സി പി ഐ ഇതെന്ത് ഭാവിച്ചാ?

ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മുപ്പത്തിമൂന്നാമത് പേജില്‍ വൈദ്യുതി എന്ന തലക്കെട്ടില്‍ ഇരുനൂറ്റി പതിനൊന്നാമത് വാഗ്ദാനമായി പറയുന്നത് ഇങ്ങനെയാണ്. "2021ഓടെ 500 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്നും അധികമായി ലക്ഷ്യമിടുന്നു. നിലവിലുള്ള പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കല്‍, പുതിയവ നടപ്പാക്കല്‍, നിലവിലുള്ളവയുടെ വൃഷ്ടിപ്രദേശത്തിന്റെ പുനരുദ്ധാരണം, സംഭരണശേഷി വര്‍ധിപ്പിക്കല്‍ എന്നിവയെല്ലാം ഈ പരിപാടിയുടെ ഭാഗമാക്കും". ഈ വാഗ്ദാനം മാനിഫെസ്റ്റോയില്‍ എഴുതിപ്പിടിപ്പിച്ചത് സിപിഐ അറിയാതെയാണോ? മാനിഫെസ്റ്റോ പ്രകാശിപ്പിക്കുമ്പോള്‍ സിപിഐയുടെ ഭാരവാഹിയും അഭിമാനത്തോടെ ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രിക പൊക്കിപ്പിടിച്ച് നില്‍ക്കുന്നത് മാധ്യമങ്ങളില്‍ കണ്ടിരുന്നു. ആ പത്രിക കൈയ്യിലുണ്ടെങ്കില്‍ ഇപ്പോഴെങ്കിലും ഒന്ന് വായിച്ചു നോക്കണം. 500 മെഗാവാട്ട് വൈദ്യുതി, ജലവൈദ്യുത പദ്ധതികളില്‍ നിന്നും അധികമായി ലക്ഷ്യമിടുന്നത് എങ്ങിനെയാണെന്ന് ജനങ്ങളോട് വിശദീകരിക്കാനുള്ള ബാധ്യത കാനം രാജേന്ദ്രനുണ്ട്. ഈ ഭാഗം ചര്‍ച്ച ചെയ്യുമ്പോള്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വെച്ച നിര്‍ദേശങ്ങളെന്താണെന്നറിയാന്‍ കേരളത്തിന് ആകാംക്ഷയുണ്ട്. സിപിഐയുടെ ആ നിര്‍ദേശങ്ങള്‍ക്ക് വിപരീതമായി ഇപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ? എല്‍ ഡി എഫിനകത്തോ, മന്ത്രിസഭയിലോ സിപിഐയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ തീരുമാനം ഉണ്ടായോ? ഉണ്ടെങ്കില്‍ അതെന്താണ്? എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറി 20 ദിവസം തികയും മുന്‍പ് ഇവിടെ പരിസ്ഥിതി നശിപ്പിക്കാന്‍ പോകുന്നു എന്ന മുറവിളി എങ്ങിനെയാണ് ഭരണകക്ഷിയായ സി പി ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായത്? എന്ത് അജണ്ടയുടെ ഭാഗമായാണ് ബിനോയ് വിശ്വത്തിനെ പോലുള്ളവരെ സിപിഐ നേതൃത്വം അഴിച്ചുവിട്ടിരിക്കുന്നത്?

പരിസ്ഥിതി മൗലികവാദമെന്നത് ലോകത്തിന്റെ പല കോണുകളിലും സാമ്രാജ്യത്വശക്തികളുടെ സഹായത്തോടെ നടപ്പില്‍വരുത്തുന്ന ഒരാശയമാണ്. മൂന്നാംലോക രാജ്യങ്ങളിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും സാമ്രാജ്യത്വത്തിന്റെ ഫണ്ട് കൈപ്പറ്റുന്നവരാണ് ഈ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്. ഇവര്‍ രാജ്യത്ത് ഒരു വികസന പ്രവര്‍ത്തനവും ചെയ്യാന്‍ സമ്മതിക്കില്ല. പരിസ്ഥിതിയുടെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി സകല പ്രോജക്ടുകളും മുടക്കും. വികസനങ്ങള്‍ക്ക് തടയിടും. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എന്‍ ജി ഒകളെ സഹായിക്കാന്‍ അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ പ്രത്യേകം ഫണ്ട് തന്നെ നീക്കിവെച്ചിട്ടുണ്ട്. അതില്‍ നിന്ന് കോടിക്കണക്കിന് ഡോളറുകള്‍ വര്‍ഷം തോറും ചിലവഴിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ പണം പറ്റുന്നവര്‍ പരിസ്ഥിതി ആക്ടിവിസ്റ്റുകളായും രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയും പരിസ്ഥിതി മൗലികവാദ വര്‍ത്തമാനങ്ങള്‍ പറയും. എഴുതും. ചര്‍ച്ചകളില്‍ പങ്കാളികളായി ഭീതി വിതക്കും. കേസുകള്‍ നടത്തും. കൈക്കൂലി കൊടുത്തും ജഡ്ജിമാരെ സ്വാധീനിച്ചും തങ്ങളുടെ വാദങ്ങളാണ് ശരി എന്നുവരുത്തും. മാര്‍ഗമേതായാലും ലക്ഷ്യം കൈവരിക്കണമെന്ന സാമ്രാജ്യത്വത്തിന്റെ തിട്ടൂരം ഇക്കൂട്ടര്‍ നടപ്പിലാക്കും. അങ്ങനെയുള്ള ചിലര്‍ കേരളത്തിലുമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ എന്നും മുന്നോട്ടുവന്നിട്ടുള്ളത് തൊഴിലാളി വര്‍ഗമാണ്. അവരുടെ പാര്‍ട്ടിയാണ്. അത് അവരുടെ കടമയും ഉത്തരവാദിത്തവുമാണ്. ആ ഉത്തരവാദിത്തം സാമ്രാജ്യത്വത്തിന്റെ ഏജന്റന്‍മാര്‍ ഇന്നുവരെ നിര്‍വഹിച്ചിട്ടില്ല. അവരുടെ നാടകങ്ങള്‍ വികസനങ്ങളെ വഴിമുടക്കുവാനുള്ളതാണ്. കേരളത്തിലെ നെല്‍വയലുകഗളും തണ്ണീര്‍ത്തടങ്ങളും കൃഷിഭൂമികളും വ്യാപകമായി ഇല്ലാതാക്കിയ വേളയില്‍ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെ എസ് കെ ടി യു) നടത്തിയ സമരങ്ങള്‍ പ്രസക്തങ്ങളായിരുന്നു. നികത്തുന്ന പാടങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും ചെങ്കൊടി നാട്ടി പ്രക്ഷോഭം നടത്തിയപ്പോള്‍, വെട്ടിനിരത്തല്‍ സമരമെന്ന് പരിഹസിച്ചവരില്‍ പലരും ഇപ്പോള്‍ പരിസ്ഥിതിക്ക് വേണ്ടി മുറവിളികൂട്ടുന്നുണ്ട്. അന്ന് കര്‍ഷക തൊഴിലാളി യൂണിയന്റെ കൂടെ, എ കണാരന്റെ കൂടെ, വി എസിന്റെ കൂടെ എന്തുകൊണ്ട് പരിസ്ഥിതി സ്‌നേഹികളായ കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കൈകോര്‍ത്തില്ല എന്നത് ഒരു ചോദ്യമാണ്. സിപിഐയുടെ കര്‍ഷക-കര്‍ഷകതൊഴിലാളി സംഘടനകള്‍ ആ സമരമുഖത്ത് ഉണ്ടായിരുന്നതായി ആര്‍ക്കും അറിവില്ല. മാധ്യമങ്ങള്‍ പൊതുവില്‍ ആ സമരത്തിന് എതിരായിരുന്നു. മാധ്യമങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നവര്‍ ആ സമരത്തിനെ പുച്ഛിച്ച് മുഖംകോട്ടുക തന്നെയായിരുന്നു. മലയാള മനോരമയുടെ നേതൃത്വത്തില്‍ കുത്തക മാധ്യമങ്ങള്‍ നെല്‍വലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തെ, വെട്ടിനിരത്തല്‍ സമരമെന്ന് പരിഹസിച്ച് മുതലാളിത്തത്തിന്റെ, വലതുപക്ഷത്തിന്റെ പരിസ്ഥിതി വേട്ടയ്ക്ക് ആക്കം കൂട്ടി. അനുകൂല സാഹചര്യങ്ങള്‍ ഒരുക്കി. ഇന്ന് കേരളം അത്യുഷ്ണത്താല്‍ വിയര്‍ത്തൊലിക്കുമ്പോള്‍, കര്‍ഷക തൊഴിലാളി യൂണിയന്റെ സമരത്തെ പരിഹസിച്ച അതേ പേന ഉപയോഗിച്ച് മലയാളമനോരമ, നെല്‍പ്പാടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ലേഖനങ്ങള്‍ എഴുതുകയാണ്. അന്ന് സി പി ഐക്ക് പരിസ്ഥിതിയില്‍ അസ്‌കിതയൊന്നും ഉണ്ടായിരുന്നില്ലേ?

ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മുപ്പത്തിമൂന്നാമത് പേജില്‍ വൈദ്യുതി എന്ന തലക്കെട്ടില്‍ ഇരുനൂറ്റി പതിനൊന്നാമത് വാഗ്ദാനമായി പറയുന്നത് ഇങ്ങനെയാണ്. "2021ഓടെ 500 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്നും അധികമായി ലക്ഷ്യമിടുന്നു. നിലവിലുള്ള പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കല്‍, പുതിയവ നടപ്പാക്കല്‍, നിലവിലുള്ളവയുടെ വൃഷ്ടിപ്രദേശത്തിന്റെ പുനരുദ്ധാരണം, സംഭരണശേഷി വര്‍ധിപ്പിക്കല്‍ എന്നിവയെല്ലാം ഈ പരിപാടിയുടെ ഭാഗമാക്കും". ഈ വാഗ്ദാനം മാനിഫെസ്റ്റോയില്‍ എഴുതിപ്പിടിപ്പിച്ചത് സിപിഐ അറിയാതെയാണോ? മാനിഫെസ്റ്റോ പ്രകാശിപ്പിക്കുമ്പോള്‍ സിപിഐയുടെ ഭാരവാഹിയും അഭിമാനത്തോടെ ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രിക പൊക്കിപ്പിടിച്ച് നില്‍ക്കുന്നത് മാധ്യമങ്ങളില്‍ കണ്ടിരുന്നു. ആ പത്രിക കൈയ്യിലുണ്ടെങ്കില്‍ ഇപ്പോഴെങ്കിലും ഒന്ന് വായിച്ചു നോക്കണം.

