുന്നു. ബില്‍ക്കിസിനും ഷമീമിനും ഗര്‍ഭിണികള്‍ ആയത് കൊണ്ട് ഓടാന്‍ ബുദ്ധിമുട്ടായിരുന്നു. ആറ് കിലോമീറ്റര്‍ അപ്പുറത്തുള്ള ചൂണ്ടായ് ഗ്രാമത്തിലേക്കാണ് അവര്‍ ആദ്യം രക്ഷപ്പെട്ടത്. അവിടെയുള്ള ബിജല്‍ ദാമോദര്‍ എം എല്‍ എയുടെ വീട്ടില്‍ അഭയം തേടി. എന്നാല്‍, അവിടെ സുരക്ഷിതമല്ലാത്തതിനാല്‍ അവിടെ നിന്നും പോകാന്‍ ആവശ്യപ്പെട്ടു. ഓട്ടം കൗജറില്‍ ഒരു മുസ്ലീം പള്ളിയ്ക്ക് മുന്നില്‍ അവസാനിച്ചു. അവിടെ അഭയം കിട്ടി. ഷമീം അവിടെവെച്ച് പ്രസവിച്ചു. മുസ്ലീം പള്ളികള്‍ ഭ്രാന്തെടുത്ത ആള്‍ക്കൂട്ടത്തിന്റെ ആക്രമണ ലക്ഷ്യമായത് കൊണ്ട് അവിടം വിട്ട് പോവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഷമീമിന് നടക്കാന്‍ ബുദ്ധിമുട്ടാണ്. എന്നിട്ടും ചോരക്കുഞ്ഞിനെയുമെടുത്ത് നടന്നു. കുദ്ര എന്ന ഗ്രാമത്തിലെത്തി. ഷമീമിനെ കണ്ട ആദിവാസികള്‍ക്ക് ദയവ് തോന്നി. അവരുടെ കുടിലുകളില്‍ ഷമീമിനെയും കൂട്ടരെയും പാര്‍പ്പിച്ചു. ഷമീമിന്റെ വസ്ത്രങ്ങള്‍ വൃത്തിഹീനമായിരുന്നു. ദാരിദ്ര്യമുള്ളവരെങ്കിലും ആദിവാസികള്‍ ഷമീമിന് വൃത്തിയുള്ള വസ്ത്രങ്ങള്‍ നല്‍കി. ബില്‍ക്കിസ് പറയുന്നു : “ആദിവാസികളുടെ അകമ്പടിയോടെ തൊട്ടടുത്തുള്ള ഛപ്പഡ് വാര്‍ഡ് ഗ്രാമത്തിലേക്ക് പോകാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. അവിടവും സുരക്ഷിതമല്ല. തുടര്‍ന്ന് നിറയെ കുന്നുകളുള്ള, ജനസാന്ദ്രത കുറഞ്ഞ പനിവേല്‍ ഗ്രാമത്തിലേക്ക് ഞങ്ങള്‍ നീങ്ങി. പൊടുന്നനെ ഞങ്ങളുടെ ഗ്രാമത്തിലുള്ളവരെയും പുറത്തെവിയെടൊക്കെയോ ഉള്ളവരെയും കുത്തി നിറച്ച ഒരു ലോറി ഞങ്ങളുടെ മുന്നില്‍ വന്നു നിന്നു. അത് ഞങ്ങളെ സഹായിക്കാന്‍ വേണ്ടി വന്നവരായിരുന്നില്ല. ഭ്രാന്ത് പിടിച്ച ആള്‍ക്കൂട്ടമായിരുന്നു.
ഭ്രാന്താട്ടം ആരംഭിച്ചു. എന്റെ ഒക്കത്ത് നിന്ന് കുഞ്ഞിനെ പറിച്ചെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു. വസ്ത്രങ്ങള്‍ പറിച്ചെടുത്ത് കീറിയെറിഞ്ഞു. വെറിപിടിച്ച ചെന്നായ്ക്കളെ പോലെ അവര്‍ ഞങ്ങളുടെ മേലേക്ക് വീണു. കാക്കി ട്രൗസറുകള്‍ ഊരിക്കളഞ്ഞ് അവര്‍ നഗ്നരായി. എന്നെയും മറ്റ് സ്ത്രീകളെയും ക്രൂരമായി ബലാല്‍സംഗം ചെയ്തു. മൂന്ന് പേര്‍ ബലാല്‍സംഗം ചെയ്തത് എനിക്ക് ഓര്‍മയുണ്ട്. അവരെന്നെ ഭോഗിക്കുന്നതിനിടയില്‍ ക്രൂരമായി മര്‍ദിക്കുകയും
ഭ്രാന്താട്ടം ആരംഭിച്ചു. എന്റെ ഒക്കത്ത് നിന്ന് കുഞ്ഞിനെ പറിച്ചെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു. വസ്ത്രങ്ങള്‍ പറിച്ചെടുത്ത് കീറിയെറിഞ്ഞു. വെറിപിടിച്ച ചെന്നായ്ക്കളെ പോലെ അവര്‍ ഞങ്ങളുടെ മേലേക്ക് വീണു. കാക്കി ട്രൗസറുകള്‍ ഊരിക്കളഞ്ഞ് അവര്‍ നഗ്നരായി. എന്നെയും മറ്റ് സ്ത്രീകളെയും ക്രൂരമായി ബലാല്‍സംഗം ചെയ്തു. മൂന്ന് പേര്‍ ബലാല്‍സംഗം ചെയ്തത് എനിക്ക് ഓര്‍മയുണ്ട്. അവരെന്നെ ഭോഗിക്കുന്നതിനിടയില്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. എന്നിലേക്ക് ആഴ്ന്നിറങ്ങിയവന്‍ എഴുനേറ്റ് പോവുമ്പോള്‍ മുഖത്ത് ചവിട്ടി. അടിവയറ്റില്‍, യോനിയില്‍ ചവിട്ടി മെതിച്ചു. അവസാനം ചത്തുപോയെന്ന് കരുതി ഉപേക്ഷിച്ചതാവണം. ബോധം തിരിച്ചു കിട്ടിയപ്പോള്‍ എന്റെ കുഞ്ഞിന്റെയും ഷമീമിന്റെ ചോരക്കുഞ്ഞിന്റെയുമടക്കം എന്റെ കുടുംബാംഗങ്ങളുടെ ജഡങ്ങള്‍ അവിടവിടങ്ങളിലായി കൂട്ടിയിട്ടിരുന്നു. കുട്ടികളുടെ ശരീരത്തിന് മുകളില്‍ കല്ല് ഉരുട്ടി വെച്ചിട്ടുണ്ട്. ഒരു രാത്രിയിലും അടുത്ത ദിവസം കുറെയേറെ നേരവും ഞാനവിടെ മരിച്ചുപോകാന്‍ ആഗ്രഹിച്ച് കിടന്നു. എപ്പോഴൊക്കെയോ ബോധം നഷ്ടപ്പെട്ടു. |
ചെയ്തു. എന്നിലേക്ക് ആഴ്ന്നിറങ്ങിയവന്‍ എഴുനേറ്റ് പോവുമ്പോള്‍ മുഖത്ത് ചവിട്ടി. അടിവയറ്റില്‍, യോനിയില്‍ ചവിട്ടി മെതിച്ചു. അവസാനം ചത്തുപോയെന്ന് കരുതി ഉപേക്ഷിച്ചതാവണം. ബോധം തിരിച്ചു കിട്ടിയപ്പോള്‍ എന്റെ കുഞ്ഞിന്റെയും ഷമീമിന്റെ ചോരക്കുഞ്ഞിന്റെയുമടക്കം എന്റെ കുടുംബാംഗങ്ങളുടെ ജഡങ്ങള്‍ അവിടവിടങ്ങളിലായി കൂട്ടിയിട്ടിരുന്നു. കുട്ടികളുടെ ശരീരത്തിന് മുകളില്‍ കല്ല് ഉരുട്ടി വെച്ചിട്ടുണ്ട്. ഒരു രാത്രിയിലും അടുത്ത ദിവസം കുറെയേറെ നേരവും ഞാനവിടെ മരിച്ചുപോകാന്‍ ആഗ്രഹിച്ച് കിടന്നു. എപ്പോഴൊക്കെയോ ബോധം നഷ്ടപ്പെട്ടു. ലിംഖേഢ സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സ്‌ക്വാഡ് അവിടെയെത്തി. എന്നില്‍ ജീവനുണ്ടെന്ന് അവര്‍ മനസിലാക്കിയപ്പോള്‍ ആദ്യം ആശുപത്രിയിലെത്തിച്ചു. പിന്നെ, ഇവിടേക്ക് എത്തിച്ചു.” വൈദ്യപരിശോധനയ്ക്ക് ശേഷം അവള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഈ ആക്രമണത്തിന് ശേഷം ആറ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജില്ലാ കലക്ടര്‍ ജയന്തി രവിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഒരു എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്. തുടര്‍ന്നാണ് വൈദ്യപരിശോധന നടത്തിയത്. തന്റെ കുടുംബാംഗങ്ങളെ കൊന്നവരുടെയും തന്നെ ബലാല്‍സംഗം ചെയ്തവരില്‍ ഓര്‍മിക്കാന്‍ സാധിക്കുന്നവരുടെയും പേരുകള്‍ ബില്‍ക്കിസ് മൊഴിയായി പറഞ്ഞിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു എന്ന് കരുതിയെങ്കിലും പിതാവ്, ഭര്‍ത്താവ്, ഒരു സഹോദരന്‍ എന്നിവരെ പിന്നീട് മറ്റ് ക്യാമ്പുകളില്‍ നിന്ന് കണ്ടെത്തി. എ ഐ ഡി ഡബ്‌ള്യൂ എ ഫാക്ട് ഫൈന്‍ഡിംഗ് ടീം റിപ്പോര്‍ട്ടില്‍ നിന്നും.
യാസ്മിനും യാസിനും
മുഹമ്മദ് ഭായിയുടെയും ഭൂരിബഹന്റെയും കുടുംബത്തില്‍ ഇരുപതിലേറെ ആളുകളുണ്ട്. ഭ്രാന്ത് പിടിച്ച ആള്‍ക്കൂട്ടം അവരെ നദീതീരത്തേക്കാണ് ഓടിച്ചത്. കൂട്ടം തെറ്റി ഓടിയപ്പോള്‍ രക്ഷപ്പെട്ട ജാവേദും കൂട്ടുകാരന്‍ യാസിനും ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചു. ഭ്രാന്തന്‍ സംസ്‌കാരം ഉറ്റവരെ കൊന്നുതള്ളുന്നതും ബലാല്‍സംഗം ചെയ്യുന്നതും അവര്‍ മിണ്ടാനാവാതെ വിറങ്ങലിച്ച് കണ്ടു. പതിമൂന്ന് വയസുള്ള യാസ്മിനെ അവളുടെ വല്യുപ്പാപ്പയേക്കാള്‍ പ്രായമുള്ളൊരു മനുഷ്യന്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു. മുഹമ്മദ് ഭായിയെ കൊന്നു. ജാവേദിന്റെ കൂടെ ഒളിച്ചിരുന്ന യാസിന്റെ ഉമ്മയെ ഭ്രാന്തന്‍കൂട്ടം കൊല്ലാന്‍ തുനിഞ്ഞപ്പോള്‍ അവന്‍ കുറ്റിക്കാട്ടില്‍ നിന്നും ഇറങ്ങിയോടി. ഉമ്മയെ കൊല്ലല്ലേ എന്നലറിക്കരഞ്ഞുകൊണ്ട് അവന്‍ ഉമ്മയെ രക്ഷിക്കാന്‍ നോക്കി. അവരവനെ പിടികൂടി. നഗ്നനാക്കി. കൊന്നവരെ കൂട്ടിയിട്ട് കത്തിക്കുന്ന അഗ്നികുണ്ഡത്തെ വലത്തുവെപ്പിച്ചു. അവരസവസാനം ആ കുട്ടിയെ തീയിലേക്ക് വലിച്ചെറിഞ്ഞു.
പഞ്ചമഹല്‍ ജില്ലയിലെ ദലോല്‍ ഗ്രാമത്തില്‍ നിന്നും ഹാലോല്‍ ക്യാമ്പിലെത്തിയ സ്ത്രീകള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞത്.
ജന്നത്ത് പറഞ്ഞത്
രാവിലെ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. വീട്ടില്‍ ഭര്‍ത്താവും മൂന്നുകുട്ടികളുമാണുള്ളത്. തൊട്ടടുത്ത വീട്ടിലാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളും താമസിക്കുന്നത്. പെട്ടെന്നാണ് ഞങ്ങളുടെ ഗ്രാമത്തിലേക്ക് ഒരുവലിയ ആള്‍ക്കൂട്ടം ഇരച്ചെത്തിയത്. കൈകളില്‍ വാളുകളും എണ്ണകന്നാസുകളും ഏന്തി അവര്‍ ഭ്രാന്തമായി ആക്രോശിച്ചു. കാക്കി ട്രൗസറും തലപ്പാവും ധരിച്ചവരാണ് ആള്‍ക്കൂട്ടത്തെ നയിച്ച് മുന്നിലുണ്ടായിരുന്നത്. ഞങ്ങള്‍ ജീവനുംകൊണ്ട് വീടുവിട്ടിറങ്ങി. ആള്‍ക്കൂട്ടം ഞങ്ങളെ പിന്തുടരുന്നുണ്ട്. അവരുടെ കൂടെയെന്ന പോലെ എസ് ആര്‍ പിക്കാരുമുണ്ട്. ഓടാന്‍ കഴിയില്ല എന്ന മനസിലാക്കിയപ്പോള്‍ ഞങ്ങളില്‍ ചിലര്‍ കൂട്ടത്തില്‍ നിന്നും മാറി ഒരു കെട്ടിടത്തിന്റെ മുകളില്‍ ഒളിച്ചിരുന്നു. ഞങ്ങള്‍ക്ക് ആള്‍ക്കൂട്ടത്തെയും ഓടി രക്ഷപ്പെടാനൊരുങ്ങുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെയും കാണാന്‍ സാധിക്കും. പെട്ടെന്ന് അവര്‍ എന്റെ ഭര്‍ത്താവിനെ പിടികൂടി. വാളുകൊണ്ട് രണ്ട് പ്രാവശ്യം തലയില്‍ ആഞ്ഞ് വെട്ടി. ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ഭാര്‍ത്താവിന്റെ മേല്‍ തീക്കൊളുത്തി. പിടഞ്ഞുയര്‍ന്ന അദ്ദേഹത്തിന്റെ ശരീരത്തെ കുന്തം കൊണ്ട് കുത്തി വീഴ്ത്തി, ആക്രോശിച്ചു. എന്റെ നാത്തൂനെ കടന്നുപിടിച്ച് പൂര്‍ണ നഗ്നയാക്കി. മാറി, മാറി ബലാല്‍സംഗം ചെയ്തു. അവളുടെ കണ്ണുകളിലും വായിലും പെട്രോള്‍ ഒഴിച്ച് തീയിലേക്ക് തള്ളിയിട്ടു. അവളുടെ മൂന്നുമാസം പ്രായമായ കുഞ്ഞിനെയും തീയിലിട്ടു. ഭര്‍ത്താവിന്റെ സഹോദരനെയും വെട്ടിക്കൊന്ന് തീയിലെരിച്ചു.
ഞങ്ങള്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് ഭര്‍ത്താവിന്റെ അമ്മയ്ക്ക് കയറാന്‍ സാധിച്ചില്ല. അവര്‍ക്ക് പടികള്‍ കയറാന്‍ സാധിക്കുമായിരുന്നില്ല. വളരെ ബുദ്ധിമുട്ടി അവര്‍ ഒന്നാം നിലയില്‍ എത്തിയിരുന്നു. അമ്മയുടെ കൂടെ നാലുവയസ് പ്രായമുള്ള പേരമകനും ഉണ്ട്. അവരെ ആള്‍ക്കൂട്ടം കണ്ടുപിടിച്ചു. കൈയ്യിലുള്ള പണവും ആഭരണവുമെല്ലാം തരാമെന്നും കുട്ടികളുടെ ജീവന്‍ രക്ഷിക്കണമെന്നും അവര്‍ താണുവീണ്, കേണപേക്ഷിച്ചു. അക്രമികള്‍ പണവും ആഭരണവും പിടിച്ചുവാങ്ങി. എന്നിട്ട് കുട്ടിയെ തീയിലിട്ട് കൊന്നു. അമ്മയെ ബലാല്‍സംഗം ചെയ്തു.
പതിനാലുകാരിയായ ഒരു പെണ്‍കുട്ടിയുടെ വയറ്റില്‍ ശൂലം കയറ്റി കോര്‍ത്തെടുത്ത് ചുട്ടെടുക്കാനെന്ന പോലെ തീയിലേക്ക് നീട്ടി. തെരുവിലെ അവിവാഹിതകളായ പെണ്‍കുട്ടികളെ തെരഞ്ഞ് പിടിച്ച് കൂട്ടി നിര്‍ത്തി പൂര്‍ണ നഗ്നകളാക്കി. കൂട്ട ബലാല്‍സംഗം ചെയ്തു. തീയിലേക്ക് വലിച്ചെറിഞ്ഞു. ഉച്ച തിരിയുന്നത് വരെ ഇത് തുടര്‍ന്നു. ഞങ്ങളുടെ രണ്ട് വീടുകളിലായുള്ള പതിനൊന്ന് പേരില്‍ എട്ടുപേരും കൊല്ലപ്പെട്ടു. ബലാല്‍സംഗം ചെയ്യപ്പെട്ട, അവശേഷിക്കുന്ന ഞങ്ങള്‍ മൂന്ന് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കുറച്ചുകഴിഞ്ഞപ്പോള്‍ ആംബുലന്‍സ് വന്നു. എന്ത് ചെയ്യണമെന്നറിയാതെ, എന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും കത്തികരിഞ്ഞ ശരീരാവശിഷ്ടങ്ങളുടെ കൂടെ ഞാനതില്‍ ഇരുന്നു. ഇതിനിടയില്‍ പോലീസ് ഞങ്ങളെ മര്‍ദിച്ചു. അവരുടെ മര്‍ദ്ദനം മൂലം എന്റെ രണ്ട് തുടയിലും കൈകളിലും മുറിവുകളുണ്ടായിരുന്നു. ആക്രമണ സമയത്ത് സ്ഥലത്തുള്ള പോലീസുകാര്‍ ഭ്രാന്തന്‍ ജനക്കൂട്ടത്തെയാണ് സഹായിച്ചത്. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഞങ്ങള്‍ അവരുടെ കാല്‍ക്കല്‍ വീണു. സഹായിക്കരുതെന്ന് മുകളില്‍ നിന്ന് ഉത്തരവുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ടെലഫോണ്‍ ബന്ധം വിച്ഛേദിച്ചിരുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ഫയര്‍ ബ്രിഗേഡിനെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
28-02-2002, കുംഭാജി, നിചായി, നരോദപാട്യ, അഹമ്മദാബാദ്. ജന്നത്തിന്റെ സാക്ഷ്യം മൊഴിയായി രേഖപ്പെടുത്തി.
സുല്‍ത്താനി കാത്തിരിക്കുന്നു
ഭര്‍ത്താവ് ഫിറോസിനെ കാത്തിരിക്കുകയാണ് സുല്‍ത്താനി. സകലതും നഷ്ടപ്പെട്ട അവള്‍, ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നില്ല. അയാളെ കാണാതായി എന്ന് വിശ്വസിക്കാനാണ് അവള്‍ക്കിഷ്ടം. സുല്‍ത്താനിയുടെ അനുഭവസാക്ഷ്യം.
കുട്ടികള്‍ പേടിച്ച് നിലവിളിച്ചു. പ്രായമുള്ളവര്‍ ദയക്ക് വേണ്ടി ദയനീയമായി യാചിച്ചു. ഞങ്ങളെല്ലാം ഭയന്ന് മുറവിളികൂട്ടി. വടികളും വാളുകളുമായി അവര്‍ ആക്രമണം തുടങ്ങി. വീണുകിടക്കുന്നവരെ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് കത്തിക്കാന്‍ തുടങ്ങി. "തുണിയുരിഞ്ഞ് കളയൂ, അവരെ തെരുവിലേക്ക് നടത്തൂ..." ആക്രോശങ്ങള്‍ ഉയരുന്നു. ചില കുട്ടികള്‍ രക്ഷിക്കണേ... എന്ന് പ്രാര്‍ത്ഥിച്ച് ആള്‍ക്കൂട്ടത്തിന്റെ കാല്‍ക്കല്‍ വീണു. ചിലര്‍ അടുത്തുള്ള കൃഷിയിടങ്ങളിലേക്ക് ഓടി. ഒളിക്കുവാനായി. എന്റെ സഹോദരഭാര്യമാരുടെ പിറകെ ഞാനും ഓടി. മകന്‍ ഫൈസന്‍ ഒക്കത്തുണ്ട്. ഞാന്‍ പിറകിലായിപ്പോയി. ഞങ്ങളെ പിന്തുടരുന്നവരില്‍ ഒരുവന്‍ എന്റെ മുടിയില്‍ പിടിച്ചു പിറകിലേക്ക് വലിച്ചു. ഞാന്‍ കുതറി ഓടാന്‍ നോക്കി. അവരെന്നെ കീഴ്‌പ്പെടുത്തി. എന്റെ കൈയ്യില്‍ നിന്നും മോനെ പറിച്ചെടുത്ത് അകലേക്ക് വലിച്ചെറിഞ്ഞു. അവന്റെ നിലവിളി കേട്ടിടത്തേക്ക് മുഖം തിരിച്ചപ്പോള്‍ മുഖമടച്ച് ഒരടി കിട്ടി. ഞാന്‍ തരിച്ചിരുന്നു. അവര്‍ എന്റെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു. പൂര്‍ണനഗ്നയാക്കി. വരണ്ട പുഴയോരത്തേക്ക് എന്നെ വലിച്ചിഴച്ചു. ഓരോരുത്തരായി ബലാല്‍സംഗം തുടങ്ങി. മൂന്നാമത്തെ ബലാല്‍സംഗം കഴിഞ്ഞപ്പോള്‍ പിന്നെയെനിക്ക് എണ്ണാന്‍ കഴിഞ്ഞില്ല. എപ്പോഴോ എന്റെ കാലില്‍ ആഴത്തിലുള്ള ഒരു മുറിവുണ്ടാക്കി അവര്‍ എന്നെ ഉപേക്ഷിച്ചു. |
ഗോധ്ര റോഡിലെ ദെലോലാണ് ഞങ്ങളുടെ ഗ്രാമം. 2002 ഫെബ്രുവരി 28നാണ് ഭ്രാന്ത് പിടിച്ചൊരാള്‍ക്കൂട്ടം ഞങ്ങളുടെ വീടാക്രമിച്ചത്. പ്രഭാതത്തില്‍. അവരുടെ മുഖത്ത് കറുത്ത ചായം തേച്ചിരുന്നു. അടിവസ്ത്രങ്ങള്‍ മാത്രമാണ് അവര്‍ ധരിച്ചിരുന്നത്. ഒരു കൂട്ടുകുടംബമായിരുന്നു ഞങ്ങളുടേത്. വീട്ടില്‍ മുപ്പത്തിമൂന്ന് ആംഗങ്ങളുണ്ട്. ഞങ്ങള്‍ വീട്ടില്‍ നിന്നുമിറങ്ങിയോടി. അടുത്തുള്ള കൃഷിയിടങ്ങളില്‍ ഒളിച്ചു. ഒരു രാത്രി മുഴുവന്‍ വൃദ്ധരോടും കുഞ്ഞുങ്ങളോടുമൊപ്പം. നേരെ വെളുക്കാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമത്തിലെ നാരകതോട്ടത്തിലേക്ക് ഞങ്ങള്‍ നീങ്ങി. നിരവധി മുസ്ലീങ്ങള്‍ ഒളിച്ചിരിക്കുന്നതായി അവിടെയെത്തിയപ്പോള്‍ മനസിലായി. അന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ഒരു ആദിവാസി സ്ത്രീ കുറെ ഉണക്കറൊട്ടികള്‍ ഞങ്ങള്‍ക്ക് കൊണ്ടുതന്നു. ഒരു മുഴുവന്‍ദിവസവും ഒന്നും കഴിക്കാതിരുന്ന ഞങ്ങളുടെ മക്കള്‍ക്ക് ആ റൊട്ടി വീതിച്ചു നല്‍കി.
അടിച്ച് കൊല്ല്... (മാരോ കാട്ടോ) എന്നാക്രോശിച്ചുകൊണ്ട് ഉച്ചതിരിഞ്ഞതോടെ ആള്‍ക്കൂട്ടം അവിടേക്ക് എത്തി. എന്റെ ഭാര്‍ത്താവിന് ഒരു ടെമ്പോയുണ്ട്. ആക്രമണം വരുന്നത് മനസിലാക്കി അത് സുരക്ഷിതമാക്കി വെക്കാന്‍ ഒരു ആദിവാസിയെ ഏല്‍പ്പിച്ചിരുന്നു. ഞങ്ങള്‍ അയാളുടെ അടുത്തേക്ക് പോയി. ഞങ്ങളവിടെയെത്തുമ്പോള്‍ എതിര്‍ഭാഗത്തുള്ള ഖഡ്കി ഗ്രാമത്തില്‍ നിന്ന് മറ്റൊരാള്‍ക്കൂട്ടം ആര്‍ത്തലച്ച് വരുന്നത് കണ്ടു. ഞങ്ങള്‍ പാല്‍വണ്ടിയില്‍ കയറി. ഏതാണ്ട് നാല്‍പ്പതോളം പേര്‍ ഒരു ടെമ്പോയില്‍. ഏഴ് കിലോമീറ്ററോളം അകലെയാണ് ഹലോല്‍. ഫിറോസ് അങ്ങോട്ട് വാഹനമോടിച്ചു. ഹലോല്‍ ടൗണിലെത്തുന്നതിന് തൊട്ടുമുമ്പ് ഒരു മാരുതി കാര്‍ ഞങ്ങളുടെ ടെമ്പോയുടെ കുറുകെ കയറി തടസമുണ്ടാക്കി. ഫിറോസ് ഭയന്ന് വിറച്ച് ആത്മനിയന്ത്രണം നഷ്ടപ്പെട്ടതുപോലെ ഇരിക്കുന്നു. പെട്ടെന്ന് അവിടെ ഒരാള്‍ക്കൂട്ടം ഉണ്ടായി. ഞങ്ങള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരായി. കുട്ടികള്‍ പേടിച്ച് നിലവിളിച്ചു. പ്രായമുള്ളവര്‍ ദയക്ക് വേണ്ടി ദയനീയമായി യാചിച്ചു. ഞങ്ങളെല്ലാം ഭയന്ന് മുറവിളികൂട്ടി. വടികളും വാളുകളുമായി അവര്‍ ആക്രമണം തുടങ്ങി. വീണുകിടക്കുന്നവരെ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് കത്തിക്കാന്‍ തുടങ്ങി. "തുണിയുരിഞ്ഞ് കളയൂ, അവരെ തെരുവിലേക്ക് നടത്തൂ..." ആക്രോശങ്ങള്‍ ഉയരുന്നു. ചില കുട്ടികള്‍ രക്ഷിക്കണേ... എന്ന് പ്രാര്‍ത്ഥിച്ച് ആള്‍ക്കൂട്ടത്തിന്റെ കാല്‍ക്കല്‍ വീണു. ചിലര്‍ അടുത്തുള്ള കൃഷിയിടങ്ങളിലേക്ക് ഓടി. ഒളിക്കുവാനായി. എന്റെ സഹോദരഭാര്യമാരുടെ പിറകെ ഞാനും ഓടി. മകന്‍ ഫൈസന്‍ ഒക്കത്തുണ്ട്. ഞാന്‍ പിറകിലായിപ്പോയി. ഞങ്ങളെ പിന്തുടരുന്നവരില്‍ ഒരുവന്‍ എന്റെ മുടിയില്‍ പിടിച്ചു പിറകിലേക്ക് വലിച്ചു. ഞാന്‍ കുതറി ഓടാന്‍ നോക്കി. അവരെന്നെ കീഴ്‌പ്പെടുത്തി. എന്റെ കൈയ്യില്‍ നിന്നും മോനെ പറിച്ചെടുത്ത് അകലേക്ക് വലിച്ചെറിഞ്ഞു. അവന്റെ നിലവിളി കേട്ടിടത്തേക്ക് മുഖം തിരിച്ചപ്പോള്‍ മുഖമടച്ച് ഒരടി കിട്ടി. ഞാന്‍ തരിച്ചിരുന്നു. അവര്‍ എന്റെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു. പൂര്‍ണനഗ്നയാക്കി. വരണ്ട പുഴയോരത്തേക്ക് എന്നെ വലിച്ചിഴച്ചു. ഓരോരുത്തരായി ബലാല്‍സംഗം തുടങ്ങി. മൂന്നാമത്തെ ബലാല്‍സംഗം കഴിഞ്ഞപ്പോള്‍ പിന്നെയെനിക്ക് എണ്ണാന്‍ കഴിഞ്ഞില്ല. എപ്പോഴോ എന്റെ കാലില്‍ ആഴത്തിലുള്ള ഒരു മുറിവുണ്ടാക്കി അവര്‍ എന്നെ ഉപേക്ഷിച്ചു.
ബോധം വീണപ്പോള്‍ ഞാന്‍ മകന്റെ ശബ്ദം കേട്ടഭാഗത്തേക്ക് നോക്കി. അവനെ കോരിയെടുത്തു. വസ്ത്രങ്ങള്‍ അന്വേഷിച്ചു. കീറിയതിന്റെ അവശിഷ്ടമെന്നപോലെ ഒരു മേല്‍വസ്ത്രം കിട്ടി. നദിക്കരയിലൂടെ മകനെയുമെടുത്ത് മുടന്തിക്കൊണ്ട് ഞാനോടി. സന്ധ്യയോടെ കഴിഞ്ഞ ദിവസം ഒളിച്ചിരുന്ന സ്ഥലത്തെത്തി. രണ്ട് ദിവസം അവിടെ ചുരുണ്ടുകൂടി. മൂന്നാമത്തെ ദിവസം എന്റെ അയല്‍ക്കാരനായ പര്‍വ്വത് ഭായ് എന്നെ കണ്ടെത്തി. ആക്രമണം തുടങ്ങിയപ്പോള്‍ എന്റെ വീട്ടിലെ സാധനങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലാണ് ഉപേക്ഷിച്ചത്. അതില്‍ നിന്നും ഒരു പൈജാമ കൊണ്ടുതരാമോ എന്ന് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അത് കൊണ്ടുവന്നു തന്നു. പൈജാമയും ധരിച്ച് കൃഷിയിടത്തിനിടയിലൂടെയും പുഴവക്കിലൂടെയും ഹലോലിലേക്ക് നടന്നു. പര്‍വത് ഭായ് കൂടെ വന്നു. ഹലോലില്‍ എത്തിയപ്പോള്‍ നടക്കാനാവാതെ ഞാന്‍ തെരുവില്‍ കുഴഞ്ഞ് വീണു. എന്നെ കസ്ബയിലെത്തിക്കാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പോലീസിനെ കൂട്ടി വന്നു. അവര്‍ എന്നെ ക്യാമ്പിലെത്തിച്ചു.
ഹലോല്‍ ക്യാമ്പില്‍ എത്തിയ സുല്‍ത്താനിയുടെ ബന്ധുക്കളും ഇതേ സംഭവം ആവര്‍ത്തിക്കുകയാണ് ചെയ്തത്. അവരുടെ വിശദീകരണങ്ങളും ഇതോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അവളുടെ കാലില്‍ ഉണ്ടാക്കിയ മുറിവുണങ്ങാന്‍ മൂന്നാഴ്ചയെടുത്തു. ഡി എസ് പിക്ക് പരാതി എഴുതി കൊടുത്തിട്ടുപോലും ഒരു എഫ് ഐ ആര്‍ പോലും ഫയല്‍ ചെയ്തില്ല. തന്റെ സത്യപ്രസ്താവനയില്‍, സുല്‍ത്താന ആള്‍ക്കൂട്ടത്തില്‍ ചിലരുടെ പേരും പറയുന്നുണ്ട്.
പിതാ രക്ഷതി കൗമാരേ, ഭര്‍ത്തേൃാ രക്ഷതി യൗവ്വനേ, പുത്രോ രക്ഷതി വാര്‍ധക്യേ, ന സ്ത്രീ സ്വാതന്ത്രമര്‍ഹതി എന്ന മനുവാക്യം ദിവസം മൂന്നുനേരം ഉരുവിട്ട് ആര്‍ഷ ഭാരത സംസ്‌കാരത്തെ പറ്റി പുലമ്പുന്ന ആര്‍ എസ് എസുകാരാണ് ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തത്. സ്ത്രീകളെ കടിച്ചുകീറി കൊന്നൊടുക്കിയത്. ഗുജറാത്തില്‍ ഒഴുകിപരന്ന ചോരയും കണ്ണീരും കുടിച്ച് ശക്തിനേടിയ ഫാസിസത്തിന്റെ ഉത്പന്നമാണ് രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി. ആര്‍ എസ് എസിനെ തള്ളിപറയാത്ത പ്രധാനമന്ത്രി. രാജ്യത്തിന്റെ ഭരണഘടനയും പതാകയും അംഗീകരിക്കാത്ത ആര്‍ എസ് എസുകാരന്‍. ജനാധിപത്യത്തെ പുറംകാലുകൊണ്ട് തട്ടിയെറിയാന്‍ വെമ്പുന്ന സംഘി.
അഫ്ഗാനിസ്ഥാനില്‍ ഒസാമ ബിന്‍ ലാദനെ വളര്‍ത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ഭീകരതയ്‌ക്കെതിരെ പ്രസംഗിക്കുമ്പോഴും ഒസാമയ്ക്ക് ആയുധം കൊടുത്ത പാരമ്പര്യമാണ് അമേരിക്കയുടേത്. ന്യൂനപക്ഷ വംശഹത്യ നടത്തിയെന്ന കാരണത്താല്‍ അമേരിക്കയ്ക്ക് അനഭിമതനായിരുന്ന നരേന്ദ്രമോഡിയെ ഇപ്പോള്‍ കൂട്ടാളിയായി കൂടെ കൂട്ടുമ്പോള്‍ ഒസാമയുമായി അമേരിക്ക പുലര്‍ത്തിയ ബന്ധമാണ് തെളിഞ്ഞുവരുന്നത്. ഫാസിസം ഇന്ത്യയില്‍ മഴയായി പെയ്തിറങ്ങിയാല്‍ അമേരിക്കയ്ക്ക് ലാഭം മാത്രമേയുള്ളു. നഷ്ടം നമുക്ക് മാത്രമാണ്.
30-Jan-2015
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്