റേഷന്‍ പ്രതിസന്ധി പരിഹരിക്കണം
പ്രീജിത്ത് രാജ്
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനും മുന്‍ഗണനാ-മുന്‍ഗണനേതര വിഭാഗങ്ങളെ കണ്ടെത്താനുമുള്ള നടപടികള്‍ക്ക് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2014ല്‍ തുടക്കമിട്ടതാണ്. അത് ശുഷ്‌കാന്തിയോടെ നടപ്പിലാക്കിയിരുന്നെങ്കില്‍ 2015ല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാമായിരുന്നു. ഭക്ഷ്യലഭ്യതയുടെ കാര്യത്തില്‍ വലിയ അങ്കലാപ്പുണ്ടാകുമായിരുന്നില്ല. ഭരണത്തിലിരിക്കുമ്പോള്‍ നടപടികളൊന്നും കൈക്കൊള്ളാത്ത യുഡിഎഫാണ് ഇപ്പോള്‍ കുറ്റംപറഞ്ഞുനടക്കുന്നത്. ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാകട്ടെ കേരളത്തെ പറ്റിയുള്ള മുന്‍ധാരണകളുടെ പുറത്താണ് സംസ്ഥാനത്തിനുള്ള അരിവിഹിതം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രം അനുവദിച്ചിരിക്കുന്ന 14.25 ലക്ഷം മെട്രിക്ടണ്‍ അരി, ബി പി എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമേ തികയുകയുള്ളു. ബാക്കിവരുന്ന ജനവിഭാഗത്തിന് റേഷന്‍ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. അതാണിപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ച നടത്താതെ തോന്നിയതുപോലെ അരിവിഹിതം നിശ്ചയിച്ച്, ഗുണഭോക്താക്കളെ കണ്ടെത്തി വിതരണം ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശുദ്ധ അസംബന്ധമാണ്. അത് തിരുത്താന്‍ അടിയന്തരമായി തയ്യാറാവണം. |
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവ ദുര്‍ബലജനവിഭാഗങ്ങളുടെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തെറിയുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെയും തിരികെയും പഴിചാരുന്നതുകൊണ്ട് പാവങ്ങള്‍ക്ക് ജീവിതം ലഭിക്കില്ല. വീഴ്ച വന്നിരിക്കുന്നത് എവിടെയാണെന്ന മനസിലാക്കാന്‍ ഫയലുകള്‍ നോക്കിയാല്‍ മതി. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ വരുത്തിയ ഗുരുതരമായ പിഴവുകള്‍ കൊണ്ടാണ് സംസ്ഥാനത്തെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുന്നത്. 2013ല്‍ പാസാക്കിയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതില്‍ മൂന്നുവര്‍ഷം കാണിച്ച നിരുത്തരവാദപരമായ സമീപനത്തിന്റെ വക്താക്കള്‍ ഇപ്പോള്‍ റേഷന്‍ കിട്ടുന്നില്ല എന്ന് നിലവിളിക്കുന്നത് പരിഹാസ്യമാണ്. യു ഡി എഫിന്റെ പിഴവുകളെ കുറിച്ച് ഇനിയും പറഞ്ഞിരുന്നിട്ട് കാര്യമില്ല. ആ പോരായ്മകള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് സാധിക്കണം. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വൈര്യനിര്യാതനബുദ്ധിയോടെ കാണരുത്. ഇവിടെ ബുദ്ധിമുട്ടുന്നത് റേഷന്‍ വാങ്ങി ജീവിതം പുലര്‍ത്തുന്ന പാവപ്പെട്ടവരാണ്. അവരുടെ അടുപ്പുകളില്‍ മണ്ണുവാരിയിടരുത്.
സാര്‍വ്വത്രിക റേഷന്‍ നിലനിന്നിരുന്ന കാലത്ത് റേഷന്‍കാര്‍ഡില്‍ വേര്‍തിരിവുകളൊന്നുമുണ്ടായിരുന്നില്ല. ഓരോ ദിവസത്തെ അരി, യൂണിറ്റടിസ്ഥാനത്തില്‍ വാങ്ങാന്‍ ഏഴ് ദിവസങ്ങള്‍ക്കായുള്ള കോളങ്ങളും കാര്‍ഡിലുണ്ടായിരുന്നു. കൂലിപ്പണിക്കാരായ കര്‍ഷക തൊഴിലാളികളടക്കമുള്ളവര്‍ക്ക് അത് വലിയ സഹായമായി. ഇന്നാണെങ്കില്‍ റേഷന്‍ വിതരണം മാസക്കണക്കിലാക്കി ഒന്നിച്ചുവാങ്ങിക്കേണ്ട അവസ്ഥയാണുള്ളത്. അതിന് കൂടുതല്‍ പണം സ്വരൂപിക്കേണ്ടതുണ്ട്. ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയതോടെയാണ് സാര്‍വ്വത്രിക റേഷന്‍ സംവിധാനം ഇല്ലാതായത്. അതോടെ ദൈനംദിന റേഷന്‍ ഉപഭോഗം ഇല്ലാതായി. സാര്‍വ്വത്രിക റേഷനിംഗ് തിരിച്ചുകൊണ്ടുവരുവാനുള്ള ഇച്ഛാശക്തി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണം. അത് നടപ്പിലാക്കാന്‍ പാകത്തില്‍ കേന്ദ്രഭക്ഷ്യവിഹിതം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടത്.
റേഷന്‍ കടകളില്‍ നിന്നും പൊതുവിതരണ സമ്പ്രദായത്തിലേക്കുള്ള മാറ്റത്തിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കൂട്ടാളികളുമാണ്. 1994ഓടെയാണ് ഉദാരവല്‍ക്കരണ നടപടികളുടെ ഭാഗമായി സാര്‍വ്വത്രിക പൊതുവിതരണ സമ്പ്രദായത്തിന് തിരശീലയിട്ട് ലക്ഷ്യാധിഷ്ടിത പൊതുവിതരണ സമ്പ്രദായം തുടങ്ങിയത്. അതിനെ തുടര്‍ന്ന് ബി പി എല്‍, എ പി എല്‍ തരംതിരിവുണ്ടാക്കി. ഇപ്പോഴിതാ മുന്‍ഗണനാ, മുന്‍ഗണനേതര വേര്‍തിരിവുണ്ടാക്കുകയാണ്. കോണ്‍ഗ്രസും കൂട്ടുകക്ഷികളും ഒരക്ഷരം മിണ്ടുന്നില്ല. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യഭദ്രതാ നിയമവും തൊഴിലുറപ്പ് നിയമവും കൊണ്ടുവന്നത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. അത് ക്രിയാത്മകമായി നടപ്പിലാക്കാന്‍ തുടര്‍ന്നുവന്ന കോണ്‍ഗ്രസ്, ബി ജെ പി സര്‍ക്കാരുകള്‍ തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ ഭാഗമായാണ് ഇന്നത്തെ പ്രതിസന്ധികള്‍.
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനും മുന്‍ഗണനാ-മുന്‍ഗണനേതര വിഭാഗങ്ങളെ കണ്ടെത്താനുമുള്ള നടപടികള്‍ക്ക് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2014ല്‍ തുടക്കമിട്ടതാണ്. അത് ശുഷ്‌കാന്തിയോടെ നടപ്പിലാക്കിയിരുന്നെങ്കില്‍ 2015ല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാമായിരുന്നു. ഭക്ഷ്യലഭ്യതയുടെ കാര്യത്തില്‍ വലിയ അങ്കലാപ്പുണ്ടാകുമായിരുന്നില്ല. ഭരണത്തിലിരിക്കുമ്പോള്‍ നടപടികളൊന്നും കൈക്കൊള്ളാത്ത യുഡിഎഫാണ് ഇപ്പോള്‍ കുറ്റംപറഞ്ഞുനടക്കുന്നത്. ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാകട്ടെ കേരളത്തെ പറ്റിയുള്ള മുന്‍ധാരണകളുടെ പുറത്താണ് സംസ്ഥാനത്തിനുള്ള അരിവിഹിതം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രം അനുവദിച്ചിരിക്കുന്ന 14.25 ലക്ഷം മെട്രിക്ടണ്‍ അരി, ബി പി എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമേ തികയുകയുള്ളു. ബാക്കിവരുന്ന ജനവിഭാഗത്തിന് റേഷന്‍ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. അതാണിപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ച നടത്താതെ തോന്നിയതുപോലെ അരിവിഹിതം നിശ്ചയിച്ച്, ഗുണഭോക്താക്കളെ കണ്ടെത്തി വിതരണം ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശുദ്ധ അസംബന്ധമാണ്. അത് തിരുത്താന്‍ അടിയന്തരമായി തയ്യാറാവണം.
മുന്‍ഗണനാ-മുന്‍ഗണനേതര വിഭാഗത്തെ നിര്‍ണയിക്കുന്നതിനുള്ള അപേക്ഷ പരിണണിച്ചതിലും പിശകുകള്‍ വന്നിട്ടുണ്ട്. അവ പരിഹരിക്കുന്നതിന് അപ്പീലുകള്‍ സ്വീകരിക്കുന്നുണ്ടായിരുന്നു. അപ്പീലിനുള്ള സമയം അവസാനിച്ചു എന്നാണ് ഇപ്പോള്‍ പറയുന്നത്. പക്ഷെ, ജനങ്ങളുടെ പരാതി അവസാനിച്ചിട്ടില്ല. അപ്പീല്‍ സമയം നീട്ടിക്കൊടുക്കാന്‍ അധികാരികള്‍ തയ്യാറാവണം. പാവപ്പെട്ട ജനങ്ങളുടെ ഒരു പരാതിപോലും പരിഗണിക്കാതെ പോകരുത്. കേരളസര്‍ക്കാരിന് 1.54കോടി പേര്‍ക്ക് മാത്രമേ സൗജന്യമായി റേഷന്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നുള്ളു. അത് തീരെ അപര്യാപ്തമാണ്. കൂടുതല്‍ എത്രപേര്‍ക്ക് സൗജന്യറേഷന്‍ നല്‍കാന്‍ സാധിക്കുമെന്നും എത്രമാത്രം സബ്‌സിഡി നല്‍കാന്‍ സാധിക്കുമെന്നും അടിയന്തരമായി ആലോചിക്കണം. കൂടുതല്‍പേര്‍ക്ക് റേഷന്‍ ലഭ്യമാക്കണം.
സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താല്‍ക്കാലിക മുന്‍ഗണനാപ്പട്ടികയിലെ അന്ത്യോദയ-അന്നയോജന (അഅഥ) വിഭാഗങ്ങളില്‍പ്പെടുന്ന 595800 കാര്‍ഡുകളിലെ 2558631 ഗുണഭോക്താക്കള്‍ക്ക് കാര്‍ഡ് ഒന്നിന് 35 കിലോ അരി വീതം സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ വിതരണം ചെയ്യാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. താല്‍ക്കാലിക മുന്‍ഗണനാ പട്ടകയിലെ 2837236 കാര്‍ഡുകളിലെ 12921410 ഗുണഭോക്താക്കള്‍ക്ക് ധാന്യങ്ങള്‍ (അരിയും ഗോതമ്പും) 80:20 അനുപാതത്തില്‍ സമ്പൂര്‍ണ്ണ സൗജന്യനിരക്കില്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിയും പിണറായി സര്‍ക്കാര്‍ കൈക്കൊണ്ടു. ഇതിന് പുറത്താണ് സംസ്ഥാനത്തിന്റെ ഠശറല ഛ്‌ലൃ വിഹിതത്തില്‍ നിന്നും കരട് മുന്‍ഗണന ഇതരപ്പട്ടികയില്‍പ്പെട്ടവരായ 12150769 പേര്‍ക്ക് 2 രൂപ നിരക്കില്‍ 2 കിലോഗ്രാം അരി നല്‍കുന്നത്. ബാക്കിവരുന്ന മുന്‍ഗണന ഇതരവിഭാഗത്തിന് 1 കിലോ ആട്ടയും ശേഷം ലഭ്യമായ അളവില്‍ അരിയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിരക്കില്‍ നല്‍കുവാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ യഥാര്‍ത്ഥ ഉപഭോക്താക്കളുടെ എണ്ണം കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നുവെങ്കില്‍ ചെരിപ്പിനൊത്ത് കാല് മുറിക്കുന്ന ഈയൊരവസ്ഥ ഉണ്ടാവുമായിരുന്നില്ല. പിണറായി സര്‍ക്കാര്‍ ഈയവസ്ഥ പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുക തന്നെയാണ്.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം സാധാരണക്കാരനെ സഹായിക്കാനല്ല, അവന്റെ കണ്ണുനീരാണ് ഇഷ്ടപ്പെടുന്നത്. ആ രീതി മാറിമറയാനുള്ള സമയം അതിക്രമിച്ചു. ആദിവാസി ഊരുകളില്‍ റേഷന്‍ ലഭിക്കുന്നില്ല എന്ന പരാതികള്‍ ഉയരുന്നുണ്ട്. പട്ടിണിമരണം സംഭവിക്കുമ്പോള്‍ ഞെട്ടിയുണരുന്ന സംവിധാനമായി മാറാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിക്കില്ല. വലതുപക്ഷ-വര്‍ഗീയ മനസുള്ള ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ വേണ്ടി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞുകൊണ്ട് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിന്റെ റേഷന്‍ സംവിധാനത്തെ ഏതുവിധേനയും തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കേരളവിരുദ്ധ നടപടികള്‍ക്കെതിരെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.
05-Jan-2017
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്