ഫോര്‍ത്ത് റിയല്‍എസ്റ്റേറ്റ് !
പ്രീജിത്ത് രാജ്
പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ആക്രോശവുമായി വരുന്നവരിലേറെയും മാധ്യമ പ്രവര്‍ത്തകരാണ്. സമൂഹത്തോട് ഏറെ ഉത്തരവാദിത്തമുണ്ടെന്ന് പറയുന്നവര്‍. ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ വക്താക്കള്‍. ഇവര്‍ ഇത്രയും കാലം ആദിവാസികളുടെ ജീവിതപരിസരത്തെ മാറ്റിയെടുക്കാന്‍ എന്താണ് ചെയ്തത്? സിപിഐ എംലെ വിഭാഗീയതയെ കുറിച്ചുള്ള ഉത്കണ്ഠയാണോ മലയാള മാധ്യമപ്രവര്‍ത്തകരുടെ ഏക വിഷയം? പട്ടികവര്‍ഗ വിഭാഗത്തിലുള്ള ഒരു സ്ത്രീ മന്ത്രിയായി, ആ വിഭാഗത്തിന്റെ ക്ഷേമം അന്വേഷിക്കുന്ന കാലത്താണ് അട്ടപ്പാടിയില്‍ അദിവാസി കുട്ടികള്‍ പട്ടിണിമൂലം തുടര്‍ച്ചയായി മരിച്ചത്. അന്ന് 'മീഡിയാ ടൂറിസം' യാത്രകള്‍ ചെയ്ത് ഒരേ ഈണത്തില്‍ വാര്‍ത്തകളില്‍ ദുഖം കോരിയൊഴിച്ചതല്ലാതെ അതിനപ്പുറം എന്ത് ചെയ്തു? ആദിവാസി സമൂഹത്തിന്റെ തനത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും സാധിച്ചിട്ടില്ല. എ കെ ജി സെന്ററില്‍ ഒരു കമ്മറ്റി നടക്കുമ്പോള്‍, ക്യാമറകളുമായി രാവിലെ മുതല്‍ വൈകുന്നേരം വരെ ശുഷ്‌കാന്തിയോടുകൂടി ഇരിക്കുന്ന മുതിര്‍ന്നതും മുതിരാത്തതുമായ മാധ്യമ പ്രവര്‍ത്തകരുണ്ട്. അവരാണ് മലയാള മാധ്യമലോകത്തിന്റെ മുഖം. ഇതേ കൂട്ടം ഇന്ദിരാഭവന്റെ മുന്നിലും കാണും. ഡെല്‍ഹിയില്‍ നിന്നും ക്യാമറാമാന്‍മാരോടൊപ്പം രാഷ്ട്രീയപാര്‍ടി ഓഫീസുകളുടെ തിണ്ണ നിരങ്ങും. തല്‍സമയം വാര്‍ത്തകള്‍ സൂചിപ്പിക്കും. ഡല്‍ഹിയിലെ, ഉത്തരേന്ത്യയിലെ മനുഷ്യരുടെ ജീവിതം ഇവര്‍ക്ക് വാര്‍ത്തയാവുന്നില്ല. ദുരഭിമാനഹത്യകള്‍ ഇവര്‍ കാണുന്നില്ല. ദളിതുകളെ വേട്ടയാടുന്നത് ഇവരെ അലോസരപ്പെടുത്തുന്നില്ല. സീതാറാം യച്ചൂരി പിണറായി വിജയനെ വിളിച്ചതാണ് വാര്‍ത്ത! ഇതാണ് വാര്‍ത്താ സംസ്‌കാരം. മലയാള മാധ്യമ സംസ്‌കാരം. |
പട്ടിണികൊണ്ടല്ല ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആക്രോശിച്ചുകൊണ്ട്, ഇന്നലെ ആ മരണത്തില്‍ ദുഖിച്ചവരെ, വേദനിച്ചവരെ, ആ മരണത്തിന് കാരണക്കാരായവര്‍ക്ക് നേരെ പ്രതിഷേധിച്ചവരെ ആക്രമിക്കുകയാണ് ചില വ്യക്തികള്‍. കുറെ മാധ്യമ പ്രവര്‍ത്തകര്‍ ഈ വേട്ടയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ട് മുന്നിലുണ്ട്.
ആ പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പിലെ വരികള്‍ ഭക്ഷണം കഴിച്ചിട്ട് ഏറെ ദിവസമായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നുമാണ്. അങ്ങനെയെഴുതിക്കൊണ്ട്, ഇനി ആത്മഹത്യമാത്രമേ വഴിയുള്ളു എന്ന തീരുമാനത്തിലേക്കെത്തിയത് തമാശയ്ക്കാവില്ലല്ലോ. പെണ്‍കുട്ടിയുടെ ആത്മഹത്യയെ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനത്തിന്റെ പിടിപ്പുകേടിനെ വിമര്‍ശിച്ചവര്‍ക്ക് നേരെ പൊട്ടിത്തെറിക്കുന്ന വ്യക്തികളുടെ വീടുകളിലും ഇതുപോലുള്ള പെണ്‍കുട്ടികളുണ്ടല്ലൊ. അവരാരും ഇത്തരത്തില്‍ ആത്മഹത്യാകുറിപ്പ് എഴുതുകയോ, മരണത്തിലേക്ക് നടന്നുനീങ്ങുകയോ ചെയ്യുന്നില്ല എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ആത്മഹത്യ ഒരാചാരമൊന്നുമല്ല എന്ന് മനസിലാക്കാന്‍ ജേര്‍ണലിസ്റ്റുകളാവുകയൊന്നും വേണ്ട. സാമാന്യബുദ്ധി മതി.
പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ആക്രോശവുമായി വരുന്നവരിലേറെയും മാധ്യമ പ്രവര്‍ത്തകരാണ്. സമൂഹത്തോട് ഏറെ ഉത്തരവാദിത്തമുണ്ടെന്ന് പറയുന്നവര്‍. ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ വക്താക്കള്‍. ഇവര്‍ ഇത്രയും കാലം ആദിവാസികളുടെ ജീവിതപരിസരത്തെ മാറ്റിയെടുക്കാന്‍ എന്താണ് ചെയ്തത്? സിപിഐ എംലെ വിഭാഗീയതയെ കുറിച്ചുള്ള ഉത്കണ്ഠയാണോ മലയാള മാധ്യമപ്രവര്‍ത്തകരുടെ ഏക വിഷയം? പട്ടികവര്‍ഗ വിഭാഗത്തിലുള്ള ഒരു സ്ത്രീ മന്ത്രിയായി, ആ വിഭാഗത്തിന്റെ ക്ഷേമം അന്വേഷിക്കുന്ന കാലത്താണ് അട്ടപ്പാടിയില്‍ അദിവാസി കുട്ടികള്‍ പട്ടിണിമൂലം തുടര്‍ച്ചയായി മരിച്ചത്. അന്ന് 'മീഡിയാ ടൂറിസം' യാത്രകള്‍ ചെയ്ത് ഒരേ ഈണത്തില്‍ വാര്‍ത്തകളില്‍ ദുഖം കോരിയൊഴിച്ചതല്ലാതെ അതിനപ്പുറം എന്ത് ചെയ്തു? ആദിവാസി സമൂഹത്തിന്റെ തനത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും സാധിച്ചിട്ടില്ല.
എ കെ ജി സെന്ററില്‍ ഒരു കമ്മറ്റി നടക്കുമ്പോള്‍, ക്യാമറകളുമായി രാവിലെ മുതല്‍ വൈകുന്നേരം വരെ ശുഷ്‌കാന്തിയോടുകൂടി ഇരിക്കുന്ന മുതിര്‍ന്നതും മുതിരാത്തതുമായ മാധ്യമ പ്രവര്‍ത്തകരുണ്ട്. അവരാണ് മലയാള മാധ്യമലോകത്തിന്റെ മുഖം. ഇതേ കൂട്ടം ഇന്ദിരാഭവന്റെ മുന്നിലും കാണും. ഡെല്‍ഹിയില്‍ നിന്നും ക്യാമറാമാന്‍മാരോടൊപ്പം രാഷ്ട്രീയപാര്‍ടി ഓഫീസുകളുടെ തിണ്ണ നിരങ്ങും. തല്‍സമയം വാര്‍ത്തകള്‍ സൂചിപ്പിക്കും. ഡല്‍ഹിയിലെ, ഉത്തരേന്ത്യയിലെ മനുഷ്യരുടെ ജീവിതം ഇവര്‍ക്ക് വാര്‍ത്തയാവുന്നില്ല. ദുരഭിമാനഹത്യകള്‍ ഇവര്‍ കാണുന്നില്ല. ദളിതുകളെ വേട്ടയാടുന്നത് ഇവരെ അലോസരപ്പെടുത്തുന്നില്ല. സീതാറാം യച്ചൂരി പിണറായി വിജയനെ വിളിച്ചതാണ് വാര്‍ത്ത! ഇതാണ് വാര്‍ത്താ സംസ്‌കാരം. മലയാള മാധ്യമ സംസ്‌കാരം.
