കേരളത്തിന്റെ ജനകീയ ബജറ്റ്
സച്ചിന് കെ ഐബക്
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാട്ടിലാകെ പെരുകുകയാണ്. പള്ളിമേടകളില്‍ നിന്നുവരെ പെണ്‍കുട്ടികളുടെ ദീനരോദനം ഉയരുന്നു. സമൂഹം ഏറെ ജാഗ്രത ആവശ്യപ്പെടുന്ന വേളയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രത്യേക പരിഗണന സ്ത്രീസുരക്ഷയൊരുക്കുന്ന കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017-18 ല്‍ നിലവില്‍ വരുമെന്ന് ബജറ്റില്‍ പ്രഖ്യാപനം കേരള ചരിത്രത്തില്‍ ആദ്യമായാണ്. അക്രമങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ 5 കോടി രൂപ.സ്ത്രീ സുരക്ഷബോധവല്ക്കരണപ്രവര്ത്തനങ്ങള്ക്ക് 34 കോടി നീക്കിവെച്ചു. ജന്‍ഡര്‍ ബജറ്റ് പുനസ്ഥാപിച്ചു. |
കേരളത്തിന്റെ ജീവന് നിലനിര്‍ത്താനുള്ള പരിശ്രമമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഈ ബജറ്റിലുള്ളത്. തീര്‍ച്ചയായും ജനങ്ങളുടെ ബജറ്റാണ് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്. ഐസകും എല്‍ ഡി എഫ് സര്‍ക്കാരും അഭിനന്ദനം അര്‍ഹിക്കുന്നു. ബജറ്റിലുള്ള വിഭവങ്ങള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമാണെന്നതില്‍ സംശയമില്ല. മാത്രമല്ല, ബജറ്റിലൂടെ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സാന്ത്വനമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുമുണ്ട്. ചില വകയിരുത്തലുകള്‍ നോക്കൂ.
കാര്‍ഷിക മേഖല അടങ്കല്‍ 2106 കോടിയും പിന്നോക്ക വിഭാഗക്കാരുടെ പുരോഗതിക്കായി 2600 കോടിയും ബജറ്റില്‍ വകയിരുത്തി.
ടൂറിസം,ഐടി പദ്ധതികള്‍ക്കായി 1375 കോടി. കശുവണ്ടി ഫാക്ടറികള്‍ക്ക് 42 കോടി,കശുമാവ് കൃഷി വ്യാപനത്തിന് 6.5 കോടിയും വകയിരുത്തി.
കൈത്തറി മേഖലയ്ക്ക് 72 കോടിനല്‍കാനും സ്കൂള്‍ യൂണിഫോമുകള്‍ കൈത്തറി മേഖലയില്‍ നിന്ന് വാങ്ങാനും തീരുമാനം.
വരള്‍ച്ചയെ നേരിടാന്‍ 1058 കോടി രൂപയുടെ പദ്ധതി. കിഫ്ബി 1700 കോടി രൂപയും നിക്ഷേപിക്കും കൂടാതെ വരള്‍ച്ചാ ദുരിതാശ്വാസത്തിനു 30 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും
ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്കൂള്‍ ആരംഭിക്കും, ക്ഷീരമേഖലയില്‍ 97 കോടി,മത്സ്യത്തൊഴിലാളി വികസനം 150 കോടി, തീരദേശ വികസനത്തിന് 216 കോടി,കുരുമുളക് കൃഷി വ്യാപനത്തിനായി 10 കോടി, റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി വില 500 കോടി വകയിരുത്തി.
കാസര്‍കോട് പ്രത്യേക പാക്കേജിനായി 90 കോടി,വയനാട് പ്രത്യേക പാക്കേജിനായി 19 കോടി,നാളികേര വികസനത്തിന് 45 കോടി ,ബാര്‍ബര്‍ ഷോപ്പ് പരിഷ്ക്കരണത്തിന് 2.7 കോടി, നെല്ലു സംരക്ഷണത്തിന് 700 കോടി,
റേഷന്‍ വ്യാപാരികളുടെ കമ്മീഷനും ഹാന്‍ഡിംഗ് ചാര്‍ജും വര്‍ധിപ്പിക്കും ഇതിനായി 100 കോടിയും നീക്കിവെച്ചു.
മാര്‍ച്ച് 31ന് മുന്‍പ് കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കും; വൈദ്യുതി ശൃംഖല നവീകരിക്കാന്‍ കിഫ്ബി ധനസഹായം. സൌരോര്‍ജ- കാറ്റാടി പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും
കെ.എസ്.ആര്.ടി.സി പുനരുദ്ധാരണത്തിനായി 3000 കോടി രൂപയുടെ പാക്കേജ്കൊച്ചി സംയോജിത ഗതാഗത വികസനത്തിന് 682 കോടി വായ്പയായി സമാഹരിക്കും.
ഐടി ടൂറിസം രംഗത്തിനായി 1375 കോടി രൂപ, പ്രവാസി പെന്ഷന് 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി.
റോഡുകള്‍ക്കായി അഞ്ചു വര്‍ഷത്തിനകം അരലക്ഷം കോടിയുടെ നിക്ഷേപം. ദേശീയപാത വികസനത്തിന് കിഫ്ബി 6500 വഴി കോടി. റോഡ്, പാലം നിര്‍മാണങ്ങള്‍ക്ക് 1350 കോടി രൂപ.
30 കിലോമീറ്റര്‍ ദൂരത്തില്‍ തീരദേശ ഹൈവേക്കായി 6500 കോടി, ഒന്‍പതു ജില്ലകളില്‍ മലയോര ഹൈവേ, സംസ്ഥാനത്തെ പാലങ്ങളുടെ നിലവിലെ അവസ്ഥ പരിശോധിക്കും.
കെ.എസ്.എഫ്.ഇയില്‍ പ്രവാസികളുടെ ചിട്ടികള്‍ സമാഹരിക്കാന്‍ നടപടി. സര്‍ക്കാറിന്റെ സമ്പൂര്‍ണ സുരക്ഷിതത്വം. സുരക്ഷിത സമ്പാദ്യത്തോടൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളികളാകാം. ജൂണ്‍ മാസത്തോടെ ഈ പദ്ധതി നിലവില്‍ വരും.
ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് എന്നും കൈത്താങ്ങായിട്ടുള്ളത് ഇടതുപക്ഷമാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം എടുത്ത തീരുമാനമായിരുന്നു ക്ഷേമപെന്‍ഷനുകളുടെ തുക ആയിരം രൂപയാക്കി വര്‍ധിപ്പിക്കുക എന്നത്. ഇപ്പോള്‍ അതിന് തുടര്ച്ചയുണ്ടാക്കിയിരിക്കുന്നു. തീര്‍ച്ചയായും പാവപ്പെട്ട ജനവിഭാഗങ്ങളൂടെ ഹൃദയപക്ഷമാണ് തങ്ങളെന്ന് ഇടതുപക്ഷം ഈ ബജറ്റിലൂടെ പ്രഖ്യാപിക്കുകയാണ്.
60 വയസ് കഴിഞ്ഞ, മറ്റ് പെന്‍ഷനുകളോ 2 ഏക്കറില്‍ കൂടുതല്‍ ഭൂമിയോ ഇല്ലാത്ത എല്ലാവര്ക്കും ക്ഷേമപെന്‍ഷനുകള്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇന്‍കം ടാക്സ് നല്കുന്നവര് ഈ പെന്ഷന് അര്‍ഹരല്ല.
എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1,100 രൂപയാക്കി വര്‍ധിപ്പിച്ചു.ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ടു പെന്ഷന് വാങ്ങുന്നവര്‍ക്ക് അതിലൊരു പെന്ഷന് ഈ സര്‍ക്കാര്‍ വരുന്നതിന് മുന്‍പുള്ള 600 രൂപ നിരക്കില്‍ മാത്രമാക്കും. എല്ലാവര്ക്കും ഒറ്റപെന്ഷന് മാത്രമെ അര്‍ഹതയുണ്ടാകൂ.
ഭവനരഹിതര്‍ക്കുളള ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സമഗ്രമായ അനുബന്ധ സൌകര്യങ്ങള്‍ ഉറപ്പാക്കും,ഭവനനിര്‍മാണ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ളാന്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും
ആശാ വര്‍ക്കര്‍മാരുടെയും പ്രീ പ്രൈമറി അധ്യാപകരുടെയും ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു ,200 വര്‍ഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്കൂളുകള്‍ അടക്കം ഏഴു വിദ്യാലയങ്ങള്‍ക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതി നടപ്പാക്കും.
പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൌകര്യം സൌജന്യമായി നല്‍കും; ഇന്റര്‍നെറ്റ് പൌരാവകാശമായി കൊണ്ടു വരും; അക്ഷയ കേന്ദ്രങ്ങളിലടക്കം സൌജന്യ വൈഫൈ സൌകര്യം. കെ ഫോണ്‍ എന്ന ഫൈബര്‍ഓപ്റ്റിക് സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കും. പദ്ധതിക്കായി കിഫ്ബി വഴി 1000 കോടി രൂപ.
കേരളത്തിന് ആഹാരം നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടായിരിക്കണം കേന്ദ്രസര്‍ക്കാര്‍ പത്തായം പൂട്ടിവെച്ചിരിക്കയാണെന്ന വിമര്‍ശനം ബജറ്റില്‍ വന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ നയമാണ് ഇന്നത്തെ റേഷന്‍ പ്രതിസന്ധിക്കു കാരണം. ഇത് പരിഗണിച്ച് റേഷന്‍ സബ്സിഡിയായി 900 കോടിരൂപ ബജറ്റില്‍ അനുവദിച്ചു. നെല്ല് സംഭരണത്തിന് 100 കോടി. ഹോര്‍ട്ടി കോര്‍പിനു 100 കോടി. കണ്‍സ്യൂമര്‍ഫെഡിനു 150 കോടി രൂപയും സിവില്‍ സപ്ളൈസിനു 200 കോടി രൂപയും നീക്കിവെച്ചു.
കേരളത്തിന്റെ ആരോഗ്യപരിപാലന മേഖല ലോകം മാതൃകയാക്കാന്‍ കൊതിക്കുന്നതാണ്. അതില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന രീതിയിലാണ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ആ മേഖലയെ സമീപിച്ചത്. എന്നാലിപ്പോള്‍ പിണറായി വിജയന് സര്‍ക്കാര്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ കരുത്തുറ്റതാക്കി മാറ്റാനുള്ള നിര്‍ദേശങ്ങളാണ് ബജറ്റിലൂടെ മുന്നോട്ടുവെക്കുന്നത്. ജീവിതശൈലീമാറാരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണപ്രതിരോധവും സൌജന്യചികിത്സയും ബജറ്റില്‍ പ്രഖ്യാപിച്ചു. ആശുപത്രികളില്‍ മികച്ച അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കും. പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
ആര്‍ദ്രം മിഷന് - എല്ലാവര്ക്കും ആരോഗ്യം. ജീവിതശൈലീമാറാരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണപ്രതിരോധവും സൗജന്യചികിത്സയും. ആശുപത്രികളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍. മെഡിക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രികളും സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക്മുഴുവന് പൗരരുടെയും ആരോഗ്യനിലയെക്കുറിച്ച് വിവരസഞ്ചയം. ബ്ലഡ് സ്ട്രിപ്പുകള്‍, ബ്ലഡ് പ്രഷര്‍ ഉപകരണങ്ങള്‍, വെയിംഗ് മെഷീനുകള്‍ എല്ലാ പഞ്ചായത്തിലും. ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത് മുന്‍പ്രസിഡന്റ് സി.കെ. ഭാസ്ക്കരന്റെ നാമധേയത്തില്‍ അവാര്‍ഡ്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ആദ്യഘട്ടത്തിന് കിഫ്ബി വഴി 400 കോടി രൂപ. മറ്റു മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാകുന്നു. കിഫ്ബിയില്‍നിന്ന് ജില്ലാ, താലൂക്ക്, ജനറല്‍ ആശുപത്രികള്‍ക്ക് 2,000 കോടി രൂപ. 12 താലൂക്ക് ആശുപത്രികള്‍ളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തല്‍. രോഗികള്‍ക്ക് ആരോഗ്യസഹായമായി ആയിരത്തോളം കോടി രൂപ. ഇതില്‍ കാരുണ്യയുടെ വിഹിതം 350 കോടി രൂപ. ഡയബറ്റിസ്, പ്രഷര്‍, കൊളസ്ട്രോള്‍ രോഗികള്‍ക്ക് പി.എച്ച്.സി സബ്സെന്ററുകള്‍ വഴി സൗജന്യ ഗുളികവിതരണം. അവയവമാറ്റശസ്ത്രക്രിയക്ക് ശേഷം വേണ്ട മരുന്നുകള്‍ 10 ശതമാനം വിലയ്ക്ക്. കെ.എസ്.ഡി.പി.ക്ക് 10 കോടി രൂപ. കുഷ്ഠം, മന്ത് സമ്പൂര്‍ണ്ണനിവാരണ പദ്ധതി. അവശരായ മന്തുരോഗികള്‍ക്ക് പ്രത്യേകസഹായപദ്ധതി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ആദ്യഘട്ടത്തില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. ഇവിടെ 170 ഡോക്ടര്‍മാര്‍, 340 സ്റ്റാഫ് നെഴ്സുമാര്‍ എന്നിവരുടെ 510 തസ്തികകള്‍ സൃഷ്ടിക്കും. ഓരോ താലൂക്കിലും മാനദണ്ഡപ്രകാരമുള്ള ഓരോ ആശുപത്രി. ജില്ലയില്‍ ഒരു ജില്ലാ ആശുപത്രി. ഡോക്ടര്‍മാരുടെ 1,309 ഉം സ്റ്റാഫ് നെഴ്സുമാരുടെ 1,610 ഉം അടക്കം 5,257 തസ്തിക. മെഡിക്കല്‍ കോളെജുകളില്‍ 45 അധ്യാപകര്‍, 2,874 സ്റ്റാഫ് നേഴ്സുമാര്‍, 1,260 പാരാമെഡിക്കല്‍ സ്റ്റാഫ്.
ശിശുക്ഷേമത്തിന്1,621 കോടി രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സാമ്പത്തികസഹായം നല്കാന് 10 കോടിയും ബജറ്റില്‍ മാറ്റിവെച്ചു.
റേഷനിംഗ് സമ്പ്രദായത്തിലെ തിരിച്ചടി മൂലം വിലക്കയറ്റം നേരിടുന്ന അവസ്ഥയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ വിപണി ഇടപെടല്‍ ശക്തമാക്കുന്ന നടപടികള്‍ ബജറ്റിലുണ്ട്. നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സഹകരണ മേഖലയ്ക്ക് പിന്തുണ നല്കുന്ന പദ്ധതികളും ഉണ്ട്. കെഎസ്ആര്‍ടിസി അടക്കം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബജറ്റ് പറയുന്നു. പൊതുവില്‍ ബജറ്റിനെ പറ്റി ആര്‍ക്കും ഒരു കുറ്റവും പറയാനില്ല. അതുകൊണ്ടാണ് ബജറ്റ് ചോര്‍ന്നു എന്ന് വിലപിച്ചുകൊണ്ട് ബജറ്റ് വിറ്റ് പുട്ടടിച്ച യു ഡി എഫുകാര്‍ നാണമില്ലാതെ തേരാപാരാ നടക്കുന്നത്. |
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നാട്ടിലാകെ പെരുകുകയാണ്. പള്ളിമേടകളില്‍ നിന്നുവരെ പെണ്‍കുട്ടികളുടെ ദീനരോദനം ഉയരുന്നു. സമൂഹം ഏറെ ജാഗ്രത ആവശ്യപ്പെടുന്ന വേളയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രത്യേക പരിഗണന സ്ത്രീസുരക്ഷയൊരുക്കുന്ന കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017-18 ല്‍ നിലവില്‍ വരുമെന്ന് ബജറ്റില്‍ പ്രഖ്യാപനം കേരള ചരിത്രത്തില്‍ ആദ്യമായാണ്. അക്രമങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ 5 കോടി രൂപ.സ്ത്രീ സുരക്ഷബോധവല്ക്കരണപ്രവര്ത്തനങ്ങള്ക്ക് 34 കോടി നീക്കിവെച്ചു. ജന്‍ഡര്‍ ബജറ്റ് പുനസ്ഥാപിച്ചു.
പിങ്ക് കണ്ട്രോള് റൂമുകള്‍, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയ വയ്ക്ക് 12 കോടി രൂപ നീക്കിവെച്ചു.
ഷെല്‍ട്ടര്‍ ഹോംസ്, ഷോര്‍ട്ട് സ്റ്റേ ഹോംസ്, വണ്‍സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍ എന്നിവയ്ക്ക് 19.5 കോടി രൂപ. രണ്ട് എസ്.ഒ. എസ് മോഡല്‍ ഹോമുകള്‍ക്ക് 3 കോടി രൂപ നല്‍കും. 100 ശതമാ നവും സ്ത്രീകള്‍ ഗുണഭോ ക്താക്ക ളായ 64 സ്കീമുകള്‍ക്ക് 1,060.5 കോടി രൂപ. പദ്ധതിയടങ്കലിന്റെ 5.23 ശതമാനം.
പ്രത്യേക വകുപ്പ് പ്രകാരം ജില്ലാതലത്തില്‍14 ഓഫീസര്‍മാരുടെയും ഡയറക്ടറേറ്റ് തലത്തില്‍ ലോ ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരുടെയും തസ്തികകള്‍ രൂപീകരിക്കും. സ്ത്രീകള്‍ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്കീമുകള്‍.അടങ്കല്‍ 13,400 കോടി രൂപ. ഇതില്‍ 1,266 കോടി രൂപ സ്ത്രീകള്‍ക്ക് വേണ്ടിയുളള വകയിരുത്തല്‍. ഇത് പദ്ധതിയടങ്കലിന്റെ 6.25 ശതമാനം.പദ്ധതി യുടെ 11.5 ശതമാനം വനിതാവികസനത്തിന്. കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധികവകയിരുത്തലും ബജറ്റിലുണ്ട്.
നോട്ട് നിരോധനകാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് തന്റെ എട്ടാമത് ബജറ്റ് അവതരണത്തിന് ധനമന്ത്രി തോമസ് ഐസക് തുടക്കം കുറിച്ചത്. നോട്ട് നിരോധനം മനുഷ്യനിര്‍മ്മിത ദുരന്തമാണ്. നിക്ഷേപവും കയറ്റുമതിയും കുറഞ്ഞു. കേന്ദ്ര നടപടി സംസ്ഥാന വരുമാനം കുറച്ച സാഹചര്യത്തില്‍ െആയിരുന്നു ഈ ബജറ്റ്ന്നും. നോട്ട് നിരോധനം തുഗ്ളക് പരിഷ്ക്കാരമാണെന്ന പ്രസിദ്ധ എഴുത്തുകാരന് എം ടി വാസുദേവന്‍ നായരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് രാവിലെ ഒമ്പതിന് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.
മാന്ദ്യരഹിത പ്രതിരോധം കിഫ്ബിയിലൂടെ നടപ്പാക്കും. പദ്ധതികള്‍ക്ക് പ്രത്യേക നിക്ഷേപ സ്ഥാപനങ്ങളിലുടെ പണം കണ്ടെത്തും. ആറുമാസം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ടിച്ചു വാറ്റും ജിഎസ്ടിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കും .സാമ്പത്തിക മുരടിപ്പ് ഒഴിവാക്കാന്‍ നടപടിയെടുക്കുന്നത് വെല്ലുവിളി.കേന്ദ്രസര്‍ക്കാരിന്റെ ഒട്ടകപക്ഷി നയം വലിയ പ്രശ്നം സൃഷ്ടിച്ചു. നാട്ടില്‍ സാമ്പത്തിക മുരടിപ്പ് ഉണ്ടാകും എന്നതില്‍ സംശയമില്ല. റവന്യൂ കമ്മിയില്‍ കുറവു വരുത്താനാവില്ല. കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുമ്പോള്‍ ആണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രസക്തമാവുന്നത്.
കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കിയ ബജറ്റ് ആയിരുന്നു എല്‍ഡിഎഫ് സര്‍ക്കാറിന്റെ സംസ്ഥാന ബജറ്റ്. സ്ത്രീസുരക്ഷയ്ക്കു പ്രാധാന്യം നല്കുന്ന ആദ്യത്തെ ജെന്‍ഡര്‍ ബജറ്റ് എന്ന് ഇതിനെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. അടിസ്ഥാന സൌകര്യ വികസനത്തിന് ബജറ്റ് മുഖ്യപരിഗണന നല്കുന്നു. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വരള്‍ച്ചാ കെടുതികള്‍ തുടങ്ങിയവ നേരിടാനുള്ള പ്രത്യേക പാക്കേജ് ബജറ്റിനെ പ്രസക്തമാക്കുന്നു. അതോടൊപ്പം സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമെന്നുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പരാമര്‍ശം കാണാതെ പോകാന്‍ കഴിയില്ല.
പാവപ്പെട്ടവര്‍ക്കായുള്ള ഉദാരമായ പദ്ധതികള്‍ ബജറ്റില്‍ ഉള്പ്പൊട്ടിട്ടുണ്ട്ണ്. സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണ് സമ്പദ്ഘടനയെങ്കിലും ക്ഷേമനടപടികളൊന്നും ചുരുക്കിയിട്ടില്ല. വര്‍ധിപ്പിച്ചിട്ടുമുണ്ട്. വിരമിക്കല്‍ പ്രായത്തില്‍ മാറ്റമില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന ലഭിച്ചിട്ടുണ്ട്. നവകേരള മിഷന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ബജറ്റ്വ കൈത്താങ്ങാവുന്നു. ചരക്ക് സേവനനികുതി നിലവില്‍വരുന്നതിനാല്‍ പുതിയ നികുതിനിര്‍ദേശങ്ങള്‍ ബജറ്റിലില്ല.
സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കും ബജറ്റില്‍ മുന്തിയ പ്രാധാന്യം നല്ുകിയിരിക്കുന്നു. അതുകൊണ്ടാണ് ആദ്യത്തെ ജെന്‍ഡര്‍ ബജറ്റ് ആണ്എല് ഡി എഫ് സര്‍ക്കാരിന്റെത് എന്ന് പറയുന്നത്. ബജറ്റില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കും പ്രശ്നങ്ങള്‍ക്കും മുന്‍ഗണന നല്കുന്ന പദ്ധതികള്‍ ഉണ്ട്. ഇവ വ്യത്യസ്ത വകുപ്പുകള്‍ക്കു കീഴില്‍ ആണ്. ഈ പദ്ധതികളെല്ലാം സമാഹരിച്ച് പ്രത്യേക രേഖയാക്കും. അതാണ് ജെന്‍ഡര്‍ ബജറ്റ്.
റേഷനിംഗ് സമ്പ്രദായത്തിലെ തിരിച്ചടി മൂലം വിലക്കയറ്റം നേരിടുന്ന അവസ്ഥയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ വിപണി ഇടപെടല്‍ ശക്തമാക്കുന്ന നടപടികള്‍ ബജറ്റിലുണ്ട്. നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സഹകരണ മേഖലയ്ക്ക് പിന്തുണ നല്കുന്ന പദ്ധതികളും ഉണ്ട്. കെഎസ്ആര്‍ടിസി അടക്കം പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബജറ്റ് പറയുന്നു. പൊതുവില്‍ ബജറ്റിനെ പറ്റി ആര്‍ക്കും ഒരു കുറ്റവും പറയാനില്ല. അതുകൊണ്ടാണ് ബജറ്റ് ചോര്‍ന്നു എന്ന് വിലപിച്ചുകൊണ്ട് ബജറ്റ് വിറ്റ് പുട്ടടിച്ച യു ഡി എഫുകാര്‍ നാണമില്ലാതെ തേരാപാരാ നടക്കുന്നത്.
03-Mar-2017
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി