പിറവംപള്ളി; സംഘിവാദം പൊളിയുന്നു.
ശാരിക ജി എസ്
ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കം, മലങ്കര കേസ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ പള്ളിക്കേസ് കുറെയേറെക്കാലമായി കേരളം ചര്‍ച്ച ചെയ്യുന്നതാണ്. ഇത് ഭരണഘടനാപരമായ മൗലീകാവകാശം നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരെങ്കിലും നല്കിയ റിട്ട് ഹര്‍ജി പ്രകാരം സുപ്രീംകോടതി ഇടപെട്ട ഒരുകേസല്ല. രണ്ട് ക്രിസ്ത്യന്‍ സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള ഒരു സിവില്‍കേസാണ് ഇത്. സര്‍ക്കാര്‍ ഒരിക്കലും ഈ കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ല. കോടതി സര്‍ക്കാരിനോട് ഈ വിഷയത്തിലുള്ള അഭിപ്രായം ശബരിമല വിഷയത്തില്‍ ചോദിച്ചത് പോലെ ചോദിച്ചിട്ടുമില്ല. സര്‍ക്കാര്‍ ഈ വിഷയത്തെ സംബന്ധിച്ച് കോടതിയില്‍ ഒരു സത്യവാങ്മൂലവും നല്‍കിയിട്ടുമില്ല. കേരള ഹൈക്കോടതി പിറവം സെന്റ്മേരിസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയെ സംബന്ധിച്ച പോലീസ് സംരക്ഷണ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ തീര്‍പ്പുണ്ടാകുമ്പോള്‍ മാത്രമേ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടാവുകയുള്ളു. |
ചാനല്‍ ചര്‍ച്ചകളിലടക്കം ഉത്തരം മുട്ടുമ്പോള്‍ ആര്‍എസ്എസ് - ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചോദിക്കുന്ന സ്ഥിരം ചോദ്യമാണ്, ''ശബരിമല വിധി നടപ്പാക്കുന്ന പിണറായി സര്‍ക്കാര്‍ പിറവം പള്ളി വിധി നടപ്പിലാക്കാത്തത് എന്താണ്?'' എന്നത്.
എന്താണീ പിറവം പള്ളി വിധിയെന്ന് ചോദിച്ചാല്‍ സംഘികള്‍ സംശയലേശമില്ലാതെ പറയും., പിറവത്തെ കൃസ്ത്യന്‍പള്ളി പൊളിച്ചുനീക്കാനുള്ള കോടതിവിധിയാണ് അതെന്ന്. പച്ചക്കള്ളമാണ് സംഘികളുടെ ഈ വാദം.
ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കം, മലങ്കര കേസ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ പള്ളിക്കേസ് കുറെയേറെക്കാലമായി കേരളം ചര്‍ച്ച ചെയ്യുന്നതാണ്. ഇത് ക്രിസ്തുമത വിശ്വാസികളായ ഭൂരിപക്ഷത്തെ ബാധിക്കുന്ന ഒരു വിഷയവുമല്ല. അതിലെ ന്യൂനപക്ഷത്തിന്റെ തര്‍ക്കമാണ്. പലപ്പോഴും ഈ പള്ളി പ്രശ്നം അക്രമത്തിലേക്കും ധ്രുവീകരണത്തിലേക്കും വളര്‍ന്നിട്ടുണ്ട്. ഒരേ ചരിത്രവും പാരമ്പര്യവും അവകാശപ്പെടുന്ന പല കാരണങ്ങളാല്‍ വഴിയിലെവിടെയോ രണ്ടായി പിരിഞ്ഞ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളില്‍ ആരുടേതാണ് പിറവം പള്ളി എന്നതാണ് തര്‍ക്ക വിഷയം.
ഈ തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാക്കാനുള്ള കേസ് നൂറ് വര്‍ഷത്തോളം നീണ്ടുനിന്നതാണ്. ഇത് ഭരണഘടനാപരമായ മൗലീകാവകാശം നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരെങ്കിലും നല്കിയ റിട്ട് ഹര്‍ജി പ്രകാരം സുപ്രീംകോടതി ഇടപെട്ട ഒരുകേസല്ല. രണ്ട് ക്രിസ്ത്യന്‍ സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള ഒരു സിവില്‍കേസാണ് ഇത്. സര്‍ക്കാര്‍ ഒരിക്കലും ഈ കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ല. കോടതി സര്‍ക്കാരിനോട് ഈ വിഷയത്തിലുള്ള അഭിപ്രായം ശബരിമല വിഷയത്തില്‍ ചോദിച്ചത് പോലെ ചോദിച്ചിട്ടുമില്ല. സര്‍ക്കാര്‍ ഈ വിഷയത്തെ സംബന്ധിച്ച് കോടതിയില്‍ ഒരു സത്യവാങ്മൂലവും നല്‍കിയിട്ടുമില്ല.
നീണ്ടുനിന്ന കോടതി വ്യവഹാരത്തിനൊടുവില്‍ ഓര്‍ത്തഡോക്സ് പക്ഷമാണ് യഥാര്‍ത്ഥ മലങ്കരവിഭാഗം എന്നാണ് സുപ്രീം കോടതി 2017 ജൂലൈ 3ന് അന്തിമമായി വിധിച്ചത്. അതുപ്രകാരം മലങ്കര സഭയുടെ അധിപനായി കത്തോലിക്കാ ബാവയെ കോടതി അംഗീകരിച്ചു. ആ പക്ഷത്തിന്റെ പ്രതിനിധിസഭയേയും സാധുതയുള്ളതാക്കി. 1934ല്‍ രൂപീകൃതമായ അവരുടെ ഭരണഘടനയനുസരിച്ച് പള്ളികള്‍ ഭരിക്കപ്പെടണമെന്നും സുപ്രീംകോടതി അന്തിമവിധിയില്‍ പറഞ്ഞു. മിക്കവാറും പള്ളികളുമായി ബന്ധപ്പെട്ട് സമാനമായ കേസുകള്‍ നടന്നെങ്കിലും, എല്ലാ പള്ളികളും 1934ലെ സഭാഭരണഘടനയനുസരിക്കണമെന്ന് കോടതി പറയുകയായിരുന്നു. അത് പിറവം പള്ളിക്കും ബാധകമായി.
