ആരാണ് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി?
അഡ്വ. ടി കെ സുജിത്
നിര്‍മ്മല്‍ചന്ദ്ര ചാറ്റര്‍ജി 1962 ല്‍ ഹൂഗ്ലിയില്‍ നിന്നും വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ആ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയതെന്നതാണ് രസകരമായ വസ്തുത. എന്നാല്‍, തൊട്ടടുത്ത വര്‍ഷം 1963 ല്‍, ബംഗാളിലെ തന്നെ ബര്‍ദ്വാന്‍ ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ കുത്തകയായ ആ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ ഏത് വിധേനയും പരാജയപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ നീങ്ങിയ അന്നത്തെ ബംഗാളിലെ ഇടതുമുന്നണി, അദ്ദേഹത്തെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് തൊട്ട് തലേവര്‍ഷം ഹൂഗ്ലിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാല്‍ പരാജയപ്പെട്ട അദ്ദേഹം ഇടത് സ്വതന്ത്രനായി ബര്!ദ്വാനില് നിന്നും എം.പി. ആകുന്നത്. 1967 വീണ്ടും ഇതേ മണ്ഡലത്തില്‍ നിന്നും അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചു. ചുരുക്കത്തില്‍ തുടക്കത്തില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി പിന്നീട് ആ പ്രസ്ഥാനത്തെ ഉപേക്ഷിക്കുകയാണുണ്ടായത്. |
സിപിഐ എം മുന്‍ നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ഇന്ത്യയിലെ പ്രമുഖ നിയമജ്ഞരിലൊരാളായിരുന്നു. ഗാന്ധി വധത്തിന്റെ സമയത്ത് ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന അദ്ദേഹത്തെ പിന്നീട് സിപിഐ എം പശ്ചിമബംഗാളില്‍ എം.പി യായി മത്സരിപ്പിച്ചെന്നും ഗാന്ധിഘാതകനുമായുള്ള ബന്ധം സിപിഐ എം മറച്ച് പിടിക്കുകയാണെന്നും ഗാന്ധിഘാതകന്റെ മകന് സിപിഐ എമ്മിന്റെ സമുന്നതനേതാവാണെന്നുമുള്ള വാദമാണ് ഫേക്ക് ഫോട്ടോഷോപ്പ് ന്യൂസുകളില്‍ വിദഗ്ദ്ധരായ സംഘികളുടെ പുതിയ പ്രചരണം.
നിര്‍മ്മല്‍ ചന്ദ്രചാറ്റര്‍ജി സിപിഐ എം ന്റെ എം.പി ആയിരുന്നു എന്നത് പൂര്‍ണ്ണമായും ശരിയല്ല. ഹിന്ദുമഹാസഭ വിട്ട അദ്ദേഹം ബംഗാളില്‍ പലതവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെന്നതും അങ്ങനെ മത്സരിച്ചതില്‍ അവസാനത്തെ രണ്ട് തവണ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ഇടതുപക്ഷം അദ്ദേഹത്തിന് പിന്തുണ നല്കിയിരുന്നുവെന്നതും മാത്രമാണ് ശരി.
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി, സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച് പൊതുസ്വീകാര്യനായ ഒരു വ്യക്തി എന്ന നിലയിലായിരുന്നു അദ്ദേഹം ഹിന്ദുമഹാസഭാ അദ്ധ്യക്ഷന്‍ എന്ന പദിവിയിലേക്കെത്തിയത്. അല്ലാതെ ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്താനാവശ്യമായ പ്രായോഗികവും സൈദ്ധാന്തികവുമായ എന്തെങ്കിലും സംഭാവനകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലല്ല. ഗാന്ധിവധത്തില്‍ അദ്ദേഹത്തിന് എന്തെങ്കിലും പങ്കുണ്ടായിരുന്നതായി യാതൊരു ആരോപണവും ഇല്ലായിരുന്നു. മാത്രമല്ല അദ്ദേഹം ഗാന്ധിയുടെ വളരെ അടുത്ത സുഹൃത്തുമായിരുന്നു. എന്നാല്‍, ഗാന്ധിവധത്തിന് ശേഷം നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ആ പ്രസ്ഥാനത്തെ തള്ളിപ്പറയുകയും പദവികള്‍ ഉപേക്ഷിക്കുകയും ചെയ്തു.
