നമോയുടെ ചായക്കട രാഷ്ട്രീയം!

മോഡിയുടെ ചായക്കടയില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം കൊടുക്കുമ്പോള്‍ ഉടമയ്ക്ക് നഷ്ടം വരില്ലേ എന്ന സംശയം സ്വാഭാവികമാണ്. അതിനുള്ള ഉത്തരം തേടി നടക്കുമ്പോഴാണ് ശോഭാ സുരേന്ദ്രന്റെ കൂടെയുള്ള രണ്ട് ബി ജെ പി പ്രവര്‍ത്തകരെ കണ്ടത്. അവര്‍ അസംതൃപ്ത വിഭാഗമാണ്. ബി ജെ പി വിടാന്‍ ആഗ്രഹിച്ച് നടക്കുന്നവര്‍. 
ശോഭാസുരേന്ദ്രന്റെ സഹപ്രവര്‍വര്‍ത്തകര്‍ വിശദമായി പറഞ്ഞുതന്നു. ചായക്കടയുടെ പിന്നില്‍ കുത്തകകളുടെ പണമാണ്. റിലയന്‍സിന്റെ പണവും മോഡിയുടെ പി ആര്‍ കമ്പനിയുടെ ബുദ്ധിയും തിരുവനന്തപുരത്ത് മോഡി വരുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലയില്‍ നിന്നും ആള്‍ക്കാരെ വരുത്തുന്നുണ്ട്. പക്ഷെ, പ്രതീക്ഷിച്ച പോലെ ആള്‍ക്കാര്‍ വരാന്‍ പോവുന്നില്ല. ബി ജെ പിയ്ക്കകത്ത് വല്ലാത്ത സംഘര്‍ഷമാണ്. വിഭാഗീയത എല്ലാ അതിര്‍ത്തികളും ലംഘിച്ച് മുന്നേറുന്നു. ബി ജെ പിക്കാര്‍ സംഘപരിവാര സേവ മതിയാക്കി, ഇടതപരാഷ്ട്രീയത്തിന്റെ പ്രസക്തി മനസിലാക്കി അവിടെ അഭയം തേടുന്നു. ആ ഒരു വര്‍ത്തമാനത്തില്‍ ഫ്രീ ഭക്ഷണം കൊടുത്ത് പ്രാദേശികവാസികളെ കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണ്. സൗജന്യ ഭക്ഷണത്തിന്റെ കാര്യം ജനങ്ങളില്‍ എത്തിക്കാനാണ് ഏഷ്യാനെറ്റ് ചാനലുകള്‍ മിനിറ്റുകളുടെ ഇടവേളകളില്‍ ഈ ചായക്കട വാര്‍ത്ത കൊടുക്കുന്നത്. മോഡിയെ ചായക്കട രക്ഷിക്കുമെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ബി ജെ പിയുടെ ദയനീയത മനസിലായി.

ഇതെഴുതുമ്പോള്‍ ബി ജെ പി രാജ്യസഭാ എം പി രാജീവ് ചന്ദ്രശേഖര്‍ ചെയര്‍മാനായുള്ള ഏഷ്യാനെറ്റ് ചാനല്‍ നമോ ചായക്കടയെ കുറിച്ച് നല്ല എരിവുള്ളൊരു വാര്‍ത്ത പ്രക്ഷേപണം ചെയ്യുകയാണ്. ചുവന്ന വലിയ വട്ടപൊട്ടുതൊട്ട ചായക്കട മുതലാളി സ്ത്രീ, പറയുകയാണ്. ഈ കച്ചവടം കൊണ്ട് ലാഭമുണ്ടാക്കാനല്ല, മറിച്ച് മോഡിയ്ക്ക് അനുഭാവം പ്രകടിപ്പിക്കാനാണ് ശംഖുമുഖത്ത് കട ഇട്ടിരിക്കുന്നത്.

രംഗം ശംഖുമുഖമാണ്. ഇന്ന് (09-02-14)വൈകുന്നേരം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ശംഖുമുഖത്ത് എത്തുന്നുണ്ട്. അവിടെയാണ് കുറെയേറെ ചായക്കടകള്‍ ഒരുക്കിയിരിക്കുന്നത്. ചായക്കടയലില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ബി ജെ പിയുടെ മുന്‍ അഖിലേന്ത്യാ പ്രസി#ന്റ് ബംഗാരുലക്ഷ്മണ്‍ ഇന്നലെ വെകുന്നേരം ചായക്കടകള്‍ ഉദ്ഘാടനം ചെയ്തു.