സൂചനകളും സാധ്യതകളും പ്രയോഗിച്ച്, രാഷ്ട്രീയപാര്‍ട്ടികളുടെ തിണ്ണനിരങ്ങല്‍ സ്ഥിരം പരിപാടിയാക്കിയ ജീര്‍ണമായ ജേര്‍ണലിസ്റ്റ് സംസ്‌കാരമല്ലേ ആദിവാസി വിഭാഗങ്ങളെ പോലുള്ളവര്‍ എന്നും സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടുപോകാന്‍ കാരണം? പി സായ്‌നാഥിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകരുടെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത, ആരാവും മുഖ്യമന്ത്രി എന്നതില്‍ ഉത്കണ്ഠപ്പെടുന്ന, ശബ്ദരേഖകള്‍ പുറത്തുവിടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടോ? യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധമാറ്റിയെടുക്കാന്‍ വേണ്ടി മാധ്യമങ്ങള്‍ നടത്തുന്ന വെപ്രാളപ്രകടനങ്ങള്‍ യു ഡി എഫിനെ സഹായിക്കാനുള്ള ഗിമ്മിക്കുകള്‍ മാത്രമാണ്.
സിപിഐ എംലെ നേതാക്കള്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍, അല്ല; ഉണ്ട്, ഉണ്ട് എന്ന് ആവര്‍ത്തിച്ച് വിഭാഗീയതയുണ്ടെന്ന് വരുത്തി തീര്‍ക്കുകയാണ് മാധ്യമങ്ങള്‍. ഈ വിഷയമാണോ കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വികസന പ്രശ്‌നം? മാധ്യമങ്ങളുടെ മുന്തിയ പരിഗണനയില്‍ ആ വിഷയം മാത്രം വരുന്നതെന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുരവരെ പോവേണ്ട കാര്യമൊന്നുമില്ല. കോര്‍പ്പറേറ്റുകളും വന്‍ മുതലാളിമാരും കോടിക്കണക്കിന് രൂപയുടെ പരസ്യം നല്‍കുന്ന വന്‍കിട ബ്രാന്‍ഡുകളുമാണ് ഈ മാധ്യമങ്ങളുടെ നിലപാട് തീരുമാനിക്കുന്നത്. അവര്‍ ഉമ്മന്‍ചാണ്ടിയുടെ കൂടെയാണ്. അവര്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നത് ഉമ്മന്‍ചാണ്ടിയാണ്. അവരാണ് ഉമ്മന്‍ചാണ്ടിക്കും സഹമന്ത്രിമാര്‍ക്കും പെണ്ണുകൂട്ടി കൊടുക്കുന്നത്. ഇടതുപക്ഷത്തെ ഇതിനൊന്നും കിട്ടില്ല. അതുകൊണ്ട് ആ പക്ഷം ഇല്ലാതാവണം.
യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ മാത്രം ആദിവാസി മേഖലകളില്‍ എന്തുകൊണ്ട് പട്ടിണിമരണമുണ്ടാവുന്നു എന്നന്വേഷിക്കാന്‍ കേരളത്തിലെ ഈ മാധ്യമപ്രവര്‍ത്തകര്‍ ഇത്തിരിയെങ്കിലും വിയര്‍ക്കാത്തത് എന്താണ്? സംസ്ഥാനത്ത് എത്ര ആദിവാസി ഊരുകളുണ്ടെന്നോ, അവിടെ അവര്‍ അഭിമുഖീകരിക്കുന്ന തനത് പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നോ ഈ മാധ്യമപ്രവര്‍ത്തകര്‍ക്കറിയില്ല. സ്‌കൂള്‍ തുറക്കുന്ന സമയത്ത് ഏതെങ്കിലും ആദിവാസി ഊരിന്റെ മറുകരയില്‍ നിന്ന് വെള്ളത്തില്‍ കൂടി നീന്തിവരുന്ന ഒരു കുട്ടിയുടെ വിഷ്വലും കൊണ്ട്, ആദിവാസി ദൈന്യത വരച്ചുകാണിക്കുന്ന മഹനീയരാണ് ഇവര്‍. എല്ലാ ചാനലുകളിലും പത്രങ്ങളിലും ഇത് സംബന്ധിച്ച് ഒരേ വാര്‍ത്ത കാണും. ഓരോരുത്തരും ഓരോ വിഷയങ്ങള്‍ ഏറ്റെടുക്കില്ല. ഓരോരുത്തര്‍ക്കും തനത് വാര്‍ത്തകള്‍ കാണില്ല. കണ്ടാലും ഫോളോഅപ്പ് ഉണ്ടാവില്ല. ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനം എന്നത് ഇവരുടെ അജണ്ടയിലില്ല. ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുകയുമില്ല.
തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യം മുന്നില്‍വെച്ച് ചില സമരങ്ങളെ ദത്തെടുക്കാന്‍ ഇതേ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമമുണ്ടായിരുന്നു. ഒ ബി വാനുകളും തെളിച്ച് അവര്‍ സെക്രട്ടേറിയറ്റ് നടയില്‍ നിന്നിരുന്നു. നിങ്ങള്‍ നില്‍പ്പ് സമരത്തെ ദത്തെടുത്തത് ആര്‍ക്കുവേണ്ടിയാണ്? അവിടെ നിന്ന് സിപിഐ എംനെയും പിണറായി വിജയനെയും ഇടവേള കൊടുക്കാതെ അധിക്ഷേപിച്ചില്ലേ? നിങ്ങളുടെ അന്നത്തെ ലൈവുകള്‍, വാര്‍ത്താ വിന്യാസങ്ങള്‍ ആര്‍ക്കാണ് ഗുണം ചെയ്തത്? 'നില്‍പ്പ് സമരത്തിനുപോയാല്‍ ഒരു നില്‍പ്പനടിച്ചുഷാറാവാം' എന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകനും ഇന്ന് ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് രോഷപ്രകടനക്കാര്‍ ഐക്യദാര്‍ഡ്യം നല്‍കിയ, കൊണ്ടാടിയ സി കെ ജാനു ഇപ്പോള്‍ എവിടെയാണുള്ളത്? ഫാസിസത്തിന്റെ മടയിലിരുന്ന്, ആദിവാസി - ദളിത് വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായിരിക്കയാണ് ജാനു. ഫാസിസ്റ്റ് രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവരുമായി സി കെ ജാനു കൈകോര്‍ത്തപ്പോള്‍ എവിടെപ്പോയിരുന്നു നിങ്ങളുടെ ധാര്‍മികത? ഇന്ന് ദേശാഭിമാനിയെ ചീത്തവിളിക്കുന്നവര്‍ അന്ന് പേനയുന്തിയത് സി കെ ജാനുവിലൂടെ ആദിവാസികളുടെ വിമോചനത്തിനുവേണ്ടിയായിരുന്നല്ലൊ. നിങ്ങളുടെ പേനയിലും ക്യാമറയിലും പൂണ്ടുവിളയാടിയ സി കെ ജാനുവിനെ ഇതുവരെയായി പരസ്യമായി തള്ളിപ്പറയാന്‍ നിങ്ങള്‍ തയ്യാറായോ? നിങ്ങളുടെ ആദിവാസി സ്‌നേഹം സത്യസന്ധമാണെങ്കില്‍ അതാണ് വേണ്ടത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടിണികൊണ്ടും ചികിത്സ ലഭിക്കാതെയും മരണമടഞ്ഞ നൂറുകണക്കിന് ആദിവാസികളുണ്ട്. അവരുടെ കുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ അന്നത്തേതില്‍ നിന്നും ഒട്ടും മികച്ചതല്ല. അവരുടെ കണ്ണുനീര്‍ തോര്‍ന്നിട്ടില്ല. ഒട്ടിയ വയറുകള്‍ നിറഞ്ഞിട്ടില്ല. പട്ടിണിയും പരിവട്ടവും തന്നെയാണ് എന്നും. ഇത് മാറ്റാന്‍ നിങ്ങള്‍ക്കാവില്ലെന്നത് പോട്ടെ, കൊല്ലാനുള്ള കയറുമായി നില്‍ക്കുന്നവരുടെ കൂടെ നിന്ന് പുലഭ്യം പറയരുത്. തൂങ്ങിമരിച്ച ആദിവാസിപെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പിനേക്കാള്‍ വലുതാണോ, നിങ്ങളുടെ ചാരിത്ര്യ പ്രസംഗം?
23-Apr-2016
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്