സര്‍ക്കാര്‍ വാര്‍ഷികവും കോണ്‍ഗ്രസ് നാടകവും
പ്രജിത്കുമാര്‍
സുധീരനെ, കെ പി സി സി പ്രസിഡന്റ് ആകുന്നതുവരെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒരു 'വിമര്‍ശക'നായാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ 'നല്ല കോണ്ഗ്രസ്മുഖ'മായി വലതുപക്ഷത്തിന്റെ പേനയുന്തുകാര്‍ സുധീരനെ വിശേഷിപ്പിക്കാറുണ്ട്. ഇത്തരം ഇരട്ടമുഖങ്ങള്‍ കോണ്‍ഗ്രസിനും അതിന് താങ്ങായി നില്ക്കുന്ന മാധ്യമങ്ങള്‍ക്കും എപ്പോഴും ആവശ്യമുണ്ട്. അത്തരത്തില്‍ ഗീര്വാണങ്ങളടിക്കുമ്പോഴും സുധീരന്, ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് മാത്രമാണെന്നത് ഇക്കൂട്ടര്‍ ബോധപൂര്‍വം മറച്ചു പിടിക്കും അങ്ങനെ സുധീരന് ഒരു വേറിട്ട മുഖം നല്കാന് പരിശ്രമിച്ചുകൊണ്ടിരിക്കും. അതായത് അന്ന് വലതുപക്ഷ മാധ്യമങ്ങളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും നടത്തിയത്; കോണ്‍ഗ്രസ് എന്നാല്‍ ഉമ്മന്‍ചാണ്ടിയല്ല, വി എം സുധീരനാണ് എന്നുള്ള സൈക്കോളജിക്കല്‍ മൂവ് ആയിരുന്നു! സര്‍ക്കാരിനെതിരെ പഴയതുപോലെ സംസാരിക്കാന്‍, കെ പി സി സി പ്രസിഡന്റ് ആയ സുധീരന് സാധിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ മറ്റൊരു സൈക്കോളജിക്കല്‍ മൂവ് നടത്താന്‍ സാക്ഷാല്‍ എ കെ ആന്റണി തന്നെ നേരിട്ടെത്തിയത്. കൂട്ടിന് കെ പി സി സി വൈസ്പ്രസിഡന്റ് വി ഡി സതീശനുമുണ്ട്. അഴിമതിയും കുംഭകോണങ്ങളും നടത്തി മുന്നേറുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള രാഹുകാലം ഇക്കഴിഞ്ഞ ദിവസമാണോ എ കെ ആന്റണിക്ക് ഉണ്ടായത് ? |
യു ഡി എഫ് സര്‍ക്കാര്‍ നാലുവര്‍ഷം തികയ്ക്കുകയാണ്. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും ഭരണസ്തംഭനത്തിന്റെയും നാലുവര്‍ഷം. വാര്‍ഷികത്തിന് മുന്നോടിയായി കേരള ജനതയുടെ കണ്ണില്‍പ്പൊടിയിടാനെന്ന പോലെ ചില നാടകങ്ങള്‍ അരങ്ങേറുന്നുണ്ട്. കോണ്‍ഗ്രസിലെ ആദര്ഷപുംഗവനായ എ കെ ആന്റണിതന്നെയാണ് നാടകത്തിലെ നായകന്. കോണ്‍ഗ്രസ് മുച്ചൂടും നശിച്ചിട്ടില്ലെന്നും അഴിമതിയില്‍ മുങ്ങിച്ചത്തിട്ടില്ലെന്നും ചില 'നല്ലശബ്ദ'ങ്ങള് കോണ്‍ഗ്രസിനകത്തുണ്ടെന്നും കാണിച്ച് കേരള ജനതയെ ആശ്വസിപ്പിക്കുകയാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍. കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ഇവരോടൊപ്പം ചില ശബ്ദങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ട് എന്നതാണ് രസാവഹം.
സുധീരനെ, കെ പി സി സി പ്രസിഡന്റ് ആകുന്നതുവരെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒരു 'വിമര്‍ശക'നായാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ 'നല്ല കോണ്ഗ്രസ്മുഖ'മായി വലതുപക്ഷത്തിന്റെ പേനയുന്തുകാര്‍ സുധീരനെ വിശേഷിപ്പിക്കാറുണ്ട്. ഇത്തരം ഇരട്ടമുഖങ്ങള്‍ കോണ്‍ഗ്രസിനും അതിന് താങ്ങായി നില്ക്കുന്ന മാധ്യമങ്ങള്‍ക്കും എപ്പോഴും ആവശ്യമുണ്ട്. അത്തരത്തില്‍ ഗീര്വാണങ്ങളടിക്കുമ്പോഴും സുധീരന്, ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് മാത്രമാണെന്നത് ഇക്കൂട്ടര്‍ ബോധപൂര്‍വം മറച്ചു പിടിക്കും അങ്ങനെ സുധീരന് ഒരു വേറിട്ട മുഖം നല്കാന് പരിശ്രമിച്ചുകൊണ്ടിരിക്കും. അതായത് അന്ന് വലതുപക്ഷ മാധ്യമങ്ങളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും നടത്തിയത്; കോണ്‍ഗ്രസ് എന്നാല്‍ ഉമ്മന്‍ചാണ്ടിയല്ല, വി എം സുധീരനാണ് എന്നുള്ള സൈക്കോളജിക്കല്‍ മൂവ് ആയിരുന്നു!
ഇപ്പോള്‍ സുധീരന് പണ്ടേപ്പോലെ നാവാട്ടം നടത്താന്‍ സാധിക്കില്ല. കാരണം കെ പി സി സി പ്രസിഡന്റ് ആണ്. സര്‍വത്ര അഴിമതിയില്‍ മുങ്ങികുളിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പഴയതുപോലെ സംസാരിക്കാന്‍ സുധീരന് സാധിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ സൈക്കോളജിക്കല്‍ മൂവ് നടത്താന്‍ സാക്ഷാല്‍ എ കെ ആന്റണി തന്നെ നേരിട്ടെത്തിയത്. കൂട്ടിന് കെ പി സി സി വൈസ്പ്രസിഡന്റ് വി ഡി സതീശനുമുണ്ട്. കഴിഞ്ഞ നാലുവര്ഷകാലമായി സമസ്ത മേഖലകളിലും അഴിമതിയും കുംഭകോണങ്ങളും നടത്തി മുന്നേറുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള രാഹുകാലം ഇക്കഴിഞ്ഞ ദിവസമാണോ എ കെ ആന്റണിക്ക് ഉണ്ടായത് എന്ന ചോദ്യത്തിന് ആരും മറുപടി തരുന്നില്ല. വി ഡി സതീശന് ഇന്നലെ വരെ കേരളത്തിലല്ലേ ഉണ്ടായിരുന്നത്? ദിവസം മൂന്നുനേരം എന്നതിലുമേറെ അഴിമതി നടത്തുന്ന ചാണ്ടി ഭരണത്തെകുറിച്ച് സതീശന് അറിവില്ലായിരുന്നോ? അഴിമതി കൊടികുത്തി വാഴുമ്പോള്‍ മൗനം പാലിച്ച സതീശന്, അരുവിക്കര, തദ്ദേശഭരണ തെരഞ്ഞെടുപ്പുകള്‍ അടുത്തെത്തിയപ്പോള്‍ കോണ്‍ഗ്രസിന് നല്ല മുഖം കൂടിയുണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള നാടകത്തില്‍ വേഷമിടുന്ന ഒരു നടനായി മാറുകയാണ്.
ഹൈക്കമാന്റ് നേരിട്ട് വൈസ്പ്രസിഡന്റ് ആക്കിയ വി ഡി സതീശന് ഇപ്പോള്‍ ചാനലുകളിലേക്ക് അങ്ങോട്ട് വിളിച്ച് ഇന്റര്‍വ്യു എടുക്കണം. ചൂടുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട് എന്ന് പറയാനും കൈയടി നേടാനും കാണിക്കുന്ന മിടുക്ക് പാര്‍ട്ടിക്കകത്ത്, മുന്നണിക്കകത്ത് കാണിച്ചിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നാറില്ലായിരുന്നു. ജനങ്ങള്‍ ഇത്രമേല്‍ പൊറുതി മുട്ടില്ലായിരുന്നു. സര്‍ക്കാരിനെ നയിക്കുന്ന കാട്ടുകള്ളന്മാരുടെ കൂടെത്തന്നെയായിരുന്നു വി ഡി സതീശനും ഉണ്ടായിരുന്നത്. സകല ജീര്‍ണ്ണതകളും ബാധിച്ചതിനെ തുടര്‍ന്ന്, കേരളത്തിലെ സകലമാന ജനങ്ങളും കോണ്‍ഗ്രസിനെയും യു ഡി എഫ് മുന്നണിയെയും വെറുത്ത്, പുറംകാലുകൊണ്ട് ചവിട്ടിമെതിക്കാന്‍ ഒരുങ്ങുന്ന വേളയില്‍ ഒരു രക്ഷകനായി അവതരിച്ച് മാധ്യമങ്ങളുടെ സഹായത്തോടെ കൈയടി നേടി, കോണ്‍ഗ്രസും സര്‍ക്കാരും കെട്ടുപോയിട്ടില്ല, പട്ടുപോയിട്ടില്ല എന്ന് വരുത്തി തീര്‍ക്കാനാണ് ആന്റണിയും സതീശനും ശ്രമിക്കുന്നത്. ഈ കാഞ്ഞബുദ്ധി, ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും വി എം സുധീരനും സതീഷനും കെ സി ജോസഫും കൂടിയിരുന്ന തയ്യാറാക്കിയതല്ല എന്ന് പറയാന്‍ സാധിക്കില്ല. കാരണം ജനങ്ങളെ കഴുതകളാക്കാന്‍, വിഡ്ഡികളാക്കാന്‍ ഏതറ്റംവരെയും പോകാന്‍ കോണ്‍ഗ്രസും യു ഡി എഫും തയ്യാറാകും എന്നത് ലോകത്തിന് ബോധ്യം വന്നു കഴിഞ്ഞതാണ്.
യു ഡി എഫ് സര്‍ക്കാര്‍ ഇന്ന് നാലുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. സംസ്ഥാനമാണെങ്കില്‍ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത രീതിയില്‍ പിന്നോക്കം പോയിരിക്കയാണ്. സര്‍ക്കാര്‍ കൈവെക്കുന്ന കാര്യങ്ങളെല്ലാം അഴിമതിയുടെയോ ക്രമക്കേടുകളുടെയോ പര്യായമായി മാറുന്നു. ജനദ്രോഹമാണ് സര്‍ക്കാരിന്റെ പ്രധാന ഹോബി. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനം വരെ സ്ത്രീപീഡനങ്ങള്‍ക്ക് സാക്ഷിയായി. അശരണര്‍ക്ക് പെന്‍ഷനില്ല. അഴിമതിയാണ് സര്‍വ്വത്ര. പാമൊലിന്‍ കേസില്‍ താന്‍ പ്രതിയാകുമെന്ന് വന്നപ്പോള്‍ മുഖ്യമന്ത്രി, നടത്തിയ നീക്കുപോക്കുകള്‍ ബാര്‍ കോഴക്കേസുവരെ വിസ്തൃതമായി. സോളാര്‍ തട്ടിപ്പ്, ഏഷ്യന്‍ ഗെയിംസ് അഴിമതി തുടങ്ങി കുംഭകോണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വമാണ്. നാട്ടിലാകെ അക്രമവും പിടിച്ചുപറിയും സ്ത്രീ പീഡനങ്ങളും പെരുകുന്നു. ക്രമസമാധാനം തകര്‍ന്നതിന്റെ നേര്‍ക്കാഴ്ചകള്‍. ഇതാണ് യു ഡി എഫ് ഭരണം. ഉമ്മന്‍ചാണ്ടി സര്‍്കകാരിന്റെ നാലാം വാര്‍ഷികത്തില്‍ ആഘോഷമൊന്നും നടത്താതെ ചിലരെ കുറ്റം പറഞ്ഞ്, പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ഗിമ്മിക്കുകളൊക്കെ ജനങ്ങള്‍ക്ക് നന്നായി മനസിലാവും. തീര്‍ച്ചയായും ആരുവിക്കര ഉപതെരഞ്ഞെടുപ്പിലും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും യു ഡി എഫിനോടുള്ള വികാരം ജനങ്ങള്‍ പ്രകടിപ്പിക്കും. പിന്നീട് അറബിക്കടലില്‍ നിന്ന് വളരാനുള്ള ത്രാണി യു ഡി എഫിനുണ്ട് എങ്കില്‍ അപ്പോള്‍ കാണാം.
18-May-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി