കോര്‍പ്പറേറ്റ് തലകളുമായി മോഡിയെന്ന രാവണന്‍!

ഹിന്ദു വിശ്വാസ പ്രമാണങ്ങള്‍ ശരിയാണ്. അവയെല്ലാം പാലിക്കപ്പെടേണ്ടതാണ് എന്നല്ല പറഞ്ഞുവരുന്നത്. പക്ഷെ, ആ പ്രമാണങ്ങളുടെ വക്താക്കളാണെന്ന് പറയുന്നവര്‍ അവയെ പിന്തുടരുന്നുണ്ടോ എന്ന് കണ്ണുള്ളവര്‍ക്ക് വീക്ഷിക്കാം. അങ്ങനെ പരിശോധിക്കുമ്പോള്‍ മോഡി യശോദബെന്നിനോട് കാണിച്ചത് കൊടും ക്രൂരതയാണ്. സ്ത്രീ നിന്ദയാണ്. എന്നാല്‍, മോഡി യശോദയെ മാറ്റി നിര്‍ത്തുമ്പോഴാണ് ബാംഗ്ലൂരില്‍ നിന്നുള്ള ഒരു യുവതിയുടെ കൂടെ ചിലവഴിക്കാനായി സമയം കണ്ടെത്തിയത്. അവരെ നിരീക്ഷിക്കാനായി തന്റെ ഭരണസംവിധാനത്തെ ഉപയോഗിച്ച മോഡിയുടെ ചെയ്ത്തുകള്‍ ചേര്‍ന്ന് നില്‍ക്കുന്നത് രാവണന്റെ പ്രവൃത്തികളോടാണ്.

ഹിന്ദു വിശ്വാസ പ്രമാണങ്ങളെ തള്ളിക്കളഞ്ഞ് മുന്നോട്ട് പോകുന്ന മോഡി ന്യൂനപക്ഷ ധ്വംസനമെന്ന ഒരൊറ്റ അജണ്ടയിലാണ് തന്റെ ഹിന്ദുമുഖം മിനുക്കി സ്വീകാര്യനാവുന്നത്. വംശഹത്യയുടെ ഖ്യാതി, സ്ത്രീ നിന്ദയുടെ അപമാനവീകതയെ മായ്ച്ചുകളയുന്ന പുനരുദ്ധാന വര്‍ത്തമാനത്തിലാണ് മോഡിയെ നായകനായി കാണാന്‍ ചില ഹിന്ദുക്കളെങ്കിലും തയ്യാറാവുന്നത്. 

ശാരദാബെന്നിനോട് മാത്രമല്ല മോഡിയുടെ അവഗണന. ഗുജറാത്തിലെ സ്ത്രീ സ്വതമൊന്നാകെ ആ അവഗണനക്ക് പാത്രീഭവിക്കുന്നു. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറയുന്ന മോഡി, സ്ത്രീ വിധ്വംസകതയുടെ വക്താവാണെന്ന് ഗുജറാത്തിലെ പെണ്ണകങ്ങള്‍ വിളിച്ചുപറയുന്നു.

