വോട്ടുകച്ചവടത്തിന്റെ കേരളപര്‍വ്വം

കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ മുസ്ലീങ്ങളെയും കൃസ്ത്യാനികളെയുമല്ല, കമ്യൂണിസ്റ്റുകാരെയാണ് പ്രഥമശത്രുക്കളായി കണ്ട് ഇല്ലാതാക്കേണ്ടത് എന്ന് കഴിഞ്ഞ ചിന്തന്‍ബൈഠകില്‍ സര്‍ സംഘചാലക് മോഹന്‍ ഭഗവത് വ്യക്തമാക്കിയിരുന്നു. അതിനാലാണ് ആര്‍ എസ് എസ് ഭാരവാഹികള്‍ മുസ്ലീംലീഗ് ഓഫീസിലും അരമനകളിലും കയറിയിറങ്ങി ചര്‍ച്ചകള്‍ നടത്തുന്നത്. ഒരു ഭാഗത്ത് യു ഡി എഫിന്റെയും ജാതി-മത ശക്തികളുടെയും കൂട്ടുകെട്ടുണ്ടാക്കുന്ന ആര്‍ എസ് എസ്, മറുഭാഗത്ത് മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകരെ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയായിരിക്കുന്ന ആര്‍ എസ് എസ് പ്രചാരകന്‍ നരേന്ദ്രമോഡിയുടെ സഹായത്തോടെ മാര്‍ക്‌സിസ്റ്റ് നേതാക്കളെ സി ബി ഐയെ ഉപയോഗിച്ച് വേട്ടയാടുകയാണ്. ഇതിന് ആര്‍ എസ് എസ് പരിവാരങ്ങളോടൊപ്പം യു ഡി എഫും കൂട്ടുനില്‍ക്കുന്നു. വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്‌ക്കെതിരെ ആര്‍ എസ് എസ് - യു ഡി എഫ് കൂട്ടുകെട്ട് മത്സരത്തിനായി തയ്യാറെടുക്കുകയാണ്. ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറന്നുകൊടുക്കാമെന്ന് ആര്‍ എസ് എസ് സര്‍സംഘചാലകിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി കഴിഞ്ഞു. യു ഡി എഫിന് ഭരണ തുടര്‍ച്ച ഒരുക്കി കൊടുക്കുന്നതിന് ആര്‍ എസ് എസ് പരിവാര സംഘടനകള്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് മോഹന്‍ ഭഗവതും നല്‍കി കഴിഞ്ഞു.

കേരളത്തില്‍ ആര്‍ എസ് എസും കോണ്‍ഗ്രസ് പാര്‍ട്ടിയും കൈകോര്‍ക്കുകയാണ്. ആര്‍ എസ് എസിന്റെ നിര്‍ദേശാനുസരണം സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു ഡി എഫിലെ ഘടക കക്ഷികളും ഈ ബാന്ധവത്തിന് തയ്യാറെടുക്കുകയാണ്. മുമ്പ് കേരളത്തില്‍ ആവിഷ്‌കരിച്ച കോണ്‍ഗ്രസ്-ലീഗ്-ബിജെപി (കോ-ലീ-ബി) സഖ്യമെന്നതിലുപരിയായി യു ഡി എഫ്-ആര്‍ എസ് എസ് സഖ്യമാണ്. അതില്‍ ചന്ദ്രചൂഡന്റെ ആര്‍ എസ് പിയും വീരേന്ദ്രകുമാറിന്റെ ജെ ഡി യുവും കെ എം മാണിയുടെ കേരള കോണ്‍ഗ്രസുമുണ്ട്. വെള്ളാപ്പള്ളി നടേശന്റെ കുടുംബപാര്‍ട്ടിയും ഈ കൂട്ടത്തിലുണ്ട്. രാജ്യത്താകമാനം ആര്‍ എസ് എസ് നേതൃത്വത്തില്‍ അസഹിഷ്ണുതയുടെ ഫാസിസ്റ്റ് രാഷ്ട്രീയം പ്രയോഗിക്കപ്പെടുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസും യു ഡി എഫും കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആര്‍ എസ് എസ് നേതൃത്വത്തിലുള്ള സംഘപരിവാരവുമായി കൈകോര്‍ക്കുന്നത് ആത്മഹത്യാപരമായ രാഷ്ട്രീയ നിലപാടാണ്.

ഞങ്ങള്‍ കോ-ലീ-ബി സഖ്യത്തിന്റെ വക്താക്കളല്ല എന്ന് ആര്‍ എസ് എസും അവര്‍ ബി ജെ പി പ്രസിഡന്റായി നിയോഗിച്ച കുമ്മനം രാജശേഖരനും ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, മറുഭാഗത്ത് കോ-ലീ-ബി സഖ്യത്തിന് നേതൃത്വം കൊടുത്ത, വോട്ട് കച്ചവടത്തിന്റെ പ്രയോക്താക്കളെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്യുകയാണ് കുമ്മനം രാജശേഖരന്‍.

ആര്‍ എസ് എസ് നേതാവായിരുന്ന പി പി മുകുന്ദന്റെയും ബി ജെ പി യില്‍ നിന്ന് രാജിവെച്ച് ജനപക്ഷം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച രാമന്‍പിള്ളയുടെയും പിറകെ നടന്ന്, ബി ജെ പിയിലേക്ക് തിരികെ വരൂ എന്ന് അപേക്ഷിക്കുകയാണ് കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പടലയോടെ വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിച്ച്, ജനാധിപത്യത്തിന്റെയും മാനവീകതയുടെയും പക്ഷത്തേക്ക് പോകുമ്പോള്‍ ആര്‍ എസ് എസ് പരിവാരത്തിന് ഭയം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന ബി ജെ പി നേതൃത്വത്തിന്റെ ഗീര്‍വ്വാണം ഇവിടെ നടപ്പിലാക്കുവാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുമ്പോള്‍ ആര്‍ എസ് എസിന്റെ പ്രഖ്യാപിത ശത്രുക്കളായ സിപിഐ എം' നേതൃത്വത്തിലുള്ള ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന അന്വേഷണത്തിലാണ് ആര്‍ എസ് എസ് പരിവാരം.

ആര്‍ എസ് എസ്, തങ്ങളുടെ പരിവാരത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി അതിനെ തങ്ങളുടെ പരിവാര സംഘടനയാക്കി മാറ്റിയതിന് ശേഷം നിരവധി തവണ പല തലങ്ങളില്‍ നിരവധി വലതുപക്ഷ, വിധ്വംസക സംഘടനകളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 1951ലാണ് ആര്‍ എസ് എസ്, ബി ജെ പിയുടെ ആദ്യകാല രൂപമായ ജനസംഘം ആരംഭിക്കുന്നത്. അന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് എം എസ് ഗോള്‍വാക്കറാണ്. അദ്ദേഹത്തിന്റെ മുന്‍കൈയ്യിലാണ് ആ വര്‍ഗീയ പാര്‍ടി ഉടലെടുക്കുന്നത്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍ എസ് എസിനെ നിരോധിച്ചതും നേരിട്ട് ആര്‍ എസ് എസ് എന്ന പേരില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇടപെട്ട് വര്‍ഗീയ ഫാസിസം വളര്‍ത്തുന്നതിനുള്ള ബുദ്ധിമുട്ടും ജനസംഘം എന്ന പാര്‍ട്ടിയുടെ രൂപീകരണത്തിന് പ്രധാന കാരണമായി. പാര്‍ലമെന്ററി രാഷ്ട്രീയത്തിലൂടെ ഭരണകൂടം വഴി വര്‍ഗീയതയും ഫാസിസ്റ്റ് രീതിശാസ്ത്രങ്ങളും പ്രയോഗിക്കേണ്ടതുണ്ട് എന്ന് ആര്‍ എസ് എസ് അന്ന് വിലയിരുത്തുകയുണ്ടായി. ഇന്ന് നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തിലിരുന്ന് വര്‍ഗീയ രാഷ്ട്രീയം പ്രയോഗിക്കുമ്പോള്‍, അസഹിഷ്ണുതയുടെ വക്താവായി മാറുമ്പോള്‍ പൂവണിയുന്നത് എം എസ് ഗോള്‍വാക്കറിന്റെ അന്നത്തെ സ്വപ്നങ്ങളാണ്.

ആ കാലത്ത് കേരളത്തിലും ജനസംഘമുണ്ടായിരുന്നു. കേരളത്തില്‍ എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹിന്ദു മഹാമണ്ഡലത്തിലെ ഒരു വിഭാഗമാണ് ജനസംഘമായി പ്രവര്‍ത്തിച്ചത്. ഹിന്ദു മഹാമണ്ഡലത്തിന്റെ സംഘാടകരില്‍ പ്രമുഖനായ മന്നത്ത് പത്മനാഭന്‍ പറഞ്ഞത് ഇങ്ങനെയാണ്. : ''ഒരുകൂട്ടര്‍ ഒരു പ്രത്യേക ലക്ഷ്യപ്രാപ്തിക്ക് സംഘടിത യത്‌നത്തോടുകൂടി പണവും നേതൃത്വവും ലക്ഷ്യവും സംഘടനയും മതഭ്രാന്തും വെച്ചുകൊണ്ടും; മറ്റൊരു കൂട്ടര്‍ യാതൊരു ലക്ഷ്യവും സംഘടനയും മതാഭിമാനവും ഇല്ലാതെയും അന്യോന്യം അവിശ്വാസത്തിലും ജീവിച്ചാല്‍ ഒടുവില്‍ പറഞ്ഞവര്‍ ഭൂരിപക്ഷമായിരുന്നാല്‍ തന്നെയും നിഷ്പ്രഭരും, അശക്തന്‍മാരും, തന്‍മൂലം അഗണ്യന്‍മാരും ഒടുവില്‍ ബുദ്ധിശൂന്യന്‍മാരുമാകുമെന്ന് ഹിന്ദുക്കള്‍ക്ക് ഒടുവില്‍ ബോധ്യമായി. ഈ തിരിച്ചറിവ് അവരെ മുമ്പുണ്ടായിട്ടില്ലാത്തവിധം സംയോജിപ്പിക്കാനുള്ള പ്രേരണനല്‍കി. അവരെ ശ്വാസംമുട്ടിച്ചു. നശിപ്പിക്കുന്ന ഈ വെള്ളപ്പൊക്കം തടഞ്ഞുനിര്‍ത്തി സ്വയം രക്ഷയ്ക്ക് പ്രാപ്തരാകാന്‍ ഒരുറച്ച സംഘടന ആവശ്യമാണെന്ന് പ്രഖ്യാപിച്ചു. അതാണ് ഹിന്ദു മഹാമണ്ഡലം''. ഈ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന ആര്‍ എസ് എസ് അജണ്ട ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവെക്കുന്ന നായാടി മുതല്‍ നമ്പൂതിരിവരെയെന്ന സിദ്ധാന്തവുമായി അടുത്തു നില്‍ക്കുന്നു. രണ്ടിന് പിറകിലും ആര്‍ എസ് എസ് ആണ് ഉള്ളതെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.

1957ല്‍ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചന സമരത്തില്‍ ജനസംഘക്കാര്‍ വളരെ സജീവമായിരുന്നു. സര്‍ക്കാര്‍ വീഴുന്നത് വരെ സമരത്തില്‍ സജീവമായി നില്‍ക്കണമെന്ന് കേരളത്തിലെ ജനസംഘക്കാരോട് ആര്‍ എസ് എസ് നേതൃത്വം നിര്‍ദേശിച്ചു. ഇ എം എസ് സര്‍ക്കാരിനെ പുറത്താക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍ എസ് എസ് പ്രചാരകനായിരുന്ന അടല്‍ബിഹാരി വാജ്‌പേയ് കേരളത്തിലേക്ക് വന്നു. വിമോചനസമരത്തെ പിന്തുണച്ചു. അന്ന് കോട്ടയത്ത് വാജ്‌പേയ് പങ്കെടുത്ത ഒരു പൊതുസമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ആ സമ്മേളനത്തിന്റെ അധ്യക്ഷന്‍ മലയാള മനോരമയുടെ പത്രാധിപര്‍ കെ.സി മാമന്‍ മാപ്പിളയായിരുന്നു. മലയാള മനോരമ ഇന്ന് കാണിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധത അന്നുമുണ്ടായിരുന്നു. ഇന്ന് സിപിഐ എംനും ഇടതുപക്ഷത്തിനുമെതിരെ ഗാന്ധിജിയെ വെടിവെച്ചുകൊന്ന ആര്‍ എസ് എസുമായി ധാരണയുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ പരിശ്രമം മാമന്‍ മാപ്പിളയുടെ മനോരമ ബാലജനസഖ്യത്തിന്റെ നിലപാടുകളില്‍ നിന്ന് സ്വാംശീകരിച്ച രാഷ്ട്രീയബോധ്യത്തില്‍ നിന്നുള്ളതാണ്.

മന്നത്ത് പത്മനാഭന്‍ ഹിന്ദു മഹാമണ്ഡലത്തിന്റെ അധ്യക്ഷനായിരുന്നു. ആ സംഘടനയിലൂടെ കേരളത്തില്‍ ഹിന്ദുത്വ ധ്രുവീകരണവും രാഷ്ട്രീയ പ്രവേശനവും സാധ്യമാക്കാമെന്ന ആര്‍എസ്എസിന്റെ സ്വപ്‌നം പൂവണിഞ്ഞില്ല. ഹിന്ദുമഹാമണ്ഡലത്തിലെ ഹിന്ദുക്കള്‍ തമ്മിലടിച്ച് ആര്‍ എസ് എസിന്റെ ഹിഡന്‍ അജണ്ട വ്യര്‍ത്ഥമാക്കി മാറ്റി. ചില ആര്‍ എസ് എസുകാര്‍ ഈ സംഘടനയുമായി ബന്ധമില്ലെന്ന് നിലവിളക്കില്‍ തൊട്ട് സത്യം ചെയ്യുക വരെ ചെയ്തിട്ടുണ്ട്. കള്ളം പറയല്‍ ആര്‍ എസ് എസുകാര്‍ക്ക് പുതുമയുള്ള കാര്യമല്ലല്ലോ.

കൊല്ലം ജില്ലയില്‍ ഹിന്ദുമഹാമണ്ഡലത്തിന്റെ ഒരു കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. 1950 മെയ് 12 മുതല്‍ 18 വരെ. അന്ന് പി മാധവന്റെ നേതൃത്വത്തില്‍ ആര്‍എസ്എസുകാര്‍ ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. അവര്‍ അവിടെ അവതരണങ്ങള്‍ നടത്തി. ചര്‍ച്ചകളില്‍ പങ്കാളികളായി. ആ സമയത്താണ് ആര്‍എസ്എസ്, അഖിലേന്ത്യാ തലത്തില്‍ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയപാര്‍ടി രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നത്. കേരളത്തിലും ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. അതിന് ഹിന്ദു മഹാമണ്ഡലം സഹായകരമാവുമെന്ന് ആര്‍എസ്എസുകാര്‍ കണക്കുകൂട്ടി. ജനസംഘത്തിന്റെ പ്രമുഖ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി കൊല്ലത്ത് ഹിന്ദു മഹാമണ്ഡലത്തിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ, അസുഖബാധിതനായതുകൊണ്ട് അദ്ദേഹത്തിന് കൊല്ലത്ത് എത്താന്‍ സാധിച്ചില്ല. വൈകാതെ തന്നെ എസ് എസ് ആപ്‌തേ എന്ന പ്രചാരകന്‍ കേരളത്തിലേക്ക് വന്നു. അദ്ദേഹം ഹിന്ദു മഹാമണ്ഡലത്തിന്റെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. കുറേയേറെ പരിപാടികള്‍ അവര്‍ കേരളത്തില്‍ നടപ്പിലാക്കാനായി ആയൂത്രണം ചെയ്തു. ആര്‍ എസ് എസ് തങ്ങളുടെ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായി ഹിന്ദു മഹാമണ്ഡലത്തെ കേരളത്തില്‍ മുന്നില്‍ നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ആ സംഘടനയിലെ ആഭ്യന്തര സംഘര്‍ഷം കാരണം ആര്‍ എസ് എസിന്റെ പദ്ധതി പൊളിയുകയായിരുന്നു.

1953 ഡിസംബറില്‍ കേരളത്തില്‍ ജനസംഘം സംഘടിപ്പിക്കുന്നതിന് വേണ്ടി ദീന്‍ദയാല്‍ ഉപാധ്യായ സംസ്ഥാനത്ത് പര്യടനം നടത്തി. അദ്ദേഹവും ഹിന്ദു മഹാമണ്ഡലവുമായി ബന്ധപ്പെട്ടു. തിരുവിതാംകൂറിലെ മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനത്തിലും ദീന്‍ദയാല്‍ ഉപാധ്യായ പങ്കാളിയായി. തുടര്‍ന്നാണ് മാന്നാര്‍ ഗോപാലന്‍നായരുടെ നേതൃത്വത്തില്‍ 1953 ഡിസംബര്‍ 31ന് ആലപ്പുഴയില്‍ ജനസംഘത്തിന്റെ ആദ്യ ഘടകമുണ്ടായത്.

1954 ജനുവരിയില്‍ മുംബൈയില്‍ ചേര്‍ന്ന ജനസംഘം വാര്‍ഷിക സമ്മേളനത്തില്‍ നിരീക്ഷകനായി എസ്എന്‍ഡിപി നേതാവായിരുന്ന ആര്‍ ശങ്കര്‍ പങ്കെടുത്തിരുന്നു. ഇക്കാലത്താണ് മലബാര്‍ മേഖലയില്‍ ആര്‍ എസ് എസ്, സംഘര്‍ഷത്തിന്റെ രാഷ്ട്രീയവുമായി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിച്ചത്.

ഇന്ന് ഡല്‍ഹി ജെ എന്‍ യുവില്‍ സംഘപരിവാര്‍ സംഘടനയായ എ ബി വി പി നടത്തുന്ന വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന സംഘടനാ രീതിയാണ് അന്ന് മലബാറില്‍ ആര്‍ എസ് എസ് പ്രവര്‍ത്തനം സംഘടിപ്പിച്ചത്. പാക്കിസ്ഥാന്‍ വിരോധത്തെ, മുസ്ലീം വിരോധത്തെ അടിസ്ഥാനമാക്കിയുള്ള നുണപ്രചരണത്തിലൂടെയാണ് അന്നും ഇന്നും സംഘപരിവാരം ലാഭം കൊയ്യാന്‍ ശ്രമിച്ചത്. അക്കാലത്ത് മലബാറില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രകടനങ്ങള്‍ നടത്തുകയും അതിലൂടെ വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമുണ്ടായി.

മുസ്ലീം പള്ളികള്‍ക്കുമുന്നിലൂടെ പ്രകോപനമുണ്ടാക്കുന്ന വിധത്തില്‍ വാദ്യഘോഷങ്ങളോടെ ഘോഷയാത്ര നടത്തി, മുസ്ലിങ്ങളെ പ്രകോപിപ്പിക്കാനുള്ള കുതന്ത്രങ്ങള്‍ വ്യാപകമായി പ്രയോഗിച്ചു. നടുവട്ടത്ത് നടന്ന വര്‍ഗീയ കലാപം ഇത്തരത്തില്‍ രൂപപ്പെട്ടതായിരുന്നു. ആര്‍ എസ് എസ് നല്ല നിലയില്‍ ഗൃഹപാഠം നടത്തി, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച നിരവധി വര്‍ഗീയ കലാപങ്ങളുണ്ട്. അത്തരത്തില്‍ ലക്ഷണമൊത്ത വര്‍ഗീയ കലാപങ്ങളില്‍ ഒന്നായിമാറി നടുവട്ടം കലാപം.

ആര്‍ എസ് എസിന്റെ രാഷ്ട്രീയ നാവായ ജനസംഘം നടുവട്ടം കലാപത്തിന്റെ വസ്തുതകള്‍ മാറ്റിയെഴുതാന്‍ ഒത്തിരി പരിശ്രമിച്ചു. നടുവട്ടം കലാപത്തെക്കുറിച്ചന്വേഷിച്ച ഡബ്ല്യു ആര്‍ എസ് സത്യനാഥന്‍ കമ്മീഷന് മുന്നില്‍ തെളിവ് നല്‍കാനായി ജനസംഘം നേതാക്കള്‍ എത്തുകയുണ്ടായി. നട്ടാല്‍ കുരുക്കാത്ത നുണകളാണ് അവര്‍ തെളിവായി നല്‍കിയത്. കൂടാതെ ആര്‍ എസ് എസിന്റെ നിലപാട് വ്യക്തമാക്കുന്നതിന് വേണ്ടി ജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ 1954 ഏപ്രില്‍ 15ന് ഒരു വിശദീകരണയോഗവും സംഘടിപ്പിച്ചു. ടി എന്‍ ഭരതനായിരുന്നു അതിന് നേതൃത്വം നല്‍കിയത്. ഈ കാലയളവിലാണ് ജനസംഘം എന്നത് ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാര്‍ കുടുംബത്തിലെ ഒരംഗമാണ് എന്ന് കേരളീയര്‍ക്ക് വ്യക്തമായത്.

തമ്മിലടിച്ച് പിരിഞ്ഞ ഹിന്ദു മഹാമണ്ഡലത്തിന്റെ പ്രവര്‍ത്തകരില്‍ ഏറെയും ആര്‍ എസ് എസ് നിര്‍ദേശമനുസരിച്ച് ജനസംഘത്തില്‍ പ്രവര്‍ത്തിച്ചു. മറ്റുള്ളവര്‍ കോണ്‍ഗ്രസ് പാര്‍ടിയില്‍ സജീവമായി. ഇവരിലൂടെ എന്‍എസ്എസും എസ്എന്‍ഡിപിയും തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കി. ഇക്കൂട്ടര്‍ക്ക് ആര്‍ എസ് എസിനോടും വിധേയത്വമുണ്ടായിരുന്നു. ഭിന്നിച്ചു നിന്നെങ്കിലും ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ ഈ കൂട്ടര്‍ക്കിടയില്‍ കെടാതെ നിന്നിരുന്നു. അത് പിന്നീട് പല ഘട്ടങ്ങളിലും കേരളീയര്‍ക്ക് മനസിലാക്കാന്‍ സാധിച്ചു.

1956ല്‍ ഐക്യകേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളില്‍ ജനസംഘം മല്‍സരിച്ചു. ദയനീയമായി പരാജയപ്പെടുകയും ചെയ്തു. കമ്യൂണിസ്റ്റ് നേതാവായിരുന്ന പി ടി ഭാസ്‌കരപണിക്കരായിരുന്നു അന്ന് ജില്ലാബോര്‍ഡിന്റെ പ്രസിഡന്റായത്.

ബിജെപി സംസ്ഥാനകമ്മിറ്റി ഈ വോട്ട് കച്ചവടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരന്വേഷണകമ്മീഷനെ നിയോഗിക്കാന്‍ നിര്‍ബന്ധിതരായി. ആ കാലത്ത് ബിജെപിയുടെ വൈസ്പ്രസിഡന്റുമാരായിരുന്ന അഡ്വ. അയ്യപ്പന്‍പിള്ള, ഡോ. സേവ്യര്‍പോള്‍, പള്ളിയറ രാമന്‍ എന്നിവരായിരുന്നു കമ്മീഷന്‍. തെരഞ്ഞെടുപ്പിനുശേഷം വിശദമായ തെളിവെടുപ്പ് നടത്തി. 6 മാസം കഴിഞ്ഞപ്പോള്‍ കമ്മീഷന്‍, റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന ഘടകത്തിന് സമര്‍പ്പിച്ചു. പ്രസ്തുത കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ഞെട്ടിക്കുന്നതായിരുന്നു. ആര്‍ എസ് എസ് പ്രചാരകനായിരുന്ന പി പി മുകുന്ദന്റെ മുഖംമൂടി കമ്മീഷന്‍ പറിച്ചെറിഞ്ഞു. ആ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായതിനെതുടര്‍ന്നാണ് കേരളത്തിലെ ബി ജെ പിയ്ക്കകത്ത് രൂക്ഷമായ രീതിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം രൂപപ്പെട്ടത്. തമ്മിലടിയും പിരിഞ്ഞുപോക്കും ഇതിന്റെ ഭാഗമായി ഉണ്ടാവുകയുമുണ്ടായി.

ഇക്കാലയളവിലൊന്നും ഒരു രാഷ്ട്രീയപാര്‍ടി എന്ന നിലയില്‍ ജനസംഘം വളര്‍ന്നിരുന്നില്ല. ആര്‍ എസ് എസ് ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒന്നുകൂടി പുതുക്കി പണിതു. ആലപ്പുഴയില്‍ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റി വളരെ ദുര്‍ബലമാണെന്ന് മനസിലാക്കിയ ആര്‍ എസ് എസ് നേതൃത്വം ജനസംഘത്തിന് പുതിയ മുഖം ഉണ്ടാക്കി. 1957 മാര്‍ച്ച് 31ന് പാലക്കാടുവച്ച് കേരള പ്രദേശ് ജനസംഘം രൂപീകരിക്കുന്നത് അങ്ങിനെയാണ്. കേരളത്തില്‍ സജീവമാകുന്ന കമ്യൂണിസ്റ്റുകാരെ ചെറുക്കുന്നതിന് ജനസംഘത്തെ പ്രാപ്തമാക്കുക എന്നതായിരുന്നു അന്ന് ആര്‍ എസ് എസ് ലക്ഷ്യം വെച്ചത്. അതിനായി വര്‍ഗീയ കലാപമടക്കമുള്ള പ്രത്യക്ഷമായ അക്രമ മാര്‍ഗങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രബലരായ വലതുപക്ഷത്തിനോടൊപ്പം ഒളിഞ്ഞും തെളിഞ്ഞുമുള്ള ബാന്ധവവും ജനപക്ഷത്തിനാകണമെന്ന് ആര്‍ എസ് എസ് നിഷ്‌കര്‍ഷിച്ചു.

1957ല്‍ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചന സമരത്തില്‍ ജനസംഘക്കാര്‍ വളരെ സജീവമായിരുന്നു. സര്‍ക്കാര്‍ വീഴുന്നത് വരെ സമരത്തില്‍ സജീവമായി നില്‍ക്കണമെന്ന് കേരളത്തിലെ ജനസംഘക്കാരോട് ആര്‍ എസ് എസ് നേതൃത്വം നിര്‍ദേശിച്ചു. ഇ എം എസ് സര്‍ക്കാരിനെ പുറത്താക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍ എസ് എസ് പ്രചാരകനായിരുന്ന അടല്‍ബിഹാരി വാജ്‌പേയ് കേരളത്തിലേക്ക് വന്നു. വിമോചനസമരത്തെ പിന്തുണച്ചു. അന്ന് കോട്ടയത്ത് വാജ്‌പേയ് പങ്കെടുത്ത ഒരു പൊതുസമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ആ സമ്മേളനത്തിന്റെ അധ്യക്ഷന്‍ മലയാള മനോരമയുടെ പത്രാധിപര്‍ കെ.സി മാമന്‍ മാപ്പിളയായിരുന്നു. മലയാള മനോരമ ഇന്ന് കാണിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധത അന്നുമുണ്ടായിരുന്നു.

ഇന്ന് സിപിഐ എംനും ഇടതുപക്ഷത്തിനുമെതിരെ ഗാന്ധിജിയെ വെടിവെച്ചുകൊന്ന ആര്‍ എസ് എസുമായി ധാരണയുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ പരിശ്രമം മാമന്‍ മാപ്പിളയുടെ മനോരമ ബാലജനസഖ്യത്തിന്റെ നിലപാടുകളില്‍ നിന്ന് സ്വാംശീകരിച്ച രാഷ്ട്രീയബോധ്യത്തില്‍ നിന്നുള്ളതാണ്.

ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നപ്പോള്‍ ആര്‍ എസ് എസ് അതിനെ എതിര്‍ത്തു. ജനസംഘം കര്‍ഷക വിരുദ്ധ നിലപാടുകളുമായി നിലകൊണ്ടു. ജന്‍മിത്വ ഭൂപ്രഭുത്വത്തെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ വക്താക്കളായ സംഘപരിവാരത്തിന് അത്രമേലിഷ്ടമായിരുന്നു. ഇതിന്റെ ഭാഗമായി 1950കളില്‍ അഖിലേന്ത്യാ തലത്തില്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഭരണകൂടത്തിന്റെ പങ്കാളിത്തം വളര്‍ന്നുവരുന്നതിനെതിരായുള്ള പ്രചാരണം ആര്‍ എസ് എസ് സംഘപരിവാരം സംഘടിപ്പിച്ചു. നെഹ്‌റുവിന്റെ സഹകരണ കൂട്ടുകൃഷി സംരംഭത്തെയും ജനസംഘം എതിര്‍ത്തു. 1959 മാര്‍ച്ചില്‍ ജനസംഘം വര്‍ക്കിങ് കമ്മിറ്റി യോഗം കൂടി. ഇതിനെതിരായി പ്രമേയം പാസാക്കി. വന്‍കിട ഭൂപ്രഭുക്കന്‍മാരുടെ താല്‍പര്യമായിരുന്നു ജനസംഘം ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ഭൂപരിധി നിയമങ്ങളെയും ജനസംഘം എതിര്‍ത്തു. കേരളത്തിലും അതേ നിലപാടാണ് അവര്‍ സ്വീകരിച്ചത്. ആ നിലപാട് സവര്‍ണ വിഭാഗത്തിന് അനുകൂലമായിരുന്നു. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുടെ ആകുലതകള്‍ക്കൊപ്പമായിരുന്നു. സാധാരണക്കാരായ ജനങ്ങളുടെ, അടിച്ചമര്‍ത്തപ്പെട്ട ദളിത് വിഭാഗങ്ങളുടെ ദയനീയമായ ജീവിത സാഹചര്യങ്ങളെ പരിഗണിച്ച് അവര്‍ക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു രാഷ്ട്രീയ നീക്കവും ജനസംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

വര്‍ഗപരമായ നിലപാടെടുത്തുനില്‍ക്കുന്ന കമ്യൂണിസ്റ്റുകാര്‍ ആര്‍ എസ് എസ് സംഘപരിവാരത്തിന് എന്നും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ പരാജയപ്പെടുത്താന്‍ വേണ്ടി ആരുമായും കൂട്ടുകൂടാനും എന്ത് വിട്ടുവീഴ്ച ചെയ്യാനും ആര്‍ എസ് എസ് സംഘപരിവാരം ഒരുക്കമായിരുന്നു. കേരളത്തില്‍ 1960ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍ എസ് എസും ധാരണയുണ്ടാക്കി. പട്ടാമ്പിയില്‍ മത്സരിച്ച ഇ എം എസിനെ പരാജയപ്പെടുത്താന്‍ ആര്‍ എസ് എസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ പി മാധവമേനോനെ പിന്‍വലിച്ച് കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് തങ്ങളുടെ വോട്ടുകള്‍ മറിച്ച് നല്‍കി. പകരം ഗുരുവായൂരിലെ ജനസംഘം സ്ഥാനാര്‍ത്ഥി ടി എന്‍ ഭരതന് കോണ്‍ഗ്രസ് മുന്നണിയുടെ വോട്ടുകള്‍ നല്‍കണമെന്നായിരുന്നു അവര്‍ തമ്മിലുള്ള ധാരണ. കോണ്‍ഗ്രസാണ് ഈ പദ്ധതി ആവിഷ്‌കരിച്ച് ആര്‍ എസ് എസ് സര്‍സംഘചാലക് ആയിരുന്ന എം എസ് ഗോള്‍വാക്കര്‍ക്ക് മുന്നില്‍ വെച്ചത്. അദ്ദേഹം അത് അംഗീകരിച്ച് കേരളത്തില്‍ നടപ്പിലാക്കാന്‍ അനുമതി നല്‍കുകയായിരുന്നു. കേരളത്തില്‍ എപ്പോഴൊക്കെ ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ രാഷ്ട്രീയമുഖങ്ങളായ ജനസംഘവും ബി ജെപിയും വോട്ടുകച്ചവടം ചെയ്തിട്ടുണ്ടോ അതൊക്കെ ആര്‍ എസ് എസ് സര്‍സംഘചാലക് അറിഞ്ഞുകൊണ്ടായിരുന്നു. 1960ലാണ് കേരളത്തില്‍ ഇക്കൂട്ടര്‍ വോട്ടുകച്ചവടം തുടങ്ങിയത്.

ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ നേതാക്കള്‍ 1960കള്‍ മുതല്‍ തന്നെ വോട്ട് കച്ചവടത്തിന്റെ പേരില്‍ അവിഹിത സമ്പാദ്യത്തിനുടമകളായി. വോട്ടുകച്ചവടത്തിലൂടെ പണം ലഭ്യമായവര്‍ക്കെതിരെ അത് ലഭിക്കാത്തവര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. കൊതിക്കെറുവിന്റെ അടിസ്ഥാനത്തില്‍ പുതിയ ഗ്രൂപ്പ് സമവായങ്ങള്‍ കേരളത്തിലെ സംഘപരിവാരത്തില്‍ ഉണ്ടായി. തെക്ക്-വടക്ക് മേന്‍മയും തിന്‍മയും പറഞ്ഞുള്ള വേര്‍തിരിവുകളും സംഘര്‍ഷങ്ങളും സംഘപരിവാര സംഘടനകളില്‍ ഉടലെടുത്തു.

അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി, ആര്‍ എസ് എസിനെ കൂടെനിര്‍ത്തി. സംസ്ഥാനത്ത് ആര്‍ എസ് എസിനെ അനുസരിക്കുന്നവരെ ആവശ്യാനുസരണം തങ്ങള്‍ക്ക് അനുകൂലമാക്കാനും കോണ്‍ഗ്രസിന് സാധിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ തങ്ങളുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ആര്‍ എസ് എസിന് സാധിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ പേരിലുള്ള കേസുകള്‍ പലപ്പോഴും ഒതുക്കുകയും പിന്‍വലിക്കുകയും ചെയ്തു. അത്തരത്തില്‍ തങ്ങളുടെ വര്‍ഗീയ അജണ്ടകളെയും വിധ്വംസക സ്വഭാവങ്ങളെയും കാണാതിരിക്കുന്ന വലതുപക്ഷവുമായുള്ള ബാന്ധവം ഇന്നും ആര്‍ എസ് എസ് കേരളത്തില്‍ തുടരുക തന്നെയാണ്.

ആര്‍ എസ് എസിന്റെ സര്‍സംഘചാലകായിരുന്ന കെ എസ് സുദര്‍ശന്‍ ഒരു ദേശീയ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ വോട്ടുകൊണ്ടാണ് യു ഡി എഫ് അധികാരത്തിലേറിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വേണ്ടിയായിരുന്നു ആര്‍ എസ് എസ് ഈ സഹകരണത്തിന് തയ്യാറായതെന്നും അതിനാലാണ് യു ഡി എഫിന് നൂറ് സീറ്റ് കിട്ടിയതെന്നും സുദര്‍ശന്‍ പറഞ്ഞു. “ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ വോട്ടിനുവേണ്ടി കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് വന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് കോണ്‍ഗ്രസുമായി സൗഹൃദ മല്‍സരത്തിലേര്‍പ്പെടാന്‍ ആര്‍ എസ് എസ് ബിജെപിയോട് നിര്‍ദേശിച്ചു. അങ്ങനെയാണ് കോണ്‍ഗ്രസ് വിജയിച്ചത്” എന്ന് പറഞ്ഞുകൊണ്ട് വോട്ട് കച്ചവടത്തിന് വേണ്ടി നല്‍കിയ കോടികളുടെ പണമിടപാട് സുദര്‍ശന്‍ സമര്‍ത്ഥമായി മൂടിവെച്ചു.

1979ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് സംഘപരിവാരത്തിലെ അംഗമായ ജനസംഘം ഉള്‍പ്പെട്ട ജനതാപാര്‍ടിയുടെ കേരളഘടകം ഇന്ദിരാകോണ്‍ഗ്രസിന്റെ കൂടെയാണ് മല്‍സരിച്ചത്. 1980 ആവുമ്പോഴേക്കും ജനതാപാര്‍ടിയില്‍നിന്നും വിട്ട ജനസംഘം, ഭാരതീയ ജനതാപാര്‍ടിയായി മാറ്റി. ജനസംഘം ബി ജെ പിയായി വേഷം മാറി. തുടര്‍ന്ന് 82ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്കാണ് ലഭിച്ചത്. 2.7 ശതമാനം വോട്ട് മാത്രമാണ് അന്ന് ബിജെപിക്ക് ലഭിച്ചത്. 89ല്‍ നടന്ന ലോകസഭാതെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ടുകള്‍ വലതുപക്ഷത്തിന് മറിച്ചു നല്‍കി.

1991ല്‍ ലോകസഭാ ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. അപ്പോഴാണ് കുപ്രസിദ്ധമായ വടകര-ബേപ്പൂര്‍ വോട്ട് കച്ചവടം നടന്നത്. അന്ന് ആര്‍ എസ് എസ് പ്രചാരകനായിരുന്ന പി പി മുകുന്ദനെ ബിജെപിയുടെ സംഘടനാകാര്യദര്‍ശിയായി ആര്‍എസ്എസ് നിയോഗിച്ചിരുന്ന കാലഘട്ടമായിരുന്നു. പി പി മുകുന്ദനായിരുന്നു കേരളത്തിലെ സംഘത്തിന്റെ അവസാന വാക്ക്.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ ജയസാധ്യത കണക്കിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആര്‍ എസ് എസ്, പി പി മുകുന്ദനോട് നിര്‍ദേശിച്ചു. ബി ജെ പി സംസ്ഥാന കമ്മറ്റി ഇലക്ഷന്‍ ചുമതലകള്‍ നിശ്ചയിക്കാന്‍ വേണ്ടി കൂടിയപ്പോള്‍ മഞ്ചേശ്വരത്തെ ചുമതല പി പി മുകുന്ദന്‍ ഏറ്റെടുത്തു. എന്നാല്‍, അദ്ദേഹം മഞ്ചേശ്വരത്തേക്ക് പോയില്ല. കോഴിക്കോട് ക്യാമ്പ് ചെയ്തു. വോട്ട് കച്ചവടത്തിന്റെ രൂപരേഖയുണ്ടാക്കി. മുകുന്ദനായിരുന്നു വോട്ടുകച്ചവടത്തില്‍ സാമ്പത്തിക ലാഭം കൊയ്ത പ്രമുഖ സംഘിമുതലാളി.

ആര്‍ എസ് എസ് പ്രതിനിധിയെന്ന നിലയില്‍ ബിജെപിയിലുള്ള പലര്‍ക്കും ഈ കച്ചവടത്തിലുള്ള അതൃപ്തി പറയാനുള്ള വേദി പോലും പി പി മുകുന്ദന്‍ ഇല്ലാതാക്കി. അന്ന് അദ്ദേഹം സംഘടനയ്ക്കകത്ത് ശക്തനായിരുന്നു. മുസ്ലിം വര്‍ഗീയതയുടെ വക്താവായ ലീഗ് ഭാരവാഹി പി കെ കുഞ്ഞാലിക്കുട്ടിയും ഹിന്ദുവര്‍ഗീയതയുടെ വക്താവായ ആര്‍ എസ് എസ് പ്രചാരകന്‍ പി പി മുകുന്ദനും രാഷ്ട്രീയ-വര്‍ഗീയ ലാഭത്തോടൊപ്പം സാമ്പത്തിക ലാഭവും ലക്ഷ്യം വെച്ചു.

ആര്‍ എസ് എസ് - യു ഡി എഫ് നേതൃത്വത്തില്‍ നടന്ന രഹസ്യ ആലോചനയിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ് ബേപ്പൂര്‍, വടകര ഫോര്‍മുല. ഈ രണ്ട് മണ്ഡലങ്ങളിലും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ആ തീരുമാനം പിന്‍വലിക്കപ്പെട്ടു. സ്ഥാനാര്‍ത്ഥികളാവാന്‍ ഉടുപ്പ് തയ്ച്ചവര്‍ വെറുതെയിരിക്കേണ്ടി വന്നു. യു ഡി എഫ്-ബി ജെ പി പൊതുസ്ഥാനാര്‍ഥികള്‍ ഈ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന് ധാരണയായി. വടകര ലോകസഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിങ്ങും ബേപ്പൂരില്‍ ഡോ. മാധവന്‍കുട്ടിയും മത്‌സരിച്ചു. ഈ രണ്ട് മണ്ഡലത്തിലും ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ കൈയ്യിലുള്ള വോട്ടുകള്‍ യുഡിഎഫിന് നല്‍കും. പ്രത്യുപകാരമായി കാസര്‍ഗോഡ്, മഞ്ചേശ്വരം, തിരുവനന്തപുരം ഈസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ യു ഡി എഫ് വോട്ട് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നല്‍കും. ഇതായിരുന്നു വോട്ട് കച്ചവടത്തിന്റെ ആര്‍ എസ് എസ്-യു ഡി എഫ് പാക്കേജ്.

വടകരയില്‍ കോ-ലീ-ബി സഖ്യ സ്ഥാനാര്‍ഥിയായ രത്‌നസിംഗിനെയാണ് പിന്നീട് യുഡിഎഫ് ഗവണ്‍മെന്റ് അഡ്വ. ജനറലായി നിയോഗിച്ചത്. കോഴിക്കോടെ പ്രമുഖ വ്യവസായിയും 'മാതൃഭൂമി' ഡയറക്ടറുമായ പി വി ചന്ദ്രന്റെ അടുത്ത ബന്ധുവുമാണ് രത്‌നസിംഗ്. ബേപ്പൂരില്‍ മല്‍സരിച്ച ഡോ. മാധവന്‍കുട്ടിയും രത്‌നസിംഗും ആര്‍ എസ് എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരായിരുന്നു.

ആര്‍ എസ് എസ് നേതൃത്വം ബിജെപിയുടെ കേരള ഘടകത്തിനോടോ, തെരഞ്ഞെടുപ്പ് കമ്മിറ്റിയോടോ ഔദ്യോഗികമായി വോട്ടുകച്ചവടത്തിന്റെ കാര്യങ്ങളൊന്നും ചര്‍ച്ചചെയ്തിരുന്നില്ല എന്നാണ് 1991 കാലത്ത് ബിജെപി പ്രസിഡന്റായിരുന്ന, തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ രാമന്‍പിള്ള തുറന്നുപറഞ്ഞത്. വോട്ട് കച്ചവടത്തിന്റെ ഉടമ്പടി, തെരഞ്ഞെടുപ്പു ദിവസത്തിന് കുറച്ചുനിവസങ്ങള്‍ മുമ്പ് മാത്രമാണ് ബിജെപി പ്രസിഡന്റുകൂടിയായ രാമന്‍പിള്ള അറിഞ്ഞത്. ഈ ഉടമ്പടിയെപ്പറ്റി അദ്ദേഹം സുഹൃത്തുക്കളായ യുഡിഎഫ് നേതാക്കളോട് അന്വേഷിച്ചു. അവര്‍ക്കും അത്തരത്തിലൊരു ധാരണയുള്ളതായി അറിവുണ്ടായിരുന്നില്ല. ഈ കച്ചവടത്തിന്റെ ഭാഗമായി തനിക്ക് ഒരു വോട്ട് പോലും അധികമായി ലഭിച്ചില്ല എന്ന് രാമന്‍ പിള്ള അന്ന് പറഞ്ഞു. രാമന്‍പിള്ള ഉദ്ദേശിച്ചത്, വോട്ട് കച്ചവടത്തിനുള്ള ധാരണയില്‍ ബി ജെ പി വോട്ട് യു ഡി ഫിന് ഉറപ്പിക്കുകയും യു ഡി എഫ് വോട്ട് ബി ജെ പിക്ക് ലഭിക്കാതിരിക്കുകയും ചെയ്ത അവസ്ഥയാണുണ്ടായത് എന്നാണ്. ബിജെപിയുടെ തല ഒരിക്കലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത ഈ നാണക്കേടിന് കാരണക്കാരന്‍ ആര്‍എസ്എസ് നേതാവായ പി പി മുകുന്ദനാണെന്ന് ആ കാലത്ത് രാമന്‍പിള്ള വിവിധ വേദികളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ബിജെപി സംസ്ഥാനകമ്മിറ്റി ഈ വോട്ട് കച്ചവടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരന്വേഷണകമ്മീഷനെ നിയോഗിക്കാന്‍ നിര്‍ബന്ധിതരായി. ആ കാലത്ത് ബിജെപിയുടെ വൈസ്പ്രസിഡന്റുമാരായിരുന്ന അഡ്വ. അയ്യപ്പന്‍പിള്ള, ഡോ. സേവ്യര്‍പോള്‍, പള്ളിയറ രാമന്‍ എന്നിവരായിരുന്നു കമ്മീഷന്‍. തെരഞ്ഞെടുപ്പിനുശേഷം വിശദമായ തെളിവെടുപ്പ് നടത്തി. 6 മാസം കഴിഞ്ഞപ്പോള്‍ കമ്മീഷന്‍, റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന ഘടകത്തിന് സമര്‍പ്പിച്ചു. പ്രസ്തുത കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ഞെട്ടിക്കുന്നതായിരുന്നു. ആര്‍ എസ് എസ് പ്രചാരകനായിരുന്ന പി പി മുകുന്ദന്റെ മുഖംമൂടി കമ്മീഷന്‍ പറിച്ചെറിഞ്ഞു. ആ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായതിനെതുടര്‍ന്നാണ് കേരളത്തിലെ ബി ജെ പിയ്ക്കകത്ത് രൂക്ഷമായ രീതിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം രൂപപ്പെട്ടത്. തമ്മിലടിയും പിരിഞ്ഞുപോക്കും ഇതിന്റെ ഭാഗമായി ഉണ്ടാവുകയുമുണ്ടായി.

ആര്‍ എസ് എസ് പ്രചാരകനായ പി പി മുകുന്ദന്‍ ഗുരുതരമായ സംഘടനാവിരുദ്ധനടപടികളും സാമ്പത്തിക തട്ടിപ്പും നടത്തിയതായി വോച്ചുകച്ചവടത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ തെളിവുകളോടെ നിഗമിച്ചു. അന്ന് ബി ജെ പി യുടെ പ്രസിഡന്റ് ആയിരുന്ന കെ രാമന്‍പിള്ള, പി പി മുകുന്ദനെതിരെ ശിക്ഷാനടപടികളെടുക്കാനായി ആര്‍ എസ് എസ് പ്രാന്ത പ്രചാരക് വഴി നാഗ്പൂരില്‍ സര്‍സംഘചാലകിനെ ബന്ധപ്പെട്ടു. ആര്‍ എസ് എസ് സര്‍ സംഘചാലക് കൊടുത്ത നിര്‍ദേശം രാമന്‍പിള്ളയെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആര്‍ എസ് എസ് പ്രചാരകനായ പി പി മുകുന്ദനെതിരെ യാതൊരു നടപടിയും പാടില്ലെന്നായിരുന്നു സര്‍സംഘചാലകിന്റെ തീരുമാനം. ഫാസിസ്റ്റ് മനോഭാവമുള്ളവര്‍ പുലര്‍ത്തുന്ന അരാജകത്വത്തെയും അഴിമതിയെയും നേതൃത്വത്തിന്റെ താന്‍പോരിമയെയും ഊട്ടിയുറപ്പിക്കുന്നവിധത്തിലായിരുന്നു ആ തിരുമാനം. തുടര്‍ന്ന് രാമന്‍പിള്ള ബി ജെ പി വിട്ടു പുറത്തുപോയി. ജനപക്ഷം എന്നൊരു പാര്‍ട്ടി രൂപീകരിച്ചു.

മുസ്ലിം ജനവിഭാഗത്തിന്റെ രക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന മുസ്ലീംലീഗും രാജ്യദ്രോഹികളെന്ന് മുസ്ലീംങ്ങളെ ആക്ഷേപിക്കുന്ന ബി ജെ പിയും തമ്മില്‍ 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും വോട്ടുകച്ചവടം നടന്നു. യു ഡി എഫിനുവേണ്ടി കുഴലൂതുന്ന 'മലയാള മനോരമ'യ്ക്കുപോലും അത് തുറന്നുപറയേണ്ടി വന്നു. ബി ജെ പി നേതാവ് ഒ രാജഗോപാല്‍ മത്സരിച്ച പാലക്കാട്ടും മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച കുറ്റിപ്പുറത്തും ലീഗിന്റെയും ആര്‍ എസ് എസിന്റെയും വോട്ടുകള്‍ പരസ്പരം വില്‍ക്കാന്‍ ധാരണയായി. അന്ന് മലയാള മനോരമ എഴുതി: ''കുറ്റിപ്പുറത്ത് കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം കുഞ്ഞാലിക്കുട്ടിയ്ക്ക് നല്‍കിയത് സ്വന്തം മുന്നണിയിലുള്ളവരല്ലെന്ന് വ്യക്തം. അടിയൊഴുക്കുകളും വോട്ടുകച്ചവടവും ഉണ്ടായേക്കാം. അയല്‍ജില്ലയിലെ ഒരു മണ്ഡലവുമായിവരെ കുറ്റിപ്പുറത്തെ വോട്ടുകള്‍ കച്ചവടം ചെയ്തുകഴിഞ്ഞു...''

ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പരാജയപ്പെടുത്തുന്നതിന് ആര്‍ എസ് എസ് സംഘപരിവാരവുമായി രഹസ്യമായും പരസ്യമായും ബാന്ധവത്തിലേര്‍പ്പെടുന്നതിന് യു ഡി എഫ് ഒരു കാലത്തും മടിവെച്ചു പുലര്‍ത്തിയില്ല. കോ-ലീ-ബി സഖ്യം പിന്നെയും തുടരുക തന്നെയായിരുന്നു. 1999ലെ പാര്‍ലമെണ്ട് തെരഞ്ഞെടുപ്പില്‍ 8.05 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍, 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 5.02 ശതമാനമായി കുറഞ്ഞു. അറുപതോളം നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയത്തിന് പ്രധാനഘടകമായത് ആര്‍ എസ് എസ് മറിച്ചുനല്‍കിയ ഈ വോട്ടായിരുന്നു. .

ദാവൂദ് ഇബ്രാഹിമും ആര്‍ എസ് എസ് പ്രചാരകനായിരുന്ന പി പി മുകുന്ദനും തമ്മിലുള്ള ബന്ധം തുറന്നുപറഞ്ഞത് മുതിര്‍ന്ന സംഘി ഒ രാജഗോപാലാണ്. ഇപ്പോള്‍ കുമ്മനം രാജശേഖരനോട് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കല്‍പ്പിച്ചിരിക്കുന്നത് പി പി മുകുന്ദനെ ബി ജെ പിയുടെ നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവരണം എന്നാണ്. അത് ആര്‍ എസ് എസ്-യു ഡി എഫ് അച്ചുതണ്ടിന്റെ കേന്ദ്രബിന്ധുവിലിരിക്കാന്‍ ദാവൂദ് ഇബ്രാഹിമുമായി വരെ ബന്ധം സൂക്ഷിക്കുന്ന പി പി മുകുന്ദനാണ് യോഗ്യനെന്ന് മോഹന്‍ ഭഗവത് കരുതുന്നു. സര്‍സംഘചാലക് പറഞ്ഞ തിട്ടൂരത്തിനെതിരെ അരുത് എന്ന് പറയാന്‍ ഒ രാജഗോപാലിന് സാധിക്കില്ല. കറകളഞ്ഞ അഴിമതിക്കാരനും ആര്‍ എസ് എസ് പ്രചാരകനുമായിരുന്ന പി പി മുകുന്ദന്റെ കൂടെ കെ രാമന്‍പിള്ളയെയും കുമ്മനം രാജശേഖരന്‍ ബി ജെ പിയിലേക്ക് ക്ഷണിക്കുന്നുണ്ട്. 'പെട്രോള്‍ബങ്ക് അഴിമതി' നടത്തി രാമന്‍പിള്ളയും കഴിവ് തെളിയിച്ചിട്ടുണ്ട്.

2004ല്‍ തിരുവനന്തപുരം പാര്‍ലമെണ്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ 29.86 ശതമാനം വോട്ട് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒ രാജഗോപാലിന് ലഭിക്കുകയുണ്ടായി. 2005ല്‍ ആ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി സി കെ പത്മനാഭനായിരുന്നു. അദ്ദേഹത്തിന് ലഭിച്ചത് വെറും 4.83 ശതമാനം വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 25.03 ശതമാനം വോട്ടിന്റെ കുറവ്. അന്ന് ബി ജെ പിക്കുള്ളില്‍ കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. സംസ്ഥാന കമ്മറ്റി ഓഫീസ് ഒരുകൂട്ടം ബി ജെ പിക്കാര്‍ അടിച്ചുതകര്‍ത്തു. വോട്ട് കച്ചവടം കൊണ്ട് ജീവിക്കുന്ന നേതാക്കള്‍ ബി ജെ പിയില്‍ പല ഗ്രൂപ്പുകളുടെയും അധിപന്‍മാരായി. ഗ്രൂപ്പ് തിരിഞ്ഞ് ബി ജെ പി വോട്ടുകള്‍ കച്ചവടം ചെയ്യുന്ന അവസ്ഥ സംജാതമായി. ഈ കാലാവസ്ഥ ഗുണം ചെയ്തത് യു ഡി എഫിനായിരുന്നു.

അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷ പദവിയിരിക്കുമ്പോള്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍, ഒമ്പതുജില്ലകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബി ജെ പിയുടെ സഹായം തേടിയതായി അദ്ദേഹം വെളിപ്പെടുത്തി. ബി ജെ പിയുമായി മുന്നണിയുണ്ടാക്കുന്നതിനെക്കുറിച്ച് ഒമ്പത് ഡിസിസി പ്രസിഡണ്ടുമാര്‍ താനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തി തെളിവുകള്‍ നിരത്താം നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്ക്ക് ധൈര്യമുണ്ടോ? എന്നാണ് 2005 സപ്തംബര്‍ 13ന് ശ്രീധരന്‍ പിള്ള പത്രസമ്മേളനം വിളിച്ചുകൂട്ടി വെല്ലുവിളിച്ചത്. “ചെന്നിത്തല ആവശ്യപ്പെട്ടാല്‍ ഏതൊക്കെ പ്രസിഡണ്ടുമാരാണ്, എവിടെയൊക്കെ വെച്ചാണ് ചര്‍ച്ച നടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ തുറന്നുപറയാം. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ ആരുമായും രഹസ്യബന്ധമില്ല. എല്ലാം പരസ്യമാണ്...” എന്ന് ശ്രീധരന്‍പിള്ള തുറന്നടിച്ചപ്പോള്‍ അന്നത്തെ കെ പി സി സി പ്രസിഡന്റും യു ഡി എഫ് കണ്‍വീനറും ഒരക്ഷരം മറുത്ത് പറഞ്ഞില്ല.

കെ കരുണാകരന്‍ 2001 ഏപ്രിലില്‍ തെരഞ്ഞെടുപ്പിനിടെ തിരുവനന്തപുരത്ത് വെച്ച് ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. യു ഡി എഫ് - ആര്‍ എസ് എസ് കൂട്ടുകെട്ടിനെ കുറിച്ചാണ് അന്ന് കരുണാകരന്‍ തുറന്നുപറയാന്‍ നിര്‍ബന്ധിതനായത്. ബിജെപി വോട്ടിനായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തലയില്‍ മുണ്ടിട്ട് പോയി, ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് അദ്ദേഹം അന്ന് വെളിപ്പെടുത്തിയത്. തര്‍ക്കമുണ്ടെങ്കില്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും കരുണാകരന്‍ പറഞ്ഞു. ആ വെല്ലുവിളി സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയോ, അന്നത്തെ കെപിസിസി പ്രസിഡണ്ടായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയോ തയ്യാറായില്ല.

ആ സമയത്ത് ആര്‍ എസ് എസ് സര്‍സംഘചാലക് ആയിരുന്ന കെ എസ് സുദര്‍ശനന്‍ മുതല്‍ പ്രചാരക് ആയിരുന്ന പി പി മുകുന്ദന്‍ വരെയുള്ളവരെ അന്ന് എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനറായിരുന്ന കെ ശങ്കരനാരായണന്‍ എന്നിവര്‍ രഹസ്യമായി കണ്ട് വോട്ട് കച്ചവടത്തെ പറ്റി ചര്‍ച്ച ചെയ്തതാണ് കെ കരുണാകരന്റെ പരാമര്‍ശത്തിന് കാരണമായത്. വോട്ട് കച്ചവടം കൊണ്ട് ഖജനാവിന് നഷ്ടമില്ലാത്തത് കൊണ്ടാവും അന്നും ഇന്നും ഉമ്മന്‍ചാണ്ടി ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ല.

വൈകാതെ തന്നെ ആര്‍ എസ് എസിന്റെ സര്‍സംഘചാലകായിരുന്ന കെ എസ് സുദര്‍ശന്‍ ഒരു ദേശീയ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ വോട്ടുകൊണ്ടാണ് യു ഡി എഫ് അധികാരത്തിലേറിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വേണ്ടിയായിരുന്നു ആര്‍ എസ് എസ് ഈ സഹകരണത്തിന് തയ്യാറായതെന്നും അതിനാലാണ് യു ഡി എഫിന് നൂറ് സീറ്റ് കിട്ടിയതെന്നും സുദര്‍ശന്‍ പറഞ്ഞു. “ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ വോട്ടിനുവേണ്ടി കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് വന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് കോണ്‍ഗ്രസുമായി സൗഹൃദ മല്‍സരത്തിലേര്‍പ്പെടാന്‍ ആര്‍ എസ് എസ് ബിജെപിയോട് നിര്‍ദേശിച്ചു. അങ്ങനെയാണ് കോണ്‍ഗ്രസ് വിജയിച്ചത്” എന്ന് പറഞ്ഞുകൊണ്ട് വോട്ട് കച്ചവടത്തിന് വേണ്ടി നല്‍കിയ കോടികളുടെ പണമിടപാട് സുദര്‍ശന്‍ സമര്‍ത്ഥമായി മൂടിവെച്ചു.

അന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്ന വയലാര്‍ രവിക്ക് പെട്ടെന്നൊരു ദിവസം വെളിപാടുണ്ടായി നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തേക്ക് പോകാന്‍ സാധിക്കില്ല. തീര്‍ച്ചയായും എ ഐ സി സി പ്രസിഡന്റ് സോണിയാഗാന്ധിയുടെ അറിവും സമ്മതവും ഈ ആര്‍ എസ് എസ് ബാന്ധവത്തിന് ഉണ്ടായിരിക്കും.

കായംകുളത്ത് യു ഡി എഫിന് വേണ്ടി വോട്ടുമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ പണം നല്‍കിയെന്ന് വെളിപ്പെടുത്തിയത് അവിടെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന പാറയില്‍ രാധാകൃഷ്ണനാണ്. ബാക്കി മണ്ഡലങ്ങളിലെ പണമിടപാടിനെ സംബന്ധിച്ച് സംസ്ഥാനത്തെ ബി ജെ പിയ്ക്കകത്ത് വലിയ തര്‍ക്കം തന്നെ ഉണ്ടായി. തങ്ങളുടെ വോട്ട് വിറ്റ് കോടീശ്വരന്‍മാരായ ആര്‍ എസ് എസ് - ബി ജെ പി നേതാക്കള്‍ക്കെതിരെ സംസ്ഥാനകമ്മറ്റിയില്‍ വരെ അതിരൂക്ഷമായ വാഗ്വാദങ്ങളുണ്ടായി. അപ്പോഴും നാഗ്പൂരില്‍ നിന്ന് നിര്‍ദേശം വരികയുണ്ടായി. നിലവിലുള്ള സംവിധാനത്തിനോട് ചേര്‍ന്ന് പോകാന്‍ കഴിയുന്നവര്‍ മാത്രം പരിവാര്‍ സംഘടനയായ ബി ജെ പിയില്‍ നിന്നാല്‍ മതി എന്നായിരുന്നു സര്‍സംഘചാലകിന്റെ കല്‍പ്പന. അതോടെ, പ്രതിഷേധിച്ച സംഘികളും തങ്ങള്‍ക്കും വോട്ട് കച്ചവടത്തിലൂടെ ചില്ലറയുണ്ടാക്കാന്‍ സാധിക്കുമോ എന്ന ദേശസ്‌നേഹ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി.

ഇതിന്റെ തുടര്‍ച്ചകള്‍ 2014ലെ ലോകസഭാ ഇലക്ഷനിലും 2006, 2011 നിയമസഭാ ഇലക്ഷനുകളിലും ഉണ്ടായി. ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ ബാന്ധവം ആര്‍ എസ് എസും യു ഡി എഫും നിലനിര്‍ത്തി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്‍ എസ് എസ് പരിവാരസംഘടനയായ ബി ജെ പിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് വോട്ട് മറിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രദേശത്തെ യു ഡി എഫ് എം എല്‍ എമാരാണ് ഈ വോട്ട് കച്ചവടത്തിന് മുന്നിറങ്ങിയത്. നഗരാസഭാ ഇലക്ഷനില്‍ ബി ജെ പിയെ സഹായിക്കുകയും നിയമസഭാ ഇലക്ഷനില്‍ എല്‍ ഡി എഫിനെ പരാജയപ്പെടുത്താന്‍ ആര്‍ എസ് എസ് പരിവാരങ്ങളുടെ വോട്ട് യു ഡി എഫിന് നല്‍കുകയും ചെയ്യുകയെന്ന ധാരണയുടെ പുറത്താണ് യു ഡി എഫിന്റെ വോട്ട് ബി ജെ പിക്ക് നല്‍കി, അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍മാറി നിന്നത്.

ഭാരതത്തിന്റെ പൈതൃകമെന്നും ദേശസ്‌നേഹമെന്നുമൊക്കെ ആവര്‍ത്തിക്കുമ്പോഴും ആര്‍ എസ് എസ് അധോലോക സംസ്‌കാരത്തിന്റെ പിടിയിലാണ്. കേരളത്തില്‍ ആര്‍ എസ് എസിന് വേണ്ടി പണമിറക്കാന്‍ അധോലോക ഭീമനായ ദാവൂദ് ഇബ്രാഹിം വരെ തയ്യാറായത് ആ ബന്ധത്തിന്റെ പുറത്താണ്. ദാവൂദ് ഇബ്രാഹിമും ആര്‍ എസ് എസ് പ്രചാരകനായിരുന്ന പി പി മുകുന്ദനും തമ്മിലുള്ള ബന്ധം തുറന്നുപറഞ്ഞത് മുതിര്‍ന്ന സംഘി ഒ രാജഗോപാലാണ്. ഇപ്പോള്‍ കുമ്മനം രാജശേഖരനോട് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കല്‍പ്പിച്ചിരിക്കുന്നത് പി പി മുകുന്ദനെ ബി ജെ പിയുടെ നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവരണം എന്നാണ്. അത് ആര്‍ എസ് എസ്-യു ഡി എഫ് അച്ചുതണ്ടിന്റെ കേന്ദ്രബിന്ധുവിലിരിക്കാന്‍ ദാവൂദ് ഇബ്രാഹിമുമായി വരെ ബന്ധം സൂക്ഷിക്കുന്ന പി പി മുകുന്ദനാണ് യോഗ്യനെന്ന് മോഹന്‍ ഭഗവത് കരുതുന്നു. സര്‍സംഘചാലക് പറഞ്ഞ തിട്ടൂരത്തിനെതിരെ അരുത് എന്ന് പറയാന്‍ ഒ രാജഗോപാലിന് സാധിക്കില്ല. കറകളഞ്ഞ അഴിമതിക്കാരനും ആര്‍ എസ് എസ് പ്രചാരകനുമായിരുന്ന പി പി മുകുന്ദന്റെ കൂടെ കെ രാമന്‍പിള്ളയെയും കുമ്മനം രാജശേഖരന്‍ ബി ജെ പിയിലേക്ക് ക്ഷണിക്കുന്നുണ്ട്. 'പെട്രോള്‍ബങ്ക് അഴിമതി' നടത്തി രാമന്‍പിള്ളയും കഴിവ് തെളിയിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ മുസ്ലീങ്ങളെയും കൃസ്ത്യാനികളെയുമല്ല, കമ്യൂണിസ്റ്റുകാരെയാണ് പ്രഥമശത്രുക്കളായി കണ്ട് ഇല്ലാതാക്കേണ്ടത് എന്ന് കഴിഞ്ഞ ചിന്തന്‍ബൈഠകില്‍ സര്‍ സംഘചാലക് മോഹന്‍ ഭഗവത് വ്യക്തമാക്കിയിരുന്നു. അതിനാലാണ് ആര്‍ എസ് എസ് ഭാരവാഹികള്‍ മുസ്ലീംലീഗ് ഓഫീസിലും അരമനകളിലും കയറിയിറങ്ങി ചര്‍ച്ചകള്‍ നടത്തുന്നത്. ഒരു ഭാഗത്ത് യു ഡി എഫിന്റെയും ജാതി-മത ശക്തികളുടെയും കൂട്ടുകെട്ടുണ്ടാക്കുന്ന ആര്‍ എസ് എസ്, മറുഭാഗത്ത് മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകരെ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയായിരിക്കുന്ന ആര്‍ എസ് എസ് പ്രചാരകന്‍ നരേന്ദ്രമോഡിയുടെ സഹായത്തോടെ മാര്‍ക്‌സിസ്റ്റ് നേതാക്കളെ സി ബി ഐയെ ഉപയോഗിച്ച് വേട്ടയാടുകയാണ്. ഇതിന് ആര്‍ എസ് എസ് പരിവാരങ്ങളോടൊപ്പം യു ഡി എഫും കൂട്ടുനില്‍ക്കുന്നു. വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്‌ക്കെതിരെ ആര്‍ എസ് എസ് - യു ഡി എഫ് കൂട്ടുകെട്ട് മത്സരത്തിനായി തയ്യാറെടുക്കുകയാണ്. ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറന്നുകൊടുക്കാമെന്ന് ആര്‍ എസ് എസ് സര്‍സംഘചാലകിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി കഴിഞ്ഞു. യു ഡി എഫിന് ഭരണ തുടര്‍ച്ച ഒരുക്കി കൊടുക്കുന്നതിന് ആര്‍ എസ് എസ് പരിവാര സംഘടനകള്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് മോഹന്‍ ഭഗവതും നല്‍കി കഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ പ്രബുദ്ധതയുള്ള കേരളീയര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിനെ സംരക്ഷിക്കുന്നതിനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കണം. ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കണം. മതനിരപേക്ഷതയെ സംരക്ഷിക്കാന്‍ അഴിമതിയില്ലാത്ത വികസിത കേരളം പടുത്തുയര്‍ത്താന്‍ മാറി ചിന്തിക്കണം. മാറ്റം സൃഷ്ടിക്കണം.

21-Feb-2016

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More