വേണ്ടത് മാനവീകതയാണ്

ഡൽഹി, യുപി എന്നിവിടങ്ങളിൽനിന്നെല്ലാം വ്യത്യസ്‌തമായി കുടിയേറ്റ തൊഴിലാളികളോട്‌ ഏറ്റവും കരുതലോടെയുള്ള സമീപനമാണ്‌ കേരളത്തിലെ എൽ ഡി എഫ് സർക്കാർ സ്വീകരിക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ അവർക്ക്‌ അതിഥിത്തൊഴിലാളികൾ എന്ന നിയമപ്രാബല്യമുള്ള പേര്‌ നൽകിയത്‌. അന്യരായല്ല, അതിഥികളായാണ്‌ അവരെ കാണുന്നത്‌. "അതിഥി ദേവോ ഭവ" എന്ന നമ്മുടെ രീതി വെറുതെ പറയാനുള്ളതല്ല പ്രവർത്തിക്കാനുള്ളതാണ് എന്ന് കേരളം തെളിയിക്കുകയാണ്. 

കോവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ച വേളയിൽ ജനങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളിൽ പ്രധാനമന്ത്രി ‘മൻ കി ബാത്‌’ എന്ന തന്റെ റേഡിയോ പരിപാടിയിൽ ഖേദം പ്രകടിപ്പിച്ചു. പക്ഷേ, പാർശ്വവൽകൃതരായ ജനങ്ങളുടെ ദുരിതപൂർണമായ ജീവിതത്തിന് ആശ്വാസം പകരാൻ മുൻകൂട്ടി സ്വീകരിക്കേണ്ട കരുതൽ നടപടികൾ കേന്ദ്രസർക്കാരിൽനിന്ന്‌ ഉണ്ടായില്ല. ഏറ്റവും പ്രാകൃതമായ രീതിയിൽ 

മനുഷ്യത്വം തൊട്ടുതീണ്ടാത്ത നടപടികളും ചിലയിടങ്ങളിൽ ഉണ്ടായി. അതിൽ ഏറ്റവും നിന്ദ്യമായ ഒന്നായിരുന്നു യുപിയിലെത്തിയ ആഭ്യന്തര അഭയാർഥികൾക്ക് നേരെ ഉണ്ടായത്. ബസിൽനിന്ന്‌ അവരെ പുറത്തിറക്കി കൂട്ടത്തോടെ പൊതുസ്ഥലത്ത്‌ ഇരുത്തി, അവരുടെ ദേഹത്തേക്ക് അവിടുത്തെ പൊലീസ്‌ കീടനാശിനി സ്‌പ്രേ ചെയ്യുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യർക്ക് കന്നുകാലികളുടെ പരിഗണന പോലും നൽകിയില്ല.

ഡൽഹി, യുപി എന്നിവിടങ്ങളിൽനിന്നെല്ലാം വ്യത്യസ്‌തമായി കുടിയേറ്റ തൊഴിലാളികളോട്‌ ഏറ്റവും കരുതലോടെയുള്ള സമീപനമാണ്‌ കേരളത്തിലെ എൽ ഡി എഫ് സർക്കാർ സ്വീകരിക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ അവർക്ക്‌ അതിഥിത്തൊഴിലാളികൾ എന്ന നിയമപ്രാബല്യമുള്ള പേര്‌ നൽകിയത്‌. അന്യരായല്ല, അതിഥികളായാണ്‌ അവരെ കാണുന്നത്‌. "അതിഥി ദേവോ ഭവ" എന്ന നമ്മുടെ രീതി വെറുതെ പറയാനുള്ളതല്ല പ്രവർത്തിക്കാനുള്ളതാണ് എന്ന് കേരളം തെളിയിക്കുകയാണ്. തൊഴിൽരഹിതരായിരിക്കുന്ന അതിഥിത്തൊഴിലാളികൾക്ക്‌ താമസം, ഭക്ഷണം, വൈദ്യസഹായം എന്നിവ എൽഡിഎഫ്‌ സർക്കാർ ഉറപ്പാക്കി. അയ്യായിരത്തോളം ക്യാമ്പുകളിലായി ഒരുലക്ഷത്തി എഴുപതിനായിരത്തിലേറെ അതിഥിത്തൊഴിലാളികൾക്ക്‌ താമസിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് സജീവമാക്കി.

എവിടെയെങ്കിലും അപാകം കണ്ടാൽ പരിഹരിക്കാൻ കലക്ടർമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇതിനിടയിലാണ് കേരളം മോശമാണെന്ന്‌ വരുത്താനുള്ള ഗൂഢലക്ഷ്യത്തോടെ ചിലർ പായിപ്പാട്ടെ വ്യാജ പ്രതിഷേധം സൃഷ്ടിച്ചത്‌. ഈ വേളയിൽ ചില മാധ്യമങ്ങൾ സാമൂഹ്യ ഉത്തരവാദിത്തം കാറ്റിൽ പറത്തുന്ന സമീപനം സ്വീകരിച്ചു. മറ്റു ചില മാധ്യമങ്ങളാകട്ടെ സമൂഹത്തിനോടുള്ള പ്രതിബദ്ധതയും കൂറും പ്രകടിപ്പിച്ചു. പായിപ്പാട്ട്‌ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാതെ ആദ്യം കൈരളി ടിവിയും തുടർന്ന്‌ ട്വന്റിഫോർ ന്യൂസും ശ്രദ്ധേയമായ നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ട്വന്റിഫോർ ന്യൂസിനും അതിന്റെ സാരഥിയായ ആർ ശ്രീകണ്‌ഠൻനായർക്കുമെതിരെ നടന്ന ആക്രമണങ്ങൾ ഒരുവിധത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത്തരം കാര്യങ്ങൾ കോവിഡ്‌കാലത്തെ നിയമവിരുദ്ധ പ്രവർത്തനമായി കണ്ട്‌ ഇതിനെതിരെ കർശന നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്.

പായിപ്പാട്ടെ സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച ദുഷ്ടശക്തികളെയും വ്യക്തികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. മരണം വാതിലിൽ വന്ന്‌ മുട്ടുമ്പോഴും രാഷ്‌ട്രീയദുരുദ്ദേശ്യത്തോടെ മരണക്കളി നടത്തുന്നത്‌ അവസാനിപ്പിക്കണം. ഈ ഘട്ടത്തിൽ വകതിരിവില്ലാതെ നിക്ഷിപ്ത ലക്ഷ്യങ്ങളോടെ പെരുമാറുന്നവർ ആരായാലും അവരെ, നിയമപരമായ ശിക്ഷാ നടപടികൾക്ക് വിധേയരാകണം. ഇപ്പോൾ മനുഷ്യരിൽ നിറഞ്ഞു നിൽക്കേണ്ടത് മാനവീകതയാണ്.

08-Apr-2020

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More