Skip to main content
വാർത്തകൾ

കേന്ദ്ര സർവകലാശാലയിൽ അഞ്ച് വിദ്യാർഥികൾക്ക് ലൈബ്രറി വിലക്ക്; പ്രതികാര നടപടിയെന്ന് എസ്എഫ്‌ഐ

sfi

കേരള കേന്ദ്ര സർവകലാശാലയിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് വിദ്യാർഥികൾക്ക് ലൈബ്രറിയിൽ പ്രവേശനം വിലക്കി ഉത്തരവ്. അനുവദിച്ചിട്ടില്ലാത്ത സമയത്ത് റീഡിങ് റൂമിൽ പ്രവേശിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം. തിങ്കളാഴ്ച പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ് സർവകലാശാലയുടെ ഉത്തരവ് പുറത്തുവന്നത്. നടപടി പ്രതികാരപരമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി സയ്യിദിനോട് ഹോസ്റ്റൽ ഒഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്. കാരണം വ്യക്തമാക്കാതെയാണ് വെൽഫെയർ ഡീൻ നോട്ടീസ് നൽകിയതെന്നാണ് സയ്യിദിന്റെ ആരോപണം. വൈകിട്ട് ഏഴ് മണിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നും ഓഫീസ് സമയത്ത് മാത്രമേ അത് കൈപ്പറ്റുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.

സർവകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് എസ്എഫ്‌ഐ.