500 മെഗാവാട്ട് വൈദ്യുതി, ജലവൈദ്യുത പദ്ധതികളില്‍ നിന്നും അധികമായി ലക്ഷ്യമിടുന്നത് എങ്ങിനെയാണെന്ന് ജനങ്ങളോട് വിശദീകരിക്കാനുള്ള ബാധ്യത കാനം രാജേന്ദ്രനുണ്ട്. ഈ ഭാഗം ചര്‍ച്ച ചെയ്യുമ്പോള്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ വെച്ച നിര്‍ദേശങ്ങളെന്താണെന്നറിയാന്‍ കേരളത്തിന് ആകാംക്ഷയുണ്ട്. സിപിഐയുടെ ആ നിര്‍ദേശങ്ങള്‍ക്ക് വിപരീതമായി ഇപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ? എല്‍ ഡി എഫിനകത്തോ, മന്ത്രിസഭയിലോ സിപിഐയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ തീരുമാനം ഉണ്ടായോ? ഉണ്ടെങ്കില്‍ അതെന്താണ്? എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറി 20 ദിവസം തികയും മുന്‍പ് ഇവിടെ പരിസ്ഥിതി നശിപ്പിക്കാന്‍ പോകുന്നു എന്ന മുറവിളി എങ്ങിനെയാണ് ഭരണകക്ഷിയായ സി പി ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായത്? എന്ത് അജണ്ടയുടെ ഭാഗമായാണ് ബിനോയ് വിശ്വത്തിനെ പോലുള്ളവരെ സിപിഐ നേതൃത്വം അഴിച്ചുവിട്ടിരിക്കുന്നത്?

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഇത്രദിവസംകൊണ്ട് നടപ്പിലാക്കുമെന്നോ, ആരെതിര്‍ത്താലും നടപ്പിലാക്കുമെന്നോ ഇന്നുവരെ എല്‍ ഡി എഫോ, പിണറായി വിജയന്‍ മന്ത്രിസഭയോ തീരുമാനിച്ചിട്ടില്ല. പറഞ്ഞിട്ടില്ല. ഇപ്പോള്‍ സിപിഐ എം എന്ന പാര്‍ട്ടിയെ താറടിക്കാനെന്ന പോലെ, പിണറായി വിജയനെ പരിസ്ഥിതി നാശത്തിനായുള്ള അവതാരമാണെന്ന് വരുത്തി തീര്‍ക്കാനെന്ന പോലെ സിപിഐ നേതൃത്വം ബോധപൂര്‍വ്വം ആടുന്ന ഈ ആട്ടക്കഥ കണ്ട്, കാര്യങ്ങള്‍ മനസിലാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സാധിക്കും.

'2021ഓടെ 500 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്നും അധികമായി ലക്ഷ്യമിടുന്നു.' എന്ന എല്‍ ഡി എഫ് മാനിഫെസ്റ്റോയിലെ വാഗ്ദാനം എങ്ങിനെയാണ് പ്രവര്‍ത്തികമാക്കുക എന്ന് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം സിപിഐക്കുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോ അവര്‍ കൂടി തയ്യാറാക്കിയതാണ്. ആ വിഷയത്തില്‍ കൃത്യമായ ബോധ്യമില്ലെങ്കില്‍ സി പി ഐ ജനങ്ങളോട് മറുപടി പറയേണ്ടി വരും. പിണറായി വിജയന് ഭാഷാപ്രയോഗത്തില്‍ ട്യൂഷന്‍ക്ലാസ് കൊടുക്കുന്ന ബിനോയ് വിശ്വം 500 മെഗാവാട്ട് വൈദ്യുതിയെ കുറിച്ചാണ് ശാസ്ത്രീയമായി, വസ്തുതാപരമായി സംസാരിക്കേണ്ടത്. നിലവിലുള്ള സംഭരണികളുടെ വൃഷ്ടി പ്രദേശത്തിന്റെ പുനരുദ്ധാരണവും സംഭരണശേഷി വര്‍ധിപ്പിക്കുമ്പോഴുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിസ്ഥിതി മൗലികവാദത്തിന്റെ വക്താവായ ബിനോയ് വിശ്വം പഠിച്ചിട്ടുണ്ടോ? അതിനെപ്പറ്റി പറയാത്തത് എന്താണ്? ആതിരപ്പള്ളി മാത്രമേ ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ പാര്‍ട്ടിയേയും വേദനിപ്പിക്കുന്നുള്ളൂ എന്നാണോ? ജനങ്ങള്‍ക്ക് മറുപടി വേണം.

07-Jun-2016