പൊതുവിദ്യാലയങ്ങള്‍ പറയുന്നത്
പ്രീജിത്ത് രാജ്
മഹേഷ്, പിണറായിക്ക് അയച്ച കത്ത് വെറുതെയായില്ല. അത് എ കെ ജി സെന്ററില്‍ നിന്ന് പാലക്കാട്ടേക്ക്, പട്ടാമ്പി ഏരിയാ കമ്മറ്റിക്ക്, ലോക്കല്‍ കമ്മറ്റിക്ക് കൈമാറി. സ്‌കൂള്‍ പി ടി എ യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടു. സ്‌കൂളില്‍ കുടിവെള്ള സൗകര്യം ഉണ്ടായി. പെണ്‍കുട്ടികളുടെ മൂത്രപ്പുരയ്ക്ക് വാതിലുണ്ടായി. അവിടെ വെള്ളമെത്തി. പെണ്‍കുട്ടികള്‍ മൂത്രമടക്കിപ്പിടിക്കാതെ ആശ്വാസത്തോടെ മൂത്രമൊഴിക്കാന്‍ തുടങ്ങി. വൈകാതെ സ്‌കൂള്‍ പി ടി എയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബി ജെ പിക്കാരെ ഒവിവാക്കി. പി ടി എ നേതൃത്വത്തിലേക്ക് സിപിഐ എം പ്രവര്‍ത്തകര്‍ കയറി വന്നു. ഇപ്പോള്‍ കൊടുമുണ്ട ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹരിശ്രീ മോഡല്‍ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആ സ്‌കൂള്‍ എല്ലാ തികഞ്ഞ ഒന്നായി മാറിയെന്നല്ല പറഞ്ഞുവരുന്നത്. പിണറായി സ്തുതിയായും ഇതിനെ വ്യാഖ്യാനിക്കേണ്ടതുമില്ല. പക്ഷെ, ഒരു ആക്ടിവിസ്റ്റിന്റെ വേറിട്ട പരിശ്രമവും ഒരു പാര്‍ട്ടിസെക്രട്ടറിയുടെ ഇടപെടല്‍ പട്ടികയിലേക്ക് ആ സ്‌കൂള്‍ കയറി വന്നതും ഏറെ കുട്ടികള്‍ക്ക് ഉപകാരമായി മാറി. ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ മാത്രമേ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളു. |
2013. പിണറായി വിജയന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന കാലം. സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റായ മഹേഷ് വിജയന്‍, പാര്‍ട്ടി സെക്രട്ടറിക്ക് ഒരു പരാതി അയച്ചു. ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ, ഫോട്ടോകള്‍ സഹിതം സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയുടെ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയായിരുന്നു ആ പരാതി.
മഹേഷ് വിജയന്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് കൂടിയാണ്. തന്റെ യാത്രക്കിടയില്‍ യാദൃശ്ചികമായാണ് പാലക്കാട് ജില്ലയിലെ കൊടുമുണ്ട ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അദ്ദേഹം എത്തിയത്. അവിടെയുള്ള കുട്ടികള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ പ്രാഥമിക സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത് മഹേഷ് കണ്ടു. ആ സ്‌കൂളില്‍ കുടിവെള്ള സൗകര്യമില്ല. നല്ലൊരു മൂത്രപ്പുരപോലുമില്ല. ഒരു ടീച്ചറുടെ സഹായത്തോടെ പെണ്‍കുട്ടികളോട് സംസാരിച്ചപ്പോള്‍ മൂത്രപ്പുരയില്‍ വെള്ളമില്ലാത്തതുകൊണ്ട് കുട്ടികളില്‍ പലര്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ പിടിപെട്ടിരിക്കുന്നു. സ്‌കൂള്‍ പി ടി എയുടെ ശ്രദ്ധയില്‍ ചില അധ്യാപകരുടെ സഹായത്തോടെ ആ വിഷയം കൊണ്ടുവന്നെങ്കിലും ബി ജെ പി നേതൃത്വത്തിലുള്ള പി ടി എ ഗൗരവത്തിലെടുത്തില്ല. സ്‌കൂള്‍ അധികൃതരിലും മഹേഷിന് പ്രതീക്ഷ നഷ്ടപ്പെട്ടു. അപ്പോഴാണ് പിണറായിക്ക് ഒരു കത്തയച്ചത്.
മഹേഷ്, പിണറായിക്ക് അയച്ച കത്ത് വെറുതെയായില്ല. അത് എ കെ ജി സെന്ററില്‍ നിന്ന് പാലക്കാട്ടേക്ക്, പട്ടാമ്പി ഏരിയാ കമ്മറ്റിക്ക്, ലോക്കല്‍ കമ്മറ്റിക്ക് കൈമാറി. സ്‌കൂള്‍ പി ടി എ യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടു. സ്‌കൂളില്‍ കുടിവെള്ള സൗകര്യം ഉണ്ടായി. പെണ്‍കുട്ടികളുടെ മൂത്രപ്പുരയ്ക്ക് വാതിലുണ്ടായി. അവിടെ വെള്ളമെത്തി. പെണ്‍കുട്ടികള്‍ മൂത്രമടക്കിപ്പിടിക്കാതെ ആശ്വാസത്തോടെ മൂത്രമൊഴിക്കാന്‍ തുടങ്ങി. വൈകാതെ സ്‌കൂള്‍ പി ടി എയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബി ജെ പിക്കാരെ ഒവിവാക്കി. പി ടി എ നേതൃത്വത്തിലേക്ക് സിപിഐ എം പ്രവര്‍ത്തകര്‍ കയറി വന്നു. ഇപ്പോള്‍ കൊടുമുണ്ട ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹരിശ്രീ മോഡല്‍ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആ സ്‌കൂള്‍ എല്ലാ തികഞ്ഞ ഒന്നായി മാറിയെന്നല്ല പറഞ്ഞുവരുന്നത്. പിണറായി സ്തുതിയായും ഇതിനെ വ്യാഖ്യാനിക്കേണ്ടതുമില്ല. പക്ഷെ, ഒരു ആക്ടിവിസ്റ്റിന്റെ വേറിട്ട പരിശ്രമവും ഒരു പാര്‍ട്ടിസെക്രട്ടറിയുടെ ഇടപെടല്‍ പട്ടികയിലേക്ക് ആ സ്‌കൂള്‍ കയറി വന്നതും ഏറെ കുട്ടികള്‍ക്ക് ഉപകാരമായി മാറി. ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ മാത്രമേ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളു. എന്താണ് കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ നിലവിലുള്ള അവസ്ഥ?
1980-90കളിലെ സര്‍ക്കാര്‍ സ്‌കൂള്‍ അന്തരീക്ഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് 'ആഗോളവത്കരണകാലത്തെ'അവസ്ഥ. പണ്ട്, ഒരു സ്‌കൂളിന്റെ ചുറ്റുവട്ടത്തുള്ള എല്ലാ കുട്ടികളും ആ സ്‌കൂളില്‍ പഠിക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. 90'കളില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന കോണ്‍വെന്റ് സ്‌കൂളുകളും 80'കളുടെ മധ്യത്തില്‍ സ്ഥാപിതമായ ജവഹര്‍ നവോദയ വിദ്യാലയങ്ങളും സമൂഹത്തിലെ ഉദ്യോഗസ്ഥ- മധ്യവര്‍ഗ കുടുംബങ്ങളിലെ കുട്ടികളെ റാഞ്ചിക്കൊണ്ടുപോകാന്‍ തുടങ്ങി. എങ്കിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തിയും പ്രതാപവും കുറഞ്ഞില്ല. എന്നാല്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ വരവോടെ പഠനത്തിലും പണത്തിലും ഉയര്‍ന്നുനില്‍ക്കുന്ന കുട്ടികള്‍ കൂട്ടത്തോടെ അങ്ങോട്ടേക്ക് പറിച്ചുനടപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകള്‍ പൊതുവില്‍ ഇടത്തരക്കാരുടെയും കൂലിപ്പണിക്കാരുടെയും കുട്ടികള്‍ക്ക് മാത്രമായി മാറി. പഠനത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഗണ്യമായ വിഭാഗം രക്ഷിതാക്കളും സര്‍ക്കാര്‍ സ്‌കൂളുമായുള്ള ബന്ധം വിച്ഛേദിച്ചു. പാവപ്പെട്ടവരുടെയും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെയും ശ്രദ്ധക്കുറവും അനാസ്ഥയും സ്‌കൂളും രക്ഷിതാക്കളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന് അയവ് വരുത്തി.
സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍, അക്കാദമിക മികവ് എന്നീ കാര്യങ്ങള്‍ ഈ വിഭാഗത്തില്‍പ്പെട്ട രക്ഷിതാക്കളുടെ ചിന്താ പരിധിയില്‍ വേണ്ടത്ര വരുന്നില്ല. സ്‌കൂള്‍ പി ടി എയില്‍ രക്ഷിതാവിനുള്ള സ്ഥാനത്തെ പറ്റി ഇവര്‍ ബോധവാന്‍മാരുമല്ല. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി(എസ് എം സി)കള്‍ ഓരോ സ്‌കൂളിലും രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഒരു ഉത്തരവുണ്ട്. എസ് എം സിക്ക് ഒരുപാട് അധികാരങ്ങളുണ്ട്. സ്‌കൂളില്‍ ഈ എസ് എം സി പ്രവര്‍ത്തന നിരതമായാല്‍ തീര്‍ച്ചയായും ആ വിദ്യാലയം മെച്ചപ്പെടുമെന്നതില്‍ സംശയം വേണ്ട. നിലവാര തകര്‍ച്ച നേരിടുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പിടിച്ചുകയറാനുള്ള ഒരു പിടിവള്ളിയാണ് എസ് എം സി. പക്ഷെ, പല സ്‌കൂളുകളിലും ഇവ രൂപീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. യാതൊരുവിധ പ്രവര്‍ത്തനങ്ങളും ഇവയുടെ ഭാഗമായി നടന്നിട്ടില്ല. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതികസൗകര്യം പലപ്പോഴും അതിദയനീയമായ അവസ്ഥയിലാണ്. സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഭൗതിക സൗകര്യങ്ങള്‍
ബഞ്ചും ഡസ്‌കുമുള്ള ക്ലാസ് മുറികളും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സൗകര്യപൂര്‍വ്വം ഉപയോഗിക്കാവുന്ന ടോയ്‌ലറ്റുകളും കുടിക്കുവാനുള്ള ശുദ്ധജലവും ടോയ്‌ലറ്റുകളിലേക്കുള്ള വെള്ളവും സ്‌കൂളുകളില്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.
സ്വകാര്യ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ കുട്ടികള്‍ പഠിക്കുമ്പോള്‍, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ക്ലാസ് റൂമുകള്‍ക്ക് ആവശ്യത്തിനുള്ള വലിപ്പം പോലുമില്ല. ബെഞ്ചും ഡസ്‌കും ആവശ്യത്തിനില്ല എന്ന പരാതിയാണ് മിക്കവാറും പൊതുവിദ്യാലയങ്ങളില്‍ നിന്ന് ഉയരുന്നത്. സ്‌കൂളുകളിലെ ടോയ്‌ലറ്റുകളെ സംബന്ധിച്ച് സുപ്രീംകോടതി തന്നെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ, ഇപ്പോഴും സമീപത്തുള്ള പള്ളികളിലും പറമ്പിലും പോയി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്ന ആണ്‍കുട്ടികളെ മിക്ക സ്‌കൂളുകളിലും കാണാന്‍ സാധിക്കും. പെണ്‍കുട്ടികള്‍
ഇപ്പോഴും സമീപത്തുള്ള പള്ളികളിലും പറമ്പിലും പോയി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്ന ആണ്‍കുട്ടികളെ മിക്ക സ്‌കൂളുകളിലും കാണാന്‍ സാധിക്കും. പെണ്‍കുട്ടികള്‍ കഴിയുന്നതും മൂത്രമൊഴിക്കാതെ ഇരിക്കാന്‍ ശ്രമിക്കും. പെണ്‍കുട്ടികളുടെ ടോയ്‌ലറ്റുകളില്‍ മിക്കവാറും വാതിലുണ്ടാവില്ല. വെള്ളമില്ലാത്ത മൂത്രപ്പുരകളാണ് ഏറെയുള്ളത്. വെള്ളമുണ്ടെങ്കിലും ബക്കറ്റും കപ്പും കാണുകയില്ല പലയിടത്തും. ഈ കാലത്ത് പെണ്‍കുട്ടികള്‍ ചെറിയ വയസില്‍ തന്നെ പ്രായപൂര്‍ത്തിയാവുന്നുണ്ട്. അവര്‍ക്ക് സാനിറ്ററി പാഡ് കളയാനും ഉപയോഗിക്കാനുമുള്ള സൗകര്യങ്ങള്‍ ഉള്ള സ്ത്രീസൗഹൃദ ടോയ്‌ലറ്റുകളാണ് ഇന്ന് ആവശ്യം. പക്ഷെ, അടച്ചുറപ്പില്ലാത്ത വാതിലുകളും വൃത്തിഹീനമായ ടോയ്‌ലറ്റുകളും പെണ്‍കുട്ടികളെ അസുഖബാധിതരാക്കുന്നു. |
കഴിയുന്നതും മൂത്രമൊഴിക്കാതെ ഇരിക്കാന്‍ ശ്രമിക്കും. പെണ്‍കുട്ടികളുടെ ടോയ്‌ലറ്റുകളില്‍ മിക്കവാറും വാതിലുണ്ടാവില്ല. വെള്ളമില്ലാത്ത മൂത്രപ്പുരകളാണ് ഏറെയുള്ളത്. വെള്ളമുണ്ടെങ്കിലും ബക്കറ്റും കപ്പും കാണുകയില്ല പലയിടത്തും. ഈ കാലത്ത് പെണ്‍കുട്ടികള്‍ ചെറിയ വയസില്‍ തന്നെ പ്രായപൂര്‍ത്തിയാവുന്നുണ്ട്. അവര്‍ക്ക് സാനിറ്ററി പാഡ് കളയാനും ഉപയോഗിക്കാനുമുള്ള സൗകര്യങ്ങള്‍ ഉള്ള സ്ത്രീസൗഹൃദ ടോയ്‌ലറ്റുകളാണ് ഇന്ന് ആവശ്യം. പക്ഷെ, അടച്ചുറപ്പില്ലാത്ത വാതിലുകളും വൃത്തിഹീനമായ ടോയ്‌ലറ്റുകളും പെണ്‍കുട്ടികളെ അസുഖബാധിതരാക്കുന്നു.
സര്‍ക്കാര്‍ സ്‌കൂള്‍ എന്ന് പറയുമ്പോള്‍ മാധ്യമങ്ങള്‍ തലസ്ഥാന നഗരിയിലുള്ള കോട്ടണ്‍ഹില്‍ സ്‌കൂളിന്റെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് പൊതുജനങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നത് ഇത്തരത്തിലായിരിക്കും എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും എന്നാണ്. പക്ഷെ, മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും കുടിവെള്ളം ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുടിക്കാനായി ശുദ്ധീകരിച്ച വെള്ളം മിക്കവാറും ഉണ്ടാവാറില്ല. ഭക്ഷണം കഴിച്ചാല്‍ കൈകഴുകാനുള്ള വെള്ളം പോലുമില്ലാത്ത സ്‌കൂളുകള്‍ നിരവധിയാണ്. വെള്ളമുള്ള സ്‌കൂളുകളില്‍ കഞ്ഞിപ്പുരയിലേക്കും കക്കൂസിലേക്കും ഒരേ പൈപ്പ് ലൈനാവും പോകുന്നത്.
സ്‌കൂള്‍ ലൈബ്രറി പോലുമില്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറിക്ക് വേണ്ടി ഉത്സാഹിക്കേണ്ട കാര്യമില്ലല്ലോ. ലൈബ്രറി ഇല്ലാത്തത് കൊണ്ട് വായനാ മുറിയും മിക്കവാറും സ്‌കൂളുകളില്‍ കാണില്ല. പാഠപുസ്തകങ്ങള്‍ക്കപ്പുറം ബോധനനിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ പുസ്തകങ്ങളൊന്നുമില്ല. സ്‌കൂള്‍ ലാബുകളുടെ കാര്യവും പരിതാപകരമാണ്. മിക്കവാറും സ്‌കൂളുകളില്‍ ലാബ് സൗകര്യങ്ങള്‍ പരിമിതമായെങ്കിലും ഉണ്ട്. പക്ഷെ, അധ്യാപകര്‍ക്ക് അവ ഉപയോഗിക്കാനും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനും താല്‍പ്പര്യമില്ല എന്നതാണ് വസ്തുത. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാനുള്ള ഫണ്ട് ധാരാളമുണ്ടെങ്കിലും അത് ഉപയോഗിക്കപ്പെടുന്നില്ല. പുതിയ സൗകര്യങ്ങള്‍ക്ക് വേണ്ടി അപ്പപ്പോള്‍ അപേക്ഷകള്‍ നല്‍കുന്നതിന് സ്‌കൂള്‍ അധികൃതര്‍ പലപ്പോഴും തയ്യാറാവുന്നുമില്ല.
അക്കാദമിക് തലം
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവരും അധ്യാപകരായുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്വാഭാവികമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതാണ്. പക്ഷെ, സംഗതി നേറെ മറിച്ചാണ്. ശരാശരി ജോലിഭാരത്തിന് താരതമ്യേന മെച്ചപ്പെട്ട ശമ്പളം പറ്റുന്ന സര്‍ക്കാര്‍ അധ്യാപകരേക്കാള്‍ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും കാണിക്കുന്നവരാണ് അല്ലെങ്കില്‍ അങ്ങനെ കാണിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് നിസാര ശമ്പളം പറ്റുന്ന, മത്സരപരീക്ഷകളില്‍ തഴയപ്പെട്ട അണ്‍ എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൂരിഭാഗം അധ്യാപകരും വെച്ചുപുലര്‍ത്തുന്ന ഈ നിസംഗത മറികടക്കാന്‍ പ്രായോഗികമായ ഇടപെടലുകള്‍ അത്യാവശ്യമാണ്.
ജോലി സ്ഥിരത
മെച്ചപ്പെട്ട റിസള്‍ട്ട് അധ്യാപകരുടെ നിലനില്‍പ്പിന്റെ മാനദണ്ഡമായി സ്വീകരിക്കുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ എണ്ണം സമൂഹത്തില്‍ ഏറിവരികയാണ്. ഉയര്‍ന്ന ഫീസ് നല്‍കുന്ന രക്ഷിതാക്കള്‍ക്ക് നല്‍കുന്ന പ്രതിഫലമായാണ് ഇവര്‍ റിസള്‍ട്ടിനെ കരുതുന്നത്. എയ്ഡഡ് സ്‌കൂളിലാവട്ടെ പുതിയ പോസ്റ്റ് വരുത്തുന്നതിനും ഉള്ള പോസ്റ്റുകള്‍ നിലനിര്‍ത്തി ജോലി സ്ഥിരത ഉറപ്പുവരുത്തുന്നതിനും അധ്യാപകര്‍ കിണഞ്ഞുപരിശ്രമിച്ചേ മതിയാവൂ. എന്നാല്‍, ഇത്തരത്തിലുള്ള ആശങ്കകളൊന്നും സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് ബാധകമല്ല. സ്വന്തം സൗകര്യത്തിന് ഏത് സ്‌കൂളിലേക്കും സ്ഥലം മാറ്റം വാങ്ങിക്കാമെന്നതാണ് ഇവര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം. ഒരു സ്‌കൂളില്‍ പോസ്റ്റ് പോകുന്നതോ, റിസള്‍ട്ടില്‍ പിറകോട്ട് പോകുന്നതോ തങ്ങളെ ബാധിക്കാതെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ രക്ഷപ്പെടുന്നു. റിസള്‍ട്ട് മോശമായാലോ പോസ്റ്റ് ഇല്ലാതായാലോ അത് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരുടെ ശമ്പളത്തെയോ, സര്‍വീസിനെയോ ബാധിക്കില്ലെന്നതാണ് ഈ അലക്ഷ്യമനോഭാവത്തിന് കാരണം.
അധ്യാപകര്‍ അലസരാവുമ്പോള്‍
സര്‍ക്കാര്‍ സ്‌കൂളിലെ എത്ര അധ്യാപകര്‍ സമയ ക്ലിപ്തത പാലിക്കുന്നുണ്ട്? ബെല്ലടിച്ചാല്‍ പോലും ക്ലാസില്‍ പോകാതെ ഇരിക്കുന്നവരെ പല സ്‌കൂളിലും കാണാന്‍ സാധിക്കും. പത്ത് മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള വൈകിപ്പോക്ക് പല സര്‍ക്കാര്‍ സ്‌കൂളുകളെയും പരിശോധിക്കുമ്പോള്‍ സത്യമാണെന്ന് വ്യക്തമാകും. വൈകിപ്പോയാലും ക്ലാസില്‍ നിന്ന് നേരത്തെ ഇറങ്ങുന്നതില്‍ മടി കാട്ടാത്തവരാണ് മിക്കവാറും അധ്യാപകര്‍. ലോങ്ങ്‌ബെല്ലടിച്ച് സ്‌കൂള്‍ വിടുന്നതിന് മുമ്പ് വീട്ടിലോ, വീട്ടിലേക്കുള്ള വഴിയിലോ ആയിരിക്കും മിക്ക അധ്യാപകരും. ഹാജര്‍പുസ്തകത്തിലെ ഒപ്പിലൂടെ സ്‌കൂളിലെ സാന്നിധ്യം ഉറപ്പുവരുത്തുന്ന അധ്യാപകരും ഒരുപാടുണ്ട്. പാലക്കാട് ജില്ലയിലെ സ്‌കൂളില്‍ ഒരു സര്‍വ്വെ നടത്തിയപ്പോള്‍ സ്വകാര്യ കമ്പനിയുടെ ഗൈഡ് ക്ലാസില്‍ നല്‍കി സ്റ്റാഫ് റൂമിലിരുന്ന് സഹപ്രവര്‍ത്തകരോട് കൊച്ചുവര്‍ത്തമാനം പറയുന്ന ഒരു ടീച്ചറെ കാണാന്‍ സാധിച്ചു. ക്വസ്റ്റ്യന്‍ പേപ്പറും ഗൈഡും നോട്ട്‌സുമായാല്‍ അധ്യാപനമായി എന്ന വികലമായ ധാരണയാണ് മിക്കവാറും അധ്യാപകര്‍ക്ക് ഉള്ളത്. സമയത്ത് പാഠഭാഗം തീര്‍ക്കാതിരിക്കുന്നവര്‍, വെക്കേഷന്‍ ക്ലാസ് വെച്ച് പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് പഠിപ്പിക്കാനുള്ളത് പൂര്‍ണമാക്കുന്ന രീതിയും പല സ്‌കൂളുകളിലും ഉണ്ട്.
ശിശുസൗഹൃദത്തില്‍ താല്‍പ്പര്യമില്ല
അധ്യയനവും അധ്യാപനവും വടിയുടെ ഇടപെടല്‍ കൂടാതെയാവണമെന്ന് സര്‍ക്കാര്‍ അനുശാസിക്കുന്നുണ്ട്. എന്നിട്ടും ശിശുസൗഹൃദ സമീപനങ്ങള്‍ക്കും ശിശുസൗഹൃദ വിദ്യാഭ്യാസ രീതികള്‍ക്കും കടകവിരുദ്ധമായി അധ്യാപകന്‍ ക്ലാസിലെ ഏകാധികാരിയായും വടി ശക്തമായ ആയുധമായും ഇന്നും നിലനില്‍ക്കുന്നുണ്ട്. അധ്യാപകന്‍ ക്ലാസില്‍ നിന്ന് പ്രസംഗിക്കുന്നത് വിദ്യാര്‍ത്ഥികള്‍ മിഴിച്ചിരുന്ന് കേള്‍ക്കുന്നു. ആ പ്രക്രിയക്ക് തടസം നില്‍ക്കുന്നവരെ ശല്യക്കാരായി കാണുന്നു. അവഹേളിക്കുന്നു. ചിലര്‍ വടി ആയുധമാക്കുന്നു.
വിദ്യാര്‍ത്ഥി ജീവിതം പാഠപുസ്തകങ്ങളില്‍ കുരുങ്ങിക്കിടക്കുന്നതാവണം എന്നാണ് മിക്ക അധ്യാപകരും ധരിച്ചിരിക്കുന്നത്. ഈ ധാരണയാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഇവിടെ തള്ളപ്പെടുന്നത് കരിക്കുലം കമ്മറ്റിയുടെ ശുപാര്‍ശകളാണ്. സിലബസ് മിക്കപ്പോഴും ഒരു കാന്‍സര്‍ പോലെ വിദ്യാര്‍ത്ഥികളെ കീഴടക്കുകയാണ്. കലാ- കായിക മേഖലയെ പരിചയപ്പെടുന്ന കുട്ടികള്‍ തുച്ഛമാണ്. അഭിരുചിയുള്ളത് കൊണ്ടല്ല, ഗ്രേസ് മാര്‍ക്ക് ലക്ഷ്യമിട്ടാണ് മിക്ക കുട്ടികളും ഈ രംഗത്ത് വരുന്നത്. കലയിലൂടെ കൈവരേണ്ട മാനസിക വികാസവും സഹൃദയത്വവും ശാന്തിയും സന്തോഷവും മറ്റും സ്‌പോര്‍ട്‌സിലൂടെ കൈവരേണ്ട ശാരീരിക ക്ഷമതയും ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. കലയാല്‍ മാനസികോര്‍ജ്ജവും കായികവിദ്യയാല്‍ ശാരീരികോര്‍ജ്ജവും ലഭിച്ച വിദ്യാര്‍ത്ഥിക്കാണ് അറിവ് പകര്‍ന്ന് നല്‍കേണ്ടത്. കരിക്കുലം കമ്മറ്റിയും ഇതുതന്നെയാവും ഉദ്ദേശിക്കുന്നത്. പക്ഷെ, മിക്ക സര്‍ക്കാര്‍ സ്‌കൂളിലും ഇന്നെന്താണ് നടക്കുന്നത് ! |
സ്‌കൂള്‍ ക്ലാസുകളെ ആശ്രയിച്ചാണ് കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുന്നത്. ആത്മവിശ്വാസമുള്ള പൗരന്‍മാരെ വാര്‍ത്തെടുക്കുന്നതും അധമബോധമുള്ള പൗരന്‍മാരെ വാര്‍ത്തെടുക്കുന്നതും അധ്യാപകരുടെ സമീപനമാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും അനീതികളെ ചോദ്യം ചെയ്യുന്നവരെയും ഗുണപരമായ പ്രോത്സാഹനം നല്‍കാതെ അടിച്ചമര്‍ത്തുന്ന രീതി അധമബോധമുള്ളവരെയും ക്രമിനലുകളെയുമാണ് സൃഷ്ടിക്കുന്നത്.
ചോദ്യങ്ങള്‍/സംശയങ്ങള്‍ ചോദിക്കുന്ന കുട്ടി ഒരു 'ടിപ്പിക്കല്‍ ടീച്ചര്‍ക്ക്' ശല്യമാണ്. ജോലി കിട്ടി കഴിഞ്ഞാല്‍ 98 ശതമാനം ടീച്ചര്‍മാരുടെയും പഠനം അവസാനിക്കുകയാണ്. ടീച്ചര്‍ ജീവിതകാലം മുഴുവന്‍ ഒരു വിദ്യാര്‍ത്ഥിയായാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനമുള്ളു.
കലയും കായികവും വേണ്ടേ വേണ്ട
വിദ്യാര്‍ത്ഥി ജീവിതം പാഠപുസ്തകങ്ങളില്‍ കുരുങ്ങിക്കിടക്കുന്നതാവണം എന്നാണ് മിക്ക അധ്യാപകരും ധരിച്ചിരിക്കുന്നത്. ഈ ധാരണയാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഇവിടെ തള്ളപ്പെടുന്നത് കരിക്കുലം കമ്മറ്റിയുടെ ശുപാര്‍ശകളാണ്. സിലബസ് മിക്കപ്പോഴും ഒരു കാന്‍സര്‍ പോലെ വിദ്യാര്‍ത്ഥികളെ കീഴടക്കുകയാണ്. കലാ- കായിക മേഖലയെ പരിചയപ്പെടുന്ന കുട്ടികള്‍ തുച്ഛമാണ്. അഭിരുചിയുള്ളത് കൊണ്ടല്ല, ഗ്രേസ് മാര്‍ക്ക് ലക്ഷ്യമിട്ടാണ് മിക്ക കുട്ടികളും ഈ രംഗത്ത് വരുന്നത്. കലയിലൂടെ കൈവരേണ്ട മാനസിക വികാസവും സഹൃദയത്വവും ശാന്തിയും സന്തോഷവും മറ്റും സ്‌പോര്‍ട്‌സിലൂടെ കൈവരേണ്ട ശാരീരിക ക്ഷമതയും ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. കലയാല്‍ മാനസികോര്‍ജ്ജവും കായികവിദ്യയാല്‍ ശാരീരികോര്‍ജ്ജവും ലഭിച്ച വിദ്യാര്‍ത്ഥിക്കാണ് അറിവ് പകര്‍ന്ന് നല്‍കേണ്ടത്. കരിക്കുലം കമ്മറ്റിയും ഇതുതന്നെയാവും ഉദ്ദേശിക്കുന്നത്. പക്ഷെ, മിക്ക സര്‍ക്കാര്‍ സ്‌കൂളിലും ഇന്നെന്താണ് നടക്കുന്നത് !
സാമൂഹ്യബോധവും സഹായ മനസ്ഥിതിയും ഉള്ള വ്യക്തികളായി കുട്ടികള്‍ മാറണമെന്ന വിശാലബോധമാണ് എന്‍ എസ് എസ് (നാഷണല്‍ സര്‍വ്വീസ് സ്‌കീം)നു പിന്നിലുള്ളത്. പക്ഷെ എല്ലാ സ്‌കൂളിലും എന്‍ എസ് എസ് യൂണിറ്റില്ല. അധ്യാപകര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതുകൊണ്ടാണ് അതുണ്ടാവാത്തത്. സ്‌കൗട്ടും എന്‍ സി സിയുമൊക്കെ അച്ചടക്കവും ആരോഗ്യവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ളതാണ്. പക്ഷെ, അതും മിക്ക സ്‌കൂളുകളിലും ഇല്ല എന്നതാണ് സത്യം.
നേതൃത്വത്തിന്റെ കഴിവുകേട്
സ്‌കൂള്‍ ഒരു കൂട്ടായ പ്രവര്‍ത്തനം ആവശ്യപ്പെടുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ നല്ല നേതൃത്വം നല്ല സ്‌കൂളിനെ സൃഷ്ടിക്കുന്നു എന്നതാണ് വാസ്തവം. മാനേജ്‌മെന്റ് വൈദഗ്ധ്യവും അധ്യാപന പരിചയവും ബുദ്ധിയും ഏകോപന ശേഷിയും ആജ്ഞാ ശക്തിയുമുള്ള ഒരു വ്യക്തി സ്‌കൂളിന്റെ നേതൃത്വത്തിലുണ്ടെങ്കില്‍ ഗുണപരമായ മാറ്റം ഉറപ്പാണ്. ഏറ്റവും മോശം റിസള്‍ട്ടും അച്ചടക്കരാഹിത്യവും നല്ല റിസള്‍ട്ടിലേക്കും സമ്പൂര്‍ണ അച്ചടക്കത്തിലേക്കും വരുന്നുണ്ടെങ്കില്‍ സംശയം വേണ്ട അവിടെയൊരു നല്ല മേലധികാരിയുണ്ട്. അധ്യാപകരില്‍ ചിലരോടുള്ള പക്ഷപാതം ചില പ്രധാനാധ്യാപകര്‍ക്കുണ്ട്. വൈകിവരുന്നവരോടും ക്ലാസില്‍ പോകാത്തവരോടും സ്‌കൂളില്‍ വരാതെ ഒപ്പിടുന്ന അധ്യാപകരോടും മൗനം പാലിക്കുന്ന മേലുദ്യോഗസ്ഥന്‍ സ്‌കൂളിനും കുട്ടികള്‍ക്കും ശാപമാണ്. സര്‍വീസ് നിയമങ്ങള്‍ക്ക് വിധേയനാവാത്ത മേലുദ്യോഗസ്ഥന് ഒരിക്കലും കീഴ്ജീവനക്കാര്‍ക്കുമേല്‍ അത് പ്രയോഗിക്കാന്‍ സാധിക്കില്ല. ഇത് മിക്കവാറും സ്‌കൂളുകള്‍ക്കുള്ള ഗതികേടാണ്. വൈകിവരികയും നേരത്തെ പോവുകയും ക്ലാസില്‍ പോകാതിരിക്കുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്യുന്ന ഒരു പ്രിന്‍സിപ്പലിന് അല്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ക്ക് ഒരിക്കലും അത്തരത്തില്‍ പെരുമാറുന്ന ഒരു അധ്യാപകനെ ശാസിക്കാനും ശിക്ഷണനടപടി കൈക്കൊള്ളാനും സാധിക്കില്ല. ഇവിടെ ധാര്‍മികത ഒരു വിഷയം തന്നെയാണ്.
സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍
ചില സ്‌കൂളുകളിലെങ്കിലും ക്ലാസ് മുറിയുടെ മുഖച്ഛായ മാറിവരുന്നത് ആശ്വാസ്യമാണ്. അധ്യാപകന്‍ നിന്ന് പ്രസംഗിക്കുക, കുട്ടികള്‍ കേള്‍ക്കുക എന്ന രീതിയും ചോക്കും ബോര്‍ഡും ഏറിയാലൊരു ചാര്‍ട്ടും മാത്രം പഠന സഹായികളായുള്ള അവസ്ഥയും മാറുകയാണ്. പ്രൊജക്ടറും ലാപ്‌ടോപ്പും ഉപയോഗിച്ച് ക്ലാസ്മുറികളിലെ ബോധനാന്തരീക്ഷം മാറ്റിയെടുക്കാനുള്ള അവസരം ഇന്ന് ടീച്ചര്‍മാര്‍ക്കുണ്ട്. മാറുന്ന ലോകത്തിനൊപ്പം മാറണമല്ലൊ. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത്തരം ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ട്. എം പി, എം എല്‍ എ ഫണ്ടുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഫണ്ടുകളും സ്മാര്‍ട്ട് ക്ലാസ്‌റൂം ഒരുക്കാനായി ലഭിക്കുന്നുണ്ട്. കുട്ടികളാണെങ്കില്‍ ലാപ്‌ടോപ്പും പ്രൊജക്ടറും കൈകാര്യം ചെയ്യാന്‍ അറിയുന്നവരുമാണ്. പക്ഷെ, മിക്ക അധ്യാപകരും സ്മാര്‍ട്ടല്ല!
ക്ലാസ്മുറികള്‍ സ്മാര്‍ട്ടാവുമ്പോള്‍ അധ്യാപകരും സ്മാര്‍ട്ട് ആവണം. പഴയ ചോക്കിലും ചാര്‍ട്ടിലും ഏകപക്ഷീയമായ ലക്ചര്‍മെത്തേഡിലും നിന്ന് സ്വയം മോചിതനാവാന്‍ അധ്യാപകന് സാധിക്കണം. മോചനം ആഗ്രഹിക്കാനുള്ള ബോധം അധ്യാപകന് ഉണ്ടാവണം. വെറുതെ കിട്ടിയ ലാപ്‌ടോപ്പുകള്‍ പല സ്‌കൂളിലെയും അലമാരകള്‍ക്കുള്ളില്‍ കാറ്റും വെളിച്ചവും കടക്കാതെ 'സൂക്ഷിച്ചു'വെച്ചിരിക്കുകയാണ്.
സ്‌കൂള്‍ യുവജനോത്സവത്തിന് നാടകത്തിന് പശ്ചാത്തല സൗകര്യമൊരുക്കാനായി ഉപയോഗിച്ച ലാപ്‌ടോപ്പ് കേടുവന്നപ്പോള്‍ അധ്യാപകന്‍ അടിക്കാനാവാത്ത രോഷത്തോടെ കുട്ടികളോട് ആക്രോശിച്ചത്, ഞാനെന്റെ കുട്ടികളെപ്പോലെ ഭദ്രമായി സൂക്ഷിച്ച ലാപ്‌ടോപ്പുകളിലൊന്ന് നശിപ്പിച്ചല്ലോ എന്നാണ്. ഈ ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കാനും ഉപയോഗിച്ച് കേടുവരുത്താനും വേണ്ടിയുള്ളതാണെന്ന ബോധം അധ്യാപകര്‍ക്കുവരുമ്പോള്‍ മാത്രമേ അവ അലമാരയില്‍ നിന്ന് കുട്ടികളുടെ കൈകളിലേക്ക് എത്തിച്ചേരുകയുള്ളു. സാധാരണക്കാരന്റെ മക്കള്‍ക്ക് പഠിക്കാനായി കിട്ടുന്ന ഉപകരണങ്ങളെ അലമാരയിലടച്ചുവെച്ച് ശ്വാസം മുട്ടിക്കരുത്.
ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ സബ്ജക്റ്റ് അധ്യാപകര്‍ക്കായി കമ്പ്യൂട്ടറിന്റെ സഹായത്തോടെ ക്ലാസ്മുറികള്‍ കൈകാര്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ വകുപ്പുതല പരിശീലന പരിപാടി ഉണ്ടായിരുന്നു. ഇതില്‍ അധ്യാപകരെല്ലാം പങ്കെടുക്കുകയും ചെയ്തു. പക്ഷെ, ശങ്കരന്‍ തെങ്ങില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കുന്നതേയില്ല.
ഉയര്‍ന്ന ശമ്പളം മെച്ചപ്പെട്ട പദവി
പുതിയ കാലത്ത് born teacherമാരില്ല, made teacherമാരേ ഉള്ളു എന്ന് പറയാന്‍ സാധിക്കുന്നിടത്താണ് അധ്യാപനം ഒരു ജോലി മാത്രമാവുന്നത്. 'ഭാവി തലമുറയെ വാര്‍ത്തെടുക്കേണ്ടവരാണ്' എന്നൊക്കെയുള്ള ക്ലീഷേകള്‍ ഇവിടെ അപഹാസ്യമാവുകയാണ്. അധ്യാപനത്തോടുള്ള അഭിനിവേശമല്ല ഇന്ന് മിക്കവാറും പേരെ അധ്യാപകരാക്കുന്നത്. താരതമ്യേന ഉയര്‍ന്ന ശമ്പളവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും സമൂഹത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന പദവിയും പരിഗണനയുമാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഒരു കര്‍ഷകതൊഴിലാളി ജോലി ചെയ്ത് കൂലി വാങ്ങുമ്പോള്‍, സമൂഹത്തില്‍ നല്ല ഫലങ്ങള്‍ വിളയിക്കേണ്ട ഈ ജോലിക്കാരന്‍ ഒരൊപ്പില്‍ കൂലി ഒപ്പിക്കുന്നു. ഇത് മിക്ക സ്‌കൂളുകളിലെയും അവസ്ഥയാണ്.
അരാജകത്വങ്ങളുടെ വിളനിലങ്ങള്‍
സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന്റെ വന്‍ പ്രത്യാഘാതങ്ങളെ കുറിച്ച് ക്ലാസ്മുറിയില്‍
മലബാര്‍ മേഖലയിലെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും തിരുവിതാംകൂറില്‍ നിന്നുള്ള അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിപക്ഷവും കുടുംബത്തോടൊപ്പമല്ല ഇവിടെ കഴിയുന്നത്. ആഴ്ചയിലെ എല്ലാ അധ്യയന ദിവസങ്ങളിലും ഇവരില്‍ എത്രപേര്‍ സ്‌കൂളില്‍ കാണുമെന്നുള്ള ഒരു കണക്കെടുപ്പ് നടത്തിയപ്പോള്‍ അധ്യാപനത്തിന്റെ 'മഹിമ' മനസിലാക്കാന്‍ സാധിച്ചു. വ്യാഴ്യാഴ്ചയോ, വെള്ളിയാഴ്ച രാവിലെയോ നാട്ടിലേക്ക് പോയി, ശനിയാഴ്ചയിലെയും തിങ്കളാഴ്ചയിലെയും ഒപ്പിട്ട് അധ്യാപനം നടത്തുന്ന വിരുതന്‍മാരുമുണ്ട്. ഇത്തരക്കാര്‍ക്ക് സമയബന്ധിതമായി പാഠഭാഗം തീര്‍ക്കാനും റിവിഷന്‍ നടത്താനും ഉള്ള താല്‍പ്പര്യം എത്രമാത്രമുണ്ടാവുമെന്നത് ഊഹിക്കാവുന്നതാണ്. പബ്ലിക് പരീക്ഷയ്ക്ക് ഒരാഴ്ചമുന്‍പ് പോലും പാഠഭാഗങ്ങള്‍ ഓടിച്ചിട്ട് 'തീര്‍ക്കുന്ന' അധ്യാപകര്‍ നിരവധി പേരുണ്ട്. ടെക്സ്റ്റ്ബുക്കില്‍ പ്രധാനപ്പെട്ട പാരഗ്രാഫുകള്‍ അണ്ടര്‍ലൈന്‍ ചെയ്യാന്‍ മാത്രം പറഞ്ഞ് കെമിസ്ട്രി പഠിപ്പിക്കുന്ന ഒരു ടീച്ചറെ സര്‍വ്വെയ്ക്കിടയില്‍ കുട്ടികള്‍ പരിചയപ്പെടുത്തുകയുണ്ടായി. |
പറഞ്ഞുകൊണ്ടിരിക്കുകയാണ് പ്രിന്‍സിപ്പല്‍ കൂടിയായ അധ്യാപകന്‍. ഒരു കുട്ടിയുടെ അമ്മ ആ സമയത്ത് അദ്ദേഹത്തെ കാണാന്‍ വരുന്നു. അവരുടെ ബാഗിലുള്ള മൊബൈല്‍ഫോണ്‍ പെട്ടെന്ന് ശബ്ദിച്ചപ്പോള്‍, രൂക്ഷമായി അവരെ നോക്കി, സ്‌കൂളില്‍ പാലിക്കേണ്ട മര്യാദയെ പറ്റി അദ്ദേഹം പ്രഭാഷണം തന്നെ നടത്തി. കുട്ടികളുടെ മുന്നില്‍ തീരെ ചെറുതായി പോയ അമ്മ തന്റെ കുഞ്ഞിനെ വേദനയോടെ നോക്കിക്കൊണ്ട് ബാഗിന്റെ ഏതോ അറയില്‍ നിന്ന് ആ പഴയ ഫോണെടുത്ത് ഓഫ് ചെയ്തു. കുഞ്ഞിന് അപമാനമായല്ലൊ എന്നാലോചിച്ച് കുനിഞ്ഞ ശിരസോടെ അവര്‍ അവിടെ നിന്നും പോയി. അധ്യാപകന്‍ കുട്ടികളിലേക്ക് തിരികെ ചെന്ന് ക്ലാസ് ആരംഭിച്ച നിമിഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുകയാണ്. കുട്ടികളുടെ കൂക്കിവിളിയെ ഗൗനിക്കാതെ ഭാര്യയോട് സംസാരിക്കാനായി പ്രിന്‍സിപ്പല്‍ പുറത്തിറങ്ങി. ഇത് കഥയല്ല. വാസ്തവമാണ്.
അധ്യാപകര്‍ ക്ലാസ്മുറിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശമുണ്ടായിരിക്കെ എത്ര അധ്യാപകര്‍ ഇത് പാലിക്കുന്നുണ്ടെന്നത് പരിശോധിക്കുന്നത് രസാവഹമായിരിക്കും. ഒരു വാചകം പറഞ്ഞത് പൂര്‍ത്തിയാക്കാന്‍ പോലും നില്‍ക്കാതെ ഫോണില്‍ സൊള്ളുന്ന, ചിലപ്പോഴൊക്കെ സംസാരം ക്ലാസ് സമയം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കാഴ്ചകള്‍ സ്‌കൂളുകളില്‍ വിരളമല്ല.
കമ്പ്യൂട്ടര്‍ ലാബുകളിലെ കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനും ചില അധ്യാപകര്‍ക്ക് കിട്ടുന്ന സൗകര്യങ്ങളിലും സന്തോഷങ്ങളിലും ഒന്നാണ്. ഫേസ്ബുക്കും യു ട്യൂബും പോണ്‍ സൈറ്റുകളും വരെ വീട്ടിരിലുന്ന് നോക്കുന്നതിനേക്കാള്‍ സൗകര്യപ്രദമായി സ്‌കൂളിലിരുന്ന് ഉപയോഗിക്കാം. സഹപ്രവര്‍ത്തകരായ സമാന മനസ്‌കര്‍ കൂട്ടിനുമുണ്ടാവുമ്പോള്‍ ജോറായി! സര്‍ക്കാര്‍ ചെലവിലാണ് ചില സ്‌കൂളുകളില്‍ ഇത്തരം അരാജകത്വങ്ങള്‍ നടക്കുന്നത്.
മലബാര്‍ മേഖലയിലെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും തിരുവിതാംകൂറില്‍ നിന്നുള്ള അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇവരില്‍ ഭൂരിപക്ഷവും കുടുംബത്തോടൊപ്പമല്ല ഇവിടെ കഴിയുന്നത്. ആഴ്ചയിലെ എല്ലാ അധ്യയന ദിവസങ്ങളിലും ഇവരില്‍ എത്രപേര്‍ സ്‌കൂളില്‍ കാണുമെന്നുള്ള ഒരു കണക്കെടുപ്പ് നടത്തിയപ്പോള്‍ അധ്യാപനത്തിന്റെ 'മഹിമ' മനസിലാക്കാന്‍ സാധിച്ചു. വ്യാഴ്യാഴ്ചയോ, വെള്ളിയാഴ്ച രാവിലെയോ നാട്ടിലേക്ക് പോയി, ശനിയാഴ്ചയിലെയും തിങ്കളാഴ്ചയിലെയും ഒപ്പിട്ട് അധ്യാപനം നടത്തുന്ന വിരുതന്‍മാരുമുണ്ട്. ഇത്തരക്കാര്‍ക്ക് സമയബന്ധിതമായി പാഠഭാഗം തീര്‍ക്കാനും റിവിഷന്‍ നടത്താനും ഉള്ള താല്‍പ്പര്യം എത്രമാത്രമുണ്ടാവുമെന്നത് ഊഹിക്കാവുന്നതാണ്. പബ്ലിക് പരീക്ഷയ്ക്ക് ഒരാഴ്ചമുന്‍പ് പോലും പാഠഭാഗങ്ങള്‍ ഓടിച്ചിട്ട് 'തീര്‍ക്കുന്ന' അധ്യാപകര്‍ നിരവധി പേരുണ്ട്. ടെക്സ്റ്റ്ബുക്കില്‍ പ്രധാനപ്പെട്ട പാരഗ്രാഫുകള്‍ അണ്ടര്‍ലൈന്‍ ചെയ്യാന്‍ മാത്രം പറഞ്ഞ് കെമിസ്ട്രി പഠിപ്പിക്കുന്ന ഒരു ടീച്ചറെ സര്‍വ്വെയ്ക്കിടയില്‍ കുട്ടികള്‍ പരിചയപ്പെടുത്തുകയുണ്ടായി.
കുട്ടികള്‍ മോശം നിലവാരമുള്ളവരാണെന്ന കാരണം പറഞ്ഞ് പഠിപ്പിക്കാതിരിക്കുകയും സെലക്ട് ചെയ്ത പാഠഭാഗങ്ങള്‍ പഠിപ്പിക്കുകയും ടെക്സ്റ്റ് പഠിപ്പിക്കാതെ ഗൈഡ് പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരും അനവധിയാണ്. ജോലിയില്‍ കയറുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ട, നിലവാരമോ പക്ഷപാതമോ നോക്കാതെ ഓരോ കുട്ടിയെയും ആവുംവിധം മികച്ച ഒരു പൗരനാക്കി പുറത്തുവിടുക എന്ന ലക്ഷ്യം തുടക്കത്തിലേ മറന്നുപോകുന്നവരാണ് നമ്മുടെ മിക്ക സ്‌കൂളുകളിലെയും അധ്യാപകരില്‍ ബഹുഭൂരിപക്ഷവും.
ലൈംഗീക ചൂഷണം
ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ആണ്‍-പെണ്‍കുട്ടികള്‍ മുമ്പില്ലാത്ത വിധം ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നതായി നാമറിയുന്നുണ്ട്. സ്‌കൂളില്‍ വെച്ചുള്ള ലൈംഗീക ചൂഷണത്തില്‍ പ്രതികളാവുന്നത്, സഹപാഠികളേക്കാള്‍ അധ്യാപകരാണ്. ശരീരഭാഗങ്ങളിലുള്ള തൊട്ടുതലോടല്‍, അശ്ലീലഭാഷണം എന്നിവമുതല്‍ മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കുട്ടികളെ കാണിച്ചുകൊടുക്കുന്ന ഗുരുനാഥന്‍മാര്‍ വരെയുണ്ട്. പാലക്കാട് ജില്ലയിലെ കൂനത്തറ ജിവിഎച്ച്എസ്എസിലെ അപ്പര്‍പ്രൈമറി വിഭാഗം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപകന്‍, വര്‍ഷങ്ങളായി അത് അഭംഗുരം തുടര്‍ന്നുവരികയായിരുന്നു. കുട്ടികള്‍ ഭയം കൊണ്ടും ലജ്ജകൊണ്ടുമാണ് ചൂഷണത്തെ പറ്റി പുറത്തുപറയാതിരുന്നത്. കുട്ടികളുടെ മാനസിക വിഷമതകള്‍ തുറന്നുപറയാനുള്ള 'സൗഹൃദക്ലബ്ബി'ന്റെ സൗഹാര്‍ദ്ദപൂര്‍ണമായ സമീപനമാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ മനസ് തുറക്കാനും അധ്യാപകനെതിരെ നിയമനടപടി കൈക്കൊള്ളാനും സഹായകമായത്. ആ സാഹചര്യം ഉണ്ടായില്ല എങ്കില്‍ ഇപ്പോഴും ആ അധ്യാപകന്‍ 'അധ്യാപനം' നടത്തുമായിരിക്കും. സൗഹൃദക്ലബ്ബുകളും കൗണ്‍സിലിംഗ് സെന്ററുകളും അടുത്ത കാലത്താണ് സ്‌കൂളുകളില്‍ സജീവമായി വന്നത്. അതോടെ മൂടിവെയ്ക്കപ്പെട്ട നിരവധി പീഡനകഥകള്‍ പുറത്തുവരാന്‍ തുടങ്ങി എന്നത് യാഥാര്‍ത്ഥ്യമാണ്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 'വിമന്‍സ് റിഡ്രെസല്‍ സെല്‍'രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ അനുശാസിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗീക ചൂഷണങ്ങളും അതിക്രമങ്ങളും തടയുക എന്നതാണ് ഇതലൂടെ ലക്ഷ്യമിടുന്നത്. എത്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇതുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
മറ്റൊരു തരത്തിലും തലത്തിലുമുള്ള ലൈംഗീക ചൂഷണം കൂടി സ്‌കൂളുകളില്‍ നടക്കുന്നുണ്ട്. അത് സി ഇ ( കണ്‍ടിന്യൂസ് ഇവാല്യുവേഷന്‍) മാര്‍ക്കിന്റെ പേരില്‍ നടക്കുന്നതാണ്. എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വിഷയത്തിലും യഥാക്രമം 10,20,20 എന്നിങ്ങനെയാണ് സി ഇ മാര്‍ക്ക് ലഭിക്കുന്നത്. എസ് എസ് എല്‍ സിക്ക് വിജയികളെ നിശ്്ചയിക്കുന്നതിലും പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകളില്‍ ഗ്രേഡ് നിര്‍ണയിക്കുന്നതിനുമാണ് ഈ മാര്‍ക്ക് ഉപകരിക്കുക. കുട്ടിയുടെ ആകെ മാര്‍ക്കില്‍ ഈ സി ഇ മാര്‍ക്കിന്റെ പങ്ക് അതി നിര്‍ണായകമാണ്. പുതിയ കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കുന്നതും ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണല്ലൊ. കുട്ടികളെ നിഷ്‌ക്രിയരും നിസഹായരുമാക്കി മാറ്റുന്നതിന് ഈ സി ഇ മാര്‍ക്കിനെ ചില അധ്യാപകര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വശംവദരാവാന്‍ പാവം കുട്ടികള്‍ ഇതിലൂടെ നിര്‍ബന്ധിതരാവുന്നു.
സി ഇ മാര്‍ക്കിന്റെ ആവശ്യകത യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്നത് കരിക്കുലം കമ്മറ്റി പരിശോധിക്കേണ്ടതാണ്. അസൈന്‍മെന്റും പ്രോജക്ടും സെമിനാറും മറ്റ് കുട്ടികളുടെ നോക്കിയെഴുതുന്ന കുട്ടിക്കും ഇതൊന്നും യഥാസമയം സമര്‍പ്പിക്കാത്ത കുട്ടിക്കും കൃത്യസയത്ത് നന്നായി ചെയ്യുന്ന കുട്ടിക്കും മിക്കവാറും ടീച്ചര്‍മാര്‍ നല്‍കുന്നത് ഒരേ മാര്‍ക്കായിരിക്കും. തങ്ങളുടെ വിദ്വേഷത്തിന് പാത്രമാകുന്ന കുട്ടിക്ക്, തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത കുട്ടിക്ക് ചില ടീച്ചര്‍മാര്‍ മാര്‍ക്ക് കുറയ്ക്കും. കുട്ടികള്‍ക്ക് എഴുത്തുപരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കും സി ഇ മാര്‍ക്കും തമ്മില്‍ താരതമ്യം ചെയ്തുനോക്കിയാല്‍ ഈ വിത്യാസം മനസിലാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ നട്ടെല്ലുവളയ്ക്കാനും കൊഞ്ചിക്കുഴയാനും നിര്‍ബന്ധിതരാക്കുന്ന ഈ സമ്പ്രദായം എന്താണ് വിദ്യാഭ്യാസ രീതിയ്ക്ക് സംഭാവന നല്‍കുന്നത് എന്നത് ആഴത്തില്‍ പഠന വിധേയമാക്കേണ്ടതുണ്ട്.
വിനോദയാത്രകളും വിദ്യാഭ്യാസ യാത്രകളും
പത്ത് കുട്ടിക്ക് ഒരു ടീച്ചര്‍ എന്നതാണ് വിനോദയാത്രയുടെ നിബന്ധന. സ്‌കൂള്‍ മോലുദ്യോഗസ്ഥരും യാത്രകളില്‍
പങ്കാളികളാവണം. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധിച്ചാല്‍, അധ്യാപകര്‍ ആവശ്യത്തിന് എസ്‌കോര്‍ട്ട് പോവുന്നില്ല എന്ന് മനസിലാക്കാന്‍ സാധിക്കും. ചിലയിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ചിലവില്‍ ഒരു സംഘം ആഘോഷിക്കാനിറങ്ങുകയും ചെയ്യും.
എന്തായിരിക്കണം ലക്ഷ്യം
ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കിടയിലും സ്വന്തം പ്രയത്‌നം കൊണ്ട് ഉയര്‍ന്നുവന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളെ കാണാതിരുന്നുകൂട. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍ ഒരുദാഹരണമാണ്. 1893 ല്‍ ട്രെയിനിങ്ങ് സ്‌കൂളായി പ്രവര്‍ത്തനം തുടങ്ങിയതാണ് നടക്കാവ് സ്‌കൂള്‍. നിലവാരമില്ലാത്ത കെട്ടിടങ്ങളായതു കൊണ്ട് നല്ലൊരു കാറ്റടിച്ചപ്പോള്‍ 1934 ല്‍ സ്‌കൂള്‍ കെട്ടിടം പറന്നുപോയ ചരിത്രവുമുണ്ട്. പിന്നീടാണ് 1938ല്‍ ഇന്നും സ്‌കൂളില്‍ പൈതൃക കെട്ടിടമായി നിലനിര്‍ത്തിയിരിക്കുന്ന എട്ടുകെട്ടിന്റെ പണി പൂര്‍ത്തിയാക്കിയത്. 1990ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൂടി നടക്കാവ് സ്‌കൂളിലേക്ക് വന്നതോടെ കോഴ്‌സുകളും കുട്ടികളും ഒരുപാടായി. സ്‌കൂള്‍ വികസിക്കുകയായിരുന്നു. പക്ഷെ അടിസ്ഥാന സൗകര്യങ്ങള്‍ അതിനനുസരിച്ച് വികസിച്ചില്ല.
സാധാരണക്കാരുടെ മക്കള്‍ മാത്രം പ്രവേശനം തേടിയിരുന്ന സ്‌കൂളായിരുന്നു ഇത്. അതുകൊണ്ടുതന്നെയാവണം, ഈ സ്‌ക്കൂളില്‍ ആടുന്ന ബെഞ്ചുകളും ചോരുന്ന മേല്‍ക്കൂരയും വൃത്തിഹീനമായ ശുചിമുറികളും, കല്ലും മണ്ണും നിറഞ്ഞ ഗ്രൗണ്ടും, ആവശ്യത്തിന് ഉപകരണങ്ങളില്ലാത്ത ലാബും, സൗകര്യങ്ങളില്ലാത്ത അടുക്കളയും അങ്ങനെ ഇല്ലായ്മകളായിരുന്നു ധാരാളമായി ഉണ്ടായിരുന്നത്.
ഇങ്ങനെ ഇല്ലായ്മകള്‍ നിറഞ്ഞു നില്‍ക്കുമ്പേഴാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. അതിന് നിമിത്തമായതോ, സ്ഥലം എം.എല്‍.എ; എ. പ്രദീപ് കുമാറും. സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തുക എന്നത് താന്‍ മാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്ന ഒന്നല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയാണ് 2008ല്‍ പ്രിസം (പ്രമോട്ടിംങ് റീജനല്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡാര്‍ഡ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്‍ര്‍വെന്‍ഷന്‍) എന്ന തന്റെ സ്വപ്ന പദ്ധതിക്ക് അദ്ദേഹം തുടക്കമിടുന്നത്. പൊതുവിദ്യാലയങ്ങളോട് ഭരണകൂടം തുടരുന്ന അവഗണനക്ക് പൊതുസമൂഹത്തിന്റെ മറുപടികൂടിയായിരുന്നു ഈ പദ്ധതി. ഒരു ജനപ്രതിനിധി നടത്തിയ ഇടപെടലിന്റെ ഫലം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകളാണ് ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ആവശ്യം.
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ടത് സര്‍ക്കാരാണ്. അതോടൊപ്പം അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും കൂട്ടായ്മയുടെ പ്രവര്‍ത്തനവും വേണം. വിദ്യാഭ്യാസ വികസനത്തിന് വലിയ മുന്‍ഗണന നല്‍കണം. ലോക നിലവാരത്തിലേക്ക് ഓരോ സര്‍ക്കാര്‍ സ്‌കൂളും എത്തിച്ചേരണം. നമ്മുടെ സ്‌കൂളില്‍ പഠിച്ച് പ്ലസ്ടു കഴിഞ്ഞു വരുന്ന കുട്ടികള്‍ക്ക് ലോക നിലവാരത്തിലുള്ള കുട്ടികളോട് മത്സരിക്കാന്‍ പറ്റുന്ന കാലം തന്നെയാണ് ലക്ഷ്യം വെക്കേണ്ടത്.
കടപ്പാട് : വി ടി സോയ
28-May-2015
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര് പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്