നമുക്ക് മുന്നോട്ടാണ് സഞ്ചരിക്കേണ്ടത്
പിണറായി വിജയന്
നമുക്ക് മുന്നോട്ടാണ് സഞ്ചരിക്കേണ്ടത്. മുന്നിലുള്ള അനേകം തടസ്സങ്ങളാണ് മറികടക്കേണ്ടത്. ഭാവി തലമുറയ്ക്കുവേണ്ടിയുള്ള കേരളമാണ് വാര്‍ത്തെടുക്കേണ്ടത്. അതിന് സഹായകമായി തോന്നുന്ന ചില വിഷയങ്ങള്‍ മാത്രമാണ് ഞാന്‍ ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. സുപ്രധാനവും അനിവാര്യവുമായ ലക്ഷ്യത്തിലെത്താനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് സഹായകമാകുന്ന നിര്‍ദേശങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നും ഇനിയും ഉയര്‍ന്നുവരുമെന്ന് ഉറപ്പുണ്ട്. കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തില്‍ നാലരവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കണക്കെടുപ്പ് സമ്പൂര്‍ണ നൈരാശ്യമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഈ സ്ഥിതി നയിക്കുന്നത് വിനാശത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത്. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെയും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങളാണ് നാം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം. അത് തിരിച്ചറിഞ്ഞ് രാഷ്ട്രീയ നിലപാടെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിന് ശക്തി പകരാനുമുള്ള ദൌത്യമാണ് ഇന്ന് കേരളീയര്‍ക്കു മുന്നിലുള്ളത്. ഇന്നത്തെ അവസ്ഥ മാറിയേ തീരൂ. ഭാവി തലമുറയോട് നീതി ചെയ്‌തേ തീരൂ. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉണ്ടായേ തീരൂ. അതിന്റെ അനിവാര്യതയും അതിനുള്ള പ്രതിബദ്ധതയും വര്‍ഗീയവിപത്തിനെതിരായ മുന്നറിയിപ്പും ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാനാണ് സിപിഐ എം ശ്രമിക്കുന്നത്. |
രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും അപകടപ്പെടുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ ജനങ്ങളുടെ ദുരിതം നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഒന്നരവര്‍ഷംമുമ്പ് അധികാരത്തില്‍വന്ന കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധനയങ്ങളില്‍ മുന്‍ യുപിഎ സര്‍ക്കാരിന്റെ പാത തന്നെ പിന്തുടരുകയാണ്. കോര്‍പറേറ്റുകള്‍ ഭരണം നിയന്ത്രിക്കുന്നു. വര്‍ഗീയതയുടെ അധിനിവേശം സമൂഹത്തിന്റെ നാനാമേഖലകളിലും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. മതനിരപേക്ഷതയും ഫെഡറലിസവും ജനങ്ങളുടെ മൗലികാവകാശങ്ങളും അപകടപ്പെടുകയാണ്. അസഹിഷ്ണുത കൊടികുത്തി വാഴുന്നു. കേരളത്തിലാകട്ടെ, യുഡിഎഫ് സര്‍ക്കാര്‍ നാലരവര്‍ഷം പിന്നിടുമ്പോള്‍ ഭരണസ്തംഭനവും അഴിമതിയുടെ അതിപ്രസരവും അരാജകാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ പുരോഗതിയിലേക്കുള്ള വഴി അടഞ്ഞു. കേരള വികസനമാതൃക അപ്രസക്തമായ പ്രയോഗമായി ചുരുങ്ങിപ്പോകുന്ന ദുഃഖകരമായ സ്ഥിതിയാണ് നാം ഇന്ന് കാണുന്നത്. ഇത്തരം ശോചനീയമായ അവസ്ഥ മുറിച്ചുകടന്നാല്‍ മാത്രമേ സംസ്ഥാനത്തിന് പുരോഗതി പ്രാപിക്കാനാകൂ. ആ കടമ തിരിച്ചറിഞ്ഞും ഏറ്റെടുത്തുമാണ്, മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം നവകേരള മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്.
കേരളീയ ജീവിതവും കേരള വികസനവും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഇതര സംസ്ഥാനങ്ങള്‍ ആര്‍ജിച്ച നേട്ടങ്ങള്‍ പലതും നമുക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. ജനസാന്ദ്രത, വികസനത്തിനും കൃഷിക്കുമുള്ള ഭൂമിയുടെ അഭാവം, ഭക്ഷ്യകാര്യത്തിലെ പരാശ്രയത്വം, വിദ്യാസമ്പന്നരുടെ വര്‍ധിച്ച തൊഴിലില്ലായ്മ, അടിസ്ഥാന സൌകര്യങ്ങളുടെ കുറവ്, വിദേശ പണവരവിനെ ആശ്രയിച്ചുള്ള സമ്പദ്ഘടന തുടങ്ങിയ പരിമിതികള്‍ നമുക്കുണ്ട്. നാം കൈവരിച്ച ക്ഷേമവും മാനവവികസനത്തില്‍ നേടിയെടുത്ത മേല്‍ക്കൈയും നിലനിര്‍ത്തണം. അതിലുപരി ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളീയര്‍ നേരിടുന്ന ജീവിതശൈലീ രോഗങ്ങളും നാട് നേരിടുന്ന മാലിന്യപ്രശ്‌നവും ഉള്‍പ്പെടെയുള്ള രണ്ടാംതലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന മേഖലകള്‍ ഉണ്ടെങ്കിലും അവ മനസ്സിലാക്കി വികസിപ്പിക്കാന്‍ കഴിയുന്നില്ല.
ഇത്തരമൊരു സങ്കീര്‍ണമായ അവസ്ഥ ഭാവികേരളത്തെ ഇരുളടഞ്ഞതാക്കുന്നു. പുരോഗതിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചപ്പാടും ഭാവനാപൂര്‍ണമായ ഇടപെടലും പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള ഇച്ഛാശക്തിയും മതനിരപേക്ഷതയില്‍ അടിയുറച്ച രാഷ്ട്രീയവും കൊണ്ടുമാത്രമേ കേരളത്തെ മുന്നോട്ടുനയിക്കാനാകൂ.
കേരളത്തിന് പുതിയ വികസന അജണ്ടയ്ക്ക് രൂപം നല്‍കുക, ഇന്ത്യയിലും ലോകത്താകെയും ഉണ്ടാകുന്ന മാറ്റങ്ങള്‍ കണക്കിെലടുത്ത് കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള സമ്രഗമായ മാര്‍ഗം ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാലാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
1994ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ നടന്ന ഒന്നാം കേരള പഠന കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായാണ് കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. പുതിയ കേരളം രൂപെപ്പടുത്താനുള്ള തുറന്ന സംവാദത്തിന്റെ വേദിയായി മാറുകയായിരുന്നു കോണ്‍ഗ്രസ്. നമുക്കുമുന്നില്‍ കേരളവികസന മാതൃക എന്ന തിളങ്ങുന്ന പ്രയോഗമുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങെള നോക്കി നാം അഭിമാനം കൊള്ളാറുള്ളത് ആ മാതൃകെയക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. വിദ്യാഭ്യാസ, ആേരാഗ്യ േമേഖലകളിലെ പുരോഗതിയും സാക്ഷരതയിലെ ഉയര്‍ന്ന നേട്ടവും ജീവിതനിലവാരത്തിലെ ഒൗന്നത്യവും അഹങ്കാരത്തോടെ നാം പറയുന്നു. 2011ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്ക്നമ്മുടേതാണ്. എന്നാല്‍,നമ്മുടെ വിദ്യാഭ്യാസ നിലവാരം ആകെ പരിേശാധിച്ചാല്‍ കേരളം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു? ആരോഗ്യ പരിപാലന രംഗത്തും ആയുര്‍ദൈര്‍ഘ്യത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തി എന്നു നാം പറയാറുണ്ട്. ഇന്ന് അതിന്റെ സ്ഥിതി എന്താണ്? ഇന്ത്യയിലാദ്യമായി ഐടി രംഗത്ത് കുതിച്ചുചാട്ടം നടത്തിക്കൊണ്ട് തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് നാം ആരംഭിച്ചു. എന്നാല്‍, അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ഐ ടി രംഗത്തെ പുരോഗതി എത്രമാത്രമാണ്? നമ്മുടെ കാര്‍ഷികവിഭവങ്ങളും കൃഷി ആകെ തന്നെയും ഇന്ന് എവിടെ എത്തിനില്‍ക്കുന്നു?
