ലജ്ജയില്ലായ്മയും മനോരമയും

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തി ചരിത്രത്തെ, അതിലെ ചരിത്രപരമായ പരിണാമങ്ങളെ, അതിനു നേതൃത്വം നല്‍കിയവരെ മുഴുവന്‍ അടര്‍ത്തി മാറ്റിവച്ച് അതിനെ ഏതാനും ചില ബിംബങ്ങളിലേക്ക് ചുരുക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ എകെജിയെയും ഇഎംഎസിനെയും ഇകെ നായനാരെയുമൊക്കെ വേട്ടയാടിയ മനോരമ മരിച്ചപ്പോള്‍ നിലവിലുള്ള നേതാക്കളെ ഇകഴ്ത്തിക്കാട്ടാന്‍ വേണ്ടി മാത്രം അവരുടെ മഹത്വം പൈങ്കിളിവത്ക്കരിച്ചു. കാലത്തിന്റെ മാറ്റത്തിനൊത്ത് കമ്മ്യൂണിസ്റ്റുകാര്‍ മാറിയില്ലാ എന്ന് മുറവിളി കൂട്ടുന്ന പത്രം കമ്മ്യൂണിസ്റ്റുകാര്‍ നല്ല ഷര്‍ട്ടു ധരിക്കുന്നതും അവരുടെ മക്കള്‍ കോളേജുകളില്‍ പഠിക്കുന്നതും വാര്‍ത്തയാക്കി ആദര്‍ശ വ്യതിയാനമാക്കി ചിത്രീകരിച്ചു. വര്‍ഷങ്ങളായി മനോരമയുടെ ഈ വ്യാജ നിര്‍മിതകള്‍ നാം സഹിക്കുന്നു. തങ്ങളുടെ വാര്‍ത്തക്കു പൊതു മണ്ഡലത്തില്‍ സ്വീകര്യത വര്‍ധിപ്പിക്കാനായി ഏതറ്റത്തെ വ്യാജ നിര്‍മ്മിതിക്കും ആ പത്രം തയ്യാറാകും. സിപിഐഎമ്മിലെ ഗ്രൂപ്പ് വഴക്കില്‍ ഒരു പക്ഷംപിടിച്ച് മറു പക്ഷത്തെ വൃത്തിക്കെട്ട രൂപത്തില്‍, മാഫിയകളെപ്പോലെ ഈ പത്രം അധിക്ഷേപിച്ചു വാര്‍ത്ത എഴുതി. എന്നാല്‍, തങ്ങള്‍ ആരെയാണോ നശിപ്പിക്കാന്‍ ശ്രമിച്ചത് അവര്‍ പൂര്‍വാധികം ശക്തിയോടെ, ജനപക്ഷ രാഷ്ട്രീയത്തിന്റെ നേരവകാശികളായപ്പോള്‍ മനോരമ മലക്കം മറിയുന്നു.

പിണറായി വിജയനെ മുഖ്യമന്ത്രിയായി സിപിഐഎം തെരഞ്ഞെടുത്ത അന്ന് ഫെയ്‌സ്ബുക്കില്‍ വായിച്ച കുറിപ്പ് കണ്ടപ്പോള്‍ പൊതു ജനം എങ്ങിനെ മനോരമയെ കാണുന്നു എന്നതിന്റെ നേര്‍ചിത്രം മനസില്‍ തെളിഞ്ഞു. 

ആ കുറിപ്പ് ഇപ്രകാരം: 'നാളത്തെ മനോരമയില്‍ വരാന്‍ ഇടയുള്ള വാര്‍ത്ത.

കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ പുള്ളി പുലികളെ പിണറായിക്ക് വലിയ ഇഷ്ടമായിരുന്നു.ഒരിക്കല്‍ ഒരു കൊച്ചു പുലിയെ അമ്മപ്പുലിയില്‍ നിന്നും പിടിച്ചെടുത്തു പിണറായി വീട്ടില്‍ കൊണ്ടു വന്നു...വീട്ടില്‍ എത്തിയ പിണറായി വിജയനെ അമ്മ വഴക്ക് പറഞ്ഞു...ആ അമ്മ പുലി എത്ര മാത്രം കരയുന്നുണ്ടാകും... വിജയാ നീ പോയി കൊച്ചിനെ പുലി മടയില്‍ കൊണ്ട് ചെന്നാക്കൂ. പിണറായി ചിന്തിച്ചു. ശരി അല്ലേ. എന്നെ കാണാതെ പോയാല്‍ എന്റെ അമ്മ എത്ര ദുഖിക്കും...

പിന്നെ താമസിച്ചില്ല. ഉടനെ പിണറായി പുലി മടയില്‍ പോയി പുലി കുഞ്ഞിനെ അമ്മയുടെ വശം ഏല്‍പ്പിച്ചു സൈക്കിള്‍ ടയറും ഉരുട്ടി വീട്ടിലേക്കു പോയി...

(നീന്തല്‍ കുളത്തില്‍ നിന്നും പിടിച്ച മുതല കുഞ്ഞിനെ അമ്മക്ക് തിരിച്ചു കൊടുത്തു മാതൃക കാണിച്ച മോഡി കഥയുമായി ഇതിനു യാതൊരു ബന്ധവും ഇല്ല. ഇനി വല്ലവര്‍ക്കും അങ്ങിനെ തോന്നുന്നു എങ്കില്‍ അത്തികച്ചും യാദൃചികം മാത്രമാണ്-മനോരമ).

ഇതാണ് മനോരമ. നിര്‍ലജ്ജ പത്രപ്രവര്‍ത്തനത്തിന്റെ മകുടോദാഹരണം. പച്ചനുണ, നട്ടാല്‍ മുളയ്ക്കാത്ത നുണ ആവര്‍ത്തിച്ച് പ്രചരിപ്പിച്ച ഗീബല്‍സിന് പത്രപ്രവര്‍ത്തന മേഖലയിലും നിരവധി സാദൃശ്യങ്ങളെ സാമ്രാജ്യത്വം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഗീബല്‍സുപോലും തോറ്റു പോകുന്ന പെരുംനുണകളുടെ അച്ചുകൂടം നിരത്തിയ പത്രം എന്ന് ചരിത്രം രേഖപ്പെടുത്തുകയാണെങ്കില്‍ അതു മലയാള മനോരമ മാത്രമായിരിക്കും.

അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം, പ്രതിലോമ ശക്തികളുടെ കുഴലൂത്ത്, കറ കളഞ്ഞ സാമ്രാജ്യ ദാസ്യം, അധികാര സ്ഥാനതിരിക്കുന്നവരുടെ ആസനം താങ്ങല്‍, പരസ്യ വരുമാനത്തിനും സര്‍കുലെഷനും മുന്‍ നിര്‍ത്തി എന്ത് വൃത്തികെട്ട കളിക്കുമുള്ള തൊലിക്കട്ടി... മലയാള മനോരമയുടെ അടിസ്ഥാന സവിശേസതകള്‍ ഇതൊക്കെയാണെന്നു പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാവില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടും വരെ ബ്രിട്ടീഷ് ചെരുപ്പ് നക്കിയും ഗാന്ധി മുതലുള്ള നേതാക്കളെ അധിക്ഷേപിച്ചും അശ്ലീല പത്രപ്രവര്‍ത്തനത്തിന്റെ മഹനീയ മാതൃക കാണിച്ച മനോരമ, സ്വാതന്ത്ര്യാനന്തരം പൊടുന്നനെ രാജ്യസ്‌നേഹികളും രാജ്യസ്‌നേഹത്തിന്റെ നേരവകാശികളുമായത് ചരിത്രം. 1921ലെ മലബാര്‍ ബ്രിട്ടീഷ് വിരുദ്ധ ബഹുജന സമര വേളയില്‍ ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിക്കുകയും സമര നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത മനോരമ ഇപ്പോള്‍ രാജ്യ സ്‌നേഹത്തിനിറെ മേനി നടിക്കുനതും സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച ആര്‍എസ്എസ് ഇപ്പോള്‍ രാജ്യ സ്‌നേഹികളായതും തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്. രണ്ടും ഒരേ തൂവല്‍ പക്ഷികള്‍!(ആര്‍എസ്എസ് ഫാസിസത്തിന് എന്നും കുഴലൂതി മാത്രം ശീലം. ഒരിക്കല്‍ പോലും ആര്‍എസ്എസ് ഉയര്‍ത്തുന്ന ഭീകര ഭീഷണിയെ അതിന്റെ ഗൗരവത്തില്‍ പരിഗണിച്ചിട്ടില്ലെന്നു മാത്രമല്ല, അവരെ തൊട്ടു തഴുകി അവര്‍ക്ക് വളക്കൂറു സൃഷ്ടിക്കുന്നസമീപനം മാത്രമേ മനോരമ എടുത്തിട്ടുള്ളൂ.) സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പാരമ്പര്യവും ഇല്ലായെങ്കിലും തട്ടിപ്പ് ബാങ്ക് (Travancore National and Quilon Bank)നടത്തി മാലോകരെ വഞ്ചിച്ചു ജയിലില്‍ പോയത് സ്വാതന്ത്ര്യ സമരത്തിന്റെ കണക്കില്‍ പെടുത്തി സ്വയം സായൂജ്യമടഞ്ഞു. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരമേറിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു പത്രത്തിന്റെ സ്ഥാപകന്റ ഉജ്ജല പ്രഖ്യാപനം. കമ്മ്യൂണിസ്റ്റുകള്‍ നിരന്തരം കേരളത്തില്‍ അധികാരത്തില്‍ വന്നു. മനോരമ കുടുംബത്തിലെ ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ടി വന്നില്ല.  (1957-ലെ ആദ്യകമ്മ്യൂണിസ്റ്റ് സര്‍കാരിനെ നിലത്തിറക്കാന്‍ കേരളത്തിലേക്ക് ഒഴുകിയ CIA പണം മനോരമയ്ക്കും കിട്ടിയോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ!)

മേല്‍ പറഞ്ഞവ അടക്കം മനോരമയുടെ ഇരുണ്ടചരിത്രം 'വിഷ വൃക്ഷത്തിന്റെ അടി വേരുകള്‍ തേടി' എന്ന പുസ്തകത്തിലുണ്ട്. ഇതു ഇപ്പോള്‍ ഔട്ട് ഓഫ് പ്രിന്റ് ആണ്. പൊതുജന താല്‍പ്പര്യാര്‍ത്ഥം ഈ പുസ്തകം പുനപ്രസിദ്ധീകരിക്കേണ്ടത് കാലത്തിന്റെആവശ്യം. ഇടതുപക്ഷ പുരോഗമനരാഷ്ട്രീയ ഭൂമികയില്‍ ഈ ജനവിരുദ്ധ പത്രം എങ്ങനെ പൊതു സ്വീകാര്യത നിലനിര്‍ത്തി എന്ന ഭൂഗോള വൈരുധ്യം പഠനവിഷയം ആക്കുമ്പോള്‍ അതിനുള്ള ഉത്തരം ഈ പുസ്തകം നല്‍കും. എന്നും അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് ഓശാന പാടിയും അരാഷ്ട്രീയ വിസര്‍ജ്യം വിളമ്പിയും മുന്നേറിയ മനോരമ ചരിത്രം ഈ പുസ്തകത്തിന്റെ പരിപ്രേക്ഷ്യത്തില്‍ പഠന വിഷയമാക്കെണ്ടതുണ്ട്.   

ബാബരി മസ്ജിദ് സംഘ പരിവാരം തകര്‍ത്തേപ്പോള്‍ സ്വന്തം ഫോട്ടോഗ്രാഫര്‍ സാഹസികമായി എടുത്ത ബാബരി പള്ളി തകര്‍ക്കുന്ന പടം പത്രത്തില്‍ കൊടുക്കാതെ 'താഴികകുടം തകര്‍ന്നു'എന്ന തലകെട്ട്. (പള്ളി തകര്‍ന്നതിന് തെളിവില്ല എന്റെ പോന്നു മാര്‍ത്തോമ കര്‍ത്താവേ! പ്രസ്തുര റിപ്പോര്‍ട്ട് തയ്യാറാക്കിയതോ ആര്‍എസ്എസ് അനുഭാവി ആയിരുന്ന മനോരമയുടെ സ്വലേ. ടിയാന്‍ പിന്നീട് ഒരു ആര്‍എസ്എസ് പത്രിക എഡിറ്റ് ചെയ്യാന്‍ പോയി എന്ന് ചരിത്രം.) ഇന്ത്യന്‍ മതേതരത്വത്തിന്റെ കടയ്ക്കല്‍ ആയഴത്തിലുള്ള വെട്ടേറ്റ സംഭവത്തിന്റെ പിറ്റേന്നാള്‍ ഇങ്ങിയ മനോരമയില്‍ റബ്ബറിന്റെ വില ഇടിവിനെ കുറിച്ചായിരുന്നു എഡിറ്റോറിയല്‍!

ഒരിക്കല്‍ പോലും സംഘപരിവാരത്തെ പിണക്കാത്ത പത്രം. ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമേന്ന് ദേശീയ, പ്രാദേശിക മാധ്യമങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും സര്‍വേയില്‍ വ്യക്തമാക്കിയപ്പോള്‍ മനോരമ കമ്പനിയുടെ വീക്ക് സര്‍വേ മാത്രം ബിജെപി വന്‍ ഭൂരിപക്ഷത്തിനു അധികാരമേറുമെന്ന് പ്രവചിച്ചു! 

ഇറാഖ് അധിനിവേശകാലത്ത് സദ്ദാമിനെ അനുകൂലിച്ചു മലബാറിലും ബുഷിനെ അനുകൂലിച്ചു കോട്ടയത്തും വെവ്വേറെ തലക്കെട്ടുകളും, കോട്ടയത്ത് മാത്രം അമേരിക്കന്‍ മിസൈലുകളുടെ സവിസ്തര ചിത്രങ്ങളും നല്‍കി പത്രപ്രവര്‍ത്തിന്റെ അധമ മനോരമമാതൃക മാലോകര്‍ക്ക് കാട്ടി കൊടുത്തു. ഇത്തരം കാറ്റിനൊപ്പിച്ച് തൂറ്റുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ മനോരമയുടെ അച്ചില്‍ ചുട്ടെടുത്തു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെക്കുറിച്ച് കഴിഞ്ഞ 13ന് മലയാള മനോരമയില്‍ വന്ന ലേഖനം. ആ ദിവസം കണ്ണൂരില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് ''പോരാട്ടം എന്നും പാര്‍ടിക്കുവേണ്ടി' എന്നായിരുന്നു. എന്നാല്‍ ഈ ലേഖനം കണ്ണൂരിനു പുറത്തുള്ള ജില്ലകളില്‍ 'ജയരാജന്‍ എന്ന നിഗൂഡത' എന്നായി മാറി. ഇതാണ് മനോരമ. ഇത്തരമൊരുപിതൃശൂന്യപത്രപ്രവര്‍ത്തനശൈലിയാണ് എല്ലാ കാലത്തും മനോരമ സ്വീകരിച്ചു പോന്നിട്ടുള്ളത്. 

വായനക്കാരുടെ എണ്ണവും പരസ്യവരുമാനവും മാത്രം ഒരേയൊരു ലക്‌ഷ്യംആകുമ്പോള്‍ മനോരമയുടെ പത്രപ്രവര്‍ത്തന ജീര്‍ണത അതിന്റെ സകല അഭ്യാസങ്ങളും പുറത്തെടുക്കും. ഹമാസ് ആസ്ഥാനം തകര്‍ത്ത വാര്‍ത്ത മലപ്പുറം എഡിഷനില്‍ വന്‍ പ്രാധാന്യത്തോടെ ഒന്നാം പേജില്‍. എന്നാലത് തൊട്ടടുത്ത പാലക്കാട് എഡിഷനില്‍ ഒന്നാം പേജില്‍ നിന്നും അപ്രത്യക്ഷമായികൊണ്ട് മാന്ത്രിക ജാലവിദ്യ! 

സൂര്യനെല്ലി കേസ്സില്‍ ആദ്യം പെണ്‍കുട്ടിയെ കുറിച്ച് കണ്ണീര്‍ കഥകള്‍ എഴുതി. എന്നാല്‍ പി ജെ കുര്യന്‍ പ്രതി സ്ഥാനത്തു വന്നപ്പോള്‍ പൊടുന്നനെ പ്ലേറ്റ് നേരെ മറിച്ചു, പെണ്‍കുട്ടിയുടെ ചാരിത്ര്യത്തില്‍ സംശയം ജനിപ്പിക്കും വിധമുള്ള മഞ്ഞ കഥകള്‍ നിരത്തി. 

നുണകളിലൂടെ തങ്ങള്‍ക്കു സ്വാധീനമുള്ള ഒരു പൊതു ബോധം നിര്‍മ്മിക്കാന്‍ മനോരമക്കു എന്നും കഴിഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായിആ പൊതു ബോധ നിര്‍മ്മിതിയില്‍ മനോരക്ക് ശക്തമായതിരിച്ചടി നേരിട്ടു വരികയാണ്. മലയാളത്തിലെ ചാനല്‍ പ്രളയവും സോഷ്യല്‍ മീഡിയായയുടെ ശക്തമായ സ്വാധീനവുംമൂലംമനോരമയുടെ കുത്തക തകരുന്നത്ചരിത്രബോധമുള്ള സര്‍വമാനപുരോഗമനചിന്താഗതിക്കാരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. വാര്‍ത്തയില്‍ ഉണ്ടായിരുന്ന കുത്തകയും മനോരമക്ക് നഷ്ടമായി. ഏഷ്യാനെറ്റും റിപ്പോര്‍ട്ടറും പീപ്പിളും സൃഷ്ടിച്ച സ്‌കൂപ്പുകള്‍ക്ക് മുന്നില്‍ മനോരമ പതറി. ചാനലുകളിലൂടെ വാര്‍ത്തകള്‍ അറിഞ്ഞ ജനങ്ങള്‍ക്ക് അതിന്റെ ഫോളോ അപ്പ് മാത്രം കൊടുക്കേണ്ട ബാധ്യതയില്‍നിന്നും മനോരമക്കും മാറി നില്‍ക്കാനായില്ല. സ്വന്തമായി ചാനല്‍ ഉണ്ടാക്കിയെങ്കിലും അതിനു മുന്നേറാനുമായില്ല. ഇതിനൊപ്പം മനോരമയുടെ പെരും നുണകള്‍ ചീട്ടു കൊട്ടാരം പോലെ സോഷ്യല്‍ മീഡിയ പൊളിച്ചടക്കി പോരുന്നു. 

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തി ചരിത്രത്തെ, അതിലെ ചരിത്രപരമായ പരിണാമങ്ങളെ, അതിനു നേതൃത്വം നല്‍കിയവരെ മുഴുവന്‍ അടര്‍ത്തി മാറ്റിവച്ച് അതിനെ ഏതാനും ചില ബിംബങ്ങളിലേക്ക് ചുരുക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ എകെജിയെയും ഇഎംഎസിനെയും ഇകെ നായനാരെയുമൊക്കെ വേട്ടയാടിയ മനോരമ മരിച്ചപ്പോള്‍ നിലവിലുള്ള നേതാക്കളെ ഇകഴ്ത്തിക്കാട്ടാന്‍ വേണ്ടി മാത്രം അവരുടെ മഹത്വം പൈങ്കിളിവത്ക്കരിച്ചു. കാലത്തിന്റെ മാറ്റത്തിനൊത്ത് കമ്മ്യൂണിസ്റ്റുകാര്‍ മാറിയില്ലാ എന്ന് മുറവിളി കൂട്ടുന്ന പത്രം കമ്മ്യൂണിസ്റ്റുകാര്‍ നല്ല ഷര്‍ട്ടു ധരിക്കുന്നതും അവരുടെ മക്കള്‍ കോളേജുകളില്‍ പഠിക്കുന്നതും വാര്‍ത്തയാക്കി ആദര്‍ശ വ്യതിയാനമാക്കി ചിത്രീകരിച്ചു. വര്‍ഷങ്ങളായി മനോരമയുടെ ഈ വ്യാജ നിര്‍മിതകള്‍ നാം സഹിക്കുന്നു. തങ്ങളുടെ വാര്‍ത്തക്കു പൊതു മണ്ഡലത്തില്‍ സ്വീകര്യത വര്‍ധിപ്പിക്കാനായി ഏതറ്റത്തെ വ്യാജ നിര്‍മ്മിതിക്കും ആ പത്രം തയ്യാറാകും. സിപിഐഎമ്മിലെ ഗ്രൂപ്പ് വഴക്കില്‍ ഒരു പക്ഷംപിടിച്ച് മറു പക്ഷത്തെ വൃത്തിക്കെട്ട രൂപത്തില്‍, മാഫിയകളെപ്പോലെ ഈ പത്രം അധിക്ഷേപിച്ചു വാര്‍ത്ത എഴുതി. എന്നാല്‍, തങ്ങള്‍ ആരെയാണോ നശിപ്പിക്കാന്‍ ശ്രമിച്ചത് അവര്‍ പൂര്‍വാധികം ശക്തിയോടെ, ജനപക്ഷ രാഷ്ട്രീയത്തിന്റെ നേരവകാശികളായപ്പോള്‍ മനോരമ മലക്കം മറിയുന്നു.

വീ എസ് അച്യുതാനന്ദന്‍ ഇവ്വിധം സമീപ കാലത്ത് വെട്ടയയാടപെട്ടത്‌നാം കണ്ടതാണ്. മനോരമ എത്രമാത്രം വീ എസ്സിന് എതിരെ നുണകഥകള്‍ഒന്നാംപേജില്‍നിരത്തിയിട്ടും പൊതുസമ്മിതി കൂടുക മാത്രമാണുണ്ടായത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി പിണറായി വിജയനെതിരെ സിന്‍ഡിക്കേറ്റ് മാധ്യമ പ്രവര്‍ത്തനം നടത്തി ഗീബല്‍സിയന്‍ നുണ പ്രചരിപ്പിച്ച പത്രമാണ് മനോരമ. പലപ്പോഴും മാധ്യമ ധര്‍മ്മവും സാമാന്യ മര്യാദയും മറന്നുള്ള പ്രവര്‍ത്തനം. ആ പത്രത്തിന്റെ താളുകളില്‍ എല്ലാ ദിവസവും പിണറായിക്കും അതു വഴി മാര്‍ക്‌സിറ്റു പാര്‍ടിക്കുമെതിരെ വിഷം പുരട്ടിയ വാക്കുകള്‍ നിറഞ്ഞു നിന്നു. തങ്ങള്‍ നിരത്തിയ വാര്‍ത്തകള്‍ എല്ലാം നുണകളാണെന്നു വ്യക്തമായിട്ടും ഒരിക്കല്‍പ്പോലും മനോരമ അതില്‍ ഖേദം പ്രകടിപ്പിച്ചില്ല. സിന്‍ഡിക്കേറ്റ് മാധ്യമ പ്രവര്‍ത്തനം തനിക്കെതിരെയല്ല, പാര്‍ടി സെക്രട്ടറി എന്ന സ്ഥാനത്തിനു എതിരായാണെന്ന പിണറായിയുടെ വാക്കുകള്‍ അക്ഷരം പ്രതി ശരിവെക്കുന്നതായിരുന്നു മനോരമ സ്വീകരിച്ച നിലപാടുകള്‍. 

തെരഞ്ഞെടുപ്പില്‍ അവസാന നിമിഷം വരെ സ്വന്തം കുഞ്ഞൂഞ്ഞിനെ വിജയിപ്പിക്കാന്‍ വ്യാജ സര്‍വേയും ഇല്ലാത്ത തൊഴിലവസരങ്ങളും ഒന്നാം പേജില്‍ വെണ്ടയ്ക്ക നിരത്തി ഉമ്മന്‍ചാണ്ടിയുടെ തുടര്‍ഭരണം സ്വപ്‌നം കണ്ട മനോരമക്ക് തെരഞ്ഞെടുപ്പ് ഫലം മുഖത്തേറ്റ പ്രഹരമായിരുന്നു. വീക്ഷണത്തേക്കാളും ജയ്ഹിന്ദിനേക്കാളും ഉമ്മന്‍ ചാണ്ടിക്ക് ശ്വസനവായു നല്‍കിയ മനോരമക്കു സഹിക്കാവുന്നതിലും അപ്പുറം. (മനോരമ ഉള്ളപ്പോള്‍ കൊണ്ഗ്രസ്സിനു വേറെ പാര്‍ട്ടി പത്രം എന്തിനു? വീക്ഷണം പൂട്ടിക്കാന്‍ മനോരമ തന്നെ ശ്രമിച്ച കഥകള്‍ അരമന രഹസ്യങ്ങളത്രെ.)

എന്നാല്‍, ഇപ്പോഴിതാ മനോരമ തങ്ങളുടെ പരിഹാസ്യമായ നിര്‍ലജ്ജ ശൈലി വീണ്ടും പുറത്തെടുത്തിരിക്കുന്നു. പിണറായി വിജയനെ രാഷ്ട്രീയമായും വ്യക്തിപരമായും ഇതു വരെ ആക്രമിച്ച മനോരമ, അദ്ദേഹം മുഖ്യമന്ത്രി കുപ്പായം ഇടാന്‍ തുടങ്ങിയപ്പോഴേക്കും അപദാനങ്ങള്‍ പാടി രംഗത്ത് വന്നത് ഏതൊരു രാഷ്ട്രീയ/പത്രപ്രവതത്തന കുതുകിക്കും കൗതുകം പകരും. എഡിറ്റോറിയല്‍ പേജില്‍ മുഴുവന്‍ ഒരേ കാര്യം തന്നെ പലവട്ടം (നിലപാടിലെ കാര്‍ക്കശ്യം, ഗൗരവക്കാരന്‍, എന്നിങ്ങനെ) പല ലേഖകന്മാരെ കൊണ്ടും എഴിതിച്ചു നിര്‍ലജ്ജ, അപഹാസ്യപത്രപ്രവര്‍ത്തിന്റെ മനോരമ മാതൃക ഒരിക്കല്‍ കൂടി പ്രകടമാക്കി. 

മനോരമക്കും സംഘപരിവാറിനും യോജിച്ചുപോകാവുന്ന ഇടങ്ങളാണ് ഏറെയും. ലവ് ജിഹാദിലൂടെ നാം അത് കണ്ടതാണ്. (ലവ് ജിഹാദ് എന്ന വ്യാജനിര്മിതിയിലൂടെകേരളത്തെ വര്‍ഗീയമായിവിഭജിക്കാന്‍ RSS നടത്തിയ ശ്രമങ്ങള്‍ക്ക് മനോരമകുഴലൂതി.) ഇന്ന് കേരളത്തില്‍ സംഘപരിവാറിന്റെ ഒന്നാം നമ്പര്‍ ശത്രുവായ പിണറായി വിജയന്‍ സ്വാഭാവികമായും മനോരമക്കും ശത്രുവാകും. 

''എന്നെപ്പറ്റി മനോരമ പുകഴ്ത്തിപ്പറഞ്ഞാല്‍ എനിക്കെന്തോ തെറ്റുപറ്റിയിരിക്കുന്നു എന്നാണു നിങ്ങള്‍ കരുതേണ്ടതെന്ന്''കമ്മ്യൂണിസ്റ്റ് ആചാര്യനായ സഖാവ് ഇഎംഎസ് പറഞ്ഞിട്ടുണ്ട്. പൊതു മണ്ഡലത്തിലെ ഈ ഓര്‍മ്മയാണ് മനോരമ സൃഷ്ടിക്കുന്ന മറവിക്കെതിരെ നിരന്തരം എന്നും പോരാടുന്നത്. 

1971ന്റെ അവസാനമാണ്തലശ്ശേരിയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘപരിവാറിന്റെ പെരും നുണയില്‍നിന്നായിരുന്നു ഈ കലാപത്തിന്റെ തുടക്കം. അന്ന് കലാപം തടയാന്‍ പാര്‍ടി നിയോഗിച്ചത് എംഎല്‍എ ആയിരുന്ന പിണറായി വിജയനെയും സഖാക്കളെയുമായിരുന്നു. ആര്‍എസ്എസ് തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്ന മുസ്ലീം പള്ളികള്‍ക്ക് അവര്‍ കാവല്‍ നിന്നു. ആ പ്രതിരോധത്തില്‍ അവരിലൊരാളായ യു. കെ. കുഞ്ഞിരാമന്‍ രക്തസാക്ഷിയായി. ആ സമയത്ത് തലശ്ശേരിയിലെ ആര്‍എസ്എസ് ലക്ഷ്യങ്ങളായിരുന്ന പള്ളികളുടെ സംരക്ഷണച്ചുമതല പിണറായി വിജയനും എം. വി. രാഘവനും ആയിരുന്നുവെന്നത് ചരിത്രം. സംഘപരിവാറിന്റെ പിണറായിക്കെതിരെയുളള ഉറഞ്ഞു തുള്ളലിന്റെ കാരണം മറ്റൊന്നല്ല. പിണറായി ഒരിക്കലും മുഖ്യമന്ത്രിയാകരുതെന്ന് ആഗ്രഹിച്ചത് സംഘപരിവാറും കോണ്‍ഗ്രസുമായിരുന്നു. മനോരമ അവരുടെ പ്രധാനആയുധവും. കെട്ടിപ്പൊക്കിയ ലാവ്‌ലിന്‍ കേസ് ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു. ഇനിയെന്ത് എന്ന ചിന്തയില്‍ നിന്നാണ് ധൃതരാഷ്ട്ര ആലിംഗനം എന്ന ചിന്തയിലേക്ക് മനോരമ മാറിയത്. 

മനോരമ ആഴ്ചപ്പതിപ്പിലെ പഴയതാളുകളില്‍നിന്നും കോട്ടയം പുഷ്പനാഥിന്റെയും മാത്യുമറ്റത്തിന്റെയും വരികള്‍ കോപ്പിയടിച്ച് (ISRO വ്യാജ ചാരകേസ്സ് നിര്‍മിതിയില്‍ ബാലരമയിലെ കുട്ടിക്കഥകള്‍ വരെ കോപ്പി അടിച്ചു ‘മനോരമ’ കഥകള്‍സൃഷ്ടിച്ചത് സമീപകാല ചരിത്രം.) അത് സിപിഐഎം വിരുദ്ധ വാര്‍ത്തകള്‍ക്ക് മേമ്പൊടിയാക്കിയ പത്രം ഇപ്പോള്‍ സുഖിപ്പിക്കല്‍ മുഖം മൂടിയിലൂടെ വലിയ വ്യാജ നിര്‍മ്മിതികള്‍ക്കായി കാത്തിരിക്കുകയാണെന്ന് എല്ലാകമ്മ്യൂണിസ്റ്റുകാരും ചരിത്രബോധമുള്ള പുരോഗമനവാദികളും തിരിച്ചറിയുന്നുണ്ട്.

14-Jun-2016