മൂന്നാറിലെ സിപിഐ എം പ്രഖ്യാപനം

കേരളത്തിലെ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് സിപിഐ എംന്റെ ഇച്ഛാശക്തിയുള്ളത്? മൂന്നാറില്‍ സമരം ചെയ്യുന്ന തൊഴിലാളികളില്‍ ഭൂരിപക്ഷവും എ ഐ സി ടി യുവില്‍ അംഗങ്ങളാണ്. കുറേയേറെപ്പേര്‍ ഐ എന്‍ ടി യു സി അംഗങ്ങളും ഈ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എവിടെപ്പോയി? സി ഐ ടി യു അവിടെ അംഗീകൃത ട്രേഡ് യൂണിയനായിട്ട് ആറ് വര്‍ഷം മാത്രമേ ആയിട്ടുള്ളു. എ ഐ ടി യു സി സംസ്ഥാന ഭാരവാഹിയായിരുന്ന കാനം രാജേന്ദ്രനാണല്ലൊ ഇപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി. സിപിഐ എം സംസ്ഥാന സെക്രട്ടറി ഓടിയെത്തും മുമ്പ് നേരത്തെ തങ്ങളുടെ നേതാവായിരുന്ന കാനത്തെയാവും തൊഴിലാളികള്‍ അവിടെ പ്രതീക്ഷിച്ചിട്ടുണ്ടാവുക. എന്തുകൊണ്ടോ കാനം രാജേന്ദ്രന്‍ സമര മുഖത്തേക്ക് എത്തിയിട്ടില്ല. 'ആദര്‍ശവാനായ' കെ പി സി സി പ്രസിഡന്റ് വി എം സുധീരനും അവിടേക്ക് വരുന്നില്ല. സിപിഐയുടെയും കോണ്‍ഗ്രസിന്റെയും ട്രേഡി യൂണിയനുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ തൊഴിലാളികളാണ് മൂന്നാറില്‍ സമരം ചെയ്യുന്നവരില്‍ ഏറെയും എന്നതാണ് വസ്തുത. എന്നിട്ടും ഈ സംഘടനകളുടെ നേതാക്കള്‍ എവിടെപ്പോയി? അപ്പോഴും മാധ്യമങ്ങള്‍ സിപിഐ എമ്മിനെ കുറ്റം പറഞ്ഞുകൊണ്ടേ ഇരിക്കുന്നു!

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറിലെത്തി. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന പാര്‍ട്ടിയുടെ നിലപാട്‌ പ്രഖ്യാപിച്ചു. തൊഴിലാളികള്‍ക്ക് പത്ത് സെന്റ് ഭൂമിയും അര്‍ഹമായ ബോണസും നല്‍കണം. തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നത് ഏറ്റവും ന്യായമായ ആവശ്യമാണ്. അവഗണനയില്‍ മടുത്താണ് തൊഴിലാളികള്‍ പൊട്ടിത്തെറിയുടെ വക്കല്‍ എത്തിയിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷമയെ പരീക്ഷിക്കരുത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് തൊഴിലാളികളെ സമരമുഖത്ത് എത്തിച്ചിരിക്കുന്നത്. നാളത്തെ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ജീവന്‍കൊടുത്തും സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കും. വി എസ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി 16 ഏക്കര്‍ അനുവദിച്ചതാണ്. ഇത് നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. തൊഴിലാളികളുടെ തകര്‍ന്ന ലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ധനസഹായം നല്‍കണം. തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എംഎല്‍എ നത്തുന്ന സമരത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടണം. നാളെ നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സിപിഐ എം സമരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് കോടിയേരി സമര കേന്ദ്രത്തില്‍ നിന്ന് തിരികെ യാത്രയായത്.

കേരളത്തിലെ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് സിപിഐ എംന്റെ ഇച്ഛാശക്തിയുള്ളത്? മൂന്നാറില്‍ സമരം ചെയ്യുന്ന തൊഴിലാളികളില്‍ ഭൂരിപക്ഷവും എ ഐ സി ടി യുവില്‍ അംഗങ്ങളാണ്. കുറേയേറെപ്പേര്‍ ഐ എന്‍ ടി യു സി അംഗങ്ങളും ഈ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എവിടെപ്പോയി? സി ഐ ടി യു അവിടെ അംഗീകൃത ട്രേഡ് യൂണിയനായിട്ട് ആറ് വര്‍ഷം മാത്രമേ ആയിട്ടുള്ളു. എ ഐ ടി യു സി സംസ്ഥാന ഭാരവാഹിയായിരുന്ന കാനം രാജേന്ദ്രനാണല്ലൊ ഇപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി. സിപിഐ എം സംസ്ഥാന സെക്രട്ടറി ഓടിയെത്തും മുമ്പ് നേരത്തെ തങ്ങളുടെ നേതാവായിരുന്ന കാനത്തെയാവും തൊഴിലാളികള്‍ അവിടെ പ്രതീക്ഷിച്ചിട്ടുണ്ടാവുക. എന്തുകൊണ്ടോ കാനം രാജേന്ദ്രന്‍ സമര മുഖത്തേക്ക് എത്തിയിട്ടില്ല. 'ആദര്‍ശവാനായ' കെ പി സി സി പ്രസിഡന്റ് വി എം സുധീരനും അവിടേക്ക് വരുന്നില്ല. സിപിഐയുടെയും കോണ്‍ഗ്രസിന്റെയും ട്രേഡി യൂണിയനുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ തൊഴിലാളികളാണ് മൂന്നാറില്‍ സമരം ചെയ്യുന്നവരില്‍ ഏറെയും എന്നതാണ് വസ്തുത. എന്നിട്ടും ഈ സംഘടനകളുടെ നേതാക്കള്‍ എവിടെപ്പോയി? അപ്പോഴും മാധ്യമങ്ങള്‍ സിപിഐ എമ്മിനെ കുറ്റം പറഞ്ഞുകൊണ്ടേ ഇരിക്കുന്നു!

ടാറ്റാ കമ്പനി മുതലാളി സിപിഐ എം ജനറല്‍ സെക്രട്ടറിയാണെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ മൂന്നാറില്‍ നിന്ന് ക്യാമറാമാനോടൊപ്പം മൈക്കും പിടിച്ച് തള്ളുകയാണ് ദൃശ്യ മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍. മൂന്നാറിലെ തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തീര്‍ത്തും ന്യായമാണ്. ആരാണ് അവ പരിഹരിക്കേണ്ടത്? കണ്ണന്‍ ദേവന്‍ ടീ ലിമിറ്റഡ് കമ്പനിക്കും സര്‍ക്കാരിനും സമരം തീര്‍ക്കാന്‍ ഉത്തരവാദിത്തമില്ലേ? അവര്‍ എന്ത് ചെയ്തു? തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബോബി ജോണ്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടുന്നില്ല? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എവിടെപ്പോയി? കമ്പനി മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ ഉള്ളുകള്ളികള്‍ വെളിച്ചത്ത് വരാത്തത് എന്തുകൊണ്ടാണ്? മാധ്യമങ്ങള്‍ക്ക് ഇതൊന്നും വിഷയമാവുന്നില്ല. യഥാര്‍ത്ഥ ചോദ്യങ്ങളും ഉത്തരങ്ങളും അവര്‍ക്ക് വേണ്ട. വേണ്ടത് സിപിഐ എംന്റെ ചോര മാത്രം.

മൂന്നാര്‍ പ്രദേശത്തെ ജനപ്രതിനിധിയാണ് എസ് രാജേന്ദ്രന്‍ എം എല്‍ എ. അദ്ദേഹത്തെ സമരക്കാര്‍ ആട്ടിപായിച്ചു എന്നതാണ് മാധ്യമങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്ന വാര്‍ത്ത. തുടര്‍ന്ന് രാജേന്ദ്രന്‍ തൊഴിലാളികള്‍ക്ക് വേണ്ടി സമരം ചെയ്യുന്നതും പരിഹാസ്യമായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നു. തുടര്‍ന്ന് വി എസ് മൂന്നാറിലേക്ക് പോകുന്നു, എന്ന ഫ്ലാഷ്ന്യൂസ് ചാനലുകള്‍ പൊലിപ്പിക്കുന്നു. പാര്‍ട്ടിയുടെ അനുവാദമില്ലാതെ വി എസ് മൂന്നാറിലേക്ക് എന്ന് വ്യാഖ്യാന വിശാരദന്‍മാര്‍ കൊഴുപ്പിക്കുന്നു. എസ് രാജേന്ദ്രനെ പുറത്താക്കിയ സമരക്കാര്‍, സിപിഐ എം എല്‍ എയായ ബിജിമോളെ സമരപന്തലിലേക്ക് ആനയിച്ചു. എ ഐ ടി സി യു അംഗങ്ങളാണ് ആനയിച്ചത്. അത് ചാനലുകള്‍ വ്യക്തമാക്കുന്നില്ല. കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് രാജേന്ദ്രന്‍ അഭിമതനല്ല എന്നതും മൂടിവെക്കുന്നു.

മൂന്നാറില്‍ തൊഴിലാളികളോടൊപ്പം നിന്ന പാരമ്പര്യമാണ് സിപിഐ എംന് ഉള്ളത്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കൈയ്യേറ്റക്കാരില്‍ നിന്നും ഭൂമി തിരിച്ചുപിടിക്കാനായി ഒരു ഇടപെടല്‍ നടത്തിയിരുന്നു. അന്ന് റവന്യുവകുപ്പ് മന്ത്രി സിപിഐയുടെ കെ പി രാജേന്ദ്രനാണ്. സുരേഷ് കുമാര്‍, ഋഷിരാജ് സിംഗ്, രാജു നാരായണ സ്വാമി എന്നീ ബ്യൂറോക്രാറ്റുകള്‍ മൂന്നാര്‍ മിഷനിലൂടെ പൂച്ചകളെ പോലെ കണ്ണടച്ച് പാലുകുടിക്കാന്‍ നോക്കി. വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട അവര്‍ തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ലയങ്ങള്‍ക്ക് നേരെ ബുള്‍ഡോസര്‍ ഉരുട്ടി. സിപി ഐ എം ഒരു തീപ്പന്തം പോലെ തൊഴിലാളികള്‍ക്കൊപ്പം ഉണ്ടായി. അവരുടെ കിടപ്പാടത്തിന് അന്ന് കാവല്‍ നിന്ന സിപിഐ എം ഇന്നും അത് വേറൊരു തരത്തില്‍ ആവര്‍ത്തിക്കുന്നു.

12-Sep-2015