ഭാവിയെക്കുറിച്ചുള്ള ഏതു ചര്‍ച്ചയും വര്‍ത്തമാനകാലത്തെ വിലയിരുത്തിക്കാണ്ടു മാത്രമേ സാധ്യമാവൂ. നമുക്ക് നമ്മെളത്തന്നെ വിലയിരുത്താന്‍ തൊട്ട് അയല്‍പക്കത്തുള്ള സംസ്ഥാനങ്ങളുമായുള്ള താരതമ്യം സഹായകമാകും. ആഗോള നിക്ഷേപക സംഗമങ്ങളിലൂടെ വന്‍തോതില്‍ വിദേശ നിക്ഷേപം കൊണ്ടുവന്നു എന്ന അവകാശവാദം നാം പലപ്പോഴായി കേള്‍ക്കുന്നു. കേരളത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനകം വന്ന നേരിട്ടുള്ള വിേദശനിേക്ഷപം 102 കോടി ഡോളറിന്റേതാണ്. രാജ്യത്താകെ ഇതേ കാലയളവില്‍ 26500 കോടി ഡോളര്‍ നിക്ഷേപം വന്നപോഴാണിത്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഏതാണ്ട് 2700 കോടി വീതം നിക്ഷേപം എത്തിയേപ്പാള്‍ കേരളത്തിന്റെ നില 0.5 ശതമാനത്തില്‍ ഒതുങ്ങുന്നു. നേരിട്ടുള്ള വിദേശനിക്ഷേപം നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കും എന്നോ, മഹത്തരമാണ് എന്നോ കരുതിയല്ല ഇൗ കണക്ക് പറയുന്നത്. മറിച്ച് നിക്ഷേപത്തിന്റെയും പുതിയ സംരംഭങ്ങളുടെയും കണക്കുകള്‍ അവതരിപ്പിച്ച് നമ്മെ പലരും പറ്റിക്കുകയാണ് എന്ന് ചൂണ്ടിക്കാണിക്കാനാണ്.
കേരളത്തിന്റെ സാമ്പത്തിക നിലനില്‍പ്പിന് സുപ്രധാനമായ ഒരു ഘടകം കയറ്റുമതി വരുമാനമാണ്. അതില്‍ ഗണ്യമായ ഇടിവുണ്ടായിരിക്കുന്നു. കുറെ വര്‍ഷമായി ഇൗ പ്രവണത തുടരുകയാണ്. സുഗന്ധ്രദവ്യങ്ങള്‍, സമു്ദ്രവിഭവങ്ങള്‍, തേയിലയും കശുവണ്ടിയുംഉള്‍പ്പെടെയുള്ള നാണ്യവിളകള്‍, സംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയെല്ലാം കയറ്റുമതിയും വരുമാനവും കുറയുകയാണ്. മത്സ്യവിഭവ കയറ്റുമതിയില്‍കേരളത്തെക്കാള്‍ ആന്ധ്രപ്രദേശ് മുന്നിലെത്തി. സുഗന്ധ്രദവ്യ കയറ്റുമതിയില്‍ തമിഴ്‌നാടും കര്‍ണാടകവും ആ്രന്ധയും കേരളത്തെ പിന്നിലാക്കി. കേരളം കേരകൃഷിയില്‍ ഇന്ന് തമിഴ്‌നാട്ടിനേക്കാള്‍ പുറകിലാണ്. രാജ്യത്താദ്യമായി ഐ ടി മേഖലയില്‍ നിര്‍ണായക മുന്നേറ്റം സൃഷ്ടിച്ച നമ്മുടെ സംസ്ഥാനത്തിന്റെ ഐ ടി രംഗെത്ത കയറ്റുമതി വരുമാനം പതിനായിരം കോടി രൂപയാണെങ്കില്‍ ഇന്ന് കര്‍ണാടകത്തിന്റെത് ഒന്നരലക്ഷം കോടി രൂപയാണ്. തമിഴ്‌നാട് 75000 കോടിയും ആന്ധ്രപ്രദേശ് 57000 കോടിയും വരുമാനം നേടുമ്പോള്‍ ഐ ടി രംഗത്ത് ആദ്യം കടന്നുവന്ന നാം അത് ആശ്ചര്യത്തോടെ നോക്കിനില്‍േക്കണ്ടിവരുന്നു. രാജ്യത്തിന്റെയാകെ ഐ ടി രംഗത്തെ കയറ്റുമതി വരുമാനം 5.2 ലക്ഷം കോടി രൂപയായി നില്‍ക്കുമ്പോഴാണ് നാം പതിനായിരം കോടിയില്‍ ഒതുങ്ങുന്നത്.
ഭാവനാപൂര്‍ണമായ ആസൂത്രണവും അതിലേക്ക് നയിക്കുന്ന കൃത്യമായ രാഷ്ട്രീയ ഇഛാശക്തിയും പ്രതിബദ്ധതേയാടുകൂടിയ പ്രവര്‍ത്തനവുമാണ് ഇന്നത്തെ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള വഴി. നമുക്ക് അര്‍ഹതപ്പെട്ടതും എന്നാല്‍ തുടരെ നിഷേധിക്കപ്പെടുന്നതുമായ കേന്ദ്രഫണ്ടുകളുണ്ട്. അവ വാങ്ങിയെടുക്കുന്നത് സംസ്ഥാനത്തിന്റെ അവകാശമാണ്. ഇന്ത്യയ്ക്കു പുറത്ത് വിദേശനാണ്യം ശേഖരിക്കുന്ന വലിയ ഒരു മലയാള സമൂഹമുണ്ട്. പ്രവാസിസമൂഹത്തിന്റെ പണം ഒരേസമയം അവര്‍ക്കും നാടിനും പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ കഴിയണം. ഇവിടെ, രാഷ്ട്രീയപോരാട്ടം പ്രധാനമാണ്.ആഗോളവല്‍ക്കരണ നയം നടപ്പാക്കാന്‍ സംസ്ഥാനത്തെ നിര്‍ബന്ധിക്കും വിധമുള്ള കേന്ദ്ര നയസമീപനങ്ങള്‍ തിരുത്തിക്കാനുള്ള സമരം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ ഫെഡറല്‍ ഘടനയ്ക്കു നിരക്കുംവിധം അഴിച്ചുപണിയുക അനിവാര്യമാണ്. അതൊക്കെ സാധിച്ചിട്ടാവാം കേരള വികസനത്തിനുള്ള നീക്കങ്ങള്‍ എന്നു കരുതി വെറുതെയിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ആ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ എങ്ങനെ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് മുമ്പോട്ടുപോകാനാവും എന്നതാണ് ആലോചിക്കേണ്ടത്. |
തൊട്ടു കിടക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ നാം പുറകില്‍ പോകുന്നതില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം പ്രധാന കാരണമാണ്. ഇത്തരം ഒരു അവസ്ഥയില്‍ നമുക്ക് പുതിയ വഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. നിലവിലുള്ള പരിമിതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അകത്തുനിന്നുകൊണ്ട് തന്നെ മറികടക്കാനുള്ള വഴികള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. അതിവേഗം വളരുന്ന കേരളമാണ് നാം ലക്ഷ്യമിടേണ്ടത്. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും നവലിബറല്‍ നയങ്ങളുടെ വിപത്തിനെ ചെറുത്തും ഭൗതിക പഞ്ചാത്തല സൗകര്യങ്ങള്‍ ആധുനീകരിച്ചുമുള്ള ബഹുമുഖ സമീപനമാണ് ഉണ്ടാേകണ്ടത്.
ഭാവനാപൂര്‍ണമായ ആസൂത്രണവും അതിലേക്ക് നയിക്കുന്ന കൃത്യമായ രാഷ്ട്രീയ ഇഛാശക്തിയും പ്രതിബദ്ധതേയാടുകൂടിയ പ്രവര്‍ത്തനവുമാണ് ഇന്നത്തെ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള വഴി. നമുക്ക് അര്‍ഹതപ്പെട്ടതും എന്നാല്‍ തുടരെ നിഷേധിക്കപ്പെടുന്നതുമായ കേന്ദ്രഫണ്ടുകളുണ്ട്. അവ വാങ്ങിയെടുക്കുന്നത് സംസ്ഥാനത്തിന്റെ അവകാശമാണ്. ഇന്ത്യയ്ക്കു പുറത്ത് വിദേശനാണ്യം ശേഖരിക്കുന്ന വലിയ ഒരു മലയാള സമൂഹമുണ്ട്. പ്രവാസിസമൂഹത്തിന്റെ പണം ഒരേസമയം അവര്‍ക്കും നാടിനും പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ കഴിയണം.
ഇവിടെ, രാഷ്ട്രീയപോരാട്ടം പ്രധാനമാണ്.ആഗോളവല്‍ക്കരണ നയം നടപ്പാക്കാന്‍ സംസ്ഥാനത്തെ നിര്‍ബന്ധിക്കും വിധമുള്ള കേന്ദ്ര നയസമീപനങ്ങള്‍ തിരുത്തിക്കാനുള്ള സമരം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങള്‍ ഫെഡറല്‍ ഘടനയ്ക്കു നിരക്കുംവിധം അഴിച്ചുപണിയുക അനിവാര്യമാണ്. അതൊക്കെ സാധിച്ചിട്ടാവാം കേരള വികസനത്തിനുള്ള നീക്കങ്ങള്‍ എന്നു കരുതി വെറുതെയിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ആ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ എങ്ങനെ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് മുമ്പോട്ടുപോകാനാവും എന്നതാണ് ആലോചിക്കേണ്ടത്.
മുന്നോട്ടുള്ള വഴിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്നെയാണ് ആദ്യം പറയേണ്ടത്. ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന എല്ലാ വിഷയങ്ങളും തുല്യപ്രാധാന്യമുള്ളത് തന്നെയാണ്. അവ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതും പരസ്പര ബന്ധിതവുമാണ്.
യുവജനങ്ങളെക്കുറിച്ചുള്ള വിഷയത്തെക്കുറിച്ച് പറയുമ്പോള്‍, കേരളത്തിലെ യുവാക്കള്‍ അവരുടെ ജീവിതം അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലെക്കും പറിച്ചുനടാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് ദുഃഖകരമായ അവസ്ഥയാണ്. അവര്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്. എന്നാല്‍, കേരളത്തില്‍ അവര്‍ക്ക് അവസരങ്ങള്‍ കുറവാണ്. യുവാക്കള്‍ക്കിടയിലെ സംരംഭകത്വശേഷി പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. നമുക്ക് വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, പ്രതിരോധം, സുരക്ഷ, എന്‍ക്രിപ്ഷന്‍ തുടങ്ങിയമേഖലകളില്‍ മലിനീകരണമുക്തമായ ആധുനിക വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കേരളത്തില്‍ ഗവേഷണത്തിനും സാങ്കേതിക വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ഇൗ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഉറച്ച തീരുമാനങ്ങളാണ് നാം അടിയന്തരമായും എടുക്കേണ്ടത്. സ. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് രാജ്യത്താദ്യമായി ടെക്നോളജി പാര്‍ക്ക് കേരളത്തില്‍ സ്ഥാപിക്കപ്പെട്ടത്. നാം അത് ഓര്‍ക്കേണ്ടതുണ്ട്.
കേരളം കാലാവസ്ഥ കൊണ്ടും പ്രകൃതിവിഭവങ്ങള്‍ കൊണ്ടും അനുഗൃഹീതമായിരുന്നിട്ടും കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതില്‍ ഏറെ പുറകിലാണ് എന്നത് നാം തിരിച്ചറിയേണ്ട സുപ്രധാന സംഗതിയാണ്. കേരളത്തിന് ദീര്‍ഘകാല നേട്ടം ഉണ്ടാക്കാവുന്ന റബ്ബര്‍, സുഗന്ധവിളകള്‍ തുടങ്ങിയവ തെറ്റായ നയങ്ങള്‍ കാരണം കടുത്ത തകര്‍ച്ച നേരിടുന്നു. കൃഷി കൂടുതല്‍ ഉല്‍പാദനക്ഷമമാക്കണമെങ്കില്‍ ആധുനിക രീതികള്‍ ആവിഷ്‌കരിക്കുകയും യുവാക്കളെ പങ്കാളികളാക്കുകയും വേണം. കൃഷി സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നതായാലേ യുവജനങ്ങള്‍ ആകര്‍ഷിക്കെപ്പടുകയുള്ളു. കാര്‍ഷികവൃത്തി സാമ്പത്തികമായി ലാഭകരമാകാന്‍ ആ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തണം. ആധുനിക രീതിയിലുള്ള സുസ്ഥിരമായ പ്രാദേശികതല ഗവേഷണങ്ങളാണ് ആവശ്യം. ഇതിനര്‍ത്ഥം ജനിതക മാറ്റംവരുത്തിയ വിത്തുകള്‍ക്ക് കീഴടങ്ങണമെന്നല്ല. മറിച്ച്, പരമാവധി ഉല്‍പാദനം സാധ്യമാക്കുന്നതിന് പ്രാദേശിക ഗവേഷണം സംഘടിപ്പിക്കുകയും അന്തര്‍ദേശീയ വികസന മാതൃകകളെ സ്വാംശീകരിക്കുകയുമാണ് വേണ്ടത്. നികുതിപിരിവുകാരനെന്ന നിലയില്‍നിന്ന് മാര്‍ഗദര്‍ശി എന്ന തലത്തിലേക്ക് സര്‍ക്കാര്‍ ഉയരണം. കൃഷി അടിസ്ഥാനമാക്കേണ്ടത് കുറഞ്ഞ ചെലവും കൂടുതല്‍ വിളവും എന്ന തത്വമാണ്. അത് പ്രമുഖ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെച്ചതാണ് കുറഞ്ഞ വിഭവങ്ങള്‍, കുറഞ്ഞ വനനാശം, കുറഞ്ഞ രാസവസ്തുക്കള്‍, കുറഞ്ഞ കീടനാശിനികള്‍ എന്നിവ ഉറപ്പാക്കിയാലേ പ്രകൃതി സംരക്ഷണത്തിനും മാനുഷികാരോഗ്യത്തിനും ഉറപ്പുണ്ടാകൂ. ഏറ്റവും കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് എന്നതാകണം നമ്മുടെ ലക്ഷ്യം.
ബഹുരാഷ്ട്ര അഗ്രികോര്‍പ്പറേറ്റുകള്‍ കരാര്‍കൃഷി സമ്പ്രദായവും മറ്റുമായി കടന്നുവരുന്നതും കൃഷി തകര്‍ന്ന് കടം കയറി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതും നാം കാണുന്നു. ബദല്‍ കാര്‍ഷിക സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിലേയ്ക്കുള്ള ആദ്യപടി എന്ന നിലയിലാണ് ജൈവ പച്ചക്കറി കൃഷി കേരളത്തിലാകെ ഉൗര്‍ജിതമാക്കാന്‍ സിപിഐ എം ഇടപെട്ടത്. തദ്ദേശസമിതികളുടെ മുതല്‍ സഹകരണസ്ഥാപനങ്ങളുടെ വരെ നേതൃത്വത്തിലും സഹകരണത്തിലും പച്ചക്കറി കൃഷി വ്യാപകമാക്കണം.വന്‍തോതിലുള്ള ഇറക്കുമതി ഒഴിവാക്കാനും വിഷപച്ചക്കറിയില്‍നിന്നുള്ള മോചനം സാധ്യമാക്കാനും ഇത് സഹായിക്കും.
പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയായി ഉയരണം. നീരുറവകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. അതോടൊപ്പം തരിശുനിലങ്ങളിലെ കൃഷി പ്രോത്സാഹിപ്പിക്കണം. തരിശുനിലകൃഷി വ്യാപനത്തിന് സര്‍ക്കാര്‍ പ്രത്യേക സംവിധാനമുണ്ടാക്കി, സ്ഥലമുടമയ്ക്കും കൃഷിക്കാര്‍ക്കുമിടയില്‍ ഗ്യാരന്റി നല്‍കണം.
സ്ഥലമില്ല, ഭൂമിയില്ല, സമയമില്ല, എന്തുചെയ്യണമെന്ന് അറിയില്ല എന്നൊക്കെയുള്ള പരാതികള്‍ എല്ലാവരും ഉയര്‍ത്താറുണ്ട്. അത്തരം വാദങ്ങള്‍ ശരിയല്ല എന്ന് നമ്മുടെ വനിതകള്‍ തെളിയിച്ചിട്ടുണ്ട്. സിപിഐ എം ജൈവപച്ചക്കറി കൃഷി വിപുലമായി പ്രോത്സാഹിപ്പിച്ചപ്പോള്‍ പലഭാഗത്തുനിന്നും ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. പക്ഷെ, ഇന്ന് എല്ലാവരും കഴിയും വിധത്തില്‍ അതില്‍ മുഴുകുന്നു. അത് ഒരു ശീലമാക്കി മാറ്റുന്നു. അത് ഒരു വിനോദമെന്നതില്‍നിന്ന് ജീവിതരീതിയാക്കിയും ബഹുജന്രപസ്ഥാനമാക്കിയും വളര്‍ത്തിയെടുക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം.
ഭാവിയെക്കുറിച്ചുള്ള ഏതു ചര്‍ച്ചയും വര്‍ത്തമാനകാലത്തെ വിലയിരുത്തിക്കാണ്ടു മാത്രമേ സാധ്യമാവൂ. നമുക്ക് നമ്മെളത്തന്നെ വിലയിരുത്താന്‍ തൊട്ട് അയല്‍പക്കത്തുള്ള സംസ്ഥാനങ്ങളുമായുള്ള താരതമ്യം സഹായകമാകും. ആഗോള നിക്ഷേപക സംഗമങ്ങളിലൂടെ വന്‍തോതില്‍ വിദേശ നിക്ഷേപം കൊണ്ടുവന്നു എന്ന അവകാശവാദം നാം പലപ്പോഴായി കേള്‍ക്കുന്നു. കേരളത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനകം വന്ന നേരിട്ടുള്ള വിേദശനിേക്ഷപം 102 കോടി ഡോളറിന്റേതാണ്. രാജ്യത്താകെ ഇതേ കാലയളവില്‍ 26500 കോടി ഡോളര്‍ നിക്ഷേപം വന്നപോഴാണിത്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഏതാണ്ട് 2700 കോടി വീതം നിക്ഷേപം എത്തിയേപ്പാള്‍ കേരളത്തിന്റെ നില 0.5 ശതമാനത്തില്‍ ഒതുങ്ങുന്നു. നേരിട്ടുള്ള വിദേശനിക്ഷേപം നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കും എന്നോ, മഹത്തരമാണ് എന്നോ കരുതിയല്ല ഇൗ കണക്ക് പറയുന്നത്. മറിച്ച് നിക്ഷേപത്തിന്റെയും പുതിയ സംരംഭങ്ങളുടെയും കണക്കുകള്‍ അവതരിപ്പിച്ച് നമ്മെ പലരും പറ്റിക്കുകയാണ് എന്ന് ചൂണ്ടിക്കാണിക്കാനാണ്. |
നമ്മുടെ വ്യക്തിഗത വരുമാനം ചെലവിനനുസരിച്ച് വര്‍ധിക്കുന്നില്ല എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ആരോഗ്യ പരിപാലനത്തിനുള്ള ചെലവു നോക്കുക. അത് കുതിച്ചുയരുകയാണ്. താഴ്ന്നവരുമാനക്കാരായാലും ഇടത്തരക്കാരായാലും ഉയര്‍ന്ന ഇടത്തരക്കാരായാലും സ്വകാര്യ ആശുപത്രികളിലെ ചെലവ് ആര്‍ക്കും താങ്ങാനാവില്ല. ഇടത്തരം കുടുംബത്തിലെ ഒരാള്‍ക്ക് രോഗം വന്നാല്‍ ആ കുടുംബത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ അതു മതി എന്ന് നമുക്കറിയാം. സ്വകാര്യ ആശുപ്രതികള്‍ തമ്മിലുള്ള മത്സരം ചികിത്സാച്ചെലവ് കൂടുതല്‍ കൂടുതല്‍ ഉയര്‍ത്തുന്ന കാര്യത്തിലാണ്. ഇതിനെന്താണ് പരിഹാരമെന്ന്‍ ആലോചിക്കേണ്ടതുണ്ട്. നിയമം കൊണ്ട് സ്വകാര്യ ആശുപത്രികളെ നിയന്ത്രിച്ചോ, ജനങ്ങള്‍ക്ക് ആരോഗ്യപരിപാലനത്തിനുള്ള സൗകര്യങ്ങള്‍ നിഷേധിച്ചോ ഇൗ പ്രശ്‌നം പരിഹരിക്കാമെന്ന് കരുതുന്നില്ല. ബദല്‍ മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടത്. അതിന് കൃത്യമായ പദ്ധതിയുണ്ടാകണം. ഗവണ്‍മെന്റിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപ്രതികള്‍ എല്ലാ താലൂക്കിലുമുണ്ടാകണം. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും മെഡിക്കല്‍ എക്‌സലന്‍സി സൂപ്പര്‍ സ്പെഷ്യാലിറ്റി സെന്ററുകളാക്കി ഉയര്‍ത്തണം. ചെലവിനെക്കുറിച്ച് ചിന്തിക്കുന്നതിനപ്പുറം ചെയ്യാനുള്ള ഇച്ഛാശക്തിയാണ് ഇവിടെ പ്രധാന ഘടകം.
അഴിമതിയെക്കുറിച്ച് നാം എല്ലായ്‌പ്പോഴും സംസാരിക്കുന്നു. എല്ലാറ്റിനും നിരക്ക് നിശ്ചയിച്ചിട്ടുള്ള നാടാണ് ഇന്ന് കേരളം. ജനന സര്‍ട്ടിഫിക്കറ്റ് കിട്ടാനും ഭൂമി കൈവശാവകാശേരഖ ലഭിക്കാനും അടക്കം നിശ്ചിത നിരക്ക് കൈക്കൂലി കൊടുക്കണം എന്ന അവസ്ഥ ഭയാനകമാണ്. നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ കൈക്കുലി കൊടുക്കേണ്ട സ്ഥിതി എത്രമാത്രം ദൗര്‍ഭാഗ്യകരമാണ് എന്ന് ഒാര്‍ത്തുനോക്കുക. ഇൗ അവസ്ഥ മറികടക്കാനുള്ള ഏക പോംവഴി സുതാര്യത കൈവരിക്കലും ഇ-ഗവേണന്‍സുമാണ്. ജനങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകണം. നല്‍കുന്ന ആളും സ്വീകരിക്കുന്ന ആളും തമ്മില്‍ നേരിട്ട് ഇടപെടാനുള്ള സാധ്യത ഇല്ലാതായാല്‍ അഴിമതിക്കുള്ള അവസരവും ഗണ്യമായി കുറയും. ഇത് ജനങ്ങളുടെ സമയവും ധനവും ലാഭിക്കാന്‍ സഹായകമാകും. എസ്തോണിയ പോലുള്ള രാജ്യങ്ങള്‍ പോലും മികച്ച ഇ-ഗവേണന്‍സ് മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവ വികസിത രാജ്യങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണ്.
ചില കേസുകളില്‍ 300 രൂപ ഭൂനികുതി പിരിക്കാന്‍ സര്‍ക്കാര്‍ 3000 രൂപ ചെലവിടേണ്ടിവരുന്നു. അത്തരം അനുഭവം ഒഴിവാക്കാന്‍ ആ നിലയ്ക്കുള്ള ഭൂനികുതി ഇല്ലാതാക്കണം. ജനങ്ങള്‍ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉദ്യോഗസ്ഥമേധാവികളുടെ പുറകെ പോകേണ്ടിവരുന്ന അവസ്ഥ ഉണ്ടാവരുത്. അതിനുള്ള ഉപാധി ഭരണനിര്‍വഹണം സുതാര്യവും ലളിതവും ജനങ്ങള്‍ക്കുവേണ്ടിയുള്ളതും ആകണം എന്നുള്ളതാണ്. അല്ലാതെ അത് ഗവണ്മെന്റിനു വേണ്ടിയുള്ളതാവരുത്. പിരിച്ചുകിട്ടുന്നത്തിനൊപ്പമോ അതിനേക്കാള്‍ കൂടുതലോ ചെലവ് പിരിച്ചെടുക്കാന്‍ വേണ്ടിവരുന്ന എല്ലാ നികുതികളും വേണ്ടെന്നുവെക്കണം.
