ഫാഷന്‍ ഐക്കണും സുന്ദരിയല്ലാത്ത ഭാര്യയും

നിത്യവൃത്തിക്കായി അധ്യാപക ജോലി ചെയ്യുന്ന ഒരു സാധാരണക്കാരി, മോഡിയെ പറ്റി അന്വേഷിക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോട് ഉറക്കെ എതിര്‍ത്തു സംസാരിച്ച സ്ത്രീ. മോഡിക്ക് അവലക്ഷണം കെട്ട സ്ത്രീയായി മാറുകയാണ്. അതേ സമയത്ത് ബാംഗ്ലൂരില്‍ നിന്ന് വന്നൊരു യുവതിക്ക് മോഡി സംരക്ഷണം നല്‍കുന്നതും അവരുടെ കൂടെ ഒഴിവ് വേളകള്‍ ആനന്ദകരമാക്കുന്നതും നമ്മള്‍ കണ്ടു. സ്ത്രീത്വത്തെ സൗന്ദര്യത്തിന്റെയും തൊലിവെളുപ്പിന്റെയും അടിസ്ഥാനത്തില്‍ അളക്കുന്ന മോഡിയന്‍ രീതിയല്ലേ ഇത്. അതാണ്‌ സാമ്രാജ്യത്വം നിയന്ത്രിക്കുന്ന കമ്പോളത്തിന്റെ രീതി. ഇതാണോ സംഘപരിവാരത്തിന്റെ സ്ത്രീപക്ഷ കാഴ്ചപ്പാട്? രാജ്യത്തെ അമ്മയായിക്കണ്ട് സേവിക്കുകയും അധികാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുകയും ഞാനൊരു സ്ത്രീവിരോധി അല്ല എന്ന് ഇടക്കിടെ പ്രഖ്യാപിക്കുകയും എന്റെ ഭരണത്തിന്‍ കീഴില്‍ എല്ലാ സ്ത്രീകളും സുരക്ഷിതരാണെന്ന് ഘോഷിക്കുകയും ചെയ്യുമ്പോള്‍ യശോദബെന്‍ ഉള്ളില്‍ കരയുക തന്നെയാണ്. ആ കണ്ണീരൊപ്പാന്‍ മാത്രം വിശാലമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കരങ്ങള്‍. ആ കൈകളെ നിയന്ത്രിക്കുന്നത് കുത്തകകള്‍ ആണ്. അവരുടെ ക്യുട്ടിക്യൂറാ സുന്ദരിയാവാന്‍ ഒരിക്കലും യശോദബെന്നിന് സാധിക്കുകയില്ലല്ലോ.

കുറെയേറെ വര്‍ഷങ്ങള്‍ മുന്‍പ് ഇറങ്ങിയ ഐവറി സോപ്പിന്റെ പരസ്യത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ തങ്ങളുടെ പ്രതീകാത്മക പ്രതിപുരുഷനായി ഉയര്‍ത്തിക്കൊണ്ടു വന്ന സാംഅങ്കിളിനെയാണ് അവതരിപ്പിച്ചത്, ഉപയോഗിച്ചത്. നിങ്ങളുടെ സംസ്‌കാരത്തില്‍ നിന്നും, കറുത്ത അഴുക്കില്‍ നിന്നും മോചിതരാകാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഐ വെറി സോപ്പ് വിതരണം ചെയ്യുന്നു എന്ന പദ്യ രൂപത്തിലുള്ള ലഘുലേഖയാണ് അന്ന് പരസ്യമായി ആ ബഹുരാഷ്ട്ര കമ്പനി പുറത്തിറക്കിയത്. അന്നും ഇന്നും വെളുത്ത തൊലിയെ പറ്റി പറഞ്ഞ്, സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ് വിപണി വിപുലമാക്കുന്ന രീതി മാറ്റമില്ലാതെ തുടരുന്നു. തൊലിവെളുപ്പിക്കാന്‍ വേണ്ടിയുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണി ഇന്ന് ലോകത്തില്‍ ഏറ്റവും മുന്നിലാണ് നില്‍ക്കുന്നത്. നമ്മുടെ രാജ്യത്തും.

ജനങ്ങളുടെ നിലയും വിലയും സൗന്ദര്യവും നിശ്ചയിക്കുന്നത് തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണെന്നും അംഗവടിവിന്റെ സംതുലനങ്ങളിലാണെന്നും നിരന്തരം പരസ്യപ്പെടുത്തി സ്ഥാപിച്ചെടുത്ത്, വെളുത്ത തൊലിയോട് പക്ഷപാതപരമായൊരു മൃദുത്വം ഊട്ടിയുറപ്പിച്ചത് സാമ്രാജ്യത്വത്താല്‍ നിയന്ത്രിക്കപ്പെടുന്ന മുതലാളിത്തം തന്നെയാണ്. സൗന്ദര്യ വര്‍ധക വസ്തുക്കളഉടെ പരസ്യങ്ങളില്‍ മാത്രമല്ല, പുരുഷന്‍മാരുടെ അടിവസ്ത്രങ്ങളുടെ പരസ്യത്തില്‍ വരെ വെളുത്ത സൗന്ദര്യമുള്ള സ്ത്രീ നിര്‍ണായക ഘടകമാവുന്നത് ഇത്തരത്തിലുള്ള ഊട്ടിയുറപ്പിക്കലുകള്‍ കൊണ്ടാണ്. വിപണന തന്ത്രത്തിന്റെ രൂപകല്പ്പന എന്നും വെളുത്ത തൊലിയിലും സൗന്ദര്യത്തിലും മാത്രം അധിഷ്ഠിതം ആണ്.

കുത്തകകളുടെ ഉത്പന്നങ്ങളുടെ കമ്പോളം വിപുലീകരിക്കാന്‍, വിപണിയില്‍ നിന്നുമുള്ള ലാഭം കുന്നുകൂട്ടി ചൂഷണം വ്യാപകമാക്കാന്‍ സഹായകമാവുന്ന വെളുപ്പെന്ന വര്‍ണത്തിന്റെ പ്രയോഗം മറ്റ് സാമൂഹ്യതലങ്ങളിലും ഘടകമായി തീരുന്നുണ്ട്. വര്‍ണവും ജാതിയും തമ്മിലുള്ള ബന്ധത്തെ ഉയര്‍ത്തിപ്പിടിക്കുന്ന, നമ്മുടെ രാജ്യത്തും തൊലിവെളുപ്പ് സ്വാധീനം ചെലുത്തുന്നുണ്ട്. വിവാഹ കമ്പോളത്തിലും, സോഷ്യല്‍ സ്റ്റാറ്റസിന്റെ കാര്യിലും നിറവും സൗന്ദര്യവും നിര്‍ണായക ഘടകങ്ങള്‍ ആവുന്നു. അത്തരത്തിലുള്ള ഘടകങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെടുന്നൊരു സ്ത്രീ ഈയടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു. മറ്റാരുമല്ല, യശോദ ബെന്‍. പ്രധാനമന്ത്രി നരേന്ദ്രമോ#ിയുടെ ഭാര്യ. സ്വന്തം ഭര്‍ത്താവില്‍ നിന്ന് പോലും സൗന്ദര്യത്തിന്റെ തിളക്കത്തിന് ചാര്‍ത്തി കിട്ടുന്ന സാംസ്‌കാരിക മുന്‍ഗണന ഈ സ്ത്രീക്ക് ലഭിക്കുന്നില്ല. പ്രവേശനം ലഭിക്കാതെ പുറത്ത് നില്‍ക്കുന്നവരെ ആവശ്യം വന്നാല്‍ പകരക്കാരായുപയോഗിക്കാമെന്ന് കരുതുന്ന, ലാഭക്കൊതിയാല്‍ നയിക്കപ്പെടുന്നൊരു സമ്പദ്ഘടനയില്‍, കുത്തകകളാല്‍ നയിക്കപ്പെടുന്നൊരു പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. അവരുടെ മതമാണ് നരേന്ദ്രമോഡിയുടെ മനം. അവിടെയാണ് ആര്‍ഷ ഭാരത സംസ്‌കാരത്തെ നരേന്ദ്രമോഡി മറന്ന് വെക്കുന്നത്. 'ഭര്‍തേൃാ രക്ഷതി' എന്ന മനുവാക്യത്തെ തലയിലേറ്റി നടക്കുന്ന സംഘപരിവാരത്തിന്റെ വക്താവായ പ്രധാനമന്ത്രി സ്വന്തം ഭാര്യയ്ക്ക് കൊടുക്കുന്ന പദവി എന്താണെന്നത് രാജ്യത്തെ സ്ത്രീത്വത്തെയൊന്നാകെ ലജ്ജിപ്പിക്കുന്നു.

സ്ത്രീയെ അമ്മയായും ദേവിയായും ഒക്കെ ഉയര്‍ത്തിക്കാട്ടി ആര്‍ഷഭാരത സംസ്‌കാരത്തെക്കുറിച്ച് വാതോരാതെ സംസാരിച്ച് അതിന്റെ മൂല്യങ്ങളെ അധികാരം നേടിയെടുക്കാന്‍ വരെ ഉപയോഗിച്ച നരേന്ദ്ര മോഡി, വിവാഹ കമ്പോളത്തില്‍ താന്‍ കാണിച്ച ഉത്തരവാദിത്വമില്ലായ്മ മറച്ചുവെച്ചത് ഈയിടെ പുറത്തു വന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. കൃപ എന്നൊരു വാക്കില്‍ നെഞ്ചുതകര്‍ന്ന് കരഞ്ഞ നരേന്ദ്രമോഡി എന്ന പ്രധാനമന്ത്രിക്ക് നാല്‍പ്പത്തിയാറു വര്‍ഷമായി തനിക്ക് വേണ്ടി പൂജയും പ്രാര്‍ഥനയും നടത്തി ജീവിതം തള്ളിനീക്കുന്ന ഒരു സ്ത്രീയെ കുറിച്ച് യാതൊരു അസ്വാസ്ഥ്യവും ഇല്ല! ഇഷ്ടമില്ലാത്ത ഒന്നിനെ ദോഷം വരാത്ത രീതിയല്‍ ഒഴിവാക്കാനുള്ള പടുത്വം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഒന്നാണ്. യശോദബെന്നിനെ മാറ്റി നിര്‍ത്താന്‍ മോഡി കണ്ടെത്തിയ വഴി അവരുടെ തുടര്‍വിദ്യാഭാസം ആണ്. ഭാര്യയെ വിദ്യ അഭ്യസിക്കാന്‍ പറഞ്ഞയച്ചിട്ട്, ആര്‍ എസ് എസ് പ്രാചാരകനായി പുറപ്പെട്ടുപോയ മോഡിക്ക് വേണമെങ്കില്‍ പ്രതീക്ഷയുടെ പച്ചതുരുത്ത് ബാക്കിവെക്കാതെ യശോദയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താമായിരുന്നു. സ്വന്തം മാതാ പിതാക്കളുടെ അറിവില്ലായ്മയും ദാരിദ്ര്യവും മോഡിയെ ഒരു സാധാരണ വ്യക്തിയായി അവര്‍ തെറ്റിദ്ധരിച്ചതും ഒക്കെ ആണ് അദ്ദേഹത്തിന്റെ വിവാഹത്തിനുള്ള ന്യായീകരണങ്ങള്‍ ആയി മോദിയുടെ സഹോദരനായ സോമഭായ് പറഞ്ഞത്. മാത്രമല്ല, ഈ വിവാഹത്തെ കേവലം ഒരു ആചാരം മാത്രമായി താഴ്ത്തിക്കെട്ടുവാനും അദ്ദേഹം മറന്നില്ല. പക്ഷെ, മോഡി പ്രതിനിധീകരിക്കുന്ന, രാഷ്ട്രീയ സ്വയം സേവക്‌സംഘം മുന്നോട്ടുവെക്കുന്നത് ഇത്തരത്തിലുള്ള ആചാരങ്ങളെ ഉള്‍ക്കൊള്ളാനുള്ള ബോധമാണ്.

വര്‍ഷങ്ങള്‍ മുന്നേ നടന്ന ഒരു കാര്യം ഇപ്പോള്‍ എന്തിനു ഒരു ചര്‍ച്ചക്ക് വിഷയം ആകണം എന്നാണ് പലരും ചോദിക്കുന്നത്. നാനൂറ് വര്‍ഷത്തോളം പഴക്കമുള്ള ബാബറി മസ്ജിദ് ഇന്നും നമുക്കൊരു ചര്‍ച്ചാ വിഷയം ആണ്. അതിനെ പ്രശ്‌നഭൂമിയാക്കി മാറ്റിയത് 'വര്‍ഷങ്ങള്‍ക്ക് മുമ്പേ' എന്ന് അലേസരപ്പെടുന്ന സംഘപരിവാറുകാര്‍ തന്നെയാണ്. വെളുത്ത തൊലിയുടെ, വിപണി സംസ്‌കാരത്തിന്റെ പ്രതിനിധി എന്ന് പറയാവുന്ന സമൃതി ഇറാനി മോഡിയുടെ മന്ത്രിസഭയില്‍ അംഗമാവുന്നതും സാധാരണക്കാരി ആയ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, സൗന്ദര്യമില്ലാത്ത യശോദബെന്‍ ഒഴിവാക്കപ്പെടുന്നതും കൂട്ടിവായിക്കേണ്ടത് തന്നെയാണ്.

വിവാഹബന്ധം മൂടിവച്ച്, സമൂഹത്തിനു മുന്നില്‍ നിന്ന് വസ്തുതകള്‍ മറച്ചു പിടിച്ച് 'എലിജിബിള്‍ ബാച്ചിലര്‍' എന്ന പട്ടം തലയിലേറ്റി നടക്കുകയായിരുന്നു മോഡി ഇതുവരെ. രണ്ടായിരത്തി ഒന്ന് , രണ്ട്, ഏഴ്, പന്ത്രണ്ട് വര്‍ഷങ്ങളില്‍ നടന്ന ഗുജറാത്ത് അസ്സംബ്ലി ഇലക്ഷന്‍ കാലത്ത് പരസ്യപ്പെടുത്താത്ത വിവാഹാവസ്ഥ എന്തിന് വേണ്ടിയാണ് ഏതു സാഹചര്യത്തിലാണ് വെളിപ്പെടുത്തിയത് എന്നുള്ളതും വിശകലനം ചെയ്യപ്പെടണം. പ്രധാനമന്ത്രി എന്ന ഏറ്റവും ഉന്നതമായ പദവിയില്‍ എത്തും വരെ മറച്ചു വെക്കുകയും ഭാര്യ എന്ന തടസം ഇനി ഒന്നിനും ബുദ്ധിമുട്ടാവില്ല എന്ന് മനസിലാക്കിയപ്പോള്‍ ഭാര്യ ഉണ്ട് എന്ന് വെളിപ്പെടുത്തുകയും ചെയ്യുകയാണ് നരേന്ദ്രമോഡി. രാജ്യ സേവനത്തിനായി കുടുംബം പോലും വേണ്ടെന്നുവെച്ച മഹാനായ നേതാവ് എന്ന് പറഞ്ഞിരുന്ന അണികള്‍ ഇപ്പോള്‍ ഒരു പാവപ്പെട്ട സ്ത്രീയെയും അവരുടെ ആശങ്കകളെയും എങ്ങിനെ നേരിടണം എന്ന ചിന്തയിലാണ്. താന്‍ ഏകനാണെന്നും തന്റെ മുന്നിലും പിറകിലും ആരും ഇല്ല എന്നും പറഞ്ഞിരുന്ന മോഡി ഭാര്യയ്ക്ക് നല്‍കുന്ന പദവി എന്താണ്? സവര്‍ണര്‍ അവര്‍ണര്‍ക്ക് നല്‍കുന്ന അസ്പര്‍ശ്യതയുടെ അളവുകോല്‍ വെച്ച് തന്നെയാണോ ഇനിയും യശോദബെന്നിനെ മോഡി അളക്കുക?

നിത്യവൃത്തിക്കായി അധ്യാപക ജോലി ചെയ്യുന്ന ഒരു സാധാരണക്കാരി, മോഡിയെ പറ്റി അന്വേഷിക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോട് ഉറക്കെ എതിര്‍ത്തു സംസാരിച്ച സ്ത്രീ. മോഡിക്ക് അവലക്ഷണം കെട്ട സ്ത്രീയായി മാറുകയാണ്. അതേ സമയത്ത് ബാംഗ്ലൂരില്‍ നിന്ന് വന്നൊരു യുവതിക്ക് മോഡി സംരക്ഷണം നല്‍കുന്നതും അവരുടെ കൂടെ ഒഴിവ് വേളകള്‍ ആനന്ദകരമാക്കുന്നതും നമ്മള്‍ കണ്ടു. സ്ത്രീത്വത്തെ സൗന്ദര്യത്തിന്റെയും തൊലിവെളുപ്പിന്റെയും അടിസ്ഥാനത്തില്‍ അളക്കുന്ന മോഡിയന്‍ രീതിയല്ലേ ഇത്. അതാണ്‌ സാമ്രാജ്യത്വം നിയന്ത്രിക്കുന്ന കമ്പോളത്തിന്റെ രീതി. ഇതാണോ സംഘപരിവാരത്തിന്റെ സ്ത്രീപക്ഷ കാഴ്ചപ്പാട്? രാജ്യത്തെ അമ്മയായിക്കണ്ട് സേവിക്കുകയും അധികാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുകയും ഞാനൊരു സ്ത്രീവിരോധി അല്ല എന്ന് ഇടക്കിടെ പ്രഖ്യാപിക്കുകയും എന്റെ ഭരണത്തിന്‍ കീഴില്‍ എല്ലാ സ്ത്രീകളും സുരക്ഷിതരാണെന്ന് ഘോഷിക്കുകയും ചെയ്യുമ്പോള്‍ യശോദബെന്‍ ഉള്ളില്‍ കരയുക തന്നെയാണ്. ആ കണ്ണീരൊപ്പാന്‍ മാത്രം വിശാലമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കരങ്ങള്‍. ആ കൈകളെ നിയന്ത്രിക്കുന്നത് കുത്തകകള്‍ ആണ്. അവരുടെ ക്യുട്ടിക്യൂറാ സുന്ദരിയാവാന്‍ ഒരിക്കലും യശോദബെന്നിന് സാധിക്കുകയില്ലല്ലോ.

 

08-Jun-2014