അതിനുശേഷം ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനായി മാറിയ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി കമ്മ്യൂണിസ്റ്റുകാരുടെ ഉള്‍പ്പെടെ ഭരണകൂടം വേട്ടയാടുന്നവരുടെ അനവധി കേസുകളില്‍ സുപ്രീം കോടതിയിലും രാജ്യത്തെ വിവിധ ഹൈക്കോടതികളിലും കേസ് നടത്തിപ്പില്‍ സഹായിയായി പ്രവര്‍ത്തിച്ചു. 1948 ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജി പദവി ലഭിച്ചുവെങ്കിലും ജഡ്ജിമാരുടെ സര്‍വീസ് സംബന്ധിച്ച് സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആ പദവി രാജിവെച്ചു. തുടര്‍ന്ന്് അദ്ദേഹം സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായി. ശ്രദ്ധേയമായ സംഗതി ഗാന്ധിവധത്തില്‍ എന്തെങ്കിലും പങ്കുണ്ടായിരുന്നുവെങ്കില്‍ ആ സമയത്ത് ഒരു ഹൈക്കോടതിയിലെ ജഡ്ജിയായി അദ്ദേഹത്തെ നിയമിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് ഗവണ്മെന്റ് ഒരിക്കലും അനുമതി നല്കുമായിരുന്നില്ല എന്നതാണ്.
പ്രശസ്ത മനുഷ്യാവകാശ സംഘടനയായ ആള് ഇന്ത്യാ സിവില്‍ ലിബര്‍ട്ടീസ് കൗണ്‍സിലിന്റെ പ്രസിഡന്റ്, സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ്, ആള് ഇന്ത്യാ ബാര്‍ കൗണ്‍സില്‍ ട്രഷറര്‍, ഇന്റര്‍നാഷണല്‍ കമ്മീഷന് ഓഫ് ജൂറിസ്റ്റ് ഇന്ത്യന്‍ ബ്രാഞ്ച് വൈസ് പ്രസിഡന്റ് തുടങ്ങിയ അനവധി പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം നിരവധി അന്താരാഷ്ട നിയമ വേദികളില്‍ ഇന്ത്യയുടെ പ്രതിനിധിയായും രാജ്യത്തിന്റെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതായത് അന്നത്തെ കേന്ദ്രഭരണ കക്ഷിയായിരുന്ന കോണ്‍ഗ്രസിനും നിയമവിഷയങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം പലതവണ തേടേണ്ടിവന്നിട്ടുണ്ടെന്ന് ചുരുക്കം.
പക്ഷേ, 1952 ലും 57 ലും ബംഗാളിലെ ഹൂബ്ലിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന ഹിന്ദുമഹാസഭയുടെ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുകയും അങ്ങനെ മത്സരിച്ചതില്‍ ആദ്യ തവണ വിജയിക്കുകയും ചെയ്തു. രണ്ടാം തവണ പരാജയപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് അദ്ദേഹം ഹിന്ദുമഹാസഭയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചത്.
ഇതിനിടയില്‍ ഇടതുപക്ഷവുമായുള്ള സഹകരണം വര്‍ദ്ധിച്ചു. ഡിഫന്‍സ് ഓഫ് ഇന്ത്യാ റൂള്‍ പോലുള്ള കരിനിയമങ്ങളില്‍പെട്ട് ജയിലിലായിരുന്ന ജ്യോതിബസു അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ മോചിപ്പിക്കുന്നതിനും ട്രേഡ് യൂണിയന് കേസുകളിലും പ്രതിഫലം പോലും വാങ്ങാതെ സുപ്രീം കോടതിയില്‍ കേസുകള്‍ നടത്തി. 1962 ല്‍ ഹൂഗ്ലിയില്‍ നിന്നും വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ആ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയതെന്നതാണ് രസകരമായ വസ്തുത.
എന്നാല്‍, തൊട്ടടുത്ത വര്‍ഷം 1963 ല്‍, ബംഗാളിലെ തന്നെ ബര്‍ദ്വാന്‍ ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ കുത്തകയായ ആ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ ഏത് വിധേനയും പരാജയപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ നീങ്ങിയ അന്നത്തെ ബംഗാളിലെ ഇടതുമുന്നണി, അദ്ദേഹത്തെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് തൊട്ട് തലേവര്‍ഷം ഹൂഗ്ലിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാല്‍ പരാജയപ്പെട്ട അദ്ദേഹം ഇടത് സ്വതന്ത്രനായി ബര്!ദ്വാനില് നിന്നും എം.പി. ആകുന്നത്. 1967 വീണ്ടും ഇതേ മണ്ഡലത്തില്‍ നിന്നും അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചു.
ചുരുക്കത്തില്‍ തുടക്കത്തില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി പിന്നീട് ആ പ്രസ്ഥാനത്തെ ഉപേക്ഷിക്കുകയാണുണ്ടായത്. ആ നിയമ പ്രതിഭ സി.പി.ഐ എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നില്ല. മറിച്ച് പൊതുസമ്മതനായ, ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു. സ്വാഭാവികമായും ഇടതുമുന്നണിയുമായുള്ള ഈ അടുപ്പം അദ്ദേഹത്തിന്റെ പുത്രന് സോമനാഥ് ചാറ്റര്‍ജിയെ സിപിഐ എമ്മിലേക്കെത്തിച്ചു. അതിലെന്താണ് ഇത്ര തെറ്റെന്ന് മനസ്സിലാകുന്നില്ല!
ഗാന്ധിവധവുമായി ഇതിനൊക്കെയുള്ള ബന്ധവും മനസ്സിലാകുന്നില്ല. രാജ്യത്ത് അധീശത്വം സ്ഥാപിക്കാനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നിരന്തരം നടത്തിവരുന്ന നുണപ്രചരണങ്ങളുടെയും ഫേക്ക് ന്യൂസുകളുടെയും ഭാഗമാണ് ഗാന്ധിവധവും സി.പി.ഐ. എമ്മുമായുള്ള ഈ കൂട്ടിക്കെട്ടല്‍ എന്നതാണ് വസ്തുത. ഇതൊടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഉന്നതമായ പല മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച, പൊതുസ്വീകാര്യനായ, ഹിന്ദുമഹാസഭാ നേതാവായിരുന്നിട്ടും രാഷ്ട്രീയത്തിനതീതമായി ആദരണീയനായിരുന്ന നിര്‍മ്മല്‍ ചാറ്റര്‍ജി മരണശേഷം സംഘപരിവാറിന് സോമനാഥ് ചാറ്റര്‍ജിയുടെ പിതാവു മാത്രമായി ചുരുങ്ങിയെന്നതാണ്. പരോക്ഷമായി അവര്‍ അദ്ദേഹത്തെ ഗാന്ധിഘാതകനുമാക്കിയിരിക്കുന്നു. ഇത് സംഘപരിവാര്‍ സ്ഥാപകര്‍ മുതല്‍ ശാഖയില്‍ കോല് കളിച്ച് നടക്കുന്ന സംഘിയുടെവരെ പൊതുസ്വഭാവമാണ്. അവര്‍ എന്നും ചരിത്രത്തെയും പൈതൃകത്തെയും തള്ളിപ്പഞ്ഞിട്ടുണ്ട്. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറഞ്ഞാല്‍ മാത്രമേ ലക്ഷണമൊത്തെ സംഘിയാവൂ.
ഇന്ന് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കും നാളെ ഈ ഗതിവരാം. സംഘപരിവാറിന്റെ ഫോട്ടോഷോപ്പ് രാഷ്ടീയത്തിന് ഇരയാവുക എന്ന ഗതികേട്! സ്വന്തം അച്ഛന്റെയൊ, അമ്മയുടെയൊ പടം ഫോട്ടോഷോപ്പില്‍ രാഷ്ട്രീയ കുപ്രചരണത്തിനുപയോഗിക്കപ്പെടുന്ന ഈ അവസ്ഥ!,യുവാക്കളായ എല്ലാ ആര് എസ് എസുകാര്‍ക്കും ഒരു പാഠമാകേണ്ടതാണ്.
20-Feb-2016
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി