വെള്ളാപ്പള്ളിയുടെ കാരവന്‍ യാത്ര

ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി അധികാരത്തിലെത്തിയതോടെ, മനുസ്മൃതിയും അത് ഉയര്‍ത്തുന്ന മൂല്യങ്ങളും രാജ്യത്ത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വെള്ളാപ്പള്ളി നടേശന് അതിലൊന്നും ഉത്കണ്ഠയില്ല. അദ്ദേഹം അധികാര രാഷ്ട്രീയത്തിന് പിറകെയാണ്. താന്‍ ചെയ്തിട്ടുള്ള അഴിമതികളും കുറ്റകൃത്യങ്ങളും കേന്ദ്രഭരണം കൈയാളുന്ന സംഘികളുടെ സഹായത്തോടെ മൂടിവെക്കണം. അതിനാണ് ആര്‍ എസ് എസിന് വിടുപണി ചെയ്യുന്നത്. കോടികള്‍ മുടക്കി തയ്യാറാക്കിയ കാരവനില്‍ യാത്ര നടത്തുന്നത്. ഇരുമ്പഴിക്കുള്ളില്‍ ആകാതിരിക്കാന്‍ മനുസ്മൃതി കല്‍പ്പിക്കുന്ന സൂക്തങ്ങള്‍ മന്ത്രിക്കാന്‍ വെള്ളാപ്പള്ളി തയ്യാറാവുന്നു. അതിനായി ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ വലിച്ചെറിയുന്നു. ആര്‍ എസ് എസുകാര്‍ പറയുന്നത് പോലെ ശ്രീ നാരായണ ഗുരുവില്‍ നിന്നും പിറകോട്ട് പോകാനാണ് വെള്ളാപ്പള്ളി ആഹ്വാനം ചെയ്യുന്നത്. നവോത്ഥാന കേരളത്തില്‍ നിന്നും ആയിരം വര്‍ഷം പിറകിലേക്ക്. 

നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ഹിന്ദുക്കളെല്ലാം ഒന്നിച്ച് ഹിന്ദുത്വ പടുത്തുയര്‍ത്താന്‍ പോകുന്നു എന്നാണ് ആര്‍ എസ് എസ് എസിന്റെ കൂടെ കൈകോര്‍ത്തു നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. അദ്ദേഹത്തിന് എന്താണ് ആര്‍ എസ് എസ് എന്നോ, അവരുടെ കൈയ്യിലുള്ള മനുസ്മൃതി എന്ന ഗ്രന്ഥത്തില്‍ എന്താണ് പറയുന്നതെന്നോ മനസിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതുറപ്പാണ്. കാരണം അദ്ദേഹം നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഉരുവിടുന്ന 'ഈഴവന്‍' എന്ന ജാതിയെ കുറിച്ച് മനുസ്മൃതിയില്‍ പരാമര്‍ശിക്കപ്പെടുന്നു പോലുമില്ല. മനുസ്മൃതിയുടെ വക്താക്കള്‍ അസ്പര്‍ശ്യരായ ഇത്തരം വിഭാഗങ്ങളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല. മനുസ്മൃതിയില്‍ അധിഷ്ടിതമായി ഭരണകൂടം ചലിക്കണം എന്ന്‍ ആഗ്രഹിക്കുന്ന, ആവശ്യപ്പെടുന്ന ആര്‍ എസ് എസിന്റെ മനസിലും ദളിത്‌, പിന്നോക്ക ജാതിക്കാര്‍ മനുഷ്യരല്ല. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്ന ആര്‍ എസ് എസ് സംഘപരിവാരത്തിന് ചൂട്ടുപിടിച്ചുകൊണ്ട് വെള്ളാപ്പള്ളി തോണ്ടുന്നത് ആരുടെ ശവക്കുഴിയാണ്? ആര്‍ എസ് എസ് വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയ്ക്ക് ചെല്ലും ചെലവും കൊടുക്കുമ്പോള്‍ തീര്‍ച്ചയായും ആര്‍ എസ് എസ് ജാതീയതയെ എങ്ങനെയാണ് സമീപിക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. 

ഇന്ത്യയുടെ സ്വാതന്ത്ര പ്രാപ്തിയുടെ സമയത്ത് ആര്‍ എസ് എസ് ക്യാമ്പില്‍ അസ്വസ്ഥത പുകയുകയായിരുന്നു. സ്വാതന്ത്ര്യം അവര്‍ക്ക് അത്ര മനോഹരമായ ഒന്നായിരുന്നില്ല. അവരെ അലട്ടിയത് മതേതരത്വവും ജനാധിപത്യവുമാണ്. ഭരണഘടനയിലൂടെ ഈ കാഴ്ചപ്പാടുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുസ്മൃതി അപ്രസക്തമാവുമെന്ന് ആര്‍ എസ് എസ് ഭയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം ഹിന്ദുസ്ഥാന്റെ ഭരണഘടനയായി മനുസ്മൃതി പ്രഖ്യാപിക്കണമെന്ന് ഗോള്‍വാക്കറും സംഘവും നിരന്തരം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണ സഭ, ജനാധിപ്ത്യത്തിന്റെ അന്തസത്തയെ കൂടുതല്‍ പ്രകാശിപ്പിച്ചുകൊണ്ട് ഭരണഘടനയ്ക്ക് അന്തിമരൂപം നല്‍കുമ്പോള്‍ ആര്‍ എസ് എസ് ഓര്‍ഗനൈസറിലൂടെ പറഞ്ഞത് ഇങ്ങനെയായിരുന്നു : "നമ്മുടെ ഭരണഘടനയില്‍ പ്രാചീനഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെ കുറിച്ച് ഒരു പരാമര്‍ശവുമില്ല. പേര്‍ഷ്യയിലെ സോളോനും സ്പാര്‍ട്ടയിലെ ലൈക്കര്‍ഗസിനും വളരെക്കാലം മുമ്പാണ് മനുവിന്റെ നിയമങ്ങള്‍ എഴുതപ്പെട്ടത്. മനുസ്മൃതിയില്‍ വിവരിച്ചിട്ടുള്ള നിയമങ്ങള്‍ ഇന്നും ലോകത്തിന്റെ ആദരവും അനുസരണയും പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു. എന്നാല്‍, നമ്മുടെ ഭരണഘടനാ പണ്ഡിതന്‍മാര്‍ക്ക് അതിന് യാതൊരര്‍ത്ഥവുമില്ല" (ഓര്‍ഗനൈസര്‍, പേജ് 3, 30-11-1949) മനുസ്മൃതിക്ക് വേണ്ടിയുള്ള ആര്‍ എസ് എസ് മുറവിളി തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്നും അത് സമൂഹത്തില്‍ മുഴങ്ങുന്നുണ്ട്.

ആദിവാസികളും ദളിതരുമടക്കമുള്ള താഴ്ന്ന ജാതിയിലുള്ളവരെയും മറ്റ് പിന്നോക്കകാരെയും സ്ത്രീകളെയും മനുഷ്യരായി പരിഗണിക്കാന്‍ തയ്യാറാവാത്ത മനുവിന്റെ നിയമങ്ങള്‍, ഇന്ത്യന്‍ ഭരണഘടന പ്രബല്യത്തില്‍ വരുന്നതോട് കൂടി അപ്രസക്തമാവുമെന്നത് ആര്‍ എസ് എസിനെ ഭ്രാന്ത് പിടിപ്പിക്കുക തന്നെ ചെയ്തു. ഭരണഘടന നിലവില്‍ വന്നാലും മനുവിനോടുള്ള വിധേയത്വത്തില്‍ അയവ് വരുത്താന്‍ പാടില്ല എന്നതായിരുന്നു ആര്‍ എസ് എസ് നിലപാട്. 1950 ജനുവരി 26ന് രാജ്യം പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന വേളയില്‍ ആര്‍ എസ് എസ്, തങ്ങളുടെ മുഖപത്രമായ ഓര്‍ഗനൈസറിലൂടെ വിഷംതുപ്പി. റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയായിരുന്ന ശങ്കര്‍ സുബ്ബ അയ്യരാണ് ആ സ്‌പെഷ്യല്‍ ഫീച്ചറെഴുതിയത്. അദ്ദേഹത്തിന്റെ എഴുത്തില്‍ തുടിച്ചുനിന്നത് മനുസ്മൃതിയോടുള്ള അന്ധമായ വിധേയത്വം തന്നെയായിരുന്നു. :" മനുവിന്റെ ദിവസങ്ങള്‍ അവസാനിച്ചതായി അടുത്തകാലത്ത് ഡോക്ടര്‍ അംബേദ്കര്‍ ബോംബെയില്‍ വെച്ച് പ്രസ്താവിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാലത്ത് പോലും മനുസ്മൃതിയിലെയും മറ്റ് സ്മൃതികളിലെയും തത്വങ്ങളും നിയമങ്ങളും ഹിന്ദുക്കളുടെ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. യാഥാസ്ഥിതികനല്ലാത്ത ഒരു ഹിന്ദുപോലും ചില കാര്യങ്ങളില്‍ സ്മൃതികളിലെ നിയമങ്ങള്‍ അനുസരിക്കേണ്ടതാണെന്ന് കരുതുന്നു. ഒറ്റടയിക്ക് അവയെ കൈയ്യൊഴിയാന്‍ അവന്‍ അശക്തനുമാണ്." (Manu Rules our Hearts, ഓര്‍ഗനൈസര്‍, പേജ് 7, 06-02-1950)

ആര്‍ എസ് എസ് ആചാര്യനായ എം എസ് ഗോള്‍വാക്കറുടെ ഉപദേശകനും ഹിന്ദുമഹാസഭയുടെ നേതാവുമായിരുന്ന വി ഡി സവര്‍ക്കറും രാജ്യത്ത് മനുസ്മൃതി പ്രബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതുകയുണ്ടായി. ഹിന്ദുത്വയുടെ പ്രചാരകനായിരുന്ന, സ്വാതന്ത്ര്യസമര രംഗത്ത് ഇനിമുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് ബ്രിട്ടീഷുകാര്‍ക്ക് എഴുതി നല്‍കി 1921ല്‍ ജയില്‍ വിമോചിതനായ സവര്‍ക്കര്‍ എഴുതിയത് ഇങ്ങനെയാണ് :"വേദങ്ങള്‍ കഴിഞ്ഞാല്‍ നമ്മുടെ ഹിന്ദുരാഷ്ട്രത്തിന് ഏറ്റവും ആരാധനീയമായ വിശുദ്ധ ഗ്രന്ഥമാണ് മനുസ്മൃതി. പ്രാചീനകാലം മുതല്‍ അത് നമ്മുടെ സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും ചിന്തയുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനമായി തീര്‍ന്നു. നൂറ്റാണ്ടുകളായി ഈ ഗ്രന്ഥം നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തെ ആര്‍ഷഭാരത പാരമ്പര്യമനുസരിച്ച് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഇന്നും കോടിക്കണക്കായ ഹിന്ദുക്കള്‍ അവരുടെ ജീവിതത്തില്‍ പിന്തുടരുന്ന നിയമങ്ങളും പ്രയോഗങ്ങളും മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹിന്ദു നിയമം മനുസ്മൃതിയാണ്. അത് മൗലികമാണ്". ഹിന്ദു വര്‍ഗീയതയുടെ പ്രചാരകന്‍മാര്‍ അന്ന്‍ പറഞ്ഞത് തന്നെയാണ് ഇന്നും ആര്‍ എസ് എസ് സംഘപരിവാരം പുലമ്പുന്നത്. ഇപ്പോഴും മനുസ്മൃതി തന്നെയാണ് അവരുടെ നിയമപുസ്തകം. രാജ്യത്തിന്റെ ഭരണഘടനയെ ആര്‍ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രി പോലും അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിവൃത്തികേടുകൊണ്ട് അതിനെ പിന്തുടരാന്‍ ചിലപ്പോഴൊക്കെ അദ്ദേഹം നിര്‍ബന്ധിതനാവുകയാണ്.

ആര്‍ എസ് എസ് - സംഘപരിവാരം ഇത്ര കൊട്ടിഘോഷിക്കുന്ന മനുസ്മൃതിയില്‍ എന്താണുള്ളത്? ശൂദ്രരെ വരെ മാത്രമേ മനുസ്മൃതി മനുഷ്യരായി പരിഗണിക്കുന്നുള്ളു. മനുസ്മൃതിയില്‍ വിശ്വസിക്കുന്നവരും തീര്‍ച്ചയായും അതേ മനോഭാവം വെച്ച് പുലര്‍ത്തുന്നവരാവും. ബ്രാഹ്മണരിലാണ് എല്ലാം നിക്ഷിപ്തമായിരിക്കുന്നത്. സ്ത്രീകളെ അടിമകളും വെറും ഭോഗവസ്തുവുമായാണ് മനുസ്മൃതി അടയാളപ്പെടുത്തുന്നത്. മനുവിന്റെ കല്‍പ്പനകളിലൂടെ കണ്ണോടിച്ചാല്‍ പിന്നീടൊരു വിശദീകരണത്തിന്റെ ആവശ്യമുണ്ടാവുന്നില്ല.

. ലോകങ്ങളുടെ സമൃദ്ധിക്കായി (ദിവ്യനായ അവന്‍) ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവരെ യഥാക്രമം അവന്റെ വായ, അവന്റെ കരം, അവന്റെ തുടകള്‍, അവന്റെ പാദങ്ങള്‍ എന്നിവയില്‍ നിന്നും സൃഷ്ടിച്ചു. (മനുസ്മൃതി, 1:31)

. വിനയപൂര്‍വ്വം മൂന്ന് ജാതികളെയും (ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍)സേവിക്കുക എന്നത് മാത്രമാണ് ശൂദ്രന് വിധിച്ച കര്‍മ്മം (1:91)

ഇന്ത്യയുടെ സ്വാതന്ത്ര പ്രാപ്തിയുടെ സമയത്ത് ആര്‍ എസ് എസ് ക്യാമ്പില്‍ അസ്വസ്ഥത പുകയുകയായിരുന്നു. സ്വാതന്ത്ര്യം അവര്‍ക്ക് അത്ര മനോഹരമായ ഒന്നായിരുന്നില്ല. അവരെ അലട്ടിയത് മതേതരത്വവും ജനാധിപത്യവുമാണ്. ഭരണഘടനയിലൂടെ ഈ കാഴ്ചപ്പാടുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുസ്മൃതി അപ്രസക്തമാവുമെന്ന് ആര്‍ എസ് എസ് ഭയപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം ഹിന്ദുസ്ഥാന്റെ ഭരണഘടനയായി മനുസ്മൃതി പ്രഖ്യാപിക്കണമെന്ന് ഗോള്‍വാക്കറും സംഘവും നിരന്തരം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണ സഭ, ജനാധിപ്ത്യത്തിന്റെ അന്തസത്തയെ കൂടുതല്‍ പ്രകാശിപ്പിച്ചുകൊണ്ട് ഭരണഘടനയ്ക്ക് അന്തിമരൂപം നല്‍കുമ്പോള്‍ ആര്‍ എസ് എസ് ഓര്‍ഗനൈസറിലൂടെ പറഞ്ഞത് ഇങ്ങനെയായിരുന്നു : "നമ്മുടെ ഭരണഘടനയില്‍ പ്രാചീനഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെ കുറിച്ച് ഒരു പരാമര്‍ശവുമില്ല. പേര്‍ഷ്യയിലെ സോളോനും സ്പാര്‍ട്ടയിലെ ലൈക്കര്‍ഗസിനും വളരെക്കാലം മുമ്പാണ് മനുവിന്റെ നിയമങ്ങള്‍ എഴുതപ്പെട്ടത്. മനുസ്മൃതിയില്‍ വിവരിച്ചിട്ടുള്ള നിയമങ്ങള്‍ ഇന്നും ലോകത്തിന്റെ ആദരവും അനുസരണയും പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു. എന്നാല്‍, നമ്മുടെ ഭരണഘടനാ പണ്ഡിതന്‍മാര്‍ക്ക് അതിന് യാതൊരര്‍ത്ഥവുമില്ല" (ഓര്‍ഗനൈസര്‍, പേജ് 3, 30-11-1949) മനുസ്മൃതിക്ക് വേണ്ടിയുള്ള ആര്‍ എസ് എസ് ആഹ്വാനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്നും അത് തുടരുന്നു.

. ബ്രാഹ്മണന്റെ പേരിന്റെ ആദ്യഭാഗം ശുഭസൂചകവും ക്ഷത്രിയന്റേത് അധികാരവുമായി ബന്ധപ്പെട്ടതും വൈശ്യന്റേത് സമ്പത്തുമായി ബന്ധപ്പെട്ടതും, ശൂദ്രന്റേത് ഭീകരത ഉണര്‍ത്തുന്നതുമായിരിക്കണം (11:31)

. ശൂദ്രനാല്‍ ന്യായം നിര്‍ണയിക്കപ്പെടുന്ന രാജാവിന്റെ രാജ്യം ചെളിയില്‍ പശുവെന്ന പോലെ (താഴേക്ക്) ആണ്ടുപോകും (8:21)

. ശൂദ്രന്‍ അസംഖ്യമുള്ളതും നാസ്തികര്‍ വസിക്കുന്നതും ദ്വിജന്‍മാര്‍ ഇല്ലാത്തവരുമായ (താമസക്കാരായി ഇല്ലാത്ത) രാജ്യം ദാരിദ്ര്യത്താലും ദീനത്താലും അതിവേഗം പൂര്‍ണമായും നശിക്കും (8:22)

. ഏകജനായ മനുഷ്യന്‍ (ശൂദ്രന്‍) ദ്വിജനായ ഒരുവനെ ക്രൂരമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചാല്‍, അവന്‍ താഴ്ന്ന ഉല്‍പ്പത്തിയിലുള്ളവനാകയാല്‍ അവന്റെ നാക്ക് മുറിച്ചു കളയണം (8:270)

. അവന്‍ (ശൂദ്രന്‍) അവജ്ഞയോടെ ദ്വിജന്റെ പേരും ജാതിയും പറയുകയാണെങ്കില്‍ രാജാവ് പത്തംഗുലം നീളമുള്ള ചുട്ടുപഴുത്ത ഇരുമ്പാണി അവന്റെ വായില്‍ കുത്തിയിറക്കണം (8:271)

. അവന്‍ (ശൂദ്രന്‍) അഹങ്കാരത്തോടെ ബ്രാഹ്മണരെ അവരുടെ ചുമതലകള്‍ പഠിപ്പിക്കുകയാണെങ്കില്‍ രാജാവ് അവന്റെ വായിലും ചെവിയിലും തിളച്ച എണ്ണ ഒഴിക്കണം (8:272)

. താഴ്ന്ന ജാതിക്കാരനായ ഒരുവന്‍ ഏത് അവയവം കൊണ്ടാണോ ഉയര്‍ന്ന മൂന്ന് ജാതിക്കാരെയും ഉപദ്രവിക്കുന്നത്, ആ അവയവം ഛേദിച്ച് കളയണം (8:279)

. കയ്യോ, വടിയോ ഉയര്‍ത്തുന്നവന്റെ (ശൂദ്രന്റെ) കരം ഛേദിച്ചുകളയണം. കോപം മൂലം കാലുകൊണ്ട് തൊഴിക്കുന്നവന്റെ (ശൂദ്രന്റെ) കാല് ഛേദിച്ചുകളയണം (8:280)

. മേല്‍ജാതിക്കാരനോടൊപ്പം ഒരേ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ഒരുങ്ങുന്ന താഴ്ന്ന ജാതിക്കാരന്റെ അരക്കെട്ടില്‍ പഴുപ്പിച്ച ലോഹം കൊണ്ട് അടയാളമുണ്ടാക്കി നാടു കടത്തണം. അല്ലെങ്കില്‍ രാജാവ് അവന്റെ പൃഷ്ഠഭാഗം ഛേദിച്ച് കളയണം (8:281)

. അഹങ്കാരം കൊണ്ട് (മേല്‍ജാതിക്കാരന് നേരെ) തുപ്പുന്നവന്റെ രണ്ട് ചുണ്ടുകളും രാജാവ് ഛേദിക്കണം. മേല്‍ജാതിക്കാരന് മേല്‍ മൂത്രമൊഴിക്കുകയാണെങ്കില്‍ ലിംഗവും അധോവായു വിടുകയാണെങ്കില്‍ ഗുദഭാഗവും ഛേദിക്കണം (8:282)

. അവന്‍ (ശൂദ്രന്‍) മേല്‍ജാതിക്കാരന്റെ കേശത്തില്‍ പിടിക്കുകയാണെങ്കില്‍ രാജാവ് യാതൊരു വൈമനസ്യവും കൂടാതെ അവന്റെ കൈകള്‍ ഛേദിച്ചുകളയണം. അതുപോലെ, കാലിലോ താടിയിലോ കഴുത്തിലോ വൃഷണത്തിലോ പിടിച്ചാലും രണ്ട് കൈകളും ഛേദിക്കണം (8:283)

. ബ്രാഹ്മണനല്ലാത്ത ഒരുവന്‍ ബ്രാഹ്മണിയെ വ്യഭിചരിച്ചാല്‍ അവന്‍ വധശിക്ഷ അനുഭവിക്കണം. നാലുജാതികളിലേയും ഭാര്യമാരെ എല്ലായ്‌പ്പോഴും ശ്രദ്ധാപൂര്‍വ്വം കാത്തുസൂക്ഷിക്കേണ്ടതാണ് (8:359)

. താഴ്ന്ന ജാതിക്കാരനായ ഒരുവന്‍ മേല്‍ജാതിക്കാരിയായ കന്യകയെ പ്രാപിച്ചാല്‍ അവന്‍ വധശിക്ഷ അര്‍ഹിക്കുന്നു. സ്വന്തം ജാതിയില്‍പ്പെട്ട കന്യകയെ പ്രാപിക്കുന്നവന്‍, അവളുടെ പിതാവ് ഇച്ഛിക്കുന്ന പക്ഷം, വിവാഹത്തിനുള്ള ധനം നല്‍കണം (8:366)

. സംരക്ഷിക്കപ്പെടുന്നവളോ സംരക്ഷിക്കപ്പെടാത്തവളോ ആയ മേല്‍ജാതിയില്‍പ്പെട്ട സ്ത്രീയെ പ്രാപിക്കുന്ന ശൂദ്രനേ താഴെപറയും പ്രകാരം ശിക്ഷിക്കണം. അരക്ഷിതയാണെങ്കില്‍ അവന്റെ ലിംഗവും എല്ലാ സ്വത്തുക്കളും നഷ്ടപ്പെടുത്തണം. സ്ത്രീ സംരക്ഷിതയാണെങ്കില്‍ ജീവനുള്‍പ്പെടെ സകലതും നഷ്ടപ്പെടുത്തണം. (8:374)

. ബ്രാഹ്മണന് വധശിക്ഷക്ക് പകരം മുണ്ഡനം (തലമൊട്ടയടിക്കല്‍) വിധിച്ചിരിക്കുന്നു. മറ്റ് ജാതിക്കാര്‍ വധശിക്ഷ അനുഭവിക്കണം (9:379)

. സാധ്യമായ ഏത് കുറ്റം ചെയ്താലും ബ്രാഹ്മണനെ കൊല്ലരുത്. അത്തരമൊരു കുറ്റവാളിയെ ശരീരത്തിന് യാതൊരു ക്ഷതവുമേല്‍പ്പിക്കാതെ സകല സ്വത്തുക്കളോടും കൂടി നാടുകടത്തണം (8:380)

. ഒരു ശൂദ്രന്‍ യജമാനനാല്‍ മോചിപ്പിക്കപ്പെട്ടവനായാലും അവന്‍ ദാസ്യവൃത്തിയില്‍ നിന്ന് മോചിതനാവുന്നില്ല. കാരണം ദാസ്യവൃത്തി അവന്റെ ജന്‍മവേളയില്‍ തന്നെ കൂടെയുള്ളതാണ്. അവനെ സ്വതന്ത്രനാക്കാന്‍ ആര്‍ക്കാണ് കഴിയുക? (8:414)

ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി പ്രധാനമന്ത്രി പദമേറ്റെടുത്ത് ആര്‍ എസ് എസിന്റെ കേന്ദ്രീയ കാര്യാലയത്തിലെത്തിയപ്പോള്‍ ഇതാണ് ഭാരതത്തിന്റെ രാജാവ്, ഹിന്ദു ധര്‍മം അനുസരിച്ച് മനുസ്മൃതി പ്രയോഗിക്കാന്‍ പരിശ്രമിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്. നരേന്ദ്രമോഡി എന്ന ആര്‍ എസ്

"സാധ്യമായ ഏത് കുറ്റം ചെയ്താലും ബ്രാഹ്മണനെ കൊല്ലരുത്. അത്തരമൊരു കുറ്റവാളിയെ ശരീരത്തിന് യാതൊരു ക്ഷതവുമേല്‍പ്പിക്കാതെ സകല സ്വത്തുക്കളോടും കൂടി നാടുകടത്തണം" (8:380)

"ഒരു ശൂദ്രന്‍ യജമാനനാല്‍ മോചിപ്പിക്കപ്പെട്ടവനായാലും അവന്‍ ദാസ്യവൃത്തിയില്‍ നിന്ന് മോചിതനാവുന്നില്ല. കാരണം ദാസ്യവൃത്തി അവന്റെ ജന്‍മവേളയില്‍ തന്നെ കൂടെയുള്ളതാണ്. അവനെ സ്വതന്ത്രനാക്കാന്‍ 
ആര്‍ക്കാണ് കഴിയുക?" (8:414)

ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി പ്രധാനമന്ത്രി പദമേറ്റെടുത്ത് ആര്‍ എസ് എസിന്റെ കേന്ദ്രീയ കാര്യാലയത്തിലെത്തിയപ്പോള്‍ ഇതാണ് ഭാരതത്തിന്റെ രാജാവ്, ഹിന്ദു ധര്‍മം അനുസരിച്ച് മനുസ്മൃതി പ്രയോഗിക്കാന്‍ പരിശ്രമിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്. നരേന്ദ്രമോഡി എന്ന ആര്‍ എസ് എസ് പ്രചാരകന് മനുസ്മൃതിയെ പരിഗണിക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല. ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യന്‍ഭരണഘടനയ്ക്ക് പകരം മനുസ്മൃതി തിരികെ കൊണ്ടുവരാന്‍ ആര്‍ എസ് എസ് ശ്രമിക്കുകയാണ്.

എസ് പ്രചാരകന് മനുസ്മൃതിയെ പരിഗണിക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല. ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യന്‍ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുകയാണ്. സ്ത്രീകള്‍ക്കും മോഡിയുടെ ഭരണകാലത്ത് രക്ഷയില്ല. കാരണം മനുസ്മൃതി സ്ത്രീകളെ അത്രമേല്‍ മ്ലേച്ഛമായാണ് നോക്കി കാണുന്നത്.

. പെണ്‍കുട്ടിയായിരിക്കുമ്പൊഴോ, യുവതിയായിരിക്കുമ്പോഴോ, വൃദ്ധയായാല്‍ പോലുമോ ഒരുവള്‍ സ്വന്തം ഭവനത്തില്‍പ്പോലും സ്വതന്ത്രമായി ഒന്നും ചെയ്തുകൂട (5:147)

. ബാല്യത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും വാര്‍ധക്യത്തില്‍ പുത്രന്‍മാരും അവളെ സംരക്ഷിക്കണം. ഒരു സ്ത്രീ ഒരിക്കലും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല (9:3)

. സൃഷ്ടിയാകുമ്പോള്‍ തന്നെ അവര്‍ക്ക് ഒരു കിടക്കയും (അതിനോടുള്ള ഭ്രമവും) ഇരിപ്പിടവും ആഭരണവും അവിശുദ്ധങ്ങളായ മോഹങ്ങളും കോപാകുലതയും ആത്മാര്‍ത്ഥതയില്ലായ്മയും വൈരാഗ്യബുദ്ധിയും ചീത്തസ്വഭാവങ്ങളും കല്‍പ്പിച്ചുനല്‍കി. (9:17)

മനുസ്മൃതി സ്ത്രീകളെ കുറിച്ച് മുന്നോട്ടുവെക്കുന്ന ഈ കാഴ്ചപ്പാട്, എങ്ങിനെ നടപ്പിലാക്കണമെന്നാലോചിക്കാനുള്ള സ്വാതന്ത്ര്യമേ ആര്‍ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ളു. 

ജാതീയതയെ പറിച്ചെറിയാന്‍ ഉച്ഛനീചത്വങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ എസ് എസ് സംഘപരിവാരങ്ങള്‍ക്ക് ഉദ്ദേശമില്ല. ജാതീയതകൊണ്ട് നിരവധി പ്രയോജനങ്ങളുണ്ടെന്നാണ് അവര്‍ വിശ്വസിക്കുന്നത്. പക്ഷെ, പൊതു സമൂഹത്തോട് വേണമെങ്കില്‍ ചില വീണ്‍വാക്കുകള്‍ അവര്‍ പറഞ്ഞു എന്നുവരും. എം എസ് ഗോള്‍വാക്കര്‍ പറഞ്ഞത് പോലെ : ''ഞങ്ങള്‍ ജാതീയതയെ അനുകൂലിക്കുകയോ, പ്രതികൂലിക്കുകയോ ചെയ്യുന്നില്ല.'' ഇതാണ് ഗോള്‍വാക്കര്‍ ജാതിയെ കുറിച്ച് പറഞ്ഞത് എന്ന് പ്രചരിപ്പിച്ച് സംഘികള്‍ തങ്ങളുടെ പ്രതിച്ഛായ കേമമാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ഇതിന് പിറകിലായി ഗോള്‍വാക്കര്‍ പറഞ്ഞ കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറച്ചുവെക്കുന്നു. :''നിര്‍ണായകമായ ഘട്ടങ്ങളില്‍ അത്(ജാതി) ശ്രേഷ്ഠമായ സേവനം ലഭ്യമാക്കി തന്നിട്ടുണ്ട് എന്ന് നമുക്കറിയാം.'' (Bunch of Thoughts, പേജ് 36 മുതല്‍) ശ്രേഷ്ഠമായ സേവനം ലഭ്യമാക്കുന്ന ഒന്ന് വേണ്ടെന്ന് വെക്കപ്പെടേണ്ടതല്ല എന്നര്‍ത്ഥം.

അയിത്തത്തിനെതിരായ സമീപനമെന്താണ് എന്ന് ചോദിച്ചപ്പോള്‍ ആര്‍ എസ് എസ് ആചാര്യനായ എം എസ് ഗോള്‍വാക്കര്‍ പറഞ്ഞത്, അക്കാര്യത്തില്‍ ഒരു സമീപനവുമില്ല എന്നാണ്. രാജ്യത്ത് നിലനിന്നിരുന്ന അയിത്തം നിര്‍മാര്‍ജ്ജനം ചെയ്യേണ്ട ഒന്നാണെന്ന് മനുസ്മൃതി ഒക്കത്ത് വെച്ച് നടക്കുന്ന ഗോള്‍വാക്കര്‍ക്ക് പറയാന്‍ സാധിക്കുകയുമില്ല. വര്‍ണവ്യവസ്ഥിതിയുടെ നിര്‍മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുമോ എന്ന് അദ്ദേഹത്തോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ : ''ഐക്യമുള്ള ഒരു ഹിന്ദു ജനതയെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ഗുണപരമായി പ്രവര്‍ത്തിക്കും'' (എം എസ് ഗോള്‍വാക്കര്‍, സ്‌പോട്ട്‌ലൈറ്റ്, 183) എന്നാണ് മറുപടി നല്‍കിയത്. ശിരസ് ബ്രാഹ്മണനും കരങ്ങള്‍ ക്ഷത്രിയനും തുടകള്‍ വൈശ്യനും പാദങ്ങള്‍ ശൂദ്രനുമാണെന്ന് കല്‍പ്പിച്ചു നല്‍കിക്കൊണ്ട് ഹിന്ദുജനതയെ നാലു തലങ്ങളുള്ള സംവിധാനമായി രൂപപ്പെടുത്തിയിട്ടുണ്ടെന്നും ആ ഹിന്ദുജനത നമുക്ക് ദൈവമാണെന്നുമുള്ള കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കാന്‍ അന്നും ഇന്നും ആര്‍ എസ് എസ് തയ്യാറായിട്ടില്ല.

രാജ്യം സ്വതന്ത്രമായപ്പോള്‍ ഇവിടെയുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ള ജനങ്ങളുടെ നില അത്യന്തം പരിതാപകരമായിരുന്നു. ആ അവസ്ഥയെ മറികടക്കാന്‍ സംവരണം ഏര്‍പ്പെടുത്താനുള്ള വകുപ്പുകള്‍ ഭരണഘടനയിലുണ്ടാക്കിയപ്പോള്‍, ആര്‍ എസ് എസ് നേതൃത്വം ഹിന്ദു സാമൂഹ്യ ക്രമത്തിന്റെ വേരുകള്‍ കുഴിച്ചെടുത്തു. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന വ്യത്യസ്ത വിഭാഗങ്ങളുടെ അനന്യതാബോധവും അവര്‍ക്കിടയിലുണ്ടായിരുന്ന സ്വരൈക്യവും നശിപ്പിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുകയാണെന്ന് ഗോള്‍വാക്കര്‍ ക്ഷുഭിതനായി പ്രതികരിച്ചു. (RSS & Democracy, എന്‍ എല്‍ ഗുപ്ത, പേജ് 35 മുതല്‍) ആദിവാസികളും ദളിതരുമടക്കമുള്ള നിരാലംബരോടുള്ള പീഡനം ഹിന്ദുമതത്തിലെ ജാതീയതയാണെന്ന പരമാര്‍ത്ഥം ആര്‍ എസ് എസ് സംഘപരിവാരങ്ങള്‍ ഒരിക്കലും അംഗീകരിച്ചുതരില്ല. സാമൂഹ്യസംഘര്‍ഷങ്ങളുണ്ടാവുന്നതിനുള്ള കാരണം പട്ടികജാതിക്കാര്‍ക്കുള്ള ഭരണഘടനാപരമായ സംരക്ഷണമാണെന്നാണ് എം എസ് ഗോള്‍വാക്കര്‍ പറഞ്ഞിട്ടുള്ളത്. ഹരിജനങ്ങള്‍ക്ക് ഭരണഘടനയില്‍ ഉറപ്പുവരുത്തിയിട്ടുള്ള സംരക്ഷണത്തെയും തുടര്‍ന്ന് അതിനുണ്ടാകുന്ന പുതിയ മാനങ്ങളെയും കുറിച്ച് ഗോള്‍വാക്കര്‍ പറഞ്ഞത് ഇങ്ങനെയാണ് : ''1950ല്‍ റിപ്പബ്ലിക്കായി തീര്‍ന്ന ദിവസം മുതല്‍ പത്ത് വര്‍ഷത്തേക്കുള്ള പ്രത്യേക പരിഗണനകളാണ് ഡോ. അംബേദ്കര്‍ വിഭാവനം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ 1973 ആയിരിക്കുന്നു. അതിനിയും ദീര്‍ഘിപ്പിക്കാനാണ് സാധ്യത. ഒരു പ്രത്യേക വിഭാഗമായി തുടരുന്നതിനാല്‍ ഹരിജനങ്ങളില്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതിനാല്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രത്യേക പരിഗണനകള്‍ തുടരുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. അത് ശിഷ്ഠ സമൂഹവുമായുള്ള അവരുടെ ഉദ്ഗ്രഥനത്തിന് ഹാനികരമാണ്.'' (എം എസ് ഗോള്‍വാക്കര്‍, സ്‌പോട്ട്‌ലൈറ്റ്, 16) ആര്‍ എസ് എസിനെ സംബന്ധിച്ച് ദളിതരുടെ

''1950ല്‍ റിപ്പബ്ലിക്കായി തീര്‍ന്ന ദിവസം മുതല്‍ പത്ത് വര്‍ഷത്തേക്കുള്ള പ്രത്യേക പരിഗണനകളാണ് ഡോ. അംബേദ്കര്‍ വിഭാവനം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ 1973 ആയിരിക്കുന്നു. അതിനിയും ദീര്‍ഘിപ്പിക്കാനാണ് സാധ്യത. ഒരു പ്രത്യേക വിഭാഗമായി തുടരുന്നതിനാല്‍ ഹരിജനങ്ങളില്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതിനാല്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള പ്രത്യേക പരിഗണനകള്‍ തുടരുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. അത് ശിഷ്ഠ സമൂഹവുമായുള്ള അവരുടെ ഉദ്ഗ്രഥനത്തിന് ഹാനികരമാണ്.'' (എം എസ് ഗോള്‍വാക്കര്‍, സ്‌പോട്ട്‌ലൈറ്റ്, 16) ആര്‍ എസ് എസിനെ സംബന്ധിച്ച് ദളിതരുടെ ജീവിതത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിക്കുക എന്നത് ഒരു വിഷയമേ ആവുന്നില്ല. ഗോള്‍വാക്കര്‍ പറഞ്ഞതിന്റെ രത്‌നചുരുക്കം ഹിന്ദുക്കളില്‍ വ്യത്യസ്തരായി നില്‍ക്കുന്ന ദളിതുകളുടെ സ്വത്വം നശിപ്പിക്കരുത് എന്നതാണ്. ദളിതവസ്ഥ ഒരിക്കലും ഇല്ലാതാവരുത്. മുന്‍കാലങ്ങളില്‍ ഹിന്ദുസമൂഹം ദളിതരെ മനുഷ്യരായി പോലും പരിഗണിക്കാതെ മൃഗയാവിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിട്ടുമില്ല. ഇന്നും ആര്‍ എസ് എസ് നേതൃത്വത്തില്‍ ഒരു ദളിതനും പ്രവേശവുമില്ല.

ജീവിതത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിക്കുക എന്നത് ഒരു വിഷയമേ ആവുന്നില്ല. ഗോള്‍വാക്കര്‍ പറഞ്ഞതിന്റെ രത്‌നചുരുക്കം ഹിന്ദുക്കളില്‍ വ്യത്യസ്തരായി നില്‍ക്കുന്ന ദളിതുകളുടെ സ്വത്വം നശിപ്പിക്കരുത് എന്നതാണ്. ദളിതവസ്ഥ ഒരിക്കലും ഇല്ലാതാവരുത്. മുന്‍കാലങ്ങളില്‍ ഹിന്ദുസമൂഹം ദളിതരെ മനുഷ്യരായി പോലും പരിഗണിക്കാതെ മൃഗയാവിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയിട്ടുമില്ല. ഇന്നും ആര്‍ എസ് എസ് നേതൃത്വത്തില്‍ ഒരു ദളിതനും പ്രവേശവുമില്ല. ദളിതുകളുടെ വേദനകളും സാമൂഹ്യ പരിസരവും മനസിലാക്കാനുള്ള ഒരളവുമാപിനിയും അവര്‍ക്കില്ലതാനും.

രാജ്യത്ത് ദളിതരും മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ളവരും അക്രമത്തിന് ഇരയാകുന്നത് ആര്‍ എസ് എസ് അക്രമമായി അംഗീകരിച്ചിരുന്നില്ല. ദളിത് പീഡനത്തെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് 1972 ഒക്‌ടോബര്‍ 4ന് എം എസ ഗോള്‍വാക്കര്‍ എഴുതി :''രാഷ്ട്രീയ കാരണങ്ങളാലാവാം ജനങ്ങളുടെ ഏകത്വത്തിനും ആദര്‍ശൈക്യത്തിലും വിള്ളുണ്ടാക്കുന്നതിനായി, സാധാരണ സംഭവങ്ങള്‍ക്ക് പോലും ഹരിജന-ഹരിജനേതര സംഘട്ടനത്തിന്റെ നിറം കൊടുക്കുന്നത് ഇക്കാലത്ത് ഒരു പ്രവണതയായിട്ടുണ്ട്. ജനങ്ങളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നന്‍മയ്ക്ക് പകരം പെട്ടെന്ന് ലാഭം കൊയ്യാനുള്ള ഒരു ശ്രമമാണിത്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ നാം വിഷമയമായ പ്രവണത തരണം ചെയ്യുകയും അന്തരീക്ഷത്തെ ശുദ്ധീകരിക്കാനായി പരമാവധി ശ്രമിക്കുകയും വേണം''(ശ്രീ. ഗുരുജി സമഗ്രദര്‍ശന്‍, വാല്യം 7, 1974, 244) രാജ്യത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയത, സാമൂഹ്യസംഘര്‍ഷങ്ങള്‍ക്ക് കാരണമേയല്ല എന്ന സ്ഥാപിക്കാന്‍ ഗോള്‍വാക്കര്‍ ശ്രമിക്കുകയാണ്.

ജാതീയതയ്ക്ക്, ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയ്ക്ക് പ്രമുഖ്യമുണ്ടായിരുന്ന തിളക്കമുള്ള ഭൂതകാലം സൃഷ്ടിക്കണമെന്നത് തന്നെയാണ് ആര്‍ എസ് എസ് സംഘപരിവാരങ്ങളുടെ സ്വപ്നം. ഭൂതകാലത്തിന്റെ പ്രസക്തി എന്ന വിഷയത്തെ കുറിച്ച് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവുമായി സംവാദത്തിലേര്‍പ്പെട്ടുകൊണ്ട് ആര്‍ എസ് എസ് മുഖപത്രമായ 'ഓര്‍ഗനൈസര്‍' അഭിപ്രായപ്പെട്ടത് :''ഇന്ത്യയെ 200 വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് കൊണ്ടുപോകാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നുവെന്ന് നെഹ്രു പറഞ്ഞത് തെറ്റാണെ''ന്നും ''യഥാര്‍ത്ഥത്തില്‍ ഇന്ത്യയെ കൂടുതല്‍ പിറകിലേക്ക്, ഒരായിരം വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് കൊണ്ടുപോവുകയാണ് ആവശ്യം'' (ഓര്‍ഗനൈസര്‍, 26-01-1962)എന്നുമായിരുന്നു. അതുകൊണ്ടാണ് ആര്‍ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോഡി, ചില പ്രസംഗങ്ങളിലൂടെ പുഷ്പക വിമാനത്തെയും മറ്റും ഉദാഹരിച്ച് ആ കാലങ്ങളിലെക്ക് സഞ്ചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്.

എം എസ് ഗോള്‍വാക്കറുടെ രചനയായ വിചാരധാരയ്ക്ക് (ബഞ്ച് ഓഫ് തോട്ട്‌സ്) അവതാരിക എഴുതിയത് എം എ വെങ്കട്ടറാവുവാണ്. ഗുരുജി ഗോള്‍വാക്കറുടെ ഹൃദയം സൂക്ഷിപ്പുകാരന്‍. ആര്‍ എസ് എസിനും സംഘിമനോഭാവമുള്ളവര്‍ക്കും ജാതിയോടുള്ള ആഴമേറിയ പ്രേമം ഈ അവതാരിക വായിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ നികൃഷ്ഠതമൂലം ജാതി എന്നത് മ്ലേച്ഛമായ ഒരു പരികല്‍പ്പനയായി തീര്‍ന്നതോടെ, മനു ഉയര്‍ത്തിപ്പിടിക്കുന്ന ജാതീയതയെ പിന്‍പറ്റുന്നവരെ 'സ്വധര്‍മ' അഥവാ സ്വന്തം മതത്തെ അനുസരിക്കുന്ന വൊക്കേഷണല്‍ ഗ്രൂപ്പുകള്‍ എന്നാണ് അവതാരികയില്‍ വിശേഷിപ്പിക്കുന്നത്. ആര്‍ എസ് എസിന്റെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന ദീന്‍ദയാല്‍ ഉപാദ്ധ്യായയും അതേ പദം തന്നെയാണ് ഉപയോഗിച്ചിരുന്നത്. അതിലൂടെ അവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്, ജാതീയത സ്വയം അടിച്ചേല്‍പ്പിച്ച ഒന്നല്ലെന്നും ഒരു വ്യക്തി തന്റെ ജീവിതത്തില്‍ പാരമ്പര്യമായി തുടര്‍ന്നുവരുന്ന രീതികളുടെ ഭാഗമായി പിന്തുടരേണ്ടതാണെന്നുമാണ്. ഇന്ന് ആര്‍ എസ് എസ് - സര്‍ സംഘചാലക് മോഹന്‍ ഭഗവതും പറയുന്നത് ഇതേ വാദമാണ്.

ആര്‍ എസ് എസ് ഇന്നുവരെ അവരുടെ ആചാര്യനായ ഗുരുജി ഗോള്‍വാക്കര്‍ പറഞ്ഞ കാര്യങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി അധികാരത്തിലെത്തിയതോടെ, മനുസ്മൃതിയും അത് ഉയര്‍ത്തുന്ന മൂല്യങ്ങളും രാജ്യത്ത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വെള്ളാപ്പള്ളി നടേശന് അതിലൊന്നും ഉത്കണ്ഠയില്ല. അദ്ദേഹം അധികാര രാഷ്ട്രീയത്തിന് പിറകെയാണ്. താന്‍ ചെയ്തിട്ടുള്ള അഴിമതികളും കുറ്റകൃത്യങ്ങളും സംഘികളുടെ സഹായത്തോടെ മൂടിവെക്കണം. അതിനാണ് കോടികള്‍ മുടക്കി തയ്യാറാക്കിയ കാരവനില്‍ വെള്ളാപ്പള്ളി യാത്ര നടത്തുന്നത്. ഇരുമ്പഴിക്കുള്ളില്‍ ആകാതിരിക്കാന്‍ മനുസ്മൃതി കല്‍പ്പിക്കുന്ന സൂക്തങ്ങള്‍ മന്ത്രിക്കാന്‍ വെള്ളാപ്പള്ളി തയ്യാറാവുന്നു. അതിനായി ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ വലിച്ചെറിയുന്നു. ആര്‍ എസ് എസുകാര്‍ പറയുന്നത് പോലെ ശ്രീ നാരായണ ഗുരുവില്‍ നിന്നും പിറകോട്ട് പോകാനാണ് വെള്ളാപ്പള്ളി ആഹ്വാനം ചെയ്യുന്നത്. നവോത്ഥാന കേരളത്തില്‍ നിന്നും ആയിരം വര്‍ഷം പിറകിലേക്ക്. 

23-Nov-2015

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More