പിറവം വലിയപള്ളി എന്നത് യാക്കോബായസഭക്കാരുടെ ഒരു തലപ്പള്ളിയാണ്. ആ ഇടവകയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷം യാക്കോബായസഭയുടെ പരമാധ്യക്ഷനായ പാത്രിയാര്‍ക്കീസിനെയും ആ പക്ഷത്തെ മെത്രാന്മാരെയും അംഗീകരിക്കുന്നവരാണ്. അവര്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ വിധി അവര്‍ക്ക് സ്വീകാര്യമല്ലെന്നാണ് അവര്‍ പറയുന്നത്. പള്ളിയില്‍ നിന്നും ആരെയെങ്കിലും ഇറക്കിവിടാനുള്ളതല്ല കോടതിവിധി. പള്ളിയും പള്ളിഭരണവും ഇപ്പോഴുള്ള ഇടവകക്കാര്‍ക്ക് തന്നെ നടത്താം. പക്ഷേ പള്ളിയുടെ വികാരിയായി ഒരു വൈദികനെ നിയമിക്കാനുള്ള അധികാരം നിയമപരമായി ഇപ്പോള്‍ ഓര്‍ത്തഡോക്സ് സഭയ്ക്കാണുള്ളത്. അതായത് ആ പള്ളിയുടെ വികാരി, അയാള്‍ക്ക് മുകളിലുള്ള മെത്രാന്, അതിനും മുകളിലുള്ള മെത്രാപ്പോലീത്താ എന്നിവര്‍ ഓര്ത്തഡോക്സുകാരായി നില്‍ക്കുന്നവരാകും. പക്ഷെ, അത് ഇടവകാംഗങ്ങള്‍ സമ്മതിക്കുന്നില്ല. ഇത് പിറവം പള്ളിയിലെ മാത്രം വിഷയമല്ല. തര്‍ക്കമുള്ള എല്ലാ പള്ളിയിലെയും നീറുന്ന പ്രശ്നമാണ്.
സംഘികള്‍ പ്രചരിപ്പിക്കുന്നത് പോലെ പള്ളി പൊളിക്കാനുള്ള വിധിയൊന്നും പിറവം പള്ളി സംബന്ധിച്ചില്ല എന്നത് ഇതില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
ഈ കേസില്‍ കേരളസര്‍ക്കാര്‍ ഒരു കക്ഷിയോ സാക്ഷിയോ ഇടപെടല്‍ കക്ഷിയോ ഒന്നുമല്ല. രണ്ട് സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള സിവില്‍ കേസില്‍ സര്‍ക്കാരിന് ഒരു റോളുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബിജെപി ഓഫീസിന്റെ വസ്തുതര്‍ക്കവുമായി നിലവിലുണ്ടായിരുന്ന കേസില്‍ അവര്ക്കനനുകൂലമായി വിധിയുണ്ടായപ്പോള്‍ അതിലും സര്‍ക്കാര്‍ കക്ഷിയായിരുന്നില്ല. കക്ഷിയാവേണ്ട കാര്യവുമില്ല. സിവില്കേസായത് കൊണ്ടാണ് അത്തരം ഇടപെടല്‍ അപ്രസക്തമാകുന്നത്.
എന്നാല്‍, വിധി നടപ്പാക്കാനായി പോലീസടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം കേസ് ജയിച്ചവര്‍ക്ക് ആവശ്യപ്പെടാം. ആ സഹായം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ബി ജെ പി ഓഫീസ് വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഇടപെട്ടാണ് കോടതിവിധി നടപ്പിലാക്കിയത്. സഹായം സര്‍ക്കാര്‍ നല്കുന്നില്ലയെങ്കില് അവര്‍ക്ക് സര്‍ക്കാരിനെതിരായി കോടതിയലക്ഷ്യം ഫയല്‍ ചെയ്യാം. 2018 ജൂലൈ 3ന് കേരള ഹൈക്കോടതി പിറവം സെന്റ്മേരിസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയെ സംബന്ധിച്ച പോലീസ് സംരക്ഷണ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ തീര്‍പ്പുണ്ടാകുമ്പോള്‍ മാത്രമേ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടാവുകയുള്ളു.
ഭരണഘടന അനുശാസിക്കുന്ന സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്തുന്ന മൗലീകാവകാശം പരിഗണിച്ച് ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് വേണ്ടി ശബരിമലയിലെ തന്ത്രിയെയും പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികളെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ അവര്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചര്‍ച്ചയ്ക്കായി വന്നിരുന്നില്ല. എന്നാല്‍, സഭാപ്രശ്നം രമ്യമായി പരിഹരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകളിലെല്ലാം സഭയുടെ വക്താക്കള്‍ പങ്കെടുത്തിരുന്നു എന്നതും സ്മരണീയമാണ്.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ കുറിച്ച് പറയുമ്പോള്‍, പിറവംപള്ളി വിധിയെന്നൊക്കെ പറയുന്ന സംഘികള്‍ പ്രയോഗിക്കുന്നത് ഗീബല്‍സിന്റെ തന്ത്രമാണ്. അത് തിരിച്ചറിഞ്ഞ് പ്രതിരോധിച്ചേ മതിയാവുകയുള്ളു.
04-Nov-2018
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി