ഇന്നത്തെ ഇടതുപക്ഷ കടമകൾ

ഇന്നത്തെ ഇന്ത്യയില്‍ ഇടതുപക്ഷേതര രാഷ്ട്രീയ രൂപങ്ങള്‍ക്ക് അധികാരത്തിലെത്താനുള്ള ഇച്ഛാശക്തിയുണ്ട്. എന്നാല്‍ മുതലാളിത്തത്തെ മാറ്റണമെന്ന നേരിയ ആഗ്രഹംപോലുമില്ല. മാര്‍ക്‌സിസത്തിന്റെ സ്വാധീനമുള്ള ഏറ്റവും തീവ്രമായ സന്നദ്ധസംഘടനകള്‍ അരാഷ്ട്രീയ രൂപങ്ങളാണ്. അവര്‍ക്ക് രാഷ്ട്രീയ അധികാരത്തിലുള്ള ഇച്ഛാശക്തിയല്ല. അതുപോലെ ചില തീവ്ര ഇടതുപക്ഷ രൂപങ്ങളും രാഷ്ട്രീയ അധികാരത്തിനുള്ള ആഗ്രഹത്തേക്കാള്‍ മുന്നിട്ട് നില്ക്കുന്നത് ധാര്‍മ്മികമായി ശരിയായി കാണുന്നു. പൗരസമൂഹ മുന്നേറ്റത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ആംആദ്മി പാര്‍ടി ധാര്‍മ്മികതയുടെ പേരില്‍ അധികാരം വിട്ടൊഴിഞ്ഞത് രണ്ടാമത്തെ വിഭാഗത്തിനു ചേര്‍ന്ന മകുടോദാഹരണമാണ്. 

അധികാരത്തിനുള്ള ഇച്ഛാശക്തിയില്ലെങ്കില്‍ മുതലാളിത്തത്തെ മാറ്റണമെന്ന ആഗ്രഹം കേവലം ഒരു സ്വപ്നമായി അവശേഷിക്കും. അതേസമയം മുതലാളിത്തത്തിനെ മാറ്റണമെന്ന ആഗ്രഹമില്ലാതെ അധികാരത്തിനുള്ള ഇച്ഛാശക്തി മാത്രമായാല്‍ അത് ബൂര്‍ഷ്വാ സ്ഥാപനത്തിന്റെ പട്ടികയില്‍ വരും. രാഷ്ട്രീയ അധികാരത്തിനുള്ള ഇച്ഛാശക്തിയും സോഷ്യലിസ്റ്റ് പ്രൊജക്ടിന് വേണ്ടിയുള്ള അതിന്റെ ചുമതലയും ഉപേക്ഷിക്കാത്തിടത്തോളം കാലം വിപ്ലവത്തിനുവേണ്ടിയുള്ള അതിന്റെ നിലപാടിനെ വഞ്ചിച്ചു എന്ന് പേടിയ്‌ക്കേണ്ടതല്ല. ലെനിനിസം ഉപേക്ഷിച്ചു എന്നതിന്റെ പഴിയും കേള്‍ക്കേണ്ടിവരില്ല.

മിക്കവാറുമെല്ലാ ലോകരാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ദുര്‍ബ്ബലമാകുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് എന്തെങ്കിലും പ്രത്യേക തെറ്റുകള്‍ സംഭവിച്ചതുകൊണ്ടോ, നേതൃത്വങ്ങള്‍ പരാജയപ്പെട്ടതുകൊണ്ടോ ഉണ്ടായ പ്രത്യേക പ്രതിഭാസമാണിതെന്ന് വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. എന്റെ നിരീക്ഷണത്തില്‍ നിഴലിക്കുന്നത് മറ്റൊരു വീക്ഷണമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്തിനെ ആധാരമാക്കിയാണോ മൗലികമായി രൂപംകൊണ്ടത് ആ സാഹചര്യം ഇന്ന് നിലനില്‍ക്കുന്നതല്ല.

മുതലാളിത്തത്തെ മാറ്റുക എന്നത് ചരിത്രപരമായ കാര്യപരിപാടിയായതിന്റെ അടിസ്ഥാനം ഇങ്ങിനെ മനസ്സിലാക്കാം.
1. വിരുദ്ധ കുത്തകശക്തികള്‍ തമ്മിലുള്ള ശത്രുതയ്ക്ക് ചില ഇടവേളകള്‍ ഉണ്ടായിരുന്നെങ്കിലും മുതലാളിത്തത്തിന്റെ കുത്തകഘട്ടത്തില്‍ സാമ്രാജ്യത്വങ്ങള്‍ തമ്മിലുള്ള ശത്രുത രൂക്ഷമായി. ഇത് മാനവരാശിയെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴക്കും.
2. മാനവരാശിയെ ഇതില്‍നിന്നും രക്ഷിക്കണമെങ്കില്‍ മുതലാളിത്തത്തെ കടപുഴക്കിയെറിയണം.
3. ഈ സത്യം കൂടുതല്‍ കൂടുതല്‍ പ്രകടമാവുകയും സാമ്രാജ്യത്വ രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗ്ഗ വിപ്ലവവും മൂന്നാം ലോക രാജ്യങ്ങളില്‍ 'അദ്ധ്വാനിക്കുന്ന ജനങ്ങളുടെ' വിപ്ലവങ്ങളും ചരിത്രപരമായ കാര്യപരിപാടിയില്‍ ഇടം പിടിച്ചു.
രണ്ട് ലോകയുദ്ധ കാലഘട്ടങ്ങളിലും യുദ്ധങ്ങള്‍ക്കിടയിലെ വര്‍ഷങ്ങളിലും ഈ നിലപാട് ശരിയായിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ ഈ ആശയത്തിന്റെ സാധുത ദ്രവിച്ചുപോയി. ഞാനി കാലഘട്ടത്തെ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നത് ''ലെനിനിസ്റ്റ് കാലഘട്ട''മെന്നാണ്. ഇന്നത്തെ സ്ഥിതിവിശേഷങ്ങള്‍ മനസ്സിലാക്കുന്ന ഒരാള്‍ക്ക് ഈ ആശയം നിലനില്‍ക്കുന്നതല്ല എന്ന് വ്യക്തമായി കാണാന്‍ കഴിയും. ഇതിന്റെ അടിസ്ഥാന കാരണം താഴെ പറയുന്ന രീതിയില്‍ സംഗ്രഹിക്കാം.

സാമ്രാജ്യത്വങ്ങള്‍ തമ്മില്‍ തമ്മിലുള്ള ശത്രുത നേര്‍ത്തുനേര്‍ത്ത് ഇല്ലാതായി. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ രൂപീകരണത്തോടെ ഇത് കൂടുതല്‍ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. കാരണം സാമ്രാജ്യത്വങ്ങള്‍ തമ്മിലുള്ള ശത്രുത ധനമൂലധനത്തിന്റെ ആഗോളതലത്തിലുള്ള സ്വാതന്ത്ര്യവും സുഗമമായ ഒഴുക്കിന് പ്രതിബന്ധം സൃഷ്ടിക്കും. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം ആസന്നമായെന്നതിനെ ആധാരമാക്കി ലെനിനിസ്റ്റ് കാലഘട്ടത്തില്‍ രൂപീകരിക്കപ്പെട്ട പാരമ്പര്യ കമ്യൂണിസ്റ്റ് പാര്‍ടികള്‍ ദുര്‍ബ്ബലപ്പെട്ടതില്‍നിന്നും പ്രതിഫലിക്കുന്ന സത്യം, പ്രസ്തുത ആശയം ചരിത്രപരമായി മറികടക്കപ്പെടേണ്ടതാണെന്നാണ്.

ഈ പറയുന്നതിനര്‍ത്ഥം മുതലാളിത്തം സ്ഥായിയായി സ്ഥാപിക്കപ്പെട്ടു എന്നല്ല. അല്ലെങ്കില്‍ മാനവരാശി ഇനി മുതല്‍ മുഴുവനായി മുതലാളിത്തത്തിനകത്ത് ജീവിക്കാന്‍ വിധി കല്പിക്കപ്പെട്ടു എന്നുമല്ല. നാമൊരു അന്തരാള ഘട്ടത്തിലാണെന്ന് ഊന്നിപ്പറയുകമാത്രമാണ്. മുതലാളിത്തത്തെ മാറ്റുക എന്നതിന് പ്രേരകമായ പഴയ സ്ഥിതിവിശേഷങ്ങളുടെ കാലം കടന്നുപോയി. മാറ്റത്തിന് അനുകൂലമായ പുതിയ സ്ഥിതിവിശേഷങ്ങള്‍ രൂപപ്പെട്ടുവരുന്നതേയുള്ള. ചരിത്രത്തിന്റെ ഒരന്തരാളഘട്ടമാണിതെന്ന സത്യം വിപ്ലശക്തികള്‍ക്ക് ബോധ്യപ്പെട്ട് അതിനനുസരിച്ചുള്ള പ്രയോഗങ്ങള്‍ ക്രമീകരിക്കണം. യഥാര്‍ത്ഥ ചോദ്യമിതാണ്. ഈ ഘട്ടത്തിലെ വിപ്ലവശക്തികളുടെ പ്രയോഗത്തിന്റെ സിദ്ധാന്തം എന്തായിരിക്കണം? ഇന്ത്യന്‍ പരിതസ്ഥിതിയെ മുന്‍നിര്‍ത്തി ഞാനി വിഷയം ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നു. ലോക മുതലാളിത്തത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൂടിയാണ് ഞാനക്കാര്യം പറയുന്നത്.

ഇന്ത്യന്‍ മുതലാളിത്തം

ഈ ചരിത്രഘട്ടത്തില്‍ ലോകം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ദുര്‍ബ്ബലപ്പെട്ടതുകൊണ്ടു മാത്രമല്ല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബ്ബലപ്പെട്ടത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. നമ്മുടേതുപോലുള്ള സമൂഹത്തില്‍ നവലിബറല്‍ കാലഘട്ടത്തിലെ മുതലാളിത്ത വികസനം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനവര്‍ഗ്ഗ ഘടകങ്ങളായ തൊഴിലാളിവര്‍ഗ്ഗം, കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ക്കിടയിലെ വര്‍ഗ്ഗപരമായ പ്രവര്‍ത്തനം ഇല്ലാതാക്കുന്നു. ഇതിന്റെ കാരണം മനസ്സിലാക്കണമെങ്കില്‍ നവ ഉദാരവല്‍ക്കരണം മുതലാളിത്തത്തെക്കുറിച്ചുള്ള പൊതുവായ അഭിപ്രായത്തില്‍ നമുക്ക് തുടങ്ങാം.

നവ ഉദാരവല്‍ക്കരണ ഭരണത്തില്‍ ഉല്പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് അടിസ്ഥാനപരമായി കുമിളകള്‍ രൂപപ്പെടുന്നതിനെ ആശ്രയിച്ചാണ്. പ്രത്യേകിച്ച് ലോകസമ്പദ്ഘടനയില്‍. ലോക സമ്പദ്ഘടന എന്നാല്‍ അര്‍ത്ഥമാക്കുന്നത് ലോകത്തെ ഏറ്റവും ഉയര്‍ന്ന മുതലാളിത്ത ശക്തിയായ അമേരിക്ക. കുമിളകള്‍കൊണ്ട് തിന്ന ഉയര്‍ന്ന വളര്‍ച്ചയുടെ ഘട്ടങ്ങളും തുടര്‍ന്ന് നീണ്ടുനില്ക്കുന്ന താഴ്ന്ന വളര്‍ച്ചയുടെ ഘട്ടങ്ങളും ചിലപ്പോള്‍ മുരടിപ്പിന്റെ കാലങ്ങളും ഈ വളര്‍ച്ചയുടെ പ്രത്യേകതകളാണ്. ഈ കുമിളകള്‍ പൊട്ടുമ്പോള്‍ പൂതിയ കുമിളകള്‍ രൂപപ്പെടുന്നു. ഉയര്‍ന്നതോ, താഴ്ന്നതോ ആകട്ടെ വളര്‍ച്ചാ ഘട്ടങ്ങള്‍, നാം മനസ്സിലാക്കേണ്ടത് മുതലാളിത്തഘടനയില്‍ തൊഴില്‍ വളര്‍ച്ച വളരെ കുറവാണ് എന്നാണ്. ഘടനാപരവും സാങ്കേതികവുമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന നിയന്ത്രണം ഒരു കാരണമാണ്. അതേ സമയം തൊഴിലാളികളുടെ ഉല്പാദനക്ഷമതയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ തൊഴിലെടുക്കാന്‍ കഴിയുന്നവരുടെ വര്‍ദ്ധനവിനനുസരിച്ച് തൊഴില്‍ വളര്‍ച്ചയുണ്ടാകുന്നില്ല. ഇതിന്‍രെ പ്രധാന കാരണം സ്വാഭാവികമായുണ്ടാകുന്ന തൊഴില്‍ ശക്തിയുടെ വര്‍ദ്ധനവും പുറന്തള്ളപ്പെട്ട ചെറുകിട ഉല്പാദകരുടെ എണ്ണവും തൊഴില്‍ കമ്പോളത്തിലെത്തുന്നതുകൊണ്ടു കൂടിയാണ്.

ഈ സാഹചര്യത്തില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തേക്കാള്‍ വര്‍ദ്ധനവ് തൊഴിലാളികളുടെ കരുതല്‍ സേനയിലുണ്ടാകുന്നു. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം തൊഴില്‍ റേഷനിംഗ് കാരണം മങ്ങുകയാണ്. ഉദാഹരണത്തിന് 90 പേര്‍ തൊഴിലുള്ളവരും 10 പേര്‍ തൊഴില്‍രഹിതരുമാണ്. ഇന്നത്തെ ഇന്ത്യയില്‍ തൊഴില്‍ റേഷനിംഗിന്റെ ഫലമായി ഈ നൂറ് പേരും ചേര്‍ന്ന് 90% സമയം ജോലി ചെയ്യുന്നു. ഇക്കാരണം കൊണ്ടാണ് 'താല്ക്കാലിക തൊഴില്‍' (casual emlpoyment), 'ഇടവേള തൊഴില്‍ (Intermittent employment), 'പാര്‍ട് ടൈം തൊഴില്‍' (Part time employment) തുടങ്ങിയ രൂപങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടാക്കുന്ന വര്‍ദ്ധനവ്.
ഈ പ്രതിഭാസത്തിന് ചുരുങ്ങിയ രണ്ട് വിവക്ഷകള്‍ ഉണ്ട്. ഒന്നാമത്തേത് ലുംബന്‍ പ്രോലറ്റേറിയറ്റിന്റെ രൂപീകരണമാണ് (മുതലാളിത്ത വ്യവസ്ഥയില്‍ ബൂര്‍ഷ്വാസിയോടൊപ്പം ഒട്ടിനിന്നാല്‍ മാത്രം ലഭിക്കുന്ന താണതരം ജോലികള്‍ ചെയ്ത് ഉപജീവനം കഴിയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍) (ഒരു കാര്യം ഞാന്‍ വിശദമാക്കാന്‍ ആഗ്രഹിക്കുന്നു. തൊഴില്‍രഹിതരുടെ എണ്ണവുമായി ലുംബന്‍ പ്രോലിറ്റേറിയറ്റിന്റെ എണ്ണം ബന്ധപ്പെടുന്നു എന്ന് ഞാന്‍ കരുതുന്നു. എല്ലാ തൊഴില്‍രഹിതരും ഭാഗിക തൊഴിലില്‍ (Under employment) ഏര്‍പ്പെടുന്നവരുമെല്ലാം ലുംബന്‍ പ്രോലിറ്റേറിയറ്റാണെന്നല്ല.) രണ്ടാമത്തെ കാര്യം ഈ വിഭാഗത്തിനിടയില്‍ തൊഴിലാളി സംഘടനകള്‍ രൂപീകരിക്കാനുള്ള പ്രയാസമാണ്. തൊഴില്‍ റേഷനിംഗ് കാരണം തൊഴിലാളികള്‍ക്കിടയില്‍ കടുത്ത സാമ്പത്തിക അരക്ഷിതത്വബോധവും അവര്‍ക്ക്‌മേല്‍ മുതലാളിത്തത്തിന് നിയന്ത്രണവും ഉണ്ടാകുന്നു. അതുകൊണ്ട് ഏറ്റവും അടിസ്ഥാനപരമായി പ്രവര്‍ത്തിക്കേണ്ടുന്ന വര്‍ഗ്ഗസംഘടനകളായ ട്രേഡ്‌യൂണിയനുകള്‍പോലും ദുര്‍ബ്ബലമാകുകയാണ്. (ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ദേശീയമായി സംഘടിക്കുന്നതാണെങ്കിലും മൂലധനം ആഗോളമായി ചലിക്കുന്നതുകൊണ്ട് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ തൊഴിലാളിസംഘടനകള്‍ സര്‍വ്വദേശീയമായും ദുര്‍ബ്ബലപ്പെടുകയാണ്.)

അതുപോലെ, ഈ സന്ദര്‍ഭത്തില്‍ കര്‍ഷക-കര്‍ഷകതൊഴിലാളി സംഘടനകള്‍ രൂപീകരിക്കുന്നതും പ്രയാസമേറിയ കാര്യമാണ്. മൂലധനത്തിന്റെ പ്രാകൃത സഞ്ചയത്തില്‍ നിന്നുള്ള സംരക്ഷണമാണ് നവലിബറല്‍ ഭരണാധികാരികളില്‍നിന്നും കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട അടിയന്തിര ആനുകൂല്യം. കൃഷിക്കാര്‍, ചെറുകിട ഉല്പാദകര്‍ എന്നിവരെ ചൂഷണം ചെയ്താണ് മുതലാളിത്തം പ്രാകൃത സഞ്ചയം നടത്തുന്നത്. അത്തരം പ്രാകൃത സഞ്ചയത്തിനെതിരെ കൃഷിക്കാരുടെ സംഘടനകള്‍ നടത്തുന്ന ചെറുത്തുനില്പിനെതിരെ മുതലാളിത്തം 'ലുംബന്‍' നടപടികള്‍ ഉപയോഗിച്ച് ഉപജാപങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കും. (പോസ്‌കോ വിരുദ്ധ സമരം അതിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ വിജയിച്ചില്ല എന്ന് ശ്രദ്ധിക്കണം.)

കുഴപ്പങ്ങളുടെ കാലഘട്ടത്തില്‍ കോര്‍പ്പറേറ്റ് ധനപ്രഭുത്വത്തിന് അതിന്റെ അധീശത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന ഭീഷണികളെ ഇല്ലാതാക്കാന്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ ധനപരമായി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടിവരും. നമ്മുടേതു പോലുള്ള രാജ്യങ്ങളില്‍ ഫാസിസം വളരാനുള്ള തീവ്രമായ അഭിനിവേശമുണ്ട്. അത് ഹിന്ദുത്വ ശക്തികളുടെ വര്‍ഗ്ഗീയ ഫാസിസത്തിന്റെ രൂപമാണ് കൈവരിച്ചിട്ടുള്ളത്. വര്‍ഗ്ഗീയ ഫാസിസത്തിനോടൊപ്പം ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമാന്തര ശ്രമങ്ങളുമുണ്ട്. ദലിതന്മാര്‍ക്കെതിരെ അവര്‍ക്കിടയിലെ മറ്റ് ജാതികളെ തിരിച്ചുവിടാനുള്ള ശ്രമം അതിലൊന്നാണ്.

നവ ഉദാര്‍വല്‍ക്കരണകാലത്തെ മുതലാളിത്ത വികസനം പോലുള്ള സമൂഹത്തില്‍ തൊഴിലാളികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഭൗതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നില്ല. മെട്രോപൊളിറ്റന്‍ മുതലാളിത്തത്തില്‍ സംഭവിക്കുമെന്ന് മാര്‍ക്‌സ് ദീര്‍ഘദര്‍ശനം ചെയ്തതില്‍ നിന്നും വ്യത്യസ്തമാണിത്. മറിച്ച് തൊഴിലാളികളെ ചിന്നിചിതറിക്കാനും കഷണങ്ങളാക്കി മാറ്റാനുമാണ് ശ്രമിക്കുന്നത്. (കര്‍ഷകരുടെ ആത്മഹത്യ ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.)
യഥാര്‍ത്ഥ അനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന പാഠങ്ങള്‍ നമ്മെ അമ്പരിപ്പിക്കുന്ന വിസ്മയിപ്പിക്കുന്ന നിഗമനങ്ങളിലേയ്‌ക്കെത്തിക്കുന്നു. അതായത് മുതലാളിത്തം അതിന്റെ നവലിബറല്‍ അവതാരത്തില്‍ നമ്മുടേതുപോലുള്ള സമൂഹത്തില്‍ എത്രകണ്ട് കൂടുതല്‍ വികസിക്കുന്നുവോ അത്രകണ്ട് ഇടതുപക്ഷം ദുര്‍ബ്ബലപ്പെടും. ഒറ്റനോട്ടത്തില്‍ ഇത് അപരിചിതമായി അനുഭവപ്പെട്ടേയ്ക്കാം. കാരണം നവലിബറല്‍ മുതലാളിത്തത്തില്‍ തൊഴിലാളികളുടെയും കൃഷിക്കാരുടെയും ചെറുകിട ഉല്പാദകരുടെയും കര്‍ഷകതൊഴിലാളികളുടേതുമെല്ലാം നില കൂടുതല്‍ മോശപ്പെടുകയാണുണ്ടായിട്ടുള്ളത്. അങ്ങിനെ വര്‍ദ്ധിച്ചുവരുന്ന അവരുടെ ദുരിതത്തില്‍നിന്നുള്ള മോചനത്തിനായി ഇടതുപക്ഷത്തേക്ക് അടുക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് മറിച്ചാണ്. 1980കള്‍ വരെ നിലനിന്ന സമ്മിശ്ര സമ്പദ് വ്യവസ്ഥയുടെ കാലഘട്ടത്തില്‍ (Drigiste regime) (ഇതിന് നേതൃത്വം നല്കിയത് നെഹ്‌റുവിന്റെ ബൂര്‍ഷ്വാ ജന്മിനാടുവാഴിത്ത ഭരണകൂടമാണ്.) ഇടതുപക്ഷം യഥാര്‍ത്ഥത്തില്‍ ശക്തമായിരുന്നു. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ശക്തമായ പൊതുമേഖല ശക്തമായി ട്രേഡ്‌യൂണിയനുകള്‍ക്ക് വഴിയൊരുക്കി. (എല്ലാ മുതലാളിത്ത രാജ്യങ്ങളിലും സ്വകാര്യമേഖലാ തൊഴിലാളികളേക്കാള്‍ കൂടുതല്‍ സംഘടിതരായിരുന്നത് പൊതുമേഖലാ തൊഴിലാളികളാണ്.) ഇത് ഇടതുപക്ഷത്തിന് അര്‍ത്ഥവത്തായ ഒരു സാന്നിദ്ധ്യം നല്കി. രണ്ടാമതായി ഒരിയ്ക്കല്‍ ശക്തമായിരുന്ന കോണ്‍ഗ്രസ് പാര്‍ടിയുടെ പടിപടിയായുള്ള ഭിന്നിപ്പ് ഇടതുപക്ഷത്തിന് നിലവില്‍ ശക്തമായ സാന്നിദ്ധ്യമുള്ള ബംഗാള്‍പോലെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനെതിരെ അണിനിരത്താനും കോണ്‍ഗ്രസ്സ് സൃഷ്ടിച്ച വിടവില്‍ ശക്തമായി വളരാനും കഴിഞ്ഞു.

ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അപചയം നേരിടുമ്പോഴും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടതിന്റെ കാരണവും മേല്‍പറഞ്ഞ വിശദീകരണത്തില്‍ അടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ നവലിബറലിസം വൈകിവന്നതുകൊണ്ട് ഇടതുപക്ഷത്തിന്റെ ഇരച്ചുകയറ്റം തുടരാനിടയായി. അതേസമയം നവലിബറലിസം നേരത്തെ എത്തിയ രാജ്യങ്ങളില്‍ ഇടതുപക്ഷം ക്ഷയിക്കുകയും ചെയ്തു. (ഇടതുപക്ഷത്തിന്റെ ഏറ്റവും നല്ല തിരഞ്ഞെടുപ്പ് പ്രകടനമുണ്ടായത് 2004 ലാണ് എന്നത് സത്യമാണ്. പക്ഷെ അത് ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ചയോടുള്ള പ്രതികരണമായിരുന്നു. അക്കാര്യം പിറകെ വിശദീകരിക്കാം.)

ഫാസിസത്തിലേയ്ക്കുള്ള പ്രവണത

തൊഴിലുകളുടെ അണുവല്‍ക്കരണവും (Atomization) ലുംബന്‍ തൊഴിലാളികളുടെ വളര്‍ച്ചയും ഇടതുപക്ഷരാഷ്ട്രീയത്തിന്റെയും തൊഴിലാളി കര്‍ഷകവിഭാഗങ്ങളുടെ സംഘടനകളുടേയും തകര്‍ച്ചയും ബൂര്‍ഷ്വാ വ്യവസ്ഥയുടെ നോട്ടത്തില്‍ ആനുകൂലമാണെങ്കിലും ഒരു വ്യവസ്ഥ എന്ന നിലയില്‍ ബൂര്‍ഷ്വാവ്യവസ്ഥ പ്രശ്‌നങ്ങളില്‍ നിന്നും മുക്തമല്ല. ഇത് ജനങ്ങളുടെ മനോഭാവത്തില്‍ അതിവേഗം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ രൂക്ഷവും വേഗതയുമാര്‍ന്ന ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നു. കാരണം തങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒന്ന് സ്ഥിരമായി കാണാനാകുന്നില്ല. അതുകൊണ്ട് സ്ഥിരമായ ഒരു വോട്ട് ഘടനയുണ്ടാകുന്നില്ല. വര്‍ഗ്ഗാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഒരു വിഭാഗം മദ്ധ്യവര്‍ഗ്ഗത്തിന്റെ അടിയ്ക്കടിയുള്ള കൂറുമാറ്റം ഗവണ്‍മെന്റ് മാറ്റത്തിന് കാരണമാകുന്നു. അതുകൊണ്ട് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം ഒരു പരിധിവരെ പ്രവചിക്കാന്‍ കഴിയാത്തവിധമായി പോകുന്നു. (ഭാ. ജ. പാ അധികാരത്തിലേറി മൂന്ന് മാസത്തിന് ശേഷമുണ്ടായ ഇടക്കാല തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍തന്നെ പരാജയപ്പെട്ടത് നേരത്തെ സൂചിപ്പിച്ച കാര്യത്തിലേയ്ക്കുള്ള ഒരു പ്രധാന സംഭവമാണ്.) നവലിബറല്‍ ഭരണത്തില്‍ കീഴിലെ കോര്‍പ്പറേറ്റ് ധനപ്രഭുത്വത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത സമഗ്രാധിപത്യത്തിന് അവരുടെ ആധിപത്യം നിലനിര്‍ത്താന്‍ നിയമാനുസൃത (Normal) തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് കഴിയില്ല.

സമ്പദ്ഘടനയുടെ രൂപമെടുത്താല്‍ ഈ ആധിപത്യത്തിനെതിരെ പ്രക്ഷോഭമുയര്‍ത്തുക വിഷമകരമാണ്. കാരണം മൂലധനം സാര്‍വ്വദേശീയമാക്കുമ്പോള്‍ രാജ്യം ദേശീയ ഗവണ്‍മെന്റുകളായി നിലനില്‍ക്കുകയാണ്. അതുകൊണ്ട് മൂലധനം തിരിച്ചെടുക്കുമെന്ന ഭയത്താല്‍ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ദേശീയ ഗവണ്‍മെന്റുകള്‍ നവ ലിബറല്‍ നയങ്ങള്‍ തുടരാന്‍ നിര്‍ബന്ധിതമാകുന്നു. ഈ നിര്‍ബന്ധത്തില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആഗോളവല്‍ക്കരണ നയങ്ങളില്‍നിന്ന് പുറത്ത് കടക്കാനുള്ള രാഷ്ട്രീയ പ്രായോഗികബുദ്ധി വേണം. ഇന്നത്തെ പല രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കും അതില്ല. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥ ആകുലതകളില്‍നിന്ന് ഒഴിവാണ് എന്നര്‍ത്ഥമില്ല.

തെരഞ്ഞെടുക്കപ്പെടുന്ന പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ നവ ഉദാരവല്‍ക്കരണത്തിന് അനുഗുണമായ നയങ്ങള്‍ തുടരുമ്പോഴും കോര്‍പ്പറേറ്റ് പ്രഭുത്വത്തിന് അനിഷ്ടമായതും പിന്തുണ നല്കിയ ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായതുമായ ചില പ്രത്യേക നടപടികള്‍ ഭരണത്തിന് സ്വീകരിക്കാന്‍ കഴിയും. (യു പി എ ഗവണ്‍മെന്റ് അനുകൂലമായി കാര്യങ്ങള്‍ ചെയ്യുമ്പോഴും വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ 'മൗറീഷ്യസ്' വഴി വരുന്ന നിക്ഷേപത്തിനെതിരെ എടുത്ത നടപടി. അത് പിന്നീട് പിന്‍വലിക്കുകയും ചെയ്തു.)

കുഴപ്പങ്ങളുടെ കാലഘട്ടത്തില്‍ ഈ അപകടം വളരെ ശക്തമാകും. കാരണം സബ്‌സിഡി നിര്‍ത്തലാക്കുക, എണ്ണവില ആഗോളവിലയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുക തുടങ്ങി പണപ്പെരുപ്പം തൊഴിലില്ലായ്മ എന്നിവയിലേക്ക് നയിക്കുന്ന നവലിബറല്‍ നയങ്ങള്‍ ഒരു കാലത്ത് അതേ നയങ്ങള്‍ക്ക് പിന്തുണ നല്കിട വലിയൊരു മദ്ധ്യവര്‍ഗ്ഗ വിഭാഗത്തെ ബാധിയ്ക്കാത്ത് തരത്തിലാകുമെന്ന് മനസ്സിലാകുമ്പോഴും അപകടം രൂക്ഷമാകും.

അതുകൊണ്ട് കുഴപ്പങ്ങളുടെ കാലഘട്ടത്തില്‍ കോര്‍പ്പറേറ്റ് ധനപ്രഭുത്വത്തിന് അതിന്റെ അധീശത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന ഭീഷണികളെ ഇല്ലാതാക്കാന്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ ധനപരമായി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടിവരും. നമ്മുടേതു പോലുള്ള രാജ്യങ്ങളില്‍ ഫാസിസം വളരാനുള്ള തീവ്രമായ അഭിനിവേശമുണ്ട്. അത് ഹിന്ദുത്വ ശക്തികളുടെ വര്‍ഗ്ഗീയ ഫാസിസത്തിന്റെ രൂപമാണ് കൈവരിച്ചിട്ടുള്ളത്. വര്‍ഗ്ഗീയ ഫാസിസത്തിനോടൊപ്പം ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമാന്തര ശ്രമങ്ങളുമുണ്ട്. ദലിതന്മാര്‍ക്കെതിരെ അവര്‍ക്കിടയിലെ മറ്റ് ജാതികളെ തിരിച്ചുവിടാനുള്ള ശ്രമം അതിലൊന്നാണ്. കലേക്കി ഇവരെ 'മദ്ധ്യവര്‍ത്തിവര്‍ഗ്ഗ'ങ്ങളായിട്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്. (ഇതില്‍ പട്ടണത്തിലെ മദ്ധ്യവര്‍ഗ്ഗങ്ങളും കൃഷിക്കാര്‍ക്കിടയിലെ ഉയര്‍ന്ന-മദ്ധ്യവര്‍ഗ്ഗവിഭാഗങ്ങളും പെടുന്നു.) ഇവരെ സാധാരണ ജനങ്ങള്‍ക്കെതിരായിട്ടാണ് തിരിച്ചുവിടുന്നത്. ഇത് സ്ഥാപിച്ചെടുക്കാന്‍ ഉന്നയിക്കുന്ന ഒരു വാദഗതിയാണ് പാവങ്ങള്‍ക്ക് നല്കുന്ന 'ജനപ്രിയ' (populist)) നടപടികള്‍ കാരണമാണ് മുരടിപ്പ് (stagflation) ഉണ്ടാകുന്നത് എന്നത്. അല്ലാതെ കോര്‍പ്പറേറ്റ് ധനപ്രഭുത്വം മൂലമോ നവലിബറല്‍ നയങ്ങള്‍ മൂലമോ അല്ല.

വൈകിയാണെങ്കിലും ഇന്ത്യയില്‍ ഈ നടപടി വിജയകരമായി. പുറമെ നിന്നുള്ള പിന്തുണയില്ലാതെ ഫാസിസ്റ്റ് ശക്തികള്‍ സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം ആദ്യമായി കേന്ദ്രഭരണത്തില്‍ അവരോധിക്കപ്പെട്ടു. ഒരു വശത്ത് പേശീബലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കുവേണ്ടിയുള്ള ഒരവിശുദ്ധസഖ്യം (Faustian bargain) ഹിന്ദുത്വശക്തികളും കോര്‍പ്പറേറ്റ് ധനപ്രഭുത്വവും തമ്മിലുണ്ടായിരിക്കുകയാണ്. മറുവശത്താകട്ടെ ഗവണ്‍മെന്റിന് പിന്തുണയുറപ്പിക്കാന്‍ വര്‍ഗ്ഗീയലഹളകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. (ഫാസിസത്തിന് വര്‍ഗ്ഗസ്വഭാവവും ബഹുജനസ്വഭാവവും ഉണ്ടെന്ന തോഗ്ലിയാത്തിയുടെ നിരീക്ഷണം സാര്‍ത്ഥകമാകുകയാണിവിടെ) വരും നാളുകളില്‍ ഇനിയെന്തെല്ലാം അണിയറയില്‍ രൂപപ്പെട്ടാലും അതെല്ലാം ജനാധിപത്യസ്ഥാപനങ്ങളെ ക്ഷീണിപ്പിക്കാന്‍ പോന്നതായിരിക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നേരിട്ടുള്ള സബ്‌സിഡി പണം നല്‍കാന്‍ തുടങ്ങി ക്ഷേമനടപടികള്‍ വെട്ടിച്ചുരുക്കുന്നതുവഴി പുറംതള്ളപ്പെടുന്നവരുടേയും ദരിദ്രരുടേയും സാമ്പത്തിക-സാമൂഹിക അവസ്ഥകള്‍ രൂക്ഷമാകും.

ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഫാസിസത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ അത് അത്ഭുതത്തിന് വകയില്ല. എന്നാല്‍ ഇന്ന് വളര്‍ന്നുവരുന്ന ഫാസിസം മുപ്പതുകളിലെ കുഴപ്പങ്ങള്‍ക്കുശേഷം വളര്‍ച്ച സ്ഥാപിച്ച ഫാസിസത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. പ്രത്യേകിച്ച് ഒരു കാര്യത്തില്‍: മറ്റ് രാജ്യങ്ങളുടെ ചിലവില്‍ ഏതെങ്കിലും രാജ്യങ്ങളുടെ മഹത്വവല്‍ക്കരണത്തിന്റെ അടിസ്ഥാനത്തിലല്ല ഈ ഫാസിസം വളരുന്നത്. അതുകൊണ്ടുതന്നെ അത് മുതലാളിത്ത-സാമ്രാജ്യത്വശക്തികള്‍ തമ്മില്‍ തമ്മിലുള്ള ശത്രുതയിലേയ്ക്ക് നീളുകയില്ല. കോര്‍പ്പറേറ്റ് ഭരണകൂടസംയോജനം നടക്കുന്നതിനാല്‍ ഇതിനെ 'ഫാസിസം' എന്ന് വിളിക്കാന്‍ കഴിയില്ല. (ഒരുപക്ഷേ മുസ്സോളിനിയുടെ ഫാസിസം ഇതായിരുന്നിരിക്കാം.) നിര്‍ഭാഗ്യവാന്മാരായ ഒരു ആഭ്യന്തര ന്യൂനപക്ഷത്തിനെതിരെയുള്ള ബഹുജനപ്രസ്ഥാനം (ഉള്ളില്‍തന്നെയുള്ള ശത്രു.)

സാമ്പത്തിക അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രതിരോധവും പോരാട്ടവും


അങ്ങിനെ നാമിന്ന് മുതലാളിത്തത്തിന്റെ കാലിക അവസ്ഥയില്‍ എത്തിയിരിക്കുന്നു. ബൂര്‍ഷ്വാസി അതിന്റെ പൈതൃകമായ ചരിത്രവിജയമായി കൊണ്ടാടിയ സ്ഥാപനങ്ങളെ ബൂര്‍ഷ്വാസി തന്നെ വികലമാക്കുന്ന പുതിയ സ്ഥിതിവിശേഷം. ഈ സ്ഥാപനങ്ങളെ നിലനിര്‍ത്താനുള്ള കടമ ഇടതുപക്ഷത്തിനുമേലാണ് വന്നു ചേര്‍ന്നിട്ടുള്ളത്. ഈ

സാമ്പത്തിക അവകാശങ്ങള്‍ സാര്‍വ്വത്രികമായി നടപ്പാക്കാന്‍ ആഭ്യന്തര ഉല്പാദനത്തിന്റെ 10 ശതമാനം മാത്രം മതിയാകും എന്നാണ് ഞാന്‍ കരുതുന്നത്. ലോകത്തെ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കുറവ് നികുതി-ആഭ്യന്തര ഉല്പാദന അനുപാതമാണ് ഇന്ത്യയില്‍. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചെടുത്താല്‍ ഉദ്ദേശം 14% പുതിയ നികുതി വരുമാനത്തിലൂടെ എല്ലാ അവകാശങ്ങളും നടപ്പാക്കുകയാണെങ്കിലും അനുപാതം 24% ആയി വര്‍ദ്ധിപ്പിച്ചാല്‍ മതി. ഇത് അമേരിക്കയുടേതിന് തുല്യമായിരിക്കും. ചുരുക്കത്തില്‍ ലോകത്തെ ഏറ്റവും വലിയ മുതലാളിത്ത രാജ്യത്തിലെ നികുതി-ആഭ്യന്തര ഉല്പാദന അനുപാതം നടപ്പാക്കിയാല്‍ നമ്മുടെ രാജ്യത്തെ സാമ്പത്തിക സാമൂഹ്യ അവസ്ഥ തന്നെ മാറ്റിയെടുക്കാം. ഇടതുപക്ഷ അഭിപ്രായഗതിക്കാരുടെ മുന്നില്‍ ഇത് പറയുന്നത് അസ്ഥാനത്തായിരിക്കും. യു.പി.എ. ഗവണ്‍മെന്റിന്റെ കാലത്ത് MGNREGS നടപ്പാക്കാന്‍ ഹേതുവായത് ഇടതുപക്ഷത്തിന്റെ ഇടപെടല്‍ മൂലമാണ്. എന്നാല്‍ ഇടതുപക്ഷത്തിനകത്ത് മറ്റൊരു വിഭിന്ന അഭിപ്രായം ഉണ്ടായിരുന്നു. അതായത് നമ്മുടേതുപോലുള്ള രാജ്യങ്ങളില്‍ ഉല്പാദന ശക്തികളുടെ വികാസമായിരിക്കണം ഇടതുപക്ഷത്തിന്റെ അജണ്ട. അതുകൊണ്ട് സാര്‍വ്വത്രികവും നീതിപൂര്‍വ്വവുമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍നിന്നും ഇടതുപക്ഷം ഒഴിഞ്ഞുമാറണം. ഉല്പാദനശക്തികളുടെ വികാസമുണ്ടായാലെ തൊഴിലാളികവര്‍ഗ്ഗത്തിന്റെ വലിപ്പത്തില്‍ വര്‍ദ്ധനവുണ്ടാകുകയും അതുവഴി വിപ്ലവശക്തികള്‍ ശക്തിപ്പെടുകയുള്ളൂ. ഞാനീ നിലപാടിനോട് ഒട്ടും യോജിക്കുന്നില്ല. 

പ്രതിരോധത്തിലൂടെ ജനകീയ ജനാധിപത്യത്തിനുവേണ്ടിയുള്ള പുതിയ അവസ്ഥാവിശേഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിന് കഴിയണം. 'ബൂര്‍ഷ്വാ സ്ഥാപനങ്ങള്‍', 'ബൂര്‍ഷ്വാ അവകാശങ്ങള്‍', 'ബൂര്‍ഷ്വാ ജനാധിപത്യം' ഇതെല്ലാം ബൂര്‍ഷ്വാ ഉള്ളടക്കമുള്ളവയല്ലെ എന്ന നിലയ്ക്ക് ഇടതുപക്ഷത്തിന് തള്ളിക്കളയാനാവില്ല. മറിച്ച് വര്‍ഗ്ഗസമരം ഊര്‍ജ്ജിതപ്പെടുത്താനുള്ള തൊഴിലെടുക്കുന്നവരുടെ രാഷ്ട്രീയ രൂപീകരണമായി കാണണം. ബൂര്‍ഷ്വാ സ്ഥാപനങ്ങളുടെയും ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെയും ബൂര്‍ഷ്വാ അവകാശങ്ങളുടെയും പ്രതിരോധങ്ങള്‍ക്ക് സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ടവുമായി വൈരുദ്ധ്യാത്മക ബന്ധമുണ്ട്. ജനാധിപത്യത്തിന്റെ നിഷേധമല്ല മറിച്ച് ജനാധിപത്യത്തിന്റെ വിപുലീകരണമാണ് വേണ്ടത്. രണ്ടാമതായി ഈ പോരാട്ടം വര്‍ഗ്ഗസമരത്തിന്റെ ഭാഗം തന്നെയാണ്. ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ തന്നെ വര്‍ഗ്ഗസമരത്തിനുള്ള ഇടമുണ്ട്.

ഉയര്‍ന്ന സമരരൂപങ്ങളെ ബൂര്‍ഷ്വാ ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ചുരുക്കി പറയുന്നതാണ്. ഒന്നും തന്നെ പ്രത്യേകമായി സോഷ്യലിസ്റ്റല്ല. എല്ലാം ബൂര്‍ഷ്വാ രീതിതന്നെയാണ്. മതനിരപേക്ഷതക്കുവേണ്ടിയുള്ള പോരാട്ടം, ബൂര്‍ഷ്വാ സ്ഥാപനങ്ങള്‍, ബൂര്‍ഷ്വാ അവകാശങ്ങള്‍, എന്നിവയ്ക്കുവേണ്ടിലുള്ള പോരാട്ടാങ്ങള്‍ക്കൊപ്പം സ്ത്രീധനത്തിനും പാട്രിയാര്‍ക്കിക്കുമെതിരായ പോരാട്ടങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു. ജാതിപരമായ വിവേചനത്തിനും അടിച്ചമര്‍ത്തനിലുമെതിരെയുള്ള പോരാട്ടം ജാതിവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം തന്നെയാണ്. (ഇതിന് വലിയ സാമൂഹ്യസാംസ്‌കാരിക മാനങ്ങളുണ്ട്.) ഭരണഘടനാവകാശം പോലെ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ സ്ഥാനപങ്ങളായ കാപ്പ് പഞ്ചായത്തുകള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍, പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍, TADA, AFSPA പോലെയുള്ള നിയമങ്ങള്‍ക്കെതിരെയും രാജ്യദ്രോഹം ചുമത്തുന്ന നിയമങ്ങള്‍ക്കെതിരെയും ഉള്ള പോരാട്ടങ്ങളും വ്യക്തി സ്വാതന്ത്ര്യമെന്ന നിലക്ക് ബൂര്‍ഷ്വാവ്യവസ്ഥയില്‍ ഉണ്ടാകേണ്ടതാണ്. പുതിയ സമുദായത്തിലും സോഷ്യലിസം വികസിപ്പിക്കാനാഗ്രഹിക്കുന്നവയാണിവ. (നമ്മുടെ സമൂഹത്തില്‍ ഇനിയുമിത് നടപ്പിലായിട്ടില്ല.) ചുരുക്കത്തില്‍ 'ആധുനികത' കൊണ്ടുവരുന്നതിന്‍റെ മുന്നണി പടയാളികളായി ഇടതുപക്ഷം പ്രവര്‍ത്തനക്ഷമമാകണം.

ഇതോടൊപ്പം തന്നെ എല്ലാ പൗരന്മാര്‍ക്കും ബാധകമായ നീതിപൂര്‍വ്വമായ സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടവും ഇടതുപക്ഷം സംഘടിപ്പിക്കണം. ഏറ്റവും ചുരുങ്ങിയത് ഈ അവകാശങ്ങളെങ്കിലും ഉള്‍പ്പെടുത്തണം. ഭക്ത്യാവകാശം, തൊഴിലവകാശം, സ്വതന്ത്രവും ഗുണപരവുമായ ആരോഗ്യ പരിപാലനം സ്വതന്ത്രവും ഗുണപരവുമായ വിദ്യാഭ്യാസം, വാര്‍ദ്ധക്യകാല പെന്‍ഷന്‍, തൊഴിലെടുക്കാന്‍ കഴിയാത്തവരായ വ്യത്യസ്ത കഴിവുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയാണിവ.

ഇതാണോ നമ്മുടെ രാജ്യത്ത് നാം നടപ്പാക്കാനുദ്ദേശിക്കുന്നത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അത് തെറ്റാണ്. ഇന്ന് സാര്‍വ്വത്രികമായ ഭക്ത്യാവകാശമോ തൊഴിലവകാശമോ, വാര്‍ദ്ധക്യകാല പെന്‍ഷനോ സ്വതന്ത്രവും ഗുണപരവുമായ വിദ്യാഭ്യാസമോ ആരോഗ്യപരിപാലനമോ നിലവിലില്ല. യുദ്ധാനന്തരകാലത്ത് മുതലാളിത്തം മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങളില്‍ നടപ്പാക്കിയവയാണിത്. നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇവ ക്രമാനുഗതമായി ക്ഷീണിപ്പിച്ചിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇന്ന് അതിജീവിച്ച് നില്‍ക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ഒരിക്കലും ഈ സാമ്പത്തിക അവകാശങ്ങള്‍ സാര്‍വ്വത്രികമായി നടപ്പാക്കിയിട്ടില്ല. പൗരന്മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. എല്ലാവരും ഈ അവകാശങ്ങള്‍ക്ക് അര്‍ഹരായതുകൊണ്ട് ഒരു കൂട്ടരെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിടാന്‍ കഴിയില്ല. എല്ലാ ജാതി, വര്‍ഗ്ഗീയ, വംശ, ലിംഗ വിഭജനങ്ങള്‍ക്കപ്പുറത്ത എല്ലാവരും പൗരന്മാരാണെന്ന നിലയ്ക്ക് പരിഗണിക്കപ്പെടാന്‍ ഇത്തരം നടപടികള്‍ തുടരേണ്ടതുണ്ട്.

ഈ സാമ്പത്തിക അവകാശങ്ങള്‍ വേഗത്തില്‍ പ്രായോഗികമായി നേടാന്‍ കഴിയുന്നവയാണെങ്കിലും നവ ലിബറല്‍ നയത്തില്‍ അത് സാധ്യമല്ല. (ലെനിന്റെ വിവക്ഷയില്‍ ഇടക്കാല അവകാശങ്ങള്‍ (Transitional Demands) ഇടതുപക്ഷം ഈ അവകാശങ്ങള്‍ അത് നേതൃത്വം നല്കുന്ന സ്ഥാപനങ്ങളിലൂടെ നടപ്പാക്കുകയും തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തകയും വേണം.) ഈ സാമ്പത്തിക അവകാശങ്ങള്‍ സാര്‍വ്വത്രികമായി നടപ്പാക്കാന്‍ ആഭ്യന്തര ഉല്പാദനത്തിന്റെ 10 ശതമാനം മാത്രം മതിയാകും എന്നാണ് ഞാന്‍ കരുതുന്നത്. ലോകത്തെ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കുറവ് നികുതി-ആഭ്യന്തര ഉല്പാദന അനുപാതമാണ് ഇന്ത്യയില്‍. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചെടുത്താല്‍ ഉദ്ദേശം 14% പുതിയ നികുതി വരുമാനത്തിലൂടെ എല്ലാ അവകാശങ്ങളും നടപ്പാക്കുകയാണെങ്കിലും അനുപാതം 24% ആയി വര്‍ദ്ധിപ്പിച്ചാല്‍ മതി. ഇത് അമേരിക്കയുടേതിന് തുല്യമായിരിക്കും. ചുരുക്കത്തില്‍ ലോകത്തെ ഏറ്റവും വലിയ മുതലാളിത്ത രാജ്യത്തിലെ നികുതി-ആഭ്യന്തര ഉല്പാദന അനുപാതം നടപ്പാക്കിയാല്‍ നമ്മുടെ രാജ്യത്തെ സാമ്പത്തിക സാമൂഹ്യ അവസ്ഥ തന്നെ മാറ്റിയെടുക്കാം.

ഇടതുപക്ഷ അഭിപ്രായഗതിക്കാരുടെ മുന്നില്‍ ഇത് പറയുന്നത് അസ്ഥാനത്തായിരിക്കും. യു.പി.എ. ഗവണ്‍മെന്റിന്റെ കാലത്ത് MGNREGS നടപ്പാക്കാന്‍ ഹേതുവായത് ഇടതുപക്ഷത്തിന്റെ ഇടപെടല്‍ മൂലമാണ്. എന്നാല്‍ ഇടതുപക്ഷത്തിനകത്ത് മറ്റൊരു വിഭിന്ന അഭിപ്രായം ഉണ്ടായിരുന്നു. അതായത് നമ്മുടേതുപോലുള്ള രാജ്യങ്ങളില്‍ ഉല്പാദന ശക്തികളുടെ വികാസമായിരിക്കണം ഇടതുപക്ഷത്തിന്റെ അജണ്ട. അതുകൊണ്ട് സാര്‍വ്വത്രികവും നീതിപൂര്‍വ്വവുമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍നിന്നും ഇടതുപക്ഷം ഒഴിഞ്ഞുമാറണം. ഉല്പാദനശക്തികളുടെ വികാസമുണ്ടായാലെ തൊഴിലാളികവര്‍ഗ്ഗത്തിന്റെ വലിപ്പത്തില്‍ വര്‍ദ്ധനവുണ്ടാകുകയും അതുവഴി വിപ്ലവശക്തികള്‍ ശക്തിപ്പെടുകയുള്ളൂ.

ഞാനീ നിലപാടിനോട് ഒട്ടും യോജിക്കുന്നില്ല. ഞാനീ പ്രതിഭാസത്തെ 'പ്രൊഡക്ഷനിസം' എന്നാണ് വിളിക്കാനുദ്ദേശിക്കുന്നത്. ഇടതുപക്ഷത്തിന്റെ ചിന്തയില്‍ ഇതിന്റെ തുടര്‍ച്ചയായ സ്വാധീനം മൂലം ഈ അവകാശങ്ങള്‍ ഒരു ബദല്‍ അജണ്ടയായി ഉള്‍പ്പെടുത്തണമെന്ന് പ്രത്യേകമായി ഞാന്‍ ആവശ്യപ്പെടുന്നു. പ്രൊഡക്ഷനിസത്തിന്റെ അപകടം അത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല തൊഴിലാളികള്‍ക്കിടയില്‍ സാമ്പത്തിക അരക്ഷിതത്വത്തിനും അവരുടെ ഭിന്നിപ്പിനുമിടയാക്കും. ഉല്പാദന ശക്തികളുടെ വികാസം തൊഴിലാളികളുടെ യോജിപ്പിന് ഭൗതികസാഹചര്യം ഒരുക്കിയില്ലെങ്കില്‍ മാര്‍ക്‌സ് വീക്ഷിച്ചതുപോലെ വിപരീതഫലമാണുണ്ടാക്കുക. അതുകൊണ്ട് തീര്‍ച്ചയായും അത് ഇടതുപക്ഷത്തെ ദുര്‍ബ്ബലപ്പെടുത്തും. അതുകൊണ്ട് പ്രൊഡക്ഷനിസത്തെ ഇടതുപക്ഷം പിന്തുണക്കുക എന്നാല്‍ ഇടതുപക്ഷത്തില്‍ ഹരാകിരി സൃഷ്ടിക്കുക എന്നതാണ്. എന്നാല്‍ അതിന് വിപരീതമായി തൊഴിലെടുക്കുന്നവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിലുള്ള വളര്‍ച്ച ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള വഴിയായി മാറുകയും ചെയ്യും.

ഇതിനര്‍ത്ഥം സ്വകാര്യ നിക്ഷേപത്തെ ഇടതുപക്ഷം കണ്ണടച്ച് എതിര്‍ക്കണമെന്നല്ല. പക്ഷെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ സ്വകാര്യ നിക്ഷേപം അനുവദിക്കു എന്ന നിലപാടായിരിക്കണം ഇടതുപക്ഷത്തിന്റേത്. മൂലധനത്തിന്റെ പ്രാകൃതസഞ്ചയത്തിന് അവസരം കൊടുത്തുകൂടാ. മേല്‍പറഞ്ഞ നീതിപൂര്‍വ്വമായ സാര്‍വ്വത്രിക സാമ്പത്തിക അവകാശങ്ങള്‍ ബലി കൊടുത്തുകൂടാ. ആഭ്യന്തര കമ്പോളം വികസിപ്പിക്കാനുതകുന്ന ഒരു ബദല്‍ വികസന മാതൃകയുടെ അടിസ്ഥാനത്തില്‍ വികസിപ്പിക്കാനുതകുന്ന ഒരു ബദല്‍ വികസന മാതൃകയുടെ അടിസ്ഥാനത്തില്‍ വേണമത്. അത് താഴെ പറയുന്ന വിധത്തിലായിരിക്കുകയും വേണം.
1. ഭൂപരിഷ്‌കരണം വഴി ആസ്തികള്‍ വിതരണം ചെയ്യണം.
2. ഭരണകൂടത്തിന്റെ പിന്തുണയോടെ കൃഷിയും ചില്ലറ ഉല്പാദനവും പുനരുദ്ധരിക്കണം.
3. സഹകരണ സംഘങ്ങള്‍ രൂപീകരിക്കണം.
4. പൊതുമേഖലയുടെയും സഹകരണമേഖലയുടെയും പുനരുദ്ധാരണം.
പ്രൊഡക്ഷനിസത്തെ എതിര്‍ക്കുക എന്നതിനര്‍ത്ഥം സ്വകാര്യ നിക്ഷേപത്തെ എതിര്‍ക്കു എന്നല്ല. പ്രൊഡക്ഷനിസത്തില്‍ സ്വകാര്യം നിക്ഷേപത്തിന് പാരമ്പര്യമായി ഒരു പ്രത്യേക പിന്തുണ ലഭിക്കുന്നുണ്ട്. ഞാന്‍ സൂചിപ്പിച്ച എല്ലാ മുന്‍കരുതലുകളേയും അവഗണിച്ചുകൊണ്ടുള്ള ഒരു പിന്തുണയാണത്. 

ബൂര്‍ഷ്വാസി ചെയ്യേണ്ടതും എന്നാല്‍ ചെയ്യാതിരിക്കുകയോ അല്ലെങ്കില്‍ ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ജോലി ഇടതുപക്ഷം ഏറ്റെടുക്കുണമെന്ന് പറയുമ്പോള്‍ ഇടതുപക്ഷം ഇത് മാത്രം ചെയ്താല്‍ മതിയെന്നല്ല വിവക്ഷ. അത് തുടര്‍ന്നും തൊഴിലാളികളേയും കൃഷിക്കാരേയും കര്‍ഷകതൊഴിലാളികളേയും സ്ത്രീകളേയും ദലിതരേയും സംഘടിപ്പിക്കുന്ന പ്രായോഗിക ജോലികളില്‍ ഏര്‍പ്പെടണം. മറ്റു പോരാട്ടങ്ങളും തുടരണം. എന്നാല്‍ ഇന്നത്തെ അവസ്ഥാവിശേഷങ്ങളെ പരിപൂര്‍ണ്ണമായും ബോധ്യപ്പെടുത്തി വേണം മുന്നോട്ട് പോകുവാന്‍. അതായത് ജനാധിപത്യ സ്ഥാപനങ്ങളുടെ നിലനില്‍പിന് വ്യക്തിഗതമായ പങ്കാണ് ബൂര്‍ഷ്വാസി അനുശാസിക്കുന്നത്. എന്നാല്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കടമയാണ് അദ്ധ്വാനിക്കുന്ന ജനങ്ങളുടെ രാഷ്ട്രീയ ഘടനയിലേക്ക് എത്തിച്ചേര്‍ന്നിട്ടുള്ളതെന്നാണ് ഇടതുപക്ഷം പറയേണ്ടത്. ഈ ആശയം പ്രചരിപ്പിക്കുന്നതിനോടൊപ്പം ഈ ആശയത്തിനനുസൃതമായ മറ്റു പ്രക്ഷോഭങ്ങളും ഉയര്‍ത്തിക്കൊണ്ടു വരണം.

പാര്‍ട്ടിയുടെ ജനാധിപത്യ ഘടന പരിപൂര്‍ണമായും കേന്ദ്രീകൃതമായതുകൊണ്ട് ഇടതുപക്ഷത്തിലെ സജീവമായ ശക്തിയെന്ന നിലയില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോകാനും സംരക്ഷിക്കാനും കഴിയില്ല. അച്ചടക്കത്തിന്റെ പേരിലാണ് കൂടുതല്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ സമൂഹത്തില്‍ നാടുവാഴിത്തത്തിന്റെ ശക്തമായ സാന്നിദ്ധ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രീകരണത്തിനുള്ള അഭിപ്രായം വളരെ പെട്ടെന്നായിരിക്കും. പക്ഷെ അത്തരമൊരു കേന്ദ്രീകരണം എല്ലാ നേതൃവാസനകളും ഊര്‍ജ്വസ്വലതയും പ്രസരിപ്പും നശിപ്പിക്കും. തങ്ങള്‍ മുകളില്‍നിന്ന് കിട്ടുന്ന ഉത്തരവുകള്‍ നടപ്പാക്കാനുള്ള ഉപകരണങ്ങളായി ചുരുങ്ങുമെന്ന് ഭയന്ന് യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് തടയും. ഇത് സംഭവിക്കുകയാണെങ്കില്‍ കമ്മ്യൂണിസത്തെ പുനരുദ്ധരിക്കാനും കഴിയില്ല. ഇക്കാര്യങ്ങള്‍ കൂടുതല്‍ അടിയന്തരമാകുന്നത് ഏത് ഏജന്‍സിയിലൂടെയാണിത് നടപ്പാക്കുക എന്നതിനാലാണ്. അതിലേക്കാണ് ഞാന്‍ തിരിയുന്നത്.

ഏജന്‍സി എന്ന ചോദ്യം

അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ വിഘടീകരണവും അണുവല്‍ക്കരണവുമാണ് ജനകീയ ജനാധിപത്യ വിപ്ലവത്തിന് അവര്‍ക്ക് നേതൃത്വം കൊടുക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ പരമ്പരാഗതമായി ശ്രമിക്കുന്നത്. അതാണ് മുതലാളിത്ത വിശേഷിപ്പിക്കുന്ന പുതിയ സമുദായവും. ഇത് ഒരു ചോദ്യം ഉന്നയിപ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ആര്‍ക്കാണ് നേതൃത്വം നല്കാന്‍ കഴിയുക. സത്യത്തില്‍ തൊഴിലാളിവര്‍ഗ്ഗം മാത്രമല്ല. ഈ അവസ്ഥയ്ക്കകത്ത് ദുരിതമനുഭവിക്കുന്ന ഇടതുപക്ഷത്തിന്റെ കൂടെ നില്ക്കാനാഗ്രഹിക്കുന്ന എല്ലാ ഘടകവര്‍ഗങ്ങളും ഉണ്ടായിരിക്കണം. അങ്ങിനെ വര്‍ഗ്ഗത്തിനകത്തെ വര്‍ഗ്ഗമെന്ന നിലയില്‍ നിന്ന് ഒരു വര്‍ഗത്തിന്റെ മുഴുവന്‍ താല്പര്യങ്ങളിലേയ്ക്ക മാറാന്‍ സാധിക്കും. (transforming itself from class in itself to class for itself)

പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ ജനാധിപത്യം ഒരവിഭാജ്യ ഘടകമാണ്, അനിവാര്യവുമാണ്. അതിന്റെ അഭാവമാണ് വേദനാജനകവും ദുരന്തപൂര്‍ണ്ണവുമായ സാഹചര്യം സൃഷ്ടിക്കുന്നത്. പാര്‍ട്ടി നയം വ്യതിചലിക്കുന്നു എന്ന ഭയം പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നു. അതേസമയം അങ്ങിനെ ചെയ്യാന്‍ ബൂര്‍ഷ്വാ പത്ര മാധ്യമങ്ങള്‍ക്കും ബൂര്‍ഷ്വാ പ്രചാരകര്‍ക്കും കഴിയുന്നു. തന്മൂലം ബൂര്‍ഷ്വാ വീക്ഷം, ബൂര്‍ഷ്വാ നിലപാടുകള്‍ ബൂര്‍ഷ്വാസിയുടെ തെറ്റായ വിവരങ്ങള്‍ എന്നിവയെ ആശ്രയിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നു. അതിനര്‍ത്ഥം പാര്‍ട്ടിക്കകത്തെ തീരുമാനങ്ങള്‍ ബൂര്‍ഷ്വാസിയുടെ വീക്ഷണത്താല്‍ സ്വാധീനിക്കപ്പെടുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ പേരില്‍ ബൂര്‍ഷ്വാസിയുടെ വീക്ഷണത്താല്‍ സ്വാധീനിക്കപ്പെട്ട തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ പാര്‍ട്ടിയംഗങ്ങള്‍ നിര്‍ബ്ബന്ധിതരാകുന്നു.

ഈ ചോദ്യത്തിനുള്ള ഉത്തരം താഴെ പറയുന്നതാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിശദീകരിക്കുന്ന പോലെ ചരിത്ര മുന്നേറ്റങ്ങളെ മൊത്തത്തില്‍ സംഗ്രഹിക്കാന്‍ കഴിവുള്ള ഒരു 'ഉത്പതിഷ്ണു ബുദ്ധിജീവി' (Radical Intelligentia) വിഭാഗത്തിന് ഈ ഏജന്‍സി ജോലി ചെയ്യാന്‍ കഴിയും. ഇവരെ അടിസ്ഥാനവര്‍ഗത്തിന്റെ രാഷ്ട്രീയ കൂട്ടുകെട്ടുകളില്‍ കാണാനും കഴിയും. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശരിയാ പ്രസ്ഥാനത്തിന്റെ അഭാവത്തിലും അങ്ങിനെയൊരു പ്രസ്ഥാനം രൂപപ്പെടുന്നതുവരെയും ഇടതുപക്ഷ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഈ ഏജന്‍സി പങ്ക് നിര്‍വ്വഹിക്കണം.

ഇത് പുതിയൊരു ചരിത്ര പ്രതിഭാസമല്ല. ചൈനയിലെ ജനകീയ ജനാധിപത്യ വിപ്ലവത്തില്‍ നേതൃത്വം നല്കിയ തൊഴിലാളിവര്‍ഗ്ഗം വിപ്ലവ മുന്നേറ്റം ഉണ്ടാക്കിയത് നഗരപ്രദേശ തൊഴിലാളികളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയാത്ത ദൂരെയുള്ള അടിസ്ഥാന പ്രദേശങ്ങളില്‍ നിന്നായിരുന്നു. ഇത് നിര്‍വ്വഹിച്ചത് കമ്യൂണിസ്റ്റ് പാര്‍ടി തന്നെയായിരുന്നു. ചില ചരിത്രഘട്ടങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന്റെ പങ്ക് അതേ മുന്നണിയില്‍ നില്‍ക്കുന്ന മറ്റു ബഹുമുഖ പാര്‍ടികള്‍ ചേര്‍ന്ന കൂട്ടുകെട്ടിന് നിര്‍വ്വഹിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത് പരിപൂര്‍ണ്ണമായും പുതുമയുള്ളതാണെന്ന് കരുതേണ്ടതില്ല.

അടിസ്ഥാന വര്‍ഗത്തോടൊപ്പവും അടിസ്ഥാന വര്‍ഗ്ഗത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന്റെ ഘടകവര്‍ഗങ്ങളെ തൊഴിലാളിവര്‍ഗത്തിന്റെ നേതൃസ്ഥാനം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാക്കണം. അത്തരം ചര്‍ച്ചകള്‍ സുതാര്യമാകണം. അത്തരം രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഉദ്യോഗസ്ഥ കേന്ദ്രീകരണം ഉണ്ടാകുകയാണെങ്കില്‍ അത് വിപ്ലവമുന്നേറ്റങ്ങള്‍ക്ക് വലിയ ദോഷം ചെയ്യും. മാത്രമല്ല ശൂന്യമായ ഒരു ശക്തിയുമായിരിക്കും അത്തരം സംഘടന.

അതുകൊണ്ട് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ ജനാധിപത്യം ഒരവിഭാജ്യ ഘടകമാണ്, അനിവാര്യവുമാണ്. അതിന്റെ അഭാവമാണ് വേദനാജനകവും ദുരന്തപൂര്‍ണ്ണവുമായ സാഹചര്യം സൃഷ്ടിക്കുന്നത്. പാര്‍ട്ടി നയം വ്യതിചലിക്കുന്നു എന്ന ഭയം പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നു. അതേസമയം അങ്ങിനെ ചെയ്യാന്‍ ബൂര്‍ഷ്വാ പത്ര മാധ്യമങ്ങള്‍ക്കും ബൂര്‍ഷ്വാ പ്രചാരകര്‍ക്കും കഴിയുന്നു. തന്മൂലം ബൂര്‍ഷ്വാ വീക്ഷം, ബൂര്‍ഷ്വാ നിലപാടുകള്‍ ബൂര്‍ഷ്വാസിയുടെ തെറ്റായ വിവരങ്ങള്‍ എന്നിവയെ ആശ്രയിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നു. അതിനര്‍ത്ഥം പാര്‍ട്ടിക്കകത്തെ തീരുമാനങ്ങള്‍ ബൂര്‍ഷ്വാസിയുടെ വീക്ഷണത്താല്‍ സ്വാധീനിക്കപ്പെടുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ പേരില്‍ ബൂര്‍ഷ്വാസിയുടെ വീക്ഷണത്താല്‍ സ്വാധീനിക്കപ്പെട്ട തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ പാര്‍ട്ടിയംഗങ്ങള്‍ നിര്‍ബ്ബന്ധിതരാകുന്നു.

അതുകൊണ്ട് കേന്ദ്രീകൃത ജനാധിപത്യം ഒരിയ്ക്കലും ഉദ്യോഗസ്ഥ കേന്ദ്രീകരണമായും ഫ്യൂഡല്‍ ഘടനാപരവുമായും തരംതാഴരുത്. കാരണം വിപ്ലവരാഷ്ട്രീയത്തിന്റെ അച്ചടക്കമുള്ള പ്രവര്‍ത്തനത്തിന് കേന്ദ്രീകൃത ജനാധിപത്യം അത്യന്താപേക്ഷിതമാണ്. ചുരുക്കത്തില്‍ സാമൂഹ്യമായ ആശങ്കകളുള്ള, ചിന്തിക്കുന്ന, ലോലഹൃദയരായ വ്യക്തികളുമായി നല്ല ബന്ധം പുലര്‍ത്തി ശത്രുപക്ഷത്തേക്ക് മാറ്റാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പ്രസരിപ്പുള്ള ജീവനുള്ള ശക്തമായ ഒരു പ്രവര്‍ത്തനത്തിലേയ്ക്ക് ഇടതുപക്ഷ രൂപങ്ങള്‍ പ്രവേശിക്കണം.

ലെനിനിസമോ-സന്നദ്ധസംഘടനയോ?

ഒറ്റനോട്ടത്തില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ ലെനിനിസത്തില്‍നിന്നുള്ള പിന്മാറ്റമായി തോന്നാം. ഒരുപക്ഷേ സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്കും ചിന്തയിലേക്കും മാറുകയാണോ എന്നു തോന്നാം. വിപ്ലവസത്തക്ക് വിപരീതമായി ഇടതുപക്ഷം സ്വീകരിക്കേണ്ട മാര്‍ഗ്ഗമാണോയിത്? ഈ നിലപാട് ഊന്നിപ്പറഞ്ഞാല്‍ കൂടുതല്‍ ശക്തമാകും. അതായത് സന്നദ്ധസംഘടനകള്‍ പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഇടതുപക്ഷത്തിനുകൂടി ആശങ്കയുണര്‍ത്തേണ്ടതാണ്. ലെനിനിസ്റ്റ് കാലഘട്ടത്തില്‍നിന്ന് മുന്നോട്ട് പോകണമെന്ന് പറയുന്നത് ലെനിനസത്തില്‍ നിന്ന് വ്യതിചലിക്കണമെന്നല്ല. എന്റെ വീക്ഷണത്തില്‍ ലെനിനിസം ഒരു കൂട്ടം സമവാക്യങ്ങളും ഉറച്ച പ്രയോഗങ്ങളും അടങ്ങിയതല്ല.

ലെനിനിസത്തിന്റെ അന്തസത്ത മുതലാളിത്തത്തെ മാറ്റാനുള്ള ഇച്ഛാശക്തിയും കരുത്തുമാണ്. യൂറോപ്യന്‍ സോഷ്യല്‍ ഡെമോക്രസിക്ക് അധികാരത്തിലേക്കുള്ള ഇച്ഛാശക്തിയുണ്ട്. പക്ഷെ മുതലാളിത്തത്തെ മാറ്റണമെന്ന ആഗ്രഹമില്ല. മറിച്ച് മറ്റ് സോഷ്യല്‍ ഡെമോക്രസി രൂപങ്ങള്‍ക്ക്, 1917ലെ ബോള്‍ഷെവിക്കുകളെ മാറ്റിനിര്‍ത്തിയാല്‍, മുതലാളിത്തത്തെ മാറ്റാനുള്ള ദൃഢനിശ്ചയമുണ്ടായിരുന്നെങ്കിലും അധികാരത്തിലെത്താനുള്ള ഇച്ഛാശക്തിയുണ്ടായിരുന്നില്ല.

അതുപോലെ ഇന്നത്തെ ഇന്ത്യയില്‍ ഇടതുപക്ഷേതര രാഷ്ട്രീയ രൂപങ്ങള്‍ക്ക് അധികാരത്തിലെത്താനുള്ള ഇച്ഛാശക്തിയുണ്ട്. എന്നാല്‍ മുതലാളിത്തത്തെ മാറ്റണമെന്ന നേരിയ ആഗ്രഹംപോലുമില്ല. മാര്‍ക്‌സിസത്തിന്റെ സ്വാധീനമുള്ള ഏറ്റവും തീവ്രമായ സന്നദ്ധസംഘടനകള്‍ അരാഷ്ട്രീയ രൂപങ്ങളാണ്. അവര്‍ക്ക് രാഷ്ട്രീയ അധികാരത്തിലുള്ള ഇച്ഛാശക്തിയല്ല. അതുപോലെ ചില തീവ്ര ഇടതുപക്ഷ രൂപങ്ങളും രാഷ്ട്രീയ അധികാരത്തിനുള്ള ആഗ്രഹത്തേക്കാള്‍ മുന്നിട്ട് നില്ക്കുന്നത് ധാര്‍മ്മികമായി ശരിയായി കാണുന്നു. പൗരസമൂഹ മുന്നേറ്റത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ആംആദ്മി പാര്‍ടി ധാര്‍മ്മികതയുടെ പേരില്‍ അധികാരം വിട്ടൊഴിഞ്ഞത് രണ്ടാമത്തെ വിഭാഗത്തിനു ചേര്‍ന്ന മകുടോദാഹരണമാണ്.

അധികാരത്തിനുള്ള ഇച്ഛാശക്തിയില്ലെങ്കില്‍ മുതലാളിത്തത്തെ മാറ്റണമെന്ന ആഗ്രഹം കേവലം ഒരു സ്വപ്നമായി അവശേഷിക്കും. അതേസമയം മുതലാളിത്തത്തിനെ മാറ്റണമെന്ന ആഗ്രഹമില്ലാതെ അധികാരത്തിനുള്ള ഇച്ഛാശക്തി മാത്രമായാല്‍ അത് ബൂര്‍ഷ്വാ സ്ഥാപനത്തിന്റെ പട്ടികയില്‍ വരും. രാഷ്ട്രീയ അധികാരത്തിനുള്ള ഇച്ഛാശക്തിയും സോഷ്യലിസ്റ്റ് പ്രൊജക്ടിന് വേണ്ടിയുള്ള അതിന്റെ ചുമതലയും ഉപേക്ഷിക്കാത്തിടത്തോളം കാലം വിപ്ലവത്തിനുവേണ്ടിയുള്ള അതിന്റെ നിലപാടിനെ വഞ്ചിച്ചു എന്ന് പേടിയ്‌ക്കേണ്ടതല്ല. ലെനിനിസം ഉപേക്ഷിച്ചു എന്നതിന്റെ പഴിയും കേള്‍ക്കേണ്ടിവരില്ല.

അപര്യാപ്തതയുടെ പ്രശ്‌നം

അവസാനമായി പ്രശസ്ത ചിന്തകനായ ജിന്‍ പോള്‍ സാര്‍ത്രെയുടെ നിരീക്ഷണംകൂടി മനസ്സിലാക്കാം. സോഷ്യലിസ്റ്റ് പദ്ധതിയുടെ രൂപീകരണത്തിനുള്ള വന്‍തടസ്സം അപര്യാപ്തതയുടെ സാന്നിദ്ധ്യമാണ്. ഈ വാദഗതിയെ പ്രൊഡക്ഷനിസ്റ്റ് നിഗമനങ്ങളില്‍ എത്തിയ്ക്കാന്‍ ചിലര്‍ ഉപയോഗിക്കാറുണ്ട്. ഒരു ചോദ്യം ഇവിടെ പ്രസക്തമാകുന്നു. അപര്യാപ്തത എന്തിനോട് ആപേക്ഷികമാണ്?

മുതലാളിത്തം ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട്, ഒരിക്കലും തീരാത്ത ചോദനയാണ് ഉല്പന്നങ്ങള്‍ക്ക്. അതുകൊണ്ട് മുതലാളിത്തം തുടര്‍ച്ചയായ അമിത ഉല്പാദനത്തില്‍ കുടുങ്ങുമ്പോഴും, അതേ കാരണം കൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ അപര്യാപ്തതയുടേയും നഷ്ടത്തിന്റെയും ധാരണ പരത്താന്‍ ശ്രമിക്കും. (വ്യവസ്ഥയ്‌ക്കെതിരെ തിരിച്ചുവിടുക എന്നതിനപ്പുറം ഒരു അഭിലാഷം മാത്രമാണ്.) ഉപഭോഗസംസ്‌കാരം സൃഷ്ടിക്കുന്ന ദാരിദ്ര്യത്തെ ഒഴിവാക്കിയില്ലെങ്കില്‍ ഒരു ഭാഗത്ത് സോഷ്യലിസം ഉണ്ടായാല്‍ കൂടി മുതലാളിത്തം ലോകത്ത് ഏത് കോണിലുണ്ടായാലും ഈ നില തുടരും. സോഷ്യലിസ്റ്റ് പദ്ധതി അട്ടിമറിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് സോഷ്യലിസ്റ്റ് പദ്ധതിക്ക് അത്യന്താപേക്ഷിതമായത് ആവശ്യങ്ങളെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചുമുള്ള ഒരു നിര്‍വ്വചനമാണ്. അത്തരമൊരു നിര്‍വ്വചനം മുതലാളിത്തം മുന്നോട്ടു വെയ്ക്കുന്ന ഉപഭോഗസംസ്‌കാരത്തില്‍നിന്നും സ്വതന്ത്രമാകുകയും വേണം.

പ്രസ്തുത നിര്‍വ്വചനം സാമൂഹ്യമായി കണ്ടെത്തണം. അതിന് ഇടതുപക്ഷ നേതൃത്വം കൊടുക്കണം. ഇങ്ങനെയൊരു നേതൃത്വം നല്കണമെങ്കില്‍ അത് വിശ്വാസയോഗ്യമാകണമെങ്കില്‍ ഉപഭോഗസംസ്‌കാരത്തില്‍നിന്ന് പ്രവര്‍ത്തകര്‍ സ്വതന്ത്രമാകണം. മാത്രമല്ല അവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തിന്റെ ജീവിതശൈലിയുമായി പൊരുത്തപ്പെട്ട ഒരു ജീവിത ശൈലിയായിരിക്കണം അവര്‍ നയിയ്‌ക്കേണ്ടത്. ഈ നില ഇന്ത്യയില്‍ പ്രയോഗത്തില്‍ വരുത്തുന്നതില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെങ്കിലും ഒന്നുകൂടി അടിവരയിട്ടു പറയേണ്ടതുണ്ട്.

 

29-Dec-2014