നരേന്ദ്രമോഡിയുടെ സ്ത്രീപക്ഷ കാഴ്ചപ്പാടാണ് യശോദബെന്നിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. മോഡിയുടെ പക്ഷം സ്ത്രീ വിരുദ്ധതയുടെ പക്ഷമാണ്. സ്ത്രീ പരിഗണിക്കപ്പെടേണ്ടവളല്ല, കൂടെ നിര്‍ത്തേണ്ടവളല്ല എന്നാണ് ഹിന്ദുത്വത്തിന്റെ മൊത്ത വ്യാപാരി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മോഡി പറയുന്നത്. തന്‍റെ ജീവിതത്തിലൂടെ കാണിച്ച് തന്നത്. അധികാരം വിട്ടൊഴിഞ്ഞ് കാനനവാസത്തിന് പോവുമ്പോള്‍ പോലും സ്വന്തം ഭാര്യയെ കൂടിക്കൂട്ടിയ ശ്രീരാമന്റെ ഫോട്ടോയും മോഡിയുടെ പൂജാമുറിയിലുണ്ട്. ഭാര്യയെ തട്ടിയെടുത്ത രാവണനെതിരെ രാമന്‍ യുദ്ധം ചെയ്തതും രാമായണം പറയുന്നു. ഭാര്യം എന്നത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ല എന്ന് പുരാണങ്ങള്‍ പറയുന്നുണ്ട്. സ്ത്രികളെ സംരക്ഷിക്കണം എന്നാണ് ഹിന്ദുപുരാണങ്ങള്‍ പറയുന്നത്. സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല, അവള്‍ എപ്പോഴും ആരുടെയെങ്കിലും തണലില്‍ സംരക്ഷിതയാവണമെന്നാണ് മനുസ്മൃതി പറയുന്നത്. ഇവയുടെയൊക്കെ മൊത്തകച്ചവടക്കാരനാണ് മോഡി. മനുസ്മൃതി പറയുന്നത് 'ഭര്‍ത്തോ രക്ഷതി യൗവ്വനേ' എന്നാണ്. സുശീലാബെന്നിന്റെ യൗവനകാലത്ത് മോഡി അവരെ അടുപ്പിച്ചില്ല. ഹിന്ദു വിശ്വാസപ്രമാണങ്ങളെ സ്വന്തം ഭാര്യയുടെ കാര്യത്തില്‍ മുഖവിലക്കെടുക്കാത്ത മോഡി എങ്ങനെയാണ് ഹിന്ദുത്വത്തിന്റെ പ്രതിപുരുഷനാവുക?

ഹിന്ദു വിശ്വാസ പ്രമാണങ്ങള്‍ ശരിയാണ്. അവയെല്ലാം പാലിക്കപ്പെടേണ്ടതാണ് എന്നല്ല പറഞ്ഞുവരുന്നത്. പക്ഷെ, ആ പ്രമാണങ്ങളുടെ വക്താക്കളാണെന്ന് പറയുന്നവര്‍ അവയെ പിന്തുടരുന്നുണ്ടോ എന്ന് കണ്ണുള്ളവര്‍ക്ക് വീക്ഷിക്കാം. അങ്ങനെ പരിശോധിക്കുമ്പോള്‍ മോഡി യശോദബെന്നിനോട് കാണിച്ചത് കൊടും ക്രൂരതയാണ്. സ്ത്രീ നിന്ദയാണ്. എന്നാല്‍, മോഡി യശോദയെ മാറ്റി നിര്‍ത്തുമ്പോഴാണ് ബാംഗ്ലൂരില്‍ നിന്നുള്ള ഒരു യുവതിയുടെ കൂടെ ചിലവഴിക്കാനായി സമയം കണ്ടെത്തിയത്. അവരെ നിരീക്ഷിക്കാനായി തന്റെ ഭരണസംവിധാനത്തെ ഉപയോഗിച്ച മോഡിയുടെ ചെയ്ത്തുകള്‍ ചേര്‍ന്ന് നില്‍ക്കുന്നത് രാവണന്റെ പ്രവൃത്തികളോടാണ്.

ഹിന്ദു വിശ്വാസ പ്രമാണങ്ങളെ തള്ളിക്കളഞ്ഞ് മുന്നോട്ട് പോകുന്ന മോഡി ന്യൂനപക്ഷ ധ്വംസനമെന്ന ഒരൊറ്റ അജണ്ടയിലാണ് തന്റെ ഹിന്ദുമുഖം മിനുക്കി സ്വീകാര്യനാവുന്നത്. വംശഹത്യയുടെ ഖ്യാതി, സ്ത്രീ നിന്ദയുടെ അപമാനവീകതയെ മായ്ച്ചുകളയുന്ന പുനരുദ്ധാന വര്‍ത്തമാനത്തിലാണ് മോഡിയെ നായകനായി കാണാന്‍ ചില ഹിന്ദുക്കളെങ്കിലും തയ്യാറാവുന്നത്. 

ശാരദാബെന്നിനോട് മാത്രമല്ല മോഡിയുടെ അവഗണന. ഗുജറാത്തിലെ സ്ത്രീ സ്വതമൊന്നാകെ ആ അവഗണനക്ക് പാത്രീഭവിക്കുന്നു. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറയുന്ന മോഡി, സ്ത്രീ വിധ്വംസകതയുടെ വക്താവാണെന്ന് ഗുജറാത്തിലെ പെണ്ണകങ്ങള്‍ വിളിച്ചുപറയുന്നു.

കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ല. കോര്‍പ്പറേറ്റുകളാണ് യു പി എ സര്‍ക്കാരിന്റെ നയങ്ങള്‍ രൂപീകരിച്ചത്. അവരുടെ താല്‍പ്പര്യമാണ് മൊത്തത്തില്‍ മുഴച്ചുനില്‍ക്കുന്നത്. യു പി എ സര്‍ക്കാരിന്റെ ഈ കീഴടങ്ങള്‍ രാജ്യത്താകെ അസംതൃപ്തി പടര്‍ത്തുന്നുണ്ട്. രാജ്യത്തെ സ്ത്രീകള്‍ കോണ്‍ഗ്രസിനെതിരെ നില്‍ക്കുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്. പക്ഷെ, ഇതിന്റെ ഗുണഫലം പ്രതീക്ഷിക്കുന്നത് ബി ജെ പിയും മോഡിയുമാണ്. എന്നാല്‍, അവരെ നയിക്കുന്നതും കോര്‍പ്പറേറ്റുകള്‍ തന്നെയാണ്. 

വര്‍ഗീയ ഫാസിസ്റ്റ് ധാരയുടെ വക്താക്കളായ ബി ജെ പി അധികാരത്തില്‍ വന്നാല്‍ രണ്ട് രീതിയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടും. കോര്‍പ്പറേറ്റുകളാണ് ബി ജെ പിയെ നയിക്കുന്നത്. മോഡിയുടെ അജണ്ടകള്‍ തീരുമാനിക്കുന്നത്. വംശഹത്യയ്ക്ക് പിറകില്‍ പോലും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുള്ള കോര്‍പ്പറേറ്റുകളുടെ സഹായം മോഡി കൈപ്പറ്റിയിട്ടുണ്ടാവാം. അതോടൊപ്പം വര്‍ഗീയ ശക്തികള്‍ സ്ത്രീകളെ പുരുഷന്റെ അനുബന്ധഉപകരണം എന്നുള്ള രീതിയില്‍ മാത്രമേ നോക്കി കാണുന്നുള്ളു. പലപ്പോഴും വല്ലാത്ത രീതിയില്‍ തഴയപ്പെടുകയും ചെയ്യും. മോഡിയുടെ ഭാര്യ യശോദബെന്നിന് സംഭവിച്ചത് പോലെ.

ബി ജെ പിയും കോണ്‍ഗ്രസും തോളില്‍കൈയ്യിടുന്ന കോര്‍പ്പറേറ്റുകള്‍ നടത്തുന്ന പ്രകൃതി വിഭവങ്ങളുടെ കൊള്ളമൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണ്. വെള്ളം, വിറക്, കന്നുകാലിതീറ്റകള്‍, ചെറുകിട വനോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കേണ്ട ഉത്തരവാദിത്തം നിലവിലുള്ള ഇന്ത്യന്‍ വ്യവസ്ഥയില്‍ പ്രധാനമായും സ്ത്രീകള്‍ക്ക് തന്നെയാണുള്ളത്. പ്രകൃതിവിഭവങ്ങള്‍ കൈയ്യേറി ലാഭം കൊയ്യുമ്പോള്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കി ആവാശഭൂമികള്‍ കൈയ്യേറുമ്പോള്‍ വിഭവങ്ങള്‍ അന്യമായി പോവുകയും ഇല്ലാതാവുകയും ചെയ്യുന്നു. വിഭവശേഖരണത്തിന്റെ ചെലവ് കണ്ടമാനം വര്‍ധിക്കുന്നു. കോര്‍പ്പറേറ്റുകളുടെ സ്വാധീനം കൊണ്ട് സാമൂഹ്യമേഖലാ ചിലവുകളില്‍ വെട്ടിക്കുറവ് വരുത്തുമ്പോള്‍ സ്ത്രീകളുടെ ഗാര്‍ഹികജോലികളുടെ ഉത്തരവാദിത്തവും പരിഗണനചെലവും വര്‍ധിക്കുന്നു. ഇതൊന്നും തിരുത്തുന്നതിനുള്ള നട്ടെല്ലോ, കാഴ്ചപ്പാടോ നാഷണല്‍ഹൈവേയെ വിരിഞ്ഞ മാറിടമാക്കി നടക്കുന്ന ഗുജറാത്ത് ബഫൂണിന് ഇല്ല. കോണ്‍ഗ്രസിനും ഇല്ല.

രാജ്യത്ത് സ്ത്രീകള്‍ ചെയ്യുന്ന ജോലികള്‍ വിലകുറയ്ക്കപ്പെട്ടതും അദൃശ്യവുമായി മാറിയിരിക്കുന്നു. കരാര്‍ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, വീട്ടിലിരുന്ന് പണിയെടുക്കുന്നവര്‍ തുടങ്ങിയ അസംഘടിത മേഖലകളിലേക്ക് സ്ത്രീകളെ തള്ളിയിടുന്നു. കുറഞ്ഞകൂലിയും കടുത്ത ചൂഷണവും നുരക്കുന്ന ഈ മേഖലകളില്‍ നിയമപരിരക്ഷയും ഇല്ല. മോഡിയുടെ ഗുജറാത്തിലെ സ്ത്രീകള്‍ ഇങ്ങനെയല്ല എന്ന് ഒരിക്കലും അദ്ദേഹത്തിന് സ്ഥാപിക്കാന്‍ സാധിക്കില്ല.

സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പരിപാടികളില്‍ പണിയെടുക്കുന്ന ഉച്ചഭക്ഷണ പാചകതൊഴിലാളികള്‍, അങ്ണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആയകള്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും നിഷേധിക്കപ്പെടുകയാണ്. തൊഴിലാളികള്‍ എന്നുള്ള നിലയില്‍ അവരെ അംഗീകരിക്കാന്‍, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസും ബി ജെ പിയും തയ്യാരാവുന്നില്ല? സ്ത്രീകളില്‍ അഞ്ചില്‍ മൂന്നുപേര്‍ക്ക് വിളര്‍ച്ചാരോഗവും മൂന്നുവയസില്‍ താഴെയുള്ള രണ്ടാമത്തെ കുട്ടിക്ക് തൂക്കകുറവും മൂന്നാമത്തെ കുട്ടിക്ക് മുരടിപ്പും അഞ്ചാമത്തെ കുട്ടിക്ക് ബലഹീനതയും ഉള്ള നമ്മുടെ രാജ്യത്ത് 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനപദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും നീക്കിവെച്ച ബജറ്റ് വിഹിതത്തില്‍ 32000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. കോണ്‍ഗ്രസ് ഭരണകൂടെ ഇങ്ങനെ ചെയ്തപ്പോള്‍ മോഡിയെന്തേ നിശബ്ദനായിരുന്നു? രാജ്‌നാഥ് സിംഗിന്റെ അണ്ണാക്കില്‍ ആരേലും മണ്ണ് വാരിയിട്ടോ? ഇതിനെതിരെ പ്രതിഷേധിച്ചത് ഇടതുപക്ഷം മാത്രമായിരുന്നു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് പാര്‍ലമെന്റിന്റെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവന്നു. അതാണ് സ്ത്രീ പക്ഷം.

രാജ്യത്തെ സ്ത്രീകള്‍ക്ക് നല്ലാകലം വരണമെങ്കില്‍ ഇവിടെ ഇടതുപക്ഷം അധികാരത്തില്‍ വന്നേ മതിയാവു. കോര്‍പ്പറേറ്റകളുടെ പത്ത് തലകളുമായി നില്‍ക്കുന്ന മോഡിയെന്ന രാവണനെയും ബി ജെ പി മുന്നണിയെയും കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയായി മാറിയ കോണ്‍ഗ്രസിനെയും അവരുടെ മുന്നണിയെയും ഒറ്റപ്പെടുത്തുക എന്നത് തന്നെയായിരിക്കണം ഈ രാജ്യത്തിന്റെ മതം.

03-May-2014