എനിക്ക് മനുഷ്യനാവണം
എസ് വിഷ്ണു/പ്രീജിത്ത് രാജ്
അവിടെ കൂടിയിരിക്കുന്ന ആര്‍ എസ്ആ എസ്റ്റി നേതാക്കളോട് ആറ്റിങ്ങലില്‍ പ്രദേശികമായി നടന്ന പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യം വിഷ്ണു പറയും നിങ്ങള്‍ക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം എന്ന് കിരണ്‍ പറഞ്ഞു. അവര്‍ പറഞ്ഞ് എഴുതിപ്പിച്ചത് ഞാന്‍ നോക്കി വായിച്ചു. ചോദ്യങ്ങള്‍ക്കുള്ള മറുപടിയും എഴുതിതന്നത് നോക്കി പറഞ്ഞു. അവസാനം വിനീതിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നുകൂടി ഞാന്‍ പറഞ്ഞു. അപ്പോള്‍ കിരണും മറ്റുള്ളവരും ചേര്‍ന്ന് കാര്യകര്‍ത്താക്കളെ അവിടെ നിന്നും ഇറക്കി. ഞാന്‍ ജീവിച്ചിരിക്കാന്‍ അര്‍ഹനല്ലെന്ന് പറഞ്ഞുകൊണ്ടാണ് കിരണ്‍ തിരികെ വന്നത്. കൂടെ അയാളുടെ വലംകൈകളായ നാലഞ്ച് സ്വയംസേവകരുമുണ്ടായിരുന്നു. അവരെന്നെ മര്‍ദ്ദിച്ചു. കിരണ്‍ പോക്കറ്റില്‍ നിന്നും ഒരു കുറിപ്പെടുത്ത് എനിക്ക് നേരെ നീട്ടി. ഇതെഴുതി തന്നാല്‍ നിന്നെ കൊല്ലാതെ വിടാം. ഇത് ഞങ്ങളുടെ കൈയ്യിലുണ്ടെന്ന് എപ്പോഴും നീ ഓര്‍ക്കണം. ഗുരുജിയുടെ വിചാരധാര പേപ്പര്‍ വെച്ചെഴുതാനായി നീക്കിവെച്ചുതന്നു. ഞാന്‍ മടിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചു. അവസാനം ഞാനാ കുറിപ്പ് പകര്‍ത്തിയെഴുതി. അതൊരാത്മഹത്യാകുറിപ്പായിരുന്നു. എന്റെ ആത്മഹത്യാ കുറിപ്പ്. |
ഗണഗീതം മന്ത്രിച്ച ചുണ്ടുകൊണ്ട് അവന്‍ സഹസംഘികളോട് അപേക്ഷിച്ചു.
“എന്നെ കൊല്ലാതിരുന്നുകൂടെ...?”
ദണ്ഡപിടിച്ച കൈകള്‍കൊണ്ട് അവന്‍ സംഘിനേതാക്കളുടെ കാലുപിടിച്ചു.
“എന്നെ ജീവിക്കാന്‍ അനുവദിക്കൂ...”
ആര്‍ എസ് എസിന് ഹൃദയമില്ലെന്ന് ഇത്രയും കാലം ആ സംഘത്തിനൊപ്പം നടന്ന വിഷ്ണുവിന് അപ്പോഴും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. വിഷ്ണുവിനൊപ്പം കഴിഞ്ഞ ദിവസംവരെ ചിരിച്ചുസംസാരിച്ച, ഒരുമിച്ചുണ്ടുറങ്ങിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍മാര്‍ അവന്റെ കണ്ണുനീരുറ്റുന്ന മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പി.
“പറയുന്നത് പോലെ എഴുതെടാ.. നായിന്റെ മോനെ... നീയിനി ജീവിക്കണോ വേണ്ടയോ എന്ന് സംഘം തീരുമാനിച്ചിട്ടുണ്ട്...”
വിഷ്ണുവിന് മുന്നില്‍ വേറെ വഴികളൊന്നുമില്ലായിരുന്നു. തനിക്ക് നേരെ നീട്ടിയ വെള്ളക്കടലാസ് വിറയാര്‍ന്ന കൈകളോടെ അവന്‍ വാങ്ങി. ഒരാള്‍ കടലാസ് വെച്ചെഴുതാനായി ഗോള്‍വക്കറുടെ 'വിചാരധാര' നീക്കിവെച്ചു. എറിഞ്ഞുകൊടുത്ത പേന കൈനീട്ടിയെടുക്കുമ്പോള്‍ ഒരു ബലിമൃഗത്തെപ്പോലെ അവന്‍ അവരുടെ മുഖത്തേക്ക് നോക്കി.
പക. പകമാത്രം.
താനെഴുതുന്ന ആത്മഹത്യാകുറിപ്പിലേക്ക് കണ്ണീരുപടര്‍ന്നുപിടിച്ചപ്പോള്‍ ഇടതുവശത്തുനിന്നും ചീറിവന്നു. മുഖമടച്ച് ഒരടി. പേപ്പറും 'വിചാരധാര'യും വിഷ്ണുവിനൊപ്പം നിലത്തേക്ക് വീണു.
“മോങ്ങാതെ എഴുതെടാ... പന്ന....”
തനിക്കുനേരെയുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയുമ്പോള്‍ പലപ്പോഴും വിഷ്ണുവിന്റെ കണ്ണുകളില്‍ നനവ് പടരുന്നുണ്ടായിരുന്നു. ഒരിക്കലും ഇറങ്ങിവരാന്‍ പറ്റാത്തൊരു ചിലന്തിവലപോലെയായിരുന്നു അയാള്‍ക്ക് ആര്‍ എസ് എസ് കൂടാരം. അവിടെനിന്നും സ്വന്തം ജീവനുംകൊണ്ട് ആ ചെറുപ്പക്കാരന്‍ രക്ഷപ്പെട്ടു. ഒരത്ഭുതം പോലെ. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ അയവെട്ടുമ്പോള്‍ വിഷ്ണുവില്‍ ഇടയ്ക്കിടക്ക് ഞെട്ടലുണ്ടാക്കുന്നു. ഒരു ബോംബിന്റെ സ്‌ഫോടനം, ഒരു വടിവാളിന്റെ മുരള്‍ച്ച, ഒരു കഠാരമുനയുടെ തണുപ്പ്... ഏത് നിമിഷവും തന്നെതേടിയെത്താമെന്ന് അവന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഭീതിയുടെ ആഴങ്ങളില്‍ വിറങ്ങലിച്ചുപോയ ആ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചായനയിക്കാനുള്ള ധൈര്യമായി മാറുകയാണ് സിപിഐ എം.
സിപിഐ എം ജില്ലാ സെക്രട്ടറിമാരായ പി ജയരാജനും ആനാവൂര്‍ നാഗപ്പനും നല്‍കിയ ധൈര്യം ചിലപ്പോഴൊക്കെ വിഷ്ണുവിന്റെ മുഖത്ത് ഒരു പുഞ്ചിരിവെട്ടമായി തെളിയുന്നുണ്ട്. അപ്പോഴേക്കും പീഡനകാലത്തിന്റെ, ഭീഷണികളുടെ ഓര്‍മകള്‍ ചിറകടിച്ചെത്തും. മുഖം വീണ്ടും മ്ലാനമാകും. പത്തുവര്‍ഷം മുമ്പ് സ്വന്തം ജീവിതം ആര്‍ എസ് എസ് പ്രവര്‍ത്തനത്തിനുള്ളതാണെന്നുറപ്പിച്ച് വീടുവിട്ടിറങ്ങിയ വിഷ്ണു, ഇപ്പോള്‍ വീട്ടിലേക്കുള്ള വഴി അന്വേഷിക്കുകയാണ്. അമ്മയും സഹോദരങ്ങളും വിഷ്ണുവിന്റെ ചിന്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ച, ആര്‍ എസ് എസ് കാര്യവാഹക് വിഷ്ണു മനസുതുറക്കുന്നു.
പ്രീജിത്ത് രാജ് : വിഷ്ണുവിന്റെ നാട് എവിടെയാണ്?
വിഷ്ണു : തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിലെ മുല്ലശേരിയാണ് നാട്.
ചോദ്യം : അച്ഛനും ആമ്മയും കുടുംബാംഗങ്ങളുമൊക്കെ ?
ഉത്തരം : അച്ഛന്‍ സദാശിവന്‍ നായര്‍. അമ്മ ജയകുമാരി. ഒരു ചേട്ടനും ഒരനിയനും. ചേട്ടന്‍ അനൂപ്, അനിയന്‍ ശംഭു.
ചോദ്യം : വിഷ്ണുവിന്റെ ബാല്യകാലമൊക്കെ എങ്ങിനെയായിരുന്നു?
ഉത്തരം :പഠിക്കാന്‍ എപ്പോഴും നിര്‍ബന്ധിക്കുന്ന പ്രകൃതമായിരുന്നു അച്ഛന്റേത്. നാട്ടിലുള്ള മറ്റ് കുട്ടികളേക്കാള്‍ മിടുക്കരാവണം തന്റെ മക്കളെന്ന ആഗ്രഹം. എല്ലാറ്റിലും ഒന്നാമതെത്തണമെന്ന് എപ്പോഴും പറയും. പിന്നെ അമ്പലത്തില്‍ പോകും. അമ്പലം വീട് എന്നതിനപ്പുറത്ത് നാട്ടില്‍ കൂട്ടുകൂടാനൊന്നും അച്ഛന്‍ സമ്മതിച്ചിരുന്നില്ല.
ചോദ്യം : അച്ഛനെന്താണ് ജോലി?
ഉത്തരം : കൂലിപ്പണി. അച്ഛന്‍ സംഘത്തിന്റെ സ്വയംസേവകനായിരുന്നു.
ചോദ്യം : അച്ഛനാണോ ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുപോയത്?
ഉത്തരം : അതെ. അച്ഛന് ആര്‍ എസ് എസ് നല്‍കിയ അറിവും ബോധവുമാണ് അദ്ദേഹം ഞങ്ങള്‍ക്ക് പകര്‍ന്നുതന്നത്. എപ്പോഴും മുന്നിലായിരിക്കണമെന്നും ചെയ്യുന്ന ഓരോരോ കാര്യങ്ങള്‍ക്കും ഓരോ തെളിവുകൂടി ആരുമറിയാതെ മാറ്റിവെക്കണമെന്നും അച്ഛന്‍ ചെറുപ്പത്തിലേ പറയും.
ചോദ്യം : എത്രാമത്തെ വയസിലാണ് വിഷ്ണു ശാഖയിലേക്ക് പോകുന്നത്?
ഉത്തരം : ഏഴാമത്തെ വയസില്‍. അവിടെ ബാലശാഖയുണ്ടായിരുന്നു. അവിടെ പോകും.
ചോദ്യം : ബാലഗോകുലം കൂടാതെ ബാലശാഖയുമുണ്ട് അല്ലെ?
ഉത്തരം : ബാലഗോകുലം എല്ലാ കുട്ടികള്‍ക്കും കൂടിയുള്ളതാണ്. പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ബാലഗോകുലത്തില്‍ ഭജനയും പുരാണ കഥപറച്ചിലുമൊക്കെയാണ്. അത് പബ്ലിക്കായ ഏര്‍പ്പാടാണ്. അവിടെ പ്രത്യേകിച്ച് യൂനിഫോറമൊന്നും ഇല്ല. ട്രൗസറും നിര്‍ബന്ധമില്ല.
ചോദ്യം : ബാലശാഖയില്‍ കാക്കി ട്രൗസര്‍ നിര്‍ബന്ധമാണോ?
ഉത്തരം : നിര്‍ബന്ധമാണ്.
ചോദ്യം : ശാഖയില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ എന്തായിരുന്നു അനുഭവങ്ങള്‍?
ഉത്തരം : സ്‌കൂള്‍ വിട്ടാല്‍ നേരെ ശാഖയിലേക്ക് പോകും. ചേട്ടനും അനിയനും കൂടെ കാണും. ശാഖ വിട്ടാല്‍ പിന്നെ വീട്. വന്നാലുടന്‍ രാമായണം വായിക്കാന്‍ തുടങ്ങും. വായിച്ചാല്‍ മാത്രം പോര. പഠിക്കുകയും വേണം. കളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അച്ഛന്‍ വന്നതിന് ശേഷം മാത്രം വീടിനുപിറകിലുള്ള തൊടിയില്‍ കുറച്ചുനേരം കളിക്കാം.
ചോദ്യം : മറ്റ് കുട്ടികളെപ്പോലെ കളിക്കാനും കൂട്ടുകൂടാനും അനുവാദം തരാത്തത് എന്തായിരുന്നു?
ഉത്തരം : ഞങ്ങള്‍ മറ്റുള്ളവരെ പോലെയല്ല എന്നാണ് അച്ഛന്‍ പറയാറ്. ഏറ്റവും മുന്നിലെത്താനുള്ളവരായിരുന്നല്ലോ ഞങ്ങള്‍.
ബാലശാഖയിലെ പ്രധാന ഇനം കബഡികളിയാണ്. ആത്മധൈര്യം കിട്ടാനുള്ള കളിയാണ് കബഡി. പിന്നെ ദണ്ഡപ്രയോഗവും ഉണ്ടാവും. നിയുദ്ധയും പദവിന്യാസവും ബാലശാഖയില്‍ തന്നെ പരിശീലിപ്പിക്കും. കളരി, കരാട്ടെ, കുംഗ്ഫൂ തുടങ്ങിയ ആയോധനകലകള്‍ ഉള്‍ചേര്‍ന്ന പരിശീലനമാണ് നിയുദ്ധ. പദവിന്യാസമെന്നത് ചുരിക, കത്തി, വടിവാള്‍ തുടങ്ങിയവ പ്രയോഗിക്കാനുള്ള പരിശീലനമാണ്. ചിലപ്പോഴെ ആയുധം തരൂ. മിക്കപ്പോഴും ആയുധങ്ങള്‍ കൈകളില്‍ തരാതെ ആയുധമുണ്ടെന്ന് കരുതി പരിശീലിപ്പിക്കും. മുന്നില്‍ എതിരാളിയുണ്ടെന്ന് കരുതി അയാളെ കൊല്ലാന്‍ വേണ്ടിയാണ് പരിശീലിപ്പിക്കുന്നത്. |
ചോദ്യം : വിഷ്ണു എവിടെയൊക്കെയാണ് പഠിച്ചത്?
ഉത്തരം : കല്ലയം ഗവണ്‍മെന്റ് സ്‌കൂളിലും കരകുളം വി എച്ച് എസിലും. പത്താം ക്ലാസില്‍ പഠനം നിര്‍ത്തി.
ചോദ്യം : അപ്പോള്‍ അച്ഛന്‍ ഏറ്റവും മുന്നിലെത്താനുള്ളതാണെന്ന് ഓര്‍മിപ്പിച്ചില്ലേ?
ഉത്തരം : അപ്പോഴേക്കും ആര്‍ എസ് എസില്‍ സജീവമായിരുന്നു. അച്ഛന് അത് ഇഷ്ടമുള്ള കാര്യമാണല്ലൊ.
ചോദ്യം : ബാലശാഖയില്‍ ക്ലാസൊക്കെ ഉണ്ടാവുമായിരിക്കുമല്ലൊ. എന്താണ് അതിന്റെ സ്വഭാവം?
ഉത്തരം : ബാലശാഖയിലെ പ്രധാന ഇനം കബഡികളിയാണ്. ആത്മധൈര്യം കിട്ടാനുള്ള കളിയാണ് കബഡി. പിന്നെ ദണ്ഡപ്രയോഗവും ഉണ്ടാവും. നിയുദ്ധയും പദവിന്യാസവും ബാലശാഖയില്‍ തന്നെ പരിശീലിപ്പിക്കും.
ചോദ്യം : എന്താണീ നിയുദ്ധയും പദവിന്യാസവും ?
