കിഫ്ബിയിൽ പണം തിരിച്ചടച്ചാലേ ഇനി നിക്ഷേപം ലഭിക്കുവെന്ന് എ വിജയ രാഘവൻ. അതിന് വരുമാനം കണ്ടെത്തേണ്ടതുണ്ട് എന്നും വിജയരാഘവൻ പറഞ്ഞു .90000 കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പാക്കി, കിഫ്ബി റോഡിന് കൊള്ള എന്നാണ് മാധ്യമങ്ങൾ പറയുന്നത്, തൃശൂരിൽ ദേശീയ പാതയിൽ 200 രൂപയാണ് 35 കിലോമീറ്ററിന് ടോൾ, മാധ്യമങ്ങൾ അത് കൂടി കാണണമെന്നും അദ്ദേഹം പറഞ്ഞു. പി ഡബ്ല്യൂ ഡി റോഡിൽ എവിടെയും ടോൾ വാങ്ങിക്കുന്നില്ല എന്നും പെട്രോളിയം നികുതി വരുമാനവും പറഞ്ഞത് കൊണ്ടാണ് കിഫ്ബിയിലേക്ക് നിക്ഷേപം ലഭിച്ചത് എന്നും വിജയ രാഘവൻ പറഞ്ഞത്.

പാവങ്ങളുടെ മേലെ അമിത ഭാരം അടിച്ചേൽപിക്കാത്ത സർക്കാരാണ് കേരളത്തിലേത്. ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങൾ വലിയ ആക്രമണമാണ് നടത്തുന്നത് . വലതുപക്ഷ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം . കേരളത്തിൻ്റെ മുന്നേറ്റം ഇല്ലാതാക്കാനാണ് ലക്ഷ്യം.

സ്ഥിരമായ വർഗീയ ധ്രൂവീകരണമുണ്ടാക്കാൻ ശ്രമം നടത്തുന്നു. കോൺഗ്രസും ലീഗും വർഗീയവത്ക്കരണത്തിൻ്റെ ബ്രാൻഡ് അംബാസഡർമാരാണ്. മുസ്ലിം വർഗീയവാദ ശക്തി കളുമായി നടക്കുകയാണ് . വർഗീയവത്ക്കരണത്തിന് കൂട്ട് നിൽക്കുകയാണ് യു ഡി എഫും കോൺഗ്രസും. മൂന്നാമത് ഇടതുപക്ഷ സർക്കാർ വരാതിരിക്കാൻ വർഗ്ഗീയ ശക്തികളെ കൂട്ട് പിടിക്കുകയാണ്.തുടർഭരണത്തിൽ അവർ അസ്വസ്ഥരാണ് , വർഗ്ഗീയവത്ക്കരണം വർധിപ്പിക്കുന്നുവെന്നും വിജയരാഘവൻ പറഞ്ഞു

കളവ് പറയുന്നതിനുള്ള അവാർഡ് കേരളത്തിലെ മാധ്യമങ്ങൾക്ക് കൊടുക്കണം .മലയോര ജാഥയിൽ പിണറായിക്കെതിരെയാണ് കെ സുധാകരൻ പ്രസംഗിക്കുന്നത്. അതിന് ശേഷം കാട്ടാന വന്നില്ല മോഴ മാത്രമേ വന്നുള്ളൂ എന്നതാണ് സമാധാനം. വർഗ്ഗീയതക്ക് മുന്നിൽ കീഴടങ്ങില്ല ,എതിർത്ത് തോൽപിക്കുക തന്നെ ചെയ്യും ബിജെപിയുടെ ഭൂരിപക്ഷം കുറഞ്ഞത് പ്രധാന മാറ്റമാണ് ,ബിജെപിയെ പരാജയപ്പെടുത്താൻ പറ്റിയ ഒരു പാർട്ടി ഇന്ത്യയിലില്ല ,കോൺഗ്രസിന് ഒറ്റക്ക് ബിജെപിയെ പരാജയപ്പെടുത്താനാവില്ല,ബിജെപി യെ തോൽപിക്കണമെങ്കിൽ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്പ്രാദേശിക പാർട്ടികളും യോജിപ്പിച്ച് നിർത്തണമെന്നായിരുന്നു നിലപാട്.

400 സീറ്റായിരുന്നു ബി ജെ പി യുടെ ലക്ഷ്യം ,400 സീറ്റെന്നാൽ ഭരണഘടന മാറ്റുക എന്നാണ് ലക്ഷ്യം ,സ്ഥിരമായ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിനാണ് ശ്രമക്കുന്നത്. ഹിന്ദുത്വ ഭരണം സ്ഥാപിക്കുകയാണ് ആർ എസ് എസ് ലക്ഷ്യം, ഹിന്ദുത്വ ഭരണമെന്നാൽ മറ്റ് മതങ്ങൾക്ക് സ്വാതന്ത്രമില്ലാത്ത അവസ്ഥയാണ്.അതിനാണ് ബി ജെ പി ഗവൺമെൻ്റുകൾ പല നിയമ നിർമാണങ്ങളും നടത്തുന്നത്,അതിനെ തോൽപിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ് , എല്ലാ മതേതര പാർട്ടികളെയും ഒന്നിച്ച് നിർത്താൻ കഴിഞ്ഞു, ആർ എസ് എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്, സർസംഘചാലകിൻ്റെ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത് .

വടക്കു കിഴക്കൻ മേഖലയിലേക്ക് സ്വാധീനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മണിപ്പൂർ കലാപം. കലാപ ബാധിത മേഖലയിൽ ഇതുവരെ സന്ദർശിച്ചില്ല ,വർഗ്ഗീയ സംഘർഷമുണ്ടാക്കുകയാണ് ലക്ഷ്യം, ആപത്ത് കുറയുന്നില്ല, കോർപറേറ്റുകളുടെ സമ്പത്ത് വർധിപ്പിക്കുന്നതാണ് ബജറ്റ്, സാധാരണക്കാരെ സഹായിക്കുന്നതല്ല ബജറ്റ് ,വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് നമ്മുടെ നാട് പോവുന്നു ,ഇതിനെതിരായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ കഴിയണം,കോൺഗ്രസ് മുൻ കൈയ്യെടുത്ത ഹരിയാന മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചു. മതേതര ശക്തികളുടെ കൂട്ടായ്മ ഉണ്ടാക്കണമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത് എന്നും വിജയരാഘവൻ വ്യക്തമാക്കി.

ശക്തമായപ്രക്ഷോഭവും പോരാട്ടവുമാണ് പ്രതിരോധത്തിൻ്റെ കരുത്ത് .കേരളത്തിലെ ഗവൺമെൻ്റിനെ പോലെ ഒന്ന് ലോകത്തെവിടെയും കാണാനാവില്ല.അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോൾ ചില മാധ്യമങ്ങളിൽ അത് കണ്ടെത്തണമെങ്കിൽ ലെൻസ് വച്ച് നോക്കേണ്ടി വരും. ആദിവാസികൾക്കും , ന്യൂനപക്ഷങ്ങൾക്കും സാധാരണ ജനവിഭാഗങ്ങൾക്കുമെല്ലാം ജീവിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുകയാണ് കേരളത്തിലെ സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.