കേരളപോലീസ് ജനങ്ങളുടേതാവണം
പ്രീജിത്ത് രാജ്
പോലീസ് കംപ്ലയന്റ് അതോറിറ്റിയുടെ മുന്നില്‍ വരുന്ന പരാതികളില്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസിനെ കുറിച്ചുള്ള പരാതികള്‍ നിറയുന്നതും കോടിയേരി ബാലകൃഷ്ണന്റെ പോലീസിനെ കുറിച്ച് പരാതിയില്ലാത്തതും രണ്ട് പരിശീലന രീതികളുടെ പ്രതിഫലനമാണ്. കേരളത്തിലെ പോലീസിനെ നവീകരിക്കാന്‍ അടിയന്തരമായി ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, പോലീസ് മാന്വല്‍ പരിഷ്‌കരിച്ച് പോലീസ് ആക്ട് നടപ്പിലാക്കണം. രണ്ട്, എ പി ബറ്റാലിയനില്‍ നടക്കുന്ന പോലീസ് ട്രെയിനിംഗ്, പോലീസ് അക്കാദമിയിലേക്ക് മാറ്റണം. അടിയന്തരാവസ്ഥ കാലത്ത്, പോലീസ് ക്രൗര്യത്തിന്റെ പര്യായമായ പുലിക്കോടന്‍ നാരായണനേല്‍പ്പിച്ച പരിക്കുകളുടെ വേദന ഇപ്പൊഴും വിട്ടൊഴിയാത്ത പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. എന്താവരുത് പോലീസെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അതുകൊണ്ടുതന്നെ കേരളം വലിയ പ്രതീക്ഷയിലാണുള്ളത്. പോലീസിനെ ശാസ്ത്രീയമായി പരിഷ്‌കരിക്കാന്‍, ജനങ്ങളുടെ പോലീസാക്കി മാറ്റാന്‍ പിണറായിക്ക് സാധിക്കും. |
ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഒരുപാട് അവശിഷ്ടങ്ങള്‍ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. അതിലൊന്നാണ് നമ്മുടെ പോലീസ് സംവിധാനം. ബ്രിട്ടീഷുകാരുണ്ടാക്കിയ പോലീസ്, ഇന്നും വലിയ മാറ്റമൊന്നുമില്ലാതെ തുടരുക തന്നെയാണ്. ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യത്ത് പോലീസ് സംവിധാനം ആവിഷ്‌കരിക്കുമ്പോള്‍ മികച്ച ക്രമസമാധാന പാലനത്തേക്കാള്‍ ഊന്നല്‍കൊടുത്തത്, രാജ്യത്തെ ജനങ്ങളെ അടിച്ചമര്‍ത്തുക എന്നതായിരുന്നു. എന്നാല്‍, ബ്രിട്ടീഷുകാര്‍ അവരുടെ രാജ്യത്ത് രൂപകല്‍പ്പന ചെയ്ത പോലീസ് സംവിധാനം സമാനതകളില്ലാത്തതാണ്. അവിടെ ബ്രിട്ടീഷ് പോലീസ് ഉണ്ടാവുന്നത് പീല്‍സ് റിഫോമിനെ തുടര്‍ന്നാണെന്നാണ് ചരിത്രം.
സര്‍ റോബര്‍ട്ട് പീല്‍ എന്നൊരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ലണ്ടന്‍ തെരുവിലൂടെ നടക്കാനിറങ്ങിയപ്പോള്‍ മൂന്ന് കള്ളന്‍മാര്‍ അദ്ദേഹത്തെ വളഞ്ഞു. അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. റോബര്‍ട്ട് പീല്‍ മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു. തീരെ ആരോഗ്യമില്ലാത്ത ആ മനുഷ്യനെ കൊല്ലേണ്ട എന്ന് ഘടാഘടിയന്‍മാരായ കള്ളന്‍മാര്‍ക്ക് സഹതാപം തോന്നിയതുകൊണ്ട് റോബര്‍ട്ട് പീല്‍ ജീവനോടെ രക്ഷപ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി, ബ്രിട്ടനിലെ പോലീസിനെ പുതുക്കിപ്പണിയാന്‍ തയ്യാറെടുത്തു. അങ്ങനെയാണ് പീല്‍സ് റിഫോം ഉണ്ടാവുന്നത്.
പീല്‍സ് റിഫോംസിന്റെ ഭാഗമായാണ് ലണ്ടന്‍ ബോബി എന്നറിയപ്പെടുന്ന പോലീസ് സംവിധാനം ബ്രിട്ടനില്‍ ഉടലെടുക്കുന്നത്. മികച്ച യൂണിഫോമൊക്കെയുള്ള ലണ്ടന്‍ ബോബിയാവുന്നതിനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. തലമുടി ബോബ് ചെയ്ത ലണ്ടന്‍ ബോബിയെ കാണാനും നല്ല ചേലാണ്. അവര്‍ക്ക്് എല്ലാ ദിവസവും ചോക്ലേറ്റ് അലവന്‍സുണ്ട്. അവര്‍ ഡ്യൂട്ടിക്കിടയില്‍ കുട്ടികളോട് കൂട്ടുകൂടും അവര്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്യും. ലണ്ടന്‍ ബോബി കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയങ്കരരായി മാറി. ലണ്ടന്‍ ബോബിക്ക് ആയുധങ്ങള്‍ അനുവദിച്ചിരുന്നില്ല. തോക്കോ ലാത്തിയോ ഇല്ലാത്ത പോലീസുകാര്‍. സ്വാഭാവികമായും പലരും ചോദിച്ചു, ഒരു ലാത്തി പോലുമില്ലാതെ ഇവരെങ്ങനെ ക്രമസമാധാന പാലനം നടത്തും? റോബര്‍ട്ട് പീല്‍ പറഞ്ഞു; ആയുധം കൊണ്ടല്ല പോലീസ് ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ടത്. പോലീസ് ജനങ്ങളുടെ സുഹൃത്തായി മാറണം. അവരുടെ കണ്ണും കാതും തുറന്നിരിക്കണം. ജനങ്ങള്‍ക്ക് പോലീസില്‍ വിശ്വാസമുണ്ടാവണം.
ലണ്ടന്‍ ബോബിയുടെ കൈകളില്‍ കാര്യങ്ങള്‍ നില്‍ക്കില്ലെന്നായാല്‍ മാത്രമേ അവിടുത്തെ മിലിറ്ററി പോലീസ് ഇറങ്ങുകയുള്ളു. ബ്രിട്ടനില്‍ ടോള്‍ ടാക്‌സ് പിരിക്കാനുള്ള തീരുമാനം കൈക്കൊണ്ടപ്പോള്‍ മാര്‍ഗരറ്റ് താച്ചര്‍ക്കെതിരെ ശക്തമായ കലാപമുണ്ടായി. സൗത്താള്‍ കലാപം. അന്ന് അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. അതിനുശേഷമാണ് മിലിറ്ററി പോലീസ് രംഗത്തിറങ്ങിയത്. കൊല്ലപ്പെട്ട പോലീസുകാരുടെ കൈകളില്‍ ലാത്തിയും തോക്കും ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ കൊല്ലപ്പെടില്ലായിരുന്നു എന്ന അഭിപ്രായം ആ സമയത്ത് ഉയര്‍ന്നുവന്നു. റോബര്‍ട്ട് പീല്‍ അന്ന് പറഞ്ഞത്; മുഴുവന്‍ പോലീസുകാര്‍ക്കും ലാത്തിയും തോക്കും നല്‍കിയാല്‍ ആദ്യത്തെ പ്രകോപനത്തില്‍ പോലീസ് ലാത്തി പ്രയോഗിക്കും രണ്ടാമത് പ്രകോപനം ഉയരുമ്പോള്‍ അവര്‍ തോക്ക് ഉപയോഗിക്കും ചിലപ്പോള്‍ നിരവധി പേര്‍ മരിക്കാന്‍ ഇടയാകും അത് പാടില്ല എന്നാണ്. റോബര്‍ട്ട് പീലിന്റെ വാദത്തില്‍ വസ്തുതയുണ്ടെന്ന് മനസിലാക്കാന്‍ ലണ്ടന്‍ ബോബിയെയും അമേരിക്കന്‍ പോലീസിനെയും താരതമ്യം ചെയ്ത് നോക്കിയാല്‍ മതി.