ഉത്തരം : കളരി, കരാട്ടെ, കുംഗ്ഫൂ തുടങ്ങിയ ആയോധനകലകള്‍ ഉള്‍ചേര്‍ന്ന പരിശീലനമാണ് നിയുദ്ധ. പദവിന്യാസമെന്നത് ചുരിക, കത്തി, വടിവാള്‍ തുടങ്ങിയവ പ്രയോഗിക്കാനുള്ള പരിശീലനമാണ്. ചിലപ്പോഴെ ആയുധം തരൂ. മിക്കപ്പോഴും ആയുധങ്ങള്‍ കൈകളില്‍ തരാതെ ആയുധമുണ്ടെന്ന് കരുതി പരിശീലിപ്പിക്കും. മുന്നില്‍ എതിരാളിയുണ്ടെന്ന് കരുതി അയാളെ കൊല്ലാന്‍ വേണ്ടിയാണ് പരിശീലിപ്പിക്കുന്നത്.
ചോദ്യം : അന്ന് ബാലശാഖയില്‍ എത്ര കുട്ടികളുണ്ടായിരുന്നു?
ഉത്തരം : അമ്പതോളം കുട്ടികളുണ്ടായിരുന്നു.
ചോദ്യം : ഇത്രയേറെ കുട്ടികള്‍ ആ പ്രദേശത്തുണ്ടോ?
ഉത്തരം : അവിടം ആര്‍ എസ് എസിന്റെ കോട്ടയായിരുന്നു. പതിയനാട് ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ മൈതാനത്തിലാണ് ശാഖ ചേര്‍ന്നിരുന്നത്. അമ്പലത്തില്‍ വരുന്ന മിക്കവാറും കുട്ടികള്‍ ശാഖയിലും വരും. അമ്പലത്തില്‍ വരുന്ന കുട്ടികളുമായി കൂട്ടുകൂടി അവരെ ശാഖയിലേക്ക് ആകര്‍ഷിക്കാനുള്ള ചുമതലയും ഞങ്ങള്‍ക്കുണ്ടായിരുന്നു.
ചോദ്യം : ബാലശാഖയില്‍ ക്ലാസെടുക്കാനും മറ്റും ആരൊക്കെയാണ് വരിക?
ഉത്തരം : അന്ന് മണ്ഡലത്തിന്റെ കാര്യവാഹകായിരുന്ന ഗോപന്‍ചേട്ടന്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. പിന്നെ, മറ്റ് ജില്ലകളില്‍ നിന്നുള്ള കാര്യവാഹകുമാരും വരും.
ചോദ്യം : ഇവര്‍ എന്താണ് കുട്ടികളോട് സംസാരിക്കുക?
ഉത്തരം : മിക്കവാറും കഥകളാണ് പറയുക. അത് കേട്ടിരിക്കാന്‍ വല്ലാത്തൊരു സുഖമാണ്. ഒരു ദിവസം മൈതാനത്ത് ക്ലാസ് നടന്നികൊണ്ടിരിക്കുമ്പോള്‍ മഴ പെയ്തു. ഞങ്ങളാരും എഴുനേറ്റ് പോയില്ല. പോകാന്‍ തോന്നില്ല. ശിവജിയെ കുറിച്ചും രാമനെ കുറിച്ചും ഹിന്ദുക്കളെ കുറിച്ചും മറ്റ് മതങ്ങള്‍ ഹിന്ദുക്കളെ ഉപദ്രവിച്ചതിനെ കുറിച്ചുമൊക്കെ പറയും. എല്ലാം കഥകളായിരിക്കും. അതൊന്നും മറന്നുപോവില്ല.
ചോദ്യം : കഥ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ എന്താണ് പരിപാടി?
ഉത്തരം : കഥ കഴിഞ്ഞാല്‍ പിന്നെ ഹരേ രാമ, ഹരേ കൃഷ്ണാ... എന്ന് ചൊല്ലി നാട്ടിലൂടെ പദചലനം നടത്തും. ഏതെങ്കിലും ഒരു വീട്ടില്‍ അത് അവസാനിക്കും അവിടെ ഞങ്ങള്‍ രാമായണം വായിക്കും. അടുത്ത ദിവസം വേറൊരു വീട്ടിലേക്ക്. അങ്ങനെയങ്ങനെ എല്ലാ വീട്ടിലേക്കും എത്തും. പിന്നെ ആ വീടുകളില്‍ ശ്രീരാമ പട്ടാഭിഷേകം നടത്തും. അപ്പോള്‍ മുതിര്‍ന്ന കാര്യകര്‍ത്താവും വീട്ടിലെത്തും. അപ്പോള്‍ വീട്ടിലുള്ള അമ്മമാര്‍ക്കും മുത്തശിമാര്‍ക്കുമൊക്കെ ഞങ്ങളെയെല്ലാം വലിയ കാര്യമായിരിക്കും. ആ വീടുകള്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും പോകാവുന്ന ഒരിടമായി മാറിയിരിക്കും.
ചോദ്യം : മറ്റ് മതസ്ഥരുടെ വീടുകളിലും പോവുമോ?
ഉത്തരം : ഇല്ല. പോകാന്‍ പാടില്ല. ശാഖയില്‍ മറ്റ് മതത്തിലുള്ള കുട്ടികളും ഉണ്ടാവില്ല.
ചോദ്യം : വിഷ്ണുവിന്റെ അമ്മയും അച്ഛനോടൊപ്പം ശാഖാ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നോ?
ഉത്തരം : അമ്മയ്ക്ക് ആദ്യകാലത്ത് എതിര്‍പ്പായിരുന്നു. പക്ഷെ, അച്ഛന്റെ തീരുമാനമായിരുന്നു വീട്ടില്‍ നടപ്പിലാവുക. പിന്നെ അമ്മ, ആ ഇഷ്ടത്തിനൊപ്പം നിന്നു.
ചോദ്യം : ബാലശാഖയെ സംബന്ധിച്ച മറ്റ് ഓര്‍മകള്‍?
ഉത്തരം : ബാലസകലിന് പോകുന്ന ഓര്‍മയുണ്ട്.
ചോദ്യം : എന്താണ് ഈ ബാലസകല്‍ ?
ഉത്തരം : ബാലശാഖയില്‍ നിന്ന് എസ്‌കര്‍ഷന് പോകുന്നതിന് പറയുന്ന പേരാണ്. ബാലസകലിന് പോയാലും കളിയും കഥയും തന്നെയാണ്. വീരസവര്‍ക്കറുടെ കഥയും ഗോഡ്‌സേയുടെ ജീവിതവും മുസോളിനിയേയും ഹിറ്റ്‌ലറെയും പറ്റിയൊക്കെ നല്ല കഥകള്‍ പറഞ്ഞുതരും. സവര്‍ക്കറെയും മുന്‍ജെയെയും ഡോക്ടര്‍ജിയെയുമൊക്കെ അറിയുന്നത് അത്തരം യാത്രകളില്‍ വെച്ചാണ്.
ചോദ്യം :ചില സ്‌കൂളുകളിലൊക്കെ ബാലശാഖകള്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. വിഷ്ണു അത്തരം ശാഖകളില്‍ പങ്കാളിയായിട്ടുണ്ടോ ?
ഉത്തരം : ഞാന്‍ ബാലശാഖ ഉണ്ടാക്കിയിട്ടുണ്ട്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍. കരകുളം സ്‌കൂളില്‍. അന്നത് വലിയ പ്രശ്‌നമൊക്കെയായി മാറി. അടിപിടിയും വഴക്കുമൊക്കെ ഉണ്ടായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശാഖ തുടങ്ങിയത്. അന്ന് അറുപത് കുട്ടികളോളം സ്‌കൂള്‍ ശാഖയില്‍ ഉണ്ടായിരുന്നു.
ചോദ്യം : സ്‌കൂളിലെ ശാഖ എപ്പോഴാണ് ചേരുക?
ഉത്തരം : ഉച്ചയ്ക്ക് ചോറുണ്ടുകഴിഞ്ഞാലുടന്‍ ശാഖ ചേരും. പുറത്ത് നിന്നും സഹായങ്ങള്‍ വേണമെങ്കില്‍ മുതിര്‍ന്ന സ്വയംസേവകര്‍ ചെയ്ത് തരും. ഈ ശാഖയിലുള്ള കുട്ടികളില്‍ ചിലരെ എ ബി വി പി പ്രവര്‍ത്തനത്തിനും മറ്റും ചുമതലപ്പെടുത്തും. മറ്റ് മതങ്ങളിലുള്ള കുട്ടികളെ ഈ ശാഖയില്‍ കൂട്ടില്ല. ചില കുട്ടികള്‍ അറിയാതെ കൂടെ വന്നാല്‍ അവരെ ഒഴിവാക്കും. ഹിന്ദുത്വത്തെ കുറിച്ച് ആ ശാഖയില്‍ കുറച്ചുകൂടി കൂടുതലായി പറയും.
ചോദ്യം : എപ്പോഴാണ് ബാലശാഖയില്‍ നിന്നും മുതിര്‍ന്നവരുടെ ശാഖയിലേക്ക് വിഷ്ണു പോയത്?
ഉത്തരം : പത്താം ക്ലാസിലെത്തിയപ്പോള്‍.
ചോദ്യം : പത്താംക്ലാസില്‍ പഠിപ്പ് നിര്‍ത്തി എന്ന് പറഞ്ഞല്ലൊ. അതിനുശേഷം പിന്നെ എന്താണ് ചെയ്തത്?
ഉത്തരം : സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. പല ശാഖകളിലും പോകാന്‍ തുടങ്ങി.
പട്ടികജാതി വിഭാഗത്തിലുള്ളവരുടെ മാടന്‍കോവില്‍ പോലുള്ളവയിലെ ഉത്സവ കാര്യത്തില്‍ മുന്‍കൈയൊന്നും എടുക്കില്ല. അത് ശാഖയുടെ ചുമതലയുള്ള കാര്യവാഹക് പ്രത്യേകം എടുത്തുപറയും. ബ്രാഹ്മണര്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തുന്ന അമ്പലങ്ങളുടെ ഉത്സവനടത്തിപ്പ് യാതൊരു കാരണവശാലും മറ്റ് പാര്‍ട്ടികള്‍ക്കോ, സംഘടനകള്‍ക്കോ നല്‍കരുതെന്ന് നിര്‍ദേശമുണ്ടാവും. അത് കൃത്യമായി നടപ്പിലാക്കാന്‍ നമ്മള്‍ ശ്രമിക്കുകയും ചെയ്യും. ഹിന്ദു ഐക്യവേദിയും മഹിളാമോര്‍ച്ചയുമൊക്കെ സജീവമാക്കാന്‍ വേണ്ട നിര്‍ദേശങ്ങളും ശാഖയില്‍ നല്‍കും. ബാലഗോകുലം സജീവമാക്കി ശ്രീകൃഷ്ണജയന്തി സമയത്തുള്ള ശോഭായാത്ര പോലുള്ള പരിപാടികളിലൂടെ കൂടുതല്‍ കുട്ടികളെ ബാലഗോകുലത്തില്‍ എത്തിക്കാന്‍ ശ്രമിക്കും. ചിലയിടങ്ങളില്‍ ഇടതുപക്ഷക്കാരെ കൂടി അണിനിരത്തി ശ്രീകൃഷ്ണജയന്തി ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. |
ചോദ്യം : മുതിര്‍ന്ന ശാഖയും ബാലശാഖയും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ തീവ്രമായ ഹിന്ദുത്വ വര്‍ഗീയത എന്നത് തന്നെയാവും അല്ലേ?
ഉത്തരം : അങ്ങനെ പറയാം. നേരത്തെ കളിയിലൂടെയും കഥയിലൂടെയും പറഞ്ഞുതന്ന കാര്യങ്ങള്‍ മുതിര്‍ന്ന ശാഖകളിലെത്തുമ്പോള്‍ വളരെ ഗൗരവമാര്‍ന്ന രീതിയില്‍ പറഞ്ഞുതരും. ഗുരുജി ഗോള്‍വാക്കറുടെ 'വിചാരധാര'യൊക്കെ പരിചയപ്പെടുത്തി തരുന്നതും അതില്‍ പറയുന്ന കാര്യങ്ങള്‍ എങ്ങിനെ നടപ്പിലാക്കാമെന്ന് ചര്‍ച്ച ചെയ്യുന്നതുമൊക്കെ ഇത്തരം ശാഖകളില്‍ വെച്ചാണ്. മുതിര്‍ന്ന ശാഖയില്‍ എത്തുമ്പോള്‍ പതിമൂന്ന് സൂര്യനമസ്‌കാരം ചെയ്യണം. ഇരുപത്തിയഞ്ചില്‍ കുറയാത്ത പ്രഹാറടിക്കണം. പാദഹസ്തപ്രകാര്‍, ഊര്‍ദ്ധപാദം തുടങ്ങിയവയും നിര്‍ബന്ധമാണ്. കബഡികളി നിര്‍ബന്ധമായും ഉണ്ടാവും. പിന്നെ മണ്ഡലയിലിരുന്ന് എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിക്കും.
ചോദ്യം : ശാഖകളില്‍ പ്രദേശത്തെ ഉത്സവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യില്ലേ?
ഉത്തരം : അത് പ്രധാന കാര്യമാണ്. ശാഖാപ്രദേശത്തെ ക്ഷേത്രോത്സവങ്ങള്‍ സംഘത്തിന്റെ നിയന്ത്രണത്തില്‍ തന്നെയായിരിക്കണമെന്ന് ഉറപ്പിക്കണമെന്ന് ശാഖയില്‍ തീരുമാനിക്കും. പട്ടികജാതി വിഭാഗത്തിലുള്ളവരുടെ മാടന്‍കോവില്‍ പോലുള്ളവയിലെ ഉത്സവ കാര്യത്തില്‍ മുന്‍കൈയൊന്നും എടുക്കില്ല. അത് ശാഖയുടെ ചുമതലയുള്ള കാര്യവാഹക് പ്രത്യേകം എടുത്തുപറയും. ബ്രാഹ്മണര്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തുന്ന അമ്പലങ്ങളുടെ ഉത്സവനടത്തിപ്പ് യാതൊരു കാരണവശാലും മറ്റ് പാര്‍ട്ടികള്‍ക്കോ, സംഘടനകള്‍ക്കോ നല്‍കരുതെന്ന് നിര്‍ദേശമുണ്ടാവും. അത് കൃത്യമായി നടപ്പിലാക്കാന്‍ നമ്മള്‍ ശ്രമിക്കുകയും ചെയ്യും.
ചോദ്യം : സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നിരവധിയുണ്ടല്ലോ, അവയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ശാഖയില്‍ തീരുമാനമെടുക്കാറുണ്ടോ?
ഉത്തരം : തീരുമാനമെടുക്കും. ഹിന്ദു ഐക്യവേദിയും മഹിളാമോര്‍ച്ചയുമൊക്കെ സജീവമാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. ബാലഗോകുലം സജീവമാക്കി ശ്രീകൃഷ്ണജയന്തി സമയത്തുള്ള ശോഭായാത്ര പോലുള്ള പരിപാടികളിലൂടെ കൂടുതല്‍ കുട്ടികളെ ബാലഗോകുലത്തില്‍ എത്തിക്കാന്‍ ശ്രമിക്കും. ചിലയിടങ്ങളില്‍ ഇടതുപക്ഷക്കാരെ കൂടി അണിനിരത്തി ശ്രീകൃഷ്ണജയന്തി ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്.
ചോദ്യം : നിങ്ങളുടെ ശാഖകളില്‍ ആര്‍ എസ് എസ് പ്രചാരകന്‍മാര്‍ വരാറുണ്ടായിരുന്നോ ?
ഉത്തരം : ഉണ്ട്. പത്തനാപുരത്തുള്ള രതീശെന്ന പ്രചാരകനും കൃഷ്ണചന്ദ്രന്‍, സതീഷ്ചന്ദ്രന്‍ തുടങ്ങിയ പ്രചാരകന്‍മാരുമൊക്കെ വരാറുണ്ടായിരുന്നു. ഇവര്‍ വന്നുപോകുമ്പോള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ആ പ്രദേശത്ത് എന്തെങ്കിലും സംഘര്‍ഷം ഉണ്ടാക്കും. അപ്പോള്‍ സംഘം ഒന്നുകൂടി സജീവമാകും. കൃസ്ത്യന്‍ പള്ളിക്കുമുന്നിലെ കുരിശുകളും ഭണ്ഡാരവും തകര്‍ത്തും പെന്തകോസ്തുകാരുടെ ബോര്‍ഡുകള്‍ വ്യാപകമായി തല്ലിതകര്‍ത്തതൊക്കെ അങ്ങനെയുള്ള സമയങ്ങളിലാണ്.
ചോദ്യം : തിരുവനന്തപുരം ജില്ലയും കൊല്ലം ജില്ലയും നേരത്തെ ഒരൊറ്റ വിഭാഗ് ആയിരുന്നില്ലേ? ഇപ്പോള്‍ രണ്ട് വിഭാഗ് ആയി മാറിയത് സംഘം സജീവമായതിന്റെ ഭാഗമായല്ലേ?
ഉത്തരം : അതെ. കൂടുതല്‍ ശാഖകളും പ്രവര്‍ത്തകരുമുണ്ടാകുമ്പോഴാണ് ഇത്തരത്തില്‍ വിഭജിക്കപ്പെടുന്നത്.
ചോദ്യം : തിരുവനന്തപുരം വിഭാഗില്‍ എത്ര ശാഖകളുണ്ട് ?
ഉത്തരം : തെരഞ്ഞെടുപ്പിന് ശേഷം എത്രയുണ്ടെന്ന് കൃത്യമായി അറിയില്ല. ഏതാണ്ട് മുന്നൂറോളം ശാഖകളുണ്ടാവും.
ചോദ്യം : തിരുവനന്തപുരം വിഭാഗില്‍ എത്ര മേഖലകളുണ്ട്? ഏതാണ് ശക്തം?
ഉത്തരം : തിരുവനന്തപുരം വിഭാഗില്‍ നാല് മേഖലകള്‍. ഒന്ന്, തിരുവനന്തപുരം മഹാനഗരം അത് കോര്‍പ്പറേഷന്‍ പ്രദേശമാണ്. രണ്ട്, തിരുവനന്തപുരം ഗ്രാമജില്ല എന്നറിയപ്പെടുന്നു. അത് നെയ്യാറ്റിന്‍കര മേഖലയാണ്. മൂന്ന്, നെടുമങ്ങാട് മേഖല. നാല്, ആറ്റിങ്ങല്‍ മേഖല. ഇതില്‍ ശക്തമായ മേഖല നെയ്യാറ്റിന്‍കരയാണ്. കണ്ണൂരില്‍ നിന്ന് കൊലപാതകമൊക്കെ നടത്തി സംഘം പ്രവര്‍ത്തകര്‍ വരുമ്പോള്‍ സംരക്ഷിക്കുന്നത് മിക്കവാറും നെയ്യാറ്റിന്‍കരയിലായിരിക്കും.
ചോദ്യം : വിഷ്ണു സ്വയംസേവകനെന്ന നിലയില്‍ നിന്ന് പിന്നെ ഏതൊക്കെ പദവികളിലേക്ക് എത്തി?
ഉത്തരം : എന്നെ ശാഖയില്‍ നിന്നും ഐ ടി സി ക്യാമ്പിലേക്ക് അയച്ചു. പോത്തന്‍കോട് കരിപ്പൂര്‍ സ്‌കൂളില്‍. ഏഴുദിവസത്തെ പരിശീലനം കഴിഞ്ഞുവന്നപ്പോള്‍ ഗണനായകനാക്കി. ഒരു ശാഖയില്‍ ചിലപ്പോള്‍ നാലോളം ഗണനായകന്‍മാരൊക്കെ കാണും. അതുകഴിഞ്ഞ് ഒ ടി സി ക്യാമ്പില്‍ പങ്കെടുത്തു. ശാര്‍ക്കര ശാരദ വിലാസം സ്‌കൂളില്‍ വെച്ചായിരുന്നു ക്യാമ്പ്. അതുകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഞാന്‍ കരകുളം പഞ്ചായത്തിന്റെ മണ്ഡല്‍ ശാരീരിക് പ്രമുഖായി. അതിന് ശേഷം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകള്‍ ശക്തിപ്പെടുത്തി.
ചോദ്യം : ആ സമയത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയോ?
ഉത്തരം : വ്യാപകമായി സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതും സംഘര്‍ഷമുണ്ടാക്കുന്നതും ആ സമയത്താണ്. അവസാനിക്കാത്ത സംഘര്‍ഷം ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്ന കാര്യത്തില്‍ ആര്‍ എസ് എസ് വിജയിച്ചു. ഉത്സവത്തിന് ക്ഷേത്രത്തില്‍ കാവിക്കൊടി കെട്ടാനുള്ള ശ്രമം നടത്തി വിജയിച്ചു. പിന്നീട് ചില ബി ജെപിക്കാര്‍ മറ്റ് രാഷ്ട്രീയക്കാരുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കി കൊടികള്‍ മാറ്റി. സിപിഐ എം ന്റെ സമ്മേളന സമയത്ത് റോഡിന്റെ ഓരത്ത് സംഘാടക സമിതി ഓഫീസുകള്‍കെട്ടിയിരുന്നു. അവയൊക്കെ തകര്‍ത്തു. കത്തിച്ചു. സിപിഐ എംന്റെ വെയിറ്റിംഗ് ഷെഡ് കാവി പെയിന്റടിച്ച് പ്രകോപനമുണ്ടാക്കി. അങ്ങനെ നിരവധി സംഘപ്രവര്‍ത്തനങ്ങള്‍ അവിടെ ആര്‍ എസ് എസ് നടത്തി. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ഞങ്ങളുടെ പ്രചാരകന്‍ നേരിട്ടെത്തി അഭിനന്ദിച്ചു.
ചോദ്യം : അപ്പോള്‍ വിഷ്ണുവിന് എത്ര വയസാണ് ?
ഉത്തരം : പതിനേഴ് വയസ്.
ചോദ്യം : ശാരീരിക് പ്രമുഖ് സ്ഥാനത്തുനിന്നും കാര്യവാഹക് ആയില്ലേ?
ഉത്തരം : ആയി. കാര്യവാഹക് ആയപ്പോള്‍ പ്രവര്‍ത്തനം തിരുവനന്തപുരം കാര്യാലയത്തിലേക്ക് മാറ്റി. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലുള്ള ത്രിമൂര്‍ത്തി ക്ഷേത്രത്തിന്റെ അടുത്തുള്ള മൂന്നുനില കെട്ടിടം. ശക്തിനിവാസ്. അതാണ് കാര്യാലയം. അവിടെയാണ് കേന്ദ്രീകരിച്ചത്. സുദര്‍ശനന്‍ജി വിഭാഗ് പ്രചാരകായിരിക്കുന്ന കാലമായിരുന്നു അത്.
ചോദ്യം : കാര്യാലയത്തില്‍ എന്തായിരുന്നു ചുമതല?
ഉത്തരം : കാര്യാലയത്തിലെ എല്ലാ കാര്യങ്ങളും നോക്കണം. ഭക്ഷണമുണ്ടാക്കുന്നതില്‍ സഹായിക്കുക, അവിടെ വൃത്തിയാക്കുക തുടങ്ങി ഓഫീസ് സെക്രട്ടറിയുടെ പണിവരെ ഉണ്ടാവും. എല്ലാം ചെയ്യണം.
ചോദ്യം : ഈ കാര്യാലയത്തില്‍ ആര്‍ എസ് എസ് സംഘപരിവാര്‍ സംഘടനകളുടെയെല്ലാം യോഗം വിളിച്ചുചേര്‍ക്കില്ലേ?
ഉത്തരം : വിളിച്ചു ചേര്‍ക്കും ബി ജെ പി അടക്കമുള്ള എല്ലാ പരിവാര്‍സംഘടനകളുടെയും യോഗം മാസത്തില്‍ കുറഞ്ഞത് ഒരുതവണയെങ്കിലും വിളിക്കും. ഓരോ സംഘടനയും എന്തൊക്കെ ചെയ്യണം. ആ പരിപാടിയില്‍ മറ്റുള്ള പരിവാര്‍ സംഘടനകള്‍ എന്ത് റോള്‍ നിര്‍വഹിക്കണമെന്നൊക്കെ അവിടെ തീരുമാനിക്കും. അത് നടപ്പിലാക്കണം. ആര്‍ എസ് എസ് പറയുന്നത് അടുക്കുംചിട്ടയോടും കൂടി നടപ്പിലാക്കുക എന്നത് മാത്രമാണ് ബി ജെ പി അടക്കമുള്ള പരിവാര്‍ സംഘടനകളുടെ കടമ.
ചോദ്യം : ഓരോ പരിവാര്‍ സംഘടനയിലും ആര്‍ എസ് എസിന്റെ ചുമതലക്കാരന്‍ ഉണ്ടാവില്ലേ?
ഉത്തരം : ഉണ്ടാവും. അവര്‍ പറയുന്നതാണ് അവസാന വാക്ക്. പ്രചാരകന്‍മാര്‍ക്കാവും ചുമതല.
ചോദ്യം : ബി ജെ പിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആര്‍ എസ് എസ് പ്രചാരകനല്ലെ? പ്രചാരകനെ നേരിട്ട് പ്രസിഡന്റാക്കുന്ന പതിവില്ലല്ലോ. എന്തുകൊണ്ടാണ് അത്തരമൊരു നടപടി ആര്‍ എസ് എസ് കൈക്കൊണ്ടത്?
ഉത്തരം : കേരളത്തിലെ ബി ജെ പി ഘടകത്തില്‍ ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത വിധത്തില്‍ വഴക്കും വക്കാണവും ആയപ്പോഴാണ് കുമ്മനം രാജേട്ടനെ സംഘം പ്രസിഡന്റായി നിയോഗിച്ചത്. ഇപ്പോള്‍ മൂന്ന് പ്രചാരകന്‍മാര്‍ ബി ജെ പിയെ ശ്രദ്ധിക്കാനുണ്ട്. എന്നിട്ടും വഴക്ക് മാറിയിട്ടില്ല.
ചോദ്യം : തിരുവനന്തപുരം കാര്യാലയത്തില്‍ സംഘം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിഷ്ണു, ആറ്റിങ്ങലില്‍ എത്തുന്നത് എങ്ങിനെയാണ്?
ഉത്തരം : ഇടയ്ക്ക് എനിക്ക് കുറച്ച് കടമുണ്ടായി. ഒരു ബി എം എസുകാരന്റെ മകളുടെ കല്യാണത്തിന് സഹായമായി കൊടുത്ത പണം തിരികെ കിട്ടിയില്ല. ആ കടം വീട്ടാനായി കാര്യാലയത്തില്‍ നിന്നും വീട്ടിലേക്ക് പോകാനുള്ള അനുവാദം ലഭിച്ചു. കുഞ്ഞമ്മയുടെ വീട്ടിലേക്ക്, പോത്തന്‍കോട് പോയി. ഏഴെട്ട് മാസം അവിടെ നിന്നു. അപ്പോഴാണ് ആറ്റിങ്ങല്‍ കാര്യാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ലഭിച്ചത്. ഉടന്‍ അങ്ങോട്ടേക്ക് പോയി. കടം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.
ചോദ്യം : ആറ്റിങ്ങലില്‍ എവിടെയായിരുന്നു കേന്ദ്രീകരിച്ചത്?
ഉത്തരം : ആര്‍ എസ് എസ് നേതൃത്വം ആറ്റിങ്ങലില്‍ ആക്‌സിസ് ബാങ്കിന്റെ ശാഖയില്‍ എനിക്ക് ഒരു ജോലി സംഘടിപ്പിച്ചുതന്നു. ബാങ്ക് ജീവനക്കാരനെന്നുള്ള നിലയില്‍ ആറ്റിങ്ങല്‍ പ്രദേശത്തെ പൂര്‍ണമായും മനസിലാക്കി. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആളുകളെയും മനസിലാക്കി. എന്തൊക്കെ ചെയ്യണമെന്ന കാര്യങ്ങള്‍ ആദ്യമേ തന്നെ സംഘനേതൃത്വം പറഞ്ഞുതന്നിരുന്നു. അതൊരു ചാര്‍ട്ടാക്കി സൂക്ഷിച്ചു. ചെയ്തത് മാര്‍ക്ക് ചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ ആ ജോലി രാജിവെച്ചു. വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ആര്‍ എസ് എസിന്റെ ആറ്റിങ്ങല്‍ കാര്യാലയത്തില്‍ മുഴുവന്‍സമയ പ്രവര്‍ത്തകനായി.
അമ്പലമാണ് ഹിന്ദുത്വം ഏറ്റവും നന്നായി പ്രയോഗിക്കാന്‍ സാധിക്കുന്ന സ്ഥലം. അതുകൊണ്ട് ഓരോ അമ്പലങ്ങളും സംഘത്തിന്റെ കൈകളില്‍ ഭദ്രമായിരിക്കണമെന്നാണ് പറയാറ്. ഹിന്ദു സ്ത്രീകളെ ആകര്‍ഷിക്കണമെങ്കിലും അമ്പലം വേണം. ചില പ്രദേശങ്ങളില്‍ സംഘത്തിന് കടന്നുകയറാന്‍ സാധിക്കാത്ത ഇടങ്ങളിലാവും അമ്പലമുണ്ടാകുക. അപ്പോള്‍ അതിന്റെ കമ്മറ്റികളിലും മറ്റും കയറിപറ്റാനായി ആ ഭാഗത്ത് വാടകയ്ക്ക് താമസിക്കാനായി ഏതെങ്കിലും സ്വയം സേവകനെ നിശ്ചയിക്കും. അയാള്‍ നിഷ്പക്ഷഭാവം നടിച്ച്, ഒത്തിരി സമയമെടുത്ത് കമ്മറ്റിയില്‍ കയറും. പിന്നെ ഹിന്ദുത്വം കുത്തിവെക്കാന്‍ തുടങ്ങും. ഒരാളെ കൂടെ കിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാവും. രാമായണമാസം ശാഖകള്‍ തുടങ്ങാനും സംഘം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും പറ്റിയ സമയമാണ്. ആ സമയത്ത് വിവിധ പ്രദേശങ്ങളില്‍ കുട്ടികളെ സംഘടിപ്പിച്ച് കളികള്‍ നടത്തുകയും വൈകുന്നേരം ഹരേരാമ... ഹരേകൃഷ്ണ ചൊല്ലി നാട്ടിലൂടെ നടക്കുകയും ഏതെങ്കിലും വീട് കേന്ദ്രീകരിച്ച് രാമായണം ചെല്ലുകയും ചെയ്യും. ഇത് അമ്മമാരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ എളുപ്പമുള്ള കാര്യമാണ്. ഇപ്പോള്‍ ഗണേശോല്‍സവ സമയവും ഇത്തരത്തില്‍ ഗുണപ്പെടാറുണ്ട്. |
ചോദ്യം : അമ്പലങ്ങളുടെ അരികിലാണല്ലൊ എല്ലാ കാര്യാലയങ്ങളും? അമ്പലങ്ങളുമായി ബന്ധപ്പെട്ട് ശാഖകള്‍ ഉണ്ടാക്കണമെന്ന് ആര്‍ എസ് എസ് സങ്കല്‍പ്പമുണ്ടല്ലൊ. അത് എല്ലായിടത്തും നടപ്പാക്കാറുണ്ടോ?
ഉത്തരം : നടപ്പാക്കാറുണ്ട്. അമ്പലമാണ് ഹിന്ദുത്വം ഏറ്റവും നന്നായി പ്രയോഗിക്കാന്‍ സാധിക്കുന്ന സ്ഥലം. അതുകൊണ്ട് ഓരോ അമ്പലങ്ങളും സംഘത്തിന്റെ കൈകളില്‍ ഭദ്രമായിരിക്കണമെന്നാണ് പറയാറ്. ഹിന്ദു സ്ത്രീകളെ ആകര്‍ഷിക്കണമെങ്കിലും അമ്പലം വേണം. ചില പ്രദേശങ്ങളില്‍ സംഘത്തിന് കടന്നുകയറാന്‍ സാധിക്കാത്ത ഇടങ്ങളിലാവും അമ്പലമുണ്ടാകുക. അപ്പോള്‍ അതിന്റെ കമ്മറ്റികളിലും മറ്റും കയറിപറ്റാനായി ആ ഭാഗത്ത് വാടകയ്ക്ക് താമസിക്കാനായി ഏതെങ്കിലും സ്വയം സേവകനെ നിശ്ചയിക്കും. അയാള്‍ നിഷ്പക്ഷഭാവം നടിച്ച്, ഒത്തിരി സമയമെടുത്ത് കമ്മറ്റിയില്‍ കയറും. പിന്നെ ഹിന്ദുത്വം കുത്തിവെക്കാന്‍ തുടങ്ങും. ഒരാളെ കൂടെ കിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാവും.
ചോദ്യം : ആറ്റിങ്ങലില്‍ എന്തായിരുന്നു വിഷ്ണുവിനുള്ള ചുമതലകള്‍?
ഉത്തരം : പുതിയ ശാഖകള്‍ ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ചുമതല. രാമായണമാസം ശാഖകള്‍ തുടങ്ങാനും സംഘം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും പറ്റിയ സമയമാണ്. ആ സമയത്ത് വിവിധ പ്രദേശങ്ങളില്‍ കുട്ടികളെ സംഘടിപ്പിച്ച് കളികള്‍ നടത്തുകയും വൈകുന്നേരം ഹരേരാമ... ഹരേകൃഷ്ണ ചൊല്ലി നാട്ടിലൂടെ നടക്കുകയും ഏതെങ്കിലും വീട് കേന്ദ്രീകരിച്ച് രാമായണം ചെല്ലുകയും ചെയ്യും. ഇത് അമ്മമാരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ എളുപ്പമുള്ള കാര്യമാണ്. ഇപ്പോള്‍ ഗണേശോല്‍സവ സമയവും ഇത്തരത്തില്‍ ഗുണപ്പെടാറുണ്ട്.
ചോദ്യം : ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയമായി ബി ജെ പി വഴി നേട്ടമുണ്ടാക്കാനുള്ള പ്രവര്‍ത്തന ഏകോപനം ഉണ്ടാകാറുണ്ടോ?
ഉത്തരം : അതുണ്ടാവും. ആറ്റിങ്ങലില്‍ എനിക്ക് ചുമതലയുണ്ടായിരുന്ന പ്രദേശത്ത് കഴിഞ്ഞ ഇലക്ഷനില്‍ ബി ജെ പിയുടെ കൗണ്‍സിലറാണ് ജയിച്ചത്. അത് ഞങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണ്. നാട്ടിലെ സ്ത്രീകളെ സ്വാധീനിച്ചാല്‍ വിജയം ഉറപ്പിക്കാന്‍ പറ്റും.
ചോദ്യം : മറ്റ് രാഷ്ട്രീയപാര്‍ട്ടികള സജീവമായ പ്രദേശങ്ങളില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുമായി എത്തുന്ന സംഘിരീതികള്‍ പ്രയോഗിക്കാന്‍ വിഷ്ണുവിന്റെ സംഘിജീവിതത്തില്‍ സാധിച്ചിട്ടുണ്ടോ?
ഉത്തരം : അത്തരം പ്രവര്‍ത്തനങ്ങള്‍ നിരവധി പ്രദേശങ്ങളില്‍ ചെയ്തിട്ടുണ്ട്. അയിലം സിപിഐ എം സജീവമായ പ്രദേശമാണ്. അവിടെ നിരന്തരം അക്രമണപ്രവര്‍ത്തനങ്ങള്‍ നടത്തി സൈ്വര്യജീവിതം തകര്‍ത്തു. വി എസ് അച്യുതാനന്ദന്‍ വരെ അവിടെ വന്നു, സംഘത്തിനെതിരെ പ്രതിഷേധയോഗം കൂടി. ഇപ്പോള്‍ അവിടെ സംഘം കുറച്ചുശക്തമായി. ഒരു പ്രചാരകനായിരുന്നു അതിന്റെ ചുമതല.
ചോദ്യം : ഇത്തരം ആക്രമണ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ വിഷ്ണുവും ഉണ്ടാവാറുണ്ടോ?
ഉത്തരം : ഇല്ല. ആസൂത്രണ യോഗങ്ങളില്‍ മുതിര്‍ന്ന സംഘം നേതാക്കളാണ് സാധാരണ ഉണ്ടാവാറ്. താലൂക്ക് പ്രചാരകന്‍മാരുടെ നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കേണ്ടത്. കാര്യവാഹകുമാരും സ്വയംസേവകരുമൊക്കെ നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. ബോംബെറിയുക. വടിവാള്‍ പ്രയോഗിച്ച് വെട്ടുക. തുടങ്ങിയുള്ള കാര്യങ്ങള്‍ ചെയ്യണം.
ചോദ്യം : അക്രമ പ്രവര്‍ത്തനത്തോടൊപ്പം വേറെന്തൊക്കെ പ്രവര്‍ത്തന രീതികളാണ് നടപ്പിലാക്കാറ്?
ഉത്തരം : സിപിഎംന് ശക്തിയുള്ള കേന്ദ്രങ്ങളില്‍ ഞങ്ങള്‍ രണ്ട് വിഭാഗമായി മാറും. ഒരു വിഭാഗം അക്രമണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. മറ്റേ വിഭാഗം സംഘംപ്രവര്‍ത്തകരാണെന്ന ഐഡിന്റിറ്റി വെളിപ്പെടുത്താതെ നാട്ടിലെ പൊതുസ്ഥലങ്ങളില്‍ ഇരുന്ന് സിപിഎംനെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള നിലപാടെടുക്കും. ഈ രണ്ടാമത്തെ വിഭാഗത്തിലെ അംഗങ്ങള്‍ സ്വയം അക്രമത്തിന് വിധേയരായി ഡി വൈ എഫ് ഐക്കാര്‍ ആക്രമിച്ചു എന്ന് പ്രചരിപ്പിക്കും. ജനവികാരം ആദ്യഘട്ടത്തില്‍ സംഘത്തിനനുകൂലമായിരിക്കും. കുറേകഴിഞ്ഞ് എപ്പോഴെങ്കിലും കുറച്ചുപേര്‍ സത്യം മനസിലാക്കുമ്പോഴേക്കും പലരും ഞങ്ങളുടെ വലയിലായിട്ടുണ്ടാവും. ആ രീതി എല്ലായിടത്തും പ്രയോഗിക്കാറുണ്ട്.
ചോദ്യം : വിഷ്ണു, ആര്‍ എസ് എസ് നേതൃത്വത്തോട് തെറ്റിപ്പിരിയുന്നത് എന്ത് കാരണത്താലാണ്?
ഉത്തരം : ഞാന്‍ മാത്രമല്ല തെററുന്നത്. കേരളത്തിലങ്ങളോളമിങ്ങോളമുള്ള സംഘം പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം അസംതൃപ്തരാണ്. തെറ്റിനില്‍ക്കുകയാണ്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാമെന്ന സംഘം തീരുമാനം ബി ജെ പി പ്രവര്‍ത്തകര്‍ ദുരുപയോഗം ചെയ്യുമ്പോള്‍ സംഘനേതൃത്വം അനങ്ങാതിരിപ്പാണ്. നേതൃത്വത്തില്‍ ചിലര്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കുകയാണ് ബി ജെ പി നേതാക്കള്‍. വേറെ ചിലര്‍ക്ക് വല്ല ദൗര്‍ബ്ബല്യങ്ങളുമുണ്ടെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കും. ബി ജെ പിയുടെ ചൊല്‍പ്പടിയില്‍ സംഘം നേതൃത്വം അകപ്പെട്ടുപോയതിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്തത്.
ചോദ്യം : ആര്‍ എസ് എസ് പ്രചാകരുടെ സ്വഭാവത്തിനും ഇഷ്ടത്തിനും അനുസരിച്ച് ഓരോ പ്രദേശത്തെയും ആര്‍ എസ് എസിന്റെ സ്വഭാവം മാറുമെന്ന് വിലയിരുത്തി കാണാറുണ്ട്. അതില്‍ വസ്തുതയുണ്ടോ ?
ഉത്തരം : അത് ശരിയാണ്. സംഘത്തിന്റെ അവസാന വാക്ക് സര്‍സംഘചാലകാണെന്നതുപോലെ കേരളത്തിലെ ഓരോ ഘടകത്തിലും അതിന്റെ ഉത്തരവാദിത്തമുള്ള പ്രചാരകന്‍മാരാണ് അവസാന വാക്ക്. അവരുടെ വാക്ക് ധിക്കരിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. അക്രമം ഇഷ്ടപ്പെടുന്ന പ്രചാരകനാണെങ്കില്‍ ആ ഘടകത്തിലെ പ്രവര്‍ത്തകര്‍ കൂടുതലും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാവും. അതല്ല, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ സ്വീകരിക്കുന്ന പ്രചാരകനാണെങ്കില്‍ ആ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാവും ഘടകത്തില്‍ ഉണ്ടാവുക. പല ദൗര്‍ബല്യങ്ങളും ഉള്ള പ്രചാരകര്‍ വരുമ്പോള്‍ സംഘത്തിന്റെ ഘടകങ്ങള്‍ അരാജകത്വത്തിന്റെ അങ്ങേയറ്റമാവും. ആറ്റിങ്ങലില്‍ അതായിരുന്നു പ്രശ്‌നം.
ചോദ്യം : നിങ്ങള്‍ ആര്‍ എസ് എസ് നേതൃത്വത്തിന്റെ അരാജകത്വത്തെ ചോദ്യം ചെയ്തപ്പോള്‍ അവരുടെ മുകളിലുള്ള നേതാക്കള്‍ ഇടപെട്ടില്ലേ?
ഉത്തരം : സംഘത്തില്‍ എതിര്‍വാക്കുകളില്ല. നമ്മള്‍ റേഡിയോ കേള്‍ക്കും പോലെയാണ്. തിരികെ പറഞ്ഞിട്ടുകാര്യമില്ല. സംഘത്തിന്റെ ഉള്ളറകളൊക്കെ മനസിലാക്കിയവര്‍ക്ക് ഒരിക്കലും സ്വതന്ത്രരായി പുറത്തേക്ക് പോകാനും സാധിക്കില്ല. എന്നെ ഇല്ലാതാക്കണമെന്ന തീരുമാനം സംഘത്തിന്റെ നേതൃത്വം കൈക്കൊണ്ടത് അതുകൊണ്ടാണ്.
ചോദ്യം : വിഷ്ണു ജയിലില്‍ കിടന്നിട്ടുണ്ടല്ലൊ? ഏത് ജയിലില്‍? ജയിലിനകത്തും ശാഖയുണ്ടോ?
ഉത്തരം : ഉണ്ട്. ആറുമാസം ജയിലില്‍ കിടന്നു. ആറ്റിങ്ങല്‍ സബ്ജയില്‍. ജയിലിനകത്ത് ശാഖ നടത്തും. സംഘത്തിന്റെ പ്രവര്‍ത്തകരെ സഹായിക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ എല്ലാ ജയിലിലുമുണ്ട്. എന്തിനും അവരുടെ സഹായമുണ്ടാവും. സംഘത്തിന്റെ എല്ലാവരും ഒരു സെല്ലിനകത്താണ് ഉണ്ടാവുക. സംഘം പ്രവര്‍ത്തകരെ കഴിയുന്നതും ജയില്‍ മാറ്റാതെ അവിടെ തന്നെ നിലനിര്‍ത്തും. കബഡി കളിക്കാന്‍ പറ്റില്ല എന്ന കുറവുമാത്രമേ ഉള്ളു.
ചോദ്യം : ബി ജെ പിയുടെ തിരുവനന്തപുരം ജില്ലാഭാരവാഹിയായ ഒരാളെ വിഷ്ണുവിന്റെ നേതൃത്വത്തില്‍ സംഘം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി എന്ന ഒരാരോപണമുണ്ട്. അത് ശരിയാണോ?
ഉത്തരം : അത് ഭീഷണിയല്ല. മഹിളാമോര്‍ച്ചയുടെ ഒരു പ്രവര്‍ത്തകയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഴിവിട്ട രീതിയില്‍ പോകുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. നാട്ടിലാകെ അവരുടെ പ്രവൃത്തികള്‍ പാട്ടായി. സംഘത്തിന് അപമാനമാകുന്ന വിധത്തില്‍ അത് ചര്‍ച്ചയായപ്പോള്‍ ആറ്റിങ്ങലിലെ ചുമതലയുള്ള കാര്യവാഹക് എന്നുള്ള രീതിയില്‍ അയാളെ വിളിച്ചുവരുത്തി ആ ബന്ധം വിലക്കി എന്നേയുള്ളു. ആ ബി ജെ പി ഭാരവാഹി എങ്ങിനെയാണ് വലിയ ആര്‍ഭാടവീട് വെച്ചത് എന്നത് ആര്‍ എസ് എസ് പ്രചാരകന്‍ തന്നെ മനസിലാക്കിയിട്ടുണ്ട്. അത് സംഘത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. ബി ജെ പിയുടെ ഫണ്ടില്‍ നിന്നും നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലേറെ രൂപ വീടുപണിക്കായി അയാള്‍ വഴിമാറ്റി ചിലവഴിച്ചു. പക്ഷെ, ഒന്നും ചെയ്തില്ല. കാരണം അയാളുടെ കൈകളിലാണ് പ്രചാരകന്‍മാര്‍ കൂടുതലുമുള്ളത്. ഇതൊക്കെ ഞാന്‍ വിളിച്ചുപറഞ്ഞതുകൊണ്ടാണ് അയാള്‍ എന്നോടു വെറുപ്പ് പ്രകടിപ്പിച്ച് നടന്നത്.
ചോദ്യം : ആര്‍ എസ് എസിന്റെ പ്രചാരകന്‍ അരാജകത്വ വഴിലിയൂടെ സഞ്ചരിച്ചതാണല്ലൊ ആറ്റിങ്ങലിലെ ആര്‍ എസ് എസില്‍ ഉരുള്‍പൊട്ടലുണ്ടാക്കിയത്. അത്തരക്കാരെ സംഘത്തില്‍ നിന്നും പുറത്താക്കിക്കൂടെ?
ഉത്തരം : മുമ്പ് ഇത്തരക്കാരോട് പെട്ടിയുമെടുത്ത് ഇറങ്ങിപ്പോകാന്‍ പറയുമായിരുന്നു. അത്തരം കഥകളൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ സംഘത്തില്‍ പ്രചാരകന്‍മാരാവാന്‍ ആളില്ല. അതുകൊണ്ട് എത്തരക്കാരായാലും സംഘത്തില്‍ നിന്ന് ഒഴിവാക്കില്ല. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റും. അത്രയേ ചെയ്യാറുള്ളു.
ചോദ്യം : എറണാകുളത്ത് ആര്‍ എസ് എസിന് ഭാസ്‌കരീയം എന്നൊരു കെട്ടിടമുണ്ടല്ലൊ. അതിനെ സംബന്ധിച്ച് ആര്‍ എസ് എസിനകത്ത് വലിയ വാഗ്വാദങ്ങള്‍ നടക്കുന്നു എന്ന് കേട്ടിട്ടുണ്ട്. അതില്‍ വസ്തുതയുണ്ടോ?
ഉത്തരം : സത്യമാണത്. കേരളത്തിലെ ആദ്യകാല പ്രചാരകനായ ഭാസ്‌കരറാവുവിന്റെ സ്മരണാര്‍ത്ഥം എടുത്ത കണ്‍വെന്‍ഷന്‍ സെന്ററാണ് ഭാസ്‌കരീയം. സംഘം വലിയ പരിസ്ഥിതിസംരക്ഷകരായി മാറണമെന്ന് ആഹ്വാനം ചെയ്യുമ്പോഴാണ് കായല്‍ നികത്തി ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ എടുത്തത്. അഞ്ചുലക്ഷം രൂപയാണ് വാടക. സാധാരണക്കാരായ സംഘം പ്രവര്‍ത്തകര്‍ക്ക് അവിടെ പ്രവേശനംപോലുമില്ല. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഉയര്‍ത്തിയ കെട്ടിടമായതുകൊണ്ട് വൈദ്യതി പോലും ലഭിച്ചിട്ടില്ല. ജനറേറ്റര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. അതിനെതിരെ പല ഘടകങ്ങളിലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ, മിണ്ടരുത് എന്ന് മാത്രമാണ് നേതൃത്വം പറഞ്ഞത്.
കേരളത്തിലെ ആദ്യകാല പ്രചാരകനായ ഭാസ്‌കരറാവുവിന്റെ സ്മരണാര്‍ത്ഥം എടുത്ത കണ്‍വെന്‍ഷന്‍ സെന്ററാണ് ഭാസ്‌കരീയം. സംഘം വലിയ പരിസ്ഥിതിസംരക്ഷകരായി മാറണമെന്ന് ആഹ്വാനം ചെയ്യുമ്പോഴാണ് കായല്‍ നികത്തി ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ എടുത്തത്. അഞ്ചുലക്ഷം രൂപയാണ് വാടക. സാധാരണക്കാരായ സംഘം പ്രവര്‍ത്തകര്‍ക്ക് അവിടെ പ്രവേശനംപോലുമില്ല. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഉയര്‍ത്തിയ കെട്ടിടമായതുകൊണ്ട് വൈദ്യതി പോലും ലഭിച്ചിട്ടില്ല. ജനറേറ്റര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. അതിനെതിരെ പല ഘടകങ്ങളിലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ, മിണ്ടരുത് എന്ന് മാത്രമാണ് നേതൃത്വം പറഞ്ഞത്. |
ചോദ്യം : ഗുരുദക്ഷിണയെന്നൊരു പരിപാടി ആര്‍ എസ് എസ് സംഘടിപ്പിക്കാറുണ്ടല്ലൊ. അതുവഴി ലക്ഷക്കണക്കിന് രൂപ ലഭിക്കുമെന്ന് കേട്ടിട്ടുണ്ട്. അതില്‍ വസ്തുതയുണ്ടോ? ഇതിന്റെ സംഘാടനം എങ്ങിനെയാണ്?
ഉത്തരം : സംഘടിപ്പിക്കുന്ന പ്രദേശത്തിന്റെയും ഗുരുദക്ഷിണയില്‍ പങ്കെടുക്കുന്നവരുടെയും സ്ഥിതിപോലെയാണ് പണം കൂടുന്നതും കുറയുന്നതും. ലക്ഷങ്ങള്‍ കിട്ടുന്ന സ്ഥലങ്ങളാണ് കൂടുതലും. ആര്‍ എസ് എസിന്റെ ഇരട്ടവാലുകളുള്ള കാവി പതാക, ഭഗവത്ധ്വജമാണ് ഗുരുസ്ഥാനത്ത് വെക്കുക. എന്നിട്ട് ദക്ഷിണ സ്വീകരിക്കും. എന്തിനെയും ശുദ്ധീകരിക്കാന്‍ പറ്റുന്നതാണ് കാവി എന്നാണ് സങ്കല്‍പ്പം. അതാണ് അതിനെ പൂജിക്കുന്നത്. ഡോക്ടര്‍ജി ഹെഡ്‌ഗേവാറിന്റെ ആശയമാണ് ഗുരുദക്ഷിണ. ആര്‍ എസ് എസ് രസീതിയടിച്ച് പിരിക്കുന്നില്ല. ഗുരുദക്ഷിണ വഴിയാണ് പണം ശേഖരിക്കുന്നത്. അതിന് കണക്കുമില്ല. സംഘത്തിന്റെ വ്യവസ്ഥാ പ്രമുഖന്‍മാര്‍ പറയുന്നതാണ് കണക്ക്.
ചോദ്യം : ഗാന്ധിവധത്തിന് ശേഷം ആര്‍ എസ് എസിനെ നിരോധിച്ചല്ലൊ. ഇപ്പോള്‍ ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ഭരണമാണ് കേന്ദ്രത്തിലുള്ളത്. ആര്‍ എസ് എസ് പ്രചാരകനാണ് പ്രധാനമന്ത്രി. എന്നിട്ടും ആര്‍ എസ് എസ് നിഗൂഡതയുടെ ആവരണത്തിനകത്തുതന്നെയാണ് നില്‍ക്കുന്നത്. ഓഫീസ് എവിടെയാണെന്ന് പരസ്യപ്പെടുത്തില്ല. പ്രവര്‍ത്തകര്‍ ആരാണെന്ന് പരസ്യപ്പെടുത്തില്ല. ആകെയൊരു പുകമറ!
ഉത്തരം : അതെ. ആതാണ് സംഘം. ഇനി ആര്‍ എസ് എസിനെ ഏതെങ്കിലും കാരണത്താല്‍ നിരോധിച്ചു എന്ന് വെക്കൂ. കണ്ടുകെട്ടാന്‍ ഒന്നും കാണില്ല. ഒന്നും ആര്‍ എസ് എസിന്റെ പേരിലില്ല. എല്ലാം ഓരോ ട്രസ്റ്റുകളാണ്. ഓഫീസുകള്‍ ഏതെങ്കിലും ട്രസ്റ്റിന്റെ പേരിലാവും ഉണ്ടാവുക. അത് വാടകയ്ക്ക് വാങ്ങിയെന്ന രേഖയും കാണും. മിനുട്‌സ് ബുക്കില്ല. സര്‍ക്കുലര്‍ പോലുള്ള രേഖകളുമില്ല. ആര്‍ എസ് എസിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത വിധത്തിലാണ സംഘശരീരം.
ചോദ്യം : ജില്ലയിലെ ശാരീരിക് പ്രമുഖായ വിനീതാണല്ലൊ, വിഷ്ണുവടങ്ങുന്ന വിമത ആര്‍ എസ് എസ് ഗ്രൂപ്പിന്റെ നേതാവ്. അദ്ദേഹത്തിനെതിരെ സംഘം ശാരീരികമായ അക്രമം അഴിച്ചുവിട്ടിരുന്നോ?
ഉത്തരം : ഇല്ല. വിനീതേട്ടന്‍ ജില്ലയിലെ ശാഖകള്‍ക്കെല്ലാം സുപരിചിതനാണ്. സ്വയംസേവകുമാര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഓടിവരും. ആരുടെയും വീട്ടില്‍ കയറ്റി കിടത്താവുന്ന മാന്യനാണ്. പല പ്രചാരകന്‍മാരെയും വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല. അവര്‍ വിനീതേട്ടനെ ഉപദ്രവിക്കാന്‍ ആഹ്വാനം ചെയ്താല്‍ സ്വയംസേവകര്‍ അവരുടെ മുഖത്തടിക്കും.
ചോദ്യം : വിനീതിനും വിമതരായ നിങ്ങള്‍ക്കെതിരെയും ആര്‍ എസ് എസ് നേതൃത്വം പ്രചാരണങ്ങളൊന്നും നടത്തിയില്ലേ?
ഉത്തരം : നടത്തി. അതൊരു സംഘരീതിയാണ്. സംഘവുമായി ഏതെങ്കിലും വിധത്തില്‍ അകലുന്നവരെ ഒന്നുകില്‍ സാമ്പത്തിക തിരിമറി നടത്തിയവനെന്ന് പറയും അല്ലെങ്കില്‍ പെണ്ണുപിടിച്ചു എന്ന് പറയും. രണ്ടും പറഞ്ഞു. ഞാനും പണ്ട് ഇത്തരത്തിലുള്ള പ്രചാരണം നടത്തിയിരുന്നു. വിനീതേട്ടനെതിരായ ആരോപണം പക്ഷെ, ആരും വിശ്വസിച്ചില്ല. അത് പ്രചരിപ്പിക്കാന്‍ പറഞ്ഞ സംഘനേതൃത്വം ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കുന്ന ആള്‍ക്കാരണെന്നത് സംഘത്തില്‍ മിക്കവര്‍ക്കും അറിയാം. അമ്പലങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വരെ കള്ളങ്ങള്‍ കാണിക്കുന്നവരാണ് ഈ നേതൃത്വം.
ചോദ്യം : അമ്പലങ്ങളില്‍ എന്തുചെയ്യാന്‍ സാധിക്കും ?
ഉത്തരം : ആര്‍ എസ് എസ് നിയന്ത്രിക്കുന്ന അമ്പലങ്ങളില്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന ശമ്പളം പോലും അവിടുത്തെ ജീവനക്കാര്‍ക്ക് നല്‍കില്ല. നക്കാപിച്ച നല്‍കും. ഭക്തന്‍മാര്‍ കാണിക്കവെക്കുന്ന സാധനങ്ങള്‍ വരെ ഉപയോഗിക്കാതെ തിരികെ വില്‍പ്പനസ്റ്റാളുകളില്‍ എത്തിച്ച് വില്‍പ്പന നടത്തും. കാണിക്കയില്‍ തിരിമറി കാണിക്കും. ദൈവഭക്തി അശേഷമില്ലാത്തവരാണ് സംഘനേതൃത്വത്തില്‍ മിക്കവരും. ഇത്തരം കാര്യങ്ങളെയൊക്കെ ഞങ്ങള്‍ ചോദ്യം ചെയ്തു.
ചോദ്യം : പയ്യന്നൂര്‍ ധനരാജ് കൊലക്കേസിലെ പ്രതിയും ആര്‍ എസ് എസ് പ്രചാരകനുമായ കണ്ണന്‍ ആറ്റിങ്ങലില്‍ ഉണ്ടായിരുന്നല്ലൊ. അയാള്‍ വന്നതോടെയാണ് അവിടെ സംഘത്തിന്റെ അടിവേരിളകിയത് എന്നാണല്ലോ കേട്ടത്. ?
ഉത്തരം : ശരിയാണ്. ആറ്റിങ്ങലില്‍ ഐ ടി സി സംഘടിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രചാരകനായ കണ്ണന്‍ ആറ്റിങ്ങലിലേക്ക് എത്തുന്നത്. കണ്ണന്‍ സംഘത്തെ സജീവമാക്കാന്‍ വേണ്ടി അവനവഞ്ചേരിയില്‍ ബി ജെ പിയുടെ കൊടിയും മറ്റും നശിപ്പിച്ച് അതൊക്കെ സിപിഎം ചെയ്തതാണെന്ന് പ്രചരിപ്പിച്ചു. അതുകൂടാതെ ചില മുസ്ലീംങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിട്ടു. ഞങ്ങള്‍ അതിനെ ചോദ്യം ചെയ്തു. കണ്ണന് ആറ്റിങ്ങലിന്റെ, ആ നാടിന്റെ സ്വഭാവം അറിയില്ല. ഞങ്ങള്‍ അയാളെ എതിര്‍ത്തു.
ചോദ്യം : ധനരാജ് വധക്കേസില്‍ കണ്ണനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് ആറ്റിങ്ങലില്‍ വെച്ചാണ്. എങ്ങിനെയായിരുന്നു ആ അറസ്റ്റ്?
ഉത്തരം : കണ്ണന്‍ ആ നാടിന്റെ സമാധാനവും സ്വൈര്യവും നശിപ്പിക്കാന്‍ പദ്ധതികള്‍ മെനഞ്ഞ് നടപ്പിലാക്കാന്‍ പോകുമ്പോഴാണ് ഒരു ദിവസം ഒരു ചാനലില്‍ കണ്ണൂര്‍ കൊലപാതകത്തിന്റെ വെളിപ്പെടുത്തലും കണ്ണന്റെ പേരും മറ്റ് വിശദാംശങ്ങളും കണ്ടത്. അപ്പോഴാണ് കണ്ണന്‍ ആറ്റിങ്ങലിലുണ്ടെന്ന് ഞാന്‍ പോലീസിനെ അറിയിച്ചത്. എന്റെ ഒരു കൂട്ടുകാരനെ കൊണ്ടാണ് പോലീസിനെ വിളിപ്പിച്ചത്.
ചോദ്യം : കണ്ണനെ പോലീസില്‍ പിടിപ്പിച്ചത് വിഷ്ണുവാണെന്നത് സംഘം അറിഞ്ഞോ? എങ്ങിനെ?
ഉത്തരം : അറിഞ്ഞു. പോലീസില്‍ നിന്നാണ് സംഘനേതൃത്വത്തിന് വിവരം കിട്ടിയത് എന്നാണ് മനസിലാക്കുന്നത്.
ചോദ്യം : വിഷ്ണു, സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കാണാന്‍ പോയി എന്നൊരാരോപണം ആര്‍ എസ് എസ് നേതൃത്വം പറയുന്നുണ്ടല്ലൊ?
ഉത്തരം : അത് വസ്തുതയാണ്. ഞാന്‍ കാണാന്‍ പോയിരുന്നു. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഞങ്ങള്‍ ഒരു സപ്ലിമെന്റ് ഇറക്കാന്‍ തീരുമാനിച്ചിരുന്നു. 'ഗുരുദേവന്‍ തൊട്ടറിഞ്ഞ സത്യങ്ങ'ളെന്ന പേരില്‍. അത് സംബന്ധിച്ച് പ്രചാരകനായ കണ്ണന്റെ അനുവാദവും ലഭിച്ചിരുന്നു. അതിന് വേണ്ടി വിവിധ മതത്തിലുള്ളവരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരുടെയും അഭിപ്രായം ശേഖരിക്കണമെന്നും തീരുമാനിച്ചു. അങ്ങനെയാണ് മറ്റുള്ള രാഷ്ട്രീയക്കാരെ കാണുന്ന കൂട്ടത്തില്‍ പി ജയരാജനെയും പോയി കണ്ടത്. പിന്നൊരു ദിവസമാകട്ടെ അഭിപ്രായം തരാം എന്ന് പറഞ്ഞ് അന്ന് അദ്ദേഹം ഞങ്ങളെ മടക്കുകയായിരുന്നു. ഓഫീസില്‍ ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ പറഞ്ഞു. ഞങ്ങള്‍ നമ്പര്‍ കൊടുത്തിട്ട് തിരികെ വന്നു. രഹസ്യമായല്ല കണ്ടത്. അതാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്. ഇവിടെ വന്ന് പ്രചാരകനടക്കമുള്ളവരോട് കണ്ടതിന്റെ വിശദാംശങ്ങള്‍ പറയുകയും ചെയ്തു.
പയ്യന്നൂര്‍ ധനരാജ് കൊലക്കേസിലെ പ്രതിയും ആര്‍ എസ് എസ് പ്രചാരകനുമായ കണ്ണന്‍ ആറ്റിങ്ങലില്‍ എത്തുന്നത്ഐ ടി സി സംഘടിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ്. കണ്ണന്‍ സംഘത്തെ സജീവമാക്കാന്‍ വേണ്ടി അവനവഞ്ചേരിയില്‍ ബി ജെ പിയുടെ കൊടിയും മറ്റും നശിപ്പിച്ച് അതൊക്കെ സിപിഎം ചെയ്തതാണെന്ന് പ്രചരിപ്പിച്ചു. അതുകൂടാതെ ചില മുസ്ലീംങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിട്ടു. ഞങ്ങള്‍ അതിനെ ചോദ്യം ചെയ്തു. കണ്ണന് ആറ്റിങ്ങലിന്റെ, ആ നാടിന്റെ സ്വഭാവം അറിയില്ല. ഞങ്ങള്‍ അയാളെ എതിര്‍ത്തു. കണ്ണന്‍ ആ നാടിന്റെ സമാധാനവും സ്വൈര്യവും നശിപ്പിക്കാന്‍ പദ്ധതികള്‍ മെനഞ്ഞ് നടപ്പിലാക്കാന്‍ പോകുമ്പോഴാണ് ഒരു ദിവസം ഒരു ചാനലില്‍ കണ്ണൂര്‍ കൊലപാതകത്തിന്റെ വെളിപ്പെടുത്തലും കണ്ണന്റെ പേരും മറ്റ് വിശദാംശങ്ങളും കണ്ടത്. അപ്പോഴാണ് കണ്ണന്‍ ആറ്റിങ്ങലിലുണ്ടെന്ന് ഞാന്‍ പോലീസിനെ അറിയിച്ചത്. എന്റെ ഒരു കൂട്ടുകാരനെ കൊണ്ടാണ് പോലീസിനെ വിളിപ്പിച്ചത്. |
ചോദ്യം : ആറ്റിങ്ങലില്‍ വിഷ്ണുവടങ്ങുന്ന ആര്‍ എസ് എസ് വിമതര്‍ പോസ്റ്റര്‍ പ്രചരണം നടത്തി എന്ന ആരോപണവുമുണ്ട്.
ഉത്തരം : ഞാന്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചിട്ടില്ല. സുനില്‍കുമാര്‍ എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ പണ്ട് എന്‍ ഡി എഫുകാര്‍ വെട്ടിക്കൊന്നൊരു കേസുണ്ടായിരുന്നു. ആ കൊലപാതകം ആര്‍ എസ് എസ് നടത്തിയതാണ്. എന്നിട്ടത് എന്‍ ഡി എഫിന്റെ തലയില്‍ വെച്ചതാണെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരുന്നത്. വിനീതാണ് ആ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചത് എന്ന് സംഘത്തിന്റെ നേതാക്കള്‍ പറഞ്ഞുനടന്നു. യഥാര്‍ത്ഥത്തില്‍ അത് സംബന്ധിച്ച് എനിക്കൊന്നും അറിഞ്ഞുകൂട.
ചോദ്യം : ആര്‍ എസ് എസിന്റെ ഔദ്യോഗിക നേതൃത്വം നിങ്ങളാണത് ചെയ്തത്, തെളിവുണ്ട് എന്നാണ് ആരോപിക്കുന്നത്.
ഉത്തരം : അവര്‍ പറയുന്ന തെളിവ് നല്ല തമാശയാണ്. ഞങ്ങള്‍ക്ക് ഒരു ഫേസ്ബുക്ക് കൂട്ടായ്മയുണ്ട്. അതില്‍ ഉള്ള ഏതോ ഒരു സ്വയംസേവകന്‍ വഴിയില്‍ വീണുകിടക്കുന്ന ഒരു പോസ്റ്ററിന്റെ ചിത്രം ഫേസ്ബുക്കിലിട്ടു. അതാണ് തെളിവായി പറയുന്നത്. ഞങ്ങളുടെ ഗ്രൂപ്പില്‍ ആ ഫോട്ടോ ഇട്ടാല്‍ അത് ഞങ്ങളാണ് പോസ്റ്ററൊട്ടിച്ചത് എന്നതിനുള്ള തെളിവാകുമോ? അത് ആര്‍ എസ് എസ് നേതൃത്വത്തിന്റെ അറിവോടെ ആ ഗ്രൂപ്പില്‍ ഇട്ടതാണെന്നാണ് ഞാന്‍ കരുതുന്നത്. ചിലരെ ഒഴിവാക്കാനായി അത്തരം പ്രവര്‍ത്തനങ്ങള്‍ ഞാനും മുമ്പ് നടത്തിയിട്ടുണ്ട്. ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്ന് ജില്ലയിലൊട്ടാകെ ഒരു ദിവസം രാത്രികൊണ്ട് ആ പോസ്റ്റര്‍ ഒട്ടിച്ചു എന്നൊക്കെ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.
ചോദ്യം : ആര്‍ എസ് എസ് വിമതരെന്നുള്ള നിലയില്‍ നിങ്ങള്‍ ആറ്റിങ്ങലില്‍ സമാന്തര ശാഖകള്‍ ആരംഭിച്ചല്ലോ?
ഉത്തരം : അതെ ആരംഭിച്ചു. മുദാക്കലില്‍. അത് സംഘത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ അനുഭവമായിരിക്കും. എതിര്‍പ്പുള്ളവര്‍ സംഘം വിട്ട് രക്ഷപ്പെട്ടുപോവാറാണ് പതിവ്. ഞങ്ങള്‍ സംഘത്തിന്റെ ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ചു. നിങ്ങള്‍ തെറ്റാണ്. ഞങ്ങളാണ് ശരി എന്ന് പറഞ്ഞു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പറയുമ്പോള്‍ അത് ഹിന്ദുവിന്റെ സുഖം മത്രമല്ലെന്ന് വിളിച്ചുപറഞ്ഞു.
ചോദ്യം : സര്‍ സംഘ ചാലകിനെ ചോദ്യം ചെയ്തുകൊണ്ട് ആറ്റിങ്ങലില്‍ നിന്നും ആര്‍ എസ് എസ് വിമതര്‍ അയച്ച കത്തിന് മറുപടി വന്നോ?
ഉത്തരം : മറുപടി വന്നില്ല. തല കൊയ്യാനുള്ള ഉത്തരവ് വന്നുകാണും. അതോടെയാണ് എന്നെ പിടിച്ചത്.
ചോദ്യം : വിഷ്ണുവിനെ ആറ്റിങ്ങലില്‍ വെച്ചാണല്ലൊ, ആര്‍ എസ് എസ് നേതൃത്വത്തിന്റെ നിര്‍ദേശത്താല്‍ തട്ടിക്കൊണ്ടുപോകുന്നത് ? എങ്ങിനെയായിരുന്നു ആ സംഭവം?
ഉത്തരം : തട്ടിക്കൊണ്ടുപോകലായിരുന്നില്ല. എന്നെ തെറ്റിദ്ധരിപ്പിച്ചുവിളിക്കുകയായിരുന്നു. നെടുമ്പറമ്പില്‍ വെച്ചാണ് അവര്‍ എന്നെ വിളിക്കുന്നത്. ബാലഗോകുലത്തിന്റെ ഫുള്‍ടൈം പ്രവര്‍ത്തകരായ അഭിലാഷ് എന്ന പത്തനാപുരം സ്വദേശിയും ആനന്ദരാജെന്ന തമിഴ്‌നാട് സ്വദേശിയും കൂടിയാണ് എന്നെ കൂട്ടിക്കൊണ്ടുപോകുന്നത്. ആറ്റിങ്ങലില്‍ എത്തിയപ്പോള്‍ മണികണ്ഠന്‍ എന്ന പ്രവര്‍ത്തകന്‍, ആലപ്പുഴയില്‍ ചെറിയൊരു വിഷയമുണ്ട്. തിരുവനന്തപുരത്തേക്ക് പോയി അങ്ങോട്ട് പോകണം എന്ന് പറഞ്ഞു. അയാള്‍ കൊണ്ടുവന്ന വണ്ടിയിലേക്ക് ഞാന്‍ കയറി. സാധാരണ എന്തെങ്കിലും 'ഓപ്പറേഷന്‍'ഉണ്ടെങ്കില്‍ ഇങ്ങനെപോവാറുണ്ട്. ക്വട്ടേഷന്‍ വല്ലതുമാകുമെന്നാണ് കരുതിയത്. വണ്ടിയില്‍ കയറിയപ്പോള്‍ അതിനകത്തിരിക്കുന്നവരെല്ലാം പരിചയക്കാരാണ്. ശരത്, ശ്രീനിവാസന്‍ തുടങ്ങിയവര്‍. വണ്ടിയുടെ പിറകില്‍ നല്ല കിലുക്കമുണ്ട്. അതിനര്‍ത്ഥം ആയുധങ്ങള്‍ വണ്ടിയിലുണ്ട് എന്നാണ്. അപ്പോള്‍ തന്നെ മൊബൈലെടുത്ത് കൂട്ടുകാരോട്, ഇന്നയിന്നയാളുകളുടെ കൂടെ പോവുകയാണ്. താമസിക്കും എന്ന് പറഞ്ഞു. തിരുവനന്തപുരത്ത് കാര്യാലയത്തില്‍ എത്തിയപ്പോള്‍ വിഭാഗ് പ്രചാരക് കിരണ്‍, വിഭാഗ് കാര്യവാഹക് സന്തോഷ്, വിഭാഗ് സഹകാര്യവാഹക് ബിജു, സംഭാഗ് കാര്യവാഹക് പ്രസാദ് ബാബു തുടങ്ങിയവരൊക്കെയുണ്ട്. കാര്യാലയത്തിന്റെ മുകളിലേക്ക് പോയപ്പോള്‍ ആറ്റിങ്ങല്‍ ജില്ലയുടെ കാര്യവാഹക് കൈലാസം സുരേഷ്, ജില്ലാ സഹകാര്യവാഹക് വി സി അഖിലേഷ്, ചെമ്പൂര്‍ പി മണികണ്ഠന്‍, ബി ജെ പിയുടെ ചിറയിന്‍കീഴ് മണ്ഡലം ജനറല്‍ സെക്രട്ടറി മുദാക്കല്‍ സജു എന്നിവരും ഉണ്ടായിരുന്നു.
ചോദ്യം : അവിടെവെച്ച് ആരും ഒന്നും ചോദിച്ചില്ലേ?
ഉത്തരം : ചോദിച്ചു. കണ്ണനെ ഒറ്റിയത് ഞാനാണോ എന്ന് കിരണ്‍ ചോദിച്ചു. ആദ്യം നിഷേധിച്ചെങ്കിലും പിന്നെ നിവൃത്തിയില്ലാതായപ്പോള്‍ ഞാന്‍ കുറ്റസമ്മതം നടത്തി. ആറ്റിങ്ങലിലെ വിഷയങ്ങള്‍ പറഞ്ഞപ്പോള്‍, അതൊന്നും കേള്‍ക്കാന്‍ കണ്ണന്‍ തയ്യാറായില്ലെന്നും കേസില്‍പ്പെട്ട സ്വയംസേവകര്‍ക്ക് പാസ്‌പോര്‍ട്ട് എടുത്തുനല്‍കാമെന്ന് വാക്ക് പറഞ്ഞ് പറ്റിച്ചെന്നും അത്തരം പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായപ്പോഴാണ് ഞാന്‍ ഒറ്റിയത് എന്നാണ് പറഞ്ഞത്.
ചോദ്യം : പി ജയരാജനെ കണ്ടത് ഒരു പ്രശ്‌നമാക്കി കാണുമല്ലൊ, അല്ലെ?
ഉത്തരം : അതെ. അതൊരു വലിയ പ്രശ്‌നമാക്കി മാറ്റി. നീ സംഘത്തിന്റെ രഹസ്യങ്ങള്‍ ജയരാജനോട് പറഞ്ഞില്ലേ എന്നു ചോദിച്ചുകൊണ്ട് അടിക്കുകയും ചെയ്തു. തലശേരി ഫസല്‍വധക്കേസിന്റെ രഹസ്യങ്ങള്‍ പറയുന്ന ഒരു സംഘം പ്രവര്‍ത്തകന്റെ ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നിരുന്നു. അതിന് പിന്നില്‍ ഞാനല്ലേ എന്ന് ചോദിച്ചുകൊണ്ട് നന്നായി മര്‍ദ്ദിച്ചു. യഥാര്‍ത്ഥത്തില്‍ അതിലൊന്നും എനിക്ക് പങ്കില്ലായിരുന്നു.
ചോദ്യം : വിഷ്ണുവിനെയാമോ വിനീതിനെയാണോ ചോദ്യം ചെയ്യലിലൂടെ ആര്‍ എസ് എസ് ഉന്നം വെച്ചത്?
ഉത്തരം : എല്ലാ കാര്യങ്ങളും വിനീത് പറഞ്ഞതുപ്രകാരം ഞാന്‍ ചെയ്തു എന്നുള്ള മറുപടിയായിരുന്നു സംഘത്തിന് വേണ്ടിയിരുന്നത്. കണ്ണനെ അറസ്റ്റ് ചെയ്യിപ്പിച്ചത് ഞാനാണെന്നത് ഞാന്‍ സമ്മതിച്ചു. വിനീതേട്ടന്റെ പേരില്‍ കുറ്റം കെട്ടിവെപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ചോദ്യം ചെയ്യലിന് ഞാന്‍ വഴങ്ങിയില്ല.
ചോദ്യം : ചോദ്യം ചെയ്യുന്നത് ഒരാള്‍ മാത്രമാണോ, കൂട്ടം ചേര്‍ന്നാണോ? ഐ എസ് ഭീകരരൊക്കെ ചെയ്യുന്നത് പോലെ വീഡിയോ റിക്കാര്‍ഡിംഗൊക്കെ ഉണ്ടോ? ഒത്തിരി മര്‍ദ്ദിച്ചോ?
ഉത്തരം : തിരുവനന്തപുരം കാര്യാലയത്തില്‍ വെച്ച് സംഘത്തില്‍ എന്റെ നേതാക്കളും സഹപ്രവര്‍ത്തകരുമായ നാലഞ്ചുപേര്‍ ചേര്‍ന്ന് സജുവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നുമണിക്കൂറോളം അടിച്ചു. ചോദ്യം ചെയ്യുമ്പോഴും ഉത്തരം പറയുമ്പോഴും മൊബൈലില്‍ ഷൂട്ട് ചെയ്യും. അപ്പപ്പോള്‍ വാട്‌സാപ്പില്‍ മറ്റ് പ്രചാരകന്‍മാര്‍ക്ക് അയച്ചുകൊടുക്കും. തിരികെ അവരുടെ നിര്‍ദേശം ലഭിക്കുമ്പോള്‍ അത്തരത്തിലുള്ള ഉത്തരം ഉണ്ടാക്കുന്നതിന് വേണ്ടി മര്‍ദ്ദനവും തുടര്‍ന്ന് ഷൂട്ടിംഗും ഉണ്ടാവും. അങ്ങനെ ഒരു ഘട്ടത്തിലാണ് സംഘം പ്രചാരകനായ ശ്രീജിത്തിനെ കൊല്ലാന്‍ ഞാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതും എഴുതിത്തരണമെന്ന് പറഞ്ഞത്.
ചോദ്യം : അത് പുതിയ ട്വിസ്റ്റാണല്ലോ?
ഉത്തരം : അതെ. ശ്രീജിത്തിനെ പണ്ട് ഒരു ബി ജെ പിക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങള്‍ ആ ബി ജെ പിക്കാരനെ അടിച്ചിരുന്നു. ഞങ്ങള്‍ക്ക് അത്രയ്ക്ക് അടുപ്പമുള്ള ചേട്ടനാണ് ശ്രീജിത്ത്. അദ്ദേഹത്തെ കുറിച്ച് അങ്ങനെ ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞു.
ചോദ്യം : കിരണിനെ കൂടാതെ മറ്റാരൊക്കെയാണ് ഭീഷണിപ്പെടുത്തലിനും മര്‍ദ്ദനത്തിനും നേതൃത്വം കൊടുത്തത് ?
ഉത്തരം : ജന്‍മഭൂമിയിലെ പ്രസാദ്ബാബു, സന്തോഷ് എന്നിവര്‍ എന്നെ ഉപദേശിച്ചു. മനസ് ശാന്തമാക്കി സംഘം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കിക്കോളൂ. നിനക്ക് ചെറിയ പ്രായമല്ലേ, ജീവിക്കേണ്ടേ, വെറുതെ മരണത്തെ മാടിവിളിക്കേണ്ട എന്ന് പറഞ്ഞു. ശ്രീജിത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത കാര്യമൊഴിച്ച് ബാക്കിയെല്ലാം ഞാന്‍ എഴുതിത്തരാമെന്ന് അടിച്ചടിച്ച് അവര്‍ എന്നെക്കൊണ്ട് സമ്മതിപ്പിച്ചു.
ബി ജെ പിയുടെ തിരുവനന്തപുരം ജില്ലാഭാരവാഹിയായ ഒരാളെ സംഘം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതല്ല. മഹിളാമോര്‍ച്ചയുടെ ഒരു പ്രവര്‍ത്തകയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഴിവിട്ട രീതിയില്‍ പോകുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. നാട്ടിലാകെ അവരുടെ പ്രവൃത്തികള്‍ പാട്ടായി. സംഘത്തിന് അപമാനമാകുന്ന വിധത്തില്‍ അത് ചര്‍ച്ചയായപ്പോള്‍ ആറ്റിങ്ങലിലെ ചുമതലയുള്ള കാര്യവാഹക് എന്നുള്ള രീതിയില്‍ അയാളെ വിളിച്ചുവരുത്തി ആ ബന്ധം വിലക്കി എന്നേയുള്ളു. ആ ബി ജെ പി ഭാരവാഹി എങ്ങിനെയാണ് വലിയ ആര്‍ഭാടവീട് വെച്ചത് എന്നത് ആര്‍ എസ് എസ് പ്രചാരകന്‍ തന്നെ മനസിലാക്കിയിട്ടുണ്ട്. അത് സംഘത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. ബി ജെ പിയുടെ ഫണ്ടില്‍ നിന്നും നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലേറെ രൂപ വീടുപണിക്കായി അയാള്‍ വഴിമാറ്റി ചിലവഴിച്ചു. പക്ഷെ, ഒന്നും ചെയ്തില്ല. കാരണം അയാളുടെ കൈകളിലാണ് പ്രചാരകന്‍മാര്‍ കൂടുതലുമുള്ളത്. ഇതൊക്കെ ഞാന്‍ വിളിച്ചുപറഞ്ഞതുകൊണ്ടാണ് അയാള്‍ എന്നോടു വെറുപ്പ് പ്രകടിപ്പിച്ച് നടന്നത്. |
ചോദ്യം : തിരുവനന്തപുരം കാര്യാലയത്തില്‍ നിന്ന് പിന്നീട് എങ്ങോട്ടാണ് മാറ്റിയത്?
ഉത്തരം : ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സംഘം പറയുന്നതുപോലെ കേട്ട് നില്‍ക്കുമല്ലോ എന്ന് കിരണ്‍ ചോദിച്ചു. ഞാന്‍ സമ്മതമെന്ന് തലകുലുക്കി. അപ്പോള്‍ സജുവിന്റെ വെള്ള ഇന്നോവക്കാറില്‍ മണികണ്ഠന്‍, കിരണ്‍, സജു പോത്തന്‍കോടുള്ള രണ്ടുപേര്‍ എന്നിവരോടൊപ്പം നെയ്യാറ്റിന്‍കരയിലേക്ക് പോയി. അവിടെ എത്തുന്നതിന് മുമ്പ് ശ്രീകുമാര്‍ എന്ന ജില്ലാകാര്യവാഹക് വണ്ടിയില്‍ കയറി. കുറച്ചുകഴിഞ്ഞപ്പോള്‍ നെയ്യാറ്റിന്‍കര ജില്ലാ പ്രചാരക് കൃഷ്ണദാസേട്ടനും വണ്ടിയില്‍ കയറി. അപ്പോള്‍ സമയം പുലര്‍ച്ചെ രണ്ടുമണിയൊക്കെയാവും. ഏതെ രഹസ്യസങ്കേതത്തിലേക്കാണ് കൊണ്ടുപോവുന്നത്. എനിക്കാ സ്ഥലം മനസിലായില്ല. ഏതോ റബ്ബര്‍കാട്ടിനുള്ളിലെ ഒരു സ്ഥലമാണ്. അവിടെ ഒരു വീട്ടിലെത്തി. അവിടം സുരക്ഷിതത്വമില്ലെന്ന് പറഞ്ഞ് കൃഷ്ണദാസേട്ടന്‍ ശ്രീകുമാറേട്ടനെ കുറെ ചീത്തപറഞ്ഞു. അവിടെ നിന്നും തിരികെ നെയ്യാറ്റിന്‍കര കാര്യാലയത്തിലേക്കെത്തിച്ചു.
ചോദ്യം : അപ്പോഴൊക്കെ ആര്‍ എസ് എസ് നേതാക്കള്‍ ഒരു ശത്രുവിനോടെന്ന പോലെയാണോ വിഷ്ണുവിനോട് പെരുമാറുന്നത്?
ഉത്തരം : അവര്‍ എന്നെ ഇല്ലാതാക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞുവെന്ന് എനിക്ക് മനസിലായി. ഞാനും സംഘത്തിന്റെ ഭാഗമാണല്ലൊ. എനിക്കത് മനസിലാവും. എന്നെ നെയ്യാറ്റിന്‍കര കാര്യാലയത്തിലേക്ക് കൊണ്ടുപോവുമ്പോള്‍ അവിടെ നൂറോളം സംഘം പ്രവര്‍ത്തകര്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. ജയരാജന് സംഘത്തെ ഒറ്റിക്കൊടുക്കുന്ന ഒരുത്തനെ കണ്ണൂരില്‍ നിന്ന് പിടിച്ചുകൊണ്ടുവരുന്നു എന്നാണ് അവരോട് പറഞ്ഞിരുന്നത്. അവരില്‍ പലരും എന്നെ ശാരീരികമായി ഉപദ്രവിച്ചു. എനിക്കറിയാവുന്ന ചിലരും ആ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ എന്നെ ഒന്നും ചെയ്തില്ല. അതിലൊരാളാണ് എന്റെയടുത്ത് വെള്ളം തരാനെന്ന വ്യാജേന വന്ന് ഇത് പറഞ്ഞുതന്നത്.
ചോദ്യം : അവിടെ നേതാക്കളാരും വന്നില്ലേ?
ഉത്തരം : വന്നു. വൈകുന്നേരം സംഘത്തിന്റെ സംസ്ഥാന ചുമതലയുള്ള സഹ പ്രാന്തപ്രചാരക് സുദര്‍ശന്‍ജി എത്തി. അദ്ദേഹത്തിനൊപ്പം കിരണും ഉണ്ടായിരുന്നു. നിനക്ക് ജീവിക്കണമെങ്കില്‍ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും സംഘം നിര്‍ദേശിക്കുന്ന രീതിയില്‍ കുറ്റസമ്മതം നടത്തണമെന്ന് പറഞ്ഞു. ഞാന്‍ നേരത്തെ പറഞ്ഞതെല്ലാം ആവര്‍ത്തിച്ചു. എന്നെ ചതിയനെന്ന് വിളിച്ചുകൊണ്ട് സുദര്‍ശന്‍ കഴുത്തിന് കുത്തിപ്പിടിച്ചു. എന്റെ മുഖത്തേക്ക് തുപ്പി. അപ്പോഴേക്കും കിരണ്‍ ഒരു വെള്ളപേപ്പറും പേനയും തന്നു. വേറോരു പേപ്പറില്‍ എന്തൊക്കെയോ എഴുതിയതും കൈയിലുണ്ടായിരുന്നു. ആ പേപ്പര്‍ വാങ്ങി സുദര്‍ശന്‍ എന്റെ നേര്‍ക്ക് നീട്ടി. ഇതില്‍ എഴുതിയതെല്ലാം നിന്റെ കൈപ്പടയില്‍ പകര്‍ത്തിയെഴുതണം. പിന്നെ ഇവിടെ നിന്ന് പറയുന്നതും എഴുതിക്കോണം. ഇതും പറഞ്ഞ് സഹ പ്രാന്തപ്രചാരക് സുദര്‍ശന്‍ പോയി. അവിടുത്തെ ജില്ലാ പ്രചാരക് കൃഷണദാസ് എന്റരികിലേക്ക് വന്നു. പുള്ളി പറഞ്ഞതുപോലെ ഞാന്‍ എഴുതി.
ചോദ്യം : അപ്പോള്‍ വിഷ്ണുവിന്റെ മനസില്‍ എന്തായിരുന്നു? രക്ഷപ്പെടണമെന്ന ചിന്ത ഉണ്ടായിരുന്നോ ?
ഉത്തരം : എന്നെ കൊല്ലാനാണ് സാധ്യതയെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു. രക്ഷപ്പെടാനുള്ള വഴിയൊന്നും അവിടില്ല. എന്നെ ഇവര്‍ വെട്ടിക്കൊന്ന് റോഡരികിലിട്ട് സിപിഎംകാര്‍ കൊന്നെന്ന് പറഞ്ഞ് ബലിദാനിയാക്കും. സംഘത്തെ ഞാന്‍ ചതിക്കില്ല എന്ന് അവരോട് നിരന്തരം പറഞ്ഞ്, സഹതാപം പിടിച്ചുപറ്റുന്ന വിധത്തില്‍ ഞാന്‍ തളര്‍ന്നിരുന്നു. തുടര്‍ന്ന് എഴുതാന്‍ തുടങ്ങി.
ചോദ്യം : ഇതിനിടയില്‍ മര്‍ദ്ദനമുണ്ടായിരുന്നോ?
ഉത്തരം : അത് നാല് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലായിരുന്നു. ശരീരത്ത് പാട് വീഴാത്ത വിധത്തില്‍ മര്‍ദ്ദനം നടത്താന്‍ സംഘത്തിലുള്ളവര്‍ക്ക് പരിശീലനം തരും. ആ രീതിയാണ് എന്റെ ശരീരത്തില്‍ പ്രയോഗിച്ചത്. എണ്‍പത്തിയാറ് മണിക്കൂര്‍ ഉറങ്ങാന്‍ സമ്മതിച്ചില്ല. കണ്ണടഞ്ഞുപോകുമ്പോള്‍ മുഖത്ത് വെള്ളമൊഴിക്കും മുഖത്ത് അടിക്കും. കസേരയില്‍ നിന്ന് എഴുനേല്‍ക്കാന്‍ സമ്മതിക്കില്ല. ആ ഘട്ടമായപ്പോള്‍ പറയുന്നത് എഴുതി കൊടുക്കുക എന്നതല്ലാതെ വേറൊരുവഴിയും മുന്നിലുണ്ടായിരുന്നില്ല.
ചോദ്യം : അവിടെയും വീഡിയോയില്‍ പകര്‍ത്തല്‍ ഉണ്ടായോ?
ഉത്തരം : സംഘം പറഞ്ഞ രീതിയില്‍ എഴുതി കഴിഞ്ഞപ്പോള്‍ ഹിന്ദു ഐക്യവേദിയുടെ സംഘടനാ സെക്രട്ടറി സി ബാബു അവിടേക്ക് വന്നു. എഴുതിയതെല്ലാം വീഡിയോയില്‍ റെക്കാര്‍ഡ് ചെയ്യാനായി അതൊക്കെ പറയണമെന്ന് പറഞ്ഞു. കിരണും ഒരു ക്യാമറാമാനും കൂടെയുണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങി പാതിയായപ്പോള്‍ ക്യാമറയുടെ ബാറ്ററി ലോ ആയി. ബാക്കി നാളെയെടുക്കാമെന്ന് പറഞ്ഞ് അവര്‍ പോയി.
ചോദ്യം : പിറ്റേന്നും ഷൂട്ടിംഗ് ഉണ്ടായോ?
ഉത്തരം : പിറ്റേന്ന് സി ബാബു വന്നില്ല. പകരം സാജുവും മണികണ്ഠനും കൂടി വന്നു. അവര്‍ കുറെ ചോദ്യങ്ങളുമായാണ് വന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പറയുമ്പോള്‍ മൊബൈല്‍ഫോണിലും വീഡിയോയിലും ഷൂട്ട് ചെയ്തു. വിനീതിന്റെ പങ്ക് പറയിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞില്ല. അന്ന് നെയ്യാറ്റിന്‍കര കാര്യാലയത്തില്‍ നിന്നും എന്നെ മാറ്റി.
ചോദ്യം : ആരാണ് അവിടെനിന്നും കൊണ്ടുപോയത് ? അടുത്ത പീഡനകേന്ദ്രം ഏതായിരുന്നു ?
ഉത്തരം : സജുവിന്റെ ഇന്നോവയില്‍ നെയ്യാറ്റിന്‍കരയിലെ മൂന്നുപേരെ കൂടി കൂട്ടി തിരുനന്തപുരത്തേക്ക് പോയി. തിരുവനന്തപുരം കാര്യാലയത്തില്‍ നിന്നും ബിജുവും കിരണും കൂടി ആ വണ്ടിയില്‍ കയറി. നേരെ ആറ്റിങ്ങലിലേക്ക്. രാത്രി ഒമ്പതോടെ അവിടെയെത്തി. ആറ്റിങ്ങലിലെ താലൂക്ക് ഉപരി കാര്യകര്‍ത്താക്കളുടെ മുന്നിലേക്കാണ് കൊണ്ടുപോവുന്നത്. അവരുടെ മുന്നില്‍ എഴുതിയ കാര്യങ്ങള്‍ വള്ളിപുള്ളിവിടാതെ പറയണമെന്ന് കിരണ്‍ പറഞ്ഞു. എന്നെ മുകളിലുള്ള ഒരു റൂമിലേക്ക് കൊണ്ടുപോയി. അവിടെ കൂടിയിരിക്കുന്നവരോട് ആറ്റിങ്ങലില്‍ പ്രദേശികമായി നടന്ന പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യം വിഷ്ണു പറയും നിങ്ങള്‍ക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം എന്ന് കിരണ്‍ പറഞ്ഞു. അവര്‍ പറഞ്ഞ് എഴുതിപ്പിച്ചത് ഞാന്‍ നോക്കി വായിച്ചു. ചോദ്യങ്ങള്‍ക്കുള്ള മറുപടിയും എഴുതിതന്നത് നോക്കി പറഞ്ഞു. അവസാനം വിനീതിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ കിരണും മറ്റുള്ളവരും ചേര്‍ന്ന് കാര്യകര്‍ത്താക്കളെ അവിടെ നിന്നും ഇറക്കി. ഞാന്‍ ജീവിച്ചിരിക്കാന്‍ അര്‍ഹനല്ലെന്ന് പറഞ്ഞുകൊണ്ടാണ് കിരണ്‍ തിരികെ വന്നത്. കൂടെ അയാളുടെ വലംകൈകളായ നാലഞ്ച് സ്വയംസേവകരുമുണ്ടായിരുന്നു.
ചോദ്യം : വീണ്ടും മര്‍ദ്ദനമായിരുന്നോ?
ഉത്തരം : മര്‍ദ്ദനമുണ്ടായിരുന്നു. അതോടൊപ്പം മറ്റൊരു കാര്യം കൂടി നടന്നു. കിരണ്‍ പോക്കറ്റില്‍ നിന്നും ഒരു കുറിപ്പെടുത്ത് എനിക്ക് നേരെ നീട്ടി. ഇതെഴുതി തന്നാല്‍ നിന്നെ കൊല്ലാതെ വിടാം. ഇത് ഞങ്ങളുടെ കൈയ്യിലുണ്ടെന്ന് എപ്പോഴും നീ ഓര്‍ക്കണം. ഗുരുജിയുടെ വിചാരധാര പേപ്പര്‍ വെച്ചെഴുതാനായി നീക്കിവെച്ചുതന്നു. ഞാന്‍ മടിച്ചപ്പോള്‍ എന്നെ മര്‍ദ്ദിച്ചു. അവസാനം ഞാനാ കുറിപ്പ് പകര്‍ത്തിയെഴുതി. അതൊരാത്മഹത്യാകുറിപ്പായിരുന്നു. എന്റെ ആത്മഹത്യാ കുറിപ്പ്.
ചോദ്യം : എന്തായിരുന്നു ആ ആത്മഹത്യാകുറിപ്പിന്റെ ഉള്ളടക്കം?
ഉത്തരം : എസ് പി വിനീതിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ സംഘത്തിനെതിരെ പ്രവര്‍ത്തനം നടത്തിയെന്നും വിനീത് പറഞ്ഞാണ് കണ്ണനെ ഒറ്റിയതടക്കമുള്ള എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്തതെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നെ മാനസികമായി പീഡിപ്പിക്കുന്നതുകൊണ്ടാണ് ഞാന്‍ ആത്മഹത്യ ചെയ്യുന്നതെന്നുമായിരുന്നു ആ ആത്മഹത്യാകുറിപ്പിന്റെ സംഗ്രഹം.
ചോദ്യം : അങ്ങനെ എഴുതി കൊടുത്തോ?
ഉത്തരം : മൃഗീയമായ മര്‍ദ്ദനമായിരുന്നു. വേറെ മാര്‍ഗങ്ങളൊന്നും മുന്നില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ എഴുതി.
ചോദ്യം : എന്നിട്ടെന്ത് ചെയ്തു?
ഉത്തരം : എഴുതിയ കത്ത് കൈയ്യില്‍ വാങ്ങിക്കൊണ്ട്, നിനക്ക് നീന്താനറിയാമല്ലോ എന്ന് കിരണ്‍ എന്നോട് ചോദിച്ചു അറിയാമെന്ന എന്റെ മറുപടി കേട്ടപ്പോള്‍ അഞ്ചുതെങ്ങില്‍ നിന്നും കടലിലേക്ക് പോകുന്ന ബോട്ടിന്റെ കാര്യം അയാള്‍ പറഞ്ഞു. ആ ബോട്ട് നടുക്കടലിലേക്ക് പോകും അവിടെ വെച്ച് എന്നെ കടലിലേക്കെറിയും. നീന്തി കരപിടിക്കാന്‍ പറ്റുമെങ്കില്‍ രക്ഷപ്പെട്ടോളൂ എന്നും പറഞ്ഞ് കിരണ്‍ താഴേക്ക് പോയി. അപ്പോള്‍ ബിജു അകത്തേക്ക് വന്നു. എന്റെ കൂടെ ഉണ്ടുറങ്ങിയ ആളാണ്. അദ്ദേഹത്തോട് ഞാന്‍ കരഞ്ഞപേക്ഷിച്ചു. എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ... എന്ന് കാലുപിടിച്ച് യാചിച്ചു.
ചോദ്യം : കൂടെ ഉണ്ടുറങ്ങിയ ബിജുവും കൈയൊഴിഞ്ഞോ?
ഉത്തരം : വിനീതിന്റെ പേര് പറഞ്ഞാല്‍ നിനക്ക് രക്ഷപ്പെട്ടുകൂടെ, വീട്ടില്‍പ്പോയിക്കൂടെ... വല്ലവനും വേണ്ടി നീ നിന്റെ ജീവന്‍ കളയണോ എന്ന് ബിജു എന്നോട് ചോദിച്ചു. എന്റെ ഗതികേടില്‍ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. കുറെ സംസാരിച്ചപ്പോള്‍ ബിജു താഴേക്ക് പോയി. കുറച്ചുകഴിഞ്ഞ് കിരണിനെയും കൂട്ടി വന്നു. നിന്റെ കൈയ്യില്‍ ഇനിയും രഹസ്യങ്ങളുണ്ടെന്ന് ഞങ്ങള്‍ക്കറിയാം എന്ന് പറഞ്ഞ് എന്നെ അവിടെ നിന്നും മാറ്റി. പത്തനാപുരത്തേക്കാണ് കൊണ്ടുപോയത്. ബിജു എന്തോ തന്ത്രം പ്രയോഗിച്ചതായിരിക്കും. കല്ലമ്പലത്തുള്ള ഒരു ടാക്‌സികാര്‍ പിടിച്ചാണ് പത്തനാപുരത്തേക്ക് പോയത്. പാലോടുള്ള പ്രചാരകന്‍ അനീഷ്, കല്ലമ്പലം താലൂക്കിലെ സേവാപ്രമുഖ് ഷിബു, കാര്യകാര്യസദസ്യ രാജേഷ്, ബി ജെ പി ചിറയില്‍കീഴ് മണ്ഡലം പ്രസിഡന്റ് സാബു, ബി ജെ പി മുദാക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അയിലം സാജു, മണികണ്ഠന്‍, അഖിലേഷ്, സുരേഷ്, സനോജ് എന്നിവരുടെ കൂടെ പത്തനാപുരത്തുള്ള ഒരു ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് പോയി. അവിടെ താമസിച്ചു. പിറ്റേന്ന് കാലത്ത് പട്ടാഴിയിലുള്ള മറ്റൊരു ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് പോയി. അവിടെ മൂന്നുദിവസം താമസിച്ചു.
മരണത്തിന്റെ സംഘിഗുഹയില്‍ നിന്നും പുറത്തുവന്നവനാണ് ഞാന്‍. എനിക്കിനി മനുഷ്യനായി ജീവിക്കണം. |
ചോദ്യം : ഈ സമയത്തൊക്കെ വിഷ്ണുവിനെ അവര്‍ എന്താണ് ചെയ്യുന്നത് ?
ഉത്തരം : നേരത്തെയുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഉത്തരം പറയാന്‍ നിര്‍ബന്ധിക്കുന്നു. ചിലപ്പോള്‍ മര്‍ദ്ദിക്കും. വിനീതിന്റെ പേര് പറയിപ്പിക്കലായിരുന്നു പ്രധാന ലക്ഷ്യം. വല്ലാത്ത മാനസിക പീഡനമായിരുന്നു.
ചോദ്യം : അവിടെ നിന്നും എങ്ങോട്ടേക്കാണ് മാറ്റിയത് ?
ഉത്തരം : കൊട്ടാരക്കരയിലേക്ക് കൊണ്ടുവന്നു. കുറച്ചുദിവസം അവിടെ കാര്യാലയത്തിലായിരുന്നു. ഞാന്‍ ഒറ്റിക്കൊടുത്ത് പോലീസ് പിടിയിലായ സംഘം പ്രചാരകന്‍ കണ്ണന്‍ അപ്പോഴേക്കും ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. മറ്റുള്ളവര്‍ പറഞ്ഞ് എനിക്കാ കാര്യം അറിയാമായിരുന്നു. കണ്ണന്‍ എന്നെ കാണാനായി വന്നു. എന്റെ അവസാനത്തെ ആഗ്രഹം പറയാന്‍ കണ്ണന്‍ പറഞ്ഞു. എനിക്ക് ജീവിക്കണം എന്ന് കണ്ണനോടും പറഞ്ഞു. അയാള്‍ എന്നെ ഉപദ്രവിച്ചു. പിന്നീട് വിനീതാണ് എല്ലാറ്റിനും പിന്നിലെന്ന് പറയാന്‍ നിര്‍ബന്ധിച്ചു. വീണ്ടും അടിക്കാന്‍ തുടങ്ങി. ഞാന്‍ കരഞ്ഞു.
ചോദ്യം : കൊട്ടാരക്കരയിലെ സ്വയംസേവകര്‍ക്കും വിഷ്ണുവിനെ കൊല്ലാനുള്ള ആവേശം തന്നെയായിരുന്നോ?
ഉത്തരം : കൊട്ടാരക്കര കാര്യാലയത്തിലെ ഏറ്റവും മുകളിലുള്ള ആരും വരാത്ത ഭാഗത്തുവെച്ചാണ് എന്നെ ഉപദ്രവിച്ചത്. അപ്പോഴേക്കും ജില്ലാ കാര്യവാഹക് വന്നു. സംഘത്തിന്റെ സംസ്ഥാനതീരുമാനം അറിയിക്കാന്‍ വന്നതാണ്. വിഭാഗ് പ്രചാരകിന്റെയും കിരണ്‍ജിയുടെയും അഭിപ്രായത്തില്‍ കൈക്കൊണ്ട സംസ്ഥാന തീരുമാനമാണ്. കണ്ണൂരിലെ സ്വയം സേവകര്‍ക്ക് നിന്നെ കൈമാറും. പിന്നെ അറിയാമല്ലൊ, നീ പെട്ടെന്ന് മരിച്ചോളും. നീ ഞങ്ങള്‍ പറയുന്നതുപോലെ പറഞ്ഞാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാമെന്ന് പറഞ്ഞ് അവര്‍ പോയി. ആ കൂട്ടത്തില്‍ എന്നോട് താല്‍പര്യമുള്ള രണ്ട് സ്വയം സേവകന്‍മാര്‍ ഉണ്ടായിരുന്നു. അവര്‍ രഹസ്യമായി എന്റെ അരികിലേക്ക് വന്ന് സംഗതി കുഴപ്പമാണ്, വിനീതിന്റെ പേര് പറഞ്ഞ് രക്ഷപ്പെട്ടോളൂ എന്ന് പറഞ്ഞു. ഗത്യന്തരമില്ലാതെ അവസാനം ഞാന്‍ വിനീതിന്റെ പേര് പറഞ്ഞു. എനിക്ക് മരിക്കാന്‍ ഭയമായിരുന്നു.
ചോദ്യം : വിനീതിന്റെ പേര് പറഞ്ഞപ്പോള്‍ അവര്‍ പെരുമാറ്റത്തില്‍ മാറ്റം വരുത്തിയോ? സംഘത്തിന്റെ ആളെന്ന നിലയില്‍ പരിഗണിച്ചോ?
ഉത്തരം : വിനീതിന്റെ പേര് ഞാന്‍ പറഞ്ഞു എന്ന് താഴേപോയി പറഞ്ഞപ്പോള്‍ സനോജ് ഓടിവന്നു. എന്റെ തലയ്ക്ക് അടിക്കാന്‍ തുടങ്ങി. ഇത് നിനക്ക് നേരത്തെ പറഞ്ഞൂടായിരുന്നോടാ... എന്നൊക്കെ മോശമായ രീതിയില്‍ ചീത്തവിളിച്ചു. അവരെല്ലാം കൂടി ഏതാണ്ട് ഒരുമണിക്കൂര്‍ നേരം എന്നെ അടിച്ചു.
ചോദ്യം : ആ നിര്‍ബന്ധിത കുറ്റസമ്മതവും എഴുതിവാങ്ങിച്ചോ?
ഉത്തരം : എഴുതി വാങ്ങിച്ചു. പിന്നീട് വീഡിയോയില്‍ ഷൂട്ടും ചെയ്തു. എല്ലാ കാര്യങ്ങളും വിനീതേട്ടന്‍ പറഞ്ഞിട്ടാണ് എന്ന കുറ്റസമ്മതം എന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി എനിക്ക് പറയേണ്ടി വന്നു. സംസ്ഥാന പ്രചാരക് ഹരീഷേട്ടനോട് സംസാരിക്കട്ടെ എന്ന് പറഞ്ഞ് അവര്‍ പോയി. പിറ്റേന്ന് രാവിലെ സുരേഷ് തിരികെ വന്നു. സംസ്ഥാന പ്രചാരകുമായി സംസാരിച്ചു. നിനക്ക് ഒരു ശതമാനം ജീവിക്കാനുള്ള അവസരം നല്‍കണമെന്നാണ് സംഘത്തിന്റെ തീരുമാനം. നിന്റെ വീഡിയോയൊക്കെ പിടിച്ചിട്ട് ടപ്പേന്ന് കൊന്നാലും ശരിയാവില്ല. എന്നും പറഞ്ഞ് അവര്‍ എന്നെയു കൊണ്ട് തിരുവനന്തപുരത്തേക്ക് തിരികെ പോയി.
ചോദ്യം : തിരുവനന്തപുരത്തെത്തിയപ്പോഴാണല്ലൊ വിഷ്ണു സംഘപാളയത്തില്‍ നിന്നും രക്ഷപ്പെട്ടത് അല്ലേ?
ഉത്തരം : അതെ. തിരുവനന്തപുരത്ത് ആര്‍ എസ് എസ് കാര്യാലയത്തിന്റെ ഓഫീസ് സെക്രട്ടറി കണ്ണൂര്‍ സ്വദേശിയായ ഷൈജുവാണ്. ഇവനെ കൊണ്ടുപോയി മുകളില്‍ അടച്ചേരെ എന്ന് കിരണ്‍ പറഞ്ഞു. ഒരു തടവറ. ഭക്ഷണം കഴിക്കാന്‍ താഴെ പോകാം. എന്നെ നിരീക്ഷിക്കാന്‍ പല കണ്ണുകളുണ്ട്. എനിക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ മൊബൈലുകള്‍ വെക്കും. ഞാന്‍ അവ തൊടില്ല. എനിക്ക് ഓടിപ്പോകാന്‍ പാകത്തില്‍ വാതിലുകള്‍ തുറന്നിടും. ഞാന്‍ അങ്ങോട്ട് നോക്കില്ല. മൂത്രമോഴിക്കാന്‍ പോകുമ്പോള്‍ പോലും ഞാനേതെങ്കിലും സ്വയംസേവകനോട് കൂടെ വരാന്‍ പറയും. രക്ഷവേണമെങ്കില്‍ ഇവരുടെ വിശ്വാസം പിടിച്ചുപറ്റണം. എന്നിട്ട് രക്ഷപ്പെടണം. എന്നാലേ ജീവനും കൊണ്ടോടിപ്പോകാനുള്ള സമയം കിട്ടൂ എന്നെനിക്ക് അറിയാമായിരുന്നു. ആ സമയത്താണ് മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ ഉത്സവം നടന്നത്. സംഘത്തിലെ മിക്കയാളുകളും അമ്മയുടെ ഭക്തരാണ്. അന്ന് കാര്യാലയത്തില്‍ നിന്നും മിക്കവരും അമ്മയെകാണാന്‍ ആശ്രമത്തിലേക്ക് പോയി. പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. കാര്യാലയത്തിലുള്ള മറ്റുള്ളവരും വീടുകളിലേക്ക് പോയി. പഠിക്കുന്ന കുറച്ച് കുട്ടികള്‍ മാത്രമേ കാര്യാലയത്തിലുള്ളു. ഇതാണ് അവസരമെന്ന് എന്റെ മനസ് പറഞ്ഞു. ഉച്ചഭക്ഷണമൊക്കെ കഴിച്ചശേഷം മറ്റുള്ളവര്‍ അവിടെയും ഇവിടെയുമൊക്കെയായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന സമയത്ത് മെല്ലെ കാര്യാലയത്തില്‍ നിന്നും പുറത്ത് കടന്നു. മെല്ലെ വെപ്രാളമൊന്നും കാണിക്കാതെ നടന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള ശിവസേന ഓഫീസിലേക്ക് പോയി. ശിവസേനയുടെ സ്റ്റേറ്റ് പ്രസിഡന്റ് ഭുവനചന്ദ്രന്‍ ചേട്ടന്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും നൂറുരൂപ വാങ്ങി ഒരു ഓട്ടോ പിടിച്ച് തമ്പാനൂരില്‍ ചെന്നു. അവിടെ നിന്ന് ബസ് കയറി എനിക്ക് സുരക്ഷിതത്വമുള്ള കേന്ദ്രത്തിലേക്ക് ബസ് കയറി.
ചോദ്യം : ഇപ്പോള്‍ വിഷ്ണു ഇരിക്കുന്നത് തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലാണ്. ഇവിടെ താങ്കളുള്ളത് സിപിഐ എം പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ആര്‍ എസ് എസ് ആരോപിക്കുന്നത് പോലെ വിഷ്ണു സിപിഐ എംന്റെ കൂട്ടാളി ആയതുകൊണ്ടാണ് ഇവരുടെ കൂട്ടത്തിലെത്തിയതെന്ന് ആരെങ്കിലും പറഞ്ഞാല്‍ തിരികെ എന്താണ് പറയാനുള്ളത്?
ഉത്തരം : ഞാന്‍ ബസ് കയറി രഹസ്യകേന്ദ്രത്തിലേക്ക് പോയെന്ന് പറഞ്ഞത് വെഞ്ഞാറമൂടേക്കാണ്. എല്ലാ വിവരങ്ങളും വിനീതേട്ടനെ അറിയിക്കണം. ആ കുടുംബം പാവപ്പെട്ടവരാണ്. വിനീതേട്ടന്റെ ഭാര്യയാണെങ്കില്‍ ഗര്‍ഭിണിയുമാണ്. വിനീതേട്ടന്റെ ജീവന്‍ ഏത് നിമിഷം വേണമെങ്കിലും അപഹരിക്കപ്പെടാമെന്ന സന്ദേശം ഞാനെന്റെ ഒരു കൂട്ടുകാരന്‍ മുഖേന അദ്ദേഹത്തിന് കൊടുത്തുവിട്ടു. മറ്റ് വിശദാംശങ്ങളും ആ കത്തില്‍ എഴുതി. എന്റെ ജീവന്‍ അപകടത്തിലാണ് രക്ഷിക്കണമെന്ന് അപേക്ഷിച്ച്, ആര്‍ എസ് എസിനെതിരെ, എന്നെ കൊല്ലാന്‍ നടക്കുന്നവര്‍ക്കെതിരെയുള്ള ഒരു പരാതി അപ്പോള്‍ തന്നെ സംസ്ഥാന മുഖ്യമന്ത്രിക്കും ഡിജിപിക്കും എന്റെ മറ്റൊരു കൂട്ടുകാരന്‍ മുഖേന എത്തിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിന്റെ നമ്പര്‍ സംഘടിപ്പിച്ച് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ ബന്ധപ്പെട്ടു. എന്റെ ജീവന്‍ അപകടത്തിലാണെന്നും എനിക്ക് കാണണമെന്നും അപേക്ഷിച്ചു. അദ്ദേഹത്തെ കണ്ടു. ജനറല്‍ ഹോസ്പിറ്റല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രേമന്‍ ചേട്ടന്റെ കൂടെ എന്നെ ഈ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു. അങ്ങനെയാണ് ഇവിടെ എത്തിയത്. സംശയമുള്ളവര്‍ക്ക് എന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കാം. എനിക്ക് ഒന്നും മറച്ചുവെക്കാനില്ല.
മരണത്തിന്റെ സംഘിഗുഹയില്‍ നിന്നും പുറത്തുവന്നവനാണ് ഞാന്‍. എനിക്കിനി മനുഷ്യനായി ജീവിക്കണം.
09-Mar-2017
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്