കബറിസ്ഥാനിലെ ബലാല്‍സംഘി
പ്രീജിത്ത് രാജ്
ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായപ്പോള്‍ അവിടെ നടത്തിയ വംശഹത്യയെ സൗകര്യത്തില്‍ മറന്നൊരു ജനതയാണ് നമ്മള്‍. സാക്ഷരതയില്‍ വളരെ പിറകോട്ടുനില്‍ക്കുന്ന, മതത്തിന്റെയും ജാതിയുടെയും പേരില്‍ തമ്മിലടിക്കുന്ന, പോരിമ കാട്ടുന്ന, പുരോഗമനമെന്നതിന്റെ അര്‍ത്ഥം സ്വന്തം ജീവിതത്തില്‍ പകര്‍ത്താനാവാത്ത ജനങ്ങള്‍. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ ഭൂരിപക്ഷമായുള്ള ഈ രാജ്യത്തിന് അര്‍ഹരായ ഭരണാധികാരികള്‍ (!) തന്നെയാണ് നരേന്ദ്രമോഡിയും ആദിത്യനാഥും. നാളെ ഉത്തര്‍പ്രദേശില്‍ വംശഹത്യ നടക്കുമ്പോള്‍, സംഘപരിവാരത്തിനെതിരെ പ്രതിഷേധിക്കാനുള്ള വാക്കുകള്‍ മനനം ചെയ്യുന്നതിനപ്പുറത്ത് ഒരു ജനതയ്ക്ക് എന്ത് ചെയ്യാനാവും എന്ന് കാണിച്ചുകൊടുക്കാന്‍ ഇനിയും അമാന്തിക്കരുത്. സംഘികളെ തുടലൂരി വിടരുത്. കബറിസ്ഥാനിലെ ബലാല്‍സംഘികളുടേതല്ല നമ്മുടെ രാജ്യം. |
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരിക്കുന്നു. നരേന്ദ്ര മോഡിയുടെ നയങ്ങളും നിലപാടുകളുമാണ് താന്‍ പിന്തുടരുക എന്നാണ് അദ്ദേഹം പറയുന്നത്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ വേട്ടയെയാവും മോഡിയുടെ നിലപാടും നയവുമെന്നതുകൊണ്ട് യോഗി ഉദ്ദേശിക്കുന്നത്. ഇനി ഉത്തര്‍പ്രദേശിലെ മുസ്ലീംങ്ങളും കൃസ്ത്യാനികളും പേടിക്കേണ്ടിയിരിക്കുന്നു. ആ നാട് വര്‍ഗീയ വിദ്വേഷത്തിന്റെ പുതിയ പരീക്ഷണശാലയായി മാറാന്‍ പോവുകയാണ്. ആര്‍ എസ് എസ് പ്രചാരകനായ യോഗി ആദിത്യനാഥിന്റെ ഭരണകൂടം നടപ്പിലാക്കുന്ന വംശഹത്യയിലേക്ക് ഏറെ ദൂരമില്ല എന്നുറപ്പിക്കാം.
സാമുദായിക കലാപം സൃഷ്ടിക്കല്‍, കൊലപാതക ശ്രമം, വര്‍ഗീയവിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തല്‍, ആയുധം കൊണ്ടുനടക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ആദിത്യനാഥ് പ്രതിയാണ്. യുപി നിയമസഭയിലെ വന്‍ഭൂരിപക്ഷം ഉപയോഗിച്ച് ആര്‍ എസ് എസിന്റെ വര്‍ഗീയ പരീക്ഷണശാലയില്‍ മെനഞ്ഞെടുക്കുന്ന അജണ്ടകള്‍ നടപ്പിലാക്കാനുള്ള യജ്ഞത്തലവനാണ് ഈ യോഗി. ഉത്തര്‍പ്രദേശിന്റെ 32ാമത് മുഖ്യമന്ത്രിയായി ആദിത്യനാഥ് അധികാരമേല്‍ക്കുമ്പോള്‍ ആര്‍ എസ് എസ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ആ ചടങ്ങിലുണ്ട്. ആര്‍ എസ് എസ് നേതൃത്വം ഉത്തര്‍പ്രദേശിനെ തങ്ങളുടെ മാതൃകാ സംസ്ഥാനമാക്കുന്നതിന് തെരഞ്ഞെടുത്തിരിക്കുകയാണ്. കടുത്ത വര്‍ഗീയ നിലപാടുകള്‍, ഹിന്ദുത്വ എന്ന ആര്‍ എസ് എസ് കാഴ്ചപ്പാട് അവരുടെ ഫാസിസ്റ്റ് രീതിശാസ്ത്രമുപയോഗിച്ച് നടപ്പിലാക്കാനുള്ള മണ്ണൊരുക്കം. അതാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ വരെ ഉത്തര്‍പ്രദേശില്‍ കാണാനാവുന്നത്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഉറച്ചു വാദിക്കുന്ന വര്‍ഗീയവാദിയാണ് നാല്‍പ്പത്തിനാലുകാരനായ യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍നിന്ന് 1998 മുതല്‍ ലോക്്‌സഭാംഗമാണ് ഈ വിവാദ സന്യാസി. അജയ്‌സിങ് എന്നായിരുന്നു ആദ്യപേര്. ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ സ്ഥാപകനും ഗോരഖ്പുര്‍ മഠത്തിന്റെ മേധാവിയുമാണ്. 2007ലെ ഗോരഖ്പുര്‍ വര്‍ഗീയ കലാപത്തെതുടര്‍ന്ന് ജയിലിലായി. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലം സന്ദര്‍ശിക്കരുതെന്നും പ്രകോപനപരമായ പ്രസംഗം നടത്തരുതെന്നും ആദിത്യനാഥിനോട് ജില്ലാ മജിസ്‌ട്രേട്ട് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് വര്‍ഗീയവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. മുസ്‌ളിം യുവാക്കള്‍ ഹിന്ദു യുവതികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് 'ലൗ ജിഹാദ്' നടത്തുന്നുവെന്ന പ്രചാരണം രാജ്യത്ത് നയിച്ചതും ആദിത്യനാഥാണ്. മുസ്ലീം സ്ത്രീകളെ കബറ് തോണ്ടിയെടുത്ത് ബലാല്‍സംഗം ചെയ്യണമെന്നതുപോലുള്ള നിന്ദ്യമായ നിരവധി വര്‍ഗീയ പരാമര്‍ശങ്ങള്‍ യോഗിയുടെ വിഷംപുരണ്ട നാവിലൂടെ പുറത്തുവന്നു. മുസഫര്‍നഗര്‍ കലാപത്തിനുശേഷം ഉത്തര്‍പ്രദേശില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച സംഘപരിവാര്‍ പ്രചാരണത്തില്‍ ആദിത്യനാഥ് നിര്‍ണായക പങ്കുവഹിച്ചു. അതോടെ ബിജെപിയിലൂടെ ഭരണചക്രം തിരിക്കാനുള്ള ഒരു ആര്‍ എസ് എസ് പ്രചാരകനുള്ള യോഗ്യത യോഗിക്കുണ്ടെന്ന് വിലയിരുത്തപ്പെട്ടു. ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാക്കി ആര്‍ എസ് എസ് പണിതുടങ്ങിയിരിക്കുന്നു.
ഉത്തര്‍പ്രദേശില്‍ വര്‍ഗീയ തേരോട്ടവും നവഉദാരവല്‍ക്കരണ നയങ്ങള്‍ കോര്‍പ്പറേറ്റ് സഹായത്തോടെ നടപ്പിലാക്കലും ഒരേസമയത്ത് ദ്രുതഗതിയില്‍ നടപ്പിലാക്കപ്പെടുമെന്നതില്‍ ഇനി സംശയത്തിന്റെ കാര്യമില്ല.
നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് യോഗി ആദിത്യനാഥ് സുപരിചിതനാണ്. അദ്ദേഹത്തിന്റെ വര്‍ഗീയവിഷം വമിക്കുന്ന വീഡിയോകള്‍ പലകുറി കാണാനും അതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാനും നവമാധ്യമങ്ങളിലുള്ളവര്‍ തയ്യാറായിട്ടുണ്ട്. ആ അവസരങ്ങളിലെല്ലാം നവമാധ്യമങ്ങളിലുള്ള സംഘികള്‍ പറഞ്ഞ മറുപടി; യോഗി പറയുന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്, ബി ജെ പിയുടേതല്ല എന്നായിരുന്നു. സംഘികളുടെ ആ മറുപടി ശരിയല്ല എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ നാവിലെ വര്‍ഗീയ വിഷമാണ് മുഖ്യമന്ത്രി പദത്തിലൂടെ ആദരിക്കപ്പെട്ടിരിക്കുന്നത്. ആര്‍ എസ് എസ് പ്രചാരകനായ ഈ വര്‍ഗീയ ഭ്രാന്തന്റെ പങ്കാളിത്തമുള്ള പൊതുയോഗങ്ങള്‍ എത്രമാത്രം വര്‍ഗീയഭരിതമാണ് എന്നതിന് നമ്മുടെ മുന്നില്‍ ദൃശ്യങ്ങളുണ്ട്. അങ്ങേയറ്റത്തെ വര്‍ഗീയ പരാമര്‍ശങ്ങള്‍ വരുമ്പോള്‍ പോലും അതാസ്വദിക്കുന്ന യോഗി. അത്തരം വര്‍ഗീയവിഷലിപ്തമായ വാക്കുകള്‍ക്ക് പ്രചോദനമാവുന്ന യോഗി. അവ ആവര്‍ത്തിക്കുന്ന യോഗി. അതാണ് ആദ്യത്യനാഥ്.
''പാകിസ്ഥാന്‍ നല്ല നാടാണെന്ന് പറയുന്നവരുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേയ്ക്ക് പോകട്ടെ. പാക്കിസ്ഥാനെ ഇകഴ്ത്താനാഗ്രഹിയ്ക്കാത്തവരുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേയ്ക്ക് പോകട്ടെ. അങ്ങനെ പോകാനുള്ള പിച്ചക്കാശ് വേണമെങ്കില്‍ ഞാന്‍ തരാം....''
https://www.youtube.com/watch?v=7_L8HS4NBBg
''ഇസ്ലാം ഭാരതത്തില്‍ വന്ന കാലത്ത് ഭാരതത്തിലെ ജനസംഖ്യ 20 കോടിയായിരുന്നു. 1947 ല്‍ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ മൂന്ന് കോടി. ഇന്നോ? പതിനഞ്ച് കോടി. മുസ്ലിങ്ങളുടെ ജനസംഖ്യാവര്‍ധന തടയാന്‍ സര്‍ക്കാര്‍ ഇടപെടണം. നിയമം കൊണ്ടുവരണം. ഇല്ലെങ്കില്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായി മാറും. ഓര്‍ത്തോളൂ...''
https://www.youtube.com/watch?v=OWm5OzTBhk4
''മുസ്ലിം സ്ത്രീകളെ കുഴിമാടത്തില്‍ നിന്ന് പുറത്തെടുക്ക്. അവരെ വീണ്ടും ബലാത്സംഗം ചെയ്യ്. അപ്പോഴേ ഇവറ്റകള്‍ പാഠം പഠിയ്ക്കൂ...''
https://www.youtube.com/watch?v=hGDYPvmdu_U
''മുസ്ലിങ്ങളില്‍ നിന്ന് വോട്ടവകാശം എടുത്തുകളയൂ. അപ്പോകാണാം. പിന്നെ ഒരു പട്ടി പോലും മുസ്ലിങ്ങളെ തിരിഞ്ഞുനോക്കില്ല. മുസ്ലീങ്ങളെ പ്രീണിപ്പിച്ച് ഹിന്ദുക്കളെ വിഡ്ഡികളാക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ പാഠം പഠിപ്പിയ്ക്കാന്‍ മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തുകളയൂ. ഓര്‍ത്തോ, ഈ രാജ്യത്തെ ഓരോ മുസല്‍മാനും ഓര്‍ത്തോ. ഈ ഹിന്ദുരാജ്യത്തിന്റെ ഭരണം യോഗി ആദിത്യനാഥിനെപ്പോലുള്ള യുവ സന്ന്യാസികളുടെ കയ്യിലാകുന്ന ദിവസം പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ മരിച്ചുവീഴുന്നതു പോലെ, ഹിന്ദുസ്ഥാനില്‍ മുസ്ലീങ്ങള്‍ പട്ടികളെപ്പോലെ മരിയ്ക്കും. ഓര്‍ത്തോ...''
https://www.youtube.com/watch?v=WzaR8v8oXRE
''അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ കടത്തിയാല്‍ നമ്മള്‍ നൂറ് മുസ്ലിം പെണ്‍കുട്ടികളെ കടത്തും. അവര്‍ ഒരു ഹിന്ദുവിനെ കൊന്നാല്‍ നമ്മള്‍ നൂറ് മുസ്ലീങ്ങളെ കൊല്ലും...''
https://www.youtube.com/watch?v=5WgcoTPCuTY
ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായപ്പോള്‍ അവിടെ നടത്തിയ വംശഹത്യയെ സൗകര്യത്തില്‍ മറന്നൊരു ജനതയാണ് നമ്മള്‍. സാക്ഷരതയില്‍ വളരെ പിറകോട്ടുനില്‍ക്കുന്ന, മതത്തിന്റെയും ജാതിയുടെയും പേരില്‍ തമ്മിലടിക്കുന്ന, പോരിമ കാട്ടുന്ന, പുരോഗമനമെന്നതിന്റെ അര്‍ത്ഥം സ്വന്തം ജീവിതത്തില്‍ പകര്‍ത്താനാവാത്ത ജനങ്ങള്‍. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ ഭൂരിപക്ഷമായുള്ള ഈ രാജ്യത്തിന് അര്‍ഹരായ ഭരണാധികാരികള്‍ (!) തന്നെയാണ് നരേന്ദ്രമോഡിയും ആദിത്യനാഥും. നാളെ ഉത്തര്‍പ്രദേശില്‍ വംശഹത്യ നടക്കുമ്പോള്‍, സംഘപരിവാരത്തിനെതിരെ പ്രതിഷേധിക്കാനുള്ള വാക്കുകള്‍ മനനം ചെയ്യുന്നതിനപ്പുറത്ത് ഒരു ജനതയ്ക്ക് എന്ത് ചെയ്യാനാവും എന്ന് കാണിച്ചുകൊടുക്കാന്‍ ഇനിയും അമാന്തിക്കരുത്. സംഘികളെ തുടലൂരി വിടരുത്. കബറിസ്ഥാനിലെ ബലാല്‍സംഘികളുടേതല്ല നമ്മുടെ രാജ്യം.
19-Mar-2017
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്