വികസനമുണ്ടാവണമെങ്കില്‍ ആദ്യം വേണ്ടത് അടിസ്ഥാന സൗകര്യം ഒരുക്കലാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നു പറയുമ്പോള്‍ ഏറ്റവും പ്രധാനം റോഡാണ്. ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ നിരയിലാണ് കേരളം. വ്യവസായ കേന്ദ്രങ്ങളാകേണ്ട ഇടങ്ങളിലേക്ക് വാഹന ഗതാഗത സൗകര്യമില്ല. സംരംഭകരുടെയും പ്രൊഫഷനലുകളുടെയും കടന്നുവരവിന് റോഡിന്റെ ശോച്യാവസ്ഥ തടസ്സം നില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
കേരളം വലിയ സംസ്ഥാനമല്ല. ട്രാഫിക് കുരുക്കില്‍പ്പെടുമ്പോഴേ പലപ്പോഴും നമ്മുടെ സംസ്ഥാനത്തിന്റെ വലിപ്പം നമുക്ക് ഒാര്‍മ്മ വരാറുള്ളൂ. റോഡുവഴി ആറുമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന്‍ പറ്റുന്ന അത്രയുമേ കേരളത്തിന്റെ വലിപ്പമുള്ളു. ഇവിടെ മികവുറ്റതും സുപര്യാപ്തവുമായ പൊതുപശ്ചാത്തല വികസനം സാധ്യമാക്കണം. ട്രാഫിക് പ്രശ്നങ്ങള്‍ക്ക് സാധാരണ എല്ലാവരും മാേട്ടോര്‍ ബൈക്കുകളെയും കാറുകളെയും കുറ്റപ്പെടുത്തുന്നു. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും അപര്യാപ്തതയാണ് ജനങ്ങളെ യാത്രയ്ക്ക് സ്വന്തമായ മാര്‍ഗം തേടാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഉചിതമായ ആസൂ്ത്ര ണത്തിലൂടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണം. അങ്ങനെ കുറഞ്ഞ ചെലവില്‍ പൊതുഗതാഗത സംവിധാനം ഒരുക്കാനാകണം. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ഉൗര്‍ജസ്വലമായ സ്ഥാപനങ്ങളാകണം. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ആവശ്യത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം. ജനങ്ങള്‍ യാത്ര ചെയ്യാത്തതോ ബസുകള്‍ കാലിയായി സര്‍വീസ് നടത്തുന്നതോ അല്ല. വന്‍ തുക ചെലവഴിച്ച് മെട്രോ പദ്ധതികള്‍ ഒരുക്കുന്നതിനുപകരം നഗരങ്ങളില്‍ കുറഞ്ഞ മുതല്‍മുടക്കില്‍ പൊതുഗതാഗത സംവിധാനം ആരംഭിക്കാന്‍ നമുക്ക് കഴിയണം. ജലഗതാഗതത്തിന്റെ സാധ്യത നാം വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ല. ബദല്‍ മാര്‍ഗമെന്ന നിലയില്‍ അതിലേക്കും ശ്രദ്ധയൂന്നണം.
റോഡ് വികസനത്തിന് പ്രധാന തടസ്സമായി കാണുന്നത് ഭൂമി ഏറ്റെടുക്കലാണ്. ഭൂമി ഏറ്റെടുക്കലിന് ന്യായമായ പ്രതിഫലം തന്നെ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. യഥോചിതം ഇടപെടുക, അര്‍ഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കുക, അതിനായി ചര്‍ച്ച നടത്തുക- ഇങ്ങനെ ക്രിയാത്മകമായി ഇൗ വിഷയം കൈകാര്യം ചെയ്തുകൊണ്ടേ മുന്നോട്ടുപോകാനാവൂ. റോഡ് വികസനം പോലെ തന്നെ പ്രധാനമാണ്, ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങളും എന്ന കാഴ്ച്ചപ്പാടോടെ ഇടപെട്ടാല്‍ ഇന്നു നേരിടുന്ന സ്തംഭനാവസ്ഥ ഒഴിവാക്കാനാകും.
അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനമാണ് വൈദ്യുതി. വ്യവസായ വികസനത്തിനുള്ള മുഖ്യതടസ്സങ്ങളിലൊന്ന് വൈദ്യുതിലഭ്യതയിലെ കുറവുതന്നെയാണ്. പതിനേഴാം പവര്‍ സര്‍േവ, 2018-19 വര്‍ഷത്തേക്ക് വലിയ വികസനസാധ്യത കൂടി കണക്കാക്കി തിട്ടപ്പെടുത്തിയിട്ടുള്ളത് 5719 മെഗാവാട്ടിന്റെ ആവശ്യകതയാണ്. 3000ത്തിനുതാഴെ മാത്രമാണ് ഇന്നത്തെ ഉല്‍പാദനശേഷി. അതിനര്‍ത്ഥം കേരളം രണ്ടുപതിറ്റാണ്ടിന് പുറകിലേക്ക് പോകുന്നു എന്നതാണ്. വൈദ്യുതി ഉല്‍പാദനേമഖല പ്രധാനമായും പൊതുമേഖലയുടെ മുന്‍കൈയില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തില്‍ വികസിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ആദ്യമായി എല്ലാവര്‍ക്കും വൈദ്യുതി നല്‍കുക എന്നതിനൊപ്പം ഉയര്‍ന്നതോതില്‍ വ്യവസായമേഖലയെ ഉല്‍പാദനക്ഷമമാക്കുക എന്നതുകൂടി ലക്ഷ്യമായി കാണണം.
ഇന്ന് ചില ഗ്രാമങ്ങളില്‍ പോലും ടോള്‍ പിരിവ് കാണുന്നു. വളരെ കൗതുകകരമായ കാഴ്ചയാണിത്. ചില ഗ്രാമങ്ങളില്‍ പകരം വഴികള്‍ ഇല്ലാത്തതുകൊണ്ട് മാത്രം ജനങ്ങള്‍ ചുങ്കം കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. അധികമായി സൗകര്യം നല്‍കുമ്പോഴാണ് ചുങ്കം പിരിക്കേണ്ടത്. അല്ലാതെ ആകെയുള്ള ഒരേയൊരു വഴി ചുങ്കം പിരിക്കാനുള്ള വേദിയാക്കരുത്. കേരളത്തിലെ എല്ലാ ചുങ്കം പിരിവും അവസാനിപ്പിക്കണം. ചെലവുകള്‍ മറ്റു നൂതനമായ രീതികളിലൂടെ കണ്ടെത്തണം.
അടിസ്ഥാന സൗകര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നഗരകേന്ദ്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. നമുക്ക് കേരളത്തിലെ നഗരങ്ങള്‍ക്കായി കൃത്യമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ വികസിപ്പിച്ച നയങ്ങളാകട്ടെ കൃത്യമായ നിര്‍വചനമില്ലാത്തതോ, പരസ്പരവിരുദ്ധമോ, അനുകരണങ്ങളോ ആണ്. ലളിതവും നേര്‍വഴിക്കുള്ളതുമായ നയങ്ങളിലൂടെ നഗരവല്‍ക്കരണവും നഗരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനവും സാധ്യമാക്കണം. പാര്‍പ്പിടപ്രശ്നം ഗൗരവമായി കണ്ട് പരിഹരിക്കണം. ഇന്ന് സ്തംഭിച്ചുനില്‍ക്കുന്ന ഇൗ മേഖലയെ ഉൗര്‍ജസ്വലമാക്കണം.
1000 ചതുര്രശ അടി വരെയുള്ള വീടുകള്‍ക്കുള്ള പാര്‍പ്പിട-സ്വത്ത് നികുതികള്‍ വേണ്ടെന്നുവെക്കാവുന്നതാണ്. 1500 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ നിശ്ചിത മാതൃകയുടെ അടിസ്ഥാനത്തില്‍ ഇളവ് നല്‍കണം. ഭവന നിര്‍മ്മാണ രംഗത്ത് സൗരോര്‍ജമടക്കമുള്ള മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തണം. നികുതി ഇളവിലൂടെ ചെലവുകുറഞ്ഞ ഭവനനിര്‍മാണ സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതും നാം ചിന്തിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും വീട് എന്ന് വെറുതെ പറഞ്ഞതുകൊണ്ട് ലക്ഷ്യത്തിലെത്തുകയില്ല. അതിന് കൃത്യവും പ്രായോഗികവുമായ പദ്ധതി രൂപപ്പെടുത്താന്‍ ഇനിയും നാം മടിച്ചു നില്‍ക്കരുത്.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട്, മലിനീകരണ സാധ്യത ഇല്ലാതെ, ആധുനിക കാലത്തിന് അനുയോജ്യമായ വ്യവസായ വികസനമാണ് കേരളത്തിന് ഇന്ന് ആവശ്യം. അത്തരം വ്യവസായങ്ങള്‍ക്കും സംരംഭകര്‍ക്കും ആവേശപൂര്‍വം കടന്നുവരാനുള്ള ഇടമായി കേരളത്തെ മാറ്റിയെടുക്കണം. ജീവിക്കാനും തൊഴിലെടുക്കാനും ഏറ്റവും മികച്ച നാടായി കേരളത്തെ ഉയര്‍ത്താനുള്ള ശ്രമത്തിന് ഇനിയും നാം തുടക്കമിട്ടില്ലെങ്കില്‍ അത് വരും തലമുറയോട് ചെയ്യുന്ന പാതകമായി മാറും. |
പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ് കേരളം. എന്നാല്‍, മത്സ്യസമ്പത്ത് മുതല്‍ പരമ്പരാഗതമായ മറ്റു നിരവധി വിഭവങ്ങള്‍ വരെ വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല. പകരം മണല്‍ഖനനം, പാറപൊട്ടിക്കല്‍ തുടങ്ങിയ മേഖലകളില്‍ പ്രകൃതിയേയും മനുഷ്യനേയും ചൂഷണം ചെയ്യുന്നതാണ് കാണുന്നത്. ഇത് ചില ആളുകള്‍ക്കും സര്‍ക്കാറിലെ ചിലര്‍ക്കും ഉപയോഗപ്രദമാകാം. എന്നാല്‍, തീര്‍ച്ചയായും ജനങ്ങള്‍ക്ക് എതിരാണ്. അത്തരം പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് പരിമിതപ്പെടുത്തി നിയന്ത്രിച്ചേ മതിയാകൂ. അവ എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് എന്നുറപ്പാക്കണം. ഉറച്ച തീരുമാനവും സന്നദ്ധതയും ഉണ്ടെങ്കില്‍ നമുക്ക് ഇത്തരം പ്രകൃതിവിഭവങ്ങള്‍ ഉചിതമായും ഫല്രപദമായും ഉപയോഗിക്കാനും ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാനും അതിനായി േകാര്‍പ്പേറഷനുകള്‍ രൂപീകരിക്കാനും കഴിയും.
നമ്മുടെ പൊതുവിതരണ സമ്പ്രദായം ദയനീയമായ അവസ്ഥയിലാണ്. സര്‍ക്കാര്‍ അഴിമതി അവസാനിപ്പിക്കുകയും പൊതുവിതരണ സമ്പ്രദായത്തെ അടിമുടി പുനഃസംഘടിപ്പിക്കുകയും ചെയ്താല്‍ അര്‍ഹരായവര്‍ക്ക് അവകാശപ്പെട്ടത് ലഭിക്കും എന്നത് ഉറപ്പാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും വിപണിയുടെ കൊള്ള തടയാനുമുള്ള വഴിയും അതുതന്നെയാണ്.
ക്രമസമാധാന രംഗം സാമൂഹ്യവിരുദ്ധരുടെ നിയ്രന്തണത്തിലാണ്. ബ്ലേഡ് കമ്പനികള്‍ റെയ്ഡ് ചെയ്യുന്നതടക്കമുള്ള കുറേ പരിഹാസ്യ നാടകങ്ങള്‍ നാം കണ്ടു. അതുകൊണ്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചോ? പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും നേരെയുള്ള സാമ്പത്തിക ചൂഷണം തുടര്‍ന്നും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധമായ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും നിരോധിക്കണം. പകരം നമ്മുടെ സഹകരണ മേഖല സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ പാകത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. അതിന് ഗവണ്മെന്‍റ് ഉറപ്പും പരിരക്ഷയും നല്‍കണം.
നമ്മുടെ സഹകരണ മേഖലയുടെ സാമ്പത്തികവിഭവങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ആര്‍ ബി ഐ നിയ്രന്തണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ 15 യൂണിറ്റുകളായി ഇവ പ്രവര്‍ത്തിക്കേണ്ടതുണ്ടോ? എല്ലാം ചേര്‍ന്ന് പ്രാഥമിക സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ഒരു ശൃംഖലയായി മാറ്റിയാല്‍, ഒറ്റ യൂണിറ്റായി മാറ്റിയാല്‍ ആ രംഗത്ത് അല്‍ഭുതകരമായ പുരോഗതി സാധ്യമാകും. പ്രവാസികളുടെ ഒരുലക്ഷം കോടി വരുന്ന നിക്ഷേപം അങ്ങോട്ട് ആകര്‍ഷിക്കാനാകും. കോര്‍ ബാങ്കിങ്ങിലൂടെ സേവനങ്ങള്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാവുമ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കഴിയും.
നമുക്കുമുന്നില്‍ ഉള്ള മറ്റൊരു പ്രശ്‌നം റോഡപകതങ്ങളുടേത് ആണ്. നാട്ടില്‍ റോഡില്‍ ഒരുപാട് പരിശോധനകള്‍ നടക്കുന്നു. സ്പീഡ് ബ്രേക്കറുകളുണ്ട്, മൊബൈല്‍ കോടതികളുണ്ട്, നിരവധി സ്‌ക്വാഡുകള്‍ ഉണ്ട്. എല്ലാം ഉണ്ടായിട്ടും റോഡപകടങ്ങള്‍ ഫല്രപദമായി കുറയ്ക്കാനുള്ള മാര്‍ഗം തുറക്കാന്‍ കഴിഞ്ഞിട്ടില്ല. യന്ത്രവല്‍കൃതവും ആധുനികവുമായ ട്രാഫിക് നിയ്രന്തണ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണം.
മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ ജനങ്ങളെ പര്യാപ്തമാക്കുക എന്നതാവണം വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യം. അതിനായി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും വൈദഗ്ധ്യ വികസനത്തിന് ഉൗന്നല്‍ നല്‍കുകയും വേണം. നമ്മുടെ നാട്ടില്‍ ഒരു ചെറുപ്പക്കാരന്‍ നാലും അഞ്ചും വര്‍ഷമാണ് കാര്‍പ്പന്റര്‍ പണി പഠിക്കാന്‍ ചെലവിടുന്നത്. എന്നാല്‍, ഒരു കാര്‍പ്പന്ററിന്റെയാ മേസ്തിരിയുടേയോ കീഴില്‍ രണ്ടുമാസം കൃത്യമായ പരിശീലനം ലഭിച്ചാല്‍ ഒരാള്‍ക്ക് മികച്ച രീതിയില്‍ ജോലി ഹൃദിസ്ഥമാക്കാനും പുതിയ രീതികളടക്കം പഠിക്കാനും കഴിയും. ഐടിഐ, ഐടിസി, പോളിടെക്‌നിക്കുകള്‍ എന്നിവയിലെ സിലബസ് അടിമുടി മാറ്റം വരുത്തണം. ഐടിസിയിലോ, ഐടിഐയിലോ പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് തുടര്‍വിദ്യാഭ്യാസത്തിന്റെ ചില പ്രത്യേക വഴികളിലൂടെ എന്‍ജിനീയറിങ് ബിരുദം നേടാന്‍ കഴിയുന്ന രീതിയില്‍ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ ഇൗ രംഗത്ത് വരുത്തണം.
വേണ്ടത് സമ്രഗമായ പുതിയ വിദ്യാഭ്യാസ പദ്ധതിയാണ്. നാം ജീവിക്കുന്നത് മൂന്നാം സഹസ്രാബ്ദ ഘട്ടത്തിലാണ്. വികസിത രാജ്യങ്ങളില്‍നിന്നുള്ള കുട്ടികളും നമ്മുടെ കുട്ടികളും ഒക്കെ പൊതുവായ ഒരു തൊഴില്‍ കമ്പോളത്തില്‍ പോയി മത്സരിച്ച് ജയിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഇൗ കാലഘട്ടത്തിന്റെ പ്രത്യേകത. നമ്മുടെ വിദ്യാഭ്യാസ ഘടനയെ ആഗോളവിജ്ഞാന വിസ്‌ഫോടനവും കൂടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വളര്‍ത്തണം എന്നാണിതിന്റെ അര്‍ത്ഥം. ആ ഉയര്‍ന്ന വിദ്യാഭ്യാസം സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കു വരെ പ്രാപ്തമാക്കാന്‍ കഴിയണം. അത്തരത്തിെലാരു െപൊളിച്ചെഴുത്ത് ആവശ്യമാവുന്ന കാലമായിരിക്കുന്നു. ആ വഴിക്കാണ് ഇനി നീങ്ങേണ്ടത്.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്‌കരണത്തിനോടൊപ്പം തന്നെ തുടര്‍വിദ്യാഭ്യാസത്തിന് നിയതമായ സംവിധാനം വാര്‍ത്തെടുക്കുന്നത് മര്‍മ്മപ്രധാനമാണ്. എല്ലാ രംഗത്തും തുടര്‍വിദ്യാഭ്യാസം വേണം. ഡോക്ടര്‍മാര്‍ക്ക്, കാര്‍പന്റര്‍മാര്‍ക്ക്, ആര്‍ക്കിെടക്റ്റുകള്‍ക്ക്,മേസ്തിരിമാര്‍ക്ക്, എന്‍ജിനീയര്‍മാര്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ എല്ലാവര്‍ക്കും തുടര്‍വിദ്യാഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധയൂന്നണം.
പരിപൂര്‍ണമായ പരിഷ്‌കരണനടപടികളാണ് വേണ്ടത്. അതുണ്ടാകാതെ ഒന്നും സാധ്യമല്ല. നമുക്കെല്ലാമറിയുന്നതുപോലെ ഇന്ന് പ്രാമുഖ്യം ലഭിക്കാത്ത വലിയൊരു സംഘടിത വനിതാശക്തി നമുക്കുണ്ട്. ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കുടുംബ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കണം. അവയിലൂടെ പ്രാഥമിക ആരോഗ്യ പരിരക്ഷയെയും ശരിയായ ഭക്ഷണക്രമത്തെയും കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കണം. ഇതിനനുബന്ധമായി വനിതകള്‍ മാത്രമുള്ള പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിച്ചും സ്ത്രീ ശാക്തീകരണത്തിന് സാഹചര്യമൊരുക്കാവുന്നതാണ്. ശാക്തീകരിക്കപ്പെട്ട വനിത, ശാക്തീകൃത സമൂഹത്തെ സൃഷ്ടിക്കും. ശാക്തീകൃത സമൂഹം ചിന്തയെ ശക്തിപ്പെടുത്തും അങ്ങനെ കരുത്താര്‍ജിക്കുന്ന ചിന്ത മഹത്തായ സംസ്‌കാരത്തെയാണ് സൃഷ്ടിക്കുക. |
നികുതിപിരിവ് അത്യന്തം പ്രയാസകരമായ ഒന്നാണ് ഇന്ന്. ഉദ്യോഗസ്ഥതലത്തിലെ തടസ്സങ്ങളും സംവിധാനത്തിന്റെ സുതാര്യതക്കുറവും നികുതിപിരിവിനെ സാധാരണ സാമ്പത്തിക റവന്യു-വിഷയം എന്നതില്‍ നിന്ന് നിയമപരമായ വിഷയമാക്കി മാറ്റിയിരിക്കുന്നു. സുതാര്യമായ നികുതിപിരിവ് രീതി വികസിപ്പിക്കണം. കുറഞ്ഞ ചെലവില്‍ പിരിവ് സാധ്യമാകുന്ന പരോക്ഷനികുതി േ്പ്രോത്സാഹിപ്പിക്കപ്പെടണം. കുറഞ്ഞ ശേഖരണേക്രന്ദങ്ങളില്‍നിന്ന് കൂടുതല്‍ നികുതിപിരിവ് ആണ് ഉറപ്പാക്കേണ്ടത്. അങ്ങനെയൊരു മാറ്റം ഉണ്ടാക്കണം. അസംഘടിത ചില്ലറ വ്യാപാര മേഖലയിലെ നികുതി ഇല്ലാതാക്കണം. പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ക്കുള്ള നികുതി പൂര്‍ണമായും ഒഴിവാക്കണം. അതേസമയം, ഇൗ സൗകര്യം മുതലെടുത്തു വന്‍കിട സ്ഥാപനങ്ങള്‍ പിന്‍വാതിലിലൂടെ കുടില്‍ വ്യവസായങ്ങളിലേക്ക് കടന്നുവരാനുള്ള സാധ്യത തടയുകയും വേണം. കേരളത്തെ കുറഞ്ഞ നികുതിപിരിവുള്ള സംസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതോടൊപ്പം മാലിന്യമുക്തമായ വ്യവസായങ്ങള്‍ക്ക് കൂടുതലായി കടന്നുവരാനുള്ള കേന്ദ്രമായി കേരളത്തെ പാകപ്പെടുത്തണം.
ഊന്നിപ്പറയേണ്ട ഒരു കാര്യം, യുവജനങ്ങളെ സദാ പ്രവര്‍ത്തിക്കുന്നവരും ആരോഗ്യമുള്ളവരും പ്രത്യുല്‍പന്നമതികളും ആക്കി മാറ്റുക എന്നതാണ് നമ്മുടെ നാടിന്റെ സുസ്ഥിരമായ വികസനത്തിനും സുരക്ഷയ്ക്കും ഉള്ള ഉപാധി. അതിനുള്ള വഴി 'പിപിപി' എന്ന രീതിയാണ്. അത് ഇന്ന് പലരും പറയുന്നതുപോലെ പ്രൈവറ്റ് പബ്ലിക് പാര്‍ട്ണര്‍ഷിപ്പ് അല്ല. മറിച്ച് പബ്ലിക് പീപ്പിള്‍ പാര്‍ട്ടിസിപ്പേഷന്‍ ആണ്. സമ്പൂര്‍ണമായി ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ളത്.
വിനോദ സഞ്ചാര മേഖലയില്‍ ഒരുപക്ഷെ ലോകത്ത് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ നമുക്കുണ്ട്. നമ്മുടെ സംസ്‌കാരത്തിനും പ്രകൃതിക്കും കോട്ടമില്ലാത്ത ഉത്തരവാദിത്ത ടൂറിസം വികസനത്തിന് പ്രാമുഖ്യം നല്‍കിയില്ല എങ്കില്‍, വിനോദസഞ്ചാരികള്‍ കേരളത്തെ ഉപേക്ഷിക്കുന്ന നില വരും. അയല്‍സംസ്ഥാനങ്ങളും ശ്രീലങ്കയുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളും ഇൗ രംഗത്തുണ്ടാക്കുന്ന പുരോഗതി കണ്ടുകൊണ്ടാകണം, ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ വളര്‍ത്തേണ്ടത്.
പരിപൂര്‍ണമായ പരിഷ്‌കരണനടപടികളാണ് വേണ്ടത്. അതുണ്ടാകാതെ ഒന്നും സാധ്യമല്ല. നമുക്കെല്ലാമറിയുന്നതുപോലെ ഇന്ന് പ്രാമുഖ്യം ലഭിക്കാത്ത വലിയൊരു സംഘടിത വനിതാശക്തി നമുക്കുണ്ട്. ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കുടുംബ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കണം. അവയിലൂടെ പ്രാഥമിക ആരോഗ്യ പരിരക്ഷയെയും ശരിയായ ഭക്ഷണക്രമത്തെയും കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കണം. ഇതിനനുബന്ധമായി വനിതകള്‍ മാത്രമുള്ള പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിച്ചും സ്ത്രീ ശാക്തീകരണത്തിന് സാഹചര്യമൊരുക്കാവുന്നതാണ്. ശാക്തീകരിക്കപ്പെട്ട വനിത, ശാക്തീകൃത സമൂഹത്തെ സൃഷ്ടിക്കും. ശാക്തീകൃത സമൂഹം ചിന്തയെ ശക്തിപ്പെടുത്തും അങ്ങനെ കരുത്താര്‍ജിക്കുന്ന ചിന്ത മഹത്തായ സംസ്‌കാരത്തെയാണ് സൃഷ്ടിക്കുക.
നാം പ്രവാസികളില്‍ നിന്ന് വലിയതോതില്‍ നേട്ടം അനുഭവിക്കുന്നുണ്ട്. പ്രവാസികളുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അവരുടെ നിക്ഷേപത്തിന് ഭദ്രത നല്‍േകണ്ടതുമുണ്ട്. പത്തോ, പന്ത്രണ്ടോ ധനിക പ്രവാസികളുടെ കാര്യമല്ല ഇവിടെ സൂചിപ്പിക്കുന്നത്. ഇടത്തരം, ഉയര്‍ന്ന ഇടത്തരം വിഭാഗങ്ങളില്‍പ്പെട്ട പ്രവാസികളായ സംരംഭകരെയും എല്ലാ പ്രവാസികളെയും ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവരുടെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടതും തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസം ഒരുക്കെണ്ടതും അവരുടെ ലോക പരിചയം കേരളത്തിന്റേയും ഇന്ന്ത്യയുടെയും പുരോഗതിക്കായി ഉപയോഗിക്കെണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്‍ആര്‍ഐ നിക്ഷേപം ഒരുലക്ഷം കോടി കടന്നിരിക്കുന്നു. അത് ദേശീയോത്പാദനത്തിന്റെ 27 ശതമാനം വരും. ഇത് ഫല്രപദമായി ഉപയോഗിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കേരളത്തിന്റെ സാമ്പത്തിക സാഹചര്യവും വികസനവും ശക്തമായി മുമ്പോട്ടുകൊണ്ടുപോകാന്‍ അത്തരം പദ്ധതികള്‍ സഹായകമാകും.
ഏകജാലക സംവിധാനത്തെക്കുറിച്ച് എത്ര കാലമായി കേള്‍ക്കുന്നു. പക്ഷെ, നിയതമായ ഒരു നയം അക്കാര്യത്തിലില്ല. ഗൗരവാത്തോടെ ഇടപെടുന്ന വ്യവസായങ്ങള്‍ക്കും വ്യവസായസംരംഭകര്‍ക്കും പ്രയോജനകരമാകുന്ന വിധത്തില്‍ പുതിയ സംവിധാനം രൂപപ്പെടുത്തണം. പരമാവധി 30 ദിവസത്തിനുള്ളില്‍ അനുമതി നല്‍കുന്ന സമയബന്ധിത ഏകജാലക സംവിധാനമാണ് നാം നടപ്പാക്കേണ്ടത്. സുതാര്യമായ സംവിധാനമാണ് ഉണ്ടാകേണ്ടത്. ഇന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഭാരമായിട്ടാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നായി മാറാനുള്ള പ്രവര്‍ത്തനമാണ് നാം നടത്തേണ്ടത്.
ഭരണരംഗത്തെ പരിഷ്‌ക്കരണം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാകുന്ന വിധത്തില്‍ ഉദ്യോഗസ്ഥ ഭരണസംവിധാനത്തെ അടിമുടി പരിഷ്‌കരിക്കണം. അര്‍പ്പിതമായ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരാണ് ഉണ്ടാകേണ്ടത്. ചുവപ്പുനാടയുടെയും സാങ്കേതിക നടപടിക്രമങ്ങളുടെയും കുരുക്കില്‍ ജനങ്ങളുടെ ജീവല്‍പ്രധാനമായ പ്രശ്‌നങ്ങള്‍ അകപ്പെട്ടുകൂട. സമയബന്ധിതമായി ഫയലുകളില്‍ തീര്‍പ്പാക്കാനും പരാതികള്‍ പരിഹരിക്കാനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും കരുത്തുള്ള ഉദ്യോഗസ്ഥ സംവിധാനം സൃഷ്ടിക്കാന്‍ ഭരണത്തെ നയിക്കുന്നവര്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. അത്തരം മുന്‍കൈ പലപ്പോഴായി ചോര്‍ന്നുപോയതാണ് ഇന്ന് കേരളം നേരിടുന്ന ഒരു പ്രശ്നം. ജീവനക്കാരുടെ സംഘടനകളെയും അവകാശ പോരാട്ടങ്ങളെയും തള്ളിപ്പറയാന്‍ പലരും ആവേശം കാണിക്കുന്നു. എന്നാല്‍, അതല്ല യഥാര്‍ത്ഥ പ്രശ്നം, സമഗ്രമായ ഉദ്യോഗസ്ഥ-ഭരണ സംവിധാനം ഇല്ലാത്തതാണ് എന്ന് തിരിച്ചറിഞ്ഞ് നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.
സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളും ക്ഷേമ പദ്ധതികളും ശക്തിപ്പെടുത്തല്‍, ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് തുല്യ അവസരം ലഭ്യമാക്കല്‍, അവശ ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് രൂപീകരിക്കുന്ന പദ്ധതികളുടെ പ്രയോജനം ലക്ഷ്യത്തിലെത്തിക്കുന്നു എന്ന് ഉറപ്പാക്കല്‍ എന്നിങ്ങനെ വിവിധ കാര്യങ്ങളെ നമുക്ക് കാര്‍ക്കശ്യം ഉണ്ടാകേണ്ടിയിരിക്കുന്നു.
ചുരുക്കി പറഞ്ഞാല്‍, പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട്, മലിനീകരണ സാധ്യത ഇല്ലാതെ, ആധുനിക കാലത്തിന് അനുയോജ്യമായ വ്യവസായ വികസനമാണ് കേരളത്തിന് ഇന്ന് ആവശ്യം. അത്തരം വ്യവസായങ്ങള്‍ക്കും സംരംഭകര്‍ക്കും ആവേശപൂര്‍വം കടന്നുവരാനുള്ള ഇടമായി കേരളത്തെ മാറ്റിയെടുക്കണം. ജീവിക്കാനും തൊഴിലെടുക്കാനും ഏറ്റവും മികച്ച നാടായി കേരളത്തെ ഉയര്‍ത്താനുള്ള ശ്രമത്തിന് ഇനിയും നാം തുടക്കമിട്ടില്ലെങ്കില്‍ അത് വരും തലമുറയോട് ചെയ്യുന്ന പാതകമായി മാറും.
നമുക്ക് മുന്നോട്ടാണ് സഞ്ചരിക്കേണ്ടത്. മുന്നിലുള്ള അനേകം തടസ്സങ്ങളാണ് മറികടക്കേണ്ടത്. ഭാവി തലമുറയ്ക്കുവേണ്ടിയുള്ള കേരളമാണ് വാര്‍ത്തെടുക്കേണ്ടത്. അതിന് സഹായകമായി തോന്നുന്ന ചില വിഷയങ്ങള്‍ മാത്രമാണ് ഞാന്‍ ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. സുപ്രധാനവും അനിവാര്യവുമായ ലക്ഷ്യത്തിലെത്താനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് സഹായകമാകുന്ന നിര്‍ദേശങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നും ഇനിയും ഉയര്‍ന്നുവരുമെന്ന് ഉറപ്പുണ്ട്.
കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തില്‍ നാലരവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കണക്കെടുപ്പ് സമ്പൂര്‍ണ നൈരാശ്യമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഈ സ്ഥിതി നയിക്കുന്നത് വിനാശത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത്. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെയും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങളാണ് നാം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം. അത് തിരിച്ചറിഞ്ഞ് രാഷ്ട്രീയ നിലപാടെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിന് ശക്തി പകരാനുമുള്ള ദൌത്യമാണ് ഇന്ന് കേരളീയര്‍ക്കു മുന്നിലുള്ളത്. ഇന്നത്തെ അവസ്ഥ മാറിയേ തീരൂ. ഭാവി തലമുറയോട് നീതി ചെയ്‌തേ തീരൂ. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉണ്ടായേ തീരൂ. അതിന്റെ അനിവാര്യതയും അതിനുള്ള പ്രതിബദ്ധതയും വര്‍ഗീയവിപത്തിനെതിരായ മുന്നറിയിപ്പും ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാനാണ് സിപിഐ എം ശ്രമിക്കുന്നത്.
20-Jan-2016
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്