അമേരിക്കന്‍ പോലീസ് സായുധരാണ്. ലാത്തിയും തോക്കുമൊക്കെയുണ്ട്. പത്തുപോലീസുകാരില്‍ ഒരാള്‍ക്ക് സ്റ്റണ്‍ഗണ്ണുണ്ട്. അവര്‍ പ്രകോപനമുണ്ടാവുമ്പോള്‍ തോക്ക് പുറത്തെടുത്താണ് പ്രദേശം വളയുന്നത്. കുറ്റവാളി തോക്ക് പുറത്തെടുത്താല്‍ അമേരിക്കന്‍ പോലീസ് തങ്ങളുടെ തോക്ക് പ്രയോഗിക്കും. വെടിവെച്ച് കൊല്ലും. അമെരിക്കയില്‍ ടു ഗണ്‍ കൗളി എന്ന കുപ്രസിദ്ധനായ ക്രിമിനലിനെ ഒരിക്കല്‍ അമേരിക്കന്‍ പോലീസ് വളഞ്ഞു. ആ പോലീസുകാരില്‍ മുപ്പത്തിമൂന്നോളം പേരെ കൗളി വകവരുത്തി. അതിന് ശേഷം മാത്രമാണ് കൗളിയെ കൊലപ്പെടുത്താന്‍ സാധിച്ചത്. അമേരിക്കയില്‍ ഓരോ വര്‍ഷവും പോലീസ് വെടിവെപ്പില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെടുന്നത്. മുന്നൂറിലേറെ പോലീസുകാരും കൊല്ലപ്പെടുന്നു. എന്നാല്‍, തോക്കും ലാത്തിയുമൊന്നുമില്ലാത്ത ലണ്ടന്‍ ബോബിയുടെ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ അഞ്ചോ, ആറോ പേര്‍ മാത്രമേ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളു. ഒരാള്‍ ആയുധം ധരിച്ചു നില്‍ക്കുമ്പോള്‍ ആ വ്യക്തിയുടെ ശരീരവും ഉള്‍ബോധവും എതിരാളിയെ അക്രമിക്കാന്‍ പാകപ്പെട്ടാണ് നില്‍ക്കുന്നതെന്ന് ശാസ്ത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അത് കൂടുതല്‍ അക്രമത്തിലേക്കുള്ള വഴിയാണ് തുറന്നുതരിക.
ലണ്ടന്‍ ബോബിയെയും സ്‌കോട്ട്‌ലന്റ് യാര്‍ഡിനെയും ആവിഷ്‌കരിച്ച ബ്രിട്ടീഷ് ഗവണ്‍മെന്റ്, ഇന്ത്യയില്‍ വന്നുണ്ടാക്കിയ പോലീസ് സംവിധാനം തീര്‍ത്തും സായുധരായിരുന്നു. ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപാധിയായി ഉപയോഗിക്കാനുള്ള സംവിധാനമായിരുന്നു അവര്‍ക്ക് ഇന്ത്യയിലെ പോലീസ്. പ്രകടനങ്ങളെ, പ്രതിഷേധങ്ങളെ, പ്രക്ഷോഭങ്ങളെയൊക്കെ അടിച്ചമര്‍ത്താന്‍, വെടിവെക്കാന്‍ പ്രാപ്തമായ പോലീസ് സംവിധാനമായിരുന്നു ഇന്ത്യയിലേത്. ആയുധങ്ങളേന്തിയ പോലീസ് സേനയെ ഉപയോഗിച്ച് ഇന്ത്യന്‍ സമരങ്ങളെ അടിച്ചമര്‍ത്താമെന്നായിരുന്നു ബ്രിട്ടീഷുകാരുടെ കണക്കുകൂട്ടല്‍. ഇന്ത്യയിലെ സായുധസേനയെ നിഷ്ഠൂരമാക്കി മാറ്റാന്‍ അവര്‍ക്ക് നിരന്തരമായ പരിശീലനം നല്‍കുകയായിരുന്നു ബ്രിട്ടീഷുകാര്‍ ചെയ്തത്. ഇന്ത്യയിലെ പോലീസുകാരെ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായി രണ്ട് മാനദണ്ഡങ്ങള്‍ ബ്രിട്ടീഷ് അധികാരികള്‍ മുന്നോട്ടുവെച്ചു. ഒന്ന്, ആറടി പൊക്കം വേണം. രണ്ട്, നാലാം ക്ലാസ് പാസാകാന്‍ പാടില്ല. ബ്രിട്ടനില്‍ പോലീസാകാനുള്ള മിനിമം യോഗ്യത ബിരുദമാക്കിയ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ യോഗ്യത നാലാംക്ലാസ് പാസാകാന്‍ പാടില്ലെന്നാക്കിയത് എന്തുദ്ദേശിച്ചായിരിക്കുമെന്നത് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും. പോലീസ് പ്രവേശനത്തിനുള്ള ഈ മാനദണ്ഡം ഇന്ത്യയിലെ ചില വിഭാഗം ജനങ്ങളെ പോലീസാവുന്നതില്‍ നിന്നും മാറ്റി നിര്‍ത്താനും ഉപകരിച്ചു. |
ലണ്ടന്‍ ബോബിയെയും സ്‌കോട്ട്‌ലന്റ് യാര്‍ഡിനെയും ആവിഷ്‌കരിച്ച ബ്രിട്ടീഷ് ഗവണ്‍മെന്റ്, ഇന്ത്യയില്‍ വന്നുണ്ടാക്കിയ പോലീസ് സംവിധാനം തീര്‍ത്തും സായുധരായിരുന്നു. ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപാധിയായി ഉപയോഗിക്കാനുള്ള സംവിധാനമായിരുന്നു അവര്‍ക്ക് ഇന്ത്യയിലെ പോലീസ്. പ്രകടനങ്ങളെ, പ്രതിഷേധങ്ങളെ, പ്രക്ഷോഭങ്ങളെയൊക്കെ അടിച്ചമര്‍ത്താന്‍, വെടിവെക്കാന്‍ പ്രാപ്തമായ പോലീസ് സംവിധാനമായിരുന്നു ഇന്ത്യയിലേത്. ആയുധങ്ങളേന്തിയ പോലീസ് സേനയെ ഉപയോഗിച്ച് ഇന്ത്യന്‍ സമരങ്ങളെ അടിച്ചമര്‍ത്താമെന്നായിരുന്നു ബ്രിട്ടീഷുകാരുടെ കണക്കുകൂട്ടല്‍.
ഇന്ത്യയിലെ സായുധസേനയെ നിഷ്ഠൂരമാക്കി മാറ്റാന്‍ അവര്‍ക്ക് നിരന്തരമായ പരിശീലനം നല്‍കുകയായിരുന്നു ബ്രിട്ടീഷുകാര്‍ ചെയ്തത്. ഇന്ത്യയിലെ പോലീസുകാരെ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായി രണ്ട് മാനദണ്ഡങ്ങള്‍ ബ്രിട്ടീഷ് അധികാരികള്‍ മുന്നോട്ടുവെച്ചു. ഒന്ന്, ആറടി പൊക്കം വേണം. രണ്ട്, നാലാം ക്ലാസ് പാസാകാന്‍ പാടില്ല. ബ്രിട്ടനില്‍ പോലീസാകാനുള്ള മിനിമം യോഗ്യത ബിരുദമാക്കിയ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ യോഗ്യത നാലാംക്ലാസ് പാസാകാന്‍ പാടില്ലെന്നാക്കിയത് എന്തുദ്ദേശിച്ചായിരിക്കുമെന്നത് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും.
പോലീസ് പ്രവേശനത്തിനുള്ള ഈ മാനദണ്ഡം ഇന്ത്യയിലെ ചില വിഭാഗം ജനങ്ങളെ പോലീസാവുന്നതില്‍ നിന്നും മാറ്റി നിര്‍ത്താനും ഉപകരിച്ചു. അതും ബ്രിട്ടീഷുകാരുടെ ലക്ഷ്യമായിരുന്നു. രാജ്യത്തെ ദളിത് - ആദിവാസി വിഭാഗങ്ങള്‍ക്ക് പൊതുവെ ആറടി പൊക്കമില്ലായിരുന്നു. ഗൂര്‍ഖ വിഭാഗത്തിലുള്ളവര്‍ക്കും പൊക്കമില്ല. സ്ത്രീകള്‍ക്കും ആറടി നിബന്ധന തടസമായി മാറി. സാന്താള്‍, ബര്‍ഗാന, മംഗോളിയര്‍ പോലുള്ളവരും മാറ്റി നിര്‍ത്തപ്പെട്ടു. ആറടി ഉയരമുള്ളവര്‍ മിക്കവരും സവര്‍ണ വിഭാഗത്തിലുള്ളവരായിരുന്നു. സാമ്പത്തികമായി കഴിവുള്ളവരായിരുന്നു. അവരാണ് ഇന്ത്യയിലെ പോലീസായി മാറിയത്. ആ കാലഘട്ടത്തില്‍ ജാത്യാചാര്യങ്ങള്‍ പോലുള്ള കാര്യങ്ങള്‍ കേരളത്തില്‍ വരെയുണ്ടായിരുന്നു എന്നതും ഇതിനൊപ്പം കൂട്ടി വായിക്കണം.
ബ്രിട്ടീഷ് പോലീസില്‍ ഒരൊറ്റ റിക്രൂട്ട്‌മെന്റ് മാത്രമേയുള്ളു. അത് കോണ്‍സ്റ്റബിള്‍ ആയാണ്. അവിടെ നിന്ന് പ്രമോഷന്‍ ലഭിക്കുമ്പോള്‍ ഹെഡ് കോണ്‍സ്റ്റബിളാവും അവിടെ നിന്ന് ഉയര്‍ന്ന് സ്റ്റേഷന്‍ കൗണ്‍സോള്‍ പിന്നീട് എസ് പി റാങ്കിന് തുല്യമായ കൗണ്ടി കോസ്റ്റബിള്‍ അവസാനം ചീഫ് കോണ്‍സ്റ്റബിളാവും. ഇവിടുത്തെ ഡി ജി പിക്ക് തുല്യമാണ് ചീഫ് കോണ്‍സ്റ്റബിള്‍. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ കോണ്‍സ്റ്റബിളായി സര്‍വീസില്‍ കയറി 21 കൊല്ലം കൊണ്ട് ചീഫ് കോണ്‍സ്റ്റബിളായി റിട്ടയര്‍ ചെയ്ത വ്യക്തികളുണ്ട്. ഇന്ത്യയിലെ ഒരു ഐ പി എസുകാരന് ഇരുപത്തിയൊന്ന് വര്‍ഷം കൊണ്ട് ഡി ജി പി ആവാന്‍ സാധിക്കില്ല. ബ്രിട്ടീഷുകാര്‍ക്ക് പ്രമോഷന് രണ്ട് മാനദണ്ഡങ്ങളാണുള്ളത്. മിനിമം സര്‍വ്വീസും പരീക്ഷയും. അതായത് കോണ്‍സ്റ്റബില്‍ ഹെഡ് കോണ്‍സ്റ്റബിളാവണമെങ്കില്‍ അഞ്ച് വര്‍ഷത്തെ സര്‍വ്വീസ് വേണം. അതോടൊപ്പം നടക്കുന്ന പരീക്ഷയില്‍ പങ്കെടുത്ത് വിജയിക്കുകയും വേണം. പരീക്ഷ പാസായില്ലെങ്കില്‍ പ്രമോഷനില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഈ പോലീസ് സംവിധാനത്തെ പകര്‍ത്തിയില്ല. അവര്‍ക്ക് ജനങ്ങളെ അടിച്ചമര്‍ത്താനാവശ്യമായ അടിമപോലീസിനെയായിരുന്നു ആവശ്യം.
പോലീസിനെ മൂന്ന് വിഭാഗമാക്കി മാറ്റിക്കൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ പോലീസിനെ ആവിഷ്‌കരിച്ചു. ഒന്ന്, കോണ്‍സ്റ്റബിള്‍ നിയമനം. അങ്ങനെ കയറുന്നവര്‍ മാക്‌സിമം സബ്ബ് ഇന്‍സ്‌പെക്ടര്‍ വരെയാവും. രണ്ട്, സബ്ബ് ഇന്‍സ്‌പെക്ടര്‍ നിയമനം മൂന്ന്, ഐ പി എസിന്റെ പൂര്‍വ്വരൂപമായിരുന്ന ഇന്ത്യന്‍ പോലീസ് അഥവാ ഐ പി നിയമനം. ഇവര്‍ക്ക് മാത്രമേ ഐ ജി റാങ്കില്‍ വിരമിക്കാന്‍ സാധിക്കുകയുള്ളു. കോണ്‍സ്റ്റബിള്‍ നിയമനത്തിലും മൂന്ന് വിഭാഗങ്ങളെയുണ്ടാക്കി. ലോക്കല്‍ പോലീസ്, ആംഡ് റിസര്‍വ്, ആംഡ് പോലീസ്. അങ്ങനെ ഇന്ത്യന്‍ പോലീസിനെ വിവിധങ്ങളായി മുറിച്ച് തീര്‍ത്തും ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചു. പിന്നീട്, സ്വാതന്ത്ര്യാനന്തരം വിവിധ വിഭാഗങ്ങളിലുള്ള പോലീസുകാര്‍ തമ്മില്‍ സീനിയോറിറ്റി തര്‍ക്കങ്ങളും കോടതി വ്യവഹാരങ്ങളും നിലവില്‍ വന്നു.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്ന വേളയിലേക്കെത്തുമ്പോള്‍ ബ്രിട്ടീഷുകാര്‍ പോലീസിന്റെ യോഗ്യത ഏഴാംക്ലാസാക്കി ഉയര്‍ത്തി. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം മുപ്പത് വര്‍ഷം പിന്നിട്ടപ്പോഴാണ് വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സിയായി ഉയര്‍ത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് രാജ്യത്ത് ആദ്യമായി പോലീസ് പ്രവേശനത്തിനുള്ള യോഗ്യത പന്ത്രണ്ടാംക്ലാസാക്കി ഉയര്‍ത്തിയത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഏഴാംക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കേരളത്തിലാകെ പതിനെട്ട് കോളേജുകളേ ഉണ്ടായിരുന്നുള്ളു. ഒരാള്‍ ബിരുദധാരിയാവണമെങ്കില്‍ അയാള്‍ സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന വിഭാഗത്തിലുള്ളയാളായിരിക്കണം. ആ കാലത്ത് സബ്ബ് ഇന്‍സ്‌പെക്ടറാവരാകാന്‍ ദളിതര്‍ക്കോ, ഒ ബി സി വിഭാഗത്തിലുള്ളവര്‍ക്കോ സാധിക്കുമായിരുന്നില്ല.
ഇന്ത്യയിലെ പോലീസുകാരെ പരിശീലിപ്പിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ഒരു സിലബസ് ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും പിന്തുടരുന്ന സിലബസ്. 1730 പിരീഡ് ഔട്ട്‌ഡോര്‍. പരേഡും പി ടിയും ചവിട്ടും അടക്കമുള്ള കായിക പരിശീലനങ്ങള്‍. 420 പിരീഡ് ഇന്‍ഡോര്‍. മനുഷ്യന്റെ ബുദ്ധിയും വിവരവും ഉപയോഗിക്കേണ്ട പരിശീലനമാണ് അകത്ത്. ഇന്‍ഡോര്‍ പരിശീലനം ക്ലാസുമുറിയിലിരുന്നല്ല. പരേഡ് ഗ്രൗണ്ടിന് അരികിലുള്ള മരങ്ങളുടെ ചുവട്ടില്‍ നിരത്തിയിരുത്തിയാണ് ക്ലാസ്. നോട്ടെഴുത്ത് കാല്‍മുട്ടില്‍ വെച്ചാണ്. ഈ ട്രെയിനിംഗിലൂടെ പോലീസുകാരായി മാറുന്ന മനുഷ്യരുടെ ഉള്ളിലുള്ള ക്രൗര്യമാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്. പരിശീലന വേളയില്‍ ആദ്യത്തെമൂന്ന് മാസം വെറും ട്രൗസര്‍ മാത്രമേ ഇടാന്‍ സമ്മതിക്കുകയുള്ളു. പൊരിവെയിലത്താണ് പരിശീലനം. വെളുത്ത ട്രെയിനിയാണെങ്കില്‍ കറുത്ത് കരുവാളിച്ച് പോകും. പരിശീനത്തിന്റെ ആദ്യപടി മുടിവെട്ടലാണ്. ബാര്‍ബറുടെ കൈയ്യിലുള്ള പ്രത്യേക രീതിയിലുള്ള വടിപ്പുയന്ത്രം കിടുകിടുകിടാ ശബ്ദമുണ്ടാക്കി പണി തീര്‍ക്കുമ്പോള്‍ തിരുപ്പതി മോഡല്‍ തലയായി മാറും. തലയോടൊപ്പം അവന്റെ മനസും അവിടെ വെച്ച് മുണ്ഡനം ചെയ്യപ്പെടുകയാണ്. |
മൂന്നായി വിഭജിക്കപ്പെട്ട പോലീസ് നിയമനസമയത്ത് പരിശീലനം നടക്കുന്നത് ആംഡ് പോലീസ് ബറ്റാലിയനിലാണ്. ഇന്ത്യയിലെ പോലീസുകാരെ പരിശീലിപ്പിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ഒരു സിലബസ് ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും പിന്തുടരുന്ന സിലബസ്. 1730 പിരീഡ് ഔട്ട്‌ഡോര്‍. പരേഡും പി ടിയും ചവിട്ടും അടക്കമുള്ള കായിക പരിശീലനങ്ങള്‍. 420 പിരീഡ് ഇന്‍ഡോര്‍. മനുഷ്യന്റെ ബുദ്ധിയും വിവരവും ഉപയോഗിക്കേണ്ട പരിശീലനമാണ് അകത്ത്. ഇന്‍ഡോര്‍ പരിശീലനം ക്ലാസുമുറിയിലിരുന്നല്ല. പരേഡ് ഗ്രൗണ്ടിന് അരികിലുള്ള മരങ്ങളുടെ ചുവട്ടില്‍ നിരത്തിയിരുത്തിയാണ് ക്ലാസ്. നോട്ടെഴുത്ത് കാല്‍മുട്ടില്‍ വെച്ചാണ്. ഈ ട്രെയിനിംഗിലൂടെ പോലീസുകാരായി മാറുന്ന മനുഷ്യരുടെ ഉള്ളിലുള്ള ക്രൗര്യമാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്.
പരിശീലന വേളയില്‍ ആദ്യത്തെമൂന്ന് മാസം വെറും ട്രൗസര്‍ മാത്രമേ ഇടാന്‍ സമ്മതിക്കുകയുള്ളു. പൊരിവെയിലത്താണ് പരിശീലനം. വെളുത്ത ട്രെയിനിയാണെങ്കില്‍ കറുത്ത് കരുവാളിച്ച് പോകും. പരിശീനത്തിന്റെ ആദ്യപടി മുടിവെട്ടലാണ്. ബാര്‍ബറുടെ കൈയ്യിലുള്ള പ്രത്യേക രീതിയിലുള്ള വടിപ്പുയന്ത്രം കിടുകിടുകിടാ ശബ്ദമുണ്ടാക്കി പണി തീര്‍ക്കുമ്പോള്‍ തിരുപ്പതി മോഡല്‍ തലയായി മാറും. തലയോടൊപ്പം അവന്റെ മനസും അവിടെ വെച്ച് മുണ്ഡനം ചെയ്യപ്പെടുകയാണ്. തുടര്‍ന്ന് ക്ലീന്‍ ഷേവ് ചെയ്യിക്കും. ആര്‍ക്കും അതില്‍ നിന്ന് മോചനമില്ല. കോണ്‍സ്റ്റബില്‍ ലിസ്റ്റില്‍ കയറിപറ്റുന്ന തൊഴില്‍രഹിതന്‍, ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് പോലീസ് പരിശീലനത്തിന് എത്തുക. അവരുടെ ആദ്യ പരിശീലന അനുഭവം കഴിയുമ്പോള്‍ മിക്കവരും കണ്ണീര്‍പ്പൊഴിക്കും. തിരികെ ഒന്നും പറയാനാവാത്ത ആ അന്തരീക്ഷത്തില്‍ നിന്ന് ഓടി രക്ഷപ്പെടാനും അവര്‍ക്ക് സാധിക്കില്ല. എല്ലാ ആത്മവിശ്വാസവും തകര്‍ത്തശേഷമാണ് അവനെ പരിശീലനത്തിനായി മൈതാനത്തേക്ക് കൊണ്ടുപോകുന്നത്. പിന്നെ പരേഡ് തുടങ്ങുകയായി.
രണ്ടാമത്തെ മൂന്ന് മാസം ട്രൗസറിനൊപ്പം ഒരു ബനിയനും കൊടുക്കും. പ്രത്യേകിച്ച് ഗുണമൊന്നും അതുകൊണ്ടൊരു ട്രെയിനിക്ക് ലഭിക്കുന്നില്ല. മൂന്നാമത് ഘട്ടത്തില്‍ മാത്രമേ യൂനിഫോറം ലഭിക്കുകയുള്ളു. ക്യാമ്പിലുള്ള മുതിര്‍ന്ന പോലീസുകാരുടെ പീഡനങ്ങള്‍ വേറെയുണ്ട്. സ്ഥിരമായി ട്രെയിനികളുടെ ശമ്പളത്തില്‍ നിന്നും കൈയ്യിട്ടുവാരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ ഇപ്പോഴും കേരള പോലീസിലുണ്ട്. ശമ്പളം കിട്ടിയാല്‍ മെസ് ബില്ലടച്ച് ബാക്കിയുള്ള തുക മുതിര്‍ന്ന പോലീസുകാര്‍ അടിച്ചുമാറ്റും. പല ട്രെയിനികള്‍ക്കും വീട്ടിലേക്ക് അയച്ചുകൊടുക്കാന്‍ പണം കാണില്ല. ചില പോലീസ് ട്രെയിനികള്‍ സങ്കടം സഹിക്കവയ്യാതെ കരയും. നൂറുപേര്‍ പരിശീലനത്തിന് വന്നാല്‍ അതില്‍ എഴുപത്തിയഞ്ച് പേര്‍ മാത്രമേ ട്രെയിനിംഗ് മുഴുമിപ്പിക്കുകയുള്ളു. ബാക്കി പലരും രാത്രിയില്‍ എഴുനേറ്റ് മതിലുചാടി രക്ഷപ്പെടും. ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കും. പീഡനം സഹിച്ച് ഇറങ്ങിയോടി വീടിനെ അഭിമുഖീകരിക്കാന്‍ കഴിയാത്തവരാണ് മരണത്തെ പുല്‍കുന്നവര്‍.
എല്ലാ ക്രൂരതയും അഭിമുഖീകരിച്ച് അതൊക്കെ കടിച്ചുപിടിച്ച് സഹിച്ച് പരിശീലനം പൂര്‍ത്തിയാക്കി പുറത്തുവരുന്ന പോലീസുകാരന്‍ തന്റെ അമര്‍ഷവും രോഷവും ഇറക്കിവെക്കുന്നതും സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതും സാധാരണക്കാരന്റെ നെഞ്ചത്തായിരിക്കും. ബ്രിട്ടീഷുകാര്‍ക്ക് ഇത്തരം പോലീസുകാരെയായിരുന്നു ആവശ്യം. ക്രൂരരായ പോലീസുകാര്‍. പക്ഷെ, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും അതേ രീതി തന്നെയാണ് ഇന്നും തുടരുന്നത്.
1973ല്‍ പ്രഫസര്‍ എം എസ് ഗോറെയുടെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റിയെ പോലീസുകാര്‍ക്കുള്ള പരിശീലനം പരിഷ്‌കരിക്കാന്‍ വേണ്ടി ഇന്ത്യാ ഗവണ്‍മെന്റ് നിയോഗിച്ചു. ആ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഗോറെ കമ്മറ്റി റിപ്പോര്‍ട്ട്. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ മുന്‍ ഡയറക്ടറും സാമൂഹ്യ ശാസ്ത്രജ്ഞനുമായ പ്രഫസര്‍ ഗോറെ, അശാസ്ത്രീയവും ക്രൂരവുമായ പോലീസ് പരിശീലന രീതി മാറ്റണമെന്ന് റിപ്പോര്‍ട്ടില്‍ ഊന്നി പറഞ്ഞു. ആരോഗ്യകരമായ കുറെ നിര്‍ദേശങ്ങള്‍ ഗോറെ കമ്മറ്റി റിപ്പോര്‍ട്ടിലൂടെ മുന്നോട്ടുവെച്ചു. പക്ഷെ, ഇന്ത്യയിലെ ഒരു സംസ്ഥാനവും അത് നടപ്പിലാക്കിയില്ല. ഐ പി എസ് അക്കാദമി പോലിടങ്ങളില്‍ കൂടുതല്‍ ഭീകരമായ പരിശീലന രീതികള്‍ നടപ്പിലാക്കുന്നത് ഗോറെ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ്.
കേരള പോലീസിന് ഒരുപാട് മാറ്റങ്ങള്‍ ആവശ്യമെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള പോലീസ് വളരെ മുന്നേറിയിട്ടുണ്ട്. 1983ല്‍ കേരളത്തില്‍, പോലീസ് ട്രെയിനിംഗിന് ഒരു സിലബസ് ഉണ്ടാക്കി. GO : 125/83. കെ കരുണാകരനാണ് അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. വയലാര്‍ രവി ആഭ്യന്തര വകുപ്പ് മന്ത്രി. കരുണാകരനും രവിയും ഗോറെ കമ്മറ്റി റിപ്പോര്‍ട്ടിനെ മുഖവിലക്കെടുത്തുകൊണ്ട് ആ സിലബസിനെ പരിഷ്‌കരിക്കാന്‍ തയ്യാറായില്ല. ബ്രിട്ടീഷുകാരുടെ ട്രെയിനിംഗ് രീതിയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തുക മാത്രമാണ് ചെയ്തത്. തന്റെ വരുതിയില്‍ നില്‍ക്കുന്ന അടിച്ചമര്‍ത്തല്‍ ഉപകരണങ്ങളെ സൃഷ്ടിക്കുക എന്നതായിരുന്നു കരുണാകരന്റെ ലക്ഷ്യം. ഈ പരിശീലന സിലബസിലും 1730 പിരീഡ് ഔട്ട്‌ഡോറും 420 പിരീഡ് ഇന്‍ഡോറുമാണ് നിഷ്‌കര്‍ഷിച്ചത്. എ പി ബറ്റാലിയനില്‍ വെച്ച് തന്നെയാണ് പോലീസ് ട്രെയിനിംഗ്. നിഷ്ഠൂരമായ ട്രെയിനിംഗ്.
കേരള പോലീസിന്റെ ട്രെയിനിംഗ് രീതിയില്‍ പ്രകടമായ മാറ്റമുണ്ടാക്കിയത് ഡിജിപിയായി വിരമിച്ച ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബ് ഐ പി എസ് ആണ്. അദ്ദേഹം പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരിക്കുമ്പോള്‍ 1200 വനിതാപോലീസുമാര്‍ക്ക് നല്‍കിയ പരിശീലനത്തിലൂടെയാണ് മാറ്റത്തിന് തുടക്കമിട്ടത്. ആ പരിശീലനത്തിന് അലക്‌സാണ്ടര്‍ ജേക്കബ്ബ് ഒരു സിലബസ് ഉണ്ടാക്കി. 1040 പിരിയഡ് വീതം ഇന്‍ഡോറും ഔട്ട്‌ഡോറും. പരിശീലനത്തിന് വന്ന എല്ലാവരെയും ഡ്രൈവിംഗ് പഠിപ്പിച്ചു. ട്രെയിനിംഗ് ശാസ്ത്രീയമായതിനാല്‍ പരിശീലനവേളയില്‍ ആരും ഒളിച്ചോടിയില്ല. അമ്പത് കമ്പ്യൂട്ടര്‍ വീതമുള്ള രണ്ട് ലാബുകളില്‍ കമ്പ്യൂട്ടര്‍ പരിശീലനം മുറക്ക് നടന്നു.കൂടാതെ, നീന്തല്‍ പരിശീലനവും നല്‍കി. ആ പരിശീലന സിലബസില്‍ സംസാരഭാഷയും ഒരു വിഷയമായിരുന്നു. ജനങ്ങളോട് സംസാരിക്കാന്‍ പാടുള്ള ഭാഷ, പാടില്ലാത്ത ഭാഷ. മര്യാദയുടെ ഭാഷയാവണം പോലീസിന് വേണ്ടത്. ആ ട്രെയിനിംഗ് കാലത്ത് പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയ പോലീസ് ഇന്നും സംസാരിക്കുന്നത് മര്യാദയുടെ ഭാഷയിലാണ്. |
ലണ്ടനില്‍ പോലീസിനെ കുട്ടികള്‍ വിളിക്കുന്നത് ചോക്ലേറ്റ് അങ്കില്‍ എന്നാണ്. സ്‌കൂളില്‍ പോകുമ്പോഴും തിരികെ വരുമ്പോഴും ലണ്ടന്‍ബോബി അവര്‍ക്ക് ചോക്ലേറ്റ് കൊടുക്കും. ഗവണ്‍മെന്റ് കൊടുക്കുന്ന ചോക്ലേറ്റ് അലവന്‍സ് കൊണ്ട് ലണ്ടന്‍ബോബി കള്ളുകുടിക്കില്ല. അവര്‍ കുട്ടികളെ സ്‌നേഹിച്ചു. നിയമം പാലിക്കാന്‍ കുഞ്ഞിലേ പഠിപ്പിച്ചു. കുട്ടികള്‍ തിരികെ അവരെ സ്‌നേഹിച്ചു. നിയമങ്ങള്‍ പാലിച്ചു. ലണ്ടനിലെ ജനങ്ങളുടെ ഹൃദയത്തില്‍ വലിയ സ്ഥാനമാണ് ലണ്ടന്‍ ബോബിക്കുള്ളത്. എന്നാല്‍, കേരളത്തിലെ അവസ്ഥ നേരെ തിരിച്ചാണ്. പോലീസ് ഒരു ഭീകരജീവിയാണെന്ന പൊതുബോധമാണ് കേരളത്തിനുള്ളത്. കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആഹാരം കഴിപ്പിക്കുന്ന അമ്മമാരുടെ നാടാണ് കേരളം. കുട്ടികള്‍ക്ക് പോലീസിനെ കാണുമ്പോള്‍ ഭയമാണ്. ലണ്ടനിലെ പോലീസ്, കുട്ടികള്‍ക്ക് ചോക്ലേറ്റ് അങ്കിളാണ്. അവര്‍ മുതിരുമ്പോള്‍ തങ്ങള്‍ക്ക് ചോക്ലേറ്റ് തന്ന ആ പോലീസിനെ ബഹുമാനിക്കും. സ്‌നേഹിക്കും. അവരെ ആരെങ്കിലും അക്രമിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കും. ഇവിടെ നേരെ മറിച്ചാണ്. കുട്ടികളെ മീശചുരുട്ടി പേടിപ്പിക്കുകയാണ് പോലീസ്. വിദ്യാര്‍ത്ഥി സമരങ്ങളെ ലാത്തിചാര്‍ജ്ജ് ചെയ്യുകയാണ് പോലീസ്. പോലീസിനെ അക്രമിക്കുകയാണ് കുട്ടികള്‍.
കേരള പോലീസിന്റെ ട്രെയിനിംഗ് രീതിയില്‍ പ്രകടമായ മാറ്റമുണ്ടാക്കിയത് ഡിജിപിയായി വിരമിച്ച ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബ് ഐ പി എസ് ആണ്. അദ്ദേഹം പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരിക്കുമ്പോള്‍ 1200 വനിതാപോലീസുമാര്‍ക്ക് നല്‍കിയ പരിശീലനത്തിലൂടെയാണ് മാറ്റത്തിന് തുടക്കമിട്ടത്. ആ പരിശീലനത്തിന് അലക്‌സാണ്ടര്‍ ജേക്കബ്ബ് ഒരു സിലബസ് ഉണ്ടാക്കി. 1040 പിരിയഡ് വീതം ഇന്‍ഡോറും ഔട്ട്‌ഡോറും. പരിശീലനത്തിന് വന്ന എല്ലാവരെയും ഡ്രൈവിംഗ് പഠിപ്പിച്ചു. വിവിധ ഘട്ടത്തിലായി അദ്ദേഹത്തിന്റെ ട്രെയിനിംഗില്‍ പങ്കാളികളായ കേരളത്തിലെ 2400 വനിതാ പോലീസുകള്‍ക്കും ഡ്രൈവിംഗ് അറിയാം. ട്രെയിനിംഗ് ശാസ്ത്രീയമായതിനാല്‍ പരിശീലനവേളയില്‍ ആരും ഒളിച്ചോടിയില്ല. പരിശീലനം രാവിലെ ആറ് മണിക്ക് തുടങ്ങും എട്ടര വരെ പരേഡ്. അതുകഴിഞ്ഞ് ഒമ്പത് മുപ്പത് മുതല്‍ ഇന്‍ഡോര്‍ പരിശീലനം. ഒന്നരവരെ ക്ലാസ്. എയര്‍കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികള്‍. ഐ പി എസ് അക്കാദമിയില്‍ മാത്രമേ അതുവരെ എയര്‍കണ്ടീഷന്‍ ക്ലാസ് മുറികള്‍ ഉണ്ടായിരുന്നുള്ളു. ഉച്ചകഴിഞ്ഞ് നാലര വരെ ക്ലാസ് നീളും. അതുകഴിഞ്ഞാണ് ഔട്ട് ഡോര്‍. അമ്പത് കമ്പ്യൂട്ടര്‍ വീതമുള്ള രണ്ട് ലാബുകളില്‍ കമ്പ്യൂട്ടര്‍ പരിശീലനം മുറക്ക് നടന്നു. പോലീസ് പരിശീലനത്തിന് വന്നവരെ ഒരു കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസാക്കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൂടാതെ, നീന്തല്‍ പരിശീലനവും നല്‍കി. തൃശൂരില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള സ്വിമ്മിംഗ് പൂളാണ് നീന്തല്‍ പരിശീലനത്തിന് വേണ്ടി ഉപയോഗിച്ചത്. അമ്പത് മീറ്റര്‍ ദൂരം ഭംഗിയായി നീന്തുന്നവര്‍ മാത്രമേ പരിശീലനത്തില്‍ വിജയിക്കൂ എന്നുള്ള മാനദണ്ഡം കൂടി വെച്ചതോടെ എല്ലാവരും നന്നായി നീന്തി. ആ പരിശീലന സിലബസില്‍ സംസാരഭാഷയും ഒരു വിഷയമായിരുന്നു. ജനങ്ങളോട് സംസാരിക്കാന്‍ പാടുള്ള ഭാഷ, പാടില്ലാത്ത ഭാഷ. മര്യാദയുടെ ഭാഷയാവണം പോലീസിന് വേണ്ടത്. ആ ട്രെയിനിംഗ് കാലത്ത് പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയ പോലീസ് ഇന്നും സംസാരിക്കുന്നത് മര്യാദയുടെ ഭാഷയിലാണ്.
ഇപ്പോഴും കേരളത്തിലെ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരില്‍ കുറെയധികം പേര്‍ക്ക് ഡ്രൈവിംഗ് അറിയില്ല. വാഹനം ഓടിക്കാന്‍ അറിയാത്തവരാണ് വാഹനങ്ങളെ നിയന്ത്രിക്കാന്‍ നില്‍ക്കുന്നത്. ഒരുപാട് പുഴയും നദിയും നീണ്ട മഴക്കാലവുമുള്ള കേരളത്തിലെ പോലീസില്‍ ഭൂരിഭാഗത്തിനും നീന്തലറിയില്ല. പത്മനാഭസ്വാമി ക്ഷേത്ര കുളത്തില്‍ ഒരാളെ മുക്കിക്കൊല്ലുമ്പോള്‍ പോലീസിന് നോക്കി നില്‍ക്കേണ്ടി വന്നത് നീന്തലറിയാത്തത് കൊണ്ടായിരുന്നു. നമ്മുടെ പോലീസ് ശക്തിയുടെ മുക്കാല്‍ പങ്കും അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗവും നടത്തുന്ന 'ഭാഷാപണ്ഡിത'രാണ്. ഭാഷ അവര്‍ക്ക് ഭര്‍ത്സിക്കുവാനുള്ളതാണ്. ഇതൊക്കെ പരിശീലനത്തിന്റെ പ്രശ്‌നം തന്നെയാണ്.
അലക്‌സാണ്ടര്‍ ജേക്കബ്ബ് തന്നെയാണ് ജി ഒ 192/2004 എന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പുരുഷ പോലീസുകാര്‍ക്ക് 1040 പിരീഡ് ഇന്‍ഡോറും 1020 പിരീഡ് ഔട്ട്‌ഡോറുമുള്ള പോലീസ് പരിശീലനം കേരളത്തില്‍ നടപ്പിലാക്കാന്‍ മുന്‍കൈയെടുത്തത്. നേരത്തെ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസിന്റെ പരിശീലനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പുരുഷ പോലീസിനും ബാധകമാക്കി. സബ് ഇന്‍സ്‌പെടക്ടര്‍ ഓഫ് പോലീസിന്റെ ഇരുപത്തിനാല്, ഇരുപത്തിയഞ്ച്, ഇരുപത്തിയാറ് ബാച്ചുകള്‍ക്കും ഈ പരിശീലന മൊഡ്യൂള്‍ വെച്ചാണ് ട്രെയിനിംഗ് നല്‍കിയത്. സൈക്കോളജി, സ്ത്രീകളോടും മറ്റുള്ളവരോടും സംസാരിക്കേണ്ട വിധം, കുട്ടികളോട് ഇടപെടേണ്ട രീതി തുടങ്ങി നിരവധി വിഷയങ്ങള്‍ പരിശീലന സിലബസില്‍ കൊണ്ടുവന്നു.
ഇരുത്തിനാലാം ബാച്ച് 2005ല്‍ പുറത്തിറങ്ങിയപ്പോള്‍ കേരള പോലീസിലെ 'ഇടിയന്‍കര്‍ത്താ'മാര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. ചീത്തവിളിക്കാത്ത, ഒന്ന് പറഞ്ഞ് രണ്ടാമത് ഇടിക്കാനായി കൈയുയര്‍ത്താത്ത പോലീസ് എന്നത് അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. മിക്ക ഐ പി എസുകാരും പ്രതിഷേധിച്ചു. അവര്‍ക്ക് വേണ്ടത് റൗഡികളായുള്ള പോലീസുകാരായിരുന്നു. അലക്‌സാണ്ടര്‍ ജേക്കബ്ബ് ഒരുപറ്റം സന്യാസിമാരെ പോലീസായി പുറത്തിറക്കുന്നു എന്ന വിമര്‍ശനം ആ സമയത്ത് വ്യാപകമായി പോലീസ് സേനയ്ക്കകത്തും പുറത്തും പ്രചരിച്ചു.
കേരള പോലീസിനെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജഡ്ജിയായിരുന്ന കെ ടി തോമസ് കമ്മീഷനെ നിയോഗിക്കുന്നത് ആ സമയത്താണ്. പോലീസ് പരിഷ്‌കരണ കമ്മീഷന്‍ ഗവണ്‍മെന്റിന് മുന്നില്‍ ഒരു റിപ്പോര്‍ട്ട് വെച്ചു. മുന്‍ ഡി ജി പി രാജഗോപാലന്‍ നായരും മുന്‍ ചീഫ് സെക്രട്ടറി സി പി നായരും കമ്മീഷനിലുണ്ട്. മുമ്പുള്ള കേരള പോലീസില്‍ നിന്നും വളരെ വ്യത്യസ്തമാണ് പോലീസ് അക്കാഡമിയില്‍ നിന്നും പരിശീലനം കഴിഞ്ഞ് ഇറങ്ങിയിട്ടുള്ള എസ് ഐമാരും പോലീസുകാരും. അവര്‍ നല്ല വാക്കുപയോഗിച്ച് ജനങ്ങളോട് സംസാരിക്കുന്നു. നല്ല രീതിയില്‍ പെരുമാറുന്നു. പോലീസ് പരിശീലനം കഴിഞ്ഞിറങ്ങിയ പത്താം ബാച്ചിനെ, അക്കാഡമിയില്‍ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങിയവരുമായി കമ്മീഷന്‍ താരതമ്യം ചെയ്യുകയുണ്ടായി. ട്രെയിനിംഗ് കഴിഞ്ഞിറങ്ങിയ പത്താംബാച്ചിലെ മൂന്നിലൊന്നുപേര്‍ ആറുമാസങ്ങള്‍ക്കുള്ളില്‍ സസ്‌പെന്‍ഷനിലായിരുന്നു. 196 പേരില്‍ 63 പേര്‍. പക്ഷെ, പോലീസ് അക്കാഡമിയില്‍ നിന്ന് ശാസ്ത്രീയ പരിശീലനം കഴിഞ്ഞിറങ്ങിയവര്‍ ആരും സസ്‌പെന്‍ഷനിലായില്ല. അവര്‍ ഭംഗിയായി ജോലി ചെയ്യുന്നു. ഉഷാറോടെ കേസുകള്‍ കൈകാര്യം ചെയ്യുന്നു. അന്വേഷണാത്മക പ്രവര്‍ത്തനങ്ങളുടെ നിരക്ക് കൂടുകയും ചെയ്തു എന്നൊക്കെ കമ്മീഷന്‍ രേഖപ്പെടുത്തി. 2008ല്‍ അലക്‌സാണ്ടര്‍ ജേക്കബ്ബ് ഐ പി എസിനെ ട്രെയിനിംഗ് വിഭാഗത്തില്‍ നിന്ന് മാറി.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍, പോലീസ് ആക്ട് ഭേദഗതി ചെയ്യുന്നതിന് വേണ്ടി ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു. കേരള പോലീസ് ആക്ടിനെ അവര്‍ സമഗ്രമായി മാറ്റിയെഴുതി. കേരള പോലീസിന് അറുപത്തിയെട്ട് ഭാഗങ്ങളുള്ള ആക്ടായിരുന്നു ഉണ്ടായിരുന്നത്. ഇരുനൂറ്റി പന്ത്രണ്ട് ഭാഗങ്ങളുള്ള ആക്ട് ഈ കമ്മറ്റി മുന്നോട്ടുവെച്ചു. ആക്ട് നിയമസഭയിലേക്ക് വന്നപ്പോള്‍ നാല്‍പ്പത്തിയഞ്ച് വകുപ്പുകള്‍ എടുത്തുകളഞ്ഞു. ഇപ്പോള്‍ നൂറ്റി എഴുപത്തിരണ്ട് വകുപ്പുകളുള്ള പോലീസ് ആക്ട് നടപ്പില്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും സംസ്ഥാനത്ത് ഒരു ജനകീയ പോലീസ് ഉണ്ടാവുകതന്നെ ചെയ്യും. ആക്ട് നിലവില്‍ വരണമെങ്കില്‍ അതിന് റൂള്‍സ് വേണം. നിലവിലുള്ള പോലീസ് മാന്വല്‍ ആണ് ഇപ്പോള്‍ കേരള പോലീസിന്റെ നിയമാവലി. പോലീസ് മാന്വല്‍ പരിഷ്‌കരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പോലീസ് ആക്ട് നടപ്പിലാക്കാന്‍ സാധിച്ചിട്ടുമില്ല. 2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. അദ്ദേഹം പോലീസ് ആക്ടും മാന്വല്‍ പരിഷ്‌കരണവുമൊക്കെ പുരപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. |
ഒരു പോലീസ് ട്രെയിനിംഗ് കോളേജും ആംഡ് പോലീസ് ട്രെയിനിംഗ് സെന്ററും മൂന്ന് പോലീസ് ട്രെയിനിംഗ് സ്‌കൂളുകളും ഒരു എം എസ് പി ട്രെയിനിംഗ് സ്‌കൂളുമായിരുന്നു കേരളത്തില്‍ നേരത്തെ ഉണ്ടായിരുന്നത്. 1989 ആവുമ്പോഴേക്കും കേരളത്തിലാകെ ഒരു പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇരുനൂറുപേരെ ട്രെയിനിംഗ് ചെയ്യാന്‍ മാത്രം കപ്പാസിറ്റിയുള്ള ഒരു പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്. ആ സമയത്താണ് പോലീസ് അക്കാദമി ഉണ്ടാക്കാനായി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബ് ഐ പി എസിനെ നിയോഗിക്കുന്നത്. നീണ്ട എട്ടുവര്‍ഷം അദ്ദേഹം അതിനുവേണ്ടി പ്രയത്‌നിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ, രണ്ടായിരത്തി ഇരുനൂറ് പേര്‍ക്ക് ഒരേസമയം പരിശീലനം നല്‍കാന്‍ സാധിക്കുന്ന ഒരു പോലീസ് ട്രെയിനിംഗ് അക്കാദമി സാക്ഷാത്കരിച്ചതില്‍ അദ്ദേഹത്തിനുള്ള പങ്ക് ചെറുതല്ല. ആംഡ് പോലീസ് ബറ്റാലിയന്‍, പോലീസ് ട്രെയിനിംഗിന് വരുന്നവര്‍ക്ക് പരിശീലനം നല്‍കരുതെന്നും പോലീസ് പരിശീലന വിഭാഗത്തെ കാര്യക്ഷമമാക്കി അവര്‍ തന്നെ പരിശീലനം നടത്തണമെന്നും എ പി ബറ്റാലിയന്‍ എ ഡി ജി പിയായി ട്രാസ്ഫറായ അലക്‌സാണ്ടര്‍ ജേക്കബ്ബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ കീഴിലുള്ള ഒമ്പത് കമാന്‍ഡര്‍മാരില്‍ എട്ടുപേര്‍ അദ്ദേഹത്തെ അതിര്‍ത്തു എന്നത് ചരിത്രമാണ്. അവര്‍ക്ക് എ പി ബറ്റാലിയനില്‍ ട്രെയിനിംഗ് വേണം. ബറ്റാലിയന്‍ തൂക്കാനും തുടക്കാനും പുല്ല് പറിക്കാനും വേറെ ആളില്ല എന്നതായിരുന്നു അവരുടെ ന്യായം.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍, പോലീസ് ആക്ട് ഭേദഗതി ചെയ്യുന്നതിന് വേണ്ടി ഒരു കമ്മറ്റി രൂപീകരിച്ചിരുന്നു. ഡോ. സുകുമാരന്‍ നായര്‍ ചെയര്‍മാനും ജേക്കബ്ബ് പുന്നൂസ്, അലക്‌സാണ്ടര്‍ ജേക്കബ്ബ്, ഹേമചന്ദ്രന്‍, ബി സന്ധ്യ, എം സി അസ്താന എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റി. കേരള പോലീസ് ആക്ടിനെ അവര്‍ സമഗ്രമായി മാറ്റിയെഴുതി. കേരള പോലീസിന് അറുപത്തിയെട്ട് ഭാഗങ്ങളുള്ള ആക്ടായിരുന്നു ഉണ്ടായിരുന്നത്. ഇരുനൂറ്റി പന്ത്രണ്ട് ഭാഗങ്ങളുള്ള ആക്ട് ഈ കമ്മറ്റി മുന്നോട്ടുവെച്ചു. ആക്ട് നിയമസഭയിലേക്ക് വന്നപ്പോള്‍ നാല്‍പ്പത്തിയഞ്ച് വകുപ്പുകള്‍ എടുത്തുകളഞ്ഞു. ഇപ്പോള്‍ നൂറ്റി എഴുപത്തിരണ്ട് വകുപ്പുകളുള്ള പോലീസ് ആക്ട് നടപ്പില്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും സംസ്ഥാനത്ത് ഒരു ജനകീയ പോലീസ് ഉണ്ടാവുകതന്നെ ചെയ്യും. ആക്ട് നിലവില്‍ വരണമെങ്കില്‍ അതിന് റൂള്‍സ് വേണം. നിലവിലുള്ള പോലീസ് മാന്വല്‍ ആണ് ഇപ്പോള്‍ കേരള പോലീസിന്റെ നിയമാവലി. പോലീസ് മാന്വല്‍ പരിഷ്‌കരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പോലീസ് ആക്ട് നടപ്പിലാക്കാന്‍ സാധിച്ചിട്ടുമില്ല.
2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. അദ്ദേഹം പോലീസ് ആക്ടും മാന്വല്‍ പരിഷ്‌കരണവുമൊക്കെ പുരപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. യു ഡി എഫ് കാലത്ത് ആഭ്യന്തരവകുപ്പ് കൈയ്യാളിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും അതേപാത പിന്തുടര്‍ന്നു. യു ഡി എഫ് സര്‍ക്കാര്‍, പോലീസ് പരിശീലനം എ പി ബറ്റാലിയനിലേക്ക് മാറ്റി. എ പി ബറ്റാലിയന് പോലീസ് ട്രെയിനിംഗ് അക്കദമിയുടെ സിലബസ് നടപ്പിലാക്കാന്‍ സാധിക്കില്ല. നീന്തല്‍ പഠിപ്പിക്കാനും ഡ്രൈവിംഗ് പഠിപ്പിക്കാനും കമ്പ്യൂട്ടര്‍ പഠിപ്പിക്കാനും എ പി ബറ്റാലിയന് സാധിക്കില്ല. അവിടെ അതിനുള്ള സൗകര്യങ്ങളൊന്നും ഇല്ല. പഴയ സിലബസിലേക്ക് വീണ്ടും പോലീസ് പരിശീലനം കൂപ്പുകുത്തി.
പോലീസ് കംപ്ലയന്റ് അതോറിറ്റിയുടെ ന്യായാധിപനായ നാരായണ കുറുപ്പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചില പോലീസുകാരെ കുറിച്ച് പരാതി പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരിശീലനം നല്‍കിയ പോലീസുകാരെ കുറിച്ചായിരുന്നു ആ പരാതി. 2014ല്‍ പരിശീലനം പൂര്‍ത്തിയാക്കിയ മുഴുവന്‍ എസ് ഐമാരും ചെല്ലുന്ന സ്ഥലത്തെല്ലാം അടിയുംപിടിയും ഉണ്ടാക്കുന്നു എന്നാണ് ജഡ്ജി പറഞ്ഞത്. രാജേഷ് ദിവാന്‍ ഐ പി എസിന് ആയിരുന്നു ആ ബാച്ചിനെ പരിശീലിപ്പിക്കാനുള്ള ചുമതല. അദ്ദേഹം ആ സമയത്ത് അവധിയില്‍ പോയതുകൊണ്ട് സഹ പരിശീലകനായിരുന്ന സുരേഷ് രാജ് പുരോഹിത് ഐ പി എസ് ആയിരുന്നു പരിശീലകന്‍. ഇദ്ദേഹത്തിന്റെ പരിശീലന രീതിയില്‍ നിന്ന് ഉത്‌കൊണ്ട സ്വഭാവമാണ് പരിശീലനം കഴിഞ്ഞിറങ്ങിയ പോലീസുകാര്‍ക്ക് ഉണ്ടായിരുന്നത്. പോലീസ് ചീത്ത വിളിക്കണം എന്ന പക്ഷക്കാരനാണ് സുരേഷ് രാജ് പുരോഹിത്. രാജസ്ഥാനില്‍ അദ്ദേഹം കണ്ട് പരിചയപ്പെട്ട പോലീസ് അങ്ങനെയുള്ളതാണ്. ആ സ്വഭാവമുള്ള പോലീസിനെയാണ് ജഡ്ജി നാരായണകുറുപ്പ് നിശിതമായി വിമര്‍ശിച്ചത്.
പോലീസ് കംപ്ലയന്റ് അതോറിറ്റിയുടെ മുന്നില്‍ വരുന്ന പരാതികളില്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസിനെ കുറിച്ചുള്ള പരാതികള്‍ നിറയുന്നതും കോടിയേരി ബാലകൃഷ്ണന്റെ പോലീസിനെ കുറിച്ച് പരാതിയില്ലാത്തതും രണ്ട് പരിശീലന രീതികളുടെ പ്രതിഫലനമാണ്. കേരളത്തിലെ പോലീസിനെ നവീകരിക്കാന്‍ അടിയന്തരമായി ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, പോലീസ് മാന്വല്‍ പരിഷ്‌കരിച്ച് പോലീസ് ആക്ട് നടപ്പിലാക്കണം. രണ്ട്, എ പി ബറ്റാലിയനില്‍ നടക്കുന്ന പോലീസ് ട്രെയിനിംഗ്, പോലീസ് അക്കാദമിയിലേക്ക് മാറ്റണം.
അടിയന്തരാവസ്ഥ കാലത്ത്, പോലീസ് ക്രൗര്യത്തിന്റെ പര്യായമായ പുലിക്കോടന്‍ നാരായണനേല്‍പ്പിച്ച പരിക്കുകളുടെ വേദന ഇപ്പൊഴും വിട്ടൊഴിയാത്ത പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. എന്താവരുത് പോലീസെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അതുകൊണ്ടുതന്നെ കേരളം വലിയ പ്രതീക്ഷയിലാണുള്ളത്. പോലീസിനെ ശാസ്ത്രീയമായി പരിഷ്‌കരിക്കാന്‍ സാധിക്കണം എല്‍ ഡി എഫ് സര്‍ക്കാരാണ് ഇനി തുടര്‍ച്ചയായി കേരളം ഭരിക്കാന്‍ പോകുന്നത്. പോലീസ്‌സ്വഭാവം ഇനി ഓന്തിനെ പോലെ മാറേണ്ടതില്ല. ജനങ്ങളുടെ സര്‍ക്കാരിന് ഒരു ജനകീയ പോലീസ് വേണം. അതുണ്ടാക്കണം. മുഖ്യമന്ത്രി പിണറായിക്ക് അത് സാധിക്കും.
11-Sep-2016
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര് പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്