നെല്ലിന്റെ ഒരു പ്രതിനിധി ഇന്ന് നമോ ചായക്കടയിലെ രാഷ്ട്രീയ ചര്‍ച്ച മനസിലാക്കാന്‍ അവിടം സന്ദര്‍ശിച്ചു. മോഡിയല്ലെ മോന്‍. ബിരിയാണിയെങ്ങാന്‍ കിട്ടിയാലോ :). കിട്ടി, നല്ല കിടിലന്‍ ബിരിയാണി. കൂടെ മീന്‍തല കറി. മാത്രമല്ല, കപ്പയും ആകെ ചിലവായത് 40രൂപ! നല്ല എരിവുള്ള കറി ആയതുകൊണ്ട് ഒരു ചായക്ക് ഓര്‍ഡര്‍ ചെയ്തു. കൂടെ കടയിലുള്ളവര്‍ ഒരു വടയും തന്നു. അതിനായതോ രണ്ടും ചേര്‍ത്ത് അഞ്ച് രൂപ! വയറ് നിറയെ തിന്നു. പാര്‍സല്‍ കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ അതും തന്നു. കൂടെ ഒരു സ്വകാര്യവും. മോഡി വരുന്ന സമയത്ത് മൂന്ന് പേരെ കൂട്ടി വന്നാല്‍ സാറിന് ഫ്രീയായി കഴിക്കാം. മൂന്ന് ചായക്ക് ഒരു ചായ ഫ്രീ. മൂന്ന് കടിക്ക് ഒരു കടി ഫ്രീ. മൂന്ന് ബിരിയാണിക്ക് ഒരു ബിരിയാണി ഫ്രീ. മൂന്ന് മീന്‍തലയും കറിക്കും ഒരു മീന്‍തലയും കറിയും ഫ്രി. അതാണ് നമോ ചായക്കടയുടെ രാഷ്ട്രീയം. മാത്രമല്ല, ചര്‍ച്ചയും നടക്കുന്നുണ്ട്. ബിരിയാണിക്ക് വേവ് പോര. ചായക്ക് കടുപ്പം കുറവ്, മീന്‍കറിക്ക് എരിവ് കൂടുതല്‍ തുടങ്ങിയ ചര്‍ച്ചകള്‍. ഈ ചര്‍ച്ചകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജാതകം തിരുത്തിയെഴുതുന്ന രീതിയില്‍ വളരുമെന്നാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ പറയുന്നത്. സുരേന്ദ്രനൊക്കെ എന്തും പറയാല്ലൊ :p.

ബി ജെ പി ഈ ചായക്കട ശംഖുമുഖത്ത് മാത്രം സ്ഥാപിക്കുമ്പോള്‍ അരിയാഹാരം കഴിക്കുന്നവര്‍ മനസിലാക്കുന്ന ഒരു കാര്യമുണ്ട്. മോഡി വരുമ്പോള്‍ ആള്‍ക്കാര്‍ കുറഞ്ഞുപോകുമെന്നുള്ള ഭയമാണ് ചായക്കടയുടെ പിന്നിലുള്ളത്. ബി ജെ പിക്ക് അന്തസ് ഉണ്ടെങ്കില്‍, ആത്മാര്‍ത്ഥതയുടെ, പാവങ്ങളുടെ കണ്ണീരൊപ്പാനുള്ള മനസുണ്ടെങ്കില്‍ മോഡിയുടെ ആക്രോശം കേള്‍ക്കാന്‍ വരുന്ന ഭൂതഗണങ്ങള്‍ക്ക് ആക്രാന്തിക്കാന്‍ ചായക്കട ഒരുക്കുകയല്ല വേണ്ടത്. പാവങ്ങള്‍ പുഴുക്കളെ പോലെ ജീവിക്കുന്ന നിരവധി കോളനികളുണ്ട് കേരളത്തില്‍ അവിടെ ഓരോ പെട്ടിക്കട ഇട്. അതിലൂടെ ഈ വിലനിലവാരത്തില്‍ ആഹാരവും ചായയും സപ്ലൈ ചെയ്യ്. പാവങ്ങള്‍ക്കത് അനുഗ്രഹമാകും. അതിനുള്ള നട്ടെല്ല് ബി ജി പിക്ക് ഉണ്ടോ?

ശംഖുമുഖത്ത്, അരവയര്‍ നിറക്കാനായി തട്ടുകടകള്‍ ഇട്ട് ജീവിക്കുന്നവരുടെ ലിസ്റ്റ് ബി ജെ പി പ്രാദേശിക നേതൃത്വം നേരത്തെ എടുത്തിരുന്നു. ഹിന്ദുക്കളുണ്ടോ, അതില്‍ സംഘപരിവാര്‍ കുടുംബങ്ങളുണ്ടോ എന്നറിയാനായിരുന്നു ആ കണക്കെടുപ്പ്. തട്ടുകടയിട്ട് കുടുംബം പുലര്‍ത്തുന്നവരില്‍ ഹിന്ദുക്കള്‍ ഇല്ല എന്ന് തന്നെ പറയാം. കൃസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ് കൂടുതല്‍. ഉള്ള ഹിന്ദുക്കള്‍ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് അനുഭാവികളാണ്. കുറച്ചു നേരമെങ്കില്‍ കുറച്ചുനേരം അവരുടെ വയറ്റത്തടിക്കാന്‍ ലഭിക്കുന്ന അവസരം മുതലാക്കാം എന്നതും ഈ ചായക്കട രാഷ്ട്രീയത്തിന്റെ ഉദ്ദേശശുദ്ധികളില്‍ ഒന്നാണെന്ന് ബി ജെ പിയിലെ ചിലര്‍ തന്നെ സ്വകാര്യമായി പറയുന്നുണ്ട്.
ജീവിക്കാന്‍ വേണ്ടി തട്ടുകടയിട്ടവരുടെ ചായക്ക് ഒന്നിന് ഏഴ് രൂപയാണ് വില. വട പോലുള്ള കടികള്‍ക്കും ഏഴ് രുപ. അവിടെ ബിരിയാണി ഇല്ല. കപ്പയും മീന്‍ചാറും പൊരിച്ച മീനുമുണ്ട്. അതിന് മുപ്പത്തിയഞ്ച് രൂപ മുതല്‍ അമ്പത് രൂപവരെ വില വരും. മോഡിയുടെ ചായക്കട വന്നതുകൊണ്ട് എല്ലാ ടൂറിസ്റ്റുകളും കഴിക്കുന്നത് അങ്ങോട്ട് മാറ്റി. പാവങ്ങളുടെ തട്ടുകടയില്‍ അവര്‍ ഈച്ചയുമാട്ടി ഇരിക്കുന്നു. അവരുടെ വീടുകളിലെ കുഞ്ഞുങ്ങള്‍ പട്ടിണികിടക്കുമായിരിക്കും. മോഡിമാമന്റെ സമ്മാനമാണ് മക്കളെ പട്ടിണി.

മോഡിയുടെ ചായക്കടയില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം കൊടുക്കുമ്പോള്‍ ഉടമയ്ക്ക് നഷ്ടം വരില്ലേ എന്ന സംശയം സ്വാഭാവികമാണ്. അതിനുള്ള ഉത്തരം തേടി നടക്കുമ്പോഴാണ് ശോഭാ സുരേന്ദ്രന്റെ കൂടെയുള്ള രണ്ട് ബി ജെ പി പ്രവര്‍ത്തകരെ കണ്ടത്. അവര്‍ അസംതൃപ്ത വിഭാഗമാണ്. ബി ജെ പി വിടാന്‍ ആഗ്രഹിച്ച് നടക്കുന്നവര്‍.
ശോഭാസുരേന്ദ്രന്റെ സഹപ്രവര്‍വര്‍ത്തകര്‍ വിശദമായി പറഞ്ഞുതന്നു. ചായക്കടയുടെ പിന്നില്‍ കുത്തകകളുടെ പണമാണ്. റിലയന്‍സിന്റെ പണവും മോഡിയുടെ പി ആര്‍ കമ്പനിയുടെ ബുദ്ധിയും തിരുവനന്തപുരത്ത് മോഡി വരുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലയില്‍ നിന്നും ആള്‍ക്കാരെ വരുത്തുന്നുണ്ട്. പക്ഷെ, പ്രതീക്ഷിച്ച പോലെ ആള്‍ക്കാര്‍ വരാന്‍ പോവുന്നില്ല. ബി ജെ പിയ്ക്കകത്ത് വല്ലാത്ത സംഘര്‍ഷമാണ്. വിഭാഗീയത എല്ലാ അതിര്‍ത്തികളും ലംഘിച്ച് മുന്നേറുന്നു. ബി ജെ പിക്കാര്‍ സംഘപരിവാര സേവ മതിയാക്കി, ഇടതപരാഷ്ട്രീയത്തിന്റെ പ്രസക്തി മനസിലാക്കി അവിടെ അഭയം തേടുന്നു. ആ ഒരു വര്‍ത്തമാനത്തില്‍ ഫ്രീ ഭക്ഷണം കൊടുത്ത് പ്രാദേശികവാസികളെ കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണ്. സൗജന്യ ഭക്ഷണത്തിന്റെ കാര്യം ജനങ്ങളില്‍ എത്തിക്കാനാണ് ഏഷ്യാനെറ്റ് ചാനലുകള്‍ മിനിറ്റുകളുടെ ഇടവേളകളില്‍ ഈ ചായക്കട വാര്‍ത്ത കൊടുക്കുന്നത്. മോഡിയെ ചായക്കട രക്ഷിക്കുമെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ബി ജെ പിയുടെ ദയനീയത മനസിലായി.

കുറച്ച് നാളുകള്‍ മുന്‍പ് നരേന്ദ്രമോഡി തിരുവനന്തപുരത്ത് വന്നിരുന്നു. അന്ന് മോഡിയെ പങ്കെടുപ്പിച്ച് ഭാരവാഹീയോഗം സംഘടിപ്പിച്ചിരുന്നു. പക്ഷെ, മാധ്യമങ്ങള്‍ ആ കമ്മറ്റിയില്‍ നടന്ന കാര്യങ്ങള്‍ ചോര്‍ത്തി. മോഡിയുടെ ആക്രോശം മൊബൈല്‍ വഴി പുറംലോകം അറിഞ്ഞു. ഇപ്പോള്‍ മോഡി വരുമ്പോള്‍ ബി ജെ പി സംസ്ഥാന നേതൃത്വം മോഡിയെ പങ്കെടുപ്പിച്ച് യോഗം ചേരാന്‍ അനുമതി ചോദിച്ചപ്പോള്‍ മോഡിയുടെ ഓഫീസ് അനുമതി നിഷേധിച്ചു. കേരളത്തിലെ ബി ജെ പിയെ നരേന്ദ്രമോഡിക്ക് അത്രയ്ക്ക് വിശ്വാസമാണ്. മോഡിയുടെ ഈ തീരുമാനം കേട്ട അന്നുമുതല്‍ പി കെ കൃഷ്ണദാസ് ചിരിക്കുകയാണ്. നിര്‍ത്താതെയുള്ള ചിരി. എരഞ്ഞോളിക്കാരന്‍ വി മുരളീധരന്റെ കഴിവുകേടാണ് ഇത് എന്നാണ് കൃഷ്ണദാസ് പറയുന്നത്. മോഡിയുടെ ഫോണ്‍ ചോര്‍ത്തിയത് ആരുടെ നിര്‍ദേശത്താലാണെന്ന് വി മുരളീധരന് മനസിലായില്ലെങ്കില്‍ റിലയന്‍സ് മാളില്‍ നിന്ന് അരി വാങ്ങുന്നത് നിര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ ഒരു രൂപ അരി കഴിച്ചുനോക്കൂ, ചിലപ്പോള്‍ ബുദ്ധി ഉദിക്കും.

നരേന്ദ്രമോഡി... ശംഖുമുഖത്തെ മീന്‍കറി കൂട്ടേണ്ട. രാവിലെ വല്ലാതെ ബുദ്ധിമുട്ടും.

10-Feb-2014