നഴ്സിനെ പീഡിപ്പിച്ചത് ആര്?

അമൃതാനന്ദമയിയെയും മഠത്തെയും പ്രതിക്കൂട്ടിലാക്കുന്ന ഈ വിഷയത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ആരെങ്കിലും ശിക്ഷിക്കപ്പെടുമോ എന്ന് ആര്‍ക്കും അറിയില്ല. നാഥനില്ലാത്ത ഒരു പ്രചാരണത്തിന്റെ പിറകില്‍ പോയി ഇത് വ്യാജപ്രചാരണമാണ് എന്ന് തെളിഞ്ഞാല്‍ ആര്‍ക്കാണ് ലാഭം? അമൃതാനന്ദമയി ആശ്രമത്തിനാണ് ലാഭം. അമൃത ആശുപത്രിയില്‍ മാനേജ്‌മെന്റിന്റെ പീഡനത്തിനിരയാവുന്ന ജീവനക്കാര്‍ തന്നെ പൊതുവില്‍ അങ്ങിനെയാണ് അഭിപ്രായപ്പെടുന്നത്. അമൃതയിലെ തൊഴില്‍ ചൂഷണവും ജീവനക്കാരെ പീഡിപ്പിക്കുന്നതും മറ്റും വേറെ അന്വേഷിക്കേണ്ട വിഷയങ്ങളാണ്. അമൃതാനന്ദമയിമഠത്തെ കുറിച്ചും സുധാമണി എന്ന ആത്മീയവ്യാപാരിയുടെ അവിഹിതസ്വത്ത് സമ്പാദനത്തെ കുറിച്ചും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും നേരത്തെ തന്നെ യുക്തിഭദ്രതയോടെ പുറത്തുവന്നിരിക്കുന്ന വസ്തുതകള്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണത്തില്‍ കഴമ്പില്ലെങ്കില്‍ ജനങ്ങള്‍ അവിശ്വാസത്തോടെ നോക്കികാണാന്‍ സാധ്യതയുണ്ട്. 'അമ്മയുടെ ആശുപത്രിയില്‍ നഴ്‌സ് പീഡിപ്പിക്കപ്പെട്ടു എന്ന് നുണപറഞ്ഞു പരത്തിയപോലെ, അമ്മയെ പറ്റിയും മഠത്തെപറ്റിയും പ്രചരിക്കുന്ന എല്ലാ കാര്യങ്ങളും കള്ളങ്ങളാണ്' എന്ന് വരുത്താനുള്ള ആശ്രമഅധികൃതരുടെ കുരുട്ടുബുദ്ധിയുടെ ഭാഗമാണ് ഈ പ്രചരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സോഷ്യല്‍മീഡിയയില്‍ കുറച്ചുദിവസമായി വൈറലായ വിഷയമാണ് 'പ്രമുഖ' ആശുപത്രിയിലെ നഴ്‌സ് പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത. പ്രസ്തുത ആശുപത്രി മാതാ അമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള അമൃതാ ഹോസ്പിറ്റലാണ് എന്നും വൈകാതെ സോഷ്യല്‍ മീഡിയയില്‍ തന്നെ പലരും വെളിപ്പെടുത്താന്‍ തുടങ്ങി. നഴ്‌സ് പീഡിപ്പിക്കപ്പെട്ടത് റെയില്‍വെ ട്രാക്കില്‍ വെച്ചാണെന്ന് ചിലര്‍ പറഞ്ഞു. മറ്റുചിലര്‍ക്കാകട്ടെ അതെവിടെ വെച്ചാണ് നടന്നത് എന്നറിയില്ലെങ്കിലും പീഡനം നടന്നു എന്നത് ഉറപ്പാണ്. വേറെ ചിലര്‍ പറയുന്നത് നഴ്‌സിനെ പീഡിപ്പിച്ചത് അമൃതാനന്ദമയിയുടെ കീഴിലുള്ള സ്വാമിമാരാണെന്നാണ്. ചിലര്‍ ഒരുപടികൂടെ കടന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി അമൃത ആശുപത്രിയില്‍ രഹസ്യ ഐ സി യുവിലാണെന്നും അവിടെ ആ കുട്ടി കിടക്കുന്ന ബെഡ്‌നമ്പറും വരെ വ്യക്തമാക്കുന്നു. ചിലര്‍ തെളിവുകളുമായി കോടതിയിലേക്ക് പോകാനൊരുങ്ങുന്നു. അപ്പോഴാണ് ഈ വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്, നഴ്‌സിംഗ് സംഘടന ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കുന്നത്.

നഴ്‌സ് പീഡിപ്പിക്കപ്പെട്ടെന്ന നാഥനില്ലാത്ത പ്രചരണത്തില്‍ പീഡിപ്പിക്കപ്പെട്ട നഴ്‌സിനെ അറിയുന്നവര്‍ ആരുമില്ല. പീഡിതയുടെ പേര് ആര്‍ക്കുമറിഞ്ഞുകൂട. ഏത് നാട്ടുകാരിയെന്നോ, അമൃത ആശുപത്രിയില്‍ ഏത് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതാണ് എന്നോ അറിയില്ല. പക്ഷെ, വസ്തുതകളുടെ പിന്‍ബലമില്ലാതെ വാര്‍ത്തകള്‍ പുറത്തുവരിക തന്നെയാണ്.

അമൃത ആശുപത്രിയിലെ നഴ്‌സിംഗ് വിഭാഗത്തില്‍ 1800ലേറെ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ആരെയും കാണാതായിട്ടില്ല എന്നാണ് നഴ്‌സുമാരുടെ സംഘടനയുടെ ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍, നഴ്‌സിംഗ് ജോലിക്കായി അമൃതയിലെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ അല്ലെങ്കില്‍ ആശ്രമത്തില്‍ നിന്ന് നിയോഗിക്കപ്പെടുന്നവരെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അവിടമാകെ പരിചയപ്പെടുത്താന്‍ ദിവസങ്ങളോളം തങ്ങളുടെ കൂടെ നിര്‍ത്തുമെന്നും ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ പറയുന്നു. ആശുപത്രിയില്‍ നിലവില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരല്ലെങ്കില്‍ ഇത്തരത്തില്‍ ജോലിക്കായി വരുന്ന ഉദ്യോഗാര്‍ത്ഥികളും പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്.

അമൃത ആശുപത്രിയിലെ ഷിഫ്റ്റ് സമ്പ്രദായം കുപ്രസിദ്ധമായിരുന്നു. അസമയങ്ങളില്‍ നഴ്‌സുമാര്‍ പോവുകയും വരികയും ചെയ്യേണ്ട അവസ്ഥയായിരുന്നു നിലവിലിരുന്നത്. അതിനെതിരെ ചില പ്രതിഷേധങ്ങളും അവിടെ ഉണ്ടായി. ഇപ്പോള്‍ പെട്ടെന്ന് ഷിഫ്റ്റ് സമ്പ്രദായം ജീവനക്കാര്‍ക്ക് ഗുണകരമാവുന്ന രീതിയില്‍ മാറ്റിയിരിക്കുന്നു. എന്താണ് അമ്മയുടെ ആശുപത്രിക്ക് ഇപ്പോള്‍ ഇങ്ങനെ തോന്നിയതെന്ന് ആര്‍ക്കും അറിയില്ല. പുറത്തുവരുന്ന പീഡന വാര്‍ത്തകളുമായി ഈ പരിഷ്‌കാരത്തെയും ഈയടുത്ത ദിവസം ആശുപത്രി പരിസരത്തെ കാട് വെട്ടിത്തെളിച്ചതിനെയും ചിലര്‍ ബന്ധിപ്പിക്കുന്നു.

അമൃതാനന്ദമയിയെയും മഠത്തെയും പ്രതിക്കൂട്ടിലാക്കുന്ന ഈ വിഷയത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ആരെങ്കിലും ശിക്ഷിക്കപ്പെടുമോ എന്ന് ആര്‍ക്കും അറിയില്ല. നാഥനില്ലാത്ത ഒരു പ്രചാരണത്തിന്റെ പിറകില്‍ പോയി ഇത് വ്യാജപ്രചാരണമാണ് എന്ന് തെളിഞ്ഞാല്‍ ആര്‍ക്കാണ് ലാഭം? അമൃതാനന്ദമയി ആശ്രമത്തിനാണ് ലാഭം. അമൃത ആശുപത്രിയില്‍ മാനേജ്‌മെന്റിന്റെ പീഡനത്തിനിരയാവുന്ന ജീവനക്കാര്‍ തന്നെ പൊതുവില്‍ അങ്ങിനെയാണ് അഭിപ്രായപ്പെടുന്നത്. അമൃതയിലെ തൊഴില്‍ ചൂഷണവും ജീവനക്കാരെ പീഡിപ്പിക്കുന്നതും മറ്റും വേറെ അന്വേഷിക്കേണ്ട വിഷയങ്ങളാണ്.

അമൃതാനന്ദമയിമഠത്തെ കുറിച്ചും സുധാമണി എന്ന ആത്മീയവ്യാപാരിയുടെ അവിഹിതസ്വത്ത് സമ്പാദനത്തെ കുറിച്ചും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചും നേരത്തെ തന്നെ യുക്തിഭദ്രതയോടെ പുറത്തുവന്നിരിക്കുന്ന വസ്തുതകള്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണത്തില്‍ കഴമ്പില്ലെങ്കില്‍ ജനങ്ങള്‍ അവിശ്വാസത്തോടെ നോക്കികാണാന്‍ സാധ്യതയുണ്ട്. 'അമ്മയുടെ ആശുപത്രിയില്‍ നഴ്‌സ് പീഡിപ്പിക്കപ്പെട്ടു എന്ന് നുണപറഞ്ഞു പരത്തിയപോലെ, അമ്മയെ പറ്റിയും മഠത്തെപറ്റിയും പ്രചരിക്കുന്ന എല്ലാ കാര്യങ്ങളും കള്ളങ്ങളാണ്' എന്ന് വരുത്താനുള്ള ആശ്രമഅധികൃതരുടെ കുരുട്ടുബുദ്ധിയുടെ ഭാഗമാണ് ഈ പ്രചരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നഴ്‌സ്പീഡനത്തിന്റെ വാര്‍ത്തകള്‍ അത്യാവേശത്തോടെ പ്രചരിപ്പിക്കുന്നവര്‍ നേരത്തെ നില്‍പ്പ്‌സമരത്തിന് സി കെ ജാനുവിന് ഊര്‍ജ്ജം പകര്‍ന്നവരാണ്. സി കെ ജാനുവിന്റെ ആര്‍ എസ് എസ് ബന്ധവും അമൃതാനന്ദമയിയെന്ന സുധാമണിയുടെ ആര്‍ എസ് എസ് ബന്ധവും ഏവര്‍ക്കും അറിവുള്ളതാണ്. ആര്‍ എസ് എസ് വിദേശപ്പണം കൈപ്പറ്റുന്ന ഒരു സംഘടനയാണ്. സി കെ ജാനുവിനെ സഹായിച്ചതും സാമ്രാജ്യത്വഫണ്ടിംഗ് ഏജന്‍സികള്‍ സഹായിക്കുന്ന സംഘടനകള്‍ ആയിരുന്നു. അമൃതാനന്ദമയി ലോകത്തിലെ വിവിധ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് പണം കൈപ്പറ്റുന്നവരാണ്. സി കെ ജാനുവിന് പിന്തുണ നല്‍കിയ, ഫണ്ടിംഗ് ഏജന്‍സികളുടെ താളത്തിനൊത്ത് തുള്ളുന്ന അരാജകത്വ-അരാഷ്ട്രീയവാദികള്‍, അമൃതസ്വരൂപാനന്ദയുടെ താളത്തിന് തുള്ളില്ല എന്ന് പറയാന്‍ സാധിക്കില്ല. അവരെ ആര്‍ക്കും വിലക്കെടുക്കാം.

സത്‌നാംസിംഗിന്റെയും സുഭഗന്റെയുമൊക്കെ രക്തക്കറ, ഇപ്പോഴത്തെ പ്രചരണം ശരിയല്ല എന്ന് വരുത്തിതീര്‍ക്കുന്നതിലൂടെ കഴുകിക്കളയാന്‍ അമൃതസ്വരൂപാനന്ദയ്ക്കും സംഘത്തിനും സാധിക്കുമെങ്കില്‍ അത് ചില്ലറ കാര്യമല്ലല്ലോ. അതുകൊണ്ട്, അമൃത ആശുപത്രിയിലുള്ള നഴ്‌സ് ക്രൂരമായ പീഡത്തിനിരയായി കൊല്ലപ്പെട്ടു തുടങ്ങിയ പ്രചരണങ്ങളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ തീര്‍ച്ചയായും സോഷ്യല്‍ മീഡിയയില്‍ ബെഡ് നമ്പറും രഹസ്യ ഐ സി യുവും പരിചയപ്പെടുത്തിയ, കോടതിയില്‍ കേസ് കൊടുക്കാന്‍ മാത്രം തെളിവുമൊക്കെയുണ്ടെന്ന് പ്രഖ്യാപിച്ച വ്യക്തികളുടെ സോഴ്‌സ്‌കൂടി അന്വേഷിക്കേണ്ടതുണ്ട്. ഈ അരാജകത്വവാദികള്‍ ആരുടെ കൂടെയും നില്‍ക്കും. ഇവരെ സൂക്ഷിക്കുക തന്നെ വേണം. ഇവരിലൂടെ നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടിയ ആ ആത്മീയഅധോലോകനായിക രക്ഷപ്പെടാന്‍ പാടില്ല.

14-Jun-2016